'പെരുമഴക്കാലം' 'കല്ലുവച്ച നുണകളുടെ '
ശ്രീ യുക്തിയുടെ സുബൈദമാരുടെ കരച്ചില്‍ എന്ന പോസ്റ്റിനോടുള്ള പ്രതികരണം രണ്ടാം ഭാഗം, ഒന്നാം ഭാഗം ഇവിടെ
"ഞാന്‍ കേരള യുക്തിവാദി സംഘം പ്രവര്‍ത്തകനാണ്. മലപ്പുറം ജില്ലാ കമ്മറ്റിയുമായി ബന്ധപ്പെട്ടതിന് ശേഷമാണ് ഇതെഴുതുന്നത്. നാസ്തികനായ ദൈവം, ദി ന്യു ഏജ് ഓഫ് റീസണ്‍ തുടങ്ങിയ പരിപാടികള്‍ മലപ്പുറം, നിലമ്പൂര്‍, തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലാണ് KYS സംഘടിപ്പിച്ചത്. 2010 മേയ്-2011 മാര്‍ച്ച് കാലയളവിലാണിത്."
KYS ( കേരള യുക്തിവാദി സംഘം) പ്രവര്‍ത്തകനായ യുക്തി മലപ്പുറം ജില്ല KYS കമ്മിറ്റിയുമായി ആധികാരികമായി ചര്‍ച്ച ചെയ്തു തികച്ചും വ്യക്തതയോടെ എന്ന് ധ്വനിപ്പിക്കുന്ന മുഖവുരയോടെ തുടങ്ങുന്ന ലേഖനം, അന്ധന്‍ ആനയെ കണ്ടപോലെ ആന മണ്ടത്തരമായി എന്ന് മാത്രമല്ല കളവുകളുടെ മാലപ്പടക്കവും പൊട്ടിക്കുന്നു
ശ്രീ സി രവിചന്ദ്രന്റെ പ്രസന്‍റെഷന്‍ പരിപാടികള്‍ KYS ന്‍റെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലയില്‍ എവിടെയെല്ലാം അവര്‍ സംഘടിപ്പിച്ചു എന്ന് പോലും തിട്ടമില്ലാത്ത KYS ജില്ല നേതൃത്വം!!?? (അതോ ബോധ പൂര്‍വ്വം കളവു പറഞ്ഞതോ?) ശ്രീമാന്‍ യുക്തിയെ തെറ്റിദ്ധരിപ്പിക്കുകയോ അല്ലെങ്കില്‍ ശ്രീമാന്‍ യുക്തി കളവ് പറയുകയോ ചെയ്തിരിക്കുന്നു.
എവിടെയൊക്കെയാണ് KYS പരിപാടികള്‍ നടത്തിയിരുന്നത് എന്ന് ഒരിക്കല്‍ കൂടി അന്വഷിച്ച് ഉറപ്പു വരുത്തുക.
തിരുരങ്ങാടിയില്‍ KYS ശ്രീ സി രവിചന്ദ്രന്റെ ഒരു പരിപാടി നടത്തിയിട്ടില്ല എന്നുറപ്പാണ്. ശ്രീ യുക്തിതന്നെ അക്കാര്യം സമര്‍ത്തിക്കുന്നുണ്ട് അതിങ്ങനെ
"ഇതല്ലാതെ ഒരു പരിപാടിക്ക് സാറിനെ തിരൂരങ്ങാടിയ്ക്കടുത്തുള്ള ഒരു ഉള്‍നാടന്‍ പ്രദേശത്ത് (സ്ഥലമറിയില്ല) ആവേശം മൂത്ത ഏതാനും മുസ്‌ളീം ചെറുപ്പക്കാര്‍ സ്വന്തം നിലയില്‍ ക്ഷണിച്ചിരുന്നു. തള്ളാനാവാത്ത അവസ്ഥയില്‍ അദ്ദേഹമതില്‍ പങ്കെടുത്തുവെന്നറിഞ്ഞു. ആ പരിപാടി പരാജയപ്പെട്ടെന്ന് വാസ്തവമാണ്. KYS ന് അതുമായി യാതൊരു ബന്ധവുമില്ല."
തിരുരങ്ങടിയിലെ പരിപാടി KYS നടത്തിയതല്ല അത് വേറെ ആരോ നടത്തിയതാണ്.ആ പരിപാടി പരാജയവുമാണ് എന്ന് യുക്തി തന്നെ വ്യക്തമാക്കുന്നു.
എന്റ മുന്‍ പോസ്റ്റിലേക്ക്
"ഞങ്ങളുടെ മലപ്പുറം ജില്ലയില്‍ തന്നെ അഞ്ചില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഈ പരിപാടി നടന്നിട്ടുണ്ട്."
എന്റെ ഈ വിലയിരുത്തല്‍ വസ്തുനിഷ്ടമാണെന്ന് യുക്തിയും അംഗീകരിക്കുന്നു. ഞാന്‍ പറഞ്ഞത് അഞ്ചില്‍ കൂടുതല്‍ പരിപാടി നടന്നു എന്നാണ്. ശ്രീ യുക്തിയും അക്കാര്യം തന്നെ വ്യക്തമാക്കിയല്ലോ? മലപ്പുറം ജില്ലയില്‍ ആറു പരിപാടികള്‍ നടന്നതെന്ന്.
ഈ പരിപാടികള്‍ എവിടെയൊക്കെ നടന്നു എന്നതും എനിക്ക് വ്യക്തമായറിയാം. ശ്രീമാന്‍ യുക്തിക്കറിയില്ല എങ്കില്‍ ചോദിക്കുക, പറഞ്ഞു തരാം. (നിങ്ങളുടെ ജില്ല കമ്മിറ്റിക്കറിയില്ലെങ്കിലും) ബ്ലോഗിളിരുന്ന്‍ വെറുതെ എന്തെങ്കിലും ചപ്ലാച്ചി അടിക്കെണ്ടതില്ലല്ലോ
എന്റെ മുന്‍ പോസ്റ്റില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ യുക്തിക്ക് ജയിക്കാന്‍ (അദ്ദേഹം ജയിക്കാന്‍ മത്സരിക്കുകയാണല്ലോ) ഉപയോഗപ്പെടുത്താവുന്ന ഒരേ ഒരു വാചകം ഇതാണ്.
"ശ്രീ സി രവിചന്ദ്രന്‍ കൊട്ടാരക്കര നിന്നും മലപ്പുറം ജി ല്ലയിലെ ഒരു ചെറു പട്ടണത്തില്‍ വന്നു (ഇത്തരം വളരെ ശുഷ്കമായ സദസ്സുകള്‍ക്ക് മുന്നില്‍) സെമിനാര്‍ നടത്തി പോവാന്‍ വണ്ടിക്കൂലി പോലും വാങ്ങിയില്ല എന്നത് ശ്രീ സി രവിചന്ദ്രന്റെ ത്യാഗവും, മഹത്വവും, ആത്മാര്‍ത്ഥതയുമായി സംഘാടകര്‍ പരിചയപ്പെടുത്തി. നമുക്കും അങ്ങനെ തന്നെ വിലയിരുത്താം."'
ശ്രീ യുക്തിയുടെ വേറെ ഒരു പ്രസ്താവന
KYS സംഘടിപ്പിക്കാത്ത പരിപാടി തൂറ്റിപ്പോകാന്‍ കാരണമായി ശ്രീ യുക്തി കണ്ടു പിടിച്ചത് പള്ളിക്കമ്മിറ്റി ചോദ്യം ചെയ്തത് കൊണ്ടാണെന്നാണ്. യുക്തി പറയുന്നു.
"ഇതല്ലാതെ ഒരു പരിപാടിക്ക് സാറിനെ തിരൂരങ്ങാടിയ്ക്കടുത്തുള്ള ഒരു ഉള്‍നാടന്‍ പ്രദേശത്ത് (സ്ഥലമറിയില്ല) ആവേശം മൂത്ത ഏതാനും മുസ്‌ളീം ചെറുപ്പക്കാര്‍ സ്വന്തം നിലയില്‍ ക്ഷണിച്ചിരുന്നു. തള്ളാനാവാത്ത അവസ്ഥയില്‍ അദ്ദേഹമതില്‍ പങ്കെടുത്തുവെന്നറിഞ്ഞു. ആ പരിപാടി പരാജയപ്പെട്ടെന്ന് വാസ്തവമാണ്. KYS ന് അതുമായി യാതൊരു ബന്ധവുമില്ല. സാറിന്റെ പ്രഭാഷണത്തിന്റെ തലേന്ന് പള്ളിക്കമ്മറ്റിയില്‍ നിന്ന് ചോദ്യമുയര്‍ന്നതിനാല്‍ സംഘാടകരില്‍ ഭൂരിപക്ഷവും ഭയന്നു വിട്ടുനിന്നുവെന്നാണ് കേള്‍ക്കുന്നത്. കഷ്ടിച്ച് 25-30 പേര്‍ മാത്രം പങ്കെടുത്ത പരിപാടി സാങ്കേതിക തകരാറും മറ്റും കാരണം പാളി."
ഇല്ല താങ്കള്‍ക്കെന്നല്ല ഒരു നാസ്തിക ഭൌതിക യുക്തിവാദിക്കും കഴിയില്ല. കാരണം ആ പ്രദേശത്തെ ഒരു പള്ളിക്കമ്മിറ്റിയും ഇങ്ങനെ ഒരു പരിപാടി നടന്നതറിഞ്ഞിട്ടില്ല.എന്തിനു പരിപാടി നടന്ന ഓഡിറ്റോറിയത്തിനു തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന സി പി എം/ ഡിഫി പ്രവര്‍ത്തകന്‍ പോലും ഇങ്ങനെ ഒരു പരിപാടി അറിഞ്ഞിട്ടില്ല. അത്രയ്ക്ക് പരിതാപകരവും ദയനീയമായിരുന്നു ഇവരുടെ ആ പരിപാടി. എന്നിട്ട് പരാജയ കാരണം പള്ളിക്കമ്മറ്റിയുടെ തലയില്‍ കെട്ടിവെക്കാന്‍ അല്പം പോലും നാണമില്ലേ സാക്ഷാല്‍ ശ്രീമാന്‍യുക്തീ
അതോ എന്ത് നുണ പറഞ്ഞാലും ആരും അറിയില്ല എന്നാണോ നിങ്ങളുടെ വിശ്വാസം. കൈരളി ടി വി യിലെ പരിപാടിയിലും ഇത്പോലെ പച്ചനുണ തട്ടിവിടുന്നുണ്ട് സാക്ഷാല്‍ ശ്രീമാന്‍ യുക്തി. ഏറെ പ്രേക്ഷകരുള്ള ഒരു ചാനലിലെ കാഴ്ചക്കാരെ ഒന്നടങ്കം വിഡ്ഢികളാക്കി
കല്ലുവച്ച നുണ പറയുന്ന സാക്ഷാല്‍ ശ്രീമാന്‍ യുക്തിക്ക് കേവലം ഏതാനും യുക്തിവാദി വായനക്കാര്‍ മാത്രമുള്ള തന്റെ ബ്ലോഗില്‍ പച്ചപ്പൊള്ളൂകള്‍ എഴുതിക്കൂട്ടന്‍ തരിമ്പും മടിയും ലജ്ജയും മനസ്സക്ഷിക്കുത്തുമുണ്ടാവില്ല.
ശ്രീ യുക്തിയുടെ സുബൈദമാരുടെ കരച്ചില്‍ എന്ന പോസ്റ്റിനോടുള്ള പ്രതികരണം രണ്ടാം ഭാഗം, ഒന്നാം ഭാഗം ഇവിടെ
KYS ( കേരള യുക്തിവാദി സംഘം) പ്രവര്‍ത്തകനായ യുക്തി മലപ്പുറം ജില്ല KYS കമ്മിറ്റിയുമായി ആധികാരികമായി ചര്‍ച്ച ചെയ്തു തികച്ചും വ്യക്തതയോടെ എന്ന് ധ്വനിപ്പിക്കുന്ന മുഖവുരയോടെ തുടങ്ങുന്ന ലേഖനം, അന്ധന്‍ ആനയെ കണ്ടപോലെ ആന മണ്ടത്തരമായി എന്ന് മാത്രമല്ല കളവുകളുടെ മാലപ്പടക്കവും പൊട്ടിക്കുന്നു
എവിടെയൊക്കെയാണ് KYS പരിപാടികള്‍ നടത്തിയിരുന്നത് എന്ന് ഒരിക്കല്‍ കൂടി അന്വഷിച്ച് ഉറപ്പു വരുത്തുക.
തിരുരങ്ങാടിയില്‍ KYS ശ്രീ സി രവിചന്ദ്രന്റെ ഒരു പരിപാടി നടത്തിയിട്ടില്ല എന്നുറപ്പാണ്. ശ്രീ യുക്തിതന്നെ അക്കാര്യം സമര്‍ത്തിക്കുന്നുണ്ട് അതിങ്ങനെ
"ഇതല്ലാതെ ഒരു പരിപാടിക്ക് സാറിനെ തിരൂരങ്ങാടിയ്ക്കടുത്തുള്ള ഒരു ഉള്‍നാടന്‍ പ്രദേശത്ത് (സ്ഥലമറിയില്ല) ആവേശം മൂത്ത ഏതാനും മുസ്‌ളീം ചെറുപ്പക്കാര്‍ സ്വന്തം നിലയില്‍ ക്ഷണിച്ചിരുന്നു. തള്ളാനാവാത്ത അവസ്ഥയില്‍ അദ്ദേഹമതില്‍ പങ്കെടുത്തുവെന്നറിഞ്ഞു. ആ പരിപാടി പരാജയപ്പെട്ടെന്ന് വാസ്തവമാണ്. KYS ന് അതുമായി യാതൊരു ബന്ധവുമില്ല."
തിരുരങ്ങടിയിലെ പരിപാടി KYS നടത്തിയതല്ല അത് വേറെ ആരോ നടത്തിയതാണ്.ആ പരിപാടി പരാജയവുമാണ് എന്ന് യുക്തി തന്നെ വ്യക്തമാക്കുന്നു.
എന്റ മുന്‍ പോസ്റ്റിലേക്ക്
"ഞങ്ങളുടെ മലപ്പുറം ജില്ലയില്‍ തന്നെ അഞ്ചില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഈ പരിപാടി നടന്നിട്ടുണ്ട്."
എന്റെ ഈ വിലയിരുത്തല്‍ വസ്തുനിഷ്ടമാണെന്ന് യുക്തിയും അംഗീകരിക്കുന്നു. ഞാന്‍ പറഞ്ഞത് അഞ്ചില്‍ കൂടുതല്‍ പരിപാടി നടന്നു എന്നാണ്. ശ്രീ യുക്തിയും അക്കാര്യം തന്നെ വ്യക്തമാക്കിയല്ലോ? മലപ്പുറം ജില്ലയില്‍ ആറു പരിപാടികള്‍ നടന്നതെന്ന്.
ഈ പരിപാടികള്‍ എവിടെയൊക്കെ നടന്നു എന്നതും എനിക്ക് വ്യക്തമായറിയാം. ശ്രീമാന്‍ യുക്തിക്കറിയില്ല എങ്കില്‍ ചോദിക്കുക, പറഞ്ഞു തരാം. (നിങ്ങളുടെ ജില്ല കമ്മിറ്റിക്കറിയില്ലെങ്കിലും) ബ്ലോഗിളിരുന്ന്‍ വെറുതെ എന്തെങ്കിലും ചപ്ലാച്ചി അടിക്കെണ്ടതില്ലല്ലോ
എന്റെ മുന്‍ പോസ്റ്റില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ യുക്തിക്ക് ജയിക്കാന്‍ (അദ്ദേഹം ജയിക്കാന്‍ മത്സരിക്കുകയാണല്ലോ) ഉപയോഗപ്പെടുത്താവുന്ന ഒരേ ഒരു വാചകം ഇതാണ്.
"ശ്രീ സി രവിചന്ദ്രന്‍ കൊട്ടാരക്കര നിന്നും മലപ്പുറം ജി ല്ലയിലെ ഒരു ചെറു പട്ടണത്തില്‍ വന്നു (ഇത്തരം വളരെ ശുഷ്കമായ സദസ്സുകള്‍ക്ക് മുന്നില്‍) സെമിനാര്‍ നടത്തി പോവാന്‍ വണ്ടിക്കൂലി പോലും വാങ്ങിയില്ല എന്നത് ശ്രീ സി രവിചന്ദ്രന്റെ ത്യാഗവും, മഹത്വവും, ആത്മാര്‍ത്ഥതയുമായി സംഘാടകര്‍ പരിചയപ്പെടുത്തി. നമുക്കും അങ്ങനെ തന്നെ വിലയിരുത്താം."'
ഈ കാര്യം ഒരു പരിധി വരെ ശരിയാവാം... ആ പരിപാടിക്ക് യുക്തി തന്നെ വിവരിക്കുന്ന പോലെ പതിനായിരങ്ങള്‍ ചിലവായിരിക്കാം......... അപമാനം കാരണം സംഘാടകര്‍ കളവു പറഞ്ഞതാകാം................. അതിന്റെ സംഘടകരില്‍ ഒരാളുടെ വാക്ക് മുഖവിലക്കെടുത്ത് എഴുതിയതാണ് ഞാന്‍. മറ്റൊരാളുമായി ഇന്നലെ ബന്ധപ്പെട്ടു അയാളില്‍ നിന്ന് മനസ്സിലായത് അയ്യായിരത്തില്‍ താഴെ രൂപ ചിലവായി എന്നാണ്. എങ്ങനെയൊക്കെ ചിലവഴിച്ചു എന്നും വിശദീകരിച്ചു (ഓഡിറ്റോറിയം രണ്ടായിരം, ലൈറ്റ് സൌണ്ട് ഡിസ്പ്ലേ രണ്ടായിരം നോട്ടീസ് മറ്റു ചിലവുകള്‍ ആയിരത്തോളം {അയാള്‍ പറഞ്ഞ വാക്ക് അയ്യായിരം രൂപയോളം പൊട്ടി എന്നാണ്}) സംഘാടകരുടെ വാക്ക് മുഖവിലക്കെടുക്കാതിരിക്കേണ്ടതില്ലല്ലോ.
ആ പരിപാടിയില്‍ പങ്കെടുത്ത ആളുകളുടെ എണ്ണം ശ്രീ യുക്തി ഏകദേശം അമ്പത് ശതമാനം പെരുപ്പിചെഴുതി. ആ പരിപാടിയില്‍ കേവലം ഇരുപതില്‍ താഴെ ആളെ പങ്കെടുത്തിരുന്നുള്ളൂ എന്നത് വസ്തുതയാണ്.
ശ്രീ യുക്തിയുടെ വേറെ ഒരു പ്രസ്താവന
"എന്നാല്‍ സാറിന്റെ എല്ലാ പരിപാടിയിലും ശരാശരി 125-175 പേരുടെ പങ്കാളിത്തമുണ്ടായിരുന്നു."
ഈ പ്രസ്താവനയും പെരുപ്പിച്ചു പറഞ്ഞത് തന്നെ. ഏറെ പ്രചാരണത്തോടെ നടത്തപ്പെട്ട മറ്റൊരു പരിപാടിയില്‍ നൂറില്‍ താഴെ ആളുകളെ പങ്കെടുത്തിരുന്നുള്ളൂ എന്നതും വസ്തുതയാണ്. ഈ പരിപാടിയില്‍ കേവലം ഏഴാം കൂരി ജബ്ബാര്‍ മാഷല്ല
("അതില്‍ ജബ്ബാര്‍ മാഷും പങ്കെടുത്തിരുന്ന" യുക്തി)സാക്ഷാല്‍ കലാനാതന്‍ തന്നെ പങ്കെടുത്തിരുന്നു. ഉത്ഘാടകനായി (വ്യക്തിപരമായി കലാനാതനു ഈ പരിപാടികളോട് വിയോജിപ്പാണെങ്കിലും) KYS സംഘടിപ്പിക്കാത്ത പരിപാടി തൂറ്റിപ്പോകാന്‍ കാരണമായി ശ്രീ യുക്തി കണ്ടു പിടിച്ചത് പള്ളിക്കമ്മിറ്റി ചോദ്യം ചെയ്തത് കൊണ്ടാണെന്നാണ്. യുക്തി പറയുന്നു.
"ഇതല്ലാതെ ഒരു പരിപാടിക്ക് സാറിനെ തിരൂരങ്ങാടിയ്ക്കടുത്തുള്ള ഒരു ഉള്‍നാടന്‍ പ്രദേശത്ത് (സ്ഥലമറിയില്ല) ആവേശം മൂത്ത ഏതാനും മുസ്‌ളീം ചെറുപ്പക്കാര്‍ സ്വന്തം നിലയില്‍ ക്ഷണിച്ചിരുന്നു. തള്ളാനാവാത്ത അവസ്ഥയില്‍ അദ്ദേഹമതില്‍ പങ്കെടുത്തുവെന്നറിഞ്ഞു. ആ പരിപാടി പരാജയപ്പെട്ടെന്ന് വാസ്തവമാണ്. KYS ന് അതുമായി യാതൊരു ബന്ധവുമില്ല. സാറിന്റെ പ്രഭാഷണത്തിന്റെ തലേന്ന് പള്ളിക്കമ്മറ്റിയില്‍ നിന്ന് ചോദ്യമുയര്‍ന്നതിനാല്‍ സംഘാടകരില്‍ ഭൂരിപക്ഷവും ഭയന്നു വിട്ടുനിന്നുവെന്നാണ് കേള്‍ക്കുന്നത്. കഷ്ടിച്ച് 25-30 പേര്‍ മാത്രം പങ്കെടുത്ത പരിപാടി സാങ്കേതിക തകരാറും മറ്റും കാരണം പാളി."
നുണ പറയാന്‍ തെല്ലും അറപ്പും വെറുപ്പും ഉളുപ്പുമില്ലാത്ത സാക്ഷാല്‍ ശ്രീമാന്‍ യുക്തി ഇവിടെയും കല്ലുവച്ച നുണ പറയുന്നു 'ഇവരുടെ പരിപാടി പള്ളിക്കമ്മിറ്റി ചോദ്യം ചെയ്തെന്നു.' സാക്ഷാല്‍ ശ്രീമാന്‍ യുക്തീ പറയൂ, ചങ്കൂറ്റവും, തന്‍റെടവും നട്ടെല്ലുമുണ്ടെങ്കില്‍ ഏതു പള്ളിക്കമ്മിറ്റിയാണ് ആരോടാണ് എന്നാണ് എപ്പോഴാണ് നിങ്ങളുടെ പരിപാടി ചോദ്യം ചെയ്തതെന്ന്. തന്റെടമുണ്ടോ തെളിയിക്കാന്‍, ഇത് ഏറെ അര്‍ജ്ജവതോടെയും, ആത്മ വിശ്വാസത്തോടെയും ചങ്കുറപ്പോടെയുമുള്ള വെല്ലുവിളിയാണ്.അല്ലാതെ വെറും ചപ്ലാച്ചി അടിക്കുകയല്ല. താങ്കള്‍ക്ക് വേണമെങ്കില്‍ KYS മലപ്പുറം പ്രസി ഇ ഏ ജബ്ബാറിനെയോ സെക്രട്ടറി പാറക്കല്‍ മുഹമ്മദിനെയോ അഖിലേന്ത്യാ സെക്രട്ടറി കലാനാതനെയോ വേണ്ട ഏതു കൊലകൊമ്പനെയും കൂട്ട് പിടിച്ചോ. ഈ വെല്ലുവിളി സ്വീകരിക്കാന്‍ സാധ്യമാണോ? മറുപടി പറയുക.
ഇല്ല താങ്കള്‍ക്കെന്നല്ല ഒരു നാസ്തിക ഭൌതിക യുക്തിവാദിക്കും കഴിയില്ല. കാരണം ആ പ്രദേശത്തെ ഒരു പള്ളിക്കമ്മിറ്റിയും ഇങ്ങനെ ഒരു പരിപാടി നടന്നതറിഞ്ഞിട്ടില്ല.എന്തിനു പരിപാടി നടന്ന ഓഡിറ്റോറിയത്തിനു തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന സി പി എം/ ഡിഫി പ്രവര്‍ത്തകന്‍ പോലും ഇങ്ങനെ ഒരു പരിപാടി അറിഞ്ഞിട്ടില്ല. അത്രയ്ക്ക് പരിതാപകരവും ദയനീയമായിരുന്നു ഇവരുടെ ആ പരിപാടി. എന്നിട്ട് പരാജയ കാരണം പള്ളിക്കമ്മറ്റിയുടെ തലയില്‍ കെട്ടിവെക്കാന്‍ അല്പം പോലും നാണമില്ലേ സാക്ഷാല്‍ ശ്രീമാന്‍യുക്തീ
കല്ലുവച്ച നുണ പറയുന്ന സാക്ഷാല്‍ ശ്രീമാന്‍ യുക്തിക്ക് കേവലം ഏതാനും യുക്തിവാദി വായനക്കാര്‍ മാത്രമുള്ള തന്റെ ബ്ലോഗില്‍ പച്ചപ്പൊള്ളൂകള്‍ എഴുതിക്കൂട്ടന്‍ തരിമ്പും മടിയും ലജ്ജയും മനസ്സക്ഷിക്കുത്തുമുണ്ടാവില്ല.
ഞാന്‍ ഇവിടെ പറഞ്ഞ കാര്യങ്ങള്‍ ഏറെ ആത്മവിശ്വാസത്തോടെയും, കൃത്യമായി ബന്ധപ്പെട്ടവരോട് അന്വഷിപ്പിച് ഉറപ്പു വരുത്തിയതുമാണ്. അല്ലാത്ത ശ്രീമാന്‍ യുക്തി പറയുന്ന പോലെ ബ്ലോഗിലിരുന്നു എന്തെങ്കിലും ചപ്ലാച്ചി അടിച്ചതല്ല.
അതെ നുണകളുടെ സംരക്ഷണമില്ലാതെ യുക്തിവാദത്തിന് നിലനില്‍പ്പില്ല എന്നത് പരമാര്‍ത്ഥം. നുണകളുടെ സംരക്ഷണത്തോടെയെങ്കിലും തങ്ങള്‍ ജയിച്ചു എന്ന് തോന്നിപ്പിക്കണം.... അറിയലോ അറിയിക്കാലോ തങ്ങളുടെ അജണ്ടയിലില്ല. യുക്തിവാദാന്ധന്തയും മത ദൈവ വിദ്വാശവും തലയ്ക്കു പിടിച്ചു കണ്ണും കാതും കരളും അടക്കപ്പെട്ട ഈ ജന്തുക്കളോട് സഹതപിക്കാം...
തങ്ങളെ കുറിച്ച് തങ്ങള്‍ പറയുന്നത് പോലും വസ്തുതകളുമായി യോജിക്കുന്നുണ്ടോ ഇല്ലേ എന്നതൊന്നും തോല്‍പിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ ഒട്ടും ശ്രദ്ധിക്കാനുള്ള പക്വതയൊന്നും ശ്രീമാന്‍ യുക്തിക്കോ KYS മലപ്പുറം ജില്ല കമ്മിറ്റിക്കോ ഇല്ലാതെ പോയി. !!!!!!!!!!!!!!!!!!!.
അവസാനിച്ചില്ല
2 comments:
പോസ്റ്റ് വായിച്ചു. ഇതിൽ പറയുന്ന സംഭവങ്ങളെക്കുറിച്ച് ശ്രീ.യുക്തിയുടെയും താങ്കളുടെയും പോസ്റ്റുകൾ വായിച്ചുള്ള അറിവേ ഈ വിനീത വിധേയനുള്ളൂ. ഈ രവി ചന്ദ്രൻ ആരാണ്, എന്താണെന്നുപോലും ഈ പോസ്റ്റുകൾ വായിക്കുന്നതിനു മുമ്പ് അറിയാതെ പോയതിൽനിന്നുതന്നെ ഈയുള്ളവന്റെ ലോകപരിചയക്കുറവാണെന്നത് തെല്ലുസങ്കോചത്തോടെ അറിയിച്ചുകൊള്ളട്ടെ! എങ്കിലും സഹിഷ്ണുതയോടെയും ആരോഗ്യപരമായും ഉള്ള ഇത്തരം സംവാദങ്ങൾ നടക്കുന്നതിലുള്ള സന്തോഷം പങ്കുവയ്ക്കുന്നു. പിന്നെ ഈ സംവാദങ്ങൾ എന്നു പറയുന്നത് ആർക്കും ജയിക്കാനും ആരെയും ആർക്കും തോൽപ്പിക്കാനുമുള്ള ഉപാധികളായി കരുതാതിരിക്കുക.ഇവിടെ ജയപാരജയങ്ങളില്ല. ആശയങ്ങളുടെയും അറിവികളുടെടെയും പങ്കുവയ്ക്കലും അതുവഴി ലഭിക്കുന്ന വൈജ്ഞാനികമായ ഊർജ്ജവും ആർജ്ജിക്കലാകണം ഓരോ സംവാദത്തിന്റെയും ലക്ഷ്യങ്ങളിൽ പ്രധാനം. ഓരോ സംവാദവും വായിച്ചും അതിൽ ക്രിയാത്മകമായി ഇടപെട്ടും സ്വയം ഒരു നിലപാടിൽ എത്തിച്ചേരുവാൻ കഴിയുക എന്നതായിരിക്കും ഓരോ സംവാദത്തിന്റെയും പരിണതഫലം. അഥവാ അതങ്ങനെതന്നെ ആയിരിക്കണം. ഇവിടെ ജയിപ്പിക്കലും തോല്പിക്കലുമില്ല. ആളുകളുടെ ചിന്താശക്തിയെ ഉദ്ദീപിപ്പിക്കണം.നിലപാടുകൾ ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ്. ഓരോരുത്തരും ഏതു പക്ഷത്ത് നിൽക്കണം എന്നത് ആരും ആരോടും ആജ്ഞാപിക്കുന്നത് ജനാധിപത്യ മര്യാദ ആയിരിക്കില്ല. അഥവാ അത്തരം ആജ്ഞകൾ സ്വീകരിക്കുവാൻ ആരും ബാദ്ധ്യസ്ഥരല്ലതാനും. ഇവിടെ ആരും ആരോടും ഒന്നും ആജ്ഞാപിച്ചു എന്നല്ല സംവാദങ്ങളെ സംബന്ധിച്ച എന്റെ നിലപാട് വ്യക്തമാക്കി എന്നുമാത്രം!
തത്തയോ കാക്കയോ
Post a Comment