Followers

Friday, November 23, 2012

കൃത്രിമബുദ്ധിയുടെ പരിണാമം.... അഥവാ പരിണാമ, യുക്തിമതക്കാരുടെ കൃത്രിമ ബുദ്ധി!!!


''ജീവനുള്ളവയ്ക്ക് (മനുഷ്യന്) 'ആത്മാവ്' ഉണ്ട്, പരലോകം ഉണ്ട് എന്നൊക്കെ വാദിക്കുന്നവർ ഒന്നു ചിന്തിക്കുക.
ചിന്തയിലും കഴിവിലും മനുഷ്യനെക്കാൾ പുരോഗതിപ്രാപിക്കാൻ കഴിവുള്ള യന്ത്രമനുഷ്യന്മാരുടെ സാധ്യത തള്ളിക്കളയാനാവില്ല.
ഇത്തരം റോബോട്ടുകൾക്ക് ആത്മാവില്ലാതെ 'ജീവിക്കാം' എങ്കിൽ, മനുഷ്യനും അതേപോലെ ജീവിക്കാം എന്നു ചിന്തിക്കാൻ സാമാന്യ യുക്തി മതിയാകും.
റോബോട്ടിന് ആത്മാവുണ്ടെന്ന് വാദിക്കാനാവില്ല, എങ്കിൽ ഫാനിനും സൈ
ക്കിളിനും ഒക്കെ ഉണ്ടെന്നു പറയേണ്ടി വരും.
ഇനി സൃഷ്ടാവിലൂടെയാണ്(മനുഷ്യൻ) സൃഷ്ടി(യന്ത്രൻ) ഉണ്ടാവുന്നത് എന്ന വാദത്തിനു വഴിവയ്ക്കാനും ഈ പോസ്റ്റ് മതിയാകും - എന്നാൽ ചിന്തിക്കുക റോബോട്ടുകൾ പുതിയ 'സൃഷ്ടി' ആണെന്ന് കരുതേണ്ടതില്ല !
അവരും പരിണാമത്തിന്റെ ഭാഗമാണ്. ജൈവ പരിണാമത്തിൽ ജനിതക സന്താനങ്ങൾ ഉണ്ടാകുന്നു. മാനസിക പരിണാമത്തിന്റെ ഫലമാണ് Artificial Intelligence.''


ഈ പോസ്റ്റിനോടനുബന്ധിച്ചു സജീവ ചര്‍ച്ചയും നടന്നു.

ഭരത് പറയാന്‍ ശ്രമിച്ചത്. റോബോട്ടുകള്‍ അതിന്റെ മെമ്മറിയില്‍ ഫീഡ് ചെയ്ത സോഫ്റ്റ്‌വെയറുകള്‍ക്കനുസരിച്ച് അതിന്റെ ഹാര്‍ഡ് വെയറുകള്‍  കിറുകൃത്യമായി പ്രവര്‍ത്തിക്കുന്നു. ഇനിയും സാങ്കേതികവിദ്യ വളര്‍ന്നാല്‍ സ്വയം തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ള, അതനുസരിച്ച് സ്വയം പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌, ഹാര്‍ഡ് വേര്‍ഡുകളുള്ള റോബോട്ടുകള്‍ കണ്ടു പിടിക്കപ്പെടുന്ന കാലം വിദൂരമല്ല. അത്തരം റോബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നത് ആത്മാവ് കൊണ്ടല്ല അത് കൊണ്ട് തന്നെ മനുഷ്യനും അങ്ങനെ ഒരു ആത്മാവില്ല, ആത്മാവിന്റെ ആവശ്യമില്ല അത് കേവലം യുക്തി കൊണ്ട് തന്നെ മനസ്സിലാക്കാം.

ഈ പ്രസ്ഥാവനയിലെ അബദ്ധം, വിഡ്ഢിത്തം, യുക്തിരാഹിത്യം ചര്‍ച്ച ചെയ്യുന്നില്ല സാമാന്യ ബുദ്ധിയുള്ള ഏതൊരാള്‍ക്കും ഇതിലെ 'പോഴത്തം' വ്യക്തമാവും.

പക്ഷെ ഭരതിനോടും ഈ വാദമുള്ള മറ്റു പരിണാമമത, യുക്തിമത  വിശ്വാസികളോടും ഒരു സംശയം. (എന്റെ സംശയമല്ല  ഏതാനും ദിവസങ്ങള്‍ മുമ്പ് യഥാര്‍ത്ഥ ചിന്തകര്‍ എഫ് ബി ഗ്രൂപ്പില്‍ ഒരു സഹോദരന്‍ ചോദിച്ചിരുന്ന സംശയം.) ഇങ്ങനെ ഉയര്‍ന്ന രീതിയില്‍ സ്വയം നിയന്ത്രിക്കുന്ന സ്വയം ചിന്തിച്ചു തീരുമാനങ്ങളെടുക്കുന്ന ഈ റോബോട്ട് സ്വയം പ്രഖ്യാപിക്കുന്നു. ഞാന്‍ സ്വയം ഉണ്ടായതാണ്. എന്നെ ആരും  രൂപകല്‍പന ചെയ്തതല്ല, എന്റെ പ്രോസസ്സര്‍ സ്വയം ഉണ്ടായതും  അതിലെ പ്രോഗ്രാം ആ പ്രോസസ്സറിന്റെ തന്നെ വൈദ്യുത  രാസ കാന്ത ഗുണങ്ങളുടെ പ്രവര്‍ത്തന ഫലവും അതിനെല്ലാം ചേര്‍ന്ന ഉന്നത നിലവാരമുള്ള ഹാര്‍ഡ് വെയറുകളും ആ പ്രോസസറിന്റെ  ആവശ്യങ്ങള്‍ക്കനുസരിച്ച് സ്വയം പുരോഗതി നേടിയതാണെന്നും, എന്നെ ഏതെങ്കിലും മനുഷ്യന്‍ രൂപ കല്പന ചെയ്തതല്ലെന്നും ഞാനും എന്നെ പോലെയുള്ള മറ്റു റോബോട്ടുകളും മാത്രമല്ല യന്ത്രലോകത്തേ  ചെറുതും വലുതുമായ എല്ലാ യന്ത്രങ്ങളും  പരിണാമത്തിലൂടെ സ്വയം രൂപപെട്ടതാണെന്നും അഹങ്കാരിയും വിഡഡിയുമായ റോബോട്ട് സ്വയം അവകാശപ്പെട്ടാല്‍ വിശേഷ ബുദ്ധിയുള്ള മറ്റു റോബോട്ടുകള്‍ അത് അംഗീകരിക്കുമോ?.

ഇത്രയും ബാലിശവും യുക്തിരഹിതവും വിവേക ശൂന്യവുമായ രീതിയില്‍ വേണോ നിങ്ങളുടെ പരിണാമ വിശ്വാസം ന്യായീകരിക്കാന്‍. ഗതികേട് തന്നെ നിങ്ങളുടെ പരിണാമ യുക്തിമത വിശ്വാസം  നിങ്ങളെ രക്ഷിക്കട്ടെ!  അതിനു ശാസ്ത്രത്തിന്റെയും യുക്തിയുടെയും സാമാന്യ ബുദ്ധിയുടെയും പിന്തുണയില്ലെങ്കിലും!! ആശംസകള്‍  
ഇതിലെ ഫോട്ടോയും ഭരതന്റെ പോസ്റ്റില്‍ നിന്ന് 

1 comment:

Abid Ali said...

യുക്തി ഒരു ലോജിക് മാത്രമാണ് .ബുദ്ധിയാണ് യഥാര്‍ത്ഥത്തില്‍ തീരുമാനഗല്‍ എടുക്കുന്നത് ...ബുദ്ധിയുടെ മുന്നില്‍ വാദം ഉന്നയിക്കുന്ന വക്കീല്‍ മാത്രമാണ് യുക്തി. യുക്തിവാദം എന്നത് യുക്തി വിരുദ്ധമായ ഒരു ആശയമാണ് .