Followers

Saturday, November 12, 2011

ക്ഷമിക്കു സഹോദരീ അവനു അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചില്ലെങ്കിലും വിധി വന്നല്ലോ?

ഗോവിന്ദച്ചാമിക്ക് വധശിക്ഷ
Posted on: 12 Nov 2011


90 ദിവസംകൊണ്ട് കുറ്റപത്രം 
* അഞ്ചരമാസം തുടര്‍ച്ചയായി വിസ്താരം 
* പ്രതിക്ക് ജീവപര്യന്തം ശിക്ഷയും


തൃശ്ശൂര്‍: ശിക്ഷ മരണംതന്നെ. സൗമ്യയുടെ കൊലയാളി ഗോവിന്ദച്ചാമിയെ മരണംവരെ തൂക്കിലേറ്റാന്‍ അതിവേഗ കോടതി ജഡ്ജി കെ. രവീന്ദ്രബാബു വെള്ളിയാഴ്ച ഉത്തരവിട്ടു. കേരളീയസമൂഹം തങ്ങളുടെ പ്രിയപ്പെട്ട ഒരാള്‍ക്കുണ്ടായ ദുരന്തമായി ഏറ്റെടുത്ത കേസില്‍ വകുപ്പുകള്‍ അക്കമിട്ടു പറഞ്ഞ് ന്യായാധിപന്‍ വിധി പ്രഖ്യാപിച്ചപ്പോള്‍ കോടതിക്കു പുറത്ത് ആഹ്ലാദം ആര്‍ത്തിരമ്പി.
നിറഞ്ഞ കോടതി ഹാളില്‍ 15 മിനിറ്റുകൊണ്ടാണ് വിധിന്യായം ജഡ്ജി വായിച്ചുകേള്‍പ്പിച്ചത്. 90 ദിവസംകൊണ്ട് കുറ്റപത്രം സമര്‍പ്പിക്കുകയും അഞ്ചരമാസം തുടര്‍ച്ചയായി വിസ്താരം നടത്തുകയും ചെയ്ത കേസിന്റെ പര്യവസാനമായി അത്. വിധിപ്രഖ്യാപനത്തിലെ വിവരങ്ങള്‍ തമിഴിലേക്ക് മൊഴിമാറ്റം നടത്തി പ്രതിയെ കേള്‍പ്പിച്ചു.
പ്രതിയുടെ ക്രൂരതയുടെ ഫലമായി ആറുദിവസം ജീവച്ഛവമായി സൗമ്യ ആസ്​പത്രിയില്‍ കിടന്നതായി ജഡ്ജി ഓര്‍മിപ്പിച്ചു. തീവണ്ടിയുടെ ഭിത്തിയില്‍ തുടര്‍ച്ചയായി തലയിടിപ്പിച്ചതിന്റെ ഫലമായി പിറ്റിയൂറ്ററി ഗ്രന്ഥി തകര്‍ന്നു. മാനഭംഗത്തിനിടയില്‍ ശ്വാസകോശത്തില്‍ രക്തം കലര്‍ന്നു. ഇതിന്റെകൂടി ഫലമായിട്ടായിരുന്നു മരണം. ഇതിന് നിയമപരമോ ധാര്‍മികമോ ആയി ഒരു നീതീകരണവുമില്ല.

 

അഞ്ച് വകുപ്പുകളിലായാണ് ഗോവിന്ദച്ചാമിക്ക് ശിക്ഷ. ഇതിന്‍പ്രകാരം ജീവപര്യന്തമടക്കമുള്ള തടവുശിക്ഷകളും അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിക്കണമെന്നതിനാല്‍ ഫലത്തില്‍ തൂക്കുകയര്‍ മാത്രമാണ് പ്രാബല്യത്തില്‍ വരിക. ഹൈക്കോടതിയുടെ അനുമതി ഇതിനാവശ്യമാണ്. അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അറിയിച്ചിട്ടുണ്ട്. പല വകുപ്പുകളിലായി 2,01,000 രൂപ നഷ്ടപരിഹാരം നല്‍കാനും വിധിയുണ്ട്. ഇത് സൗമ്യയുടെ നിയമപരമായ അവകാശികള്‍ക്ക് നല്‍കണം. പണം നല്‍കിയില്ലെങ്കില്‍ തടവുശിക്ഷ വേറെയുണ്ട്. കൊലപാതകത്തിന് മരണശിക്ഷയും മാനഭംഗത്തിന് ജീവപര്യന്തവുമാണ് വിധിച്ചിരിക്കുന്നത്.വിധിക്കുശേഷം കനത്തസുരക്ഷയില്‍ ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുപോയി. ശിക്ഷാകാലയളവില്‍ അയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. സൗമ്യയുടെ അമ്മ സുമതി, അച്ഛന്‍ ഗണേഷ്, അനുജന്‍ സന്തോഷ് എന്നിവരും വിധി കേള്‍ക്കാന്‍ കോടതിവളപ്പില്‍ എത്തിയിരുന്നു. കുറ്റവാളിയെ തിരിച്ചുകൊണ്ടുപോകുമ്പോള്‍ ചെരിപ്പേറും കല്ലേറും ഉണ്ടായി. പടക്കം പൊട്ടിച്ചും പ്രകടനം നടത്തിയും വിവിധ സംഘടനകള്‍ വിധിയെ സ്വാഗതം ചെയ്തു.
കഴിഞ്ഞ ഫിബ്രവരി ഒന്നിന് കൊച്ചിയിലെ ജോലിസ്ഥലത്തുനിന്ന് ഷൊറണൂരിലേക്ക് പാസഞ്ചര്‍ട്രെയിനില്‍ വരുമ്പോഴാണ് രാത്രി എട്ടരയോടെ സൗമ്യ ആക്രമിക്കപ്പെട്ടത്. ഷൊറണൂര്‍ മഞ്ഞക്കാട് സ്വദേശിനിയായ സൗമ്യ പെണ്ണുകാണല്‍ച്ചടങ്ങില്‍ പങ്കെടുക്കാനാണ് വീട്ടിലേക്ക് വന്നിരുന്നത്.

തമിഴ്‌നാട് കടലൂര്‍ ജില്ലയില്‍ വിരുതാചലം എരഞ്ഞിയില്‍ ഐവതക്കുടി സ്വദേശിയാണ് മുപ്പതുകാരനായ ഗോവിന്ദച്ചാമി. 
തൃശ്ശൂര്‍ നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി. വി. രാധാകൃഷ്ണന്‍ നായരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സ്‌പെഷല്‍ പ്രോസിക്യൂട്ടറായി അഡ്വ.എ. സുരേശനെ സര്‍ക്കാര്‍ നിയമിച്ചു. 82 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. ആരും കൂറുമാറാത്തതും സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളും യോജിപ്പിക്കാന്‍ കഴിഞ്ഞതും പ്രോസിക്യൂഷന് സഹായകമായി.


പ്രാര്‍ഥനയുടെ വിജയം-അമ്മ

തൃശ്ശൂര്‍: അതിവേഗ കോടതിയുടെ ഓഫീസ് ബെഞ്ചില്‍ കരഞ്ഞുകലങ്ങിയ കണ്ണുകളോടെയാണ് സൗമ്യയുടെ അമ്മ സുമതി ഇരുന്നത്. സൗമ്യയുടെ സഹോദരന്‍ സന്തോഷ് അമ്മയ്‌ക്കൊപ്പംതന്നെ ഉണ്ടായിരുന്നു. വിധി അറിഞ്ഞതോടെ അവര്‍ വികാരാധീനരായി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ വാക്കുകള്‍ ഇടറി.
എന്റെ മകള്‍ക്ക് സംഭവിച്ച വിധി മറ്റൊരു കുട്ടിക്കും ഉണ്ടാകരുതേ എന്ന പ്രാര്‍ഥനയോടെയാണ് അമ്മ സംസാരിച്ചു തുടങ്ങിയത്. ''സൗമ്യയ്ക്ക് നീതി കിട്ടി. വിധിയില്‍ സന്തോഷമുണ്ട്, ഏറെ നാളത്തെ പ്രാര്‍ഥനയുടെ അനുഗ്രഹമാണിത്, ഒരുപാട് പേര്‍ ഇതിനായി സഹായിച്ചു. എല്ലാവര്‍ക്കും നന്ദി''. സൗമ്യയെക്കുറിച്ച് വീണ്ടും സംസാരിക്കാന്‍ തുടങ്ങിയെങ്കിലും വാക്കുകള്‍ പുറത്തുവരാതെ അമ്മ മകന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

പ്രതി സ്ത്രീസമൂഹത്തിന് ഭീഷണി-കോടതി

തൃശ്ശൂര്‍: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമി ചെയ്ത കുറ്റം സ്ത്രീകളിലുണ്ടാക്കിയ നടുക്കം പൂര്‍ണമായി ഉള്‍ക്കൊണ്ടതുപോലെയായി ജഡ്ജി കെ. രവീന്ദ്രബാബുവിന്റെ വിധിപ്രസ്താവം. പ്രതി സ്ത്രീകള്‍ക്ക് ഒരു ഭീഷണിയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.
സ്ത്രീകള്‍ക്കെതിരെ നടക്കുന്നത് സ്വത്തിനോ വ്യക്തിപരമായ നേട്ടത്തിനോവേണ്ടി വികാരത്തള്ളിച്ചയില്‍ നടക്കുന്ന അക്രമമായി കാണാനാവില്ലെന്നും അത് സാമൂഹികമായ കുറ്റമാണെന്നും ജഡ്ജി വിലയിരുത്തി. അത് സമൂഹത്തിന്റെ ചട്ടക്കൂടിനെ അലങ്കോലപ്പെടുത്തുന്നു. അതിനാല്‍ പ്രതി കടുത്തശിക്ഷ അര്‍ഹിക്കുന്നു.
നിസ്സഹായരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റം അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണേണ്ടതുണ്ട്. പ്രതി ബോധപൂര്‍വം ആസൂത്രണം ചെയ്തതാണ് കൃത്യമെന്നും ഇരയുടെ ഭാഗത്തുനിന്ന് പ്രകോപനമൊന്നും ഇല്ലായിരുന്നുവെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ചതും മൃഗീയമായി നടപ്പാക്കിയതുമായ പൈശാചികകൃത്യമാണ് സൗമ്യയുടെ കൊലപാതകം. നിഷ്‌കളങ്കയും അവിവാഹിതയും നിരാലംബയുമായ സ്ത്രീയാണ് ഇരയായത്. എട്ട് കേസുകളില്‍ തമിഴ്‌നാട്ടില്‍ ശിക്ഷിക്കപ്പെട്ടിട്ടും മനംമാറ്റമൊന്നും പ്രതിക്കില്ല. സ്ത്രീകള്‍ക്ക് ശാപമായ സമൂഹദ്രോഹിയായി പ്രതിയെ കാണാം -കോടതി നിരീക്ഷിച്ചു.

8 comments:

സുബൈദ said...

കുറഞ്ഞ ശിക്ഷ മതിയെന്ന് ചാമി; വിധിപറഞ്ഞപ്പോള്‍ പരിഹാസച്ചിരി
Posted on: 12 Nov 2011
തൃശ്ശൂര്‍:ശിക്ഷ വിധിക്കുംമുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് ഗോവിന്ദച്ചാമിയോട് ജഡ്ജി ചോദിച്ചു. കുറഞ്ഞ ശിക്ഷ വേണമെന്നാണ് ദ്വിഭാഷിയുടെ സഹായത്തോടെ അയാള്‍ അപേക്ഷിച്ചത്. അപ്പോഴും അയാള്‍ തല ഉയര്‍ത്തിത്തന്നെ നിന്നു. കൈകള്‍ കൂപ്പിയില്ല.
പൈശാചികമായ കൃത്യമെന്ന് ജഡ്ജി പറഞ്ഞപ്പോള്‍ത്തന്നെ മരണശിക്ഷയായിരിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. പ്രതിയുടെ മുഖത്ത് അപ്പോള്‍ ആശങ്ക തെളിഞ്ഞുകണ്ടു. ജഡ്ജി നിരീക്ഷണങ്ങള്‍ ഒന്നൊന്നായി വായിച്ചു. പരിഭാഷകയായ അഡ്വ. രാജി അപ്പപ്പോള്‍ തമിഴിലേക്ക് മൊഴി മാറ്റി. തൂക്കുകയറെന്ന് കേട്ടപ്പോള്‍ ഗോവിന്ദച്ചാമിയുടെ മുഖത്ത് ജാള്യം കലര്‍ന്ന ചിരി പരന്നു. മറ്റ് വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ ഓരോന്നും കേള്‍ക്കുമ്പോള്‍ ആ ചിരി പരിഹാസം നിറഞ്ഞതായി-മരണശിക്ഷ വിധിച്ചിട്ട്, ഇനി തടവ് വിധിച്ചിട്ടെന്തു കാര്യമെന്ന തോന്നലാകാം. മുഖം ചുളിച്ച് പുച്ഛത്തിന്റെ ഭാവവും ഇടയ്ക്ക് കാട്ടി. കാവിക്കൈലിയും മുഷിഞ്ഞ ഷര്‍ട്ടുമായിരുന്നു പ്രതിയുടെ വേഷം.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇയാള ഒരു മാനസികരോഗി ആയിരുന്നാല്‍ പോലും അത് സമൂഹത്തിനു അത്യന്തം അപകടകാരി ആയതിനാല്‍ പുറംലോകം കാണിക്കരുതെന്ന് തന്നെയാണ് പൊതുവായ കാര്യം.
ഏതു ശിക്ഷയും അത് അനുഭവിക്കുന്നവന് മാത്രമല്ല; മറ്റുള്ളവര്‍ക്ക് കൂടി ഒരു പാഠമാകുന്ന തരത്തില്‍ ആവണം നിര്‍വഹിക്കേണ്ടത്. കുറ്റകൃത്യം ചെയ്യുന്നവരെ ആശിക്ഷയുടെ കാഠിന്യം പിന്തിരിപ്പിക്കുന്ന തരത്തില്‍ ഉള്ള ഒരു അവസ്ഥ സംജാതമാക്കണം.
വളരെ പ്രസക്തമായ ലേഖനം.

സുബൈദ said...

ഈ വിഷയത്തില്‍ മാതൃഭൂമിയില്‍ വന്ന അനുബന്ധ വാര്‍ത്ത


"പരമാവധി ശിക്ഷ കിട്ടിയതില്‍ സന്തോഷം; വധശിക്ഷ തെറ്റ് -കെ.ആര്‍. മീര
Posted on: 12 Nov 2011


കോട്ടയം: സൗമ്യയ്ക്ക് നേരെയുണ്ടായ കുറ്റകൃത്യം പരമാവധി ശിക്ഷ അര്‍ഹിക്കുന്നതാണെന്ന കോടതി നിലപാടില്‍ സന്തോഷമുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ സമൂഹത്തിനു നേരെയുള്ള ഭീഷണിയാണെന്ന സന്ദേശം നല്‍കാന്‍ കോടതിക്കു സാധിച്ചു. എന്നാല്‍, വധശിക്ഷയെ അനുകൂലിക്കാന്‍ പരിഷ്‌കൃതസമൂഹത്തിന് സാധ്യമല്ല. കുറ്റവാളി തെറ്റ് ഏറ്റുപറഞ്ഞ് ഹൃദയം നൊന്ത് പശ്ചാത്തപിക്കുമ്പോള്‍ മാത്രമേ നീതി അതിന്റെ ഉത്കൃഷ്ടമായ അര്‍ത്ഥത്തില്‍ നടപ്പാകുകയുള്ളൂ. വധശിക്ഷയോടെ അതിനുള്ള സാധ്യത ഇല്ലാതാകും. ജാതി, മത, രാഷ്ട്രീയ പരിഗണനകള്‍ ഇല്ലാതെ ഇരയ്ക്കുവേണ്ടി നിയമപാലകരും നീതിപീഠവും കേരളം മുഴുവനും ഒന്നിച്ചു എന്നതാണ് സൗമ്യ കേസിലെ സന്തോഷകരമായ കാര്യം."

ഇത്തരം ഒരു പ്രസ്താവന ഒരു സ്ത്രീയില്‍ നിന്ന് തന്നെ കേള്‍ക്കേണ്ടിവന്നതില്‍ ഏറെ ലജ്ജിക്കുന്നു... സ്ത്രീ വര്‍ഗ്ഗത്തിന് തന്നെ നാണക്കേട്.

ഒരു സ്ത്രീയെ ഏറെ പൈശാചികമായി തലക്കടിച്ചു ജീവച്ഛവമാക്കി തന്റെ കാമ വെറിക്ക് വിധേയമാക്കി കൊന്ന പിശാചിനെ വധ ശിക്ഷക്ക് വിധേയനാക്കണമെന്നുള്ള വിധി (അങ്ങനെ വധ ശിക്ഷക്ക് വിധേയമാക്കപ്പെടുമോ എന്നത് കണ്ടറിയാം) വന്നതില്‍ സംസ്കൃത കേരളം ഒന്നടങ്കം ആശ്വാസം കൊള്ളുമ്പോള്‍ ആ പിശാചിന് വേണ്ടി സംസാരിച്ച സ്ത്രീ (?!) അവകാശപ്പെടുന്നത് പരിഷ്കൃതസമൂഹത്തില്‍ ശിക്ഷകള്‍ നടത്താതെ കൊടും കുറ്റങ്ങള്‍ ചെയ്ത സാമൂഹ്യദ്രോഹികളെ പക്ഷാതപിക്കാന്‍ പരിശീലിപ്പിക്കണമെന്നാണ്...... ഇത്തരം പച്ച പ്പരിഷ്കാരികള്‍ സാംസ്‌കാരിക സമൂഹത്തിനും സമാധാന ജീവിതം ആഗ്രഹിക്കുന്ന സാധാരണക്കാരനും ഭീഷണിയാണ്. പരിഷ്കാരത്തിന്റെ പേരില്‍ എന്ത് തോന്യസവും അംഗീകരിക്കണമെന്നോ??!!!!

സുബൈദ said...

കെ ആര്‍ മീരയെ പോലെയുള്ള മീരയെ പോലുള്ള പച്ച പ്പരിഷ്കാരികളോടുള്ള വിനീതമായ അപേക്ഷ മാതൃഭുമിതന്നെ പ്രസിദ്ധീകരിച്ചതില്‍ നിന്ന്

"ഗോവിന്ദച്ചാമിക്ക് വധശിക്ഷ പ്രഖ്യാപിച്ചതിനു നിമിഷങ്ങള്‍ക്കകം ട്വിറ്ററില്‍ ആദ്യത്തെ സന്ദേശം വന്നു-'അവസാനം അവള്‍ക്ക് നീതി ലഭിച്ചു. ഗോവിന്ദച്ചാമിക്ക് വധശിക്ഷ'. ഖത്തറില്‍നിന്ന് ചെയ്ത ട്വീറ്റില്‍ പ്രകടമായത് ഈയൊരു വിധിക്കായി കാത്തിരുന്ന മനസ്സിന്റെ അക്ഷമയും ആകാംക്ഷയുമാണ്. വിധി കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലെ പ്രതികരണങ്ങള്‍ നൂറ് കഴിഞ്ഞു.

സാദിഖി സാഹീര്‍ ഇക്ബാല്‍ എന്നയാള്‍ ട്വീറ്റ് ചെയ്തതിങ്ങനെ-'മനുഷ്യാവകാശപ്രവര്‍ത്തകരെ നിങ്ങള്‍ ദയവുചെയ്ത് ഇതില്‍ ഇടപെടരുത്. വേദനയോടെയുള്ള മരണമാണ് അയാള്‍ അര്‍ഹിക്കുന്നത'. ഇവയ്ക്കു പുറമേ വെബ്‌സൈറ്റുകളിലും ബ്ലോഗുകളിലും ആഹ്ലാദപ്രകടനസന്ദേശങ്ങള്‍ കൈമാറിക്കൊണ്ടിരുന്നു. കോടതിപരിസരത്തെ സംഭവങ്ങളും പ്രതികരണങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ യു ട്യൂബിലും നല്‍കുന്നുണ്ടായിരുന്നു. കേരളം മാത്രമല്ല, ഇന്ത്യ മുഴുവന്‍ കാത്തിരുന്ന വിധിയില്‍ ആഹ്ലാദവും ആശ്വാസവുമാണ് എല്ലാവരും പ്രകടിപ്പിച്ചത്."

islamikam said...

Good reaction !

Crime is the criminal, So it is essential to create an enviornment which should eliminate crimes !

Crime is a threat ! Let not Symptom to be emerged...

jayarajmurukkumpuzha said...

valare avassarochithamaya post..... aashamsakal.............

Pathfinder (A.B.K. Mandayi) said...

സ്ത്രീകളുടെ വസ്ത്രധാരണ വിഷയത്തിൽ വളരെ വ്യക്തമായ കാഴ്ചപ്പാടാണു ഇസ്ലാമിനുള്ളത്. സ്ത്രീയെ സൃഷ്ടിച്ചത് തന്നെ വളരെ ആകർഷണീയ രൂപത്തിലാണു, അവളുടെ മുടി മുതൽ പെരുവിരലുകൾ വരെ വളരെ ആകർഷകമായതിനാലാണു അവളെ പൂർണ്ണമായി കാണാൻ പാടില്ലാത്ത പുരുഷന്മാർ കാണാതെ അവളുടെ മറക്കേണ്ട ഭാഗങ്ങൾ മറക്കപ്പെടണമെന്ന് ഇസ്ലാം നിഷ്ക്കർഷിക്കുന്നത്. അത് പുരുഷ മേധാവിത്തം തെളിയിക്കാനല്ല, മറിച്ച് ഒരു സ്ത്രീയെ എങ്ങനെയെല്ലാമോ സം രക്ഷിക്കപ്പെടണം എന്ന് സൃഷ്ടാവിനു തന്നെ നിർബ്ബന്ധം ഉണ്ട്. എന്നാൽ, പുരുഷനെ പ്രത്യക്ഷത്തിൽ അവൻറെ മുട്ടിനു താഴെയും, പൊക്കിളിനു മുകളിലും കണ്ടാൽ അത്ര ആകർഷിക്കപ്പെടുന്നില്ല.
എന്നാൽ, ആധുനിക യുഗത്തിൽ കച്ചവട കണ്ണുകളുമായിരിക്കുന്ന വൻ വ്യവസായ, വാണിജ്യ മുതലാളിമാർക്ക് അവരുടെ ചരക്ക് വിറ്റഴിക്കപ്പെടണമെങ്കിൽ സ്ത്രീയുടെ നഗ്നത വെച്ച് മുതലാക്കാം എന്നത് മനസ്സിലാക്കി, സ്ത്രീ സ്വാതന്ത്ര്യം എന്ന ലേബലിൽ അവരുടെ വസ്ത്രങ്ങളുടെ നീളവും കുറച്ച് അവരുടെ നിമനോന്നതകളെ പുറത്ത് കാണിച്ച് വിലപ്പന വിപുലപ്പെടുത്തണമെങ്കിൽ സ്ത്രീ സമൂഹത്തിനു മുന്നിൽ കൊണ്ട് വരാൻ തന്ത്രമൊരുക്കി അതിനെ സ്ത്രീ സ്വാതന്ത്ര്യമെന്ന ഓമന പ്പേരു നൽകിയപ്പോൾ അതിനെതിരെ ശബ്ദം ഉയർത്തിയ മതം ഇസ്ലാമായിരുന്നു. അത് കൊണ്ട് തന്നെ പാശ്ചാത്യർക്ക് അവരുടെ കച്ചവടം കൊഴുപ്പിക്കാൻ തടസ്സമാകുന്ന വിഭാഗങ്ങളെ ശത്രുക്കളാക്കുകയും അവർ തീവ്രവാദികളെന്ന് മുദ്ര കുത്തപ്പെടുകയും ചെയ്യുന്നു. പണം കണ്ടാൽ ആരൂം വീഴുമെന്ന തന്ത്രം അതുപയോഗിച്ച് ഇസ്ലാമിൽ നിന്ന് തന്നെ ചിലരെ അടർത്തിയെടുത്ത് സ്ത്രീ സ്വാതന്ത്ര്യം എന്നാൽ അല്പ വസ്ത്ര ധാരണമെന്ന വിശ്വാസം വളർത്തി. അങ്ങനെ സമൂഹത്തിൽ പിളർപ്പുണ്ടാക്കി കച്ചവടം കൊഴുപ്പിക്കുന്നതാണു ആധുനിക ലോകം കാണുന്നത്. മുസ്ലീം സ്ത്രീ പർദ്ദ തന്നെ ധരിക്കണമെന്ന് നിർബ്ബന്ധം ഞാൻ പറയില്ല, പകരം നല്ല രീതിയിൽ ചുരിദാറോ, സാരിയോ ധരിക്കണം അവരുടെ ശരീര വടിവുകൾ പരപുരുഷന്മാർ കാണാതെ നല്ല രീതിയിൽ വസ്ത്രം ധരിക്കാവുന്നതേയുള്ളു.
പിന്നെ, സ്ത്രീകളുടെ ശത്രു സ്ത്രീകൾ തന്നെ, സിനിമയിൽ കാണുന്ന പല പേരിലുമുള്ള വസ്ത്രങ്ങൾ കണ്ട ഉടനെ ഭർത്താവിനേയോ, മാതാപിതാക്കളേയോ ആ വസ്ത്രം തന്നെ ധരിക്കണമെന്ന് വാശി പിടിക്കുന്ന സ്ത്രീകൾ അവരാണു ആ വ്യവസായത്തെ വളർത്തുന്നത്.
ഇസ്ലാമിക വസ്ത്രധാരണം മാത്രമല്ല മറ്റു മതങ്ങളിലും സ്ത്രീകൾ എത്രയോ നല്ല രീതിയിൽ സാരിയും മറ്റു വസ്ത്രങ്ങളും ധരിക്കുന്നു.
ഇവിടെയൊന്നും പുരുഷ മേധാവിത്തമായി കാണാൻ കഴിയില്ല. ഭൂരിഭാഗം കുടുംബങ്ങളിലെ സ്ത്രീ വസ്ത്രം തിരഞ്ഞെടുക്കുന്നത് പുരുഷനല്ല അത് സ്ത്രീകൾ തന്നെയാണു, എന്നാൽ, അവരെടുക്കുന്ന വസ്ത്രം നല്ലതാണൊയെന്ന് പുരുഷൻ കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ഇന്നത്തെ അമൂൽ ബേബി കുട്ടികൾ കൊഴുത്ത് തടിച്ച ശരീരം പ്രായത്തെക്കാൾ വലിയ ശരീര വളർച്ച അവരുടുക്കുന്ന മിനി സ്കേർട്ടും, ടൈറ്റ് ജീൻസുമെല്ലാം അവരുടെ മാതാപിതാക്കൾ അല്പമെങ്കിലും ശ്രദ്ധിച്ചാൽ കുറേ അനാവശ്യ ചുഴിഞ്ഞു നോട്ടത്തിൽ നിന്നും പീഢനങ്ങളിൽ നിന്നും ഒഴിവാക്കാവുന്നതേയുള്ളു. എന്നാൽ, നിർഭാഗ്യമെന്നേ പറയേണ്ടു എത്ര മാതാപിതാക്കൾ അതിൽ ശ്രദ്ധാലുക്കളാണു?
കുടുംബത്തിൽ നിന്ന് ലഭിക്കേണ്ട ശിക്ഷണം കുടുംബത്തിൽ നിന്ന് തന്നെ ലഭിക്കണം. എങ്കിൽ ഒരു പരിധി വരെ ഈ വക പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാം.

Moideen kutty said...

നിയോണ്‍ വെളിച്ചത്തിലൂടെ പറന്നകന്ന വെളിച്ചം വിതറാത്ത അതേ മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടമാണ് നമുക്കുമുന്നിലിപ്പോള്‍...
ഇപ്പോള്‍പറക്കുന്നതന്ധകാരത്തിലൂടെയാണെന്ന ചെറിയൊരു "വലിയ" വ്യത്യാസം മാത്രം