Followers

Sunday, August 12, 2012

സ്വന്തം മുഖം വെട്ടി വികൃതമാക്കിയ വിരൂപിയായ പച്ചക്കുതിര

പച്ചക്കുതിരയും  യുക്തിവാദികളും     വെട്ടിനിരത്തിയ പാവം ഫൌസിയ 


ഈ വിഷയത്തിലെ മുന്‍ ചര്‍ച്ചകള്‍ താഴെ നമ്പറുകളില്‍ ക്ളിക്കി   വായിക്കാം 


കേരളയുക്തിവാദിസംഘം മലപ്പുറം ജില്ലാ അദ്ധ്യക്ഷന്‍ ഇ എ ജബ്ബാറിന്റെ ഭാര്യ എം ഫൌസിയയുമായി താഹ മാടായി നടത്തിയ അഭിമുഖം ഡിസി ബുക്സിന്റെ പച്ചക്കുതിര മാസിക 2011 ഡിസംബര്‍ ലക്കം കവര്‍  സ്റ്റോറിയായി പ്രസിദ്ധീകരിച്ചതിലെ പൊരുത്തക്കേടുകളും അബദ്ധങ്ങളും അശാസ്ത്രീയതയും മുന്‍ പോസ്റ്റുകളില്‍ വിലയിരുത്തി.  ഫൌസിയയെന്ന മുസ്ലിം (മുജാഹിദ്) കുടുംബത്തില്‍ ജനിച്ചു പഠിച്ചു വളര്‍ന്ന പെണ്ണ് യുക്തിവാദി പ്രവര്‍ത്തകനും നേതാവുമായ ഇ എ ജബ്ബാറുമായി കണ്ടുമുട്ടി പരിചയപ്പെട്ടു   അദ്ദേഹത്തെ പ്രേമിച്ചു  കല്യാണം കഴിച്ചു താന്‍ ജനിച്ചു പഠിച്ചു വളര്‍ന്ന മതത്തെയും സമൂഹത്തെയും വിശ്വാസത്തെയും വലിച്ചെറിയാന്‍ സ്വാതന്ത്ര്യവും തന്റേടവും ലഭിച്ചു അങ്ങനെ കൂടുമാറിയ ആ ഫൌസിയ ഇന്നെത്തപ്പെട്ട അധപതത്തിന്റെ ആഴവും പരപ്പും നാം അറിഞ്ഞു.
സമൂഹത്തില്‍ താന്‍ ഇടതു പക്ഷ രാഷ്ട്രീയത്തിന്റെയും യുക്തിവാദസാമൂഹ്യ വ്യവസ്ഥയുടെയും വക്താവായി അറിയപ്പെടുന്നുവെങ്കിലും തന്റെ ഉള്ളിലെ വിശ്വാസവും രാഷ്ട്രീയവും അവര്‍ പ്രഖ്യാപിച്ചത് മുമ്പ് ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പക്ഷെ പച്ചക്കുതിര ലേഖനം ഡിസി ബുക്സിന്റെ പോര്‍ടലില്‍ പ്രസിദ്ധീകരിച്ചതില്‍ അവര്‍ പറഞ്ഞ വളരെ പ്രസക്തമായ പലകാര്യങ്ങളും വെട്ടിമാറ്റി തങ്ങളുടെയും  തല്‍പരകക്ഷികളുടെയും  താല്‍പര്യങ്ങള്‍ക്കനുസരിച്ച് അഭിമുഖം വികൃതമാക്കിയതിന്റെ ചില നേര്‍കാഴ്ചകള്‍  മുന്‍ പോസ്റ്റില്‍ നാം നേരിട്ടറിഞ്ഞു.  ഇവിടെ ആ പോസ്റ്റില്‍ ചര്‍ച്ചക്കെടുക്കാത്ത ഭാഗങ്ങളും, അതിലേറെ നമ്മുടെ ഇടപെടലുകളുടെ ഫലം എത്രത്തോളം വലുതാണെന്നും തെളിയിക്കുന്ന ചില കാര്യങ്ങളാണ് വിഷയീഭവിക്കുന്നത് .. 

പച്ചക്കുതിര 2011 ഡിസംബര്‍ ലക്കത്തില്‍ ദൈവത്തെ ചീത്ത വിളിക്കാന്‍ ഫൌസിയ ഉപയോഗിച്ച സങ്കേതം ഭൂമിയിലെ പ്രകൃതിയിലെ പ്രപഞ്ചത്തിലെ സന്തുലിതാവസ്ഥയും പാരസ്പര്യവും ചോദ്യം ചെയ്യുകയായിരുന്നു. ആ കാര്യം നാം ഈ പോസ്റ്റില്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നു.  അവര്‍ പറഞ്ഞ വിവരക്കേടും വിഡ്ഢിത്തങ്ങളും  അവര്‍ യുപി  സ്കൂളില്‍ പഠിപ്പിക്കുന്ന  പാഠ പുസ്തകങ്ങള്‍ ഉദ്ദരിച്ച്‌ ചോദ്യം ചെയ്തിരുന്നു. (ഫൌസിയ മലപ്പുറം ചെമ്മങ്കടവ് ജി  എം  യു പി സ്കൂള്‍ പ്രധാനദ്ധ്യപികയാണ്.  അത് കൊണ്ട് തന്നെയാണ്  അവരുടെ നിലവാരത്തിലുള്ള പ്രൈമറി സ്കൂള്‍  പാഠപുസ്തകത്തില്‍ നിന്ന് തന്നെ തെളിവുദ്ദരിക്കാന്‍ കാരണം. അങ്ങനെ ആയാല്‍ അവര്‍ സ്വന്തം സബ്ഓര്‍ഡിനേറ്റര്‍മാരോടെങ്കിലും അന്വഷിച്ച് മനസ്സിലാക്കും എന്ന വിശ്വാസതോടെയായിരുന്നു  അത്തരം ക്വാട്ടിങ്ങുകള്‍ നല്‍കിയത്.

ആ ഭാഗം പ്രിന്റ്‌ എഡിഷനില്‍ നിന്ന് 


 E എഡിഷനില്‍ ഈ ഭാഗം വെട്ടിനിരത്തിയ നിലയില്‍ 

മുന്‍ പോസ്റ്റില്‍ നിന്ന് അല്‍പഭാഗം
 

ഭൂമിയില്‍ പ്രകൃതിയില്‍ ആവാസവ്യവസ്ഥയില്‍ യാതൊരു താളാത്മകതയും ഇല്ല. ഇരയും വേട്ടക്കാരനും മാത്രമേയുള്ളൂ എന്ന കണ്ടെത്തല്‍ ഏറെ ആശ്ചര്യകരമായി തോന്നുന്നു. ദൈവത്തെ നിഷേധിക്കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷെ ആ നിഷേധത്തിന് വസ്തുതാ പരമായി വിശദീകരണം നല്‍കാനുള്ള ബാധ്യത കൂടി ആ നിഷേധികള്‍ക്കുണ്ട്. പ്രകൃതിയിലെ ആവാസ വ്യവസ്ഥിതിയുടെ ഹൃദ്യമായ താളം, അജൈവലോകവും,  സസ്യലോകവും, ജന്തുലോകവും തമ്മിലുള്ള പൊരുത്തം ഏതൊരു സാമാന്യ ബുദ്ധിയുള്ള മനുഷ്യനും മനസ്സിലാക്കാം. അതിനു ഏറെ വിദ്ധ്യാഭ്യസത്തിന്റെ ആവശ്യമൊന്നും ഇല്ല.

സസ്യലോകം പ്രകാശ സംശ്ലേഷണത്തിലൂടെ ഭൂമിയുടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈട് വലിച്ചെടുത്തു ജന്തുക്കള്‍ക്ക് ശ്വസിക്കാനാവശ്യമായ ഓക്സിജന്‍ ഭൌമാന്തരീക്ഷത്തിലേക്ക് നിരന്തരം ഒഴുക്കികൊണ്ടിരിക്കുന്നു. അത് പോലെ ജൈവലോകം സസ്യങ്ങളുടെ ആഹാര രൂപീകരണത്തിനാവശ്യമായ കാര്‍ബണ്‍ ഡയോക്സൈട് തിരിച്ചും നല്‍കുന്നു. ഒക്സിജനില്ലാതെ ജൈവലോകത്തിനോ കാര്‍ബണ്‍ ഡയോക്സൈടില്ലാതെ സസ്യലോകത്തിനോ നിലനില്‍പില്ല., അതെ ജൈവലോകവും സസ്യലോകവും
നമ്മുടെ ഈ ഇടപെടല്‍ എത്ര ഫലം ചെയ്തു എന്ന് വ്യക്തമാക്കുന്നു  ഈ വെട്ടി നിരത്ത


ല്‍. മുന്‍ പോസ്റ്റില്‍ വിലയിരുത്തിയ വെട്ടിനിരത്തലുകള്‍ക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ട്. അതിലെ രാഷ്ട്രീയം യുക്തിവാദി കമ്യൂണിസ്റ്റു രാഷ്ട്രീയ താല്‍പര്യത്തിനെതിരും മുസ്ലിംകളുടെ സാമൂഹ്യ കെട്ടുറപ്പിനുള്ള  അംഗീകാരവുമായത് കൊണ്ടാണ് ആ വെട്ടിനിരത്തല്‍.  പക്ഷെ ഇവിടെ രാഷ്ട്രീയമല്ല തിരുത്തളിനുള്ള കാരണം.   തങ്ങള്‍ ശാസ്ത്രത്തിന്റെ മൊത്തക്കച്ചവടക്കാരെന്നു  നെറ്റിയിലെഴുതിയൊട്ടിച്ചു   നടക്കുന്ന യുക്തിവാദികളുടെ  സംസ്ഥാന സെക്രടറിയായിരുന്ന  പെണ്ണ് അശാസ്ത്രീയ, ആനമണ്ടത്തരം വിളിച്ചുപറഞ്ഞതിലുള്ള ജാള്യത മറച്ചു വെക്കാനുള്ള വിഫല ശ്രമം മാത്രമാണ് ഈ വെട്ടി നിരത്തല്‍.   ഇതിലൂടെ യുക്തിവാദികള്‍ ഇരട്ട പ്രതി സന്ധിയിലാണകപെട്ടത്.  ഒന്ന് യുക്തിവാദികളുടെ ശാസ്ത്രീയ ബോധവും പ്രകൃതിയെകുറിച്ച  കാഴ്ചപ്പാടും വ്യക്തമായി.  രണ്ടു മുമ്പ് സൂചിപ്പിച്ച പോലെ ഒരു പെണ്ണ് അവളുടെ ബാല്യത്തിലും യൌവ്വനത്തിലും എത്ര ഉന്നതവിദ്ധ്യാഭ്യാസവും ശാസ്ത്രീയ കാഴച്ചപ്പാടും സ്വാതന്ത്ര്യവും അനുഭവിച്ചിരിന്നുവെങ്കിലും, യുക്തിവാദികള്‍ക്കിടയില്‍  പെട്ട്പോയാലുള്ള അവളുടെ   അതിദാരുണാവസ്ഥ വിളിച്ചോതിയിരുന്നു ഈ പ്രസ്താവന.  ഈ ഒളിച്ചോട്ടം കൊണ്ടൊന്നും  ഇവരുടെ അപമാനം മറച്ചുവെക്കില്ല .

മുമ്പ് നാം ചൂണ്ടിക്കാട്ടിയ ഒരു ഭാഗം കൂടി വെട്ടി മാറ്റിയത് കാണുക. അന്ന് അത് മാന്യ വായനക്കാര്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ്.  അത് ഒരു യു പി സ്കൂള്‍ പ്രാധനദ്ധ്യപികയായിട്ടു പോലും തന്റെ ചുറ്റുപാടിലും അയല്‍പക്കത്തും നടക്കുന്ന സാമൂഹ്യ രാഷ്ട്രീയ ഭരണ വ്യവസ്ഥിതിയെ കുറിച്ചും മാറ്റങ്ങളെ കുറിച്ച് ഒരു യുക്തിവാദിനി എത്ര അജ്ഞയാണെന്ന് വിളിച്ചോതുന്ന അവരുടെ വെളിപ്പെടുത്തലുകളാണ്.   അവരുടെ  അഭിമുഖത്തിന്റെ അച്ചടിപ്പതിപ്പിലേക്ക്

 ഈ ഭാഗത്തിന്‍റെ ഇലക്ട്രോണിക്സ് രൂപം കാണുക




 ആ വിഷയം മുമ്പ് നാം ചര്‍ച്ച ചെയ്തിരുന്നു ആ ഭാഗം

"മുസ്ലിം സ്ത്രീകളുടെ രംഗത്ത്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഞാന്‍ ബഹുമാനിക്കുന്ന ഒരാളാണു 'മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പി കെ സൈനബ'?!!!!!!!!!!.30   എന്താണ് ഇപ്പറഞ്ഞതിന്റെ  സാരം. മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നിന്ന് കേവലം മൂന്നു കിലോ മീറ്ററില്‍ താഴെ ദൂരത്തില്‍ ചെറാട്ട്കുഴി അമ്പലത്തിനടുത്ത് വീട് വച്ച് താമസിക്കുന്ന KYS സംസ്ഥാന സെക്രടറിയായിരുന്ന. KSTA മലപ്പുറം ജില്ലാ പ്രസിഡണ്ടായിരുന്ന, KSTA മലപ്പുറം ജില്ലാ ജോയിന്റ് സെക്രടറിയായ ഒരു ഗവണ്‍മെന്റ് UP സ്കൂള്‍ പ്രധാനാദ്ധ്യപികയായ31  ഒരാളില്‍ നിന്ന് ഇത്തരം വിവരം കെട്ട ഒരു പ്രസ്താവന വന്നു എന്നതും, അവര്‍ ചെറു പ്രായത്തിലെ സ്വന്തം വിശ്വാസത്തെ വിചിന്തനം നടത്താന്‍ ധൈര്യപ്പെട്ടിരുന്നു32 എന്നതും കൂട്ടി വായിച്ചാല്‍ അവര്‍ ഇന്ന് എത്തിപ്പെട്ടിരിക്കുന്ന ആ ആദര്‍ശം അല്ലെങ്കില്‍ ആ സാമൂഹ്യ വ്യവസ്ഥ അതുമല്ലെങ്കില്‍ അവരെ നയിക്കുന്ന വിശാസം അല്ലെങ്കില്‍ അവരുടെ കുടുംബം ഏതൊരു തമോഗര്‍ത്തത്തിലാണ് അവരെ കൊണ്ടെത്തിച്ചെതെന്നും  അതില്‍ നിന്നും എന്നെങ്കിലും ഇവര്‍ക്ക് മോചനമുണ്ടാകുമോ  എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇന്നത്തെ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാടാണ്. 


ഇവര്‍ ഇപ്പോള്‍ എന്ത് കൊണ്ട് ഈ ഭാഗം ഒഴിവാക്കി എന്നത് മുന്‍ പോസ്റ്റിലെ വിശദീകരണങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്. ഈ വിഷയം ആ പോസ്റ്റിലെ കമന്റുകളിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അത് കൊണ്ട് ഇനിയും ഇവിടെ കൂടുതല്‍ വിശദീകരണമേതും ആവശ്യമില്ല.

ഒരു കാര്യം നമുക്ക് പറയാതെ വയ്യ. നാം ഇടപെട്ടത് കൊണ്ടാണ്. ഈ ഭാഗം വെട്ടിത്തിരുത്തിയിരിക്കുക. ഈ വിഷയം ചര്‍ച്ച ചെയ്തതിലടപെട്ടു പാവം ഫൌസിയയെ ഈ രീതിയിലേക്ക് അടിച്ചമര്‍ത്തിയ  അവരുടെ ഭര്‍ത്താവായ പുരുഷന്‍ ജബ്ബാര്‍ ഈ വിവരക്കേട് തഹമാടായിയുടെ തലയില്‍ കെട്ടിവച്ചാണ്  ന്യായീകരിച്ചത് .  തന്റെയും തന്റെ യുക്തിവാദി ആദര്‍ശത്തിന്റെയും ശ്രമ ഫലമായാണ് ഫൌസിയ എന്ന ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന ചിന്തയം സ്വാതന്ത്ര്യവും വിവരവും വെല്ലുവിളികള്‍ സ്വീകരിച്ചു അത് നേരിടാനുള്ള കരുത്തുമുണ്ടായിരുന്ന ഫൌസിയ ഈ നിലയിലെത്തിയതെന്നു ലോകമറിയുന്നതിലുള്ള ജാല്യതയാകാം ജബ്ബാറിനെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്.

അടുത്തതാണ് ഏറെ സഹതാപമര്‍ഹിക്കുന്നതും അതിലേറെ  നമുക്ക് ഏറെ  ആത്മ വിശ്വാസം നല്‍കുന്നതും.

പച്ചക്കുതിര 2011 ഡിസംബര്‍ ലക്കം കവര്‍ സ്റ്റോറി ഫൌസിയയുമായി നടത്തിയ അഭിമുഖമാണല്ലോ. ആ കവര്‍സ്റ്റോറിക്ക്  അവര്‍ നല്‍കിയ അടിക്കുറിപ്പ് 'മലപ്പുറത്ത് ഒരു മുസ്ലിം കുടുംബത്തിനു മത രഹിത ജീവിതം സാധ്യമോ?' എന്നായിരുന്നല്ലോ അതിന്റെ(മാസികയുടെ മുഖ പേജ്)  സ്കാന്‍ ഇമേജ് ഇതാ.





 ഇതിന്റെ തന്നെ ഓണ്‍ലൈന്‍ പതിപ്പിലെ വികൃതമുഖം കാണുക 


എന്ത് കൊണ്ട് പച്ചക്കുതിര തന്റെ മുഖം വെട്ടി വികൃതമാക്കി?!...
പച്ചക്കുതിരയുടെ  അച്ചടി മുഖചിത്രത്തിലെ മുസ്ലിം കുടുംബം എവിടെ?!എന്തെ മുസ്ലിം കുടുംബത്തിനു എന്നത് സ്ത്രീക്ക് എന്ന് തിരുത്തിയതും ഒരു പെണ്ണില്‍ പരിമിതപ്പെടുത്തിയതും
 എന്ത് കൊണ്ട് ശ്രീമതി ഫൌസിയയെ കുടുംബത്തില്‍ നിന്ന് പോലും അടര്‍ത്തി യെടുത്തു ഒറ്റത്തടിയാക്കി?

ഇവിടെയാണ്‌ നമ്മുടെ ഇടപെടലിന്റെ ആഴം നമുക്ക് ബോധ്യപ്പെടുന്നത്. മാന്യ വായനക്കാര്‍ മുന്‍പോസ്റ്റില്‍ ഇടപെട്ടു കമന്റുകളില്‍ പ്രധാനമായും ഉന്നയിച്ച പ്രശ്നമായിരുന്നു KYS സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്ന ജബ്ബാറിന്റെ കുടുംബത്തിനു മുസ്ലിം കുടുംബമെന്ന ഓമനപ്പേര് ചേരുമോ എന്നത് ...
എന്തോ പച്ചക്കുതിരയുടെയും DCB യുടെയും പത്രാധിപസമാധിയിലിരിക്കുന്ന ഉന്നത ബുദ്ധിജീവികള്‍ക്കോ, അഭിമുഖം നടത്തിയ മഹാന്‍ താഹ മാടായിക്കോ അതല്ല യുക്തിവാദി സംസ്ഥാന നേതാക്കളായ ജബ്ബാറിനോ പാവം പാവം ഫൌസിയക്കോ ഇക്കാര്യം മനസ്സിലായില്ല എന്നതും ഈ ബ്ളോഗില്‍ ഇടപെട്ട മാന്യവായനക്കാര്‍ക്ക്‌  ഇക്കാര്യം പെട്ടന്നു ബോധ്യപ്പെട്ടു എന്നതും ഇരു കൂട്ടരുടെയും ബൌദ്ധിക നിലവാരവും അറിവും കഴിവും വിവരവും താരതമ്യം ചെയ്യാനുള്ള മാനദണ്ധമല്ലെ.. പ്രിയ സുഹൃത്തുക്കളെ നമ്മുടെ ഇടപെടലുകള്‍ ചെറിയ മാറ്റമല്ല വരുത്തിയത്. കേരളത്തിലെ ബുദ്ധിജീവനത്തിന്റെയും അക്ഷര കച്ചവടത്തിന്റെയും മൊത്തക്കച്ചവടം നടത്തുന്ന കൂട്ടരുടെ നിലവാര തകര്‍ച്ചയും വിവരക്കെടും ചൂണ്ടിക്കാട്ടി അവരെ തിരുത്താന്‍ നമുക്ക് സാധിച്ചു എന്നത് നമ്മുടെ ഇടപെടലുകള്‍ അതിന്റെ ഫലം ചെയ്യുന്നു എന്ന് തെളിയിക്കുന്നു.   ഇതില്‍ നമുക്ക് ഏറെ അഭിമാനം ഉണ്ട്.

പക്ഷെ ഇതില്‍ അഭിമാനിക്കുന്നതിലുപരി നാം മനസ്സിലാക്കേണ്ടതും ശ്രദ്ധിക്കേണ്ടതും ഈ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞത് നമ്മുടെ ഉത്തരവാദിത്വവും ബാധ്യതയും കൂട്ടുന്നു എന്നത് തിരിച്ചറിഞ്ഞു ഇനിയും ശക്തമായി ഇടപെടേണ്ടതുണ്ട്  എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.
തുടര്‍ന്നും ഇത്തരം മനുഷ്യാവകാശപ്രശ്നങ്ങളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പീഡിതജനവിഭാഗങ്ങള്‍ക്കും പ്രകൃതിക്കും ആവാസവ്യവസ്ഥക്ക്മെതിരെയുള്ള കടന്നു കയറ്റങ്ങള്‍ക്ക്  നേരെ പ്രതികരിക്കാനും നമ്മുടെ പരിതിയില്‍ നിന്ന് പ്രതിരോധിക്കാനും നാം തയ്യാറെടുക്കുക. അതിനു അള്ളാഹു അനുഗ്രഹിക്കട്ടെ

ഈ വിഷയത്തില്‍ മുമ്പ്  FB freethinkers   ഗ്രൂപ്പില്‍ നടന്ന ചര്‍ച്ച പോസ്റ്റു ചെയ്തത് കൂടുതല്‍ വായനക്ക് സമര്‍പ്പിക്കുന്നു

കേരളത്തില്‍ കമ്യൂണിസ്റ്റു നാസ്തിക ഭൌതിക യുക്തിവാദികളുടെ ചൂഷണത്തിന് വിധേയയായി കഷ്ട്ടപ്പെടുന്ന ഒരു പെണ്ണിന്റെ അവസ്ഥ  ഇന്ഷാഅല്ലാ  അടുത്തൊരു പോസ്റ്റില്‍

Monday, August 6, 2012

ഡിലിറ്റാഘോഷം വീണ്ടും വീണ്ടും

മാലോകരെ  അറിയുക ഇങ്ങനെയും ചില സ്വതന്ത്ര ചിന്തകള്‍

FB FREETHINKERS ഗ്രൂപ്പില്‍ എന്റെ ഈ ബ്ലോഗ്‌പോസ്റ്റ്‌, പോസ്റ്റ്‌ ചെയ്തിരുന്നു. അതില്‍ ഇന്ന് 00 30 (IST) മണിക്കുവരെ വരെ കമന്റും ചെയ്തിരുന്നു. അവസാനം ഞാന്‍ സന്ദര്‍ശിച്ച സമയത്ത് 110 കമന്റുകള്‍ എങ്കിലും ഉണ്ടായിരുന്നു. 15 45 (IST) മണിക്ക് എന്റെ മെയില്‍ ബോക്സിലെ പ്രസ്തുത ലിങ്കില്‍ ക്ലിക്കിയപ്പോള്‍ വന്ന റിസള്‍ട്ട് ഇങ്ങനെയാണ്.


സ്വതന്ത്ര ചിന്തയുടെ  മൊത്തക്കുത്തക  അവകാശപ്പെടുന്ന ഇവരുടെ അസഹിഷ്ണുതയും വെറുപ്പും  വിധ്വാശവും ആശയ പാപ്പരത്തവും വിളിച്ചോതുന്ന നടപടിയല്ലേ ഈ നിഷ്ടൂര ഡിലിറ്റിംഗ്.  ഞാന്‍ ബ്ലോഗറാവാന്‍ ഉണ്ടായ സാഹചര്യവും ഇത്തരം  ഒരു ഡിലിറ്റ് ആഘോഷം മൂലമാണ്. അക്കാര്യം ഇവിടെ വിശദമാക്കിയിട്ടുണ്ട്. അടിച്ചമര്‍ത്തപ്പെടുകയും നിരന്തരം ചൂഷണം ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്ന പെണ്ണിന്റെ പ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ പോസ്റ്റ്‌ പെണ്ണിനെ ചൂഷണം ചെയ്തു അതിലൂടെ സ്വന്തം ആദര്‍ശ പ്രചരണം നടത്തികൊണ്ടിരിക്കുന്ന  പെണ്ണിന്റെ ശത്രുക്കളെ ചൊടിപ്പിച്ചിരിക്കാം.  അവര്‍ പെണ്ണിനെ ചൂഷണം ചെയ്യുന്നു എന്ന് മാത്രമല്ല അങ്ങനെ ചൂഷണത്തിന് വിധേയമായി കൊണ്ടിരിക്കുന്ന പെണ്ണിനെ മഷ്തിഷ്കപ്രക്ഷാളനം നടത്തി  ഇതാണ് തങ്ങളുടെ മോചന മാര്‍ഗ്ഗം എന്ന് തെറ്റിദ്ധരിപ്പിച്ചു ആ ചൂഷണ മാര്‍ഗ്ഗത്തിനു വേണ്ടി തന്നെ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്ന അടിമകളാക്കി പെണ്ണിനെ മാറ്റിയ പുരുഷ മേധാവികളായ യുക്തിവാദികളെ  ആ  പോസ്റ്റ്‌ ആലോസരപ്പെടുത്തിയിരിക്കാം.

നിങ്ങളുടെ പേശീബലത്തിനും  അധികാര മുഷ്കിനും മുന്നില്‍ ഈ സാധുവിനു ഒന്നും ചെയ്യാന്‍ കഴിയില്ല. പക്ഷെ നിങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും ഒരു പരിതിവരെയേ നിങ്ങള്‍ക്ക് തടുക്കാന്‍ പറ്റൂ.... എന്നെ വായിക്കാനും എനിക്ക് പ്രോത്സാഹനം നല്‍കാനും സഹൃദയരും മനുഷ്യാവകാശത്തിനും സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും വേണ്ടി  പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള ഒട്ടേറെ നല്ലമനുഷ്യര്‍ ബൂലോകത്തും പുറത്തും ഉണ്ടെന്നതും സര്‍വ്വോപരി അല്ലാഹുവിന്റെ സഹായം ഉണ്ടാകും എന്ന ഉത്തമ വിശ്വാസവും ഇനിയും കൂടുതല്‍ മുന്നോട്ടു പോകാന്‍ ആത്മ വിശ്വാസം നല്‍കുന്നു.

അത് കൊണ്ട് മനുഷ്യന്റെ, പെണ്ണിന്റെ, പ്രകൃതിയുടെ, ശാസ്ത്രത്തിന്റെ, ആവാസ വ്യവസ്ഥിതിയുടെ ശത്രുക്കളോട് വിനീതമായി അറിയിക്കാനുള്ളത് നിങ്ങളുടെ ഡിലിറ്റിംഗ്  കൊണ്ടൊന്നും ഒരു പോറലേല്‍പിക്കാന്‍ പോലുമാവില്ല 
. മുമ്പ് കേരളയുക്തിവാദിസംഘം സംസ്ഥാന ഉപാദ്ധ്യക്ഷന്റെ ബ്ലോഗില്‍ ഞാനിട്ട കമന്റുകള്‍ മാത്രം ഡിലിറ്റ് ചെയ്തത് കൊണ്ടാണ് സ്വന്തമായി ബ്ലോഗ്‌ പോസ്റ്റുകള്‍ ചെയ്യാന്‍ ധൈര്യവും ആത്മ വിശ്വാസവും ലഭിച്ചതും ഇത്രയും മുന്നോട്ടു പോകാന്‍ സാധിച്ചതും.  നിങ്ങള്‍ എന്റെ ഒരു പോസ്റ്റ്‌ ഡിലിറ്റ് ചെയ്തുവെന്ന് വച്ച്  അതിലൂടെ തളരില്ല എന്നരിയിക്കുന്നതോടൊപ്പം അത് കൂടുതല്‍ ആവേശവും ആത്മവിശ്വാസവും പകരുന്നു എന്നതില്‍ അഭിമാനിക്കുകയും ഈ  ഇടപെടലുകള്‍ എത്തേണ്ടിടത് എത്തുന്നുവെന്നും അത് ചിലരെയെങ്കിലും അലോസരപ്പെടുത്തുന്നു വെന്നതും ഏറെ അഭിമാനവും ആത്മവിശ്വാസവും പകരുന്നു.