Followers

Friday, October 14, 2011

സുബൈദയുടെ കരച്ചിലോ? യുക്തിവാദികളുടെ വെപ്രാളമോ??? (1)

ബ്ലോഗെഴുത്ത് ജയിക്കാനും തോല്‍പ്പിക്കാനുമോ? അതോ അറിയാനും അറിയിക്കാനുമോ!!???


രണ്ടുമാസത്തെ പ്രവാസത്തിനു ശേഷം ബൂലോകത്ത് തിരിച്ചു വന്നു ബൂലോകം വിലയിരുത്തി ഞാനിട്ട പോസ്റ്റുകളില്‍ ശ്രീ സി രവിചന്ദ്രന്റെ ബ്ലോഗിനെയും വിലയിരുത്തി പോസ്റ്റിട്ടിരുന്നു. അതിനോടുള്ള വിയോജിപ്പ്‌ രേഖപ്പെടുത്തി യുക്തിവാദി ബുദ്ധിജീവി ശ്രീമാന്‍ യുക്തി സുബൈദമാരുടെ കരച്ചില്‍ എന്ന പോസ്റ്റിട്ടത് ശ്രദ്ദയില്‍ പെട്ടിരുന്നു. വേറൊരു വിഷയം ചര്ച്ചക്കെടുത്തത് കൊണ്ട് തല്‍കാലം നീട്ടിവച്ചു. ആ പോസ്റ്റില്‍ ശ്രീമാന്‍ ബഷീര്‍ പൂക്കോട്ട്‌ പഴയ വിഷയം കമന്റിയിരുന്നു. അതിനോട് പ്രതികരിക്കാം എന്ന് കരുതുന്നു. വേറെയും രണ്ടു പോസ്റ്റുകള്‍ കൂടി എന്നെ പേരെടുത്തു പറഞ്ഞു യുക്തിവാദി ബ്ലോഗര്‍മാരുടെതായി ബൂലോകത്തുണ്ട് ഓരോന്നായി പരിശോദിക്കാം. ഇങ്ങനെ യുക്തിവാദികള്‍ കൂട്ടമായി പ്രതിരോധിക്കാന്‍ മാത്രം ഉണ്ടോ ഞാന്‍!!!!!!!!!!!????????????...............


ശ്രീ യുക്തി ഏറെ അന്വാഷിച്ചു വസ്തുനിഷ്ടമായി പഠിച്ചു തന്നെയാണ് തന്റെ ലേഖനം തയ്യാറാക്കിയത്. ആ കാര്യം അദ്ദേഹം തുടക്കത്തില്‍ തന്നെ രേഖപ്പെടുതുന്നതിങ്ങനെയാണ്. "ഞാന്‍ കേരള യുക്തിവാദി സംഘം പ്രവര്‍ത്തകനാണ്. മലപ്പുറം ജില്ലാ കമ്മറ്റിയുമായി ബന്ധപ്പെട്ടതിന് ശേഷമാണ് ഇതെഴുതുന്നത്. നാസ്തികനായ ദൈവം, ദി ന്യു ഏജ് ഓഫ് റീസണ്‍ തുടങ്ങിയ പരിപാടികള്‍ മലപ്പുറം, നിലമ്പൂര്‍, തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലാണ് KYS സംഘടിപ്പിച്ചത്. 2010 മേയ്-2011 മാര്‍ച്ച് കാലയളവിലാണിത്."


യുക്തിയുടെ ഈ അഭിപ്രായങ്ങള്‍ അദ്ധേഹത്തിന്റെ മാത്രം അഭിപ്രായമല്ല മറിച്ച് KYS (കേരള യുക്തിവാദി സംഘം മലപ്പുറം ജില്ല കമ്മിറ്റിയുടെ) ന്റെ കൂടെ അഭിപ്രായമാണെന്നും മനസിലാക്കാം. മാത്രമല്ല എന്റെ പ്രസ്തുത പോസ്റ്റിലെ അഭിപ്രായത്തെ അദ്ദേഹം വിശേഷിപ്പിച്ചത് "ബ്‌ളോഗിലിരുന്ന് ചപ്‌ളാച്ചി അടിക്കുന്നതുപോലെയല്ലത്." എന്റെ അഭിപ്രായങ്ങള്‍ വെറും ചപ്ലാച്ചി അടി മാത്രമാണെന്ന് വിലയിരുത്തുകയും ചെയ്യുന്നു.


ഞാന്‍ അഭിപ്രായപ്പെട്ടത് വെറും ചപ്ലാച്ചി മാത്രമാണോ? അതോ അതിലെന്തെങ്കിലും കഴമ്പുണ്ടോ? ശ്രീ യുക്തിയുടെ പ്രസ്താവനകള്‍ എന്റെ അഭിപ്രായവുമായി യോജിക്കുന്നുണ്ടോ? വിലയിരുത്തേണ്ടിയിരിക്കുന്നു. അതിലേക്കു പോവുന്നതിനു മുമ്പ് എന്റെ ലക്‌ഷ്യം വിനീതമായി അറിയിക്കേണ്ടിയിരിക്കുന്നു.


ഞാന്‍ വായിക്കുന്നതും പഠിക്കുന്നതും വളരെ കുറചെന്തെങ്കിലും കുത്തിവരക്കുന്നതും എനിക്ക് ജയിക്കാനോ ആരെയെങ്കിലും തോല്പിക്കണോ അല്ല. മറിച്ചു അന്വാഷിക്കാനും, അറിയാനും, ഉള്‍കൊണ്ട് അംഗീകരിക്കാനും, അല്‍പം മാത്രം അറിയിക്കാനുമുള്ള എളിയ ശ്രമം മാത്രമാണ്. എന്നാല്‍ ശ്രീമാന്‍ യുക്തി എന്തെങ്കിലും പറയുന്നതും എഴുതുന്നതും തോല്പിക്കാനും വീണ്ടും വീണ്ടും ജയിക്കാനുമുള്ള കഠിന ശ്രമമാണ്. ഈ കാര്യം ഇങ്ങനെ പറയാന്‍ കാരണം അദ്ധേഹത്തിന്റെ തന്നെ പ്രസ്താവനയാണ്. അതിങ്ങനെ വായിക്കാം


"കേരളത്തില്‍ സുബൈദയുടെ സമുദായത്തില്‍ പെട്ടവര്‍ മാത്രമാണ് അദ്ദേഹത്തെ അധിക്ഷേപിക്കാനും ആക്രമിക്കാനും വെമ്പുന്നത്. അദ്ദേഹത്തിന്‍ന്റെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ശേഷിയുള്ള ഒരണ്ണം ഈ സമുദായത്തിലില്ലെന്നതാണതിന്റെ കാരണം. ഹുസൈന്‍ സാബൊക്കെ ഏഴാം കൂലിയായി മാറിയത് എല്ലാവരും കണ്ടതാണ്. അതാണ് നിങ്ങള്‍ വിരളി പിടിക്കുന്നത്.
എത്ര പരിശ്രമിച്ചാലും നിങ്ങള്‍ക്ക് അദ്ദേഹത്തെ ജയിക്കാന്‍ കഴിയില്ല. അതുകൊണ്ട് തൂറിത്തോല്‍പ്പിക്കാന്‍ നോക്കുന്നു. അദ്ദേഹം മലപ്പുറത്ത് വരുമ്പോള്‍ ആരുമില്ലെങ്കില്‍ നിങ്ങള്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. അപ്പോള്‍ അതല്ല പ്രശ്‌നം: you can not match him. you can not win him."


ഇവിടെ ശ്രീ സി രവിചന്ദ്രന്‍ സാറിനെ എനിക്ക് തോല്‍പിക്കാന്‍ പറ്റില്ല എന്നത് വസ്തുതയാണ് ഞാന്‍ എവിടെ ശ്രീ സി രവിചന്ദ്രന്‍ സര്‍ എവിടെ തരതമ്യം പോലും സാധ്യമാല്ലത്തത്ര അന്തരം തമ്മിലുണ്ട്. പക്ഷെ ആ പ്രസ്താവന വരികള്‍ക്കിടയില്‍ വായിച്ചാല്‍ യുക്തിവാദികളെ തോല്‍പിക്കാന്‍ സാധ്യമല്ല എന്നും മനസ്സിലാകും. സമാനമായ പ്രസ്താവന ശ്രീ യുക്തിയെ ആദ്യമായി കണ്ടുമുട്ടിയ ശ്രീ ജബ്ബാറിന്റെ ബ്ലോഗിലും ഞാന്‍ കണ്ടിട്ടുണ്ട്. അവിടെ ശ്രീ യുക്തി ഇട്ട കമന്റിന്റെ ഭാഗം ഇങ്ങനെ

""പലവുരു ചോദിച്ചിട്ടും മറുപടിയില്ല.
കളിക്കുന്ന
“കളം“കൊള്ളില്ല എന്നു വിചാരിക്കുന്നത് തോല്വി ഉറപ്പായ ടീം ആണ്.
തുടരും
....
April 24, 2011 6:23 AM ""


അതിനോടുള്ള എന്റെ പ്രതികരണം

"നിങ്ങള്‍ തോല്പിക്കാന്‍ മത്സരിക്കുകയാണ്.,................... എന്നാല്‍ ഞാന്‍ അറിയാനും, അറിയാനും, അറിയാനും അറിയിക്കാനുമാണ് പരിശ്രമിക്കുന്നത്., ആ പരിശ്രമം വിജയിക്കുമെന്ന വിശ്വാസത്തോടെ., ജനാബ് തോല്‍ക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.......................24 April 2011 8:43 PM "


ഈ കമന്റുകള്‍ ഏപ്രില്‍ 24 നു ഇട്ടതാണ്. അന്നേ ഞാന്‍ എന്റെ നയം വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന്‍ എന്റെ ഈ പോസ്റ്റില്‍ ശ്രീമാന്‍ ഫയര്‍ഫ്ലൈയും സമാനമായ പ്രസ്താവന നടത്തിയിരുന്നു. അതിങ്ങനെ

"കൊള്ളാം..ഹുസൈന്‍ സാബിന്റെ ശിഷ്യയാണോ താത്ത? പുള്ളിയും ഇങ്ങനെയാ..പറയുന്ന മണ്ടത്തരങ്ങളില്‍ ഏതിനെങ്കിലും ആരും മറുപടി പറഞ്ഞില്ലെങ്കില്‍ ഉടനെ പ്രഖ്യാപിക്കും 'ഞാന്‍ ജയിച്ചേ'..ഒരേ തൂവല്‍ പക്ഷികളാണല്ലോ ..അതിനു മുന്‍പേ എന്റെ കമ്മന്റില്‍ ഒരു കാര്യം പറഞ്ഞിരുന്നു...

...എത്ര പറഞ്ഞു തന്നാലും നിങ്ങള്‍ക്കതോന്നും മനസ്സിലാകാന്‍ പോകുന്നില്ല.

തലക്കകത്ത്
പിണ്ണാക്ക് നിറച്ചിരിക്കുന്നവരോട് വീണ്ടും വീണ്ടും മറുപടി പറയുന്നതില്‍ അര്‍ത്ഥമില്ല. പുതിയ കുറെ കണ്ടു പിടുത്തങ്ങള്‍ നടത്തിയത് കൊണ്ട് ചോദിച്ചെന്നു മാത്രം"


അതിനോടുള്ള
എന്റെ പ്രതികരണവും ഇവിടെ

"ഇത് ജബ്ബാറിന്റെ ബ്ലോഗില്‍ യുക്തിയുമായി നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കിയിട്ടുണ്ട് അതിങ്ങനെ

"നിങ്ങള്‍ തോല്പിക്കാന്‍ മത്സരിക്കുകയാണ്.,................... എന്നാല്‍ ഞാന്‍ അറിയാനും, അറിയാനും, അറിയാനും അറിയിക്കാനുമാണ് പരിശ്രമിക്കുന്നത്., ആ പരിശ്രമം വിജയിക്കുമെന്ന വിശ്വാസത്തോടെ., ജനാബ് തോല്‍ക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു."


അതെ
ജയവും തോല്‍വിയും അല്ല ലക്‌ഷ്യം, അറിയലും, അറിയലും,അറിയലും പിന്നെ അല്പം അറിയിക്കലും മാത്രമാണ്. നിങ്ങള്‍ തോല്പിക്കാനും, ജയിക്കാനും മത്സരികുന്നത് കൊണ്ട് അറിയാന്‍ കഴിയുന്നില്ല."അതെ ഇവിടെ ആരെയും തോല്പിക്കലും ജയിക്കലും എന്റെ ലക്ഷ്യമല്ല അറിയലും, വീണ്ടും അറിയലും സ്വല്പം മാത്രം അറിയിക്കലും മാത്രമാണ് ലക്‌ഷ്യം.
അവസാനിച്ചില്ല

8 comments:

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
സുബൈദ said...

ഡിയര്‍ സജീം
താങ്കളുടെ കമന്റു വായിച്ചു

താങ്കള്‍ പറയുന്നതില്‍ കുറച്ചൊക്കെ യോജിക്കുന്നതും കുറെയേറെ വിയോജിക്കുന്നതുമായ മേഖലകളുണ്ട്.
അവ തല്‍ക്കാലം ചര്‍ച്ചക്കെടുക്കുന്നില്ല. താങ്കളുടെ ബ്ലോഗില്‍ ഈ പോസ്റ്റിന്റെ ലിങ്കിടാന്‍ കാരണം ശ്രീ യുക്തി എന്നെ പേരെടുത്ത് പറഞ്ഞു അല്പം ഔദ്യോകിക നിലവാരത്തില്‍ ഇട്ട പോസ്റ്റില്‍ താങ്കളുടെ കമന്റ് കണ്ടത് കൊണ്ടാണ്.
എന്റെ പേരെടുത്ത് പറഞ്ഞ കാര്യങ്ങളില്‍ എന്റെ ഭാഗം കൂടി കേള്പിക്കണം എന്ന ഉദ്ദേശത്തോടെ മാത്രമാണ് താങ്കളുടെ ബ്ലോഗില്‍ ലിങ്കിട്ടത്.എന്റെ പോസ്റ്റില്‍ ആ വിഷയം പൂര്‍ത്തിയായില്ല. അത് ദൈര്‍ഗ്ഗ്യം ഭയന്ന് മുറിച്ചു മുറിച്ചു കൊടുക്കുകയാണ്. അത് കൊണ്ട് ഇപ്പോള്‍ താങ്കളോട് വിയോജിപ്പുള്ള മേഖലകളിലേക്ക് ചര്‍ച്ച നീണ്ടാല്‍ എനിക്ക് പറയാനുള്ള കാര്യങ്ങള്‍ അവ്യക്തമവും.

ആ വിഷയങ്ങളിലേക്ക് പിന്നാലെ വരാം. ശ്രീ യുക്തിയുടെ പോസ്റ്റ്‌ കണ്ടിട്ട് തന്നെ ഉടനെ പ്രതികരിക്കാന്‍ സമയം ലഭിച്ചിരുന്നില്ല. എന്റെ ബ്ലോഗില്‍ ഈ ചര്‍ച്ച നടക്കുന്നത് കൊണ്ടാണ് നീണ്ടു പോയത്. ഇപ്പോള്‍ പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞശേഷം ഇന്‍ഷാഅല്ലാഹ് തിരിച്ചു വരാം.

ഇവിടെ വന്നതിലും കമന്റിട്ടതിലും ഏറെ സന്തോഷവും നന്ദിയുമുണ്ട്. തുടര്‍ന്നും താങ്കളുടെ സാനിധ്യം പ്രതീക്ഷിച്ചു കൊണ്ട്

ANSAR NILMBUR said...

ഇങ്ങനെയും ഒരാളുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം. പിന്തുടരാം...

ഇ.എ.സജിം തട്ടത്തുമല said...

പ്രിയ സുബൈദാ,

എന്റെ കമന്റിൽ സോക്രട്ടീസ് എന്നു പറഞ്ഞിരിക്കുന്നത് ഗലീലിയോ എന്നു തിരുത്തിവായിക്കാനപേക്ഷ. ബ്രൂണോ, കോപ്പർ നിക്കസ്,ഗലീലിയോ എന്നിവർക്കാണ് സഭയിൽ നിന്നും തിക്താനുഭവം ഉണ്ടായത്. പേരു മാരി പോയതാണ്. സോക്രട്ടീസിന്റെ ജീവിതകാലം വേറെയാണ്.

ഇ.എ.സജിം തട്ടത്തുമല said...

പ്രിയ സുബൈദ,

എന്റെ ബ്ലോഗിൽ ഇട്ട ലിങ്ക് കണ്ടാണ് ഇവിടെ എത്തിയത്. ഇതിനുമുമ്പ് താങ്കളുടെ ബ്ലോഗിൽ വന്നിട്ടുണ്ടോ എന്ന് ഓർക്കുന്നില്ല. വന്നിട്ടുണ്ടെങ്കിൽ ഏതുപോസ്റ്റിലായാലും ഒരു കമന്റിട്ട് വായന അടയാളപ്പെടുത്തിയിരിക്കണം. ഇവിടെ വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എന്നാൽ വളരെ വിനയത്തോടെ ഒരു കാര്യം പറയട്ടെ. ഞാൻ മതാചാരങ്ങൾ പിൻപറ്റുന്നില്ല്ല. അതുകൊണ്ട് എന്തെങ്കിലും ദോഷം ഉള്ളതുകൊണ്ടല്ല. അത് നിരർത്ഥകം എന്നു കരുതുന്നതുകൊണ്ടാണ്.കൂടാതെ ദൈവമില്ലെന്ന് ഏതാണ്ട് ഉറപ്പിച്ച് ജീവിക്കുന്ന ആ‍ളാണ്. ദൈവം അയാർത്ഥവും മതം ഇന്നും ഒരു യാഥാർത്ഥ്യവും ആണെന്നാണ് ഞാൻ കരുതുന്നത്. മതങ്ങൾ ഉണ്ടെന്നും മതപരമായ വിവേചനങ്ങളും പർസ്പരമുള്ള അന്യമതപീഡനങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട് എന്നും ഞാൻ മനസിലാക്കുന്നുണ്ട്. . മത-ദൈവ പക്ഷവാദിയല്ലെന്നുകരുതി ഈ വിവേചനങ്ങളെയും പീഡനകളെയും കണ്ടില്ലെന്നു നടിക്കാനാകില്ല.

എന്നാൽ മതാശയങ്ങൾ പ്രചരിപ്പിക്കുന്ന ബ്ലോഗുകളിൽ സംവാദത്തിനു നിൽക്കാറില്ല.എന്നാൽ യുക്തിവാദികളുടെ ബ്ലോഗിൽ പോയി എതിർത്തും അനുകൂലിച്ചും സംവദിക്കാറുണ്ട്. ഒന്നാമത്, രാഷ്ട്രീയ സംവാദങ്ങളാണെനിക്കിഷ്ടം. രാഷ്ട്രീയക്കാർക്ക് കുറച്ചൊക്കെ സഹിഷ്ണുതയുണ്ട്. മതപക്ഷപാതികൾക്ക് അതില്ലെന്ന്പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്. ഞാൻ ചുരുക്കി ഒരു കാര്യം പറയാം. മതത്തെയോ അതിന്റെ പ്രവാചകന്മാരെയോ പ്രബോധകരെയോ വിമർശിച്ചാൽ പലപ്പോഴും അക്രമമുണ്ടാകാറുണ്ട്. യുക്തിവാദികളെ വിമർശിച്ചാൽ അതുണ്ടാകില്ല. അപ്പോൾ യുക്തിവാദികളുടെ സഹിഷ്ണുതയോ ജനാധിപത്യ ബോധമോ മതത്തിന്റെ ആൾക്കാർ വച്ചു പുലർത്താറില്ല എന്നു സാരം. മതപക്ഷപാതികൾ യുക്തിവാദികളുടെ യോഗത്തെ കടന്നാക്രമിക്കുന്ന അനുഭവങ്ങൾ ഒരുപാടുണ്ട്. എന്തിന് മുജാഹിദുകളുടെ യോഗത്തെ പരമ്പരാഗത സുന്നി വിശ്വാസികൾ ആക്രമിക്കുന്ന അനുഭവങ്ങൾ ഊണ്ടായിട്ടുണ്ട്. ഈയിടെ തിരുവനന്തപുരത്ത് ഒരു ഹിന്ദു സ്വാമിയെ ഹിന്ദുപക്ഷസംഘക്കാർതന്നെ ആക്രമിച്ചു. എന്തിന് പണ്ട് ഭൂമി ഉരുണ്ടതാണെന്നും അത് ഒരു ഗ്രഹമാണെന്നും അത് സൂര്യനെ ചുറ്റുന്നുവെന്നും പറഞ്ഞ ഗലീലിയോയെ ക്രിസ്തീയ സഭകൾ എങ്ങനെ കൈകാര്യം ചെയ്തു എന്നും നമുക്കറിയാം.ബ്രൂണോ, കോപ്പർ നിക്കസ് എന്നിവരുടെ അനുഭവവും അറിയാമല്ലോ! അപ്പോൾ പണ്ടും ഇന്നും മതങ്ങളിൽ ജനാധിപത്യ വിരുദ്ധതയും അസഹിഷ്ണുതയും അക്രമോത്സുകതയും ഉണ്ട്. യുക്തിവാദികൾക്ക് അതില്ല.

സത്യം, മതങ്ങളോടോ അതിന്റെ ആശയങ്ങളോടോ അതിൽ വിശ്വസിക്കുന്ന നിഷ്കളങ്കരായ ലക്ഷോപലക്ഷങ്ങളോടോ എനിക്ക് ഒരു വിരോധവും ഇല്ല. എനിക്ക് അതങ്ങളോട് അനിഷ്ടം തോന്നുന്നത് മതത്തിനെതിരെ ആരും ഒന്നും മിണ്ടി പോകരുതെന്ന അവയുടെ സംരക്ഷക വേഷക്കാരുടെ അക്രമോത്സുക ദുശാഠ്യം കാരണമാണ്. മതാധിപത്യം നില നിൽക്കുന്ന ഒരു രാജ്യത്തും യുക്തിവാദം അനുവദിക്കില്ല. എന്നാൽ യുക്തിവാദികൾ (അവർ രാഷ്ട്രീയ പ്രസ്ഥാനമല്ലെങ്കിലും) ഒരുവേള ഏതെങ്കിലും രാജ്യത്ത് ആധിപത്യമുറപ്പിച്ചാൽ അവിടെ മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം അവർ നിഷേധിക്കില്ല.ഉറപ്പാണ്. കാരണം അവർക്ക് ജനാധിപത്യബോധമുണ്ട്.മതങ്ങൾക്കെതിരെ സംസാരിച്ചാൽ മതക്കാർ പ്രകോപിതരാകും. അതിനു നൂറുകൂട്ടം ന്യായങ്ങൾ അവർ പറയും. യുക്തിവാദികളെ പറ്റി ആർ എന്തു പറഞ്ഞാലും യുക്തിവാദികൾ ഒരിക്കലും പ്രകോപിതരാകില്ല. അവർ ആരെയും ആക്രമിക്കില്ല.

താങ്കൾ ഇവിടെ പറഞ്ഞ പോസ്റ്റുകൾ ഒന്നും (യുക്തിവാദികളുടേതടക്കം). ഞാൻ വായിച്ചിട്ടില്ല.(ഏതോ ഒന്നു വായിച്ചു. അത് എഴുതിയ ഖാൻ എന്റെ സുഹൃത്തായതിനാൽ.) അതുകൊണ്ട് വിഷയം വിട്ട് ഈ കമന്റ് ഇട്ടു എന്നു മാത്രം. ഞാൻ മതാശയങ്ങൾ പ്രചരിപ്പിക്കുന്ന ബ്ലോഗുകൾ സന്ദർശിക്കാറുണ്ട്. അത് മതങ്ങളെ പറ്റി അറിയാനാണ്. അവിടെ സംവാദത്തിനു നിൽക്കാറില്ല. അവരോട് സംവദിച്ചിട്ട് കാര്യവുമില്ല. എന്നാൽ യുക്തിവാദ ബ്ലോഗുകൾ വായിച്ചാൽ സംവാദത്തിനു നിൽക്കും. എന്നാൽ യുക്തിവാദബ്ലോഗുകൾ അധികം വായിക്കാറില്ല. അതിനേപറ്റി ഇനി കൂടുതൽ അറിയാനൊന്നുമില്ല. കൂടുതൽ അറിഞ്ഞാലും ഇല്ലെങ്കിലും, ദൈവമില്ലെന്ന കാര്യത്തിൽ ഞാൻ ഉറച്ചു നിൽക്കും. മതമെന്ന യാതാർത്ഥ്യത്തെ വിസ്മരിക്കുകയുമില്ല. ജാതിയുമതേ!

അക്രമം കൊണ്ട് മറ്റ് ആശയങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത് മതക്കാരായാലും രാഷ്ട്രീയക്കാരായാലും ശരിയല്ല.വിശ്വാസം നിലനിർത്തണം എന്നതിനപ്പുറം മതരാഷ്ട്രങ്ങൾ അഥവാ സ്വമതാധിപത്യലോകംതന്നെ സൃഷ്ടിക്കണമെന്ന് ഏതെങ്കിലും മതങ്ങൾ ആഗ്രഹിക്കുന്നത് ശരിയല്ലെന്ന വിശ്വാസവും ഇയുള്ളവന്റെ മനസിൽ ഉറച്ചുപോയി എന്ന് വിനയപൂർവ്വം അറിയിക്കട്ടെ! മതങ്ങൾ മതങ്ങളുടെ വഴിക്കും യുക്തിവാദം യുക്തിവാദത്തിന്റെ വഴിക്കും രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ വഴിക്കും സഞ്ചരിക്കട്ടെ!

വാചാലത ഒരു അസുഖമായതിനാൽ കാടു കയറി ഇത്രയും എഴുതി താങ്കളുമായി സൌഹൃദപ്പെടുന്നു. ഇങ്ങനത്തെ കമന്റൊക്കെ മതിയെങ്കിൽ ഇനിയും ലിങ്കുകൾ അയക്കുക!

ഇ.എ.സജിം തട്ടത്തുമല said...

സുബൈദ said...

ഡിയര്‍ സജീം
താങ്കളുടെ കമന്റു വായിച്ചു

താങ്കള്‍ പറയുന്നതില്‍ കുറച്ചൊക്കെ യോജിക്കുന്നതും കുറെയേറെ വിയോജിക്കുന്നതുമായ മേഖലകളുണ്ട്.
അവ തല്‍ക്കാലം ചര്‍ച്ചക്കെടുക്കുന്നില്ല. താങ്കളുടെ ബ്ലോഗില്‍ ഈ പോസ്റ്റിന്റെ ലിങ്കിടാന്‍ കാരണം ശ്രീ യുക്തി എന്നെ പേരെടുത്ത് പറഞ്ഞു അല്പം ഔദ്യോകിക നിലവാരത്തില്‍ ഇട്ട പോസ്റ്റില്‍ താങ്കളുടെ കമന്റ് കണ്ടത് കൊണ്ടാണ്.
എന്റെ പേരെടുത്ത് പറഞ്ഞ കാര്യങ്ങളില്‍ എന്റെ ഭാഗം കൂടി കേള്പിക്കണം എന്ന ഉദ്ദേശത്തോടെ മാത്രമാണ് താങ്കളുടെ ബ്ലോഗില്‍ ലിങ്കിട്ടത്.എന്റെ പോസ്റ്റില്‍ ആ വിഷയം പൂര്‍ത്തിയായില്ല. അത് ദൈര്‍ഗ്ഗ്യം ഭയന്ന് മുറിച്ചു മുറിച്ചു കൊടുക്കുകയാണ്. അത് കൊണ്ട് ഇപ്പോള്‍ താങ്കളോട് വിയോജിപ്പുള്ള മേഖലകളിലേക്ക് ചര്‍ച്ച നീണ്ടാല്‍ എനിക്ക് പറയാനുള്ള കാര്യങ്ങള്‍ അവ്യക്തമവും.

ആ വിഷയങ്ങളിലേക്ക് പിന്നാലെ വരാം. ശ്രീ യുക്തിയുടെ പോസ്റ്റ്‌ കണ്ടിട്ട് തന്നെ ഉടനെ പ്രതികരിക്കാന്‍ സമയം ലഭിച്ചിരുന്നില്ല. എന്റെ ബ്ലോഗില്‍ ഈ ചര്‍ച്ച നടക്കുന്നത് കൊണ്ടാണ് നീണ്ടു പോയത്. ഇപ്പോള്‍ പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞശേഷം ഇന്‍ഷാഅല്ലാഹ് തിരിച്ചു വരാം.

ഇവിടെ വന്നതിലും കമന്റിട്ടതിലും ഏറെ സന്തോഷവും നന്ദിയുമുണ്ട്. തുടര്‍ന്നും താങ്കളുടെ സാനിധ്യം പ്രതീക്ഷിച്ചു കൊണ്ട്
14 October 2011 11:38 PM

സുബൈദ said...

ലേസര്‍ കണ്ണ് ചികിസയെ കുറിച്ചുള്ള പഠനാര്‍ഹമായ ലേഖനം