യുക്തിവാദി പ്രവര്‍ത്തകന്‍ ശ്രീമാന്‍ യുക്തിയുടെ സുബൈദമാരുടെ കരച്ചില്‍ എന്ന പോസ്റ്റിനോടുള്ള പ്രതികരണം. ഇതിന്‍റെ ഒന്നും രണ്ടും ഭാഗങ്ങള്‍.
എന്റെ ഈ വിഷയത്തിലെ മുന്‍ പോസ്റ്റുകളില്‍ ശ്രീമാന്‍ യുക്തിയുടെ എന്നെ തോല്‍പിക്കാനും ജയിക്കാനും ഉള്ള വെപ്രാളവും, അതിനു വേണ്ടി നട്ടാല്‍ കിളിര്‍ക്കാത്ത നുണ പറയുന്നതും നാം കണ്ടു. ഈ ഭാഗം ഈ വിഷയത്തിലെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഭാഗമാണ്.
ശ്രീ സി രവിചന്ദ്രന്റെ ബ്ലോഗിലെ മുഖപ്രസംഗം വിലയിരുത്തി അതിലെ പരസ്പര വൈരുധ്യം ചൂണ്ടിക്കാട്ടി സെപ്തംബര്‍ 12 നും, സെപ്തംബര്‍ 21 നും ഞാനിട്ട പോസ്റ്റുകളിലെ ആശയത്തെ ഖണ്ഡിക്കാന്‍ ശ്രീ യുക്തിയിട്ട സുബൈദമാരുടെ കരച്ചില്‍ എന്ന പോസ്റ്റ് എന്റെ അഭിപ്രായത്തിന് അടിവരയിടുന്നതാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
എന്റെ ആദ്യ പോസ്റ്റുകളില്‍ ഞാന്‍ പറഞ്ഞ ആശയം, ശ്രീ സി രവിചന്ദ്രന്‍ യുക്തിവാദം ഒട്ടും ചിലവുകളില്ലാതെ അനുഷ്ടിക്കാനും ആചരിക്കാനും സാധ്യമാണെന്നും എന്നാല്‍ മത ജീവിതം ഏറെ ചിലവുള്ളതാണെന്നുമുള്ള കണ്ടു പിടുത്തവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള പരസ്പര വൈരുധ്യങ്ങള്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയായിരുന്നു. അതിനുപോല്‍ബലകമായി ശ്രീ സി രവിചന്ദ്രന്‍ മുഖവുരയില്‍ കോഴിക്കോട് വച്ച് ഏതോ ഒരു വ്യക്തിയുമായി നടത്തിയ ചര്‍ച്ചയും യുക്തിവാദാശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നടത്തുന്ന പരിശ്രമങ്ങളും ത്യാഗങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. എന്റെ വിലയിരുത്തലുകളെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നു ശ്രീമാന്‍ യുക്തിയുടെ ഈ പോസ്റ്റ്. എന്റെ പോസ്റ്റില്‍ ശ്രീ സി രവിചന്ദ്രന്റെ ഈ വാക്കുകള്‍
'' 'സുഹൃത്തേ, താങ്കള്‍ കണ്ടാലുമില്ലെങ്കിലും സമ്പത്ത് ചെലവിട്ടേ മതജീവിതം
നയിക്കാനാവൂ. കാരണം മതവും ദൈവവും ഒരിക്കലും സൗജന്യമല്ല. എന്നാല്‍
ആയിനത്തില്‍ നാസ്തികനായ എനിക്ക് അഞ്ചുപൈസ ചെലവില്ല. താങ്കള്‍ പറഞ്ഞത്
പൂര്‍ണ്ണായും ഞാനംഗീകരിക്കുന്നു. മതത്തെ അപേക്ഷിച്ച് എതീയിസം വളരെ
ചീപ്പാണ്; ചെലവ് തീരെയില്ലെന്നുതന്നെ പറയാം.' ''
ഇതില്‍ നിന്ന് മനസ്സിലാകുന്നത് യുക്തിവാദം തീരെ ചിലവുകളൊന്നുമില്ലാതെ അനുഷ്ടിക്കാവുന്ന ഒരു വിശ്വാസപ്രമാണവും, മതം ഏറെ ചിലവുകളുള്ള ഒരു ആദര്‍ശവുമാണെന്നാണ്. ആ വാദത്തെ ഞാന്‍ ഇങ്ങനെ നിരൂപണം ചെയ്തു
''സമുഹമായി ജീവിക്കുന്ന ഏതൊരു ജന്തുവര്ഗ്ഗതിനും സമുഹ്യമായ ഉത്തരവാദിത്വങ്ങളും
ബാധ്യതകളും ഉണ്ട്. അത് പോലെ അവര്‍ക്ക് സമുഹത്തില്‍ നിന്നുള്ള
ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യും. അതിന്റെ ഉദാഹരണങ്ങള്‍ ഉറുമ്പുകളിലും തേനീച്ചകളിലും മറ്റും വ്യക്തമായി കാണാം. മനുഷ്യന്റെ ഏറ്റവും വലിയ പ്രത്യേകത
ജൈവ വര്‍ഗ്ഗങ്ങളില്‍ ഏറ്റവും ഉന്നതമായ സാമുഹ്യ വ്യവസ്ഥിതിയുള്ള ജന്തു
മനുഷ്യനാണ് എന്നതാണ്. അത് മനുഷ്യ പ്രകൃതിയുടെയും, ആവാസ വ്യവസ്ഥയുടെയും ഭാഗവും, മനുഷ്യകുലം
നിലനില്‍ക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നുമാണ്.
അങ്ങനെ സാമുഹ്യ ജീവിതം നയിക്കാന്‍ ആ സമുഹത്തിന് ഓരോ വ്യക്തിയും അവന്റെ ഭാഗധേയം നല്‍കി സേവിക്കണം. അത് പോലെ സമുഹത്തില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളും സാമുഹ്യ സുരക്ഷ സംവിധാനങ്ങളും അനുഭവിച്ചു തന്നെ മുന്നോട്ടു പോകണം. അല്ലാത്ത പക്ഷം അവന്‍...... അവന്‍ സമുഹത്തില്‍ നിന്ന് ഒറ്റപ്പെട്ടു പോകും. അത്തരം വ്യക്തികള്‍ക്ക് ബുദ്ധി വൈകല്യങ്ങളോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തകരാറുകളോ ഉണ്ടാകും. ആ സാമുഹ്യ വ്യവസ്ഥിതിയുടെ ഭാഗം തന്നെയാണ് മതങ്ങളും, ഭരണകൂടങ്ങളും, നിയമ വ്യവസ്ഥിതിയും, രാഷ്ട്രങ്ങലുമെല്ലാം.
വേറെ ചിലരുണ്ട് സമുഹത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റി സാമുഹ്യ വ്യവസ്തക്കെതിരെയും സമുഹത്തിലെ വ്യക്തികല്‍ക്കെതിരെയും പ്രവര്‍ത്തിക്കും, ചിലര്‍ ആ സാമുഹ്യ സംവിധാനങ്ങളെ ചൂഷണം ചെയ്യും ഇവര്‍ക്ക് സമുഹം നല്‍കിയ ഓമനപ്പേരാണ് സാമുഹ്യ ദ്രോഹികള്‍ എന്നത്.
വേറെ ചിലര്‍ സമുഹത്തിലെ ആനുകൂല്യങ്ങള്‍ അനുഭവിച്ചു സ്വന്തം സാമുഹ്യ സംവിധാനങ്ങള്‍ക്ക് ഒരു പങ്കും നല്‍കാതെ ആസ്വദിച്ച് ജീവിക്കും
സമുഹ്യമായ ബാധ്യതകളും ചിലവുകളും അത് പോലെ സമുഹത്തില്‍ നിന്ന് വ്യക്തികള്‍ക്ക് ലഭിക്കുന്ന അവകാശങ്ങളും സാമുഹ്യ സുരക്ഷ സംവിധാനങ്ങളും മുതലാളിത്വത്തിന്റെ ലാഭനഷ്ടക്കണക്കനുസരിച്ച് മാത്രം കാര്യങ്ങളെ വിലയിരുത്തുന്ന വര്‍ക്ക് മനസ്സിലാക്കാനോ, ഉള്‍ക്കൊള്ളാനോ കഴിയില്ല. അതിനു സാമുഹ്യ ബോധം വേണം. ശ്രീ സി രവിചന്ദ്രനോട് സംസാരിച്ചു എന്ന് പറയപ്പെടുന്ന വ്യക്തി നല്‍കിയ മറുപടിയില്‍ ഇത് വ്യക്തമാണ്.''

എന്നാല്‍ ശ്രീ സി രവിചന്ദ്രന്‍ അദ്ദേഹത്തിന്റെ നയം വ്യക്തമാക്കുന്നതിലുടെ
അദ്ദേഹം യുക്തിവാദികള്‍ക്ക് സമുഹത്തോട് യാതോരുത്തരവാദിത്വവും ഇല്ല എന്നുള്ള
കാര്യമാണ് "'സുഹൃത്തേ, താങ്കള്‍ കണ്ടാലുമില്ലെങ്കിലും സമ്പത്ത് ചെലവിട്ടേ മതജീവിതം
നയിക്കാനാവൂ. കാരണം മതവും ദൈവവും ഒരിക്കലും സൗജന്യമല്ല. എന്നാല്‍
ആയിനത്തില്‍ നാസ്തികനായ എനിക്ക് അഞ്ചുപൈസ ചെലവില്ല. താങ്കള്‍ പറഞ്ഞത്
പൂര്‍ണ്ണായും ഞാനംഗീകരിക്കുന്നു. മതത്തെ അപേക്ഷിച്ച് എതീയിസം വളരെ
ചീപ്പാണ്; ചെലവ് തീരെയില്ലെന്നുതന്നെ പറയാം.'" ഈ
വരികളിലൂടെ മനസ്സിലാക്കിത്തരുന്നത്. അതെ നിരീശ്വര, യുക്തിവാദികള്‍ ആ ആദര്‍ശം
സ്വീകരിക്കുന്നത്............. സാമുഹ്യമായ യാതോരുത്തരവാദിത്വങ്ങളും ബാധ്യതകളുമില്ലാതെ
ചിലവുകളൊന്നുമില്ലാതെ ജീവിക്കാന്‍ തിരഞ്ഞെടുത്ത ആദര്‍ശമാണ് നിരീശ്വര,
യുക്തിവാദം. മുമ്പ് ഒരു ചൊല്ല് കേട്ടിട്ടുണ്ട് 'ഞാനും കെട്ട്യോനും തട്ടാനും
മാത്രം' ആ നയമാണ് ഇവരുടേത്.
പക്ഷെ ആ നയം അശാസ്ത്രീയവും പ്രകൃതി വിരുദ്ധവും മനുഷ്യന്റെ ആവാസ വ്യവസ്ഥിതിക്കെതിരും മനുഷ്യത്വ രഹിതവും സാമുഹ്യ ദ്രോഹ പരവുമാണ്.........
പക്ഷെ ആ നയം അശാസ്ത്രീയവും പ്രകൃതി വിരുദ്ധവും മനുഷ്യന്റെ ആവാസ വ്യവസ്ഥിതിക്കെതിരും മനുഷ്യത്വ രഹിതവും സാമുഹ്യ ദ്രോഹ പരവുമാണ്.........
ഇങ്ങനെ ചിലവുകളേതുമില്ലാതെ ജീവിക്കാം എന്ന് പറയുന്ന ശ്രീ സി രവിചന്ദ്രന്‍ തന്നെ യുക്തിവാദ പ്രചാരണത്തിന് വേണ്ടി ഏറെ കഷ്ടപ്പെടുന്നതും ത്യാഗങ്ങള്‍ സഹിക്കുന്നതും ഉദാഹരണ സഹിതം ചൂണ്ടിക്കാണി ക്കുന്നതിനാണ് അദ്ധേഹത്തിന്റെ പ്രോഗ്രാമുകളെ വിലയിരുത്തിയത്. അദ്ദേഹം ചിലവുകളൊന്നുമില്ലാതെ ജീവിക്കാം എന്നവകാഷപ്പെട്ടു ഇത്രയും കഷ്ടപ്പെടുന്നതിലെ വൈരുദ്ധ്യം മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. അപ്പോഴാണ് വേറെ ഒരു സംശയം. ഇങ്ങനെ ചിലവേതുമില്ലാതേ ജീവിക്കാം എന്നവകാശപ്പെടുന്ന അദ്ദേഹം എന്തിനു ഇത്രയ്ക്കു കഷ്ടപ്പെട്ട് അദ്ധ്വാനിക്കുന്നു. അവിടെയാണ് അദ്ദേഹത്തിന്റെ അദ്ധ്വാനത്തിന് പ്രതിഫലം നല്‍കുന്ന ഫണ്ടിംഗ് ഏജന്‍സികളെ കുറിച്ച് ചിന്തിക്കേണ്ടി വരുന്നത്. അദ്ദേഹം പ്രവര്‍ത്തിക്കുന്നത് ശ്രീ യുക്തി പറഞ്ഞ പോലെ-
----"അക്കാദമിക് പ്രഭാഷണങ്ങള്‍ക്ക് ഏതാനും മണിക്കൂറുകള്‍ക്ക് അയ്യായിരം
രൂപയിലധികം പ്രതിഫലം ലഭിക്കുന്ന രവിചന്ദ്രന്‍ സാര്‍ ശാസ്ത്ര-നിരീശ്വരവാദ
പ്രഭാഷണത്തിന് പ്രതിഫലമായി ഒന്നും ചോദിക്കാറില്ലെന്നത് വസ്തുതയാണ്.
അദ്ദേഹത്തിന്റെ നിരക്കനുസരിച്ച് കൊടുക്കാനുള്ള സാമ്പത്തികശേഷി
പ്രസ്ഥാനത്തിനില്ലെന്നും അദ്ദേഹത്തിനറിയാം."-----
അദ്ദേഹത്തിന്റെ ഏറെ വിലപ്പെട്ട സമയം ചിലവഴിച്ചാണ്.... . തീര്‍ച്ചയായും ശ്രീ സി രവിചന്ദ്രന്റെ ഇത്രയും വിലപ്പെട്ട സമയം അദ്ദേഹം ചിലവഴിക്കുന്നത് വെറുതെയാവരുത്. അദ്ദേഹത്തിനു അദ്ദേഹത്തിന്റെ ഗ്രേഡനുസരിച്ചു പ്രതിഫലം ലഭിക്കണം അതിനു ഒന്നുകില്‍ അദ്ധേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മണിക്കൂറിനു അയ്യായിരം രൂപവരെ നല്‍കുന്ന ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്ന് ആനുകൂല്യം കൈപറ്റുന്നുണ്ടാകണം, അല്ലെങ്കില്‍ യുക്തിവാദം ഏറെ ചിലവുള്ള ഒരു ഏര്‍പ്പാടാകണം. ശ്രീ യുക്തി പറഞ്ഞപോലെ "
''എങ്കിലും അങ്ങോട്ടുമിങ്ങോട്ടുമുള്ള റിസര്‍വേഷന്‍ ടിക്കറ്റ് എടുത്തു
കൊടുത്തിട്ടുണ്ട്. പുറമെ യാത്രാബത്തയായി ഒരു തുകയും KYS എല്ലായിടത്തും
നല്‍കിയിട്ടുണ്ട്. മാത്രമല്ല ആ ദിവസങ്ങളിലെ അദ്ദേഹത്തിന്റെ ഭക്ഷണവും
താമസസൗകര്യവും ഉള്‍പ്പെടെയുള്ള സര്‍വ ചെലവും ഞങ്ങള്‍ പ്രവര്‍ത്തകര്‍
ചേര്‍ന്ന് പങ്കിട്ടെടുക്കുകയായിരുന്നു''
KYS നല്‍കുന്ന സൌകര്യങ്ങളും കൈമടക്കും പുസ്തക പ്രസാധകര്‍ നല്‍കുന്ന റോയല്‍റ്റിയും ഉണ്ടെങ്കിലും ബ്ലോഗെഴുത്തിനു ആര് പ്രതിഫലം നല്‍കും. രാത്രി പതിനൊന്നു മണിക്ക് പോസ്റ്റ് ചെയ്തത് എടുത്തു പറയാന്‍ കാരണം അദ്ധേഹത്തിന്റെ ഈ രംഗത്തെ അദ്ധ്വാനത്തിന്റെയും ത്യാഗത്തിന്റെയും വലിപ്പം കാണിക്കാന്‍ വേണ്ടിയായിരുന്നു. അതെ ശ്രീ സി രവിച്ചന്ദ്രനെ സംബന്ധിച്ച് ഒന്നുകില്‍ യുക്തിവാദം കൂലിയെഴുത്തിനും, ധന സംബാധനതിനുമുള്ള മാര്‍ഗ്ഗമാണ്. അങ്ങനെ യുക്തിവാദം വിറ്റു ജീവിക്കുന്ന ഒരു യുക്തിവാദി ജീവി??!!!............ അല്ലെങ്കില്‍ യുക്തിവാദത്തിനു വേണ്ടി ഏറെ കഷ്ടപ്പെടുകയും ചിലവഴിക്കുകയും ചെയ്യുന്ന ഒരു ആത്മാര്‍ഥതയുള്ള പ്രവര്‍ത്തകന്‍. പ്രവര്‍ ത്തകനെങ്കില്‍ അദ്ധേഹത്തിന്റെ 'യുക്തിവാദം ചിലവൊന്നുമില്ലാത്ത' ആദര്‍ശമാണെന്നുള്ള പ്രസ്താവന പച്ചക്കള്ളം. ശ്രീ യുക്തിയുടെ പ്രസ്താവന പഠിപ്പിക്കുന്നത് യുക്തിവാദം ഏറെ ചിലവുള്ളതാണെ ന്നാണ് യുക്തി പറയുന്നു..
അതെ യുക്തിവാദ പ്രചാരണത്തിന് അതിന്റെ പ്രവര്‍ത്തകര്‍ ഏറെ ആളും അര്‍ത്ഥവും ചിലവഴിക്കുന്നുണ്ട് (എന്തിനു വേണ്ടി!!???) അങ്ങനെയെങ്കില്‍ വര്‍ത്തമാന കേരളത്തിലെ ഏറ്റവും വലിയ നാസ്തിക ഭൌതിക യുക്തിവാദി ബുദ്ധിജീവി തന്റെ ബ്ലോഗിന്റെ ഒന്നാം വാചകം തന്നെ വലിയ ഒരു നുണ പറഞ്ഞു കൊണ്ട് തുടങ്ങി. അല്ലെങ്കില്‍ നാസ്തിക ഭൌതിക യുക്തിവാദം ഏറെ വരുമാനം നേടാനുള്ള മാര്‍ഗ്ഗമാണ്. അതിന്റെ പിന്നില്‍ ഫണ്ടിംഗ് എജന്‍സികളുണ്ടാകും, അവരുടെ കച്ചവട താല്‍പര്യങ്ങളും. ആ താല്‍പര്യ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയുടെ വക്താക്കളാകും നാസ്തിക ഭൌതിക യുക്തിവാദികള്‍.
രണ്ടായാലും ശ്രീ സി രവിചന്ദ്രന്റെ ബ്ലോഗിലെ ഒന്നാം പേജും എന്നെ വിമര്‍ശിക്കാനും എനിക്ക് മറുപടി നല്കാനും ഏറെ ആധികാരികമായി(??) ശ്രീമാന്‍ യുക്തി എഴുതിയ പോസ്റ്റും തെങ്ങിന്‍ മട്ടലില്‍ ചവിട്ടിയ പോലെ യുക്തിവാദികളെ, ഒന്ന് ന്യായീകരിക്കുമ്പോള്‍ മറ്റേത് ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്കെത്തിച്ചു!!! ഹാ കഷ്ടം
പിന്‍കുറി ശ്രീമാന്‍ യുക്തി ശ്രീ സി രവിച്ചന്ദ്രനെ മഹത്വപ്പെടുത്തുവാന്‍ പേനയുന്തിയ കൂട്ടത്തില്‍ പറഞ്ഞ കാര്യം പ്രത്യേകം പരിഗണനീയമാണ്. കാര്യം ശ്രീ സി രവിചന്ദ്രന്‍ വര്‍ത്തമാന നാസ്തിക ഭൌതിക യുക്തിവാദത്തിന്റെ കേരളത്തിലെ അപ്പോസ്തലനാണല്ലോ. യുക്തി പറയുന്നു
"അദ്ദേഹത്തിന്റെ ക്‌ളേശവും സാമ്പത്തികനിലയും ഓര്‍ത്ത് നിങ്ങള്‍ മുതലക്കണ്ണീര് പൊഴിക്കണ്ട. അത്യാവശ്യം കഞ്ഞികുടിച്ചു പോകാനുള്ള ചുറ്റുപാടൊക്കെ സാറിനുണ്ട്. ഭാര്യയും കോളേജദ്ധ്യാപികയാണ്.."
ഇവിടെ ഊന്നല്‍ നല്‍കിയ ഭാഗം ശ്രദ്ദിക്കുക. ശ്രീ സി രവിചന്ദ്രന്‍ ഭാര്യയുടെ ശമ്പളം കൂടി അദ്ധേഹത്തിന്റെ ചിലവുകള്‍ക്കും യുക്തിവാദ പ്രചാരണത്തിനും ഉപയോഗിക്കുന്നു എന്ന വ്യക്തമായ സൂചനയാണ് മേല്‍ വാക്യത്തില്‍ നിന്ന് മനസ്സിലാകുന്നത്. അതെ എന്റെ മെയ് ഒന്നിന്റെ ഈ പോസ്റ്റിലെ ചര്‍ച്ചക്കിടയില്‍ സൂചിപ്പിച്ച കാര്യം ഒന്ന് കൂടി തീവ്രമായി വ്യക്തമാക്കുകയാണ് ബഹുമാന്യ ശ്രീമാന്‍ യുക്തി. യുക്തിവാദികള്‍ സ്ത്രീകളെ വെറും ഭോഗ യന്ത്രമായി കാണുന്നു എന്ന് മാത്രമല്ല പണം കായ്ക്കുന്ന മരമായി കൂടി ഉപയോഗിക്കുന്നു എന്നത് എത്രമാത്രം ലജ്ജാകരമല്ല!!.... ശ്രീ സി രവിചന്ദ്രന് ഭാര്യയും കുടുംബവുമുണ്ട് എന്നത് എടുത്തു പറയാന്‍ ശ്രീമാന്‍ യുക്തിക്ക് നാണമില്ലേ?.....
ശ്രീമാന്‍ യുക്തി പുന്നക്കാടന്റെ ബ്ലോഗിലിട്ട ഒരു കമന്റ് ചേര്‍ത്ത വായിച്ചാല്‍ അത് വ്യക്തമാവും അതിങ്ങനെ

-
പുന്നക്കാടന്‍......
.വിവാഹമെന്ന അബദ്ധം കാണിച്ചു >>>>>>
=================================
ശരി പറയാനുള്ള ആര്‍ജ്ഞവം തുടരട്ടെ എന്ന് ആശംസിക്കുന്നു!!!!!
യുതിയുടെ പുതിയ പോസ്റ്റിനുള്ള മറുപടി പ്രതീക്ഷിക്കാം
No comments:
Post a Comment