Followers

Thursday, December 1, 2011

നാസ്തിക, ഭൌതിക, യുക്തിവാദികളും സാമുഹ്യ ജീവിതവും

കുറച്ചു മുമ്പ് ഈ വിഷയത്തില്‍ രണ്ടു പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. അവ താഴെ വായിക്കാം...

നാസ്തിക, യുക്തിവാദം എന്തിനു?? ശ്രീ സി രവിചന്ദ്രന്‍ വ്യക്തമാക്കുന്നു.!!!

 ശ്രീ സി രവിചന്ദ്രന്റെ ത്യാഗവും! മഹത്വവും!!??

ഈ  പോസ്റ്റുകള്‍ ശ്രീ സി രവിചന്ദ്രന്റെ ഈ ബ്ലോഗിന്റെ മുഖവുര  വായിച്ചതില്‍ നിന്ന് വന്ന ചില ചെറിയ സംശയങ്ങളായിരുന്നു.   നാസ്തിക ഭൌതിക യുക്തിവാദം അനുസരിച്ച്സാമുഹ്യജീവിതം  നയിക്കാന്‍ ചിലവുകളേതുമില്ലെന്നും   എന്നാല്‍ മതവിശ്വസിയായി സാമുഹ്യ ജീവിതം നയിക്കാന്‍ ഏറെ ചിലവുകളുന്ടെന്നുമാണ് ശ്രീ സി രവിചന്ദ്രന്‍ അദ്ധേഹത്തിന്റെ മുഖവുരയിലൂടെ വ്യക്യ്തമാക്കിയിരുന്നത്. എന്നാല്‍ അദ്ദേഹം നാസ്തിക ഭൌതിക യുക്തിവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഏറെ നേരവും വിചാരവും ചിലവഴിക്കുന്നുണ്ട്. അനുബന്ധമായി ഏറെ അര്‍ത്ഥവും അദ്ദേഹത്തിനു ചെലവ് വരും.   ചിലവൊന്നുമില്ലാതെ നാസ്തിക ഭൌതിക ജീവിതം നയിക്കാം എന്ന ശ്രീ സി രവിചന്ദ്രന്റെ പ്രസ്താവന ഒന്നുകില്‍ കളവ്, അതല്ലെങ്കില്‍ അദ്ദേഹത്തെ സംബന്ധിച്ച് ഏറെ വരുമാനം ലഭിക്കുന്ന മാര്‍ഗ്ഗം എന്ന എന്റെ വിലയിരുത്തലിനോട് പ്രതികരിച്ച  പ്രസിദ്ധ യുക്തിവാദി നേതാവ് മുഹമ്മദ്‌ ഖാന്‍ അദ്ധേഹത്തിന്റെ യുക്തി എന്ന ഈ ബ്ലോഗിലൂടെ പറയാന്‍ ശ്രമിച്ചത്ശ്രീ  സി രവിചന്ദ്രന്‍ നാസ്തിക ഭൌതിക യുക്തിവാദം വരുമാനമാര്‍ഗ്ഗമായി സ്വീകരിച്ച വ്യക്തിയാണെന്നാണ്. 


അതെന്തെങ്കിലുമാവട്ടെ നാസ്തിക ഭൌതിക യുക്തിവാദികള്‍ക്ക് സാമൂഹ്യ ജീവിതം എന്ന ഒന്നുണ്ടോ എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം  പറയാന്‍ പറ്റില്ല. മുന്‍പോസ്റ്റില്‍ പറഞ്ഞപോലെ, വ്യവസ്ഥാപിത സാമൂഹ്യ സംവിധാനങ്ങളുള്ള മനുഷ്യനെന്ന ജന്തുവിന് സാമൂഹ്യ ജീവിതം നയിക്കാന്‍ അല്‍പം ചില ചിലവുകള്‍ വരും അത് സ്വാഭാവികവും അവന്‍ ഏറെ സന്തോഷത്തോടെ ചിലവിടുന്നതുമാണ്. ആ സാമൂഹ്യ സംവിധാനം നില നിര്‍ത്തുന്നതില്‍ മതങ്ങള്‍ക്ക് വളരെ വലിയ പങ്കുണ്ട് എന്നതും വസ്തുതയും മനുഷ്യനെന്ന ജന്തുവിന്റെ ആവാസ വ്യവസ്ഥയുടെ ഭാഗവുമാണ്. എന്നാല്‍ മനുഷ്യനെയും മനുഷ്യ പ്രകൃതിയെയും അവന്റെ ആവാസ വ്യവസ്ഥയെയും മനസ്സിലാക്കാന്‍ കഴിയാത്തവര്‍ അതിനെതിരു നില്‍ക്കുന്നത്. സ്വാഭാവികവും.

ഇവിടെ ഏറെ പ്രസക്തമായ ഒരു സംഷയം വന്നത് കൊണ്ടാണ് ഈ പോസ്റ്റ്‌.

കുറച്ചു ദിവസമായി ഒഴിവു സമയം കൂടുതല്‍ ചിലവഴിച്ചത്. നാസ്തിക ഭൌതിക യുക്തിവാദികള്‍ ഏറെ ആവേശത്തോടെ ആഘോഷിക്കുന്ന ശ്രീ സി രവിചന്ദ്രന്റെ "നാസ്തികനായ ദൈവം റിച്ചാഡ്  ഡോകിന്‍സിന്റെ ലോകം" വായിക്കാനാണ്.  അതില്‍ വന്ന കുറെ സംശയങ്ങളുണ്ട്. അതെല്ലാം ഈ ഒരു പോസ്റ്റില്‍ രേഖപ്പെടുത്താവതല്ല. എങ്കിലും ശ്രീ സി രവിചന്ദ്രന്‍  ബൂലോകത്തേക്ക് കടന്നു വന്ന ഒന്നാം തിയതി തന്നെ പറഞ്ഞ കാര്യം പുസ്തക വായനയിലും ബോധ്യപ്പെട്ടത് കൊണ്ട് പറയാതിരിക്കാന്‍ വയ്യ. 

പുസ്തകത്തില്‍ നാസ്തിക ഭൌതിക യുക്തിവാദികള്‍ സാമൂഹ്യ ജീവിതത്തില്‍ എങ്ങനെ പെരുമാറണമെന്നതിനു ചില സൂചനകളുണ്ട്. ആ  സൂചനകള്‍ അനുസരിച്ച് സാമൂഹ്യ ജീവിതം നയിച്ചാല്‍ ശ്രീ സി രവിചന്ദ്രന്‍  പറയുന്നത് പോലെ

"മതത്തെ അപേക്ഷിച്ച് എതീയിസം വളരെ ചീപ്പാണ്; ചെലവ് തീരെയില്ലെന്നുതന്നെ പറയാം.' " 

ഒട്ടും ചിലവില്ലതതാണ്. കൂടാതെ സാമൂഹ്യ സംവിധാനങ്ങളുടെ സംരക്ഷണം ലഭിക്കുകയും ചെയ്യും.   ശ്രീ സി രവിചന്ദ്രന്‍ പറയുന്നു. (അതോ ഗുരു ഡാകിന്‍സോ?) 

"വേണമെന്നുണ്ടെങ്കില്‍ അവരുടെ (മത വിശ്വാസികളുടെ) {ലേഖകന്‍} സാംസ്‌കാരികപൈതൃകത്തോടും തദ്ദേശീയസാഹിത്യത്തോടും വൈകാരിക കൂറ് അവിശ്വാസികള്‍ക്കുമാകാം. വിവാഹം ശവസംസ്കാരം തുടങ്ങിയ ചടങ്ങുകളില്‍ അതാത് നാട്ടുനടപ്പുകള്‍ തുടരുന്നതില്‍ പോലും ആപല്‍കരമായൊന്നുമില്ല. മതകര്‍മങ്ങളിലെ  അതീന്ത്രിയവും അതിഭൌതികവുമായ വസ്തുതകളില്‍ വിശ്വസിക്കാതെ അത്തരം കാര്യങ്ങളില്‍ പങ്കുചേരാവുന്നതെയുള്ളു. ആചാരങ്ങളും നാട്ടുരീതികളും സാമൂഹികമായ ഒരു കൂട്ടായ്മയുടെ കൂടി ഭാഗമാണ്." (രവിചന്ദ്രന്‍ സി. നാസ്തികനായ ദൈവം DC Books പേജ് 386) 

അതെ സാമൂഹ്യ ജീവിയായി ജീവിക്കുന്ന മനുഷ്യന് സാമൂഹ്യ ഇടപെടല്‍ ഏറെ അവശ്യമുള്ള രംഗം വിവാഹവും മരണവുമാണ്‌. ആ രംഗത്തു താന്‍ ജനിച്ച മതത്തിന്റെ ഓരം ചേര്‍ന്ന് ആനുകൂല്യങ്ങള്‍ പറ്റുന്നതിനു അണികളെ ഉപദേശിക്കുകയാണ് ശ്രീ സി രവിചന്ദ്രന്‍. വിശ്വാസി സമൂഹത്തിനു വേണ്ടി വിശ്വാസികളാല്‍  ഏറെ വ്യവസ്ഥാപിതമായി നടന്നു കൊണ്ടിരിക്കുന്ന മതങ്ങളുടെ സാമൂഹ്യ സംവിധാനങ്ങള്‍ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ദുരുപയോഗം ചെയ്യുന്ന നാസ്തിക ഭൌതിക യുക്തിവാദികള്‍ സമൂഹത്തില്‍ വ്യാപകമാണ്. അവര്‍ കാപട്യപൂര്‍വ്വം മതാനുയായിയായി  അഭിനയിച്ചു സ്വന്തം താല്‍പര്യം നടപ്പിലാക്കും. 

ഇവര്‍ ചെയ്യുന്നത് എത്ര വലിയ ചൂഷണമാണെന്ന് വ്യക്തമാക്കുന്നതിനു  ഒരുദാഹരണം ചൂണ്ടിക്കാണിക്കാം.... 

 

"  യു കലാനാഥന്‍, ശ്രീനി പട്ടത്താഴം, എന്‍ ബാലകൃഷ്ണന്‍, ഗംഗന്‍ അഴീക്കോട്, പത്മനാഭന്‍ പള്ളത്ത്, അബ്ദുള്ള മേപ്പയൂര്‍, ഇരിങ്ങല്‍ കൃഷ്ണന്‍, ഇ എ ജബ്ബാര്‍, സെയ്ദ് മുഹമദ് ആനക്കയം, സിദ്ധീഖ് തൊടുപുഴ തുടങ്ങി നിരവതി യുക്തിവാദികള്‍ .................................. വീട് സന്ദര്‍ശിച്ചു.  ഡോ. കെ എസ്‌ ഡേവിഡ്, ടി പരമേശ്വരന്‍, കെ ഇ എന്‍ കുഞ്ഞുഹമ്മദ്   തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു..................................

...................."മൃതശരീരം രാത്രി 8 മണിക്ക് കാപ്പാട് വലിയ പള്ളി ശ്മശാനത്തില്‍ വമ്പിച്ച ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കബറടക്കം നടത്തി. യുക്തിവാദി സമ്മേളനങ്ങളില്‍ പലതവണ പങ്കെടുക്കുകയും യുക്തിവാദ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത ........................ വിയോഗത്തില്‍ യുക്തിവിചാരത്തിന്റെ ദുഃഖം രേഖപ്പെടുത്തുന്നു.
എ. വി ജോസ് "

(യുക്തിവിചാരം ഒക്ടോബര്‍ 2010 പേജ് 30 )

ഈ വ്യക്തി വിശ്വാസി ആയിരുന്നോ എന്നറിയില്ല. പക്ഷെ യുക്തിവിചാരം പത്രാധിപര്‍ പരിചയപ്പെടുത്തുന്നത് ഒരു യുക്തിവാദ സഹചാരിയും ആ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഏറെ പരിശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയായാണ്.

ഈ വ്യക്തിക്ക് കപടമുഖം ഉണ്ടായിരുന്നോ?,  മതസമൂഹത്തില്‍ മതാനുയായിയായി  അഭിനയിക്കുകയോ മറ്റോ ചെയ്തിരുന്നോ അറിയില്ല. 

കേരളത്തിലെ ഏറെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രവും ഏറെ പ്രധാനപ്പെട്ട ചരിത്ര ശേഷിപ്പുകളുമുള്ള കാപ്പാട് പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള ശ്മശാനത്തിലെ ഒരു ശവക്കല്ലറ നില്‍ക്കുന്ന സ്ഥലത്തിന് മാത്രം ഏറെ വില വരും. എന്നാല്‍ ആ വിലയുടെ നൂറിലൊന്നു പോലും വിശ്വാസി സമൂഹം അതിനു ചിലവഴിക്കേണ്ടതില്ല. അത് പോലെ തന്നെയാണ് മറ്റു സാമൂഹ്യ സംവിധാനങ്ങളും. മത വിശ്വാസികള്‍ സാമൂഹ്യ ജീവിതത്തിനു വേണ്ടി എന്തെങ്കിലും ചിലവഴിക്കുന്നത്. അവന്റെ (മനുഷ്യന്റെ) സാമൂഹ്യ ബോധത്തിന്റെ ഭാഗവും അവന്റെ കൂട്ടുത്തരവാദിത്വവുമാണ്. അവിടെ ലാഭവും നഷ്ടവുമുള്ള കച്ചവടക്കണ്ണില്ല. പരസ്പര പൂരകവും സംതൃപ്തവുമായ  കൊള്ളക്കൊടുക്കലുമാണ്.  അതിന്റെ മഹത്വവും സാമൂഹ്യസുരക്ഷിതത്വവും  മുതലാളിത്വം തലയ്ക്കു പിടിച്ച നാസ്തിക ഭൌതിക യുക്തിവാദത്തിനു മനസ്സിലാകില്ല.

 നസ്തികത എന്നത് കാപട്യമെന്നതിന്റെ പര്യായമാണോ എന്ന് തോന്നും ശ്രീ സി രവിചന്ദ്രന്റെ പുസ്തകം വരികള്‍ക്കിടയില്‍ വായിച്ചാല്‍.  ലോകമൊട്ടുക്കുമുള്ള നസ്തികര്‍ തങ്ങളുടെ വിശ്വാസം (ദൈവമില്ല എന്നുള്ളതിന് ഏതായാലും ഇവരുടെ പക്കല്‍ തെളിവൊന്നുമില്ല. അതവരുടെ വെറും അന്ധവിശ്വാസം മാത്രമാണ്.) പുറത്തു കാണിക്കാതെ മത ദൈവ വിശ്വാസികളുടെ അരികു ചേര്‍ന്ന് ജീവിക്കുന്ന ഇത്തിള്‍കണ്ണികള്‍ ആണ് 

ഈ കാര്യം വ്യക്തമായി ചര്‍ച്ച ചെയ്യുന്നുണ്ട് "നവനാസ്തികത റിച്ചാഡ് ഡോകിന്‍സിന്റെ വിഭ്രാന്തികള്‍" (എന്‍ എം ഹുസൈന്‍ ദഅവാ ബുക്സ്)  192 മുതല്‍ 200 വരെ പേജുകളില്‍.  വിശദമായ പഠനത്തിനു റെഫര്‍ ചെയ്യുന്നു.

മതങ്ങളുടെ സാമൂഹ്യ പ്രസക്തി വ്യക്തമായി അറിയുന്ന നാസ്തിക ഭൌതിക യുക്തിവാദികള്‍ അവരെ ചൂഷണം ചെയ്ത് ജീവിക്കുന്നത്. മനസ്സിലാക്കാം. എന്നാല്‍ അങ്ങനെ വേണമെന്ന് നിര്‍ദ്ദേശിക്കുന്ന മഹാ ബുദ്ധിജീവിതത്തെ ഏറെ അഭിനന്ദിക്കേണ്ടത്   തന്നെ.   സംസ്കൃത കേരളമേ മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു. കണ്ണട വെക്കുക.  

 


 

 


8 comments:

Vp Ahmed said...

മത വിശ്വാസിക്ക് സാമൂഹിക ജീവിതം നയിക്കാന്‍ ചെലവുകള്‍ ഏറെയോ ? യുക്തി വാദിയുടെ മറ്റൊരു കാപട്യം.

jayarajmurukkumpuzha said...

aashamsakal..........PLS VISIT MY BLOG AND SUPPORT A SERIOUS ISSUE............

SHANAVAS said...

ഈ നാസ്ഥികന്മാര്‍ എല്ലാം ഉള്ളിന്റെ ഉള്ളില്‍ ഒന്നാം തരം വിശ്വാസികള്‍ ആണ്..എല്ലാം ഒരുവക അഭിനയം..

charvakam said...
This comment has been removed by the author.
charvakam said...

"ദൈവമില്ല എന്നുള്ളതിന് ഏതായാലും ഇവരുടെ പക്കല്‍ തെളിവൊന്നുമില്ല. അതവരുടെ വെറും അന്ധവിശ്വാസം മാത്രമാണ്."

നൂറുകണക്കിനാണ്‌ തെളിവുകൾ. ദൈവം ഉണ്ട് എന്നതിന്‌ ദൈവവിശ്വാസികൾ നല്കുന്ന തെളിവുകളെ ഭംഗിയായി ഖന്ധിക്കാൻ യുക്തിവാദികൾക്കാവുന്നുണ്ട് എന്നത് തന്നെയാണ്‌ ഏറ്റവും വലിയ തെളിവ്

"ഈ നാസ്ഥികന്മാര്‍ എല്ലാം ഉള്ളിന്റെ ഉള്ളില്‍ ഒന്നാം തരം വിശ്വാസികള്‍ ആണ്..എല്ലാം ഒരുവക അഭിനയം.."

ഷാനവാസ്, അങ്ങ് വിശ്വാസം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസ്സിലായില്ല. യുക്തിവാദിക്ക് വിശ്വാസം പാടില്ല എന്നില്ല, മറിച്ച് യുക്തിവാദിയുടെ വിശ്വാസം യുക്തിവാദം എന്ന നിർണയനരീതിയുടെ ഉള്ളിൽ നിന്നുകൊണ്ടായിരിക്കും എന്നേയുള്ളൂ.

സുബൈദ said...

@ചാര്‍വാകന്‍
"(വ്യക്തി) സ്വാതന്ത്ര്യത്തെപ്പറ്റി എനിക്ക് വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. സ്വയം തീരുമാനമെടുക്കുകയും നടപ്പിലാക്കാനാവുകയും ചെയ്യാനാവുക എന്നതാണ്‌ അതിന്റെ വിശദീകരണം. (ഇതൊരു വലിയ വിശദീകരണത്തിന്റെ ഒറ്റവരിയാണ്‌. നിബന്ധനകൾക്ക് വിധേയവുമാണ്‌)"

ആദ്യം തന്നെ താങ്കള്‍ വ്യക്തിസ്വാതന്ത്ര്യം ചര്ച്ചക്കെടുത്തു. വ്യക്തികള്‍ സര്‍വ്വ തന്ത്ര സ്വതന്ത്രരായാല്‍ സാമുഹ്യ വ്യവസ്ഥ എങ്ങനെയുണ്ടാകും. അധികമൊന്നും വിശദീകരിച്ചു സ്ഥലവും സമയവും മിനക്കെടുത്തുന്നില്ല.

"ഇതിന്റെ വെളിച്ചത്തിൽ യുക്തിവാദികൾ, ഭൗതികവാദികൾ തുടങ്ങിയവർ പരിഗണിക്കുന സമത്വം (വ്യക്തിസ്വാതന്ത്ര്യത്തേക്കാൾ പ്രധാനമാണത്) മുസ്ലിങ്ങൾ നല്കുന്നുണ്ടോ എന്നതാണ്‌ വിഷയം അതിൽ ഒരു ഉദാഹരണം മാത്രമാണ്‌ വസ്ത്രം. സ്ത്രീകൾ ഇന്നത് ധരിക്കരുത്, ധരിക്കണം"

വസ്ത്രത്തിന്റെ വിഷയം അടുത്ത പോസ്റ്റില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. തല്‍ക്കാലം ചര്‍ച്ച അങ്ങോട്ട്‌ മാറ്റിവെക്കുന്നു. സമത്വത്തെ കുറിച്ച് താങ്കള്‍ സൂചിപ്പിച്ചു. ലിംഗസമത്വമാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്? തുടര്‍ വരികളില്‍ നിന്ന് അങ്ങനെ അനുമാനിക്കുന്നു. ലിംഗ സമത്വത്തെ കുറിച്ച് സംസാരിക്കാന്‍ കേരള യുക്തിവാദികള്‍ക്ക് ധാര്‍മിക അവകാശമില്ല. സ്ത്രീയെ വെറും ഭോഗയന്ത്രം മാത്രമായി കാണുന്ന കേരള യുക്തിവാദികള്‍ എങ്ങിനെലിംഗ സമത്വത്തെ കുറിച്ച് സംസാരിക്കും. ഈ കാര്യം എന്റെ ഈ മുന്‍പോസ്റ്റില്‍ അല്പം ചര്‍ച്ച ചെയ്തിട്ടുണ്ട്.

"ഇനി മാർക്സിസം. മാർക്സിയൻ രാഷ്ട്രീയമാണ്‌ തകർന്നത്. ധനതത്വ ശാസ്ത്രം ഇപ്പോഴും പ്രസക്തമാണ്‌. കൂട്ടത്തിൽ പറയട്ടെ ഞാനൊരു മാർകിസ്റ്റല്ല. മാർകിസ്റ്റ് വിരുദ്ധനാണ്‌ താനും. ഇസ്ലാമിക ധനത്വശാസ്ത്രത്തിൽ നിന്ന് മുതലാളിത്തത്തെ അങ്ങ് എതിർക്കുന്നത് കാണുമ്പോൾ മുഴുവൻ ബഹുമാനവും നിലനിർത്തിപ്പറയട്ടെ ചിരിക്കാനാണ്‌ തോന്നുന്നത്."

താങ്കള്‍ മര്‍ക്സിസ്റ്റു അല്ല എന്ന പ്രസ്താവന സന്തോഷകരം തന്നെ., പക്ഷെ കേരള കമ്യുണിസത്തിന്റെയും യുക്തിവാദത്തിന്റെയും കൂട്ട് ചരിത്രവും കൂടി അറിയണമെന്ന് സൂചിപ്പിക്കുന്നു. താങ്കള്‍ക്ക് ചിരിവരുന്നു എന്നതിനോട് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ താങ്കളോട് ഏറെ ആത്മാര്‍ഥമായി സഹതപിക്കുവാനേ നിവൃത്തിയുള്ളൂ.

സുബൈദ said...

" "ഇത് സൂചിപ്പിക്കുന്നത് 1500 കൊല്ലത്തെ നിങ്ങളുടെ ക്ളാസ് അതിന്റെ ജന്മനാട്ടിൽ പോലും പരാജയമായിരുന്നു എന്നാണ്‌."
താങ്കള്‍ വലിയ തെട്ടിദ്ധാരണയിലാണെന്നു തോന്നുന്നു. താങ്കളുടെ നാമത്തില്‍ നിന്നും താങ്കളുടെ ബ്ലോഗ്‌ പോസ്റ്റുകളില്‍ നിന്നും താങ്കളെ വിലയിരുത്തിയെടത്തോളം താങ്കള്‍ ഒരു നാസ്തിക ഭൌതിക യുക്തിവാദിയെന്ന് മനസ്സിലാകുന്നു."

ഈ വിശദീകരണം എന്റെ ചോദ്യത്തിന്റെ മറുപടിയായില്ല.ചക്ക എന്നു കേട്ടാൽ ചുക്ക് എന്ന് മറുപടി
"ചാര്‍വാകന്‍ താങ്കള്‍ ചര്‍ച്ചയില്‍ സൗദിഅറേബ്യന്‍ സ്ത്രീകളെ എടുത്തിട്ടതെന്തുകൊണ്ടെന്നു കൃത്യമായറിയാം. അതിനു മുമ്പ് താങ്കളുടെ ശ്രദ്ധക്ക് ഇസ്ലാം ഏതെങ്കിലും പ്രദേശത്ത് അതനുസരിച് ജീവിക്കുന്നുണ്ടോ ഇല്ലേ എന്നനിലയില്‍ വിലയിരുത്തേണ്ടതില്ല"

“അത് അതിന്‌ കൊള്ളുകയില്ല എന്ന് തെളിയിക്കപ്പെട്ടിറ്റുണ്ട് എന്ന് സാരം” ഇല്ലേ. "

ഇങ്ങനെ ഈ വിഷയം വീണ്ടും ഉത്തരം പറഞ്ഞില്ല എന്ന് പറഞ്ഞു വീണ്ടും ക്വാട്ട് ചെയ്തല്ലോ?. താങ്കള്‍ക്ക് എന്റെ കമന്റ് മനസ്സിലായില്ല എന്ന് തോന്നുന്നു. എന്നാല്‍ വ്യക്തമാക്കി പറയാം.
l
എന്റ മുന്‍ കമന്റില്‍ ഇങ്ങനെ ഒരു ഭാഗം ഉണ്ട്.
"ഒരിക്കല്‍ ശ്രീ കലാനാതനോട് കേരളത്തിലെ യുക്തിവാദികള്‍ മാത്രമായി മനുഷ്യകുലത്തിനുപകാരപ്പെടുന്ന എന്തെങ്കിലും നല്ല കാര്യം ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചതിനു അദ്ദേഹം പറഞ്ഞ മറുപടി മുസ്ലിംകള്‍ നാല് പെണ്ണ് കെട്ടുന്നില്ലേ എന്ന മറുചോദ്യമാണ് മറുപടിയായി നല്‍കിയത്. ഇത്തരം പ്രതികരണങ്ങള്‍ക്ക് ഞങ്ങളുടെ മലപ്പുറം ഭാഷയില്‍ ഒരു ഉദാഹരണമുണ്ട്. ഉപ്പ്മാങ്ങ എന്ന് പറഞ്ഞാല്‍ കുന്തം എന്ന് പറഞ്ഞിട്ട് കാര്യമില്ല."

പറയുന്ന വിഷയത്തില്‍ നിന്ന് ശ്രദ്ധമാറ്റി മറ്റൊരു വിഷയമാക്കി പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമം മനസ്സിലാക്കിയാണ് ഇങ്ങനെ ഒരു ഉദാഹരണവും അത്തരം ഒരു പ്രസ്താവനയും നടത്തിയത്. കലാനാതന്‍ എന്നാല്‍ കേരളത്തിലെ പ്രഥമ യുക്തിവാദിയാണ്. അദ്ദേഹം പോലും ചോദ്യം പരിവര്‍ത്തിപ്പിച്ചു വിഷയത്തില്‍ ശ്രദ്ധ തിരിപ്പിക്കാന്‍ ശ്രമിച്ചതിന്റെ ഉദാഹരമാണ്. ചൂണ്ടിക്കാട്ടിയത്. യ്ക്തിവാദം ചോദ്യം ചെയ്‌താല്‍ ഉടനെ വേറെന്തെങ്കിലും വിഷയമെടുത്തിട്ടു ചര്‍ച്ച അവിടേക്ക് വലിച്ചു കൊണ്ടുപോകുന്ന ആ കുടില തന്ത്രം മുമ്പ് തന്നെ എനിക്ക് ബോധ്യപ്പെട്ടതാണ്. പഴയ ഈ പോസ്റ്റില്‍ നിര്‍വ്വാഹമില്ലാതെ അത്തരം ചില കമറ്റുകള്‍ ഡിലിറ്റ് ചെയ്യേണ്ടി വരെ വന്നിട്ടുണ്ട്.ഇവിടെ യുക്തിവാദ വിമര്‍ശനം ഉദ്ദേശിക്കുന്നില്ല. സ്ത്രീകളുടെ നാണം മറക്കാനുള്ള അവക്ഷ നിഷേധത്തിനെതിരെയുള്ള ഒരു പ്രതികരണം മാത്രമാണ് ഈ പോസ്റ്റു കൊണ്ട് ഉദ്ദേശിച്ചത്. എങ്കിലും അതില്‍ പോലും ഒരു നാസ്തിക ഭൌതിക യുക്തിവാദി ഇടീപെട്ടു ചര്‍ച്ച ഇസ്ലാം വിമര്‍ശനമായി പരിവര്‍ത്തിപ്പിക്കാന്‍ പരിശ്രമിച്ചു എന്നത് എത്ര ലജ്ജകരമാല്‍

സുബൈദ said...

@ചാര്‍വാകം
''നൂറുകണക്കിനാണ്‌ തെളിവുകൾ. ദൈവം ഉണ്ട് എന്നതിന്‌ ദൈവവിശ്വാസികൾ നല്കുന്ന തെളിവുകളെ ഭംഗിയായി ഖന്ധിക്കാൻ യുക്തിവാദികൾക്കാവുന്നുണ്ട് എന്നത് തന്നെയാണ്‌ ഏറ്റവും വലിയ തെളിവ്''

അത് ഏറെ വ്യക്തമായി മനസ്സിലാകുന്നുണ്ട്, ശ്രീ സി രവിചന്ദ്രന്റെ 'നാസ്തികനായ ദൈവം റിച്ചാര്‍ഡ്‌ ഡാകിന്‍സിന്റെ ലോകം' എന്ന ആ കിതാബും, നിങ്ങളുടെ പടപുസ്തകവും വായിച്ചാല്‍. ആ രണ്ടു ക്താബും കൂടി ഏകദേശം 1300 പേജുകള്‍ മുഴുവന്‍ പരതിയാലും ദൈവമില്ല എന്ന് സമര്‍ഥിക്കാന്‍ നിങ്ങള്ക്ക് സാധിച്ചില്ല എന്ന് മാത്രമല്ല ദൈവം ഉണ്ട് എന്ന് സമര്‍തിക്കുന്ന ധാരാളം തെളിവുകളവയിലുണ്ട് താനും..,

''യുക്തിവാദിക്ക് വിശ്വാസം പാടില്ല എന്നില്ല, മറിച്ച് യുക്തിവാദിയുടെ വിശ്വാസം യുക്തിവാദം എന്ന നിർണയനരീതിയുടെ ഉള്ളിൽ നിന്നുകൊണ്ടായിരിക്കും എന്നേയുള്ളൂ.''

യുക്തിവാദിക്ക് വിശ്വാസമുണ്ട്. അതില്‍ ഏറ്റവും വലിയ വിശ്വാസം പരിണാമവാദം സത്യമാണെന്ന വിശ്വാസമാണ്. അതിനു ശാസ്ത്രീയമായി യതൊരടിസ്ഥാനവുമില്ലെങ്കിലും..