Followers

Sunday, December 30, 2012

സ്ത്രീത്വം പിച്ചിച്ചീന്തപ്പെടുമ്പോള്‍...

 സ്നേഹസംവാദം മാസിക 2013 ജനുവരി ലക്കം എഡിറ്റോറിയല്‍

പത്രാധിപര്‍
എഡിറ്റോറിയല്‍

ബലാത്സംഗങ്ങളെക്കുറിച്ച വാര്‍ത്തകള്‍ കാര്യമാത്ര പ്രസക്തമായ നടുക്കങ്ങളൊന്നും സൃഷ്ടിക്കാത്ത മാനസികാവസ്ഥയിലാണ് ഇന്ന് നമ്മളെല്ലാം. ബസ് യാത്രയ്ക്കിടെ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ വാര്‍ത്ത വന്നതിനുശേഷം എത്രയെത്ര പീഡന വാര്‍ത്തകളാണ് നാം വായിച്ചുകൊണ്ടേയിരിക്കുന്നത്. മൂന്നംഗ സംഘം ഡല്‍ഹിയില്‍ വീട്ടമ്മയെ പീഡിപ്പിച്ചത്; തമിഴ്നാട്ടില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചുകൊന്നത്; ഒഡീഷയില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി വനത്തില്‍ തള്ളിയത്; ഇങ്ങനെ എത്രയെത്ര വാര്‍ത്തകള്‍. മനുഷ്യര്‍ പിശാചുക്കളായിത്തീരുന്ന വാര്‍ത്ത വായിക്കുന്നവരില്‍പോലും നിസ്സംഗതയാണുള്ളത്. ഇത്തരത്തിലുള്ള ഒരു വാര്‍ത്തയെങ്കിലുമില്ലെങ്കില്‍ അസ്വസ്ഥത തോന്നുന്ന മാനസികാവസ്ഥയിലേക്ക് മാധ്യമങ്ങള്‍ നമ്മെ നയിക്കുന്നുവോയെന്ന് സംശയിക്കണം. വാര്‍ത്തകളുടെ തള്ളിക്കയറ്റംവഴി ആള്‍ക്കൂട്ട മനസ്സിനെ സ്വാധീനിക്കുന്ന ഫാസിസ്റ് തന്ത്രത്തെപ്പറ്റി ഫാസിസത്തിന്റെ ആള്‍ക്കൂട്ട മനഃശാസ്ത്രത്തെ അപഗ്രഥിച്ച എറിക് ഫ്രേം വിവരിക്കുന്നുണ്ട്. സെക്സ് ടൂറിസത്തിന് 'അനന്തസാധ്യത'കളുള്ള സ്ഥലമെന്ന് നിരീക്ഷിക്കപ്പെട്ട മലയാളിമനസ്സിനെ ലൈംഗിക കുറ്റകൃത്യങ്ങളോട് നിസ്സംഗത പുലര്‍ത്തുന്നതാക്കിത്തീര്‍ക്കുകയെന്ന ദൌത്യം നിര്‍വഹിക്കുകയാണോ നമ്മുടെ മാധ്യമങ്ങളെന്ന് സംശയിക്കണം. കൂട്ട മാനഭംഗങ്ങളുടെ വാര്‍ത്തകളായിരിക്കണം നേരം വെളുക്കുമ്പോള്‍തന്നെ ഒന്നാമതായി മലയാളി വായിക്കേണ്ടതെന്ന് തീരുമാനിക്കുന്നതിന് പിന്നിലുള്ള മാധ്യമധര്‍മം എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. പാഠപുസ്തകങ്ങളിലൂടെ സെക്സ് ടൂറിസത്തിന് വഴിയൊരുക്കാന്‍ ശ്രമിച്ചവര്‍ക്ക് തലച്ചോര്‍ നല്‍കിയവര്‍-പാശ്ചാത്യ ഗ്രീന്‍ സൊസൈറ്റികള്‍ തന്നെയാണോ നമ്മുടെ മാധ്യമബുദ്ധിജീവികളുടെയും മസ്തിഷ്കസ്രോതസ്സ് എന്ന് സംശയിക്കണം. വാര്‍ത്തകള്‍ വായനക്കാരില്‍ സൃഷ്ടിപരമായ പ്രതികരണം സൃഷ്ടിക്കുന്നതാകണമെന്ന മാധ്യമധാര്‍മികത പത്രാധിപന്‍മാരുടെ തലക്കുമുകളില്‍ ചില്ലിട്ട് സൂക്ഷിക്കാനുള്ളതല്ലെന്ന് മനസ്സിലാക്കുവാന്‍ ആ രംഗത്തുള്ളവര്‍ സന്നദ്ധമാകാതിരുന്നാല്‍ വരുംതലമുറയില്‍ അവര്‍ സൃഷ്ടിക്കുന്ന ധാര്‍മികന്യൂനതകള്‍ അവരുള്‍ക്കൊള്ളുന്ന സമൂഹത്തെയാകെ കൊന്നുതിന്നുകയാണ് ചെയ്യുന്നതെന്ന് എല്ലാവരും ഓര്‍ത്താല്‍ നന്ന്.
കൂട്ട മാനഭംഗങ്ങളെക്കുറിച്ച വാര്‍ത്തകള്‍ അതിന് നല്‍കുന്ന ശിക്ഷയെക്കുറിച്ച ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിട്ടുണ്ടെന്ന കാര്യം ശുഭോദര്‍ക്കമാണ്. കുറ്റങ്ങള്‍ക്ക് നല്‍കുന്ന ശിക്ഷകള്‍ അവ ഇല്ലാതെയാക്കുവാനും, അങ്ങനെ സമൂഹത്തിന്റെ സുഗമമായ നിലനില്‍പിനും പര്യാപ്തമാവുന്നതാവണമെന്ന അടിസ്ഥാനതത്ത്വം പലപ്പോഴും നമ്മുടെ ശിക്ഷാസമ്പ്രദായങ്ങളിലൊന്നും പാലിക്കപ്പെടുന്നില്ല. ജനാധിപത്യത്തിന്റെ ശിക്ഷാരീതിയായി കൊട്ടിഘോഷിക്കപ്പെടുന്ന കരാഗ്രഹവാസം സമര്‍ഥരായ കുറ്റവാളികളെ വളര്‍ത്തിയെടുക്കുന്നതാണെന്ന വസ്തുത നമ്മുടെ ജയിലുകള്‍ക്കകത്തുനിന്ന് പുറത്തുവന്നവര്‍ എന്ത് ചെയ്യുന്നുവെന്ന് പരിശോധിച്ചാല്‍ ബോധ്യപ്പെടും. ബസ് യാത്രക്കിടെ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ ദാരുണാവസ്ഥക്ക് പരിഹാരമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിഭവനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചവര്‍ക്കും സോണിയാഗാന്ധിയുടെയും ഷീലാദീക്ഷിതിന്റെയും വീടുകള്‍ക്ക് മുമ്പില്‍ പ്രകടനം നടത്തിയവര്‍ക്കുമെല്ലാം പ്രധാനമായും ആവശ്യപ്പെടാനുള്ളത് കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ്. മാനഭംഗത്തിന് വധശിക്ഷ നല്‍കണമെന്ന പൊതു ആവശ്യം പരിഗണിക്കുമെന്നും താന്‍ വ്യക്തിപരമായി അതിനെ പിന്തുണക്കുന്നുവെന്നുമുള്ള കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിംഗിന്റെ പ്രസ്താവന ശ്രദ്ധേയമാണ്. കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടുമ്പോള്‍ മാത്രമെ സമൂഹത്തില്‍ എല്ലാവര്‍ക്കും സമാധാനപൂര്‍വം ജീവിക്കാനാവുന്ന അവസ്ഥയുണ്ടാവൂയെന്ന വസ്തുത പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പരിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കിയതാണ്. ക്വുര്‍ആനിലെ ശിക്ഷാവിധികള്‍ പ്രാകൃതമാണെന്ന് സമര്‍ഥിക്കുവാന്‍ പേനയും നാവും ഉപയോഗിക്കുന്നവര്‍ക്ക് ഇത്തരം ക്രൂരതകള്‍ ഇല്ലാതെയാക്കുവാനായി സൃഷ്ടിപരമായ നിര്‍ദേശങ്ങളൊന്നും നല്‍കാനില്ലെന്നതാണ് വാസ്തവം. 'പ്രതിക്രിയ ചെയ്യുന്നതിലാണ് നിങ്ങളുടെ ജീവന്‍' എന്ന ക്വുര്‍ആന്‍ വചനത്തിന്റെ ഉജ്ജ്വലത വ്യക്തമാക്കുന്നതാണ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ത്രീപീഡനം അടക്കമുള്ള കുറ്റകൃത്യങ്ങളെക്കുറിച്ച വാര്‍ത്തകളെന്നുള്ളതാണ് വസ്തുത.
"ബുദ്ധിമാന്‍മാരേ, (അങ്ങനെ) തുല്യശിക്ഷ നല്‍കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ്. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രെ (ഈ നിയമനിര്‍ദേശങ്ങള്‍)''(ക്വുര്‍ആന്‍ 2:179)
സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ എന്തുകൊണ്ട് വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെന്ന് ചിന്തിക്കുകയും അതിനുള്ള സൃഷ്ടിപരവും പ്രായോഗികവുമായ പരിഹാരമുണ്ടാക്കുകയും ചെയ്യാന്‍ ഉത്തരവാദപ്പെട്ടവര്‍ സന്നദ്ധമാവാതിരുന്നാല്‍ നമ്മുടെയെല്ലാം ജീവിതം വളരെ ദുഷ്കരമാവുകയാകും ഫലം. സ്ത്രീ സൌന്ദര്യപ്രദര്‍ശനത്തിന്റെ വ്യാപകവല്‍ക്കരണമാണ് പെണ്ണുങ്ങള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളുടെ പ്രതിപ്പട്ടികയില്‍ നില്‍ക്കുന്ന പ്രധാനപ്പെട്ട വില്ലനെന്ന വസ്തുത വിളിച്ചുപറയാന്‍ അക്കാര്യം അറിയുന്നവര്‍ക്കുതന്നെ പേടിയാണ്, മാര്‍ക്കറ്റിംഗ് എന്ന പേരില്‍ നടക്കുന്ന സൌന്ദരപ്രദര്‍ശനത്തിലാണ് കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ നിലനില്‍പ് എന്നതിനാല്‍ അക്കാര്യം തുറന്ന് പറയുന്നത് തങ്ങളുടെ നിലനില്‍പിനെ പ്രതികൂലമായി ബാധിക്കുമെന്ന് വിവരവും വിവേകവുമുള്ളവര്‍പോലും ഭയപ്പെടുന്നു. സ്ത്രീ സൌന്ദര്യം കാണുന്നത് പുരുഷശരീരത്തില്‍ ടെസ്റോസ്ററാണിന്റെ ഉല്‍പാദനത്തിന് നിമിത്തമാകുമെന്നും അത് അവനെ ലൈംഗികമായി ഉത്തേജിപ്പിക്കുവാനുള്ളതാണെന്നും ഉല്‍പാദിപ്പിക്കപ്പെട്ടശേഷം വേണ്ട രീതിയില്‍ ഉപയോഗിക്കപ്പെടാത്ത ടെസ്റോസ്ററോണ്‍ പുരുഷനെ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുമെന്നുമുള്ള വസ്തുതകള്‍ അന്തസ്രാവീ വ്യവസ്ഥയെക്കുറിച്ച പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുള്ളതാണ് എന്ന വസ്തുത അറിയാവുന്നവര്‍തന്നെ മൂടിവെക്കുകയാണ് ചെയ്യുന്നത്. സൌന്ദര്യപ്രദര്‍ശനം പുരുഷനെ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതാണ് എന്നുവന്നാല്‍ ഉദാര മുതലാളിത്തത്തെയും മാര്‍ക്കറ്റിംഗിനെയുമെല്ലാമാണ് വളര്‍ന്നുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് വിചാരണ ചെയ്യേണ്ടിവരികയെന്നറിയാവുന്നവര്‍ ഇത്തരം പഠനങ്ങളെ മൂടിവെക്കുകയും ചര്‍ച്ചകളെ യഥാര്‍ഥ പ്രശ്നത്തില്‍നിന്ന് വഴിതിരിച്ചുവിടുകയും ചെയ്യുന്നു. ഇസ്ലാമികമായ വസ്ത്രധാരണത്തെക്കുറിച്ച് പരാമര്‍ശിച്ച ശേഷമുള്ള 'അവര്‍ തിരിച്ചറിയപ്പെടാതിരിക്കുവാനും ആക്രമിക്കപ്പെടാതിരിക്കുവാനും അതാണ് അനുയോജ്യം' (ക്വുര്‍ആന്‍ 33:59) എന്ന പ്രസ്താവന ശ്രദ്ധേയമാണ്. മാന്യമായി ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവള്‍ തിരിച്ചറിയപ്പെടണമെന്നും അതിന് അവളുടെ വസ്ത്രധാരണം മാന്യമായിരിക്കണമെന്നും വ്യക്തമാക്കപ്പെടുന്നതോടൊപ്പം അവള്‍ ആക്രമിക്കപ്പെടാതിരിക്കുവാന്‍കൂടി ഇസ്ലാമിക വസ്ത്രധാരണം നിമിത്തമാകുമെന്നും വ്യക്തമാക്കുന്നതാണ് ഈ പ്രസ്താവന. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് സൌന്ദര്യപ്രദര്‍ശനത്തിന്റെ വ്യാപകവല്‍ക്കരണംകൂടി കാരണമാകുന്നുവെന്ന വസ്തുത ഈ രംഗത്തെ ഇസ്ലാമിക നിര്‍ദേശങ്ങളുടെ മാനവികത വ്യക്തമാക്കുന്നതാണ്. ഹിജാബ് അടിമത്തമാണെന്ന മുതലാളിത്തത്തിന്റെ പ്രചരണം ഏറ്റെടുത്തിരിക്കുന്ന മാധ്യമങ്ങള്‍ക്കൊന്നും തന്നെ കുറ്റകൃത്യങ്ങളുടെ പ്രതിപട്ടികയിലേക്ക് മാര്‍ക്കറ്റിംഗ് തന്ത്രങ്ങളെ കൊണ്ടുവരുന്നതിന് താല്‍പര്യമുണ്ടാവുകയില്ലെന്നുറപ്പാണ്. മാന്യമായി വസ്ത്രം ധരിക്കണമെന്ന് ചര്‍ച്ചകള്‍ക്കിടയില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ചെറിയ ശബ്ദത്തിന്റെ ഉടമസ്ഥന്‍മാരാകട്ടെ എന്താണ് മാന്യമായ വസ്ത്രധാരണം എന്ന് വ്യക്തമാക്കാന്‍ കഴിയാത്ത ഗതികേടിലാണുതാനും. ഹിജാബിനെക്കുറിച്ച ഇസ്ലാമികനിര്‍ദേശങ്ങളുടെ പ്രസക്തി ഇവിടെയാണ്. മാന്യമായി വസ്ത്രം ധരിക്കണമെന്നുമാത്രം പറഞ്ഞുപോകാതെ, മുന്‍കയ്യും മുഖവുമൊഴിച്ചുള്ള ഭാഗങ്ങളെല്ലാം ശരീരഭാഗങ്ങള്‍ മുഴച്ചുകാണാത്ത രൂപത്തില്‍ മൂടുകയാണ് വേണ്ടതെന്ന് പഠിപ്പിക്കുകവഴി കൃത്യവും വ്യക്തവും മാനവികവുമായ നിര്‍ദേശങ്ങള്‍ നല്‍കുകയാണ് ഇസ്ലാം ചെയ്യുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വ്യാപകമാകുമ്പോള്‍ അവയെ പ്രതിരോധിക്കേണ്ടത് എങ്ങനെയെന്ന ഇസ്ലാമികനിര്‍ദേശങ്ങള്‍ ഉറക്കെ പറയുകയും അവയുടെ മാനവികത വ്യക്തമാക്കി സമൂഹത്തെ ഇസ്ലാമിന്റെ സത്യതയെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്യേണ്ട ബാധ്യതയുള്ളവരാണ് ഇസ്ലാമികപ്രബോധകന്‍മാര്‍. അവര്‍ അതിന് സന്നദ്ധമാകേണ്ടതുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ. (ആമീന്‍)

Tuesday, December 18, 2012

പരിണാമം നടക്കുന്നു എന്നതിനുള്ള വസ്തുനിഷ്ഠ തെളിവ്.

പരിണാമം ഒരു വസ്തുനിഷ്ഠ വിലയിരുത്തല്‍ എന്ന മുന്‍പോസ്റ്റില്‍ പരിണാമത്തിനു വസ്തുനിഷ്ടവും മൂര്‍ത്തവുമായ തെളിവുകള്‍ ഉണ്ടെന്നും ഇല്ല എന്ന് സ്ഥാപിക്കാന്‍ നട്ടെല്ലുണ്ടോ എന്നും അന്വാഷിച്ചിരുന്നു. ആ പോസ്റ്റിനെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായത്. എങ്കിലും ഫ്രീതിങ്കേഴ്സ് എഫ്. ബി ഗ്രൂപ്പില്‍ ബഹുമാന്യ സഹോദരന്‍ നബീല്‍ ഹസ്സന്‍ മാത്രമാണ് പരിണാമത്തെ കണ്ണടച്ച് നിഷേധിച്ചു ആധുനിക കാലത്തെ പരിണാമ പ്രവാചകന്‍ റിച്ചാര്‍ഡ്ഡോകിന്‍സ്സും അദ്ദേഹത്തിന്റെ കേരളത്തിലെ അനുയായികളും ഏര്‍പ്പെടുത്തിയ അഖില പ്രപഞ്ച ചരിത്രനിഷേധി പട്ടം നേടിയത്.

പരിണാമത്തിന് കാലഘട്ടാടിസ്ഥാനത്തിലും ഭൂമിശാസ്ത്രാടിസ്ഥാനത്തിമുള്ള  വസ്തുനിഷ്ടവും മൂര്‍ത്തവുമായ തെളിവുകളാണ് ഈ പോസ്റ്റില്‍ സമര്‍ത്തിക്കുന്നത്. ഡോകിന്സും രവിചന്ദ്രനും ചേര്‍ന്ന് ഏറ്റവും പുതിയ പുസ്തകത്തില്‍ തെളിയച്ചപോലെ അനുമാനത്തിലൂടെയുള്ള സമര്‍ത്തനമല്ല ഇവിടെ നടക്കുന്നത്. പറയുന്ന കാര്യങ്ങള്‍ക്കു വ്യക്തമായ തെളിവുകള്‍  നല്‍കി കൊണ്ടാണ് സമര്‍ത്തനം.

1. കാലധിഷ്ടിത പരിണാമം. 

ഒരു യുക്തിവാദി ശാസ്ത്രീയമായ കണ്ടെത്തലുകളോടും, വസ്തുനിഷ്ഠ ശാസ്ത്രീയ പരീക്ഷണ ഫലങ്ങളോടും എങ്ങനെ പ്രതികരിക്കുന്നു എന്ന് വിലയിരുത്താം. 1980 കാലഘട്ടത്തില്‍, യുക്തിവാദികളുടെ സ്മൃതിയില്‍ ഇന്നും ജീവിക്കുന്ന(യുക്തിദര്‍ശനം പേജ് 817 യുക്തിവാദിയുടെ അടിസ്ഥാന ഗ്രന്ഥം പാഠപുസ്തകം) പ്രമുഖ യുക്തിവാദി എ.ടി. കോവൂര്‍ പഠിപ്പിക്കുന്നു.
"ദൈവാസ്ഥിക്യത്തെപ്പറ്റി വസ്തുനിഷ്ഠ തെളിവുകളുണ്ടെങ്കില്‍, ഒരു യുക്തിവാദിക്ക് വേദാനുയായിപോലും ആയിരിക്കാവുന്നതാണ്. അയാള്‍ ശാസ്ത്രീയ പരീക്ഷണത്തിനുശേഷം വസ്തുനിഷ്ഠതെളിവുകള്‍ കണ്ടെത്തുന്ന മുഹൂര്‍ത്തത്തില്‍, ഇപ്പോള്‍ വിശ്വസിക്കാത്ത പലതും വിഷ്വസിച്ചെന്നുമിരിക്കും.
പ്രൊഫ. എ. ടി. കോവൂര്‍"
(പ്രൊഫസര്‍ എ.ടി. കോവൂര്‍. യുക്തിചിന്ത ആമുഖം. പേജ് 7. കറന്റ് ബുക്സ്.)

ഇതേ വിഷയത്തില്‍ കേരളത്തിലെ യുക്തിവാദികള്‍ 2004-ലില്‍ എന്ത് നിലപാടെടുക്കുന്നു വെന്ന് കേരളത്തിലെ പ്രഥമ യുക്തിവാദി പഠിപ്പിക്കുന്നു.

"ഈശ്വരന്‍ സത്യമാണെന്ന് ശാസ്ത്രം സ്ഥാപിച്ചാലും യുക്തിവാദികള്‍ ഈശ്വരനെ നിഷേധിക്കും., എതിര്‍ക്കും."(??!!!)
(യു. കലാനാഥന്‍ (കേരള യുക്തിവാദി സംഘം സംസ്ഥാനദ്ധ്യക്ഷന്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റാഷണലിസ്റ്റ് അസോസിയേഷന്‍, യ്ക്തിരേഖ ചീഫ് എഡിറ്റര്‍)    യുക്തിരേഖ മാസിക (KYS മുഖപത്രം) സെപ്തംബര്‍ 2004 പേജ് 16) ഇത് കാലഘട്ടാടിസ്ഥാനത്തിലുള്ള പരിണാമത്തിന്റെ ജീവിച്ചിരിക്കുന്നതും മരിച്ചതുമായ വസ്തുനിഷ്ഠ തെളിവല്ലാതെ മറ്റെന്താണ്.

1988 കാലത്ത് ശാസ്ത്രം ഒരുകാര്യം സത്യമെന്നു തെളിയിച്ചാല്‍ അത് സ്വീകരിക്കാനും തന്റെ അശാസ്ത്രീയ വിശ്വാസങ്ങള്‍ വലിച്ചെറിയാനുമുള്ള പക്വതയും പാകതയും യുക്തിവാദികള്‍ക്കുണ്ടായിരുന്നു. എന്നാല്‍ കേവലം 16കൊല്ലം (2004) പിന്നിട്ടപ്പോള്‍ അവര്‍ ശാസ്ത്രീയമായി ഒരുകാര്യം വസ്തുനിഷ്ടമായി തെളിയിച്ചാലും അതംഗീകരിക്കാന്‍ തങ്ങള്‍ തയ്യാറല്ല എന്ന് പ്രസ്താവിക്കുന്ന തലത്തിലേക്ക്  പരിണമിച്ചു.

2.ഭൂമിശാസ്ത്രപരമായ പരിണാമം 

നാസ്തിക ഭൌതിക യുക്തിവാദികള്‍  ലണ്ടനിലും കേരളത്തിലും എങ്ങനെ പരിണാമാടിസ്ഥാനത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന രണ്ടു ഫോട്ടോകള്‍ തെളിവായി ചേര്‍ക്കട്ടെ  
പ്രശസ്ത പരിണാമ പ്രവാചകന്‍ റിച്ചാര്‍ഡ്‌ ഡോകിന്‍സ് ലണ്ടന്‍ ബസ് ക്യാമ്പയിന്‍ ഉത്ഘാടനം നടത്തി എടുത്ത ഫോട്ടോ 
ഈ ഫോട്ടോയില്‍ ഇവരുടെ മുദ്രാവാക്യം ശ്രദ്ദിക്കുക There's probably no God. Now stop worrying and enjoy your life, ഒരു പക്ഷെ ദൈവമുണ്ടായിരിക്കാന്‍ സാധ്യതയില്ല., അത് കൊണ്ട് പേടിയും വേവലാതികളും അവസാനിപ്പിച്ച് നിങ്ങള്‍ നിങ്ങളുടെ ജീവിതം പരമാവധി ആസ്വദിക്കുക.

ഇത് യു കെ യിലെ അവസ്ഥ  കേരളത്തിലെ ഇതേ നാസ്തിക യുക്തിവാദികളില്‍  വന്ന പരിണാമം അടുത്ത ഫോട്ടോയില്‍.























കേരളത്തില്‍ കോഴിക്കോട് പ്രവര്‍ത്തന കേന്ദ്രമുള്ള നാസ്തിക യുക്തിവാദി സയന്‍സ് ഗ്രൂപ്പ് മുദ്രാവാക്യം അല്‍പം പരിണാമത്തോടെ പ്രഖ്യാപിക്കുന്നു. No God now stop worrying and enjoy your life. യു കെയില്‍ ഒരു പക്ഷെ ദൈവമുണ്ടായിരിക്കാന്‍ സാധ്യതയില്ല എന്നതില്‍ നിന്ന് കേരളത്തിലെത്തിയപ്പോഴെക്ക് ദൈവം ഇല്ല എന്ന് ഉറപ്പിച്ചു പ്രഖ്യാപിക്കുന്ന തരത്തില്‍ ഇക്ക്കൂട്ടര്‍ പരിണമിച്ചു. മാത്രമല്ല ലണ്ടനിലെ നാസ്തികര്‍  ബസിനു മുകളിലായിരുന്നു ഈ സുഖിയന്‍ ആദര്‍ശ, നയ പ്രഖ്യാപനം നടത്തിയിരുന്നതെങ്കില്‍ കേരളത്തില്‍ ഇവര്‍  പരിണാമത്തില്‍ അല്‍പം കൂടി പുരോഗതിയുണ്ട്. ഇവിടെ തങ്ങളുടെ സുഖിയന്‍ നയപ്രഖ്യാപനം നെഞ്ചെത്തെഴുതി ഒട്ടിച്ചു നടക്കുന്നതാണ് കാണുന്നത്. കേരളത്തിലെയും ബ്രിട്ടണിലെയും യുക്തിവാദികല്‍ യോജിക്കുന്ന മേഖല ജീവിതം യാതൊരു വേവലാതിയുമില്ലാതെ  സുഖിക്കാനുള്ളതാണെന്ന സന്ദേശമാണ്. 

ഏതൊരു പരിണാമ നിരീക്ഷകനും വ്യക്തമായും സ്പഷ്ടമായും വസ്തുനിഷ്ടമായും നേരില്‍ കാണാവുന്ന വസ്തുതയാണിത്.

പ്രിയവായനക്കാര്‍ വിലയിരുത്തുക പരിണാമം നടക്കുന്നു എന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് ആവശ്യമുണ്ടോ (ആവശ്യമെങ്കില്‍ ഇനിയും വസ്തുനിഷ്ഠ തെളിവുകള്‍ ഉണ്ട്.) എന്നിട്ടും നബീല്‍ ഹസന്‍ സാറിനെ പോലെയുള്ള ചരിത്ര നിഷേധികള്‍ (പരിണാമ നിഷേധികള്‍ ചരിത്ര നിഷേധികളാണെന്നത് പരിണാമ പ്രവാചകന്‍ ഡോകിന്സിന്റെ ഏറ്റവും പുതിയ കിതാബിലെ കണ്ടു പിടുത്തം) പരിണാമത്തെ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നു   കഷ്ടം!!!!

Sunday, December 16, 2012

പരിണാമം ഒരു നിഷ്പക്ഷ വിലയിരുത്തല്‍

പരിണാമം എന്ന് കേള്‍ക്ക്കുന്നതിനു മുമ്പ് അതിനെ എതിര്‍ക്കുന്ന പരിണാമ വിരുദ്ധരോടും പരിണാമത്തിനു വേണ്ടത്ര തെളിവ് തന്റെ പക്കല്‍ ഇല്ല എങ്കിലും അതിനു വേണ്ടി വാദിക്കുന്നവരുടേയും അറിവിലേക്ക് പരിണാമത്തിനു ജീവിക്കുന്ന വര്‍ത്തമാനകാല തെളിവുകള്‍ എന്റെ പക്കലുണ്ട്. ഇല്ല എന്ന് തെളിയിക്കാന്‍ പ്രാപ്തിയുള്ള പരിനാം വിരുദ്ധര്‍ ചരിത്ര നിഷേധികള്‍ വെല്ലുവിളി സ്വീകരിക്കാന്‍ തയ്യാറുണ്ടോ. പരിണാമത്തെ എതിര്‍ക്കാന്‍ നട്ടെല്ലുണ്ടോ?

Friday, December 14, 2012

നക്ഷത്രത്തോളം ഉയര്‍ന്ന മലയാളി പെണ്‍കുട്ടി

മാതൃഭൂമി വാര്‍ത്ത

Published on  02 Dec 2012

പി.എ. ബാബു


എടക്കര (മലപ്പുറം): നീലാങ്കോടന്‍ ബീരാന്‍കുട്ടിയുടെ മകള്‍ നസ്‌ലിം എന്ന 27-കാരി ആകാശത്തോളം ഉയര്‍ന്നത് നാടറിഞ്ഞില്ല. എടക്കരയെന്ന മലയോരമേഖലയില്‍ വളര്‍ന്ന ഇവളുടെ പേരില്‍ നാലാള്‍ അറിയേണ്ട ഒരു പെരുമയുണ്ട് .

'സിര്‍ക്കോണിയംസ്റ്റാര്‍' എന്ന് ശാസ്ത്രലോകം പേരിട്ട നീലനക്ഷത്രത്തെ കണ്ടെത്തിയത് നസ്‌ലിമും കൂട്ടുകാരുമാണ്. അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റ് ക്യൂന്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തിലായിരുന്നു ഈ കണ്ടെത്തല്‍.

'ഹോട്ട് സബ്ഡ് വാര്‍ഫ്' ഇനത്തില്‍പ്പെട്ട നക്ഷത്രങ്ങളുടെ പഠനത്തില്‍ പി.എച്ച്.ഡി നേടാനാണ് 2008-ല്‍ നസ്‌ലിം അയര്‍ലന്‍ഡിലെത്തിയത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ആര്‍മാഗ് ഒബ്‌സര്‍വേറ്ററിയിലെ ഡോ. സൈമണ്‍ ജെഫ്‌റിയായിരുന്നു ഗൈഡ്. ഗവേഷണം പുരോഗമിക്കുമ്പോഴാണ് 'ഇരട്ട വെള്ളക്കുള്ളന്മാര്‍' എന്നറിയപ്പെടുന്ന വയസ്സന്‍ നക്ഷത്രങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞത്. ഇതിനിടയില്‍ പ്രത്യേക തരംഗ ദൈര്‍ഘ്യവും മറ്റ് ചില സവിശേഷതകളുമുള്ള ഒരു നക്ഷത്രം ശ്രദ്ധയില്‍പ്പെട്ടു. അതോടെ പഠനം ഈ വഴിക്ക് നീങ്ങി. പി.എച്ച്.ഡിയുടെ വിഷയവും ഈ നക്ഷത്രത്തെക്കുറിച്ചായി.

1920-കളില്‍ നടന്ന ചില പഠനങ്ങള്‍ ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന്റെ സഹായത്താല്‍, നക്ഷത്രം നിറയെ സിര്‍ക്കോണിയം മൂലകമാണെന്ന് തിരിച്ചറിഞ്ഞു. ക്യൂന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. അലന്‍ ഹിബേര്‍ട്ട് ഈ മൂലകത്തിന്റെ അറ്റോമിക സ്വഭാവം നിര്‍ണയിച്ചു. സൂര്യനില്‍ കാണുന്നതിന്റെ പതിനായിരം മടങ്ങ് സിര്‍ക്കോണിയം മൂലകം ഈ നക്ഷത്രത്തിലുണ്ടെന്ന് കണ്ടെത്തി. മൂലകത്തിന്റെ കേന്ദ്രത്തില്‍ ഹീലിയം കത്തുന്നു. ബാക്കിയുള്ള ഭാഗം മേഘാവൃതംപോലെ സിര്‍ക്കോണിയവും. LS IV-14 116 എന്ന് ശാസ്ത്രലോകം വിളിച്ചിരുന്ന ഈ നക്ഷത്രം നസ്‌ലിമും കൂട്ടുകാരും ചേര്‍ന്ന് സിര്‍ക്കോണിയം സ്റ്റാറാക്കി. ഈ നക്ഷത്രം ഇപ്പോള്‍ ഈ പേരിലാണ് അറിയപ്പെടുന്നത്. സിര്‍ക്കോണിയം ഉപയോഗിക്കുന്നത് കൃത്രിമ വജ്രത്തിന്റെ നിര്‍മാണത്തിനാണ്.

ബെല്‍ജിയം ബ്രൂക്‌സ്‌ലെസ് യൂണിവേഴ്‌സിറ്റിയിലെ നദാലിയ ബഹ്‌റ, ക്യൂന്‍ യൂണിവേഴ്‌സിറ്റിയിലെ അലന്‍ ഹിബേര്‍ട്ട് എന്നിവരായിരുന്നു സഹപ്രവര്‍ത്തകര്‍. 2011 സപ്തംബറില്‍ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കി.

ചുങ്കത്തറ മാര്‍ത്തോമ കോളേജില്‍നിന്ന് ബി.എസ്‌സി ഫിസിക്‌സും കോട്ടയം മഹാത്മ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം.എസ്‌സി ഫിസിക്‌സും നേടിയശേഷം ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സില്‍ റിസര്‍ച്ച് അസിസ്റ്റന്റായിരുന്നു നസ്‌ലിം. അവിടെനിന്നാണ് ഫെല്ലോഷിപ്പോടെ പി.എച്ച്.ഡിക്കായി അയര്‍ലന്‍ഡില്‍ എത്തിയത്.
പിതാവ് ബീരാന്‍കുട്ടി എടക്കരയില്‍ ഡക്കറേഷന്‍ സ്ഥാപനം നടത്തുന്നു. ഉമ്മ മറിയക്കുട്ടി.

നക്ഷത്രങ്ങളില്‍ കാണുന്ന മറ്റ് മൂലകങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് ഉപരിപഠനം നടത്താനാണ് തന്റെ ലക്ഷ്യമെന്ന് നസ്‌ലിം പറഞ്ഞു. നസ്‌ലിമിന്റെ പ്രബന്ധം വായിക്കാന്‍: http://arxiv.org/abs/1010.5146 ഈ ലിങ്കില്‍ ക്ലിക്കുക 

Tuesday, December 11, 2012

മോഷണവും സ്ത്രീപീഡനവും പിന്നെ യുക്തിവാദികളും

ഫോട്ടോയിലെ സ്ത്രീയുടെ നഗ്നശരീരഭാഗത്തിന്റെ നേര്‍കാഴ്ച എറാസ് ചെയ്ത് മറച്ചതാണ്.
Lal PookkotturFREE THINKERS - സ്വതന്ത്ര ചിന്തകര്‍

എന്റെ കയ്യില്‍ പണമില്ല, എനിക്ക് പണം ആവശ്യമുണ്ട്, മറ്റാളുകളുടെ പോക്കറ്റില്‍ പണം ഉണ്ട്, ആ പണം എന്നെ വല്ലാതെ പ്രലോഭിപ്പിക്കുന്നു, എന്നെ പ്രലോഭിപ്പിക്കുന്നു എന്ന കാരണത്താല്‍ ആ പണത്തില്‍ എനിക്ക് അവകാശം ഉണ്ടോ ...? എനിക്ക് വേണ്ടപണം അന്യന്റെ പോക്കറ്റില്‍നിന്നും എടുക്കാനുള്ള എന്റെ അവകാശം പോലെയാണ് എന്നെ മോഹിപ്പിക്കുന്ന, പ്രലോഭിപ്പിക്കുന്ന ഒരു സ്ത്രീയെ അവളുടെ സമ്മതമില്ലാതെ, അനുവാദമില്ലാതെ കാമവികാരത്തോടെ സ്പര്ശിക്കാനുള്ള എന്റെ അവകാശം.! അതെ, നിങ്ങളുടെ നിയന്ത്രണമില്ലായ്മ നിങ്ങളുടെ മാത്രം ദൌര്‍ബല്ല്യം, തെറ്റ്, കുറ്റം !!Like · · · 16 hours ago 



ഏതെങ്കിലും പെണ്ണിന്റെ തുറന്നിട്ട സൌന്ദര്യം കണ്ടു ആശിച്ച് അവളെ കയറി പിടിക്കരുത്. അത് മറ്റുള്ളവന്റെ സമ്പത്ത് കണ്ട് അത് മോഷ്ടിക്കുന്നപോലെ തെറ്റും കുറ്റകൃത്യവുമാണ് എന്ന മുന്നറിയിപ്പ് നല്‍കുന്ന പോസ്റ്റാണിത്.

ഒരു മത വിശ്വാസിയെ സംബന്ധിച്ച് ലാല്‍ സാര്‍ ചൂണ്ടിക്കാട്ടിയ മോഷണവും പിടിച്ചു പറിയും ചതിയും വഞ്ചനയും  തട്ടിപ്പുമെല്ലാം കുറ്റകരവും തെറ്റുമാണ്. അത് ഏത് സംസ്കൃത സമൂഹവും കാത്തു സൂക്ഷിക്കുന്ന മൂല്യവുമാണ്. അത്തരം മോഷ്ടാക്കളെയും കൊള്ളക്കാരെയും നിലക്ക് നിര്‍ത്താനും പിടി കൂടാനും അവരെ ശിക്ഷിക്കാനുമുള്ള നിയമപാലകരും നിയമവ്യവസ്ഥയും ഏതൊരു സംസ്കൃത സമൂഹവും ഭരണകൂടവും അതിന്റെ ആഭ്യന്തര സുരക്ഷയുടെ ഭാഗമായി സംവിധാനിച്ചിട്ടുമുണ്ടാകും.

ഇവിടെ കേരളത്തിലെ യുക്തിവാദികളുടെ  മോഷണത്തെ സംബന്ധിച്ചും സ്ത്രീകളുടെ നേരെയുള്ള ലൈംഗികാക്രമങ്ങളെ കുറിച്ചുമുള്ള നിലപാട് അവരുടെ സാഹിത്യങ്ങളില്‍ നിന്നും ആനുകാലികങ്ങളില്‍ നിന്നും വായിച്ചെടുക്കാം. അതും ലാല്‍ എന്ന ഫൈസ്ബുക്ക്‌ യുക്തിവാദിയുടെ നിലപാടും തമ്മില്‍ പോരുത്തപ്പെടുമോ എന്ന് വായനക്കാര്‍ക്ക് വിലയിരുത്താം. 

"മദ്യപിക്കരുത്, മോഷ്ടിക്കരുത്, വ്യഭിച്ചരിക്കരുത് തുടങ്ങിയ 'അരുതു'കള്‍ മതപരമായ വിലക്കുകളാണ്. മതപരമായ അത്തരം വിലക്കുകള്‍ മതാനുയായികളെ ഉദ്ദേശിച്ചുണ്ടാക്കിയതാണ്. 'അരുതു'കളുടെ അതിരു ലംഘിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗരാജ്യം നഷ്ടപ്പെടുമെന്ന് മാത്രമല്ല നല്ല ശിക്ഷയും ലഭിക്കും. മരണാനന്തര ജീവിതം സുഖകരമായിരിക്കാന്‍ ഇത്തരം ചില 'വ്രതങ്ങള്‍' അനുഷ്ടിക്കണമെന്നാണ് മതങ്ങള്‍ പഠിപ്പിക്കുന്നത്. ഭൌതികജീവിതം മാത്രമേയുള്ളുവെന്നു കരുതുന്ന യുക്തിവാദികളും അതൊക്കെ അനുസരിക്കണമെന്നു പറഞ്ഞാല്‍ അങ്ങനെ ചെയ്യാന്‍ പലര്‍ക്കും കഴിഞ്ഞെന്നു വരികയില്ല. യുക്തിവാദികള്‍ പുകവലിച്ചത്കൊണ്ടോ, മദ്യപിച്ചത്കൊണ്ടോ യാതൊരു തകരാറുമുണ്ടാവനില്ല. "(യുക്തിവാദിയുടെ സാമുഹ്യ വീക്ഷണം. ഏറ്റുമാനൂര്‍ ഗോപാലന്‍. പേജ് 14 -15 യുക്തിവാദി പ്രചാരണ വേദി തൃശ്ശൂര്‍)


ലാലിന്റെ അടുത്ത വിഷയം ഇതാണല്ലോ "എന്നെ മോഹിപ്പിക്കുന്ന, പ്രലോഭിപ്പിക്കുന്ന ഒരു സ്ത്രീയെ അവളുടെ സമ്മതമില്ലാതെ, അനുവാദമില്ലാതെ കാമവികാരത്തോടെ സ്പര്ശിക്കാനുള്ള എന്റെ അവകാശം.! അതെ, നിങ്ങളുടെ നിയന്ത്രണമില്ലായ്മ നിങ്ങളുടെ മാത്രം ദൌര്‍ബല്ല്യം, തെറ്റ്, കുറ്റം"
 
ഇതിലും യുക്തിവാദികള്‍ക്ക് വ്യക്തമായ നയവും, നിലപാടും, കാഴ്ചപ്പാടുമുണ്ട്.  സാക്ഷാല്‍ യുക്തിവിചാരം മാസിക തന്നെ പറയട്ടെ

"ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതിയില്‍ യുക്തിവാദിക്ക് തന്റെ യുക്തിവാദം ജീവിതാവസാനം വരെ, നിലനിര്‍ത്തി കൊണ്ടുപോകണമെന്ന താല്‍പര്യമുണ്ടെങ്കില്‍ അവിവാഹിതനായി കഴിയുന്നതാണ് ഏറ്റവും ഉത്തമമായ മാര്‍ഗം. സ്വന്തം ഭാര്യയോ കുട്ടിയോ ഉണ്ടെങ്കില്‍ അവരോട് ഒരു പ്രത്യേക താല്‍പര്യം ഉണ്ടായിപ്പോകുന്നത് സഹജമാണ്. വിശ്വാസം കയറി എളുപ്പം പിടിക്കുക ഭാര്യയേയും കുട്ടികളെയുമാണ്. പ്രസവ സുരക്ഷ മുതല്‍ കുടുംബ സുരക്ഷ വരെ ദൈവത്തിന്റെ കയ്യിലേല്‍പിക്കാന്‍ സ്ത്രീ തയ്യാറാകുന്നത് ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്ത് ഭാര്യയെ പ്രസാദിപ്പിക്കുവാന്‍ ഭര്‍ത്താവിനു കഴിവില്ലാതെ വരുമ്പോഴാണ്. മാത്രമല്ല, വിവാഹം ഫലപ്രദമാകണമെങ്കില്‍ 'താന്‍ പ്രസവിച്ചേ മതിയാകൂ' എന്ന തീരുമാനത്തോടെയെത്തുന്ന ഭാര്യക്ക്, കുഞ്ഞൊരു അധികപ്പറ്റാണെന്ന യുക്തിവാദിയായ ഭര്‍ത്താവിന്റെ തീരുമാനത്തോട് യോജിക്കാനും കഴിയില്ല. അതുകൊണ്ട് ഭാര്യയോ സ്വന്തം കുഞ്ഞോ ഇല്ലാത്ത യുക്തിവാദിക്ക് സ്വാതന്ത്യ്രത്തോടെ യുക്തിവാദിയായി ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിയും". (യുക്തിവിചാരം, ഡിസംബര്‍ 2010 പേ. 16,17)

യുക്തിവാദി സാമൂഹ്യ വ്യവസ്ഥിതി സ്ത്രീ, സന്താനരഹിത പുരുഷ മാത്ര സാമ്രാജ്യമാണ്‌. അവിടെ പെണ്ണിന് പുല്ലുവിലയില്ല ആ ലോകത്ത് കേവലം കൂറ്റന്‍മാര്‍ക്ക് മാത്രമേ സ്ഥാനമുള്ളൂ. അതെ അങ്ങനെയുള്ള യുക്തിവാദി പുരുഷന്  തന്റെ കാമവെറി  തീര്‍ക്കാന്‍ എന്ത് ചെയ്യണമെന്നും അതെ ലേഖനം യുക്തിവാദികളെ പഠിപ്പിക്കുന്നുണ്ട്.. അതിങ്ങനെ വായിക്കാം... അല്ലെങ്കില്‍ വൈദ്യ ശാസ്ത്രം അംഗീകരിക്കുന്ന രീതിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട്   നിയമത്തിനു പിടികൊടുക്കാതെ സ്വതന്ത്രനായി കഴിയുകയാണ് അഭികാമ്യം" .(യുക്തിവിചാരം, ഡിസംബര്‍ 2010 പേ. 17)
കേരളത്തില്‍ ദീര്‍ഗ്ഗകാലം നിലനിന്ന  യുക്തിവാദ ആനുകാലികവും കേരളത്തില്‍ ഒരു മജിസ്ട്രേറ്റായിരുന്ന ഏറ്റുമാനൂര്‍ ഗോപാലനും നിര്‍ദ്ദേശിച്ച രീതിയില്‍ ജീവിക്കണോ, അതോ കേവലം ഫൈസ്ബുക്ക്‌ യുക്തിവാദിയായ ലാല്‍ പൂക്കോട്ടൂര്‍ പറഞ്ഞ പൊട്ടപ്പോയത്തം സ്വീകരിക്കണോ കേരളത്തിലെ യഥാര്‍ത്ഥ യുക്തിവാദികള്‍. (ആണുങ്ങള്‍ മാത്രം)

(ലൈംഗിക മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയ യുക്തിവാദി നേതാവ് ഒരു മൃഗഡോക്ടര്‍ ആയതിന്റെ സ്വാധീനമാകാം വൈദ്യ ശാസ്ത്രം അംഗീകരിക്കുന്ന രീതിയില്‍ എന്ന പ്രസ്ഥാവനയിലെക്ക് അയാളെ  നയിച്ചത്. മനുഷ്യ വര്‍ഗ്ഗത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ഇതു തരത്തിലുള്ള ലൈംഗികാക്രമവും വൈദ്യ ശാസ്ത്രം അംഗീകരിക്കുമെന്ന് തോന്നുന്നില്ല. ലേഖകന്‍ മനുഷ്യനെ മൃഗമായി മാത്രം വിലയിരുത്തിയതിന്റെ പരിണിത ഫലമാവാം ഈ പ്രസ്താവന.)

ഈ സാമൂഹ്യ ദ്രോഹികളെ മാന്യവായനക്കാര്‍ വിലയിരുത്തുക 


Sunday, December 9, 2012

ദയവു ചെയ്തു തൂറി തോല്‍പിക്കരുത് നട്ടെല്ലുണ്ടെങ്കില്‍ നിവര്‍ന്നു നിന്ന് മറുപടി പറയുക

ഇത് ഞങ്ങള്‍ക്ക് മലപ്പുറത്തുകാര്‍ക്ക്, എഫ് ബി ഫ്രീതിന്കെഴ്സ്ഗ്രൂപിന്, ജില്ലാദേശീയജില്ലാ യുക്തിവാദിക്ക്    സ്വതന്ത്ര ചിന്തയുടെ, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വര്‍ഷം, മാസം ആഴ്ച ദിവസം. മണിക്കൂര്‍ മിനിട്ട് സെകന്റ്.

ഇങ്ങനെ ഒരു കുറിപ്പെഴുതാനുണ്ടായ സാഹചര്യം വിശദമാക്കുന്നതിനു മുമ്പ് ബൂലോകത്തെയും എഫ് ബിയിലെയും ചില ആവിഷ്കാര സ്വാതന്ത്ര്യകഥകള്‍ പരിചയപ്പെടാം. 

ഈ സാധുവിന് ബ്ലോഗേഴുത്തെന്ന സ്വഭാവം ഇല്ലായിരുന്നു. അതിനുള്ള ദൈര്യവും ഇല്ലായിരുന്നു. ബ്ലോഗുകള്‍ വായിക്കും ചിലതിലെല്ലാം കമന്റുകള്‍ ചെയ്യും. അതിലേറെ ഒന്നും അറിയില്ല ചെയ്യില്ല.  ആ സമയത്ത് KYS സംസ്ഥാന ഉപാദ്ധ്യക്ഷന്‍ (ഇപ്പോള്‍ പുറത്താക്കിയ) ഇ എ ജബ്ബാറിന്റെ ഈ പോസ്റ്റില്‍ കമന്റ് ചെയ്യുകയും അതിലിടപെട്ട്  യുക്തിവാദി ബുജിയും കൈരളി ടിവി അവതാരകനുമായ യുക്തി (മുഹമ്മദ്‌ ഖാന്‍) മറു കമന്റുകളും നടത്തി ചര്‍ച്ച മുന്നേറുന്നതിനിടെ ജബ്ബാര്‍ എന്റെ കമന്റുകള്‍ മാത്രം ഡിലിറ്റ് ചെയ്തു അദ്ദേഹത്തിന്റെ ബ്ലോഗ്‌ വികൃതമാക്കി. ആ ഡിലിറ്റുല്‍സവം   ബൂലോകരെ അറിയിക്കുന്നതിനു വേണ്ടി ആദ്യമായി ഈ ഒരു പോസ്റ്റ്‌ പ്രസിദ്ധീകരിച്ചു. ആ പോസ്റ്റ്‌ നല്‍കിയ ആത്മവിശ്വാസവും ചങ്കുറപ്പും തുടര്‍ന്നും പോസ്റ്റുകള്‍ ചെയ്യാനും ബൂലോകത് അണ്ണാറകണ്ണനും തന്നാലായത് എന്ന പോലെ എനിക്കാവുന്ന രീതിയില്‍ ഇടപെട്ട് നിലനില്‍ക്കാനും ദൈര്യം നല്‍കി.

ഇപ്പോള്‍ ബ്ലോഗ്‌ കൂടാതെ ഫൈസ്ബുക്ക് കൂട്ടായ്മകളില്‍ കൂടുതല്‍ ആളുകള്‍ ഇടപെടുന്നത് കൊണ്ട് കുറെ ഗ്രൂപുകളിലും ഇടപെടാറുണ്ട്. ഫൈസ്ബുകില്‍ ചെയ്യുന്ന പോസ്റ്റുകള്‍ വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടായത് കൊണ്ട് ബ്ലോഗ്‌ കൂടെ സജീവമായി നില നിര്‍ത്തുന്നു. എന്നെ വായിക്കുന്ന എന്നെ പ്രോല്‍സാഹിപ്പിക്കുന്ന എനിക്ക് ആത്മവിശ്വാസവും  ദൈര്യവും നല്‍കുന്ന എന്റെ പ്രിയപ്പെട്ട വായനക്കാരാണ് എന്നെ മുന്നോട്ട് നയിക്കുന്നത് എന്ന് പറയാന്‍ ഏറെ അഭിമാനമുണ്ട്.
എഫ് ബി ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പില്‍ എന്റെ പോസ്റ്റ്‌ ഡിലിറ്റ് ചെയ്തതിന്റെ സ്ക്രീന്‍ഷോട്ട്

എഫ് ബി ഫ്രീതിങ്കേഴ്സ് ഗ്രൂപ്പില്‍ മുമ്പ് ഒരു  ഇത് പോലെ പോസ്റ്റിട്ടത് ഡിലിറ്റ് ചെയ്തതും ഇത്തരുണത്തില്‍ ഓര്‍ക്കുന്നു. അതിന്റെ ചെറിയ വിശദീകരണം ഈ പോസ്റ്റിലുണ്ട് ഇവിടെ ക്ളിക്കി വായിക്കാം. ആ ഡിലിറ്റാഘോഷം നടത്തിയത് ഫ്രീ തിങ്കേഴ്സിലെ നാസ്തിക ഭൌതിക യുക്തിവാദി അഡ്മിന്‍മാരായിരുന്നു. ഇതിനു മുമ്പും ഇത്തരം ഡിലിറ്റാഘോഷങ്ങള്‍ അതെ ഗ്രൂപ്പില്‍ അനുഭവിക്കേണ്ടി വന്നിരുന്നു.

പ്രശസ്ത ബ്ലോഗറും യതാര്‍ത്ഥ ചിന്തകര്‍ എഫ് ബി ഗ്രൂപ്പ് അഡ്മിനുമായ നസറുദ്ധീന്‍ മണ്ണാര്‍കാടിന്റെ ഇസ്ലാം സംവാദം എന്ന ഈ ബ്ലോഗിലേക്ക് പ്രവേശിക്കാന്‍ എന്റര്‍ ചെയ്‌താല്‍ കണ്ടന്റ് വാണിങ്ങ് ആണ് ആദ്യം വരിക. ഈ വാണിങ്ങ് മെസ്സേജിനു പിന്നിലും ചില കറുത്ത നാസ്തിക യുക്തിവാദി കൈകള്‍ ഉണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. എന്ത് കൊണ്ട് ഇങ്ങനെ ചില ആവിഷ്കാര്‍ സ്വതന്ത്ര്യ നിഷേധങ്ങള്‍ നാസ്തിക യുക്തിവാദികളില്‍നിന്നനുഭവിക്കേണ്ടി വരുന്നു.
പ്രശസ്ത ബ്ലോഗര്‍ നസറുദ്ദീന്‍ മണ്ണാര്‍ക്കാടിന്റെ ബ്ലോഗിലെ കണ്ടന്റ് വാണിങ്ങ് സ്ക്രീന്‍ഷോട്ട്



















അതിലേക്കു പോകുന്നതിനു മുമ്പ് ഈ പോസ്റ്റ്‌ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമാക്കാം മുന്‍ പോസ്റ്റില്‍ KYS നടത്തിയ ആവിഷ്കാര സ്വാതന്ത്ര്യ നിഷേധം തുറന്നു കാട്ടി ഒരു പോസ്റ്റ്‌ ചെയ്തിരുന്നത് വായിച്ചല്ലോ? ആ പോസ്റ്റ്‌ പ്രസിദ്ധീകരിച്ചത് 06/12/12നാണ്. ആ പോസ്റ്റ്‌ ഇന്നലെ രാത്രി (08/12/12) ചില എഫ് ബി ഗ്രൂപുകളില്‍ പോസ്റ്റ്‌ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ എന്റെ ആ പോസ്റ്റ്‌ ഫൈസ്ബുക്കില്‍ അബ് യൂസ് റിപ്പോര്‍ട്ട്  ചെയ്തിട്ടുണ്ട് എന്ന വാണിങ്ങ് മെസ്സേജാണ് വന്നത്.
എന്റെ ബ്ലോഗ്‌ ഫിസ് ബുകില്‍ അബ് യൂസ് റിപ്പോര്‍ട്ട്‌ വാണിങ്ങ് സ്ക്രീന്‍ഷോട്ട്



















എന്തെ ഇങ്ങനെ ചില നീച നിലപാടുകകളിലേക്ക് യുക്തിവാദികള്‍ പോവുന്നത്.നാസ്തിക ഭൌതിക യുക്തിവാദികള്‍ എന്ത് കൊണ്ട് ഇത്രക്കസഹിഷ്ണുതയും  വിഭ്രാന്തികളും വിഹ്വലതകളും വെപ്രാളവും കാട്ടുന്നു. ഇവര്‍ പറയുന്നതും പ്രചരിപ്പിക്കുന്നതും തങ്ങള്‍ സ്വതന്ത്ര ചിന്തയെ അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യത്തെ പ്രോല്‍സാഹിപ്പിക്കുന്നവരും ഉന്നത ചിന്താമൂല്യവും ശേഷിയും ഉള്ളവരും സകല അടിമത്തങ്ങള്‍ക്കുമെതിരും  സര്‍വ്വതന്ത്രസ്വതന്ത്ര വാദികളും, തങ്ങളല്ലാത്തവര്‍ പ്രത്യേകിച്ച് മത വിശ്വാസികള്‍  മനുഷ്യനെ ചിന്തിക്കാന്‍ അനുവദിക്കാത്ത മനുഷ്യ സ്വതന്ത്ര്യത്തിനെതിര് നില്‍ക്കുന്ന മനുഷ്യനെ അടിമകളാക്കുന്ന ചൂഷണ വ്യവസ്ഥിതിയുടെ വക്താക്കളുമാണെന്നാണല്ലോ.. എന്നാല്‍ വസ്തുത അതാണോ?.

എന്റെ തൊപ്പപ്പെഴകള്‍, കുത്തിവരകള്‍ ചിലരെ ഏറെ അലോസരപ്പെടുത്തുന്നു എന്ന് തിരിച്ചറിയാനുള്ള ശേഷിയും ബുദ്ധിയും പക്വതയും എനിക്കുമുണ്ട്. സാമൂഹ്യ ജീവിയായ മനുഷ്യനെ അവന്റെ സാമൂഹ്യസ്വത്ത്വം നഷ്ട്ടപ്പെടുത്തി കേവലം സുഖിക്കാന്‍ ഏത് നെറികെട്ട മാര്‍ഗ്ഗവും,  (മോഷണവും വ്യഭിചാരവും സ്ത്രീ പീഡനവും വരെ) പ്രോത്സാഹിപ്പിക്കുന്ന, കേരളീയ സമൂഹത്തിനു നിര്‍മാണാത്മകമായ എന്തെങ്കിലും സന്ദേശം സ്വന്തമായി നല്‍കാനില്ലാത്ത ഈ സുഖിയന്മാരുടെ തനിനിറം തുറന്നു കാട്ടുന്ന ചില കുത്തിവരകള്‍ക്ക് നട്ടെല്ലില്‍ നിവര്‍ന്നു നിന്ന് മറുപടി പറയാനുള്ള ചങ്കുറപ്പും തന്റേടവും ദൈര്യവുമില്ലാത്തവര്‍ക്ക് ഇത്തരം നെറികേടുകളിലൂടെ മാത്രമേ സമൂഹത്തില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കൂ. 
യുക്തിമത വിശ്വാസികളുടെ ആദര്‍ശ പ്രഖ്യാപനം

ഇവരുടെ സുഖിയന്‍ മതത്തില്‍ വിശ്വസിക്കുന്ന ചില പാവങ്ങള്‍ കാര്യമറിയാതെ തങ്ങളുടെ യുക്തിമതം ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്ന തെറ്റിദ്ധാരണയിലാണ് യുക്തി, പരിണാമ മതത്തില്‍ വിശ്വസിക്കുന്നത്.

ഇങ്ങനെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വതന്ത്ര്യത്തിനും നേരെ സര്‍വ്വായുധങ്ങളുമെടുക്കുന്ന യുക്തി പരിണാമ മതക്കരോട് അതിയായ സഹതാപമല്ലാതെ  മറ്റെന്തു ചെയ്യാന്‍!!
ഇത്തരം ഡിലിറ്റുല്‍സവങ്ങളും ബ്ലോക്കിങ്ങുകളും കണ്ടന്റ് അബ് യൂസ് റിപ്പോര്‍ട്ടിങ്ങുകളും എല്ലാം എല്ലാം സൈബര്‍ ലോകത്താണെങ്കില്‍ സാധാരണ പൊതുപ്രഭാഷണങ്ങളിലെയും സെമിനാറുകളിലെയും അവസ്ഥയും വ്യത്യസ്തമല്ല എന്ന് ഈ ബ്ലോഗ്‌ പോസ്റ്റ്‌ വ്യക്തമാക്കുന്നു.

അസഹിഷ്ണുതയും  യുക്തിമതാന്ധതയും  ബാധിച്ച് സമചിത്തത നഷ്ടപ്പെട്ട് വിറളി പിടിച്ച യുക്തിമതവിശ്വസികളോട് വിനീതമായ ഒരു അപേക്ഷയുണ്ട്. നിങ്ങള്‍ക്ക് മാന്യമായി പ്രതിരോധിക്കാം, വിമര്‍ശിക്കാം, മറുപടി എഴുതാം...., അല്ല എങ്കില്‍ ചില അതിബുദ്ധിയുക്തിമതവിശ്വാസികള്‍ ചെയ്യുന്ന പോലെ ഞാനോന്നുമാറിഞ്ഞില്ലേ എന്ന ഒട്ടകപക്ഷി  നയം സ്വീകരിക്കാം. അല്ലാതെ തൂറി തോല്‍പിക്കരുത് എന്ന വിനയ പൂര്‍വ്വ അപേക്ഷ പരിഗണിക്കുമല്ലോ?. എന്തും ആരെ കുറിച്ചും ആവിഷ്കരിക്കാനുള്ള ആവിഷ്കാര സ്വാതന്ത്ര്യം നിങ്ങള്‍ക്കാകാം. പക്ഷെ നിങ്ങള്‍ ചെയ്യുന്ന സാമൂഹ്യ ദ്രോഹങ്ങള്‍ പുറത്തു പറയാന്‍ അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചു കൂടാ. ഇതെന്ത് ഇരട്ട താപ്പ്

Thursday, December 6, 2012

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ആവിഷ്കാരം അഥവാ ആവിഷ്കാരത്തിന്റെ ആവി

കേരള സമൂഹത്തില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള അലയൊലികളും കൂകിവിളികളും ശബ്ദ കോലാഹലങ്ങളും കൊണ്ടും അന്തരീക്ഷ മലിനീകരണം നടത്താറുള്ള  ചില കപട സ്വാതന്ത്രചിന്ത ആള്‍കൂട്ടങ്ങള്‍ നമുക്ക് പരിചിതമാണല്ലോ?.,  ക്രിസ്തുവിന്റെ ആറാം തിരുമുറിവും സല്‍മാന്‍ റുഷ്ദിയുടെ പൈശാചിക വചനവും, ലജ്ജയില്ലാത്ത തസ്ലീമനസ്രിനും ഒന്നും സംസ്കൃത കേരള സമൂഹം മറക്കില്ല., ആ കണക്കില്‍ ഒടുക്കം വരവ് വച്ചതില്‍ ചിന്‍വാദ് പാലവും ഇന്നസന്‍സ്ഓഫ്മുസ്ലിമും ഉള്‍പ്പെടുന്നു.  അവസാന അദ്ധ്യായത്തില്‍ ഒരു പക്ഷെ കേരളത്തിലെ നാസ്തിക യുക്തിവാദികളുടെ  ഓരിയിടലിനനുസരിച്ചു അതരീക്ഷ മലിനീകരണം നടത്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ വരെ കിട്ടിയില്ല എന്നത് ഏറെ ശ്രദ്ദേയം തന്നെ.

ഇങ്ങനെ ഒരു മുഖവുര പറയാന്‍ കാരണം രണ്ടു ദിവസം മുമ്പ് കേരള യുക്തിവാദി സംഘം മലപ്പുറം ജില്ല കമ്മറ്റി അദ്ധ്യക്ഷന്‍ ഇ എ ജബ്ബാര്‍, സെക്രട്ടറി പാറക്കല്‍ മുഹമ്മദ്‌ എന്നിവരെ തല്‍സ്ഥാനത്ത് നിന്ന് നീക്കുകയും, KYS  മലപ്പുറം ജില്ലാ കമ്മറ്റി മരവിപ്പിക്കുകയും ചെയ്ത വാര്‍ത്ത കണ്ടത് കൊണ്ടാണ്., ആ വാര്‍ത്തയുടെ പിന്നാമ്പുറ വാര്‍ത്തകള്‍ കേട്ടത് കൊണ്ടാണ്. 

ഇ എ ജബ്ബാര്‍ എന്ന സൈബര്‍ യുക്തിവാദി നേതാവ് കേവലം സൈബര്‍ ലോകത്ത് മാത്രമമല്ല KYSന്റെ സംസ്ഥാന ജില്ലാ നേതൃസ്ഥാനത്തും ഏറെ പ്രമുഖനാണ്. മാത്രമല്ല അദ്ദേഹത്തിന്റേതായ, അല്ല അദ്ദേഹത്തിന്റേത് മാത്രമായ  നിസ്തുലമായ ഒരു സാഹിത്യ ശേഖരവും മലയാളത്തിലുണ്ട്. (ഇസ്ലാമിനെയും മുസ്ലിംകളെയും ചീത്ത പറയുക എന്നതില്‍ കവിഞ്ഞു വേറെ ഒന്നും അദ്ദേഹത്തിന്റെ സ്വന്തം സാഹിത്യ ശാഖക്കില്ല. അതിന്റെ ഒരു ഉദാഹരണമിവിടെ ക്ലിക്കിവായിക്കാം.) ഇത്രയും പ്രശസ്തനായ ജബ്ബാര്‍,...... അടുത്ത മാസം അദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ യുക്തിയുഗം എന്ന ഒരു മാസിക തുടങ്ങുകയാണ്. അതിലുള്ള നേതൃത്വത്തിന്റെ എതിര്‍പ്പും മുറുമുറുപ്പും കൊടിമ്പിരികൊണ്ടിരിക്കുന്ന സമയത്ത് തന്നെ KYS മലപ്പുറം ജില്ലാ കമ്മിറ്റിയും ജബ്ബാറിന്റെ ഇപ്പഴത്തെ  പ്രവര്‍ത്തന മേഖലകളില്‍ ഏറ്റവും പ്രധാനപ്പെട്ട (ഫ്രീതിന്കേഴ്സ്) ഫൈസ് ബുക്ക് കൂട്ടായ്മയും ഒന്നിച്ചു സംഘടിപ്പിക്കുന്ന, സ്വതന്ത്ര ലോകം എന്ന പേരില്‍ നടത്തുന്ന ദേശീയ സെമിനാര്‍ കൂടി വന്നപ്പോള്‍ നേതൃത്ത്വത്തിനു ഇവരേ നിയന്ത്രിക്കണമെന്നും, നിയന്ത്രിച്ചില്ല എങ്കില്‍ ഒരു പക്ഷെ ഇവര്‍ ഇനിയും (തെറി)സാഹിത്യസൃഷ്ടികളും സെമിനാറുകളും സിമ്പോസിയങ്ങളുമായി സാംസ്കാരിക പരിസരം  മലീമസ, ബഹളമയമാക്കുമെന്ന തിരിച്ചറിവാകാം ഈ പുറത്താക്കല്‍ മരവിപ്പിക്കല്‍  നാടകങ്ങള്‍ക്ക് പിന്നില്‍.

അതെന്തെങ്കിലുമാവട്ടെ ഇവിടെ വിഷയമതല്ല. മതങ്ങളെ തെറി പറയുന്നുവെങ്കില്‍ ഏത് ചവറു സാധനങ്ങളും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ കേരളത്തിലും ഭാരതത്തിലും അനുവദിക്കണമെന്നും അതിലൂടെ വരുന്ന സാമൂഹ്യ സാംസ്കാരിക പ്രശ്നങ്ങള്‍ എത്ര വലുതെങ്കിലും അത് പ്രശ്നമല്ല എന്നും വലിയവായില്‍ ബഹളം വെക്കുന്ന ഇക്കൂട്ടര്‍, അവരിലെ ഒരുവന്‍ ഒരു മാസിക തുടങ്ങുന്നതില്‍ എന്തെ ഇത്ര വേവലാതിപ്പെടുന്നു. അത് പോലെ അവരിലെ പ്രമുഖ വിഭാഗം ഒരു സെമിനാര്‍ നടത്തുന്നത് അത്ര വലിയ പ്രശ്നമാണോ?.  എന്തെ നേതൃത്വത്തിന്റെ അഭിപ്രായങ്ങള്‍ക്കും തിട്ടൂരങ്ങള്‍ക്കും എതിര് പറയുന്നവനും പ്രവര്‍ത്തിക്കുന്നവനും  ആവിഷ്കാര സ്വാതന്ത്ര്യമെന്ന മഹാസ്വാതന്ത്ര്യം വേണ്ടേ?.  എന്ത് കൊണ്ട് സംസ്ഥാന നേതൃത്വം മലപ്പുറം ജില്ലക്കാരെ ഇത്രയ്ക്കു അടിമകളാക്കുന്നു.  അത് പോലെ മഹാ ബുദ്ധിജീവി ജബ്ബാറും കോക്കസും ഒരു മാസിക തുടങ്ങുന്നതില്‍ ഇത്രയ്ക്കു കലാനാഥന്‍ കോക്കസ് വെപ്രാളപ്പെടുന്നു. ജബ്ബാറായാലും കലാനാഥനായാലും കേരളീയ സംസ്കൃത സമൂഹത്തെ സംബന്ധിച്ച് ഒരേ വിലയെ ഉള്ളു.

എന്ത് കൊണ്ട് ജബ്ബാര്‍, പറക്കല്‍  കോക്കസിന്  (റുഷ്ദിക്കും തസ്ലീമക്കും ബാസ്റിലി നക്കൌളക്കും വായില്‍ തോന്നിയ തോന്യാസങ്ങള്‍ ആവിഷ്കരിക്കാന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ബഹളം വച്ചപോലെ) ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിക്കുന്നത്  നീതി നിഷേധമാല്ലാതെ മറ്റെന്താണ്.
ഈ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവകാശ തര്‍ക്കത്തിനിടയില്‍ ജില്ലാ സംസ്ഥാന അദ്ധ്യക്ഷന്മാര്‍ അത്യുന്നതസാഹിത്യ ഭാഷയിലായിരുന്നു  പരസ്പരം ആശയ കൈമാറ്റം നടത്തിയതെന്ന് ചില വാര്‍ത്തകളും കേള്‍ക്കുന്നുണ്ട്.

വാല്‍കഷണം സ്വന്തം പിതാവിനെ ആദരിക്കുകയും ബഹുമാനിക്കുകയും ആ പിതാവില്‍ ജനിച്ചതില്‍ അഭിമാനിക്കുകയും ചെയ്യുന്നവര്‍ അന്യനെ തന്തക്കു വിളിക്കില്ല.

Sunday, December 2, 2012

യുക്തിമതം പ്രചരിപ്പിക്കുക, ഏത്................ മാര്‍ഗ്ഗേനയും


യഥാര്‍ത്ഥചിന്തകര്‍ എഫ് ബി ഗ്രൂപ്പില്‍ കേരള യുക്തിവാദി സംഘം മലപ്പുറം ജില്ല പ്രസിഡന്റ് ഇ എ ജബ്ബാര്‍ അവര്‍കള്‍, അവരുടെ (KYS) മലപ്പുറം ജില്ലാ കമ്മറ്റി മലപ്പുറത്ത് സംഘടിപ്പിക്കുന്ന   ദ്വിദിന ദേശീയ സെമിനാറിന്റെ പരസ്യം പതിച്ച ഫോട്ടോയാണ് ഇത്, ഇതേ ഫോട്ടോ ഫ്രീതിന്കേഴ്സ്  എഫ് ബി ഗ്രൂപ്പിലും ഉണ്ട്. മറ്റുള്ള ഗ്രൂപുകളില്‍ ഉണ്ടോ ഇല്ലേ എന്ന് പരതിയിട്ടില്ല ഒരു പക്ഷെ ഉണ്ടാവാം.
എന്ത് കൊണ്ട് ഈ ഫോട്ടോ വീണ്ടും ചര്‍ച്ച ചെയ്യുന്നു എന്നു  വായനക്കാര്‍ സംശയിക്കും.  ഈ ഫോട്ടോ സൂക്ഷിച്ചു ശ്രദ്ധിക്കുന്ന ആര്‍ക്കും കാര്യം വ്യക്തമാവും.
തങ്ങളുടെ പ്രോഗ്രാമിന്റെ പരസ്യത്തിനു അട്ടകള്‍ ചോരയൂറ്റിക്കുടിക്കുന്നത് പോലെ, വിശ്വാസി സമൂഹം (ക്രിസ്തുമത വിശ്വാസികള്‍) അവരുടെ ആശയം പ്രചരിപ്പിക്കാന്‍ അവരുടെ സ്വന്തം ചിലവില്‍ നടത്തിയ പരസ്യ ചുവരെഴുത്ത് അസംസ്കൃത, നികൃഷ്ട, വൃത്തികെട്ട രീതിയില്‍ ദുരുപയോഗം ചെയ്തു തങ്ങളുടെ സാമൂഹ്യദ്രോഹാശയം പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചതിന്റെ നേര്‍കാഴ്ചയാണ് ഈ ഫോട്ടോ.  ബൈബിള്‍ ലൂക്കാ പുസ്തകത്തില്‍ നിന്നുള്ള ഒരു ഉദ്ദരണിയില്‍ ''ദൈവത്തിനു ഒന്നും അസാദ്യമല്ല''  എന്ന വചനത്തിലെ ''അ''ക്ക് മറഞ്ഞു നിന്ന് ആ വചനം ''ദൈവത്തിനു ഒന്നും സാദ്യമല്ല'' എന്ന്  തെററിദ്ദരിപ്പിക്കാനുള്ള കുത്സിത ശ്രമം എന്നതിലുപരി തങ്ങളുടെ പരിപാടിയുടെ പരസ്യം കൂടി ഇതില്‍ ചേര്‍ക്കുന്നു എന്നത് സംസ്കൃത സമൂഹത്തിനു എത്രമാത്രം നാണക്കേടല്ല. 

മോഷണവും നിയമലംഘനവും നടത്തണമെന്ന് യാതൊരു മടിയുമില്ലാതെ കേരളത്തില്‍ അച്ചടിച്ച്‌ പ്രചരിപ്പിക്കുന്ന ഇവരെ സംബന്ധിച്ച് ഈ നികൃഷ്ടത  തെറ്റാണെന്ന് മനസ്സിലാക്കാനുള്ള പക്വതയും പാകതയും ഉണ്ടാവില്ല എന്നത് സ്വാഭാവികം മാത്രം.

ഇവര്‍ ഈ ചെയ്ത വൃത്തികേടിലെ ക്രിമിനല്‍ കുറ്റവും ഇവരെ സംബന്ധിച്ച് പ്രശ്നമല്ല. പിന്നണി ചുവരെഴുത്തില്‍ വ്യക്തമായ ഭാഷയില്‍ ''പരസ്യം പാടില്ല'' എന്ന് കൂടി എഴുതിയിട്ടുണ്ട്. ഈ ഫോട്ടോ എടുത്ത 'അതികുബുദ്ധിജീവിക്ക്' ആ ഭാഗം മറഞ്ഞു നില്‍ക്കാനുള്ള സാമാന്യ ബുദ്ധി പോലും ഇല്ല എന്നത് എത്ര ദയനീയമല്ല.

ഇങ്ങനെ ഒരു വൃത്തി കെട്ട മാര്‍ഗ്ഗമുപയോഗിച്ചു പരസ്യം ചെയ്യുന്ന ഫോട്ടോ എടുത്തു ഒരു സാധാരണ 'യുക്തിമതവിശ്വാസി' പ്രചരിപ്പിച്ചിരുന്നുന്നുവെങ്കില്‍ അത് അവഗണിക്കാമായിരുന്നു. പക്ഷെ ഇവിടെ വില്ലന്‍ കേരള യുക്തിവാദി സംഘം മലപ്പുറം ജില്ലാ അദ്ധ്യക്ഷന്‍ (മലപ്പുറം ജില്ലയിലെ പ്രഥമയുക്തിമതവിശ്വാസി) {കേരളത്തിലെ പ്രഥമ യുക്തിമതവിശ്വാസി മലപ്പുറംകാരന്‍ തന്നെയാണ്. പ്രപ്രഥമന്‍ ആരെന്നു യുക്തിമതവിശാസികള്‍ തന്നെ തീരുമാനിച്ചറിയിക്കുമല്ലോ} തന്നെയെന്നത് ഏറെ ഗൌരവതരവും കൌതുകകരവും തന്നെ.

മലപ്പുറത്തെ പ്രഥമ യുക്തിവാദിയുടെ നിലവാരമിതാണ് എങ്കില്‍ അയാള്‍ നേതൃത്വം നല്‍കുന്ന ജില്ലാ യുക്തിമതവിശ്വാസികളുടെയും അവര്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന്റെയും അതില്‍ പങ്കെടുക്കുന്ന ദേശീയ യുക്തിമതവിശ്വാസികളുടെയും നിലവാരവും കുബുദ്ധിയും എത്ര മഹത്തരം!!!

മാന്യന്മാരായ യുക്തിവാദികള്‍ ക്ഷമിക്കുക.

Wednesday, November 28, 2012

ഇഴജന്തുക്കളേ പേടിക്കാതെ 48 മണിക്കൂര്‍

പോസ്റ്ററി ല്‍ പറയുന്ന വിഷയം ഏറെ ഗൌരവമുള്ളത് തന്നെ. കേരളത്തിലെ ഏറ്റവും വലിയ യുവജന സംഘടനയായ DYFI മദ്യത്തിനെതിരെ പ്രതികരിക്കുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഈ ഒരു ചലനം ഏതെങ്കിലും ഒരു പ്രദേശത്തു മാത്രം ഒതുങ്ങാതെ കേരളത്തിന്റെ മുക്കുമൂലകളില്‍ എത്തേണ്ടിയിരിക്കുന്നു. അതിനു വേണ്ട നടപടിക്രമങ്ങള്‍ DYFI സംസ്ഥാന നേതൃത്വം സ്വീകരിക്കും എന്ന് പ്രത്യാശിക്കാം.
DYFIക്കാര്‍ ഇങ്ങനെ ഒരു പ്രചാരണ പരിപാടിയുമായി മുന്നേറുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് അവരുടെ അംഗങ്ങളെങ്കിലും ആ സന്ദേശം സ്വീകരിച്ചാല്‍ ഏറെ വലിയ നേട്ടമായിരിക്കും സാംസ്കാരിക കേരളത്തിനു അതിലൂടെ ലഭിക്കുക.

ഈ പ്രചാരണ പരിപാടിയുടെ സംഘാടകരുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യുന്നില്ല എന്ന് മാത്രമല്ല ഇത്തരം ഒരു സാമൂഹ്യ പ്രശ്നത്തിന് നേരെ ധൈര്യപൂര്‍വ്വം മുന്നിട്ടിറങ്ങിയ ആ പ്രദേശത്തെ ഡിഫി, എസ് എഫ് ഐ പ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ഇനിയും ഇത്തരം സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് നേരെ പ്രതികരിക്കട്ടെ എന്ന് ആശംസിക്കുകയും, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഈ പ്രചാരണ പരിപാടിക്ക് ബൂലോകത്തിന്റെ സര്‍വ്വ പിന്തുണയും പ്രതീക്ഷിക്കുകയും ചെയ്യുന്നു.






















ഈ ഫോട്ടോ അടുത്ത മാസം നടക്കാനിരിക്കുന്ന ദ്വിദിന ഭാരതബന്ദിന്റെ പ്രചരണാര്‍ഥം  കോഴിക്കോട് റയില്‍വേസ്റ്റേഷന്  മുന്നിലെ റോഡില്‍ നടത്തിയ ചുവരെഴുത്ത്.

ഈ ഫോട്ടോയും ആദ്യം ചേര്‍ത്ത ഫോട്ടോയും ഒരേ ദിവസം പകര്‍ത്തിയതാണ്. ഇവിടെ ഈ ചുമരെഴുത്ത് നടത്തിയത്.  കേരളത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി സംഘടയുടെ കള്ള് ചെത്ത് തൊഴിലാളി വിഭാഗമാണ്‌. ഈ സംഘടന രണ്ടു ദിവസം ചെത്ത് നിര്‍ത്തിയാല്‍ അതും സംസ്കൃത കേരളത്തിനു വലിയ നേട്ടമായിരിക്കും എന്ന് പറയാതെ വയ്യ. മാത്രമല്ല അടുത്തു വരുന്ന 48മണിക്കൂര്‍  പണിമുടക്കില്‍ CITU മദ്യവ്യവസായ തൊഴിലാളികളും മദ്യവിതരണ തൊഴിലാളികളും മദ്യശാല ജീവനക്കാരായ സംഘടനാ പ്രവര്‍ത്തകരും എല്ലാം പണി മുടക്കും എന്നത് ഏറെ ആശ്വാസകരം തന്നെ. അന്നേ ദിവസങ്ങളില്‍ മദ്യപാനി സംഘടനകള്‍ കൂടി പണി മുടക്കിയാല്‍ കേരളത്തിലെ റോഡുകളിലും തെരുവുകളിലും വഴിയോരങ്ങളിലും ഇടവഴികളിലും നാട്ടുവഴികളിലും ഇഴജന്തുക്കളെ ഭയക്കാതെ യാത്ര ചെയ്യാം, നടക്കാം.... ഈ ഭാരത ബന്ദിന് അങ്ങനെ ഒരു നന്മ നല്‍കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കാം. കേരളം പുരോഗതി നേടുന്നതിന്റെ ലക്ഷണങ്ങളാണ് ഈ രണ്ടു ചുവരെഴുത്തുകളും.

കേരളത്തിലെ പുതിയ മദ്യനയത്തില്‍ മദ്യശാലകള്‍ ഗ്രാമ പഞ്ചായത്തുകളുടെ നിയന്ത്രണ ത്തിലാക്കണമെന്ന നിര്‍ദ്ദേശത്തെ കുറിച്ച് ദേശാഭിമാനി എഴുതിയ ലേഖനം വായിച്ചു ആ ലേഖനത്തില്‍ നിന്ന്

''ആയിരക്കണക്കിനു തൊഴിലാളികളെയും അവരുടെ കുടുംബത്തിന്റെ നിലനില്‍പ്പിനെയും ബാധിക്കുന്ന ഒരു നയംമാറ്റത്തിന്റെ കാര്യം പരിഗണിക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുന്ന തൊഴിലാളികളുടെ സംഘടനകളുമായി കൂടിയാലോചന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടിയിരുന്നു. എന്നാല്‍ , അതുണ്ടായിട്ടില്ല. പ്രായോഗികമായി നടപ്പാക്കാന്‍ കഴിയുന്നതല്ല തങ്ങളുടെ പരിധിയില്‍ മദ്യഷാപ്പുകള്‍ വേണോ എന്ന തീരുമാനം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിടുക എന്നത്. ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയില്‍ മദ്യഷാപ്പുകള്‍ വേണ്ടെന്ന് തീരുമാനിച്ചാല്‍ കള്ളിന്റെ ഉല്‍പ്പാദനവും ഉപഭോഗവും മാത്രമാണ് പൂര്‍ണമായും തടയപ്പെടുക.'' 

ദേശാഭിമാനിക്ക് മദ്യവ്യവസായ കള്ളുചെത്ത് തൊഴിലാളികളുടെ പ്രശ്നങ്ങളെ മനസ്സിലാവൂ. കള്ള് തൊഴിലാളികള്‍ക്കും  കള്ള് മുതലാളിമാര്‍ക്കും അവരുടെ വരുമാനം കുറയും എന്നതില്‍ വേവലാതിപ്പെടുന്ന ദേശാഭിമാനി ഈ സമൂഹ്യദ്രോഹ വ്യവസായം നശിപ്പിക്കുന്ന കോടിക്കണക്കിനു മനുഷ്യരെയും ലക്ഷക്കണക്കിനു കുടുംബങ്ങളെയും അതിലൂടെയുണ്ടാവുന്ന സാമൂഹ്യ പ്രശ്നങ്ങളെയും തീരെ അവഗണിക്കുന്നു എന്നത് എത്ര ഗൌരവതരമല്ല. ഏതാനും ചിലര്‍ക്ക് മുതലാളിമാരാകാം   എന്നത് കൊണ്ട് കള്ള് കച്ചവടം നിലനിര്‍ത്തേണ്ടതുണ്ടോ? അങ്ങനെയെങ്കില്‍ കഞ്ചാവ് കൃഷിയും മയക്കുമരുന്ന് വ്യവസായവും മയക്കുമരുന്ന് കച്ചവടവും എന്തിന് എതിര്‍ക്കപ്പെടണം. ദേശാഭിമാനിയുടെ ഭാഷയില്‍ തീര്‍ച്ചയായും അത്തരം കച്ചവടങ്ങളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലേ,

കേരളം വിഗ്രഹവല്‍ക്കരിച്ചാരാധിക്കുന്നക്കുന്ന  മഹാനായ ഇ. എം. എസ്. നമ്പൂതിരിപ്പാട് കേരളത്തിനു നല്‍കിയ പല പുരോഗതികളില്‍ ഒന്നാണ് കള്ള് കച്ചവടവും അതിലൂടെയുള്ള റവന്യു വരുമാനവും. അത് പോലെ സര്‍ക്കാര്‍ ആഘോഷ പൂര്‍വ്വം നടത്തുന്ന മുതലാളിത്ത ചൂഷണ സംവിധാനം കേരള സര്‍ക്കാര്‍ ഭാഗ്യക്കുറിയും. കേരളമേ നന്ദിയോടെ സ്മരിക്കുക ഇ. എം. എസ് നമ്പൂതിരിയെ.

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍, അവരെ വഞ്ചിക്കാന്‍ കപടരാഷ്ട്രീയക്കാര്‍ നടത്തുന്ന ഗൂഡപൊടികൈകളാവാതിരിക്കട്ടെ  DYFI, SFI പ്രാദേശികമായി നടത്തിയ പ്രചാരണ സദസ്സ്.

Friday, November 23, 2012

കൃത്രിമബുദ്ധിയുടെ പരിണാമം.... അഥവാ പരിണാമ, യുക്തിമതക്കാരുടെ കൃത്രിമ ബുദ്ധി!!!


















''ജീവനുള്ളവയ്ക്ക് (മനുഷ്യന്) 'ആത്മാവ്' ഉണ്ട്, പരലോകം ഉണ്ട് എന്നൊക്കെ വാദിക്കുന്നവർ ഒന്നു ചിന്തിക്കുക.
ചിന്തയിലും കഴിവിലും മനുഷ്യനെക്കാൾ പുരോഗതിപ്രാപിക്കാൻ കഴിവുള്ള യന്ത്രമനുഷ്യന്മാരുടെ സാധ്യത തള്ളിക്കളയാനാവില്ല.
ഇത്തരം റോബോട്ടുകൾക്ക് ആത്മാവില്ലാതെ 'ജീവിക്കാം' എങ്കിൽ, മനുഷ്യനും അതേപോലെ ജീവിക്കാം എന്നു ചിന്തിക്കാൻ സാമാന്യ യുക്തി മതിയാകും.
റോബോട്ടിന് ആത്മാവുണ്ടെന്ന് വാദിക്കാനാവില്ല, എങ്കിൽ ഫാനിനും സൈ
ക്കിളിനും ഒക്കെ ഉണ്ടെന്നു പറയേണ്ടി വരും.
ഇനി സൃഷ്ടാവിലൂടെയാണ്(മനുഷ്യൻ) സൃഷ്ടി(യന്ത്രൻ) ഉണ്ടാവുന്നത് എന്ന വാദത്തിനു വഴിവയ്ക്കാനും ഈ പോസ്റ്റ് മതിയാകും - എന്നാൽ ചിന്തിക്കുക റോബോട്ടുകൾ പുതിയ 'സൃഷ്ടി' ആണെന്ന് കരുതേണ്ടതില്ല !
അവരും പരിണാമത്തിന്റെ ഭാഗമാണ്. ജൈവ പരിണാമത്തിൽ ജനിതക സന്താനങ്ങൾ ഉണ്ടാകുന്നു. മാനസിക പരിണാമത്തിന്റെ ഫലമാണ് Artificial Intelligence.''


ഈ പോസ്റ്റിനോടനുബന്ധിച്ചു സജീവ ചര്‍ച്ചയും നടന്നു.

ഭരത് പറയാന്‍ ശ്രമിച്ചത്. റോബോട്ടുകള്‍ അതിന്റെ മെമ്മറിയില്‍ ഫീഡ് ചെയ്ത സോഫ്റ്റ്‌വെയറുകള്‍ക്കനുസരിച്ച് അതിന്റെ ഹാര്‍ഡ് വെയറുകള്‍  കിറുകൃത്യമായി പ്രവര്‍ത്തിക്കുന്നു. ഇനിയും സാങ്കേതികവിദ്യ വളര്‍ന്നാല്‍ സ്വയം തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ള, അതനുസരിച്ച് സ്വയം പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌, ഹാര്‍ഡ് വേര്‍ഡുകളുള്ള റോബോട്ടുകള്‍ കണ്ടു പിടിക്കപ്പെടുന്ന കാലം വിദൂരമല്ല. അത്തരം റോബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നത് ആത്മാവ് കൊണ്ടല്ല അത് കൊണ്ട് തന്നെ മനുഷ്യനും അങ്ങനെ ഒരു ആത്മാവില്ല, ആത്മാവിന്റെ ആവശ്യമില്ല അത് കേവലം യുക്തി കൊണ്ട് തന്നെ മനസ്സിലാക്കാം.

ഈ പ്രസ്ഥാവനയിലെ അബദ്ധം, വിഡ്ഢിത്തം, യുക്തിരാഹിത്യം ചര്‍ച്ച ചെയ്യുന്നില്ല സാമാന്യ ബുദ്ധിയുള്ള ഏതൊരാള്‍ക്കും ഇതിലെ 'പോഴത്തം' വ്യക്തമാവും.

പക്ഷെ ഭരതിനോടും ഈ വാദമുള്ള മറ്റു പരിണാമമത, യുക്തിമത  വിശ്വാസികളോടും ഒരു സംശയം. (എന്റെ സംശയമല്ല  ഏതാനും ദിവസങ്ങള്‍ മുമ്പ് യഥാര്‍ത്ഥ ചിന്തകര്‍ എഫ് ബി ഗ്രൂപ്പില്‍ ഒരു സഹോദരന്‍ ചോദിച്ചിരുന്ന സംശയം.) ഇങ്ങനെ ഉയര്‍ന്ന രീതിയില്‍ സ്വയം നിയന്ത്രിക്കുന്ന സ്വയം ചിന്തിച്ചു തീരുമാനങ്ങളെടുക്കുന്ന ഈ റോബോട്ട് സ്വയം പ്രഖ്യാപിക്കുന്നു. ഞാന്‍ സ്വയം ഉണ്ടായതാണ്. എന്നെ ആരും  രൂപകല്‍പന ചെയ്തതല്ല, എന്റെ പ്രോസസ്സര്‍ സ്വയം ഉണ്ടായതും  അതിലെ പ്രോഗ്രാം ആ പ്രോസസ്സറിന്റെ തന്നെ വൈദ്യുത  രാസ കാന്ത ഗുണങ്ങളുടെ പ്രവര്‍ത്തന ഫലവും അതിനെല്ലാം ചേര്‍ന്ന ഉന്നത നിലവാരമുള്ള ഹാര്‍ഡ് വെയറുകളും ആ പ്രോസസറിന്റെ  ആവശ്യങ്ങള്‍ക്കനുസരിച്ച് സ്വയം പുരോഗതി നേടിയതാണെന്നും, എന്നെ ഏതെങ്കിലും മനുഷ്യന്‍ രൂപ കല്പന ചെയ്തതല്ലെന്നും ഞാനും എന്നെ പോലെയുള്ള മറ്റു റോബോട്ടുകളും മാത്രമല്ല യന്ത്രലോകത്തേ  ചെറുതും വലുതുമായ എല്ലാ യന്ത്രങ്ങളും  പരിണാമത്തിലൂടെ സ്വയം രൂപപെട്ടതാണെന്നും അഹങ്കാരിയും വിഡഡിയുമായ റോബോട്ട് സ്വയം അവകാശപ്പെട്ടാല്‍ വിശേഷ ബുദ്ധിയുള്ള മറ്റു റോബോട്ടുകള്‍ അത് അംഗീകരിക്കുമോ?.

ഇത്രയും ബാലിശവും യുക്തിരഹിതവും വിവേക ശൂന്യവുമായ രീതിയില്‍ വേണോ നിങ്ങളുടെ പരിണാമ വിശ്വാസം ന്യായീകരിക്കാന്‍. ഗതികേട് തന്നെ നിങ്ങളുടെ പരിണാമ യുക്തിമത വിശ്വാസം  നിങ്ങളെ രക്ഷിക്കട്ടെ!  അതിനു ശാസ്ത്രത്തിന്റെയും യുക്തിയുടെയും സാമാന്യ ബുദ്ധിയുടെയും പിന്തുണയില്ലെങ്കിലും!! ആശംസകള്‍  
ഇതിലെ ഫോട്ടോയും ഭരതന്റെ പോസ്റ്റില്‍ നിന്ന് 

Sunday, November 18, 2012

ഇമാ കെയ്തല്‍

അമ്മയാണ്...........    വിലപേശരുത്.
ജയന്‍ കെ. ഉണ്ണൂണ്ണി 

     

















ത് ഞങ്ങളുടെ ഏരിയ....... മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിന്റെ  ഹൃദയത്തില്‍ നിന്നാണ് ഈ സ്ത്രീമൊഴി. ഇമാ കെയ്തല്‍ എന്നറിയപ്പെടുന്ന 'അമ്മമാരുടെ അങ്ങാടി'. ശാക്തീകരണത്തിനായി അവകാശ സമരം നയിക്കുന്ന സമൂഹത്തിനു മറുമൊഴിയാണ് സ്വയം ശക്തരായ ഈ വനിതാ കച്ചവടക്കാര്‍.  വനിതകള്‍ മാത്രം കച്ചവടക്കാരായുള്ള ലോകത്തിലെ ഏക വിപണിയെന്ന വിശേഷണവും ഇമാ കൈതലിനു സ്വന്തം. സാമ്പത്തിക ശാക്തീകരണത്തിലൂടെ സാമൂഹിക ശാക്തീകരണവും സ്വാതന്ത്ര്യവും നേടിയ സ്ത്രീ സമൂഹത്തിന്റെ കഥയാണ് ഈ അങ്ങാടിക്ക് പറയാനുള്ളത്.

ഇമാ എന്ന മണിപ്പൂരീ വാക്കിനു അമ്മയെന്നര്‍ഥ  , പതിനായിരത്തോളം വനിതകള്‍ ഇവിടെ കച്ചവടം നടത്തുന്നു. പുറമേ അസംഘടിതരെന്നു തോന്നാമെങ്കിലും പരസ്പര സ്നേഹത്തില്‍ ഇവര്‍ സംഘടിതരാണെന്നറിയുക. അമിതലാഭം ഒഴികെ എന്തും ഈ ചന്തയില്‍ ലഭിക്കും. ഉണക്കമീന്‍ മുതല്‍ പരവതാനി വരെ ഇവിടെ നിന്ന് വാങ്ങാം. വില പെഷലിനു നില്‍ക്കാന്‍ ഇവര്‍ക്കും ഇവരെ തേടിയെത്തുന്ന ഉപഭോക്താക്കള്‍ക്കും സമയമില്ല. തുണിക്കും പച്ചക്കറിക്കും പഴവര്‍ഗ്ഗങ്ങള്‍ക്കും പച്ചമീനും ഉണക്കമീനും എല്ലാറ്റിനും പ്രത്യേകം മേഖലകളുണ്ട്. മണിപ്പൂരിലെ സ്ത്രീകളുടെ അധ്വാനശീലം മനസ്സിലാക്കി നൂറ്റാണ്ടുകള്‍ക്കു മുമ്പ് മഹാരാജാവിന്റെ കാലത്താണ് വനിതകളുടെ ചന്തയുടെ തുടക്കം. കൂടുതല്‍ പേര്‍ക്ക് പ്രാതിനിധ്യം നല്‍കി വിപണി പുതുക്കിയിട്ട് ഒന്നര നൂറ്റാണ്ടായി. അടുത്തിടെ സംസ്ഥാന സര്‍ക്കാര്‍ പുതിയ കെട്ടിടങ്ങളും ഇരുന്നു കച്ചവടം ചെയ്യാനുള്ള സൌകര്യങ്ങളും ഒരുക്കി. 

ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ മേഖലയിലെ സംസ്ഥാനങ്ങളില്‍ ഒന്നായ മണിപ്പൂര്‍ കേരളത്തില്‍ നിന്ന് ഒത്തിരി അകലെയെങ്കിലും പ്രകൃതി ഒരുക്കുന്ന കാഴ്ചകള്‍ക്ക് സമാനതകള്‍ ഏറെയാണ്‌. തെങ്ങ് ഒഴികെ കേരളത്തിലുള്ള എല്ലാ സസ്യങ്ങളും ഇവിടെയുണ്ട് കേരളത്തെ പോലെ മഴ കൂടുതല്‍ ലഭിക്കുന്നതിനാല്‍ എങ്ങും മനം നിരക്കുന്ന പച്ചപ്പും. ഭൂമാഫിയയുടെ തേര്‍വാഴ്ച ഇനിയും തുടങ്ങിയിട്ടില്ലെന്ന് മണിപ്പൂരിന്റെ മാറ്റമില്ലാത്ത മുഖം വ്യക്തമാക്കുന്നു.

മണിപ്പൂരിന്റെ സ്ത്രീ ശക്തി 
മണിപ്പൂരിന്റെ സ്ത്രീശക്തിയെ ലോകം അറിയും. ആസാം റൈഫിള്‍സ് ഉള്‍പ്പെടെയുള്ള സൈനിക വിഭാഗങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന നിയമത്തിനെതിരെ പന്ത്രണ്ടു വര്‍ഷമായി നിരാഹാരമിരിക്കുന്ന ഇറോം ശര്‍മിള ചാനു. ലണ്ടന്‍ ഒളിമ്പിക്സില്‍ ഇടിച്ചു കയറി രാജ്യത്തിന്‌ അഭിമാനമായി തിളങ്ങിയ മേരി കോം- ഇവരെല്ലാം മണിപ്പൂരിന്റെ മക്കളാണ്.

ചരിത്രത്തിലേക്ക്
ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലും ഇംഫാലിലെ അമ്മമാരുടെ വിപണിക്കൊരു സ്ഥാനമുണ്ട്. 1904ലും 1939ലും ബ്രിട്ടീഷുകാര്‍ക്കെതിരെ 'നൂപീലാന്‍' എന്നറിയപ്പെടുന്ന വനിതാ യുദ്ധത്തിന്റെ പ്രഭവകേന്ദ്രം  ഈ വിപണി ആയിരുന്നു. നിര്‍ബന്ധപൂര്‍വ്വം ജോലി ചെയ്യിച്ചതിനു എതിരെയായിരുന്നു ആദ്യ നൂപീലാന്‍. വിലക്കയറ്റം, നിയമ വിരുദ്ധമായ അരി കടത്ത് എന്നിവയ്ക്ക് എതിരായിരുന്നു രണ്ടാം പ്രക്ഷോഭം. ഇരു മുന്നേറ്റങ്ങളിലും വിജയം ഈ വനിതകള്‍ക്ക് ഒപ്പമായി.

1904 പ്രക്ഷോഭം
മഹാരാജാവില്‍ നിന്ന് അധികാരം പിടിച്ചെടുത്ത ബ്രിട്ടീഷുകാരോടുള്ള പകയില്‍ തിളക്കുകയായിരുന്നു അന്ന് മണിപ്പൂര്‍. പ്രതികാരം അഗ്നിയായി ആളി. ഇംഗ്ലീഷ് അധികാരിയുടെ കൊട്ടാരസമാനമായ ബംഗ്ലാവ് അഗ്നിക്കിരയാക്കി. ബംഗ്ലാവ് പുതുക്കിപ്പണിയുന്നതിനു തടി കൊണ്ടുവരാന്‍ നഗരത്തിലെ പുരുഷന്മാര്‍ ഇറങ്ങണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. നിര്‍ബന്ധ സൌജന്യ സേവനത്തിനു പുരുഷന്മാര്‍ ഇറങ്ങിയതോടെ പല വീടുകളും പട്ടിണിയിലായി.വരുമാനമില്ലാതായതോടെ അങ്ങാടിയിലെ തിരക്കൊഴിഞ്ഞു. കച്ചവടക്കാരായ അമ്മമാര്‍ സംഘടിച്ചു. ഒരു ദിവസം വിപണിക്ക് അവധി നല്‍കി. പ്രതിഷേധവുമായി ബ്രിട്ടീഷ് അധികാരിയുടെ ഓഫീസ് ഉപരോധിച്ചു. പട്ടാളത്തെ ഇറക്കി പ്രക്ഷോഭം അടിച്ചമര്‍ത്തിയെങ്കിലും നിര്‍ബന്ധിത ജോലിക്കിറങ്ങിയവര്‍ക്ക് കൂലി നല്‍കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി.

ആവര്‍ത്തിച്ചു 1939
1904 പ്രക്ഷോഭത്തിന്റെ ശക്തിയിലായിരുന്നു ഇമ കൈതല്‍ പിന്നീട്. വിപണിയില്‍ ധാന്യങ്ങള്‍ എത്താതിരുന്നതാണ് 1939ല്‍ അമ്മമാരെ ചൊടിപ്പിച്ചത്. കുറഞ്ഞ വിലക്ക് ധാന്യം മൊത്തമായി വാങ്ങി അന്യ ദേശത്തേക്ക് കടത്തുകയാണെന്ന് അറിഞ്ഞു. വിപണിയില്‍ അരി എത്താതായതോടെ വില വര്‍ധിച്ചു. ഡിസംബര്‍ 12നു അമ്മമാര്‍ വിപണിയില്‍ സംഘടിച്ചു. ആയിരക്കണക്കിന് സ്ത്രീകള്‍ പ്രകടനമായി സ്റ്റെറ്റ് ദര്‍ബാര്‍ ഓഫീസിനു മുമ്പിലെത്തി. മഹാരാജാവിന്റെ ഉത്തരവിനെ തുടര്‍ന്നാണ് അരി കയറ്റി അയക്കുന്നതെന്നായിരുന്നു ബ്രിട്ടീഷ് പ്രതിനിധിയുടെ മറുപടി. ഉല്ലാസയാത്രയിലായിരുന്ന മഹാരാജാവിനെ കൊണ്ട് ഉത്തരവ് പിന്‍വലിപ്പിക്കും വരെ അധികാരിയെ ചലിക്കാന്‍ അമ്മമാര്‍ സമ്മതിച്ചില്ല.  1940 ജനുവരി ഒമ്പത് വരെ സമരം തുടര്‍ന്ന്. സംസ്ഥാനത്തിന്റെ സാമൂഹിക മാറ്റത്തില്‍ സ്ത്രീശക്തിയുടെ പങ്ക് എത്രയെന്നു ഈ സമരങ്ങള്‍ പറയുന്നു.

ഹേയ്‌, ഇമാ!
അമ്മമാരുടെ അങ്ങാടിയില്‍ സാധനം വാങ്ങാന്‍ എത്തുന്നവര്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. അമ്മയെന്ന അര്‍ഥം വരുന്ന ഇമായെന്നാണ് കച്ചവടക്കാരെ സംബോധന ചെയ്യുന്നത്. കച്ചവടക്കാര്‍ സ്ത്രീകളാണെന്ന് കരുതി ദുഷ്ടലാക്കോടെയുള്ള നോട്ടമോ സംസാരമോ ഇവര്‍ സഹിക്കില്ല. അതിനു ശ്രമിചിട്ടുള്ളവര്‍ ഇവരുടെ കയ്യുടെ ചൂടറിയും.

ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ മേഖലയില്‍ രാവിലെ 4.30നു സൂര്യനുദിക്കും. അത് കൊണ്ട് തന്നെ ഈ മേഖലയില്‍ താമസിക്കുന്നവരുടെ ദിവസവും അതിരാവിലെ തുടങ്ങും. കുട്ടികളെ സ്കൂളില്‍ അയച്ചു കുടുംബത്തിലെ അത്യാവശ്യം ജോലികളും പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഇമമാര്‍ അങ്ങാടിയിലേക്ക് തിരിക്കുന്നത്. രാവിലെ ഒന്‍പതോടെ വിപണി സജീവം. സ്വന്തം കൃഷിയിടങ്ങളിലെയും അയല്‍വാസികളുടെ കൃഷി സ്ഥലത്തെയും ഉല്‍പന്നങ്ങളുടെ ഒരു കെട്ടുമായാണ് വിപണിയിലെത്തുക. കയ്യിലെ ഉത്പന്നത്തിന് അനുസരിച്ച് ഒരു സ്ഥലത്ത് ഇരിപ്പുറപ്പിക്കും. കൊണ്ട് വന്ന സാധനങ്ങള്‍ വിറ്റുതീരുമ്പോള്‍ മടക്കയാത്രക്കുള്ള തുടക്കമാകും.

 കൃഷിയിടങ്ങളില്ലാത്തവര്‍ വിവിധയിനം വസ്ത്രങ്ങളുമായാണ് വിപണിയിലെത്തുന്നത്. ചെറുതും വലുതുമായ ഒട്ടേറെ ജലാശയങ്ങള്‍ മനിപ്പൂരിലുണ്ട്. ഈ ജലാശയങ്ങളില്‍ നിന്ന് പിടിക്കുന്ന മത്സ്യവും വിപണിയിലെത്തിക്കുന്നവരുണ്ട്. വൈകുന്നേരം തിരികെ പോകുമ്പോള്‍ കച്ചവടം ചെയ്യുന്ന ഉല്‍പന്നത്തിന്റെ   വിലക്ക് ആനുപാതികമായ ലാഭം കയ്യിലുണ്ടാവും.

ഇമ്ഫാലിനു പുറമേ മണിപ്പൂരിന്റെ മറ്റു പട്ടണങ്ങളിലും ഇന്ന് വനിതകളുടെത് മാത്രമായ വിപണികളുണ്ട്. ഇമാ  കെയ്തിലിനോപ്പം  കച്ചവടക്കാരില്ലെന്നു മാത്രം. കച്ചവട സാധനങ്ങളുമായി വിപണിയിലെത്താനുള്ള യാത്രാ സൌകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കി കൊടുത്തിട്ടുണ്ട്. സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സ്വയം സഹായ സംഘങ്ങള്‍ ശക്തമായ കേരളത്തിലും മണിപ്പൂരിലെ അമ്മമാരുടെ വിപണി പകര്‍ത്താനുള്ള മാതൃകയാണ്.

ചില്ലറ വ്യാപാരത്തില്‍ വിദേശനിക്ഷേപം എത്തുന്നെന്നു കേട്ടുള്ള ഞെട്ടലൊന്നും ഇവര്‍ക്കില്ല. ആരൊക്കെ വന്നാലും ഏറ്റവും കുറഞ്ഞ നിരക്കില്‍ നിലവാരമുള്ള ഉത്പന്നങ്ങള്‍ ഒരു വിദേശ ശൃംഖലക്കും നല്‍കാനാവില്ലെന്ന് മണിപ്പൂരിലെ അമ്മമാര്‍ അറിയുന്നു. അമ്മമാരുടെ കയ്യിലാണല്ലോ കുടുംബത്തിന്റെ പഴ്സ്.


Thursday, October 25, 2012

യുക്തിവാദിയും, നിരീശ്വരവാദിയും, കമ്യൂണിസ്റ്റും, ഭൌതികനുമായിരുന്ന മഹാനടന്‍

കേരള യുക്തിവാദി സംഘം മുഖപത്രം യുക്തിരേഖ മാസിക (ചീഫ് എഡിറ്റര്‍ യു. കലാനാഥന്‍ KYS സംസ്ഥാന അദ്ധ്യക്ഷന്‍) 2012 ഒക്ടോബര്‍ ലക്കം എഡിറ്റോറിയല്‍ തിലകനെന്ന ഭാവാഭിനയ ചക്രവര്‍ത്തിയെ അനുസ്മരിക്കുന്നു. കവര്‍ ചിത്രം ശ്രീ തിലകന്റെ ഭംഗിയാര്‍ന്ന ഫോട്ടോയാണ്. കൂടാതെ  ഇ എ സജീം തട്ടത്തുമലയുടെ 'അന്ധവിശ്വാസി അല്ലാതിരുന്ന മഹാനടന്‍' എന്ന ശീര്‍ഷകത്തില്‍ ഒരു ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട് ഇതേ ലക്കത്തില്‍.

ലേഖനത്തിലും എഡിറ്റോറിയലിലും തിലകന്‍ എന്ന മഹാനടന്റെ ഭാവാഭിനയ മികവും നവരസങ്ങള്‍ മുഖത്ത് മാറ്റി മാറ്റി പ്രതിഫലിപ്പിക്കാനുള്ള കഴിവും വ്യക്തമാക്കുന്നുണ്ട്. പെരുന്തച്ചനും കാട്ടുകുതിരയും നാടോടിക്കാറ്റും എന്ന് വേണ്ട അദ്ദേഹം അഭിനയിച്ച ഓരോ കഥാപാത്രവും നടനകലയുടെ പരിപൂര്‍ണത അല്ല അതിലുപരി വ്യക്തമാക്കുന്ന സെല്ലുലോയ്ഡ്‌ പതിപ്പുകളാണ്.

തിലകന്‍ എന്ന പ്രൊഫഷണല്‍ നടന്റെ അഭിനയ കഴിവിനെ അംഗീകരിക്കാതിരിക്കാന്‍ അദ്ദേഹത്തിന്‍റെ ശത്രുക്കള്‍ക്ക് പോലും സാധ്യമല്ല. അതാണല്ലോ അമ്മയെന്ന താരസംഘടന വിലക്കിയിട്ടും ഒറ്റയാനായി നിലനിന്നു നടനെന്ന സ്വന്തം വ്യക്തിത്വം അംഗീകരിപ്പിക്കാന്‍ അദ്ദേഹത്തിനായത്. തിലകന്‍സാറിന്റെ വിയോഗത്തിലൂടെ മലയാള സിനിമക്ക് ചെറിയ നഷ്ടമല്ല സംഭവിച്ചത്.

തിലകനെന്ന  നടനകലയുടെ ആചാര്യനെ യുക്തിരേഖയിലൂടെ പരിചയപ്പെടാം  മുഖ പ്രസംഗത്തില്‍ നിന്ന് . ''കമ്യൂണിസത്തിന്റെ സിദ്ധാന്തങ്ങളില്‍ ഉറച്ചുനിന്ന അദ്ദേഹം ഇടതുപക്ഷ സഹയാത്രികനായിരുന്നു. ജാതി-മത-ദൈവവിശ്വാസങ്ങളെ പലപ്പോഴും കടുത്തവിമര്‍ശനത്തിന് അദ്ദേഹം വിധേയമാക്കി. ദൈവവിശ്വാസിയല്ലാതിരുന്ന തിലകന്‍ തന്റെ അഭിപ്രായം പ്രേക്ഷകരോട് വെട്ടിത്തുറന്ന് പറയുകയുണ്ടായി''(?!*)(യുക്തിരേഖ മാസിക 2012 ഒക്ടോബര്‍ പേജ് 5)

തട്ടത്തുമലയുടെ  ലേഖനത്തില്‍ നിന്ന് ''ഒരു നടനെന്ന നിലയ്ക്കും വ്യക്തി എന്ന നിലയ്ക്കും മറ്റുള്ളവരില്‍ നിന്ന് ഏറെ വ്യതസ്തനായിരുന്നു തിലകന്‍. അതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം സംബന്ധിച്ചുള്ളത്. പൊതുവേ സിനിമാ മേഖലയിലെ ഒരു സ്ഥിരം പ്രവണതയാണ് കൊടികുത്തി വാഴുന്ന അന്ധവിശ്വാസങ്ങള്‍. ഈ രംഗത്തുള്ള യുക്തിവാദികളും നിരീശ്വരവാദികളും പോലും അറിഞ്ഞും അറിയാതെയും ഈ അന്ധവിശ്വാസത്തില്‍ ഭാഗഭാക്കപ്പെട്ടുപോകുന്നുണ്ട്........
........എന്നാല്‍ തിലകനെ പോലെ ചുരുക്കം ചിലയാളുകള്‍മാത്രം ഇതില്‍ നിന്ന് വ്യത്യസ്തരാണ്. തിലകന്‍ തികഞ്ഞ നിരീശ്വരവാദിയും അത് പരസ്യമായിത്തന്നെ പ്രകടിപ്പിക്കുന്ന ആളുമായിരുന്നു. ജാതിയിലും മതത്തിലും അദ്ദേഹം വിശ്വസിച്ചിരുന്നില്ല. (യുക്തിരേഖ മാസിക 2012 ഒക്ടോബര്‍ പേജ് 28)

ഒരു വ്യക്തിയെന്ന നിലയ്ക്കും മറ്റു നടന്മാര്‍ക്കില്ലാത്ത പല പ്രത്യേകതകളും തിലകനുണ്ടായിരുന്നു...........................ഒരു വ്യക്തിയെന്ന നിലയില്‍ തികഞ്ഞ ഒരു യുക്തിവാദിയും നിരീശ്വരവാദിയും മാനവികതാവാദിയുമായിരുന്നു ആ മഹാനടന്‍.(യുക്തിരേഖ മാസിക 2012 ഒക്ടോബര്‍ പേജ് 31)

തിലകനെന്ന മഹാനടന്റെ വ്യക്തിത്വ പ്രത്യേകതകളായി യുക്തിരേഖ പരിചയപ്പെടുത്തുന്നത് അദ്ദേഹം കമ്യൂണിസ്റ്റും നിരീശ്വരവാദിയും യുക്തിവാദിയും എന്നത് മാത്രമാണ്. മറ്റൊരുന്നതിയും അദ്ദേഹത്തിന്‍റെ വ്യക്തിത്ത്വത്തിനു നല്‍കുന്നില്ല. ബാക്കിയെല്ലാം അദ്ദേഹത്തിലെ അഭിനേതാവിനെയാണ്‌ പരിചയപ്പെടുത്തുന്നത്. ഈ ക്വാടിങ്ങുകളില്‍ നിന്ന് അദ്ദേഹത്തിന്‍റെ ആദര്‍ശമെന്തായിരുന്നുവെന്നും അദ്ദേഹം ആ ആദര്‍ശം തുറന്നു പ്രഖ്യാപിക്കാന്‍ ഒട്ടും മടികാണിച്ചിരുന്നില്ല എന്നും വ്യക്തമാവുന്നു. അതെ തിലകനെന്ന നടനപ്രതിഭ നിരീശ്വരനും യുക്തിവാദിയും കമ്യൂണിസ്റ്റുകാരനുമായിരുന്നു. അദ്ദേഹത്തിന്‍റെ വ്യക്തി ജീവിതത്തെ സ്വദീനിച്ച ആദര്‍ശം നിരീശ്വര യുക്തിവാദം തന്നെ. ഇതില്‍ നമുക്ക് യാതൊരു പ്രശ്നവുമില്ല. അദ്ദേഹത്തിലെ ഈ ആദര്‍ശം അദ്ദേഹത്തിലെ കലാകാരനെ അഭിനേതാവിനെ അദ്ദേഹത്തിലൂടെ  ജീവിച്ച കഥാപാത്രങ്ങളെ അംഗീകരിക്കുന്നതിനു, ആസ്വദിക്കുന്നതിന്  നമുക്ക് തടസ്സമല്ല.

ആ വലിയ കലാകാരനെ സ്മരിക്കുന്നതോടൊപ്പം തിലകനെന്ന വ്യക്തിയെ അദ്ദേഹത്തിലെ നിരീശ്വരവാദിയെ യുക്തിവാദിയെ അദ്ദേഹത്തിന്‍റെ തന്നെ വിശദീകരണങ്ങളിലൂടെ  മനസ്സിലാക്കാം   അതിനു ഈ വീഡിയോ ഉപകാരപ്പെടും  


ഭാവാഭിനയ കലയുടെ ആചാര്യന്‍ കമ്യൂണിസ്റ്റു നാസ്തിക ഭൌതിക യുക്തിവാദിയായിരുന്നു   എന്ന് യുക്തിരേഖ അര്‍ത്ഥ ശങ്കക്കിടയില്ലാതെ സുവ്യക്തമായി സ്ഥാപിച്ചു. അത് അംഗീകരിച്ചു കൊണ്ട് തന്നെ ചില സംശയങ്ങള്‍ ചോദിക്കട്ടെ. തിലകനെന്ന വ്യക്തി ജീവിതത്തിലുടനീളം തികഞ്ഞ കമ്യൂണിസ്റ്റു നാസ്തിക ഭൌതിക യുക്തിവാദിയും അത് തുറന്നു പറയുന്നതില്‍ അഭിമാനിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ വ്യക്തി ജീവിതത്തെ സ്വാധീനിച്ച, മുന്നോട്ട് നയിച്ച ആദര്‍ശം ഈ കമ്യൂണിസ്റ്റു നാസ്തിക ഭൌതിക യുക്തിവാദം തന്നെയല്ലേ?. അദ്ദേഹം പെറ്റമ്മയോട് മാതൃത്വത്തിന്റെ മഹത്ത്വം മനസ്സിലാക്കാതെ ഈ രീതിയില്‍ ഇത്ര നീചമായ രീതിയില്‍ പെരുമാറിയത് എത്ര ദുഖകരമല്ല. ഒരു നിമിഷത്തിലെ ക്ഷിപ്രകോപം കാരണം ഒരു പക്ഷെ അമ്മയും മക്കളും കലഹിച്ചെന്നിരിക്കും പക്ഷെ ഏതാനും നിമിഷം അല്ലെങ്കില്‍ മണിക്കൂര്‍ ദിവസം കൂടിപോയാന്‍ ഒരാഴ്ചയില്‍ താഴെയേ ആ വഴക്കിനു ആയുസുള്ളൂ.

യുക്തിവാദിയായ തിലകന്‍ ആ അമ്മയോട് നീണ്ട മുപ്പത്തിഅഞ്ചു  കൊല്ലമാണ് മിണ്ടാണ്ടിരുന്നത്. മാത്രമല്ല അക്കാര്യത്തില്‍ പക്ഷാതാപാമോ നിരാശയോ ദുഖമോ ഇല്ല എന്ന് മാത്രമല്ല അക്കാര്യം ഈ അടുത്ത കാലത്തും ഏറെ അഭിമാനത്തോടെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. അദ്ദേഹം ഇങ്ങനെ പീഡിപ്പിച്ചത് പത്തുമാസം ഉദരത്തില്‍ചുമന്നു തന്റെ എല്ലാ സൌകര്യങ്ങളും വേണ്ട  ജീവിതം തന്നെ അദ്ദേഹത്തിനു വേണ്ടി ഉഴിഞ്ഞു വച്ച സ്വന്തം അമ്മയെന്ന പെണ്ണിനെയാണ്.  അതെ തിലകന്‍ എന്ന നടനസമ്രാട്ടിന്റെ വ്യക്തിജീവിതത്തെ സ്വാധീനിച്ചത്, നയിച്ചത് തീര്‍ച്ചയായും നിരീശ്വരവാദവും യുക്തിവാദവും കമ്യൂണിസവും തന്നെ. ഈ പോസ്റ്റിനോട് കൂടെ മതം വേട്ടയാടിയ മലയാള നടി??!! എന്ന പോസ്റ്റിന്റെ അവസാന ഭാഗം കൂടി ചേര്‍ത്ത് വായിക്കുക.

അയിലകറിയില്‍ എരിവു കൂടിയതിനാണല്ലോ  അദ്ദേഹം പെറ്റമ്മയോട് കയര്‍ത്തത്. ആ അന്നം അദ്ദേഹം കാല് കൊണ്ട്  തട്ടി അമ്മയുടെ മുഖത്തേക്കെറിഞ്ഞു. അതിലും ആ മാന്യനടന്‍ അഭിമാനം കൊള്ളുന്നു. അമ്മ മക്കളെ എങ്ങനെ സ്നേഹിക്കുന്നു എന്നതിന് ഒരുദാഹരണം മലയാള സാഹിത്യ സാമ്രാജ്യത്തിലെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍ അദ്ദേഹത്തിന്‍റെ അനുഭവത്തില്‍ നിന്ന് വിശദീകരിക്കുന്നു. അദ്ദേഹം നടോടിയായി നാട്ചുറ്റിയിരുന്ന  കാലം, തോന്നുന്ന സമയം ഇറങ്ങിപ്പോയി ദിവസങ്ങളോ മാസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞു കയറിവരുന്ന ചെറുപ്പക്കാരന്‍, മാസങ്ങള്‍ക്ക് ശേഷം നട്ടപ്പാതിര നേരം വീട്ടില്‍ കയറിവന്നു. വാതില്‍ തുറന്നു കൊടുത്ത ഉമ്മ ആ മകനോട് ചോദിച്ചു 'നീ ഭക്ഷണം കഴിച്ചോ?'  ആ മകന്‍ പറഞ്ഞു 'ഇല്ല' ഉമ്മ ചോറും കറിയും വിളമ്പി കൊടുത്തു, കഴിക്കുന്നതിനിടയില്‍ മകന്‍ അത്ഭുതത്തോടെ ഉമ്മയോട്  ചോദിച്ചു 'ഇന്ന് ഞാന്‍ വരുമെന്ന് ഉമ്മ എങ്ങനെ അറിഞ്ഞു'വെന്ന്.


ആ ഉമ്മയുടെ ഉത്തരം സുല്‍ത്താനെ അതിലേറെ അത്ഭുതപ്പെടുത്തുകയും മാതൃത്വത്തിന്റെ ഔന്നിത്യവും ഊഷ്മളതയും സ്നേഹവും വിലയും അറിയിച്ചു. ആ മാതാവിന്റെ മകനായി ജനിച്ചതില്‍ അഭിമാനം കൊണ്ട്. ആ അമ്മയുടെ മറുപടി ഇതായിരുന്നു. 'മോനെ നീ പോയ ദിവസം മുതല്‍ രാത്രി ഭക്ഷണം ഞാന്‍ കഴിക്കാതെ  നിനക്കായി മാറ്റിവച്ചു. പിറ്റേന്ന് ഉച്ചക്ക് ഞാന്‍ കഴിച്ചു. ഓരോ നേരവും ഭക്ഷണം നിനക്കായി മാറ്റി വച്ച്. ആ ഭക്ഷണം അടുത്ത നേരം ഞാന്‍ കഴിക്കും. ഓരോ നേരവും പുതിയ ഭക്ഷണം നിനക്കായി മാറ്റി വച്ച് പഴയത് ഞാന്‍ കഴിക്കുകയായിരുന്നു.. അങ്ങനെ നീ പോയ ദിവസം മുതല്‍ ഇന്നു വരെ നിനക്കായി ഒരുറുള ചോറ് മാറ്റി വച്ചു. ഞാന്‍ പുതിയ ചോറ് തിന്നിട്ടില്ല. എപ്പോഴാണ് വിശന്നവയറുമായി നീ കയറി വരിക എന്നെനിക്കറിയില്ലല്ലോ'  (ബഷീറിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്ന് വായിച്ചു മറന്ന ഒരു സംഭവം) 

തട്ടത്തുമലയുടെ ലേഖനത്തിലെ  ''മാനവികതാവാദിയുമായിരുന്നു'' ഈ പരാമര്‍ശം എത്രത്തോളം വസ്തുനിഷ്ടമാണെന്നു അദ്ദേഹത്തിന്‍റെ വാക്കുകളില്‍ കൂടി തന്നെ വ്യക്തമായല്ലോ?. പെറ്റമ്മയോട്‌ മാനവികതയും മനുഷ്യത്വവും കാണിച്ച മഹാ മാനവികവാദി!!

കൂടുതല്‍ വിശദീകരണങ്ങള്‍ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. തിലകന്‍ എന്ന മഹാനടന്റെ അഭിനയ പാടവം ആസ്വദിക്കാത്ത മലയാള സിനിമ പ്രേക്ഷകര്‍ ഉണ്ടാവില്ല. തങ്ങള്‍ മുടക്കുന്ന പണത്തിനു മൂല്യം  തിരിച്ചു കിട്ടുന്ന ഉന്നത നടനം. അദ്ദേഹത്തിലെ പ്രൊഫഷണലിസം  അദ്ദേഹത്തിലൂടെ ജീവിച്ച കഥാപാത്രങ്ങള്‍ എല്ലാം ഒന്നിനൊന്നു ഉത്തമവും ഉന്നതവുമാണ്. അത് പോലെ തിലകന്‍ തീര്‍ച്ചയായും ഉന്നതനും ഉത്തമനുമായ നിരീശ്വരവാദിയും, കമ്യൂണിസ്റ്റുകാരനും സര്‍വ്വോപരി മാതൃകായോഗ്യനായ യുക്തിവാദിയും തന്നെ.

*പാവം യുക്തിരേഖ പത്രാധിപര്‍, സിനിമയിലെ അഭിനയവും, സംഭാഷണങ്ങളും ഭാഷയും നടന്റെ ഇഷ്ടാനുസരം ആണ് നടത്തുന്നതെന്ന് തെറ്റിദ്ദരിച്ചതില്‍ നിന്നുണ്ടായ നിഷ്കളങ്ക പ്രതികരണം. പക്ഷെ അത് തിരക്കതാ കൃത്തിന്റെയും, സംവിധായകന്റെയും ഭാവനയില്‍ വിരിയുന്ന കാര്യങ്ങളാണെന്ന് യുക്തിരേഖ മുഖ്യപത്രാധിപര്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍. സംവിധായകന്റെ നിര്‍ദ്ദേശാനുസരണം ഭാവപ്പകര്‍ച്ചയോടെ  അഭിനയിക്കുന്ന കേവലം അഭിനേതാവ് മാത്രമാണ്. നടന്‍.

ശ്രീ തിലകന്റെ അമൃത ടിവി അഭിമുഖം പ്രശസ്ത ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്നിന്റെ തിലകനും അമ്മയും പിന്നെ തട്ടിയെറിഞ്ഞ ചോറ്റുപാത്രവും എന്ന പോസ്റ്റിനെ അവലംബിച്ച്

Thursday, October 18, 2012

ഒരു പെണ്ണിനും ആവശ്യമില്ലാത്ത വേവലാതി അഥവാ യുക്തിവാദിനിയെന്നാല്‍ പുരുഷന്റെ ഭോഗയന്ത്രം മാത്രമോ?!

ഏതാനും ദിവസം മുമ്പ് യുക്തിവാദികള്‍ക്ക് വേണ്ടി സ്ഥിരം പോസ്റ്റുന്ന ആമിന ഫാറൂക്ക് എന്ന യുക്തിവാദിനി, റൈറ്റ്തിന്കേഴ്സ് എഫ് ബി ഗ്രൂപ്പില്‍ ഇട്ട ഒരു പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് ആണ് ഈ  ഇമേജ്.

ഇതില്‍ അവര്‍ ഉന്നയിക്കുന്ന വിഷയം പുരുഷന് ലൈഗികാസ്വാദനം എത്ര ഫലവത്താക്കാം എന്നാണ്. എന്തെ ഒരു പെണ്ണ് പുരുഷന്റെ ലൈംഗിക സംതൃപ്തിയുടെ കാര്യത്തില്‍ ഇത്ര വേവലാതിപ്പെടുന്നത് എന്ന് മനസ്സിലാകുന്നില്ല. പക്ഷെ അവള്‍ യുക്തിവാദിനി ആണെന്നത് കൊണ്ട് കാര്യം വ്യക്തവുമാണ്.  യുക്തിവാദികളില്‍ പെന്നിനുള്ള സ്ഥാനം ഭോഗയന്ത്രം എന്നതില്‍ കവിഞ്ഞ് ഒന്നുമല്ല. അത് അവരുടെ ആസ്ഥാന പ്രസിദ്ധീകരണമായ യുക്തിവിചാരം മാസിക വ്യക്തമാക്കിയതുമാണ്.
ഇവിടെ ആമിനയെ കൊണ്ട് ഇങ്ങനെ ഗവേഷണം നടത്തി ഒരു പോസ്റ്റു ചെയ്യാന്‍ മാത്രം അവരെ പരിവര്‍ത്തിപ്പിച്ചത് ആ സാമൂഹ്യ സാംസ്കാരിക (പെണ്ണ് ഭോഗയന്ത്രം മാത്രമാണെന്ന) സാഹചര്യമാല്ലാതെ മറ്റൊന്നുമല്ല.  ഈ പോസ്റ്റിലൂടെ ആമിന തെളിയിക്കുന്നത് യുക്തിവാദിനിയായാല്‍ ഒരു പെണ്ണ് എത്രത്തോളം അസ്ഥിത്ത്വവും വ്യക്തിത്വവും  നഷ്ടപ്പെടുത്തി പുരുഷന്റെ കാമവെറി തീര്‍ക്കാനുള്ള ഉപകരണമാകും എന്നാണു.
അല്ലാത്ത പക്ഷം അവര്‍ക്ക് പുരുഷന്റെ ലൈംഗിക സംത്രിപ്തിക്ക് എന്ത് വേണമെന്നുള്ള ഗവേഷണമോ അത്തരം  പോസ്റ്റോ  ചെയ്യാന്‍ കഴിയില്ല.

ആമിന പുരുഷ ലൈംഗികത കൂടുതല്‍ ആസ്വാദ്യമാക്കാന്‍ നിര്‍ദ്ദേശിക്കുന്നത് പുരുഷനിലെ പരിച്ഛേദനം  ഉപേക്ഷിക്കണമെന്നതാണ്. ആ കാര്യം എത്രത്തോളം ശാസ്ത്രീയവും  യാതാര്‍ത്യവുമാണെന്നത്  എന്റെ വിഷയമല്ലാത്തത് കൊണ്ട് അത് അവഗണിക്കുന്നു. പക്ഷെ ഈയിടെ വായിക്കാനിടയായ ഒരു വാര്‍ത്തയുടെ തലക്കെട്ട്‌ മാത്രം ഇവിടെ പകര്‍ത്തുന്നു.  ''എയ്‍ഡ്‍സ് തടയാന്‍ എംപിമാര്‍ക്ക് പരിച്ഛേദനം''  വാര്‍ത്തയുടെ പൂര്‍ണരൂപം ലിങ്കില്‍ ക്ലിക്ക് ചെയ്തു വായിക്കാം. 


Sunday, October 14, 2012

മതം വേട്ടയാടിയ മലയാള നടി??!!


ആദ്യ ഭാഗത്ത് നിലമ്പൂര്‍ ആയിഷയെന്ന പെണ്‍കുട്ടിയുടെ ബാല്യ കൌമാരങ്ങള്‍ എങ്ങിനെആയിരുന്നു എന്നറിഞ്ഞു. രണ്ടാമത് നാസ്തിക ഭൌതിക കമ്യൂണിസ്റ്റുകള്‍ ആയിഷയെന്ന മുസ്ലിംപെണ്ണിനെ, അവര്‍ ജനിച്ചു വളര്‍ന്ന ഇസ്ലാം മതത്തെ, അവരുടെ മുസ്ലിം മേല്‍വിലാസത്തെ  അവരുടെ ആശയാദര്‍ശ  പ്രചാരണത്തിന് എങ്ങനെ ചൂഷണം ചെയ്തു എന്നും മനസ്സിലാക്കി. അതിന്റെ തുടര്‍ച്ചയാണ് ഈ കുറിപ്പുകള്‍.

നിലമ്പൂര്‍ ആയിഷയെന്ന പെണ്ണിനെ പതിനെട്ടു കൊല്ലം ചില്ലിക്കാശ് കൂലികൊടുക്കാതെ തങ്ങളുടെ നാടക കലാപരിപാടികളില്‍ അഭിനയിപ്പിച്ചു തങ്ങളുടെ പ്രത്യശാസ്ത്ര പ്രചാരണത്തിന്,  പണസമ്പാദനത്തിന്, ആയിഷയുടെ ചോരയൂറ്റിക്കുടിച്ചു  ചുവന്നുകൊഴുത്ത കമ്യൂണിസ്റ്റു (മുതലാളിത്ത) പ്രത്യയശാസ്ത്രം നാടകവ്യവസായത്തിന്റെ മാര്‍കറ്റ്‌ ഇടിഞ്ഞതോടെ അവരെ മുറുക്കാന്‍ചണ്ടി പോലെ ചവച്ചുതുപ്പി.

ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ വഴിമുട്ടി, തന്റെ നേരെ തേറ്റനീട്ടിയ  പട്ടിണി കണ്ടു ഭയന്നോടി റിയാദിലെത്തപ്പെട്ടു.  അവിടെ അറബി വീട്ടിലെ  ഭൃത്യയായി  രണ്ടു പതിറ്റാണ്ട് ചോരനീരാക്കി അധ്വാനിച്ചു നാട്ടില്‍ തിരിച്ചെത്തിയ ആയിഷക്കു ചെറിയ രീതിയിലെങ്കിലും ആശ്വാസം നല്‍കുന്നത് കേവലം പതിനഞ്ചു സിനിമകളില്‍ മുഖം കാട്ടിയ സിനിമാനടിയെന്ന ലേബലാണ്. അവര്‍ സിനിമകളില്‍ അഭിനയിക്കുന്ന കാലത്ത് ചിന്താമേഖലയില്‍ പോലും പിറക്കാത്ത സിനിമാതാരങ്ങളുടെ കൂട്ടായ്മയായ  'അമ്മ' കനിഞ്ഞു നല്‍കുന്ന നാലായിരം  രൂപ കൊണ്ട് ജീവിക്കേണ്ട ദുരവസ്തയിലേക്ക്  പരിവര്‍ത്തിക്കപ്പെട്ടു ആയിഷ!.

ആയിഷയെന്ന പെണ്ണിന്റെ കഷ്ടപ്പാടുകളും പട്ടിണിയും മനസ്സിലാക്കാനോ കാര്യങ്ങളന്വേഷിക്കാനോ മിനക്കെടാത്ത അവരുടെ ചോരയൂറ്റിക്കുടിച്ചു ചുവന്ന  മള്‍ടിബില്യന്‍ കോര്‍പറേറ്റ് കമ്പനിയും നാസ്തിക ഭൌതിക യുക്തിവാദികളും തങ്ങളുടെ ആശയാദര്‍ശ പ്രചാരണത്തിന്,  അവര്‍ ജനിച്ചു വളര്‍ന്ന മതത്തെ തമസ്കരിക്കുന്നതിനും  ആയിഷയിലെ പെണ്ണിനെ അവരുടെ മുസ്ലിം മേല്‍വിലാസത്തെ  ഇന്നും ചൂഷണാത്മകമായി ദുരുപയോഗം ചെയ്യുന്നു. ആയിഷയുടെ കഷ്ടപ്പാടുകളില്‍ മുതലക്കണ്ണീരൊഴുക്കുന്ന നാസ്തിക ഭൌതിക യുക്തിവാദികള്‍ അവര്‍ ജനിച്ചുവളര്‍ന്ന ഇസ്ലാമിനെ കണക്കിന്‌കളിയാക്കാനും ആയിഷയെ ഇന്നും ഉപയോഗപ്പെടുത്തുന്ന വിരോധാഭാസം ഏറെ ദയനീയം തന്നെ!. ഇതിന്റെ  ജീവിക്കുന്ന ഉദാഹരണങ്ങളല്ലേ  യുക്തിരാജ്യം, ദേശാഭിമാനി ലേഖനങ്ങള്‍?.

ആയിഷക്കു നീണ്ട പതിനെട്ടു കൊല്ലം കൂലി  കൊടുക്കാതെ അടിമവേല ചെയ്യിച്ചു കറിവേപ്പില പോലെ വലിച്ചെറിഞ്ഞ  കമ്യൂണിസം അദ്ധ്വാനത്തെയും കൂലിയും എങ്ങനെ കാണുന്നു എന്ന് കൂടി കാണുക.

''ഈ കാഴ്ചപ്പാടില്‍ (മാക്സിയന്‍_സാമ്പത്തിക_വീക്ഷണം) ഒരു ചരക്കിന്റെ മൂല്യം എന്നത്, ആ
ചരക്ക് ഉത്പാദിപ്പിക്കാന്‍ വേണ്ടി ആകെ ചിലവൊഴിച്ചിട്ടുള്ള അദ്ധ്വാനത്തിന്റെ അളവാണ്. ഇവിടെ അദ്ധ്വാനത്തിന്റെ അളക്കുന്നത് അദ്ധ്വാനം നീണ്ടുനില്ക്കുന്ന സമയം നോക്കിയാണ്, മണിക്കൂറിലോ, ദിവസത്തിലോ ഒക്കെ ഇത് അളക്കാം. അതായത്, രണ്ട് ചരക്കുകളുടെ മൂല്യം തുല്യമാണ് എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം അവ നിര്‍മ്മിക്കുവാന്‍ ചിലവായ ആകെ സാമൂഹ്യാദ്ധ്വാനത്തിന്റെ തുക തുല്യമാണ് എന്നാണ്. ഇങ്ങനെ മൂല്യം കാണുമ്പോള്‍, ആ ചരക്ക് ഉല്പാദിപ്പിക്കാന്‍ ചിലവൊഴിച്ച ആകെ അദ്ധ്വാനത്തോടൊപ്പം, ഉപയോഗിച്ച അസംസ്കൃത പദാര്‍ഥങ്ങള്‍ നിര്‍മ്മിക്കാനെടുത്ത അദ്ധ്വാനത്തിന്റെ അളവും കൂടി ചേര്‍ക്കണം. ഉദാഹരണത്തിന്, ഒരു തുണിയുടെ മൂല്യം എന്നത്, തുണി നെയ്യാനെടുത്ത സാമൂഹ്യാദ്ധ്വാനത്തിന്റെ അളവും, അതില്‍ അസംസ്കൃവസ്തുവായി ഉവയോഗിച്ച നൂല് ഉണ്ടാക്കാന്‍ ചിലവൊഴിച്ച സാമൂഹ്യാദ്ധ്വാനത്തിന്റെ അളവും ചേര്‍ന്നതാണ്.......................
............ഇതോടെപ്പം തന്നെ ഉപയോഗിച്ച പ്രക്രിയയുടെ ഉല്പാദനശക്തിയും മൂല്യത്തെ സ്വാധീനിക്കുന്നു. ഉദാഹരണത്തിന് കൈത്തറിയിലും യന്ത്രത്തറിയിലും ഉല്പാദിപ്പിക്കപ്പെടുന്നത് ഒരേ ചരക്കാണെങ്കിലും അവയ്ക്ക് പിന്നിലെ മൊത്തം അദ്ധ്വാനത്തിന്റെ അളവ് വ്യത്യസ്തമാണ്. ഇവിടെ, യന്ത്രത്തറിക്ക് ഉല്പാദനശ്ക്തി കൂടുതലും, കൈത്തറിക്ക് ഉല്പാദനശക്തി കുറവുമായതിനാലാണിത്.     ഇത്തരത്തില്‍ ഒരു ചരക്കിന്റെ മൂല്യം എന്താണെന്ന് വളരെ കൃത്യമായി തന്നെ മാക്സിയന്‍ വീക്ഷണം നിര്‍വ്വചിക്കുന്നുണ്ട്.''(30) 

അതെ അദ്ധ്വാനം എത്ര മൂല്യവത്തെന്നു, അല്ല അദ്ധ്വാനം മാത്രമാണ് മൂല്യം എന്ന് പഠിപ്പിക്കപ്പെട്ട  കമ്യൂണിസ്റ്റുകാര്‍ ആയിഷയെ ബോധപൂര്‍വ്വം ഉപയോഗപ്പെടുത്തി ഉത്പാദനശേഷി കുറഞ്ഞപ്പോള്‍ പഴയ മെഷീനുകള്‍ ഉപേക്ഷിക്കുന്നത് പോലെ ആയിഷയും ഉപേക്ഷിക്കപ്പെട്ടു!!...............................ഇത്രയും ഭീകരമായി ചൂഷണം ചെയ്യപ്പെട്ട മലയാളിപെണ്ണ്  ചരിത്രത്തിലുണ്ടോ?!.

 

ആയിഷ റിയാദില്‍ രണ്ടു പതിറ്റാണ്ട് ജോലിചെയ്തു നേടിയ സമ്പാദ്യമെങ്ങനെ  നഷ്ടപ്പെട്ടു എന്നും വ്യക്തമാക്കുന്നുണ്ട് യുക്തിരാജ്യം. ''ജീവിതം പച്ച പിടിപ്പിക്കുന്നതിനായി ആയിഷ വീട്ടുജോലിക്കാരിയായി പത്തൊമ്പതര  കൊല്ലം റിയാദില്‍ കഴിഞ്ഞു.

കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കിയ പണം മുഴുവന്‍ മകള്‍ക്കയച്ചു കൊടുത്തു. പക്ഷെ മകള്‍ക്ക് അത് സൂക്ഷിക്കാന്‍ കഴിഞ്ഞില്ല. അതോടെ ആയിഷയുടെ ജീവിതം വീണ്ടും ദുരിതത്തലായി.''
(31)

റിയാദില്‍ അറബിവീട്ടില്‍ ജോലി ചെയ്തിട്ട് മാന്യമായ കൂലി ലഭിക്കാത്തത് കൊണ്ടല്ല ആയിഷ പിച്ചച്ചട്ടിയെടുക്കേണ്ടി വന്നത്. അവര്‍ അദ്ധ്വാനിച്ചു നേടിയ  സമ്പാദ്യം മുഴുവന്‍ സ്വന്തം മകള്‍ക്കയച്ചു കൊടുത്തു. ആ പണം ആ മകള്‍ സ്വരൂപിക്കുകയോ അമ്മക്ക് വാര്‍ദ്ധക്യത്തില്‍ ജീവിക്കനാവശ്യമായി വരുമെന്ന് കരുതുകയോ ആ അമ്മയെ
വാര്‍ദ്ധക്യത്തില്‍ സംരക്ഷിക്കാന്‍ തനിക്കു ബാധ്യതയുണ്ടെന്നോ ആ മകള്‍ മനസ്സിലാക്കിയില്ല.

ഈ അമ്മയും മകളുമായുള്ള ആത്മ ബന്ധം കൂടി പട്ടത്താനം തന്റെ ലേഖനത്തില്‍ വ്യക്തമാക്കുന്നു. ''അയാളെ മനസ് കൊണ്ട് ഇഷ്ടപെട്ടിരുന്നില്ല. ആകെ അഞ്ചു ദിവസം മാത്രമായിരുന്നു അയാളുമായുള്ള ജീവിതം (ദേശാഭിമാനി ലേഖന റിപ്പോര്‍ട്ട് പ്രകാരം മൂന്ന് മാസം(32)) എങ്കിലും ഒമ്പത് മാസം കഴിഞ്ഞു ആയിഷ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. വെറുക്കപ്പെട്ടവന്റെ കുഞ്ഞിനെ കൊണ്ട് നടക്കാന്‍ വയ്യാത്തതിനാല്‍ കഴുത്തു ഞരിച്ചു കൊല്ലുവാന്‍(!?) തീരുമാനിച്ചു.''(33) 
 
യുക്തിരാജ്യംവചനങ്ങളെ കുറിച്ച് കൂടുതല്‍ വിശദീകരിക്കുന്നില്ല. എങ്കിലും ഒന്ന് രണ്ടു ഉദ്ധരണികള്‍ വിഷയത്തെ വേറൊരു കോണിലൂടെ നോക്കിക്കാണാന്‍ ഉപകരിക്കും എന്ന് കരുതി അനുബന്ധമായി ചേര്‍ക്കുന്നു. മുഹമ്മദ്‌ നബി(സ്വ) നിന്നുള്ള രണ്ടു ഹദീസുകളുടെ ആശയങ്ങള്‍ ഇങ്ങനെ വായിക്കാം ''മുആവിയതുബ്നു ജഹിമ (റ) നബി(സ)യുടെ അടുക്കല്‍ വന്നു പറഞ്ഞു.    'അല്ലാഹുവിന്റെ ദൂതരെ ഞാന്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ അങ്ങയോടു അനുവാദം ചോദിക്കാനാണ് വന്നത്.'      നബി(സ) തിരിച്ചു ചോദിച്ചു       'താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുണ്ടോ?'      മുആവിയ(റ) പറഞ്ഞു  'അതെ'   റസൂല്‍(സ) പ്രതിവചിച്ചു   'എങ്കില്‍ നീ  അവരെ പരിചരിക്കുക, കാരണം സ്വര്‍ഗ്ഗം മാതാവിന്റെ കാലുകല്‍ക്കടിയിലാണ്' ''(34)

മറ്റൊരു റിപ്പോര്‍ട്ട് ''നബി(സ)യുടെ അടുക്കല്‍ ഒരാള്‍ വന്നു ചോദിച്ചു. 'എനിക്ക് ഏറ്റവും കൂടുതല്‍ ബാധ്യത ആരോടാണ്' പ്രവാചകന്‍(സ) പ്രതിവചിച്ചു 'നിന്റെ ഉമ്മയോട്'  സ്വഹാബി(റ) വീണ്ടും ചോദിച്ചു 'പിന്നെ ആരോടാണ്' നബി(സ) വീണ്ടും പറഞ്ഞു 'നിന്റെ മാതാവിനോട്'
നബി(സ) വീണ്ടും പറഞ്ഞു 'നിന്റെ ഉമ്മയോട്' സ്വഹാബി(റ) ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. മൂന്ന് പ്രാവശ്യം റസൂല്‍(സ) നിന്റെ മാതാവിനോട് എന്നാവര്‍ത്തിക്കുകയും നാലാം പ്രാവശ്യം നിന്റെ പിതാവിനോട് എന്ന് പറയുകയും ചെയ്തു.''(35)


മാതാപിതാക്കളോട് എങ്ങനെ സഹവസിക്കണം എന്ന് പഠിപ്പിക്കുന്ന രണ്ടു  ഖുര്‍ആന്‍ വചനങ്ങളുടെ ആശയം ഇങ്ങനെ കാണാം
''തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക്‌ നന്‍മചെയ്യണമെന്നും നിന്‍റെ രക്ഷിതാവ്‌ വിധിച്ചിരിക്കുന്നു. അവരില്‍ ( മാതാപിതാക്കളില്‍ ) ഒരാളോ അവര്‍ രണ്ട്‌ പേരും തന്നെയോ നിന്‍റെ അടുക്കല്‍ വെച്ച്‌ വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട്‌ നീ ഛെ എന്ന്‌ പറയുകയോ, അവരോട്‌ കയര്‍ക്കുകയോ ചെയ്യരുത്‌. അവരോട്‌ നീ മാന്യമായ വാക്ക്‌ പറയുക.
കാരുണ്യത്തോട്‌ കൂടി എളിമയുടെ ചിറക്‌ നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത്‌ പോലെ ഇവരോട്‌ നീ കരുണ കാണിക്കണമേ എന്ന്‌ നീ പറയുകയും ചെയ്യുക.''(36)

ഈ ഖുര്‍ആന്‍, ഹദീസ് വചനങ്ങളുടെ ആശയവും യുക്തിരാജ്യം ഉദ്ധരണികളും ചേര്‍ത്ത് വായിച്ചു ആശയം ഉള്‍കൊള്ളുക. വിശദീകരണം നല്‍കാന്‍ മിനക്കെടുന്നില്ല.

യുക്തിരാജ്യം ലേഖനത്തില്‍ യുക്തിവാദി സംഘം സംസ്ഥാന സെക്രടറി ശ്രീനി പട്ടത്താനം ഊന്നല്‍ നല്‍കിയത് ആയിഷയെ മതം വേട്ടയാടി എന്നതിനാണ്. ദേശാഭിമാനി ലേഖനത്തിലും ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ട്.  ആ കാര്യം കൂടി വിശകലനം ചെയ്തു ഈ വിഷയം അവസാനിപ്പിക്കാം. ആയിഷ പതിനെട്ടു കൊല്ലം, ആയിരത്തഞ്ഞൂറില്‍ കൂടുതല്‍ വേദികളില്‍ 'ജ്ജ് ഒരു മന്സ്സനാകാന്‍ നോക്ക്' എന്ന നാടകം അവതരിപ്പിച്ചു എന്ന് മാത്രമല്ല സജീവ കമ്യൂണിസ്റ്റു  പ്രവര്‍ത്തനത്തില്‍ മുഴുകുകയും ചെയ്തിരുന്നു. എന്ന് നാം മനസ്സിലാക്കി. ആയിഷയെ മതം എങ്ങനെ എപ്പോള്‍ എത്ര വേട്ടയാടി എന്നും ശ്രീനി അക്കമിട്ടു വ്യക്തമാക്കിയിട്ടുണ്ട്. നാടകാഭിനയവുമായി ബന്ധപ്പെട്ടു നീണ്ട പതിനെട്ടു വര്‍ഷങ്ങള്‍ക്കിടയില്‍ നാല് പ്രശ്നങ്ങള്‍ മാത്രമാണ് നടന്നത്. അതില്‍ ഒരെണ്ണം എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചു, മറ്റൊന്ന് കല്ലേറ്. വേറൊന്നു റോഡ്‌ ഉപരോധം. മറ്റൊന്ന് പ്രതിഷേധ പ്രകടനം. മറ്റൊരു സംഭവം അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുദ്രാവാക്യത്തില്‍ അവര്‍ക്കെതിരെ സഭ്യമായ ഭാഷാപ്രയോഗങ്ങള്‍ നടത്തി എന്നതുമാണ്‌. അവരുടെ പരിപാടികളുടെ ബാഹുല്യവുമായി  താരതമ്യം ചെയ്‌താല്‍ കേവലം  0.3% പ്രതിഷേധങ്ങളെ നടന്നുള്ളൂ  അതിലും രണ്ടെണ്ണം മാത്രം അക്രമരീതിയിലും.


ഈ അനിഷ്ട സംഭവങ്ങള്‍ക്ക് പിന്നില്‍ മതമാണെന്ന് കേവല പ്രസ്താവന നടത്തുകയാണ് യുതിരാജ്യവും ദേശാഭിമാനിയും. ഈ സംഭവങ്ങള്‍ക്ക് പിന്നില്‍ എന്ത് കൊണ്ട് രാഷ്ട്രീയമായിക്കൂടാ?. രാഷ്ട്രീയമാവാനല്ലേ  കൂടുതല്‍ സാധ്യത, രാഷ്ട്രീയ എതിര്‍ കക്ഷികളിലെ പ്രവര്‍ത്തകരാകാം ഈ സംഭവങ്ങള്‍ക്ക് പിന്നില്‍. അതിനുള്ള സാധ്യത പട്ടത്താനത്തിന്റെ ലേഖനത്തിലുണ്ട് താനും. ഇതില്‍ മൂന്നു  സംഭവങ്ങളിലും പ്രകടനം നടന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇവ  രാഷ്ട്രീയ പ്രശ്നങ്ങള്‍ ആവാനാണ് സാധ്യത. പക്ഷെ തങ്ങളുടെ ലക്‌ഷ്യം മതത്തെ ചീത്ത വിളിക്കുക എന്നതാണല്ലോ!.


ആയിഷയെ ഉപയോഗിച്ച് കമ്യൂണിസ്റ്റുകാര്‍ ആയിരതഞ്ഞൂരിലേറെ തവണ മതത്തെ ആക്രമിച്ചിട്ടു കേവലം അഞ്ചു തവണ പ്രതിഷേധിച്ചത്. അരനൂറ്റാണ്ടിനു ശേഷം ഇന്നും മാര്‍ക്കറ്റ്‌ ചെയ്യുന്ന കമ്യൂണിസ്റ്റു നാസ്തിക ഭൌതിക യുക്തിവാദികളുടെ ഗതികേടില്‍ സഹതപിക്കുക. ഇവര്‍ ഇവരുടെ വര്‍ത്തമാന കാലമെങ്കിലും അറിഞ്ഞിരുന്നെങ്കില്‍  ഈ വിടുവായത്തം പറയില്ലായിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിനിമാതാരം ഗണേഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടു നടി  കാവ്യമാധവനുനേരെ നടത്തിയ കരിങ്കൊടി പ്രയോഗവും പോസ്റ്റര്‍ നശീകരണവും നാം വായിച്ചറിഞ്ഞതാണ്.  എതിര്‍ ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചതിന് ടിപി ചന്ദ്രശേകരന്‍ 51 വയസ്സ്  എന്ന കമ്യൂണിസ്റ്റുകാരനെ  അമ്പത്തി ഒന്ന് വെട്ടുവെട്ടി കൊന്നത് മലയാളം മാത്രമല്ല ലോകം ഒന്നടങ്കം ചര്‍ച്ച ചെയ്തതാണ്. ആ ചന്ദ്രശേകരന്റെ ജീവിതം ഇതിവൃത്തമായി മലയാളത്തില്‍ എടുക്കാന്‍ ശ്രമിക്കുന്ന സിനിമയില്‍ ആ പാര്‍ട്ടിയെ ഗുണ്ടകളെ  ഭയന്ന് അഭിനേതാക്കളെ കിട്ടാനില്ലാത്ത അവസ്ഥയിലാണ്.  അതും നാം പത്രങ്ങളില്‍ വായിച്ചു.


തിരൂരില്‍ ഈ വര്‍ഷം യുക്തിവാദം ചോദ്യം ചെയ്തു നടത്തിയ രണ്ടു പരിപാടികള്‍,.  രണ്ടു പ്രോഗ്രാമുകളും അലങ്കോലപ്പെടുത്തുവാന്‍ യുക്തിവാദികള്‍ ധാര്‍ഷ്ട്യം കാണിച്ചതും നാം അറിഞ്ഞു. എന്നിട്ടും ഇവര്‍ മതത്തിന് നേരെ കുതിര കയറുന്നത് കാണാന്‍ കൌതുകമുണ്ട്. എന്തെ കമ്യൂണിണിസ്റ്റുകള്‍ക്കും  യുക്തിവാദികള്‍ക്കും തങ്ങള്‍ നടത്തുന്ന അക്രമങ്ങളും അസഹിഷ്ണുതകളും ഭീകരതകളും കാണാന്‍ കണ്ണില്ലാതെ പോയി!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!


ഈ വിഷയം ഇവിടെ അവസാനിപ്പിക്കുന്നു.  മാന്യ വായനക്കാരുടെ ശ്രദ്ദയിലേക്ക് ഒരിക്കല്‍ കൂടി പ്രത്യേകിച്ച് കമ്യൂണിസ്റ്റു വായനക്കാരുടെ ശ്രദ്ദയിലേക്ക്.......... യുക്തിവാദി  നാസ്തിക ഭൌതിക  കമ്യൂണിണിസ്റ്റുകാരാല്‍ ചൂഷണം ചെയ്യപ്പെട്ടു ജീവിക്കാന്‍ കഴിയാതെ പോയ ഇന്നും പിച്ചച്ചട്ടിയില്‍ വന്നു വീഴുന്ന ചില്ലിക്കാശിനു വേണ്ടി കാത്തിരിക്കുന്ന,  കമ്യൂണിസ്റ്റു, യുക്തിവാദികള്‍ തങ്ങളുടെ ആശയ പ്രചാരണത്തിനും മുസ്ലിംകളെ അടിക്കാനും വേണ്ടി ചൂഷണം ചെയ്തു കൊണ്ടിരിക്കുന്ന ആയിഷയെന്ന
വൃദ്ധയുടെ, പെണ്ണിന്റെ  ഭൌതിക ജീവതകഷ്ടപ്പാടുകള്‍ തീര്‍ക്കാന്‍ കമ്യൂണിസ്റ്റു നാസ്തിക ഭൌതിക വാദികള്‍ക്ക് ഉത്തരവാദിത്തമുണ്ട് എന്നോര്‍മ്മപ്പെടുത്ത ലോടെ  അവസാനിപ്പിക്കട്ടെ.

റഫറന്‍സ്
30 http://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B8%E0%B4%BF%E0%B4%AF%E0%B5%BB_%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%95_%E0%B4%B5%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82


31 യുക്തിരാജ്യം മാസിക ആഗസ്റ്റ് 2012 പേജ് 9. 10


32 http://www.deshabhimani.com/specialnews.php?id=531


33 യുക്തിരാജ്യം മാസിക ആഗസ്റ്റ് 2012 പേജ് 6,7


34  നാസാഈ 3104, അഹ്മദ് 15475, ത്വബ്റാനി മുഅജമല്‍ കബീര്‍ 2/2202


35  ബുഖാരി 5626, മുസ്ലിം 2548


36 വിശുദ്ധ ഖുര്‍ആന്‍ 23,24