Followers

Tuesday, May 31, 2016

മനുഷ്യന്‍ കുരങ്ങില്‍ നിന്നല്ല ഗോ ഫാതറില്‍ നിന്നാണ് പരിണമിച്ചത്


മനുഷ്യന്‍ കുരങ്ങില്‍ നിന്ന് പരിണമിച്ചു എന്നും പറഞ്ഞു പരിണാമത്തെ കളിയാക്കുന്ന കോയകള്‍ക്കും സങ്കികള്‍ക്കും മറ്റും കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായ മറുപടി.... അത് പോലെ ഗോമാതവിനെ അമ്മയായി കാണാന്‍ തയ്യാറല്ലാത്ത യുക്തന്മാര്‍ക്കും സുടാപ്പികള്‍ക്കും വസ്തുനിഷ്ഠ തെളിവിലൂടെ വായടപ്പന്‍ മറുപടി.. ഈ മനുഷ്യ മുത്തച്ചന് എത്ര ലൈക്... മനുഷ്യന്‍ ഈ ഗോഫാതറിന്റെ മക്കളാണ്. അല്ലെങ്കില്‍ ഈ ഗോഫാതര്‍ പരിണമിച്ചാണ് മനുഷ്യന്‍ ഉണ്ടായത് എന്ന് ഈ ഫോട്ടോ വ്യക്തമായി തെളിയിക്കുന്നു.ഫൈസ്ബുക്കില്‍ ഈ പോസ്റ്റില്‍ നടന്ന ചര്‍ച്ചയില്‍ Sheifa Theenambil ഇട്ട കമന്റുകളും അതിനോടുള്ള  പ്രതികരണവും


Zubaida Idrees
Zubaida Idrees Muneer Nishar താങ്കള്‍ ഒരു ചര്‍ച്ചക്ക് തയ്യാറുണ്ടോ പരിണാമ തെളിവുകളുടെ വിഷയത്തില്‍
Sheifa Theenambil മേഡം, ഞാൻ തയ്യാറാണു. ഞാനാണെങ്കിൽ പണിയില്ലാതെ ഇരിക്കുകയും ആണു. പരിണാമം തെളിയിക്കാനാവശ്യമായ തെളിവുകൾ എന്തായിരിക്കണം എന്നാണു നിങ്ങൾ കരുതുന്നത്?
Zubaida Idrees
Zubaida Idrees Sheifa Theenambil ഏഴ് മണിക്ക് മറ്റൊരു കമന്‍റില്‍ താങ്കളോട് പറഞ്ഞ കാര്യങ്ങള്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കേണ്ടതുണ്ടോ... എന്തുണ്ട് പുതുതായി കയ്യില്‍ അവ എടുത്ത് കൊണ്ട് വരിക.. ഓരോന്നായി പൊളിച്ചടക്കിത്തരാം ഒരു കൈ നോക്കുകയല്ലേ
Sheifa Theenambil
Sheifa Theenambil Zubaida Idrees ആ കമന്റ് ഞാൻ കണ്ടില്ല. അത് സാരമില്ല നമുക്ക് ഇവിടെ നോക്കാം. ചോദ്യം ഒന്ന്. ഒരു ജീവി ഉദാഹരണം കുരങ്ങ്. മറ്റൊന്നാകുമ്പോൾ (മനുഷ്യൻ) അത് അങ്ങനെ ആകുന്നോ എന്ന് കണ്ടു പിടിക്കാൻ എന്താണു വഴി?
Sheifa Theenambil
Sheifa Theenambil ഈ അടുത്ത് കാലത്ത് നടന്ന പ്രമാദമായ ഒരു കൊലപാതകത്തിൽ ഡി എൻ
എ ടെസ്റ്റ്‌ നടത്തണം അച്ഛനാരാണെന്നറിയാൻ എന്ന വാർത്ത കണ്ടിരിക്കുമല്ലോ. ഇങ്ങനെ പിതൃത്വം തെളിയിക്കാനാകുമോ? എങ്കിൽ അത് എങ്ങനെ ആകും? എത്ര തലമുറവരെ ഇങ്ങനെ തെളിയിക്കാനാകും? പിതൃത്വം മാത്രമേ ഇങ്ങനെ തെളിയിക്കാനാവൂ? മറ്റു ബന്ധങ്ങൾ ഇങ്ങനെ തെളിയിക്കാനാകുമോ? ഉദാഹരണത്തിന് ഒരാളുടെ പരമ്പര എവിടെനിന്നാണു തെളിയിക്കാൻ ഈ ടെസ്റ്റ്‌ സാധ്യമാകുമോ?
Zubaida Idrees
Zubaida Idrees Sheifa Theenambil അത് കൊണ്ട് ഒരു പുതിയ കഥ രജിക്കാം... ഏതായാലും നാളെ കാണാം കറണ്ട് പോയത് കൊണ്ട് വല്ലാത്ത പ്രാണി ശല്യം... മഴ പെയ്തതല്ലേ
Sheifa Theenambil
Sheifa Theenambil Zubaida Idrees ഇങ്ങനെയാണ് നിങ്ങളുടെ ഇത്രയും കാലത്തെ പരിണാമാത്തിന്റെ ഉത്തരങ്ങൾ എന്നതിനാൽ ഞാൻ ഈ ചർച്ച അവസാനിപ്പിക്കുകയാണ്. പക്ഷെ ഒരു കാര്യം ഞാൻ മുന്നറിയിപ്പു നല്കുകയാണ്. നിങ്ങൾ ഒരു സമൂഹത്തെ ആദിവാസികളാക്കാൻ ശ്രമിക്കുകയാണ്. നിങ്ങൾ ആദിവാസി സമൂഹത്തിന്റെ മൂപ്പനാകാൻ ശ്രമികുകയാണു. പണ്ട് പാടില്ല എന്ന് പറഞ്ഞതിന്റെ ഒക്കെ കണക്കെടുത്താലറിയാം നിഗ്നളുടേ വാദങ്ങളുടെ ഗതി (സിനിമ) ഇന്ന് അതിന്റെ ഒക്കെ വക്താക്കളാകുമ്പോലെ പരിണാമത്തിലും നിങ്ങൾ വരും. പക്ഷെ മനുഷ്യ രാശിയുടെ അറിവു എന്ന വലിയ സ്വത്ത് അനുഭവിക്കുന്നതിൽ നിന്നും ചിലരെങ്കിലും നിങ്ങളുടെ വാക്ക് കേട്ടു പിന്തിരിയും. അത് വിജ്ഞാന പരമായ വംശഹത്യയാണു. ഒരു വിവരം മനുഷ്യൻ കണ്ടെത്തിയാൽ എല്ലാവരെയും അതിന്റെ ഭാഗമാക്കാനാണു ശ്രമിക്കേണ്ടത്. കാരണം, അറിവുള്ളവനു ഇല്ലാത്തവനും ഒരുപോലെയല്ല.
നിങ്ങൾക്ക് പരിണാമം മണ്ണാണൊ ചക്കരയാണോ എന്നറിയില്ല എന്നെനിക്കറിയാം. അത് മനസ്സിലാക്കാൻ നിങ്ങൾ ശ്രമിക്കുന്നുമില്ല. വിഡ്ഡിയാകാനുള്ള ചിലരുടെ അവകാശം ബ്രഹ്മനു പോലും തടുക്കാനാവാത്തതിനാൽ ബൈ
Zubaida Idrees
Zubaida Idrees Sheifa Theenambil മുകളില്‍ സൂചിപ്പിച്ച ആ പഴയ കമന്‍റ് Sheifa Theenambil അങ്ങയുടെ കയ്യിലുള്ള തെളിവുകള്‍ ഏകദേശം പൂര്‍ണമായി വായിച്ചിട്ടുണ്ട്. താങ്കളുടെ ബ്ലോഗില്‍ നിന്ന്.. അത് പോട്ടെ അതിലേറെ പുതുമയുള്ള ആധികാരികതയുള്ള ഡോകിന്സിന്റെ ദ്രിശ്യവിസ്മയവും, രവി ചന്ദ്രന്റെ നാസ്ഥികനായ ദൈവവും വായിച്ചിട്ടുണ്ട് .... ഇവയിലുള്ളവയല്ലാതെ മറ്റെന്തെങ്കിലും പുതിയത്, ഏറ്റവും ചുരുങ്ങിയത് ഞാന്‍ ഇന്നവതരിപ്പിച്ച പോലെയുള്ളതെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ അവതരിപ്പിക്കുക ... ബോധ്യപ്പെട്ടാല്‍ പരിണാമം ശാസ്ത്രീയമെന്നു അംഗീകരിക്കാം... വിമര്‍ശനം അവസാനിപ്പിക്കാം.... പരിണാമത്തിനു വേണ്ടി സംസാരിക്കാം ..... ഉള്ളത് അവതരിപ്പിക്കുമെന്ന, ബോധ്യപ്പെടുത്തുമെന്ന പ്രതീക്ഷയില്‍
Zubaida Idrees
Zubaida Idrees Sheifa Theenambil ഈ കമന്‍റില്‍ പറഞ്ഞ പോലെ ഉള്ളത് അവതരിപ്പിക്കുമെന്ന, ബോധ്യപ്പെടുത്തുമെന്ന പ്രതീക്ഷയില്‍....... അനുബന്ധം പരിണാമം ശരിയാണ് എന്ന് താങ്കള്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനും കാരണം താങ്കള്‍ക്ക് അത് ബോധ്യപ്പെട്ടത് കൊണ്ടല്ല.. അത് ശാസ്ത്ര താല്‍പര്യം എന്നതിലേറെ താങ്കളുടെ പ്രത്യയശാസ്ത്ര താല്‍പ്പര്യങ്ങളാണ് താങ്കളെ നയിക്കുന്നത്... പ്രത്യശാസ്ത്ര താല്‍പര്യം തന്നെയാണ് ഡോകിന്സുള്‍പ്പെടെ ലോകത്തുള്ള 99% പരിണാമ പ്രചാരകരുടെതുംഅത് തന്നെയാണ്... അത് നിങ്ങളുടെ വരികളിലും മൊഴികളിലും വ്യക്തവുമാണ്..
Zubaida Idrees
Zubaida Idrees Sheifa Theenambil ശാസ്ത്രം എന്നത് രണ്ടു വിഭാഗങ്ങള്‍ ബലപരീക്ഷണത്തിനുപയോഗിക്കേണ്ട എന്തെങ്കിലും ആയുധമോ ഉപകരണമോ മാനദന്ധമോ അളവുകോലോ അല്ല... അത് മനുഷ്യന്‍റെ പൊതുസ്വത്തായി കാണേണ്ടതാണ്. എന്നാല്‍ പരിണാമ വിശ്വാസത്തിനു ഈ രീതിയില്‍ പ്രചാരണം കിട്ടുവാനുണ്ടായ കാരണം കൃത്യമാണ്.... അതിനു പിന്നില്‍ വ്യക്തമായ പ്രത്യയശാസ്ത്ര താല്‍പര്യം തന്നെയാണ്... അതിനെ ഇന്നത്തെ രീതിയില്‍ പ്രചരിപ്പിക്കപ്പെടാനും കാരണം പ്രത്യയശാസ്ത്രമാണ്. അത് കൊണ്ട് വസ്തുതാപരമായ ശാസ്ത്രീയ തെളിവുകള്‍ ലഭ്യമാക്കിയാല്‍ പരിണാമം സ്വീകരിക്കുന്നതില്‍ ഒട്ടും വൈമനസ്യം ഇല്ല എന്ന് അറിയിക്കട്ടെ ..
Zubaida Idrees
Zubaida Idrees Sheifa Theenambil താങ്കളുടെ ഈ https://www.facebook.com/sheifa.../posts/960808337371536... പോസ്റ്റില്‍ താങ്കള്‍ തന്നെ എടുത്ത് 'പറഞ്ഞ കാര്യം ഓര്‍ക്കുക. <<<എന്നാൽ, ഡാർവിൻ ഒരിക്കലും ഇത് മനസ്സിലാക്കിയില്ല. ഡാർവിന്റെ സമകാലികനായിരുന്ന മെന്റൽ അക്കാലത്ത് തന്നെ ഈ പുസ്തകം എടുത്ത് വെളിയിലിട്ടിരുന്നെങ്കിലും ഡാർവിന്റെ ശ്രദ്ധയിൽ അത് പെട്ടില്ല.>>> മെന്ധല്‍ 1856 മുതല്‍ തന്നെ കൃത്യമായ പരീക്ഷണങ്ങളിലൂടെ ഹെറിഡിറ്റി എങ്ങനെ പകര്‍ന്നു നല്‍കുന്നു എന്ന് തെളിയിച്ചു. എന്നാല്‍ മെന്ധലിന്റെ കണ്ടെത്തലിനു ശേഷവും ഡാര്‍വിന്‍ Pangenesis എന്ന സങ്കല്‍പ്പലോകത്താണ് തന്‍റെ കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിച്ചത്.
Zubaida Idrees
Zubaida Idrees Sheifa Theenambil ജീവന്‍റെ കാര്യത്തിലും ഡാര്‍വിന്‍ അന്ധതയില്‍ തന്നേയായിരുന്നു. ജീവന്‍ എല്ലായിടത്തും ആവശ്യനുസാരം ആവിര്‍ഭവിക്കും എന്ന ധാരണ നിലനില്‍ക്കുന്ന കാലഘട്ടത്തില്‍ ആ മൂഡധാരണയില്‍ തന്നെയാണ് ഡാര്‍വിനും തന്‍റെ പ്രത്യയ ശാസ്ത്രം രൂപീകരിച്ചത്.. എന്നാല്‍ ലൂയിസ് പാസ്റ്റര്‍ തന്‍റെ സ്വന്‍നെക്ക് ഫ്ലാസ്ക് പരീക്ഷണത്തിലൂടെ ജീവന്‍, ഡാര്‍വിനും സമകാലികരും വിശ്വസിച്ചിരുന്ന പോലെ നിസ്സാരമല്ലെന്നും പൊടിയില്‍ നിന്നോ മാംസത്തില്‍ നിന്നോ ചളിയില്‍ ദാന്യങ്ങളില്‍ നിന്നോ തന്നത്താന്‍ ഉണ്ടാവില്ല എന്നും തെളിയിച്ചു കൊടുക്കുകയായിരുന്നു. ഇവിടെ പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ട ശാസ്ത്രീയ വസ്തുതകള്‍ക്ക് നിരക്കാത്തതായിരുന്നു ഡാര്‍വീനിയന്‍ പരികല്‍പ്പന..... കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ പൌലോസ് യേശുവിന്റെ മതത്തെ തട്ടിയെടുത്ത പോലെ പരിണാമവിശ്വാസികള്‍ ആ രണ്ടു മഹാന്മാരായ ശാസ്ത്രജ്ഞരുടെയും കണ്ടു പിടുത്തങ്ങളും തങ്ങളുടെതാക്കി മാറ്റി.
Zubaida Idrees
Zubaida Idrees Sheifa Theenambil ഇവിടെ എടുത്ത് പറയേണ്ട രണ്ടു കാര്യങ്ങള്‍. ഒന്ന് യഥാര്‍ത്ഥ ശാസ്ത്രീയ പരീക്ഷണങ്ങളും കണ്ടെത്തലുകളും ഒരു വഴിക്കും, ഡാര്‍വിന്‍ മറ്റൊരു വഴിക്കുമായിരുന്നു നീങ്ങിയിരുന്നത് എന്നതാണ്. അതായത് ഡാര്‍വിന്‍ തന്‍റെ പരികല്‍പ്പന പടച്ചുണ്ടാക്കിയ കാലത്ത് കണ്ടെത്തിയ ശാസ്ത്രീയ വസ്തുതകള്‍ക്ക് എതിരായിരുന്നു ഡാര്‍വിന്‍. ജെനിറ്റികസിന്റെ പിതാവായ ഗ്രിഗര്‍ മെന്ധലും തന്മാത്രാ ജീവ ശാസ്ത്രത്തിന്‍റ പിതാവായ ലൂയിസ് പാസ്റ്ററും ശാസ്ത്രത്തിന്റെ വഴിക്കും പരിണാമ വിശ്വാസത്തിന്റെ പിതാവായ ഡാര്‍വിന്‍ സങ്കല്‍പ്പലോകത്തും!!!!
Zubaida Idrees
Zubaida Idrees Sheifa Theenambil രണ്ടാമത്തെ കാര്യം താങ്കളുടെ ചോദ്യത്തിനുള്ള മറുപടിയാണ്. പരിണാമത്തിനു എന്ത് തെളിവാണ് വേണ്ടത് എന്ന ചോദ്യത്തിനുള്ള മറുപടി... ഇവിടെ ഞാന്‍ ഗ്രിഗര്‍ മെന്ധലിനെയും ലൂയിസ് പാസ്റ്ററേയും എടുത്ത് പറഞ്ഞത് ഡാര്‍വിനെ താരതമ്യം ചെയ്യാന്‍ വേണ്ടി മാത്രമായിരുന്നില്ല. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ നടന്ന രണ്ടു പരീക്ഷണങ്ങളിലൂടെയും കണ്ടത്തിയ വസ്തുതകള്‍ ഇന്നും ചോദ്യം ചെയ്യാതെ താല്‍പര്യപൂര്‍വ്വം പരിഗണിക്കപ്പെടുന്നു. അത്തരത്തില്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുനിഷ്ടമായ വല്ല തെളിവും പരിണാമത്തിന്റെ കാര്യത്തില്‍ അവതരിപ്പിക്കാന്‍ കഴിയുമോ? എങ്കില്‍ പരിണാമം ശാസ്ത്രീയമാണെന്ന് അംഗീകരിക്കുന്നതില്‍ സന്തോഷമേയുള്ളൂ...
Zubaida Idrees
Zubaida Idrees Sheifa Theenambil താങ്കള്‍ ഇന്നലെ പറയാന്‍ ശ്രമിച്ച പോലെ DNA എല്ലാ കോശങ്ങളിലും ഇല്ലേ?  DNA എല്ലാ കോശങ്ങളിലും വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത് AGCTU എന്നീ കെമികള്‍ കോമ്പിനേഷനിലൂടെയാണ്. എല്ലാ ജൈവ പദാര്‍ത്ഥവും കോശങ്ങളാല്‍ നിര്‍മ്മിതമാണെന്നും എല്ലാ കോശങ്ങള്‍ക്കും കോശ മര്‍മ്മം ഉണ്ടെന്നും ഇതെല്ലാം ഒരേയൊരു ജൈവ സംയുക്തം പരിണമിച്ചത് കൊണ്ടാണെന്നും മറ്റും മറ്റുമുള്ള വ്യാഖ്യാന ഫാക്ടറി അപ്പങ്ങള്‍ (ഉല്‍പ്പന്നങ്ങള്‍) ചുട്ടെടുത്തത് കൊണ്ട് കാര്യമില്ല... അത്തരം വ്യഖ്യാനങ്ങളല്ലാതെ വസ്തുനിഷ്ടമായ എന്ത് ശാസ്ത്രീയ തെളിവ് കൊടുന്നാലും അത് മാറ്റുരച്ച് സ്വീകാര്യമാണ് എങ്കില്‍ തീര്‍ച്ചയായും പരിണാമം അംഗീകരിക്കാന്‍ ഒട്ടും മടിയില്ല എന്ന് അറിയിക്കട്ടെ... ഇപ്പോഴുള്ള പരിണാമ തെളിവുകള്‍ എന്നും പറഞ്ഞു എഴുന്നള്ളിച്ച് കൊണ്ട് നടക്കുന്ന കാര്യങ്ങള്‍ക്ക് ഞാന്‍ ഇവിടെ കൊടുക്കുന്ന പരിണാമ തെളിവുകള്‍ക്കുള്ള അത്ര തന്നെ ശാസ്ത്രീയതയും വസ്തുതാപരമായ നിലനില്‍പ്പും ഉണ്ട് എന്ന് പറയട്ടെ...
Zubaida Idrees
Zubaida Idrees Sheifa Theenambil താങ്കളുടെ ആത്മാര്‍ത്ഥത മുഖവിലക്കെടുത്ത് കൊണ്ടാണ് ഇത്രയും ദീര്‍ഗ്ഗമായി പ്രതികരിച്ചത്... പരിണാമത്തിനു വസ്തുനിഷ്ഠ ശാസ്ത്രീയ തെളിവ് അവതരിപ്പിക്കും എന്ന പ്രതീക്ഷയില്‍ നിര്‍ത്തട്ടെ....
Zubaida Idrees
Zubaida Idrees Sheifa Theenambil നിങ്ങളുടെ അവസാനത്തെ കമന്റ് അത് നിരാശയില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന ചില രോധനങ്ങളാണ്... അതിനോട് പ്രതികരിക്കേണ്ടതില്ല എങ്കിലും ഒരു കാര്യം ഓര്‍മ്മപ്പെടുത്തട്ടെ ശാസ്ത്രമെന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന കാര്യങ്ങള്‍ അത് പ്രത്യയ ശാസ്ത്രമായിക്കൂടാ എന്ന ശാസ്ത്ര താല്‍പര്യമാണ് ഇങ്ങനെ ചില പോസ്റ്റുകള്‍ ഇടാന്‍ പ്രേരിപ്പിച്ചത്..അതിനേ അതിന്റെ ഗൌരവത്തില്‍ത്തന്നേ കാണും എന്ന് പ്രതീക്ഷിക്കുന്നു. ഈ പോസ്റ്റുകളിലൂടെ നല്‍കാന്‍ ഉദ്ദേശിച്ച സന്ദേശം പരിണാമവിശ്വാസത്തിനുണ്ടെന്നു പറയപ്പെടുന്ന തെളിവുകള്‍ ഇത്രയും ബാലിശമാണെന്ന് അതിന്റെ വക്താക്കളെ ബോധ്യപ്പെടുത്താനാണ്. പക്ഷെ എന്താണ് ചെയ്യുക. അവര്‍ ഇത് വെറും സര്‍ക്കാസം ആണെന്ന് ധരിച്ചു പോകുന്നു... കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവിന്‍റെ പരിമിതി ആയിരിക്കാം...... ശുഭ രാത്രി നേരുന്നു...

Thursday, May 19, 2016

ഗർഭിണിയായ മാനിന്റെ കഥ ...


ഒരു കാട്ടിൽ ഒരു ഗർഭിണിയായ മാൻപേട ഉണ്ടായിരുന്നു അങ്ങനെ അവൾ പ്രസവിക്കാനടുത്തു 
അവൾ അൽപ്പം ദൂരെ ഒരു അരുവിയുടെ തീരത്ത് ഒരു പുൽക്കാട് കണ്ടു അങ്ങോട്ടേക്ക് നടന്നു.  അതൊരു സുരക്ഷിതമായ സ്ഥലം ആണെന്ന് അവൾക്കു തോന്നി. പെട്ടെന്നവൾക്കു പ്രസവ വേദന തുടങ്ങി. ഞൊടിയിടക്കുള്ളിൽ ഒരു വലിയ ഇടിമിന്നൽ കാട്ടിലേക്ക് ഇറങ്ങി വന്നു. കാട്ടിലെ ഉണങ്ങിയ മരത്തെ തീ പിടിപ്പിച്ചു കാട്ടു തീ കത്തി പ്പടർന്നുഅവൾ ഭയം കൊണ്ട് വിറച്ചു
പെട്ടെന്ന് അവളുടെ ഇടതു ഭാഗത്ത് നിന്ന് ഒരു ശബ്ദം കേട്ട് അവൾ നോക്കിയപ്പോൾ അവിടെ ഒരു വേട്ടക്കാരൻ അവളുടെ നേരെ അമ്പ് ഉന്നം പിടിച്ചു നില്ക്കുന്നു !!!

അവൾ ഞെട്ടിത്തിരിഞ്ഞു വലതു ഭാഗത്തേക്ക് നോക്കിയപ്പോൾ അവിടെ ഒരു സിംഹം ഇരയെ ക്കണ്ട സന്തോഷത്തിൽ അവളുടെ നേരെ നടന്നടുക്കുന്നു!!!! ആ പാവം മാൻപേടക്ക് എന്തു ചെയ്യാൻ കഴിയും? അവളാണെങ്കിൽ പ്രസവാവശതയിൽ !!!!
എന്ത് സംഭവിക്കും ?!!
അവൾ ജീവനോടെ ശേഷിക്കുമോ അവൾ പ്രസവിക്കുമോ ? അവളുടെ കുഞ്ഞു ജീവിക്കുമോ ?... ഒരു വശത്ത് അടിയൊഴുക്കുള്ള അരുവി !!... മറു വശത്ത് ആളിപ്പടർന്നു കൊണ്ടിരിക്കുന്ന കാട്ടുതീ !!! മറ്റു വശങ്ങളിൽ ആവട്ടെ തന്നെ കൊല്ലാൻ തയ്യാറായി നിൽക്കുന്ന സിംഹവും വേട്ടക്കാരനും !!!...  അവൾ എന്ത് ചെയ്യും ?!!
ഒന്നും ചെയ്യാൻ കഴിയാത്ത ആ സാഹചര്യത്തിൽ അവൾ എല്ലാം അവഗണിച്ചു .ഒരു പുതിയ ജീവന് പിറവി നല്കുന്ന അമ്മയായി മാറി. താൻ പ്രസവിച്ച കുഞ്ഞിനെ നക്കി തുടക്കാൻ തുടങ്ങി  
നിമിഷങ്ങൾ മിന്നി മാറി മറിഞ്ഞു 
ഒരു കനത്ത ഇടിമിന്നലിൽ വേടന്റെ കണ്ണഞ്ചി... മാനിനു നേരെ തൊടുത്ത അമ്പിന്റെ ഉന്നം തെറ്റി അത് സിംഹത്തിന്റെ മേൽ പതിച്ചുകോരിചൊരിഞ്ഞ മഴ കാട്ടുതീയെ കെടുത്തി മഴയെയും മിന്നലിനെയും പേടിച്ചു വേടൻ ഓടി മറഞ്ഞു !!!
അല്‍പ്പം കഴിഞ്ഞപ്പോൾ  പ്രകൃതി ശാന്തമായി. മാൻപേടയും കുഞ്ഞും സുരക്ഷിതരായി മടങ്ങി.
നമ്മുടെ ജീവിതത്തിലും ഇതുപോലെയുള്ള സംഭവങ്ങൾ ഉണ്ടാവാം. ചുറ്റുപാടും എവിടെ നോക്കിയാലും നെഗറ്റീവ് ആയ കാര്യങ്ങൾ മാത്രം !!!..  ഇത്തരം ഘട്ടങ്ങളിൽ നമ്മൾ ചെയ്യേണ്ടത് നമുക്ക് ചെയ്യാവുന്ന കാര്യം നമ്മുടെ കഴിവിൽ പെട്ട കാര്യം നമ്മൾ ഭംഗിയായി ചെയ്യുക എന്നതാണ്. നമ്മുടെ കഴിവിന്റെ പരിധിയിൽപ്പെടാത്ത കാര്യങ്ങൾ സൃഷ്ടാവിൽ പരിപൂർണ്ണമായി ഭരമേൽപ്പിക്കുക .
അല്ലാഹുവേ സൂക്ഷിച്ചു ജീവിക്കുക .നമ്മുടെ പ്രശ്നങ്ങൾ അവനു വിട്ടു കൊടുക്കുക.
"വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന്‌ അല്ലാഹു തന്നെ മതിയാകുന്നതാണ്‌." (വിശുദ്ധ ഖുർആന്‍ 65:3)

Friday, May 13, 2016

ഏറെ നിരാശയോടെ ആ പാഴ്ജന്മം പൊലിഞ്ഞുപോയ്


 കേരള യുക്തിവാദി സംഘം രൂപീകരിക്കാന്‍ കാരണക്കാരനായ യുക്തിവിചാരം ജോസ് എന്ന എ വി ജോസ് ഇന്നലെ മരിച്ചു. യുക്തിവിചാരം മാസിക മൂന്നര പതിറ്റാണ്ടിലേറെ മുടങ്ങാതെ നടത്തിയിരുന്ന ആളാണ്‌. അദ്ദേഹം യുക്തിയുഗം മാസികക്ക് നല്‍കിയ അവസാന അഭിമുഖത്തിലെ ആദ്യഭാഗം വായനക്കാരുമായി പങ്ക് വെക്കട്ടെ..

"ഒരു തലമുറ എന്ന് പറയുമ്പോള്‍ ഏകദേശം ഇരുപത് കൊല്ലമാണ്. എഴുപത് കൊല്ലം കമ്യൂണിസ്റ്റുകാര്‍ ഒരു രാജ്യം ഭരിച്ചു, റഷ്യയില്‍, അതായത് നാലു തലമുറകള്‍ ഭരിച്ചു, എന്നിട്ട് ആ ഭരണം തലകീഴായി. വീണ്ടും ആളുകള്‍ പള്ളിയും വിശ്വാസവും ഒക്കെയായി... അതിന്റെ കാരണം നമ്മള്‍ ആലോചിച്ചു കണ്ടു പിടിക്കണം. 'വര്‍ഗ സമര' വിശ്വാസികള്‍ പറയുന്നത് ഇങ്ങനെയാണ്: അധികം ആളുകളും ദൈവത്തെ വിളിക്കുന്നത് അവരുടെ കഷ്ടപ്പാടും ബുദ്ധിമുട്ടും കൊണ്ടാണ്, ആ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും തീര്‍ന്നാല്‍ പിന്നെ സ്വാഭാവികമായിട്ടും അവര് ദൈവവിശ്വാസം ഉപേക്ഷിക്കും, എന്ന്!
ശുദ്ധ അസംബന്ധമാണിത്! എനിക്ക് എണ്‍പത്തിമൂന്നു വയസ്സായി. ഒരു പത്തെഴുപത്‌ കൊല്ലം മുമ്പുള്ള നമ്മുടെ രാജ്യത്തെ സാമ്പത്തിക സ്ഥിതി നോക്കിയാല്‍... അന്നൊക്കെ പട്ടിണി എന്ന് പറഞ്ഞാല്‍ ശരിക്കും പട്ടിണി തന്നെയാണ്. ഞാന്‍ ജനിച്ചു വളര്‍ന്ന ചേര്‍പ്പ്‌ പ്രദേശത്തൊക്കെ... ഹോ, സഹിക്കില്ല! കര്‍ക്കിട മാസത്തിലൊക്കെ ചേമ്പിന്‍റെ ഇല താള് ഒക്കെ കൊണ്ടുപോയി വച്ചിട്ടാണ് ഒരു നേരമെങ്കിലും കഴിക്കുന്നത്. ജോലിയില്ല. ആശാരിമാര്, കുട കെട്ടുന്ന കുറുപ്പന്മാര് ആര്‍ക്കും ജോലിയില്ല, വലിയ കഷ്ടപ്പാടില്‍ ആയിരിക്കും. ഇന്നിപ്പോ 600-650 രൂപയാണ് ദിവസക്കൂലി. അപ്പോള്‍ പിന്നെ സ്വാഭാവികമായിട്ടും ദൈവത്തെ വിളിക്കുകയും പ്രാര്‍ഥിക്കുകയും, ദൈവത്തിനു ആലയം കെട്ടുകയും ചെയ്യുന്നത് കുറഞ്ഞു കുറഞ്ഞു വരണം. കാരണം, ഭൗതിക ആവശ്യങ്ങള്‍ ഒക്കെ നല്ലരീതിയില്‍ നടക്കുന്നിടത്ത് ആളുകള്‍ക്ക് ദൈവത്തിനേ ആവശ്യമുണ്ടാവേണ്ടതില്ലല്ലോ?
അതെ സമയം നോക്കുക: ഒരു പതിനഞ്ചു കൊല്ലം മുമ്പ് ആറ്റുകാല്‍ പൊങ്കാല എന്ന് പറയുന്നത് ഒരു പത്തു മുന്നൂറു വീട്ടുകാര്‍ ആ കോംബൌണ്ടിനുള്ളില്‍ മാത്രം മൂന്നു കല്ല്‌ വച്ച് അടുപ്പ് കൂട്ടുന്ന പരിപാടി ആയിരുന്നു. (മൂന്നു കല്ല്‌ വച്ച് അടുപ്പ് കൂട്ടുന്നത് നല്ലത് തന്നെ, കാരണം രണ്ടു കല്ല്‌ ആണെങ്കില്‍ പാത്രം മറിയും; അത് നമ്മുടെ കാരണവന്‍മാര്‍ കണ്ടുപിടിച്ചത് നല്ലത് തന്നെ. ഞാന്‍ ചിലപ്പോ ആലോചിക്കാറുണ്ട്, ഇവര്‍ രണ്ടു കല്ല്‌ വച്ചാല്‍ എന്തുണ്ടാകും? പാത്രം മറിയും!!) അപ്പോള്‍ ഈ മൂന്നു കല്ലും വച്ച് ഭക്ഷണം പാകം ചെയ്യുന്നു തീയൊന്നും തനിയേ കത്തില്ല, കത്തിക്കുക തന്നെ വേണം. അതെ, ഒരു പത്തു മുന്നൂറു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ കോംബൌണ്ടില്‍. പക്ഷേ ഇന്നിപ്പോള്‍ ലക്ഷക്കണക്കിന്‌ ആളുകള്‍ ആണ് പൊങ്കാല ഇടുന്നത്. ജനസംഖ്യയുടെ വര്‍ധനവ് അനുസരിച്ച് ഈ മുന്നൂറ് മുവ്വായിരം ആയാലും നമുക്ക് സഹിക്കാം

എന്താ ചെയ്യാ !! ഒരു രക്ഷയുമില്ല !! ഈ അറുപത് കൊല്ലത്തെ നമ്മുടെ പ്രവര്‍ത്തന ഫലമായിട്ട്‌, ശരിക്ക് പറഞ്ഞാല്‍ ചിലപ്പോള്‍ എനിക്ക് തോന്നാറുണ്ട്, ഇനി ഈ പ്രവര്‍ത്തനം ഒക്കെ നിര്‍ത്തി കുറെ കരഞ്ഞാലോ എന്ന്!!... എന്തോരം കാഷാ ഇവര്‍ നഷ്ടപ്പെടുത്തണേ!." (യുക്തിയുഗം മാര്‍ച്ച്‌ 2016 പേജ് 12)

<<അദ്ദേഹത്തിന്‍റെ യുക്തിവിചാരം മാസികയെ കുറിച്ച് അതെ കൂടിക്കാഴ്ചയില്‍ വേവലാതിപ്പെടുന്നു >>
"ഞാന്‍ മുപ്പത്തിഏഴു കൊല്ലം മാസിക ഒരു ഒറ്റ ലക്കം മുടക്കം കൂടാതെ നടത്തി. ഇത് തുടങ്ങുന്ന സമയത്ത് എന്റെ വിചാരം ഒരു അഞ്ചു പത്തു കൊല്ലം കൊണ്ട് ഈ അന്ധ വിശ്വാസം ഒക്കെ മാറും, ഇതിനെപ്പറ്റിയൊന്നും അധികം പണിയെടുക്കേണ്ടി വരില്ല എന്നായിരുന്നു"(യുക്തിയുഗം മാര്‍ച്ച്‌ 2016 പേജ് 13)
എന്തിനായിരുന്നു ഇത്രയും കാലം അദ്ദേഹത്തിന്‍റെ ഒരു പുരുഷായുസ് വെറുതെ ഹോമിച്ഛത്. ഒരു ഫലവും ഇല്ലാതെ ഏറെ നിരാശയോടെയാണ് അദ്ദേഹം മരിച്ചത്. അദ്ദേഹം മാസികയെ കുറിച്ച് പറഞ്ഞിടത്ത് അദ്ദേഹത്തിന്‍റെ ധാരണ വ്യക്തമാക്കിയത് "ഇത് തുടങ്ങുന്ന സമയത്ത് എന്റെ വിചാരം ഓര്‍ അഞ്ചു പത്തു കൊല്ലം കൊണ്ട് ഈ അന്ധ വിശ്വാസം ഒക്കെ മാറും, ഇതിനെപ്പറ്റിയൊന്നും അധികം പണിയെടുക്കേണ്ടി വരില്ല എന്നായിരുന്നു" അദ്ദേഹത്തിന്‍റെ നരവംശ, സാമൂഹ്യശാസ്ത്ര ബോധത്തിന്റെ ഔനിത്യം ഈ വാക്കുകളില്‍ വ്യക്തമാകുന്നുണ്ട്

ഏറെ നിരാശയോടെ ആ പാഴ്ജന്മം പൊലിഞ്ഞുപോയ്