Followers

Monday, September 12, 2011

നാസ്തിക, യുക്തിവാദം എന്തിനു?? ശ്രീ സി രവിചന്ദ്രന്‍ വ്യക്തമാക്കുന്നു.!!!





എന്റെ ഈ പോസ്റ്റില്‍ ചര്‍ച്ചയില്‍  ആത്മാര്‍ത്ഥമായി പങ്കെടുത്ത യുക്തിവാദി ബ്ലോഗര്‍ ശ്രീ മനോജുമായി നടന്ന ചര്‍ച്ച അവസാനിച്ചത് ഈ രണ്ട കമന്റുകളോടെയായിരുന്നു   അത് താഴെ

"...............അത് കൊണ്ടാകാം താങ്കള്‍, പ്രത്യേകമായി എന്തങ്കിലും ലക്ഷ്യമോ, ആദര്‍ഷമോ, നയപരിപാടികളോ, വീക്ഷണമോ ഇല്ലാത്ത മനുഷ്യകുലത്തിനു നന്മയുടെ എന്തെങ്കിലും തരിമ്പെങ്കിലും നല്‍കാന്‍ പ്രത്യേകം പദ്ധതി കളൊന്നുമില്ലാത്ത ശാസ്ത്രത്തിന്റെ നേരെ കുതിര കയറുന്ന, കുടുംബവും ധാര്‍മികതയും തകര്‍ക്കാന്‍ ശ്രമിക്കുന്ന യുക്തിവാദപ്രസ്ഥാനത്തിനുവേണ്ടി താങ്കളെ പോലെയുള്ള ഒരു മനുഷ്യസ്നേഹി വക്കാലത്ത് പറയുന്നത്.

ഞാന്‍ നേരെത്തെ താങ്കളോട് ഒരു ചോദ്യം ചോദിച്ചിരുന്നു. അത് താങ്കളുടെ മനസ്സില്‍ ഒരു ചോദ്യചിഹ്നമാകും എന്ന ലക്ഷ്യത്തോടെയായിരുന്നു.
പക്ഷെ അത് വേണ്ടത്ര ആഴത്തില്‍ താങ്കള്‍ ഉള്‍കൊണ്ടില്ല എന്നത് കൊണ്ട് താങ്കളുടെ വിലയിരുത്തലിനു വേണ്ടി ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു.

"കേരളത്തില്‍ ഇന്നേ വരെ 'യുക്തിവാദികള്‍ മാത്രമായി' മനുഷ്യ കുലത്തിനു ഉപകാരപ്പെടുന്ന എന്തെങ്കിലും കാര്യം ചെയ്തതായി താങ്കള്‍ക്കറിയാമോ?"
ഈ ചോദ്യത്തിലെ ഏറ്റവും പ്രസക്തമായ ഭാഗം യുക്തിവാദികള്‍ മാത്രം , യുക്തിവാദികള്‍ മാത്രം, യുക്തിവാദികള്‍ മാത്രം ചെയ്ത ഏതെങ്കിലും ഒരു നല്ല പ്രവര്‍ത്തനം ഉണ്ടോ എന്നതാണ്. മിശ്ര വിവാഹവും മിശ്ര ഭോജനവും എല്ലാം എല്ലാം നൂറ്റാണ്ടുകള്‍ക്കു മുമ്പേ മനുഷ്യ കുലത്തില്‍ നിലവിലുള്ളതാണ്.
ഇതിനു താങ്കള്‍ മറുപടി പറയണമെന്നില്ല. താങ്കള്‍ സ്വന്തം മനസ്സാക്ഷിയോട് ആത്മാര്‍ഥമായി ചോദിക്കുക.

താങ്കള്‍ക്ക് ബ്ലോഗില്‍ കൂടെയല്ലാതെ സംവദിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ എന്റെ ഇമെയില്‍ഐഡി താഴെ ചേര്‍ക്കുന്നു. എന്ന് വച്ച് ബ്ലോഗിലെ സംവാദം അവസാനിപ്പിക്കേണ്ടതില്ല.
ആശംസകള്‍
zubaida said...
my email id zubaida.darees@gmail.com
thanks
അതില്‍ അവസാനമായി (മുമ്പും) ചോദിച്ച ചോദ്യത്തിന് ഏതെങ്കിലും നാസ്തിക, യുക്തിവാദി എന്തെങ്കിലും മറുപടി,  ബ്ലോഗില്‍ കമന്റായോ അല്ലെങ്കില്‍ ഇമെയില്‍ ആയോ (ഇമെയില്‍ ഐ ഡി കൂടി കമന്റില്‍ ചേര്‍ത്തിരുന്നു) നല്‍കിയിട്ടില്ല. ഈ ചോദ്യം ആവര്‍ത്തിക്കാന്‍ കാരണം നാസ്തിക യുക്തിവാദികള്‍ എന്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു, എന്താണവരുടെ  ചാലക ശക്തി,  ലക്‌ഷ്യം അങ്ങനെ വല്ലതും ഉണ്ടോ? എന്നെല്ലാം അറിയാനും മനസ്സിലാക്കാനുമായിരുന്നു.  കേരള  യുക്തിവാദികളുടെ 'അടിസ്ഥാന ഗ്രന്ഥം-പാഠപുസ്തകം'  അരിച്ചു പെറുക്കിയിട്ടും എന്തെങ്കിലും ഉത്തരം ലഭിച്ചില്ല.
എങ്കിലും ശ്രീ സി രവിചന്ദ്രന്‍ ബൂലോകത് വന്ന്‍ അദ്ദേഹത്തിന്റെ ആദ്യ പോസ്റ്റിലെ മുഖവുരയില്‍ നിന്ന് തന്നെ നാസ്തിക, യുക്തിവാദിള്‍ എന്ത് കൊണ്ട് ആ ആദര്‍ശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നും അവരുടെ ലക്ഷ്യമെന്തെന്നും  വ്യക്തമാക്കുന്നുണ്ട്. നന്ദി ശ്രീ സി രവിചന്ദ്രന്‍.
          അത് നമുക്ക് പരിചയപ്പെടാം.
ശ്രീ സി രവിചന്ദ്രന്‍ അദ്ധേഹത്തിന്റെ ബ്ലോഗിന്റെ മുഖവുരയില്‍ ഒരു അനുഭവം വിശദീകരിക്കുന്നത്. കാണുക.
"'...................''നാസ്തികത എന്നൊക്കെ പറഞ്ഞുനടക്കുന്നത് വെറും 'ചീപ്' (cheap) പരിപാടിയല്ലേ?'' 2010 മാര്‍ച്ചില്‍ കോഴിക്കോട്ട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന സെമിനാര്‍ കഴിഞ്ഞിറങ്ങിയപ്പോള്‍ കംമ്പ്യൂട്ടര്‍ വിദഗ്ധനനെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു ശ്രോതാവാണ് ഈ ചോദ്യമെറിഞ്ഞത്.''സാറിനെപ്പോലെ വിദ്യാഭ്യാസവും അറിവുമുള്ളവര്‍ ഇത്തരം വിവരക്കേട് പറഞ്ഞുനടക്കുന്നതിലും 'ചീപ്പാ'യി മറ്റെന്താണുള്ളത്?''-പുള്ളിക്കാരന്‍ വിടാന്‍ ഭാവമില്ല.
'സുഹൃത്തേ താങ്കള്‍ ഒരു മതവിശ്വാസിയാണോ?' -ചിരിച്ചുകൊണ്ടാണ് ഞാന്‍ ചോദിച്ചത്.
''അതെ, എന്താ സംശയം? നല്ല ഒന്നാന്തരം വിശ്വാസി. അഭിമാനത്തോടെ എവിടെയും പറയും.''
'നല്ല കാര്യം! താങ്കളുടെ കുടുംബവും മതജീവിതം നയിക്കുന്നവരായിരിക്കുമല്ലോ. അതിരിക്കട്ടെ, ഒരു മാസം മതകാര്യങ്ങള്‍ക്കായി മാത്രമായി ശരാശരി എത്ര തുക താങ്കള്‍ ചെലവഴിക്കും?-ഞാന്‍ ചോദിച്ചു.
''എന്തു തുക?..അതൊക്കെ അറിയുന്നതെന്തിനാ?...എന്നാലും പറയാം, അതിപ്പോ....കണക്കൊന്നുമില്ല. ചെലപ്പം പെരുനാള്‍ സീസണൊക്കെ വരുമ്പോള്‍ പതിനായിരങ്ങള്‍ വേണ്ടിവരും. ചിലപ്പോള്‍ കാര്യമായിട്ടൊന്നുമാവില്ല. ഒക്കെ നമ്മുടെ ഒരു സന്തോഷമാണ്. ഒരു ചെലവായി ഞാനതിനെ കാണുന്നില്ല.''
'സുഹൃത്തേ, താങ്കള്‍ കണ്ടാലുമില്ലെങ്കിലും സമ്പത്ത് ചെലവിട്ടേ മതജീവിതം നയിക്കാനാവൂ. കാരണം മതവും ദൈവവും ഒരിക്കലും സൗജന്യമല്ല. എന്നാല്‍ ആയിനത്തില്‍ നാസ്തികനായ എനിക്ക് അഞ്ചുപൈസ ചെലവില്ല. താങ്കള്‍ പറഞ്ഞത് പൂര്‍ണ്ണായും ഞാനംഗീകരിക്കുന്നു. മതത്തെ അപേക്ഷിച്ച് എതീയിസം വളരെ ചീപ്പാണ്; ചെലവ് തീരെയില്ലെന്നുതന്നെ പറയാം.'
''എന്താ നിങ്ങളെന്നെ 'ആക്കു'കയാണോ?''-ആ ചങ്ങാതിയുടെ അടുത്ത ചോദ്യം; അവസാനത്തേതും.............................."'

ഈ പ്രസ്താവനയില്‍ രണ്ടു ഭാഗങ്ങളുണ്ട് ഒന്ന്‍; നിരീശ്വര, യുക്തിവാദത്തിന്റെ ലക്‌ഷ്യം.
ആദ്യം ആദ്യഭാഗം തന്നെ ചര്‍ച്ച ചെയ്യാം. 


എന്റെ മുന്‍ പോസ്റ്റിലെ ഉത്തരം ലഭിക്കാത്ത ചോദ്യം കേരളത്തില്‍ യുക്തിവാദികള്‍ മനുഷ്യ കുലത്തിനുപകാരപ്പെടുന്ന എന്തെങ്കിലും നല്ല കാര്യം ചെയ്തിട്ടുണ്ടോ എന്നായിരുന്നു. ഇല്ല എന്നുള്ളത് ഒരു വസ്തുതയും. പിന്നെ എന്തിനു ഈ അടര്ഷത്തിനു വേണ്ടി പ്രവര്‍ത്തിക്കണം. ഉത്തരം ശ്രീ സി രവിചന്ദ്രന്‍ നല്‍കുന്നു.

ശ്രീ സി രവിചന്ദ്രന്റെ മുഖവുരയിലേക്ക് പോകാം. അദ്ദേഹത്തോട് കോഴിക്കോട് വച്ച് ഏതോ ഒരു വ്യക്തി ചോദിച്ചു എന്ന് പറയപ്പെടുന്ന ചോദ്യവും അതിനെ മറു ചോദ്യത്തിലൂടെ നേരിട്ടതും നാം മനസ്സിലാക്കി. ആ മറു ചോദ്യത്തില്‍ ശ്രീ സി രവിചന്ദ്രന്‍ നല്‍കിയ സന്ദേശം മതമനുസരിച്ചു സമുഹത്തില്‍  ജീവിക്കാന്‍ സമുഹ്യമായ ചിലവുകളുണ്ട് . എന്നാല്‍ ഒരു നിരീശ്വര, യുക്തിവാദിയായി ജീവിക്കാന്‍ സാമുഹ്യമായ യാതൊരു ചിലവോ ഉത്തരവാദിത്വങ്ങളോ ഇല്ല. അത് തീരെ  ചിലവില്ലാത്ത ലാഭകരമായ ഏര്‍പ്പാടാണ് എന്നതാണ്.
 

ശ്രീ സി രവിചന്ദ്രന്റെ ഈ പ്രസ്താവന അക്ഷരം പ്രതി യാഥാര്‍ത്ഥ്യം മാത്രമാണ്.

സമുഹമായി ജീവിക്കുന്ന ഏതൊരു ജന്തുവര്ഗ്ഗതിനും സമുഹ്യമായ ഉത്തരവാദിത്വങ്ങളും ബാധ്യതകളും ഉണ്ട്. അത് പോലെ അവര്‍ക്ക് സമുഹത്തില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യും. അതിന്റെ ഉദാഹരണങ്ങള്‍ ഉറുമ്പുകളിലും തേനീച്ചകളിലും മറ്റും വ്യക്തമായി കാണാം. മനുഷ്യന്റെ ഏറ്റവും വലിയ പ്രത്യേകത ജൈവ വര്‍ഗ്ഗങ്ങളില്‍ ഏറ്റവും ഉന്നതമായ സാമുഹ്യ വ്യവസ്ഥിതിയുള്ള ജന്തു മനുഷ്യനാണ് എന്നതാണ്. അത് മനുഷ്യ പ്രകൃതിയുടെയും, ആവാസ വ്യവസ്ഥയുടെ ഭാഗവും, മനുഷ്യകുലം നിലനില്‍ക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നുമാണ്.

അങ്ങനെ സാമുഹ്യ ജീവിതം നയിക്കാന്‍ ആ സമുഹത്തിന് ഓരോ വ്യക്തിയും അവന്റെ ഭാഗധേയം നല്‍കി സേവിക്കണം. അത് പോലെ സമുഹത്തില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളും സാമുഹ്യ സുരക്ഷ സംവിധാനങ്ങളും  അനുഭവിച്ചു തന്നെ മുന്നോട്ടു പോകണം. അല്ലാത്ത പക്ഷം അവന്‍...... അവന്‍ സമുഹത്തില്‍ നിന്ന് ഒറ്റപ്പെട്ടു പോകും. അത്തരം വ്യക്തികള്‍ക്ക് ബുദ്ധി വൈകല്യങ്ങളോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തകരാറുകളോ ഉണ്ടാകും. ആ സാമുഹ്യ വ്യവസ്ഥിതിയുടെ ഭാഗം തന്നെയാണ് മതങ്ങളും, ഭരണകൂടങ്ങളും, നിയമ വ്യവസ്ഥിതിയും, രാഷ്ട്രങ്ങലുമെല്ലാം.

വേറെ ചിലരുണ്ട് സമുഹത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റി സാമുഹ്യ വ്യവസ്തക്കെതിരെയും സമുഹത്തിലെ വ്യക്തികല്‍ക്കെതിരെയും പ്രവര്‍ത്തിക്കും, ചിലര്‍ ആ സാമുഹ്യ സംവിധാനങ്ങളെ ചൂഷണം ചെയ്യും ഇവര്‍ക്ക് സമുഹം നല്‍കിയ ഓമനപ്പേരാണ്‌ സാമുഹ്യ ദ്രോഹികള്‍ എന്നത്.
വേറെ ചിലര്‍ സമുഹത്തിലെ ആനുകൂല്യങ്ങള്‍ അനുഭവിച്ചു സ്വന്തം സാമുഹ്യ സംവിധാനങ്ങള്‍ക്ക് ഒരു പങ്കും നല്‍കാതെ ആസ്വദിച്ച് ജീവിക്കും

സമുഹ്യമായ ബാധ്യതകളും ചിലവുകളും അത് പോലെ സമുഹത്തില്‍ നിന്ന് വ്യക്തികള്‍ക്ക് ലഭിക്കുന്ന അവകാശങ്ങളും  സാമുഹ്യ സുരക്ഷ സംവിധാനങ്ങളും  മുതലാളിത്വത്തിന്റെ ലാഭനഷ്ടക്കണക്കനുസരിച്ച് മാത്രം കാര്യങ്ങളെ വിലയിരുത്തുന്ന വര്‍ക്ക് മനസ്സിലാക്കാനോ, ഉള്‍ക്കൊള്ളാനോ കഴിയില്ല. അതിനു സാമുഹ്യ ബോധം വേണം. ശ്രീ സി രവിചന്ദ്രനോട്‌ സംസാരിച്ചു എന്ന് പറയപ്പെടുന്ന വ്യക്തി നല്‍കിയ മറുപടിയില്‍ ഇത് വ്യക്തമാണ്.   

-''എന്തു തുക?..അതൊക്കെ അറിയുന്നതെന്തിനാ?...എന്നാലും പറയാം, അതിപ്പോ....കണക്കൊന്നുമില്ല. ചെലപ്പം പെരുനാള്‍ സീസണൊക്കെ വരുമ്പോള്‍ പതിനായിരങ്ങള്‍ വേണ്ടിവരും. ചിലപ്പോള്‍ കാര്യമായിട്ടൊന്നുമാവില്ല. ഒക്കെ നമ്മുടെ ഒരു സന്തോഷമാണ്. ഒരു ചെലവായി ഞാനതിനെ കാണുന്നില്ല.''-

അയാള്‍ പതിനായിരങ്ങള്‍ ചിലവഴിക്കുന്നത് പോലും സന്തോഷതോടെയെന്നു പറയുന്നത്........... സാമുഹ്യ ജീവിതത്തിന്റെ സംരക്ഷണവും സുരക്ഷയും മാനസിക ഐക്യവും സന്തോഷവും അത് അനുഭവിച്ചാല്‍ മാത്രമേ മനസ്സിലാകൂ. അതിനു മനുഷ്യന്‍ എന്ന നിലയിലേക്ക് വളരണം. അതിനു കഴിയാതെ എല്ലാം എല്ലാം കച്ചവടായി മാത്രം കണ്ടാല്‍ മതിയാവില്ല.

എന്നാല്‍ ശ്രീ സി രവിചന്ദ്രന്‍ അദ്ദേഹത്തിന്റെ നയം വ്യക്തമാക്കുന്നതിലുടെ അദ്ദേഹം യുക്തിവാദികള്‍ക്ക് സമുഹത്തോട് യാതോരുത്തരവാദിത്വവും ഇല്ല എന്നുള്ള കാര്യമാണ് "'സുഹൃത്തേ, താങ്കള്‍ കണ്ടാലുമില്ലെങ്കിലും സമ്പത്ത് ചെലവിട്ടേ മതജീവിതം നയിക്കാനാവൂ. കാരണം മതവും ദൈവവും ഒരിക്കലും സൗജന്യമല്ല. എന്നാല്‍ ആയിനത്തില്‍ നാസ്തികനായ എനിക്ക് അഞ്ചുപൈസ ചെലവില്ല. താങ്കള്‍ പറഞ്ഞത് പൂര്‍ണ്ണായും ഞാനംഗീകരിക്കുന്നു. മതത്തെ അപേക്ഷിച്ച് എതീയിസം വളരെ ചീപ്പാണ്; ചെലവ് തീരെയില്ലെന്നുതന്നെ പറയാം.'" ഈ വരികളിലൂടെ മനസ്സിലാക്കിത്തരുന്നത്.            അതെ നിരീശ്വര, യുക്തിവാദികള്‍ ആ ആദര്‍ശം സ്വീകരിക്കുന്നത്............. സാമുഹ്യമായ യാതോരുത്തരവാദിത്വങ്ങളും  ബാധ്യതകളുമില്ലാതെ ചിലവുകളൊന്നുമില്ലാതെ ജീവിക്കാന്‍ തിരഞ്ഞെടുത്ത ആദര്‍ശമാണ് നിരീശ്വര, യുക്തിവാദം. മുമ്പ് ഒരു ചൊല്ല് കേട്ടിട്ടുണ്ട് 'ഞാനും കെട്ട്യോനും തട്ടാനും മാത്രം' ആ നയമാണ് ഇവരുടേത്.
പക്ഷെ ആ നയം അശാസ്ത്രീയവും പ്രകൃതി വിരുദ്ധവും മനുഷ്യന്റെ ആവാസ വ്യവസ്ഥിതിക്കെതിരും മനുഷ്യത്വ രഹിതവും സാമുഹ്യ ദ്രോഹ പരവുമാണ്. എല്ലാ നാസ്തിക, യുക്തിവാദികളും ഇത്തരക്കാരാണോ? അറിയില്ല.

നാസ്തിക, യുക്തിവാദം എന്നത് ഇന്നലയുടെ, ഇന്നിന്റെ, നാളയുടെ സുഖിയന്‍ പ്രത്യയ ശാസ്ത്രമാണ്. അത് കൊണ്ടാണല്ലോ ലോകത്ത് ഉരുത്തിരിഞ്ഞു വരുന്ന ഇത് ചൂഷണ വ്യവസ്ഥിതിയുടെയും ആളുകളാകുന്നത്.
ചുരുക്കിപ്പറഞ്ഞാല്‍, ഞാന്‍ നേരത്തെ ചൂണ്ടിക്കാട്ടിയത് പോലെ മനുഷ്യകുലത്തിനു പ്രത്യേകിചെന്തിലും ഗുണമോ ഉപകാരമോ ഇല്ലാത്ത പ്രത്യേകം എന്തെങ്കിലും ലക്ഷ്യമോ പദ്ധതികളോ ഇല്ലാത്ത അങ്ങനെ വല്ല ലക്ഷ്യവും കാഴ്ചപ്പാടുകളും ഉള്ള സമുഹങ്ങളെ എതിര്‍ക്കാന്‍ മാത്രം ജീവിക്കുന്ന ഒരു സുഖിയന്‍ പ്രത്യയ ശാസ്ത്രം മാത്രമാണ് നാസ്തിക യുക്തിവാദം.

ബാക്കിയുണ്ട്.

13 comments:

ബ്രഹ്മചാരി said...
This comment has been removed by the author.
സുബൈദ said...

venukdkkt said...

".............one thing I can assure u that Atheist never kill people inthe name of the "so called Suprime power".............."

ഡിയര്‍ വേണു താങ്കളുടെ വിശ്വാസം മാത്രമാണത്. വസ്തുത അതല്ല. സുപ്രീം പവറിന്റെ പേരില്‍ കൊല നടത്തുന്നില്ല എങ്കിലും മനുഷ്യ ചരിത്രം കണ്ടത്തില്‍ വച്ചേറ്റവും ഭീകരവും പൈശാചികവുമായ അറുകൊലകള്‍ നടത്തിയത്. നാസ്തികന്മാര്‍ ആണ്.
അത് ഇന്നലയുടെ ചരിത്രം
ഇന്നിന്റെ................... ഇന്നിന്റെ വര്‍ത്തമാനങ്ങളും മറിച്ചല്ല തന്നെ...........................
വിശദീകരണം തല്‍കാലം ഒഴിവാക്കുന്നു. എന്റെ പോസ്റ്റിലെ വിഷയം താങ്കള്‍ അംഗീകരിച്ചു എന്ന് വിലയിരുത്തുന്നു.
നന്ദി

ബ്രഹ്മചാരി said...
This comment has been removed by the author.
ബ്രഹ്മചാരി said...

"ഞാന്‍ നേരത്തെ ചൂണ്ടിക്കാട്ടിയത് പോലെ മനുഷ്യകുലത്തിനു പ്രത്യേകിചെന്തിലും ഗുണമോ ഉപകാരമോ ഇല്ലാത്ത പ്രത്യേകം എന്തെങ്കിലും ലക്ഷ്യമോ പദ്ധതികളോ ഇല്ലാത്ത അങ്ങനെ വല്ല ലക്ഷ്യവും കാഴ്ചപ്പാടുകളും ഉള്ള സമുഹങ്ങളെ എതിര്‍ക്കാന്‍ മാത്രം ജീവിക്കുന്ന ഒരു സുഖിയന്‍ പ്രത്യയ ശാസ്ത്രം മാത്രമാണ് നാസ്തിക യുക്തിവാദം."



Respected Zubaida Maadam,


Thanks for enlightening us about your wonderful thoughts on the subject of atheism.


(1)

Madam ,as a first baby step, may I suggest you to bow before a noted atheist, without whose help you won't even able to use the computers today including the one you have used to type this blog post. Please say a few words of thanks to Mr Bill Gates , an atheist and founder of Microsoft , and who is among the top philanthropists in the world , donating millions of dollars and dedicating billions of his wealth to charity post his life time .And mind you this charity is done not on the basis of religion or race or geographical boundaries .There is no discrimination on its distribution


I would like to know from you, Zubaida madam how much you have contributed to the charity with out any particular consideration to the identity of its recipients (religious or otherwise)as a proportion of your wealth ad how much you plan to dedicate to charity post your life ??


(2)


Mr Warren Buffet who is /was arguably 2nd richest billionaire in the world and who has already kept aside off more than 50 percentage of his wealth to the charity too is an atheist.


These are just to name a few.If you think of how much you have done as a proportion of your capacity and wealth compared to the people mentioned above, you may see that most of us are not a match to their compassion and humanity .


It is unlike helping the poor "own folks" eying a reward from the "our" God prior to or post death, as many of the so called charity folks does. These great guys mentioned above do not seek a "reward" for their good deeds, neither from a mortal human or from a God.They just do it out of their selfless desire to help out the fellow humans and not to please some one with their actions.


These just two examples.If you look around you can find many .Their numbers are very high, disproportional to their minuscule population in the world.

It is true that religion encourages helping the each other of the same religious brotherhood . Disproportionately some religions promote helping poor of all hues.But all these are done with desire to please and observer and not arising out of the feeling of empathy towards a fellow human being.

You can be a good boy and do explicit good deeds thinking that your teacher who is observing you will reward you for each of the deeds.

You can be a good boy and do good deed out of compassion even when you know that teacher is not around to take note of it. And no marks for guessing who is true humanist amongst the two boys mentioned above.

Thanks!

venukdkkt said...

you are seriously wrong,As human beings we may make mistakes, but this reservation is not applicable for a believer of God because, He thinks that whenever he tries to do a crime his God will see it and give him punishments.Why should the small powerless creature take arms in hand to protect their"supreme power"?

സുബൈദ said...

dear venu pls coment in malayalam bcz i'm not able undrstd english

സുബൈദ said...

വയലാറിന്റെ വരികള്‍ വരെ ഇംഗ്ലീഷ് ആക്കി മാറ്റി കഷ്ടപ്പെടേണ്ടതുണ്ടോ., മലയാളം ടൈപ്പിംഗ്‌ അറിയില്ല എങ്കില്‍ മന്ഗ്ലിഷില്‍ അടിച്ചാലും മതി

സുബൈദ said...

മലയാളം ഇവിടെ ടൈപ്പ് ചെയ്യാം

സുബൈദ said...

"venukdkkt said...

you are seriously wrong,As human beings we may make mistakes, but this reservation is not applicable for a believer of God because, He thinks that whenever he tries to do a crime his God will see it and give him punishments.Why should the small powerless creature take arms in hand to protect their"supreme power"?
12 September 2011 10:32 PM"
ഡിയര്‍ വേണു

ഇവിടെ ദൈവം, വിശ്വാസം തുടങ്ങിയവയല്ല വിഷയം.
നാസ്തിക യുക്തിവാദികളുടെ സാമുഹ്യ ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടവും, അവരുടെ സുഖിയന്‍ ചിന്താഗതിയും മറ്റുമാണ് പോസ്ടിട്ടിരിക്കുന്നത്.
ഞാന്‍ പറഞ്ഞ വിഷയങ്ങളോട് വിയോജിപ്പുണ്ടെങ്കില്‍ ആ മേഖല ചൂണ്ടിക്കാട്ടുക. ഈ പോസ്റ്റില്‍ പറഞ്ഞ വിഷയങ്ങള്‍ പ്രതിപാതിക്കാതെ വേറെ മേഖലയിലുള്ള വിഷയം ചര്‍ച്ചയ്ക്കെടുക്കുന്നത് പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കുന്നു എന്നു മനസ്സിലാക്കി തരുന്നു. ഞാന്‍ പറഞ്ഞ വിഷയത്തോട് എന്തെങ്കിലും വിയോചിപ്പുന്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടുക. വിഷയത്തില്‍ നിന്നുള്ള ഒളിച്ചോട്ടം അവസാനിപ്പിക്കുക.

പല നാസ്തിക യുക്തിവാദികളുടെയും തെറ്റിദ്ദാരണ തങ്ങള്‍ ഉന്നത ശാസ്ത്രമൂല്യങ്ങള്‍ ഉള്കൊള്ളുന്നവരും ബുദ്ധിജീവികളുമാണെന്നാണ്. എന്നാല്‍ ഇവര്‍ മനുഷ്യരെ എങ്ങോട്ട നയിക്കുന്നു എന്നത് പഠിക്കേണ്ടിയിരിക്കുന്നു.

ഇവരുടെ സ്ത്രീകളോടും കുട്ടികളോടും എന്തിനേറെ മനുഷ്യ കുലത്തിനോടുമുള്ള നിലപാടുകള്‍ വിലയിരുത്താന്‍ ഇവര്‍ക്ക് അവസരം ലഭിക്കാത്ത രീതിയില്‍ യുക്തിവാദാന്ധത ഇവരുടെ മസ്തിഷ്കത്തെ മുരടിപ്പിചിരിക്കുന്നു.

ചിന്താ ശുന്യതെ നിന്റെ പേരോ നാസ്തിക, യുക്തിവാദം!!!!!!!!!!!!!!!

പാര്‍ത്ഥന്‍ said...

[സി. രവിചന്ദ്രന്റെ ചോദ്യം: ]

{അതിരിക്കട്ടെ, ഒരു മാസം മതകാര്യങ്ങള്‍ക്കായി മാത്രമായി ശരാശരി എത്ര തുക താങ്കള്‍ ചെലവഴിക്കും?-}

[സുഹൃത്തിന്റെ മറുപടി :]
{അതിപ്പോ....കണക്കൊന്നുമില്ല. ചെലപ്പം പെരുനാള്‍ സീസണൊക്കെ വരുമ്പോള്‍ പതിനായിരങ്ങള്‍ വേണ്ടിവരും. ചിലപ്പോള്‍ കാര്യമായിട്ടൊന്നുമാവില്ല. ഒക്കെ നമ്മുടെ ഒരു സന്തോഷമാണ്.}

ഇതിൽ നിന്നും ഇക്കൂട്ടർക്ക് സാമൂഹികമായി ഒരുതരത്തിലുമുള്ള ഉത്തരവാദിത്വവുമില്ല എന്ന ആശയം ജനിക്കാനുള്ള തത്വസംഹിത എന്തായിരുന്നു എന്നു വ്യക്തമാക്കിയാൽ നന്നായിരുന്നു.

സുബൈദ said...

പാര്‍ത്ഥന്‍ said...

[സി. രവിചന്ദ്രന്റെ ചോദ്യം: ] ശകലത്തില്‍ ണെ

''''''{അതിരിക്കട്ടെ, ഒരു മാസം മതകാര്യങ്ങള്‍ക്കായി മാത്രമായി ശരാശരി എത്ര തുക താങ്കള്‍ ചെലവഴിക്കും?-}

[സുഹൃത്തിന്റെ മറുപടി :]
{അതിപ്പോ....കണക്കൊന്നുമില്ല. ചെലപ്പം പെരുനാള്‍ സീസണൊക്കെ വരുമ്പോള്‍ പതിനായിരങ്ങള്‍ വേണ്ടിവരും. ചിലപ്പോള്‍ കാര്യമായിട്ടൊന്നുമാവില്ല. ഒക്കെ നമ്മുടെ ഒരു സന്തോഷമാണ്.} "'''

ഇതിൽ നിന്നും ഇക്കൂട്ടർക്ക് സാമൂഹികമായി ഒരുതരത്തിലുമുള്ള ഉത്തരവാദിത്വവുമില്ല എന്ന ആശയം ജനിക്കാനുള്ള തത്വസംഹിത എന്തായിരുന്നു എന്നു വ്യക്തമാക്കിയാൽ നന്നായിരുന്നു.
14 September 2011 11:17 AM

ഡിയര്‍ പാര്‍തന്‍ താങ്കള്‍ കോപി ചെയ്ത സംഭാഷണ ശകലത്തില്‍ നിന്ന് താങ്കളുടെ ചോദ്യശരത്തിന് മറുപടി ലഭിക്കില്ല.

പക്ഷെ എന്റെ പോസ്റ്റില്‍ ക്വാട്ട് ചെയ്ത ശ്രീ സി രവിചന്ദ്രന്റെയും അയാള്‍ സംസാരിച്ചു എന്ന് പറയപ്പെടുന്ന ഏതോ ഒരാളുടെയും സംഭാഷണം പൂര്‍ണമായി ഒരാവര്‍ത്തി വായിച്ചാല്‍ ഈ കാര്യം പകല്‍ വെളിച്ചം പോലെ വ്യക്തമാവും. താങ്കള്‍ ക്വാട്ട് ചെയ്ത സംഭാഷണ ശകലത്തില്‍ നിന്ന് ശ്രീ സി രവിചന്ദ്രന്‍ സംസാരിച്ചു എന്ന് പറയപ്പെടുന്ന വ്യക്തി പെരുന്നാളിനും മറ്റും അയാളുടെയും കുടുംബത്തിന്റെയും അയാള്‍ ജീവിക്കുന്ന സമുഹത്തിന്റെയും ആവശ്യാനുസരണം ചിലവഴിക്കുന്ന ഒരു സാധാരണക്കാരണാണെന്നെ മനസ്സിലാവൂ.

എന്റെ പോസ്റ്റില്‍ ഞാന്‍ ഒട്ടും സംശയതിനിടയില്ലാത്ത വിധം ഈ കാര്യം വിശദീകരിച്ചിട്ടുണ്ട്.

ശ്രീ സി രവിചന്ദ്രന്റെ ആമുഖം പരസ്പരം പൊരുത്തപെടുന്നില്ല എന്നത് ഇതിലേറെ കൌതുക കാരമാണ്. ആ കാര്യം ഇവിടെ ചര്‍ച്ചക്കെടുക്കുന്നില്ല.

ഒരു ലേഖനം കണ്ടാല്‍ ആ ലേഖനം പൂര്‍ണമായി വായിച്ചു അതിന്റെ ആശയം ഉള്‍കൊള്ളാനുള്ള സാധാരണ 'യുക്തി'ബോധമെങ്കിലും ഉള്‍കൊള്ളണമെന്ന് എന്റെ 'യുക്തി'വാദി സഹോദരങ്ങളോടപേക്ഷിക്കുന്നു. നിങ്ങള്‍ 'യുക്തി'വാദികള്‍ എന്നറിയപ്പെടുന്നവരാണല്ലോ!!!!!!!!!!!!!!!!!!

'യുക്തി'വാദി എന്ന ആ പേരിനോട് അല്‍പമെങ്കിലും നീതി പുലര്‍ത്തുമെന്ന് വിശ്വസിക്കാന്‍ അനുവദിക്കുക.

ബഷീർ said...

യുക്തി-യില്ലാ-വാദത്തെകുറിച്ചുള്ള വിലയിരുത്തലുകള്‍ നന്നായി

krishnadas said...

MY TIME WASTE !!!

TAAA TAAAAA.