Followers

Wednesday, September 21, 2011

ശ്രീ സി രവിചന്ദ്രന്റെ ത്യാഗവും! മഹത്വവും!!??


നാസ്തിക, യുക്തിവാദം എന്തിനു?? ശ്രീ സി രവിചന്ദ്രന്‍വ്യക്തമാക്കുന്നു.!!! എന്ന പോസ്റ്റിന്റെ തുടര്‍ച്ച!!!!!....


മുന്‍ പോസ്റ്റില്‍ നാസ്തിക യുക്തിവാദികളുടെ ലക്ഷ്യമെന്തെന്നു ശ്രീ സി രവിചന്ദ്രന്റെ വരികള്‍ വിലയിരുത്തിയതിലെ പ്രധാന ഭാഗം ഇങ്ങനെ വായിക്കാം.

"എന്നാല്‍ ശ്രീ സി രവിചന്ദ്രന്‍ അദ്ദേഹത്തിന്റെ നയം വ്യക്തമാക്കുന്നതിലുടെ അദ്ദേഹം യുക്തിവാദികള്‍ക്ക് സമുഹത്തോട് യാതോരുത്തരവാദിത്വവും ഇല്ല എന്നുള്ള കാര്യമാണ് "'സുഹൃത്തേ, താങ്കള്‍ കണ്ടാലുമില്ലെങ്കിലും സമ്പത്ത് ചെലവിട്ടേ മതജീവിതം നയിക്കാനാവൂ. കാരണം മതവും ദൈവവും ഒരിക്കലും സൗജന്യമല്ല. എന്നാല്‍ ആയിനത്തില്‍ നാസ്തികനായ എനിക്ക് അഞ്ചുപൈസ ചെലവില്ല. താങ്കള്‍ പറഞ്ഞത് പൂര്‍ണ്ണായും ഞാനംഗീകരിക്കുന്നു. മതത്തെ അപേക്ഷിച്ച് എതീയിസം വളരെ ചീപ്പാണ്; ചെലവ് തീരെയില്ലെന്നുതന്നെ പറയാം.'" ഈ വരികളിലൂടെ മനസ്സിലാക്കിത്തരുന്നത്.            അതെ നിരീശ്വര, യുക്തിവാദികള്‍ ആ ആദര്‍ശം സ്വീകരിക്കുന്നത്............. സാമുഹ്യമായ യാതോരുത്തരവാദിത്വങ്ങളും  ബാധ്യതകളുമില്ലാതെ  ചിലവുകളൊന്നുമില്ലാതെ ജീവിക്കാന്‍ തിരഞ്ഞെടുത്ത ആദര്‍ശമാണ് നിരീശ്വര, യുക്തിവാദം. മുമ്പ് ഒരു ചൊല്ല് കേട്ടിട്ടുണ്ട് 'ഞാനും കെട്ട്യോനും തട്ടാനും മാത്രം' ആ നയമാണ് ഇവരുടേത്.
പക്ഷെ ആ നയം അശാസ്ത്രീയവും പ്രകൃതി വിരുദ്ധവും മനുഷ്യന്റെ ആവാസ വ്യവസ്ഥിതിക്കെതിരും മനുഷ്യത്വ രഹിതവും സാമുഹ്യ ദ്രോഹ പരവുമാണ്."

യുക്തിവാദിയായി സമൂഹത്തില്‍ ജീവിക്കാന്‍ സമുഹ്യമായ ഒരു ചിലവുമില്ലെന്നും ആരോടും ഒരു ബധ്യതയുമില്ലെന്നുമുള്ള ശ്രീ സി രവിചന്ദ്രന്റെ പ്രസ്താവനയും അദ്ദേഹത്തിന്റെ അതെ പോസ്റ്റിലെ തന്നെ മറ്റു പ്രസ്താവനകളും തമ്മില്‍ പരസ്പരം ഖണ്ടിക്കുന്നത് കാണാന്‍ ഏറെ കൌതുകമുണ്ട്.

ശ്രീ സി രവിചന്ദ്രന്‍ അദ്ധേഹത്തിന്റെ പ്രവര്‍ത്തന മേഖലയും, നാസ്തിക യുക്തിവാദപ്രചാരണത്തിന്  വേണ്ടിയുള്ള ത്യാഗങ്ങളും കഷ്ടപ്പാടുകളും  ഇതേ  പോസ്റ്റിലൂടെ  പരിചയപ്പെടുത്തുന്നതിങ്ങനെ
 "ഇപ്പോള്‍ സമയം രാത്രി 11.10; ഔപചാരികതകളില്ലാതെ ഞാനും ഒപ്പം കൂടുകയാണ്.

''നാസ്തികനായ ദൈവ''ത്തിന് ഒന്നര വയസ്സായി. രണ്ടാം പതിപ്പ് 2010 ഓക്‌ടോബറിലാണ് പുറത്തിറങ്ങിയത്. ഈ വര്‍ഷംതന്നെ ഇറങ്ങാനിടയുള്ള മൂന്നാംപതിപ്പില്‍ പുസ്തകം സംബന്ധിച്ച് ഇതുവരെ ഉയര്‍ന്ന വിമര്‍ശനങ്ങളും സംശയങ്ങളും വിശകലനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പുസ്തകസംബന്ധിയായ നിരവധി പ്രഭാഷണങ്ങളും സെമിനാറുകളും സംവാദങ്ങളും ഇക്കാലയളവില്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. അച്ചടി-ദൃശ്യ മാധ്യമങ്ങളിലും റിപ്പോര്‍ട്ടുകളും ആസ്വദനക്കുറിപ്പുകളും പ്രത്യക്ഷപ്പെട്ടിരുന്നു. 'നാസ്തികനായ ദൈവ'ത്തെ സ്വീകരിച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും ഹൃദയംഗമായ നന്ദി. പുസ്തകവുമായി ബന്ധപ്പെട്ട ചില സവിശേഷ അനുഭവങ്ങളും ചില പൊതുവിമര്‍ശനങ്ങളുമാണ് ഇവിടെ പരിഗണിക്കുന്നത്."


എന്റെ ചുറ്റുവട്ടത്ത് എനിക്ക് പരിചയമുള്ള ചില യുക്തിവാദി പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാവുന്നത് ശ്രീ സി രവിചന്ദ്രന്‍ 'നാസ്തികനായദൈവം' എന്ന പ്രസന്‍റെഷന്‍ പരിപാടി കേരളത്തിലെ മുക്കിലും മൂലകളില്‍ വരെ നടത്തി എന്നാണ്., കേരളത്തില്‍ അമ്പതില്‍ (ഒരാള്‍ പറഞ്ഞത് അറുപത്തി അഞ്ചില്‍) കൂടുതല്‍ സ്ഥലങ്ങളില്‍ പരിപാടി നടത്തി എന്നാണ്.

ഞങ്ങളുടെ മലപ്പുറം ജില്ലയില്‍ തന്നെ അഞ്ചില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഈ പരിപാടി നടന്നിട്ടുണ്ട്. അതില്‍ എന്റ പ്രദേശത്ത് നടന്ന   പരിപാടിയുടെ സംഘാടകരില്‍ നിന്ന് മനസ്സിലായത് അവര്‍ക്ക് ഈ പരിപാടി സംഘടിപ്പിക്കാന്‍ കേവലം മുവ്വായിരം  രൂപ മാത്രമാണവര്‍ക്ക് ചിലവായത് എന്നാണ്.         (ഓഡിറ്റോറിയം, ശബ്ദം, വെളിച്ചം, ഡിസ്പ്ലേ എല്ലാം കൂടെ) {ആ പരിപാടിയില്‍ ആകെ ഇരുപതില്‍ താഴെ ആളുകളെ പങ്കെടുത്തിരുന്നുള്ളൂ എന്നതും പ്രത്യേകം പരിഗണനീയം തന്നെ.}

ശ്രീ സി രവിചന്ദ്രന്‍ കൊട്ടാരക്കര നിന്നും മലപ്പുറം ജില്ലയിലെ ഒരു ചെറു പട്ടണത്തില്‍  വന്നു (ഇത്തരം വളരെ ശുഷ്കമായ സദസ്സുകള്‍ക്ക് മുന്നില്‍)  സെമിനാര്‍ നടത്തി പോവാന്‍ വണ്ടിക്കൂലി പോലും വാങ്ങിയില്ല  എന്നത് ശ്രീ സി രവിചന്ദ്രന്റെ ത്യാഗവും, മഹത്വവും, ആത്മാര്‍ത്ഥതയുമായി സംഘാടകര്‍ പരിചയപ്പെടുത്തി. നമുക്കും അങ്ങനെ തന്നെ വിലയിരുത്താം.


ശ്രീ സി രവിചന്ദ്രന്‍ അദ്ധേഹത്തിന്റെ ആദ്യ പോസ്റ്റ്‌ എഴുതാന്‍ തുടങ്ങുന്നത് തന്നെ രാത്രി 11 .10 നാണു. അദ്ദേഹം  ഇങ്ങനെ വര്‍ഷങ്ങളായി ഊണും ഉറക്കവുമൊഴിച്ചു ധനവും  സമയവും ബുദ്ധിയും ചിലവഴിച്ചു നാസ്തിക, യുക്തിവാദം പ്രചരിപ്പിക്കാന്‍ ത്യാഗങ്ങള്‍ ചെയ്യുന്ന ശ്രീ സി രവിചന്ദ്രനെ അംഗീകരിച്ചേ പറ്റു.


പക്ഷെ ഇവിടെ ഒരു ശരാശരി ബുദ്ധിക്കു തോന്നുന്ന സംശയങ്ങള്‍ (പോയത്തമാനെങ്കില്‍ പറയുക)  തീര്‍ത്തു തരാന്‍ ശ്രീ സി രവിചന്ദ്രനും, അദ്ദേഹത്തെ പൂജിച്ചു നടക്കുന്ന റാന്‍ മൂളികള്‍ക്കും ബാധ്യതയുണ്ട്. 


ശ്രീ സി രവിചന്ദ്രന്‍ തന്നെ പറയുന്നു. "......'സുഹൃത്തേ, താങ്കള്‍ കണ്ടാലുമില്ലെങ്കിലും സമ്പത്ത് ചെലവിട്ടേ മതജീവിതം നയിക്കാനാവൂ. കാരണം മതവും ദൈവവും ഒരിക്കലും സൗജന്യമല്ല. എന്നാല്‍ ആയിനത്തില്‍ നാസ്തികനായ എനിക്ക് അഞ്ചുപൈസ ചെലവില്ല. താങ്കള്‍ പറഞ്ഞത് പൂര്‍ണ്ണായും ഞാനംഗീകരിക്കുന്നു. മതത്തെ അപേക്ഷിച്ച് എതീയിസം വളരെ ചീപ്പാണ്; ചെലവ് തീരെയില്ലെന്നുതന്നെ പറയാം.'....."

"എതീയിസം വളരെ ചീപ്പാണ്; ചെലവ് തീരെയില്ലെന്നുതന്നെ പറയാം.'....."  എന്ന പ്രസ്താവനയും അതിനു തൊട്ടു മുകളിലെ ത്യാഗങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും വിശദീകരണങ്ങളും ശ്രീ സി രവിചന്ദ്രന്റെ പ്രവര്‍ത്തനങ്ങളെ പുറത്തു നിന്ന് വിലയിരുത്തുമ്പോള്‍ നമുക്ക് വ്യക്തമാവുന്ന ചിത്രവും ശ്രീ സി രവിചന്ദ്രന്‍ നാസ്തിക, യുക്തിവാദം പ്രചരിപ്പിക്കാന്‍ വളര കഷ്ടപ്പെടുന്നു എന്നും, അതിനു വേണ്ടി ഏറെ സമയവും ബുദ്ധിയും ആരോഗ്യവും സമ്പത്തും ചിലവിടുന്നു എന്നുമാണ്,.


 മലയാളക്കരയില്‍ നാസ്തിക,യുക്തിവാദ പ്രചാരണത്തിന് വേണ്ടി ഇത്രയും കഷ്ട നഷ്ടംസഹിക്കുന്നവര്‍  വേറെ ഉണ്ടോ എന്നുള്ളത് സംശയമാണ്. ഇങ്ങനെ തന്റെ ബുദ്ധിയും സമയവും ധനവും ചിലവഴിക്കുന്ന ശ്രീ സി രവിചന്ദ്രന്‍ തന്നെ പറയുന്നു എതീയിസം തീരെ ചിലവില്ലാത്തതാണെന്ന്. ഇതില്‍ ഏതാണ് ശരി എന്ന് മനസ്സിലാകുന്നില്ല. ഒന്നുകില്‍ എതീയിസം ശ്രീ സി രവിച്ചന്ദ്രനെ സംബന്ധിചെങ്കിലും ഏറെ  സമയവും ബുദ്ധിയും പണവും ചിലവഴിച്ചു ഏറെ കഷ്ട്ടപ്പെട്ടു ചെയ്യേണ്ട ഒരു നഷ്ടക്കച്ചവടം മാത്രമാണ്.

അല്ലെങ്കില്‍ ശ്രീ സി രവിചന്ദ്രന്റെ പ്രസ്താവന പച്ചക്കള്ളമോ അല്ലെങ്കില്‍ പമ്പരവിഡ്ഢിത്വമോ ആണ്.

ശ്രീ സി രവിചന്ദ്രന്റെ ഈ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ വായനക്കാരുമായി പങ്കുവെക്കാം.
നാസ്തിക, യുക്തിവാദം ചിലവില്ലതതാണെന്ന് ശ്രീ സി രവിചന്ദ്രന്‍ പറയുന്ന സ്ഥിതിക്ക് അദ്ധേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ അദ്ദേഹം ഈ കാര്യങ്ങള്‍ വെറുതെ ചെയ്യുന്ന ഒരു വിഡ്ഢിയാവാന്‍ സാധ്യതയില്ല. അദ്ധേഹത്തിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ നഷ്ടക്കച്ചവടവുമാവില്ല. അദ്ധേഹത്തിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക്  ഏതെങ്കിലും ഫണ്ടിംഗ് ഏജെന്സികളില്‍ നിന്നുള്ള ഫണ്ടുകള്‍ ഉണ്ടാകും എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതാര്?  എന്താണവരുടെ ലക്‌ഷ്യം? എന്നുള്ളത് എങ്ങനെ മനസ്സിലാക്കും?.

അല്ല എങ്കില്‍  ശ്രീ സി രവിചന്ദ്രന്റെ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും പരസ്പര വിരുദ്ധവും വിഡ്ഢിത്വവുമായേ പരിഗണിക്കാന്‍ പറ്റു. വായനക്കാര്‍ വിലയിരുത്തുക.

18 comments:

mammu(original) said...

കാക്ക ഇങ്ങള് ഖണ്ടാനത്തില്‍ ഉസ്താദിനെ തോല്പിക്കുംട്ട . രവിചന്ദ്രന്‍ ഏതാ പറഞ്ഞത് മനസ്സിലാക്കാതെ ഏതെങ്കിലും ഒക്കെ യൂതി ഇന്ടക്കാണല്ലോ മുത്തെ. ഒരു സടരനക്കാരനായ വിശ്വാസി സ്വര്‍ഗം നേടാനും പിന്നെ ഭൌതിക ജീവിതം സുഖകരമാകാന് ആരാധനാലയങ്ങളില്‍ ഒരു പാട് പണം ചെലവക്കുന്‍. ആ പണം പുരോഹിത വര്‍ഗം ജീവിതം സുഖകരമാക്കാന്‍ വേണ്ടി ഉപയോഗിക്കുന്നു. ഞമ്മളെ നാട്ടിലൊക്കെ മോല്യാര്‍ ചെലവു ന്നു പറഞ്ഞു മൂല്യമാരുക്ക് പെരേല് പട്ടിണി ആണെങ്കിലും മൂന്നു നേരം വിശ്വാസികള്‍ നല്ല അടിപൊളി സദ്യ കൊടുകലുണ്ട്. അത് ഇങ്ങക്കരിയതതല്ലോ . ഇന്ന യുക്തിവദ്യള്‍ക്ക് ഇമ്മയിരി ഒരു പരിപടിം ഇല്ല അതാണ് ഞമ്മളെ രവിചന്ദ്രന്‍ ഉദേശിച്ചത്‌. ഇത് മനസ്സിലാക്കാതെ ഏതൊക്കെ ചങ്ങായി ഇജു എഴുതിണ്ടാക്കുനത് .മൂപ്പര് പൈസ ചെലവക്കിങ്ങണ്ട് പ്രഭാഷണം നടുതനത് സ്വര്‍ഗം കിട്ടാന്‍ വെന്ദീടല്ല. യുക്തി വട്യാല് ഇടമറുകിന്റെ പെരിയരെ ഒന്നും മുടി വെച്ചുങ്ങണ്ട് കോടികള് ഇന്ടാക്കാനും നിക്കൂല .മന്സ്സിലയനക്ക്.

അബുട്ടി said...
This comment has been removed by the author.
അബുട്ടി said...

എത്താ മമ്മുഞ്ഞി മുത്തെ അനക്ക് ബല്ലാതെ പോള്ല്യ
സാരല്യ കൊര്‍ച്ച പച്ചചാണം അന്റ തലീല്‍ കെട്ടി ബെച്ചാ അന്റ ബെര്തം മാറും
ഇന്റെ മമ്മുഞ്ഞേ ആ താത്ത പറഞ്ഞതൊക്കെ സെര്യെല്ലേ ചങ്ങായി. ഇങ്ങള ഇമ്മിണി ബല്ല്യ ബിബരുള്ല്യ? ആ രബി മൂപ്പര് എത്തൊക്കെ പോയത്തങ്ങളാ ബെളംബ്ണത്. ന്നട്ട് ന്റു ട്ട്യേ ളത് അതൊക്കെങ്ങട്ട് മേപ്പട്ടും കീപ്പട്ടും ആലോയ്ച്ചാതിം ബെള്ളം തൊടാതിം മുണ്‌ങ്ങും. അത് മുണ്ങ്ങ്യ ഒക്കാനും ചത്തിം ബെരുന്നെങ്കിലും ആലോയ്ച്ചുല്ല്യ ബല്ലാത്തൊരു പടപ്പേള്
ബാല്യ എടങ്ങാറെനെണ് ങ്ങളെ ബിതി.
ചങ്ങായി ജ്ജ് പോയി അന്റെ രബിനോട് ഓം പറഞ്ഞീന്റെ മയന ചോയ്ച്ചര്‍ഞ്ഞ് ബെഗ്ഗോ എല്ലാത പോയതം പറെല്ല്യെ പോയത്തക്കാരാ
ഇന്റക്കളൊക്കെ ബിജാരം ഇങ്ങക്കെല്ലം തിരീന്ന. ന്നാന്റക്കക്ക് (ഉക്തിബാദ്യെള്) ഒര് ഒല്‍ക്കപുണ്ണാക്കും തിരീല്യ
എത്തും പുടെടില്ല്യാതെ ബെര്‍ത ബല്യര്‍ത്താനം പറേണ്ട (എട്ടുകാലി) മമ്മുഞ്ഞ്യെ.
സലാം.

സീഡിയൻ. said...

ആണും പെണ്ണും കെട്ട ശുബൈദ മുസ്ലീമിനെ പറയിക്കാൻ കണ്ടെടത്തെല്ലാം ലിങ്കും.

സോള്‍ഷെനിത് സിന്‍ said...
This comment has been removed by the author.
സോള്‍ഷെനിത് സിന്‍ said...

ആണും പെണ്ണും കെട്ട ശീഡിയന്‍ ദളിതരെ പറയിക്കാന്‍ കണ്ടെടത്തെല്ലാം കഥയില്ലാതെ കമന്‍ും!

അബുട്ടി said...

മമ്മുഞ്ഞിയെ കാണാനില്ലല്ലോ?!!.,
എവിടെയും കേറി തന്റെ സംസ്കാരം (യുക്തിവാദികളുടെ) വ്യക്തമാക്കുന്ന കമന്റിടുന്നതില്‍ വിദഗ്ദ്ധന്‍ തന്നെയാണ് നമ്മുടെ മമ്മുഞ്ഞി.

അതിന്റെ മറ്റൊരു പകര്‍പ്പ് ശീഡിയും

സുബൈദ said...

@മമ്മു (ഒറിജിനല്‍)

ഡിയര്‍ മമ്മു താങ്കളുടെ പ്രതികരണം കണ്ടു
താങ്കള്‍ എന്ത് പറഞ്ഞെന്നു മനസ്സിലാകുന്നില്ല.
താങ്കള്‍ ഉപയോഗിച്ച ഭാഷ ഉള്‍കൊള്ളാനുള്ള ശേഷി എനിക്കില്ല.

അത്രക്ക് ആശയ ഗാംഭീര്യവും! ഭാഷ ശുദ്ദിയും!! അക്ഷര സ്പുടതയും!!! ഉണ്ട് താങ്കളുടെ മൊഴികള്‍ക്കു.!!!!
അവ മനസ്സിലാക്കാനും പ്രതികരിക്കനുമുള്ള ബുദ്ധിയും ശക്തിയും ശേഷിയും എനിക്കില്ല. ക്ഷമിക്കുക.
സലാം

dasan said...

സുബൈദ എന്തൊക്കെ വിഡ്ഢിത്വങ്ങളാണ് തങ്കള്‍ പറയുന്നത്.
നിങ്ങള്‍ മാപ്പിള ജാതിക്കാരെ പോലെ പണം വാരിയെറിയുന്നവരല്ല യുക്തിവാദികള്‍
ഇയാള്‍ അയാള്‍ക്ക് തോന്നിയതെല്ലാം യുക്തിവാദികളെ പട്ടി വിളിച്ചു പറയുന്നു എന്താണ് ഈ പറയുന്നതി എന്തെങ്കിലും കാര്യമുണ്ടോ

സി രവിചന്ദ്രന്‍ സാറിന്റെ ഒരു രോമത്തിന്റെ വില പോലും നിങ്ങള്‍ക്കുണ്ടോ. എന്നിട്ട് വീമ്പു പറയുന്നു.

mammu(original) said...

മോനെ അബ്ബോട്ട്യെ ഇജു സുബൈടാകന്റെ ആരാ അമ്മയിന്റെ മോണോ? ഓണ്‍ ഇബടെ ഇതു സാരി എവുതീക്കുന്നു ന്ന ഇജീ പറയിനത് . അന്റെ തലേലെത പച്ച തീട്ടം ഇല്ലതോണ്ട ഇജു ഇമ്മയിരി ബര്‍ത്തനം പറയിനത് . മൂല്യന്മാരെ വയല്ടും കേട്ടുങ്ങണ്ടുന്ട്ടക്ക്യ വിവരല്ല മാനുവേ രവി സര്‍ക്കുള്ളത് ആ വിവരം കണ്ടു അസൂയ മൂതണ്ട് മോല്ലക്കിലിരുന്നു ഖണ്ടിചോളി അയിനു ഞമ്മകെതുല്ജ .പച്ചേ ഇമ്മയിരി പുളിച്ച ബര്‍ത്താനം ഇതു പെന്നിറെ പെരിലെയുത്യല്മ ഞമ്മള് പറയള്ളത് പറയും മനസ്സിലയനെ അനക്ക്‌ . മനസ്സിലായെങ്കി മോന്ത്യവുനെന്റെ മുന്നേ പേരെ പോവാന്‍ നോക്ക്

സുബൈദ said...

dasan said...

സുബൈദ എന്തൊക്കെ വിഡ്ഢിത്വങ്ങളാണ് തങ്കള്‍ പറയുന്നത്.
നിങ്ങള്‍ മാപ്പിള ജാതിക്കാരെ പോലെ പണം വാരിയെറിയുന്നവരല്ല യുക്തിവാദികള്‍
ഇയാള്‍ അയാള്‍ക്ക് തോന്നിയതെല്ലാം യുക്തിവാദികളെ പട്ടി വിളിച്ചു പറയുന്നു എന്താണ് ഈ പറയുന്നതി എന്തെങ്കിലും കാര്യമുണ്ടോ

സി രവിചന്ദ്രന്‍ സാറിന്റെ ഒരു രോമത്തിന്റെ വില പോലും നിങ്ങള്‍ക്കുണ്ടോ. എന്നിട്ട് വീമ്പു പറയുന്നു.
24 September 2011 11:09 PM

ഡിയര്‍ ദാസന്‍ താങ്കള്‍ ചോദിച്ച ചോദ്യം തിരിച്ചു ചോദിക്കേണ്ടി വന്നതില്‍ ഖേദമുണ്ട്. എന്തൊക്കെയാണ് താങ്കളുടെ കമന്റിലൂടെ താങ്കള്‍ ഉദ്ദേശിച്ചതെന്നു മനസ്സിലാകുന്നില്ല.
പ്രത്യേകിച്ചു "ഇയാള്‍ അയാള്‍ക്ക് തോന്നിയതെല്ലാം യുക്തിവാദികളെ പട്ടി വിളിച്ചു പറയുന്നു എന്താണ് ഈ പറയുന്നതി എന്തെങ്കിലും കാര്യമുണ്ടോ" ഈ വരികൊണ്ട് അര്‍ത്ഥമാക്കിയതെന്താണ്.
ഒരാളെ പട്ടി എന്ന് വിളിക്കുന്നത് അത്ര നല്ല ശൈലിയാണോ?

ശ്രീ സി രവിചന്ദ്രന്റെ രോമത്തിന്റെ വിലയൊന്നും എനിക്കറിയില്ല അത് കൊണ്ട് അത് വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ല.

സുബൈദ said...

mammu(original) said...

മോനെ അബ്ബോട്ട്യെ ഇജു സുബൈടാകന്റെ ആരാ അമ്മയിന്റെ മോണോ? ഓണ്‍ ഇബടെ ഇതു സാരി എവുതീക്കുന്നു ന്ന ഇജീ പറയിനത് . അന്റെ തലേലെത പച്ച തീട്ടം ഇല്ലതോണ്ട ഇജു ഇമ്മയിരി ബര്‍ത്തനം പറയിനത് . മൂല്യന്മാരെ വയല്ടും കേട്ടുങ്ങണ്ടുന്ട്ടക്ക്യ വിവരല്ല മാനുവേ രവി സര്‍ക്കുള്ളത് ആ വിവരം കണ്ടു അസൂയ മൂതണ്ട് മോല്ലക്കിലിരുന്നു ഖണ്ടിചോളി അയിനു ഞമ്മകെതുല്ജ .പച്ചേ ഇമ്മയിരി പുളിച്ച ബര്‍ത്താനം ഇതു പെന്നിറെ പെരിലെയുത്യല്മ ഞമ്മള് പറയള്ളത് പറയും മനസ്സിലയനെ അനക്ക്‌ . മനസ്സിലായെങ്കി മോന്ത്യവുനെന്റെ മുന്നേ പേരെ പോവാന്‍ നോക്ക്
27 September 2011 12:27 AM

ഡിയര്‍ മമ്മു ഒറിജിനല്‍ താങ്കള്‍ ചീത്ത വിളിക്കുകയാണെങ്കിലും അത് ചീത്ത പറഞ്ഞതാണെന്നെങ്കിലും തിരിച്ചറിയാവുന്ന ഭാഷയില്‍ പറയുക അല്ലാതെ ഇങ്ങനെ "എജ്ഹ്പ്ജ്[ഏഷ്യക്ക്\;ക. ,ദെസഹ് ;ഒള്ക്ഫ്\/മ്ല്‍ഹ്ബോല്ഴ്ട്ജ്ക് ,ഫ്ര്ജുഇസ്ദ്ബ്ഘ്ഫ്ക്ജ
;ഒഅദ്ജ്സിഹ്ക ;ദ്സ്ജ്;ഏജ്;ജ;ജ;ച്ഴ്ജ്;" ഈ ഭാഷയില്‍ ഒന്നും എഴുതാതിരിക്കുക.


ഞാന്‍ പറഞ്ഞ കാര്യങ്ങളോട് വിയോചിപ്പുന്ടെങ്കില്‍ അത് രേഖപ്പെടുത്തുക. മറുപടിയുണ്ടെങ്കില്‍ അതെഴുതുക.അല്ലാതെ കുറെ അക്ഷരക്കസര്‍ത്ത് നടത്തിയിട്ട് കാര്യമില്ല. അതാര്‍ക്കും മനസ്സിലാകില്ല.

അബുട്ടി said...

mammu(original) said...

മോനെ അബ്ബോട്ട്യെ ഇജു സുബൈടാകന്റെ ആരാ അമ്മയിന്റെ മോണോ? ഓണ്‍ ഇബടെ ഇതു സാരി എവുതീക്കുന്നു ന്ന ഇജീ പറയിനത് . അന്റെ തലേലെത പച്ച തീട്ടം ഇല്ലതോണ്ട ഇജു ഇമ്മയിരി ബര്‍ത്തനം പറയിനത് . മൂല്യന്മാരെ വയല്ടും കേട്ടുങ്ങണ്ടുന്ട്ടക്ക്യ വിവരല്ല മാനുവേ രവി സര്‍ക്കുള്ളത് ആ വിവരം കണ്ടു അസൂയ മൂതണ്ട് മോല്ലക്കിലിരുന്നു ഖണ്ടിചോളി അയിനു ഞമ്മകെതുല്ജ .പച്ചേ ഇമ്മയിരി പുളിച്ച ബര്‍ത്താനം ഇതു പെന്നിറെ പെരിലെയുത്യല്മ ഞമ്മള് പറയള്ളത് പറയും മനസ്സിലയനെ അനക്ക്‌ . മനസ്സിലായെങ്കി മോന്ത്യവുനെന്റെ മുന്നേ പേരെ പോവാന്‍ നോക്ക്
27 September 2011 12:27 AM

ന്റ(മണ്ണാത്തം)*മമ്മുഞ്ഞ്യെ ജ്ജ്യെത്തൊക്കെ പോയത്ത പറിണത്. ജ്ജ്യെത്തൊക്കെ കൊറേ കുത്ത്യര്ച്ചാ അയിനെത്തേങ്കിലും അറത്തണ്ടാകോ
നാടംബര്‍ത്താനാന്നു ബിജാര്ച്ച് ജ്ജീ കുത്ത്യര്ചീനെത്തെങ്കിലും മര്‍വടി എയ്തണങ്കി അതെത്താന്ന്‍ തിര്യെണ്ടേ പോയത്തക്കാര . ജ്ജെത്തിനാങ്ങന ആ ഭാസന കൊല്ല്ണ് ചങ്ങായി. പോയത്തത്ത്ന്റെ പള്ളമ്മല് അടീ രണ്ട്കാലും മേല ഒര് തലിം നട്ക്ക് രണ്ട് കജ്ജും പിറ്റ്യെയ്ത് നേരം ബെള്‍ക്കുമ്പന്തന്നെ
ങ്ങട്ടെര്‍ങ്ങും ഞാം ബല്ല്യ ചുക്തിബാദ്യന്നും ബിചാര്ച്. ന്നാറ്റെ ഒര്ബസ്തും പുടെടുംണ്ടാകുല്യ. എത്താപ്പയിനു പറ്യ

എട്ടുകാലി മമ്മുഞ്ഞി (അങ്ങനെ വിളിക്കാന്‍ കാരണം യാതൊരു ഔചിത്യബോധവുമില്ലാതെ എല്ലാം ഏറ്റെടുക്കുന്നത് കൊണ്ടാണ് ഞങ്ങളുടെ നാട്ടില്‍ ഇട്ടെപ്പന്‍ നായരായിരുന്നു എട്ടുകാലി മമ്മുഞ്ഞിയുടെ സ്ഥാനത്. നാട്ടിലൊരു ചൊല്ലുണ്ട് 'അമ്പലത്തെ പടിഞ്ഞാട്ട് ഇട്ടെപ്പന്‍ നായര് ഏറ്റെടുക്കും' എന്ന്) താങ്കളെഴുതിയ വിട്ടിത്വങ്ങല്‍ക്കൊന്നും യാതൊരു വിധ അര്‍ത്ഥവുമില്ല. കുറെ അക്ഷരങ്ങള്‍ തലങ്ങും വിലങ്ങും പറഞ്ഞാല്‍ (എഴുതിയാല്‍) അതിനു ഏറിയാല്‍ പിച്ചും പേയും പറഞ്ഞു എന്നെ അര്‍ത്ഥമുള്ളൂ. താങ്കളുടെ ഈ കമന്റും അതല്ലാതെ മറ്റൊന്നല്ല അത് കൊണ്ടാണ് എന്റെ മുന്‍ കമന്റില്‍ അവസാനം സലാം പറഞ്ഞത്. വിവരദോഷികളോട് സലാം പറഞ്ഞു ഒഴിഞ്ഞു പോകുന്നതാണല്ലോ ബുദ്ധി. അത് കൊണ്ട

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

മൊത്തം കോമഡിയാണല്ലോ :)

സുബൈദ said...

എന്താണ് ബഷീര്‍ ചെയ്യുക
പറയുന്ന കാര്യങ്ങള്‍ക്ക് വ്യക്തമായ അഭിപ്രായങ്ങളും മറുപടിയുമില്ലെങ്കില്‍ കോമഡിയും ചീത്തവിളിയും മാത്രമേ ഉത്തരമായുണ്ടാകൂ

nasthikan said...

മളോരേ ഓടി വരെണേ, മ്മടെ സുബൈദാന്‌ വോട്ടവകാസം കിട്ടി.

സുബൈദ said...

സുബൈദയെ ഇത്രക്ക് മഹത്വപ്പെടുത്തല്ലേ നാസ്ഥികാ

ബഷീര്‍ പൂക്കോട്ട്‌ said...

സുബൈദ താത്ത,

ഇങ്ങള് ആണോ പെണ്ണോ. കഴിഞ്ഞ ഒരു പോസ്റ്റ് കണ്ട്. രവിചന്ദ്രന്‍ സാറിനെ ആക്ഷേപിച്ച കമന്റ്. ഇസഌമിന് നിരക്കണ പണിയാണോ താത്ത അത്. അക്ബറൊക്കെ ഇസ്‌ളാം പ്രചരിപ്പിക്കാന്‍ നടന്ന് മണിക്കൂറിന് പതിനായിരങ്ങള് വാങ്ങുന്നതില്‍ ഇങ്ങള് കുറ്റം കാണുന്നില്ല. എന്നിട്ട് പറഞ്ഞു നടക്കുന്നതൊക്കെ കുര്‍-ആന്‍ വിരുദ്ധമായി പച്ച നൊണകളും. രവിചന്ദ്രന്‍ സാറിന്‍രെ രണ്ട് പ്രഭാഷണം ഞാനും കേള്‍്കകാന്‍ പോയരിുന്നു. പരപ്പനങ്ങാടിയിലും നെലമ്പൂരിലും. രണ്ടിടത്തും ഹൗസ്ഫുള്‍ ആയിരുന്നു. നെലമ്പൂരെ കാസറ്റ് നെറ്റിലുണ്ട്. ഇങ്ങള് 20 പേരെന്ന് പങ്കെടുത്തോളെന്ന പറയുന്ന ശുദ്ധ നുണയല്ലേ താത്താ. ഇസ്‌ളാം വിരുദ്ധമല്ലേ. അങ്ങേര് ഫണ്ട് വാങ്ങിച്ചാ പ്രസംഗിക്കുന്നേ പറയണ ശുദ്ധ തെണ്ടിത്തരമല്ലേ താത്താ. ഇങ്ങക്ക് ചൊണയൊണ്ടേ ഇസഌമിന്റെ പക്ഷത്ത് നിന്ന് സാറിനെ ചര്‍ച്ചയില്‍ തോല്‍്പപിക്ക്. ഇസഌമിന്‍രെ നാമത്തില്‍ അങ്ങേരുടെ ബ്‌ളോഗില്‍ ചെന്ന ഒറ്റ ഒരെണ്ണം ഗതി പിടിച്ചിട്ടില്ല. ചര്‍ച്ചക്ക് ചെല്ലുമ്പോള്‍ വിവരം വിദ്യാബ്യാസം വേണം. അല്ലെഹ്കില്‍ സാറിനെപ്പോലുള്ളവരുടെ രോമത്തില്‍ തൊടാന്‍ പറ്റില്ല. അല്ലെ പിന്നെ ഇതേ പണിയുള്ളു. സുബൈദ പണി. തെണ്ടിത്തരവുമായി ഇസഌമിന് ചീത്ത്പപേരുണ്ടാക്കാനായി നടക്കുന്ന പുന്നാര മോളേ, നിനക്ക് ചൊണയൊണ്ടേ മാന്യന്‍മാരുടെ നേരെ കൊരയ്ക്കാതെ കാന്തപുരത്തിന്റെ ഫണ്ട് അന്വേഷീര്. മുടിപള്ളിയെന്ന ഇസഌമികവിരുദ്ധമായ ചെറ്റത്തരത്തിനെതിരെ പോസ്‌റഅറിട്. ഇസഌമിന് ഗുണം ചെയ്യ്, പരിശുദ്ധ കുര്‍-ആന്‍ ഉയര്‍ത്തിപ്പിടി. തിരുനബി മാര്‍ഗ്ഗം ചര്യ വാഴ്ത്തിപ്പാട്. അല്ലാതെ വിവരോം വിദ്യാഭ്യാസമുള്ള മനുശ്യന്‍മാര്െ തെറി പറനഞ്ഞ് പിമ്പിന്‍രെ പണി കാണിക്കാതെ.
രണ്ടു കുട്യോളി കൂടുതല് ഉണ്ടായ ജയിലടയ്ക്കണം പിഴയടയ്ക്കണമെന്ൊക്കെ സ്വാമി പറ#്ഞാ അംഗീകരിക്കാന്‍ പറ്റില്ല. അതില്‍ ഇങ്ങള് പറഞ്ഞതിനോട് യോജിക്കുന്നു. ്ത് ന്യായം.പക്ഷെ മറ്റേത് തെണ്ടിത്തരം. ിമ്മാതിരി ചെറ്റത്തരം കാണിക്കുന്നതിന് മുമ്പ് തിരുനബിയെ ഓര്‍ക്ക് സുബൈദ, മനസ്സ് ശുദ്ധമാവും.