Followers

Sunday, December 2, 2012

യുക്തിമതം പ്രചരിപ്പിക്കുക, ഏത്................ മാര്‍ഗ്ഗേനയും


യഥാര്‍ത്ഥചിന്തകര്‍ എഫ് ബി ഗ്രൂപ്പില്‍ കേരള യുക്തിവാദി സംഘം മലപ്പുറം ജില്ല പ്രസിഡന്റ് ഇ എ ജബ്ബാര്‍ അവര്‍കള്‍, അവരുടെ (KYS) മലപ്പുറം ജില്ലാ കമ്മറ്റി മലപ്പുറത്ത് സംഘടിപ്പിക്കുന്ന   ദ്വിദിന ദേശീയ സെമിനാറിന്റെ പരസ്യം പതിച്ച ഫോട്ടോയാണ് ഇത്, ഇതേ ഫോട്ടോ ഫ്രീതിന്കേഴ്സ്  എഫ് ബി ഗ്രൂപ്പിലും ഉണ്ട്. മറ്റുള്ള ഗ്രൂപുകളില്‍ ഉണ്ടോ ഇല്ലേ എന്ന് പരതിയിട്ടില്ല ഒരു പക്ഷെ ഉണ്ടാവാം.
എന്ത് കൊണ്ട് ഈ ഫോട്ടോ വീണ്ടും ചര്‍ച്ച ചെയ്യുന്നു എന്നു  വായനക്കാര്‍ സംശയിക്കും.  ഈ ഫോട്ടോ സൂക്ഷിച്ചു ശ്രദ്ധിക്കുന്ന ആര്‍ക്കും കാര്യം വ്യക്തമാവും.
തങ്ങളുടെ പ്രോഗ്രാമിന്റെ പരസ്യത്തിനു അട്ടകള്‍ ചോരയൂറ്റിക്കുടിക്കുന്നത് പോലെ, വിശ്വാസി സമൂഹം (ക്രിസ്തുമത വിശ്വാസികള്‍) അവരുടെ ആശയം പ്രചരിപ്പിക്കാന്‍ അവരുടെ സ്വന്തം ചിലവില്‍ നടത്തിയ പരസ്യ ചുവരെഴുത്ത് അസംസ്കൃത, നികൃഷ്ട, വൃത്തികെട്ട രീതിയില്‍ ദുരുപയോഗം ചെയ്തു തങ്ങളുടെ സാമൂഹ്യദ്രോഹാശയം പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചതിന്റെ നേര്‍കാഴ്ചയാണ് ഈ ഫോട്ടോ.  ബൈബിള്‍ ലൂക്കാ പുസ്തകത്തില്‍ നിന്നുള്ള ഒരു ഉദ്ദരണിയില്‍ ''ദൈവത്തിനു ഒന്നും അസാദ്യമല്ല''  എന്ന വചനത്തിലെ ''അ''ക്ക് മറഞ്ഞു നിന്ന് ആ വചനം ''ദൈവത്തിനു ഒന്നും സാദ്യമല്ല'' എന്ന്  തെററിദ്ദരിപ്പിക്കാനുള്ള കുത്സിത ശ്രമം എന്നതിലുപരി തങ്ങളുടെ പരിപാടിയുടെ പരസ്യം കൂടി ഇതില്‍ ചേര്‍ക്കുന്നു എന്നത് സംസ്കൃത സമൂഹത്തിനു എത്രമാത്രം നാണക്കേടല്ല. 

മോഷണവും നിയമലംഘനവും നടത്തണമെന്ന് യാതൊരു മടിയുമില്ലാതെ കേരളത്തില്‍ അച്ചടിച്ച്‌ പ്രചരിപ്പിക്കുന്ന ഇവരെ സംബന്ധിച്ച് ഈ നികൃഷ്ടത  തെറ്റാണെന്ന് മനസ്സിലാക്കാനുള്ള പക്വതയും പാകതയും ഉണ്ടാവില്ല എന്നത് സ്വാഭാവികം മാത്രം.

ഇവര്‍ ഈ ചെയ്ത വൃത്തികേടിലെ ക്രിമിനല്‍ കുറ്റവും ഇവരെ സംബന്ധിച്ച് പ്രശ്നമല്ല. പിന്നണി ചുവരെഴുത്തില്‍ വ്യക്തമായ ഭാഷയില്‍ ''പരസ്യം പാടില്ല'' എന്ന് കൂടി എഴുതിയിട്ടുണ്ട്. ഈ ഫോട്ടോ എടുത്ത 'അതികുബുദ്ധിജീവിക്ക്' ആ ഭാഗം മറഞ്ഞു നില്‍ക്കാനുള്ള സാമാന്യ ബുദ്ധി പോലും ഇല്ല എന്നത് എത്ര ദയനീയമല്ല.

ഇങ്ങനെ ഒരു വൃത്തി കെട്ട മാര്‍ഗ്ഗമുപയോഗിച്ചു പരസ്യം ചെയ്യുന്ന ഫോട്ടോ എടുത്തു ഒരു സാധാരണ 'യുക്തിമതവിശ്വാസി' പ്രചരിപ്പിച്ചിരുന്നുന്നുവെങ്കില്‍ അത് അവഗണിക്കാമായിരുന്നു. പക്ഷെ ഇവിടെ വില്ലന്‍ കേരള യുക്തിവാദി സംഘം മലപ്പുറം ജില്ലാ അദ്ധ്യക്ഷന്‍ (മലപ്പുറം ജില്ലയിലെ പ്രഥമയുക്തിമതവിശ്വാസി) {കേരളത്തിലെ പ്രഥമ യുക്തിമതവിശ്വാസി മലപ്പുറംകാരന്‍ തന്നെയാണ്. പ്രപ്രഥമന്‍ ആരെന്നു യുക്തിമതവിശാസികള്‍ തന്നെ തീരുമാനിച്ചറിയിക്കുമല്ലോ} തന്നെയെന്നത് ഏറെ ഗൌരവതരവും കൌതുകകരവും തന്നെ.

മലപ്പുറത്തെ പ്രഥമ യുക്തിവാദിയുടെ നിലവാരമിതാണ് എങ്കില്‍ അയാള്‍ നേതൃത്വം നല്‍കുന്ന ജില്ലാ യുക്തിമതവിശ്വാസികളുടെയും അവര്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന്റെയും അതില്‍ പങ്കെടുക്കുന്ന ദേശീയ യുക്തിമതവിശ്വാസികളുടെയും നിലവാരവും കുബുദ്ധിയും എത്ര മഹത്തരം!!!

മാന്യന്മാരായ യുക്തിവാദികള്‍ ക്ഷമിക്കുക.

11 comments:

yukthivadi said...

യുക്തിവാദികളെ ഇങ്ങനെ നാറ്റിച്ച KYS മലപ്പുറം ജില്ല പ്രസി, സെക്രടറി എന്നിവരെ സംഘടയില്‍ നിന്നും എത്രയും വേഗം പുറത്താക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് അഭ്യര്‍ത്തിക്കുന്നു.

Unknown said...

യുക്തികള്‍ ഒന്നുമില്ലാത്ത വാദികള്‍ എന്ന് വിളിക്കുന്നത്‌ അല്ലേ ഇതിലും ഭേദം ..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അവനവന്റെ യുക്തിക്കനുസരിച്ച് എന്തും ചെയ്യാം
അത് അയുക്തിയല്ല

SHAJU ATH said...

എല്ലാരും വാദികട്ടെ

Abid Ali said...

യുക്തിവാദിക്കും ശരണം മതം തന്നെ

KUTTY said...

ഇതിനാണ് ക്രിയേറ്റിവിറ്റി എന്ന് പറയുന്നത്. ഇത് ഒരു ക്രിമിനല്‍ കുറ്റം ആണെന്ന് പറയുന്നതില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ല. ദൈവത്തിനു ഒന്നും സാധ്യമല്ല എന്ന് പറയാനേ അയാള്‍ ഉദ്ദേശിച്ചിട്ടുണ്ടാവുകയുള്ളൂ എന്ന് ഇത് കാണുന്നവര്‍ക്ക് മനസ്സിലാക്കാന്‍ ഒരു പ്രയാസവും ഇല്ല. 'അ' എന്നാ അക്ഷരം അയാള്‍ മറച്ചുവെച്ചതാണെന്ന് ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാവും.

സുബൈദ said...

പുതിയ യുക്തിവാദി കോമഡി റിലീസ് ആയി വായിക്കൂ

സുബൈദ said...

jabbarinte padiyirakkam

http://www.facebook.com/photo.php?fbid=4956458958213&set=o.179861668765117&type=1&theater

സുബൈദ said...

ഈ പോസ്റ്റില്‍ ഇങ്ങനെ ഒരു സംശയം രേഖപ്പെടുത്തിയിരുന്നു
''ഇവിടെ വില്ലന്‍ കേരള യുക്തിവാദി സംഘം മലപ്പുറം ജില്ലാ അദ്ധ്യക്ഷന്‍ (മലപ്പുറം ജില്ലയിലെ പ്രഥമയുക്തിമതവിശ്വാസി) {കേരളത്തിലെ പ്രഥമ യുക്തിമതവിശ്വാസി മലപ്പുറംകാരന്‍ തന്നെയാണ്. പ്രപ്രഥമന്‍ ആരെന്നു യുക്തിമതവിശാസികള്‍ തന്നെ തീരുമാനിച്ചറിയിക്കുമല്ലോ}''
ഏതാനും മണിക്കൂറുകള്‍ക്കകം ഇതില്‍ തീരുമാനമെടുത്ത KYS സംസ്ഥാന നേതൃത്വത്തെ അഭിനന്ദിക്കുന്നു
പ്രപ്രതമന്‍ കലാനാഥന്‍ തന്നെ

CKLatheef said...

അല്ലാഹുവിന്റെ ഒരു ഇടപെടല്‍ നോക്കണേ.. ഇവിടെ ഇങ്ങനെയാണെങ്കില്‍ അവര്‍ പ്രചരിപ്പിക്കുന്ന മറ്റൊരു ഫോട്ടോയില്‍ അബദ്ധത്തില്‍ ഒരു ഓട്ടോറിക്ഷയും അതില്‍ വ്യക്തമായ ഒരു വാചകവും ( മാശാ അല്ലാഹ് )

prajeesharimbra said...

അപ്പോള്‍ താങ്കള്‍ക്ക് അറിയാം ഇത് മതത്തിന്റെ പരസ്യം ആണെന്ന കാര്യം.