Followers

Thursday, June 19, 2014

കുടുംബത്തെ കുറിച്ച് യുക്തിവാദി സങ്കൽപം! മലപ്പുറത്ത് ഒന്ന്, നിലമ്പൂർ മറ്റൊന്ന്



















മുൻ പോസ്റ്റിൽ യുക്തിവാദിസംഘം മലപ്പുറം ജില്ലാ പ്രസിഡന്റ് ഇ എ ജബ്ബാർ കുടുംബമെന്ന സംവിധാനത്തെ നിസ്സാരവൽക്കരിച്ചു ആ സംവിധാനത്തെ അവഹേളിച്ച് എഫ്ബി ഫ്രീതിന്കേഴ്സ് ഗ്രൂപ്പിൽ ഇട്ട പോസ്റ്റ്‌ ചർച്ച ചെയ്തിരുന്നു. അദ്ദേഹം  കുടുംബസംവിധാനത്തെ അവഹേളിക്കുന്നു എന്നത് യുക്തിവാദികളുടെ സ്ഥിരം കലാപരിപാടി  തന്നെയാണ്. 

പുരുഷകേന്ദ്രീകൃത അല്ല പുരുഷമാത്ര യുക്തിവാദി സാമൂഹ്യ സംവിധാനത്തിൽ കുടുംബത്തിനും  കുട്ടികൾക്കും ഒട്ടും സ്ഥാനമില്ല എന്നതും(1) ആ സംവിധാനത്തിലെ പുരുഷ കൂറ്റൻമാരുടെ കാമവെറി തീർക്കാൻ വ്യഭിചാരവും സ്ത്രീ പീഡനവും വരെ നടത്തി നിയമത്തിന് പിടികൊടുക്കാതെ രക്ഷപ്പെടാനും ഉപദേശിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന ലേഖനങ്ങൾ(2) പ്രസിദ്ധീകരിച്ചത് മലയാള അക്ഷരലോകം കണ്ടതാണ്. അത് പോലെ പുരുഷന് ബലാൽസംഗം ചെയ്യാൻ ശാസ്ത്രീയ തെളിവുകൾ അവതരിപ്പിച്ചു കൊണ്ട് പുരുഷന്റെ പരിണാമ (ജന്മ) ലക്‌ഷ്യം തന്നെ തന്റെ ജനിതകപദാർത്ഥം കൂടുതൽ സ്ത്രീകളിലേക്ക് എത്തിക്കുക എന്നതാനെന്നും,  തന്റെ പരിണാമ(ജന്മ)ലക്ഷ്യമായ ജനിതകപദാർത്ഥം (ശുക്ലം) കൂടുതൽ സ്ത്രീകളുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ച് തന്റെ ജനിതക വസ്തുവിന്റെ കൂടുതൽ കോപികൾ സൃഷ്ടിക്കാൻ ഉത്തമവും ഉദാത്തവും ഉന്നതവുമായ മാർഗ്ഗം ബലാൽസംഗം തന്നെയെന്നും എഴുതി പ്രസിദ്ധീകരിക്കാൻ മാത്രം സാമൂഹ്യ ദ്രോഹികളാണ് ഇവർ.(3) 

ജില്ലാ പ്രസിഡന്റ് കുടുംബസംവിധാനത്തെ അവഹേളിച്ചു പോസ്റ്റിട്ടത്തിന്റെ പിറ്റേ ദിവസം ജില്ല സെക്രടറി മറ്റൊരു പോസ്റ്റിട്ടത് ഇക്കൊല്ലത്തെ യുക്തിവാദി ഫലിതമായി അംഗീകരിച്ചു അതിനു പാരിതോഷികം നൽകേണ്ടതാണ് . എസ് എസ് എൽ സി, +2  പരീക്ഷകളിൽ വിജയിച്ച യുക്തിവാദി കുടുംബങ്ങളിലെ(!?) കുട്ടികൾക്ക് പാരിതോഷികം നൽകി ആദരിക്കുന്നതായും കുടുംബസംഗമം നടക്കുന്നതായും അതിലേക്ക് പേര് രജിസ്തർ ചെയ്യാനുമുള്ള അറിയിപ്പാണ് സെക്രടറിയുടെ പോസ്റ്റ്‌. രണ്ടു പോസ്റ്റുകളുടെയും സ്ക്രീൻഷോട്ട് കാണുക. സെക്രട്ടറിയുടെ പോസ്റ്റിന്റെ ലക്‌ഷ്യം തങ്ങളുടെ കൂടെയുള്ള യുക്തിവാദമെന്താണെന്നറിയാത്ത കുടുബം കുഞ്ഞുകുട്ടികളുമായി ജീവിക്കുന്ന പാവങ്ങളെ പറ്റിക്കുക, തങ്ങളുടെ കൂടെ നിൽക്കുന്ന സ്ത്രീകളേകൂടെ നിർത്തുക തുടങ്ങിയ കാപട്യം തന്നെയാണ്.

അതല്ല മലപ്പുറത്തുകാരൻ പ്രസിഡണ്ടിന്റെ നയം ഒന്നും 40കിലോമീറ്റർ അപ്പുറത്തുള്ള നിലമ്പൂർക്കാരൻസെക്രട്ടറിക്ക് മറ്റൊരു നയവുമാണോ കുടുംബ സംവിധാനത്തെ കുറിച്ച് അറിയാൻ താൽപര്യമുണ്ട്.

കുറിപ്പുകൾ 
1, 2   യുക്തിവിചാരം മാസിക 2010 ഡിസംബർ 
3 യുക്തിയുഗം മാസിക 2013 ഏപ്രിൽ (ഇതിന്റെ പത്രാധിപർ, മലപ്പുറത്തുകാരൻ  ജില്ലാ പ്രസിഡണ്ട് തന്നെയാണ്)
 

Tuesday, June 17, 2014

കുടുംബത്തെ കുറിച്ച് യുക്തിവാദി സങ്കൽപം



യുക്തിവാദിസംഘം മലപ്പുറം ജില്ല പ്രസിഡന്റ് ഇ എ ജബ്ബാർ കുടുംബ സംവിധാനത്തെ വിലയിരുത്തി ഫ്രീതിന്കേഴ്സ് എഫ് ബി ഗ്രൂപ്പിൽ ഇന്നിട്ട ഒരു പോസ്റ്റാണിത്. അദ്ദേഹത്തിനു യുക്തിവാദി സംഘടനയിൽ ഉള്ള സ്ഥാനം കണക്കിലെടുക്കുമ്പോൾ ഈ മൊഴിമുത്തിലെ ആധികാരികത അവഗണനീയമല്ല. കുടുംബ സംവിധാനം മഹത്തരമല്ലെന്നും അത് പ്രോത്സാഹിപ്പിക്കേണ്ടതല്ലെന്നും ആണ് ഈ പോസ്റ്റിലെ സന്ദേശം. വിവാഹം ഏത് നിലക്കുള്ളതാണെന്നാലും അത് താലികെട്ടൊ ജബ്ബാർ നടത്തിയ പോലെ നിക്കാഹോ മോതിരം മാറലും മനസമ്മദവുമാണോ സ്പെഷ്യൽ മേരേജ് ആക്റ്റ് പ്രകാരം നടത്തുന്നതോ ഏതായാലും അത് മതപരമണെന്നാണ് യുക്തിവാദി മതം.  "വിവാഹം ഉദാഹരണമായെടുക്കാം. "വിവാഹം" ഏത് വിധത്തിലുള്ളതായാലും മതപരമാണ്‌. മതപരമായ സാമൂഹ്യ സദാചാരം വളർന്നു വന്നപ്പോഴാണ് സ്ത്രീ-പുരുഷ ബന്ധത്തിന് ഒരുപാധി എന്ന നിലയിൽ വിവാഹ സമ്പ്രദായം ആവിഷ്ക്കരിക്കപ്പെട്ടിട്ടുള്ളത്."(യുക്തിവാദിയുടെ സാമൂഹ്യ വീക്ഷണം. ഏറ്റുമാനൂർ ഗോപലാൻ യുക്തിവാദി പ്രചാരണ വേദി തൃശൂർ പേജ്  30) അത് കൊണ്ട് തന്നെ വിവാഹമെന്ന മതസംവിധാനത്തിലൂടെ പടുത്തുയർത്തപ്പെട്ട കുടുംബമെന്ന സംവിധാനത്തെ യുക്തിവാദവും യുക്തിവാദികളും  എതിർക്കും, നിരുൽസാഹപ്പെടുത്തും. അതവരുടെ ആദർശവും തത്വശാസ്ത്രവുമാണ്. 
എന്നാൽ ഈ പോസ്റ്റു മുതലാളി കുടുംബ സാധാചാര വിരുദ്ധൻ ഇ എ ജബ്ബാറിന്റെ എഫ് ബിയിലുള്ള ഫോട്ടോകൾ പരിശോദിച്ചാൽ മറ്റൊരു രീതിയാണ് കാര്യങ്ങൾ ബോധ്യപ്പെടുക. 

ഇതിൽ നിന്ന് വ്യക്തമാവുന്നത് അദ്ദേഹം കുടുംബ സംവിധാനമെന്ന മത സംവിധാനത്തിനെതിരാണെങ്കിലും തന്റെ ഭാര്യയേയും കുട്ടികളെയും വഞ്ചിച്ചു താൻ കുടുംബത്തിനകത്താണെന്നു തെറ്റിദ്ദരിപ്പിക്കുന്ന കാപട്യമെന്നിതിനെ വിളിക്കാൻ ഞാൻ തയ്യാറല്ല. പക്ഷേ ചില കല്ലുകടികൾ എന്ന് പറയാതിരിക്കാൻ നിർവ്വാഹമില്ല.

ജബ്ബാറും കൂട്ടുകുടുംബങ്ങളും 

Thursday, June 12, 2014

റെസ്റ്റൊറനറ് നെറ്റ് വർക്കിലേക്ക് എല്ലാ തസ്തികകളിലേക്കും ആളുകളെ തിരയുന്നു.



 https://www.facebook.com/photo.php?fbid=639210106173363&set=gm.794732737246029&type=1&theater

അടുത്ത ഇരുപത്തി എട്ടാം തിയതി മുതൽ ഒരുമാസത്തേക്ക് നിലമ്പൂർ വണ്ടൂർ മലപ്പുറം പെരിന്തൽമണ്ണ തിരൂർ തുടങ്ങി മലപ്പുറം ജില്ലയിലെ എല്ലാ പട്ടണങ്ങളിലും  ഉത്ഘാടനം ചെയ്യപ്പെടുന്ന റെസ്റ്റൊറനറ് നെറ്റ് വർക്കിലേക്ക് പരിചയ സമ്പന്നരായ കുക്ക്, വൈറ്റർ, മുതലാളി, കസ്റ്റമർ തുടങ്ങി എല്ലാ തസ്തികകളിലേക്കും ആളുകളെ തിരയുന്നു.
പ്രവര്ത്തി സമയം രാവിലെ അഞ്ചു മുതൽ വൈകുന്നേരം ഏഴു വരെ.
മുൻകാല പരിചയമുള്ളവരും ഇല്ലാത്തവരുമായ എല്ലാവർക്കും അപേക്ഷിക്കാം. അടുത്ത ഒരുമാസം മലപ്പുറത്തെ ഹോട്ടലുകൾ അടച്ചു പൂട്ടുന്നത് കൊണ്ട് യുക്തിവാദികൾ നേരിടുന്ന ഭക്ഷണ ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഹോടലുകൾ തുടങ്ങുന്നത്.
അല്ലാത്ത പക്ഷം യുക്തിവാദി നേതാക്കളുടെ ശക്തമായി പ്രതിഷേധം അറിയിച്ചു കൊണ്ടുള്ള അശ്ലീല, തെറി പോസ്റ്റുകൾ വരാതെ എഫ് ബിയെ മാലിന്യ മുക്തമാക്കി സൂക്ഷിക്കുക എന്ന ലക്ഷ്യവും ഉണ്ട് ഈ പരിശ്രമത്തിനു പിന്നിൽ
തെറി കേട്ട ചെവി കരിയാൻ താൽപര്യമില്ലാത്ത എല്ലാവർക്കും സഹകരിക്കാം

Tuesday, June 10, 2014

കുട്ടനും മുട്ടനും പിന്നെ യുക്തിവാദി കുറുക്കനും


കുട്ടനും മുട്ടനും പിന്നെ (ku)യുക്തിവാദി കുറുക്കനും

താഴെ കാണുന്ന പോസ്റ്റ്‌ വിശ്വാസികൾക്കിടിയിൽ ശത്രുതയും പകയും പ്രശ്നങ്ങളും വർഗ്ഗീയതയും  വളർത്തി കുട്ടനെയും മുട്ടനെയും തമ്മിലടിപ്പിച്ചു ചോരകുടിക്കാൻ ശ്രമിച്ച ക്രൂരൻ കുരക്കന്റെ  യുക്തിയുള്ള യുക്തിവാദി
Sadikkali Pathaya Kadvan എന്നയാൾ ഫ്രീതിങ്കെഴ്സ് എഫ് ബിയിൽഇട്ട പോസ്റ്റാണ് 

"കേരളത്തിലെ തൊണ്ണൂറു ശതമാനം ഹിന്ദുക്കളും കാര്യമായി മതവിശ്വാസം ഉള്ളവർ അല്ല മാത്രവും അല്ല അവർക്ക് അല്ലാഹുവിനെ , നബിയെ , ജീസസിനേ ഇവരെയൊന്നും ഉൾ കൊള്ളാൻ ഒരു മടിയും ഇല്ല എന്റെ ഒരു ഫ്രണ്ട് സുരേഷ് അവനു ഇടയ്ക്കിടെ പറയുന്നത് കേൾക്കാം എന്റെ അള്ള , പടച്ചോനെ എന്നൊക്കെ ഇത് മറിച്ചൊന്നു ചിന്തിക്കാൻ പറ്റുമോ ഒരു മുസ്ലീം അല്ലങ്കിൽ ക്ര്സ്താനി , ക്ര്ഷ്ണനെ , ശിവനെ വിളിക്കുന്നത്‌ ഒരിക്കലും ഉണ്ടാകില്ല അവർക്ക് അവരുടെ മതം വിട്ടു ഒരു പരിപാടിയും ഇല്ല (എന്റെ നീരീക്ഷണം മാത്രം )"

അതിനോടുള്ള പ്രതികരണം

എന്റെ സിദ്ദീകലീ ............ താങ്കളുടെ സുഹൃത്ത് മാത്രമല്ല കേരളത്തിലെ എല്ലാ വിശ്വാസികളും ദൈവമേ, മൈ ഗോഡ്, പടച്ചോനെ ഈശ്വരാ എന്നെല്ലാം വിളിക്കും. മുസ്ലിലം ഭൂരിപക്ഷപ്രദേശങ്ങളിലുള്ള അമുസ്‌ലിം വിശ്വാസികൾ അല്ലാ എന്നും വിളിക്കും. ഇതെല്ലാം ദൈവത്തെ അല്ലാഹുവിനെ ഈശ്വരനെ യഹോവയെ വ്യതസ്ത ഭാഷകളിൽ വിളിക്കുന്ന പേരാണ്. എന്നാൽ കൃഷ്ണാ ഗണപതിയെ യേശുവേ മുഹമ്മദ് നബിയെ എന്നൊന്നും പൊതുവെ ആരും വിളിക്കുന്നില്ല. കാരണം മുമ്പ് പറഞ്ഞതൊക്കെ ദൈവത്തിന്റെ നാമങ്ങളും ഇപ്പറഞ്ഞതൊക്കെ വ്യക്തികളുടെ പേരുകളും ആണ്. ഇത് പറഞ്ഞു വർഗ്ഗീയതയും വിഭാഗീയതയും വിധ്വഷവും വളർത്താൻ താങ്കളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തെണ്ടതുണ്ടോ ????

Wednesday, June 4, 2014

കൈവേലകളും കമ്പ്യൂട്ടര്‍ ഗെയിമുകളും പരിണാമം ‘തെളിയിക്കുന്നു!’

1
Bookmark and Share
റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ എന്ന ഗ്രന്ഥം വിലയിരുത്തുന്നു -ഭാഗം 10
 
ഗ്രന്ഥത്തിലെ എട്ടാം അധ്യായം വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അതിലേറ്റവും കൗതുകകരമായത് പരിണാമ വിശ്വാസത്തിന് ഡോകിന്‍സ് അവതരിപ്പിക്കുന്ന ചില ‘മൂര്‍ത്തമായ’ തെളിവുകളാണ്. അധ്യായത്തിലെ പ്രധാന പരിശ്രമം ജീവികള്‍ വളരുന്നതും നിലനില്‍ക്കുന്നതും ആസൂത്രകനില്ലാതെ സ്വയം സംഘാടനത്തിലൂടെ ‘പ്രാദേശികനിയമങ്ങള്‍’ (Local law) അനുസരിച്ചാണെന്ന് പറയാനാണ്. (പ്രാദേശിക നിയമങ്ങള്‍ എന്നതുകൊണ്ട് ഡോകിന്‍സ് ഉദ്ദേശിക്കുന്നത് ഏതൊരു ജീവിയിലും -കോശത്തിനകത്തുപോലും- അവയ്ക്ക് വളരാനും വികസിക്കാനും വേണ്ട നിയമങ്ങള്‍ നിലനില്‍ക്കുന്നുവെന്നാണ്.  നിയമങ്ങളുടെ സാന്നിധ്യം യാദൃഛിക പരിണാമം എന്ന ആശയത്തെ നിരാകരിക്കുകയാണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കാന്‍ ഉള്ള ബുദ്ധി പക്ഷേ അദ്ദേഹത്തിനില്ലാതെ പോയി). ഈ അധ്യായത്തിലെ ആദ്യ ഉപശീര്‍ഷകം തന്നെ ‘രംഗസംവിധായകനില്ലാതെ’ (194) എന്നാണ്.
 
മനുഷ്യന്‍ പലതും നിര്‍മ്മിക്കുന്നത് പ്രത്യേകം മാതൃകകള്‍ രൂപീകരിച്ചാണ്. എന്നാല്‍ ഒരാള്‍ ഒരു കറിവെക്കുകയോ കേക്കോ അപ്പമോ മറ്റോ ഉണ്ടാക്കുകയോ ചെയ്യുന്നത് പ്രത്യേകം രൂപരേഖകളോടുകൂടിയല്ല എന്നും അതുപോലെയാണ് ജൈവലോകത്തെ കോശവളര്‍ച്ചയും മനുഷ്യന്റെയും മറ്റും ഭ്രൂണവളര്‍ച്ചയും എന്ന് അദ്ദേഹം വിലയിരുത്തുന്നു. അതിലേക്ക് പോവുന്നതിന് മുമ്പ് കൗതുകകരമായ ആ ‘തെളിവുകള്‍’ ചര്‍ച്ച ചെയ്യാം. ”മനുഷ്യന്റെ നിര്‍മ്മാണ സാങ്കേതികവിദ്യകളില്‍ (Construction techniques) എനിക്കേറ്റവും പ്രിയപ്പെട്ട മാതൃകയിലേക്ക് ഞാനെത്തുകയാണ്; ‘ഒറിഗാമി’യാണത്. കടലാസ് മടക്കുകള്‍ കൊണ്ടുള്ള ഒരു നിര്‍മ്മാണ വിദ്യയാണ് ഒറിഗാമി. സാങ്കേതികമായി ഉന്നതിയിലേക്ക് ആ കലാരൂപത്തെ വികസിപ്പിച്ചെടുത്തിട്ടുള്ളത് ജപ്പാനിലാണ്. അതില്‍ എനിക്കറിയാവുന്ന ഏകവിദ്യ ‘ചൈനീസ് ജങ്ക്’ (Chinees Junk) നിര്‍മ്മിതിയാണ്. എന്റെ പിതാവാണ് എനിക്കത് പഠിപ്പിച്ചുതന്നത്. 1920-കളില്‍ ബോര്‍ഡിംഗ് സ്‌കൂളില്‍ പടര്‍ന്നുപിടിച്ച ഒരു കിറുക്കിനടിപ്പെട്ടാണ് അദ്ദേഹമത് പഠിച്ചത്.”(195) ഡോകിന്‍സ് പിതാവില്‍നിന്ന് പഠിച്ച  കടലാസ് കളിപ്പാട്ട നിര്‍മ്മാണ സാങ്കേതിക വിദ്യയായ ‘ചൈനീസ് ജംഗ്’ (നമ്മുടെ കടലാസ് തോണിയും ഓലപ്പന്തും കടലാസ് പൂക്കളും നിര്‍മിക്കന്ന തരം ഒരു കരവിദ്യതന്നെയാണ് ഒറിഗാമി) ഒരു കടലാസ് തോണി പോലെയുള്ള വസ്തുവാണ്. ആ കൈവിരുതിനെ ഡോകിന്‍സ് ജീവശാസ്ത്രവുമായി ബന്ധിപ്പിക്കുന്നത് കാണുക. ”ചൈനീസ് ജങ്ക് നിര്‍മ്മാണത്തെ ജീവശാസ്ത്രവുമായി ബന്ധപ്പെടുത്തുന്ന യഥാര്‍ത്ഥമായ ഒരു സവിശേഷതയെന്തെന്നാല്‍ ജങ്ക് അതിന്റെ പൂര്‍ണ്ണരൂപമെത്തുന്നതിന് മുമ്പ് നിരവധി മധ്യരൂപ ലാര്‍വാഘട്ടങ്ങളിലൂടെ (larval stage) കടന്നുപോകുന്നുവെന്നതാണ്. ഈ ലാര്‍വാരൂപങ്ങള്‍ സ്വന്തം നിലക്ക് വളരെ ആകര്‍ഷകങ്ങളാണ്. ഒറ്റനോട്ടത്തില്‍ എന്തെങ്കിലും സാമ്യമുണ്ടെന്ന് പറയാനാകാത്ത മനോഹരമായ പുല്‍ച്ചാടി (Caterpillar) ചിത്രശലഭത്തിന് മുന്നോടിയായുള്ള ഒരു മധ്യരൂപമാണെന്നത് പോലെയാണിത്.”(196) പുസ്തകത്തിലേക്ക് പോകാം. ഒറിഗാമി എന്തെന്ന് ഡോകിന്‍സ് വിശദീകരിക്കുന്നു. ”സമചതുരാകൃതിയിലുള്ള സാധാരണ കടലാസുകളില്‍ ലളിതമായ ചില മടക്കുകള്‍ ഇട്ടുകൊണ്ടാണ് ചൈനീസ് ജങ്ക് നിര്‍മ്മാണം തുടങ്ങുന്നത്, കടലാസ് മടക്കാന്‍ മാത്രമെ പാടുള്ളു. മുറിക്കാനോ ഒട്ടിക്കാനോ മറ്റെന്തെങ്കിലും അതിനുള്ളില്‍ തിരുകികയറ്റാനോ അനുവാദമില്ല. ഈ നിര്‍മ്മാണപ്രക്രിയ തിരിച്ചറിയാവുന്ന മൂന്ന് ‘ലാര്‍വാഘട്ട’ങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആദ്യഘട്ടം നാം നാട്ടുഭാഷയില്‍ കട്ടമരം എന്നുവിളിക്കുന്ന ഒരു ‘തടിച്ചങ്ങാടം’ (catamaran) ആണ്. അലമാര പോലെ ‘രണ്ട് അടപ്പുള്ള ഒരു പെട്ടി’ രണ്ടാമത്തേതാണ്. പൂര്‍ണരൂപത്തിലുള്ള ചൈനീസ് ജങ്ക് രൂപപ്പെടുന്നതിന് മുമ്പ് ഉണ്ടാകുന്ന മൂന്നാമത്തെ ലാര്‍വാഘട്ടം ‘ഫ്രെയിം ചെയ്യപ്പെട്ട ചിത്ര’മാണ്.  മറ്റൊരു വസ്തുതയെന്തെന്നാല്‍ അവസാനം പൂര്‍ണ്ണരൂപത്തിലുള്ള ചൈനീസ് ജങ്ക് മാത്രമല്ല മധ്യരൂപങ്ങളായ തടിച്ചങ്ങാടം, അലമാര, ഫ്രെയിം ചെയ്യപ്പെട്ട ചിത്രം തുടങ്ങിയവ തികച്ചും അതിശയകരമായി നമുക്ക് അനുഭവപ്പെടുന്നതാണ്. ഈ പ്രക്രിയയില്‍ നിങ്ങളുടെ കൈകള്‍ സദാ മടക്കുകളുണ്ടാക്കിക്കൊണ്ടിരിക്കുകയായിരിക്കും. എന്നാല്‍ ചൈനീസ് ജങ്കിന്റെയോ അതല്ലെങ്കില്‍ മേല്‍പറഞ്ഞ ലാര്‍വാഘട്ടത്തില്‍ ഏതിന്റെയെങ്കിലുമോ ബ്ലൂപ്രിന്റ് തീര്‍ച്ചയായും നിങ്ങള്‍ പിന്തുടരുന്നില്ല. ശലഭപ്പുഴുവില്‍നിന്ന് ചിത്രശലഭം ഉണ്ടാകുന്നതുപോലെ ആത്യന്തിക ഉല്‍പ്പന്നം ഉണ്ടാകുന്നത് വരെ അതുമായി യാതൊരു ബന്ധവുമില്ലാത്തതായി കാണപ്പെടുന്ന ഒരുകൂട്ടം ‘മടക്കല്‍ നിയമങ്ങള്‍’ (Folding rules) അനുകരിക്കുക മാത്രമാണ് നിങ്ങള്‍ ചെയ്യുന്നത്. ഒറിഗാമി ഉദാഹരണം ആഗോള നിയമത്തില്‍നിന്ന് ഭിന്നമായി പ്രാദേശിക നിയമങ്ങളുടെ പ്രാധാന്യത്തിലേക്ക് വെളിച്ചം വീശുന്നത് അങ്ങനെയാണ്” (197)
 
ഒറിഗാമിയും ജീവശാസ്ത്രവും തമ്മിലേച്ചുകെട്ടിയത് പൂര്‍ണമായി ഇവിടെ ചേര്‍ത്തിട്ടുണ്ട്. മാന്യവായനക്കാരെ, ഡോകിന്‍സ് നല്‍കിയ ഈ വിശദീകരണങ്ങളില്‍നിന്നു നിങ്ങളുടെ ബുദ്ധിയെ ബോധ്യപ്പെടുത്തുന്ന, നിങ്ങളുടെ കേവലയുക്തിയെ തൃപ്തമാക്കുന്ന, നിങ്ങളുടെ അന്വേഷണതൃഷ്ണക്കും സംശയങ്ങള്‍ക്കും ഉത്തരം നല്‍കുന്ന വല്ലതും നിങ്ങള്‍ക്ക് ലഭ്യമായോ? ഇനി ഡോകിന്‍സിന്റെ ഈ ഏച്ചുകെട്ടലുകളിലെ മുഴച്ചുനില്‍ക്കലുകള്‍ വരികള്‍ക്കിടയിലൂടെ വായിക്കാം. ഒറിഗാമി ഡോകിന്‍സ് പഠിച്ചത് അദ്ദേഹം അവകാശപ്പെടുന്നതുപോലെ പ്രാദേശികനിയമം (local rule) അനുസരിച്ച് ആകസ്മികമായല്ല. അദ്ദേഹം തന്നെ അത് പറയുന്നു. ”അതില്‍ എനിക്കറിയാവുന്ന ഏക വിദ്യ ‘ചൈനീസ് ജങ്ക്’ (Chinees junk) നിര്‍മ്മിതിയാണ്. എന്റെ പിതാവാണ് എനിക്കത് പഠിപ്പിച്ചുതന്നത്. 1920കളില്‍ ബോര്‍ഡിങ്ങ് സ്‌കൂളില്‍ പടര്‍ന്നുപിടിച്ച ഒരു കിറുക്കിനടിപ്പെട്ടാണ് അദ്ദേഹമത് പഠിച്ചെടുത്തത്.”(198) തുടര്‍ന്ന് ഡോകിന്‍സ് നക്ഷത്ര ചിഹ്നമിട്ട് അടിക്കുറിപ്പ് ചേര്‍ത്തിട്ടുണ്ട്. അതിങ്ങനെ: ”ഈ കിറുക്ക് പിന്നീട് ഇല്ലാതായി. പക്ഷെ 1950 കളില്‍ അതേ സ്‌കൂളുകളില്‍ ഞാനത് പുനരവതരിപ്പിച്ചു. ഒരു പകര്‍ച്ചവ്യാധിയുടെ രണ്ടാംഘട്ടം പോലെ അത് വീണ്ടും പടര്‍ന്നുപിടിക്കാന്‍ തുടങ്ങി.(199)
  
തീര്‍ച്ചയായും ഡോകിന്‍സ് തന്റെ അച്ഛനില്‍നിന്നാണ് ഒറിഗാമി വിദ്യ കരസ്ഥമാക്കിയത്. അച്ഛന്‍ 1920 കാലഘട്ടത്തില്‍ താന്‍ പഠിച്ചിരുന്ന സ്‌കൂളിലെ സഹപാഠികളില്‍ നിന്നും അധ്യാപകരില്‍നിന്നും. തീര്‍ന്നില്ല, 30 വര്‍ഷങ്ങള്‍ക്കുശേഷം ഡോകിന്‍സിലൂടെ നിരവധി പേര്‍ വീണ്ടും ഈ വിദ്യ കരസ്ഥമാക്കി.  കൃത്യമായ പ്ലാനിങ്ങോടെ വ്യക്തമായ ഗണിതനിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് ഓരോ പടിയിലും ഒറിഗാമി മുന്നേറുന്നത്. തന്റെ കൈയിലുള്ള കടലാസുകഷണത്തിന്റെ ഏതെങ്കിലും കോണോ മടക്കുന്ന വക്രതയോ ഒരല്‍പം മുന്നോട്ടോ പിറകോട്ടോ ആയാല്‍, അല്ലെങ്കില്‍ സമചതുരാകൃതിയില്‍ മുറിക്കേണ്ട കടലാസിന്റെ ചതുരാകൃതി ദീര്‍ഘചതുരമോ വിഷമചതുര്‍ഭുജമോ ആയാല്‍  ഉദ്ദേശ്യം നടക്കുന്നതല്ല. 
 
നമ്മുടെ തച്ചുശാസ്ത്രസാങ്കേതികവിദ്യ ഇതുപോലെയാണ്. കോണ്‍ക്രീറ്റ്, വീട് നിര്‍മ്മാണ രംഗത്തേക്ക് കടന്നുവരുന്നതിന് മുമ്പ് ഓട് വീടുകളായിരുന്നു കേരളത്തില്‍ വ്യാപകം. ഇതില്‍ എട്ടുകെട്ടും നാലുകെട്ടും മുപ്പത്തിമുക്കോലും 29/16 ഉം 26/14 ഉം തുടങ്ങി മാളികക്കെട്ടും കോണിയും വരെ കൃത്യമായ ഗണിതശാസ്ത്ര കണക്കുകളുടെ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചിരുന്നവയാണ്. അതിലെ ഓരോ കഴുക്കോലിലേക്കും തുളകളും ഗാഡികളും ചൂഴിയയും വീട്ടവും വളയും എല്ലാം, എല്ലാം കൃത്യമായ കണക്കുകളെ ആശ്രയിച്ചാണുള്ളത്. എന്നാല്‍ ഇതൊന്നും ഓരോ തച്ചനും കണക്ക് കൂട്ടി വരച്ചുണ്ടാക്കി പ്രായോഗികവത്കരിക്കുന്നവയല്ല. മുമ്പേതൊക്കെയോ അതിവിദഗ്ധ പെരുംതച്ചന്‍മാര്‍ കണക്കുകൂട്ടി നിര്‍മ്മിച്ചെടുത്ത രൂപരേഖ (Blueprint) വഴി തലമുറകളില്‍ നിന്ന് തലമുറകളിലേക്ക്  പകര്‍ന്ന അളവുകളും കണക്കുകളുമാണ്; ഡോകിന്‍സിന്റെ പിതാവിനെ സഹപാഠികളും അധ്യാപകരും  പഠിപ്പിച്ച ഒറിഗാമി പിതാവ് ഡോകിന്‍സിനും ഡോകിന്‍സ് തന്റെ സഹപാഠികള്‍ക്കും പഠിപ്പിച്ചുകൊടുത്തതുപോലെ. ഇവിടെയൊന്നും, ഒന്നും പ്രാദേശികമായോ സ്വയമോ രൂപപ്പെടുന്നില്ല. കൃത്യമായ ഗണിതശാസ്ത്ര കണക്കുകളും  അതിവിദഗ്ധമായ പ്ലാനിങ്ങുമാണ് ഇവയ്ക്ക് പിന്നില്‍. ആ സാങ്കേതികവിദ്യകള്‍ പഠിപ്പിച്ച യാഥാര്‍ത്ഥ ഗുരുനാഥന്‍മാരെ ശിഷ്യഗണങ്ങള്‍ അറിയില്ല എങ്കിലും അതിനെല്ലാം പിന്നില്‍ അതിവിദഗ്ധമായ തലച്ചോറുകള്‍ കൃത്യമായ ആസൂത്രണത്തോടെയും സാങ്കേതികത്തികവോടെയും പ്രവര്‍ത്തിച്ചിട്ടുണ്ട്.  ഡോകിന്‍സിനെ പോലെ പ്രായോഗികബുദ്ധിയും സാമാന്യയുക്തിയും ശാസ്ത്രബോധവുമില്ലാത്തവര്‍ക്ക് അത് തിരിച്ചറിയാന്‍ സാധിക്കാതെ ഒറിഗാമിയില്‍ ചൈനീസ് ജങ്ക് നിര്‍മ്മിക്കപ്പെടുന്നത് കേവലം സമചതുരാകൃതിയിലുള്ള ഒരു കടലാസ് കഷണവും തന്റെ 10 വിരലുകളുംകൊണ്ടു  മാത്രമാണെന്ന് കരുതാന്‍ മാത്രം മണ്ടന്മാരായിത്തീരുന്നത് സ്വാഭാവികം മാത്രം!
 
17ാം നൂറ്റാണ്ടിന്റെ തുടക്കംമുതല്‍  ജപ്പാനില്‍ നിലനില്‍ക്കുന്ന, 1900 മുതല്‍ ലോകവ്യാപകമായി പ്രചരിച്ച ഒറിഗാമിയില്‍ വ്യത്യസ്ത വിഭാഗങ്ങളിലായി നൂറുകണക്കിന് കൈവിരുതുകളുണ്ട്. ഓരോന്നും അതിസൂക്ഷ്മമായ ഗണിതശാസ്ത്ര നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഒറിഗാമി സാങ്കേതികവിദ്യ ഡോകിന്‍സിന്റെ പിതാവ് 1920കളില്‍ തന്റെ സഹപാഠികളില്‍നിന്നും പഠിച്ച് ഡോകിന്‍സിന് പഠിപ്പിച്ചുകൊടുത്തു (പാരമ്പര്യമായി കിട്ടിയില്ല!). അദ്ദേഹം അത് പഠിച്ചിട്ട് 65 വര്‍ഷത്തിലേറെയായി. എന്നിട്ടും ഇന്നുവരെ ചൈനീസ് ജങ്ക് നിര്‍മ്മാണമല്ലാതെ ഡോകിന്‍സിനൊന്നും പഠിക്കാന്‍ കഴിഞ്ഞില്ല എന്നതുതന്നെ ഇവിടെ ഒരു പ്രാദേശികനിയമവും നിലനില്‍ക്കുന്നില്ല, എല്ലാം പുറത്തുനിന്നുള്ള നിയമങ്ങളാല്‍ നിയന്ത്രിതമാണെന്ന് വ്യക്തമാക്കുന്നു.
  
ഒറിഗാമി സാങ്കേതികവിദ്യയെ കോശവളര്‍ച്ചയുമായി ബന്ധപ്പെടുത്തുന്നുണ്ട് ഡോകിന്‍സ്. ”മരിച്ച കടലാസിന് പകരം ജീവനുള്ള ജൈവകലയുടെ ഒരു പാളി ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒറിഗാമി ഉണ്ടാക്കണമെന്നിരിക്കട്ടെ. ജൈവകലയുടെ പാളി മടങ്ങിയും അകത്തേക്ക് തിരിഞ്ഞു ചുഴികളുണ്ടാക്കിയും വളരുന്ന സ്വഭാവം പ്രകടിപ്പിക്കുന്നുവെന്ന് കരുതുക. ആ ‘വളര്‍ച്ച’ പാളിയുടെ ചില ഭാഗങ്ങളില്‍ കൂടിയും മറ്റിടങ്ങളില്‍ കുറഞ്ഞുമുള്ള ഭിന്ന അനുപാതത്തിലുമാണെന്ന് സങ്കല്‍പിക്കുക. അങ്ങനെയെങ്കില്‍ നിങ്ങളുടെ കൈ പ്രവര്‍ത്തിക്കാതെ തന്നെ ആ പാളി സ്വയം വലിഞ്ഞുനീളാനും മടങ്ങിയൊടിയാനുമൊക്കെയുള്ള ആവേശകരമായ ഒരു സാധ്യതയുണ്ട്. ഏതെങ്കിലും ആഗോളപദ്ധതിയുടെ ഭാഗമായിട്ടല്ല മറിച്ച് പ്രാദേശിക നിയമങ്ങളായിരിക്കും പ്രസക്തമാവുക.”(200) എന്തൊക്കെയാണ് വിഭ്രാന്തിയുടെ മൂര്‍ധന്യാവസ്ഥയില്‍ ഡോകിന്‍സ് പറയുന്നത് എന്ന് നോക്കൂ! തുടര്‍ന്ന് ഇത് സാധ്യത മാത്രമല്ല എന്നുകൂടി വാദിക്കുന്നു ഡോകിന്‍സ്. ”കേവലം ആവേശകരമായ ഒരു സാധ്യത മാത്രമായി അതിനെ പരിമിതപ്പെടുത്തേണ്ടതില്ല, ശരിക്കും അതാണ് സംഭവിക്കുന്നത്. നമുക്കതിനെ ‘ഓട്ടോ ഒറിഗാമി’ (auto origami) അഥവാ സ്വയംകൃതമായ ഒറിഗാമി എന്ന് വിളിക്കാം.”(201) എത്രമാത്രം ദയനീയമല്ല ഈ വിലയിരുത്തല്‍. ഇത്രയും സാങ്കേതികതികവും ഗണിതശാസ്ത്ര നിയമങ്ങളുമുള്ള ഒരു വിദഗ്ധ ജോലി തന്നത്താന്‍ നിലവില്‍ വരും എന്ന് വെറുതെ പറയാന്‍ മാത്രം അജ്ഞതയും  അന്ധതയും ബാധിച്ചുവോ ഡോകിന്‍സിന്റെ മസ്തിഷ്‌കത്തിന്?!
  
ഇതിലും രസകരമായ മറ്റൊരു കൈവേലയിലൂടെ ‘പരിണാമം തെളിയിച്ചതിന്റെ’ സചിത്ര ചരിത്രം ഡോകിന്‍സ് വിശദീകരിക്കുന്നു. ആ ഭാഗത്തിന്റെ ഉപശീര്‍ഷകം ഇങ്ങനെയാണ്: ”ഒരു കമ്പ്യൂട്ടര്‍ ഉണ്ടായിരുന്നെങ്കില്‍ ഡാഴ്‌സിതോംസണ്‍ എന്തൊക്കെ ചെയ്യുമായിരുന്നു.” തുടര്‍ന്നദ്ദേഹം ആ ചരിത്രം വിശദീകരിക്കുന്നു. ”മഹാനായ സ്‌കോട്ടിഷ്  ജീവശാസ്ത്രജ്ഞനായിരുന്ന ഡാഴ്‌സി തോംസണ്‍ (Darcy Thompson) 1917ല്‍ ‘വളര്‍ച്ചയെയും രൂപത്തെയും പറ്റി’ (On Growth and Form) എന്ന പേരില്‍ ഒരു ഗ്രന്ഥം രചിക്കുകയുണ്ടായി. അതിന്റെ അവസാന അധ്യായത്തിലാണ് അദ്ദേഹം തന്റെ പ്രശസ്തമായ ‘രൂപമാറ്റത്തിന്റെ രീതിശാസ്ത്രം’ (method of transformation) അവതരിപ്പിക്കുന്നത്. തോംസണ്‍ അത് ചെയ്തത് എങ്ങനെയായിരുന്നെന്നോ? ആദ്യമായി ഒരു മുഖത്തിന്റെ ചിത്രം ഗ്രാഫ് പേപ്പറില്‍ വരക്കും. എന്നിട്ട് ആ ഗ്രാഫ് പേപ്പര്‍ ഗണിതശാസ്ത്രപരമായ ചില അനുപാതക്രമങ്ങളനുസരിച്ച് വ്യത്യസ്തമായ രീതിയില്‍ വക്രീകരിക്കുകയും വളക്കുകയുമൊക്കെ ചെയ്യും. ഇങ്ങനെ ചെയ്യുമ്പോള്‍ ആദ്യം വരച്ച ജീവി ബന്ധുവാണെന്ന് തോന്നിപ്പിക്കുന്ന മറ്റൊന്നായി തീരുന്നത് കാണിക്കാനാവും.”(202)
  
തുടര്‍ന്ന് ഡോകിന്‍സിന്റെ അതിഭാവന കാടുകയറി പരിണാമവിശ്വാസം തെളിയിക്കാന്‍ ശ്രമിക്കുന്നുണ്ട്. ”അസ്സല്‍ ഗ്രാഫ് പേപ്പറിനെ ഒരു റബ്ബര്‍ കഷ്ണമായി കരുതാം. അവിടെയാണല്ലോ നിങ്ങള്‍ ആദ്യത്തെ ജീവിയെ വരക്കുന്നത്. ഗണിതപരമായി നിര്‍വചിക്കാവുന്ന ചില മാനദണ്ഡങ്ങളെ ആസ്പദമാക്കി വലിക്കുകയോ നീട്ടുകയോ ചെയ്യാവുന്ന ഒരു റബ്ബര്‍ കഷ്ണം. നമുക്കതിനെ ഒരു ‘ഗണിത റബ്ബര്‍ ഷീറ്റെ’ന്ന് (mathematical rubber sheet) വിളിക്കാം. ഉദാഹരണമായി അദ്ദേഹം ആറിനം ഞണ്ടുകളെയാണ് തെരഞ്ഞെടുത്തത്. അതില്‍ ഒരെണ്ണത്തിന്റെ അതായത് ജെറിയോണിന്റെ (Geryon) ചിത്രം മാത്രമാണ് അദ്ദേഹം ഗ്രാഫ് പേപ്പറില്‍ വരച്ചത്. ആ ചിത്രമാണ് ഇവിടെ വക്രീകരിക്കാത്ത അസ്സല്‍ റബ്ബര്‍ ഷീറ്റ്. തുടര്‍ന്ന് അദ്ദേഹം തന്റെ ഗണിത റബ്ബര്‍ ഷീറ്റ് അഞ്ച് വ്യത്യസ്ത രീതിയില്‍ വളക്കുകയും ഒടിക്കുകയുമൊക്കെ ചെയ്തു. ജെറിയോണ്‍ ഒഴികെയുള്ള മറ്റ് അഞ്ച് സ്പീഷിസുകളില്‍പെട്ട ഞണ്ടുകളുടെ ഏകദേശരൂപസാദൃശ്യം കൈവരിക്കുകയായിരുന്നു തോംസന്റെ ലക്ഷ്യം. പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആവേശകരമാണെങ്കിലും ഗണിതശാസ്ത്രപരമായ വിശദാംശങ്ങള്‍ ഇവിടെ വിട്ടുകളയുകയാണ്. ഇങ്ങനെ ഒരു രൂപത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പോകാന്‍ വലിയ പ്രയാസമില്ലെന്നാണ് ഇവിടെ വ്യക്തമാവുന്നത.്”(203)
  
 
തുടര്‍ന്നദ്ദേഹം ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് മനുഷ്യപരിണാമവും ‘തെളിയിക്കുന്നുണ്ട്.’ അതും ചിത്ര സഹിതം! ”അങ്ങനെ നോക്കിയാല്‍ മനുഷ്യന്റെ തലയോട്ടി ഒരു ‘ഗണിത റബ്ബര്‍ ഷീറ്റില്‍’ വരക്കുകയും അതിനെ ഗണിതസമവാക്യങ്ങളനുസരിച്ച് വളക്കുകയും വക്രീകരിക്കുകയുമൊക്കെ ചെയ്യുകയാണെങ്കില്‍ നമ്മുടെ അടുത്ത കസിനായ ചിമ്പാന്‍സിയുടെ തലയോട്ടിയുടെ ആകൃതി ലഭിക്കും. കുറെക്കൂടി പ്രകടമായ ഒരു വക്രീകരണത്തിലൂടെ ഒരുപക്ഷെ നമ്മുടെ കുറച്ച് അകന്ന ബന്ധുവായ ബബൂണിന്റെ (baboon) തലയോട്ടിയിലെത്തിച്ചേരാന്‍ വിഷമമുണ്ടാവില്ല തന്നെ. ഇതുതന്നെയാണ് സത്യത്തില്‍ ഡാഴ്‌സ് തോംസണ്‍ ചെയ്തു കാണിച്ചത്. പക്ഷെ, ഇവിടെ, വീണ്ടും പറയട്ടെ, ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. അതെന്തെന്നാല്‍ നാമിവിടെ മനുഷ്യന്റെ തലയോട്ടിയാണ് ആദ്യം വരക്കാന്‍ തന്നിഷ്ടപ്രകാരം തീരുമാനിക്കുന്നത്. അതിനുശേഷം അതിനെ ക്രമപ്പെടുത്തി ചിമ്പാന്‍സിയുടെയും ബബൂണിന്റെയും  തലയോട്ടി രൂപപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്നാലിവിടെ മനുഷ്യന്റെ തലയോട്ടിയില്‍ തുടങ്ങണമെന്ന് നിര്‍ബന്ധമൊന്നുമില്ല. വേണമെങ്കില്‍ ചിമ്പാന്‍സിയുടെ തലയോട്ടി ആദ്യം വരക്കാം. തുടര്‍ന്ന് ആവശ്യം വേണ്ട വക്രീകരണങ്ങളും ഭേദഗതികളും വരുത്തി അതിന് ബബൂണിന്റെയോ മനുഷ്യന്റെയോ തലയോട്ടിയാക്കി മാറ്റാം. കുറെക്കൂടി വ്യക്തമായി പറഞ്ഞാല്‍, ഒരു ഓസ്ട്രിലോ പിതികസിന്റെ തലയോട്ടിയുടെ ചിത്രം ആദ്യം വക്രതയില്ലാത്ത ഗ്രാഫ് പേപ്പറില്‍ വരച്ച് പിന്നീടതിനെ ക്രമപ്പെടുത്തി മനുഷ്യന്റെ തലയോട്ടിയാക്കുകയാണ് ഒരു പരിണാമപുസ്തകത്തില്‍ ചെയ്യേണ്ടിയിരുന്നത്. പക്ഷെ, ഡാഴ്‌സി തോംസന്റെ പുസ്തകം അത്തരത്തിലൊന്നായിരുന്നില്ല.”(204)
 
മുകളില്‍ വായിച്ചതുപോലെ ”മനുഷ്യന്റെ തലയോട്ടി ഒരു ‘ഗണിത റബര്‍ ഷീറ്റില്‍’ വരക്കുകയും അതിനെ ഗണിത സമവാക്യങ്ങളനുസരിച്ച് വളക്കുകയും വക്രീകരിക്കുകയുമൊക്കെയാണെങ്കില്‍” എന്ന ഭാവനാപൂര്‍വകമായ പ്രസ്താവനയിലൂടെ തുടങ്ങി ഡോകിന്‍സ് അവസാനിപ്പിക്കുന്നത് ”കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു ഓസ്ട്രിലോപിതിക്കസിന്റെ തലയോട്ടിയുടെ ചിത്രം ആദ്യം വക്രതയില്ലാത്ത ഗ്രാഫ് പേപ്പറില്‍ വരച്ച് പിന്നീടതിനെ ക്രമപ്പെടുത്തി മനുഷ്യന്റെ തലയോട്ടിയാക്കാനാണ് ഒരു പരിണാമ പുസ്തകത്തില്‍ ചെയ്യേണ്ടിയിരുന്നത്. പക്ഷെ, ഡാഴ്‌സി തോംസന്റെ പുസ്തകം അത്തരത്തിലൊന്നായിരുന്നില്ല എന്നതാണ് വാസ്തവം”(205)  എന്ന് പറഞ്ഞുകൊണ്ടാണ്. മനുഷ്യ തലയോട്ടി റബ്ബര്‍ ഷീറ്റില്‍ വരച്ചു പരിണാമം തെളിയിക്കാമെന്ന ആശയം മുന്നോട്ടുവെച്ചതും തോംസണായിരുന്നില്ല, മറിച്ച് ഡോകിന്‍സ് തന്നെയായിരുന്നു എന്നാണ്  സൂക്ഷ്മമായി വരികള്‍ വായിക്കുമ്പോള്‍ മനസ്സിലാകുന്നത്.  ഈ ഭാഗം ഡോകിന്‍സ് അവസാനിപ്പിക്കുന്നത് തോംസണ്‍ ചിമ്പാന്‍സി തലയോട്ടിക്ക് പകരം മനുഷ്യ തലയോട്ടി ചിത്രീകരിച്ചു എന്ന വിമര്‍ശനത്തോടെയാണ്. നേരത്തെ ഡോകിന്‍സ് അദ്ദേഹത്തിന്റെ അച്ഛനും അദ്ദേഹത്തിനും ഒറിഗാമി വിഷയത്തില്‍ കിറുക്കാണെന്നു സൂചിപ്പിച്ച പോലെ ഡോകിന്‍സിന് ശരിക്കും കിറുക്ക് തന്നെയാണോ?
 
1920കളിലെ ഒറിഗാമിയും 1917ലെ ഡാഴ്‌സി തോംസന്റെ പരീക്ഷണങ്ങളും പരിണാമത്തിന് തെളിവ് എഴുന്നള്ളിക്കാന്‍ ഡാര്‍വിന്‍സ് റൊട്ട്‌വീലര്‍ എന്നു വിളിപ്പേരുള്ള(206) നിയോ ഡാര്‍വിനിസത്തിന്റെ ബ്രാന്റ് അംബാസഡര്‍ റിച്ചാര്‍ഡ് ഡോകിന്‍സ് ഇന്നും ആശ്രയിക്കുന്നു എന്നതുതന്നെ പരിണാമ വിശ്വാസം ഒരു നൂറ്റാണ്ടു മുമ്പത്തേതില്‍നിന്നും ഒരല്‍പം പോലും മുന്നോട്ടുപോയിട്ടില്ലെന്ന് വ്യക്തമാക്കുന്നു. മാത്രമല്ല, തോംസണെ ഉദ്ധരിച്ച അതേ പേജില്‍ തന്നെ ഏണസ്റ്റ് ഹെക്കലിന്റെ ഒരു കലാസൃഷ്ടിയും ചേര്‍ത്തിട്ടുണ്ട്. നിയോഡാര്‍വിനിസം ഇന്നും ഹെക്കല്‍ വരകളെ വാരിപ്പുണരുന്നു എന്നും ഇത് തെളിയിക്കുന്നു. ഡോകിന്‍സ് തന്റെ പുസ്തകത്തിന് നല്‍കിയ പേര് (പരിണാമത്തിന്റെ തെളിവുകള്‍) അന്വര്‍ത്ഥ മാക്കുന്ന ‘തെളിവുകള്‍’ തന്നെ!
  
കരവിരുതുകളും പൊടിക്കൈകളും പരിണാമവിശ്വാസത്തിന് തെളിവായി പരിണമിപ്പിക്കുന്നതിന്റെ ‘ശക്തിയും സൗന്ദര്യവും’ നാം അറിയുകയും ആസ്വദിക്കുകയും ചെയ്തു. ഇനി കമ്പ്യൂട്ടര്‍ ഗെയിമുകളും പ്രോഗ്രാമുകളും പരിണാമവിശ്വാസം തെളിയിക്കുന്ന ‘കമനീയ’ കാഴ്ചകളും പുസ്തകം ആസ്വദിപ്പിക്കുന്നു. ”ഏതാണ്ട് 25-വര്‍ഷത്തിന് മുമ്പ് കൃത്രിമ നിര്‍ധാരണത്തിന്റെ (artificial selection) കരുത്ത് വ്യക്തമാക്കുന്ന ഒരു കമ്പ്യൂട്ടര്‍ സിമുലേഷന്‍ (simulation) ഞാന്‍ തയ്യാറാക്കുകയുണ്ടായി. ഒരു കമ്പ്യൂട്ടര്‍ ഗെയിമായിരുന്നു അത്. റോസ, നായ, കന്നുകാലി എന്നീ ഇനങ്ങളില്‍ ഏറ്റവും നല്ല ബ്രീഡിങ്ങിന് സമ്മാനം ലഭിക്കുന്ന രീതിയിലായിരുന്നു ഗെയിം ആസൂത്രണം ചെയ്തിരുന്നത്. കളിക്കാരന്റെ മുമ്പില്‍ ഒമ്പത് രൂപങ്ങള്‍ തെളിയും. ‘കമ്പ്യൂട്ടര്‍ ബയോമോര്‍ഫ്’ എന്നാണവ അറിയപ്പെട്ടിരുന്നത്.”(207) തുടര്‍ന്ന് ഗെയിം എങ്ങനെ പുരോഗമിക്കുന്നുവെന്ന് വിശദമായി വിശദീകരിക്കുന്നുണ്ട്. തുടര്‍ന്ന് ഡോകിന്‍സ് നിര്‍മിച്ച കമ്പ്യൂട്ടര്‍ ഗെയിം അദ്ദേഹം തന്നെ സ്വയം പരീക്ഷിച്ചറിഞ്ഞതിന്റെ  സാക്ഷ്യപത്രം. ”അവയില്‍ ചിലവ ഞാന്‍ സ്വയം പരീക്ഷിച്ച് നോക്കിയിട്ടുണ്ട്. എന്റെ ആദ്യ പ്രോഗ്രാമിന്റെ പേര് ബ്ലൈന്റ് വാച്ച് മേക്കര്‍ (Blind WatchMaker) എന്നായിരുന്നു. ഒരു വൃക്ഷവളര്‍ച്ചയുടെ ഭ്രൂണശാസ്ത്രമാണ് അതില്‍ ഉള്ളടക്കം ചെയ്തിരുന്നത്. ‘ബ്ലൈന്റ് വാച്ച് മേക്കര്‍’ പ്രോഗ്രാം തുടങ്ങുന്നത് ലളിതമായ ഒരു വൃക്ഷത്തില്‍ നിന്നാണെങ്കിലും തുടര്‍ന്നിങ്ങോട്ട് അത് വളര്‍ന്നു പന്തലിച്ച് നിരവധി പരിണാമരൂപങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു അത്ഭുതലോകം പോലെ ആയിത്തീരും. പലതിനും ഒരുതരം നിഗൂഢമായ സൗന്ദര്യമുണ്ടാവും. കളിക്കുന്നയാളിന്റെ മനോധര്‍മ്മമനുസരിച്ചായിരിക്കും രൂപങ്ങള്‍ സൃഷ്ടിക്കപ്പെടുക. അയാളുടെ മനസ്സിലിരിപ്പനുസരിച്ച് ചിലവക്ക് പ്രാണികളുടെ രൂപമായിരിക്കും. മറ്റു ചിലവക്ക് ചിലന്തിയുടെയോ നക്ഷത്രമത്സ്യത്തിന്റെയോ രൂപം ലഭിക്കാം.” (208) എത്ര ‘നല്ല’ തെളിവുകള്‍!!
 
തുടര്‍ന്ന് ഈ കമ്പ്യൂട്ടര്‍ ഗെയിമിന്റെ പുതിയ പതിപ്പിനെ കുറിച്ചും അപ്‌ഡേഷനെ കുറിച്ചും വിശദീകരിക്കുന്നത് കാണുക. ”തുടര്‍ന്ന് ഭ്രൂണശാസ്ത്ര അടിത്തറ കുറെക്കൂടി സ്വാധീനിക്കുന്ന ജീനുകളെ ഉള്‍പ്പെടുത്തി ഈ പ്രോഗ്രാം പരിഷ്‌കരിച്ചിരുന്നു.”(209) കൂടാതെ പരിണാമം തെളിയിക്കാന്‍ മറ്റൊരു കമ്പ്യൂട്ടര്‍ ഗെയിം നിര്‍മിച്ചതിനെ കുറിച്ച് വിശദീകരിക്കുന്നു. ”പിന്നീട് ‘ആര്‍ത്രോമോര്‍ഫുകള്‍’ (Arthromorphs) എന്ന പേരില്‍ കുറേക്കൂടി വിശാലമായ ഒരു പ്രോഗ്രാം  ടെഡ് കീലറുമായി (Ted kaelhler) ചേര്‍ന്ന് ഞാന്‍ തയ്യാറാക്കുകയുണ്ടായി. ആപ്പിള്‍ കമ്പ്യൂട്ടര്‍ കമ്പനിയിലായിരുന്നു അന്നദ്ദേഹം ജോലി ചെയ്തിരുന്നത്. ഇതിലുപയോഗിച്ചിരുന്ന ഭ്രൂണശാസ്ത്രത്തിന് ജൈവശാസ്ത്രപരമായ ചില സവിശേഷതകളുണ്ടായിരുന്നു. ഷഡ്പദങ്ങള്‍, ചിലന്തികള്‍, സെന്റിപ്രോഡുകള്‍ എന്നിവക്ക് പുറമേ ആര്‍ത്രോപോഡ് വിഭാഗത്തിലേതിന് തുല്യമായ പല ജീവികളുടെയും രൂപം പ്രജനനം ചെയ്‌തെടുക്കാനുള്ള സാങ്കേതിക സൗന്ദര്യം ഈ പ്രോഗ്രാമിനുണ്ടായിരുന്നു. ഇത്തരത്തില്‍ ബയോമോര്‍ഫ്, ആര്‍ത്രോമോര്‍ഫ്, കോങ്കോ മോര്‍ഫ് (conchomorphs), കമ്പ്യൂട്ടര്‍ മൊളാസ്‌കുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രോഗ്രാം മുന്നോട്ടുപോകുന്നത്. ഈ പ്രോഗ്രാമുകളെക്കുറിച്ച് ‘Climbing Mount Improbable’ എന്ന ഗ്രന്ഥത്തില്‍ ഞാന്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്” (210) ഈ കമ്പ്യൂട്ടര്‍ ഗെയിമുകളില്‍ ഡോകിന്‍സിനുള്ള വിശ്വാസവും ആശ്രിതത്വവും എത്രയെന്നു വ്യക്തമാക്കുന്നതാണ് അവസാന വാചകം. ഇതേ ഗെയിമിനെ അവസാന അധ്യായത്തിലും ഡോകിന്‍സ് ആശ്രയിക്കുന്നുണ്ട്. (211)
 
അമിതാത്മവിശ്വാസമാണോ അതോ ഗതികേടാണോ ഇവിടെ ദൃശ്യമാകുന്നത്? കമ്പ്യൂട്ടര്‍ ഗെയിം കൊണ്ട് പരിണാമം തെളിയിച്ചുകൊടുക്കുന്നത് കിന്റര്‍ ഗാര്‍ട്ടന്‍ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നെങ്കില്‍ അവര്‍ക്ക് അത് സ്വീകാര്യമായേനെ. പക്ഷെ ഡോകിന്‍സ് ഇതവതരിപ്പിക്കുന്നത് ശാസ്ത്ര സാങ്കേതിക ബോധമുള്ള ഒരു കൂട്ടം വായനക്കാര്‍ക്ക് മുന്നിലാണെന്ന്  അദ്ദേഹം മനസ്സിലാക്കേണ്ടിയിരുന്നു. ഇനിയുമുണ്ട് ഡോകിന്‍സിന്റെ ഗ്രന്ഥത്തില്‍ പരിണാമ വിശ്വാസത്തിന് തെളിവായവതരിപ്പിക്കുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍.  അവ സന്ദര്‍ഭോചിതം ചര്‍ച്ചക്കെടുക്കാം.
 
കുറിപ്പുകൾ 
 
194. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍, സി. രവിചന്ദ്രന്‍, ഡി. സി ബുക്‌സ്, പേജ് 267.
195. അതേ പുസ്തകം, പേജ് 280.
196. അതേ പുസ്തകം, പേജ് 280.
197. അതേ പുസ്തകം, പേജ് 280, 281.
199. അതേ പുസ്തകം, പേജ് 280.
200. അതേ പുസ്തകം, പേജ് 280.
201. അതേ പുസ്തകം, പേജ് 282.
202. അതേ പുസ്തകം, പേജ് 282.
203. അതേ പുസ്തകം, പേജ് 372-374.
204. അതേ പുസ്തകം, പേജ് 374.
205. അതേ പുസ്തകം, പേജ് 376.
206. അതേ പുസ്തകം, പേജ് 376.
207. നാസ്തികനായ ദൈവം; റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ലോകം, സി. രവിചന്ദ്രന്‍. ഡി. സി. ബുക്‌സ് പേജ് 16.
208. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍, പേജ് 71.
209. അതേ പുസ്തകം, പേജ് 72, 73.
210. അതേ പുസ്തകം, പേജ് 73.
211. അതേ പുസ്തകം, പേജ് 507.