Followers

Showing posts with label പച്ചക്കുതിര. Show all posts
Showing posts with label പച്ചക്കുതിര. Show all posts

Monday, February 13, 2012

പെണ്ണിനെയിത്രക്കടിച്ചമര്‍ത്തുന്ന കൂട്ടര്‍ ഭൂമി മലയാളത്തിലുണ്ടല്ലോ...!!

പച്ചക്കുതിര മാസിക 2011 ഡിസംബര്‍  ലക്കം കവര്‍സ്റ്റോറി മലപ്പുറത്ത് ഒരു മുസ്ലിം കുടുംബത്തിനു മതരഹിത ജീവിതം സാധ്യമാകുമോ എന്ന ശ്രീമതി ഫൌസിയയുമായുള്ള അഭിമുഖം വിലയിരുത്തപ്പെടുന്നു, (മൂന്നാം ഭാഗം)    

 ഒന്നാം ഭാഗം ഇവിടെ ക്ലിക്കുക
  രണ്ടാം ഭാഗം ഇവിടെ ക്ലിക്കുക

ആദ്യ ഭാഗത്തില്‍ ശ്രീമതി ഫൌസിയ പ്രീ ഇസ്ലാമിക് മക്കയില്‍ സ്ത്രീകള്‍ ഏറെ സ്വാതന്ത്ര്യവും അവകാശങ്ങളും അനുഭവിച്ചിരുന്നു. ഇസ്ലാമും മുഹമ്മദ്‌ നബി(സ)യും ആ അവകാശങ്ങളും സ്വാതന്ത്ര്യവും ഇല്ലാതെയാക്കി എന്ന ദുരാരോപണം വിലയിരുത്തി. അത് പോലെ മുസ്ലിം സ്ത്രീകളുടെ അനന്തരാവകാശം പുരുഷന്റെ പകുതി എന്ത്കൊണ്ടെന്നും ചര്‍ച്ച ചെയ്തു. ഒന്നാം ഭാഗത്തും രണ്ടാം ഭാഗത്തും കൂടി ബഹുഭാര്യത്വ പ്രശ്നവും ചര്‍ച്ച ചെയ്തു. കൂടാതെ  രണ്ടാം ഭാഗത്ത്‌ ഇസ്ലാം ഏറെ സ്വാതന്ത്ര്യവും വിദ്ധ്യാഭ്യാസവും നല്‍കി വളര്‍ത്തി കൊടുന്ന 'ഫൌസിയ എന്ന പെണ്ണ്' ആ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി, താന്‍ ജനിച്ചു പഠിച്ചു വളര്‍ന്ന ഇസ്ലാമിനെയും തന്നെ താനാക്കിയ മുജാഹിദ് പ്രസ്ഥാനത്തെയും പരിത്യജിച്ചു,  യുക്തിവാദ മസ്തിഷ്ക പ്രക്ഷാളനത്തിലൂടെയും, ചൂഷണ പീഡനങ്ങളിലൂടെയും ഒട്ടും ലോക പരിചയവും യുക്തി ബോധവുമില്ലാത്ത ഏറെ പരിതാപകരമായ അധപതനത്തിന്റെ പടുകുഴിയില്‍ ആപതിച്ച ശ്രീമതി ഫൌസിയ എന്ന പെണ്ണിനെ സാധ്യമാക്കിയ നാസ്തിക ഭൌതിക യുക്തിവാദത്തെ നാം മനസ്സിലാക്കി.

ഇവിടെ ചര്‍ച്ച ചെയ്യുന്നത് മുന്‍ പോസ്റ്റില്‍ ചര്‍ച്ച ചെയ്ത ശ്രീമതി ഫൌസിയയുടെ അധപതനത്തിന്റെ തുടര്‍ച്ചയും അവരുടെ ചില സഹതാപമര്‍ഹിക്കുന്ന ആരോപണങ്ങളും അവരുടെ പ്രകൃതിയെയും ആവാസ വ്യവസ്തയേയും കുറിച്ചുള്ള അക്ഞ്ഞതയും  കൂടിയാണ്.


ശ്രീമതി ഫൌസിയ തന്റെ യൌവ്വന പ്രായത്തില്‍ 1984 ലില്‍ ദേശാഭിമാനി വാരികയില്‍  ഏറെ ആവേശത്തോടെ എഴുതിയ കുറിപ്പ്  അക്ഷരങ്ങള്‍ മാഞ്ഞു പോയെങ്കിലും ആശയം ചോര്‍ന്നു പോയെങ്കിലും ഭാഷ മാറിയെങ്കിലും, ഇന്നും ആ കുറിപ്പ് ഏറെ അഭിമാനത്തോടെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു ജീവിക്കുന്ന    ആ  ദയനീയാവസ്ഥ,  അവരുടെ സര്‍ഗ്ഗാത്മക ജീവിതത്തിലെ ഒരേ ഒരേടാണോ അതെന്ന് സംശയിപ്പിക്കുന്നു.  ഏതായാലും ആ കാലഘട്ടത്തില്‍ അവര്‍ ജനിച്ചു പഠിച്ചു വളര്‍ന്ന ആ സാമൂഹ്യ പക്ഷാതലത്തിന്റെയും ആ സ്വാതന്ത്ര്യ ബോധത്തിന്റെയും തുടര്‍ച്ചയാവാം അങ്ങനെ ഒരു കുറിപ്പെഴുതാന്‍ ശ്രീമതി ഫൌസിയയെ പ്രാപ്തമാക്കിയത്.. എന്നാല്‍ ഇന്നത്തെ അവരുടെ അവസ്ഥ നാം നേരത്തെ മനസ്സിലാക്കി. തന്നെ താനാക്കിയ മുജാഹിദ്‌ പ്രസ്ഥാനം സ്ത്രീ വിദ്ധ്യഭ്യാസത്തെ പ്രോത്സാഹിപ്പിച്ചിരുന്നു എന്ന അവരുടെ പ്രസ്താവനയും ഇന്ന് ആ പ്രസ്ഥാനം അതില്‍ നിന്ന് ഏറെ പിന്നോട്ട് പോയിട്ടുണ്ട് എന്നും  അതിനു തെളിവ് മുജാഹിദ്, ജമാഅത്ത്കാര്‍ അവരുടെ ആദര്‍ശം മുറുകെ പിടിച്ചു ജീവിക്കുന്നതാണെന്നും  പറഞ്ഞ ഫലിതം നാം ആസ്വദിച്ചു.

മുജാഹിദുകളും ജമാഅത്തെ ഇസ്ലാമിയും ആദര്‍ശം മുറുകെ പിടിച്ചു ജീവിക്കുന്നത് മുജാഹിദു പ്രസ്ഥാനം സ്ത്രീ വിദ്ധ്യാഭ്യാസത്തെ നിരുല്‍സാഹപ്പെടുത്തുന്നതിനു തെളിവായി ചൂണ്ടിക്കട്ടിയതിലെ ആ (?)യുക്തി എങ്ങിനെ കൂട്ടിക്കിഴിച്ചിട്ടും മനസ്സിലാകുന്നില്ല.  അതിലേറെ തമാശ നല്‍കുന്നുണ്ട് മുജാഹിദു, ജമാഅത്കാര്‍  ആദര്‍ശം മുറുകെ പിടിച്ചു ജീവിക്കുന്നു എന്നതിനുപോല്‍ബലകമായി ശ്രീമതി ഫൌസിയ  ചൂണ്ടിക്കാട്ടിയ കാര്യം.,

"ചെറിയൊരു ഉദാഹരണം പറഞ്ഞാല്‍ നമ്മളൊരു സുന്നി വീട്ടില്‍ കല്യാണത്തിനു പോയാല്‍ അവിടെയുള്ള കല്യാണപ്പെണ്ണിനെ അണിയിച്ചോരുക്കുന്നതൊക്കെ, ആ പ്രദേശത്തുള്ള നാട്ടുനടപ്പുകള്‍ എങ്ങനെയാണോ അങ്ങനെയായിരിക്കും. പൂവും മുല്ലമാലയുമൊക്കെ കൊണ്ടുള്ള ഒരു അണിയിച്ചോരുക്കല്‍. എന്നാല്‍ മുജാഹിദുകളോ ജമാഅത്തെ ഇസ്ലാമിക്കാരോ അതിനു എതിരാണ്. കല്യാണപെണ്ണിന് പൂവൊന്നും വെക്കാന്‍ പാടില്ല എന്ന മനോഭാവക്കാരാണ്."49

കല്യാണപ്പെണ്ണിനു  മുല്ലപ്പൂമാല ചൂടാന്‍ അനുവാദമുണ്ടോ ഇല്ലേ എന്നതും സ്ത്രീ വിദ്ധ്യാഭ്യാസവും തമ്മില്‍ കൂട്ടിച്ചേര്‍ക്കുന്ന ആ യുക്തി(?), സൂത്രവാക്യം, ഗണിതം എങ്ങനെയെന്നു മനസ്സിലാകുന്നില്ല!. നാസ്തിക ഭൌതിക യുക്തിവാദം  ഒരു പെണ്ണിനെ ഇങ്ങനെയൊക്കെ പരിവര്‍ത്തിപ്പിച്ചല്ലോ ദൈവമേ!.......................ഇനിയുമെന്തല്ലാം കാണേണ്ടി വരും?.

ശ്രീമതി ഫൌസിയയുടെ ഈ കണ്ടെത്തലും നാസ്തിക ഭൌതിക യുക്തിവാദികളുടെ ഈ രംഗത്തെ രീതിയും നമുക്ക് താരതമ്യം ചെയ്യുന്നതിനുള്ള  അവസരവും ശ്രീമതി ഫൌസിയയും, താഹ മാടായിയും, പച്ചക്കുതിരയും ചേര്‍ന്നൊരുക്കിയതിലേക്ക്  കടക്കുന്നതിനു മുമ്പ് ഈ പ്രസ്താവനയില്‍ എന്തെങ്കിലും വസ്തുതയുണ്ടോ എന്ന് വിലയിരുത്താം.

കേരളത്തില്‍ മുജാഹിദോ, ജമാഅത്തോ, എന്ന് വേണ്ട ഏതെങ്കിലും മുസ്ലിംകള്‍ കല്യാണത്തിനെന്നല്ല എന്നെങ്കിലും മുല്ലപ്പൂവിനെതിരെ സമരം നടത്തിയതായാറിയില്ല. മാത്രമല്ല മിക്ക പെണ്‍കുട്ടികളും വിവാഹത്തിനു മുല്ലപ്പൂ  ചൂടാറുണ്ട്. എന്നാല്‍ അതില്ലാത്തവരും വിരളമല്ല. ഇവിടെയോന്നും ഏതെങ്കിലും ആദര്‍ശ വക്താക്കള്‍ മാത്രം മാറി നില്‍ക്കുകയോ അതല്ലെങ്കില്‍ എതെങ്കലും ആദര്‍ശത്തിന്റെ പേരില്‍ മുല്ലപ്പൂ  നിര്‍ബന്ധമായും അണിയിക്കുകയോ ചെയ്യുന്നില്ല. അതെല്ലാം അവരവരുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടക്കും.  അത് മാത്രമല്ല ഇസ്ലാം സ്ത്രീകള്‍ മുല്ലപ്പൂ  ഉപയോഗിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കുകയോ നിരുല്‍സാഹപ്പെടുത്തുകയോ ചെയ്തിട്ടില്ല. 

സുന്നിയായാലും മുജാഹിദായാലും ജമാഅത്തായാലും  ആരായാലും അതിനെ  എതിര്‍ക്കാനോ പ്രോത്സാഹിപ്പിക്കണോ പോകുന്നില്ല. അതെല്ലാം അവര്‍ ജീവിക്കുന്ന സാഹചര്യങ്ങള്‍ നിയന്ത്രിക്കുമെന്ന് മാത്രം.മുല്ലപ്പൂ ഇസ്ലാമില്‍ ഒരു പരിഗണനീയ വിഷയമേയല്ല.

മുല്ലപ്പൂവും നല്ല വര്‍ണവിസ്മയവും അലങ്കാരവുമുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ഇസ്ലാം സ്ത്രീകള്‍ക്ക്  അനുവാദം നല്‍കുന്നുണ്ട്.  
ആഭരണങ്ങളും ഉപയോഗിക്കാന്‍ ഇസ്ലാം പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ആഭണരങ്ങള്‍ സകാത്തിന്റെ പരിതി കഴിഞ്ഞാല്‍ കണക്കനുസരിച്ച് കൃത്യമായി സകാത്ത് നല്‍കണമെന്ന നിബന്ധന പാലിക്കണമെന്ന് മാത്രം.
ഇവിടെ സ്മരണീയമായ കാര്യം മുസ്ലിം പുരുഷന് പട്ടു വസ്ത്രങ്ങളും സ്വര്‍ണാഭരണങ്ങളും നിഷിദ്ധമാണെന്ന് മാത്രം. ഈ വിഷയം മുമ്പ് ചര്‍ച്ച ചെയ്തിരുന്നത് ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം. ഇങ്ങനെയുള്ള അനുവാദം സ്ത്രീകളുടെ നൈസര്‍ഗ്ഗിക  വിചാര,വികാരങ്ങള്‍  നല്‍കിയ അള്ളാഹു നല്‍കിയ നിയമവ്യവസ്തയായത് കൊണ്ടാണ്.

ആഭരണമണിയുന്നതും  വര്‍ണവൈവിദ്ധ്യമുള്ള വസ്ത്രങ്ങളണിയുന്നതും     സ്ത്രീ എന്നും ആഗ്രഹിച്ച ആഗ്രഹിക്കുന്ന നൈസര്‍ഗിക വികാരമാണ്.ഈ  നൈസര്‍ഗ്ഗിക വികാരത്തിനു ഇസ്ലാം ഒരിക്കലും എതിരല്ല എന്ന് മാത്രമല്ല അവരെ അതിനു പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് ഇസ്ലാം. 

ഏറെ സഹതാപകരമായ  അവസ്ഥയില്‍ നടന്ന രണ്ടു പെണ്‍ കുട്ടികളുടെ വിവാഹം കൂടി ശ്രീമതി ഫൌസിയ പരിചയപ്പെടുത്തുന്നത് കാണുക.  ആ ചെറുപ്പക്കാരി പെണ്‍കുട്ടികളെ വിവാഹ വേളയില്‍ മാത്രമല്ല സാധാരണ ജീവിതത്തിലും ആഭരണങ്ങള്‍ അണിയാന്‍ അനുവദിക്കുന്നില്ല എന്നും അവര്‍ പരിചയപ്പെടുത്തുന്നു. അതല്ല ആ പെണ്‍ കുട്ടികള്‍ സ്വയം ആഭരണങ്ങള്‍ ഉപേക്ഷിച്ചു എന്നാണ് വാദമെങ്കില്‍   ആ പെണ്‍ കുട്ടികളെ ആരീതിയിലേക്ക് മസ്തിഷ്ക പ്രക്ഷാളനം വഴി  മാററി എടുത്തു എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഏതായാലും ആഭരണം പരിപൂര്‍ണമായി ഉപേക്ഷിക്കുക എന്നത് സ്ത്രീ, സ്വന്തം സ്വതം ഉപേക്ഷിക്കുന്നതിന് തുല്യമാണ്

ശ്രീമതി ഫൌസിയ സ്വന്തം മക്കളുടെ വിവാഹത്തെ  സംബന്ധിച്ച ചോദ്യത്തിന് ഇങ്ങനെ ഉത്തരം പറയുന്നു. 
''രണ്ടു പേരുടെയും വിവാഹങ്ങള്‍ കഴിഞ്ഞു. എല്ലാ അനുഷ്ടാനങ്ങളും ഒഴിവാക്കി സ്പെഷ്യല്‍ മാര്യേജ്  ആക്ട്‌ പ്രകാരമാണ് വിവാഹം നടന്നത്. മകന്‍ വധുവായി കണ്ടെത്തിയത് പൂര്‍ണമായും ഹിന്ദു കുടുംബത്തില്‍ നിന്നുള്ള പെണ്‍ കുട്ടിയെയാണ്. മകളെ കല്യാണം കഴിച്ചത് ഒരു ഹിന്ദു-മുസ്ലിം മിശ്രകുടുംബത്തിലെ പയ്യനാണ്. മകളും മരുമകളും വിവാഹത്തിനു സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിച്ചിട്ടില്ല. ഇപ്പോഴും അങ്ങനെതന്നെ."48 

സ്വന്തം മകളെയും  മരുമകളെയും, അവരുടെ ജീവിതത്തിലെ എന്നും സ്മരിക്കുന്ന, പെണ്‍കൊടികളെ സംബന്ധിച്ച് ബാല്യം മുതല്‍ നെയ്ത സ്വപ്നങ്ങളുടെ സാക്ഷാല്‍കാരദിനമായ അവളുടെ  സ്ത്രയ്ണതയുടെ അംഗീകാരവും ആവേശവുമായ ആ സുന്ദരസുദിനത്തില്‍ പോലും അവരെ പീഡിപ്പിച്ച തുടര്‍ന്നും ആ പീഡനം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന, (ഗാര്‍ഹിക സ്ത്രീ പീഡനങ്ങള്‍) ശ്രീമതി ഫൌസിയയെന്ന അഭ്യസ്തവിദ്യയും സമൂഹത്തെ സംസ്കാരം പഠിപ്പിക്കാന്‍ ഉത്തരവാതപെട്ടവളുമായ സ്ത്രീ എന്ത് കൊണ്ട് അധപതിച്ചു! ആര്‍ അധപതിപ്പിച്ചു!?.........   നാസ്തിക ഭൌതിക യുക്തിവാദികളുടെ   സ്വന്തം മകളും മരുമകളുമായെന്നു വച്ച്  ആ പാവം  പെണ്‍കുട്ടികളും സ്ത്രീകളാണെന്നും അവര്‍ക്കും സ്ത്രീകളുടെ നൈസര്‍ഗ്ഗിക വികാരങ്ങളെല്ലാം ഉണ്ടാകുമെന്നും തിരിച്ചറിയാനുള്ള ബൌദ്ധികാവസ്ഥയില്‍  നിന്ന് ശ്രീമതി ഫൌസിയയെന്ന, അമ്മയെ സ്ത്രീയെ സാധ്യമാക്കിയത് പരിവര്‍ത്തിപ്പ്ച്ചത് നാസ്തിക ഭൌതിക യുക്തിവാദമാണെന്നത് ആ ആദര്‍ശം സ്ത്രീത്വത്തെ സ്ത്രീയുടെ അസ്തിത്വത്തെ അവളിലെ അമ്മയെ അമ്മൂമ്മയെ അമ്മായിയെ ഇണയെ സഹോദരിയെ മകളെ എങ്ങനെ കാണുന്നു എന്ന് വിളിച്ചു പറയുന്നു..
 ഈ വിഷയത്തില്‍ നാസ്തിക ഭൌതിക യുക്തിവാദികളുടെ  വികല വീക്ഷണവും കൂടി വ്യക്തമാവുന്നു. മുജാഹിദ് ജമാഅത്തെ ഇസ്ലാമി ആദര്‍ഷമാനുസരിച്ചു ജീവിക്കുന്നവരുടെ ഏറ്റവും വലിയ തെറ്റായി കണ്ടതും അവരുടെ ആദര്‍ശത്തെ മാറ്റുരക്കാന്‍ ഉപയോഗിച്ച ഉരക്കല്ലും  കല്യാണ  പെണ്ണിന് മുല്ലപ്പൂമാല അണിയാന്‍ അനുവദിക്കുന്നില്ല എന്നത്. എന്നാല്‍ നാസ്തിക ഭൌതിക യുക്തിവാദം മണവാട്ടിമാരെ ആഭരണം പോലുമണിയാനനുവദിക്കാതെ  കേവലം സെറ്റ് സാരി മാത്രമാണ്  വിവാഹത്തിനണിയിച്ചത്.........................................................?!!!!
തങ്ങള്‍ക്കെന്തും ചെയ്യാം പക്ഷെ മുസ്ലിംകള്‍ അങ്ങനെയാവരുത്.  ഇവരെന്തോ സദാചാരപോലീസിന്റെ നാസ്തിക വേര്‍ഷനോ?

ശ്രീമതി ഫൌസിയയുടെ അടുത്ത കണ്ടെത്തല്‍ ഭൂമിയിലെ ആവാസ വ്യവസ്ഥയുടെ അസന്തുലിതാവസ്ഥ യാണ്. ആവാസവ്യവസ്തയെന്തെന്നറിഞ്ഞിട്ടു വേണ്ടേ അതിലെ സന്തുലിതാവസ്ഥയും അസന്തുല്താവസ്ഥയും വിലയിരുത്താന്‍. ദൈവത്തെ ചീത്ത പറയുന്നതിന് മുമ്പ് അവര്‍ അവരുടെ കുട്ടികളെ എന്ത് പഠിപ്പിക്കുന്നു എന്നെങ്കിലും, ആ പാഠ പുസ്തകങ്ങളിലൂടെ ഒരാവര്‍ത്തിയെങ്കിലും ഓട്ടപ്രതിക്ഷണം നടത്തി മതിയായിരുന്ന്നു വാചക കസര്‍ത്ത് നടത്താന്‍.
"മനുഷ്യരിലും പ്രകൃതിയിലും ജീവജാലങ്ങളിലും നമുക്കിപ്പോള്‍ ഒരു സമത്വം കാണാന്‍ കഴിയുന്നില്ല...............................................................കാരുണ്യവാനായ ഒരു ദൈവം-ഇതാണല്ലോ മതത്തിന്റെ ദൈവം എന്നാല്‍ ഈ പ്രകൃതിയിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ ഇത്തരമൊരു ദൈവത്തിന്റെ കരം ഇതിന്റെ പിന്നിലുള്ളതായി തോന്നിയിട്ടില്ല. സ്ത്രീ പുരുഷ അന്തരം തന്നെ നല്ലൊരുദാഹരണം. പിന്നെ മനുഷ്യരും മറ്റു ജീവികളും തമ്മിലുള്ള അന്തരം പരിശോദിക്കുമ്പോഴും നീതിമാനായ ഒരു ദൈവത്തെ കാണാന്‍ നമുക്ക് കഴിയില്ല.''49 

"ഇരയെയും വേട്ടക്കാരനെയും സൃഷ്‌ടിച്ച നീതിമാനല്ലാത്ത ഒരു ദൈവത്തെയാണ് പ്രകൃതിയില്‍ നോക്കിയാല്‍ നമുക്ക് കാണാന്‍ കഴിയുക."50

ഇങ്ങനെയുള്ള വിശദീകരണങ്ങള്‍ കൊണ്ട് കാടു കയറുന്നുണ്ട് ശ്രീമതി ഫൌസിയ.
"അങ്ങനെയൊരു സന്തുലിതാവസ്ഥ ഉള്ളതായോന്നും തോന്നുന്നില്ല. ചിലയിടത്ത് തണുപ്പ മാത്രമുള്ള പ്രദേശം, ചിലയിടത്ത് വളരെ ചൂട്- എന്ത് സന്തുലിതാവസ്തയാണ്‌ പ്രക്രിതിയിലുള്ളത്?"51

ഭൂമിയില്‍ പ്രകൃതിയില്‍ ആവാസവ്യവസ്ഥയില്‍ യാതൊരു താളാത്മകതയും ഇല്ല. ഇരയും വേട്ടക്കാരനും മാത്രമേയുള്ളൂ എന്ന കണ്ടെത്തല്‍ ഏറെ ആക്ഷര്യകരമായി തോന്നുന്നു. ദൈവത്തെ നിഷേധിക്കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷെ ആ നിഷേധത്തിന് വസ്തുതാ പരമായി വിശദീകരണം നല്‍കാനുള്ള ബാധ്യത കൂടി ആ നിഷേധികള്‍ക്കുണ്ട്. പ്രകൃതിയിലെ ആവാസ വ്യവസ്ഥിതിയുടെ ഹൃദ്യമായ താളം അജൈവലോകവും,  സസ്യലോകവും, ജന്തുലോകവും തമ്മിലുള്ള പൊരുത്തം ഏതൊരു സാമാന്യ ബുദ്ധിയുള്ള മനുഷ്യനും മനസ്സിലാക്കാം. അതിനു ഏറെ വിദ്ധ്യാഭ്യസത്തിന്റെ ആവശ്യമൊന്നും ഇല്ല.

സസ്യലോകം പ്രകാശ സംശ്ലേഷണത്തിലൂടെ ഭൂമിയുടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈട് വലിച്ചെടുത്തു ജന്തുക്കള്‍ക്ക് ശ്വസിക്കാനാവശ്യമായ ഓക്സിജന്‍ ഭൌമാന്തരീക്ഷത്തിലേക്ക് നിരന്തരം ഒഴുക്കികൊണ്ടിരിക്കുന്നു. അത് പോലെ ജൈവലോകം സസ്യങ്ങളുടെ ആഹാര രൂപീകരണത്തിനാവശ്യമായ കാര്‍ബണ്‍ ഡയോക്സൈട് തിരിച്ചും നല്‍കുന്നു. ഒക്സിജനില്ലാതെ ജൈവലോകത്തിനോ കാര്‍ബണ്‍ ഡയോക്സൈടില്ലാതെ സസ്യലോകത്തിനോ നിലനില്‍പില്ല., അതെ ജൈവലോകവും സസ്യലോകവും
പരസ്പരം കൊണ്ടും കൊടുത്തും  പരസ്പരപൂരകതയുടെ  താളം ഭൂമിക്കും പ്രപഞ്ചത്തിനും നല്‍കുന്നു. അവര്‍ പാടുന്ന ആ യുഗ്മഗാനം ഭൂമിയിലെ ആവാസ വ്യവസ്ഥ നില നില്‍ക്കുന്നിടത്തോളം കാലം തുടരും. അത് മനസ്സിലാക്കാന്‍ പിഡിസിയും, ടിടിസിയും ആവശ്യമില്ല ശാന്തമായ ചിന്താ ശേഷിയുള്ള അഹങ്കാരമില്ലാത്ത മനസ്സ് മാത്രം മതി.

ഈ കാര്യത്തില്‍ ശ്രീമതി ഫൌസിയ ടീച്ചര്‍ നിത്യേനെ കണ്ടു കൊണ്ടിരിക്കുന്ന പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ഏഴാം ക്ലാസ് പാഠപുസ്തകത്തില്‍  നിന്ന് തന്നെ ചില ഉദ്ധരണികള്‍ തരുന്നതാവും അവരുടെ ഇന്നത്തെ ബൌദ്ധിക നിലവാരം വച്ചുപകാരപ്പെടുക, നമുക്കല്‍പദൂരം ഏഴാം ക്ലാസ്സ് അടിസ്ഥാനശാസ്ത്രം  ഭാഗം - ഒന്ന് പാഠപുസ്തകത്തിലൂടെ  യാത്രയാവാം.
ഏഴാം ക്ലാസ്സ് പാഠപുസ്തകം പരിചയപ്പെടുത്തുന്നതില്‍ മാന്യ വായനക്കാര്‍ ക്ഷമിക്കുമല്ലോ,. തെങ്ങിനും കവുങ്ങിനും ഒരേ തളപ്പ് പറ്റില്ലല്ലോ? വായനക്കാരുടെ വിശാലമായ അറിവും പരന്ന പഠനവും ഉള്‍ക്കൊണ്ട്‌ തന്നെ അറിയിക്കട്ടെ.  ശ്രീമതി ഫൌസിയ ടീച്ചറോട് നീതി പുലര്‍ത്താന്‍ ഇതേ മാര്‍ഗ്ഗമുള്ളു എന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി  വന്നത്. അവര്‍ പഠിപ്പിക്കുന്ന പാഠപുസ്തകം  പോലും ശരാശരി നിലവാരത്തില്‍  മനസ്സിലാക്കാന്‍ സാധിക്കാത്തത് കൊണ്ടാണല്ലോ അവര്‍ ആ പോയത്തം ആവര്‍ത്തിച്ചു പറഞ്ഞത്.....

പുസ്തകം തുടങ്ങുന്നത് തന്നെ ഇങ്ങനെ

"1 പച്ചയാം വിരിപ്പ്
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞാന്‍ എന്റെ വയലില്‍ തുടര്‍ച്ചയായി നെല്‍കൃഷി ചെയ്യുന്നു...................................................................

.........................................ചില ഘടകങ്ങള്‍ ഇല്ലാത്തതാണ് കാരണം.
    കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞാനും എന്റെ വയലില്‍ നെല്‍കൃഷി ചെയ്യുന്നു. വേനല്‍ക്കാലത്തെ ഇടവേളകളില്‍ മുതിര, എള്ള്, പച്ചക്കറികള്‍ എന്നിവയും കൃഷി ചെയ്യുന്നു. എന്റെ വയല്‍ ഒഴിഞ്ഞുകിടക്കാറില്ല. വിളവെടുപ്പിനുശേഷം സസ്യ ഭാഗങ്ങള്‍ വയലില്‍ തന്നെ ഉപേക്ഷിക്കുന്നു. രാസവവളങ്ങള്‍ അതികം ഉപയോഗിക്കാറില്ല. എങ്കിലുംനല്ല വിളവു ലഭിക്കാറുണ്ട്. ഒരു കര്‍ഷകന്‍ എന്ന നിലയില്‍ ഞാന്‍ തൃപ്തനാണ്."52 


വളരെ ലളിത സൂചനയാണ് ഈ വരികളില്‍ നാം കണ്ടത്. വ്യത്യസ്ത കൃഷികള്‍ തമ്മിലുള്ള പരസ്പര പൂരകത്വം.

 കഴിഞ്ഞില്ല. അടുത്ത പേജ് മറിച്ചാല്‍ വീണ്ടും കാണാം.
"വിളപര്യയം
സസ്യങ്ങളുടെ വളര്‍ച്ചക്ക് ആവശ്യമായ ഒരു മൂലകമാണ് നൈട്രജന്‍. അന്തരീക്ഷത്തിലെ നൈട്രജനെ നേരിട്ട് വലിച്ചെടുക്കാന്‍ സസ്യങ്ങള്‍ക്ക് കഴിവില്ല. ജലത്തില്‍ അലിഞ്ഞു ചേര്‍ന്ന നൈട്രേറ്റ് ലവണങ്ങളാണ് സസ്യങ്ങള്‍ വലിച്ചെടുക്കുന്നത്. എന്നാല്‍ ചില ബാക്ടീരിയകള്‍ക്ക് അന്തരീക്ഷ നൈട്രജനെ വലിച്ചെടുത്തു നൈട്രെറ്റുകളാക്കി മാറ്റാനുള്ള കഴിവുണ്ട്. ഇത്തരം ബാക്ടീരിയകള്‍ പയര്‍, തൊട്ടാവാടി, കൊഴിഞ്ഞില്‍, മുതിര, ഉഴുന്ന് തുടങ്ങിയ പയര്‍ വര്‍ഗ്ഗത്തില്‍പെട്ട  സസ്യങ്ങളുടെ വേരുകളിലും (സൈസോബിയം) മണ്ണിലും (അസറ്റൊബാക്ടര്‍) കാണുന്നു.............................ഒരു കൃഷിക്ക് ശേഷം അതെ കൃഷി തന്നെ ആവര്‍ത്തിക്കാതെ മറ്റു വിളകള്‍ മാറിമാറി കൃഷി ചെയ്യുന്ന സമ്പ്രദായമാണ് വിളപര്യയം."53 


വളരെ ലളിത സൂചനയാണ് ഈ വരികളില്‍ നാം കണ്ടത്. വ്യത്യസ്ത കൃഷികള്‍ തമ്മിലുള്ള പരസ്പര പൂരകത്വം ഒരു പന്ത്രണ്ടുവയസുകാരന് കാരിക്ക് മനസ്സിലാക്കാവുന്ന ഭാഷയില്‍ വ്യക്തമാക്കി.  ഇവിടെ  പ്രസക്തമായ ഒരു കാര്യം ഒരേ വിളകള്‍ കൃഷിചെയ്യുന്നതിലും പൊരുത്തം വ്യത്യസ്ത വിളകള്‍ തമ്മിലാനെന്നത് സസ്യ ലോകത്തെ കൊള്ളക്കൊടുക്കലുകളുടെ താളാത്മകത മനസ്സിലാക്കി തരുന്നു.

കഴിഞ്ഞില്ല ഉള്‍പേജുകളിലൂടെ  പോകാം...

"5 ഒരുമിച്ചു വളരാം
ആല്‍മരം കണ്ടില്ലേ....
  "എന്തൊരു വലുപ്പം! കൊമ്പുകളും ചില്ലകളുമായി പടര്‍ന്നു പന്തലിച്ചങ്ങനെ നില്‍ക്കുന്നു. എത്ര ജീവികള്‍ക്ക് ഈ മരം ആശ്രയം നല്‍കിയിരിക്കാം..? ആല്‍മരം അതിന്റെ കഥ പറയാന്‍ തുടങ്ങിയാല്‍ അത് ഒരു പക്ഷെ ഈ പ്രദേശത്തിന്റെ തന്നെ കഥയാവും...."

   റോഡരുകില്‍ നില്‍ക്കുന്ന ഈ ആല്‍മരം മുറിച്ചുമാറ്റിയാല്‍ ഏതെല്ലാം ജീവികള്‍ക്ക് അവയുടെ വാസസ്ഥലം നഷ്ടപ്പെടാം?"54

ഒരു ആല്‍മരവും അതിനെ ആശ്രയിച്ചു നില്‍ക്കുന്ന ആവാസ വ്യവസ്ഥയും സരസമായി പറഞ്ഞു തരുന്ന കൊച്ചു  പാഠഭാഗം ഏറെ വലിയ ആശയം ഉള്‍കൊള്ളുന്നു. ഇവിടെ ജന്തു സസ്യ ലോകത്തെ പസ്പര സഹകരണം തെളിയുന്നു.

കഴിഞ്ഞില്ല
"നമ്മെപ്പോലെ എല്ലാ ജീവികള്‍ക്കും ഇവിടെ ജീവിക്കാനുള്ള അവകാശമുണ്ട്. ഏതെങ്കിലും ഒരു ജീവിയെ ഉദാഹരണമായെടുത്തു അതിന്റെ ജീവിക്കാനുള്ള അവകാശത്തെ കുറിച്ച് ഒരു അവകാശരേഖ തയ്യാറാക്കൂ.

മനുഷ്യന്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവികളും പരസ്പരം ബന്ധപ്പെട്ടു ജീവിക്കുന്നു. ഏതെല്ലാം ജീവികള്‍ എങ്ങനെയെല്ലാം ബന്ധപ്പെട്ടു ജീവിക്കുന്നു എന്ന് കണ്ടെത്താന്‍ ഒരു ലഘു പ്രോജക്റ്റ് ചെയ്യൂ."55

ഭൂമിയിലെ പ്രകൃതിയിലെ ആവാസ വ്യവസ്ഥ എല്ലാവര്ക്കും തുല്യാവകാശം നല്‍കുന്നു എന്ന് ഈ പാഠം വ്യക്തമാക്കുന്നു.
തുടര്‍ന്ന് വായിക്കുക

"ആവാസവ്യവസ്ഥ (Ecosystem )
സസ്യങ്ങളുടെയും ജന്തുക്കളുടെയും നിലനില്‍പിന്‌ വെള്ളം, വായു, പ്രകാശം, ചൂട്, മണ്ണ് തുടങ്ങിയ ഘടകങ്ങള്‍ ആവശ്യമാണ്‌. ഓരോ ജീവിയും അതിന്റെ ചുറ്റുപാടുമുള്ള മറ്റു ജീവികളെയും മണ്ണ്, വെള്ളം, വായു, പ്രകാശം എനീ അജീവിയ ഘടകങ്ങളെയും നിരന്തരമായി ആശ്രയിക്കുന്നു. ഇത്തരത്തില്‍ പരസ്പരം ആശ്രയിക്കുന്ന ജീവിസമൂഹങ്ങളും അവയുടെ ചുറ്റുപാടുകളും ചേര്‍ന്നാണ് ആവാസവ്യവസ്ഥ. വനങ്ങള്‍, പുല്‍മേടുകള്‍, മലകള്‍, മരുഭൂമികള്‍ കണ്ടല്‍വനങ്ങള്‍, ജലാശയങ്ങള്‍ എന്നിവ വ്യത്ത്യസ്തങ്ങളായ ആവാസവ്യവസ്തകള്‍ക്ക് ഉദാഹരണമാണ്.56

ഈ പാഠഭാഗങ്ങളില്‍ നിന്ന് ഭൂമിയിലെ  പ്രകൃതിയിലെ ആവാസ വ്യവസ്ഥയുടെ ചിത്രം വ്യക്തമാകുന്നു. ഇവിടെ ജൈവ അജൈവലോകവും, സസ്യ ജന്തുലോകവും, പരസ്പര പൂരകങ്ങളാണെന്ന് വ്യക്തമായി. അല്‍പം കൂടി ഭൂമിയിലെ പ്രകൃതിയിലെ ആവാസ വ്യവസ്ഥയിലെ ഓരോ ഘടകവും പരസ്പരം ബന്ധപ്പെട്ടു നില്‍ക്കുന്നു. അതൊരു വൃത്തമാണ് നിരവധി ബിന്ദുക്കള്‍ കൂടിച്ചേര്‍ന്ന സുന്ദര വൃത്തം. അ സൌന്ദര്യം മനസ്സിലാക്കാന്‍ ആ വൃത്തം മുഴുവന്‍ കാണണം. അല്ല എങ്കില്‍  കുരുടന്‍ ആനയെ കണ്ട പോലെ  ചൂലായും, മുറമായും, തൂണായും മനസ്സിലാക്കും.  അത് തന്നെയാണ് നാസ്തിക ഭൌതിക യുക്തിവാദികള്‍ക്ക് സംഭവിച്ചു കൊണ്ടേയിരിക്കുന്നത്. 

തന്റെ അറിവ്കേട് പുറത്തു പറയുന്നതിന് മുമ്പ് തന്റെ കുട്ടികളെ പഠിപ്പിക്കുന്ന പുസ്തകമെങ്കിലും ഒരാവര്‍ത്തിയെങ്കിലും വായിച്ചിരുന്നെങ്കില്‍., അതല്ലെങ്കില്‍ തന്റെ കീഴില്‍ ജോലിയെടുക്കുന്ന സഹ അദ്ധ്യാപകരോട് ഈ കാര്യം എന്തെന്ന് ചോദിച്ചറിഞ്ഞിരുന്നെങ്കില്‍ !!!!??


ഭൂമിയില്‍ പ്രകൃതിയില്‍ ആവാസവ്യവസ്ഥയില്‍ ഉള്ള താളാത്മകത നാം മനസ്സിലാക്കി.
ശ്രീമതി ഫൌസിയ ടീച്ചര്‍ക്ക് ഒരു ഏഴാം ക്ലാസ്സ് വിദ്ധ്യാര്‍തിയുടെ അത്ര പോലും ശാസത്രബോധമോ, പ്രകൃതിബോധമോ ഇല്ലാതെ പോയത് അവര്‍ക്കത് മനസ്സിലാകാനുള്ള വിദ്ധ്യാഭ്യാസവും ജോലിയും ഇല്ലാത്തത് കൊണ്ടല്ല.  മറിച്ച് അവര്‍ ആപതിച്ച നാസ്തിക ഗര്‍ത്തത്തിനുള്ളില്‍ അന്ധകാരമാല്ലാതെയൊന്നുമില്ലാത്തത് കൊണ്ടാണ്.  അതെ അവരുടെ സുന്ദരമായ ബാല്യ കൌമാര കാലമെവിടെ?. ഏറെ പക്വത വരാന്‍ മാത്രം പ്രായമെത്തിയ ഇന്നിന്റെ ശ്രീമതി ഫൌസിയയെവിടെ?!!!!!!!!!!!!!!!!

സ്ത്രീയെ ഇങ്ങനെ അടിച്ചമര്‍ത്തുന്ന ഒരു കൂട്ടര്‍  ഭൂമി മലയാളത്തിലുണ്ടല്ലോ!?.....................................


റഫറന്‍സ്
 48 പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 26
 49
പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 24
 50
പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 24
 51
പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 24
 52 കേരളപാഠാവലി 
അടിസ്ഥാന ശാസ്ത്രം ഭാഗം-ഒന്ന് സ്റ്റാന്‍ഡേര്‍ഡ് 7 പേജ്  7
 52
കേരളപാഠാവലി  അടിസ്ഥാന ശാസ്ത്രം ഭാഗം-ഒന്ന് സ്റ്റാന്‍ഡേര്‍ഡ് 7 പേജ്  8
 53
കേരളപാഠാവലി  അടിസ്ഥാന ശാസ്ത്രം ഭാഗം-ഒന്ന് സ്റ്റാന്‍ഡേര്‍ഡ് 7 പേജ്  58
 54
കേരളപാഠാവലി  അടിസ്ഥാന ശാസ്ത്രം ഭാഗം-ഒന്ന് സ്റ്റാന്‍ഡേര്‍ഡ് 7 പേജ്  65
 55
കേരളപാഠാവലി  അടിസ്ഥാന ശാസ്ത്രം ഭാഗം-ഒന്ന് സ്റ്റാന്‍ഡേര്‍ഡ് 7 പേജ്  66

Wednesday, February 1, 2012

യുക്തിവാദിനി ആയെന്നു വച്ച് ഒരു പെണ്ണിനെയിങ്ങനെ അധപതിപ്പിക്കേണ്ടതുണ്ടോ ??!!!

പച്ചക്കുതിര മാസിക 2011 ഡിസംബര്‍  ലക്കം കവര്‍സ്റ്റോറി മലപ്പുറത്ത് ഒരു മുസ്ലിം കുടുംബത്തിനു മതരഹിത ജീവിതം സാധ്യമാകുമോ എന്ന ശ്രീമതി ഫൌസിയയുമായുള്ള അഭിമുഖം വിലയിരുത്തപ്പെടുന്നു, (രണ്ടാം ഭാഗം)    

 ഒന്നാം ഭാഗം ഇവിടെ ക്ലിക്കുക





ശ്രീമതി ഫൌസിയ പ്രീ ഇസ്ലാമിക് മക്കയില്‍ സ്ത്രീകള്‍ ഏറെ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു എന്ന് പറഞ്ഞത് നാം മുന്‍ പോസ്റ്റില്‍ വിലയിരുത്തിയിരുന്നു. 
എന്നാല്‍ ഇന്നത്തെ കേരളീയ മുസ്ലിം സ്ത്രീകള്‍ക്ക് ഒട്ടും സ്വാതന്ത്ര്യമില്ല എന്നാണവര്‍ പറയുന്നത്.
അത് ഇങ്ങനെ വായിക്കാം "അങ്ങനെ ഉണ്ടെങ്കില്‍ പോലും അവരുടെ ഒരു കണക്കെഴുത്തുകാരനെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്യാവുന്ന സ്വാതന്ത്ര്യം, ഒരു പക്ഷെ ഇന്നത്തെ കേരളത്തില്‍ പോലും ഉണ്ടാവില്ല."25
"പെണ്‍ കുട്ടികളെ ജീവനോടെ കുഴിച്ചു മൂടുന്ന ഒരു സാമൂഹ്യപക്ഷാത്തലത്തില്‍ ഖദീജയെ പോലുള്ള ധനികയായ വ്യാപാരി എങ്ങനെ സാധ്യമായി എന്ന ചോദ്യത്തിന് ഇസ്ലാമിസ്റ്റുകള്‍ മറുപടി പറയണം"26
ജാഹിലിയ അറബിസ്ത്രീകള്‍ അനുഭവിച്ച സ്വാതന്ത്യം വര്‍ത്തമാന കേരളത്തിലെ മുസ്ലിം സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല എന്നാണ് ശ്രീമതി ഫൌസിയ സമര്‍ത്തിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ വര്‍ത്തമാന കേരളത്തില്‍ മലപ്പുറത്ത് മുസ്ലിം സ്ത്രീക്ക് സ്വന്തം മതം പരിത്യജിച്ചു താന്‍ വളര്‍ന്ന മതത്തെയും ആദര്‍ശത്തെയും സാമൂഹ്യ സംവിധാനത്തെയും  ചോദ്യം ചെയ്യാന്‍ വരെ സ്വാതന്ത്ര്യം ലഭിച്ചു എന്നതിന് ശ്രീമതി  ഫൌസിയയുടെ  ജീവിതം തന്നെ സാക്ഷിയാണ്. 

മലപ്പുറം ജില്ലയിലെ ഒരു മുജാഹിദ് കുടുംബത്തില്‍ ജനിച്ചു സാമ്പ്രദായിക മത വിദ്ധ്യാഭ്യാസവും ഏകദേശം മുപ്പത് മുപ്പത്തഞ്ചു കൊല്ലം മുമ്പ് തന്നെ പ്രീഡിഗ്രിയും ടി ടി സിയും പഠിച്ചു താനിഷ്ടപ്പെട്ട പുരുഷനെ കല്യാണം കഴിച്ചു അയാളുടെ ആശയങ്ങള്‍ സ്വീകരിച്ചു  താന്‍ ജനിച്ചു പഠിച്ചു വളര്‍ന്ന സമൂഹത്തെ ചോദ്യം ചെയ്യാവുന്ന രീതിയില്‍ ഫൌസിയയെന്ന മലപ്പുറത്തുകാരി പെണ്ണിനെ സാധ്യമാക്കിയത്. ഇസ്ലാം മതവും മുസ്ലിം സമുദായവും മുജാഹിദ് പ്രസ്ഥാനവും ആണ്. ആ മതവും സമുദായവും പ്രസ്ഥാനവും   സ്ത്രീക്ക് ഇത്രക്ക് സ്വാതന്ത്ര്യം നല്‍കി എന്നതിനുള്ള മൂര്‍ത്തമായ തെളിവായി  ശ്രീമതി ഫൌസിയ എന്ന സ്ത്രീ തന്നെ നിലകൊള്ളുന്നു. അന്ന് അത്രയ്ക്ക് തന്റെടിയായിരുന്ന ആ ഫൌസിയ   ഇന്ന് എവിടെ എത്തി നില്‍ക്ക്കുന്നു എന്നത് അവര്‍ ആപതിച്ച ഗര്‍ത്തത്തിന്റെ ആഴം വ്യക്തമാക്കുന്നു. അത് താഴെ ചര്‍ച്ച ചെയ്യാം. 
എന്നിട്ടും പറയുന്നു ഇസ്ലാം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിച്ചു എന്ന്. ഇതിനെ  ഇരട്ട താപ്പെന്നോ വിരോധാഭാസമെന്നോ  എന്ത് വിളിക്കും?.
താന്‍ ജനിച്ചു വളര്‍ന്ന മുജാഹിദ് സമൂഹത്തെ അവര്‍ വിലയിരുത്തുന്നു."അന്നത്തെ സാമൂഹ്യ ഘടനയില്‍, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം എന്ന കാര്യത്തില്‍ മുജാഹിദ് പ്രസ്ഥാനം ഫോകസ് ചെയ്ത കാലമായിരുന്നു. ഞാനൊക്കെ വിദ്യാഭ്യാസം നേടാനുണ്ടായ ഒരു സാഹചര്യവും അതിന്റെ പക്ഷാത്തലത്തിലുണ്ട്."27
അതെ തന്റെ വിദ്ധ്യഭ്യാസത്തിനു പിന്നില്‍ ഇസ്ലാമും മുജാഹിദ് പ്രസ്ഥാനവുമാണെന്ന് അവര്‍ തന്നെ അതിശക്തമായി  സമര്‍ത്തിക്കുന്നു. തുടര്‍ന്ന്  ഇപ്പോള്‍ അങ്ങനെയല്ല എന്നും അവര്‍ പുലമ്പുന്നുണ്ട്  അവര്‍.
"ഇപ്പോള്‍ മുജാഹിദിനെ വ്യക്തിപരമായി വിലയിരുത്തുകയാണെങ്കില്‍, ആ പ്രസ്ഥാനം ഏറെ പിറകോട്ടു പോയി എന്നാണ് പറയുക"28
ഇങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് നല്‍കാന്‍ അവരെ പ്രേരിപ്പിച്ചത് എന്താണെന്ന് മനസ്സിലാകുന്നില്ല..
മുജാഹിദു പ്രസ്ഥാനം സ്ത്രീ വിദ്യാഭ്യാസം ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നും അതിന്റെ ഗുണഭോക്താവാണ്  താന്‍ എന്നും പ്രസ്താവിച്ചു മുജാഹിദു പ്രസ്ഥാനവും ഇസ്ലാമും  ഏറെ പിറകോട്ട് പോയി എന്ന് പറയുന്ന ശ്രീമതി ഫൌസിയ, എങ്ങിനെ എപ്പോള്‍ എവിടെ മുജാഹിദ് പ്രസ്ഥാനം വിദ്ധ്യഭ്യാസത്തെ പ്രത്യേകിച്ച് സ്ത്രീ വിദ്യാഭ്യാസത്തെ നിരുല്‍സാഹപ്പെടുത്തി എന്ന്കൂടി വിശദീകരിക്കേണ്ട ബാധ്യത ശ്രീമതി ഫൌസിയക്കുണ്ട്
അങ്ങനെ വിശദീകരണം നല്‍കാതിരുന്നത് കൊണ്ട് തന്നെ ആ കാര്യം വീണ്ടും ചോദിച്ചു വിശദീകരണം ആരായേണ്ട ബാധ്യത അഭിമുഖം നടത്തിയ താഹ മാടായിക്കുമുണ്ടായിരുന്നു. എന്നാല്‍ രണ്ടു പേരും അതിനു മുതിരുന്നില്ല. എന്നാല്‍ പിറകോട്ടു പോക്കിന് തെളിവായി ശ്രീമതി ഫൌസിയ ചൂണ്ടിക്കാണിക്കുന്നത് വളരെ ബാലിശമായ മറ്റൊരു വിഷയമാണ്,

ഒരു പെണ്ണ്  ചെറുപ്പത്തില്‍ എത്ര ഉന്നത വിദ്യാഭ്യാസം നേടിയാലും എത്ര ഉന്നത സാമൂഹ്യ  വ്യവസ്ഥയില്‍ ജനിച്ചു വളര്‍ന്നു ജീവിച്ചാലും നാസ്തിക ഭൌതിക യുക്തിവാദിയായി, സ്വന്തം വ്യക്തിത്വവും അസ്തിത്വവും നഷ്ടപ്പെടുത്തി ചിന്താ ശേഷി നഷ്ടപ്പെട്ടവള്‍  മാത്രമായി അതപതിച്ചാലുള്ള ദുരവസ്ഥ  വ്യക്തമാക്കുന്ന ഉത്തമോദാഹരണമാണ് ശ്രീമതി ഫൌസിയയുടെ ഈ മാറ്റം
മുജാഹിദുകള്‍ പിറകോട്ടു പോയി എന്നതിന് ശ്രീമതി ഫൌസിയ ചൂണ്ടിക്കാട്ടിയ ഉദാഹരണം ഇങ്ങനെ വായിക്കാം.                 "നമ്മുടെ പ്രാക്ടിക്കല്‍ ജീവിതത്തില്‍  മുജാഹിദുകള്‍ സുന്നികളെക്കാള്‍  പിറകോട്ടാണ്. സുന്നികള്‍ക്ക്  ഒരു പ്രദേശത്തിന്റെ ഒഴുക്കിനൊപ്പം നീന്തുന്ന ഒരു മനോഭാവമുണ്ട്. ഞാന്‍ സൈദ്ധാന്തികമായല്ല പറയുന്നത്. പ്രാക്ടിക്കലായി മുജാഹിദുകള്‍ പരാജയമാണ്. മുജാഹിദുകളും ജമാഅത്തെ ഇസ്ലാമിക്കാരും അവരുടെ സിദ്ധാന്തത്തെ മുറുകെ പിടിക്കുന്നവരാണ്. സുന്നികള്‍ ഒരു പ്രദേശത്തിന്റെ സംസ്കാരത്തോടൊപ്പം ലയിച്ചു ചേരും."29
മസ്തിഷ്ക മരവിപ്പ് സംഭവിച്ചു വിചാരം വറ്റിയ വികല മനസ്സിന്റെ ബാലിഷ പ്രതികരണം!!., ഒരു നാസ്തിക ഭൌതിക യുക്തിവാദിയുടെ കൂടെ കൂടിയാല്‍  സ്ത്രീക്ക്  ഇത്രയ്ക്കു വിചാരശൂന്യത ബാധിക്കുമോ?!!. ഈ പറഞ്ഞതിന്റെ പൊരുള്‍ ഒരിക്കലെങ്കിലും അവര്‍ ചിന്തിച്ചിട്ടുണ്ടോ?. ചെറുപ്പത്തില്‍ അവര്‍ ഏറെ ഉല്‍സാഹവതിയായിരുന്നു എന്നും  ആ കാലഘട്ടത്തിനനുസരിച്ച് ഉന്നത വിദ്യാഭ്യാസവും സാമൂഹ്യഉന്നതാവസ്ഥയും നേടിയിരുന്നു എന്നും  ഈ അഭിമുഖത്തില്‍  നിന്നും മനസ്സിലായി. (അന്ന് സാധാരണ മുസ്ലിം കുടുംബങ്ങളിലെ പെണ്‍ കുട്ടികളുടെ വിദ്ധ്യഭ്യാസം നാലാം ക്ലാസ്സ് വരെയും, ഉന്നത വിദ്ധ്യഭ്യാസം ഏഴാം ക്ലാസ് വരെയും ആയിരുന്നു ശ്രീമതി ഫൌസിയ LP സ്കൂള്‍ വിദ്ധ്യഭ്യാസം പൂര്‍ത്തിയാക്കിയിട്ടു 40 -45 വര്‍ഷമായിക്കാണണം) അതിനുള്ള കാരണവും നാം മനസിലാക്കി. എന്നാല്‍ ഇന്നത്തെ ഫൌസിയയോ?.

ഒരു സമൂഹം അതിന്റെ മൂല്യങ്ങളും തത്വസംഹിതകളും 'അതെത്ര മോശപ്പെട്ടതാണെങ്കിലും' അനുസരിക്കുകയും പാലിക്കുകയും ചെയ്യുന്നത്  അതൊരു സമൂഹമെന്ന നിലക്ക്, ആ സമൂഹത്തിന്റെ ഉന്നതിയുടെയും നിലനില്‍പിന്റെയും അടയാളമായാണ് സാമൂഹ്യശാസ്ത്രം വിലയിരുത്തുക.

എന്നാല്‍ ഇവിടെ ശ്രീമതി ഫൌസിയ ഒഴുക്കിനെതിരെ നീന്താനുള്ള ആര്‍ജ്ജവത്തെ അധോഗതിയായും, ഒഴുക്കിനൊപ്പം പൊങ്ങു തടിയായി ഒഴുകുന്നതിനെ  സാമൂഹ്യ പുരോഗതിയായും  വിലയിരുത്തുന്നത് അവര്‍ ഇന്ന് ജീവിക്കുന്ന പക്ഷാത്തലം കൂടി മനസ്സിലാക്കി വിലയിരുത്തുമ്പോള്‍ ആ സാമൂഹ്യ പക്ഷാത്തലം ഒരു UP സ്കൂള്‍ പ്രധാനാധ്യപികയെ പോലും ഇത്ര വലിയ അന്ധകാരത്തില്‍  തളച്ചു എന്ന് തെളിയിക്കുന്നത്  എത്ര വേദനാജനകമല്ല.
അവരുടെ ഇന്നത്തെ സാമൂഹ്യാവസ്ഥയും ബൌദ്ധിക നിലവാരവും അറിവും സമൂഹ്യ ബോധവും വിളിച്ചോതുന്ന മറ്റൊരു പ്രസ്താവന കാണുക.
"മുസ്ലിം സ്ത്രീകളുടെ രംഗത്ത്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഞാന്‍ ബഹുമാനിക്കുന്ന ഒരാളാണു 'മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പി കെ സൈനബ'?!!!!!!!!!!.30   എന്താണ് ഇപ്പറഞ്ഞതിന്റെ  സാരം. മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നിന്ന് കേവലം മൂന്നു കിലോ മീറ്ററില്‍ താഴെ ദൂരത്തില്‍ ചെറാട്ട്കുഴി അമ്പലത്തിനടുത്ത്  വീട് വച്ച് താമസിക്കുന്ന KYS സംസ്ഥാന സെക്രടറിയായിരുന്ന. KSTA മലപ്പുറം ജില്ലാ പ്രസിഡണ്ടായിരുന്ന, KSTA മലപ്പുറം ജില്ലാ ജോയിന്റ് സെക്രടറിയായ ഒരു ഗവണ്‍മെന്റ് UP സ്കൂള്‍ പ്രധാനാദ്ധ്യപികയായ31  ഒരാളില്‍ നിന്ന് ഇത്തരം വിവരം കെട്ട ഒരു പ്രസ്താവന വന്നു എന്നതും, അവര്‍ ചെറു പ്രായത്തിലെ സ്വന്തം വിശ്വാസത്തെ വിചിന്തനം നടത്താന്‍ ധൈര്യപ്പെട്ടിരുന്നു32 എന്നതും കൂട്ടി വായിച്ചാല്‍ അവര്‍ ഇന്ന് എത്തിപ്പെട്ടിരിക്കുന്ന ആ ആദര്‍ശം അല്ലെങ്കില്‍ ആ സാമൂഹ്യ വ്യവസ്ഥ അതുമല്ലെങ്കില്‍ അവരെ നയിക്കുന്ന വിശാസം അല്ലെങ്കില്‍ അവരുടെ കുടുംബം ഏതൊരു തമോഗര്‍ത്തത്തിലാണ് അവരെ കൊണ്ടെത്തിച്ചെ തെന്നും  അതില്‍ നിന്നും എന്നെങ്കിലും ഇവര്‍ക്ക് മോചനമുണ്ടാകുമോ  എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇന്നത്തെ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാടാണ്. (ഏതായാലും അവര്‍ അറിയേണ്ട അവരെ ആസ്ഥാനത് നിന്ന് ശ്രീമതി ഫൌസിയായും താഹ മാടായിയും പച്ചക്കുതിരയും ഡി സി ബുക്സും കൂടി എടുത്തു മാറ്റി പി കെ സൈനബയെന്ന ശ്രീമതി ഫൌസിയയുടെ  ആരാധനാ മൂര്‍ത്തിയെ  അവിടെ പുനപ്രതിഷ്ടിച്ചത്.) ശ്രീമതി ഫൌസിയയെ ഈ നിലയിലേക്ക് ഇടിച്ചു താഴ്ത്തിയ നാസ്തിക ഭൌതിക യുക്തിവാദത്തെയും അവര്‍ ജനിച്ചു പഠിച്ചു വളര്‍ന്ന ഇസ്ലാമിനെയും താരതമ്യം ചെയ്യാന്‍ ലഭിച്ച  നല്ലൊരുദാഹരണമാണ്‌ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്റാ മമ്പാട്.    മലപ്പുറം ജില്ലയില്‍ മുസ്ലിം കുടുംബങ്ങളില്‍ ജനിച്ചു വളര്‍ന്ന ശ്രീമതി ഫൌസിയയെയും സുഹ്റ മമ്പാടിനെയും   അവരുടെ രണ്ടു പേരുടെയും  ഇന്നത്തെ അറിവും സാമൂഹ്യസ്ഥാനവും താരതമ്യം ചെയ്‌താല്‍, പകല്‍ വെളിച്ചം പോലെ ഇവരുടെ രണ്ടു പേരുടെയും ആദര്‍ശങ്ങളുടെ വ്യതിരിക്തതയും, വിലയും,  മാറ്റും വ്യക്തമാകും.

 ഏറെ പുരോഗതി നേടിയ ഒരുന്നത സാമൂഹ്യ സാഹചര്യത്തില്‍  നിന്ന് കേരളത്തില്‍ മലപ്പുറം ജില്ലയില്‍ തന്റെ ചുറ്റുപാടുകള്‍ തിരിച്ചറിയാനും വിലയിരുത്താനും കഴിയാത്ത ഒരു സ്ത്രീയിലേക്ക്  ശ്രീമതി ഫൌസിയയെ നയിച്ച ആ ആദര്‍ശം അല്ലെങ്കില്‍ ആ സാമൂഹ്യ വ്യവസ്ഥ ഇങ്ങനെ എത്ര ആളുകളെ പുറകോട്ടു നയിക്കുന്നുണ്ട്.
അഭിമുഖത്തില്‍ നിന്ന് തന്നെ വായിക്കാം  "യുക്തിവാദ സംഘടനകള്‍ ഏതെങ്കിലും തരത്തില്‍ കേരളത്തില്‍  മുന്നോട്ടു പോയിട്ടുണ്ടോ?
.സെക്യുലറായി  ചിന്തിക്കുന്ന ഒരുപാട് കുടുംബങ്ങള്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. നിങ്ങള്‍ എന്നെ തേടി വന്നു നല്ലത് തന്നെ. പക്ഷെ എന്നേക്കാള്‍ സെക്യുലറായി ചിന്തിക്കുന്ന ഒരുപാട് കുടുംബങ്ങള്‍ മലപ്പുറം ജില്ലയില്‍പോലുമുണ്ട്.  അത് സാധ്യമാക്കുന്നത് ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനം തന്നെയാണ്."33

അതെ ഇങ്ങനെ മസ്തിഷ്ക മരവിപ്പ് ബാധിച്ചു വിചാരം വറ്റിയ നിരവതി പേര്‍ കേരളത്തിലും മലപ്പുറം ജില്ലയില്‍ പോലും ഉണ്ടെന്നു.
അത്തരം ആളുകളെ സാധ്യമാക്കുന്നത് യുക്തിവാദ പ്രസ്ഥാനമാണെന്നു. ഇവര്‍ സമൂഹത്തോട് ചെയ്യുന്ന ദ്രോഹങ്ങളില്‍ ഏറെ ഗൌരവമുള്ള ഒന്നാണിത്.
ഇവിടെ ചിന്തിക്കേണ്ട  മറ്റൊരു കാര്യം ഇതൊരു  അഭിമുഖമാണെന്നതും, ഇത് ബൂലോകത്ത് എന്തെങ്കിലും പറയുന്നപോലെ ഒറ്റക്കിരുന്നു എഴുതുന്നതല്ല എന്നതും പ്രത്യേകം മനസ്സിലാക്കണം. മലയാളത്തില്‍  കപട  ബുജി നാട്യമുള്ള പച്ചക്കുതിരയെന്ന ഒരു പ്രസിദ്ധീകരണത്തിനു വേണ്ടി അഭിമുഖം നടത്തിയ താഹ മാടായിയോ അതല്ലെങ്കില്‍ പച്ചക്കുതിരയുടെ എഡിറ്റര്‍ ബോഡോ ഈ വിവരക്കേട് മനസ്സിലാക്കിയില്ല!. അവര്‍ അത് തിരിച്ചരിഞ്ഞിരുന്നുവെങ്കില്‍ ഈ വിഡ്ഢി പ്രസ്താവന പ്രസിദ്ധീകരിക്കില്ലയിരുന്നു. ഈ  വരികള്‍ പച്ചക്കുതിരയെ മുന്‍ പോസ്റ്റില്‍ വിലയിരുത്തിയതിനടിവരയിടുന്നു.  അതിങ്ങനെ വായിക്കാം
 "ഈ അഭിമുഖം പ്രസിദ്ധീകരിച്ചത് DCB യുടെ ഇസ്ലാം വിരുദ്ധ നിലപാട് കൊണ്ടാണെന്നൊന്നും എനിക്കഭിപ്രായമില്ല. എന്തെങ്കിലുമൊക്കെ കുത്തിനിറച്ചു മാസാന്തം സാധനം പുരത്തിരക്കെണ്ടേ., അതിനുള്ള നെട്ടോട്ടത്തില്‍ കിട്ടിയ............ മുഴുവന്‍ കുത്തി നിരചെന്നു മാത്രം.
അതിലൂടെ മലീമാസമാകുന്നത് ബൌദ്ധിക മലയാളമാണല്ലോ............. അതെന്തായാലും പ്രശ്നമില്ല 'ദീപസ്തംബം മഹാക്ഷര്യം നമുക്കും കിട്ടണം.....................'"35

മുന്‍ പോസ്റ്റില്‍ ബഹുഭാര്യത്വം തൊട്ടു പോന്നിരുന്നു അതിലേക്കു തന്നെ തിരിച്ചു പോകാം. ഇസ്ലാം എല്ലാ പുരുഷന്‍മാരോടും നാല് കെട്ടാന്‍ കല്പിച്ചിട്ടില്ല എന്ന് നാം മനസ്സിലാക്കി.  നമ്മുടെ ഭാരതത്തില്‍ ബഹുഭാര്യത്വം നിയമപരമായി അനുവദിച്ച ഒരേഒരു മതം ഇസ്ലാം മാത്രമാണ്. എന്നാല്‍ ഭാഹുഭാര്യത്വം ഏറ്റവും കുറവ് മുസ്‌ലിംകള്‍ക്കിടയിലുമാണെന്നത് വസ്തുതയാണ്.
പല പ്രമുഖരും രണ്ടാം വിവാഹത്തിനു നിയമ പരിരക്ഷ ലഭിക്കാന്‍ ഇസ്ലാം മതത്തിലേക്ക് താല്‍ക്കാലികമായി മാറി വിവാഹ ശേഷം പൂര്‍വമതത്തിലേക്ക് തന്നെ തിരിച്ചു പോകുന്നതും ഭാരതത്തില്‍ വിരളമല്ല.36 ഇതെല്ലാം വിളിച്ചോതുന്നത്  ഭാഹുഭാര്യത്വം മനുഷ്യരില്‍ ചിലര്‍ക്കെങ്കിലും ഒഴിച്ച് കൂടാന്‍ പറ്റാത്ത സംഗതിയാണ് എന്നാണ്. അത് കൊണ്ട് തന്നെയാണ് മനുഷ്യനെ സൃഷ്‌ടിച്ച പ്രപഞ്ചത്തിലെ സമതുലിതാവസ്ഥ സൃഷ്‌ടിച്ച സ്രഷ്ടാവായ അള്ളാഹു ബഹുഭാര്യത്വം സോപാധികമായി അനുവദിച്ചത്.
ബഹുഭാര്യത്വത്തിനെതിരില്‍ സംസാരിക്കാന്‍ നാസ്തിക ഭൌതിക യുക്തിവാദികള്‍ക്കെന്തെങ്കിലും അവകാശമുണ്ടോ എന്ന് കൂടി ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.
മൂന്നുകെട്ടിയ യുക്തിവാദി നേതാവ് ജീവിക്കുന്ന 37 മലപ്പുറം ജില്ലയില്‍ വച്ച് തന്നെ ബഹുഭാര്യത്വതെ കുറിച്ച്  സംസാരിച്ചു എന്നത് വിധി.
നാസ്തിക ഭൌതിക യുക്തിവാദികള്‍ സ്ത്രീകള്‍ക്ക് എന്ത് വിലയാണ് നല്‍കുന്നത് എന്ന് യുക്തിവിചാരം മാസിക  നമ്മെ പഠിപ്പിക്കുന്നുണ്ട്.
പെണ്ണിനും കുട്ടികള്‍ക്കും യുക്തിവാദ സാമൂഹ്യ സംവിധാനത്തില്‍ യാതൊരു  സ്ഥാനവുമില്ല. അവിടെ പുരുഷന്‍ മാത്രമേയുള്ളൂ.  ആ പുരുഷന് വിവാഹം കഴിക്കാനനുവാദമില്ല. സന്താനങ്ങളെ ജനിപ്പിക്കാന്‍ അനുവാദമില്ല.   പക്ഷെ ലൈംഗികത ഉപേക്ഷിക്കേണ്ടതില്ല. രാജ്യത്തെ നിയമവാഴ്ച്ചയെ കണ്ണുവെട്ടിച്ചു  നിയമത്തിനു പിടികൊടുക്കാതെ സ്ത്രീ പീഡനവും ബാലാല്‍സംഘവും വ്യഭിചാരവും നടത്താന്‍ നിര്‍ദ്ദേശിക്കുന്ന സ്ത്രീരഹിത പുരുഷപരിമിത സാമൂഹ്യ38,39   വ്യവസ്ഥിതിയില്‍ ജീവിക്കുന്ന ശ്രീമതി ഫൌസിയക്ക്‌ പെണ്ണെന്ന വാക്കുച്ചരിക്കാന്‍ പോലും ധാര്‍മികാവകാശമില്ല. എന്നിട്ടല്ലേ മറ്റു കാര്യങ്ങള്‍ സംസാരിക്കാന്‍.

സുഹൈര്‍ ചുങ്കത്തറയെ ബഹുഭാര്യത്വ പ്രചാരകനായി ശ്രീമതി ഫൌസിയ പരിചയപ്പെടുത്തുന്നുണ്ട്. അതിനു കാരണമായി അവര്‍ ചൂണ്ടിക്കാട്ടിയത് അദ്ദേഹം ബഹുഭാര്യത്വം ന്യായീകരിച്ചു ഒരു പുസ്തകം (ബഹുഭാര്യത്വം ആശങ്കയും, ആശയും) പ്രസിദ്ധീകരിച്ചിരുന്നു എന്നതാണ്. ആ പുസ്തകം പ്രിദ്ധീകരിച്ചിട്ടു പതിറ്റാണ്ടിലേറെയായി. ആ പുസ്തകത്തെ അധികരിച്ച് കോഴിക്കോട് വച്ച് എം എസ് എസ് മുന്‍ കയ്യെടുത്ത് ഒരു ഓപ്പണ്‍ ഡിബേറ്റ് 96 ജൂലൈ 28 നു നടത്തിയിരുന്നു. അതില്‍ പങ്കെടുത്തത് സുഹൈര്‍ ചുങ്കത്തറയും മതേതരത്തിന്റെ ഉത്തമ മാതൃകയായി ശ്രീമതി ഫൌസിയ ചൂണ്ടിക്കാട്ടിയ 40   യുക്തിവാദി വേദികളിലെ നിറസനിധ്യവുമായ  ശ്രീ  എം എന്‍ കാരശ്ശേരിയുമായിരുന്നു. ആ ഡിബേറ്റ് ആദ്യാവസാനം വള്ളിപുള്ളി മാറാതെ പുസ്തകമായി (ബഹുഭാര്യത്വം സംവാദം) പ്രസിദ്ധീകരിച്ചത് ഇന്നും ലഭ്യമാണ്.

സുഹൈര്‍ ചുങ്കത്തറയെ വ്യക്തിപരമായി ന്യായീകരിക്കേണ്ട ആവശ്യം എനിക്കില്ല. പക്ഷെ ഇവിടെ ഞാന്‍ സൂചിപ്പിക്കുന്നത് സുഹൈര്‍ ഒരു പുസ്തകമെഴുതി മിണ്ടാതിരിക്കുകയല്ല. ആ ആശയങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ച ചെയ്യാനുള്ള വേദികളില്‍ സജീവമായി പങ്കെടുത്തു ബഹുഭാര്യത്തെ നഖ ശിഖാന്ധം എതിര്‍ക്കുന്ന ശ്രീ എം എന്‍ കാരശ്ശേരിയുമായി തന്നെ സംവാദം നടത്തി ആ സംവാദവും പുസ്തകമായി പ്രസിദ്ധീകരിച്ചു എന്നത് അദ്ദേഹത്തിനു  പറയുന്ന വിഷയത്തിലുള്ള ആത്മാര്‍ഥതയും ആത്മവിശ്വാസവും വ്യക്തമാക്കുന്നു.
സമൂഹത്തില്‍ ഇന്ന് കാണുന്ന പോലെ എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞു  മാളത്തിലൊളിക്കുന്ന ഇന്നിന്റെ കപട 'ബുജി'കളുടെ മാര്‍ഗ്ഗമല്ല അദ്ദേഹം സ്വീകരിച്ചത്.

മുന്‍ പോസ്റ്റില്‍ ചര്ച്ചക്കെടുക്കാതെ പോയ ഒരു വിഷയം കൂടി സൂചിപ്പിച്ചു പോകാം. ശ്രീമതി ഫൌസിയ ഇസ്ലാം ത്യജിക്കാന്‍ കാരണമായി സൂചിപ്പിച്ചത് ഇസ്ലാമിലെ ബഹുഭാര്യത്വവും, അനന്തരസ്വത്തില്‍ സ്ത്രീക്ക് പുരുഷന്റെ പകുതി അവകാശം ലഭിക്കുന്നതുമാണല്ലോ?.41   അത് രണ്ടും നാം ചര്‍ച്ച ചെയ്തു. എന്നാല്‍ അവര്‍ ഇസ്ലാം പരിത്യജിക്കാനുള്ള യഥാര്‍ത്ഥ കാരണം അഭിമുഖത്തി നിന്ന് തന്നെ വ്യക്തമാവുന്നുണ്ട്.

"പിന്നീട് മതത്തിന്റെ വാല്‍ മുറിച്ചു കളയാമെന്ന ഘട്ടമെത്തുന്നത് എപ്പോഴാണ്?.
.അത് ടി. ടി. സിക്ക് പഠിക്കുമ്പോള്‍ സമാനഹൃദയനായ ഒരാളെ കണ്ടുമുട്ടുന്നതോടെയാണ്.
?ഇ ഏ ജബ്ബാറിനെ കണ്ടുമുട്ടിയതോടെ മതത്തോടുള്ള പ്രണയം ഇല്ലാതായി എന്നാണോ?
.ഒരേ ആശയമുള്ള രണ്ടുപേര്‍ കണ്ടു മുട്ടിയപ്പോള്‍ രണ്ടു ചെറിയ അരുവികള്‍ ചേര്‍ന്ന് ഒരു വലിയരു പുഴയായി തീര്‍ന്നത് പോലെ തോന്നി." 42

കൌമാര പ്രണയത്തില്‍ വീണു താന്‍ പ്രണയിച്ച യുവാവിന്റെ ആശയങ്ങള്‍ സ്വാധീനിച്ച  ഒരു പാവം ഗ്രാമീണ പെണ്‍കുട്ടിയെ ആ വലയുള്ള പുഴയില്‍ നിഴലിച്ചു കാണാം.

മഞ്ചേരി സ്വദേശിനി തസ്നിബനുവിനെയും ശ്രീമതി ഫൌസിയ ഏറെ വീറോടെ അവതരിപ്പിക്കുന്നുണ്ട്.43 ആരാണീ തസ്നിബാനുവും നാസറും.
മഞ്ചേരി യുണിറ്റി കോളേജ് വിദ്ധ്യാര്‍തിനിയും,  അദ്ധ്യാപകനും. തന്റെ വിദ്ധ്യാര്‍തിനിയെ പ്രണയിച്ചു കല്യാണം കഴിച്ചു തന്റെ ആശയത്തില്‍ ചേര്‍ത്ത് വന്‍ വാര്‍ത്ത കവറേജു നേടിയ  ശേഷം44 ആ പെണ്‍ കുട്ടിയെ ഉപേക്ഷിച്ചു എന്നതും  ശ്രീമതി ഫൌസിയയുടെ കൌമാര കലാലയ പ്രണയവും ചേര്‍ത്ത് വായിച്ചാല്‍ ഇതില്‍ ചില പൊരുത്തക്കേടുകള്‍ നിഴലിച്ചു കാണാം. 

ഈ കാര്യം ചര്‍ച്ച ചെയ്യേണ്ടി വന്നത് മലയാളത്തിലെ ഏറെ അറിയപ്പെട്ടിരുന്ന ഒരു എഴുത്തുകാരി മാധവി ക്കുട്ടി (കമല സുരയ്യ) ഇസ്ലാം തിരഞ്ഞെടുത്തതിനെ കേവലം തമാശയായി തള്ളിയത് കൊണ്ടാണ്.45

ശ്രീമതി ഫൌസിയ പറയട്ടെ 

"?മാധവിക്കുട്ടി മതം മാറി എന്ന് കേട്ടപ്പോള്‍ എന്ത് തോന്നി.
.ഒരു തമാശയായിട്ടാണ് തോന്നിയത്."46

തുടര്‍ന്ന് മാധവി ക്കുട്ടിയെ(കമല സുരയ്യ) അവര്‍ പരിജയപ്പെടുത്തുന്നത് കാണുക "നമ്മള്‍ ഒരുപാടു ബഹുമാനിക്കുന്ന എഴുത്തുകാരി എന്ന നിലയില്‍, ഒരുപാട് സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് എഴുതിയ സ്ത്രീയെന്ന നിലയില്‍-മാധവിക്കുട്ടിയുടെ പല കഥകളും വായിക്കുമ്പോള്‍, സ്ത്രീയുടെ സ്വാതന്ത്ര്യത്തെ കുറിച്ചും സ്ത്രീ പുരുഷ ബന്ധങ്ങളെ കുറിച്ചും വായിക്കുമ്പോള്‍ ഞാന്‍ ചിന്തിക്കുന്ന രീതിയിലാണ് മാധവിക്കുട്ടി എഴുതിയത് എന്ന് തോന്നിയിട്ടുണ്ട്."47

അതെ മാധവിക്കുട്ടിയും ശ്രീമതി ഫൌസിയായും ഒരേ ബാന്‍ഡ് വിട്തില്‍  ചിന്തിച്ചിരുന്നു. പക്ഷെ അവര്‍ ആ ചിന്ത പുനര്‍വിചിന്തനത്തിന് വിധേയമാക്കി. അത് കൊണ്ട് തന്നെ അവര്‍ക്ക് ഇസ്ലാം സ്ത്രീകള്‍ക്ക് നല്‍കിയ അവകാശവും സ്വാതന്ത്ര്യവും മനസ്സിലാക്കാനും ഉള്‍കൊള്ളാനും സാധിച്ചു, അങ്ങനെ ഇസ്ലാമിനെ തന്റെ മാര്‍ഗ്ഗമായി സ്വീകരിക്കുകയും ചെയ്തിരിക്കാം 

കമലാ സുരയ്യയെവിടെ ശ്രീമതി ഫൌസിയയെവിടെ.  ചിന്ത ശേഷി വളരുന്നതിന് മുമ്പ് കൌമാര പ്രണയത്തില്‍ വീണു തന്റെ എല്ലാ ഉന്നതിയും കളഞ്ഞു കുളിച്ചു തന്റെ ചുറ്റുവട്ടത് നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ പോലും മനസ്സിലാക്കാനുള്ള ശേഷി നഷ്ടപ്പെട്ടു അറിവില്ലായ്മ സംസാരിക്കുന്ന ഫൌസിയയല്ല,  ഏറെ ജീവിതാനുഭവങ്ങള്‍ക്കൊടുവില്‍ ഏറെ ഇരുത്തം വന്ന പ്രായത്തില്‍ ഇസ്ലാം തന്റെ ജീവിതമാര്‍ഗ്ഗമായി സ്വീകരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട മാധവിക്കുട്ടി.,  അവര്‍ തമ്മില്‍ അജഗജാന്തരമുണ്ട്

തങ്ങള്‍ ഇസ്ലാം ഉപേക്ഷിച്ചത് ആദര്‍ശം. കമലസുരയ്യ ഇസ്ലാം സ്വീകരിച്ചത് തമാശ!. ഈ ഇരട്ടത്താപ്പ് തന്നെ തമാശയല്ലേ!!.



അവസാനിച്ചില്ല
റഫറന്‍സ്
25 പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 23
26  പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 23
27  പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 22,   23
28  പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 23
29  പച്ചക്കുതിര മാസിക  2011   ഡിസംബര്‍ ലക്കം പേജ് 23
30  പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 27
31  പച്ചക്കുതിര മാസിക  2011   ഡിസംബര്‍ ലക്കം പേജ് 23
32  പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 23
33  പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 27
34  പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 24, 25
35  http://www.zubaidaidrees.blogspot.in/2012/01/2011-gmup-kys_25.html
37 യുക്തിവിചാരം മാസിക 
38 യുക്തിവിചാരം മാസിക ഡിസംബര്‍ 2010 പേ.16, 17
39 യുക്തിവാദിയുടെ സാമൂഹ്യ വീക്ഷണം പേജ് 14,15
40 പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 28
41 പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 23
42 പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 24
43 പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 28
44 http://www.pulari.co.in/2010/09/blog-post_13.html
45 പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 27
46 പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 27
47 പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 27
 

Wednesday, January 25, 2012

പച്ചക്കുതിരപ്പുറമേറിയ യുക്തിവാദിനി

പച്ചക്കുതിര മാസിക 2011 ഡിസംബര്‍  ലക്കം കവര്‍സ്റ്റോറി മലപ്പുറത്ത് ഒരു മുസ്ലിം കുടുംബത്തിനു മതരഹിത ജീവിതം സാധ്യമാകുമോ എന്ന ശ്രീമതി ഫൌസിയയുമായുള്ള അഭിമുഖം വിലയിരുത്തപ്പെടുന്നു, (ഒന്നാം ഭാഗം)     


 പച്ചക്കുതിര 2011 ഡിസംബര്‍ ലക്കം കവര്‍സ്റ്റോറി, മലപ്പുറം ചെമ്മങ്കടവ് GMUP സ്കൂള്‍ പ്രധാനാദ്ധ്യാപികയും KYS (കേരള യുക്തിവാദി സംഘം) മലപ്പുറം ജില്ലാ പ്രസിഡന്റ് ഇ എ ജബ്ബാറിന്റെ ഭാര്യയുമായ ശ്രീമതിഫൌസിയയുമായി താഹ മാടായി നടത്തിയ അഭിമുഖമാണ്. അതില്‍ അവര്‍ ഉന്നയിച്ച ചില പ്രശ്നങ്ങള്‍ വിചിന്തനം നടത്താനുള്ള ഒരു ശ്രമമാണ്.
അതിനു മുമ്പ് ഈ അഭിമുഖത്തെയും ഒന്ന് പരിചയപ്പെടാം.
പച്ചക്കുതിര മാസിക മലയാളത്തിന്റെ പ്രമുഖ പ്രസിദ്ധീകരണാലയമായ DC ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്...... അവര്‍ പച്ചക്കുതിരയെ സ്വയം പരിച്ചയപെടുത്തുന്നത് ഇങ്ങനെ

"A monthly in Malayalam, Pachakuthira covers mainly topics of general interest such as current affairs, politics, social issues, articles and poems, interviews with important personality and so on. An issue costs Rs.12/-" (1 )

ഇവര്‍ അവകാശപ്പെടുന്നത് പോലെ അത്രക്ക് "I
mportant personality" യാണോ മലപ്പുറത്തെ കേവലം ഒരു അധ്യാപികയായ ശ്രീമതി ഫൌസിയ?.
മാത്രമല്ല മാസിക മുഖപേജില്‍ കവര്‍ സ്റ്റോറിയെ പരിചയപ്പെടുത്തിയ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഇങ്ങനെ വായിക്കാം
"മലപ്പുറത് ഒരു മുസ്ലിം കുടുംബത്തിനു മതരഹിത ജീവിതം സാധ്യമാവുമോ?"2
ആദ്യം ഈ രണ്ടു കാര്യങ്ങള്‍ പരിശോദിച്ചു ഫൌസിയയുടെ ആരോപണങ്ങളും കണ്ടെത്തലുകളും വിലയിരുത്തലുകളും വിചിന്തനം നടത്താം.

ശ്രീമതി ഫൌസിയ രണ്ടു വര്‍ഷം KYS സെക്രടറി ആയിരുന്നു3 എന്നത് മാത്രമാണ് അവരുടെ പൊതു ജീവിതമെന്ന് മാസിക തന്നെ പരിചയപ്പെടുത്തുന്നു. അവരുടെ മറ്റൊരു പ്രവര്‍ത്തന മേഖല അവരുടെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനമാണ്4 അത് അവരുടെ തൊഴിലുമായി ബന്ധപ്പെട്ടു അവകാശ സംരക്ഷണത്തിനു മാത്രമാണ്. വേറെ ഒന്നുള്ളത് ഏറ്റവും നല്ല യുക്തിവാദി പ്രവര്‍ത്തകക്കുള്ള കുറ്റിപ്പുഴ അവാര്‍ഡ് ലഭിച്ചു5 എന്നതാണ്. തനിക്കു താന്‍ നല്‍കുന്ന അവാര്‍ഡിനെന്തു വില പൊതുസമൂഹത്തില്‍?!. ഇത്തരം അവാര്‍ഡുകളുടെ വാര്‍ത്ത ഓരോ ലക്കം യുക്തിവിചാരത്തിലും സുലഭമാണ്.

പക്ഷെ ഈ അഭിമുഖം പച്ചക്കുതിരയെ സംബന്ധിച്ച് ഏറെ പ്രസക്തവും നിലനില്‍പ്പിന്റെ ഭാഗവുമാണെന്നത്  പ്രസ്താവ്യമാണ്. വിഷയ ദാരിദ്ര്യത്തിലും വിചാര ദാരിദ്ര്യത്തിലും പെട്ടുഴലുന്ന, എടുത്തു പറയാന്‍
പ്രത്യേക
ലക്ഷ്യങ്ങളൊന്നുമില്ലാത്ത, വിവാദങ്ങള്‍ സൃഷ്ടിച്ചു ചീപ് പബ്ലിസിറ്റി നേടുന്ന ചില 'മാധ്യമ' പ്രവര്‍ത്തനങ്ങളുടെ ഭാഗം മാത്രമാണ് ഈ അഭിമുഖവും.

ഈ അഭിമുഖത്തില്‍ ഏറെ അടിവരയിട്ടു പരിചയപ്പെടുത്തിയ ഈ ഭാഗം (
"മലപ്പുറത് ഒരു മുസ്ലിം കുടുംബത്തിനു മതരഹിത ജീവിതം സാധ്യമാവുമോ?"2
 




നാം കണ്ടു. ഈ പ്രസ്താവന ഏറെ അപഹാസ്യമായി എന്ന് പറയേണ്ടി വന്നതില്‍ ലജ്ജിക്കുന്നു. ഈ വിവരക്കേട് വന്നത് DC കിഴക്കേമുറി എന്ന പ്രതിഭ തുടങ്ങിയ സ്ഥാപനത്തില്‍ നിന്നാണല്ലോ എന്നത് മലയാള അക്ഷരലോകത്തിനു അപമാനമല്ലാതെ മറ്റെന്തു നല്‍കും.

KYS മുന്‍ സംസ്ഥാന സെക്രട്ടറിയും, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും വര്‍ത്തമാന കാല മലപ്പുറം ജില്ല പ്രസിഡന്റും ഭാര്യയും ഭര്‍ത്താവുമായ സന്താനങ്ങളെ ഒരു മത രീതിയും പരിചയപ്പെടുത്താതെ വളര്‍ത്തിയ6 ഇ എ ജബ്ബാര്‍ ഫൌസിയ
കുടുംബത്തിനു
"മുസ്ലിം കുടുംബം" എന്ന ഓമനപ്പേര് നല്‍കിയത് വിവരക്കേടോ അതോ ബോധ പൂര്‍വമോ?. വിവരക്കേടാവാനെ വഴി കാണുന്നുള്ളൂ. ഇത്തരം 'മാധ്യമ' ധര്‍മം നമ്മെ എവിടെ കൊണ്ടെത്തിക്കും. വരികള്‍ക്കിടയില്‍ അബദ്ധങ്ങളും അര്‍ദ്ധ സത്യങ്ങളും എഴുതിപ്പിടിപ്പിക്കുന്നത് പലര്‍ക്കും അത്ര ഗൌരവമുള്ള വിഷയമല്ല. പക്ഷെ ഏറ്റവും പ്രധാനപ്പെട്ട വാചകം തന്നെ ഇങ്ങനെ വിവരക്കേട് ആയാല്‍ ആ പ്രസിദ്ധീകരണത്തിന്റെ പിന്നണി പ്രവര്‍ത്തകരുടെ വിവരവും നിലവാരവും എത്ര ശോചനീയമായിരിക്കില്ല!!.

ഈ അഭിമുഖം പ്രസിദ്ധീകരിച്ചത് DCB യുടെ ഇസ്ലാം വിരുദ്ധ നിലപാട് കൊണ്ടാണെന്നൊന്നും എനിക്കഭിപ്രായമില്ല. എന്തെങ്കിലുമൊക്കെ കുത്തിനിറച്ചു മാസാന്തം സാധനം പുറത്തിറക്കേണ്ടേ., അതിനുള്ള നെട്ടോട്ടത്തില്‍ കിട്ടിയ......... മുഴുവന്‍ കുത്തി നിറച്ചെന്നു മാത്രം.
അതിലൂടെ മലീമസമാകുന്നത് ബൌദ്ധിക മലയാളമാണല്ലോ......... അതെന്തായാലും പ്രശ്നമില്ല 'ദീപസ്തംബം മഹാക്ഷ്യര്യം നമുക്കും കിട്ടണം.........................'

അഭിമുഖത്തിലൂടെ മുന്നോട്ട് പോകാം.


അഭിമുഖത്തില്‍ ആദ്യ ചോദ്യം തന്നെ മാധവിക്കുട്ടി (കമല സുരയ്യ) മുസ്ലിമായതും ശ്രീമതിഫൌസിയ ഇസ്ലാം ഉപേക്ഷിച്ചതുമാണ്. കമലസുരയയെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്നൊഴിഞ്ഞുമാറി തന്‍ എന്ത് കൊണ്ട് ഇസ്ലാം ഉപേക്ഷിച്ചു എന്ന് പറയാന്‍ ശ്രമിക്കുന്നുണ്ട്7 Mrsഫൌസിയ. "ഏതൊരു മതത്തിന്റെയും ആശയങ്ങളും സ്ത്രീ വിരുദ്ധ ആശയങ്ങളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത് കൊണ്ടാണ് ഞാന്‍ മതരഹിതയായി മാറിയത്. ...................................................................ഖുര്‍ആനിന്റെയും ഹദീസിന്റെയും അര്‍ത്ഥം പഠിപ്പിക്കും. അപ്പോള്‍ തന്നെ ദൈവം എന്ത് കൊണ്ട് ഇങ്ങനെ സ്ത്രീകളോട് പക്ഷപാതപരമായി പെരുമാറുന്നു എന്നൊക്കെ ചിന്ത എനിക്കുണ്ടായിരുന്നു."8

അവര്‍ ഇസ്ലാം ഉപേക്ഷിക്കുവാനും നാസ്തിക ഭൌതിക യുക്തിവാദം സ്വീകരിക്കാനും കാരണമായി ചൂണ്ടിക്കാട്ടുന്നത് പുരുഷന് നാല് കെട്ടാനുള്ള അനുവാദവും സ്വത്തവകാശ പ്രശ്നവുമാണെന്നു പറയുന്നു. അത് അവരുടെ വാക്കുകളിലൂടെ അറിയാം.
"പുരുഷന്മാര്‍ക്ക് നാല് വിവാഹം ചെയ്യാം എന്നൊക്കെ പഠിച്ചു തുടങ്ങിയപ്പോഴാണ് ആ മതത്തിന്റെ ആശയങ്ങളോട് എതിര്‍പ്പ് തുടങ്ങിയത്. പിന്നെ സ്വത്തവകാശ നിയമത്തില്‍ പുരുഷന്റെ പകുതി സ്ത്രീക്ക് മതി എന്ന ആശയം-അത്തരം കാര്യങ്ങള്‍ വരുമ്പോഴാണ് ദൈവം എന്തുകൊണ്ട് പെണ്ണുങ്ങളോട് ഇങ്ങനെ കാണിക്കുന്നു എന്ന ഒരു ചിന്ത മനസ്സില്‍ വരുന്നത്."8
അടുത്തത് ഇസ്ലാമിന് മുമ്പ് സ്ത്രീകള്‍ക്ക് ഏറെ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാല്‍ ഇസ്ലാം അത് നിഷേധിക്കുകയാണ് ചെയ്തത് എന്നതാണ്.
അവര്‍ ഇങ്ങനെ പ്രസ്താവിക്കുന്നു. "അവര്‍ പറയുന്ന ഒന്നുരണ്ടുദാഹരണങ്ങളില്‍ പ്രധാനപ്പെട്ടത്, ജാഹിലിയാ കാലത്ത് പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടി എന്നതാണ്. ആ സമ്പ്രദായത്തിന്‌ അറുതി വരുത്തിയത് ഇസ്‌ലാം എന്നാണ് അവരുടെ വാദം. എന്നാല്‍ അതെ ചരിത്രം നമുക്ക് പരിശോധിച്ചാല്‍ മുഹമ്മദ്‌ നബിയുടെ ആദ്യ ഭാര്യ ഖദീജ ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ധനികയും വ്യവസായ പ്രമുഖയുമായിരുന്നു. ആ ഖദീജയുടെ കണക്കെഴുത്തുകാരനായിട്ടാണ് മുഹമ്മദ്‌ നബി വരുന്നത്. പിന്നീടാണ് ഭര്‍ത്താവായി മാറുന്നത്. ജനിക്കുന്ന പെണ്‍കുട്ടികളെ മുഴുവനും ജീവനോടെ കുഴിച്ചുമൂടുന്ന കാലഘട്ടത്തില്‍ ഖദീജയെ ഇത്രയും ധനികയായ ഒരു വ്യാപാരിക്ക് തന്റെ കണക്കെഴുത്തുകാരനായ മുഹമ്മദ്‌ നബിയെ സ്നേഹിക്കാനും സ്വന്തം ഇഷ്ടപ്രകാരം കല്യാണം കഴിക്കാനും കഴിഞ്ഞു എന്ന് പറയുന്നത്, ആ കാലഘട്ടത്തില്‍ സ്ത്രീ മോശം അവസ്ഥയിലായിരുന്നു എന്ന ഇസ്ലാമിസ്റ്റുകളുടെ വാദത്തെ വിമര്‍ശനാത്മകമായി പരിശോദിക്കാനുള്ള ഒരു തെളിവാണ്. പെണ്‍ കുട്ടികളെ ജീവനോടെ കുഴിച്ചു മൂടുന്ന ഒരു സാമൂഹ്യ പക്ഷാത്തലത്തില്‍ ഖദീജയെ പോലെയുള്ള ധനികയായ ഒരു വ്യാപാരി എങ്ങനെ സാധ്യമായി എന്ന ചോദ്യത്തിന് ഇസ്ലാമിസ്റ്റുകള്‍ മറുപടി പറയണം. ഇന്ന് പോലും പ്രബുദ്ധമായ കേരളത്തില്‍ വ്യവസായ പ്രമുഖയായ ഒരു മുസ്‌ലിം സ്ത്രീയെ കണ്ടെത്താന്‍ കഴിയില്ല. അങ്ങനെ ഉണ്ടെങ്കില്‍ പോലും സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്യാവുന്ന സ്വാതന്ത്ര്യം, ഒരു പക്ഷെ ഇന്നത്തെ കേരളത്തില്‍ പോലും ഉണ്ടാവില്ല"9 തുടര്‍ന്നും ഈ വിഷയത്തില്‍ തന്നെ കിടന്നുഴലുകയാണ് ശ്രീമതി ഫൌസിയ. "മുഹമ്മദിന് പ്രവാചകത്വം അനുവദിച്ചു കൊടുക്കുന്നതില്‍ എനിക്കൊരു വിരോധവുമില്ല. പക്ഷെ പിന്നീട് എന്ത് ചെയ്തു എന്നുള്ളിടത്താണ് എനിക്ക് പ്രശ്നം. ഇത്രയും ധനികയായിട്ടുള്ള ഖദീജയെ വിവാഹം ചെയ്തിട്ടും ആ ഒരു സാമൂഹ്യ അവസ്ഥയില്‍ നിന്ന് സ്ത്രീകളെ പിറകോട്ടു കൊണ്ടുപോകുന്ന നിലപാടുകളാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു പിന്നീടുണ്ടായാത്."10
വീണ്ടും വാചാലയാവുന്നു.
"ഇന്ന് ഇസ്ലാമിസ്റ്റുകള്‍ പറയുന്നത് സ്വത്തവകാശമില്ലാത്ത സ്ത്രീകള്‍ക്ക് ഇസ്‌ലാം സ്വത്തവകാശം നല്‍കി എന്നാണ്. പക്ഷെ ധാരാളം സ്വത്തുണ്ടായിരുന്ന ഖദീജയാണ് മുഹമ്മദിനെ വിവാഹം ചെയ്യുന്നത്. അപ്പോള്‍ സ്ത്രീകള്‍ക്ക് പകുതി സ്വത്തവകാശം എന്നുള്ളത് അന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ നിന്നുള്ള പിറകോട്ടു പോക്കാണ്."11

ഇത്രയും ആരോപണങ്ങളാണ് ശ്രീമതി ഫൌസിയ ഇസ്ലാമിന് നേരെ നടത്തിയത്. അവര്‍ ഈ പറയുന്നതെല്ലാം യാഥാര്‍ത്യമല്ലേ. അതല്ലെങ്കില്‍ കുറെയെങ്കിലും സത്യമല്ലേ. ഇത് എത്രത്തോളം വസ്തുനിഷ്ടമാണ്. മനസ്സിരുത്തി പഠിക്കേണ്ടിയിരിക്കുന്നു. അതിനുള്ള ശ്രമം നടത്തിയ ശേഷം ആ അഭിമുഖത്തിന്റെ ബാക്കി ഭാഗങ്ങളിലേക്ക് കടക്കാം. ഇന്ഷാഅല്ലാഹ്.
പുരുഷന് നാലുകെട്ടാന്‍ അനുവദിച്ചത് സ്ത്രീവിരുദ്ധമാണല്ലോ അത് കൊണ്ട് തന്നെ ദൈവം സ്ത്രീ വിരുദ്ധനാകുന്നു.
ആദ്യമായി ഇസ്ലാം എല്ലാ പുരുഷനോടും നിങ്ങള്‍ നിര്‍ബന്ധമായും നാല് കെട്ടണമെന്ന് കല്‍പിച്ചിട്ടില്ല. എന്നാല്‍ അനിയന്ത്രിതമായി കല്യാണങ്ങള്‍ നടത്തിയിരുന്ന ഒരു സമൂഹത്തില്‍ ഉപാധിയോടെ നാലില്‍ പരിമിതപ്പെടുത്തി നിയന്ത്രിക്കുകയാണ് ഇസ്‌ലാം ചെയ്തത്. അല്ലാതെ ഇവര്‍ ആരോപിക്കുന്ന പോലെ എല്ലാവരോടും നാല് കെട്ടാനുള്ള കല്‍പനയല്ല. ഈ വിഷയത്തിലേക്ക് തിരിച്ചു വരുന്നുണ്ട്. അതിനു മുമ്പ് സ്വത്തവകാശം ചര്‍ച്ചക്കെടുക്കാം.
ഇസ്‌ലാം സ്ത്രീകള്‍ക്ക് അനന്തര സ്വത്തില്‍ പുരുഷന്റെ പകുതി അവകാശമേ നല്‍കുന്നുള്ളൂ. അത് സ്ത്രീകളെ പകുതിയാക്കി ചുരുക്കലല്ലേ?. സ്ത്രീകള്‍ക്ക് പകുതി സ്വത്തവകാശം നല്‍കുന്ന ഇസ്‌ലാം അവള്‍ക്കു യാതൊരു സാമ്പത്തിക ഉത്തരവാദിത്വവും ബാധ്യതയും നല്‍കുന്നില്ല. അവള്‍ക്കും സന്താനങ്ങള്‍ക്കും ചിലവിനു നല്‍കേണ്ട ഉത്തരവാദിത്വങ്ങളും ബാധ്യതകളും പുരുഷനില്‍ മാത്രം നിക്ഷിപ്തമാണ്. എന്നാല്‍ ഇന്നിന്റെ കേരളീയ യുക്തിവാദികള്‍ സ്ത്രീകളെ (ഭാര്യയെ) വരുമാന മാര്‍ഗ്ഗമായി കാണുന്നു എന്നത് ബൂലോകത്ത് ഞാന്‍ നേരത്തെ ചൂണ്ടിക്കാട്ടിയത് സാന്ദര്‍ഭികമായി ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തുന്നത് ഉചിതമായിരിക്കും. കേരളത്തിലെ അറിയപ്പെടുന്ന ഒരു യുക്തിവാദി പ്രചാരകന്‍ മുഹമ്മദ്‌ ഖാന്‍ (കൈരളി ടി വിയിലെ വാസ്തവം പരിപാടിയുടെ അവതാരകന്‍) {വാസ്തവം പരിപാടി യുക്തിവാദ പ്രചരണം ലക്‌ഷ്യം വച്ച് മാത്രം നടത്തുന്ന പരിപാടിയാണ്} കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ നാസ്തിക ഭൌതിക യുക്തിവാദി സാഹിത്യകാരന്‍ ശ്രീ സി രവിചന്ദ്രന്റെ വരുമാന മാര്‍ഗ്ഗങ്ങളിലൊന്നായി പരിചയപ്പെടുത്തിയത് ഇങ്ങനെ വായിക്കാം.

"അദ്ദേഹത്തിന്റെ ക്‌ളേശവും സാമ്പത്തികനിലയും ഓര്‍ത്ത് നിങ്ങള്‍ മുതലക്കണ്ണീര് പൊഴിക്കണ്ട. അത്യാവശ്യം കഞ്ഞികുടിച്ചു പോകാനുള്ള ചുറ്റുപാടൊക്കെ സാറിനുണ്ട്. ഭാര്യയും കോളേജദ്ധ്യാപികയാണ്."12 ഈ പ്രസ്താവനയില്‍ നിന്ന് ചിത്രം വ്യക്തമാവുന്നു.
സ്ത്രീകള്‍ക്ക് വരുമാനമുന്ടെങ്കില്‍ അതവളുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തില്‍ ചിലവഴിക്കാം. എന്നാല്‍ പുരുഷന്‍,  തന്റെ ഇണയുടെ ചിലവുകള്‍ വഹിക്കാന്‍ ഉത്തരവാദിത്തവും ബാധ്യതയും അവനാണ്.
ഏറെ സമ്പന്നയായ ഭാര്യയും പരമ ദരിദ്രനായ ഭര്‍ത്താവുമാണെങ്കിലും ഈ ബാധ്യതയും ഉത്തരവാദിത്തവും ഇല്ലതെയാവില്ല.
നാസ്തിക ഭൌതിക യുക്തിവാദികള്‍ ഭാര്യയെ, അവളുടെ ജോലിയെ ശമ്പളത്തെ തന്റെ വരുമാനമായി കാണുന്നത് കൊണ്ടാണ് ശ്രീമതി ഫൌസിയക്കിത് മനസ്സിലാകാത്തത്. ഈ പ്രസ്താവനകളില്‍ നിന്ന് വേറൊരു സംശയം കൂടി ഉടലെടുക്കുന്നു. ശ്രീമതിഫൌസിയക്ക് സ്വത്തവകാശ, ബഹുഭാര്യത്വ വിഷയത്തില്‍ ഉണ്ടായ സംശയങ്ങളാണ് അവര്‍ ഇസ്‌ലാം ഉപേക്ഷിക്കാന്‍ കാരണമെന്നു തട്ടി വിടുന്നതിനിടക്ക് (യഥാര്‍ത്ഥ കാരണം പുറകില്‍ അവര്‍ തന്നെ വിശദീകരിക്കുന്നുണ്ട്.) സ്വന്തം സഹോദരിയായ തന്റെ അധ്യപികയോട് പോലും13 ഈ കാര്യം ചര്‍ച്ച ചെയ്തില്ല എന്നത് എത്ര ദയനീയമല്ല.

അടുത്ത പ്രശ്നം ഏറെ കൌതുകമുള്ളതാണ്. നേരത്തെ വായിച്ച പോലെ ഇസ്ലാമിന് മുമ്പ് സ്ത്രീകള്‍ ഏറെ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. മുഹമ്മദ്‌ നബി(സ) ആ സ്വതന്ത്ര്യവും അവരുടെ സ്വത്തവകാശം പോലും ഇല്ലാതെയാക്കി എന്നതാണ് യാഥാര്‍ത്ഥ്യം. അല്ലാതെ മുസ്ലിംകള്‍ പ്രചരിപ്പിക്കുകയും തെറ്റുദ്ധരിപ്പിക്കുകയും ചെയ്യുന്നപോലെ ഇസ്ലാമോ മുഹമ്മദ്‌ നബി(സ)യോ സ്ത്രീ അവകാശ സംരക്ഷനത്തിണോ, അവരുടെ ഉന്നമനത്തിനോ ഒന്നും ചെയ്തിട്ടില്ല. എന്നത് പ്രവാചക പത്നി ഖദീജ(റ) ചരിത്രം ഉദാഹരിച്ചു സമര്‍ത്തിക്ക്ക്കുന്നുണ്ട്.14ഏറെ

അത് ചര്‍ച്ച ചെയ്യാം. മക്കയിലെ സ്ത്രീകള്‍ ഖദീജയും(റ) ഹിന്ദും(റ) മാത്രമായിരുന്നില്ല. സുമയ്യയും(റ) സൌദയും(റ) ഉമ്മുസലമയും അവരിലുണ്ടായിരുന്നു. എന്ന വസ്തുത കാണാതിരിക്കാന്‍ കണ്ണടച്ചിട്ടു കാര്യമില്ല. അത് വസ്തുത തന്നെയായി നില നില്‍ക്കും. പ്രീഇസ്ലാമിക് മക്കയില്‍ ഉന്നത കുലജാതരും സംബന്നരുമായിരുന്ന ഹിന്ദിനും ഖദീജക്കും ഉന്നത സ്ഥാനം ലഭിച്ചിരുന്നു എന്നത് അവിടെ ഉണ്ടായിരുന്ന സകല സ്ത്രീകളും അങ്ങനെ ആയിരുന്നു എന്നതിനു തെളിവായി ചൂണ്ടിക്കാട്ടി ഇസ്ലാമിസ്റ്റുകള്‍ ഉത്തരം പറയണമെന്ന് വെല്ലുവിളിക്കുന്ന ശ്രീമതി ഫൌസിയയോദ് ചെറിയ ഒരു സംശയം ചോദിക്കട്ടെ. വര്‍ത്തമാന ഇന്ത്യയുടെ പ്രസിഡന്റ് ഒരു വനിതയായ ബഹുമാന്യ പ്രതിഭാപാട്ടീല്‍ ആണെന്നത് കൊണ്ടും, കേന്ദ്രം ഭരിക്കുന്ന യുപിയെ അധ്യക്ഷയും കോണ്ഗ്രസ് പാര്‍ട്ടി അധ്യക്ഷയും മറ്റൊരു വനിതയായ സോണിയ ഗാന്ധി ആണെന്നതു കൊണ്ടും ഇന്ത്യയിലെ സകല സ്ത്രീകളും ഉന്നത ജീവിത നിലവാരത്തിലും എല്ലാ പുരുഷന്മാരും സ്ത്രീകളെക്കാള്‍ മോശം പതവിയിലാനെന്നും മാഡത്തിനു അഭിപ്രായമുണ്ടോ?. നമ്മുടെ തൊട്ട സംസ്ഥാനമായ തമിഴ്നാട്‌ ഭരിക്കുന്നത് ജയലളിതയാണല്ലോ അവിടെ എല്ലാ സ്ത്രീകളും സുരക്ഷിതരാണോ?. അതെല്ലാം പോട്ടെ നമ്മുടെ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് താങ്കള്‍ പറഞ്ഞു തന്നതനുസരിച്ച്!!?? താങ്കളുടെ മാതൃകാ വനിത പി കെ സൈനബയാണല്ലോ(!!??)15 പി കെ സൈനബ മലപ്പുറം ജില്ല പഞ്ചായത്ത്‌ ഭരിച്ചത്(!?) കൊണ്ട് മാത്രം താങ്കള്‍ക്കെങ്കിലും എന്തെങ്കിലും  മാറ്റം സംഭവിച്ചിട്ടുണ്ടോ?
താങ്കള്‍ പറഞ്ഞത് വെറുതെയാണെന്ന് താങ്കള്‍ക്ക് തന്നെ ഉത്തമ ബോധ്യമുണ്ട്. ഏതെങ്കിലും സമൂഹത്തില്‍ ഒന്നോ രണ്ടോ വ്യക്തികള്‍ക്ക് മാത്രം ഉള്ള ഗുണങ്ങള്‍ ആ സമൂഹത്തിന്റെ പൊതു ചിത്രമല്ല എന്ന്. ഇങ്ങനെ ചപ്പടാച്ചി വര്‍ത്തമാനം പറഞ്ഞു വായനക്കാരുടെ സമയം കൊല്ലേണ്ടതുണ്ടോ.
പ്രീഇസ്ലാമിക്‌ മക്കയില്‍ ജനിക്കുന്ന പെണ്‍ കുട്ടികളെ മുഴുവന്‍ കുഴിച്ചു മൂടിയിരുന്നു എന്നൊന്നും ചരിത്രം പറയുന്നില്ല. അവര്‍ പെണ്‍കുട്ടികളെ കുഴിച്ചു മൂടിയിരുന്നു. പക്ഷെ കുറെയേറെ പേരെ വളര്‍ത്തുകയും ചെയ്തു. ഉന്നത കുലത്തില്‍ പിറന്നവരും സാമ്പത്തികമായി ഉന്നതിയിലുള്ളവരും പെണ്‍ കുട്ടികളെ വളര്‍ത്തും. അല്ലാത്തവര്‍ ഒഴിവാക്കും. അല്ലാതെ എല്ലാ പെണ്‍കുട്ടികളെയും കുഴിച്ചു മൂടിയിരുന്നു എന്ന ശ്രീമതി ഫൌസിയയുടെ കണ്ടെത്തല്‍ അല്‍പം അതിശയോക്തിയല്ലേ. ശ്രീമതിഫൌസിയ പറഞ്ഞപോലെ പ്രീഇസ്ലാമിക് മക്കയില്‍ സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും, അവകാശങ്ങളുടെയും ഉന്നത നിലവാരം നിലനിന്നിരുന്നു എന്ന നിരുത്തരവാദ പ്രസ്താവന നടത്തുന്നതിനു മുമ്പ് അതിനുപോല്‍ബലകമായ എന്തെങ്കിലും തെളിവ് നല്‍കേണ്ടിയിരുന്നു. എന്നാല്‍ ആ കാലഘട്ടത്തിലെ സാമൂഹ്യ ചുറ്റുപാടുകള്‍ സ്വാധീനിച്ചു മുഹമ്മദ്‌(സ) രചിച്ചത് എന്ന് യുക്തിവാദികള്‍ പ്രചരിപ്പിക്കുന്ന പരിശുദ്ധ ഖുര്‍ആന്‍ ഈ കാര്യം സൂചിപ്പിക്കുന്നു എന്നത് കൊണ്ട് തന്നെ ശ്രീമതി ഫൌസിയക്കോ മറ്റു നാസ്തിക ഭൌതിക യുക്തിവാദികള്‍ക്കോ പരിശുദ്ധ ഖുര്‍ആനിന്റെ ഈ വിഷയത്തിലെ പ്രസ്താവന അംഗീകരിക്കാതിരിക്കാന്‍ സാധ്യമല്ല. പരിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതിന്റെ സാരം ഇങ്ങനെ വായിക്കാം
"
അവരില്‍ ഒരാള്‍ക്ക്‌ ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട്‌ അവന്‍റെ മുഖം കറുത്തിരുണ്ട്‌ പോകുന്നു.
അവന്ന്‌ സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന്‌ അവന്‍ ഒളിച്ച്‌ കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ച്‌ മൂടണമോ ( എന്നതായിരിക്കും അവന്‍റെ ചിന്ത ) ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം"!(16)
ശ്രീമതി ഫൌസിയ നടത്തിയ നിരുത്തരവാദിത്ത പ്രസ്താവനക്ക് വ്യക്തമായ എന്തെങ്കിലും തളിവ് ഉണ്ടെങ്കില്‍ അത് അവതരിപ്പിക്കുകയായിരുന്നു വേണ്ടത്. ആ സാമൂഹ്യ ഘടനയില്‍ സ്ത്രീകളുടെ അവസ്ഥ എന്തെന്ന് സൂചിപ്പിക്കുന്ന ചില കാര്യങ്ങള്‍ ചുവടെ.
കാലികറ്റ് യുണിവേഴ്സിറ്റി അറബിക് ബിഎ നാലാം സെമസ്റ്റര്‍ പാഠപുസ്തകമായ 'womens writing in അറബി്' എന്ന ഗ്രന്ഥത്തില്‍ പ്രീഇസ്ലാമിക് അറേബ്യയുടെ ഏകദേശചിത്രം വായിക്കാം. അതില്‍ നിന്ന് ചില സൂചനകള്‍
സ്ത്രീ വെറും ചരക്കു മാത്രമായിരുന്നു. പിതാവിനോ സഹോദരനോ ഭര്‍ത്താവിനോ യഥേഷ്ടം അവളെ ക്രയവിക്രയം ചെയ്യാനുള്ള അധികാരമുണ്ടായിരുന്നു.17
അവള്‍ക്ക് അനന്തരാവകാശം ഉണ്ടായിരുന്നില്ല.18
അവരിലെ ചിലഗോത്രങ്ങള്‍ പെണ്‍ കുട്ടികളെ ചെറുപ്രായത്തില്‍ (ജീവനോടെ കുഴിച്ചു മൂടി) കൊന്നിരുന്നു. അഥവാ കൊല്ലാതെ ജീവിക്കാന്‍ അനുവദിച്ചിരുന്ന പെണ്‍ കുട്ടികളെ പിതാവിലെക്കോ തറവാട്ടിലെക്കോ ചേര്‍ത്തു പറയുന്നതിനെ അപമാനം കാരണം ഭയപ്പെട്ടിരുന്നു.18
ആര്‍തവകാരികള്‍ക്ക് വീട്ടില്‍ പ്രവേശനം നിഷേധിച്ചിരുന്നു. അവര്‍ പുറത്തെവിടെയെങ്കിലും ഒറ്റയ്ക്ക് കഴിഞ്ഞു കൂടണമായിരുന്നു.19
ആ കാലഘട്ടത്തിലെ വിവാഹരീതികളും പ്രസ്തുത പാഠപുസ്തകം പരിചയപ്പെടുത്തുന്നുണ്ട്.
പിതാവിന്റെ ഭാര്യമാരെ മക്കള്‍ അനന്തരമെടുത്തു മക്കള്‍ വീതിച്ചെടുത്തു വിവാഹം ചെയ്തിരുന്നു.20
സന്താനങ്ങള്‍ ധീരന്മാര്‍ ആവാന്‍ യോദ്ധാക്കള്‍ക്കും ധൈര്യശാലികള്‍ക്കും ഭാര്യമാരെ കാഴ്ചവച്ചിരുന്നു.21
സംഘരതിയിലേര്‍പ്പെട്ട് അതിലുണ്ടാകുന്ന സന്താനത്തെ മുഖചായ നോക്കി പിതൃത്വം നിര്‍ണയിച്ചിരുന്നു.22
മാറ്റക്കല്യാണം. സഹോദരിമാരെ പെണ്‍മക്കളെ പരസ്പരം മാറ്റക്കല്യാണം നടത്തിയിരുന്നു.23
ഭാര്യമാരെ പരസ്പരം മാറ്റി ഭോഗിച്ചിരുന്നു.24
ഇതിലൊന്നും സ്ത്രീയുടെ അനുവാദമോ താല്‍പര്യമോ ഒട്ടും പരിഗണിച്ചിരുന്നില്ല. അവള്‍ പുരുഷന്റെ എല്ലാ കല്പനകളും അനുസരിക്കാന്‍ ബാധ്യസ്തയുമായിരുന്നു.
ആ കാലത്തെ ഒരു കവിതാശകലം അന്നത്തെ സാമൂഹ്യസാഹചര്യം വ്യക്തമാക്കുന്നു.
"എന്താണ് ഹംസയുടെ പിതാവ് നമ്മുടെ അടുക്കല്‍ വരുന്നില്ല?. നമ്മുടെ അടുത്ത വീട്ടില്‍ കഴിഞ്ഞു കൂടുകയാണല്ലോ. നാം ആണ്‍കുട്ടിയെ പ്രസിവിക്കായ്ക നിമിത്തം കുപിതനാണദ്ദേഹം. നമ്മുടെ കാര്യം നാം ഉദ്ദേശിച്ചപോലെയാക്കാന്‍ നമുക്ക് കഴിയില്ലല്ലോ."
ഈ സാമൂഹ്യ സാഹചര്യത്തിലാണ് ഇസ്ലാം അവള്‍ക്കു അസ്ഥിത്വം നല്‍കുന്ന അവകാശങ്ങളുമായി അവളെ സമൂഹത്തിലെ ആത്മാഭിമാനമുള്ള വ്യക്തിത്വമാക്കി മാറ്റിയത്.
മുന്‍ പറഞ്ഞ സാമൂഹ്യ സാഹചര്യത്തെയാണ് ശ്രീമതിഫൌസിയയും നാസ്തിക ഭൌതിക യുക്തിവാദികളും സ്ത്രീകള്‍ ഉന്നതസ്ഥാനം ലഭിച്ചിരുന്നതായി ചിത്രീകരിക്കുന്നത് അതവര്‍ക്കറിയാത്തത് കൊണ്ടല്ല. തങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കുന്നതിലേറെ സ്ഥാനവും അവകാശങ്ങളും ഇസ്ലാം സ്ത്രീകള്‍ക്ക് നല്‍കുന്നതിലുള്ള നിരാശയും അപകര്‍ഷതാ ബോധവുമാണവരെ ചരിത്രത്തിനു നേരെ പുറം തിരിച്ചു നിര്‍ത്തുന്നതും സത്യത്തിന്റെയും വെളിച്ചത്തിന്റെയും ശത്രുക്കളാക്കുന്നതും.

ശ്രീമതി ഫൌസിയയുടെ ബാക്കി ജല്‍പനങ്ങള്‍ അടുത്ത പോസ്റ്റുകളിലൂടെ പരിചയപ്പെടാം ഇന്ഷാഅല്ലാഹ്


റഫറന്‍സ് 
1 http://www.dcbooks.com/publications/11/പച്ചകുതിര
2 പച്ചക്കുതിര മാസിക 2011 ഡിസ കവര്‍ പേജ്
3 IBID പേജ് 22
4 IBID പേജ് 22
5 IBID പേജ് 22
6 IBID പേജ് 25
7 IBID പേജ് 22
8 IBID പേജ് 23
9 IBID പേജ് 23
10 IBID പേജ് 23
11 IBID പേജ് 23
12 http://yukthibodam.blogspot.com/2011/09/blog-post.html#comments
13 IBID പേജ് 22
14 IBID പേജ് 23
15 IBID പേജ് 27
16 പരിശുദ്ധ ഖുര്‍ആന്‍ 16 : 58 ,59
17
Womens writing in Arabic  പേജ് 8
18 IBID 8
19
IBID 9
20
IBID 9
21
IBID  11
22
IBID 11
23
IBID 12
24
IBID 12