Followers

Sunday, December 9, 2012

ദയവു ചെയ്തു തൂറി തോല്‍പിക്കരുത് നട്ടെല്ലുണ്ടെങ്കില്‍ നിവര്‍ന്നു നിന്ന് മറുപടി പറയുക

ഇത് ഞങ്ങള്‍ക്ക് മലപ്പുറത്തുകാര്‍ക്ക്, എഫ് ബി ഫ്രീതിന്കെഴ്സ്ഗ്രൂപിന്, ജില്ലാദേശീയജില്ലാ യുക്തിവാദിക്ക്    സ്വതന്ത്ര ചിന്തയുടെ, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വര്‍ഷം, മാസം ആഴ്ച ദിവസം. മണിക്കൂര്‍ മിനിട്ട് സെകന്റ്.

ഇങ്ങനെ ഒരു കുറിപ്പെഴുതാനുണ്ടായ സാഹചര്യം വിശദമാക്കുന്നതിനു മുമ്പ് ബൂലോകത്തെയും എഫ് ബിയിലെയും ചില ആവിഷ്കാര സ്വാതന്ത്ര്യകഥകള്‍ പരിചയപ്പെടാം. 

ഈ സാധുവിന് ബ്ലോഗേഴുത്തെന്ന സ്വഭാവം ഇല്ലായിരുന്നു. അതിനുള്ള ദൈര്യവും ഇല്ലായിരുന്നു. ബ്ലോഗുകള്‍ വായിക്കും ചിലതിലെല്ലാം കമന്റുകള്‍ ചെയ്യും. അതിലേറെ ഒന്നും അറിയില്ല ചെയ്യില്ല.  ആ സമയത്ത് KYS സംസ്ഥാന ഉപാദ്ധ്യക്ഷന്‍ (ഇപ്പോള്‍ പുറത്താക്കിയ) ഇ എ ജബ്ബാറിന്റെ ഈ പോസ്റ്റില്‍ കമന്റ് ചെയ്യുകയും അതിലിടപെട്ട്  യുക്തിവാദി ബുജിയും കൈരളി ടിവി അവതാരകനുമായ യുക്തി (മുഹമ്മദ്‌ ഖാന്‍) മറു കമന്റുകളും നടത്തി ചര്‍ച്ച മുന്നേറുന്നതിനിടെ ജബ്ബാര്‍ എന്റെ കമന്റുകള്‍ മാത്രം ഡിലിറ്റ് ചെയ്തു അദ്ദേഹത്തിന്റെ ബ്ലോഗ്‌ വികൃതമാക്കി. ആ ഡിലിറ്റുല്‍സവം   ബൂലോകരെ അറിയിക്കുന്നതിനു വേണ്ടി ആദ്യമായി ഈ ഒരു പോസ്റ്റ്‌ പ്രസിദ്ധീകരിച്ചു. ആ പോസ്റ്റ്‌ നല്‍കിയ ആത്മവിശ്വാസവും ചങ്കുറപ്പും തുടര്‍ന്നും പോസ്റ്റുകള്‍ ചെയ്യാനും ബൂലോകത് അണ്ണാറകണ്ണനും തന്നാലായത് എന്ന പോലെ എനിക്കാവുന്ന രീതിയില്‍ ഇടപെട്ട് നിലനില്‍ക്കാനും ദൈര്യം നല്‍കി.

ഇപ്പോള്‍ ബ്ലോഗ്‌ കൂടാതെ ഫൈസ്ബുക്ക് കൂട്ടായ്മകളില്‍ കൂടുതല്‍ ആളുകള്‍ ഇടപെടുന്നത് കൊണ്ട് കുറെ ഗ്രൂപുകളിലും ഇടപെടാറുണ്ട്. ഫൈസ്ബുകില്‍ ചെയ്യുന്ന പോസ്റ്റുകള്‍ വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടായത് കൊണ്ട് ബ്ലോഗ്‌ കൂടെ സജീവമായി നില നിര്‍ത്തുന്നു. എന്നെ വായിക്കുന്ന എന്നെ പ്രോല്‍സാഹിപ്പിക്കുന്ന എനിക്ക് ആത്മവിശ്വാസവും  ദൈര്യവും നല്‍കുന്ന എന്റെ പ്രിയപ്പെട്ട വായനക്കാരാണ് എന്നെ മുന്നോട്ട് നയിക്കുന്നത് എന്ന് പറയാന്‍ ഏറെ അഭിമാനമുണ്ട്.
എഫ് ബി ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പില്‍ എന്റെ പോസ്റ്റ്‌ ഡിലിറ്റ് ചെയ്തതിന്റെ സ്ക്രീന്‍ഷോട്ട്

എഫ് ബി ഫ്രീതിങ്കേഴ്സ് ഗ്രൂപ്പില്‍ മുമ്പ് ഒരു  ഇത് പോലെ പോസ്റ്റിട്ടത് ഡിലിറ്റ് ചെയ്തതും ഇത്തരുണത്തില്‍ ഓര്‍ക്കുന്നു. അതിന്റെ ചെറിയ വിശദീകരണം ഈ പോസ്റ്റിലുണ്ട് ഇവിടെ ക്ളിക്കി വായിക്കാം. ആ ഡിലിറ്റാഘോഷം നടത്തിയത് ഫ്രീ തിങ്കേഴ്സിലെ നാസ്തിക ഭൌതിക യുക്തിവാദി അഡ്മിന്‍മാരായിരുന്നു. ഇതിനു മുമ്പും ഇത്തരം ഡിലിറ്റാഘോഷങ്ങള്‍ അതെ ഗ്രൂപ്പില്‍ അനുഭവിക്കേണ്ടി വന്നിരുന്നു.

പ്രശസ്ത ബ്ലോഗറും യതാര്‍ത്ഥ ചിന്തകര്‍ എഫ് ബി ഗ്രൂപ്പ് അഡ്മിനുമായ നസറുദ്ധീന്‍ മണ്ണാര്‍കാടിന്റെ ഇസ്ലാം സംവാദം എന്ന ഈ ബ്ലോഗിലേക്ക് പ്രവേശിക്കാന്‍ എന്റര്‍ ചെയ്‌താല്‍ കണ്ടന്റ് വാണിങ്ങ് ആണ് ആദ്യം വരിക. ഈ വാണിങ്ങ് മെസ്സേജിനു പിന്നിലും ചില കറുത്ത നാസ്തിക യുക്തിവാദി കൈകള്‍ ഉണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. എന്ത് കൊണ്ട് ഇങ്ങനെ ചില ആവിഷ്കാര്‍ സ്വതന്ത്ര്യ നിഷേധങ്ങള്‍ നാസ്തിക യുക്തിവാദികളില്‍നിന്നനുഭവിക്കേണ്ടി വരുന്നു.
പ്രശസ്ത ബ്ലോഗര്‍ നസറുദ്ദീന്‍ മണ്ണാര്‍ക്കാടിന്റെ ബ്ലോഗിലെ കണ്ടന്റ് വാണിങ്ങ് സ്ക്രീന്‍ഷോട്ട്അതിലേക്കു പോകുന്നതിനു മുമ്പ് ഈ പോസ്റ്റ്‌ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമാക്കാം മുന്‍ പോസ്റ്റില്‍ KYS നടത്തിയ ആവിഷ്കാര സ്വാതന്ത്ര്യ നിഷേധം തുറന്നു കാട്ടി ഒരു പോസ്റ്റ്‌ ചെയ്തിരുന്നത് വായിച്ചല്ലോ? ആ പോസ്റ്റ്‌ പ്രസിദ്ധീകരിച്ചത് 06/12/12നാണ്. ആ പോസ്റ്റ്‌ ഇന്നലെ രാത്രി (08/12/12) ചില എഫ് ബി ഗ്രൂപുകളില്‍ പോസ്റ്റ്‌ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ എന്റെ ആ പോസ്റ്റ്‌ ഫൈസ്ബുക്കില്‍ അബ് യൂസ് റിപ്പോര്‍ട്ട്  ചെയ്തിട്ടുണ്ട് എന്ന വാണിങ്ങ് മെസ്സേജാണ് വന്നത്.
എന്റെ ബ്ലോഗ്‌ ഫിസ് ബുകില്‍ അബ് യൂസ് റിപ്പോര്‍ട്ട്‌ വാണിങ്ങ് സ്ക്രീന്‍ഷോട്ട്എന്തെ ഇങ്ങനെ ചില നീച നിലപാടുകകളിലേക്ക് യുക്തിവാദികള്‍ പോവുന്നത്.നാസ്തിക ഭൌതിക യുക്തിവാദികള്‍ എന്ത് കൊണ്ട് ഇത്രക്കസഹിഷ്ണുതയും  വിഭ്രാന്തികളും വിഹ്വലതകളും വെപ്രാളവും കാട്ടുന്നു. ഇവര്‍ പറയുന്നതും പ്രചരിപ്പിക്കുന്നതും തങ്ങള്‍ സ്വതന്ത്ര ചിന്തയെ അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യത്തെ പ്രോല്‍സാഹിപ്പിക്കുന്നവരും ഉന്നത ചിന്താമൂല്യവും ശേഷിയും ഉള്ളവരും സകല അടിമത്തങ്ങള്‍ക്കുമെതിരും  സര്‍വ്വതന്ത്രസ്വതന്ത്ര വാദികളും, തങ്ങളല്ലാത്തവര്‍ പ്രത്യേകിച്ച് മത വിശ്വാസികള്‍  മനുഷ്യനെ ചിന്തിക്കാന്‍ അനുവദിക്കാത്ത മനുഷ്യ സ്വതന്ത്ര്യത്തിനെതിര് നില്‍ക്കുന്ന മനുഷ്യനെ അടിമകളാക്കുന്ന ചൂഷണ വ്യവസ്ഥിതിയുടെ വക്താക്കളുമാണെന്നാണല്ലോ.. എന്നാല്‍ വസ്തുത അതാണോ?.

എന്റെ തൊപ്പപ്പെഴകള്‍, കുത്തിവരകള്‍ ചിലരെ ഏറെ അലോസരപ്പെടുത്തുന്നു എന്ന് തിരിച്ചറിയാനുള്ള ശേഷിയും ബുദ്ധിയും പക്വതയും എനിക്കുമുണ്ട്. സാമൂഹ്യ ജീവിയായ മനുഷ്യനെ അവന്റെ സാമൂഹ്യസ്വത്ത്വം നഷ്ട്ടപ്പെടുത്തി കേവലം സുഖിക്കാന്‍ ഏത് നെറികെട്ട മാര്‍ഗ്ഗവും,  (മോഷണവും വ്യഭിചാരവും സ്ത്രീ പീഡനവും വരെ) പ്രോത്സാഹിപ്പിക്കുന്ന, കേരളീയ സമൂഹത്തിനു നിര്‍മാണാത്മകമായ എന്തെങ്കിലും സന്ദേശം സ്വന്തമായി നല്‍കാനില്ലാത്ത ഈ സുഖിയന്മാരുടെ തനിനിറം തുറന്നു കാട്ടുന്ന ചില കുത്തിവരകള്‍ക്ക് നട്ടെല്ലില്‍ നിവര്‍ന്നു നിന്ന് മറുപടി പറയാനുള്ള ചങ്കുറപ്പും തന്റേടവും ദൈര്യവുമില്ലാത്തവര്‍ക്ക് ഇത്തരം നെറികേടുകളിലൂടെ മാത്രമേ സമൂഹത്തില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കൂ. 
യുക്തിമത വിശ്വാസികളുടെ ആദര്‍ശ പ്രഖ്യാപനം

ഇവരുടെ സുഖിയന്‍ മതത്തില്‍ വിശ്വസിക്കുന്ന ചില പാവങ്ങള്‍ കാര്യമറിയാതെ തങ്ങളുടെ യുക്തിമതം ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്ന തെറ്റിദ്ധാരണയിലാണ് യുക്തി, പരിണാമ മതത്തില്‍ വിശ്വസിക്കുന്നത്.

ഇങ്ങനെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വതന്ത്ര്യത്തിനും നേരെ സര്‍വ്വായുധങ്ങളുമെടുക്കുന്ന യുക്തി പരിണാമ മതക്കരോട് അതിയായ സഹതാപമല്ലാതെ  മറ്റെന്തു ചെയ്യാന്‍!!
ഇത്തരം ഡിലിറ്റുല്‍സവങ്ങളും ബ്ലോക്കിങ്ങുകളും കണ്ടന്റ് അബ് യൂസ് റിപ്പോര്‍ട്ടിങ്ങുകളും എല്ലാം എല്ലാം സൈബര്‍ ലോകത്താണെങ്കില്‍ സാധാരണ പൊതുപ്രഭാഷണങ്ങളിലെയും സെമിനാറുകളിലെയും അവസ്ഥയും വ്യത്യസ്തമല്ല എന്ന് ഈ ബ്ലോഗ്‌ പോസ്റ്റ്‌ വ്യക്തമാക്കുന്നു.

അസഹിഷ്ണുതയും  യുക്തിമതാന്ധതയും  ബാധിച്ച് സമചിത്തത നഷ്ടപ്പെട്ട് വിറളി പിടിച്ച യുക്തിമതവിശ്വസികളോട് വിനീതമായ ഒരു അപേക്ഷയുണ്ട്. നിങ്ങള്‍ക്ക് മാന്യമായി പ്രതിരോധിക്കാം, വിമര്‍ശിക്കാം, മറുപടി എഴുതാം...., അല്ല എങ്കില്‍ ചില അതിബുദ്ധിയുക്തിമതവിശ്വാസികള്‍ ചെയ്യുന്ന പോലെ ഞാനോന്നുമാറിഞ്ഞില്ലേ എന്ന ഒട്ടകപക്ഷി  നയം സ്വീകരിക്കാം. അല്ലാതെ തൂറി തോല്‍പിക്കരുത് എന്ന വിനയ പൂര്‍വ്വ അപേക്ഷ പരിഗണിക്കുമല്ലോ?. എന്തും ആരെ കുറിച്ചും ആവിഷ്കരിക്കാനുള്ള ആവിഷ്കാര സ്വാതന്ത്ര്യം നിങ്ങള്‍ക്കാകാം. പക്ഷെ നിങ്ങള്‍ ചെയ്യുന്ന സാമൂഹ്യ ദ്രോഹങ്ങള്‍ പുറത്തു പറയാന്‍ അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചു കൂടാ. ഇതെന്ത് ഇരട്ട താപ്പ്

No comments: