Followers

Wednesday, January 25, 2012

പച്ചക്കുതിരപ്പുറമേറിയ യുക്തിവാദിനി

പച്ചക്കുതിര മാസിക 2011 ഡിസംബര്‍  ലക്കം കവര്‍സ്റ്റോറി മലപ്പുറത്ത് ഒരു മുസ്ലിം കുടുംബത്തിനു മതരഹിത ജീവിതം സാധ്യമാകുമോ എന്ന ശ്രീമതി ഫൌസിയയുമായുള്ള അഭിമുഖം വിലയിരുത്തപ്പെടുന്നു, (ഒന്നാം ഭാഗം)     


 പച്ചക്കുതിര 2011 ഡിസംബര്‍ ലക്കം കവര്‍സ്റ്റോറി, മലപ്പുറം ചെമ്മങ്കടവ് GMUP സ്കൂള്‍ പ്രധാനാദ്ധ്യാപികയും KYS (കേരള യുക്തിവാദി സംഘം) മലപ്പുറം ജില്ലാ പ്രസിഡന്റ് ഇ എ ജബ്ബാറിന്റെ ഭാര്യയുമായ ശ്രീമതിഫൌസിയയുമായി താഹ മാടായി നടത്തിയ അഭിമുഖമാണ്. അതില്‍ അവര്‍ ഉന്നയിച്ച ചില പ്രശ്നങ്ങള്‍ വിചിന്തനം നടത്താനുള്ള ഒരു ശ്രമമാണ്.
അതിനു മുമ്പ് ഈ അഭിമുഖത്തെയും ഒന്ന് പരിചയപ്പെടാം.
പച്ചക്കുതിര മാസിക മലയാളത്തിന്റെ പ്രമുഖ പ്രസിദ്ധീകരണാലയമായ DC ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്...... അവര്‍ പച്ചക്കുതിരയെ സ്വയം പരിച്ചയപെടുത്തുന്നത് ഇങ്ങനെ

"A monthly in Malayalam, Pachakuthira covers mainly topics of general interest such as current affairs, politics, social issues, articles and poems, interviews with important personality and so on. An issue costs Rs.12/-" (1 )

ഇവര്‍ അവകാശപ്പെടുന്നത് പോലെ അത്രക്ക് "I
mportant personality" യാണോ മലപ്പുറത്തെ കേവലം ഒരു അധ്യാപികയായ ശ്രീമതി ഫൌസിയ?.
മാത്രമല്ല മാസിക മുഖപേജില്‍ കവര്‍ സ്റ്റോറിയെ പരിചയപ്പെടുത്തിയ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഇങ്ങനെ വായിക്കാം
"മലപ്പുറത് ഒരു മുസ്ലിം കുടുംബത്തിനു മതരഹിത ജീവിതം സാധ്യമാവുമോ?"2
ആദ്യം ഈ രണ്ടു കാര്യങ്ങള്‍ പരിശോദിച്ചു ഫൌസിയയുടെ ആരോപണങ്ങളും കണ്ടെത്തലുകളും വിലയിരുത്തലുകളും വിചിന്തനം നടത്താം.

ശ്രീമതി ഫൌസിയ രണ്ടു വര്‍ഷം KYS സെക്രടറി ആയിരുന്നു3 എന്നത് മാത്രമാണ് അവരുടെ പൊതു ജീവിതമെന്ന് മാസിക തന്നെ പരിചയപ്പെടുത്തുന്നു. അവരുടെ മറ്റൊരു പ്രവര്‍ത്തന മേഖല അവരുടെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനമാണ്4 അത് അവരുടെ തൊഴിലുമായി ബന്ധപ്പെട്ടു അവകാശ സംരക്ഷണത്തിനു മാത്രമാണ്. വേറെ ഒന്നുള്ളത് ഏറ്റവും നല്ല യുക്തിവാദി പ്രവര്‍ത്തകക്കുള്ള കുറ്റിപ്പുഴ അവാര്‍ഡ് ലഭിച്ചു5 എന്നതാണ്. തനിക്കു താന്‍ നല്‍കുന്ന അവാര്‍ഡിനെന്തു വില പൊതുസമൂഹത്തില്‍?!. ഇത്തരം അവാര്‍ഡുകളുടെ വാര്‍ത്ത ഓരോ ലക്കം യുക്തിവിചാരത്തിലും സുലഭമാണ്.

പക്ഷെ ഈ അഭിമുഖം പച്ചക്കുതിരയെ സംബന്ധിച്ച് ഏറെ പ്രസക്തവും നിലനില്‍പ്പിന്റെ ഭാഗവുമാണെന്നത്  പ്രസ്താവ്യമാണ്. വിഷയ ദാരിദ്ര്യത്തിലും വിചാര ദാരിദ്ര്യത്തിലും പെട്ടുഴലുന്ന, എടുത്തു പറയാന്‍
പ്രത്യേക
ലക്ഷ്യങ്ങളൊന്നുമില്ലാത്ത, വിവാദങ്ങള്‍ സൃഷ്ടിച്ചു ചീപ് പബ്ലിസിറ്റി നേടുന്ന ചില 'മാധ്യമ' പ്രവര്‍ത്തനങ്ങളുടെ ഭാഗം മാത്രമാണ് ഈ അഭിമുഖവും.

ഈ അഭിമുഖത്തില്‍ ഏറെ അടിവരയിട്ടു പരിചയപ്പെടുത്തിയ ഈ ഭാഗം (
"മലപ്പുറത് ഒരു മുസ്ലിം കുടുംബത്തിനു മതരഹിത ജീവിതം സാധ്യമാവുമോ?"2
 




നാം കണ്ടു. ഈ പ്രസ്താവന ഏറെ അപഹാസ്യമായി എന്ന് പറയേണ്ടി വന്നതില്‍ ലജ്ജിക്കുന്നു. ഈ വിവരക്കേട് വന്നത് DC കിഴക്കേമുറി എന്ന പ്രതിഭ തുടങ്ങിയ സ്ഥാപനത്തില്‍ നിന്നാണല്ലോ എന്നത് മലയാള അക്ഷരലോകത്തിനു അപമാനമല്ലാതെ മറ്റെന്തു നല്‍കും.

KYS മുന്‍ സംസ്ഥാന സെക്രട്ടറിയും, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും വര്‍ത്തമാന കാല മലപ്പുറം ജില്ല പ്രസിഡന്റും ഭാര്യയും ഭര്‍ത്താവുമായ സന്താനങ്ങളെ ഒരു മത രീതിയും പരിചയപ്പെടുത്താതെ വളര്‍ത്തിയ6 ഇ എ ജബ്ബാര്‍ ഫൌസിയ
കുടുംബത്തിനു
"മുസ്ലിം കുടുംബം" എന്ന ഓമനപ്പേര് നല്‍കിയത് വിവരക്കേടോ അതോ ബോധ പൂര്‍വമോ?. വിവരക്കേടാവാനെ വഴി കാണുന്നുള്ളൂ. ഇത്തരം 'മാധ്യമ' ധര്‍മം നമ്മെ എവിടെ കൊണ്ടെത്തിക്കും. വരികള്‍ക്കിടയില്‍ അബദ്ധങ്ങളും അര്‍ദ്ധ സത്യങ്ങളും എഴുതിപ്പിടിപ്പിക്കുന്നത് പലര്‍ക്കും അത്ര ഗൌരവമുള്ള വിഷയമല്ല. പക്ഷെ ഏറ്റവും പ്രധാനപ്പെട്ട വാചകം തന്നെ ഇങ്ങനെ വിവരക്കേട് ആയാല്‍ ആ പ്രസിദ്ധീകരണത്തിന്റെ പിന്നണി പ്രവര്‍ത്തകരുടെ വിവരവും നിലവാരവും എത്ര ശോചനീയമായിരിക്കില്ല!!.

ഈ അഭിമുഖം പ്രസിദ്ധീകരിച്ചത് DCB യുടെ ഇസ്ലാം വിരുദ്ധ നിലപാട് കൊണ്ടാണെന്നൊന്നും എനിക്കഭിപ്രായമില്ല. എന്തെങ്കിലുമൊക്കെ കുത്തിനിറച്ചു മാസാന്തം സാധനം പുറത്തിറക്കേണ്ടേ., അതിനുള്ള നെട്ടോട്ടത്തില്‍ കിട്ടിയ......... മുഴുവന്‍ കുത്തി നിറച്ചെന്നു മാത്രം.
അതിലൂടെ മലീമസമാകുന്നത് ബൌദ്ധിക മലയാളമാണല്ലോ......... അതെന്തായാലും പ്രശ്നമില്ല 'ദീപസ്തംബം മഹാക്ഷ്യര്യം നമുക്കും കിട്ടണം.........................'

അഭിമുഖത്തിലൂടെ മുന്നോട്ട് പോകാം.


അഭിമുഖത്തില്‍ ആദ്യ ചോദ്യം തന്നെ മാധവിക്കുട്ടി (കമല സുരയ്യ) മുസ്ലിമായതും ശ്രീമതിഫൌസിയ ഇസ്ലാം ഉപേക്ഷിച്ചതുമാണ്. കമലസുരയയെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്നൊഴിഞ്ഞുമാറി തന്‍ എന്ത് കൊണ്ട് ഇസ്ലാം ഉപേക്ഷിച്ചു എന്ന് പറയാന്‍ ശ്രമിക്കുന്നുണ്ട്7 Mrsഫൌസിയ. "ഏതൊരു മതത്തിന്റെയും ആശയങ്ങളും സ്ത്രീ വിരുദ്ധ ആശയങ്ങളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത് കൊണ്ടാണ് ഞാന്‍ മതരഹിതയായി മാറിയത്. ...................................................................ഖുര്‍ആനിന്റെയും ഹദീസിന്റെയും അര്‍ത്ഥം പഠിപ്പിക്കും. അപ്പോള്‍ തന്നെ ദൈവം എന്ത് കൊണ്ട് ഇങ്ങനെ സ്ത്രീകളോട് പക്ഷപാതപരമായി പെരുമാറുന്നു എന്നൊക്കെ ചിന്ത എനിക്കുണ്ടായിരുന്നു."8

അവര്‍ ഇസ്ലാം ഉപേക്ഷിക്കുവാനും നാസ്തിക ഭൌതിക യുക്തിവാദം സ്വീകരിക്കാനും കാരണമായി ചൂണ്ടിക്കാട്ടുന്നത് പുരുഷന് നാല് കെട്ടാനുള്ള അനുവാദവും സ്വത്തവകാശ പ്രശ്നവുമാണെന്നു പറയുന്നു. അത് അവരുടെ വാക്കുകളിലൂടെ അറിയാം.
"പുരുഷന്മാര്‍ക്ക് നാല് വിവാഹം ചെയ്യാം എന്നൊക്കെ പഠിച്ചു തുടങ്ങിയപ്പോഴാണ് ആ മതത്തിന്റെ ആശയങ്ങളോട് എതിര്‍പ്പ് തുടങ്ങിയത്. പിന്നെ സ്വത്തവകാശ നിയമത്തില്‍ പുരുഷന്റെ പകുതി സ്ത്രീക്ക് മതി എന്ന ആശയം-അത്തരം കാര്യങ്ങള്‍ വരുമ്പോഴാണ് ദൈവം എന്തുകൊണ്ട് പെണ്ണുങ്ങളോട് ഇങ്ങനെ കാണിക്കുന്നു എന്ന ഒരു ചിന്ത മനസ്സില്‍ വരുന്നത്."8
അടുത്തത് ഇസ്ലാമിന് മുമ്പ് സ്ത്രീകള്‍ക്ക് ഏറെ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാല്‍ ഇസ്ലാം അത് നിഷേധിക്കുകയാണ് ചെയ്തത് എന്നതാണ്.
അവര്‍ ഇങ്ങനെ പ്രസ്താവിക്കുന്നു. "അവര്‍ പറയുന്ന ഒന്നുരണ്ടുദാഹരണങ്ങളില്‍ പ്രധാനപ്പെട്ടത്, ജാഹിലിയാ കാലത്ത് പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടി എന്നതാണ്. ആ സമ്പ്രദായത്തിന്‌ അറുതി വരുത്തിയത് ഇസ്‌ലാം എന്നാണ് അവരുടെ വാദം. എന്നാല്‍ അതെ ചരിത്രം നമുക്ക് പരിശോധിച്ചാല്‍ മുഹമ്മദ്‌ നബിയുടെ ആദ്യ ഭാര്യ ഖദീജ ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ധനികയും വ്യവസായ പ്രമുഖയുമായിരുന്നു. ആ ഖദീജയുടെ കണക്കെഴുത്തുകാരനായിട്ടാണ് മുഹമ്മദ്‌ നബി വരുന്നത്. പിന്നീടാണ് ഭര്‍ത്താവായി മാറുന്നത്. ജനിക്കുന്ന പെണ്‍കുട്ടികളെ മുഴുവനും ജീവനോടെ കുഴിച്ചുമൂടുന്ന കാലഘട്ടത്തില്‍ ഖദീജയെ ഇത്രയും ധനികയായ ഒരു വ്യാപാരിക്ക് തന്റെ കണക്കെഴുത്തുകാരനായ മുഹമ്മദ്‌ നബിയെ സ്നേഹിക്കാനും സ്വന്തം ഇഷ്ടപ്രകാരം കല്യാണം കഴിക്കാനും കഴിഞ്ഞു എന്ന് പറയുന്നത്, ആ കാലഘട്ടത്തില്‍ സ്ത്രീ മോശം അവസ്ഥയിലായിരുന്നു എന്ന ഇസ്ലാമിസ്റ്റുകളുടെ വാദത്തെ വിമര്‍ശനാത്മകമായി പരിശോദിക്കാനുള്ള ഒരു തെളിവാണ്. പെണ്‍ കുട്ടികളെ ജീവനോടെ കുഴിച്ചു മൂടുന്ന ഒരു സാമൂഹ്യ പക്ഷാത്തലത്തില്‍ ഖദീജയെ പോലെയുള്ള ധനികയായ ഒരു വ്യാപാരി എങ്ങനെ സാധ്യമായി എന്ന ചോദ്യത്തിന് ഇസ്ലാമിസ്റ്റുകള്‍ മറുപടി പറയണം. ഇന്ന് പോലും പ്രബുദ്ധമായ കേരളത്തില്‍ വ്യവസായ പ്രമുഖയായ ഒരു മുസ്‌ലിം സ്ത്രീയെ കണ്ടെത്താന്‍ കഴിയില്ല. അങ്ങനെ ഉണ്ടെങ്കില്‍ പോലും സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്യാവുന്ന സ്വാതന്ത്ര്യം, ഒരു പക്ഷെ ഇന്നത്തെ കേരളത്തില്‍ പോലും ഉണ്ടാവില്ല"9 തുടര്‍ന്നും ഈ വിഷയത്തില്‍ തന്നെ കിടന്നുഴലുകയാണ് ശ്രീമതി ഫൌസിയ. "മുഹമ്മദിന് പ്രവാചകത്വം അനുവദിച്ചു കൊടുക്കുന്നതില്‍ എനിക്കൊരു വിരോധവുമില്ല. പക്ഷെ പിന്നീട് എന്ത് ചെയ്തു എന്നുള്ളിടത്താണ് എനിക്ക് പ്രശ്നം. ഇത്രയും ധനികയായിട്ടുള്ള ഖദീജയെ വിവാഹം ചെയ്തിട്ടും ആ ഒരു സാമൂഹ്യ അവസ്ഥയില്‍ നിന്ന് സ്ത്രീകളെ പിറകോട്ടു കൊണ്ടുപോകുന്ന നിലപാടുകളാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു പിന്നീടുണ്ടായാത്."10
വീണ്ടും വാചാലയാവുന്നു.
"ഇന്ന് ഇസ്ലാമിസ്റ്റുകള്‍ പറയുന്നത് സ്വത്തവകാശമില്ലാത്ത സ്ത്രീകള്‍ക്ക് ഇസ്‌ലാം സ്വത്തവകാശം നല്‍കി എന്നാണ്. പക്ഷെ ധാരാളം സ്വത്തുണ്ടായിരുന്ന ഖദീജയാണ് മുഹമ്മദിനെ വിവാഹം ചെയ്യുന്നത്. അപ്പോള്‍ സ്ത്രീകള്‍ക്ക് പകുതി സ്വത്തവകാശം എന്നുള്ളത് അന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ നിന്നുള്ള പിറകോട്ടു പോക്കാണ്."11

ഇത്രയും ആരോപണങ്ങളാണ് ശ്രീമതി ഫൌസിയ ഇസ്ലാമിന് നേരെ നടത്തിയത്. അവര്‍ ഈ പറയുന്നതെല്ലാം യാഥാര്‍ത്യമല്ലേ. അതല്ലെങ്കില്‍ കുറെയെങ്കിലും സത്യമല്ലേ. ഇത് എത്രത്തോളം വസ്തുനിഷ്ടമാണ്. മനസ്സിരുത്തി പഠിക്കേണ്ടിയിരിക്കുന്നു. അതിനുള്ള ശ്രമം നടത്തിയ ശേഷം ആ അഭിമുഖത്തിന്റെ ബാക്കി ഭാഗങ്ങളിലേക്ക് കടക്കാം. ഇന്ഷാഅല്ലാഹ്.
പുരുഷന് നാലുകെട്ടാന്‍ അനുവദിച്ചത് സ്ത്രീവിരുദ്ധമാണല്ലോ അത് കൊണ്ട് തന്നെ ദൈവം സ്ത്രീ വിരുദ്ധനാകുന്നു.
ആദ്യമായി ഇസ്ലാം എല്ലാ പുരുഷനോടും നിങ്ങള്‍ നിര്‍ബന്ധമായും നാല് കെട്ടണമെന്ന് കല്‍പിച്ചിട്ടില്ല. എന്നാല്‍ അനിയന്ത്രിതമായി കല്യാണങ്ങള്‍ നടത്തിയിരുന്ന ഒരു സമൂഹത്തില്‍ ഉപാധിയോടെ നാലില്‍ പരിമിതപ്പെടുത്തി നിയന്ത്രിക്കുകയാണ് ഇസ്‌ലാം ചെയ്തത്. അല്ലാതെ ഇവര്‍ ആരോപിക്കുന്ന പോലെ എല്ലാവരോടും നാല് കെട്ടാനുള്ള കല്‍പനയല്ല. ഈ വിഷയത്തിലേക്ക് തിരിച്ചു വരുന്നുണ്ട്. അതിനു മുമ്പ് സ്വത്തവകാശം ചര്‍ച്ചക്കെടുക്കാം.
ഇസ്‌ലാം സ്ത്രീകള്‍ക്ക് അനന്തര സ്വത്തില്‍ പുരുഷന്റെ പകുതി അവകാശമേ നല്‍കുന്നുള്ളൂ. അത് സ്ത്രീകളെ പകുതിയാക്കി ചുരുക്കലല്ലേ?. സ്ത്രീകള്‍ക്ക് പകുതി സ്വത്തവകാശം നല്‍കുന്ന ഇസ്‌ലാം അവള്‍ക്കു യാതൊരു സാമ്പത്തിക ഉത്തരവാദിത്വവും ബാധ്യതയും നല്‍കുന്നില്ല. അവള്‍ക്കും സന്താനങ്ങള്‍ക്കും ചിലവിനു നല്‍കേണ്ട ഉത്തരവാദിത്വങ്ങളും ബാധ്യതകളും പുരുഷനില്‍ മാത്രം നിക്ഷിപ്തമാണ്. എന്നാല്‍ ഇന്നിന്റെ കേരളീയ യുക്തിവാദികള്‍ സ്ത്രീകളെ (ഭാര്യയെ) വരുമാന മാര്‍ഗ്ഗമായി കാണുന്നു എന്നത് ബൂലോകത്ത് ഞാന്‍ നേരത്തെ ചൂണ്ടിക്കാട്ടിയത് സാന്ദര്‍ഭികമായി ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തുന്നത് ഉചിതമായിരിക്കും. കേരളത്തിലെ അറിയപ്പെടുന്ന ഒരു യുക്തിവാദി പ്രചാരകന്‍ മുഹമ്മദ്‌ ഖാന്‍ (കൈരളി ടി വിയിലെ വാസ്തവം പരിപാടിയുടെ അവതാരകന്‍) {വാസ്തവം പരിപാടി യുക്തിവാദ പ്രചരണം ലക്‌ഷ്യം വച്ച് മാത്രം നടത്തുന്ന പരിപാടിയാണ്} കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ നാസ്തിക ഭൌതിക യുക്തിവാദി സാഹിത്യകാരന്‍ ശ്രീ സി രവിചന്ദ്രന്റെ വരുമാന മാര്‍ഗ്ഗങ്ങളിലൊന്നായി പരിചയപ്പെടുത്തിയത് ഇങ്ങനെ വായിക്കാം.

"അദ്ദേഹത്തിന്റെ ക്‌ളേശവും സാമ്പത്തികനിലയും ഓര്‍ത്ത് നിങ്ങള്‍ മുതലക്കണ്ണീര് പൊഴിക്കണ്ട. അത്യാവശ്യം കഞ്ഞികുടിച്ചു പോകാനുള്ള ചുറ്റുപാടൊക്കെ സാറിനുണ്ട്. ഭാര്യയും കോളേജദ്ധ്യാപികയാണ്."12 ഈ പ്രസ്താവനയില്‍ നിന്ന് ചിത്രം വ്യക്തമാവുന്നു.
സ്ത്രീകള്‍ക്ക് വരുമാനമുന്ടെങ്കില്‍ അതവളുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തില്‍ ചിലവഴിക്കാം. എന്നാല്‍ പുരുഷന്‍,  തന്റെ ഇണയുടെ ചിലവുകള്‍ വഹിക്കാന്‍ ഉത്തരവാദിത്തവും ബാധ്യതയും അവനാണ്.
ഏറെ സമ്പന്നയായ ഭാര്യയും പരമ ദരിദ്രനായ ഭര്‍ത്താവുമാണെങ്കിലും ഈ ബാധ്യതയും ഉത്തരവാദിത്തവും ഇല്ലതെയാവില്ല.
നാസ്തിക ഭൌതിക യുക്തിവാദികള്‍ ഭാര്യയെ, അവളുടെ ജോലിയെ ശമ്പളത്തെ തന്റെ വരുമാനമായി കാണുന്നത് കൊണ്ടാണ് ശ്രീമതി ഫൌസിയക്കിത് മനസ്സിലാകാത്തത്. ഈ പ്രസ്താവനകളില്‍ നിന്ന് വേറൊരു സംശയം കൂടി ഉടലെടുക്കുന്നു. ശ്രീമതിഫൌസിയക്ക് സ്വത്തവകാശ, ബഹുഭാര്യത്വ വിഷയത്തില്‍ ഉണ്ടായ സംശയങ്ങളാണ് അവര്‍ ഇസ്‌ലാം ഉപേക്ഷിക്കാന്‍ കാരണമെന്നു തട്ടി വിടുന്നതിനിടക്ക് (യഥാര്‍ത്ഥ കാരണം പുറകില്‍ അവര്‍ തന്നെ വിശദീകരിക്കുന്നുണ്ട്.) സ്വന്തം സഹോദരിയായ തന്റെ അധ്യപികയോട് പോലും13 ഈ കാര്യം ചര്‍ച്ച ചെയ്തില്ല എന്നത് എത്ര ദയനീയമല്ല.

അടുത്ത പ്രശ്നം ഏറെ കൌതുകമുള്ളതാണ്. നേരത്തെ വായിച്ച പോലെ ഇസ്ലാമിന് മുമ്പ് സ്ത്രീകള്‍ ഏറെ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. മുഹമ്മദ്‌ നബി(സ) ആ സ്വതന്ത്ര്യവും അവരുടെ സ്വത്തവകാശം പോലും ഇല്ലാതെയാക്കി എന്നതാണ് യാഥാര്‍ത്ഥ്യം. അല്ലാതെ മുസ്ലിംകള്‍ പ്രചരിപ്പിക്കുകയും തെറ്റുദ്ധരിപ്പിക്കുകയും ചെയ്യുന്നപോലെ ഇസ്ലാമോ മുഹമ്മദ്‌ നബി(സ)യോ സ്ത്രീ അവകാശ സംരക്ഷനത്തിണോ, അവരുടെ ഉന്നമനത്തിനോ ഒന്നും ചെയ്തിട്ടില്ല. എന്നത് പ്രവാചക പത്നി ഖദീജ(റ) ചരിത്രം ഉദാഹരിച്ചു സമര്‍ത്തിക്ക്ക്കുന്നുണ്ട്.14ഏറെ

അത് ചര്‍ച്ച ചെയ്യാം. മക്കയിലെ സ്ത്രീകള്‍ ഖദീജയും(റ) ഹിന്ദും(റ) മാത്രമായിരുന്നില്ല. സുമയ്യയും(റ) സൌദയും(റ) ഉമ്മുസലമയും അവരിലുണ്ടായിരുന്നു. എന്ന വസ്തുത കാണാതിരിക്കാന്‍ കണ്ണടച്ചിട്ടു കാര്യമില്ല. അത് വസ്തുത തന്നെയായി നില നില്‍ക്കും. പ്രീഇസ്ലാമിക് മക്കയില്‍ ഉന്നത കുലജാതരും സംബന്നരുമായിരുന്ന ഹിന്ദിനും ഖദീജക്കും ഉന്നത സ്ഥാനം ലഭിച്ചിരുന്നു എന്നത് അവിടെ ഉണ്ടായിരുന്ന സകല സ്ത്രീകളും അങ്ങനെ ആയിരുന്നു എന്നതിനു തെളിവായി ചൂണ്ടിക്കാട്ടി ഇസ്ലാമിസ്റ്റുകള്‍ ഉത്തരം പറയണമെന്ന് വെല്ലുവിളിക്കുന്ന ശ്രീമതി ഫൌസിയയോദ് ചെറിയ ഒരു സംശയം ചോദിക്കട്ടെ. വര്‍ത്തമാന ഇന്ത്യയുടെ പ്രസിഡന്റ് ഒരു വനിതയായ ബഹുമാന്യ പ്രതിഭാപാട്ടീല്‍ ആണെന്നത് കൊണ്ടും, കേന്ദ്രം ഭരിക്കുന്ന യുപിയെ അധ്യക്ഷയും കോണ്ഗ്രസ് പാര്‍ട്ടി അധ്യക്ഷയും മറ്റൊരു വനിതയായ സോണിയ ഗാന്ധി ആണെന്നതു കൊണ്ടും ഇന്ത്യയിലെ സകല സ്ത്രീകളും ഉന്നത ജീവിത നിലവാരത്തിലും എല്ലാ പുരുഷന്മാരും സ്ത്രീകളെക്കാള്‍ മോശം പതവിയിലാനെന്നും മാഡത്തിനു അഭിപ്രായമുണ്ടോ?. നമ്മുടെ തൊട്ട സംസ്ഥാനമായ തമിഴ്നാട്‌ ഭരിക്കുന്നത് ജയലളിതയാണല്ലോ അവിടെ എല്ലാ സ്ത്രീകളും സുരക്ഷിതരാണോ?. അതെല്ലാം പോട്ടെ നമ്മുടെ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് താങ്കള്‍ പറഞ്ഞു തന്നതനുസരിച്ച്!!?? താങ്കളുടെ മാതൃകാ വനിത പി കെ സൈനബയാണല്ലോ(!!??)15 പി കെ സൈനബ മലപ്പുറം ജില്ല പഞ്ചായത്ത്‌ ഭരിച്ചത്(!?) കൊണ്ട് മാത്രം താങ്കള്‍ക്കെങ്കിലും എന്തെങ്കിലും  മാറ്റം സംഭവിച്ചിട്ടുണ്ടോ?
താങ്കള്‍ പറഞ്ഞത് വെറുതെയാണെന്ന് താങ്കള്‍ക്ക് തന്നെ ഉത്തമ ബോധ്യമുണ്ട്. ഏതെങ്കിലും സമൂഹത്തില്‍ ഒന്നോ രണ്ടോ വ്യക്തികള്‍ക്ക് മാത്രം ഉള്ള ഗുണങ്ങള്‍ ആ സമൂഹത്തിന്റെ പൊതു ചിത്രമല്ല എന്ന്. ഇങ്ങനെ ചപ്പടാച്ചി വര്‍ത്തമാനം പറഞ്ഞു വായനക്കാരുടെ സമയം കൊല്ലേണ്ടതുണ്ടോ.
പ്രീഇസ്ലാമിക്‌ മക്കയില്‍ ജനിക്കുന്ന പെണ്‍ കുട്ടികളെ മുഴുവന്‍ കുഴിച്ചു മൂടിയിരുന്നു എന്നൊന്നും ചരിത്രം പറയുന്നില്ല. അവര്‍ പെണ്‍കുട്ടികളെ കുഴിച്ചു മൂടിയിരുന്നു. പക്ഷെ കുറെയേറെ പേരെ വളര്‍ത്തുകയും ചെയ്തു. ഉന്നത കുലത്തില്‍ പിറന്നവരും സാമ്പത്തികമായി ഉന്നതിയിലുള്ളവരും പെണ്‍ കുട്ടികളെ വളര്‍ത്തും. അല്ലാത്തവര്‍ ഒഴിവാക്കും. അല്ലാതെ എല്ലാ പെണ്‍കുട്ടികളെയും കുഴിച്ചു മൂടിയിരുന്നു എന്ന ശ്രീമതി ഫൌസിയയുടെ കണ്ടെത്തല്‍ അല്‍പം അതിശയോക്തിയല്ലേ. ശ്രീമതിഫൌസിയ പറഞ്ഞപോലെ പ്രീഇസ്ലാമിക് മക്കയില്‍ സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും, അവകാശങ്ങളുടെയും ഉന്നത നിലവാരം നിലനിന്നിരുന്നു എന്ന നിരുത്തരവാദ പ്രസ്താവന നടത്തുന്നതിനു മുമ്പ് അതിനുപോല്‍ബലകമായ എന്തെങ്കിലും തെളിവ് നല്‍കേണ്ടിയിരുന്നു. എന്നാല്‍ ആ കാലഘട്ടത്തിലെ സാമൂഹ്യ ചുറ്റുപാടുകള്‍ സ്വാധീനിച്ചു മുഹമ്മദ്‌(സ) രചിച്ചത് എന്ന് യുക്തിവാദികള്‍ പ്രചരിപ്പിക്കുന്ന പരിശുദ്ധ ഖുര്‍ആന്‍ ഈ കാര്യം സൂചിപ്പിക്കുന്നു എന്നത് കൊണ്ട് തന്നെ ശ്രീമതി ഫൌസിയക്കോ മറ്റു നാസ്തിക ഭൌതിക യുക്തിവാദികള്‍ക്കോ പരിശുദ്ധ ഖുര്‍ആനിന്റെ ഈ വിഷയത്തിലെ പ്രസ്താവന അംഗീകരിക്കാതിരിക്കാന്‍ സാധ്യമല്ല. പരിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതിന്റെ സാരം ഇങ്ങനെ വായിക്കാം
"
അവരില്‍ ഒരാള്‍ക്ക്‌ ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട്‌ അവന്‍റെ മുഖം കറുത്തിരുണ്ട്‌ പോകുന്നു.
അവന്ന്‌ സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന്‌ അവന്‍ ഒളിച്ച്‌ കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ച്‌ മൂടണമോ ( എന്നതായിരിക്കും അവന്‍റെ ചിന്ത ) ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം"!(16)
ശ്രീമതി ഫൌസിയ നടത്തിയ നിരുത്തരവാദിത്ത പ്രസ്താവനക്ക് വ്യക്തമായ എന്തെങ്കിലും തളിവ് ഉണ്ടെങ്കില്‍ അത് അവതരിപ്പിക്കുകയായിരുന്നു വേണ്ടത്. ആ സാമൂഹ്യ ഘടനയില്‍ സ്ത്രീകളുടെ അവസ്ഥ എന്തെന്ന് സൂചിപ്പിക്കുന്ന ചില കാര്യങ്ങള്‍ ചുവടെ.
കാലികറ്റ് യുണിവേഴ്സിറ്റി അറബിക് ബിഎ നാലാം സെമസ്റ്റര്‍ പാഠപുസ്തകമായ 'womens writing in അറബി്' എന്ന ഗ്രന്ഥത്തില്‍ പ്രീഇസ്ലാമിക് അറേബ്യയുടെ ഏകദേശചിത്രം വായിക്കാം. അതില്‍ നിന്ന് ചില സൂചനകള്‍
സ്ത്രീ വെറും ചരക്കു മാത്രമായിരുന്നു. പിതാവിനോ സഹോദരനോ ഭര്‍ത്താവിനോ യഥേഷ്ടം അവളെ ക്രയവിക്രയം ചെയ്യാനുള്ള അധികാരമുണ്ടായിരുന്നു.17
അവള്‍ക്ക് അനന്തരാവകാശം ഉണ്ടായിരുന്നില്ല.18
അവരിലെ ചിലഗോത്രങ്ങള്‍ പെണ്‍ കുട്ടികളെ ചെറുപ്രായത്തില്‍ (ജീവനോടെ കുഴിച്ചു മൂടി) കൊന്നിരുന്നു. അഥവാ കൊല്ലാതെ ജീവിക്കാന്‍ അനുവദിച്ചിരുന്ന പെണ്‍ കുട്ടികളെ പിതാവിലെക്കോ തറവാട്ടിലെക്കോ ചേര്‍ത്തു പറയുന്നതിനെ അപമാനം കാരണം ഭയപ്പെട്ടിരുന്നു.18
ആര്‍തവകാരികള്‍ക്ക് വീട്ടില്‍ പ്രവേശനം നിഷേധിച്ചിരുന്നു. അവര്‍ പുറത്തെവിടെയെങ്കിലും ഒറ്റയ്ക്ക് കഴിഞ്ഞു കൂടണമായിരുന്നു.19
ആ കാലഘട്ടത്തിലെ വിവാഹരീതികളും പ്രസ്തുത പാഠപുസ്തകം പരിചയപ്പെടുത്തുന്നുണ്ട്.
പിതാവിന്റെ ഭാര്യമാരെ മക്കള്‍ അനന്തരമെടുത്തു മക്കള്‍ വീതിച്ചെടുത്തു വിവാഹം ചെയ്തിരുന്നു.20
സന്താനങ്ങള്‍ ധീരന്മാര്‍ ആവാന്‍ യോദ്ധാക്കള്‍ക്കും ധൈര്യശാലികള്‍ക്കും ഭാര്യമാരെ കാഴ്ചവച്ചിരുന്നു.21
സംഘരതിയിലേര്‍പ്പെട്ട് അതിലുണ്ടാകുന്ന സന്താനത്തെ മുഖചായ നോക്കി പിതൃത്വം നിര്‍ണയിച്ചിരുന്നു.22
മാറ്റക്കല്യാണം. സഹോദരിമാരെ പെണ്‍മക്കളെ പരസ്പരം മാറ്റക്കല്യാണം നടത്തിയിരുന്നു.23
ഭാര്യമാരെ പരസ്പരം മാറ്റി ഭോഗിച്ചിരുന്നു.24
ഇതിലൊന്നും സ്ത്രീയുടെ അനുവാദമോ താല്‍പര്യമോ ഒട്ടും പരിഗണിച്ചിരുന്നില്ല. അവള്‍ പുരുഷന്റെ എല്ലാ കല്പനകളും അനുസരിക്കാന്‍ ബാധ്യസ്തയുമായിരുന്നു.
ആ കാലത്തെ ഒരു കവിതാശകലം അന്നത്തെ സാമൂഹ്യസാഹചര്യം വ്യക്തമാക്കുന്നു.
"എന്താണ് ഹംസയുടെ പിതാവ് നമ്മുടെ അടുക്കല്‍ വരുന്നില്ല?. നമ്മുടെ അടുത്ത വീട്ടില്‍ കഴിഞ്ഞു കൂടുകയാണല്ലോ. നാം ആണ്‍കുട്ടിയെ പ്രസിവിക്കായ്ക നിമിത്തം കുപിതനാണദ്ദേഹം. നമ്മുടെ കാര്യം നാം ഉദ്ദേശിച്ചപോലെയാക്കാന്‍ നമുക്ക് കഴിയില്ലല്ലോ."
ഈ സാമൂഹ്യ സാഹചര്യത്തിലാണ് ഇസ്ലാം അവള്‍ക്കു അസ്ഥിത്വം നല്‍കുന്ന അവകാശങ്ങളുമായി അവളെ സമൂഹത്തിലെ ആത്മാഭിമാനമുള്ള വ്യക്തിത്വമാക്കി മാറ്റിയത്.
മുന്‍ പറഞ്ഞ സാമൂഹ്യ സാഹചര്യത്തെയാണ് ശ്രീമതിഫൌസിയയും നാസ്തിക ഭൌതിക യുക്തിവാദികളും സ്ത്രീകള്‍ ഉന്നതസ്ഥാനം ലഭിച്ചിരുന്നതായി ചിത്രീകരിക്കുന്നത് അതവര്‍ക്കറിയാത്തത് കൊണ്ടല്ല. തങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കുന്നതിലേറെ സ്ഥാനവും അവകാശങ്ങളും ഇസ്ലാം സ്ത്രീകള്‍ക്ക് നല്‍കുന്നതിലുള്ള നിരാശയും അപകര്‍ഷതാ ബോധവുമാണവരെ ചരിത്രത്തിനു നേരെ പുറം തിരിച്ചു നിര്‍ത്തുന്നതും സത്യത്തിന്റെയും വെളിച്ചത്തിന്റെയും ശത്രുക്കളാക്കുന്നതും.

ശ്രീമതി ഫൌസിയയുടെ ബാക്കി ജല്‍പനങ്ങള്‍ അടുത്ത പോസ്റ്റുകളിലൂടെ പരിചയപ്പെടാം ഇന്ഷാഅല്ലാഹ്


റഫറന്‍സ് 
1 http://www.dcbooks.com/publications/11/പച്ചകുതിര
2 പച്ചക്കുതിര മാസിക 2011 ഡിസ കവര്‍ പേജ്
3 IBID പേജ് 22
4 IBID പേജ് 22
5 IBID പേജ് 22
6 IBID പേജ് 25
7 IBID പേജ് 22
8 IBID പേജ് 23
9 IBID പേജ് 23
10 IBID പേജ് 23
11 IBID പേജ് 23
12 http://yukthibodam.blogspot.com/2011/09/blog-post.html#comments
13 IBID പേജ് 22
14 IBID പേജ് 23
15 IBID പേജ് 27
16 പരിശുദ്ധ ഖുര്‍ആന്‍ 16 : 58 ,59
17
Womens writing in Arabic  പേജ് 8
18 IBID 8
19
IBID 9
20
IBID 9
21
IBID  11
22
IBID 11
23
IBID 12
24
IBID 12

Friday, January 20, 2012

പര്‍വ്വതങ്ങളുടെ ശാസ്ത്രവും ക്വുര്‍ആനും


ഇസല്‍സബീല്‍ മുഹറം ലക്കത്തില്‍ അബു ഫാത്വിമ, ദുബൈ എഴുതിയ ലേഖനം പുനര്‍ വായനക്ക് സമര്‍പിക്കുന്നു

Childrens Pages
പര്‍വ്വതങ്ങളുടെ ശാസ്ത്രവും ക്വുര്‍ആനും
അബു ഫാത്വിമ, ദുബൈ

പർവ്വതങ്ങളുടെ ശാസ്ത്രവും ക്വുർആനും അബു ഫാത്വിമ, ദുബൈ

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പര്‍വ്വതങ്ങള്‍ ഒരു കാലഘട്ടം വരെ മനുഷ്യന്‌ അതിശയമായിരുന്നുവെങ്കിലും 19-ആം നുററാണ്ടിലൂടെ ശാസ്‌ത്രലോകത്ത്‌ തുടങ്ങി വെച്ച കണ്ടുപിടുത്തങ്ങള്‍ പര്‍വ്വതങ്ങളുടെ ബാഹ്യവും ആന്തരികവുമായ ഘടനാവിശേഷങ്ങളും ആവിര്‍ഭാവങ്ങളെക്കുറിച്ചും യഥാര്‍ഥമായ ഒട്ടേറെ വിവരങ്ങള്‍ ശേഖരിക്കുവാന്‍ നമുക്ക്‌ സാധിച്ചിട്ടുണ്ട്‌. ഭൂമിയുടെ ഉപരിതലത്തില്‍ ഉയര്‍ന്നു നില്ക്കുന്ന പാറകളുടെയും മണ്ണിന്റെയും ഘനരൂപത്തിലുള്ള ഒരു പ്രതിഭാസമെന്നതില്‍ കവിഞ്ഞ്‌ പര്‍വതങ്ങളെക്കുറിച്ച്‌  യാതൊരറിവും പത്തൊമ്പതാം നൂററാണ്ടിന്റെ അന്ത്യം വരെയും മനുഷ്യന്‌ ഉണ്ടായിരുന്നില്ലെന്നത്‌ അനിഷേധ്യമായ ഒരു യാഥാര്‍ത്ഥ്യമാണ്‌.
1864 ല്‍ ബ്രിട്ടീഷ്‌ ശാസ്ത്രജ്ഞന്‍മാര്‍ ഹിമാലയ പര്‍വതങ്ങളെക്കുറിച്ച്‌ വര്‍ഷങ്ങളോളം ഗവേഷണങ്ങള്‍ നടത്തിയെങ്കിലും യാതൊരു പുരോഗതിയും ഈ വിഷയത്തില്‍  ലഭിക്കാതിരുന്നപ്പോള്‍ “The Indian Puzzle’ എന്ന്‌ പേര്‌ നല്കി തങ്ങളുടെ ഉദ്യമത്തില്‍ നിന്നും അവര്‍ വിരമിക്കുകയുമാണുണ്ടായത്‌. അതിന്‌ ശേഷം ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്ന വ്യത്യസ്ഥ ഗവേഷണങ്ങളിലാണ്‌ പര്‍വ്വതങ്ങള്‍ ഭൂമിയിലുറച്ച്‌ നില്ക്കുവാന്‍  ഭൂമിയിലേക്ക്‌ ആഴ്ന്നിറങ്ങുന്ന ആപ്പുകള്‍ (മരയാണികള്‍ക്ക്‌ സമമായത്‌) ഉണ്ടായിരിക്കാമെന്ന നിഗമനത്തിലെത്തുന്നത്‌. തുടര്‍ന്ന്‌ ഭൂകമ്പ ലേഖന യന്ത്രത്തിന്റെ (seismograph) സഹായത്തോടെയുള്ള പഠനത്തിലാണ്‌ ചില വസ്തുതകള്‍ ആദ്യമായി നമുക്ക്‌ വെളിവാക്കപ്പെടുന്നത്‌.
അതിലൊന്നാമത്തേത്‌, പര്‍വ്വതങ്ങള്‍ക്ക്‌ അവയുടെ ഭൂമിക്ക്‌ മുകളിലുള്ള ഉയരത്തിന്റെ ഉദ്ദേശം നാല്‌ മുതല്‍ പതിനഞ്ച്‌ ഇരട്ടിയോളം നീളത്തിലുള്ള ‘കുറ്റി’കള്‍ കീഴ്ഭാഗത്ത്‌ ഉണ്ടെന്നും അവ വൃക്ഷത്തിന്റെ വേരുകള്‍ പോലെ ഭൂമിയുടെ അന്തര്‍ഭാഗത്തേക്ക്‌ വ്യാപിച്ചു കിടക്കുകയുമാണെന്നതാണത്‌. രണ്ടാമത്തെ വസ്തുത ഈ കുറ്റികള്‍ പവ്വര്‍തങ്ങളുടെ സന്തുലിതാവസ്ഥക്ക്‌ അത്യന്താപേക്ഷിതമാണെന്നതാണത്‌. 1956 വരെ പര്‍വ്വതങ്ങളുടെ കീഴ്ഭാഗത്തിലേക്ക്‌ ആഴ്ന്നിറങ്ങിയ ഈ ‘കുറ്റി’കളെക്കുറിച്ച്‌ ശാസ്‌ത്രലോകം അജ്ഞരായിരുന്നുവെന്ന്‌  ബോസ്‌ററണ്‍ യൂനിവേഴ്സിററി സെന്റര്‍ ഓഫ്‌ റിമോട്ട്‌ സെന്‍ സിംഗ്‌ ഡയറക്ടറും അപ്പോളോ മിഷ്യന്‍  അംഗവുമായ പ്രസിദ്ധ ഭൗമശാസ്ത്രജ്ഞന്‍  ഡോ.ഫാറൂഖ്‌ അല്‍ബാസ്‌ രേഖപ്പെടുത്തിയതായി കാണാം.
എന്നാല്‍ 1400 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അന്ത്യപ്രവാചകനായി നിയോഗിതനായ നിരക്ഷരനായ മുഹമ്മദ്‌ നബി(സ്വ)യുടെ നാവിന്‍  തുമ്പില്‍ നിന്നും ലോകം ശ്രവിച്ച ദിവ്യവചനങ്ങള്‍ നോക്കുക.
وَالْجِبَالَ أَوْتَادًا
78:7 ‘പര്‍വ്വതങ്ങളെ (ഭൂമിക്ക്‌) ആണികളാക്കുകയും (ചെയ്തില്ലേ?)’
പ്രപഞ്ചനാഥനായ അല്ലാഹുവില്‍ നിന്നും ലഭിച്ച ദിവ്യസന്ദേശങ്ങളടങ്ങിയ മഹത്തായ സത്യം. ഭൂമിക്ക്‌ ഇളക്കം പറ്റാതെ അതിനെ ഉറപ്പിച്ചു നിര്‍ത്തുന്ന കുറ്റികള്‍ അഥവാ ആണികള്‍ എന്നോണം പര്‍വ്വതങ്ങളെ സംവിധാനിച്ചു എന്നാണ്‌ വിശുദ്ധ ക്വുര്‍ആനിന്റെ വചനങ്ങൾ പ്രഖ്യാപിക്കുന്നത്‌. ഒന്ന്‌ കൂടി തെളിച്ചു പറയുന്ന മറ്റൊരു വചനം സൂറ: അന്നാസിയാതില്‍ കാണാം.
وَالْجِبَالَ أَرْسَاهَا
79: 32 ‘പര്‍വ്വതങ്ങളെയും (അതില്‍) ആണിയിട്ടുറപ്പിച്ചു’
പര്‍വ്വതങ്ങള്‍ രൂപം കൊള്ളുന്ന ഭൗമപ്രവര്‍ത്തനമാണ്‌ പര്‍വ്വതനം. കോടാനുകോടി വര്‍ഷങ്ങള്‍ക്ക്‌ മുമ്പെ ഭൂമിയുണ്ടായ കാലത്ത്‌ തന്നെ പര്‍വ്വതങ്ങള്‍ രൂപം കൊണ്ടിരുന്നു എന്നായിരുന്നു ശാസ്ത്രകാരന്‍മാര്‍ വിശ്വസിച്ചിരുന്നത്‌. എന്നാല്‍ പിന്നീട്‌ വന്ന ഗവേഷണങ്ങള്‍ ഇത്‌ തെറ്റാണെന്ന് തെളിയിച്ചു. എന്നാല്‍ പര്‍വ്വതങ്ങള്‍ ഇങ്ങനെ ഉയരുന്നതിനെപ്പറ്റിയുള്ള പഠനത്തിന്‌ വ്യക്തമായ തെളിവുകള്‍ നല്കുവാന്‍  ശാസ്‌ത്രകാരന്‍മാര്‍ക്ക്‌ കഴിഞ്ഞില്ല. അപക്ഷയം, അപരദനം എന്നീ പ്രവര്‍ത്തനങ്ങള്‍ മൂലം ഭൂമിയില്‍ വളരെയധികം മാററങ്ങള്‍ ഉണ്ടാകുന്നുവെന്ന്‌ പിന്നീടുള്ള പഠനങ്ങള്‍ തെളിയുക്കുന്നു. ഭൂഗര്‍ഭ വസ്തുക്കളുടെ അനേക വര്‍ഷത്തെ തുടര്‍ച്ചയായ പ്രവര്‍ത്തനം മൂലമാണ്‌ പര്‍വ്വതങ്ങളുണ്ടായതെന്ന്‌ ആധുനികപഠനങ്ങള്‍  സമര്‍ത്ഥിക്കുന്നു. ‘സമസ്ഥിതി തത്വം’ പര്‍വ്വതോത്പത്തിക്ക്‌ വ്യക്തമായ വിശദീകരണം നല്കുന്നു. ഭൂമിയില്‍ ഒരു ഭാഗം താഴുമ്പോള്‍ ഒരു ഭാഗം ഉയരണമെന്നത്‌ സ്വതവേയുള്ള ഒരു പ്രത്യേകതയാണ്‌. ഭൂമിയുടെ ആഴമുള്ള പ്രദേശങ്ങളില്‍ ഊറര്‍ അടിയുമ്പോള്‍ അതിന്റെ ഭാരം കൊണ്ട്‌ അതിന്റെ അടിഭാഗം മര്‍ദ്ദത്തിന്‌ വിധേയമാകുകയും ചുററുമുള്ള പുറംപാളിയില്‍ വിരൂപണങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ പുറംപാളിക്ക്‌ ചുളിവുണ്ടാകുകയോ വളഞ്ഞൊടിയുകയോ ഒക്കെ സംഭവിക്കാം. താഴ്ന്ന ഭാഗത്തിന്‌ തുല്യ വലിപ്പത്തില്‍ മറെറാരു ഭാഗത്ത്‌ ഉയര്‍ച്ചയുണ്ടാകുന്നു. ഇപ്രകാരം മിക്ക പര്‍വ്വതങ്ങളുടെയും ചരിവുകളില്‍ ഊറല്‍പ്പാറകള്‍ കണ്ടുവരുന്നു. ശാസ്‌ത്രകാരന്‍മാര്‍ക്ക്‌ ഇന്ന്‌ വരെയും തീര്‍ത്തും വിശദീകരിക്കാനാവാത്ത ഈ പ്രതിഭാസങ്ങള്‍ പക്ഷെ, ഭൂമിയുടെ സന്തുലിതാവസ്ഥയില്‍ ഗണ്യമായ പങ്ക്‌ വഹിക്കുന്നുവെന്നത്‌ ഇന്നെല്ലാവരും അംഗീകരിക്കുന്നുണ്ട്‌.
എന്നാല്‍ വിശുദ്ധ ക്വുര്‍ആന്‍  ഈ വസ്തുത എത്ര കൃത്യമായും ലളിതമായുമാണ്‌ വിവരിക്കുന്നതെന്ന്‌ നോക്കുക.
وَأَلْقَىٰ فِي الْأَرْضِ رَوَاسِيَ أَن تَمِيدَ بِكُمْ
ഭൂമി നിങ്ങളെയും കൊണ്ട്‌ ചരിഞ്ഞുപോകുമെന്നതിനാല്‍ അതില്‍ അവന്‍  ഉറച്ചു  നില്ക്കുന്ന മലകളെയും സ്ഥാപിച്ചിരിക്കുന്നു. 16:15
ജൈവലോകത്തും പദാര്‍ത്ഥലോകത്തുമുള്ള ഇത്തരം എന്തെല്ലാം സത്യങ്ങളാണ്‌ സര്‍വജ്ഞനും സ്രഷ്ടാവുമായ അല്ലാഹു അവന്റെ ദൂതനായ മുഹമ്മദ്‌ നബി(സ്വ)യിലൂടെ അവതരിപ്പിച്ച പരിശുദ്ധ ക്വുര്‍ആനിലൂടെ നൂററാണ്ടുകള്‍ക്ക്‌ മുമ്പെ തന്നെ മാനവകുലത്തിന്‌ നല്കിയിട്ടുള്ളത്‌.. !
أَفَلَا يَتَدَبَّرُونَ الْقُرْآنَ وَلَوْ كَانَ مِنْ عِندِ غَيْرِ اللَّهِ لَوَجَدُوا فِيهِ اخْتِلَافًا كَثِيرًا  
‘അവര്‍ ക്വുര്‍ആനിനെക്കുറിച്ച്‌ ചിന്തിക്കുന്നില്ലേ? അല്ലാഹുവല്ലാത്തവരുടെ പക്കല്‍ നിന്നായിരുന്നുവെങ്കില്‍  അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു’ (4:82).

Saturday, January 14, 2012

ഔഷധ സസ്യങ്ങള്‍ (3)

ഈ  പോസ്റ്റിന്റെ
ഒന്നാം ഭാഗം ഇവിടെ
രണ്ടാം ഭാഗം  ഇവിടെ

അരൂത



അധികം ഉയരം വയ്ക്കാത്ത ഒരു ഔഷധസസ്യമാണ്‌ അരൂത. സംസ്കൃതത്തില്‍ സന്താപഃ എന്ന് അറിയപ്പെടുന്ന അരൂതയുടെ ആംഗലേയ നാമം Garden Rue എന്നാണ്‌. ഈ സസ്യത്തിന്റെ ഇലകളും കൊമ്പുകളും വളരെ മൃദുവാണ്‌. അരൂതച്ചെടി തോട്ടങ്ങളില്‍ വച്ചുപിടിപ്പിച്ചാല്‍ പാമ്പുകള്‍ വരില്ല എന്നാണ്‌ വിശ്വാസം
അരൂത ഏതെങ്കിലും വീടുകളില്‍ നിന്നാല്‍ ആ വീട്ടില്‍ ആര്‍ക്കും അപസ്മാരം വരില്ല എന്നും വിശ്വസിക്കുന്നു, കാരണം ആര്‍ക്കെങ്കിലും അപസ്മാരം വന്ന് വീഴാന്‍ തുടങ്ങുമ്പോള്‍ അരുത് വീഴരുത് എന്നു പറയാന്‍തക്ക ഔഷധമൂല്യം ഉള്ള ചെടിയാണിത്. ഇങ്ങനെ അരുത് എന്നുള്ളതിനാല്‍ അരൂത എന്നപേര്‌ വന്നെതെന്നാണ്‌ ഇതിന്റെ പേരിലെ ഐതീഹ്യം.
കുട്ടികളിലെ അപസ്മാരം പ്രതേകിച്ചും 10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളിലെ അപസ്മാരം, പനി, ശ്വാസംമുട്ടല്‍ എന്നീ അസുഖങ്ങള്‍ക്ക്, അരൂത സമൂലം ഇടിച്ചുപിഴഞ്ഞെടുത്ത നീരില്‍ സമം വെളിച്ചെണ്ണയും പശുവിന്‍ നെയ്യ്ചേര്‍ത്ത് അരൂതയുടെ ഇലതന്നെ അരച്ച് കല്‍ക്കം ചേര്‍ത്ത് ചെറിയ ചൂടില്‍ വേവിച്ച് കട്ടിയാകമ്പോള്‍ അരിച്ച് ; ഒരു തവണ ഏഴോ പതിനാലോ തുള്ളിവീതം കഴിക്കുകയും, ശരീരമാസകലം പുരട്ടുകയും ചെയ്താല്‍ ആശ്വാസം ലഭിക്കും. കൂടാതെ ഈ ഔഷധം അതിസാരം, വയറുവേദന തുടങ്ങിയ അസുഖങ്ങള്‍ക്കും ഉപയോഗപ്രദമാണ്‌

ആവണക്ക്.


കേരളത്തില്‍ കാണപ്പെടുന്ന ഒരു ഔഷധസസ്യം ആണ്‌ ആവണക്ക്.ആവണക്ക് മൂന്നു വിധമുണ്ട് വെളുപ്പ് വലുത് (മഹേരണ്ഡം, സ്ഥലേരണ്ഡം) ചെറുത് ചുവപ്പ് കറുപ്പ് ആവണക്കിന്റെ തൈലവും, ഇലയും, കൂമ്പും, വേരും, പൂവും, വിത്തും ഔഷധമായുപയോഗിക്കുന്നു. പ്രധാനമായുംതൈലമാണ് ഉപയോഗിച്ചു വരുന്നത്. വെളുത്ത കുരുവില്‍ നിന്ന് ലഭിക്കുന്ന തൈലമാണ് ഉത്തമം
മുലപ്പാല്‍ വര്‍ദ്ധിക്കുവാന്‍ കാമില , വിരേചനൌഷധം, നേത്ര രോഗങ്ങള്‍, തലയിലെ ത്വക് രോഗങ്ങള്‍, ആര്‍ത്തവ സമ്പന്ധ വേദന, വാത സമ്പന്ധ വേദന എന്നിവയ്ക്ക് ഔഷധ മായി ഉപയോഗിക്കുന്നു


ആനച്ചുവടി

 

നിലം പറ്റി വളരുന്ന ഒരു ഔഷധസസ്യമാണ് ആനച്ചുവടി അല്ലെങ്കില്‍ ആനയടിയന്‍. ഇംഗ്ലീഷ്: prickly leaved elephants foot. ശാസ്ത്രീയ നാമം എലെഫെന്‍റോപ്സ് സ്കാബര്‍ എന്നാണ്. ബൊറാജിനേസി സസ്യകുടുംബത്തിലുള്ള ഒനോസ്മ ക്രാറ്റിയേറ്റം എന്ന സസ്യത്തേയും ചിലര്‍ ഗോജിഹ്വാ ആയി കരുതുന്നുണ്ട്. തണലുകളില്‍ വളരുന്ന ഈ ചെടി പല അസുഖങ്ങള്‍ക്കും ഒറ്റമൂലിയാണ്

ആനയുടെ പാദം പോലെ ഭൂമിയില്‍ പതിഞ്ഞു കിടക്കുന്നതിനാല്‍ ആനച്ചുവടി (ആനയടിയന്‍) എന്ന പേര്‍ ലഭിച്ചു. ഇതേ കാരണത്താല്‍ തന്നെയാണ് ശാസ്ത്രീയനാമമായ ലത്തീന്‍ പദവും ഉരുത്തിരിഞ്ഞത്. സംസ്കൃതത്തില്‍ ഗോജിഹ്വാ( പശുവിന്‍റെ നാക്ക് പോലിരിക്കുന്നതിനാല്‍) , ഗോഭി, ഖരപര്‍ണ്ണിനി എന്നും ഹിന്ദിയില്‍ ഗോഭി എന്നുമാണ് പേര്. തമിഴില്‍ യാനനശ്ശുവടി എന്നുമാണ്.

വെളുത്തുള്ളി

 

പാചകത്തിനും ഔഷധത്തിനുമായി ഉപയോഗിക്കുന്ന ഒരു സസ്യമാണ്‌ വെളുത്തുള്ളി (ഇംഗ്ലീഷ്:Garlic). ഇതിന്റെ കാണ്ഡമാണ് ഉപയോഗയോഗ്യമായ ഭാഗം. പാചകത്തില്‍ രുചിയും മണവും കൂട്ടുന്നതിന്‌ വെളുത്തുള്ളി ഉപയോഗിക്കുന്നു. വെളുത്തുള്ളി, വെള്ളുള്ളി, വെള്ളവെങ്കായം എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയ നാമം അല്ലിയം സാറ്റിവം എന്നാണ്‌. ഇത് ലിലിയാസീ എന്ന സസ്യകുടുംബത്തില്‍‍ പെടുന്നു
കേരളത്തിലെ വെളുത്തുള്ളി കൃഷി മറയൂരിനടുത്തുള്ള വട്ടവട ഗ്രാമത്തിലാണ്‌. ഭാരതത്തില്‍ ഉത്തര്‍ പ്രദേശ്, ബിഹാര്‍ ,കര്‍ണ്ണാടകം, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളില്‍ വെളുത്തുള്ളി കൃഷിചെയ്യുന്നു
വെളുത്തുള്ളിച്ചെടി സാധാരണ 50-60 സെന്റീമീറ്റര്‍വരെ ഉയരം വയ്ക്കും. നീണ്ട്‌ മാംസളമായ ഇലകള്‍ പരന്നതാണ്‌. താങ്ങിന്റെ അഗ്രഭാഗംവരെ പൂങ്കുലകള്‍ നീണ്ട്‌ വളരുന്നു. ഇതിലാണ്‌ വെള്ളനിറത്തില്‍ പൂക്കള്‍ കുലകളായി ഉണ്ടാവുക. വെളുത്തുള്ളി പൊതുവെ ബാല്‍ബാകൃതിയിലാണെങ്കിലും ഉള്ളില്‍ നേര്‍ത്ത സ്തരങ്ങളില്‍ പൊതിഞ്ഞ അനവധി ചെറിയ അല്ലികളായാണ്‌ കാണുക. വില്ലന്‍ ചുമ, കണ്ണുവേദന, വയറുവേദന എന്നിവയ്ക്ക് പറ്റിയ ഔഷധമാണ് വെളുത്തുള്ളി. കൂടാതെ, ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലില്‍ കാച്ചി ദിവസവും രാത്രി കഴിക്കുന്നത് ഫലപ്രദമാണ്. വെളുത്തുള്ളി, കായം, ചതകുപ്പ ഇവ സമം പൊടിച്ച് ഗുളികയാക്കി ചൂടുവെള്ളത്തില്‍ ദഹനക്കേടിന് കഴിക്കാവുന്നതാണ്. വെളുത്തുള്ളി പിഴിഞ്ഞ നീരില്‍ ഉപ്പുവെള്ളം ചേര്‍ത്ത് ചൂടാക്കി ചെറുചൂടോടെ മൂന്ന് തുള്ളി വീതം ചെവിയില്‍ ഒഴിച്ചാല്‍ ചെവിവേദനക്ക് ശമനമുണ്ടാകും തുടര്‍ച്ചയായി വെളുത്തുള്ളി കഴിച്ചാല്‍ അമിതരക്തസമ്മര്‍ദം കുറയുമെന്ന് കണ്ടെത്തിയിട്ടുണ്ട് വെളുത്തുള്ളി ഹൃദയസംബന്ധിയായ രോഗങ്ങള്‍ക്കായി പ്രത്യേകം പരിഗണിച്ചുവരുന്നുണ്ട്.


ചെറൂള.

 

ഒരു ആയൂര്‍‌വേദ ഔഷധസസ്യമാണ്‌ ചെറൂള. (ശാസ്ത്രീയ നാമം:Aerva Lanata.) ഏര്‍വ ലനേറ്റ (ജസ്), ബലിപ്പൂവ് എന്നും പേരുണ്ട്. കുടുംബം അമരാന്തേസി. ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനനും, വൃക്കരോഗങ്ങള്‍ തടയുന്നതിനും ഫലപ്രദം.രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല്‌ എന്നിവയ്ക്ക്‌ ഉത്തമം. മൂത്രാശയ രോഗങ്ങള്‍ക്ക്‌ മരുന്നായി ഉപയോഗിക്കുന്നു. ദശപുഷ്പങ്ങളില്‍ ഒന്നാണിത്.
ശാസ്‌ത്രീയ നാമം: ഏര്‍വ ലനേറ്റ സംസ്കൃതത്തില്‍ ഭദ്ര , ഭദൃക ഹിന്ദുക്കള്‍ മരണാനന്തര ചടങ്ങുകള്‍ക്ക് ഉപയോഗിച്ചു വരുന്നു.


മുട്ടപ്പഴം



സപ്പോട്ടേസ്യ കുടുംബത്തിലെ അധികം അറിയപ്പെടാത്ത ഒരു പഴമാണ് മുട്ടപ്പഴംEgg Fruit . ധാരാളം ശിഖരങ്ങളുണ്ടാകുന്ന നിത്യഹരിത വൃക്ഷത്തിലാണ് ഈ പഴം ഉണ്ടാകുന്നത്. കേരളത്തിലെ എല്ലാ ഭാഗത്തും ഇത് കാണപ്പെടുന്നു. ഈ മരം 20-30 അടി ഉയരത്തില്‍ വളരുന്നു. അപൂര്‍വമായി പ്രാദേശിക വിപണികളില്‍ ഈ പഴം വില്‍പനക്ക് എത്താറുണ്ട്.
പഴത്തിന്റെ ആകൃതിയും ഭക്ഷ്യയോഗ്യമായ ഭാഗത്തിന്റെ പ്രത്യേകതയുമാണ് മുട്ടപ്പഴം എന്ന് പേര് വരാന്‍ കാരണം. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെയാണ് പഴുത്ത മുട്ടപ്പഴത്തിന്റെ ഉള്‍ഭാഗം. മഞ്ഞക്കരു പൊടിയുന്ന പോലെ ഈ പഴം പൊടിയും. തൊലി ഒഴിവാക്കിയാണ് ഇത് കഴിക്കുന്നത്. മരത്തില്‍നിന്ന് തന്നെ മൂപ്പെത്തി പഴുത്തില്ലെങ്കില്‍ ചവര്‍പ്പ് അനുഭവപ്പെടും. നന്നായി പഴുത്താല്‍ തൊലി് മഞ്ഞ നിറമാകുകയും വിണ്ടുകീറുകയും ചെയ്യും.
വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ് ഈ പഴം.
വിത്ത് മുളപ്പിച്ചാണ് പുതിയ ചെടി വളര്‍ത്തുന്നത്.


കായം(ചെകുത്താന്റെ കാഷ്ഠം)

 

ഭക്ഷണത്തില്‍ രുചിക്കും മണത്തിനും വേണ്ടി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്‌ കായം. ഇംഗ്ലീഷ്:Asafoetida. ലോകത്തില്‍ പലയിടങ്ങളിലും കായം ഉപയോഗിക്കുന്നുണ്ട്. അനാകര്‍ഷകമായ നിറം ചവര്‍പ്പുരുചി, ഗന്ധകമിശ്രിതം മൂലമുള്ള രൂക്ഷമായ ഗന്ധം എന്നിവമൂലമായിരിക്കാം കായത്തിന്‌ ചെകുത്താന്റെ കാഷ്ഠം എന്നൊരു ഇരട്ടപ്പേര്‌ ലഭിച്ചത്
ഭാരതത്തില്‍ പണ്ടുകാലം മുതല്‍ കായം രോഗചികിത്സയിലും ആഹാരത്തിലും ഉപയോഗിച്ചിരുന്നു. അറേബ്യന്‍ ഡോക്ടര്‍മാരാണ്‌ കായത്തിനെ ലോകത്തില്‍ പ്രസിദ്ധരാക്കിയത് കായം ഒരു സസ്യത്തിന്റെ കറയാണ്‌. ഈ സസ്യം ഒരു ബഹുവര്‍ഷ ഔഷധിയാണ്‌. ചെടി പുഷ്പിക്കുന്നതിനു മുമ്പായി ഈ സസ്യത്തിന്റെ വേരിനോട് ചേര്‍ന്നുള്ള കാണ്ഡത്തില്‍ മുറിവുകള്‍ ഉണ്ടാക്കുന്നു. ആ മുറിവിലൂടെ ഊറിവരുന്ന വെള്ളനിറമുള്ള കറ മണ്‍പാത്രങ്ങളില്‍ ശേഖരിക്കുന്നു. അവയ്ക്ക് കറുപ്പുനിറം ലഭിക്കുന്നത് കാറ്റുതട്ടുന്നതുമൂലമാണ്‌

ജബോറാന്‍ഡി

 

പൈലോകാര്‍പ്പസ് മൈക്രോഫില്ലം (Pilocarpus Microphyllus) എന്ന
ശാസ്ത്രനാമത്തിലറിയപ്പെടുന്ന ജബോറാന്‍ഡി വായ്പ്പുണ്ണ്, പനി, ജലദോഷം
എന്നിവക്ക് ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ആല്‍ക്കലോയിഡ്
ആയ പൈലോ കാര്‍പ്പിന്‍ കണ്ടെത്തുകയും
കണ്ണിനുള്ളിലെ ഇന്‍ട്രാകുലര്‍ സമ്മര്‍ദ്ദം കുറക്കാന്‍
ഔഷധമായി ഉപയോഗിക്കുവാനും തുടങ്ങി.


മഹാളി

 

പാലക്കാടന്‍ പശ്ചിമഘട്ട നിരകളിലെ നെല്ലിയാമ്പതി വനമേഖലയില്‍ കണ്ടുവരുന്ന സസ്യമാണ്‌ മഹാളി(Utleria salicifolia). പ്രദേശത്തെ വൈദ്യശാസ്ത്രവുമായി ഇഴ ചേര്‍ത്തുകെട്ടപ്പെട്ട ഔഷധസസ്യമാണിത്‌. നെല്ലിയാമ്പതി വനങ്ങളില്‍ അറുനൂറുമുതല്‍ ആയിരത്തി അഞ്ഞൂറു മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളിലെ കിഴുക്കാം തൂക്കായ പാറമടക്കുകളില്‍ വളരുന്ന കുറ്റിച്ചെടിയാണ്‌ മഹാളി.
ഈ സസ്യത്തിന്റെ എല്ലാഭാഗങ്ങളിലും വെള്ളക്കറ കാണുന്നു. മരച്ചീനിയോടു സാദൃശ്യമുള്ള കിഴങ്ങുകളാണ്‌ വൈദ്യശാസ്ത്രത്തില്‍ ഏറ്റവും പ്രധാനം. മൂന്നു മുതല്‍ അഞ്ചു കിലോഗ്രാം കിഴങ്ങു വരെ ഒരു സസ്യത്തില്‍ കണ്ടുവരുന്നു. ചെറിയ മഞ്ഞപൂക്കളാണ്‌ ചെടിയിലുണ്ടാകുന്നത്‌. മഹാളി അത്യപൂര്‍വ്വവും നാശോന്മുഖവുമായ സസ്യമായതിനാല്‍ മഹാളിയുടെ സംരക്ഷണം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അമിതമായ ശേഖരണം തടഞ്ഞ്‌ തനതായ ആവാസവ്യവസ്ഥയില്‍(in situ) സംരക്ഷിക്കുകയാണ്‌ പ്രധാനമെന്നാണ്‌ കേരള സര്‍ക്കര്‍ പറഞ്ഞിട്ടുണ്ട്‌. അതോടൊപ്പം തന്നെ സമഗ്ര പഠനത്തിനായി ചില പരീക്ഷണശാലകള്‍ക്ക്‌ ആവാസവ്യവസ്ഥയ്ക്ക്‌ പുറത്ത്‌(ex situ)സംരക്ഷിക്കാനും അനുമതി നല്‍കിയിട്ടുണ്ട്‌. ടി. ബി. ജി.ആര്‍. ഐ ഇതിനകം തന്നെ ടിഷ്യുകള്‍ച്ചര്‍ മുതലായ ജൈവ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്‌ മഹാളിയുടെ പ്രജനനം നടത്തിയിട്ടുണ്ട്‌. ഇത്തരം ചെടികളും പിന്നീട്‌ തനത്‌ ആവാസവ്യവസ്ഥയിലേക്ക്‌ മാറ്റി വളര്‍ത്താം എന്നു കരുതുന്നു.


പാല്‍മുതുക്ക്



ഐപ്പോമിയ മൌരീഷിയാന എന്ന കരിമുതുക്കും ഐപ്പോമിയ ഡിജിറ്റാറ്റ എന്ന വെള്ള പാല്‍മുതുക്കും ഉണ്ട്. വെള്ള പാല്‍മുതുക്കാണ്‌ ഔഷധമായി ഉപയോഗിക്കുന്നത്. പിരിഞ്ഞു പടര്‍ന്നു വളരുന്ന ചെടിയാണ്. ജൂണ്‍- ജൂലൈ മാസങ്ങളിലാണ് പൂക്കുന്നത്. കിഴങ്ങിന്‍ രെസീര്‍, അന്നജം, പ്രോട്ടീന്‍, പഞ്ചസാര എന്നിവ അടങ്ങിയിരിക്കുന്നു. ചെടിയുടെ കിഴങ്ങാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്.
ഓജസ്സും മുലപ്പാലും വര്‍ദ്ധിപ്പിക്കും. വാതഹരമാണ്.ശരീരം തടിപ്പിക്കും. വിദ്യാരാദി കഷായം, വിദ്യാരാദി ചൂര്‍ണ്ണം, മദനകാമേശ്വരി ലേഹ്യം, ദശമൂലാരിഷ്ടം, സാരസ്വതാരിഷ്ടം, ധ്വന്വന്തരം തൈലം, ധാത്ര്യാദിഘൃതം, അശ്വഗന്ധാദി ഘൃതം, ദശസ്വരസഘൃതം എന്നിവയില്‍ പാല്‍മുതുക്കു് ചേര്‍ക്കുന്നുണ്ട്.


കുറശ്ശാണി

 

കുറശ്ശാണിയുടെ ശാസ്ത്രീയ നാമം “Hyoscyamus niger “എന്നാണ്. Solanaceae കുടുംബത്തിലെ ഒരു അംഗമാണിത്. യൂറോപ്പാണ് ഇതിന്‍റെ ജന്മദേശം ഏഷ്യന്‍ രാജ്യങ്ങളിലും അറേബ്യന്‍ രാജ്യങ്ങളിലും ധാരാളമായി കണ്ടുവരുന്നു ഇന്ത്യയില്‍ ഇപ്പോള്‍ കാഷ്മീര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, നീലഗിരി എന്നിവിടങ്ങളില്‍ കൃഷി ചെയ്തു വരുന്നു പഴങ്ങള്‍ക്ക് പ്രിയം വര്‍ദ്ധിച്ചതോടെ ഇതു നട്ടു വളര്‍ത്താന്‍ ആരംഭിച്ചു. ഇത് ഒരു ഔഷദ സസ്യം ആണ്


കുപ്പമേനി

 

കുടുംബം : Euphorbiaceae ശാസ്ത്രീയ നാമം:Acalypha indica
കുപ്പമേനി എന്ന പേര് തമിഴ് ഭാഷയില് നിന്ന് വന്നതാണ് ആഫ്രിക്കന് രാജ്യങ്ങള് ഇന്ത്യ പാക്കിസ്ഥാന് ശ്രിലങ്ക യമെന് എന്നി രാജ്യങ്ങളില് ധാരാളമായി കണ്ടുവരുന്നു. ആഫ്രിക്കയില് ഇതിന്‍റെ ഇല ഭക്ഷണപദാര്‍ത്ഥമായും ഉപയോഗിക്കുന്നു

ഇന്ത്യയില്‍ എല്ലായിടത്തും കാണുന്നു. 50 സെ. മീറ്ററോളം ഉയരത്തില്‍ വളരുന്ന ഏക വര്‍ഷ ഓഷധിയാണ്.


കര്‍പ്പൂരതുളസി



ഇന്ത്യയില്‍ എല്ലായിടത്തും കാണുന്നു. തണ്ടു മുറിച്ചു നട്ട് വളര്‍‌ത്താം.
കര്‍പ്പൂരതുളസിയുടെ എല്ലാ ഭാഗങ്ങളും ഔഷദത്തിനായി ഉപയോഗിക്കുന്നു
ജലദോഷം,ത്വക് രോഗങ്ങള്‍ എന്നിവയ്ക്കും ഉത്തമം ഇംഗ്ലീഷില്‍ ഇതിനെ ആഫ്രിക്കന്‍ ബ്ലു ബാസില്‍ എന്ന് വിളിക്കുന്നു
African Blue basil is one of the most cold-tolerant breeds of basil, leading to it being called a perennial, though in fact all basils are perennial as long as the weather is warm year-round. It is a sterile hybrid of two other breeds of basil, unable to produce seeds of its own, and is propagated by cuttings

കസ്തൂരി ഗന്ധികള്‍ പൂത്തുവോ
കര്‍പ്പൂര തുളസി തളിര്‍ത്തുവോ
ചന്ദനത്തോപ്പിലെ സിന്ദൂരമല്ലികള്‍
ഒന്നായ് പൂന്തേന്‍ ചൊരിഞ്ഞുവോ
എങ്ങു നിന്നെങ്ങു നിന്നൊഴുകി വരുന്നീ
സുന്ദരഗന്ധ പ്രവാഹം


കാട്ടു ജീരകം

 

കുടുംബം : Asteracae ശാസ്ത്രീയ നാമം: Vernonia Anthelmintica Wild
കാട്ടുജീരകത്തെ സംസ്കൃതത്തില്‍ സോമരാജി എന്നും ഹിന്ദിയില്‍ ബന്‍‌ജീര, സോമരാജ് എന്നും അറിയുന്നു. ശാസ്ത്രീയ നാമത്തിലുള്ള anthelminticum എന്ന വാക്കു് കൃമികളുടെ ചികില്‍സക്കെന്നു സൂചിപ്പിക്കുന്നു.
നേരെ ഉയരത്തില്‍ വളരുന്ന ഒരു കുറ്റിച്ചെടിയാണു്. തണ്ടും ഇലകളും രോമാവൃതമാണു്. ഇന്ത്യയില്‍ 1500 മീറ്റര്‍‌ ഉയരം വരെയുള്ള സ്ഥലങ്ങളില്‍ വളരുന്നു. ഉണങ്ങിയ, പഴക്കമില്ലാത്ത ഫലങ്ങളാണു് മരുന്നിനായി ഉപയോഗിക്കുന്നതു്. കൃമി നാശകമാണു്.


കാക്കത്തുടലി



ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് കാക്കത്തുടലി ഇന്ത്യയുടെ പലയിടത്തും ഈ ചെടി കാണാന്‍ സാധിക്കും. റുട്ടേഷ്യ കുടുംബത്തില്‍ ഉള്‍ പ്പെടുത്തി വര്‍ഗ്ഗീകരിച്ചിരിക്കുന്ന ഈ വിഭാഗത്തില്‍ ഒരു സ്പീഷീസ് മാത്രമേയുള്ളൂ. ഇതിന്‍റെ ശാസ്ത്രീയ നാമം : Toddalia asiatica.സംസ്കൃതത്തില്‍ ദാസി എന്നാണ് പേര്.
ഔഷധ യോഗ്യമായ ഭാഗങ്ങള്‍ :വേര്, ഇല, പൂവ്, കായ.


കടുക്ക



 സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 2000 അടി മുകളിലുള്ള സ്ഥലങ്ങളില്‍ വളരുന്നു. ഏപ്രിലിനും ആഗസ്റ്റിനും ഇടയ്ക്ക് പൂക്കുന്നു. ഒക്ടോബര്‍ മുതല്‍ ജനുവരി വരെ മാസങ്ങളില്‍ കായുണ്ടാകുന്നു. പൂവുകള്‍ക്ക് ഇതളുകളില്ല.
കടുക്ക (ടെര്‍മിനാലിയ ചെബ്യുള) ഏഴു തരമുണ്ടെന്ന് പറയുന്നുവെങ്കിലും പ്രധാനമായി നാലു തരമാണ് കാണുന്നത്
1. വലിപ്പവും കനവും കട്ടിയും കൂടിയതും, രണ്ട് ഇഞ്ചോളം നീളമുള്ളതും, മഞ്ഞ കലര്‍ന്ന തവിട്ടു നീറത്തോടും, മഞ്ഞയോ കടും തവിട്ടു നിറമോ ഉള്ള കഴമ്പും കുരുവും ചേര്‍ന്നത്. ചവര്‍പ്പ് രുചി. ആയൂര്‍ വേദത്തില്‍ ഒരു പ്രധാനപ്പെട്ട വിരേചനൌഷധമാണിത്.
2. വരകള്‍ കുറഞ്ഞതും ഒരിഞ്ചോളം വലിപ്പമുള്ളതും, പുറന്തോട്, കഴമ്പ്, പരിപ്പ് മഞ്ഞ നിറമുള്ളതും, ചവര്‍പ്പ് ആദ്യത്തേതിലും കുറവ്.
3. കടുത്ത തവിട്ടു/കറുപ്പ് നിറം. ആദ്യ രണ്ട് തരത്തിലും വലിപ്പം കുറവ്. കഴമ്പിന് ഇരുണ്ട നിറം, കുരു ഉണ്ടാവുകയില്ല. ആയൂര്‍ വേദത്തില്‍ അതിസാര ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.
4. എല്ലാറ്റിലും ചെറുത്. മറ്റെല്ലാം മൂന്നമത്തെ തരം പോലെ. ഇതില്‍ റ്റാന്നിക്ക് അമ്ലവും ഗാല്ലിക്ക് അമ്ലവും അടങ്ങിയിരിക്കുന്നു. ആയൂര്‍ വേദത്തില്‍ പഴുക്കാത്ത കായ വിരേചനൌഷധമായുപയോഗിക്കുന്നു.
അഭയാരിഷ്ടം, നരസിംഹചൂര്‍ണം, ദശമൂലഹരിതകി എന്നിവയില്‍ കടുക്ക ഒരു ഘടകമാണ്
വെള്ളത്തില്‍ കടുക്കയുടെ പുറംതോട് ചുരണ്ടിയിട്ട് പടിക്കാരം ചേര്‍ത്താല്‍ മഞ്ഞച്ചായം കിട്ടും. പടിക്കാരത്തിനു പകരം അന്നഭേദി ചേര്‍ത്താല്‍ കറുത്ത മഷി കിട്ടും.


പപ്പായ



കേരളത്തില്‍ സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ് പപ്പായ(Carica Papaya). മെക്സിക്കോ തുടങ്ങിയ മദ്ധ്യ അമേരിക്കന്‍ രാജ്യങ്ങളിലാണ്‌ പപ്പായ പ്രധാനമായും കണ്ടുവരുന്നത്‌. മറ്റു ചില ഉഷ്ണമേഖലാ രാജ്യങ്ങളിലും ഇതു വളരുന്നുണ്ട്‌. മലയാളത്തില്‍ ത്തന്നെ കപ്പളങ്ങ, ഓമയ്ക്ക, കപ്പക്കാ, കൊപ്പക്കാ, കര്‍മൂസാ,കര്‍മത്തി എന്നിങ്ങനെ പലപേരുകളില്‍ ഈ ചെറുവൃക്ഷവും അതിന്റെ ഫലവും അറിയപ്പെടുന്നു. പപ്പായ അധികം ഉള്ളില്ലാത്ത, പൊള്ളയായ തടി 5 മുതല്‍ 10 മീറ്റര്‍വരെ വളരും. മുകളിലായി കാണപ്പെടുന്ന ഇലകള്‍ 70 സെ.മീ വരെ വ്യാപ്തിയില്‍ ഏകദേശം നക്ഷത്രാകൃതിയിലാണ്‌. ഇലകളുടെ തണ്ടും പൊള്ളയാണ്‌. തടിയും തണ്ടും ചേരുന്നിടത്ത്‌ പൂക്കളുണ്ടായി, അത്‌ ഫലമായി മാറുന്നു. പച്ചനിറത്തിലുള്ള കായ പഴുക്കുമ്പോള്‍ മഞ്ഞനിറമായി മാറുന്നു. കായയ്ക്കുള്ളില്‍ ചുവപ്പ്‌ അല്ലെങ്കില്‍ ഓറഞ്ച്‌ നിറമാണ്‌. ഫലത്തിനൊത്തനടുവുല്‍ കറുത്തനിറത്തിലായിരിക്കും വിത്തുകള്‍ കാണപ്പെടുന്നത്‌. ശ്രേഷ്ഠമായ ആന്റി ഓക്‌സീകരണ ഗുണത്താല്‍ രോഗപ്രതിരോധശേഷി വേണ്ടവിധം നിലനിര്‍ത്താനും കരളിന്റെ പ്രവര്‍ത്തനം ത്വരപ്പെടുത്താനും കഴിവുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പോളീസാക്കറൈഡുകളും ധാതുലവണങ്ങളും എന്‍ സൈമുകളും പ്രോട്ടീനും ആല്‍ക്കലോയിഡുകളും ഗ്ലൈക്കോസ്സെഡുകളും ലെക്റ്റിനുകളും സാപ്പോണിനുകളും ഫേ്‌ളവനോയിഡുകളും കൂടാതെ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഇരുമ്പിന്റെ അംശം, കാത്സ്യം, തയാമിന്‍, നിയാസിന്‍, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ പപ്പായ സഹായകമാണ്. നാരുകള്‍ അധികം അടങ്ങിയിട്ടുള്ളതിനാല്‍ ദഹന പ്രക്രീയക്ക്‌ സഹായകമാണ്


ശല്ഗം



 ബ്രാസ്സികാകെ സസ്യകുടുംബത്തില്‍ ‍പ്പെട്ട പച്ചക്കറിവിളയാണ് ശല്ഗം (മധുരമുള്ളങ്കി)
ഇംഗ്ലീഷില് ടര്‍നിപ്പ്(Turnip) എന്ന് വിളിക്കുന്നു
ഇത് റഷ്യയിലും സൈബീരിയയിലും പണ്ട് വന്യസസ്യമായി വളര്‍ന്നിരുന്നു. ചൈനയോ മധ്യഏഷ്യയോ ആയിരിക്കാം ഇതിന്റെ ജന്മദേശമെന്ന് കരുതപ്പെടുന്നു.
റോമന്‍ സംസ്കാരകാലത്തുതന്നെ മധുരമുള്ളങ്കിക്ക് വളരെ പ്രചാരം ലഭിച്ചിരുന്നതില്‍ നിന്നും, അതില്‍ മുമ്പേ മധുരമുള്ളങ്കി കൃഷിചെയ്യാന്‍ ആരംഭിച്ചിരുന്നതായി മനസ്സിലാക്കാം. എന്നാല്‍ ഡാനിയല്‍ സോഹറിയും മരിയ ഹോപും നടത്തിയ പഠനങ്ങള്‍ പറയുന്നത് മധുരമുള്ളങ്കിയുടെ ഉല്‍ഭവത്തെക്കുറിച്ച് നമുക്ക് വ്യക്തമായ തെളിവുകളൊന്നും ലഭ്യമല്ലെന്നാണ്
മധുരമുള്ളങ്കിയുടെ കട്ടിയുള്ളതും കനം കുറഞ്ഞു പരന്നതുമായ വേരുകള്‍ കിഴങ്ങുകളായി രൂപാന്തരപ്പെടുന്നു. ഇത്തരം ഭക്ഷ്യയോഗ്യമായ കിഴങ്ങുകള്‍ക്കായി ഇന്ത്യയില്‍ ഇത് വിപുലമായ തോതില്‍ കൃഷിചെയ്തു വരുന്നു. ഇലകള്‍ പരന്നതും രോമിലവും നീളം കുറഞ്ഞതുമാണ്. ഇളംതണ്ടിലും ഇലകളിലും ധാരാളം ധാതുക്കളും ജീവകങ്ങളും അടങ്ങിയിട്ടുണ്ട്. സാലഡ്, അച്ചാറുകള്‍, കറികള്‍ എന്നിവ ഉണ്ടാക്കാന്‍ മധുരമുള്ളങ്കിയുടെ ഇലകള്‍ ഉപയോഗിക്കുന്നു. ഇലകള്‍ കാലിത്തീറ്റയായും പ്രയോജനപ്പെടുത്തുന്നു.


ഒരു കാല്‍ ഞൊണ്ടി

 

അക്കന്തേസിയ കുടുംബത്തില് പെടുന്ന പുഷ്പ്പിക്കുന്ന ചെടിയാണിത് ഇതിന്‍റെ ശാസ്ത്രനാമം പെരിസ്റ്റ്രൊഫി എന്നാണ് 15 മുതല്‍ 40 വരെ ഇനങ്ങളില്‍ ഇത് കാണപെടുന്നു
ആഫ്രീക്കന്‍ രാജ്യങ്ങളിലും ഏഷ്യയില്‍ നിരവധി രാജ്യങ്ങളിലും ന്ത്യയില്‍ എല്ലായിടത്തും കണ്ടുവരുന്നു. അണുനാശക ശക്തിയുള്ള അപൂര്‍വ്വ സസ്യങ്ങളില്‍ ഒന്നാണ്  ഒരു കാല്‍ ഞൊണ്ടി.


ജീരകം



അമ്പലിഫറേ എന്ന സസ്യകുടുംബത്തിലുള്ള ജീരകത്തിന്റെ ജന്മ ദേശം ഈജിപ്റ്റാണ് എന്ന് കരുതപ്പെടുന്നു. യൂറോപ്പ്, ആഫ്രിക്ക, ചൈന, പശ്ചിമേഷ്യ, സിസിലി എന്നിവിടങ്ങളില്‍ കൃഷി ചെയ്യപ്പെടുന്നു. ഇതിന്റെ ഇലകള്‍ കനം കുറഞ്ഞതും, കൂര്‍ത്തതും നീല കലര്‍ന്ന പച്ച നിറമുള്ളതുമാണ്. പൂക്കള്‍ക്ക് വെള്ളയോ ഇളം ചുവപ്പോ നിറമായിരിക്കും. ജീരക അരിക്ക് ചാര നിറം മുതല്‍ മഞ്ഞ നിറംവരെ കാണാം. തറ നിരപ്പില്‍ നിന്ന് 30-35 സെ. മി. ഉയരത്തില്‍ ജീരകച്ചെടി വളരുന്നു
ജീരകം കൃഷി ചെയ്യാന്‍ മിതമായ കാലാവസ്ഥയാണ് അനുയോജ്യം. അധികം ചൂടുള്ള കാലാവസ്ഥ ഇതിന്‍റെ വളര്‍ച്ചയ്ക്ക് ഒട്ടും യോജിച്ചതല്ല. മിതമായ കാലാവസ്ഥയുള്ള സമയങ്ങളില്‍ ജലസേചനം നടത്തി കൃഷി ചെയ്യാവുന്ന ഒരു വിളയാണിത്. വളപുഷ്ടിയുള്ളതും നല്ല നീര്‍വാര്‍ച്ചയുള്ളതും ആയ ഇളക്കമുള്ള മണ്ണാണ് ജീരകകൃഷിക്ക് ഏറ്റവും പറ്റിയത്.
പഞ്ചജീരഗുഡം, ജീരകാരിഷ്ടം, ജീരക തൈലം എന്നിവയിലെ ഒരു ചേരുവയാണ് ഔഷധയി ഉപയോഗിക്കുന്നു


എരുക്ക്


ഇന്ത്യയില്‍ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ എരുക്ക്. ഇവ കേരളത്തിലെ പറമ്പുകളിലും വഴിയരികിലും സാധാരണ കാണാപ്പെടുന്നു. എരുക്ക് പ്രധാനമായും രണ്ട് തരത്തിലാണ്‌ ഉള്ളത്. അര്‍ക്ക (Calotropis gigantea) എന്നറിയപ്പെടുന്ന ചുമന്ന പുഷ്പങ്ങള്‍ ഉണ്ടാകുന്നവയും, അലര്‍ക്ക (Calotropis procera) എന്നറിയപ്പെടുന്ന വെളുത്ത പുഷ്പങ്ങള്‍ ഉണ്ടാകുന്നവയും (വെള്ളരുക്ക്). ഹൈന്ദവ ക്ഷേത്രാചാരങ്ങളില്‍ എരുക്ക് ഉപയോഗിക്കുന്നു. ഹോമത്തിനായി എരുക്കിന്റെ കമ്പുകള്‍ ഉപയോഗിക്കുന്നു.കൂടാതെ ശിവക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളില്‍ ചാര്‍ത്തുന്നതിനായി എരുക്കിന്റെ പൂവ്കൊണ്ട് മാലയും ഉണ്ടാക്കുന്നുണ്ട്.
എരുക്കിന്റെ വേര്‌, വേരിന്മേലുള്ള തൊലി, കറ, ഇല, പൂവ് എന്നിവ പ്രധാനമയും ഔഷധനിര്‍മ്മാണത്തിന്‌ ഉപയോഗിക്കുന്ന ഭാഗങ്ങളാണ്‌. ത്വക്ക് രോഗം, ഛര്‍ദ്ദി, രുചിയില്ലായ്മ, മൂലക്കുരു എന്നീ അസുഖങ്ങള്‍ക്കും എരുക്ക് ഉപയോഗിച്ച് വരുന്നു. കൂടാതെ പല അസുഖങ്ങള്‍ക്കുമായി നിര്‍മ്മിക്കുന്ന ആയുര്‍വ്വേദൗഷധങ്ങളില്‍ എരുക്കിന്റെ ഔഷധയോഗ്യമായ ഭാഗങ്ങള്‍ ഉപയോഗിക്കുന്നു. പൊക്കിളിന്റെ താഴെയുള്ള അസുഖങ്ങള്‍ക്കാണ്‌ എരുക്ക് കൂടുതല്‍ ഫലപ്രദമെന്ന് സുശ്രുതസംഹിതയില്‍ പ്രതിപാദിക്കുന്നു. കൂടാതെ വിയര്‍പ്പിനെ ഉണ്ടാക്കുന്ന ഔഷധം എന്നാണ്‌ ചരകസംഹിതയില്‍ എരുക്കിനെ ക്കുറിച്ച് പറഞ്ഞിരിക്കുന്നത്. കൂടാതെ വിവിധ പുരാതന ചികിത്സാരീതികളിലും എരുക്കിനെ പലരോഗങ്ങള്‍ക്കും ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കുന്നതിന്റെ വിവരങ്ങളും മരുന്നുകൂട്ടുകളും വിശദമായി പ്രതിപാദിച്ചിരിക്കുന്നു
എരുക്കിന്‍റെ കായ പൊട്ടുമ്പോള്‍ ആണ് അപ്പൂപ്പന്‍ താടികള്‍ പുറത്തേക്ക് വരുന്നത്