Followers

Monday, February 27, 2012

ഇ എ ജബ്ബാര്‍ എന്ന ദൈവം ഉണ്ട്/ഇല്ല വാദി

  • ശ്രീ ഇ എ ജബ്ബാറിന്റെ fasebook പ്രസ്താവന





  • Ea Jabbar Cnd Mannarkkad അപ്പോള്‍ മാഷിനു തന്നെ അറിയാം മാഷ്‌ ഒരു ബാഹ്യ ശക്തിയാല്‍ നിയന്ത്രിക്കപ്പെട്ടവാന്‍ ആണ് എന്ന്...അതു ഞാന്‍ ഒരിക്കലും നിഷെധിച്ചിട്ടില്ല. ആത് “ഒരു” ശക്തിയാണെന്നല്ല അനേകം ശക്തികളാണെന്നു തോന്നുന്നു ! ആ ശക്തിയും നിങ്ങളുടെ കിതാബിലേ അല്പനുംമണ്ടനുമായ ദൈവവും തമ്മില്‍ കടലും കടലത്തോലും തമ്മിലുള്ള അന്തരമുണ്ടെന്നു മാത്രം !!

Friday, February 24, 2012

ഇങ്ങനെയും ചില സ്വതന്ത്ര ചിന്തകള്‍


ഗ്രൂപ്പില്‍ ശ്രീ നാസര്‍ മഴവില്ല് ഇട്ട ഒരു പോസ്റ്റും തുടര്‍ചര്‍ച്ചയും വിലയിരുത്താനുള്ള ശ്രമമാണിവിടെ നാസ്തിക ഭൌതിക യുക്തിവാദികള്‍ നിയന്ത്രിക്കുന്നതും വളരെയേറെ നാസ്തിക ഭൌതിക യുക്തിവാദി വായനക്കാര്‍ ഉള്ളതുമായ ഒരു ഗ്രൂപ്പാണ് FREE THINKERS - സ്വതന്ത്ര ചിന്തകര്‍.
ശ്രീ നാസര്‍ ഇങ്ങനെ പോസ്റ്റുവാനുണ്ടായ സാഹചര്യം KYS (കേരള യുക്തിവാദി സംഘം) സംസ്ഥാന സമ്മേളന ഫോട്ടോയും ടുണീഷ്യയിലെ തിരഞ്ഞെടുപ്പും അതിന്റെ ഫോട്ടോയും താരതമ്യം ചെയ്തു ശ്രീ ഹസനുല്‍ ബന്ന ഇട്ട പോസ്റ്റും തുടര്‍ ചര്‍ച്ചയുമാണ്. ആ പോസ്റ്റില്‍ (ഇവിടെ ക്ലിക്കുക) നടന്ന ചര്‍ച്ചയില്‍ കേരളത്തിലെ യുക്തിവാദികളുടെ സ്ത്രീ വിരുദ്ധത ശരിക്കും തൊലിയുരിഞ്ഞു. ആ ചര്‍ച്ച ഇവിടെ ഉണ്ട്. ആ നാണക്കേടില്‍ നിന്ന് മുഖം പൊത്തി രക്ഷപ്പെടാനുള്ള വിഫല ശ്രമമാണ് ശ്രീ നാസറിന്റെ പോസ്റ്റ്‌. പക്ഷെ പോസ്റ്റും തുടര്‍ചര്‍ച്ചയും യുക്തിവാദികളെ നാണക്കേടില്‍ നിന്ന് അപമാനത്തിലെക്കും അപഹാസ്യതയിലെക്കും പിടിച്ചുയര്‍ത്തി എന്നത് യുക്തിവാദികളെ സംബന്ധിച്ച് ഏറെ ആത്മവിശ്വാസം നല്‍കിയിരിക്കാം 

പോസ്റ്റില്‍ അദ്ദേഹം പറയുന്നു 
''മുസ്ലിം ബാക്ക് ഗ്രൗണ്ടില്‍ നിന്നും സ്വതന്ത്ര ചിന്തയിലേക്ക് കടന്നു വന്ന പുരുഷന്‍മാരെക്കാളും കൂടുതല്‍ സ്ത്രീകള്‍ ആണെന്നാണ്‌ എന്റെ വ്യക്തി പരമായ അറിവും അനുഭവവും.''
ഏറെ മുസ്ലിം സ്ത്രീകള്‍ നാസ്തിക ഭൌതിക യുക്തിവാദത്തിലേക്ക് കടന്നു വരുന്നുണ്ട് എന്നാണ്. ശ്രീ നാസറിന്റെ ഈ പ്രസ്താവനയില്‍ ഇടപെട്ടു ഞാന്‍ ഇങ്ങനെ ഒരു കമന്റ് ചെയ്തു. 

''നാസര്‍
ഇസ്ലാമില്‍ നിന്ന് യുക്തി വാദത്തിലേക്ക് കടന്നുവന്ന (പ്രണയം നടിച്ചു ഒപ്പം കൂട്ടിയ) യുക്തിവാദിപ്പെണ്ണിനെ പച്ചക്കുതിര 2011 ഡിസ ലക്കം പരിചയപ്പെടുത്തുന്നുണ്ട്. അത് മറ്റാരുമല്ല ഈ ഗ്രൂപിലെ തെറിവീരന്‍ ഇ എ ജബ്ബാറിന്റെ കെട്ട്യോള്‍ തന്നെയാണ്.

അവര്‍ എവിടെ എത്തി നില്‍ക്കുന്നു എന്നറിയാന്‍ അവരുടെ ഈ പ്രസ്താവന തന്നെ ധാരാളം. അത് കൂടെ വായിച്ചോളൂ
"മുസ്ലിം സ്ത്രീകളുടെ രംഗത്ത്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഞാന്‍ ബഹുമാനിക്കുന്ന ഒരാളാണു 'മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ സൈനബ'
 തൃപ്തിയായല്ലോ ഇപ്പറഞ്ഞ പെണ്ണ് ജീവിക്കുന്നത്. മലപ്പുറം ജില്ല പഞ്ചായതാപീസില്‍ നിന്ന് കേവലം രണ്ടു കിലോ മീറ്റര്‍ അപ്പുറത്താണെന്നത് കൂടി ചേര്‍ത്ത് വച്ച് ഈ  പ്രസ്താവനയെ വിലയിരുത്തിയാല്‍ ചിത്രം അല്പം കൂടി വ്യക്തമാവും.''

ഈ കാര്യം വ്യക്തമായി ഈ പോസ്റ്റില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട് ഈ ലിങ്കില്‍ ക്ലിക്കി അവിടെയെത്താം. മാത്രമല്ല ഈ പോസ്റ്റ്‌ FREE THINKERS - സ്വതന്ത്ര ചിന്തകര്‍  ഗ്രൂപ്പിലും പോസ്റ്റ്‌ ചെയ്തിരുന്നു. 

തുടര്‍ന്ന് ശ്രീമാന്‍ മനോജ്‌ വി എം എന്നെ പേരെടുത്തു പറഞ്ഞു  ഇങ്ങനെ ഒരു കമന്റ് ചെയ്തു. 

''Manoj VM 
‎Zubaida Idrees
"മുസ്ലിം സ്ത്രീകളുടെ രംഗത്ത്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഞാന്‍ ബഹുമാനിക്കുന്ന ഒരാളാണു 'മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ സൈനബ'

 ഇങ്ങനെ ജബ്ബാര്‍ മാഷിന്റെ ഭാര്യ പറഞ്ഞാല്‍ അതില്‍  എന്താണാവോ ദൃഷ്ടാന്തം ? വനിതാ സംവരണം കൊണ്ട് വന്നത് കൊണ്ടല്ല പീ കെ സൈനബയും അത് പോലെ പല വനിതകള്‍ക്കും സ്ഥാനം കൊടുക്കാന്‍ മുസ്ലിം ലീഗ് നിര്‍ബന്ധിതം ആയി തീര്‍ന്നത് എന്ന് കേരളത്തില്‍ ആര്‍ക്കും അറിയില്ലല്ലോ ? കഴിഞ്ഞ അസ്സെംബ്ലി തിരഞ്ഞെടുപ്പില്‍ ലീഗ് എത്ര വനിതകള്‍ക്ക് സീറ്റ്‌ കൊടുത്തു വനിതാ സംവരണം അസെംബ്ലിയില്‍ ഇല്ലാത്തപ്പോള്‍ ?''

അതില്‍ ഞാന്‍ ഇടപെട്ടിരുന്നില്ല. പക്ഷെ ശ്രീ മനോജിന്റെ ഈ പ്രസ്താവന അദ്ദേഹത്തെ വിലയിരുത്താന്‍ ഏറെ സഹായകരമാണ്. 
 ശ്രീ മനോജ് ഈ ഗ്രൂപ്പിന്റെ അഡ്മിന്‍ ആണെന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആഴമേറിയ അറിവും പ്രവിശാലമായ വായനയും അതിരുകളില്ലാത്ത സൌഹൃതവും അറിഞ്ഞും അംഗീകരിച്ചും കൊണ്ടും അദ്ദേഹത്തോടുള്ള എല്ലാ ആദരവും നില നിര്‍ത്തികൊണ്ടും  തന്നെ പറയേണ്ടി വരുന്നു. അദ്ദേഹം ഇപ്പറഞ്ഞതും തുടര്‍ കമന്റുകളും അദ്ദേഹത്തിന്റെ ആ ഉന്നത സ്ഥാനത്തിനു നിരക്കാത്ത വിവരക്കേടും പൊട്ടത്തരവും ആയിപ്പോയി.......... . പക്ഷെ മറ്റൊരു രീതിയില്‍ അദ്ദേഹത്തെ വിലയിരുത്തിയാല്‍ ഇതും ഇതിലപ്പുറവും അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.  അദ്ദേഹം നാസ്തിക ഭൌതിക യുക്തിവാദിയാണെന്നതും  അദ്ദേഹം നാസ്തിക കണ്ണട വച്ച് മാത്രം വായിക്കുകയും, നാസ്തികമല്ലാതെ മറ്റൊന്നും മനസ്സില്‍ കയറാത്ത രീതിയില്‍ ഹൃദയത്തിനും ബുദ്ധിക്കും പൂട്ട്‌ വക്കുകയും ചെയ്തിരിക്കുന്നു എന്നത് തന്നെ കാരണം.

 ശ്രീമാന്‍ മനോജിന്റെ ആ കമന്റിനോട് പ്രതികരിച്ചു കൊണ്ട് ശ്രീ തണ്ടാശ്ശേരി റഷീദ് ഇങ്ങനെ കമന്റടിച്ചു  

  Tandasseri റഷീദ്:  അപ്പോള്‍ മനോജ്‌ സാറിനും തെറ്റ് പറ്റി ...പി കെ .സൈനബ ,സിപിഎം സെക്രടരിയെട്റ്റ് മെമ്പര്‍ ആണ് ......മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ സുഹറ മമ്പാട് ,ഇക്കാര്യം പോലും അറിയാത്ത ആള്‍ ആണ് ജബാര്‍ മാഷ്‌ ന്റെ വൈഫ്‌ എന്നാണ്Zubaida Idrees ഉദ്ദേഷിചിരിക്കുക  Manoj VM 

ഈ വിവരക്കേട് മനസ്സിലാക്കിയിട്ടും വീണത് വിദ്യയാക്കി കൊണ്ട്  ശ്രീ മനോജ്‌ വീണ്ടും ഇങ്ങനെ കസറി 
''Manoj VM 
റഷീദ്‌ ഭായീ, സീ പീ എമ്മില്‍ കോട്ടയം ജില്ല സെക്രെട്ടെരിയട്ടില്‍ എത്ര വനിതകള്‍ ഉണ്ട് എന്ന് പോലും എനിക്ക് അറിയില്ല. കാരണം ഒരു ദശകം ആയി ഞാന്‍ പ്രവാസിയാണ്. സീ പീ എമ്മില്‍ വനിതാ നേതാക്കള്‍ക്ക് പഞ്ഞവുമില്ല. റഷീദ്‌ ഭായി മുകളില്‍ പറഞ്ഞ സൈനബ സുഹറ എന്ന പേരുകള്‍ തമ്മില്‍ മാറിയത് ആണ് പ്രശ്നം എങ്കില്‍ എനിക്ക് സുബൈദ ചേട്ടനോട് ആ വിഷയത്തില്‍ ഒരു "നല്ല നമസ്കാരം" മാത്രമാണ് പറയുവാന്‍ ഉള്ളത്. പച്ചക്കുതിര എന്ന പേരില്‍ 2002 ജനുവരി മുതല്‍ ഡി.സി. ബുക്‌സ്‌ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികത്തിലെ അഭിമുഖം എടുത്ത വ്യക്തിയുടെതോ പ്രൂഫ്‌ റീഡറുടെതോ ആയ ഓരോ ശ്രദ്ധക്കുറവോ തെറ്റോ ജബ്ബാര്‍ മാഷിന്റെ ഭാര്യയുടെ തെറ്റ് എന്നും പറഞ്ഞു വലിയ കാര്യമാക്കി പൊക്കി പിടിച്ചു സ്വന്തം ബ്ലോഗിന് പരസ്യത്തിനു ശ്രമിക്കുന്നതില്‍.''

 ശ്രീ മനോജിനു എന്തോ എന്റെ ബ്ലോഗിനോട് അലര്‍ജിയോ അസഹിഷ്ണുതയോ ആണ്. അതെന്തെങ്കിലുമാകട്ടെ. ശ്രീ മനോജിന്റെ കമന്റിലേക്ക് പോകാം. ശ്രീമാന്‍ അഡ്വ: മനോജ്‌ സാധാരണക്കാരനല്ല  വെറും എട്ടാം ക്ലാസ് വിദ്ധ്യാഭ്യസമുള്ള ഞാനെവിടെ തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് ബിരുധമെടുത്തു ദുബായില്‍ പ്രാക്ടീസ് ചെയ്യുന്ന ശ്രീ മനോജെവിടെ.  
 ഒരു വക്കീലായ ശ്രീ മനോജ്‌ ഏതെങ്കിലും കാര്യത്തെ കുറിച്ച് ഒരു പ്രസ്താവന നടത്തുമ്പോള്‍ ആ വിഷയം മനസ്സിലാക്കി വേണം പ്രതികരിക്കാന്‍ എന്ന സാമാന്യ യുക്തിയെങ്കിലും പ്രയോഗിക്കെണ്ടിയിരുന്നു  യുക്തിവാദി ബുജി കൂടിയായ ശ്രീ മനോജിനു. എന്റെ ബ്ലോഗിനോടുള്ള അസഹിഷ്ണുതയും, പുളിച്ചുതികട്ടലും  ഉള്‍കൊള്ളാന്‍ കഴിയുന്നുണ്ട്. പക്ഷെ തന്റെ എതിര്‍കക്ഷി എന്താണ് പറയാന്‍ സാധ്യത എന്ന് മുന്‍കൂട്ടി മനസ്സിലാകി അതിനനുസരിച്ച് മുന്‍കരുതല്‍ നടത്തുന്ന ഒരു വക്കീലിന് എന്നെ അടിക്കാന്‍ മുതിരുന്നതിനു  മുമ്പ് ഈ വിഷയത്ത്ല്‍ ഞാന്‍ എന്ത് പറഞ്ഞു എന്ന് എന്റെ ഈ പോസ്റ്റിലൂടെ ഒരു പരക്കം പാചിലെന്കിലം നടത്തിയിരുന്നു എങ്കില്‍ ഈ ഒരു ദുരവസ്ഥ അദ്ദേഹം വരില്ലായിരുന്നു. 
 മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിട്ന്റ്റ് ആരെന്നു അറിയേണ്ട കാര്യമൊന്നും ശ്രീമനോജിനില്ല. പക്ഷെ ആ വിഷയത്തെ കുറിച്ച് സംസാരിക്കുന്നതിനു മുമ്പ് ആ വിഷയം പഠിക്കേണ്ട ഉത്തരവാദിത്വം ഒരു വക്കീലെന്ന നിലക്കദ്ധെഹത്തിനുണ്ട്. പോട്ടെ അദ്ദേഹത്തിനു പറ്റിയ മണ്ടത്തരം ചൂണ്ടിക്കാട്ടിയപ്പോള്‍ വീണ്ടും വീണത് വിദ്യയാക്കുന്ന ആ സര്‍ക്കസ് ഏറെ കൌതുകം നല്‍കുന്നുണ്ട്. 
ഒരു വക്കീല്‍ പോലും ഇത്രയ്ക്കു വികാരഭരിതനായി  സ്വയം തകരുന്നതിനുത്തരവാദി അദ്ദേഹത്തെ നയിക്കുന്ന യുക്തിവാദാദര്‍ശമല്ലാതെ മറ്റെന്താണ്.

 ശ്രീമതി ഫൌസിയയെന്ന മലപ്പുറം ജില്ല പഞ്ചായതാഫീസിനരികില്‍  താമസിക്കുന്ന തൊട്ടടുത്ത പഞ്ചായത്തിലെ GUP സ്കൂള്‍ പ്രധാനദ്ധ്യപികയെ, മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആരെന്നു തിരിച്ചറിയാത്ത അവസ്ഥയിലേക്ക് അധപതിപ്പിച്ചത് നാസ്തിക ഭൌതിക യുക്തിവാദമാണെന്ന് നാം മനസ്സിലാക്കിയിരുന്നു. എന്നാല്‍ ശ്രീ മനോജിന്റെ പുതിയ കണ്ടു പിടുത്തം (ശ്രീ ജബ്ബാറിന്റെയും) അത് പച്ചക്കുതിര ത്രൈമാസിക(?)ക്ക് സംഭവിച്ച അബദ്ധം മാത്രമാണ്. 

 അത് പരിശോധക്കുന്നതിനു മുമ്പ് അസഹിഷ്ണുവും മഹായുക്തിവാദി ബുദ്ധിജീവിയും 'വക്കീലു'മായ ശ്രീ മനോജിനെ, അദ്ദേഹത്തിലെ പന്ധിതനെ, വക്കീലിനെ ഒരിക്കല്‍ കൂടി പരിചയപ്പെടുക. ശ്രീ മനോജ്‌ പച്ചക്കുതിര മാസികയെ ത്രൈമാസികം ആയാണ് അദ്ദേഹത്തിനെ കമന്റിലൂടെ ബൂലോകരെ പരിചയപ്പെടുത്തുന്നത്. പക്ഷെ DC ബുക്സ് അവരുടെ സൈറ്റില്‍ പച്ചക്കുതിരയെ ഇങ്ങനെ പരിചയപ്പെടുത്തുന്നു.
"A monthly in Malayalam, Pachakuthira covers mainly topics of general interest such as current affairs, politics, social issues, articles and poems, interviews with important personality and so on. An issue costs Rs.12/-" 

monthly എന്ന് DC പ്രഖ്യാപിക്കുന്ന മാസികയെ ത്രൈമാസികം ആയി മനസ്സിലാക്കിയത് അദ്ദേഹത്തിന്റെ ഒരു അബദ്ധമായി കണ്ടു കൂടെ എന്ന് ന്യായമായും സംശയിക്കാം പക്ഷെ അദ്ദേഹം ഒരു വക്കീലാണ്. മാത്രമല്ല വളരെ നിസ്സാരമായി രണ്ടു മൌസ് ക്ളിക്കുകളിലൂടെ അറിയാന്‍ സാധിക്കുന്ന കാര്യം പോലും അവഗണിച്ചു  ആ കാര്യത്തെ കുറിച്ച് നിരുത്തരവാദ പ്രസ്ഥാവനയിറക്കിയത്.............................!!

നാസ്തിക ഭൌതിക യുക്തിവാദം ഒരു വക്കീലിനെ പോലും ഇത്രയ്ക്കു വിവരം കെട്ടവനാക്കുമെന്നത് ആ പ്രസ്ഥാനത്തെ വിലയിരുത്താന്‍ പര്യാപ്തമാണ്. 
 ശ്രീ മനോജ്‌ പറഞ്ഞ പോലെ ശ്രീ ജബ്ബാറും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ തിരിച്ചറിയാത്ത ഉന്മാദാവസ്ഥ  ശ്രീമതി ഫൌസിയക്കല്ല പച്ചക്കുതിരക്കാണ് സംഭവിച്ചത് എന്ന് തുടര്‍ന്ന് പറയുന്നുണ്ട്. അതിങ്ങനെ വായിക്കാം.

''Ea Jabbar പികെ സൈനബ ജില്ലാ പഞ്ചായത്തു പ്രസിഡന്റാണെന്ന വാക്യം പച്ചക്കുതിരയും താഹ മാടായിയും വരുത്തിയ തെറ്റാണ്. അതവര്‍ തന്നെ തിരുത്തിയിട്ടുമുണ്ട്.''
ശ്രീ ജബ്ബാറിന്റെയും, ശ്രീ മനോജിന്റെയും, മറ്റു യുക്തിവാദികളുടെയും വീണത് വിദ്യയാക്കുന്ന ആ അടവ് മുഖവിലക്കെടുത്തിട്ടും ചില കല്ലുകടി അനുഭവപെടുന്നു, പച്ചക്കുതിര മാസിക പ്രസിദ്ധീകരിച്ചത് ശ്രീമതി ഫൌസിയ എഴുതിയ ഒരു ലേഖനം എഡിറ്റു ചെയ്തല്ല. ഒരു അഭിമുഖം അവരുടെ മുഖത്ത് നിന്ന് കേട്ട് എഴുതി ആ വാക്കുകള്‍ ഒട്ടും മാറ്റം വരുത്തതെയാവാനാണ് സാധ്യത. മാത്രമല്ല ഇന്ന് ഇത്തരം അഭിമുഖങ്ങള്‍ക്ക് കേട്ടെഴുത്ത് രീതിയെ മാത്രമല്ല ആശ്രയിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ അതിന്റെ ഉന്നതിയില്‍ നില്‍ക്കുന്ന ഇന്ന് മള്‍ടിമീഡിയ സങ്കേതങ്ങള്‍ പൂര്‍ണമായുപയോഗിച്ചാണ് അഭിമുഖങ്ങള്‍ നടത്തുക. അല്ലാതെ ഏതെങ്കിലും ഒരാള്‍ വന്നു എന്തെങ്കിലും ചോദിച്ചു കിട്ടുന്ന ഉത്തരങ്ങളില്‍ നിന്ന് തന്റെ ഓര്‍മയില്‍ ബാക്കിനില്‍ക്കുന്ന എന്തെങ്കിലും എഴുതി പിടിപ്പിക്കുന്ന, അതല്ലെങ്കില്‍ ഷോര്‍ടഴുത്ത് സമ്പ്രദായമോ അല്ല ഇന്നുപയോഗിക്കുന്നത്. 

ഈ അഭിമുഖം ശ്രീ താഹാമാടായി ഒറ്റക്ക് വന്നു നടത്തിയതല്ല എന്ന് ശ്രീമതി ഫൌസിയയുടെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ വ്യക്തമാകും അതിങ്ങനെ 
''നിങ്ങള്‍ എന്നെത്തേടി വന്നു. നല്ലതു തന്നെ.'' പച്ചക്കുതിര മാസിക 2011 ഡിസ കവര്‍ പേജ് 27 ഇതില്‍ നിങ്ങള്‍ എന്ന ബഹുവചനം ഒന്നില്‍ കൂടുതല്‍ ആളുകള്‍ ശ്രീമതി ഫൌസിയയില്‍ നിന്ന് അഭിമുഖം സ്വീകരിക്കാന്‍ വന്നിരുന്നു എന്ന് തെളിയിക്കുന്നു. താഹാ മാടായി ഒറ്റയ്ക്ക് നടത്തിയ അഭിമുഖമായിരുന്നു വെങ്കില്‍ നീ, താങ്കള്‍, അങ്ങ് തുടങ്ങിയ പതങ്ങളാകും ഉപയോഗിക്കുക.  അത് കൊണ്ട് തന്നെ താഹാ മടായി കൂടാതെ സാങ്കേതിക പ്രവര്‍ത്തകര്‍ കൂടി (മള്‍ടിമീഡിയ ടീം) ഉണ്ടായിരിക്കാം അവര്‍ ഈ അഭിമുഖം റകാര്‍ഡു ചെയ്തിരിക്കാം.

 കൂടാതെ മാസികയുടെ ഇരുപത്തേഴാം പേജിനു മുകളില്‍ തന്നെ ആ അഭിമുഖത്തില്‍ പ്രതിപാദിക്കുന്ന സ്ത്രീകളില്‍ ശ്രീമതി ഫൌസിയയുടെ ഉമ്മയും അവരുടെ അധ്യാപികയും  സഹോദരിയുമായ സ്ത്രീയ്മൊഴികെയുള്ള മറ്റു മൂന്നു സ്ത്രീകളുടെ കളര്‍ ഫോടോ നല്ല വൃത്തിയിലും ഭംഗിയിലും  ചേര്‍ത്തിട്ടുണ്ട്. 
അതില്‍ ഒന്ന് കമല സുരയ്യ മാധവിക്കുട്ടിയായിരുന്ന കാലത്തെ ഫോടോയാണ്., മറ്റൊന്ന് യുക്തിവാദി കുതന്ത്രത്തിലകപ്പെട്ടു, തന്റെ മാതാപിതാക്കളെയും, ഉടപ്പിറപ്പുകളെയും, കുടുംബത്തെയും, സമൂഹത്തെയും, മതത്തെയും വലിച്ചെറിഞ്ഞു താന്‍ ആരെ  വിശ്വസിച്ചുവോ ആ പുരുഷനും അയാള്‍ ഉള്‍കൊള്ളുന്ന സാമൂഹ്യ സംവിധാനത്തും തന്റെ ജീവിതം ബലിയേകി ഏറെ വാര്‍ത്ത‍ കവരെജു നല്‍കി അവസാനം ആ പുരുഷനാല്‍ ഉപേക്ഷിക്കപ്പെട്ടു വിവാദങ്ങളില്‍ നിന്ന് വിവാധങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയാണ്. ഇതിനു രണ്ടിനുമിടയില്‍ മറ്റൊരു സ്ത്രീയുടെ ഫോടോ കൂടിയുണ്ട്. അത് സിപിഎം പ്രവര്‍ത്തക ശ്രീമതി പികെ സൈനബയുടെത് തന്നെയാണ്. ശ്രീമതി പികെ സൈനബ ഏതെങ്കിലും രംഗത്ത് പ്രസിഡന്റ് സ്ഥാനം വഹിക്കുഉണ്ടോ ഇല്ലേ എന്നത് എനിക്കറിയില്ല. പക്ഷെ മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്നത് ശ്രീമതി സുഹ്റ മമ്പാട് ആണ്.

സുഹ്റ മമ്പാട് എന്ന പെണ്ണിനെ ആ സ്ഥാനത്തേക്ക് ഉയര്‍ത്തിയത് ഇസ്ലാം മതവും മുസ്ലിം സമുദായവും മുജാഹിദ് പ്രസ്ഥാനവുമാണ്. ഈ മുജാഹിദ് പ്രസ്ഥാനവും മുസ്ലിം സമുദായവും ഇസ്ലാം മതവും ഏറെ ഉന്നത വിദ്ധ്യാഭ്യാസവും സ്വാതന്ത്ര്യവും നല്‍കി വളര്‍ത്തി കൊടുന്ന ശ്രീമതി ഫൌസിയയെ ഇന്നത്തെ അന്ധകാരത്തിന്റെ അടിത്തട്ടിലേക്ക്  അധപതിപ്പിച്ചത് നാസ്തിക ഭൌതിക യുക്തിവാദവുമാണ് എന്ത് ഈ രണ്ടു ആദര്‍ഷങ്ങളെയും വിലയിരുത്താന്‍ പറ്റിയ പാരാമീറ്ററാണ്. ഇങ്ങനെ ശ്രീമതി പികെ സൈനബയുടെ ഫോടോ വരെ അടിച്ചതില്‍ നിന്ന് ഒരു ചെറിയ അബദ്ധമായി നിസ്സാരവല്‍കരിച്ച് എല്ലാ കുറ്റവും താഹ മാടായിയുടെയും പച്ചക്കുതിര പത്രാധിപരുടെയും പ്രൂഫ്‌റീഡറുടെയും തലയില്‍ കെട്ടിവച്ച് അവരെ മാത്രം ബലിയാടാക്കി ഒഴിഞ്ഞുമാറാന്‍ പാടുമോ നാസ്തിക ഭൌതിക യുക്തിവാദികള്‍ക്ക്. പച്ചക്കുതിരയുടെ ഈ അഭിമുഖം കാണുന്നത് ശ്രീമതി ഫൌസിയയുടെ ഭര്‍ത്താവും KYS മലപ്പുറം ജില്ലാ പ്രസിഡണ്ടുമായ ശ്രീ ജബ്ബാറിന്റെ ബ്ലോഗില്‍ നിന്നാണ്. അദ്ദേഹം ആ അഭിമുഖം പരിചയപ്പെടുത്തുന്നതിനോടോപ്പം ഈ വിഡ്ഢിത്തം, വിവരക്കേട്, പൊട്ടത്തരം കൂടി ചൂണ്ടിക്കാട്ടിയിരുന്നു എങ്കില്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ കുമ്പസാരം, ഒഴിഞ്ഞുമാറ്റം ആവശ്യമുണ്ടായിരുന്നില്ല. എന്ന് മാത്രമല്ല അല്പം വിശ്വാസവുമുണ്ടായിരുന്നു. അത് പോലെ തന്നെ പച്ചക്കുതിര തിരുത്തി എന്ന് പറയുന്നത് കണ്ടു ഇത് ഇത് ലക്കത്തില്‍ തിരുത്തി എന്ന് പറയാത്തത് കൊണ്ട് തന്നെ അതിലെ ആത്മാര്‍ത്ഥതയും?.........

പച്ചക്കുതിര തിരുത്ത് കൊടുത്തത് ജനുവരി ലക്കത്തില്‍ ആണെങ്കില്‍ അവര്‍ സ്വയം തിരുത്തി എന്നംഗീകരിക്കാം. അല്ലാത്ത പക്ഷം വിമര്‍ശനം വന്നതില്‍ നിന് രക്ഷപെടാനുള്ള അടവ് നയമായി മാത്രമേ അതിനെ കാണാന്‍ പറ്റൂ. 

എന്തൊക്കെയായാലും ഈ തെറ്റിന് താഹമാടായിയും പച്ചക്കുതിര എഡിറ്റര്‍ ബോഡും ശ്രീമതി ഫൌസിയയും കൂട്ടുത്തരവാദികളാണ്. കൂടതെ ഇത് ബൂലോകത്ത് കൂടി പടര്‍ത്തിയ ശ്രീ ജബ്ബാറിനും ഒഴിഞ്ഞു മാറാന്‍ പറ്റില്ല. അത് പോലെ ഇവര്‍ പ്രചരിപ്പിക്കുന്ന ഈ കളവു ഏറ്റുപിടിച്ചു അതിനെ ന്യായീകരിക്കുന്ന കീബോര്‍ഡുന്തികളോട് സഹതാപമല്ലാതെ മറ്റൊന്നില്ല.

Tuesday, February 21, 2012

പ്രണയ മതംമാറ്റം: വിവാദം വിവേകത്തിന് വഴിമാറിയപ്പോള്‍...


 സ്നേഹസംവാദം  മാസിക 2012 ഫെബ്രുവരി ലക്കം എഡിറ്റോറിയല്‍ സമര്‍പ്പിക്കുന്നു.









പത്രാധിപര്‍
മണ്‍കലത്തില്‍ തല കുടുങ്ങിപ്പോയ ആട്ടിന്‍കുട്ടിയെ രക്ഷിക്കാന്‍ ഉപായം പറഞ്ഞുകൊടുത്ത നാട്ടുകാരണവരെ കുറിച്ച ഒരു മുത്തശ്ശിക്കഥയുണ്ട്. ആദ്യം തലയറുത്തും, എന്നിട്ടും തല വേര്‍പെടുത്താനാവത്തപ്പോള്‍ മണ്‍കലം തല്ലിയുടച്ചും പ്രശ്നം പരിഹരിച്ച പ്രസ്തുത കഥയാണ് പ്രണയ മതംമാറ്റവുമായി ബന്ധപ്പെട്ട പുതിയ പത്രവാര്‍ത്തകള്‍ കണ്ടപ്പോള്‍ ഓര്‍മവന്നത്.
പ്രണയമതം മാറ്റമെന്ന രീതിയില്‍ സമൂഹത്തില്‍ പ്രചരിച്ചിരുന്ന മുഴുവന്‍ അപസര്‍പ്പകകഥകളും വ്യാജമായിരുന്നെന്നും. അത് www.hindujagruti.org എന്ന വെബ്സൈറ്റിന്റെ ഉടമയായ മാര്‍ഗിഷ് കൃഷ്യുടെ ഭാവനകളായിരുന്നുവെന്നുമാണ് പുതുതായി വന്ന ഔദ്യോഗിക വിശദീകരണം. പ്രാതല്‍ ചായയോടോപ്പം കടിച്ചുവിഴുങ്ങിയ രണ്ടുകോളം വാര്‍ത്തക്കപ്പുറം കാര്യമായ ചര്‍ച്ചയോ കുറ്റസമ്മതമോ നടത്താതെ അവസാനിപ്പിച്ച ഈ 'തെമ്മാടിക്കുഴിവൃത്താന്തം' കഴിഞ്ഞ രണ്ടുവര്‍ഷത്തോളം കേരളത്തിന്റെ സാമൂഹിക പരിസരങ്ങളില്‍ ഉണ്ടാക്കിയെടുത്ത പൊട്ടലും ചീറ്റലുകളും ചില്ലറയൊന്നുമല്ല. തെക്കന്‍ കേരളത്തില്‍ നടന്ന സ്വാഭാവികമായ ഒരു മതംമാറ്റത്തിന്റെയും അവരുടെ വിവാഹത്തിന്റെയും ചുവടുപിടിച്ച് മുസ്ലിം സമുദായത്തിന്റെ തലയറുക്കാനും സാമുദായികസൌഹാര്‍ദം തല്ലിയുടക്കാനുമായിരുന്നു മുത്തശ്ശി പാരമ്പര്യമവകാശപ്പെടുന്ന ചില പത്രങ്ങള്‍ വരെ അന്ന് ധൃഷ്ടരായത്.
2009 സെപ്തംബറിലാണ് പ്രണയം നടിച്ച് മതംമാറ്റിയെന്നതിന് ഷെഹന്‍ഷ, സിറാജുദ്ധീന്‍ എന്നിവര്‍ക്കെതിരെ ജസ്റിസ് ശങ്കരന്റെ ബെഞ്ചില്‍ ഒരു കേസ് വരുന്നത്. പ്രസ്തുത വിഷയത്തില്‍ നടക്കുന്ന ചില സംഘടിത ശ്രമങ്ങളെ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ഡിജിപിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കോടതി മൂന്ന് ആഴ്ച സമയം നല്‍കി ഉത്തരവിടുകയും ഒക്ടോബര്‍ 22ന് ഡിജിപി നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമൃഷ്ട അജണ്ടയുള്ള യാതൊരു സംഘടനയും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഈ രംഗത്ത് ഒരു സംഘടിതമുന്നേറ്റവും നടക്കുന്നില്ലെന്നും വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ പ്രസ്തുത റിപ്പോര്‍ട്ട് കോടതി, സംശയത്തിന്റെ ആനുകൂല്യം നല്‍കി വീണ്ടും പഠിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെടുകയും, കോടതിയുടെ എട്ട് ചോദ്യങ്ങള്‍ക്കടക്കം വിശദമായ മറുപടിസഹിതം നംവംബര്‍ 9ന് രണ്ടാമതും ഡിജിപി നല്‍കുകയും ചെയ്തു.
ഇത് കൂടാതെ നേരത്തെ കോടതി ആവശ്യപ്പെട്ട പ്രകാരം ഡിസംബര്‍ ഒന്നിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നു. കേരളത്തിലോ അന്യസംസ്ഥാനങ്ങളിലോ ഇത്തരത്തിലുള്ള ഒരൊറ്റ കേസും നിലനില്‍ക്കുന്നില്ല എന്നതായിരുന്നു കേന്ദ്രറിപ്പോര്‍ട്ടിന്റെയും സംക്ഷിപ്തം.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം നിലനില്‍ക്കെതന്നെ 'ശങ്കരന്‍ പിന്നെയും തെങ്ങേല്‍' എന്ന മട്ടില്‍ ആര്‍ക്കും എങ്ങനെയും വ്യാഖ്യാനിക്കാമെന്ന തരത്തില്‍ കേരളത്തില്‍ നാലായിരം പേര്‍ പ്രണയത്തിന്റെ പേരില്‍ മതംമാറിയിട്ടുണ്ടെന്നും അതില്‍ 2800 കേസുകളില്‍ പെണ്‍കുട്ടികളെയാണ് മതംമാറ്റിയതെന്നും കോടതി നിരീക്ഷിക്കുകയാണുണ്ടായത്. ഇതില്‍ ഏതെങ്കിലും മതംമാറ്റം സംഘടനാ താല്‍പര്യത്താലോ സ്ഥാപിത താല്‍പര്യത്താലോ നടന്നതാണോയെന്ന് വ്യക്തമാക്കാന്‍ ജസ്റിസ് ശങ്കരന്‍ തയ്യാറായതുമില്ല. ഇതിനിടയില്‍ ഹരജിക്കാരന്റെ ജാമ്യാപേക്ഷ നിരസിച്ചതോടൊപ്പം കോടതിയലക്ഷ്യത്തിന് കേസെടുക്കാത്തത് കോടതിയുടെ ഔദാര്യമാണെന്ന മട്ടില്‍ പ്രസ്താവന നടത്തുകയും കേസില്‍ കക്ഷി ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ച അസോസിയേഷന്‍ ഓഫ് ഹ്യൂമണ്‍ റൈറ്റ്സിന്റെ അപേക്ഷ തള്ളിക്കളഞ്ഞും, മതമാറ്റം നിരോധിക്കുന്നതിന്റെ സാധ്യതകള്‍ ആരാഞ്ഞും കോടതി വല്യേട്ടന്‍ ചമഞ്ഞത് വിമര്‍ശനങ്ങള്‍ക്കിടയാക്കി.
ഒടുക്കം, ഹൈക്കോടതിയിലെ സീനിയര്‍ അഡ്വക്കറ്റ് ശശിധരന്‍ നമ്പ്യാര്‍ മുന്‍ കോടതിവിധി സ്റേ ചെയ്യുകയും കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തതോടുകൂടെയാണ് പ്രണയമതംമാറ്റവുമായി ബന്ധപ്പെട്ട് ജുഡീഷറിയുടെ ഭാഗത്തുനിന്നുള്ള ഇടപെടലുകള്‍ക്ക് വിരാമമായത്.
നീതിന്യായ വകുപ്പിന്റെ ഭാഗത്തുനിന്നും ഇത്തരം നീക്കങ്ങള്‍ നടക്കുന്ന സമയത്തുതന്നെ മറുവശത്ത് ശക്തമായ കുപ്രചാരണങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു വര്‍ഗീയ ഫാസിസ്റ് ശക്തികളും അവര്‍ക്കാവശ്യമായ 'തെളിവുകള്‍' നല്‍കി ക്രിസ്തീയ മിഷനറിയും.
പ്രണയ മതംമാറ്റവുമായി ബന്ധപ്പെട്ട് കോടതിയിലെത്തി കൃത്യം ഒരു മാസത്തിനുള്ളില്‍ തന്നെ കാത്തോലിക് ബിഷപ്പ് കൌണ്‍സിലിന്റെ സോഷ്യല്‍ ഹാര്‍മണി ആന്റ് വിജിലന്‍സ് കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ ജോണി കൊച്ചുപറമ്പിലിന്റേതായി "പ്രണയമത തീവ്രവാദം; മാതാപിതാക്കള്‍ ജാഗരൂഗരാകണം'' എന്ന തലക്കെട്ടില്‍ ഒരു നോട്ടീസ് പുറത്തിറങ്ങി. 2005 മുതല്‍ കേരളത്തില്‍ നാലായിരത്തിലേറെ പെണ്‍കുട്ടികള്‍ പ്രണയത്തില്‍ കുടുങ്ങി മതം മാറിയിട്ടുണ്ടെന്നും, മംഗലാപുരത്തെ ഒരു നഴ്സിംഗ് വിദ്യാര്‍ഥിനിയിലൂടെയാണ് ഇതിന് തുടക്കം കുറിച്ചതെന്നും, ഇങ്ങനെ മതം മാറുന്നവര്‍ക്കായി ബൈക്കും മൊബൈല്‍ഫോണും മുതല്‍ പരീക്ഷാ ഫീസ് വരെ ഇവര്‍ നല്‍കുന്നുണ്ടെന്നും, വിനോദയാത്രയുടെ പേരു പറഞ്ഞ് റിസോര്‍ട്ടുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ച് അശ്ളീല സിഡിയാക്കി ബ്ളാക്ക്മെയില്‍ ചെയ്യുന്നുണ്ടെന്നും, അവസാനം പെണ്‍വാണിഭക്കാര്‍ക്ക് കൈമാറിയോ യതീംഖാനയിലെ വേലക്കാരിയാക്കിയോ കയ്യൊഴിയുന്നുവെന്നും തുടങ്ങി 'പാടാത്ത പൈങ്കിളി' നിലവാരത്തിലുള്ള കഥകളാണ് പ്രസ്തുത നോട്ടീസിലുള്ളത്. സംഘ്പരിവാര്‍ ഒരു പടികൂടി കടന്ന് പ്രണയത്തിലൂടെ മതം മാറ്റിയ നാലായിരത്തോളം പേര്‍ അതിര്‍ത്തികടന്ന് പാക്കിസ്ഥാനിലേക്ക് പോയെന്നും അവിടത്തെ തീവ്രവാദ ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും വരെ പറഞ്ഞുവെച്ചു. (അതിനു തെളിവായി ഉദ്ധരിച്ചിരുന്ന ഇശ്റത്ത് ജഹാന്റെ ഏറ്റുമുട്ടല്‍ കൊലപാതകവും പ്രണയ മതംമാറ്റം പോലെ ഹിമാലയന്‍ കളവായിരുന്നുവെന്ന് കാലം തെളിയിച്ചു.)
ഇസ്ലാമിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചയില്‍ അരിശം പൂണ്ട വര്‍ഗീയശക്തികളുടെ ഗീര്‍വാണങ്ങളായി മാത്രം ഒതുങ്ങിയിരുന്ന ഈ വിഷയം സമൂഹത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കൂടി ഏറ്റുപിടിച്ചതിലൂടെയാണ് മുസ്ലിം സമുദായം പ്രതിരോധത്തിലായത്. സംഘ്പരിവാര്‍ സഹശയനക്കാരായ മാധ്യമങ്ങള്‍ മാത്രമല്ല, മലയാള സുപ്രഭാതത്തിന്റെ മൊത്തംകുത്തകക്കാരും മലയാളപത്രത്തറവാട്ടിലെ മുത്തശ്ശിമാരും വരെ ഇല്ലാത്ത പ്രണയ മതംമാറ്റത്തിന് വല്ലാത്ത തെളിവുകളുമായി തുടര്‍ലേഖനങ്ങള്‍ എഴുതിത്തുടങ്ങിയതോടെ കേരളം സ്തോഭജനകമായ അന്തരീക്ഷത്തിലേക്ക് നീങ്ങിപ്പോകുന്നു എന്ന പ്രതീതി കൈവന്നു; രാജ്യത്ത് മുസ്ലിംകള്‍ സംശയത്തോടെ വീക്ഷിക്കപ്പെടുന്ന സാഹചര്യം സംജാതമായി; ഒരുമിച്ച് കലാലയങ്ങളില്‍ പോയിരുന്നവര്‍ക്കിടയില്‍ പോലും സംശയത്തിന്റെ കരിമ്പുക കനത്തു. ഇസ്ലാമില്‍ അഭയം കണ്ടത്തിയ ഇതര മതസ്ഥരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡുകള്‍ നടന്നു. പലരെ കുറിച്ചും ആനുകാലികങ്ങള്‍ കഥകള്‍ നെയ്തു. സത്യസന്ധമായി കാര്യങ്ങളെ സമീപിച്ച മാസികകള്‍ അന്വേഷണോദ്യോഗസ്ഥരുടെ സംശയത്തിന്റെ കരിനിഴലിലായി. അന്നത്തെ മുഖ്യമന്ത്രി വരെ പ്രണയമതംമാറ്റ സംഘടിതശക്തികളുടെ വാര്‍ത്തകളെ ശരിവെച്ച് സംസാരിച്ചത് മുസ്ലിം സമുദായത്തെ ആകമാനം അരക്ഷിതാവസ്ഥയിലാക്കി. കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്ലാം സഭയിലേക്കും പൊന്നാനിയിലെ മഊനത്തുല്‍ ഉലൂമിലേക്കും ഹിന്ദുത്വരുടെ മാര്‍ച്ചുകള്‍ സംഘടിക്കപ്പെട്ടു.
വര്‍ഷങ്ങള്‍ക്കുശേഷം സത്യാവസ്ഥ ഒരോന്നായി പുറുത്തുവരുമ്പോള്‍ സന്തോഷത്തിലേറെ സഹതാപമാണ് തോന്നുന്നത്. വൈകിയെത്തുന്ന നീതി അനീതി എന്നതിനാലല്ല, മുസ്ലിംകളുടെ അഭിമാനത്തിനുമേല്‍ പൂരക്കളി കളിച്ച ഒറ്റ സംഘടനയോ മാധ്യമങ്ങളോ തങ്ങളുടെ അവിവേകത്തിന് മാപ്പു പറയാത്തതില്‍. സമൂഹത്തില്‍ ചികില്‍സിച്ചാല്‍ ഭേദമാവാത്ത വ്രണവടുക്കള്‍ തീര്‍ത്ത സാഹചര്യം സൃഷ്ടിച്ചതില്‍ കുറ്റബോധം തോന്നാത്തതില്‍.
പ്രണയമതംമാറ്റത്തെ കുറിച്ച പുതിയ വാര്‍ത്തയില്‍പോലും ഹിന്ദു ജാഗൃതി ബ്സൈറ്റും എഡിറ്റര്‍ മാര്‍ഗിഷ് കൃഷണയും മാത്രമാണ് പ്രതികള്‍. യഥാര്‍ഥത്തില്‍ ഇത് ഏറ്റവും കൂടുതല്‍ പ്രചരിപ്പിച്ചത് കേരളാ കാത്തലിക് ബിഷപ്പ് കൌണ്‍സില്‍ സംഘടനാ സാരഥികളും അതിന്റെ പ്രവര്‍ത്തകരുമാണ്. കോടതിയുടെ അനവസരത്തിലുള്ള ഇടപെടലുകളും മാധ്യമങ്ങളുടെ ദീര്‍ഘവീക്ഷണമില്ലാത്ത 'സെന്‍സേഷനുകളും' ഈ പ്രശ്നം ഊതിക്കത്തിച്ചു.
കാലങ്ങള്‍ക്കുശേഷം സത്യം പകല്‍പോലെ വ്യക്തമായിരിക്കെ മത്സരിച്ച് വാര്‍ത്ത തയ്യാറാക്കുകയും സാമൂഹ്യഛിദ്രത വളര്‍ത്തുകയും ചെയ്ത മാധ്യമങ്ങളും സംഘടനാസാരഥികളും പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാവുകയാണ് വേണ്ടത്. മാര്‍ഗിഷ് കൃഷ്ണയെ മാത്രം നിയമത്തിന്റെ വരുതിയില്‍ കൊണ്ടുവന്നാല്‍ പോര, മറിച്ച് ഇക്കാര്യം ഇടവും വലവും നോക്കാതെ സമൂഹത്തില്‍ പ്രചരിപ്പിച്ച മാധ്യമങ്ങളെയും അതിന് സഹായകമാവുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തിയ ജഡ്ജിമാരെയും അതു മുതലെടുത്ത് സാമുദായിക സ്പര്‍ദകള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച സംഘടനകളെയും പൊതുജന സമൂഹമധ്യത്തില്‍ കൊണ്ടുവരണം. അതോടൊപ്പം ഒരോ ജാഗൃതി സൈറ്റുകള്‍ക്കെതിരെയും ജാഗ്രതാ നോട്ടീസുകള്‍ക്കെതിരെയും ജാഗരൂഗരായി നിലക്കൊള്ളാന്‍ മലയാളിസമൂഹം ആര്‍ജവം കാണിക്കുകയും വേണം. പാതിരിമാരുടെ കൈയനക്കത്തിനനുസരിച്ച് നൃത്തമാടുന്ന മരപ്പാവകളായി ഹിന്ദുസമൂഹനേതൃത്വം മാറുമ്പോഴാണ് അവര്‍ മുസ്ലിം വിരോധികളായിത്തീര്‍ന്നിട്ടുള്ളത് എന്ന ചരിത്രപാഠത്തിന്റെ ആനുകാലികാവര്‍ത്തനമായിരുന്നു ഈ നാടകങ്ങളെല്ലാമെന്ന വസ്തുത നാം മറക്കാതിരിക്കുകയും ചെയ്യുക.


Monday, February 13, 2012

പെണ്ണിനെയിത്രക്കടിച്ചമര്‍ത്തുന്ന കൂട്ടര്‍ ഭൂമി മലയാളത്തിലുണ്ടല്ലോ...!!

പച്ചക്കുതിര മാസിക 2011 ഡിസംബര്‍  ലക്കം കവര്‍സ്റ്റോറി മലപ്പുറത്ത് ഒരു മുസ്ലിം കുടുംബത്തിനു മതരഹിത ജീവിതം സാധ്യമാകുമോ എന്ന ശ്രീമതി ഫൌസിയയുമായുള്ള അഭിമുഖം വിലയിരുത്തപ്പെടുന്നു, (മൂന്നാം ഭാഗം)    

 ഒന്നാം ഭാഗം ഇവിടെ ക്ലിക്കുക
  രണ്ടാം ഭാഗം ഇവിടെ ക്ലിക്കുക

ആദ്യ ഭാഗത്തില്‍ ശ്രീമതി ഫൌസിയ പ്രീ ഇസ്ലാമിക് മക്കയില്‍ സ്ത്രീകള്‍ ഏറെ സ്വാതന്ത്ര്യവും അവകാശങ്ങളും അനുഭവിച്ചിരുന്നു. ഇസ്ലാമും മുഹമ്മദ്‌ നബി(സ)യും ആ അവകാശങ്ങളും സ്വാതന്ത്ര്യവും ഇല്ലാതെയാക്കി എന്ന ദുരാരോപണം വിലയിരുത്തി. അത് പോലെ മുസ്ലിം സ്ത്രീകളുടെ അനന്തരാവകാശം പുരുഷന്റെ പകുതി എന്ത്കൊണ്ടെന്നും ചര്‍ച്ച ചെയ്തു. ഒന്നാം ഭാഗത്തും രണ്ടാം ഭാഗത്തും കൂടി ബഹുഭാര്യത്വ പ്രശ്നവും ചര്‍ച്ച ചെയ്തു. കൂടാതെ  രണ്ടാം ഭാഗത്ത്‌ ഇസ്ലാം ഏറെ സ്വാതന്ത്ര്യവും വിദ്ധ്യാഭ്യാസവും നല്‍കി വളര്‍ത്തി കൊടുന്ന 'ഫൌസിയ എന്ന പെണ്ണ്' ആ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി, താന്‍ ജനിച്ചു പഠിച്ചു വളര്‍ന്ന ഇസ്ലാമിനെയും തന്നെ താനാക്കിയ മുജാഹിദ് പ്രസ്ഥാനത്തെയും പരിത്യജിച്ചു,  യുക്തിവാദ മസ്തിഷ്ക പ്രക്ഷാളനത്തിലൂടെയും, ചൂഷണ പീഡനങ്ങളിലൂടെയും ഒട്ടും ലോക പരിചയവും യുക്തി ബോധവുമില്ലാത്ത ഏറെ പരിതാപകരമായ അധപതനത്തിന്റെ പടുകുഴിയില്‍ ആപതിച്ച ശ്രീമതി ഫൌസിയ എന്ന പെണ്ണിനെ സാധ്യമാക്കിയ നാസ്തിക ഭൌതിക യുക്തിവാദത്തെ നാം മനസ്സിലാക്കി.

ഇവിടെ ചര്‍ച്ച ചെയ്യുന്നത് മുന്‍ പോസ്റ്റില്‍ ചര്‍ച്ച ചെയ്ത ശ്രീമതി ഫൌസിയയുടെ അധപതനത്തിന്റെ തുടര്‍ച്ചയും അവരുടെ ചില സഹതാപമര്‍ഹിക്കുന്ന ആരോപണങ്ങളും അവരുടെ പ്രകൃതിയെയും ആവാസ വ്യവസ്തയേയും കുറിച്ചുള്ള അക്ഞ്ഞതയും  കൂടിയാണ്.


ശ്രീമതി ഫൌസിയ തന്റെ യൌവ്വന പ്രായത്തില്‍ 1984 ലില്‍ ദേശാഭിമാനി വാരികയില്‍  ഏറെ ആവേശത്തോടെ എഴുതിയ കുറിപ്പ്  അക്ഷരങ്ങള്‍ മാഞ്ഞു പോയെങ്കിലും ആശയം ചോര്‍ന്നു പോയെങ്കിലും ഭാഷ മാറിയെങ്കിലും, ഇന്നും ആ കുറിപ്പ് ഏറെ അഭിമാനത്തോടെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു ജീവിക്കുന്ന    ആ  ദയനീയാവസ്ഥ,  അവരുടെ സര്‍ഗ്ഗാത്മക ജീവിതത്തിലെ ഒരേ ഒരേടാണോ അതെന്ന് സംശയിപ്പിക്കുന്നു.  ഏതായാലും ആ കാലഘട്ടത്തില്‍ അവര്‍ ജനിച്ചു പഠിച്ചു വളര്‍ന്ന ആ സാമൂഹ്യ പക്ഷാതലത്തിന്റെയും ആ സ്വാതന്ത്ര്യ ബോധത്തിന്റെയും തുടര്‍ച്ചയാവാം അങ്ങനെ ഒരു കുറിപ്പെഴുതാന്‍ ശ്രീമതി ഫൌസിയയെ പ്രാപ്തമാക്കിയത്.. എന്നാല്‍ ഇന്നത്തെ അവരുടെ അവസ്ഥ നാം നേരത്തെ മനസ്സിലാക്കി. തന്നെ താനാക്കിയ മുജാഹിദ്‌ പ്രസ്ഥാനം സ്ത്രീ വിദ്ധ്യഭ്യാസത്തെ പ്രോത്സാഹിപ്പിച്ചിരുന്നു എന്ന അവരുടെ പ്രസ്താവനയും ഇന്ന് ആ പ്രസ്ഥാനം അതില്‍ നിന്ന് ഏറെ പിന്നോട്ട് പോയിട്ടുണ്ട് എന്നും  അതിനു തെളിവ് മുജാഹിദ്, ജമാഅത്ത്കാര്‍ അവരുടെ ആദര്‍ശം മുറുകെ പിടിച്ചു ജീവിക്കുന്നതാണെന്നും  പറഞ്ഞ ഫലിതം നാം ആസ്വദിച്ചു.

മുജാഹിദുകളും ജമാഅത്തെ ഇസ്ലാമിയും ആദര്‍ശം മുറുകെ പിടിച്ചു ജീവിക്കുന്നത് മുജാഹിദു പ്രസ്ഥാനം സ്ത്രീ വിദ്ധ്യാഭ്യാസത്തെ നിരുല്‍സാഹപ്പെടുത്തുന്നതിനു തെളിവായി ചൂണ്ടിക്കട്ടിയതിലെ ആ (?)യുക്തി എങ്ങിനെ കൂട്ടിക്കിഴിച്ചിട്ടും മനസ്സിലാകുന്നില്ല.  അതിലേറെ തമാശ നല്‍കുന്നുണ്ട് മുജാഹിദു, ജമാഅത്കാര്‍  ആദര്‍ശം മുറുകെ പിടിച്ചു ജീവിക്കുന്നു എന്നതിനുപോല്‍ബലകമായി ശ്രീമതി ഫൌസിയ  ചൂണ്ടിക്കാട്ടിയ കാര്യം.,

"ചെറിയൊരു ഉദാഹരണം പറഞ്ഞാല്‍ നമ്മളൊരു സുന്നി വീട്ടില്‍ കല്യാണത്തിനു പോയാല്‍ അവിടെയുള്ള കല്യാണപ്പെണ്ണിനെ അണിയിച്ചോരുക്കുന്നതൊക്കെ, ആ പ്രദേശത്തുള്ള നാട്ടുനടപ്പുകള്‍ എങ്ങനെയാണോ അങ്ങനെയായിരിക്കും. പൂവും മുല്ലമാലയുമൊക്കെ കൊണ്ടുള്ള ഒരു അണിയിച്ചോരുക്കല്‍. എന്നാല്‍ മുജാഹിദുകളോ ജമാഅത്തെ ഇസ്ലാമിക്കാരോ അതിനു എതിരാണ്. കല്യാണപെണ്ണിന് പൂവൊന്നും വെക്കാന്‍ പാടില്ല എന്ന മനോഭാവക്കാരാണ്."49

കല്യാണപ്പെണ്ണിനു  മുല്ലപ്പൂമാല ചൂടാന്‍ അനുവാദമുണ്ടോ ഇല്ലേ എന്നതും സ്ത്രീ വിദ്ധ്യാഭ്യാസവും തമ്മില്‍ കൂട്ടിച്ചേര്‍ക്കുന്ന ആ യുക്തി(?), സൂത്രവാക്യം, ഗണിതം എങ്ങനെയെന്നു മനസ്സിലാകുന്നില്ല!. നാസ്തിക ഭൌതിക യുക്തിവാദം  ഒരു പെണ്ണിനെ ഇങ്ങനെയൊക്കെ പരിവര്‍ത്തിപ്പിച്ചല്ലോ ദൈവമേ!.......................ഇനിയുമെന്തല്ലാം കാണേണ്ടി വരും?.

ശ്രീമതി ഫൌസിയയുടെ ഈ കണ്ടെത്തലും നാസ്തിക ഭൌതിക യുക്തിവാദികളുടെ ഈ രംഗത്തെ രീതിയും നമുക്ക് താരതമ്യം ചെയ്യുന്നതിനുള്ള  അവസരവും ശ്രീമതി ഫൌസിയയും, താഹ മാടായിയും, പച്ചക്കുതിരയും ചേര്‍ന്നൊരുക്കിയതിലേക്ക്  കടക്കുന്നതിനു മുമ്പ് ഈ പ്രസ്താവനയില്‍ എന്തെങ്കിലും വസ്തുതയുണ്ടോ എന്ന് വിലയിരുത്താം.

കേരളത്തില്‍ മുജാഹിദോ, ജമാഅത്തോ, എന്ന് വേണ്ട ഏതെങ്കിലും മുസ്ലിംകള്‍ കല്യാണത്തിനെന്നല്ല എന്നെങ്കിലും മുല്ലപ്പൂവിനെതിരെ സമരം നടത്തിയതായാറിയില്ല. മാത്രമല്ല മിക്ക പെണ്‍കുട്ടികളും വിവാഹത്തിനു മുല്ലപ്പൂ  ചൂടാറുണ്ട്. എന്നാല്‍ അതില്ലാത്തവരും വിരളമല്ല. ഇവിടെയോന്നും ഏതെങ്കിലും ആദര്‍ശ വക്താക്കള്‍ മാത്രം മാറി നില്‍ക്കുകയോ അതല്ലെങ്കില്‍ എതെങ്കലും ആദര്‍ശത്തിന്റെ പേരില്‍ മുല്ലപ്പൂ  നിര്‍ബന്ധമായും അണിയിക്കുകയോ ചെയ്യുന്നില്ല. അതെല്ലാം അവരവരുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടക്കും.  അത് മാത്രമല്ല ഇസ്ലാം സ്ത്രീകള്‍ മുല്ലപ്പൂ  ഉപയോഗിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കുകയോ നിരുല്‍സാഹപ്പെടുത്തുകയോ ചെയ്തിട്ടില്ല. 

സുന്നിയായാലും മുജാഹിദായാലും ജമാഅത്തായാലും  ആരായാലും അതിനെ  എതിര്‍ക്കാനോ പ്രോത്സാഹിപ്പിക്കണോ പോകുന്നില്ല. അതെല്ലാം അവര്‍ ജീവിക്കുന്ന സാഹചര്യങ്ങള്‍ നിയന്ത്രിക്കുമെന്ന് മാത്രം.മുല്ലപ്പൂ ഇസ്ലാമില്‍ ഒരു പരിഗണനീയ വിഷയമേയല്ല.

മുല്ലപ്പൂവും നല്ല വര്‍ണവിസ്മയവും അലങ്കാരവുമുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ഇസ്ലാം സ്ത്രീകള്‍ക്ക്  അനുവാദം നല്‍കുന്നുണ്ട്.  
ആഭരണങ്ങളും ഉപയോഗിക്കാന്‍ ഇസ്ലാം പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ആഭണരങ്ങള്‍ സകാത്തിന്റെ പരിതി കഴിഞ്ഞാല്‍ കണക്കനുസരിച്ച് കൃത്യമായി സകാത്ത് നല്‍കണമെന്ന നിബന്ധന പാലിക്കണമെന്ന് മാത്രം.
ഇവിടെ സ്മരണീയമായ കാര്യം മുസ്ലിം പുരുഷന് പട്ടു വസ്ത്രങ്ങളും സ്വര്‍ണാഭരണങ്ങളും നിഷിദ്ധമാണെന്ന് മാത്രം. ഈ വിഷയം മുമ്പ് ചര്‍ച്ച ചെയ്തിരുന്നത് ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം. ഇങ്ങനെയുള്ള അനുവാദം സ്ത്രീകളുടെ നൈസര്‍ഗ്ഗിക  വിചാര,വികാരങ്ങള്‍  നല്‍കിയ അള്ളാഹു നല്‍കിയ നിയമവ്യവസ്തയായത് കൊണ്ടാണ്.

ആഭരണമണിയുന്നതും  വര്‍ണവൈവിദ്ധ്യമുള്ള വസ്ത്രങ്ങളണിയുന്നതും     സ്ത്രീ എന്നും ആഗ്രഹിച്ച ആഗ്രഹിക്കുന്ന നൈസര്‍ഗിക വികാരമാണ്.ഈ  നൈസര്‍ഗ്ഗിക വികാരത്തിനു ഇസ്ലാം ഒരിക്കലും എതിരല്ല എന്ന് മാത്രമല്ല അവരെ അതിനു പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് ഇസ്ലാം. 

ഏറെ സഹതാപകരമായ  അവസ്ഥയില്‍ നടന്ന രണ്ടു പെണ്‍ കുട്ടികളുടെ വിവാഹം കൂടി ശ്രീമതി ഫൌസിയ പരിചയപ്പെടുത്തുന്നത് കാണുക.  ആ ചെറുപ്പക്കാരി പെണ്‍കുട്ടികളെ വിവാഹ വേളയില്‍ മാത്രമല്ല സാധാരണ ജീവിതത്തിലും ആഭരണങ്ങള്‍ അണിയാന്‍ അനുവദിക്കുന്നില്ല എന്നും അവര്‍ പരിചയപ്പെടുത്തുന്നു. അതല്ല ആ പെണ്‍ കുട്ടികള്‍ സ്വയം ആഭരണങ്ങള്‍ ഉപേക്ഷിച്ചു എന്നാണ് വാദമെങ്കില്‍   ആ പെണ്‍ കുട്ടികളെ ആരീതിയിലേക്ക് മസ്തിഷ്ക പ്രക്ഷാളനം വഴി  മാററി എടുത്തു എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഏതായാലും ആഭരണം പരിപൂര്‍ണമായി ഉപേക്ഷിക്കുക എന്നത് സ്ത്രീ, സ്വന്തം സ്വതം ഉപേക്ഷിക്കുന്നതിന് തുല്യമാണ്

ശ്രീമതി ഫൌസിയ സ്വന്തം മക്കളുടെ വിവാഹത്തെ  സംബന്ധിച്ച ചോദ്യത്തിന് ഇങ്ങനെ ഉത്തരം പറയുന്നു. 
''രണ്ടു പേരുടെയും വിവാഹങ്ങള്‍ കഴിഞ്ഞു. എല്ലാ അനുഷ്ടാനങ്ങളും ഒഴിവാക്കി സ്പെഷ്യല്‍ മാര്യേജ്  ആക്ട്‌ പ്രകാരമാണ് വിവാഹം നടന്നത്. മകന്‍ വധുവായി കണ്ടെത്തിയത് പൂര്‍ണമായും ഹിന്ദു കുടുംബത്തില്‍ നിന്നുള്ള പെണ്‍ കുട്ടിയെയാണ്. മകളെ കല്യാണം കഴിച്ചത് ഒരു ഹിന്ദു-മുസ്ലിം മിശ്രകുടുംബത്തിലെ പയ്യനാണ്. മകളും മരുമകളും വിവാഹത്തിനു സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിച്ചിട്ടില്ല. ഇപ്പോഴും അങ്ങനെതന്നെ."48 

സ്വന്തം മകളെയും  മരുമകളെയും, അവരുടെ ജീവിതത്തിലെ എന്നും സ്മരിക്കുന്ന, പെണ്‍കൊടികളെ സംബന്ധിച്ച് ബാല്യം മുതല്‍ നെയ്ത സ്വപ്നങ്ങളുടെ സാക്ഷാല്‍കാരദിനമായ അവളുടെ  സ്ത്രയ്ണതയുടെ അംഗീകാരവും ആവേശവുമായ ആ സുന്ദരസുദിനത്തില്‍ പോലും അവരെ പീഡിപ്പിച്ച തുടര്‍ന്നും ആ പീഡനം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന, (ഗാര്‍ഹിക സ്ത്രീ പീഡനങ്ങള്‍) ശ്രീമതി ഫൌസിയയെന്ന അഭ്യസ്തവിദ്യയും സമൂഹത്തെ സംസ്കാരം പഠിപ്പിക്കാന്‍ ഉത്തരവാതപെട്ടവളുമായ സ്ത്രീ എന്ത് കൊണ്ട് അധപതിച്ചു! ആര്‍ അധപതിപ്പിച്ചു!?.........   നാസ്തിക ഭൌതിക യുക്തിവാദികളുടെ   സ്വന്തം മകളും മരുമകളുമായെന്നു വച്ച്  ആ പാവം  പെണ്‍കുട്ടികളും സ്ത്രീകളാണെന്നും അവര്‍ക്കും സ്ത്രീകളുടെ നൈസര്‍ഗ്ഗിക വികാരങ്ങളെല്ലാം ഉണ്ടാകുമെന്നും തിരിച്ചറിയാനുള്ള ബൌദ്ധികാവസ്ഥയില്‍  നിന്ന് ശ്രീമതി ഫൌസിയയെന്ന, അമ്മയെ സ്ത്രീയെ സാധ്യമാക്കിയത് പരിവര്‍ത്തിപ്പ്ച്ചത് നാസ്തിക ഭൌതിക യുക്തിവാദമാണെന്നത് ആ ആദര്‍ശം സ്ത്രീത്വത്തെ സ്ത്രീയുടെ അസ്തിത്വത്തെ അവളിലെ അമ്മയെ അമ്മൂമ്മയെ അമ്മായിയെ ഇണയെ സഹോദരിയെ മകളെ എങ്ങനെ കാണുന്നു എന്ന് വിളിച്ചു പറയുന്നു..
 ഈ വിഷയത്തില്‍ നാസ്തിക ഭൌതിക യുക്തിവാദികളുടെ  വികല വീക്ഷണവും കൂടി വ്യക്തമാവുന്നു. മുജാഹിദ് ജമാഅത്തെ ഇസ്ലാമി ആദര്‍ഷമാനുസരിച്ചു ജീവിക്കുന്നവരുടെ ഏറ്റവും വലിയ തെറ്റായി കണ്ടതും അവരുടെ ആദര്‍ശത്തെ മാറ്റുരക്കാന്‍ ഉപയോഗിച്ച ഉരക്കല്ലും  കല്യാണ  പെണ്ണിന് മുല്ലപ്പൂമാല അണിയാന്‍ അനുവദിക്കുന്നില്ല എന്നത്. എന്നാല്‍ നാസ്തിക ഭൌതിക യുക്തിവാദം മണവാട്ടിമാരെ ആഭരണം പോലുമണിയാനനുവദിക്കാതെ  കേവലം സെറ്റ് സാരി മാത്രമാണ്  വിവാഹത്തിനണിയിച്ചത്.........................................................?!!!!
തങ്ങള്‍ക്കെന്തും ചെയ്യാം പക്ഷെ മുസ്ലിംകള്‍ അങ്ങനെയാവരുത്.  ഇവരെന്തോ സദാചാരപോലീസിന്റെ നാസ്തിക വേര്‍ഷനോ?

ശ്രീമതി ഫൌസിയയുടെ അടുത്ത കണ്ടെത്തല്‍ ഭൂമിയിലെ ആവാസ വ്യവസ്ഥയുടെ അസന്തുലിതാവസ്ഥ യാണ്. ആവാസവ്യവസ്തയെന്തെന്നറിഞ്ഞിട്ടു വേണ്ടേ അതിലെ സന്തുലിതാവസ്ഥയും അസന്തുല്താവസ്ഥയും വിലയിരുത്താന്‍. ദൈവത്തെ ചീത്ത പറയുന്നതിന് മുമ്പ് അവര്‍ അവരുടെ കുട്ടികളെ എന്ത് പഠിപ്പിക്കുന്നു എന്നെങ്കിലും, ആ പാഠ പുസ്തകങ്ങളിലൂടെ ഒരാവര്‍ത്തിയെങ്കിലും ഓട്ടപ്രതിക്ഷണം നടത്തി മതിയായിരുന്ന്നു വാചക കസര്‍ത്ത് നടത്താന്‍.
"മനുഷ്യരിലും പ്രകൃതിയിലും ജീവജാലങ്ങളിലും നമുക്കിപ്പോള്‍ ഒരു സമത്വം കാണാന്‍ കഴിയുന്നില്ല...............................................................കാരുണ്യവാനായ ഒരു ദൈവം-ഇതാണല്ലോ മതത്തിന്റെ ദൈവം എന്നാല്‍ ഈ പ്രകൃതിയിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ ഇത്തരമൊരു ദൈവത്തിന്റെ കരം ഇതിന്റെ പിന്നിലുള്ളതായി തോന്നിയിട്ടില്ല. സ്ത്രീ പുരുഷ അന്തരം തന്നെ നല്ലൊരുദാഹരണം. പിന്നെ മനുഷ്യരും മറ്റു ജീവികളും തമ്മിലുള്ള അന്തരം പരിശോദിക്കുമ്പോഴും നീതിമാനായ ഒരു ദൈവത്തെ കാണാന്‍ നമുക്ക് കഴിയില്ല.''49 

"ഇരയെയും വേട്ടക്കാരനെയും സൃഷ്‌ടിച്ച നീതിമാനല്ലാത്ത ഒരു ദൈവത്തെയാണ് പ്രകൃതിയില്‍ നോക്കിയാല്‍ നമുക്ക് കാണാന്‍ കഴിയുക."50

ഇങ്ങനെയുള്ള വിശദീകരണങ്ങള്‍ കൊണ്ട് കാടു കയറുന്നുണ്ട് ശ്രീമതി ഫൌസിയ.
"അങ്ങനെയൊരു സന്തുലിതാവസ്ഥ ഉള്ളതായോന്നും തോന്നുന്നില്ല. ചിലയിടത്ത് തണുപ്പ മാത്രമുള്ള പ്രദേശം, ചിലയിടത്ത് വളരെ ചൂട്- എന്ത് സന്തുലിതാവസ്തയാണ്‌ പ്രക്രിതിയിലുള്ളത്?"51

ഭൂമിയില്‍ പ്രകൃതിയില്‍ ആവാസവ്യവസ്ഥയില്‍ യാതൊരു താളാത്മകതയും ഇല്ല. ഇരയും വേട്ടക്കാരനും മാത്രമേയുള്ളൂ എന്ന കണ്ടെത്തല്‍ ഏറെ ആക്ഷര്യകരമായി തോന്നുന്നു. ദൈവത്തെ നിഷേധിക്കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷെ ആ നിഷേധത്തിന് വസ്തുതാ പരമായി വിശദീകരണം നല്‍കാനുള്ള ബാധ്യത കൂടി ആ നിഷേധികള്‍ക്കുണ്ട്. പ്രകൃതിയിലെ ആവാസ വ്യവസ്ഥിതിയുടെ ഹൃദ്യമായ താളം അജൈവലോകവും,  സസ്യലോകവും, ജന്തുലോകവും തമ്മിലുള്ള പൊരുത്തം ഏതൊരു സാമാന്യ ബുദ്ധിയുള്ള മനുഷ്യനും മനസ്സിലാക്കാം. അതിനു ഏറെ വിദ്ധ്യാഭ്യസത്തിന്റെ ആവശ്യമൊന്നും ഇല്ല.

സസ്യലോകം പ്രകാശ സംശ്ലേഷണത്തിലൂടെ ഭൂമിയുടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈട് വലിച്ചെടുത്തു ജന്തുക്കള്‍ക്ക് ശ്വസിക്കാനാവശ്യമായ ഓക്സിജന്‍ ഭൌമാന്തരീക്ഷത്തിലേക്ക് നിരന്തരം ഒഴുക്കികൊണ്ടിരിക്കുന്നു. അത് പോലെ ജൈവലോകം സസ്യങ്ങളുടെ ആഹാര രൂപീകരണത്തിനാവശ്യമായ കാര്‍ബണ്‍ ഡയോക്സൈട് തിരിച്ചും നല്‍കുന്നു. ഒക്സിജനില്ലാതെ ജൈവലോകത്തിനോ കാര്‍ബണ്‍ ഡയോക്സൈടില്ലാതെ സസ്യലോകത്തിനോ നിലനില്‍പില്ല., അതെ ജൈവലോകവും സസ്യലോകവും
പരസ്പരം കൊണ്ടും കൊടുത്തും  പരസ്പരപൂരകതയുടെ  താളം ഭൂമിക്കും പ്രപഞ്ചത്തിനും നല്‍കുന്നു. അവര്‍ പാടുന്ന ആ യുഗ്മഗാനം ഭൂമിയിലെ ആവാസ വ്യവസ്ഥ നില നില്‍ക്കുന്നിടത്തോളം കാലം തുടരും. അത് മനസ്സിലാക്കാന്‍ പിഡിസിയും, ടിടിസിയും ആവശ്യമില്ല ശാന്തമായ ചിന്താ ശേഷിയുള്ള അഹങ്കാരമില്ലാത്ത മനസ്സ് മാത്രം മതി.

ഈ കാര്യത്തില്‍ ശ്രീമതി ഫൌസിയ ടീച്ചര്‍ നിത്യേനെ കണ്ടു കൊണ്ടിരിക്കുന്ന പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ഏഴാം ക്ലാസ് പാഠപുസ്തകത്തില്‍  നിന്ന് തന്നെ ചില ഉദ്ധരണികള്‍ തരുന്നതാവും അവരുടെ ഇന്നത്തെ ബൌദ്ധിക നിലവാരം വച്ചുപകാരപ്പെടുക, നമുക്കല്‍പദൂരം ഏഴാം ക്ലാസ്സ് അടിസ്ഥാനശാസ്ത്രം  ഭാഗം - ഒന്ന് പാഠപുസ്തകത്തിലൂടെ  യാത്രയാവാം.
ഏഴാം ക്ലാസ്സ് പാഠപുസ്തകം പരിചയപ്പെടുത്തുന്നതില്‍ മാന്യ വായനക്കാര്‍ ക്ഷമിക്കുമല്ലോ,. തെങ്ങിനും കവുങ്ങിനും ഒരേ തളപ്പ് പറ്റില്ലല്ലോ? വായനക്കാരുടെ വിശാലമായ അറിവും പരന്ന പഠനവും ഉള്‍ക്കൊണ്ട്‌ തന്നെ അറിയിക്കട്ടെ.  ശ്രീമതി ഫൌസിയ ടീച്ചറോട് നീതി പുലര്‍ത്താന്‍ ഇതേ മാര്‍ഗ്ഗമുള്ളു എന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി  വന്നത്. അവര്‍ പഠിപ്പിക്കുന്ന പാഠപുസ്തകം  പോലും ശരാശരി നിലവാരത്തില്‍  മനസ്സിലാക്കാന്‍ സാധിക്കാത്തത് കൊണ്ടാണല്ലോ അവര്‍ ആ പോയത്തം ആവര്‍ത്തിച്ചു പറഞ്ഞത്.....

പുസ്തകം തുടങ്ങുന്നത് തന്നെ ഇങ്ങനെ

"1 പച്ചയാം വിരിപ്പ്
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞാന്‍ എന്റെ വയലില്‍ തുടര്‍ച്ചയായി നെല്‍കൃഷി ചെയ്യുന്നു...................................................................

.........................................ചില ഘടകങ്ങള്‍ ഇല്ലാത്തതാണ് കാരണം.
    കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞാനും എന്റെ വയലില്‍ നെല്‍കൃഷി ചെയ്യുന്നു. വേനല്‍ക്കാലത്തെ ഇടവേളകളില്‍ മുതിര, എള്ള്, പച്ചക്കറികള്‍ എന്നിവയും കൃഷി ചെയ്യുന്നു. എന്റെ വയല്‍ ഒഴിഞ്ഞുകിടക്കാറില്ല. വിളവെടുപ്പിനുശേഷം സസ്യ ഭാഗങ്ങള്‍ വയലില്‍ തന്നെ ഉപേക്ഷിക്കുന്നു. രാസവവളങ്ങള്‍ അതികം ഉപയോഗിക്കാറില്ല. എങ്കിലുംനല്ല വിളവു ലഭിക്കാറുണ്ട്. ഒരു കര്‍ഷകന്‍ എന്ന നിലയില്‍ ഞാന്‍ തൃപ്തനാണ്."52 


വളരെ ലളിത സൂചനയാണ് ഈ വരികളില്‍ നാം കണ്ടത്. വ്യത്യസ്ത കൃഷികള്‍ തമ്മിലുള്ള പരസ്പര പൂരകത്വം.

 കഴിഞ്ഞില്ല. അടുത്ത പേജ് മറിച്ചാല്‍ വീണ്ടും കാണാം.
"വിളപര്യയം
സസ്യങ്ങളുടെ വളര്‍ച്ചക്ക് ആവശ്യമായ ഒരു മൂലകമാണ് നൈട്രജന്‍. അന്തരീക്ഷത്തിലെ നൈട്രജനെ നേരിട്ട് വലിച്ചെടുക്കാന്‍ സസ്യങ്ങള്‍ക്ക് കഴിവില്ല. ജലത്തില്‍ അലിഞ്ഞു ചേര്‍ന്ന നൈട്രേറ്റ് ലവണങ്ങളാണ് സസ്യങ്ങള്‍ വലിച്ചെടുക്കുന്നത്. എന്നാല്‍ ചില ബാക്ടീരിയകള്‍ക്ക് അന്തരീക്ഷ നൈട്രജനെ വലിച്ചെടുത്തു നൈട്രെറ്റുകളാക്കി മാറ്റാനുള്ള കഴിവുണ്ട്. ഇത്തരം ബാക്ടീരിയകള്‍ പയര്‍, തൊട്ടാവാടി, കൊഴിഞ്ഞില്‍, മുതിര, ഉഴുന്ന് തുടങ്ങിയ പയര്‍ വര്‍ഗ്ഗത്തില്‍പെട്ട  സസ്യങ്ങളുടെ വേരുകളിലും (സൈസോബിയം) മണ്ണിലും (അസറ്റൊബാക്ടര്‍) കാണുന്നു.............................ഒരു കൃഷിക്ക് ശേഷം അതെ കൃഷി തന്നെ ആവര്‍ത്തിക്കാതെ മറ്റു വിളകള്‍ മാറിമാറി കൃഷി ചെയ്യുന്ന സമ്പ്രദായമാണ് വിളപര്യയം."53 


വളരെ ലളിത സൂചനയാണ് ഈ വരികളില്‍ നാം കണ്ടത്. വ്യത്യസ്ത കൃഷികള്‍ തമ്മിലുള്ള പരസ്പര പൂരകത്വം ഒരു പന്ത്രണ്ടുവയസുകാരന് കാരിക്ക് മനസ്സിലാക്കാവുന്ന ഭാഷയില്‍ വ്യക്തമാക്കി.  ഇവിടെ  പ്രസക്തമായ ഒരു കാര്യം ഒരേ വിളകള്‍ കൃഷിചെയ്യുന്നതിലും പൊരുത്തം വ്യത്യസ്ത വിളകള്‍ തമ്മിലാനെന്നത് സസ്യ ലോകത്തെ കൊള്ളക്കൊടുക്കലുകളുടെ താളാത്മകത മനസ്സിലാക്കി തരുന്നു.

കഴിഞ്ഞില്ല ഉള്‍പേജുകളിലൂടെ  പോകാം...

"5 ഒരുമിച്ചു വളരാം
ആല്‍മരം കണ്ടില്ലേ....
  "എന്തൊരു വലുപ്പം! കൊമ്പുകളും ചില്ലകളുമായി പടര്‍ന്നു പന്തലിച്ചങ്ങനെ നില്‍ക്കുന്നു. എത്ര ജീവികള്‍ക്ക് ഈ മരം ആശ്രയം നല്‍കിയിരിക്കാം..? ആല്‍മരം അതിന്റെ കഥ പറയാന്‍ തുടങ്ങിയാല്‍ അത് ഒരു പക്ഷെ ഈ പ്രദേശത്തിന്റെ തന്നെ കഥയാവും...."

   റോഡരുകില്‍ നില്‍ക്കുന്ന ഈ ആല്‍മരം മുറിച്ചുമാറ്റിയാല്‍ ഏതെല്ലാം ജീവികള്‍ക്ക് അവയുടെ വാസസ്ഥലം നഷ്ടപ്പെടാം?"54

ഒരു ആല്‍മരവും അതിനെ ആശ്രയിച്ചു നില്‍ക്കുന്ന ആവാസ വ്യവസ്ഥയും സരസമായി പറഞ്ഞു തരുന്ന കൊച്ചു  പാഠഭാഗം ഏറെ വലിയ ആശയം ഉള്‍കൊള്ളുന്നു. ഇവിടെ ജന്തു സസ്യ ലോകത്തെ പസ്പര സഹകരണം തെളിയുന്നു.

കഴിഞ്ഞില്ല
"നമ്മെപ്പോലെ എല്ലാ ജീവികള്‍ക്കും ഇവിടെ ജീവിക്കാനുള്ള അവകാശമുണ്ട്. ഏതെങ്കിലും ഒരു ജീവിയെ ഉദാഹരണമായെടുത്തു അതിന്റെ ജീവിക്കാനുള്ള അവകാശത്തെ കുറിച്ച് ഒരു അവകാശരേഖ തയ്യാറാക്കൂ.

മനുഷ്യന്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവികളും പരസ്പരം ബന്ധപ്പെട്ടു ജീവിക്കുന്നു. ഏതെല്ലാം ജീവികള്‍ എങ്ങനെയെല്ലാം ബന്ധപ്പെട്ടു ജീവിക്കുന്നു എന്ന് കണ്ടെത്താന്‍ ഒരു ലഘു പ്രോജക്റ്റ് ചെയ്യൂ."55

ഭൂമിയിലെ പ്രകൃതിയിലെ ആവാസ വ്യവസ്ഥ എല്ലാവര്ക്കും തുല്യാവകാശം നല്‍കുന്നു എന്ന് ഈ പാഠം വ്യക്തമാക്കുന്നു.
തുടര്‍ന്ന് വായിക്കുക

"ആവാസവ്യവസ്ഥ (Ecosystem )
സസ്യങ്ങളുടെയും ജന്തുക്കളുടെയും നിലനില്‍പിന്‌ വെള്ളം, വായു, പ്രകാശം, ചൂട്, മണ്ണ് തുടങ്ങിയ ഘടകങ്ങള്‍ ആവശ്യമാണ്‌. ഓരോ ജീവിയും അതിന്റെ ചുറ്റുപാടുമുള്ള മറ്റു ജീവികളെയും മണ്ണ്, വെള്ളം, വായു, പ്രകാശം എനീ അജീവിയ ഘടകങ്ങളെയും നിരന്തരമായി ആശ്രയിക്കുന്നു. ഇത്തരത്തില്‍ പരസ്പരം ആശ്രയിക്കുന്ന ജീവിസമൂഹങ്ങളും അവയുടെ ചുറ്റുപാടുകളും ചേര്‍ന്നാണ് ആവാസവ്യവസ്ഥ. വനങ്ങള്‍, പുല്‍മേടുകള്‍, മലകള്‍, മരുഭൂമികള്‍ കണ്ടല്‍വനങ്ങള്‍, ജലാശയങ്ങള്‍ എന്നിവ വ്യത്ത്യസ്തങ്ങളായ ആവാസവ്യവസ്തകള്‍ക്ക് ഉദാഹരണമാണ്.56

ഈ പാഠഭാഗങ്ങളില്‍ നിന്ന് ഭൂമിയിലെ  പ്രകൃതിയിലെ ആവാസ വ്യവസ്ഥയുടെ ചിത്രം വ്യക്തമാകുന്നു. ഇവിടെ ജൈവ അജൈവലോകവും, സസ്യ ജന്തുലോകവും, പരസ്പര പൂരകങ്ങളാണെന്ന് വ്യക്തമായി. അല്‍പം കൂടി ഭൂമിയിലെ പ്രകൃതിയിലെ ആവാസ വ്യവസ്ഥയിലെ ഓരോ ഘടകവും പരസ്പരം ബന്ധപ്പെട്ടു നില്‍ക്കുന്നു. അതൊരു വൃത്തമാണ് നിരവധി ബിന്ദുക്കള്‍ കൂടിച്ചേര്‍ന്ന സുന്ദര വൃത്തം. അ സൌന്ദര്യം മനസ്സിലാക്കാന്‍ ആ വൃത്തം മുഴുവന്‍ കാണണം. അല്ല എങ്കില്‍  കുരുടന്‍ ആനയെ കണ്ട പോലെ  ചൂലായും, മുറമായും, തൂണായും മനസ്സിലാക്കും.  അത് തന്നെയാണ് നാസ്തിക ഭൌതിക യുക്തിവാദികള്‍ക്ക് സംഭവിച്ചു കൊണ്ടേയിരിക്കുന്നത്. 

തന്റെ അറിവ്കേട് പുറത്തു പറയുന്നതിന് മുമ്പ് തന്റെ കുട്ടികളെ പഠിപ്പിക്കുന്ന പുസ്തകമെങ്കിലും ഒരാവര്‍ത്തിയെങ്കിലും വായിച്ചിരുന്നെങ്കില്‍., അതല്ലെങ്കില്‍ തന്റെ കീഴില്‍ ജോലിയെടുക്കുന്ന സഹ അദ്ധ്യാപകരോട് ഈ കാര്യം എന്തെന്ന് ചോദിച്ചറിഞ്ഞിരുന്നെങ്കില്‍ !!!!??


ഭൂമിയില്‍ പ്രകൃതിയില്‍ ആവാസവ്യവസ്ഥയില്‍ ഉള്ള താളാത്മകത നാം മനസ്സിലാക്കി.
ശ്രീമതി ഫൌസിയ ടീച്ചര്‍ക്ക് ഒരു ഏഴാം ക്ലാസ്സ് വിദ്ധ്യാര്‍തിയുടെ അത്ര പോലും ശാസത്രബോധമോ, പ്രകൃതിബോധമോ ഇല്ലാതെ പോയത് അവര്‍ക്കത് മനസ്സിലാകാനുള്ള വിദ്ധ്യാഭ്യാസവും ജോലിയും ഇല്ലാത്തത് കൊണ്ടല്ല.  മറിച്ച് അവര്‍ ആപതിച്ച നാസ്തിക ഗര്‍ത്തത്തിനുള്ളില്‍ അന്ധകാരമാല്ലാതെയൊന്നുമില്ലാത്തത് കൊണ്ടാണ്.  അതെ അവരുടെ സുന്ദരമായ ബാല്യ കൌമാര കാലമെവിടെ?. ഏറെ പക്വത വരാന്‍ മാത്രം പ്രായമെത്തിയ ഇന്നിന്റെ ശ്രീമതി ഫൌസിയയെവിടെ?!!!!!!!!!!!!!!!!

സ്ത്രീയെ ഇങ്ങനെ അടിച്ചമര്‍ത്തുന്ന ഒരു കൂട്ടര്‍  ഭൂമി മലയാളത്തിലുണ്ടല്ലോ!?.....................................


റഫറന്‍സ്
 48 പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 26
 49
പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 24
 50
പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 24
 51
പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 24
 52 കേരളപാഠാവലി 
അടിസ്ഥാന ശാസ്ത്രം ഭാഗം-ഒന്ന് സ്റ്റാന്‍ഡേര്‍ഡ് 7 പേജ്  7
 52
കേരളപാഠാവലി  അടിസ്ഥാന ശാസ്ത്രം ഭാഗം-ഒന്ന് സ്റ്റാന്‍ഡേര്‍ഡ് 7 പേജ്  8
 53
കേരളപാഠാവലി  അടിസ്ഥാന ശാസ്ത്രം ഭാഗം-ഒന്ന് സ്റ്റാന്‍ഡേര്‍ഡ് 7 പേജ്  58
 54
കേരളപാഠാവലി  അടിസ്ഥാന ശാസ്ത്രം ഭാഗം-ഒന്ന് സ്റ്റാന്‍ഡേര്‍ഡ് 7 പേജ്  65
 55
കേരളപാഠാവലി  അടിസ്ഥാന ശാസ്ത്രം ഭാഗം-ഒന്ന് സ്റ്റാന്‍ഡേര്‍ഡ് 7 പേജ്  66

Wednesday, February 1, 2012

യുക്തിവാദിനി ആയെന്നു വച്ച് ഒരു പെണ്ണിനെയിങ്ങനെ അധപതിപ്പിക്കേണ്ടതുണ്ടോ ??!!!

പച്ചക്കുതിര മാസിക 2011 ഡിസംബര്‍  ലക്കം കവര്‍സ്റ്റോറി മലപ്പുറത്ത് ഒരു മുസ്ലിം കുടുംബത്തിനു മതരഹിത ജീവിതം സാധ്യമാകുമോ എന്ന ശ്രീമതി ഫൌസിയയുമായുള്ള അഭിമുഖം വിലയിരുത്തപ്പെടുന്നു, (രണ്ടാം ഭാഗം)    

 ഒന്നാം ഭാഗം ഇവിടെ ക്ലിക്കുക





ശ്രീമതി ഫൌസിയ പ്രീ ഇസ്ലാമിക് മക്കയില്‍ സ്ത്രീകള്‍ ഏറെ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു എന്ന് പറഞ്ഞത് നാം മുന്‍ പോസ്റ്റില്‍ വിലയിരുത്തിയിരുന്നു. 
എന്നാല്‍ ഇന്നത്തെ കേരളീയ മുസ്ലിം സ്ത്രീകള്‍ക്ക് ഒട്ടും സ്വാതന്ത്ര്യമില്ല എന്നാണവര്‍ പറയുന്നത്.
അത് ഇങ്ങനെ വായിക്കാം "അങ്ങനെ ഉണ്ടെങ്കില്‍ പോലും അവരുടെ ഒരു കണക്കെഴുത്തുകാരനെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്യാവുന്ന സ്വാതന്ത്ര്യം, ഒരു പക്ഷെ ഇന്നത്തെ കേരളത്തില്‍ പോലും ഉണ്ടാവില്ല."25
"പെണ്‍ കുട്ടികളെ ജീവനോടെ കുഴിച്ചു മൂടുന്ന ഒരു സാമൂഹ്യപക്ഷാത്തലത്തില്‍ ഖദീജയെ പോലുള്ള ധനികയായ വ്യാപാരി എങ്ങനെ സാധ്യമായി എന്ന ചോദ്യത്തിന് ഇസ്ലാമിസ്റ്റുകള്‍ മറുപടി പറയണം"26
ജാഹിലിയ അറബിസ്ത്രീകള്‍ അനുഭവിച്ച സ്വാതന്ത്യം വര്‍ത്തമാന കേരളത്തിലെ മുസ്ലിം സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല എന്നാണ് ശ്രീമതി ഫൌസിയ സമര്‍ത്തിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ വര്‍ത്തമാന കേരളത്തില്‍ മലപ്പുറത്ത് മുസ്ലിം സ്ത്രീക്ക് സ്വന്തം മതം പരിത്യജിച്ചു താന്‍ വളര്‍ന്ന മതത്തെയും ആദര്‍ശത്തെയും സാമൂഹ്യ സംവിധാനത്തെയും  ചോദ്യം ചെയ്യാന്‍ വരെ സ്വാതന്ത്ര്യം ലഭിച്ചു എന്നതിന് ശ്രീമതി  ഫൌസിയയുടെ  ജീവിതം തന്നെ സാക്ഷിയാണ്. 

മലപ്പുറം ജില്ലയിലെ ഒരു മുജാഹിദ് കുടുംബത്തില്‍ ജനിച്ചു സാമ്പ്രദായിക മത വിദ്ധ്യാഭ്യാസവും ഏകദേശം മുപ്പത് മുപ്പത്തഞ്ചു കൊല്ലം മുമ്പ് തന്നെ പ്രീഡിഗ്രിയും ടി ടി സിയും പഠിച്ചു താനിഷ്ടപ്പെട്ട പുരുഷനെ കല്യാണം കഴിച്ചു അയാളുടെ ആശയങ്ങള്‍ സ്വീകരിച്ചു  താന്‍ ജനിച്ചു പഠിച്ചു വളര്‍ന്ന സമൂഹത്തെ ചോദ്യം ചെയ്യാവുന്ന രീതിയില്‍ ഫൌസിയയെന്ന മലപ്പുറത്തുകാരി പെണ്ണിനെ സാധ്യമാക്കിയത്. ഇസ്ലാം മതവും മുസ്ലിം സമുദായവും മുജാഹിദ് പ്രസ്ഥാനവും ആണ്. ആ മതവും സമുദായവും പ്രസ്ഥാനവും   സ്ത്രീക്ക് ഇത്രക്ക് സ്വാതന്ത്ര്യം നല്‍കി എന്നതിനുള്ള മൂര്‍ത്തമായ തെളിവായി  ശ്രീമതി ഫൌസിയ എന്ന സ്ത്രീ തന്നെ നിലകൊള്ളുന്നു. അന്ന് അത്രയ്ക്ക് തന്റെടിയായിരുന്ന ആ ഫൌസിയ   ഇന്ന് എവിടെ എത്തി നില്‍ക്ക്കുന്നു എന്നത് അവര്‍ ആപതിച്ച ഗര്‍ത്തത്തിന്റെ ആഴം വ്യക്തമാക്കുന്നു. അത് താഴെ ചര്‍ച്ച ചെയ്യാം. 
എന്നിട്ടും പറയുന്നു ഇസ്ലാം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിച്ചു എന്ന്. ഇതിനെ  ഇരട്ട താപ്പെന്നോ വിരോധാഭാസമെന്നോ  എന്ത് വിളിക്കും?.
താന്‍ ജനിച്ചു വളര്‍ന്ന മുജാഹിദ് സമൂഹത്തെ അവര്‍ വിലയിരുത്തുന്നു."അന്നത്തെ സാമൂഹ്യ ഘടനയില്‍, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം എന്ന കാര്യത്തില്‍ മുജാഹിദ് പ്രസ്ഥാനം ഫോകസ് ചെയ്ത കാലമായിരുന്നു. ഞാനൊക്കെ വിദ്യാഭ്യാസം നേടാനുണ്ടായ ഒരു സാഹചര്യവും അതിന്റെ പക്ഷാത്തലത്തിലുണ്ട്."27
അതെ തന്റെ വിദ്ധ്യഭ്യാസത്തിനു പിന്നില്‍ ഇസ്ലാമും മുജാഹിദ് പ്രസ്ഥാനവുമാണെന്ന് അവര്‍ തന്നെ അതിശക്തമായി  സമര്‍ത്തിക്കുന്നു. തുടര്‍ന്ന്  ഇപ്പോള്‍ അങ്ങനെയല്ല എന്നും അവര്‍ പുലമ്പുന്നുണ്ട്  അവര്‍.
"ഇപ്പോള്‍ മുജാഹിദിനെ വ്യക്തിപരമായി വിലയിരുത്തുകയാണെങ്കില്‍, ആ പ്രസ്ഥാനം ഏറെ പിറകോട്ടു പോയി എന്നാണ് പറയുക"28
ഇങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് നല്‍കാന്‍ അവരെ പ്രേരിപ്പിച്ചത് എന്താണെന്ന് മനസ്സിലാകുന്നില്ല..
മുജാഹിദു പ്രസ്ഥാനം സ്ത്രീ വിദ്യാഭ്യാസം ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നും അതിന്റെ ഗുണഭോക്താവാണ്  താന്‍ എന്നും പ്രസ്താവിച്ചു മുജാഹിദു പ്രസ്ഥാനവും ഇസ്ലാമും  ഏറെ പിറകോട്ട് പോയി എന്ന് പറയുന്ന ശ്രീമതി ഫൌസിയ, എങ്ങിനെ എപ്പോള്‍ എവിടെ മുജാഹിദ് പ്രസ്ഥാനം വിദ്ധ്യഭ്യാസത്തെ പ്രത്യേകിച്ച് സ്ത്രീ വിദ്യാഭ്യാസത്തെ നിരുല്‍സാഹപ്പെടുത്തി എന്ന്കൂടി വിശദീകരിക്കേണ്ട ബാധ്യത ശ്രീമതി ഫൌസിയക്കുണ്ട്
അങ്ങനെ വിശദീകരണം നല്‍കാതിരുന്നത് കൊണ്ട് തന്നെ ആ കാര്യം വീണ്ടും ചോദിച്ചു വിശദീകരണം ആരായേണ്ട ബാധ്യത അഭിമുഖം നടത്തിയ താഹ മാടായിക്കുമുണ്ടായിരുന്നു. എന്നാല്‍ രണ്ടു പേരും അതിനു മുതിരുന്നില്ല. എന്നാല്‍ പിറകോട്ടു പോക്കിന് തെളിവായി ശ്രീമതി ഫൌസിയ ചൂണ്ടിക്കാണിക്കുന്നത് വളരെ ബാലിശമായ മറ്റൊരു വിഷയമാണ്,

ഒരു പെണ്ണ്  ചെറുപ്പത്തില്‍ എത്ര ഉന്നത വിദ്യാഭ്യാസം നേടിയാലും എത്ര ഉന്നത സാമൂഹ്യ  വ്യവസ്ഥയില്‍ ജനിച്ചു വളര്‍ന്നു ജീവിച്ചാലും നാസ്തിക ഭൌതിക യുക്തിവാദിയായി, സ്വന്തം വ്യക്തിത്വവും അസ്തിത്വവും നഷ്ടപ്പെടുത്തി ചിന്താ ശേഷി നഷ്ടപ്പെട്ടവള്‍  മാത്രമായി അതപതിച്ചാലുള്ള ദുരവസ്ഥ  വ്യക്തമാക്കുന്ന ഉത്തമോദാഹരണമാണ് ശ്രീമതി ഫൌസിയയുടെ ഈ മാറ്റം
മുജാഹിദുകള്‍ പിറകോട്ടു പോയി എന്നതിന് ശ്രീമതി ഫൌസിയ ചൂണ്ടിക്കാട്ടിയ ഉദാഹരണം ഇങ്ങനെ വായിക്കാം.                 "നമ്മുടെ പ്രാക്ടിക്കല്‍ ജീവിതത്തില്‍  മുജാഹിദുകള്‍ സുന്നികളെക്കാള്‍  പിറകോട്ടാണ്. സുന്നികള്‍ക്ക്  ഒരു പ്രദേശത്തിന്റെ ഒഴുക്കിനൊപ്പം നീന്തുന്ന ഒരു മനോഭാവമുണ്ട്. ഞാന്‍ സൈദ്ധാന്തികമായല്ല പറയുന്നത്. പ്രാക്ടിക്കലായി മുജാഹിദുകള്‍ പരാജയമാണ്. മുജാഹിദുകളും ജമാഅത്തെ ഇസ്ലാമിക്കാരും അവരുടെ സിദ്ധാന്തത്തെ മുറുകെ പിടിക്കുന്നവരാണ്. സുന്നികള്‍ ഒരു പ്രദേശത്തിന്റെ സംസ്കാരത്തോടൊപ്പം ലയിച്ചു ചേരും."29
മസ്തിഷ്ക മരവിപ്പ് സംഭവിച്ചു വിചാരം വറ്റിയ വികല മനസ്സിന്റെ ബാലിഷ പ്രതികരണം!!., ഒരു നാസ്തിക ഭൌതിക യുക്തിവാദിയുടെ കൂടെ കൂടിയാല്‍  സ്ത്രീക്ക്  ഇത്രയ്ക്കു വിചാരശൂന്യത ബാധിക്കുമോ?!!. ഈ പറഞ്ഞതിന്റെ പൊരുള്‍ ഒരിക്കലെങ്കിലും അവര്‍ ചിന്തിച്ചിട്ടുണ്ടോ?. ചെറുപ്പത്തില്‍ അവര്‍ ഏറെ ഉല്‍സാഹവതിയായിരുന്നു എന്നും  ആ കാലഘട്ടത്തിനനുസരിച്ച് ഉന്നത വിദ്യാഭ്യാസവും സാമൂഹ്യഉന്നതാവസ്ഥയും നേടിയിരുന്നു എന്നും  ഈ അഭിമുഖത്തില്‍  നിന്നും മനസ്സിലായി. (അന്ന് സാധാരണ മുസ്ലിം കുടുംബങ്ങളിലെ പെണ്‍ കുട്ടികളുടെ വിദ്ധ്യഭ്യാസം നാലാം ക്ലാസ്സ് വരെയും, ഉന്നത വിദ്ധ്യഭ്യാസം ഏഴാം ക്ലാസ് വരെയും ആയിരുന്നു ശ്രീമതി ഫൌസിയ LP സ്കൂള്‍ വിദ്ധ്യഭ്യാസം പൂര്‍ത്തിയാക്കിയിട്ടു 40 -45 വര്‍ഷമായിക്കാണണം) അതിനുള്ള കാരണവും നാം മനസിലാക്കി. എന്നാല്‍ ഇന്നത്തെ ഫൌസിയയോ?.

ഒരു സമൂഹം അതിന്റെ മൂല്യങ്ങളും തത്വസംഹിതകളും 'അതെത്ര മോശപ്പെട്ടതാണെങ്കിലും' അനുസരിക്കുകയും പാലിക്കുകയും ചെയ്യുന്നത്  അതൊരു സമൂഹമെന്ന നിലക്ക്, ആ സമൂഹത്തിന്റെ ഉന്നതിയുടെയും നിലനില്‍പിന്റെയും അടയാളമായാണ് സാമൂഹ്യശാസ്ത്രം വിലയിരുത്തുക.

എന്നാല്‍ ഇവിടെ ശ്രീമതി ഫൌസിയ ഒഴുക്കിനെതിരെ നീന്താനുള്ള ആര്‍ജ്ജവത്തെ അധോഗതിയായും, ഒഴുക്കിനൊപ്പം പൊങ്ങു തടിയായി ഒഴുകുന്നതിനെ  സാമൂഹ്യ പുരോഗതിയായും  വിലയിരുത്തുന്നത് അവര്‍ ഇന്ന് ജീവിക്കുന്ന പക്ഷാത്തലം കൂടി മനസ്സിലാക്കി വിലയിരുത്തുമ്പോള്‍ ആ സാമൂഹ്യ പക്ഷാത്തലം ഒരു UP സ്കൂള്‍ പ്രധാനാധ്യപികയെ പോലും ഇത്ര വലിയ അന്ധകാരത്തില്‍  തളച്ചു എന്ന് തെളിയിക്കുന്നത്  എത്ര വേദനാജനകമല്ല.
അവരുടെ ഇന്നത്തെ സാമൂഹ്യാവസ്ഥയും ബൌദ്ധിക നിലവാരവും അറിവും സമൂഹ്യ ബോധവും വിളിച്ചോതുന്ന മറ്റൊരു പ്രസ്താവന കാണുക.
"മുസ്ലിം സ്ത്രീകളുടെ രംഗത്ത്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഞാന്‍ ബഹുമാനിക്കുന്ന ഒരാളാണു 'മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പി കെ സൈനബ'?!!!!!!!!!!.30   എന്താണ് ഇപ്പറഞ്ഞതിന്റെ  സാരം. മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നിന്ന് കേവലം മൂന്നു കിലോ മീറ്ററില്‍ താഴെ ദൂരത്തില്‍ ചെറാട്ട്കുഴി അമ്പലത്തിനടുത്ത്  വീട് വച്ച് താമസിക്കുന്ന KYS സംസ്ഥാന സെക്രടറിയായിരുന്ന. KSTA മലപ്പുറം ജില്ലാ പ്രസിഡണ്ടായിരുന്ന, KSTA മലപ്പുറം ജില്ലാ ജോയിന്റ് സെക്രടറിയായ ഒരു ഗവണ്‍മെന്റ് UP സ്കൂള്‍ പ്രധാനാദ്ധ്യപികയായ31  ഒരാളില്‍ നിന്ന് ഇത്തരം വിവരം കെട്ട ഒരു പ്രസ്താവന വന്നു എന്നതും, അവര്‍ ചെറു പ്രായത്തിലെ സ്വന്തം വിശ്വാസത്തെ വിചിന്തനം നടത്താന്‍ ധൈര്യപ്പെട്ടിരുന്നു32 എന്നതും കൂട്ടി വായിച്ചാല്‍ അവര്‍ ഇന്ന് എത്തിപ്പെട്ടിരിക്കുന്ന ആ ആദര്‍ശം അല്ലെങ്കില്‍ ആ സാമൂഹ്യ വ്യവസ്ഥ അതുമല്ലെങ്കില്‍ അവരെ നയിക്കുന്ന വിശാസം അല്ലെങ്കില്‍ അവരുടെ കുടുംബം ഏതൊരു തമോഗര്‍ത്തത്തിലാണ് അവരെ കൊണ്ടെത്തിച്ചെ തെന്നും  അതില്‍ നിന്നും എന്നെങ്കിലും ഇവര്‍ക്ക് മോചനമുണ്ടാകുമോ  എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇന്നത്തെ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാടാണ്. (ഏതായാലും അവര്‍ അറിയേണ്ട അവരെ ആസ്ഥാനത് നിന്ന് ശ്രീമതി ഫൌസിയായും താഹ മാടായിയും പച്ചക്കുതിരയും ഡി സി ബുക്സും കൂടി എടുത്തു മാറ്റി പി കെ സൈനബയെന്ന ശ്രീമതി ഫൌസിയയുടെ  ആരാധനാ മൂര്‍ത്തിയെ  അവിടെ പുനപ്രതിഷ്ടിച്ചത്.) ശ്രീമതി ഫൌസിയയെ ഈ നിലയിലേക്ക് ഇടിച്ചു താഴ്ത്തിയ നാസ്തിക ഭൌതിക യുക്തിവാദത്തെയും അവര്‍ ജനിച്ചു പഠിച്ചു വളര്‍ന്ന ഇസ്ലാമിനെയും താരതമ്യം ചെയ്യാന്‍ ലഭിച്ച  നല്ലൊരുദാഹരണമാണ്‌ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്റാ മമ്പാട്.    മലപ്പുറം ജില്ലയില്‍ മുസ്ലിം കുടുംബങ്ങളില്‍ ജനിച്ചു വളര്‍ന്ന ശ്രീമതി ഫൌസിയയെയും സുഹ്റ മമ്പാടിനെയും   അവരുടെ രണ്ടു പേരുടെയും  ഇന്നത്തെ അറിവും സാമൂഹ്യസ്ഥാനവും താരതമ്യം ചെയ്‌താല്‍, പകല്‍ വെളിച്ചം പോലെ ഇവരുടെ രണ്ടു പേരുടെയും ആദര്‍ശങ്ങളുടെ വ്യതിരിക്തതയും, വിലയും,  മാറ്റും വ്യക്തമാകും.

 ഏറെ പുരോഗതി നേടിയ ഒരുന്നത സാമൂഹ്യ സാഹചര്യത്തില്‍  നിന്ന് കേരളത്തില്‍ മലപ്പുറം ജില്ലയില്‍ തന്റെ ചുറ്റുപാടുകള്‍ തിരിച്ചറിയാനും വിലയിരുത്താനും കഴിയാത്ത ഒരു സ്ത്രീയിലേക്ക്  ശ്രീമതി ഫൌസിയയെ നയിച്ച ആ ആദര്‍ശം അല്ലെങ്കില്‍ ആ സാമൂഹ്യ വ്യവസ്ഥ ഇങ്ങനെ എത്ര ആളുകളെ പുറകോട്ടു നയിക്കുന്നുണ്ട്.
അഭിമുഖത്തില്‍ നിന്ന് തന്നെ വായിക്കാം  "യുക്തിവാദ സംഘടനകള്‍ ഏതെങ്കിലും തരത്തില്‍ കേരളത്തില്‍  മുന്നോട്ടു പോയിട്ടുണ്ടോ?
.സെക്യുലറായി  ചിന്തിക്കുന്ന ഒരുപാട് കുടുംബങ്ങള്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. നിങ്ങള്‍ എന്നെ തേടി വന്നു നല്ലത് തന്നെ. പക്ഷെ എന്നേക്കാള്‍ സെക്യുലറായി ചിന്തിക്കുന്ന ഒരുപാട് കുടുംബങ്ങള്‍ മലപ്പുറം ജില്ലയില്‍പോലുമുണ്ട്.  അത് സാധ്യമാക്കുന്നത് ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനം തന്നെയാണ്."33

അതെ ഇങ്ങനെ മസ്തിഷ്ക മരവിപ്പ് ബാധിച്ചു വിചാരം വറ്റിയ നിരവതി പേര്‍ കേരളത്തിലും മലപ്പുറം ജില്ലയില്‍ പോലും ഉണ്ടെന്നു.
അത്തരം ആളുകളെ സാധ്യമാക്കുന്നത് യുക്തിവാദ പ്രസ്ഥാനമാണെന്നു. ഇവര്‍ സമൂഹത്തോട് ചെയ്യുന്ന ദ്രോഹങ്ങളില്‍ ഏറെ ഗൌരവമുള്ള ഒന്നാണിത്.
ഇവിടെ ചിന്തിക്കേണ്ട  മറ്റൊരു കാര്യം ഇതൊരു  അഭിമുഖമാണെന്നതും, ഇത് ബൂലോകത്ത് എന്തെങ്കിലും പറയുന്നപോലെ ഒറ്റക്കിരുന്നു എഴുതുന്നതല്ല എന്നതും പ്രത്യേകം മനസ്സിലാക്കണം. മലയാളത്തില്‍  കപട  ബുജി നാട്യമുള്ള പച്ചക്കുതിരയെന്ന ഒരു പ്രസിദ്ധീകരണത്തിനു വേണ്ടി അഭിമുഖം നടത്തിയ താഹ മാടായിയോ അതല്ലെങ്കില്‍ പച്ചക്കുതിരയുടെ എഡിറ്റര്‍ ബോഡോ ഈ വിവരക്കേട് മനസ്സിലാക്കിയില്ല!. അവര്‍ അത് തിരിച്ചരിഞ്ഞിരുന്നുവെങ്കില്‍ ഈ വിഡ്ഢി പ്രസ്താവന പ്രസിദ്ധീകരിക്കില്ലയിരുന്നു. ഈ  വരികള്‍ പച്ചക്കുതിരയെ മുന്‍ പോസ്റ്റില്‍ വിലയിരുത്തിയതിനടിവരയിടുന്നു.  അതിങ്ങനെ വായിക്കാം
 "ഈ അഭിമുഖം പ്രസിദ്ധീകരിച്ചത് DCB യുടെ ഇസ്ലാം വിരുദ്ധ നിലപാട് കൊണ്ടാണെന്നൊന്നും എനിക്കഭിപ്രായമില്ല. എന്തെങ്കിലുമൊക്കെ കുത്തിനിറച്ചു മാസാന്തം സാധനം പുരത്തിരക്കെണ്ടേ., അതിനുള്ള നെട്ടോട്ടത്തില്‍ കിട്ടിയ............ മുഴുവന്‍ കുത്തി നിരചെന്നു മാത്രം.
അതിലൂടെ മലീമാസമാകുന്നത് ബൌദ്ധിക മലയാളമാണല്ലോ............. അതെന്തായാലും പ്രശ്നമില്ല 'ദീപസ്തംബം മഹാക്ഷര്യം നമുക്കും കിട്ടണം.....................'"35

മുന്‍ പോസ്റ്റില്‍ ബഹുഭാര്യത്വം തൊട്ടു പോന്നിരുന്നു അതിലേക്കു തന്നെ തിരിച്ചു പോകാം. ഇസ്ലാം എല്ലാ പുരുഷന്‍മാരോടും നാല് കെട്ടാന്‍ കല്പിച്ചിട്ടില്ല എന്ന് നാം മനസ്സിലാക്കി.  നമ്മുടെ ഭാരതത്തില്‍ ബഹുഭാര്യത്വം നിയമപരമായി അനുവദിച്ച ഒരേഒരു മതം ഇസ്ലാം മാത്രമാണ്. എന്നാല്‍ ഭാഹുഭാര്യത്വം ഏറ്റവും കുറവ് മുസ്‌ലിംകള്‍ക്കിടയിലുമാണെന്നത് വസ്തുതയാണ്.
പല പ്രമുഖരും രണ്ടാം വിവാഹത്തിനു നിയമ പരിരക്ഷ ലഭിക്കാന്‍ ഇസ്ലാം മതത്തിലേക്ക് താല്‍ക്കാലികമായി മാറി വിവാഹ ശേഷം പൂര്‍വമതത്തിലേക്ക് തന്നെ തിരിച്ചു പോകുന്നതും ഭാരതത്തില്‍ വിരളമല്ല.36 ഇതെല്ലാം വിളിച്ചോതുന്നത്  ഭാഹുഭാര്യത്വം മനുഷ്യരില്‍ ചിലര്‍ക്കെങ്കിലും ഒഴിച്ച് കൂടാന്‍ പറ്റാത്ത സംഗതിയാണ് എന്നാണ്. അത് കൊണ്ട് തന്നെയാണ് മനുഷ്യനെ സൃഷ്‌ടിച്ച പ്രപഞ്ചത്തിലെ സമതുലിതാവസ്ഥ സൃഷ്‌ടിച്ച സ്രഷ്ടാവായ അള്ളാഹു ബഹുഭാര്യത്വം സോപാധികമായി അനുവദിച്ചത്.
ബഹുഭാര്യത്വത്തിനെതിരില്‍ സംസാരിക്കാന്‍ നാസ്തിക ഭൌതിക യുക്തിവാദികള്‍ക്കെന്തെങ്കിലും അവകാശമുണ്ടോ എന്ന് കൂടി ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.
മൂന്നുകെട്ടിയ യുക്തിവാദി നേതാവ് ജീവിക്കുന്ന 37 മലപ്പുറം ജില്ലയില്‍ വച്ച് തന്നെ ബഹുഭാര്യത്വതെ കുറിച്ച്  സംസാരിച്ചു എന്നത് വിധി.
നാസ്തിക ഭൌതിക യുക്തിവാദികള്‍ സ്ത്രീകള്‍ക്ക് എന്ത് വിലയാണ് നല്‍കുന്നത് എന്ന് യുക്തിവിചാരം മാസിക  നമ്മെ പഠിപ്പിക്കുന്നുണ്ട്.
പെണ്ണിനും കുട്ടികള്‍ക്കും യുക്തിവാദ സാമൂഹ്യ സംവിധാനത്തില്‍ യാതൊരു  സ്ഥാനവുമില്ല. അവിടെ പുരുഷന്‍ മാത്രമേയുള്ളൂ.  ആ പുരുഷന് വിവാഹം കഴിക്കാനനുവാദമില്ല. സന്താനങ്ങളെ ജനിപ്പിക്കാന്‍ അനുവാദമില്ല.   പക്ഷെ ലൈംഗികത ഉപേക്ഷിക്കേണ്ടതില്ല. രാജ്യത്തെ നിയമവാഴ്ച്ചയെ കണ്ണുവെട്ടിച്ചു  നിയമത്തിനു പിടികൊടുക്കാതെ സ്ത്രീ പീഡനവും ബാലാല്‍സംഘവും വ്യഭിചാരവും നടത്താന്‍ നിര്‍ദ്ദേശിക്കുന്ന സ്ത്രീരഹിത പുരുഷപരിമിത സാമൂഹ്യ38,39   വ്യവസ്ഥിതിയില്‍ ജീവിക്കുന്ന ശ്രീമതി ഫൌസിയക്ക്‌ പെണ്ണെന്ന വാക്കുച്ചരിക്കാന്‍ പോലും ധാര്‍മികാവകാശമില്ല. എന്നിട്ടല്ലേ മറ്റു കാര്യങ്ങള്‍ സംസാരിക്കാന്‍.

സുഹൈര്‍ ചുങ്കത്തറയെ ബഹുഭാര്യത്വ പ്രചാരകനായി ശ്രീമതി ഫൌസിയ പരിചയപ്പെടുത്തുന്നുണ്ട്. അതിനു കാരണമായി അവര്‍ ചൂണ്ടിക്കാട്ടിയത് അദ്ദേഹം ബഹുഭാര്യത്വം ന്യായീകരിച്ചു ഒരു പുസ്തകം (ബഹുഭാര്യത്വം ആശങ്കയും, ആശയും) പ്രസിദ്ധീകരിച്ചിരുന്നു എന്നതാണ്. ആ പുസ്തകം പ്രിദ്ധീകരിച്ചിട്ടു പതിറ്റാണ്ടിലേറെയായി. ആ പുസ്തകത്തെ അധികരിച്ച് കോഴിക്കോട് വച്ച് എം എസ് എസ് മുന്‍ കയ്യെടുത്ത് ഒരു ഓപ്പണ്‍ ഡിബേറ്റ് 96 ജൂലൈ 28 നു നടത്തിയിരുന്നു. അതില്‍ പങ്കെടുത്തത് സുഹൈര്‍ ചുങ്കത്തറയും മതേതരത്തിന്റെ ഉത്തമ മാതൃകയായി ശ്രീമതി ഫൌസിയ ചൂണ്ടിക്കാട്ടിയ 40   യുക്തിവാദി വേദികളിലെ നിറസനിധ്യവുമായ  ശ്രീ  എം എന്‍ കാരശ്ശേരിയുമായിരുന്നു. ആ ഡിബേറ്റ് ആദ്യാവസാനം വള്ളിപുള്ളി മാറാതെ പുസ്തകമായി (ബഹുഭാര്യത്വം സംവാദം) പ്രസിദ്ധീകരിച്ചത് ഇന്നും ലഭ്യമാണ്.

സുഹൈര്‍ ചുങ്കത്തറയെ വ്യക്തിപരമായി ന്യായീകരിക്കേണ്ട ആവശ്യം എനിക്കില്ല. പക്ഷെ ഇവിടെ ഞാന്‍ സൂചിപ്പിക്കുന്നത് സുഹൈര്‍ ഒരു പുസ്തകമെഴുതി മിണ്ടാതിരിക്കുകയല്ല. ആ ആശയങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ച ചെയ്യാനുള്ള വേദികളില്‍ സജീവമായി പങ്കെടുത്തു ബഹുഭാര്യത്തെ നഖ ശിഖാന്ധം എതിര്‍ക്കുന്ന ശ്രീ എം എന്‍ കാരശ്ശേരിയുമായി തന്നെ സംവാദം നടത്തി ആ സംവാദവും പുസ്തകമായി പ്രസിദ്ധീകരിച്ചു എന്നത് അദ്ദേഹത്തിനു  പറയുന്ന വിഷയത്തിലുള്ള ആത്മാര്‍ഥതയും ആത്മവിശ്വാസവും വ്യക്തമാക്കുന്നു.
സമൂഹത്തില്‍ ഇന്ന് കാണുന്ന പോലെ എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞു  മാളത്തിലൊളിക്കുന്ന ഇന്നിന്റെ കപട 'ബുജി'കളുടെ മാര്‍ഗ്ഗമല്ല അദ്ദേഹം സ്വീകരിച്ചത്.

മുന്‍ പോസ്റ്റില്‍ ചര്ച്ചക്കെടുക്കാതെ പോയ ഒരു വിഷയം കൂടി സൂചിപ്പിച്ചു പോകാം. ശ്രീമതി ഫൌസിയ ഇസ്ലാം ത്യജിക്കാന്‍ കാരണമായി സൂചിപ്പിച്ചത് ഇസ്ലാമിലെ ബഹുഭാര്യത്വവും, അനന്തരസ്വത്തില്‍ സ്ത്രീക്ക് പുരുഷന്റെ പകുതി അവകാശം ലഭിക്കുന്നതുമാണല്ലോ?.41   അത് രണ്ടും നാം ചര്‍ച്ച ചെയ്തു. എന്നാല്‍ അവര്‍ ഇസ്ലാം പരിത്യജിക്കാനുള്ള യഥാര്‍ത്ഥ കാരണം അഭിമുഖത്തി നിന്ന് തന്നെ വ്യക്തമാവുന്നുണ്ട്.

"പിന്നീട് മതത്തിന്റെ വാല്‍ മുറിച്ചു കളയാമെന്ന ഘട്ടമെത്തുന്നത് എപ്പോഴാണ്?.
.അത് ടി. ടി. സിക്ക് പഠിക്കുമ്പോള്‍ സമാനഹൃദയനായ ഒരാളെ കണ്ടുമുട്ടുന്നതോടെയാണ്.
?ഇ ഏ ജബ്ബാറിനെ കണ്ടുമുട്ടിയതോടെ മതത്തോടുള്ള പ്രണയം ഇല്ലാതായി എന്നാണോ?
.ഒരേ ആശയമുള്ള രണ്ടുപേര്‍ കണ്ടു മുട്ടിയപ്പോള്‍ രണ്ടു ചെറിയ അരുവികള്‍ ചേര്‍ന്ന് ഒരു വലിയരു പുഴയായി തീര്‍ന്നത് പോലെ തോന്നി." 42

കൌമാര പ്രണയത്തില്‍ വീണു താന്‍ പ്രണയിച്ച യുവാവിന്റെ ആശയങ്ങള്‍ സ്വാധീനിച്ച  ഒരു പാവം ഗ്രാമീണ പെണ്‍കുട്ടിയെ ആ വലയുള്ള പുഴയില്‍ നിഴലിച്ചു കാണാം.

മഞ്ചേരി സ്വദേശിനി തസ്നിബനുവിനെയും ശ്രീമതി ഫൌസിയ ഏറെ വീറോടെ അവതരിപ്പിക്കുന്നുണ്ട്.43 ആരാണീ തസ്നിബാനുവും നാസറും.
മഞ്ചേരി യുണിറ്റി കോളേജ് വിദ്ധ്യാര്‍തിനിയും,  അദ്ധ്യാപകനും. തന്റെ വിദ്ധ്യാര്‍തിനിയെ പ്രണയിച്ചു കല്യാണം കഴിച്ചു തന്റെ ആശയത്തില്‍ ചേര്‍ത്ത് വന്‍ വാര്‍ത്ത കവറേജു നേടിയ  ശേഷം44 ആ പെണ്‍ കുട്ടിയെ ഉപേക്ഷിച്ചു എന്നതും  ശ്രീമതി ഫൌസിയയുടെ കൌമാര കലാലയ പ്രണയവും ചേര്‍ത്ത് വായിച്ചാല്‍ ഇതില്‍ ചില പൊരുത്തക്കേടുകള്‍ നിഴലിച്ചു കാണാം. 

ഈ കാര്യം ചര്‍ച്ച ചെയ്യേണ്ടി വന്നത് മലയാളത്തിലെ ഏറെ അറിയപ്പെട്ടിരുന്ന ഒരു എഴുത്തുകാരി മാധവി ക്കുട്ടി (കമല സുരയ്യ) ഇസ്ലാം തിരഞ്ഞെടുത്തതിനെ കേവലം തമാശയായി തള്ളിയത് കൊണ്ടാണ്.45

ശ്രീമതി ഫൌസിയ പറയട്ടെ 

"?മാധവിക്കുട്ടി മതം മാറി എന്ന് കേട്ടപ്പോള്‍ എന്ത് തോന്നി.
.ഒരു തമാശയായിട്ടാണ് തോന്നിയത്."46

തുടര്‍ന്ന് മാധവി ക്കുട്ടിയെ(കമല സുരയ്യ) അവര്‍ പരിജയപ്പെടുത്തുന്നത് കാണുക "നമ്മള്‍ ഒരുപാടു ബഹുമാനിക്കുന്ന എഴുത്തുകാരി എന്ന നിലയില്‍, ഒരുപാട് സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് എഴുതിയ സ്ത്രീയെന്ന നിലയില്‍-മാധവിക്കുട്ടിയുടെ പല കഥകളും വായിക്കുമ്പോള്‍, സ്ത്രീയുടെ സ്വാതന്ത്ര്യത്തെ കുറിച്ചും സ്ത്രീ പുരുഷ ബന്ധങ്ങളെ കുറിച്ചും വായിക്കുമ്പോള്‍ ഞാന്‍ ചിന്തിക്കുന്ന രീതിയിലാണ് മാധവിക്കുട്ടി എഴുതിയത് എന്ന് തോന്നിയിട്ടുണ്ട്."47

അതെ മാധവിക്കുട്ടിയും ശ്രീമതി ഫൌസിയായും ഒരേ ബാന്‍ഡ് വിട്തില്‍  ചിന്തിച്ചിരുന്നു. പക്ഷെ അവര്‍ ആ ചിന്ത പുനര്‍വിചിന്തനത്തിന് വിധേയമാക്കി. അത് കൊണ്ട് തന്നെ അവര്‍ക്ക് ഇസ്ലാം സ്ത്രീകള്‍ക്ക് നല്‍കിയ അവകാശവും സ്വാതന്ത്ര്യവും മനസ്സിലാക്കാനും ഉള്‍കൊള്ളാനും സാധിച്ചു, അങ്ങനെ ഇസ്ലാമിനെ തന്റെ മാര്‍ഗ്ഗമായി സ്വീകരിക്കുകയും ചെയ്തിരിക്കാം 

കമലാ സുരയ്യയെവിടെ ശ്രീമതി ഫൌസിയയെവിടെ.  ചിന്ത ശേഷി വളരുന്നതിന് മുമ്പ് കൌമാര പ്രണയത്തില്‍ വീണു തന്റെ എല്ലാ ഉന്നതിയും കളഞ്ഞു കുളിച്ചു തന്റെ ചുറ്റുവട്ടത് നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ പോലും മനസ്സിലാക്കാനുള്ള ശേഷി നഷ്ടപ്പെട്ടു അറിവില്ലായ്മ സംസാരിക്കുന്ന ഫൌസിയയല്ല,  ഏറെ ജീവിതാനുഭവങ്ങള്‍ക്കൊടുവില്‍ ഏറെ ഇരുത്തം വന്ന പ്രായത്തില്‍ ഇസ്ലാം തന്റെ ജീവിതമാര്‍ഗ്ഗമായി സ്വീകരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട മാധവിക്കുട്ടി.,  അവര്‍ തമ്മില്‍ അജഗജാന്തരമുണ്ട്

തങ്ങള്‍ ഇസ്ലാം ഉപേക്ഷിച്ചത് ആദര്‍ശം. കമലസുരയ്യ ഇസ്ലാം സ്വീകരിച്ചത് തമാശ!. ഈ ഇരട്ടത്താപ്പ് തന്നെ തമാശയല്ലേ!!.



അവസാനിച്ചില്ല
റഫറന്‍സ്
25 പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 23
26  പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 23
27  പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 22,   23
28  പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 23
29  പച്ചക്കുതിര മാസിക  2011   ഡിസംബര്‍ ലക്കം പേജ് 23
30  പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 27
31  പച്ചക്കുതിര മാസിക  2011   ഡിസംബര്‍ ലക്കം പേജ് 23
32  പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 23
33  പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 27
34  പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 24, 25
35  http://www.zubaidaidrees.blogspot.in/2012/01/2011-gmup-kys_25.html
37 യുക്തിവിചാരം മാസിക 
38 യുക്തിവിചാരം മാസിക ഡിസംബര്‍ 2010 പേ.16, 17
39 യുക്തിവാദിയുടെ സാമൂഹ്യ വീക്ഷണം പേജ് 14,15
40 പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 28
41 പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 23
42 പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 24
43 പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 28
44 http://www.pulari.co.in/2010/09/blog-post_13.html
45 പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 27
46 പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 27
47 പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 27