ബീഫ് കറി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
അവശ്യമുള്ള സാധനങ്ങള്‍
1 നല്ല പോത്തിറച്ചി ചെറുതായി മുറിച്ചത്. 1 കിലോ
2 സവാള ഇടത്തരം കനം കുറച്ചരിഞ്ഞത് രണ്ട്
3 തക്കാളി ഇടത്തരംഎട്ടായി മുറിച്ചത് നാല്
4 പച്ച മുളക് കീറിയത് ആറ് പത്ത് (എരിവനുസരിച്ച്)
5 ഇഞ്ചി (രണ്ടിഞ്ചു) തൊലി കളഞ്ഞു ചതച്ചത്.
6 വെളുത്തുള്ളി തൊലി കളഞ്ഞു ചതച്ചത് 15 അല്ലി
7 മല്ലിപ്പൊടി മൂന്ന് ടേബിള്‍ സ്പൂണ്‍
8 മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍
9 മഞ്ഞള്‍ പൊടി അര ടേബിള്‍ സ്പൂണ്‍
10 ജീരകം ഒരു ടീസ്പൂണ്‍
11 ഉലുവ ഒരു ടീസ്പൂണ്‍
12 ഏലക്ക തൊലി വിടര്‍ത്തിയത് 3
13 ഗ്രാമ്പൂ 3
14 കറുവാപ്പട്ട ഒരിഞ്ചു നീളത്തില്‍
16 കുരുമുളക് ചതച്ചത് ഒരു ടീസ്പൂണ്‍
17 വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍
18 ചുവന്നുള്ളി ചെരുതായരിഞ്ഞത് ആറു അല്ലി.
19 കറിവേപ്പില എട്ടു അല്ലി
തയ്യാറാക്കുന്ന വിധം
ഇറച്ചി കഴുകി വെള്ളം വാരാന്‍ വെക്കുക. 7 - 9 ചേരുവകള്‍ ചീനച്ചട്ടിയില്‍ ചെറു ചൂടില്‍ വറുത്തെടുക്കുക. അടി കട്ടിയുള്ള പാത്രത്തില്‍ (മണ്‍ചട്ടി ഏറെ ഉത്തമം) ഒന്നുമുതല്‍ പതിനഞ്ചു വരെ ചേരുവകള്‍ ഒരുമിച്ചു ചേര്‍ത്ത് ഇറച്ചി മൂടുന്നത് വരെ വെള്ളമൊഴിച്ച് നന്നായി കുഴച്ച് അടുപ്പില്‍ വച്ച് വേവിക്കുക തിളച്ചു കഴിഞ്ഞാല്‍ തീ തീരെ കുറച്ച നന്നായി മൂടി വേവിക്കുക. വെന്തു അടുപ്പില്‍ നിന്നറക്കി വച്ച് ആറ് കറിവേപ്പില അല്ലിയും കുരുമുളക് പൊടിയും ചേര്‍ത്തിളക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി ചുവന്നുള്ളിയിട്ട് ഗോള്‍ഡന്‍ബ്രൌണ്‍ നിരമാകുന്നത് വരെ ഇളക്കി രണ്ടല്ലി കറിവേപ്പില കൂടി ചേര്‍ത്തിളക്കി അതിലേക്ക് കറിയില്‍ നിന്ന് അല്പം ചേര്‍ത്തിളക്കി കരിയിലേക്ക് തന്നെ ഒഴിച്ചിളക്കി ചൂടോടെ ചപ്പാത്തി, പത്തിരി, നെയ്ച്ചോര്‍ തുടങ്ങിയവയുടെ കൂടെ ഉപയോഗിക്കുക.
2 comments:
Appol beef kari thayyaar......!
നാളെ ടെസ്റ്റ് ചെയ്യും
Post a Comment