Followers

Thursday, December 6, 2012

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ആവിഷ്കാരം അഥവാ ആവിഷ്കാരത്തിന്റെ ആവി

കേരള സമൂഹത്തില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള അലയൊലികളും കൂകിവിളികളും ശബ്ദ കോലാഹലങ്ങളും കൊണ്ടും അന്തരീക്ഷ മലിനീകരണം നടത്താറുള്ള  ചില കപട സ്വാതന്ത്രചിന്ത ആള്‍കൂട്ടങ്ങള്‍ നമുക്ക് പരിചിതമാണല്ലോ?.,  ക്രിസ്തുവിന്റെ ആറാം തിരുമുറിവും സല്‍മാന്‍ റുഷ്ദിയുടെ പൈശാചിക വചനവും, ലജ്ജയില്ലാത്ത തസ്ലീമനസ്രിനും ഒന്നും സംസ്കൃത കേരള സമൂഹം മറക്കില്ല., ആ കണക്കില്‍ ഒടുക്കം വരവ് വച്ചതില്‍ ചിന്‍വാദ് പാലവും ഇന്നസന്‍സ്ഓഫ്മുസ്ലിമും ഉള്‍പ്പെടുന്നു.  അവസാന അദ്ധ്യായത്തില്‍ ഒരു പക്ഷെ കേരളത്തിലെ നാസ്തിക യുക്തിവാദികളുടെ  ഓരിയിടലിനനുസരിച്ചു അതരീക്ഷ മലിനീകരണം നടത്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ വരെ കിട്ടിയില്ല എന്നത് ഏറെ ശ്രദ്ദേയം തന്നെ.

ഇങ്ങനെ ഒരു മുഖവുര പറയാന്‍ കാരണം രണ്ടു ദിവസം മുമ്പ് കേരള യുക്തിവാദി സംഘം മലപ്പുറം ജില്ല കമ്മറ്റി അദ്ധ്യക്ഷന്‍ ഇ എ ജബ്ബാര്‍, സെക്രട്ടറി പാറക്കല്‍ മുഹമ്മദ്‌ എന്നിവരെ തല്‍സ്ഥാനത്ത് നിന്ന് നീക്കുകയും, KYS  മലപ്പുറം ജില്ലാ കമ്മറ്റി മരവിപ്പിക്കുകയും ചെയ്ത വാര്‍ത്ത കണ്ടത് കൊണ്ടാണ്., ആ വാര്‍ത്തയുടെ പിന്നാമ്പുറ വാര്‍ത്തകള്‍ കേട്ടത് കൊണ്ടാണ്. 

ഇ എ ജബ്ബാര്‍ എന്ന സൈബര്‍ യുക്തിവാദി നേതാവ് കേവലം സൈബര്‍ ലോകത്ത് മാത്രമമല്ല KYSന്റെ സംസ്ഥാന ജില്ലാ നേതൃസ്ഥാനത്തും ഏറെ പ്രമുഖനാണ്. മാത്രമല്ല അദ്ദേഹത്തിന്റേതായ, അല്ല അദ്ദേഹത്തിന്റേത് മാത്രമായ  നിസ്തുലമായ ഒരു സാഹിത്യ ശേഖരവും മലയാളത്തിലുണ്ട്. (ഇസ്ലാമിനെയും മുസ്ലിംകളെയും ചീത്ത പറയുക എന്നതില്‍ കവിഞ്ഞു വേറെ ഒന്നും അദ്ദേഹത്തിന്റെ സ്വന്തം സാഹിത്യ ശാഖക്കില്ല. അതിന്റെ ഒരു ഉദാഹരണമിവിടെ ക്ലിക്കിവായിക്കാം.) ഇത്രയും പ്രശസ്തനായ ജബ്ബാര്‍,...... അടുത്ത മാസം അദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ യുക്തിയുഗം എന്ന ഒരു മാസിക തുടങ്ങുകയാണ്. അതിലുള്ള നേതൃത്വത്തിന്റെ എതിര്‍പ്പും മുറുമുറുപ്പും കൊടിമ്പിരികൊണ്ടിരിക്കുന്ന സമയത്ത് തന്നെ KYS മലപ്പുറം ജില്ലാ കമ്മിറ്റിയും ജബ്ബാറിന്റെ ഇപ്പഴത്തെ  പ്രവര്‍ത്തന മേഖലകളില്‍ ഏറ്റവും പ്രധാനപ്പെട്ട (ഫ്രീതിന്കേഴ്സ്) ഫൈസ് ബുക്ക് കൂട്ടായ്മയും ഒന്നിച്ചു സംഘടിപ്പിക്കുന്ന, സ്വതന്ത്ര ലോകം എന്ന പേരില്‍ നടത്തുന്ന ദേശീയ സെമിനാര്‍ കൂടി വന്നപ്പോള്‍ നേതൃത്ത്വത്തിനു ഇവരേ നിയന്ത്രിക്കണമെന്നും, നിയന്ത്രിച്ചില്ല എങ്കില്‍ ഒരു പക്ഷെ ഇവര്‍ ഇനിയും (തെറി)സാഹിത്യസൃഷ്ടികളും സെമിനാറുകളും സിമ്പോസിയങ്ങളുമായി സാംസ്കാരിക പരിസരം  മലീമസ, ബഹളമയമാക്കുമെന്ന തിരിച്ചറിവാകാം ഈ പുറത്താക്കല്‍ മരവിപ്പിക്കല്‍  നാടകങ്ങള്‍ക്ക് പിന്നില്‍.

അതെന്തെങ്കിലുമാവട്ടെ ഇവിടെ വിഷയമതല്ല. മതങ്ങളെ തെറി പറയുന്നുവെങ്കില്‍ ഏത് ചവറു സാധനങ്ങളും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ കേരളത്തിലും ഭാരതത്തിലും അനുവദിക്കണമെന്നും അതിലൂടെ വരുന്ന സാമൂഹ്യ സാംസ്കാരിക പ്രശ്നങ്ങള്‍ എത്ര വലുതെങ്കിലും അത് പ്രശ്നമല്ല എന്നും വലിയവായില്‍ ബഹളം വെക്കുന്ന ഇക്കൂട്ടര്‍, അവരിലെ ഒരുവന്‍ ഒരു മാസിക തുടങ്ങുന്നതില്‍ എന്തെ ഇത്ര വേവലാതിപ്പെടുന്നു. അത് പോലെ അവരിലെ പ്രമുഖ വിഭാഗം ഒരു സെമിനാര്‍ നടത്തുന്നത് അത്ര വലിയ പ്രശ്നമാണോ?.  എന്തെ നേതൃത്വത്തിന്റെ അഭിപ്രായങ്ങള്‍ക്കും തിട്ടൂരങ്ങള്‍ക്കും എതിര് പറയുന്നവനും പ്രവര്‍ത്തിക്കുന്നവനും  ആവിഷ്കാര സ്വാതന്ത്ര്യമെന്ന മഹാസ്വാതന്ത്ര്യം വേണ്ടേ?.  എന്ത് കൊണ്ട് സംസ്ഥാന നേതൃത്വം മലപ്പുറം ജില്ലക്കാരെ ഇത്രയ്ക്കു അടിമകളാക്കുന്നു.  അത് പോലെ മഹാ ബുദ്ധിജീവി ജബ്ബാറും കോക്കസും ഒരു മാസിക തുടങ്ങുന്നതില്‍ ഇത്രയ്ക്കു കലാനാഥന്‍ കോക്കസ് വെപ്രാളപ്പെടുന്നു. ജബ്ബാറായാലും കലാനാഥനായാലും കേരളീയ സംസ്കൃത സമൂഹത്തെ സംബന്ധിച്ച് ഒരേ വിലയെ ഉള്ളു.

എന്ത് കൊണ്ട് ജബ്ബാര്‍, പറക്കല്‍  കോക്കസിന്  (റുഷ്ദിക്കും തസ്ലീമക്കും ബാസ്റിലി നക്കൌളക്കും വായില്‍ തോന്നിയ തോന്യാസങ്ങള്‍ ആവിഷ്കരിക്കാന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ബഹളം വച്ചപോലെ) ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിക്കുന്നത്  നീതി നിഷേധമാല്ലാതെ മറ്റെന്താണ്.
ഈ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവകാശ തര്‍ക്കത്തിനിടയില്‍ ജില്ലാ സംസ്ഥാന അദ്ധ്യക്ഷന്മാര്‍ അത്യുന്നതസാഹിത്യ ഭാഷയിലായിരുന്നു  പരസ്പരം ആശയ കൈമാറ്റം നടത്തിയതെന്ന് ചില വാര്‍ത്തകളും കേള്‍ക്കുന്നുണ്ട്.

വാല്‍കഷണം സ്വന്തം പിതാവിനെ ആദരിക്കുകയും ബഹുമാനിക്കുകയും ആ പിതാവില്‍ ജനിച്ചതില്‍ അഭിമാനിക്കുകയും ചെയ്യുന്നവര്‍ അന്യനെ തന്തക്കു വിളിക്കില്ല.

2 comments:

Abid Ali said...

അങ്ങിനെ ആവിഷ്ക്കാരവും ആവിയായി

സുബൈദ said...

http://www.youtube.com/watch?feature=player_embedded&v=Y4vNTvhLBt4#!