Followers

Wednesday, November 28, 2012

ഇഴജന്തുക്കളേ പേടിക്കാതെ 48 മണിക്കൂര്‍

പോസ്റ്ററി ല്‍ പറയുന്ന വിഷയം ഏറെ ഗൌരവമുള്ളത് തന്നെ. കേരളത്തിലെ ഏറ്റവും വലിയ യുവജന സംഘടനയായ DYFI മദ്യത്തിനെതിരെ പ്രതികരിക്കുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഈ ഒരു ചലനം ഏതെങ്കിലും ഒരു പ്രദേശത്തു മാത്രം ഒതുങ്ങാതെ കേരളത്തിന്റെ മുക്കുമൂലകളില്‍ എത്തേണ്ടിയിരിക്കുന്നു. അതിനു വേണ്ട നടപടിക്രമങ്ങള്‍ DYFI സംസ്ഥാന നേതൃത്വം സ്വീകരിക്കും എന്ന് പ്രത്യാശിക്കാം.
DYFIക്കാര്‍ ഇങ്ങനെ ഒരു പ്രചാരണ പരിപാടിയുമായി മുന്നേറുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് അവരുടെ അംഗങ്ങളെങ്കിലും ആ സന്ദേശം സ്വീകരിച്ചാല്‍ ഏറെ വലിയ നേട്ടമായിരിക്കും സാംസ്കാരിക കേരളത്തിനു അതിലൂടെ ലഭിക്കുക.

ഈ പ്രചാരണ പരിപാടിയുടെ സംഘാടകരുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യുന്നില്ല എന്ന് മാത്രമല്ല ഇത്തരം ഒരു സാമൂഹ്യ പ്രശ്നത്തിന് നേരെ ധൈര്യപൂര്‍വ്വം മുന്നിട്ടിറങ്ങിയ ആ പ്രദേശത്തെ ഡിഫി, എസ് എഫ് ഐ പ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ഇനിയും ഇത്തരം സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് നേരെ പ്രതികരിക്കട്ടെ എന്ന് ആശംസിക്കുകയും, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഈ പ്രചാരണ പരിപാടിക്ക് ബൂലോകത്തിന്റെ സര്‍വ്വ പിന്തുണയും പ്രതീക്ഷിക്കുകയും ചെയ്യുന്നു.


ഈ ഫോട്ടോ അടുത്ത മാസം നടക്കാനിരിക്കുന്ന ദ്വിദിന ഭാരതബന്ദിന്റെ പ്രചരണാര്‍ഥം  കോഴിക്കോട് റയില്‍വേസ്റ്റേഷന്  മുന്നിലെ റോഡില്‍ നടത്തിയ ചുവരെഴുത്ത്.

ഈ ഫോട്ടോയും ആദ്യം ചേര്‍ത്ത ഫോട്ടോയും ഒരേ ദിവസം പകര്‍ത്തിയതാണ്. ഇവിടെ ഈ ചുമരെഴുത്ത് നടത്തിയത്.  കേരളത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി സംഘടയുടെ കള്ള് ചെത്ത് തൊഴിലാളി വിഭാഗമാണ്‌. ഈ സംഘടന രണ്ടു ദിവസം ചെത്ത് നിര്‍ത്തിയാല്‍ അതും സംസ്കൃത കേരളത്തിനു വലിയ നേട്ടമായിരിക്കും എന്ന് പറയാതെ വയ്യ. മാത്രമല്ല അടുത്തു വരുന്ന 48മണിക്കൂര്‍  പണിമുടക്കില്‍ CITU മദ്യവ്യവസായ തൊഴിലാളികളും മദ്യവിതരണ തൊഴിലാളികളും മദ്യശാല ജീവനക്കാരായ സംഘടനാ പ്രവര്‍ത്തകരും എല്ലാം പണി മുടക്കും എന്നത് ഏറെ ആശ്വാസകരം തന്നെ. അന്നേ ദിവസങ്ങളില്‍ മദ്യപാനി സംഘടനകള്‍ കൂടി പണി മുടക്കിയാല്‍ കേരളത്തിലെ റോഡുകളിലും തെരുവുകളിലും വഴിയോരങ്ങളിലും ഇടവഴികളിലും നാട്ടുവഴികളിലും ഇഴജന്തുക്കളെ ഭയക്കാതെ യാത്ര ചെയ്യാം, നടക്കാം.... ഈ ഭാരത ബന്ദിന് അങ്ങനെ ഒരു നന്മ നല്‍കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കാം. കേരളം പുരോഗതി നേടുന്നതിന്റെ ലക്ഷണങ്ങളാണ് ഈ രണ്ടു ചുവരെഴുത്തുകളും.

കേരളത്തിലെ പുതിയ മദ്യനയത്തില്‍ മദ്യശാലകള്‍ ഗ്രാമ പഞ്ചായത്തുകളുടെ നിയന്ത്രണ ത്തിലാക്കണമെന്ന നിര്‍ദ്ദേശത്തെ കുറിച്ച് ദേശാഭിമാനി എഴുതിയ ലേഖനം വായിച്ചു ആ ലേഖനത്തില്‍ നിന്ന്

''ആയിരക്കണക്കിനു തൊഴിലാളികളെയും അവരുടെ കുടുംബത്തിന്റെ നിലനില്‍പ്പിനെയും ബാധിക്കുന്ന ഒരു നയംമാറ്റത്തിന്റെ കാര്യം പരിഗണിക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുന്ന തൊഴിലാളികളുടെ സംഘടനകളുമായി കൂടിയാലോചന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടിയിരുന്നു. എന്നാല്‍ , അതുണ്ടായിട്ടില്ല. പ്രായോഗികമായി നടപ്പാക്കാന്‍ കഴിയുന്നതല്ല തങ്ങളുടെ പരിധിയില്‍ മദ്യഷാപ്പുകള്‍ വേണോ എന്ന തീരുമാനം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിടുക എന്നത്. ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയില്‍ മദ്യഷാപ്പുകള്‍ വേണ്ടെന്ന് തീരുമാനിച്ചാല്‍ കള്ളിന്റെ ഉല്‍പ്പാദനവും ഉപഭോഗവും മാത്രമാണ് പൂര്‍ണമായും തടയപ്പെടുക.'' 

ദേശാഭിമാനിക്ക് മദ്യവ്യവസായ കള്ളുചെത്ത് തൊഴിലാളികളുടെ പ്രശ്നങ്ങളെ മനസ്സിലാവൂ. കള്ള് തൊഴിലാളികള്‍ക്കും  കള്ള് മുതലാളിമാര്‍ക്കും അവരുടെ വരുമാനം കുറയും എന്നതില്‍ വേവലാതിപ്പെടുന്ന ദേശാഭിമാനി ഈ സമൂഹ്യദ്രോഹ വ്യവസായം നശിപ്പിക്കുന്ന കോടിക്കണക്കിനു മനുഷ്യരെയും ലക്ഷക്കണക്കിനു കുടുംബങ്ങളെയും അതിലൂടെയുണ്ടാവുന്ന സാമൂഹ്യ പ്രശ്നങ്ങളെയും തീരെ അവഗണിക്കുന്നു എന്നത് എത്ര ഗൌരവതരമല്ല. ഏതാനും ചിലര്‍ക്ക് മുതലാളിമാരാകാം   എന്നത് കൊണ്ട് കള്ള് കച്ചവടം നിലനിര്‍ത്തേണ്ടതുണ്ടോ? അങ്ങനെയെങ്കില്‍ കഞ്ചാവ് കൃഷിയും മയക്കുമരുന്ന് വ്യവസായവും മയക്കുമരുന്ന് കച്ചവടവും എന്തിന് എതിര്‍ക്കപ്പെടണം. ദേശാഭിമാനിയുടെ ഭാഷയില്‍ തീര്‍ച്ചയായും അത്തരം കച്ചവടങ്ങളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലേ,

കേരളം വിഗ്രഹവല്‍ക്കരിച്ചാരാധിക്കുന്നക്കുന്ന  മഹാനായ ഇ. എം. എസ്. നമ്പൂതിരിപ്പാട് കേരളത്തിനു നല്‍കിയ പല പുരോഗതികളില്‍ ഒന്നാണ് കള്ള് കച്ചവടവും അതിലൂടെയുള്ള റവന്യു വരുമാനവും. അത് പോലെ സര്‍ക്കാര്‍ ആഘോഷ പൂര്‍വ്വം നടത്തുന്ന മുതലാളിത്ത ചൂഷണ സംവിധാനം കേരള സര്‍ക്കാര്‍ ഭാഗ്യക്കുറിയും. കേരളമേ നന്ദിയോടെ സ്മരിക്കുക ഇ. എം. എസ് നമ്പൂതിരിയെ.

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍, അവരെ വഞ്ചിക്കാന്‍ കപടരാഷ്ട്രീയക്കാര്‍ നടത്തുന്ന ഗൂഡപൊടികൈകളാവാതിരിക്കട്ടെ  DYFI, SFI പ്രാദേശികമായി നടത്തിയ പ്രചാരണ സദസ്സ്.

12 comments:

riyas perincheeri said...

മദ്യം ഭക്ഷണത്തിന്റെ ഭാഗം ആക്കണം എന്ന് പ്രക്യാഭികുന്ന നേതാക്കന്‍മാര്‍ ഉള്ളപ്പോള്‍ ..
സലിംകുമാര്‍ സില്മേല്‍ പറഞ്ഞപോലെ
"ഇതൊക്കെ എന്ത്".......?

Abid Ali said...

ബെസ്റ്റ് കണ്ണാ ബെസ്റ്റ് .......
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ

ഷാജു അത്താണിക്കല്‍ said...

സമരം ഇന്ന് വരെ ഇവർ നല്ലതിന്ന് ചെയ്തിട്ടേ ഇല്ല

ഇ.എ.സജിം തട്ടത്തുമല said...

വായിച്ചുതുടങ്ങിയപ്പോഴേ മനസിലായി ഡി.വൈ.എഫ്.ഐക്കും എസ്.എഫ്.ഐയ്ക്കും ജനാധിപത്യ മഹിളാസോസിയേഷനും സി.പി.ഐ.എമ്മിനും ഇട്ട് കുത്താനിട്ട പോസ്റ്റാണെന്ന്. അവർ എന്ത് ചെയ്താലും കുറ്റമാണല്ലോ. സാരമില്ല. മരത്തിൽ കയറുന്നവരേ വീഴൂ. മദ്യാസക്തിക്കെതിരെ സമരം ചെയ്യുന്നത് ഒരു ഭീകരപ്രവർത്തനമൊന്നുമല്ലല്ലോ.

സുബൈദ said...

@റിയാസ്, ആബിദ്, ഷാജു
അഭിപ്രായങ്ങള്‍ക്ക് നന്ദി
തുടര്‍ന്നും സാനിദ്ധ്യം പ്രതീക്ഷിക്കട്ടെ

◄- Λ Я J U П -► said...

ശുദ്ധ അസംബന്ധം, കള്ള് ചെത്ത് ജീവിത മാര്‍ഗമായി സ്വീകരിച്ച ആയിരകണക്കിന് കുടുംബങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്, അവരെ പട്ടിണിയില്‍ ആക്കുക എന്നത് ഒരു തൊഴിലാളി വര്‍ഗ പ്ര്സതനമായ CIPM നോ അതിന്റെ പത്രമായ ദേശാഭിമാനി കോ അനുകൂലിക്കാന്‍ പറ്റുന്ന ഒരു കാര്യമല്ല , നമ്മുടെ നാട്ടില്‍ ദിവസേന കള്ള് കുടിക്കന്ന എത്രയോ ആള്‍കാര്‍ ഉണ്ട് അതില്‍ എല്ലാവരും കള്ളുകുടിച് പംബാവുകയോ വീട്ടില്‍ ചെന്ന ഭാര്യയെയും മക്കളെയും തൊഴിക്കുകയും ചെയ്യുന്നില്ല അതൊക്കെ ഓരോ ആളിന്റെയും സംസ്കാരത്തിന് അനുസരിച്ചിരിക്കും ആദ്യം ചെയ്യേണ്ടത് ഇത്തരത്തിലുള്ള ആള്‍കാരെ ഭോധവന്മാരക്കുക എന്നതാണ്

സുബൈദ said...


@സജീം തട്ടത്തുമല
ഇവടെ വന്നു അഭിപ്രായം പറഞ്ഞതില്‍ സന്തോഷവും നന്ദിയുമുണ്ട്.
എന്റെ കുറിപ്പില്‍ എവിടെയും dyfi നടത്തിയ പ്രചാരണ പരിപാടിയെ വിമര്‍ശിച്ചിട്ടില്ല എന്ന് മാത്രമല്ല അഭിനന്ദിക്കുക ചെയ്യുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്.

കൂട്ടത്തില്‍ മദ്യത്തിന് വേണ്ടി സംസാരിക്കുന്ന വേറൊരു വിഭാഗത്തെ വിമര്‍ശിക്കുകയും ചെയ്തു. അത് രണ്ടും രണ്ടു സംഘടനകളല്ലേ. dyfi ചെയ്ത നല്ല കാര്യത്തെ പ്രോത്സാഹിപ്പിക്കപ്പെടെണ്ടാത് തന്നെയല്ലേ സജീം. അത് പോലെ മദ്യത്തിലൂടെ തന്നെ തങ്ങള്‍ക്കു പണമുണ്ടാക്കണം എന്ന് വാശി പിടിക്കുന്ന അബ്കാരികളെ വിമര്‍ശിക്കാതിരിക്കാന്‍ പറ്റുമോ. ഇതിലെവിടെയും ആരെയും കുത്തിയിട്ടില്ല അതിനുള്ള ശേഷിയും മസില്‍ പവറും ഈ സധുവിനില്ല.

സുബൈദ said...

കണ്മുന്നില്‍ നടക്കുന്ന ചില കോപ്രായങ്ങളും നാടകങ്ങളും കാണുമ്പൊള്‍ അത് കണ്ടില്ലെന്നു നടിക്കാനും കഴിയുന്നില്ല.
എന്റെ ചില വിലയിരുത്തല്‍ പലരെയും വേദനിപ്പിക്കും എന്ന് ഉത്തമ വിശ്വാസമുണ്ട്. ചിലര്‍ സ്വന്തം മോചന മാര്‍ഗ്ഗം എന്ന് കരുതി വിശ്വസിച്ചു പ്രവര്‍ത്തിച്ചു പ്രചരിപ്പിക്കുന്ന ആശയങ്ങളും ആദര്‍ശങ്ങളും വിശ്വസങ്ങളും പ്രസ്ഥാനങ്ങളും മനുഷ്യകുലത്തിനു നല്‍കിയ നല്‍കികൊണ്ടിരിക്കുന്ന നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തപ്പെടെണ്ടാതില്ലേ?.

പന്ത്രണ്ടു കോടി മനുഷ്യരെ ഒരു നൂറ്റാണ്ട് തികയാത്ത ചരിത്രത്തിനിടയില്‍ കശാപ്പു ചെയ്ത, ചെയ്തു കൊണ്ടിരിക്കുന്ന ചില ആദര്‍ശങ്ങളും പ്രസ്ഥാനങ്ങളും മാത്രമാണ് മനുഷ്യ മോചന മാര്‍ഗ്ഗമെന്ന് മേലാളന്മാര്‍ തെറ്റിദ്ദരിപ്പിച്ചതില്‍ വഞ്ചിതരായി സ്വയം ചൂഷന്ത്തിനു വിദേയമായിട്ടും ഇന്നും അത് തന്നെയാണ് തങ്ങളെ നയിക്കുന്നത് എന്ന് വരെ വിശ്വസിക്കുന്ന നുയായികളെ സൃഷ്ടിക്കുന്നതില്‍ വരെ അത്തരം ആദര്‍ശങ്ങളും പ്രസ്ഥാനങ്ങളും വിജയിക്കുന്നു എന്നത് എത്ര വേദനാജനകമാണ്.
എന്റെ കുത്തി വരകള്‍ ആരെയെങ്കിലും വേദനിപ്പിക്കുന്നു വെങ്കില്‍ ക്ഷമിക്കുക. അത് എന്റെ തെറ്റല്ല അവരെ നയിക്കുന്ന ആദര്‍ശങ്ങളുടെ പ്രസ്ഥാനങ്ങളുടെ ഗുണമാണ്.
ക്ഷമിക്കുക.

സുബൈദ said...

@◄- Λ Я J U П -► said...

താങ്കളുടെ വിലയിരുത്തലല്ലേ അസംബന്ധം dyfi നടത്തിയ പ്രചരണം അവരുടെ അനികലെയെങ്കിലും സ്വാധീനിച്ചാല്‍ അത് എത്ര വലിയ നേട്ടമായിരിക്കും.
താങ്കള്‍ അബ്കകാരിള്‍ക്ക് വേണ്ടി സംസാരിക്കുന്നു എന്നതില്‍ ലജ്ജിക്കുന്നു.

എന്റെ പോസ്റ്റിലെ ഒരു സംശയം ഒരിക്കല്‍ കൂടി പകര്‍ത്തട്ടെ ''അങ്ങനെയെങ്കില്‍ കഞ്ചാവ് കൃഷിയും മയക്കുമരുന്ന് വ്യവസായവും മയക്കുമരുന്ന് കച്ചവടവും എന്തിന് എതിര്‍ക്കപ്പെടണം. ദേശാഭിമാനിയുടെ ഭാഷയില്‍ തീര്‍ച്ചയായും അത്തരം കച്ചവടങ്ങളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലേ,''

മറുപടി പ്രതീക്ഷിക്കുന്നു.

◄- Λ Я J U П -► said...

കള്ളുചെത്ത് തൊഴിലും ജീവിതമാര്‍ഗവും ആക്കിയിട്ടുള്ള തൊഴിലാളികള്‍ക്ക് വേണ്ടിയാണു ഞാന്‍ സംസാരിച്ചത് അല്ലാതെ മനുഷ്യനെ ഭ്രാന്ധനാക്കുന്ന പട്ടച്ചാരായവും വിദേശ മദ്യവും വിളമ്പുന്ന കുത്തക മുതലാളിമാര്‍ക്ക് വേണ്ടിയല്ല. മനുഷ്യന് ശാരീരികവും മനസികമാവുമായി വലിയതോതില്‍ കോട്ടം തട്ടിക്കുന്ന കഞ്ചാവും മയക്കുമരുന്നും വ്യാജ മദ്യവും കൃഷി ചെയ്യുന്നതും വില്‍ക്കുന്നതും കുറ്റകരം ആണെന്ന് തങ്ങള്‍ക്ക് അറിവുണ്ടായിര്‍ക്കുമല്ലോ ഇതിനെതിരെയാണ് DYFI പ്രക്ഷോഭം നടത്തിയത്.
"കള്ളുചെത്ത് എവിടെ നില്ല്ക്കുന്നു കഞ്ചാവ് കൃഷി എവിടെ നില്‍ക്കുന്നു",
തങ്ങള്‍ക്ക് എങ്ങനെ ഇവ രണ്ടിനെയും തമ്മില്‍ താരതമ്യം ചെയ്യാന്‍ പറ്റുന്നു , ഇത്തരം ബ്ലോഗ്‌ പോസ്റ്കള്‍ DYFI യെ യും CPIM നെയും താരടിക്കുക എന്നാ നിഗൂഡമായ ലക്ഷ്യത്തില്‍ നിന്ന് ഉണ്ടായതാണെന്ന് ചിന്ധിക്കെണ്ടിയിരിക്കുന്നു

◄- Λ Я J U П -► said...

നൂറ്റാണ്ടുകളുടെ പഴക്കം കൊണ്ട് മാത്രമല്ല ചരിത്രവും ആദര്‍ശവും ഉണ്ടാവുന്നത് അത് എങ്ങനെ ജനങ്ങളില്‍ സ്വാധീനം ചെലുത്തി എങ്ങനെ ജനങ്ങള്‍ സ്വീകരിച്ചു എന്നതിലൂടെയാണ്‌.

സുബൈദ said...


നൂറ്റാണ്ടുകളുടെ ചരിത്രമല്ല പറഞ്ഞത് ഇത്രയും ചെറിയ കാലയളവിനുള്ളില്‍ ഇത്രയും വലിയ മനുഷ്യ ഉന്മൂലനം നടത്തിയവരെ കുറിചോര്‍ത്തതാണ്
അത് തെറ്റെങ്കില്‍ ക്ഷമിക്കുക

കള്ള് മദ്യമല്ല എന്നത് അറിയില്ലയിരുന്നു.. ആ അറിവ് കേടില്‍ ക്ഷമിക്കുമല്ലോ

അല്പം മാസങ്ങള്‍ക്കു മുമ്പ് ആ മദ്യമല്ലാത്ത കള്ള് കുടിച്ചാണ് ഞങ്ങളുടെ നാട്ടില്‍ ചിലര്‍ മരിച്ചത് മറ്റു ചിലര്‍ ഇന്നും അന്ധരായി ജീവിക്കുന്നത്
അതെ മറ്റുള്ളവന്‍ ചത്താലും അബ്കാരികള്‍ ജീവിക്കട്ടെ