Followers

Sunday, January 1, 2012

ഔഷധ സസ്യങ്ങള്‍ (1)

നമ്മുടെ മുറ്റത്തും പാടത്തും, പറമ്പിലും, തോട്ടിലും, മേട്ടിലും  നിറഞ്ഞു നില്‍ക്കുന്ന എത്ര വലിയ ഔഷധചെടികള്‍ നാം കാണാതെ അറിയാതെ അവഗണിക്കുന്നു.
ഒരുതണ്ട് ഇലയോ, ഒരു പൂവോ, കായോ,  അതല്ലങ്കില്‍ തണ്ടോ വേരോ, ചെടി മൊത്തത്തിലോ,  അതുമല്ലെങ്കില്‍ രണ്ടോ മൂന്നോ ചെടികള്‍ ചേര്‍ത്തോ വീട്ടില്‍ വച്ച് പറിച്ചു ഉപയോഗിച്ചാല്‍ ഏറെ പണച്ചിലവു വരുന്ന പല രോഗങ്ങളും വളരെ നിസ്സാരമായി നമുക്ക് മാറ്റിയെടുക്കാം.

നമുക്ക് ചുറ്റുമുള ഔഷധങ്ങളെ കുറിച്ച് നാം അക്ഞരാണെന്നത് ഒരു യാഥാര്‍ത്യമാണ്‌. അത്തരത്തിലുള്ള കാര്യങ്ങള്‍ അറിയാന്‍ അവസരം നല്‍കിയ ഏതാനും  
ഇമെയിലുകള്‍ സഹോദരന്‍ വി പി മൊയ്തീന്‍ കുട്ടിയില്‍ (ബാപ്പു) നിന്ന് ലഭിച്ചിരുന്നു. 


 ആ അറിവ് വായനക്കാരുമായി പങ്കു വെക്കാം എന്ന് കരുതി സഹോദരന്‍ ബാപ്പുവോട് അനുവാദം ചോദിച്ചു.  ബാപ്പു ഏറെ സന്തോഷത്തോടെ പ്രോത്സാഹിപ്പിച്ചു.  അതിലുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.  ആ അറിവുകള്‍ ഇവിടെ പങ്കു വെക്കുന്നു.

ഈ ഒരു പോസ്റ്റില്‍ ഉള്‍കൊള്ളുന്നതിലധികം വിവരങ്ങള്‍ ഉള്ളത് കൊണ്ട് തുടര്‍ പോസ്റ്റുകളില്‍ തുടരാം എന്ന് കരുതുന്നു. 

ഈ രംഗത്ത് പരിചയവും പ്രാവീണ്യവുമുള്ള മാന്യ വായനക്കാരുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു.


ഈ ഉദ്യമം വിജയിപ്പിക്കാനും, ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച സഹോദരങ്ങള്‍ക്ക്‌ അര്‍ഹമായ പ്രതിഫലം ലഭിക്കാനും  അല്ലാഹുവോട് പ്രാര്‍ഥിക്കുന്നു
 

കറുവപ്പട്ട

 
 

ഇംഗ്ലീഷില്‍ “സിനമണ്‍“ ഹിന്ദിയില്‍ “ദരുസിത”എന്നു അറിയപ്പെടുന്ന ഇലവര്‍ങം എന്ന വൃക്ഷമാണ് കറുവ അഥവാ വയണ. എട്ട് മുതല്‍ പത്ത് മീറ്ററോളം ഉയരത്തില്‍ വളരുന്നു. നട്ട് മൂന്ന് വര്‍ഷം കഴിയുമ്പോള്‍ തൊലി ശേഖരിക്കാന്‍ പ്രായമാകുന്നു. ശിഖരങ്ങള്‍ മുറിച്ച് അതിന്റെ തൊലി ശേഖരിച്ച് പാകപ്പെടുത്തി എടുക്കുന്നതാണ്‌‍ “കറുവപ്പട്ട“. കറുവപ്പട്ട കറിമസാലയിലും, ഇത് വാറ്റിയെടുക്കുന്ന തൈലം മരുന്നുകള്‍ക്കും ഉപയോഗിക്കുന്നു. ശ്രീലങ്കയിലും ദക്ഷിണെന്ത്യയിലുമാണ് ഇത് കൃഷിചെയ്യ്ത് വരുന്നത്. തൊലിക്കുപുറമേ, ഇതിന്റെ ഇലയില് പൊതിഞ്ഞ് ചക്കയട, കുമ്പിളപ്പം തുടങ്ങിയ പലഹാരങ്ങള് പുഴുങ്ങിയെടുക്കുന്നതിനും കേരളത്തില് ഉപയോഗിക്കുന്നു.
അറബി ഭാഷയിലെ കറുവ എന്ന പദത്തില്‍ നിന്നാണിത് ആദേശം ചെയ്യപ്പെട്ടത്
ബൈബിളിലെ പഴയ നിയമത്തിലും പുതിയ നിയമത്തിലും എലവര്‍ങത്തെപറ്റി പറയുന്നുണ്ട്. അതിപുരാതനകാലം മുതല്‍ കറുവ അറേബ്യയിലേക്ക് കയറ്റുമതി ചെയ്തിരുന്നതായി പറയുന്നു. ഈജിപ്തിലെ സുന്ദരിമാര്‍ എലവര്‍ങം തുടങ്ങിയ സുഗന്ധ വസ്തുക്കള്‍ പുകച്ച് ആ പുകയേറ്റ് ശരീരസൌരഭ്യം വര്‍ദ്ധിപ്പിക്കുക പതിവായിരുന്നു.
കറുവ ദഹനശക്‌തിയെ വര്‍ദ്ധിപ്പിക്കും. രുചിയെ ഉണ്ടാക്കും. ചുമ, ശ്വാസം മുട്ടല്‍ എന്നിവയെ ശമിപ്പിക്കും.


കയ്യോന്നി

ഈര്‍പ്പമുള്ള പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഒരു ഏകവര്‍ഷി ദുര്‍ബല സസ്യമായ കയ്യോന്നിയുടെ ശാസ്ത്രനാമം എക്ലിപ്റ്റ ആല്‍ബ എന്നാണ്. ഇംഗ്ലീഷില്‍ ഇതിനെ എക്ലിപ്റ്റ എന്നറിയപ്പെടുന്നു. ഭൃംഗരാജ എന്ന പേരിലും ഇതറിയപ്പെടുന്നു. ഇത് ദശപുഷ്പത്തില്‍ ഉള്‍പ്പെടുന്നു. ആയുര്‍വേദ വിധിപ്രകാരം കടുരസവും തീക്ഷ്ണഗുണവും ഉഷ്ണവീര്യവുമാണ് കയ്യോന്നിക്ക്. വട്ടതില്‍ കമ്മല്‍ പോലെ കാണപ്പെടുന്ന പൂവുകള്‍ക്ക് പൊതുവെ വെള്ളനിറമാണ്. ഇലച്ചാറിന് ഹൃദ്യമായ ഗന്ധമാണ്. രൂക്ഷഗന്ധമുള്ള ഈ സസ്യം സമൂലമാണ് ഉപയോഗിക്കുന്നത്. നാട്ടിന്‍ പുറങ്ങളിലെ ആരോഗ്യരക്ഷാ ഔഷധസസ്യങ്ങളില്‍ പ്രധാനപ്പെട്ട ഇത് കൈകൊണ്ട കേശ ഔഷധവും കൂടിയാണ്. ശരീരത്തിന് പ്രതിരോധശേഷി പ്രദാനം ചെയ്യാന്‍ കയ്യോന്നിക്ക് കഴിവുണ്ട്. മുടിവളരുന്നതിനും ശിരോരോഗങ്ങള്‍ കുറയ്ക്കുന്നതിനും ഉപയോഗിക്കുന്ന കയ്യോന്നി എണ്ണ നല്ല ഉറക്കം നല്‍കും. . കയ്യോന്നി, പനിക്കൂര്‍ക്ക ഇവയുടെ സ്വരസവും പച്ചമഞ്ഞളും ചേര്‍ത്ത് കാച്ചിയ വെളിച്ചെണ്ണ കുട്ടികളുടെ മുടിയഴകും ശരീരബലവും കൂട്ടും. ജലദോഷം വരാതിരിക്കുകയും ചെയ്യും. മുടിയുടെ വളര്‍ച്ചക്ക് എണ്ണ കാച്ചാനും മുടികൊഴിച്ചില്‍ തടയാനും താളിയായും കയ്യോന്നി ചേര്‍ക്കുന്നു. ശരീരത്തിന്റെ തണുപ്പിനും, രക്തചംക്രമണത്തിനും ത്വക്ക് രോഗങ്ങള്‍ക്കും ഗുണപ്രദമാണ്. കയ്യോന്നിനീര് അല്പം ആവണക്കെണ്ണ ചേര്‍ത്ത് ആഴ്ചയില്‍ രണ്ടുനേരം സേവിച്ചാല്‍ ഉദരകൃമി ഇല്ലാതാകും കയ്യോന്നി സമൂലം ഇടിച്ചുപിഴിഞ്ഞെടുത്ത നീര് ഒരു ടേബിള്‍ സ്പൂണ്‍ വീതം പതിവായി സേവിച്ചാല്‍ ആരോഗ്യവും രോഗപ്രതിരോധ ശേഷിയും പലമടങ്ങ് വര്‍ദ്ധിക്കും.
കയ്യോന്നി സമൂലം അരച്ചു പഴിഞ്ഞ നീര് അഞ്ചു മില്ലി വീതം രാവിലെയും ഉച്ചയ്ക്കും വൈകീട്ടും പതിവായി കഴിക്കുന്നത് മഞ്ഞപ്പിത്തത്തിന് വളരെയധികം ഗുണം ചെയ്യുന്നു. കഞ്ഞുണ്ണി നീരില്‍ എള്ള് അരച്ച് കലക്കിയ വെള്ളം കവിള്‍ കൊണ്ടാല്‍ ഇളകിയ പല്ല് ഉറക്കും.



കണ്ണാന്തളി



കേരളത്തില്‍ മാത്രം കാണപ്പെടുന്നതും ഇപ്പോള്‍ വളരെ അപൂര്‍വവുമായ ഓഷധി വര്‍ഗ്ഗത്തില്‍ പെട്ട ഒരിനം ചെടിയാണ് കണ്ണാന്തളി . ഇത് പുല്‍മേടുകളിലാണ്‌ സാധാരണ കാണപ്പെട്ടിരുന്നത്. എക്സാക്കം ബൈകളര്‍ (Exacum bicolor)എന്നതാണ് ഇതിന്റെ ശാസ്ത്രീയ നാമം. അക്ഷിപുഷ്പി എന്ന സംസ്കൃതനാമത്തില്‍ അറിയപ്പെടുന്ന ഈ സസ്യത്തിന്‌ തിക്ത, കഷായ രസങ്ങളും ലഖു ഗുണത്തോടു കൂടിയതും ശീത വീര്യവുമാണ്‌. ഇത് ആരും കാണതെ വിരിഞ്ഞു കൊഴിയുന്ന ഒരു പൂവാണ് മുകളില്‍ കാണുന്ന ചിത്രം എന്‍റെ നാട്ടില്‍(പന്താരങ്ങാടി )നിന്നും ഞാന്‍ കേമറയില്‍ പകര്‍ത്തിയ ചിത്രം ആണ്




ചെണ്ടുമല്ലി
 

ഓറഞ്ച് കലര്‍ന്ന മഞ്ഞനിറത്തില്‍ മനോഹരമായ പൂക്കളുണ്ടാകുകയും ഇലകള്‍ക്ക് രൂക്ഷഗന്ധവുമുള്ള ഒരു പൂച്ചെടിയാണ് ചെണ്ടുമല്ലി. പൂന്തോട്ടങ്ങളില്‍ ഒരു അലങ്കാരസസ്യമായി ഇവയെ വളര്‍ത്തുന്നു. ഒന്നു മുതല്‍ മൂന്നടി വരെ ഉയരത്തില്‍ വളരുന്ന ഈ സസ്യം ഒരു കുറ്റിച്ചെടിയാണ്. ചെണ്ടുമല്ലി ഒറ്റക്കൊ കൂട്ടമായോ വളരാറുണ്ട്. തണ്ടില്‍ രണ്ട് വശത്തേക്കും നില്‍ക്കുന്ന ഇലകളാണ് ഇതിനുള്ളത്.
മലയാളത്തില്‍‌ത്തന്നെ ചെട്ടിമല്ലി, ജണ്ടുമല്ലി, ബന്തി, കൊണ്ടപ്പൂവ് എന്നിങ്ങനെ വിവിധ നാമങ്ങളില്‍ ഈ സസ്യം അറിയപ്പെടുന്നു. ചെട്ടിപ്പൂ എന്നാണ്‌ മലബാര്‍ ഭാഗങ്ങളില്‍ അറിയപ്പെടുന്നത്‌. ഇംഗ്ലീഷില്‍ മാരിഗോള്‍ഡ് എന്നാണ് പേര്. മല്ലികയുടെ ജന്മദേശം മെക്സിക്കോയാണ്. പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ തന്നെ ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. സാധാരണ പനി, ഗര്‍ഭാശയസംബന്ധമായ പ്രശ്നങ്ങള്‍ മുതലായവ ചികില്‍സിക്കുവാന്‍ അന്നു കാലം മുതല്‍ തന്നെ മല്ലിക ഉപയോഗിച്ചിരുന്നു. മധ്യകാലഘട്ടത്തില്‍ വിലകൂടിയ കുങ്കുമത്തിന് പകരമായി തുണികള്‍ക്ക് നിറം കൊടുക്കുന്നതിനും പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ തൊലിപ്പുറത്തെ പുണ്ണ്, എക്സീമ മുതലായവ ചികിത്സിക്കുന്നതിനും ഇവയെ ഉപയോഗിച്ചിരുന്നു ചെണ്ടുമല്ലിക്ക് വിരശല്യം,ദഹനക്കേട്,മൂത്രവര്‍ദ്ധന,ആര്‍ത്തവ സംബന്ധിയായ പ്രശ്നങ്ങള്‍, മലബന്ധം മുതലായവ ശമിപ്പിക്കാനുള്ള കഴിവുണ്ട് . ഇതിന്റെ വേരിന് വിരകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. പൂവില്‍ നിന്നെടുക്കുന്ന സത്ത് ഒരു അണുനാശിനിയുമാണ്. ഇതിന്റെ പൂവ് അര്‍ശ്ശസ്, നേത്രരോഗങ്ങള്‍ മുതലായവ ചികിത്സിക്കാന്‍ ഉപയോഗിക്കുന്നു. സസ്യം മുഴുവനായി ബ്രോങ്കൈറ്റിസ്,ജലദോഷം,വാതം മുതലായവക്കും വേര് വിരശല്യത്തിനുള്ള ചികിത്സക്കും ഉപയോഗിച്ചു വരുന്നു



 ചിറ്റരത്ത.



വാതരോഗത്തിന്‌ ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്ന പ്രധാന ഔഷധം ആണ്‌ ചിറ്റരത്ത. ചുകന്നരത്ത, ചിറ്റരത്ത, അരത്ത, സുഗന്ധവാക എന്നീ പേരുകളില്‍ ഈ സസ്യം അറിയപ്പെടുന്നു. ഏലച്ചെടികള്‍ക്ക് സമാനമായ ഇലകളാണ്‌ ചിറ്റരത്തക്കുള്ളത്. അതിനാല്‍ ഏലാപര്‍ണ്ണി എന്ന സംസ്കൃതനാമത്തിലും ചിറ്റരത്ത അറിയപ്പെടുന്നു ജന്മദേശം മലേഷ്യ ആണെങ്കിലും കേരളത്തിന്റെ മലയോരപ്രദേശങ്ങളില്‍ വ്യാപകമായി കൃഷിചെയ്യുന്ന ഒരു സസ്യം കൂടിയാണിത്. കേരളത്തില്‍ ഔഷധ ആവശ്യങ്ങള്‍ക്കായി മാത്രം ചിറ്റരത്ത ഉപയോഗിക്കുമ്പോള്‍ ഉത്തരേന്ത്യയില്‍ സുഗന്ധവിളയായി ഇത് ഉപയോഗിക്കുന്നു
Zingi beraceae കുടുംബത്തില്‍ പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Alpinia calacarata Rox എന്നാണ്‌. രസ്നാ എന്നും സംസ്കൃതനാമത്തിലും ഈ സസ്യം ‍ അറിയപ്പെടുന്നു ഇഞ്ചിപോലെയാണ്‌ ചിറ്റരത്തയുടെ കിഴങ്ങുകള്‍. ഏകദേശം 1 മീറ്റര്‍ മുതല്‍ 1.5 മീറ്റര്‍ വരെ പൊക്കത്തില്‍ വളരുന്ന ഇതിന്റെ തണ്ടുകള്‍ക്ക് ബലമില്ല. നീളമുള്ളതും വീതികുറഞ്ഞതും ആയ ഇലകളാണ്‌ ഇതിനുള്ളത്. പച്ച കലര്‍ന്ന വെള്ളനിറത്തില്‍ മേടം, ഇടവം തുടങ്ങിയ മാസങ്ങളില്‍ സാധരണ പുഷ്പിക്കുന്നു.
ചിറ്റരത്തയുടെ വേരില്‍ കാംഫൈറെഡ്(Camphiride), ഗലാനിന്‍(Galangin), ആല്പിനിന്‍(Alpinin) എന്നീ 3 ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇതിന്റെ തണ്ടില്‍ തൈലരൂപത്തില്‍ മീഥൈല്‍ സിനമേറ്റ്(Methyl Cinnamate), സിന്‍കോള്‍(Cincole), കര്‍പ്പൂരം(Camphor), ഡി-പെനീന്‍(D-pinenei) എന്നീ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. വാതരോഗങ്ങള്‍ക്ക് പുറമേ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ശബ്ദം അടയുക, മൂത്രത്തിന്റെ കുറവ്, രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ ആക്കിതീര്‍ക്കുക, പ്രമേഹം എന്നിങ്ങനെ പല അസുഖങ്ങള്‍ക്കും ചിറ്റരത്ത ഉപയോഗിക്കുന്നു.



കുറുന്തോട്ടി



കേരളത്തില്‍ സാധാരണയായി കാണുന്ന ഔഷധഗുണമുള്ള ഒരു സസ്യമാണ് കുറുന്തോട്ടി.
വാതത്തിനു വളരെ ഫലവത്തായൊരു മരുന്നാണ് കുറുന്തോട്ടി. വാതരോഗത്തിനുള്ള എല്ലാ അരിഷ്ടത്തിലും, കഷായത്തിലും കുറുന്തോട്ടി ചേരുവയുണ്ട്. ഹൃദ്രോഗം, ചതവ്, മര്‍മ്മ ചികിത്സ എന്നിവക്കും കുറുന്തോട്ടി ചേര്‍ത്ത കഷായവും അരിഷ്ടവുമാണ് കഴിക്കുന്നത്. ഇല താളിയായി ഉപയോഗിക്കാം. വേര് കഷായം വെച്ചും കഴിക്കാം. കാല്‍പുകച്ചിലിനും തലവേദനക്കും കുറുന്തോട്ടി വേര് ഇട്ടു തിളപ്പിച്ച വെള്ളത്തില്‍‍ ധാര കോരുന്നത് ഫലപ്രദമാണ്[
ബല എന്നു സംസ്കൃതത്തില്‍ പേരുള്ള കുറുന്തോട്ടി
ആയുര്‍വേദത്തില്‍ വാതചികില്‍സയില്‍ വളരെ പ്രാധാന്യമുള്ള ഒരു മരുന്ന്‌.
അതിന്റെ ഇലകള്‍ ഹൃദയാകൃതിയില്‍ .
ഇതു ലഭിച്ചില്ലെങ്കില്‍ പകരം "ദര്‍ഭേ കുശേ ഞാങ്ങണെ --" എന്ന ന്യായപ്രകാരം ( ദര്‍ഭ ഉപയോഗിക്കേണ്ടിടത്ത്‌ ദര്‍ഭയില്ലെങ്കില്‍ കുശ ഉപയോഗികുക അതും ഇല്ലെങ്കില്‍ ഞാങ്ങണമ്പുല്ലുപയോഗിക്കുക അതും കിട്ടിയില്ലെങ്കില്‍ വയ്ക്കോലുപയോഗിക്കുക എന്നും വേണമെങ്കില്‍ പറയാം)
ആനക്കുറുന്തോട്ടി ഊര്‍പ്പം തുടങ്ങിയവയും ഉപയോഗിക്കും. ഊര്‍പ്പ്പം എന്ന ചെടി ധാരാളം ലഭിക്കുന്നതായ്തിനാല്‍ മായം ചേര്‍ക്കാനും അതിന്റെ വേര്‍ ഉപയോഗിക്കാറുണ്ട്‌.


കല്ലുരുക്കി



കേരളത്തില്‍ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യം ആണ്‌ കല്ലുരുക്കി. ഇതിന്റെ ശാസ്ത്രീയനാമം Scoparia dulcis എന്നാണ്‌. ഈ സസ്യം Scrophulariaceae സസ്യകുടുംബത്തില്‍ പെടുന്നു. മലയാളത്തില്‍ മീനാംഗണി, സന്യാസിപ്പച്ച, ഋഷിഭക്ഷ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ സംസ്കൃതനാമം ആസ്മാഗ്നി എന്നാണ്‌.
ഏകദേശം 30 സെന്റീമീറ്റര്‍ പൊക്കത്തില്‍ വളരുന്ന ഒരു വാര്‍ഷിക സസ്യമാണ്‌ കല്ലുരുക്കി. ചെറിയ ഇലകള്‍ പച്ചനിറമുള്ള തണ്ടിന്റെ ചുറ്റുപാടും കാണപ്പെടുന്നു. തണ്ടുകള്‍ പച്ചനിറത്തില്‍ ശാഖകളായി വളരുന്നു. ചെറിയ വെളുത്ത പൂക്കളാണ്‌ ഇതിനുള്ളത്. വിത്തുകള്‍ തൊങ്ങലുകള്‍ പോലെ പച്ചനിറത്തില്‍ കാണപ്പെടുന്നു. സമൂലമായിട്ടാണ്‌ കല്ലുരുക്കി ഔഷധങ്ങളില്‍ ഉപയോഗിക്കുന്നത്
കഫം, പിത്തം, പനി, മുറിവ്, ത്വക്ക് രോഗങ്ങള്‍, മൂത്രത്തിലെ കല്ല് തുടങ്ങിയവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു



കടലാവണക്ക്.




ഭാരതത്തില്‍ ഏകദേശം മുഴുവന്‍ പ്രദേശങ്ങളിലും വളരുന്ന ഒരു സസ്യമാണ്‌ കടലാവണക്ക്. ഇതിനെ വേലി തിരിക്കുന്നതിന്‌ ഉപയോഗിക്കുന്നുണ്ട്. അപ്പ, കമ്മട്ടി എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം Jatropha curcas എന്നാണ്‌. ഇത് Euphorbiaceae സസ്യകുടുംബത്തിലെ അംഗമാണ്‌[. സംസ്കൃതത്തില്‍ ദ്രാവന്തി, ഇംഗ്ലീഷില്‍ Purging nut, ഹിന്ദിയില്‍ പഹാരി എറണ്ട് എന്നീ പേരുകളിലും അറിയപ്പെടുന്നു. വരള്‍ച്ചയുള്ള പ്രദേശങ്ങളിലും വളരുന്ന ഈ വൃക്ഷത്തിന്റെ കായയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എണ്ണ ബയോ ഡീസല്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നു.
പ്രധാനമായും വിത്തുകള്‍ വഴിയോ തണ്ടുകള്‍ മുറിച്ചുനട്ടോ ആണ്‌ ഇതിന്റെ വംശവര്‍ദ്ധന നിലനിര്‍ത്തുന്നത്. തടി മൃദുവായതും പശപോലെയുള്ള കറയുള്ളതുമാണ്‌. ഇലകള്‍ ചെറിയ തണ്ടുകളില്‍ ഓരോന്നായി കാണപ്പെടുന്നു. പച്ച നിറം കലര്‍ന്ന മഞ്ഞ പൂക്കളാണ്‌ ഇതിനുള്ളത്. പച്ചനിറത്തില്‍ കാണപ്പെടുന്ന കായ്കള്‍ പാകമാകുമ്പോള്‍ മഞ്ഞ നിറമാകുന്നു. ഓരോ കായ്കളിലും കറുത്ത നിറത്തില്‍ 3വീതം വിത്തുകള്‍ ഉണ്ടായിരിക്കും. ഇതിന്റെ ഇലകള്‍, വിത്തുകള്‍ , വിത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എണ്ണ എന്നിവയാണ്‌ പ്രധാന ഉപയോഗവസ്തുക്കള്‍

അല്പം വഴങ്ങുന്ന സ്വഭാവമുള്ളതിനാല്‍ കടലാവണക്കിന്‍ കമ്പ് ഇഴജന്തുക്കളെ അടിച്ചുകൊല്ലാന്‍ കൊള്ളാവുന്നതാണ്. കടലാവണക്കിന്‍ പത്തല്‍ എന്നാണ് ഈ കമ്പുകള്‍ അറിയപ്പെടുന്നത്. കടലാവണക്കിന്റെ ഇല ഒടിച്ച് കറയിലെക്ക് ഊതി കുമിളയുണ്ടാക്കി പറത്തുന്നത് നാട്ടിന്‍ പുറങ്ങളിലെ കുട്ടികളുടെ ഒരു വിനോദമാണ്.
പിത്തം, കഫം, വിരശല്യം, പക്ഷാഘാതം എന്നീ അസുഖങ്ങള്‍ക്ക് ഔഷധങ്ങളില്‍ ഉപയോഗിക്കുന്നു.



ആവര



കേസാല്പിനേഷ്യേ കുടുംബത്തിലെ കാസ്സ്യ ഓറിക്കുലേറ്റ(Cassia ariculata) എന്ന ശാസ്ത്രനാമവും, ടാന്നേര്‍സ് കാസ്സ്യ എന്ന ആംഗലേയ നാമവുമുള്ള ആവര ഇന്‍ഡ്യയിലെയും ശ്രീലങ്കയിലെയും വരണ്ട പ്രദേശങ്ങളില്‍ നാലടിയോളം ഉയരത്തില്‍ വളരുന്ന ഔഷധസസ്യമാണ്. ഇന്‍ഡ്യയില്‍ അധികമായും കര്‍ണ്ണാടകം, തമിഴ്നാട്, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളില്‍ വളരുന്നു ഇടതൂര്‍ന്ന ശിഖരങ്ങളും. ദീര്‍ഘവൃത്താകൃതിയിലുള്ള ഇലകള്‍ക്ക് ഒരേ വര്‍ഗ്ഗത്തില്‍ പെടുന്ന കൊന്നയിലയുമായി രൂപ സാദൃശ്യമുണ്ട്. തോലിന് തവിട്ടു നിറം, കടും മഞ്ഞ നിറത്തിലുള്ള പൂക്കള്‍. ഫലം 11 സെ മി വര നീളമുള്ള ഒരു പയറാണ്. അതിനുള്ളില്‍ 12 - 20 വരെ കായ്കള്‍.

ധാരാളം ഔഷധ ഗുണമുള്ള ആവരയുടെ എല്ലാ ഭാഗങ്ങളും കുഷ്ഠം, ആസ്ത്മ, സന്ധിവാതം പ്രമേഹം തുടങ്ങിയ രോഗങ്ങളില്‍ പ്രധാനമായി ഉപയോഗിച്ചു വരുന്നു. ചില ഔഷധക്കൂട്ടുകളില്‍ ജ്വര ചികിത്സയ്ക്കും,ആമാശയ പുണ്ണിനും ത്വക് രോഗങ്ങളിലും ഉപയോഗിക്കുന്നു പൂക്കളില്‍ ഫ്ലേവനോയിഡുകള്‍, പ്രൊആന്തോസയാനിഡിന്‍, സീറ്റോസ്റ്റീറോള്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്[
പൂക്കള്‍ ജലത്തില്‍ കുതിര്‍ത്ത ലായനി ഒരു കിലോഗ്രാം ശരീരഭാരത്തിന് 0.45 ഗ്രാം എന്ന അളവില്‍ പ്രമേഹൌഷധമായി ഉപയോഗിക്കാം ഒരേ അനുപാതത്തില്‍ ജലവും മദ്യവും ചേര്‍ന്ന ലായനിയില്‍ പൂക്കളുടെ പൊടി കുതിര്‍ത്തെടുത്ത ലായനി ഉപയോഗിച്ച് പ്രമേഹം ബാധിച്ച എലികളില്‍ നടത്തിയ ഗവേഷണങ്ങളില്‍, പൂക്കളിലടങ്ങിയ എന്‍-ബ്യൂട്ടനോള്‍ അംശങ്ങളാണ് പ്രമേഹൌഷധമായി പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്



ഇലവ്



ഇന്ത്യയിലുടനീളം കാണുന്ന ഒരു മരം. (ഇംഗ്ലീഷ്: Red cotton tree) ആയുര്‍‌വേദത്തിലെ പ്രസിദ്ധമായ ഔഷധമായ മോചരസത്തിലെ ചേരുവയാണ്‌ ഇത്.
സംസ്കൃതത്തില്‍ ശാല്‍മലി, പിശ്ചില, രക്തപുഷ്പക എന്നാണ്‌ പേര്‌. മോച എന്നും വിളിക്കാറുണ്ട്
ചരകന്‍ തന്റെ ഗ്രന്ഥത്തില്‍ ഇലവ് മരത്തിന്റെ കറയേയും അതിന്റെ ഔഷധഗുണത്തേയും പറ്റി വിവരിച്ചിട്ടുണ്ട്.



 ജാതിക്ക (ജാതി) 

ദക്ഷിണേഷ്യന്‍ ജൈവമണ്ഡലത്തില്‍ കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ്‌ ജാതി(Myristica fragrans). ലോകത്തില്‍ എല്ലായിടങ്ങളിലും ഉപയോഗിക്കുന്ന ഒരു സുഗന്ധ വ്യഞ്ജനങ്ങളാണ്‌ ജാതിമരത്തില്‍ നിന്നും ലഭിക്കുന്ന ജാതിക്കായും ജാതി പത്രിയും. ഇന്ത്യോനേഷ്യയിലെ മോളിക്കൂസ് ദ്വീപാണ്‌ ജന്മദേശം എങ്കിലും, ഇന്ത്യോനേഷ്യയില്‍ മാത്രമല്ല ജാതി കൃഷി ചെയ്യുന്നത്. ഗ്രനേഡ, ഇന്ത്യ, മലേഷ്യ, പാപ്പുവാ ന്യൂ ഗിനിയ, ശ്രീലങ്ക എന്നിവിടങ്ങളിലും കൃഷിചെയ്യുന്നു. ആഗോളതലത്തില്‍ ജാതിക്ക ഏറ്റവും കൂടൂതല്‍ ഉത്പാദിപ്പിക്കുന്നത് ഇന്ത്യോനേഷ്യയിലാണ്‌. ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ ജാതിക്ക ഉത്പാദിപ്പിക്കുന്ന സംസ്ഥാനം കേരളം ആണ്‌. കേരളത്തേക്കൂടാതെ തമിഴ് നാട് , കര്‍ണ്ണാടകം, ഗോവ, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ആന്തമാന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും ജാതി കൃഷി ചെയ്യുന്നുണ്ട്.
വളരെയധികം തണല്‍ ആവശ്യമുള്ള സസ്യമാണ്‌ ജാതി. അതിനാല്‍ തനിവിളയെക്കാള്‍ മിശ്രവിളയായിട്ടാണ്‌ കേരളത്തില്‍ പൊതുവേ ജാതി കൃഷി ചെയ്യുന്നത്. ഏകദേശം 20 മീറ്ററില്‍ കൂടുതല്‍ പൊക്കത്തില്‍ വളരുന്ന സസ്യമാണ്‌ ജാതി. ഈ ചെടിയുടെ പ്രധാന സവിശേഷത‍ ഇതില്‍ ആണ്‍ മരവും പെണ്‍ മരവും വെവ്വേറെയാണ്‌ കാണപ്പെടുന്നത്. ഇതില്‍ ആണ്‍ ചെടികള്‍ക്ക് കായ് ഫലം ഇല്ല. പെണ്‍ മരമാണ്‌ ആണ്‍ മരത്തില്‍ നിന്നും പരാഗണം വഴി ഫലം തരുന്നത്.

തുടക്കമാണ് ബാക്കി പിന്നെ

10 comments:

SHANAVAS said...

തുടക്കം വളരെ ഇഷ്ടപ്പെട്ടു...അറിവുകള്‍ പകര്‍ന്നു നല്‍കിയ പോസ്റ്റ്‌..ഇനിയും എഴുതുക...ആശംസകളോടെ,

Mohammed Kutty.N said...

അന്യം നിന്നു പോകുന്ന ,'നാടുനീങ്ങിയ' നാട്ടറിവുകളെക്കുറിച്ചുള്ള ലേഖനം ഉചിതമായി.ഇതില്‍ ചിലതെല്ലാം എന്റെ വീട്ടിലുണ്ട് .ഈദൃശ ചിന്ത വളരെ ഇഷ്ടവുമാണ്.അഭിനന്ദിക്കട്ടെ....

Ashraf Nadapuram said...

വളരെ ഉപകാര പ്രദമായ പോസ്റ്റു , അഭിനന്ദനങള്‍...
ഫോട്ടോസ് കൂടുതല്‍ വ്യക്തതയോടെ കൊടുത്താല്‍ സസ്യങ്ങളെ പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കും.. അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു...

Moideen kutty said...

അണ്ണാര കണ്ണനും തന്നാലായത് " എന്‍റെ പല മെയിലുകളും ഇത്രയും കാലം ഡിലിറ്റ് ചെയ്യാതെ സൂക്ഷിച്ചു വെച്ചു പബ്ലിഷ് ചെയ്തതിനു തീര്‍ച്ചയായും ബ്ലോഗര്‍ അനുമോദനം അര്‍ഹിക്കുന്നു ... എന്നാല്‍ ഈ അറിവുകള്‍ എനിക്ക് നല്‍കിയത് കൂട്ടം എന്ന സോഷ്യല്‍ സൈറ്റിലെ എന്‍റെ ഒരു സുഹൃത്തായ " ശ്രീ .ശിവദാസ്‌ ചെറുകുന്ന് " എന്ന വ്യെക്തിയാണ് അദ്ദേഹത്തിന്നു എന്‍റെ അകൈതവമായ നന്ദി പറയുന്നു ... ഇത് ചിലര്‍ക്കെങ്കിലും ഉപകാരപ്പെടാമെന്നു തന്നെയാണ് മനസ്സ് പറയുന്നത്..

yukthivadi said...

ഹഹഹ സുബൈദ മരുന്ന കടയും തുടങ്ങിയോ
എന്താ യുക്തിവടകളെ ചീത്ത പറയുന്നില്ലേ
തന്റെയൊക്കെ വിചാരം താന്‍ വലിയ വിവരമുള്ള ആളാണെന്നാ.

Absar Mohamed said...

ഞമ്മടെ കഷായ പാത്രത്തില് പാറ്റയെ ഇടാനുള്ള പരിപാടി ആണോ????
ഹഹ...

ഒരു അഭിപ്രായം...
എല്ലാ ചെടികളെയും പറ്റി ഒന്നിച്ച് പോസ്റ്റ്‌ ഇടുന്നതിലും നല്ലത്, ഓരോ ചെടിയും പറ്റി വെവ്വേറെ പോസ്റ്റ്‌ ഇടുന്നതാണ്.

അത്തരത്തില്‍ ഇടുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു..

ഞാനും കുറച്ച് കൊത്ത് മരുന്ന് കച്ചോടം ആദ്യം നടത്തിയിരുന്നു...
തുടരാന്‍ കഴിഞ്ഞില്ല...
സാവധാനം നോക്കാം...
താഴത്തെ ലിങ്കില്‍ ക്ലിക്കിയാല്‍ അവിടെ എത്താം..
Medicinal Plants

SEEDINDIA said...

വളരെ വിലപ്പെട്ട വിവരങ്ങള്‍.. ഈ ഉദ്യമത്തിന് ദൈവം അര്‍ഹമായ പ്രതിഫലം നല്‍കട്ടെ..
check this sites:
www.prophetopathy.com
www.kundoor.wordpress.com

TPShukooR said...

ഈ പോസ്റ്റ്‌ വായിച്ചിട്ടില്ല. വായിക്കുകയുമില്ല. താങ്കള്‍ ഒരു ബ്ലോഗും വായിക്കാതെ എല്ലാ ബ്ലോഗിലും പരസ്യം ഇടുന്നത് കൊണ്ടാണ്.

Prof. Tekay said...

Good Information. I would like more listing like this.
Prof. Thankachan. K
Dept Chair of Natural Sciences
Keiser University
Pembroke Pines
Florida
U.S.A

Anonymous said...

good information but did not see anything in the holy book.. is the information correct ?or the book is incomplete?