Followers

Wednesday, September 21, 2011

ശ്രീ സി രവിചന്ദ്രന്റെ ത്യാഗവും! മഹത്വവും!!??


നാസ്തിക, യുക്തിവാദം എന്തിനു?? ശ്രീ സി രവിചന്ദ്രന്‍വ്യക്തമാക്കുന്നു.!!! എന്ന പോസ്റ്റിന്റെ തുടര്‍ച്ച!!!!!....


മുന്‍ പോസ്റ്റില്‍ നാസ്തിക യുക്തിവാദികളുടെ ലക്ഷ്യമെന്തെന്നു ശ്രീ സി രവിചന്ദ്രന്റെ വരികള്‍ വിലയിരുത്തിയതിലെ പ്രധാന ഭാഗം ഇങ്ങനെ വായിക്കാം.

"എന്നാല്‍ ശ്രീ സി രവിചന്ദ്രന്‍ അദ്ദേഹത്തിന്റെ നയം വ്യക്തമാക്കുന്നതിലുടെ അദ്ദേഹം യുക്തിവാദികള്‍ക്ക് സമുഹത്തോട് യാതോരുത്തരവാദിത്വവും ഇല്ല എന്നുള്ള കാര്യമാണ് "'സുഹൃത്തേ, താങ്കള്‍ കണ്ടാലുമില്ലെങ്കിലും സമ്പത്ത് ചെലവിട്ടേ മതജീവിതം നയിക്കാനാവൂ. കാരണം മതവും ദൈവവും ഒരിക്കലും സൗജന്യമല്ല. എന്നാല്‍ ആയിനത്തില്‍ നാസ്തികനായ എനിക്ക് അഞ്ചുപൈസ ചെലവില്ല. താങ്കള്‍ പറഞ്ഞത് പൂര്‍ണ്ണായും ഞാനംഗീകരിക്കുന്നു. മതത്തെ അപേക്ഷിച്ച് എതീയിസം വളരെ ചീപ്പാണ്; ചെലവ് തീരെയില്ലെന്നുതന്നെ പറയാം.'" ഈ വരികളിലൂടെ മനസ്സിലാക്കിത്തരുന്നത്.            അതെ നിരീശ്വര, യുക്തിവാദികള്‍ ആ ആദര്‍ശം സ്വീകരിക്കുന്നത്............. സാമുഹ്യമായ യാതോരുത്തരവാദിത്വങ്ങളും  ബാധ്യതകളുമില്ലാതെ  ചിലവുകളൊന്നുമില്ലാതെ ജീവിക്കാന്‍ തിരഞ്ഞെടുത്ത ആദര്‍ശമാണ് നിരീശ്വര, യുക്തിവാദം. മുമ്പ് ഒരു ചൊല്ല് കേട്ടിട്ടുണ്ട് 'ഞാനും കെട്ട്യോനും തട്ടാനും മാത്രം' ആ നയമാണ് ഇവരുടേത്.
പക്ഷെ ആ നയം അശാസ്ത്രീയവും പ്രകൃതി വിരുദ്ധവും മനുഷ്യന്റെ ആവാസ വ്യവസ്ഥിതിക്കെതിരും മനുഷ്യത്വ രഹിതവും സാമുഹ്യ ദ്രോഹ പരവുമാണ്."

യുക്തിവാദിയായി സമൂഹത്തില്‍ ജീവിക്കാന്‍ സമുഹ്യമായ ഒരു ചിലവുമില്ലെന്നും ആരോടും ഒരു ബധ്യതയുമില്ലെന്നുമുള്ള ശ്രീ സി രവിചന്ദ്രന്റെ പ്രസ്താവനയും അദ്ദേഹത്തിന്റെ അതെ പോസ്റ്റിലെ തന്നെ മറ്റു പ്രസ്താവനകളും തമ്മില്‍ പരസ്പരം ഖണ്ടിക്കുന്നത് കാണാന്‍ ഏറെ കൌതുകമുണ്ട്.

ശ്രീ സി രവിചന്ദ്രന്‍ അദ്ധേഹത്തിന്റെ പ്രവര്‍ത്തന മേഖലയും, നാസ്തിക യുക്തിവാദപ്രചാരണത്തിന്  വേണ്ടിയുള്ള ത്യാഗങ്ങളും കഷ്ടപ്പാടുകളും  ഇതേ  പോസ്റ്റിലൂടെ  പരിചയപ്പെടുത്തുന്നതിങ്ങനെ
 "ഇപ്പോള്‍ സമയം രാത്രി 11.10; ഔപചാരികതകളില്ലാതെ ഞാനും ഒപ്പം കൂടുകയാണ്.

''നാസ്തികനായ ദൈവ''ത്തിന് ഒന്നര വയസ്സായി. രണ്ടാം പതിപ്പ് 2010 ഓക്‌ടോബറിലാണ് പുറത്തിറങ്ങിയത്. ഈ വര്‍ഷംതന്നെ ഇറങ്ങാനിടയുള്ള മൂന്നാംപതിപ്പില്‍ പുസ്തകം സംബന്ധിച്ച് ഇതുവരെ ഉയര്‍ന്ന വിമര്‍ശനങ്ങളും സംശയങ്ങളും വിശകലനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പുസ്തകസംബന്ധിയായ നിരവധി പ്രഭാഷണങ്ങളും സെമിനാറുകളും സംവാദങ്ങളും ഇക്കാലയളവില്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. അച്ചടി-ദൃശ്യ മാധ്യമങ്ങളിലും റിപ്പോര്‍ട്ടുകളും ആസ്വദനക്കുറിപ്പുകളും പ്രത്യക്ഷപ്പെട്ടിരുന്നു. 'നാസ്തികനായ ദൈവ'ത്തെ സ്വീകരിച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും ഹൃദയംഗമായ നന്ദി. പുസ്തകവുമായി ബന്ധപ്പെട്ട ചില സവിശേഷ അനുഭവങ്ങളും ചില പൊതുവിമര്‍ശനങ്ങളുമാണ് ഇവിടെ പരിഗണിക്കുന്നത്."






എന്റെ ചുറ്റുവട്ടത്ത് എനിക്ക് പരിചയമുള്ള ചില യുക്തിവാദി പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാവുന്നത് ശ്രീ സി രവിചന്ദ്രന്‍ 'നാസ്തികനായദൈവം' എന്ന പ്രസന്‍റെഷന്‍ പരിപാടി കേരളത്തിലെ മുക്കിലും മൂലകളില്‍ വരെ നടത്തി എന്നാണ്., കേരളത്തില്‍ അമ്പതില്‍ (ഒരാള്‍ പറഞ്ഞത് അറുപത്തി അഞ്ചില്‍) കൂടുതല്‍ സ്ഥലങ്ങളില്‍ പരിപാടി നടത്തി എന്നാണ്.

ഞങ്ങളുടെ മലപ്പുറം ജില്ലയില്‍ തന്നെ അഞ്ചില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഈ പരിപാടി നടന്നിട്ടുണ്ട്. അതില്‍ എന്റ പ്രദേശത്ത് നടന്ന   പരിപാടിയുടെ സംഘാടകരില്‍ നിന്ന് മനസ്സിലായത് അവര്‍ക്ക് ഈ പരിപാടി സംഘടിപ്പിക്കാന്‍ കേവലം മുവ്വായിരം  രൂപ മാത്രമാണവര്‍ക്ക് ചിലവായത് എന്നാണ്.         (ഓഡിറ്റോറിയം, ശബ്ദം, വെളിച്ചം, ഡിസ്പ്ലേ എല്ലാം കൂടെ) {ആ പരിപാടിയില്‍ ആകെ ഇരുപതില്‍ താഴെ ആളുകളെ പങ്കെടുത്തിരുന്നുള്ളൂ എന്നതും പ്രത്യേകം പരിഗണനീയം തന്നെ.}





ശ്രീ സി രവിചന്ദ്രന്‍ കൊട്ടാരക്കര നിന്നും മലപ്പുറം ജില്ലയിലെ ഒരു ചെറു പട്ടണത്തില്‍  വന്നു (ഇത്തരം വളരെ ശുഷ്കമായ സദസ്സുകള്‍ക്ക് മുന്നില്‍)  സെമിനാര്‍ നടത്തി പോവാന്‍ വണ്ടിക്കൂലി പോലും വാങ്ങിയില്ല  എന്നത് ശ്രീ സി രവിചന്ദ്രന്റെ ത്യാഗവും, മഹത്വവും, ആത്മാര്‍ത്ഥതയുമായി സംഘാടകര്‍ പരിചയപ്പെടുത്തി. നമുക്കും അങ്ങനെ തന്നെ വിലയിരുത്താം.


ശ്രീ സി രവിചന്ദ്രന്‍ അദ്ധേഹത്തിന്റെ ആദ്യ പോസ്റ്റ്‌ എഴുതാന്‍ തുടങ്ങുന്നത് തന്നെ രാത്രി 11 .10 നാണു. അദ്ദേഹം  ഇങ്ങനെ വര്‍ഷങ്ങളായി ഊണും ഉറക്കവുമൊഴിച്ചു ധനവും  സമയവും ബുദ്ധിയും ചിലവഴിച്ചു നാസ്തിക, യുക്തിവാദം പ്രചരിപ്പിക്കാന്‍ ത്യാഗങ്ങള്‍ ചെയ്യുന്ന ശ്രീ സി രവിചന്ദ്രനെ അംഗീകരിച്ചേ പറ്റു.


പക്ഷെ ഇവിടെ ഒരു ശരാശരി ബുദ്ധിക്കു തോന്നുന്ന സംശയങ്ങള്‍ (പോയത്തമാനെങ്കില്‍ പറയുക)  തീര്‍ത്തു തരാന്‍ ശ്രീ സി രവിചന്ദ്രനും, അദ്ദേഹത്തെ പൂജിച്ചു നടക്കുന്ന റാന്‍ മൂളികള്‍ക്കും ബാധ്യതയുണ്ട്. 


ശ്രീ സി രവിചന്ദ്രന്‍ തന്നെ പറയുന്നു. "......'സുഹൃത്തേ, താങ്കള്‍ കണ്ടാലുമില്ലെങ്കിലും സമ്പത്ത് ചെലവിട്ടേ മതജീവിതം നയിക്കാനാവൂ. കാരണം മതവും ദൈവവും ഒരിക്കലും സൗജന്യമല്ല. എന്നാല്‍ ആയിനത്തില്‍ നാസ്തികനായ എനിക്ക് അഞ്ചുപൈസ ചെലവില്ല. താങ്കള്‍ പറഞ്ഞത് പൂര്‍ണ്ണായും ഞാനംഗീകരിക്കുന്നു. മതത്തെ അപേക്ഷിച്ച് എതീയിസം വളരെ ചീപ്പാണ്; ചെലവ് തീരെയില്ലെന്നുതന്നെ പറയാം.'....."

"എതീയിസം വളരെ ചീപ്പാണ്; ചെലവ് തീരെയില്ലെന്നുതന്നെ പറയാം.'....."  എന്ന പ്രസ്താവനയും അതിനു തൊട്ടു മുകളിലെ ത്യാഗങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും വിശദീകരണങ്ങളും ശ്രീ സി രവിചന്ദ്രന്റെ പ്രവര്‍ത്തനങ്ങളെ പുറത്തു നിന്ന് വിലയിരുത്തുമ്പോള്‍ നമുക്ക് വ്യക്തമാവുന്ന ചിത്രവും ശ്രീ സി രവിചന്ദ്രന്‍ നാസ്തിക, യുക്തിവാദം പ്രചരിപ്പിക്കാന്‍ വളര കഷ്ടപ്പെടുന്നു എന്നും, അതിനു വേണ്ടി ഏറെ സമയവും ബുദ്ധിയും ആരോഗ്യവും സമ്പത്തും ചിലവിടുന്നു എന്നുമാണ്,.


 മലയാളക്കരയില്‍ നാസ്തിക,യുക്തിവാദ പ്രചാരണത്തിന് വേണ്ടി ഇത്രയും കഷ്ട നഷ്ടംസഹിക്കുന്നവര്‍  വേറെ ഉണ്ടോ എന്നുള്ളത് സംശയമാണ്. ഇങ്ങനെ തന്റെ ബുദ്ധിയും സമയവും ധനവും ചിലവഴിക്കുന്ന ശ്രീ സി രവിചന്ദ്രന്‍ തന്നെ പറയുന്നു എതീയിസം തീരെ ചിലവില്ലാത്തതാണെന്ന്. ഇതില്‍ ഏതാണ് ശരി എന്ന് മനസ്സിലാകുന്നില്ല. ഒന്നുകില്‍ എതീയിസം ശ്രീ സി രവിച്ചന്ദ്രനെ സംബന്ധിചെങ്കിലും ഏറെ  സമയവും ബുദ്ധിയും പണവും ചിലവഴിച്ചു ഏറെ കഷ്ട്ടപ്പെട്ടു ചെയ്യേണ്ട ഒരു നഷ്ടക്കച്ചവടം മാത്രമാണ്.

അല്ലെങ്കില്‍ ശ്രീ സി രവിചന്ദ്രന്റെ പ്രസ്താവന പച്ചക്കള്ളമോ അല്ലെങ്കില്‍ പമ്പരവിഡ്ഢിത്വമോ ആണ്.

ശ്രീ സി രവിചന്ദ്രന്റെ ഈ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ വായനക്കാരുമായി പങ്കുവെക്കാം.
നാസ്തിക, യുക്തിവാദം ചിലവില്ലതതാണെന്ന് ശ്രീ സി രവിചന്ദ്രന്‍ പറയുന്ന സ്ഥിതിക്ക് അദ്ധേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ അദ്ദേഹം ഈ കാര്യങ്ങള്‍ വെറുതെ ചെയ്യുന്ന ഒരു വിഡ്ഢിയാവാന്‍ സാധ്യതയില്ല. അദ്ധേഹത്തിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ നഷ്ടക്കച്ചവടവുമാവില്ല. അദ്ധേഹത്തിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക്  ഏതെങ്കിലും ഫണ്ടിംഗ് ഏജെന്സികളില്‍ നിന്നുള്ള ഫണ്ടുകള്‍ ഉണ്ടാകും എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതാര്?  എന്താണവരുടെ ലക്‌ഷ്യം? എന്നുള്ളത് എങ്ങനെ മനസ്സിലാക്കും?.

അല്ല എങ്കില്‍  ശ്രീ സി രവിചന്ദ്രന്റെ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും പരസ്പര വിരുദ്ധവും വിഡ്ഢിത്വവുമായേ പരിഗണിക്കാന്‍ പറ്റു. വായനക്കാര്‍ വിലയിരുത്തുക.

Monday, September 12, 2011

നാസ്തിക, യുക്തിവാദം എന്തിനു?? ശ്രീ സി രവിചന്ദ്രന്‍ വ്യക്തമാക്കുന്നു.!!!





എന്റെ ഈ പോസ്റ്റില്‍ ചര്‍ച്ചയില്‍  ആത്മാര്‍ത്ഥമായി പങ്കെടുത്ത യുക്തിവാദി ബ്ലോഗര്‍ ശ്രീ മനോജുമായി നടന്ന ചര്‍ച്ച അവസാനിച്ചത് ഈ രണ്ട കമന്റുകളോടെയായിരുന്നു   അത് താഴെ

"...............അത് കൊണ്ടാകാം താങ്കള്‍, പ്രത്യേകമായി എന്തങ്കിലും ലക്ഷ്യമോ, ആദര്‍ഷമോ, നയപരിപാടികളോ, വീക്ഷണമോ ഇല്ലാത്ത മനുഷ്യകുലത്തിനു നന്മയുടെ എന്തെങ്കിലും തരിമ്പെങ്കിലും നല്‍കാന്‍ പ്രത്യേകം പദ്ധതി കളൊന്നുമില്ലാത്ത ശാസ്ത്രത്തിന്റെ നേരെ കുതിര കയറുന്ന, കുടുംബവും ധാര്‍മികതയും തകര്‍ക്കാന്‍ ശ്രമിക്കുന്ന യുക്തിവാദപ്രസ്ഥാനത്തിനുവേണ്ടി താങ്കളെ പോലെയുള്ള ഒരു മനുഷ്യസ്നേഹി വക്കാലത്ത് പറയുന്നത്.

ഞാന്‍ നേരെത്തെ താങ്കളോട് ഒരു ചോദ്യം ചോദിച്ചിരുന്നു. അത് താങ്കളുടെ മനസ്സില്‍ ഒരു ചോദ്യചിഹ്നമാകും എന്ന ലക്ഷ്യത്തോടെയായിരുന്നു.
പക്ഷെ അത് വേണ്ടത്ര ആഴത്തില്‍ താങ്കള്‍ ഉള്‍കൊണ്ടില്ല എന്നത് കൊണ്ട് താങ്കളുടെ വിലയിരുത്തലിനു വേണ്ടി ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു.

"കേരളത്തില്‍ ഇന്നേ വരെ 'യുക്തിവാദികള്‍ മാത്രമായി' മനുഷ്യ കുലത്തിനു ഉപകാരപ്പെടുന്ന എന്തെങ്കിലും കാര്യം ചെയ്തതായി താങ്കള്‍ക്കറിയാമോ?"
ഈ ചോദ്യത്തിലെ ഏറ്റവും പ്രസക്തമായ ഭാഗം യുക്തിവാദികള്‍ മാത്രം , യുക്തിവാദികള്‍ മാത്രം, യുക്തിവാദികള്‍ മാത്രം ചെയ്ത ഏതെങ്കിലും ഒരു നല്ല പ്രവര്‍ത്തനം ഉണ്ടോ എന്നതാണ്. മിശ്ര വിവാഹവും മിശ്ര ഭോജനവും എല്ലാം എല്ലാം നൂറ്റാണ്ടുകള്‍ക്കു മുമ്പേ മനുഷ്യ കുലത്തില്‍ നിലവിലുള്ളതാണ്.
ഇതിനു താങ്കള്‍ മറുപടി പറയണമെന്നില്ല. താങ്കള്‍ സ്വന്തം മനസ്സാക്ഷിയോട് ആത്മാര്‍ഥമായി ചോദിക്കുക.

താങ്കള്‍ക്ക് ബ്ലോഗില്‍ കൂടെയല്ലാതെ സംവദിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ എന്റെ ഇമെയില്‍ഐഡി താഴെ ചേര്‍ക്കുന്നു. എന്ന് വച്ച് ബ്ലോഗിലെ സംവാദം അവസാനിപ്പിക്കേണ്ടതില്ല.
ആശംസകള്‍
zubaida said...
my email id zubaida.darees@gmail.com
thanks
അതില്‍ അവസാനമായി (മുമ്പും) ചോദിച്ച ചോദ്യത്തിന് ഏതെങ്കിലും നാസ്തിക, യുക്തിവാദി എന്തെങ്കിലും മറുപടി,  ബ്ലോഗില്‍ കമന്റായോ അല്ലെങ്കില്‍ ഇമെയില്‍ ആയോ (ഇമെയില്‍ ഐ ഡി കൂടി കമന്റില്‍ ചേര്‍ത്തിരുന്നു) നല്‍കിയിട്ടില്ല. ഈ ചോദ്യം ആവര്‍ത്തിക്കാന്‍ കാരണം നാസ്തിക യുക്തിവാദികള്‍ എന്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു, എന്താണവരുടെ  ചാലക ശക്തി,  ലക്‌ഷ്യം അങ്ങനെ വല്ലതും ഉണ്ടോ? എന്നെല്ലാം അറിയാനും മനസ്സിലാക്കാനുമായിരുന്നു.  കേരള  യുക്തിവാദികളുടെ 'അടിസ്ഥാന ഗ്രന്ഥം-പാഠപുസ്തകം'  അരിച്ചു പെറുക്കിയിട്ടും എന്തെങ്കിലും ഉത്തരം ലഭിച്ചില്ല.
എങ്കിലും ശ്രീ സി രവിചന്ദ്രന്‍ ബൂലോകത് വന്ന്‍ അദ്ദേഹത്തിന്റെ ആദ്യ പോസ്റ്റിലെ മുഖവുരയില്‍ നിന്ന് തന്നെ നാസ്തിക, യുക്തിവാദിള്‍ എന്ത് കൊണ്ട് ആ ആദര്‍ശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നും അവരുടെ ലക്ഷ്യമെന്തെന്നും  വ്യക്തമാക്കുന്നുണ്ട്. നന്ദി ശ്രീ സി രവിചന്ദ്രന്‍.
          അത് നമുക്ക് പരിചയപ്പെടാം.
ശ്രീ സി രവിചന്ദ്രന്‍ അദ്ധേഹത്തിന്റെ ബ്ലോഗിന്റെ മുഖവുരയില്‍ ഒരു അനുഭവം വിശദീകരിക്കുന്നത്. കാണുക.
"'...................''നാസ്തികത എന്നൊക്കെ പറഞ്ഞുനടക്കുന്നത് വെറും 'ചീപ്' (cheap) പരിപാടിയല്ലേ?'' 2010 മാര്‍ച്ചില്‍ കോഴിക്കോട്ട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന സെമിനാര്‍ കഴിഞ്ഞിറങ്ങിയപ്പോള്‍ കംമ്പ്യൂട്ടര്‍ വിദഗ്ധനനെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു ശ്രോതാവാണ് ഈ ചോദ്യമെറിഞ്ഞത്.''സാറിനെപ്പോലെ വിദ്യാഭ്യാസവും അറിവുമുള്ളവര്‍ ഇത്തരം വിവരക്കേട് പറഞ്ഞുനടക്കുന്നതിലും 'ചീപ്പാ'യി മറ്റെന്താണുള്ളത്?''-പുള്ളിക്കാരന്‍ വിടാന്‍ ഭാവമില്ല.
'സുഹൃത്തേ താങ്കള്‍ ഒരു മതവിശ്വാസിയാണോ?' -ചിരിച്ചുകൊണ്ടാണ് ഞാന്‍ ചോദിച്ചത്.
''അതെ, എന്താ സംശയം? നല്ല ഒന്നാന്തരം വിശ്വാസി. അഭിമാനത്തോടെ എവിടെയും പറയും.''
'നല്ല കാര്യം! താങ്കളുടെ കുടുംബവും മതജീവിതം നയിക്കുന്നവരായിരിക്കുമല്ലോ. അതിരിക്കട്ടെ, ഒരു മാസം മതകാര്യങ്ങള്‍ക്കായി മാത്രമായി ശരാശരി എത്ര തുക താങ്കള്‍ ചെലവഴിക്കും?-ഞാന്‍ ചോദിച്ചു.
''എന്തു തുക?..അതൊക്കെ അറിയുന്നതെന്തിനാ?...എന്നാലും പറയാം, അതിപ്പോ....കണക്കൊന്നുമില്ല. ചെലപ്പം പെരുനാള്‍ സീസണൊക്കെ വരുമ്പോള്‍ പതിനായിരങ്ങള്‍ വേണ്ടിവരും. ചിലപ്പോള്‍ കാര്യമായിട്ടൊന്നുമാവില്ല. ഒക്കെ നമ്മുടെ ഒരു സന്തോഷമാണ്. ഒരു ചെലവായി ഞാനതിനെ കാണുന്നില്ല.''
'സുഹൃത്തേ, താങ്കള്‍ കണ്ടാലുമില്ലെങ്കിലും സമ്പത്ത് ചെലവിട്ടേ മതജീവിതം നയിക്കാനാവൂ. കാരണം മതവും ദൈവവും ഒരിക്കലും സൗജന്യമല്ല. എന്നാല്‍ ആയിനത്തില്‍ നാസ്തികനായ എനിക്ക് അഞ്ചുപൈസ ചെലവില്ല. താങ്കള്‍ പറഞ്ഞത് പൂര്‍ണ്ണായും ഞാനംഗീകരിക്കുന്നു. മതത്തെ അപേക്ഷിച്ച് എതീയിസം വളരെ ചീപ്പാണ്; ചെലവ് തീരെയില്ലെന്നുതന്നെ പറയാം.'
''എന്താ നിങ്ങളെന്നെ 'ആക്കു'കയാണോ?''-ആ ചങ്ങാതിയുടെ അടുത്ത ചോദ്യം; അവസാനത്തേതും.............................."'

ഈ പ്രസ്താവനയില്‍ രണ്ടു ഭാഗങ്ങളുണ്ട് ഒന്ന്‍; നിരീശ്വര, യുക്തിവാദത്തിന്റെ ലക്‌ഷ്യം.
ആദ്യം ആദ്യഭാഗം തന്നെ ചര്‍ച്ച ചെയ്യാം. 


എന്റെ മുന്‍ പോസ്റ്റിലെ ഉത്തരം ലഭിക്കാത്ത ചോദ്യം കേരളത്തില്‍ യുക്തിവാദികള്‍ മനുഷ്യ കുലത്തിനുപകാരപ്പെടുന്ന എന്തെങ്കിലും നല്ല കാര്യം ചെയ്തിട്ടുണ്ടോ എന്നായിരുന്നു. ഇല്ല എന്നുള്ളത് ഒരു വസ്തുതയും. പിന്നെ എന്തിനു ഈ അടര്ഷത്തിനു വേണ്ടി പ്രവര്‍ത്തിക്കണം. ഉത്തരം ശ്രീ സി രവിചന്ദ്രന്‍ നല്‍കുന്നു.

ശ്രീ സി രവിചന്ദ്രന്റെ മുഖവുരയിലേക്ക് പോകാം. അദ്ദേഹത്തോട് കോഴിക്കോട് വച്ച് ഏതോ ഒരു വ്യക്തി ചോദിച്ചു എന്ന് പറയപ്പെടുന്ന ചോദ്യവും അതിനെ മറു ചോദ്യത്തിലൂടെ നേരിട്ടതും നാം മനസ്സിലാക്കി. ആ മറു ചോദ്യത്തില്‍ ശ്രീ സി രവിചന്ദ്രന്‍ നല്‍കിയ സന്ദേശം മതമനുസരിച്ചു സമുഹത്തില്‍  ജീവിക്കാന്‍ സമുഹ്യമായ ചിലവുകളുണ്ട് . എന്നാല്‍ ഒരു നിരീശ്വര, യുക്തിവാദിയായി ജീവിക്കാന്‍ സാമുഹ്യമായ യാതൊരു ചിലവോ ഉത്തരവാദിത്വങ്ങളോ ഇല്ല. അത് തീരെ  ചിലവില്ലാത്ത ലാഭകരമായ ഏര്‍പ്പാടാണ് എന്നതാണ്.
 

ശ്രീ സി രവിചന്ദ്രന്റെ ഈ പ്രസ്താവന അക്ഷരം പ്രതി യാഥാര്‍ത്ഥ്യം മാത്രമാണ്.

സമുഹമായി ജീവിക്കുന്ന ഏതൊരു ജന്തുവര്ഗ്ഗതിനും സമുഹ്യമായ ഉത്തരവാദിത്വങ്ങളും ബാധ്യതകളും ഉണ്ട്. അത് പോലെ അവര്‍ക്ക് സമുഹത്തില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യും. അതിന്റെ ഉദാഹരണങ്ങള്‍ ഉറുമ്പുകളിലും തേനീച്ചകളിലും മറ്റും വ്യക്തമായി കാണാം. മനുഷ്യന്റെ ഏറ്റവും വലിയ പ്രത്യേകത ജൈവ വര്‍ഗ്ഗങ്ങളില്‍ ഏറ്റവും ഉന്നതമായ സാമുഹ്യ വ്യവസ്ഥിതിയുള്ള ജന്തു മനുഷ്യനാണ് എന്നതാണ്. അത് മനുഷ്യ പ്രകൃതിയുടെയും, ആവാസ വ്യവസ്ഥയുടെ ഭാഗവും, മനുഷ്യകുലം നിലനില്‍ക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നുമാണ്.

അങ്ങനെ സാമുഹ്യ ജീവിതം നയിക്കാന്‍ ആ സമുഹത്തിന് ഓരോ വ്യക്തിയും അവന്റെ ഭാഗധേയം നല്‍കി സേവിക്കണം. അത് പോലെ സമുഹത്തില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളും സാമുഹ്യ സുരക്ഷ സംവിധാനങ്ങളും  അനുഭവിച്ചു തന്നെ മുന്നോട്ടു പോകണം. അല്ലാത്ത പക്ഷം അവന്‍...... അവന്‍ സമുഹത്തില്‍ നിന്ന് ഒറ്റപ്പെട്ടു പോകും. അത്തരം വ്യക്തികള്‍ക്ക് ബുദ്ധി വൈകല്യങ്ങളോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തകരാറുകളോ ഉണ്ടാകും. ആ സാമുഹ്യ വ്യവസ്ഥിതിയുടെ ഭാഗം തന്നെയാണ് മതങ്ങളും, ഭരണകൂടങ്ങളും, നിയമ വ്യവസ്ഥിതിയും, രാഷ്ട്രങ്ങലുമെല്ലാം.

വേറെ ചിലരുണ്ട് സമുഹത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റി സാമുഹ്യ വ്യവസ്തക്കെതിരെയും സമുഹത്തിലെ വ്യക്തികല്‍ക്കെതിരെയും പ്രവര്‍ത്തിക്കും, ചിലര്‍ ആ സാമുഹ്യ സംവിധാനങ്ങളെ ചൂഷണം ചെയ്യും ഇവര്‍ക്ക് സമുഹം നല്‍കിയ ഓമനപ്പേരാണ്‌ സാമുഹ്യ ദ്രോഹികള്‍ എന്നത്.
വേറെ ചിലര്‍ സമുഹത്തിലെ ആനുകൂല്യങ്ങള്‍ അനുഭവിച്ചു സ്വന്തം സാമുഹ്യ സംവിധാനങ്ങള്‍ക്ക് ഒരു പങ്കും നല്‍കാതെ ആസ്വദിച്ച് ജീവിക്കും

സമുഹ്യമായ ബാധ്യതകളും ചിലവുകളും അത് പോലെ സമുഹത്തില്‍ നിന്ന് വ്യക്തികള്‍ക്ക് ലഭിക്കുന്ന അവകാശങ്ങളും  സാമുഹ്യ സുരക്ഷ സംവിധാനങ്ങളും  മുതലാളിത്വത്തിന്റെ ലാഭനഷ്ടക്കണക്കനുസരിച്ച് മാത്രം കാര്യങ്ങളെ വിലയിരുത്തുന്ന വര്‍ക്ക് മനസ്സിലാക്കാനോ, ഉള്‍ക്കൊള്ളാനോ കഴിയില്ല. അതിനു സാമുഹ്യ ബോധം വേണം. ശ്രീ സി രവിചന്ദ്രനോട്‌ സംസാരിച്ചു എന്ന് പറയപ്പെടുന്ന വ്യക്തി നല്‍കിയ മറുപടിയില്‍ ഇത് വ്യക്തമാണ്.   

-''എന്തു തുക?..അതൊക്കെ അറിയുന്നതെന്തിനാ?...എന്നാലും പറയാം, അതിപ്പോ....കണക്കൊന്നുമില്ല. ചെലപ്പം പെരുനാള്‍ സീസണൊക്കെ വരുമ്പോള്‍ പതിനായിരങ്ങള്‍ വേണ്ടിവരും. ചിലപ്പോള്‍ കാര്യമായിട്ടൊന്നുമാവില്ല. ഒക്കെ നമ്മുടെ ഒരു സന്തോഷമാണ്. ഒരു ചെലവായി ഞാനതിനെ കാണുന്നില്ല.''-

അയാള്‍ പതിനായിരങ്ങള്‍ ചിലവഴിക്കുന്നത് പോലും സന്തോഷതോടെയെന്നു പറയുന്നത്........... സാമുഹ്യ ജീവിതത്തിന്റെ സംരക്ഷണവും സുരക്ഷയും മാനസിക ഐക്യവും സന്തോഷവും അത് അനുഭവിച്ചാല്‍ മാത്രമേ മനസ്സിലാകൂ. അതിനു മനുഷ്യന്‍ എന്ന നിലയിലേക്ക് വളരണം. അതിനു കഴിയാതെ എല്ലാം എല്ലാം കച്ചവടായി മാത്രം കണ്ടാല്‍ മതിയാവില്ല.

എന്നാല്‍ ശ്രീ സി രവിചന്ദ്രന്‍ അദ്ദേഹത്തിന്റെ നയം വ്യക്തമാക്കുന്നതിലുടെ അദ്ദേഹം യുക്തിവാദികള്‍ക്ക് സമുഹത്തോട് യാതോരുത്തരവാദിത്വവും ഇല്ല എന്നുള്ള കാര്യമാണ് "'സുഹൃത്തേ, താങ്കള്‍ കണ്ടാലുമില്ലെങ്കിലും സമ്പത്ത് ചെലവിട്ടേ മതജീവിതം നയിക്കാനാവൂ. കാരണം മതവും ദൈവവും ഒരിക്കലും സൗജന്യമല്ല. എന്നാല്‍ ആയിനത്തില്‍ നാസ്തികനായ എനിക്ക് അഞ്ചുപൈസ ചെലവില്ല. താങ്കള്‍ പറഞ്ഞത് പൂര്‍ണ്ണായും ഞാനംഗീകരിക്കുന്നു. മതത്തെ അപേക്ഷിച്ച് എതീയിസം വളരെ ചീപ്പാണ്; ചെലവ് തീരെയില്ലെന്നുതന്നെ പറയാം.'" ഈ വരികളിലൂടെ മനസ്സിലാക്കിത്തരുന്നത്.            അതെ നിരീശ്വര, യുക്തിവാദികള്‍ ആ ആദര്‍ശം സ്വീകരിക്കുന്നത്............. സാമുഹ്യമായ യാതോരുത്തരവാദിത്വങ്ങളും  ബാധ്യതകളുമില്ലാതെ ചിലവുകളൊന്നുമില്ലാതെ ജീവിക്കാന്‍ തിരഞ്ഞെടുത്ത ആദര്‍ശമാണ് നിരീശ്വര, യുക്തിവാദം. മുമ്പ് ഒരു ചൊല്ല് കേട്ടിട്ടുണ്ട് 'ഞാനും കെട്ട്യോനും തട്ടാനും മാത്രം' ആ നയമാണ് ഇവരുടേത്.
പക്ഷെ ആ നയം അശാസ്ത്രീയവും പ്രകൃതി വിരുദ്ധവും മനുഷ്യന്റെ ആവാസ വ്യവസ്ഥിതിക്കെതിരും മനുഷ്യത്വ രഹിതവും സാമുഹ്യ ദ്രോഹ പരവുമാണ്. എല്ലാ നാസ്തിക, യുക്തിവാദികളും ഇത്തരക്കാരാണോ? അറിയില്ല.

നാസ്തിക, യുക്തിവാദം എന്നത് ഇന്നലയുടെ, ഇന്നിന്റെ, നാളയുടെ സുഖിയന്‍ പ്രത്യയ ശാസ്ത്രമാണ്. അത് കൊണ്ടാണല്ലോ ലോകത്ത് ഉരുത്തിരിഞ്ഞു വരുന്ന ഇത് ചൂഷണ വ്യവസ്ഥിതിയുടെയും ആളുകളാകുന്നത്.
ചുരുക്കിപ്പറഞ്ഞാല്‍, ഞാന്‍ നേരത്തെ ചൂണ്ടിക്കാട്ടിയത് പോലെ മനുഷ്യകുലത്തിനു പ്രത്യേകിചെന്തിലും ഗുണമോ ഉപകാരമോ ഇല്ലാത്ത പ്രത്യേകം എന്തെങ്കിലും ലക്ഷ്യമോ പദ്ധതികളോ ഇല്ലാത്ത അങ്ങനെ വല്ല ലക്ഷ്യവും കാഴ്ചപ്പാടുകളും ഉള്ള സമുഹങ്ങളെ എതിര്‍ക്കാന്‍ മാത്രം ജീവിക്കുന്ന ഒരു സുഖിയന്‍ പ്രത്യയ ശാസ്ത്രം മാത്രമാണ് നാസ്തിക യുക്തിവാദം.

ബാക്കിയുണ്ട്.

Wednesday, September 7, 2011

എനിക്ക് മനസ്സിലായ ബൂലോക വിശേഷം

 ഇന്റര്‍നെറ്റില്ലാതെ ഒരു മാസം., വീണ്ടും ഒരുമാസം റമദാന്‍ വൃതവും ഈദുല്‍ഫിതറും. അതിനിടക്ക് ബൂലോകവിഷേശങ്ങള്‍ അല്പസ്വല്പം ശ്രദ്ധിച്ചിരുന്നു.

അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി ഞാന്‍ മനസ്സിലാക്കുന്നത്. എന്‍ എം ഹുസൈന്‍ ബൂലോകത് കടന്നു വന്നതോടെ  (പിടിച്ചു കൊടുന്ന ശേഷം) {ശേഷം പറയാം} യുക്തിവാദി ബ്ലോഗര്‍മാര്‍ നിന്ന് കിതക്കുകയായിരുന്നു, അവരെ രക്ഷിക്കാന്‍ സി രവിചന്ദ്രന്റെ ബൂലോകത്തെക്കു കടന്നു വന്നത് .
അദ്ദേഹം ജൂണ്‍ 30 നു ഒരാള്‍ കൂടി എന്ന പോസ്റ്റ്‌ ഇട്ടു കൊണ്ട് തുടങ്ങി സെപ് 6 ഓടു കൂടി 13 പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. അദ്ധേഹത്തിന്റെ ബ്ലോഗ്‌ എന്‍ എം ഹുസൈന്റെ ബ്ലോഗ്‌ പോലെ തന്നെ നല്ല വായനക്കാരുള്ള ബ്ലോഗാണ്.

അദ്ധേഹത്തിന്റെ മറ്റു ബ്ലോഗുകള്‍ 'അവിശ്വാസത്തിന്റെ അടയാളങ്ങള്‍, ചന്ദ്രനിലേക്ക്, പരിണാമത്തിന്റെ തിരക്കഥ' തുടങ്ങിയവയും അദ്ദേഹത്തിന്റെ ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ തന്നെ. എന്നാലും 'നാസ്തികനായ ദൈവം' എന്ന ബ്ലോഗിന്റെ അത്രതന്നെ വായനക്കാരെ മറ്റു ബ്ലോഗുകള്‍ക്ക്‌ ലഭിച്ചിട്ടില്ല.

ഇവിടെ ശ്രദ്ധേയമായ കാര്യം ഇ എ ജബ്ബാര്‍, സുശീല്‍ കുമാര്‍, ബ്രയ്റ്റ്............................................... തുടങ്ങിയ യുക്തിവാദി  ബ്ലോഗര്‍മാര്‍ മൂലക്കലായി എന്നതാണ്. അതില്‍ തന്നെ ഇ എ ജബ്ബാര്‍ അവശ ബ്ലോഗര്‍ എന്ന നിലയിലേക്ക് വളര്‍ന്നത് ഏറെ കൌതുകകരം തന്നെ!!!. മലയാളം ബൂലോകം അവശ ബ്ലോഗര്‍മാര്‍ക്ക് വല്ല ആനുകൂല്യവും നല്‍കുന്നുവെങ്കില്‍ നിര്‍ബന്ധമായും  ശ്രീ ജബ്ബാറിനെ അതിനു പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു.

'നവനാസ്തികത ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍' എന്ന ലേഖന പരമ്പരയുടെ ആദ്യഭാഗം സ്നേഹസംവാദം മാസിക പ്രസിദ്ധീകരിച്ചതോടെ, ഏറെ ആവേശത്തോടെ ബൂലോകത് അതിനെ പ്രതിരോധിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയ ശ്രീ സുശീല്‍ കുമാര്‍ പീ പീയെയും രംഗത്ത്‌ കാണുന്നില്ല.
ഞാന്‍ നേരത്തെ സുചിപ്പിച്ച ("എന്‍ എം ഹുസൈന്‍ ബൂലോകത് കടന്നു വന്ന (പിടിച്ചു കൊടുന്ന ശേഷം) {ശേഷം പറയാം}") പോലെ എന്‍ എം ഹുസൈനെ ബൂലോകത്തേക്ക്  പിടിച്ചു വലിച്ചു കൊടുന്നത് ശ്രീ സുശീല്‍ കുമാര്‍ആയിരുന്നു. മറ്റുള്ള യുക്തിവാദി ബ്ലോഗരമാരുടെയും അവസ്ഥ മറിച്ചല്ല.
യുക്തിവാദികള്‍ ബൂലോകത് എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കാനും അവരുടെ സഹിഷ്ണുതയും സംസ്കാരവും വിലയിരുത്താനും എന്‍ എം ഹുസൈന്റെ പോസ്റ്റിലെ ഒരു കമന്റ് മാത്രം വായിച്ചാല്‍ മതി. അത് താഴെ
"mammu said...
എന്ത് കോപ്പാണ് താനിവിടെ എഴുതി കൂട്ടിയിരിക്കുന്നത് .thanikku തോന്നിയ രീതിയില്‍ വായിക്കുക തോന്നിയ മറുപടി (ആക്ഷേപവും പരിഹാസവും) എഴുതുക എന്നിട്ട് khandanamenna ഓമനപ്പേരും . കുതിരവട്ടത് ഒരു ചന്ചെ നോക്കാന്‍ സമയമായി സുഹൃത്തേ
  ഹുസൈന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടിയില്ലാത്തത് കൊണ്ട് വിറളിയെടുക്കല്‍, വെപ്രാളം, ചീത്തവിളി..............!!!!!, ഇതോ യുക്തിവാദം ഇതോ (കപട) ബുദ്ധിജീവനം.


ഇവിടെ എനിക്ക് മനസ്സിലായ ചില കാര്യങ്ങള്‍,
നിരീശ്വരവാദികള്‍ക്കും യുക്തിവാദികള്‍ക്കും  നൂറ്റാണ്ടുകളായി പ്രത്യേകം എന്തെങ്കിലും പുതിയ കാര്യങ്ങളോ ന്യായങ്ങളോ അവരുടെ നിരീശ്വരവാദത്തിനു തെളിവായി സമര്‍ഥിക്കാന്‍ സാധിക്കുന്നില്ല എന്നതാണ്. നൂറ്റാണ്ടുകള്‍ മുമ്പ് ഏതെങ്കിലും പുരോഹിതന്‍മാര്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി കണ്ടെത്താനുള്ള ശ്രമത്തിലാണ് ലോക നിരീശ്വരവാദവും യുക്തിവാദവും................ അതെ എന്നും നിരീശ്വരവാദം പ്രതിരോധത്തില്‍ തന്നെ!!.................

സി രവിചന്ദ്രന്‍ അദ്ധേഹത്തിന്റെ ഏറ്റവും പുതിയ പോസ്റ്റില്‍ പോലും സെന്റ്‌ തോമസ്‌ അക്വിനാസിന്റെ വാദങ്ങളെ ഖണ്ഡിക്കാന്‍  ശ്രമിക്കുന്നു എന്നത് എത്ര ദയനീയമല്ല.    AD 1225 -1274 ല്‍ ജീവിച്ചു മരിച്ചുപോയ കേവലം ഒരു കത്തോലിക്കാ പുരോഹിതന്റെ ന്യായവാദങ്ങളെ ഖണ്ഡിക്കാന്‍ ആധുനിക ശാസ്ത്ര സാങ്കേതിക സങ്കേതങ്ങള്‍ മുഴുവനുമുപയോഗിച്ചിട്ടും, ലോക നിരീശ്വര യുക്തിവാദികളുടെ അപ്പോസ്തലനായ സാക്ഷാല്‍ ശ്രീ ശ്രീ ഡോകിന്‍സിനോ ഡോകിന്‍സിന്റെ മലയാളക്കരയിലെ അപ്പോസ്തലന്‍ ശ്രീ സി രവിച്ചന്ദ്രനോ സാധിക്കുന്നില്ല എന്നത്. ഏറെ കൌതുകകരം തന്നെ.

എന്‍ എം ഹുസൈന്‍ അക്കാദമിക് നിലവാരത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ രവിചന്ദ്രന്‍ സാര്‍ (രവിചന്ദ്രന്‍ സാര്‍ തിരുവനന്തപുരം യുണിവെഴ്സിറ്റി കോളേജ് പ്രൊഫസ്സര്‍ ആണെന്നുള്ളത് പ്രത്യേകംസ്മരണീയമത്രേ) സങ്കല്പങ്ങളുടെയും ഊഹങ്ങളുടെയും പിന്തുണയോടെയാണ്  കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ശ്രീ രവിചന്ദ്രന്‍ സാറിനെ മുഴുവന്‍ ഞാന്‍ വായിച്ചിട്ടില്ല. എന്നാലും വായിച്ചിടത്തോളം വലിച്ചുനീട്ടലുകള്‍ ആണ് അനുഭവപ്പെടുന്നത്. മലയാളത്തിലെ ഒരു പ്രമുഖ പ്രഭാഷകന്‍ അഞ്ചു മണിക്കൂറെടുത്തു പറയുന്ന കാര്യം അത്രതന്നെ പ്രശസ്തരല്ലാത്ത പ്രഭാഷകര്‍ അര മണിക്കൂര്‍ കൊണ്ട് പറയാറുണ്ട്. അത്രക്ക് വലിച്ചു നീട്ടലുകള്‍ ആവശ്യമുണ്ടോ?.  അത് അവരുടെ കയ്യിലെ കോപ്പനുസരിചിരിക്കും. 

തീര്‍ന്നില്ല..........................