Followers

Saturday, November 12, 2011

ക്ഷമിക്കു സഹോദരീ അവനു അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചില്ലെങ്കിലും വിധി വന്നല്ലോ?





ഗോവിന്ദച്ചാമിക്ക് വധശിക്ഷ
Posted on: 12 Nov 2011


90 ദിവസംകൊണ്ട് കുറ്റപത്രം 
* അഞ്ചരമാസം തുടര്‍ച്ചയായി വിസ്താരം 
* പ്രതിക്ക് ജീവപര്യന്തം ശിക്ഷയും


തൃശ്ശൂര്‍: ശിക്ഷ മരണംതന്നെ. സൗമ്യയുടെ കൊലയാളി ഗോവിന്ദച്ചാമിയെ മരണംവരെ തൂക്കിലേറ്റാന്‍ അതിവേഗ കോടതി ജഡ്ജി കെ. രവീന്ദ്രബാബു വെള്ളിയാഴ്ച ഉത്തരവിട്ടു. കേരളീയസമൂഹം തങ്ങളുടെ പ്രിയപ്പെട്ട ഒരാള്‍ക്കുണ്ടായ ദുരന്തമായി ഏറ്റെടുത്ത കേസില്‍ വകുപ്പുകള്‍ അക്കമിട്ടു പറഞ്ഞ് ന്യായാധിപന്‍ വിധി പ്രഖ്യാപിച്ചപ്പോള്‍ കോടതിക്കു പുറത്ത് ആഹ്ലാദം ആര്‍ത്തിരമ്പി.
നിറഞ്ഞ കോടതി ഹാളില്‍ 15 മിനിറ്റുകൊണ്ടാണ് വിധിന്യായം ജഡ്ജി വായിച്ചുകേള്‍പ്പിച്ചത്. 90 ദിവസംകൊണ്ട് കുറ്റപത്രം സമര്‍പ്പിക്കുകയും അഞ്ചരമാസം തുടര്‍ച്ചയായി വിസ്താരം നടത്തുകയും ചെയ്ത കേസിന്റെ പര്യവസാനമായി അത്. വിധിപ്രഖ്യാപനത്തിലെ വിവരങ്ങള്‍ തമിഴിലേക്ക് മൊഴിമാറ്റം നടത്തി പ്രതിയെ കേള്‍പ്പിച്ചു.
പ്രതിയുടെ ക്രൂരതയുടെ ഫലമായി ആറുദിവസം ജീവച്ഛവമായി സൗമ്യ ആസ്​പത്രിയില്‍ കിടന്നതായി ജഡ്ജി ഓര്‍മിപ്പിച്ചു. തീവണ്ടിയുടെ ഭിത്തിയില്‍ തുടര്‍ച്ചയായി തലയിടിപ്പിച്ചതിന്റെ ഫലമായി പിറ്റിയൂറ്ററി ഗ്രന്ഥി തകര്‍ന്നു. മാനഭംഗത്തിനിടയില്‍ ശ്വാസകോശത്തില്‍ രക്തം കലര്‍ന്നു. ഇതിന്റെകൂടി ഫലമായിട്ടായിരുന്നു മരണം. ഇതിന് നിയമപരമോ ധാര്‍മികമോ ആയി ഒരു നീതീകരണവുമില്ല.

 

അഞ്ച് വകുപ്പുകളിലായാണ് ഗോവിന്ദച്ചാമിക്ക് ശിക്ഷ. ഇതിന്‍പ്രകാരം ജീവപര്യന്തമടക്കമുള്ള തടവുശിക്ഷകളും അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിക്കണമെന്നതിനാല്‍ ഫലത്തില്‍ തൂക്കുകയര്‍ മാത്രമാണ് പ്രാബല്യത്തില്‍ വരിക. ഹൈക്കോടതിയുടെ അനുമതി ഇതിനാവശ്യമാണ്. അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അറിയിച്ചിട്ടുണ്ട്. പല വകുപ്പുകളിലായി 2,01,000 രൂപ നഷ്ടപരിഹാരം നല്‍കാനും വിധിയുണ്ട്. ഇത് സൗമ്യയുടെ നിയമപരമായ അവകാശികള്‍ക്ക് നല്‍കണം. പണം നല്‍കിയില്ലെങ്കില്‍ തടവുശിക്ഷ വേറെയുണ്ട്. കൊലപാതകത്തിന് മരണശിക്ഷയും മാനഭംഗത്തിന് ജീവപര്യന്തവുമാണ് വിധിച്ചിരിക്കുന്നത്.



വിധിക്കുശേഷം കനത്തസുരക്ഷയില്‍ ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുപോയി. ശിക്ഷാകാലയളവില്‍ അയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. സൗമ്യയുടെ അമ്മ സുമതി, അച്ഛന്‍ ഗണേഷ്, അനുജന്‍ സന്തോഷ് എന്നിവരും വിധി കേള്‍ക്കാന്‍ കോടതിവളപ്പില്‍ എത്തിയിരുന്നു. കുറ്റവാളിയെ തിരിച്ചുകൊണ്ടുപോകുമ്പോള്‍ ചെരിപ്പേറും കല്ലേറും ഉണ്ടായി. പടക്കം പൊട്ടിച്ചും പ്രകടനം നടത്തിയും വിവിധ സംഘടനകള്‍ വിധിയെ സ്വാഗതം ചെയ്തു.
കഴിഞ്ഞ ഫിബ്രവരി ഒന്നിന് കൊച്ചിയിലെ ജോലിസ്ഥലത്തുനിന്ന് ഷൊറണൂരിലേക്ക് പാസഞ്ചര്‍ട്രെയിനില്‍ വരുമ്പോഴാണ് രാത്രി എട്ടരയോടെ സൗമ്യ ആക്രമിക്കപ്പെട്ടത്. ഷൊറണൂര്‍ മഞ്ഞക്കാട് സ്വദേശിനിയായ സൗമ്യ പെണ്ണുകാണല്‍ച്ചടങ്ങില്‍ പങ്കെടുക്കാനാണ് വീട്ടിലേക്ക് വന്നിരുന്നത്.

തമിഴ്‌നാട് കടലൂര്‍ ജില്ലയില്‍ വിരുതാചലം എരഞ്ഞിയില്‍ ഐവതക്കുടി സ്വദേശിയാണ് മുപ്പതുകാരനായ ഗോവിന്ദച്ചാമി. 
തൃശ്ശൂര്‍ നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി. വി. രാധാകൃഷ്ണന്‍ നായരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സ്‌പെഷല്‍ പ്രോസിക്യൂട്ടറായി അഡ്വ.എ. സുരേശനെ സര്‍ക്കാര്‍ നിയമിച്ചു. 82 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. ആരും കൂറുമാറാത്തതും സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളും യോജിപ്പിക്കാന്‍ കഴിഞ്ഞതും പ്രോസിക്യൂഷന് സഹായകമായി.


പ്രാര്‍ഥനയുടെ വിജയം-അമ്മ

തൃശ്ശൂര്‍: അതിവേഗ കോടതിയുടെ ഓഫീസ് ബെഞ്ചില്‍ കരഞ്ഞുകലങ്ങിയ കണ്ണുകളോടെയാണ് സൗമ്യയുടെ അമ്മ സുമതി ഇരുന്നത്. സൗമ്യയുടെ സഹോദരന്‍ സന്തോഷ് അമ്മയ്‌ക്കൊപ്പംതന്നെ ഉണ്ടായിരുന്നു. വിധി അറിഞ്ഞതോടെ അവര്‍ വികാരാധീനരായി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ വാക്കുകള്‍ ഇടറി.
എന്റെ മകള്‍ക്ക് സംഭവിച്ച വിധി മറ്റൊരു കുട്ടിക്കും ഉണ്ടാകരുതേ എന്ന പ്രാര്‍ഥനയോടെയാണ് അമ്മ സംസാരിച്ചു തുടങ്ങിയത്. ''സൗമ്യയ്ക്ക് നീതി കിട്ടി. വിധിയില്‍ സന്തോഷമുണ്ട്, ഏറെ നാളത്തെ പ്രാര്‍ഥനയുടെ അനുഗ്രഹമാണിത്, ഒരുപാട് പേര്‍ ഇതിനായി സഹായിച്ചു. എല്ലാവര്‍ക്കും നന്ദി''. സൗമ്യയെക്കുറിച്ച് വീണ്ടും സംസാരിക്കാന്‍ തുടങ്ങിയെങ്കിലും വാക്കുകള്‍ പുറത്തുവരാതെ അമ്മ മകന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

പ്രതി സ്ത്രീസമൂഹത്തിന് ഭീഷണി-കോടതി

തൃശ്ശൂര്‍: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമി ചെയ്ത കുറ്റം സ്ത്രീകളിലുണ്ടാക്കിയ നടുക്കം പൂര്‍ണമായി ഉള്‍ക്കൊണ്ടതുപോലെയായി ജഡ്ജി കെ. രവീന്ദ്രബാബുവിന്റെ വിധിപ്രസ്താവം. പ്രതി സ്ത്രീകള്‍ക്ക് ഒരു ഭീഷണിയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.
സ്ത്രീകള്‍ക്കെതിരെ നടക്കുന്നത് സ്വത്തിനോ വ്യക്തിപരമായ നേട്ടത്തിനോവേണ്ടി വികാരത്തള്ളിച്ചയില്‍ നടക്കുന്ന അക്രമമായി കാണാനാവില്ലെന്നും അത് സാമൂഹികമായ കുറ്റമാണെന്നും ജഡ്ജി വിലയിരുത്തി. അത് സമൂഹത്തിന്റെ ചട്ടക്കൂടിനെ അലങ്കോലപ്പെടുത്തുന്നു. അതിനാല്‍ പ്രതി കടുത്തശിക്ഷ അര്‍ഹിക്കുന്നു.
നിസ്സഹായരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റം അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണേണ്ടതുണ്ട്. പ്രതി ബോധപൂര്‍വം ആസൂത്രണം ചെയ്തതാണ് കൃത്യമെന്നും ഇരയുടെ ഭാഗത്തുനിന്ന് പ്രകോപനമൊന്നും ഇല്ലായിരുന്നുവെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ചതും മൃഗീയമായി നടപ്പാക്കിയതുമായ പൈശാചികകൃത്യമാണ് സൗമ്യയുടെ കൊലപാതകം. നിഷ്‌കളങ്കയും അവിവാഹിതയും നിരാലംബയുമായ സ്ത്രീയാണ് ഇരയായത്. എട്ട് കേസുകളില്‍ തമിഴ്‌നാട്ടില്‍ ശിക്ഷിക്കപ്പെട്ടിട്ടും മനംമാറ്റമൊന്നും പ്രതിക്കില്ല. സ്ത്രീകള്‍ക്ക് ശാപമായ സമൂഹദ്രോഹിയായി പ്രതിയെ കാണാം -കോടതി നിരീക്ഷിച്ചു.

Tuesday, November 1, 2011

ശ്രീ സി രവിചന്ദ്രന്റെ ഭ്രൂണോപാസന എന്ന പോസ്റ്റിനോടുള്ള പ്രതികരണം






വര്‍ത്തമാന  കേരളത്തിലെ നാസ്തിക ഭൌതിക യുക്തിവാദികളുടെ ഏകാശ്രയവും, ആശയും,  ആവേശവുമായ ശ്രീ സി രവിചന്ദ്രന്‍ ഭ്രൂണഹത്യയെ ന്യായീകരിച്ചും നിസ്സാരവല്‍ക്കരിച്ചും ഇട്ട പോസ്റ്റ്‌ കണ്ടു.  ആ പോസ്റ്റിനെ മൊത്തതില്‍ വിലയിരുത്താനേ സാധിക്കൂ. അത്രക്ക് നീട്ടിപ്പരത്തി പറഞ്ഞത് കൊണ്ട് ആ പോസ്റ്റ്‌ നല്‍കുന്ന സന്ദേശം മാത്രം വിലയിരുത്തുകയാണ്. ശ്രീമാന്‍ വി ആര്‍ കൃഷ്ണയ്യര്‍ നിര്‍ദ്ദേശം നല്‍കിയ, കേരള വിമന്‍സ് കോഡ് ബില്ലിനെ സംബന്ധിച്ച പോസ്റ്റില്‍ ഈ കാര്യത്തെ കുറിച്ച കുറച്ചു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.
ഈ വിഷയത്തിലെ യുക്തിവാദി നയം, എല്ലാ  കാര്യത്തിലുമെന്ന പോലെ മനുഷ്യ വിരുദ്ധവും പ്രകൃതി     വിരുദ്ധവുമാണെന്ന് തെളിയിക്കുന്ന  പോസ്റ്റാണ് ശ്രീ സി രവിചന്ദ്രന്‍റെത്.

അദ്ദേഹം ഗര്‍ഭസ്ഥ ശിശുക്കളെ  കൊല്ലുന്നതിനു ന്യായീകരണമായി പറയുന്നത് അതിന് നാഡീവ്യവസ്ഥ പരിപൂര്‍ണമാവത്തത് കൊണ്ട് വേദന അനുഭവികില്ല എന്നത് മാത്രമാണ്.  ഗര്‍ഭസ്ഥ ശിശു വേദന അനുഭവിക്കുന്നില്ല എന്നതിന് ഏതെങ്കിലും തെളിവ് ശ്രീ സി രവിചന്ദ്രന്‍ നല്‍കുന്നുമില്ല.  എന്തെങ്കിലും കാര്യം പറയുന്നതിന്  വ്യക്തമായ  തെളിവ് വേണമെന്നത് അദ്ദേഹം തന്നെ മുമ്പ് വ്യക്തമാക്കിയതുമാണ്.
ശ്രീ സി രവിചന്ദ്രന്റെ ലേഖനത്തില്‍ നിന്ന്

"പ്രായോഗികമതിയായ ഒരാള്‍ ഗര്‍ഭഛിദ്രത്തെ അവലോകനം ചെയ്യുമ്പോള്‍ ഭ്രൂണഹത്യയില്‍ ഭ്രൂണം വേദന അനുഭവിക്കുന്നുണ്ടോ എന്ന ചോദ്യം പരിഗണിക്കും. വേദന അനുഭവിക്കണമെങ്കില്‍ നാഡീവ്യവസ്ഥ രൂപം കൊണ്ടിരിക്കണം. നാഡീവ്യവസഥ രൂപംകൊള്ളുന്നതിന് വളരെമുമ്പാണ് സാധാരണഗതിയില്‍ ഭ്രൂണം നീക്കംചെയ്യുന്നത്. ഇനി അഥവാ ചെറിയതോതില്‍ വേദനയറിയാവുന്ന നാഡീവ്യവസ്ഥ ഉണ്ടെങ്കില്‍ത്തന്നെ(?) വളരെ നേരീയ വൈഷമ്യമേ ഭ്രൂണം 'അനുഭവിക്കുന്നുള്ളു'. രണ്ടായാലും ഒരു അറവുമാട് കശാപ്പ്ശാലയില്‍ അനുഭവിക്കുന്ന വേദനയിലും കുറവായിരിക്കുമത്. ഭ്രൂണഹത്യയുടെ 99 ശതമാനവും ആദ്യത്തെ 1-10 ആഴ്ചകളിലാണ് നടത്തപ്പെടുന്നത്. ഗര്‍ഭസ്ഥശിശുവിന്റെ വേദനാ സംവേദിനികള്‍ ഗര്‍ഭത്തിന്റെ നാലാംഘട്ടത്തില്‍ വികസിച്ചുകഴിഞ്ഞാല്‍പോലും പുറംലോകത്തെത്താതെ ഭ്രൂണത്തിന് ഒരുതരത്തിലും വേദനയറിയാനാവില്ലെന്ന് വാദിക്കുന്ന നിരവധി വിദഗ്ധന്‍മാരുണ്ട്. ശിശുവിന് മാത്രമേ വേദനയറിയാനാവൂ എന്നവര്‍ പറയുന്നു. അതേസമയം അവസാനഘട്ടത്തില്‍ ഭ്രൂണത്തിന് വേദനയറിയാനാവുമെന്നും ആദ്യത്തെ 20 ആഴ്ച മുതല്‍ അറിയാനാവുമെന്നും വാദിക്കുന്നവരുമുണ്ട്. വൈദ്യശാസ്ത്രം ഇനിയും അന്ത്യവിധി പറഞ്ഞിട്ടില്ലാത്ത ഒരു മേഖലയാണിത്. എന്നാല്‍ സാധാരണ ഗര്‍ഭഛിദ്രം നടക്കുന്ന ആദ്യ 12 ആഴ്ചകളില്‍ ഭ്രൂണത്തിന് വേദന അറിയാനാവും എന്നാരുംതന്നെ വാദിക്കുന്നില്ല. അതുകൊണ്ടുതന്നെ 
ഭ്രൂണം വേദന സഹിക്കാനാവാതെ നിലവിളിക്കുമെന്നൊക്കെയുള്ള വാദം യുക്തിഹീനമാണ്. ''

വ്യക്തവും വസ്തുനിഷ്ടവുമായ യാതൊരു തെളിവുമില്ലാതെ വെറും ഊഹത്തെ മാത്രം അവലംബിച്ച് ഗര്‍ഭസ്ഥ ശിശുക്കള്‍ വേദനയറിയില്ലെന്നു വെറുതെ പുലമ്പുന്നു ഭൂ(ബൂ)ലോക യുക്തിവാദിയും ശാസ്ത്ര വാദിയും??!!!

ശ്രീ സി രവിചന്ദ്രനെ മനുഷ്യന്റെ ശത്രുവും പ്രകൃതി വിരുദ്ധനും യുക്തിഹീനനുമാക്കി മാറ്റിയത് നാസ്തിക ഭൌതിക യുക്തിവാദികളുടെ മത, ദൈവ വിശ്വാസ വിദ്വാശം ഒന്ന് മാത്രമാണെന്ന് വ്യക്തമാക്കുന്ന അദ്ധേഹത്തിന്റെ  വരികളിലേക്ക് തന്നെ പോകാം  

''ഇന്ന് ശരീരകോശങ്ങളില്‍ നിന്ന് പുതിയ തലമുറയെ ക്‌ളോണ്‍ ചെയ്‌തെടുക്കാമെന്നിരിക്കെ ഭ്രൂണവും ജീവനും സംബന്ധിച്ച പ്രാചീന മതസങ്കല്‍പ്പങ്ങളൊക്കെ കെട്ടുകഥകളായി പരിമിതപ്പെട്ടു. എന്നാല്‍ മതം വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് കരുതരുത്. മനുഷ്യഭൂണങ്ങള്‍ സത്യത്തില്‍ മനുഷ്യജീവനാണ്. അതുകൊണ്ടുതന്നെ
മതമൗലികവാദികളെ സംബന്ധിച്ചിടത്തോളം ഭ്രൂണഹത്യ കൊലപാതകം തന്നെയാണ്.''

ഇപ്പോള്‍ ചിത്രം വ്യക്തമായല്ലോ.. മതങ്ങള്‍ ഭ്രൂണഹത്യയെ നിരുല്‍സാഹപ്പെടുത്തുന്നുണ്ട് എന്നത് കൊണ്ട് അതിലെ യുക്തിയോ ശാസ്ത്രീയതയോ  ഒന്നും നോക്കാതെ വെറും ഊഹത്തെ മാത്രം പിന്‍പറ്റി ഘോരഘോരം പ്രസംഗിക്കുന്ന നാസ്തിക ഭൌതിക യുക്തിവാദികളുടെ ബൌദ്ധിക നിലവാരം ഏറെ സഹതാപമര്‍ഹിക്കുന്നു..
ഇദ്ദേഹത്തിന്റെ വേറൊരു ആരോപണം ദയാവധത്തെ  മതങ്ങള്‍ നിരുല്‍സാഹപ്പെടുത്തുന്നു എന്നതാണ്.

''ഗര്‍ഭഛിദ്രത്തിനെതിരെ ആഞ്ഞടിക്കുന്നതുപോലെ അവര്‍ ദയാവധത്തെയും(Euthnasia or Mercy killing) എതിര്‍ക്കും. കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെ ആസന്നമരണവും കാത്ത്, അനുനിമിഷം നരകീയമായ വേദനയില്‍ പുളഞ്ഞശത്രുക്കള്‍ക്കുപോലും കണ്ടുനില്‍ക്കാനാവാത്ത ശോചനീയ്, മായ അവസ്ഥയില്‍ ചത്തതിനൊക്കുമേ 'ജീവിച്ചിക്കുന്ന' രോഗികളെ കൊല്ലുന്നതും കൊലപാതകമാണ്.''


ഇതിലെ അപക്വത ശ്രീ സി രവിചന്ദ്രന് മനസ്സിലായിക്കാണില്ല. ഉദാഹരണത്തിന് ഒരു രോഗി ഏറെ കഷ്ടതയനുഭവിക്കുന്നു, കണ്ടു നില്‍ക്കുന്നവര്‍ക്ക് ഏറെ സഹതാപം തോന്നുന്ന രീതിയില്‍,  അങ്ങനെ ആ രോഗിയോടുള്ള അനുകമ്പ മൂത്ത്  കൊല്ലാന്‍ തന്നെ തീരുമാനിച്ചു, കൊല്ലുകയും ചെയ്തു. അദ്ദേഹത്തെ കൊന്ന ശേഷം ഡോക്ടര്‍ക്ക് അദ്ദേഹത്തിന്‍റെ രോഗത്തിനുള്ള മരുന്ന എന്തെന്ന് മനസ്സിലായി. അദ്ധേഹത്തിന്റെ ജീവന്‍ തിരിച്ചു കിട്ടുമോ. അഥവാ രോഗത്തിന് മരുന്നില്ലാത്ത ഒരു രോഗമുള്ള രോഗിയെ ത്തന്നെ അങ്ങനെ കൊന്നു എന്ന് സങ്കല്പിക്കുക. അതിനു ശേഷം ആ രോഗത്തിനുള്ള മരുന്ന് കണ്ടെത്തിയാല്‍ ആ രോഗിയുടെ ജീവന്‍ തിരിച്ചു നല്‍കാനാകുമോ?? ............



ശ്രീ സി രവിചന്ദ്രന്‍ വരികള്‍ക്കിടയിലൂടെ പറഞ്ഞ ഒരു കാര്യം ഞാനാരോടും പറയുന്നില്ല 


'' കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെ ആസന്നമരണവും കാത്ത്, അനുനിമിഷം നരകീയമായ വേദനയില്‍ പുളഞ്ഞ്, ശത്രുക്കള്‍ക്കുപോലും കണ്ടുനില്‍ക്കാനാവാത്ത ശോചനീയമായ അവസ്ഥയില്‍ ചത്തതിനൊക്കുമേ 'ജീവിച്ചിക്കുന്ന' രോഗികളെ കൊല്ലുന്നതും കൊലപാതകമാണ്.''  അപ്പോള്‍ അങ്ങനെ ഒന്നുണ്ട് അല്ലെ 


 കമ്പോള വല്‍കരിച്ച ആദുരസേവന മേഖലയുടെ കച്ചവടക്കണ്ണാണ് യഥാര്‍ത്ഥത്തില്‍ രോഗിയെ ശ്രീ സി രവിചന്ദ്രന്‍ പറഞ്ഞ നാരകീയയാതനയിലേക്ക് തള്ളി വിടുന്നത്.

ഗര്‍ഭസ്ഥ ശിശുക്കളെയും രോഗാദുരരായ മനുഷ്യരെയും അറുംകൊല ചെയ്യണമെന്നു  പറയാന്‍ ന്യായീകരണമായി ശ്രീ സി രവിചന്ദ്രന്‍ വധ ശിക്ഷകള്‍ നടപ്പിലാക്കുന്നതിനെ ഉദാഹരിക്കുന്നു.  മുന്‍ അമേരിക്കന്‍ പ്രസിഡണ്ട്‌ ജോര്‍ജ്ജ് ഡബ്ലിയു ബുഷ്‌ ടെക്സാസ് ഗവര്‍ണറായിരുന്ന കാലം പ്രതിവര്‍ഷം നാല്പതില്‍ കൂടുതല്‍ വധശിക്ഷകള്‍ നടപ്പിലാക്കിയിരുന്നു എന്ന് പറയുന്നുണ്ട്. യുക്തിവാദികള്‍ ഇച്ചിക്കുന്ന രീതിയില്‍ ഭരണ ഘടനയും ഭരണവും നടക്കുന്നു എന്ന് സാക്ഷാല്‍ ശ്രീമാന്‍ കലാനാതന്‍ സാക്ഷ്യപത്രം  നല്‍കിയ, ശ്രീ സി രവിചന്ദ്രന്‍ തന്നെ മതേതര ഭരണ ഘടനയെന്നു പുകഴ്ത്തുന്ന 

(ഇന്ന്‍മതമൌലികവാദം കൊടുമ്പിരികൊള്ളുന്ന അമേരിക്കയിലെ ഭരണഘടനാ ശില്പികളും ആദ്യകാല ദേശീയനേതാക്കളില്‍ നല്ലൊരു വിഭാഗവും മതാതീത ആത്മീയതയുടെ (Deism) വക്താക്കളായിരുന്നു. വാസ്തവത്തില്‍ അവരില്‍ പലരും നിരീശ്വര വാദികളോ അജ്ഞെയവാദികളോ (Agnostics) ആയിരുന്നു. മതവിരുദ്ധത ഘോരപാപമായി കരുതപ്പെട്ട കാലത്ത് പോലും സ്വന്തം സംശയങ്ങള്‍ അവര്‍ തുറന്നു പറഞ്ഞു. അമേരിക്ക ഒരു ക്രിസ്തീയ രാജ്യമാണെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാല്‍ തോമസ്‌ ജെഫേര്‍സന്റെ നേത്രത്വത്തില്‍ നിര്‍മിക്കപ്പെട്ട അമേരിക്കന്‍ ഭരണഘടന മത നിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ലോകത്തിനു മാതൃകയായിരുന്നു.) {നാസ്തികനായ ദൈവം DCB Oct2010 പേജ് 58} 

ഭൌതിക വാദികള്‍ അവരുടെ മാതൃക ഭരണഘടനയെന്നു ആവേശം കൊള്ളുന്ന ഭരണഘടനയനുസരിച്ച്  വധശിക്ഷ നടപ്പാക്കുന്നത്  പോലും മതങ്ങളുടെ കണക്കില്‍ എഴുതാനും ശ്രീ സി രവിചന്ദ്രന്‍ ശ്രമിക്കുന്നുണ്ട്!!. മാത്രമല്ല ഇറാനിലെ ശിക്ഷകളും സൌദിയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ വരെയും ശ്രീ സി രവിചന്ദ്രന്‍ എടുത്തു പറഞ്ഞു വാചാലനായത്  നാം കണ്ടതാണ്. 

വധ ശിക്ഷകള്‍ ചില കുറ്റങ്ങള്‍ക്ക് ഒഴിച്ച്  കൂടാത്തതാണ്. അത് നീതിയുമാണ്. ഇന്നത്തെ മലയാള പത്രങ്ങള്‍ വരെ  അത്തരം വാര്‍ത്തയുമായാണിറങ്ങിയത്   
ചില കുറ്റകൃത്യങ്ങള്‍ക്ക് വധ ശിക്ഷ തന്നെ നല്‍കേണ്ടതുണ്ട്. എന്നാല്‍ നേരിയ കുറ്റങ്ങള്‍ക്ക് അതിനനുസരിച്ച് ലഘുവായ ശിക്ഷയെ നല്‍കാവൂ. 


എന്നാല്‍ സാധാരണ പെറ്റിക്കേസുകള്‍ക്ക് പോലും വധ ശിക്ഷ തന്നെ നടപ്പിലാക്കുന്ന ഒരു നാസ്തിക രാഷ്ട്രം ഭുമിയിലുള്ളത് നാസ്തിക ഭൌതിക യുക്തിവാദി (കു)ബുദ്ധിജീവി അറിയാത്തത് കൊണ്ടല്ല അയാള്‍ കണ്ണടച്ചിരുട്ടക്കുകയാണ്.  മാത്രമല്ല അങ്ങനെ വധശിക്ഷക്കിരയാക്കുന്നവരുടെ ശരീര ഭാഗങ്ങള്‍ വെട്ടി നുറുക്കി വിറ്റു രാജ്യത്തിന്റെ ഖജനാവിലേക്ക് മുതല്‍ കൂട്ടുകയും ചെയ്യുന്നുണ്ട്. ഭുമിയിലെ ഏറ്റവും പ്രമുഖ നാസ്തിക രാഷ്ട്രം.
ഇവര്‍ പ്രധിദിനം ഇരുപതിലേറെ മനുഷ്യരെയാണ്. ഇങ്ങനെ വെട്ടിനുരുക്കുന്നത്.
ഈ വാര്‍ത്ത കണ്ടില്ലെന്നു നടിക്കുന്ന  ശ്രീ സി രവിചന്ദ്രന്റെ സാമുഹ്യ ബോധം അപാരം തന്നെ.

മത, ദൈവവിശ്വാസ വിധ്വാഷവും നാസ്തിക, ഭൌതിക, യുക്തിവാദാന്ധതയും ബാധിച്ചു ബുദ്ധിയും കാഴ്ചയും മരവിച്ചു,   മത, ദൈവവിശ്വാസങ്ങളെ എതിര്‍ക്കുക എന്ന ഒറ്റ ലക്ഷ്യത്തിനായുള്ള വെപ്രാളത്തില്‍ ഇവര്‍ മനുഷ്യനും പ്രകൃതിക്കും ആവാസവ്യവസ്ത്ക്കുമെതിരില്‍ ഉറഞ്ഞു തുള്ളുന്നത് കാണാന്‍ ഏറെ കൌതുകമുണ്ട്.  ഇവരുടെ ദയനീയതയോര്‍ത്ത് സഹതപിക്കുകയല്ലാതെ മറ്റെന്തു ചെയ്യും.

ഗര്‍ഭസ്ഥ ശിശുക്കളെ വെട്ടി നുറുക്കി കൊല്ലുന്നതിന്റെ നേര്‍കാഴ്ച ഇവിടെ കാണാം..................   ഇങ്ങനെ വെട്ടിനുറുക്കി കശാപ്പു ചെയ്യുന്ന പൈതങ്ങളുടെ ശരീരം, (ചൈന വധശിക്ഷക്ക് വിധേയമാക്കുന്ന ശവശരീരങ്ങള്‍ വിറ്റു കാശാക്കുന്നത് പോലെ ) സൌന്ദര്യ വര്‍ദ്ദക ലേപനങ്ങളായി മാര്‍കെറ്റ് ചെയ്യുന്നു.  


മനസ്സാക്ഷിയുള്ള മനുഷ്യ സ്നേഹികളെ ഈ മനുഷ്യകുലത്തിന്റെ ശത്രുക്കളെ തിരിച്ചറിയുക, കരുതിയിരിക്കുക, പ്രതികരിക്കുക.

Sunday, October 30, 2011

ബീഫ് കറി

ബീഫ് കറി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം 

അവശ്യമുള്ള സാധനങ്ങള്‍ 
1  നല്ല  പോത്തിറച്ചി ചെറുതായി മുറിച്ചത്. 1 കിലോ 
2  സവാള ഇടത്തരം കനം കുറച്ചരിഞ്ഞത്  രണ്ട്

3  തക്കാളി ഇടത്തരംഎട്ടായി മുറിച്ചത് നാല്

4 പച്ച മുളക് കീറിയത്  ആറ് പത്ത് (എരിവനുസരിച്ച്‌)

5 ഇഞ്ചി (രണ്ടിഞ്ചു)  തൊലി  കളഞ്ഞു ചതച്ചത്.

6 വെളുത്തുള്ളി തൊലി കളഞ്ഞു ചതച്ചത് 15 അല്ലി  

7 മല്ലിപ്പൊടി മൂന്ന് ടേബിള്‍ സ്പൂണ്‍ 

8 മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍ 

9 മഞ്ഞള്‍ പൊടി  അര ടേബിള്‍ സ്പൂണ്‍

10 ജീരകം ഒരു ടീസ്പൂണ്‍

11  ഉലുവ ഒരു ടീസ്പൂണ്‍ 

12  ഏലക്ക തൊലി വിടര്‍ത്തിയത്  3 

13  ഗ്രാമ്പൂ 3 

14  കറുവാപ്പട്ട  ഒരിഞ്ചു നീളത്തില്‍ 

15  ഉപ്പ് പാകത്തിന്
16 കുരുമുളക് ചതച്ചത് ഒരു ടീസ്പൂണ്‍  

17  വെളിച്ചെണ്ണ  ഒരു ടേബിള്‍ സ്പൂണ്‍ 

18 ചുവന്നുള്ളി ചെരുതായരിഞ്ഞത് ആറു അല്ലി. 

19 കറിവേപ്പില എട്ടു അല്ലി 

തയ്യാറാക്കുന്ന  വിധം 

ഇറച്ചി കഴുകി വെള്ളം വാരാന്‍ വെക്കുക. 7 - 9 ചേരുവകള്‍ ചീനച്ചട്ടിയില്‍ ചെറു ചൂടില്‍ വറുത്തെടുക്കുക.  അടി കട്ടിയുള്ള പാത്രത്തില്‍ (മണ്‍ചട്ടി ഏറെ ഉത്തമം) ഒന്നുമുതല്‍ പതിനഞ്ചു വരെ ചേരുവകള്‍ ഒരുമിച്ചു ചേര്‍ത്ത് ഇറച്ചി മൂടുന്നത് വരെ വെള്ളമൊഴിച്ച് നന്നായി കുഴച്ച് അടുപ്പില്‍ വച്ച് വേവിക്കുക തിളച്ചു കഴിഞ്ഞാല്‍ തീ തീരെ കുറച്ച നന്നായി മൂടി വേവിക്കുക. വെന്തു അടുപ്പില്‍ നിന്നറക്കി വച്ച് ആറ് കറിവേപ്പില അല്ലിയും കുരുമുളക് പൊടിയും ചേര്‍ത്തിളക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി ചുവന്നുള്ളിയിട്ട് ഗോള്‍ഡന്‍ബ്രൌണ്‍ നിരമാകുന്നത് വരെ ഇളക്കി രണ്ടല്ലി കറിവേപ്പില കൂടി ചേര്‍ത്തിളക്കി അതിലേക്ക് കറിയില്‍ നിന്ന് അല്പം ചേര്‍ത്തിളക്കി കരിയിലേക്ക് തന്നെ ഒഴിച്ചിളക്കി ചൂടോടെ ചപ്പാത്തി, പത്തിരി, നെയ്ച്ചോര്‍ തുടങ്ങിയവയുടെ കൂടെ ഉപയോഗിക്കുക.

 



















Thursday, October 27, 2011

നുണകളുടെ കുത്തൊഴുക്ക് ബൂലോകത്തും പുറത്തും

യുക്തിയുടെ കാക്കയോ തത്തയോ എന്ന പോസ്റ്റിനെ വിലയിരുത്തുന്നു.

 

((കാക്കയോ തത്തയോ

കള്ളം പറയാന്‍ രണ്ടും നിര്‍ബന്ധമില്ല. രണ്ടും കെട്ടതാകുന്നതാണ് കൂടുതല്‍ സൗകര്യം. തിരൂരങ്ങാടിയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ സാറിനെ ചില മുസ്‌ളിം ചെറുപ്പക്കാര്‍ പരിപാടി നടത്താന്‍ ക്ഷണിച്ചതും പരിപാടി പരാജയപ്പെട്ടതും ഞാന്‍ തുറന്ന് പറഞ്ഞ കാര്യമാണ്..................................... പള്ളിക്കമ്മറ്റിയില്‍ ചോദ്യങ്ങളുണ്ടായതു കൊണ്ടാണ് പലരും പിന്‍വലിഞ്ഞതെന്ന് സംഘാടകര്‍ തന്നെ പറഞ്ഞതായാണ് അറിയാന്‍ കഴിഞ്ഞത്.))

സാറെ ഇവിടെ കള്ളം പറയുന്നതാര്.   സാറെ എന്റെ മുന്‍ പോസ്റ്റിലെ ഈ ഭാഗം ഒരിക്കല്‍ കൂടി വായിച്ചാലും

{{നുണ പറയാന്‍ തെല്ലും അറപ്പും വെറുപ്പും ഉളുപ്പുമില്ലാത്ത സാക്ഷാല്‍ ശ്രീമാന്‍ യുക്തി ഇവിടെയും കല്ലുവച്ച നുണ പറയുന്നു 'ഇവരുടെ പരിപാടി പള്ളിക്കമ്മിറ്റി ചോദ്യം ചെയ്തെന്നു.' സാക്ഷാല്‍ ശ്രീമാന്‍ യുക്തീ പറയൂ, ചങ്കൂറ്റവും, തന്‍റെടവും നട്ടെല്ലുമുണ്ടെങ്കില്‍ ഏതു പള്ളിക്കമ്മിറ്റിയാണ് ആരോടാണ് എന്നാണ് എപ്പോഴാണ് നിങ്ങളുടെ പരിപാടി ചോദ്യം ചെയ്തതെന്ന്. തന്റെടമുണ്ടോ തെളിയിക്കാന്‍, ഇത് ഏറെ അര്‍ജ്ജവതോടെയും, ആത്മ വിശ്വാസത്തോടെയും ചങ്കുറപ്പോടെയുമുള്ള വെല്ലുവിളിയാണ്.അല്ലാതെ വെറും ചപ്ലാച്ചി അടിക്കുകയല്ല. താങ്കള്‍ക്ക് വേണമെങ്കില്‍ KYS മലപ്പുറം പ്രസി ഇ ഏ ജബ്ബാറിനെയോ സെക്രട്ടറി പാറക്കല്‍ മുഹമ്മദിനെയോ അഖിലേന്ത്യാ സെക്രട്ടറി കലാനാതനെയോ വേണ്ട ഏതു കൊലകൊമ്പനെയും കൂട്ട് പിടിച്ചോ. ഈ വെല്ലുവിളി സ്വീകരിക്കാന്‍ സാധ്യമാണോ? മറുപടി പറയുക.}}



സാറെ ഒരിക്കല്‍ കൂടി വായിക്കുക എന്നിട്ട് പറയുക ഏത് പള്ളിക്കമ്മിറ്റിയില്‍ നിങ്ങളുടെ പരിപാടിയെ കുറിച്ച് ചോദ്യമുണ്ടായതെന്ന്. നിങ്ങളുടെ പരിപാടിയുടെ സംഘാടകര്‍ ഏതായാലും മതവിശ്വാസികളും ദൈവ വിശ്വാസികളുമാകില്ലല്ലോ ?.... അവര്‍ KYS പ്രവര്‍ത്തകരല്ലങ്കില്‍ BYS പ്രവര്‍ത്തകരോ മറ്റോ ആകാം എന്തായാലും നാസ്തിക ഭൌതിക യുക്തിവാദികള്‍ തന്നെയാണ്. അവര്‍ നിങ്ങളോട്  തന്നെ (നാസ്തിക ഭൌതിക യുക്തിവാദികളെ) കളവ് പറഞ്ഞെന്നാണ് സാര്‍ താങ്കള്‍ പറയുന്നത്..... പരസ്പരം കളവു പറഞ്ഞു പറ്റിക്കുന്ന ഒരു സമൂഹം!!!!!!      

ഇനി ശ്രീമാന്‍ യുതി മാലോകരെ ഒന്നടങ്കം കല്ലുവച്ച നുണ പറഞ്ഞു പറ്റിക്കുന്നതിന്റെ ചെറിയ സാംബള്‍   ''പല മുസ്ലിം ദേവാലയങ്ങളിലും റാതീബുകള്‍ നടക്കാറുണ്ട്. എല്ലാ മുസ്ലിം ദേവാലയങ്ങളിലും റാത്തീബും നടത്താറുണ്ട്."


എന്തിനാണ് യുക്തീ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ഇങ്ങനെ കല്ലുവച്ച നുണ പറയുന്നത്. ഭുമിയില്‍ ഏഷ്യയില്‍ ഭാരതത്തില്‍ കേരളത്തില്‍ എത്ര ദേവാലയങ്ങളില്‍ റാതീപ്‌  നടത്താറുണ്ട്. മുസ്ലിംകളില്‍ എത്രപേര്‍ക്ക് റാതീബറിയാം, എന്തെങ്കില് വസ്തുനിഷ്ഠ കണക്കുകള്‍ താങ്കള്‍ക്കറിയാമോ?..........
താങ്കള്‍ക്ക് നാണമില്ലേ സ്വയം നുണയനാണെന്ന് പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി തെളിയിച്ചു എന്റെ പേരില്‍ ദുരാരോപണം നടത്താന്‍. താങ്കള്‍ നുണ പറയുന്നതിന് നിരവധി തെളിവുകള്‍ ഞാന്‍ സമര്‍പ്പിച്ചു എന്നിട്ടും എന്റെ പേരില്‍ ആരോപണം ഉന്നയിക്കുന്നു. 
മാത്രമല്ല ഞങ്ങള്‍ സത്യമേ പറയൂ എന്ന് ആണയിടുന്നു. ആ ആണയിടല്‍ പോലും നുണ നുണകള്‍ക്ക് തെളിവ്!!!!!!!!!!!!!!!!  

   
((ഞങ്ങള്‍ യുക്തിവാദികള്‍ ഇല്ലാത്തത് ഉണ്ടെന്ന് പറയില്ല.))  (( ഇല്ലാത്തത് പറയുന്ന ശീലം യുക്തിവാദികള്‍ക്കില്ല.))

താങ്കളുടെ   ഈ പ്രസ്താവന താങ്കള്‍ക്ക് നേരെ കൊഞ്ഞനം കുത്തുന്നു. സാറേ നിങ്ങള്‍ പള്ളിക്കമ്മറ്റിയില്‍ നിന്ന്  ചോദ്യങ്ങളുണ്ടായി എന്ന് പറഞ്ഞത് ഇല്ലാത്തത് ഉണ്ടെന്നു പറഞ്ഞതാണ്. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ പച്ചനുണയാണ് സാര്‍ നിങ്ങള്‍ പറഞ്ഞത്....  

((DYFI, KYS, CPM എന്നീ സംഘടനകളിലെ ആരുമറിയാതെ 5000 രൂപ ചെലവഴിച്ച് പരിപാടി നടത്തിയാല്‍ പിന്നെ ആളു കൂടാത്തതില്‍ അത്ഭുതമില്ലല്ലോ. ഇവരെയൊക്കെ അറിയിച്ചിട്ടല്ലേ പരിപാടി നടത്തേണ്ടത്......))

ഹഹഹാ  ഇങ്ങനെ എന്നോട് പരിഭവിച്ചിട്ട് കാര്യമില്ല നിങ്ങളുടെ പ്രവര്‍ത്തകരോട് പറയുക. കൃത്യമായ ആസുത്രണത്തോടെയും ശാസ്ത്രീയമായും പരിപാടികള്‍ സംഘടിപ്പിക്കാന്‍..


((ജബ്ബാര്‍മാഷ് പങ്കെടുത്ത പരിപാടി പെരിന്തല്‍മണ്ണയിലും മലപ്പുറത്തും നിലമ്പൂരുമാണ് നടന്നത്. അവിടെയും സുബൈദ നുണപറഞ്ഞു.നുണപറച്ചില്‍ നിങ്ങളുടെ വിശ്വാസത്തിന്റെയും സ്വഭാവത്തിന്റെയും ഭാഗമാണല്ലോ.))

ഈ പ്രസ്താവന തന്നെ നുനപറയലിന് തെളിവാണ്. സാറെ എന്റെ കുറിപ്പുകളിലെവിടെയെങ്കിലും  ഞാന്‍ പെരിന്തല്‍മണ്ണ, മലപ്പുറം നിലമ്പൂര്‍ എന്നീ പഥങ്ങള്‍ തന്നെ ഉപയോഗിച്ചിട്ടില്ല. പിന്നെ എങ്ങനെ താങ്കള്‍ക്ക് ഇങ്ങനെ പച്ച നുണ തട്ടിവിടാന്‍ പറ്റുന്നു. നുണകളുടെ സമാഹരമേ നിന്റെ പേരോ യുക്തി?...............വാദം??!!!!!!!!!!!!!!!!!!!..........

((സുബൈദ നിങ്ങള്‍ പച്ചക്കള്ളം പറയുകയാണ്. ))

എന്താണ് കുട്ടാ ഈ പറഞ്ഞതിന്റെ അര്‍ഥം?????!!!!!!... എന്താണ് യുക്തിവാദം താങ്കളെ ഈ നിലയിലെത്തിച്ചോ?? കഷ്ടം തന്നെ

((രണ്ടായിരം രൂപ ചെലവെന്ന് പറഞ്ഞത് തിരുത്തി താങ്കള്‍ അയ്യായിരമാക്കി. നുണയന് നാണം വേണ്ടല്ലോ? ഏതോ ഒരു ഭാരവാഹി താങ്കളോട് പറഞ്ഞുവത്രെ. ഏത് ഭാരവാഹി? എന്തുപറഞ്ഞു? തെളിവെന്ത്?))

ആ പരിപാടിയുടെ സംഘടകരില്‍ നിന്ന് കിട്ടിയ വിവരം............. നിങ്ങള്‍ പണം വാരിവിതറി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടാവും പക്ഷെ ആ സാധുക്കള്‍ ഇത്രയുമൊക്കെ ചിലവഴിചിട്ടുണ്ടാവൂ. പിന്നെ അവരും യുക്തിവാദികളല്ലേ..... കളവു പറയുന്നതില്‍ അവരും മിടുക്കരാകുമല്ലോ..........

((കലനാഥന് ഇഷ്ടമല്ലെന്ന് മുസ്‌ളീം വര്‍ഗ്ഗീയവാദിയായ തങ്കളെങ്ങനെ അറിഞ്ഞു? മനസ്സു വായിച്ചോ? അതോ നേരിട്ടു പറഞ്ഞോ? ))

അത് അത്രക്ക് ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല.  ആര്‍ക്കും കലാനാതനുമായി അല്‍പസമയം സംസാരിച്ചാല്‍ കിട്ടുന്ന കാര്യങ്ങളാണ് യുക്തിവാദികള്‍ക്കിടയിലെ പരസ്പര സഹകരണത്തിന്റെ നാറ്റക്കഥകള്‍....

((കലാനാഥന്‍ KYS ന്റെ ദേശീയ സെക്രട്ടറിയാണെന്ന് താങ്കളെങ്ങനെ അറിഞ്ഞു? താങ്കളാണോ അപ്പോയിന്റ് ചെയ്തത്? അപ്പോള്‍പ്പിന്നെ കേരളത്തിലെ പ്രസിഡന്റ് ആരാണ്?))

അതും ആധികാരിക യുക്തിവാദി വക്താവിനറിയില്ലേ?!! നാണക്കേട്!!... സാറേ നിങ്ങള്‍ക്കിടയില്‍ ഫെറ(fera) എന്ന ഒരു കുന്ത്രാണ്ടമുണ്ട്.. അതിന്റെ ദേശീയ സെക്രടറിയാണ്  പാവം പാവം കലാനാതന്‍... ദേശീയ നേതാവിനെ സംസ്ഥാന തലത്തില്‍ ഒതുക്കല്ലേ യുക്തീ

((താങ്കളോട് പറഞ്ഞ ഭാരവാഹി മിടുക്കന്‍ തന്നെ. എന്നാല്‍ മറ്റൊരു ഭാരവാഹി എന്നോട് പറഞ്ഞത് താങ്കള്‍ സംഭവന കൊടുക്കുകയും പരിപാടിയില്‍ അടിമുടി പങ്കെടുക്കുകയും അവസാനം എന്തോ വിഡ്ഡി ചോദ്യം ചോദിച്ച് ഇളിഭ്യനാവുകയും ചെയ്തുവെന്നാണ്. മാതൃത്വം തുടിക്കുന്ന മഹനീയമായ സ്വന്തം മാറിടത്തില്‍ കൈവെച്ച് ആണയിട്ട് നിഷേധിക്കാമോ സുബൈദ?))

അയ്യേ നാണക്കേട്!! ഇത് ഞാനറിഞ്ഞില്ല കേട്ടോ   അങ്ങനെയും സംഭവിച്ചോ കഷ്ടായിട്ടോ!!!!!!!!!!!!


((ഏതു ഭാരവാഹിയെന്നല്ലേ? ഒരു ഭാരവാഹി എന്നു ഞാന്‍ പറയില്ല. ആദ്യം താങ്കളോട് സംസാരിച്ച ഭാരവാഹിയുടെ പേരും വിലാസവും നമ്പരും തരിക. വെരിഫൈ ചെയ്തിട്ട് ബാക്കി കാര്യം പറയാം. എന്നോട് സംസാരിച്ച ഭാരവാഹിയെ ഞാനും ഇപ്പോള്‍ മുഖവിലയ്ക്ക് എടുത്തിരിക്കുകയാണ്.))

ഇതിത്തിരി കടന്ന ചോദ്യമായല്ലോ സാറേ... ആളെ കുഴക്കല്ലേ


((ജബ്ബാര്‍മാഷ് ഏഴാം കൂലിയാണെങ്കില്‍ സുബൈദ പതിനെട്ടാം കൂലിയാണ്. അങ്ങേരുടെ പ്രഷ്ഠത്ത് നില്‍ക്കുന്ന ഒരു രോമത്തിന്റെ വിലയില്ലാത്ത പൊങ്ങച്ചക്കാരനാണ് നിങ്ങള്‍.))

അയ്യേ ജബ്ബാറിന്റെ  ആസനത്തിലെ രോമം വടിക്കുന്ന...................................ഛെ
നിങ്ങളും തുടങ്ങിയോ രോമക്കച്ചവടം............ നാണക്കേട്‌......... പുറത്ത് പറയല്ലേ ചങ്ങാത. താങ്കള്‍ താങ്കള്‍ക്ക് യുക്തിവാദി സമുഹം നല്‍കുന്ന നിളയും വിലയും മറക്കരുത്.

((മാറിനിന്ന് മിടുക്കരെ ആക്ഷേപിച്ച് പോസ്റ്റിട്ട് ശ്രദ്ധ പിടിച്ചു പറ്റാതെ..............))

ജബ്ബാറിന്റെ മിടുക്ക് നാം ഇവിടെ കണ്ടതാണല്ലോ??? അത് നാം ഒരുമിച്ചനുഭവിച്ഛതുമാണല്ലോ....... അത്മറക്കാറായോ..

നിങ്ങള്‍ രണ്ടാളും കൂടിയല്ലേ ഈ സാധുവിനെ ഒരു ബ്ലോഗറാക്കിയത്.... ആ കാര്യത്തില്‍ നിങ്ങളോട രണ്ടു പെരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കട്ടെ.............. 
 

Sunday, October 23, 2011

സുബൈദയുടെ കരച്ചിലോ? യുക്തിവാദികളുടെ വെപ്രാളമോ??? തുടര്‍ച്ച (3) നാസ്തിക ഭൌതിക യുക്തിവാദം ധനസമ്പാധനത്തിനോ?? അതോ?............




യുക്തിവാദി പ്രവര്‍ത്തകന്‍ ശ്രീമാന്‍ യുക്തിയുടെ    സുബൈദമാരുടെ കരച്ചില്‍    എന്ന പോസ്റ്റിനോടുള്ള പ്രതികരണം. ഇതിന്‍റെ    ഒന്നും              രണ്ടും     ഭാഗങ്ങള്‍.

എന്റെ ഈ വിഷയത്തിലെ മുന്‍ പോസ്റ്റുകളില്‍  ശ്രീമാന്‍ യുക്തിയുടെ എന്നെ തോല്‍പിക്കാനും ജയിക്കാനും ഉള്ള വെപ്രാളവും, അതിനു വേണ്ടി നട്ടാല്‍ കിളിര്‍ക്കാത്ത നുണ പറയുന്നതും നാം കണ്ടു.   ഈ ഭാഗം ഈ വിഷയത്തിലെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഭാഗമാണ്.  

ശ്രീ സി രവിചന്ദ്രന്റെ ബ്ലോഗിലെ മുഖപ്രസംഗം വിലയിരുത്തി അതിലെ പരസ്പര വൈരുധ്യം ചൂണ്ടിക്കാട്ടി സെപ്തംബര്‍ 12 നും,    സെപ്തംബര്‍ 21 നും ഞാനിട്ട പോസ്റ്റുകളിലെ ആശയത്തെ ഖണ്ഡിക്കാന്‍ ശ്രീ യുക്തിയിട്ട സുബൈദമാരുടെ കരച്ചില്‍ എന്ന പോസ്റ്റ്‌ എന്റെ അഭിപ്രായത്തിന് അടിവരയിടുന്നതാണ്  ഇവിടെ ചര്‍ച്ച ചെയ്യുന്നത്. 

എന്റെ ആദ്യ പോസ്റ്റുകളില്‍ ഞാന്‍ പറഞ്ഞ ആശയം, ശ്രീ സി രവിചന്ദ്രന്‍ യുക്തിവാദം ഒട്ടും ചിലവുകളില്ലാതെ അനുഷ്ടിക്കാനും ആചരിക്കാനും സാധ്യമാണെന്നും എന്നാല്‍ മത ജീവിതം ഏറെ ചിലവുള്ളതാണെന്നുമുള്ള കണ്ടു പിടുത്തവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള   പരസ്പര വൈരുധ്യങ്ങള്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയായിരുന്നു. അതിനുപോല്‍ബലകമായി   ശ്രീ സി രവിചന്ദ്രന്‍ മുഖവുരയില്‍  കോഴിക്കോട് വച്ച് ഏതോ ഒരു വ്യക്തിയുമായി നടത്തിയ ചര്‍ച്ചയും  യുക്തിവാദാശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നടത്തുന്ന പരിശ്രമങ്ങളും ത്യാഗങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു.  എന്റെ വിലയിരുത്തലുകളെ  ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നു  ശ്രീമാന്‍ യുക്തിയുടെ ഈ പോസ്റ്റ്‌.  എന്റെ പോസ്റ്റില്‍ ശ്രീ സി രവിചന്ദ്രന്റെ ഈ വാക്കുകള്‍ 

'' 'സുഹൃത്തേ, താങ്കള്‍ കണ്ടാലുമില്ലെങ്കിലും സമ്പത്ത് ചെലവിട്ടേ മതജീവിതം നയിക്കാനാവൂ. കാരണം മതവും ദൈവവും ഒരിക്കലും സൗജന്യമല്ല. എന്നാല്‍ ആയിനത്തില്‍ നാസ്തികനായ എനിക്ക് അഞ്ചുപൈസ ചെലവില്ല. താങ്കള്‍ പറഞ്ഞത് പൂര്‍ണ്ണായും ഞാനംഗീകരിക്കുന്നു. മതത്തെ അപേക്ഷിച്ച് എതീയിസം വളരെ ചീപ്പാണ്; ചെലവ് തീരെയില്ലെന്നുതന്നെ പറയാം.' ''

ഇതില്‍ നിന്ന് മനസ്സിലാകുന്നത് യുക്തിവാദം തീരെ ചിലവുകളൊന്നുമില്ലാതെ   അനുഷ്ടിക്കാവുന്ന ഒരു വിശ്വാസപ്രമാണവും, മതം ഏറെ ചിലവുകളുള്ള ഒരു ആദര്‍ശവുമാണെന്നാണ്.  ആ വാദത്തെ ഞാന്‍ ഇങ്ങനെ നിരൂപണം ചെയ്തു 

''സമുഹമായി ജീവിക്കുന്ന ഏതൊരു ജന്തുവര്ഗ്ഗതിനും സമുഹ്യമായ ഉത്തരവാദിത്വങ്ങളും ബാധ്യതകളും ഉണ്ട്. അത് പോലെ അവര്‍ക്ക് സമുഹത്തില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യും. അതിന്റെ ഉദാഹരണങ്ങള്‍ ഉറുമ്പുകളിലും തേനീച്ചകളിലും മറ്റും വ്യക്തമായി കാണാം. മനുഷ്യന്റെ ഏറ്റവും വലിയ പ്രത്യേകത ജൈവ വര്‍ഗ്ഗങ്ങളില്‍ ഏറ്റവും ഉന്നതമായ സാമുഹ്യ വ്യവസ്ഥിതിയുള്ള ജന്തു മനുഷ്യനാണ് എന്നതാണ്. അത് മനുഷ്യ പ്രകൃതിയുടെയും, ആവാസ വ്യവസ്ഥയുടെയും  ഭാഗവും, മനുഷ്യകുലം നിലനില്‍ക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നുമാണ്.
അങ്ങനെ സാമുഹ്യ ജീവിതം നയിക്കാന്‍ ആ സമുഹത്തിന് ഓരോ വ്യക്തിയും അവന്റെ ഭാഗധേയം നല്‍കി സേവിക്കണം. അത് പോലെ സമുഹത്തില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളും സാമുഹ്യ സുരക്ഷ സംവിധാനങ്ങളും  അനുഭവിച്ചു തന്നെ മുന്നോട്ടു പോകണം. അല്ലാത്ത പക്ഷം അവന്‍...... അവന്‍ സമുഹത്തില്‍ നിന്ന് ഒറ്റപ്പെട്ടു പോകും. അത്തരം വ്യക്തികള്‍ക്ക് ബുദ്ധി വൈകല്യങ്ങളോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തകരാറുകളോ ഉണ്ടാകും. ആ സാമുഹ്യ വ്യവസ്ഥിതിയുടെ ഭാഗം തന്നെയാണ് മതങ്ങളും, ഭരണകൂടങ്ങളും, നിയമ വ്യവസ്ഥിതിയും, രാഷ്ട്രങ്ങലുമെല്ലാം.

വേറെ ചിലരുണ്ട് സമുഹത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റി സാമുഹ്യ വ്യവസ്തക്കെതിരെയും സമുഹത്തിലെ വ്യക്തികല്‍ക്കെതിരെയും പ്രവര്‍ത്തിക്കും, ചിലര്‍ ആ സാമുഹ്യ സംവിധാനങ്ങളെ ചൂഷണം ചെയ്യും ഇവര്‍ക്ക് സമുഹം നല്‍കിയ ഓമനപ്പേരാണ്‌ സാമുഹ്യ ദ്രോഹികള്‍ എന്നത്.
വേറെ ചിലര്‍ സമുഹത്തിലെ ആനുകൂല്യങ്ങള്‍ അനുഭവിച്ചു സ്വന്തം സാമുഹ്യ സംവിധാനങ്ങള്‍ക്ക് ഒരു പങ്കും നല്‍കാതെ ആസ്വദിച്ച് ജീവിക്കും

സമുഹ്യമായ ബാധ്യതകളും ചിലവുകളും അത് പോലെ സമുഹത്തില്‍ നിന്ന് വ്യക്തികള്‍ക്ക് ലഭിക്കുന്ന അവകാശങ്ങളും  സാമുഹ്യ സുരക്ഷ സംവിധാനങ്ങളും  മുതലാളിത്വത്തിന്റെ ലാഭനഷ്ടക്കണക്കനുസരിച്ച് മാത്രം കാര്യങ്ങളെ വിലയിരുത്തുന്ന വര്‍ക്ക് മനസ്സിലാക്കാനോ, ഉള്‍ക്കൊള്ളാനോ കഴിയില്ല. അതിനു സാമുഹ്യ ബോധം വേണം. ശ്രീ സി രവിചന്ദ്രനോട്‌ സംസാരിച്ചു എന്ന് പറയപ്പെടുന്ന വ്യക്തി നല്‍കിയ മറുപടിയില്‍ ഇത് വ്യക്തമാണ്.''
എന്നാല്‍ ശ്രീ സി രവിചന്ദ്രന്‍ അദ്ദേഹത്തിന്റെ നയം വ്യക്തമാക്കുന്നതിലുടെ അദ്ദേഹം യുക്തിവാദികള്‍ക്ക് സമുഹത്തോട് യാതോരുത്തരവാദിത്വവും ഇല്ല എന്നുള്ള കാര്യമാണ് "'സുഹൃത്തേ, താങ്കള്‍ കണ്ടാലുമില്ലെങ്കിലും സമ്പത്ത് ചെലവിട്ടേ മതജീവിതം നയിക്കാനാവൂ. കാരണം മതവും ദൈവവും ഒരിക്കലും സൗജന്യമല്ല. എന്നാല്‍ ആയിനത്തില്‍ നാസ്തികനായ എനിക്ക് അഞ്ചുപൈസ ചെലവില്ല. താങ്കള്‍ പറഞ്ഞത് പൂര്‍ണ്ണായും ഞാനംഗീകരിക്കുന്നു. മതത്തെ അപേക്ഷിച്ച് എതീയിസം വളരെ ചീപ്പാണ്; ചെലവ് തീരെയില്ലെന്നുതന്നെ പറയാം.'" ഈ വരികളിലൂടെ മനസ്സിലാക്കിത്തരുന്നത്.            അതെ നിരീശ്വര, യുക്തിവാദികള്‍ ആ ആദര്‍ശം സ്വീകരിക്കുന്നത്............. സാമുഹ്യമായ യാതോരുത്തരവാദിത്വങ്ങളും  ബാധ്യതകളുമില്ലാതെ ചിലവുകളൊന്നുമില്ലാതെ ജീവിക്കാന്‍ തിരഞ്ഞെടുത്ത ആദര്‍ശമാണ് നിരീശ്വര, യുക്തിവാദം. മുമ്പ് ഒരു ചൊല്ല് കേട്ടിട്ടുണ്ട് 'ഞാനും കെട്ട്യോനും തട്ടാനും മാത്രം' ആ നയമാണ് ഇവരുടേത്.
പക്ഷെ ആ നയം അശാസ്ത്രീയവും പ്രകൃതി വിരുദ്ധവും മനുഷ്യന്റെ ആവാസ വ്യവസ്ഥിതിക്കെതിരും മനുഷ്യത്വ രഹിതവും സാമുഹ്യ ദ്രോഹ പരവുമാണ്.........
ഇങ്ങനെ ചിലവുകളേതുമില്ലാതെ   ജീവിക്കാം  എന്ന് പറയുന്ന ശ്രീ സി രവിചന്ദ്രന്‍ തന്നെ യുക്തിവാദ പ്രചാരണത്തിന്  വേണ്ടി ഏറെ കഷ്ടപ്പെടുന്നതും ത്യാഗങ്ങള്‍ സഹിക്കുന്നതും ഉദാഹരണ സഹിതം ചൂണ്ടിക്കാണി ക്കുന്നതിനാണ് അദ്ധേഹത്തിന്റെ പ്രോഗ്രാമുകളെ  വിലയിരുത്തിയത്. അദ്ദേഹം ചിലവുകളൊന്നുമില്ലാതെ ജീവിക്കാം എന്നവകാഷപ്പെട്ടു ഇത്രയും കഷ്ടപ്പെടുന്നതിലെ വൈരുദ്ധ്യം മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. അപ്പോഴാണ് വേറെ ഒരു സംശയം. ഇങ്ങനെ ചിലവേതുമില്ലാതേ ജീവിക്കാം എന്നവകാശപ്പെടുന്ന അദ്ദേഹം എന്തിനു ഇത്രയ്ക്കു കഷ്ടപ്പെട്ട് അദ്ധ്വാനിക്കുന്നു. അവിടെയാണ് അദ്ദേഹത്തിന്റെ അദ്ധ്വാനത്തിന് പ്രതിഫലം നല്‍കുന്ന ഫണ്ടിംഗ് ഏജന്‍സികളെ കുറിച്ച് ചിന്തിക്കേണ്ടി വരുന്നത്. അദ്ദേഹം പ്രവര്‍ത്തിക്കുന്നത് ശ്രീ യുക്തി പറഞ്ഞ പോലെ-
----"അക്കാദമിക് പ്രഭാഷണങ്ങള്‍ക്ക് ഏതാനും മണിക്കൂറുകള്‍ക്ക് അയ്യായിരം രൂപയിലധികം പ്രതിഫലം ലഭിക്കുന്ന രവിചന്ദ്രന്‍ സാര്‍ ശാസ്ത്ര-നിരീശ്വരവാദ പ്രഭാഷണത്തിന് പ്രതിഫലമായി ഒന്നും ചോദിക്കാറില്ലെന്നത് വസ്തുതയാണ്. അദ്ദേഹത്തിന്റെ നിരക്കനുസരിച്ച് കൊടുക്കാനുള്ള സാമ്പത്തികശേഷി പ്രസ്ഥാനത്തിനില്ലെന്നും അദ്ദേഹത്തിനറിയാം."----- 
 അദ്ദേഹത്തിന്റെ ഏറെ വിലപ്പെട്ട സമയം ചിലവഴിച്ചാണ്.... . തീര്‍ച്ചയായും ശ്രീ സി രവിചന്ദ്രന്റെ ഇത്രയും വിലപ്പെട്ട സമയം അദ്ദേഹം ചിലവഴിക്കുന്നത് വെറുതെയാവരുത്. അദ്ദേഹത്തിനു അദ്ദേഹത്തിന്റെ ഗ്രേഡനുസരിച്ചു പ്രതിഫലം ലഭിക്കണം അതിനു  ഒന്നുകില്‍ അദ്ധേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മണിക്കൂറിനു അയ്യായിരം രൂപവരെ നല്‍കുന്ന ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്ന് ആനുകൂല്യം കൈപറ്റുന്നുണ്ടാകണം, അല്ലെങ്കില്‍ യുക്തിവാദം ഏറെ ചിലവുള്ള ഒരു ഏര്‍പ്പാടാകണം. ശ്രീ യുക്തി പറഞ്ഞപോലെ "
                                                                                                                                                    ''എങ്കിലും അങ്ങോട്ടുമിങ്ങോട്ടുമുള്ള റിസര്‍വേഷന്‍ ടിക്കറ്റ് എടുത്തു കൊടുത്തിട്ടുണ്ട്. പുറമെ യാത്രാബത്തയായി ഒരു തുകയും KYS എല്ലായിടത്തും നല്‍കിയിട്ടുണ്ട്. മാത്രമല്ല ആ ദിവസങ്ങളിലെ അദ്ദേഹത്തിന്റെ ഭക്ഷണവും താമസസൗകര്യവും ഉള്‍പ്പെടെയുള്ള സര്‍വ ചെലവും ഞങ്ങള്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പങ്കിട്ടെടുക്കുകയായിരുന്നു'' 

KYS നല്‍കുന്ന സൌകര്യങ്ങളും കൈമടക്കും പുസ്തക പ്രസാധകര്‍ നല്‍കുന്ന റോയല്‍റ്റിയും ഉണ്ടെങ്കിലും ബ്ലോഗെഴുത്തിനു ആര് പ്രതിഫലം നല്‍കും. രാത്രി പതിനൊന്നു മണിക്ക് പോസ്റ്റ്‌ ചെയ്തത് എടുത്തു പറയാന്‍ കാരണം അദ്ധേഹത്തിന്റെ ഈ രംഗത്തെ അദ്ധ്വാനത്തിന്റെയും ത്യാഗത്തിന്റെയും വലിപ്പം കാണിക്കാന്‍ വേണ്ടിയായിരുന്നു.  അതെ ശ്രീ സി രവിച്ചന്ദ്രനെ സംബന്ധിച്ച് ഒന്നുകില്‍ യുക്തിവാദം കൂലിയെഴുത്തിനും, ധന സംബാധനതിനുമുള്ള മാര്‍ഗ്ഗമാണ്. അങ്ങനെ യുക്തിവാദം വിറ്റു ജീവിക്കുന്ന  ഒരു യുക്തിവാദി ജീവി??!!!............   അല്ലെങ്കില്‍ യുക്തിവാദത്തിനു വേണ്ടി ഏറെ കഷ്ടപ്പെടുകയും ചിലവഴിക്കുകയും ചെയ്യുന്ന ഒരു ആത്മാര്‍ഥതയുള്ള പ്രവര്‍ത്തകന്‍. പ്രവര്‍ ത്തകനെങ്കില്‍ അദ്ധേഹത്തിന്റെ 'യുക്തിവാദം ചിലവൊന്നുമില്ലാത്ത' ആദര്‍ശമാണെന്നുള്ള പ്രസ്താവന പച്ചക്കള്ളം. ശ്രീ യുക്തിയുടെ പ്രസ്താവന പഠിപ്പിക്കുന്നത് യുക്തിവാദം ഏറെ ചിലവുള്ളതാണെ ന്നാണ് യുക്തി പറയുന്നു..    

"ഈ പരിപാടിയൊന്നും നിങ്ങള്‍ പറയുന്നതുപോലെ മൂവായിരം രൂപയ്ക്ക് സംഘടിപ്പിച്ചതല്ല. അതിനൊക്കെ കൃത്യമായ കണക്കുണ്ട്. മൂന്നിടത്ത് വീഡിയോ പിടിച്ച വകയില്‍ മാത്രം 25000 രൂപയായിട്ടുണ്ട്. അക്കാദമിക് പ്രഭാഷണങ്ങള്‍ക്ക് ഏതാനും മണിക്കൂറുകള്‍ക്ക് അയ്യായിരം രൂപയിലധികം പ്രതിഫലം ലഭിക്കുന്ന രവിചന്ദ്രന്‍ സാര്‍ ശാസ്ത്ര-നിരീശ്വരവാദ പ്രഭാഷണത്തിന് പ്രതിഫലമായി ഒന്നും ചോദിക്കാറില്ലെന്നത് വസ്തുതയാണ്. അദ്ദേഹത്തിന്റെ നിരക്കനുസരിച്ച് കൊടുക്കാനുള്ള സാമ്പത്തികശേഷി പ്രസ്ഥാനത്തിനില്ലെന്നും അദ്ദേഹത്തിനറിയാം. എങ്കിലും അങ്ങോട്ടുമിങ്ങോട്ടുമുള്ള റിസര്‍വേഷന്‍ ടിക്കറ്റ് എടുത്തു കൊടുത്തിട്ടുണ്ട്. പുറമെ യാത്രാബത്തയായി ഒരു തുകയും KYS എല്ലായിടത്തും നല്‍കിയിട്ടുണ്ട്. മാത്രമല്ല ആ ദിവസങ്ങളിലെ അദ്ദേഹത്തിന്റെ ഭക്ഷണവും താമസസൗകര്യവും ഉള്‍പ്പെടെയുള്ള സര്‍വ ചെലവും ഞങ്ങള്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പങ്കിട്ടെടുക്കുകയായിരുന്നു.''  

അതെ യുക്തിവാദ പ്രചാരണത്തിന് അതിന്റെ പ്രവര്‍ത്തകര്‍ ഏറെ ആളും അര്‍ത്ഥവും ചിലവഴിക്കുന്നുണ്ട് (എന്തിനു വേണ്ടി!!???) അങ്ങനെയെങ്കില്‍ വര്‍ത്തമാന കേരളത്തിലെ ഏറ്റവും വലിയ നാസ്തിക ഭൌതിക യുക്തിവാദി ബുദ്ധിജീവി  തന്റെ ബ്ലോഗിന്റെ ഒന്നാം വാചകം  തന്നെ വലിയ ഒരു നുണ  പറഞ്ഞു കൊണ്ട് തുടങ്ങി.    അല്ലെങ്കില്‍ നാസ്തിക ഭൌതിക യുക്തിവാദം ഏറെ വരുമാനം നേടാനുള്ള മാര്‍ഗ്ഗമാണ്.  അതിന്റെ പിന്നില്‍  ഫണ്ടിംഗ് എജന്‍സികളുണ്ടാകും, അവരുടെ കച്ചവട താല്‍പര്യങ്ങളും.  ആ താല്‍പര്യ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയുടെ വക്താക്കളാകും  നാസ്തിക ഭൌതിക യുക്തിവാദികള്‍.

രണ്ടായാലും ശ്രീ സി രവിചന്ദ്രന്റെ ബ്ലോഗിലെ ഒന്നാം പേജും എന്നെ വിമര്‍ശിക്കാനും എനിക്ക് മറുപടി നല്കാനും ഏറെ ആധികാരികമായി(??) ശ്രീമാന്‍ യുക്തി എഴുതിയ പോസ്റ്റും തെങ്ങിന്‍ മട്ടലില്‍ ചവിട്ടിയ പോലെ യുക്തിവാദികളെ,  ഒന്ന് ന്യായീകരിക്കുമ്പോള്‍ മറ്റേത് ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്കെത്തിച്ചു!!!  ഹാ കഷ്ടം

പിന്‍കുറി  ശ്രീമാന്‍ യുക്തി ശ്രീ സി രവിച്ചന്ദ്രനെ മഹത്വപ്പെടുത്തുവാന്‍ പേനയുന്തിയ കൂട്ടത്തില്‍ പറഞ്ഞ കാര്യം പ്രത്യേകം പരിഗണനീയമാണ്.  കാര്യം ശ്രീ സി രവിചന്ദ്രന്‍ വര്‍ത്തമാന നാസ്തിക ഭൌതിക യുക്തിവാദത്തിന്റെ കേരളത്തിലെ അപ്പോസ്തലനാണല്ലോ. യുക്തി പറയുന്നു 

"അദ്ദേഹത്തിന്റെ ക്‌ളേശവും സാമ്പത്തികനിലയും ഓര്‍ത്ത് നിങ്ങള്‍ മുതലക്കണ്ണീര് പൊഴിക്കണ്ട. അത്യാവശ്യം കഞ്ഞികുടിച്ചു പോകാനുള്ള ചുറ്റുപാടൊക്കെ സാറിനുണ്ട്. ഭാര്യയും കോളേജദ്ധ്യാപികയാണ്.." 


ഇവിടെ ഊന്നല്‍ നല്‍കിയ ഭാഗം ശ്രദ്ദിക്കുക. ശ്രീ സി രവിചന്ദ്രന്‍ ഭാര്യയുടെ ശമ്പളം കൂടി അദ്ധേഹത്തിന്റെ ചിലവുകള്‍ക്കും യുക്തിവാദ പ്രചാരണത്തിനും ഉപയോഗിക്കുന്നു എന്ന വ്യക്തമായ സൂചനയാണ് മേല്‍ വാക്യത്തില്‍ നിന്ന് മനസ്സിലാകുന്നത്. അതെ  എന്റെ മെയ്‌ ഒന്നിന്റെ ഈ പോസ്റ്റിലെ ചര്‍ച്ചക്കിടയില്‍ സൂചിപ്പിച്ച കാര്യം ഒന്ന് കൂടി തീവ്രമായി വ്യക്തമാക്കുകയാണ് ബഹുമാന്യ ശ്രീമാന്‍ യുക്തി.  യുക്തിവാദികള്‍ സ്ത്രീകളെ വെറും ഭോഗ യന്ത്രമായി കാണുന്നു എന്ന് മാത്രമല്ല പണം കായ്ക്കുന്ന മരമായി കൂടി ഉപയോഗിക്കുന്നു എന്നത് എത്രമാത്രം ലജ്ജാകരമല്ല!!.... ശ്രീ സി രവിചന്ദ്രന് ഭാര്യയും കുടുംബവുമുണ്ട് എന്നത് എടുത്തു പറയാന്‍ ശ്രീമാന്‍ യുക്തിക്ക് നാണമില്ലേ?.....
ശ്രീമാന്‍ യുക്തി പുന്നക്കാടന്റെ ബ്ലോഗിലിട്ട ഒരു കമന്റ് ചേര്‍ത്ത വായിച്ചാല്‍ അത് വ്യക്തമാവും അതിങ്ങനെ 


''യുക്തി പറഞ്ഞു...
പുന്നക്കാടന്‍......
.വിവാഹമെന്ന അബദ്ധം കാണിച്ചു >>>>>>
=================================
ശരി പറയാനുള്ള ആര്‍ജ്ഞവം തുടരട്ടെ എന്ന് ആശംസിക്കുന്നു!!!!!
വിവാഹം അബദ്ധമാണെന്ന് മാലോകരോട് വിളിച്ചു പറയുന്ന യുക്തി ശ്രീ സി രവിചന്ദ്രന്‍ ആ അബദ്ധം ചെയ്തതും ആ അബദ്ധത്തില്‍ നിന്ന് വരുമാനം നേടുന്നതും  ന്യായീകരിക്കുന്നത് കാണാന്‍ വളരെയേറെ കൌതുകമുണ്ട്.!!!!!    യുക്തിവാദികള്‍ പെണ്ണ് കെട്ടുന്നത്..............................         യുതിവാദം നീണാള്‍ വാഴട്ടെ.... നമുക്ക് പെണ്ണ് കെട്ടാം....... വരുമാനമുണ്ടാക്കാം........





യുതിയുടെ പുതിയ പോസ്റ്റിനുള്ള മറുപടി പ്രതീക്ഷിക്കാം