Followers

Friday, May 13, 2016

ഏറെ നിരാശയോടെ ആ പാഴ്ജന്മം പൊലിഞ്ഞുപോയ്


 കേരള യുക്തിവാദി സംഘം രൂപീകരിക്കാന്‍ കാരണക്കാരനായ യുക്തിവിചാരം ജോസ് എന്ന എ വി ജോസ് ഇന്നലെ മരിച്ചു. യുക്തിവിചാരം മാസിക മൂന്നര പതിറ്റാണ്ടിലേറെ മുടങ്ങാതെ നടത്തിയിരുന്ന ആളാണ്‌. അദ്ദേഹം യുക്തിയുഗം മാസികക്ക് നല്‍കിയ അവസാന അഭിമുഖത്തിലെ ആദ്യഭാഗം വായനക്കാരുമായി പങ്ക് വെക്കട്ടെ..

"ഒരു തലമുറ എന്ന് പറയുമ്പോള്‍ ഏകദേശം ഇരുപത് കൊല്ലമാണ്. എഴുപത് കൊല്ലം കമ്യൂണിസ്റ്റുകാര്‍ ഒരു രാജ്യം ഭരിച്ചു, റഷ്യയില്‍, അതായത് നാലു തലമുറകള്‍ ഭരിച്ചു, എന്നിട്ട് ആ ഭരണം തലകീഴായി. വീണ്ടും ആളുകള്‍ പള്ളിയും വിശ്വാസവും ഒക്കെയായി... അതിന്റെ കാരണം നമ്മള്‍ ആലോചിച്ചു കണ്ടു പിടിക്കണം. 'വര്‍ഗ സമര' വിശ്വാസികള്‍ പറയുന്നത് ഇങ്ങനെയാണ്: അധികം ആളുകളും ദൈവത്തെ വിളിക്കുന്നത് അവരുടെ കഷ്ടപ്പാടും ബുദ്ധിമുട്ടും കൊണ്ടാണ്, ആ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും തീര്‍ന്നാല്‍ പിന്നെ സ്വാഭാവികമായിട്ടും അവര് ദൈവവിശ്വാസം ഉപേക്ഷിക്കും, എന്ന്!
ശുദ്ധ അസംബന്ധമാണിത്! എനിക്ക് എണ്‍പത്തിമൂന്നു വയസ്സായി. ഒരു പത്തെഴുപത്‌ കൊല്ലം മുമ്പുള്ള നമ്മുടെ രാജ്യത്തെ സാമ്പത്തിക സ്ഥിതി നോക്കിയാല്‍... അന്നൊക്കെ പട്ടിണി എന്ന് പറഞ്ഞാല്‍ ശരിക്കും പട്ടിണി തന്നെയാണ്. ഞാന്‍ ജനിച്ചു വളര്‍ന്ന ചേര്‍പ്പ്‌ പ്രദേശത്തൊക്കെ... ഹോ, സഹിക്കില്ല! കര്‍ക്കിട മാസത്തിലൊക്കെ ചേമ്പിന്‍റെ ഇല താള് ഒക്കെ കൊണ്ടുപോയി വച്ചിട്ടാണ് ഒരു നേരമെങ്കിലും കഴിക്കുന്നത്. ജോലിയില്ല. ആശാരിമാര്, കുട കെട്ടുന്ന കുറുപ്പന്മാര് ആര്‍ക്കും ജോലിയില്ല, വലിയ കഷ്ടപ്പാടില്‍ ആയിരിക്കും. ഇന്നിപ്പോ 600-650 രൂപയാണ് ദിവസക്കൂലി. അപ്പോള്‍ പിന്നെ സ്വാഭാവികമായിട്ടും ദൈവത്തെ വിളിക്കുകയും പ്രാര്‍ഥിക്കുകയും, ദൈവത്തിനു ആലയം കെട്ടുകയും ചെയ്യുന്നത് കുറഞ്ഞു കുറഞ്ഞു വരണം. കാരണം, ഭൗതിക ആവശ്യങ്ങള്‍ ഒക്കെ നല്ലരീതിയില്‍ നടക്കുന്നിടത്ത് ആളുകള്‍ക്ക് ദൈവത്തിനേ ആവശ്യമുണ്ടാവേണ്ടതില്ലല്ലോ?
അതെ സമയം നോക്കുക: ഒരു പതിനഞ്ചു കൊല്ലം മുമ്പ് ആറ്റുകാല്‍ പൊങ്കാല എന്ന് പറയുന്നത് ഒരു പത്തു മുന്നൂറു വീട്ടുകാര്‍ ആ കോംബൌണ്ടിനുള്ളില്‍ മാത്രം മൂന്നു കല്ല്‌ വച്ച് അടുപ്പ് കൂട്ടുന്ന പരിപാടി ആയിരുന്നു. (മൂന്നു കല്ല്‌ വച്ച് അടുപ്പ് കൂട്ടുന്നത് നല്ലത് തന്നെ, കാരണം രണ്ടു കല്ല്‌ ആണെങ്കില്‍ പാത്രം മറിയും; അത് നമ്മുടെ കാരണവന്‍മാര്‍ കണ്ടുപിടിച്ചത് നല്ലത് തന്നെ. ഞാന്‍ ചിലപ്പോ ആലോചിക്കാറുണ്ട്, ഇവര്‍ രണ്ടു കല്ല്‌ വച്ചാല്‍ എന്തുണ്ടാകും? പാത്രം മറിയും!!) അപ്പോള്‍ ഈ മൂന്നു കല്ലും വച്ച് ഭക്ഷണം പാകം ചെയ്യുന്നു തീയൊന്നും തനിയേ കത്തില്ല, കത്തിക്കുക തന്നെ വേണം. അതെ, ഒരു പത്തു മുന്നൂറു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ കോംബൌണ്ടില്‍. പക്ഷേ ഇന്നിപ്പോള്‍ ലക്ഷക്കണക്കിന്‌ ആളുകള്‍ ആണ് പൊങ്കാല ഇടുന്നത്. ജനസംഖ്യയുടെ വര്‍ധനവ് അനുസരിച്ച് ഈ മുന്നൂറ് മുവ്വായിരം ആയാലും നമുക്ക് സഹിക്കാം

എന്താ ചെയ്യാ !! ഒരു രക്ഷയുമില്ല !! ഈ അറുപത് കൊല്ലത്തെ നമ്മുടെ പ്രവര്‍ത്തന ഫലമായിട്ട്‌, ശരിക്ക് പറഞ്ഞാല്‍ ചിലപ്പോള്‍ എനിക്ക് തോന്നാറുണ്ട്, ഇനി ഈ പ്രവര്‍ത്തനം ഒക്കെ നിര്‍ത്തി കുറെ കരഞ്ഞാലോ എന്ന്!!... എന്തോരം കാഷാ ഇവര്‍ നഷ്ടപ്പെടുത്തണേ!." (യുക്തിയുഗം മാര്‍ച്ച്‌ 2016 പേജ് 12)

<<അദ്ദേഹത്തിന്‍റെ യുക്തിവിചാരം മാസികയെ കുറിച്ച് അതെ കൂടിക്കാഴ്ചയില്‍ വേവലാതിപ്പെടുന്നു >>
"ഞാന്‍ മുപ്പത്തിഏഴു കൊല്ലം മാസിക ഒരു ഒറ്റ ലക്കം മുടക്കം കൂടാതെ നടത്തി. ഇത് തുടങ്ങുന്ന സമയത്ത് എന്റെ വിചാരം ഒരു അഞ്ചു പത്തു കൊല്ലം കൊണ്ട് ഈ അന്ധ വിശ്വാസം ഒക്കെ മാറും, ഇതിനെപ്പറ്റിയൊന്നും അധികം പണിയെടുക്കേണ്ടി വരില്ല എന്നായിരുന്നു"(യുക്തിയുഗം മാര്‍ച്ച്‌ 2016 പേജ് 13)
എന്തിനായിരുന്നു ഇത്രയും കാലം അദ്ദേഹത്തിന്‍റെ ഒരു പുരുഷായുസ് വെറുതെ ഹോമിച്ഛത്. ഒരു ഫലവും ഇല്ലാതെ ഏറെ നിരാശയോടെയാണ് അദ്ദേഹം മരിച്ചത്. അദ്ദേഹം മാസികയെ കുറിച്ച് പറഞ്ഞിടത്ത് അദ്ദേഹത്തിന്‍റെ ധാരണ വ്യക്തമാക്കിയത് "ഇത് തുടങ്ങുന്ന സമയത്ത് എന്റെ വിചാരം ഓര്‍ അഞ്ചു പത്തു കൊല്ലം കൊണ്ട് ഈ അന്ധ വിശ്വാസം ഒക്കെ മാറും, ഇതിനെപ്പറ്റിയൊന്നും അധികം പണിയെടുക്കേണ്ടി വരില്ല എന്നായിരുന്നു" അദ്ദേഹത്തിന്‍റെ നരവംശ, സാമൂഹ്യശാസ്ത്ര ബോധത്തിന്റെ ഔനിത്യം ഈ വാക്കുകളില്‍ വ്യക്തമാകുന്നുണ്ട്

ഏറെ നിരാശയോടെ ആ പാഴ്ജന്മം പൊലിഞ്ഞുപോയ്

4 comments:

സുധി അറയ്ക്കൽ said...

അദ്ദേഹത്തിനു നിരാശയുണ്ടായിരുന്നെങ്കിൽ അതൊരു പാഴ്ജന്മാകും.

സുബൈദ said...

അദ്ദേഹം ധരിച്ചു വച്ചിരുന്നത് ഏതാനും വര്ഷം കൊണ്ട് കേരളത്തില്‍ നിന്ന് മതങ്ങളെയും ദൈവവിശ്വാസത്തെയും പിഴുതെറിഞ്ഞു യുക്തിവാദ കിനശ്ശേരി സ്ഥാപിക്കാം എന്നായിരുന്നു. അദ്ദേഹത്തിന്‍റെ സാമൂഹ്യ ശാസ്ത്രത്തെയ്യും നരവംശ ശാസ്ത്രത്തെയും കുറിച്ചുള്ള അറിവുകള്‍ ഇതിലൂടെ വ്യക്തമാകുന്നു...

Rajaram said...

"ഏറെ നിരാശയോടെ ആ പാഴ്ജന്മം പൊലിഞ്ഞുപോയ്"

ഈ എഴുതിയതിൽ തന്നെ നല്ല സംസ്ക്കാരം കാണാൻ കഴിയുന്നു...
ഇതൊക്കെ മതത്തിൽ നിന്ന് ആർജ്ജിച്ചത് ആയിരിക്കുമല്ലേ... വെരി നൈസ്...

സുബൈദ said...

അല്ല സഹോദരാന്‍ രാജാറാം... ആ സമൂഹ്യദ്രോഹ ജന്മം ചതിയന്‍ ആയിരുന്നു