ശ്രീ അബ്സര്‍ മുഹമ്മദിന്റെ സ്ത്രീയും വില്‍പനച്ഛരക്കും...എന്ന ഈ പോസ്റ്റില്‍ തുളസി മാളയുടെ കമന്റിനോട് പ്രതികരിച്ചു ഒരു കമന്റ് ചെയ്തിരുന്നു. അവിടെ ഈ വിഷയത്തില്‍ അല്പം വിശദമായ ഒരു പോസ്റ്റു ചെയ്യാം എന്ന് സൂചിപ്പിച്ചിരുന്നു. അതിനുള്ള പരിശ്രമമാണ് ഈ പോസ്റ്റ്. തെറ്റ് കുറ്റങ്ങള്‍ ഉണ്ടാകും.... വിമര്‍ശനങ്ങളും അവ ചൂണ്ടിക്കാട്ടുമെന്ന പ്രതീക്ഷയോടെയും അപേക്ഷയോടെയും.......
ലക്ഷക്കണക്കിന് ജൈവവര്‍ഗ്ഗങ്ങളില്‍ വസ്ത്രം ധരിക്കുന്ന ഒരേയൊരു ജന്തു മനുഷ്യന്‍ മാത്രമാണ്. മറ്റു ജൈവവര്‍ഗ്ഗങ്ങളില്‍ നിന്ന് മനുഷ്യനെന്ന ജന്തുവിനെ വ്യതിരിക്തമാക്കുന്നത് നിവര്‍ന്ന നട്ടെല്ലും, വികാസംപ്രാപിച്ച മസ്തിഷ്കവും, പ്രായോഗിക ബുദ്ധിയും മാത്രമല്ല; കാലാവസ്ഥ വ്യതിയാനങ്ങളെ പ്രതിരോധിക്കാന്‍ മറ്റു ജൈവ വര്‍ഗ്ഗങ്ങള്‍ക്ക് ജന്മനാതന്നെ സ്രഷ്ടാവ് സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്.... എന്നാല്‍ സൂപര്‍അനിമലായ മനുഷ്യന്, ആ സ്രഷ്ടാവ് കനിഞ്ഞു നല്‍കിയ ബുദ്ധിയും വിവേകവും ഉപയോഗപ്പെടുത്തി വസ്ത്രവും പാര്‍പ്പിടവും നിര്‍മ്മിക്കേണ്ടതായുണ്ട്.
മനുഷ്യന്‍ ആദ്യമുപയോഗിച്ച വസ്ത്രം ഇലയാണെന്നതില്‍ ബൈബിളും ഖുര്‍ആനും നരവംശ ശാസ്ത്രവും ഒരു പോലെ യോചിക്കുന്നുണ്ട്.ഇലയും, മരത്തൊലിയും, ചണവും, രോമവും, പരുത്തിയും, പട്ടും കൃത്രിമത്തുണിത്തരങ്ങളും മറ്റും മറ്റുമായി മാറ്റങ്ങളില്‍ നിന്ന് മാറ്റങ്ങളിലേക്ക് കുതിക്കുകയാണ് വസ്ത്രചരിത്രവും വര്‍ത്തമാനവും.
ഉടുക്കാന്‍ ഒരു കഷ്ണം കീറതുണിയില്ലാതെ കഷ്ട്ടപ്പെടുന്ന ഏറെ മനുഷ്യരുള്ള ലോകത്ത് ഏറെ സൌകര്യങ്ങളും വസ്ത്രങ്ങളുമുണ്ടയിട്ടും നാണം മറക്കാന്‍ നാണിക്കുന്നവരും മനുഷ്യരിലേറെയുണ്ടെന്നതും മറ്റൊരു യഥാര്‍ത്ഥ്യം.
കാലാവസ്ഥാ പ്രതികൂലനങ്ങളെ തരണം ചെയ്യാനും, നാണം മറക്കാനും, തിരിച്ചറിയാനും, വ്യക്തിത്വവും, സ്വത്വവും, ആഭിചാത്യവും അഭിമാനവും വ്യക്തമാക്കാനും മാത്രമല്ല ദൂര്‍ത്തിനും, ദുരഭിമാനവും അഹങ്കാരവും പ്രകടിപ്പിക്കാനും വസ്ത്രമുപയോഗിക്കുന്നു. ഇതിനുദാഹരണമാണ് കമ്യൂണിസ്റ്റു പോളണ്ടിന്റെ അവസാന പ്രസിഡന്റ് ചേഷസ്ക്യുവിന്റെ ഭാര്യയുടെ ചെരുപ്പുകളില്‍ മാത്രം പതിപ്പിച്ചിരുന്ന രത്നങ്ങള്‍ക്കു കോടികള്‍ വില വന്നിരുന്നു എന്നതും തമിഴ്നാട് മുഖ്യ കുമാരി ജയലളിതിക്ക് (പഴയ കണക്കു) ഇരുനൂറു ജോഡിയില്‍ പരം പാതരക്ഷകള്‍ ഉണ്ടായിരുന്നു എന്നതും!.
ഇത്തരം ഉദാഹരണങ്ങള്‍ നമുക്കിടയിലും വ്യാപകമാണ്. ഒരുനേരം മാത്രം ധരിക്കുന്ന വിവാഹവസ്ത്രങ്ങള്‍ക്ക് ലക്ഷങ്ങള്‍ ചിലവഴിക്കാനും ഒട്ടും മടിയില്ല. ഒരു പാര്‍ട്ടിക്കുപയോഗിച്ച വസ്ത്രം അതെത്ര വിലകൂടിയതും ഇഷ്ടപ്പെട്ടതുമാണെങ്കിലും മറ്റൊരു സന്ദര്‍ഭത്തിലുപയോഗിക്കിന്നില്ല എന്നത് ഏറെ ആക്ഷര്യകാരമാണ്.
വസ്ത്രത്തെ സംബന്ധിച്ച ആധുനിക ഇന്ത്യന്‍ മാധ്യമ ചര്‍ച്ചകളില്‍ (അത്തരം ചര്‍ച്ചകള്‍ തന്നെ ചില സ്ഥാപിത താല്‍ പര്യങ്ങള്‍ സംരക്ഷിക്കാനാണ്.) പ്രത്യേകിച്ചു കേരളത്തില്‍ എല്ലാവരുമുപയോഗിക്കുന്നൊരു പൊതു പദമുണ്ട്. ആ പദം ശ്രീ അബ്സറിന്റെ പോസ്റ്റിലെ ചര്‍ച്ചകളിലും നിര്‍ലോഭമുപയോഗിച്ചതായി കാണുന്നു. അതെ ...."മാന്യമായ വേഷം (വസ്ത്രം)".... ഇങ്ങനെ ചര്‍ച്ച ചെയ്യപ്പെടുന്നിടത്തൊന്നും പുരുഷന്റെ വേഷവിധാനം ചര്‍ച്ചകളില്‍ കടന്നു വരുന്നില്ല. എന്ത് കൊണ്ട് സ്ത്രീകളുടെ വസ്ത്രധാരണാ രീതികള്‍ മാത്രം ചര്‍ച്ചക്കെടുക്കുന്നു?!. പുരുഷനും മനുഷ്യനല്ലേ അവനും വസ്ത്രം ധരിക്കേണ്ടതില്ലേ, ധരിക്കുന്നില്ലേ?!.. സ്ത്രീകളുടെ വസ്ത്രത്തെ സംബന്ധിച്ച ചര്‍ച്ചകളില്‍ ഏറെ വിമര്‍ശന വിധേയമാകുന്ന വേഷം മുസ്ലിം സ്ത്രീകളുടെ മുഖവും മുന്‍കയ്യും ഒഴികെ പൂര്‍ണമായി മറക്കണമെന്ന ഖുര്‍ആനിക നിര്‍ദ്ദേശവും അത് പാലിക്കുന്ന മുസ്ലിം സ്ത്രീയുമാണ്. ഈ ഡ്രസ്സ്‌കോഡ് നിര്‍ദ്ദേശിച്ചത് സ്ത്രീവിദ്വാശം കൊണ്ടോ, പുരുഷമേതാവിത്വ സ്വാധീനമോ?.. അതോ ആ നിര്‍ദ്ദേശങ്ങളില്‍ സ്ത്രീക്ക് ഗുണകരമായ എന്തെങ്കിലും കാര്യമതിലുണ്ടോ? (ഇസ്ലാമൊഴികെ ഏതെങ്കിലും ദര്‍ശനങ്ങള്‍ക്ക് എന്തെങ്കിലും വ്യക്തമായ ഡ്രസ്സ്‌കോഡ് നിര്‍ദ്ദേശമുള്ളതായറിയില്ല. അതിനെ കുറിച്ച് വ്യക്തമായി ധാരണയുള്ളവര്‍ ആ അറിവ് പങ്ക് വെക്കാന്‍ താല്‍പര്യപ്പെടുന്നു.) ഇത്തരം വിമര്‍ശനങ്ങളില്‍ സ്ത്രീകളോടുള്ള താല്‍പര്യം എത്രയാണ്. അതോ അതിനു പിന്നില്‍ എന്തെങ്കിലും ഒളിഞ്ഞിരിക്കുന്ന അജണ്ടകളുണ്ടോ?) പരിശോദിക്കേണ്ടതാണ്.
ആധുനിക സ്ത്രീ എന്ത് എപ്പോള്‍ എങ്ങനെ ധരിക്കണമെന്ന് തീരുമാനിക്കുന്നത് ആരാണ്?. അതില്‍ സ്ത്രീകളുടെ പങ്ക് എത്രയാണ്?. മലയാളമങ്കമാരുടെ ചുരി ദാറുകളും മറ്റു ഫാഷന്‍ വസ്ത്രങ്ങളും പലപ്പോഴും അറിയപ്പെടുന്നത് ഏതെങ്കിലും പുതിയ ചലചിത്രങ്ങളുടെ പേരിലാണ്. ആ ചലച്ചിത്രങ്ങള്‍ മുഴുവന്‍ സംവിധാനവും നിര്‍മ്മാണവും വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നത് പുരുഷന്‍മാര്‍ മാത്രമാണ്. അത്തരം വേഷങ്ങളുടെ ഓരോ തൊങ്ങലും ഞൊറിയും തീരുമാനിക്കുന്നത് പുരുഷ മനശാസ്ത്രം കൃത്യമായി അറിയുന്ന പുരുഷന്‍ തന്നെയാണ്. അതിലൂടെ അവര്‍ ലക്ഷ്യമിടുന്നത് പുരുഷപ്രേക്ഷകനെ നിര്‍വൃതിപ്പെടുത്തുക എന്നത് തന്നെയാണ്. അറിഞ്ഞോ അറിയാതയോ പുരുഷന്റെ ആ ലക്ഷ്യ സക്ഷാല്‍കാരത്തിന്റെ ഇരകളാവുകയാണ് നാം.
വര്‍ഷങ്ങള്‍ക്കു മ ഉമ്പ് വായിച്ചു പോയ ഒരു സര്‍വ്വേ റിപ്പോര്‍ട്ട് ഓര്‍മ വരികയാണ്. ലോകത്ത് ജോലി ചെയ്യുന്ന സ്ത്രീകളില്‍ മഹാഭൂരിപക്ഷവും സേല്‍സ്‌ഗേള്‍സ്, റിസപ്ഷനിസ്റ്റു, സെക്രട്ടറി (മലയാളികള്‍ക്ക് പരിജയമുള്ള സെക്രട്ടറിയല്ല പുറത്തുള്ള സെക്രട്ടറി കേരളത്തിലെ റിസപ്ഷനിസ്റ്റ് തന്നെ) സ്റ്റെനോ നേഴ്സ് തുടങ്ങിയ മേഖലയിലാണ്. പ്രത്യേകിച്ച് അമേരിക്കയിലും യുറോപ്പിലും സൗദി ഒഴികെ ഗള്‍ഫ് രാജ്യങ്ങളിലും.. മുതലാളിത്വം സ്വാദീനം ചെലുത്ത എല്ലാ സ്ഥലങ്ങളിലും കേരളത്തിലും ഇന്ത്യയിലും സ്ഥിതി അല്പം ഭേദമാണ്. ഇവിടെ സ്ത്രീകള്‍ക്ക് അല്പം കൂടി മെച്ചപ്പെട്ട സസ്തികകളില്‍ ജോലി ലഭിക്കുന്നുണ്ട്. എന്ത് കൊണ്ട് സ്ത്രീകളെ ഇത്തരം ജോലികളില്‍ കൂടുതല്‍ വിന്യസിക്കുന്നു. എന്തെ അവരെ തന്നെ വേഷംകെട്ടിച്ചു കസ്റ്റമറെ സ്വീകരിക്കാനിരുത്തണം. അത്തരം ജോലിക്കെന്തേ ആണുങ്ങളെ പറ്റില്ലേ?. ഒരു മാനേജറോ അകൌണ്ടന്റോ ആയി പെണ്ണിന് ജോലി നല്കിക്കൂടെ?.
സ്ത്രീകളുടെയും പുരുഷന്റെയും ജോലിസ്തലങ്ങളിലെ യുണിഫോം പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. മിക്കവാറും പുരുഷന് പേന്റ്സും ഫുള്‍സ്ലീവ് ഷര്‍ട്ടും ടൈയും ഷൂവും എല്ലാം ചേര്‍ന്ന് മുഖവും മുന്‍കയ്യും ഒഴികെ സകലതും മറക്കേണ്ടതുണ്ട്. പെണ്ണിനോ ടൈറ്റ്ഫിറ്റ് മിനിസ്കെര്‍ട്ടും മാറും, വയറും തുറന്നിടുന്ന ടോപും. ഇങ്ങനെ പെണ്ണിനെ വേഷം കേട്ടിക്കുന്നതാര്?. ഇത്തരം ജോലിയും വേഷവും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ടോ?... ഇതിന്റെ യൊക്കെ പിന്നില്‍ ആരുടെയെങ്കിലും ബുദ്ധിയും മറ്റെന്തെങ്കിലും ലക്ഷ്യവുമുണ്ടോ?..
കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ജോലിലഭിച്ച അഭ്യസ്തവിദ്ധ്യയായ ഒരു പെണ്‍കുട്ടിക്ക് തന്റെ ആത്മാഭിമാനവും സൌന്ദര്യവും സ്ത്രീത്വവും തൊഴില്‍ ദാദാവിന്റെ കച്ചവടവിപുലീകരണത്തിനു നല്‍കാന്‍ വേഷം കെട്ടാന്‍ തയ്യാറല്ല എന്ന ഒരൊറ്റക്കാരണത്താല്‍ ജോലി ലഭിക്കാതെ പോയി? .. ഇത് ഒരൊറ്റപ്പെട്ട സംഭവമല്ല. പക്ഷെ ആത്മാഭിമാനമുള്ള സ്ത്രീ ഇത് വിവാദമാക്കാനും മിനക്കെടില്ല.അത് കൊണ്ട് തന്നെ പുറംലോകമറിയില്ല
എന്തെ സ്ത്രീസ്വാതന്ത്ര്യത്തെ കുറിച്ച് നായികക്ക്നാല്‍പത്‌വട്ടം ബഹളം വെക്കുന്ന ഫെമിനിസ്റ്റുകളും പുരോഗമന(!?)വാദികളും ഇത്തരം സ്ത്രീ പീഡനങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. ഇവരെല്ലാം ഏതെങ്കിലുമെന്തെങ്കിലും സ്വാര്‍ത്ഥ താല്പര്യത്തിനു വേണ്ടി പെണ്‍പക്ഷത്തുന്ന്നു പെണ്ണിനെ ചൂഷണംചെയ്യാനും പീഡിപ്പിക്കാനും കൂട്ടുനില്‍ക്കുന്നു എന്ന് വിലയിരുത്തിയാല്‍ അവരെ കുറ്റം പറയാവതല്ല.
ചിത്രം വ്യക്തമാണ് സ്ത്രീ സൌന്ദര്യം വിറ്റെങ്കിലും നമ്മുടെ ലാഭം കൂട്ടണം. അതിനു വിലങ്ങുള്ളതെല്ലാം എതിര്‍ക്കപ്പെടണം. 'ലാഭം അതെല്ലേ എല്ലാം' മുതലാളിത്വത്തിന്റെ ലക്‌ഷ്യം ലാഭം മാത്രമാണ് അതിനുള്ള വഴികള്‍ എന്തായാലും... ഇവിടെയാണ് ഖുര്‍ആനിക നിര്‍ദ്ദേശങ്ങളും അതിനനുസരിച്ച മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണയും പ്രതിക്കൂട്ടില്‍ കയറ്റപ്പെടുന്നത്. ചില യുറോപ്യന്‍ നാടുളില്‍ (ഫ്രാന്‍സില്‍ തുടക്കം) സ്ത്രീകള്‍ക്ക് സ്വന്തം വേഷം തിരഞ്ഞെടുക്കാനുള്ള അവകാശം പോലും നിയമ മുഖേനെ നിഷേധിക്കപ്പെടുന്നു . ഇതിന്റെ ചില പതിപ്പുകള്‍ കേരളത്തിലും നടന്നിരുന്നു എന്നത് മറക്കുന്നില്ല. അവിടെ സ്ത്രീകള്‍ക്ക് ഇസ്ലാമിക വേഷം ധരിക്കാനുള്ള അവകാശം നിയമം മുഖേനെ നിഷേധിച്ചിരിക്കുന്നു. എന്നിട്ടവര്‍ തന്നെ മനുഷ്യാവകാശത്തെ കുറിച്ചുംസ്ത്രീസ്വാതന്ത്ര്യത്തെ കുറിച്ചും ഗീര്‍വാണം മുഴക്കുന്നു!!... ഈ ഫ്രാന്‍സിന്റെ പ്രഥമ പുരുഷനും പ്രഥമ(രണ്ടാം)വനിതയും ഭാരത സന്ദര്‍ശനവേളയില്‍, ആ സ്ത്രീയും തലമറച്ചു അജ്മീര്‍ യാറത്തില്‍ പോയതിന്റെ ഫോട്ടോ എല്ലാ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചത് നാം കണ്ടതാണ്.
സ്ത്രീകള്‍ അവരുടെ സൗന്ദര്യവും ലാവണ്യവും തുറന്നു കാട്ടുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ?.. ഏഴാം നൂറ്റാണ്ടില്‍ ജീവിച്ച ഒരു അപരിഷ്ക്രിതനായ കാട്ടറബി (നഊദു ബില്ലാഹ്) അന്നത്തെ സാമൂഹ്യ വ്യവസ്ഥക്ക് യോജിച്ച ഒരു കാടന്‍ നിയമം കൊടുന്നത് ഏറെ പുരോഗമിച്ച ആധുനിക സമൂഹത്തില്‍ നടപ്പിലാകണം എന്ന് വാശി പിടിക്കുന്ന ഇസ്ലാമിക മത മൌലികവാദികളല്ലേ പുരോഗതിയുടെയും സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും ശത്രുക്കള്‍.
ചര്‍ച്ച തുടരാം
ഈ പോസ്റ്റിന്റെ രണ്ടാം ഭാഗം ഇവിടെ
53 comments:
ചില കാര്യങ്ങൾ സൂചിപ്പിക്കേണ്ടിയിരിക്കുന്നു. സൗദിയിൽ നിന്നും യൂറോപ്പിലേക്ക് പോകുന്ന വിമാനങ്ങളിൽ ആദ്യം കറുത്ത വസ്ത്രം ഊരിയെറിയുന്നവർ സൗദി സ്ത്രീകളാണ്. അതിനുള്ളിൽ അവരുടെ വസ്ത്രം യൂറോപ്പ്യൻ സ്ത്രീകലുടെ അനുകരണവുമാണ്. (ഇതൊരു സാമാന്യവല്കരണമല്ല)
ലാഭത്തിനെ എന്തിനാണ് മുസ്ലിംഗൾ എതിർക്കുന്നത് എന്ന് മനസ്സിലാവുന്നില്ല
ലാഭത്തിനെ എന്തിനാണ് മുസ്ലിംഗൾ എതിർക്കുന്നത് എന്ന് മനസ്സിലാവുന്നില്ല
സ്ത്രീ സ്വാതന്ത്രം എന്നാല്‍ തുണി അഴിച്ചു അവള്‍ക്കു അവളെ അഴിഞ്ഞാടാന്‍ വിടുകയാണ് എന്ന് കരുതുന്ന വിവരദോഷികള്‍ ...
ലേഖനം നന്നായി.. സ്ത്രീകള്‍ എന്നാല്‍ മുസ്‌ലിം സ്ത്രീകള്‍ എന്നുമാത്രമായി ചുരുങ്ങിയിരിക്കുന്നു ചര്‍ച്ചകള്‍.
"ചിത്രം വ്യക്തമാണ് സ്ത്രീ സൌന്ദര്യം വിറ്റെങ്കിലും നമ്മുടെ ലാഭം കൂട്ടണം. അതിനു വിലങ്ങുള്ളതെല്ലാം എതിര്‍ക്കപ്പെടണം."
അതെ അതുതന്നെയാണ് സംഭവിക്കുന്നത്. ഇതിനെ എതിര്‍ക്കുന്നവരെ ഗുഹാവാസികള്‍ ആയും പിന്തിരിപ്പന്മാര്‍ ആയും മുദ്രകുത്തുന്നു.
"നിങ്ങള്‍ ഈ നൂറ്റാണ്ടില്‍ അല്ലേ ജീവിക്കുന്നത്?" എന്ന് ചിലര്‍ ചോദിക്കുന്നു...നൂറ്റാണ്ടുകള്‍ കഴിയുമ്പോള്‍ ഉടുതുണിയുടെ അളവ് കുറക്കെണ്ടതുണ്ടോ ???
ഇവിടെ "ലാഭത്തെയല്ല എതിര്‍ക്കുന്നത്" എന്ന് പോലും ചിലര്‍ക്ക് തിരിച്ചറിയാന്‍ പോകാതെ കഴിയുന്നത് കഷ്ടമാണ്. ലാഭത്തിനായി സ്ത്രീ ശരീരത്തെ ഉപയോഗിക്കുന്നതിനെയാണ് വിമര്‍ശിക്കുന്നത്. ഇതിന് നിന്ന് കൊടുക്കുന്ന സ്ത്രീകള്‍ പോലും ശരീരം വില്‍പ്പന ചരക്ക് ആക്കി മാറ്റുന്നതിനെതിരേ ഘോര ഘോരം പ്രസംഗിക്കുന്നു....
വിശദമായ പോസ്റ്റ്...
തുടരുക....
സ്ത്രി സ്വാതന്ത്രത്തെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചും നടന്ന ചര്‍ച്ച വായിച്ചു മനസിലാകാത്ത ചില ഭാഗങ്ങള്‍ ആദ്യം തന്നെ കുറിക്കട്ടെ . ഏഴാം നൂറ്റാണ്ടിലെ കാട്ടറബി എന്ന പ്രയോഗം മനസിലായില്ല. സ്ത്രിപക്ഷവാദികളുടെ ചില പരാമര്‍ശങ്ങള്‍ ഗൗരവവായി ചര്‍ച്ച ചെയ്യുവാന്‍ പോലുമില്ലാത്തതാണന്ന് ആദ്യമേ അറിയിക്കട്ടെ.എന്ന്് മുതല്‍ ഫെമിനിസം ചര്‍ച്ചയായിട്ടുണ്ടോ അന്നെല്ലാം ഉയരുന്ന ചര്‍ച്ചയാണ് പുരുഷ മേധാവിത്വം. ആനുംഗിഷികമായി പറഞ്ഞുകൊള്ളട്ടെ വിശുദ്ധ ഖുര്‍ാന്‍ സമൂഹത്തിില്‍ പുരുഷനാണ് മേധാവിത്വം നല്‍കിയിരിക്കുന്നത്.അതില്‍ ജൈവപരമായ ഒരു ഘടകം തന്നെ സംവിധാനിച്ചിരിക്കുന്നു.
സ്ത്രി സ്വാതന്ത്രത്തെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചും നടന്ന ചര്‍ച്ച വായിച്ചു മനസിലാകാത്ത ചില ഭാഗങ്ങള്‍ ആദ്യം തന്നെ കുറിക്കട്ടെ . ഏഴാം നൂറ്റാണ്ടിലെ കാട്ടറബി എന്ന പ്രയോഗം മനസിലായില്ല. സ്ത്രിപക്ഷവാദികളുടെ ചില പരാമര്‍ശങ്ങള്‍ ഗൗരവവായി ചര്‍ച്ച ചെയ്യുവാന്‍ പോലുമില്ലാത്തതാണന്ന് ആദ്യമേ അറിയിക്കട്ടെ.എന്ന്് മുതല്‍ ഫെമിനിസം ചര്‍ച്ചയായിട്ടുണ്ടോ അന്നെല്ലാം ഉയരുന്ന ചര്‍ച്ചയാണ് പുരുഷ മേധാവിത്വം. ആനുംഗിഷികമായി പറഞ്ഞുകൊള്ളട്ടെ വിശുദ്ധ ഖുര്‍ാന്‍ സമൂഹത്തിില്‍ പുരുഷനാണ് മേധാവിത്വം നല്‍കിയിരിക്കുന്നത്.അതില്‍ ജൈവപരമായ ഒരു ഘടകം തന്നെ സംവിധാനിച്ചിരിക്കുന്നു.
സ്ത്രീകളുടെ വസ്ത്ര വിഷയത്തിൽ പലസമൂഹത്തിലെന്ന പോലെ മുസ്ലിംങ്ങൾ ഡ്രസ്സ് കോഡ് പിന്തുടരുന്നത് വിശ്വാസത്തിന്റെ ഭാഗമായിട്ടാണ്. മുസ്ലിംസ്ത്രീകളും കന്യാസ്ത്രീകളും സന്യാസിനിമാരും ശരീരം മറക്കുന്നത് വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെ ഭാഗമായിട്ടാണ്. അതിലാണ് പൊതു സമൂഹത്തിന് നന്മയുള്ളതും...
"ആനുംഗിഷികമായി പറഞ്ഞുകൊള്ളട്ടെ വിശുദ്ധ ഖുര്‍ാന്‍ സമൂഹത്തിില്‍ പുരുഷനാണ് മേധാവിത്വം നല്‍കിയിരിക്കുന്നത്.അതില്‍ ജൈവപരമായ ഒരു ഘടകം തന്നെ സംവിധാനിച്ചിരിക്കുന്നു."
ഇതിലുള്ള ജൈവപരമായ ഘടകം എന്താണ്? ബലം ആണോ? എങ്കിൽ തിമിംഗലങ്ങളായിരുന്നില്ലേ ലോകം ഭരിക്കേണ്ടിയിരുന്നത്?
ഒരു കാലത്ത് മനുഷ്യന്‍ വസ്ത്രം ധരിച്ചിരുന്നത് അവരുടെ ശരീരം മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശന വസ്തുവായി കാണാതിരിക്കാനായിരുന്നു.ഇന്നു വത്രം ധരിക്കുന്നവര്‍ എത്രകണ്ട് അവരുടെ മേനിയഴക് മറ്റുള്ളവരുടെ മുന്നില്‍ പ്രദര്ഷിപ്പികാന്‍ കഴിയും എന്നു ചിന്തിക്കുന്നവരാണ് .പ്രതേകിച്ചു സ്ത്രീകള്‍ ......ചര്‍ച്ച തുടരട്ടെ ആശംസകള്‍
എല്ലാം തുറന്നു എതിര്‍ക്കാന്‍ മനസ്സ് അനുവദിക്കുന്നില്ല എങ്കിലും ചിലതെല്ലാം പറയാതിരിക്കാന്‍ പറ്റുമോ ? ഇവിടെ ഒന്നാമതായി സൂചിപ്പിക്കാനുള്ളത് സ്ത്രീ എന്നു കേള്‍ക്കുമ്പോഴേക്കും അവളുടെ ഡ്രസ്സിനെയും അവളുടെ ശാരീരിക പ്രത്യേകതകളെയും മനസ്സിലാക്കാതെ എടുത്തു ചാടി പ്രതികരിക്കുന്നതില്‍ എന്തര്‍ത്ഥം ! സ്ത്രീയെ അമ്മയായും സഹോദരിയായും കാമുകിയായും ഭാര്യയായും സങ്കല്പ്പിക്കുന്നതും അത് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ എത്തിക്കുന്നതും സ്ത്രീ ഒരു കമ്പോള വസ്തു എന്നു കരുതിയല്ല എന്നു കൂടി മനസ്സിലാക്കിയാലും !! പുരുഷ മേധാവിത്വം എന്നു പറഞ്ഞു ആക്രോശം നടത്തുന്നവര്‍ പ്രകൃതി നിയമത്തെ പോലും വളചോടിക്കുന്നുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു ! പുരുഷന്റെ അസന്മാര്‍ഗ്ഗിക ജീവിത രീതികള്‍ തികച്ചും വിമര്‍ശന വിധേയം തന്നെ ! പുരുഷന്റെ കാടത്തം നിറഞ്ഞ ലൈംഗിഗ അതി പ്രസരം സമൂഹ തിന്മക്കു കുടപിടിക്കുന്ന ലക്ഷണം തന്നെ എന്നാല്‍ പുര്ഷ ഡ്രസ്സ്‌കൊട് കണ്ടു ആര്‍ത്തി പൂണ്ടാണോ മഹാമാങ്കമാര്‍ കാന്ത ശക്തികള്‍ ആവുന്നതും --അന്തിയുറങ്ങുന്ന പുരുഷ മോഹങ്ങളേ ത്രസിപ്പിക്കുന്നതും --തികച്ചും സ്നേഹ നിരാശയുടെ കൊടുമുടികള്‍ സമ്മാനിക്കുന്ന ഈ ആധുനികതയില്‍ പെട്ട് പുരുശായസ്സുകള്‍ നശിക്കുന്നതും പൂര്‍ണ്ണ കീഴടങ്ങല്‍ നടത്തുന്നതും ഒരു പരിധിക്കപ്പുറം പഞ്ഞാരക്കിളികളുടെ ചൂളം വിളിയില്‍ കുടുങ്ങി ആവുന്നത് ഒരര്‍ത്ഥത്തില്‍ ഡ്രസ്സ് കൊടിനപ്പുറത്തു എന്തൊക്കെയോ ഉള്ളത് പോലെ തോന്നുന്നു ! പുരുഷ മേധാവിത്വം എന്നു പറഞ്ഞു കുരക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് മഹാമാങ്കമാരുടെ ഇക്കിളി കളികളും കൂടെ ഡ്രസ്സ് കൊടും ആയാല്‍ തീര്‍ത്തു നല്ല കാര്യം ! കയ്യും കാലും കണ്ണും കെട്ടിയിട്ടു കിടന്നുറങ്ങിയാല്‍ പോലും മാംസ ദാഹം തീര്‍ക്കാന്‍ കൊതിക്കുന്ന ആരാചകത്വം നിറഞ്ഞാടുന്ന ഈ പൈശാചിക ആധുനികതയില്‍ നല്ല മങ്കമാരുടെ മുന്നിലും നല്ലവരായ പുരുഷ ജനമതിനു മുന്നിലും ഒരു നിമിഷം നമസ്കാരതോടെ !!!!!!!!! ഫ്രാന്സിലെക്കും അമേരിക്കയിലേക്കും സൌടിയിലെക്കും കാട് കയറി ചിന്തിക്കാതെ """നാണം മറക്കാന്‍ ശ്രമിച്ചാല്‍ ""വളരെ നന്നായിരുന്നു !! തുടരും !!!!!
വിഷയം അതിന്റെ ഗൗരവരൂപത്തില്‍ തന്നെ വിശദീകരിക്കപ്പെട്ടിട്ടുണ്ട്.അതിനു ലേഖികയെ അഭിനന്ദിക്കുന്നു.ചൂടുള്ളതും വൈകാരികവുമായ തലങ്ങള്‍ ഇതിനുണ്ട്.അതു കൊണ്ടു തന്നെ വിഷയത്തെ സമീപിക്കുന്നവര്‍ക്ക് അവരുടെതായ കാഴ്ചപ്പാടും കാണും.വിശിഷ്യാ ഇനിന്റെ 'നഗ്ന'മായ പശ്ചാത്തലത്തില്‍.
ഇയ്യിടെ കോഴിക്കോട് പോയപ്പോള്‍ ടൗണില്‍ പ്രത്യക്ഷപ്പെട്ട 'വെള്ള'ടൂറിസ്റ്റുകളില്‍ സ്ത്രീ അല്പവസ്ത്രധാരിണിയായിരുന്നു.എല്ലാ കണ്ണുകളും സ്ത്രീയിലേക്ക് തിരിയുന്നത് നോക്കി അത്ഭുതംകൂറി നിന്ന ആ സന്ദര്‍ഭം ഓര്‍മ്മ വരികയാണ്.ഇതു തന്നെയല്ലേ സ്ത്രീ 'കമ്പോളച്ചരക്കാകു(ക്കു)ന്നതിന്റെ ഗുട്ടന്‍സ്...
പിന്നെ ഇസ്‌ലാമിക കാഴ്ചപ്പാട്.മനസ്സില്‍ മാറ്റം സംഭവിക്കുകയെന്നതാണത്.അറേബ്യന്‍ നാടുകളും ചാനലുകളും നോക്കൂ.അവരും ,ഇവരുമൊക്കെ എന്ത് വ്യത്യാസം !
മനസ്സില്‍ വിപ്ലവം സൃഷ്ടിക്കപ്പെടാതെ മാറുകയില്ല ,പുലരുകയില്ല ദൈവിക നീതി.'സ്വയം മാറാതെ ദൈവം ഒരാളെയും മാറ്റുകയില്ലെ'ന്നതാണ് വിശുദ്ധ ഖുര്‍ആന്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നതും.
ഈ ലേഖനം വായിച്ചിട്ടും അബ്സരിന്റെ ലേഖനം വായിച്ചിട്ടും എനിക്ക് ഒരു കാര്യം മനസിലായത്... ഈ അവസ്ഥ ഇനി കൂടുന്നതല്ലാതെ കുറയാന്‍ പോകുന്നില്ല.. എന്ന് തന്നെയാണ്.. സ്ത്രീ എന്നും വില്പന ചരക്കായി തന്നെ തുടരും...
അബ്സരിന്റെ പോസ്റ്റില്‍ ഞാന്‍ കമ്മന്റ് ചെയ്തിരുന്നത്.. " ഈ അവസ്ഥ മാറാന്‍ സ്ത്രീകള്‍ തന്നെ പ്രവര്‍ത്തിക്കണം എന്നാണു"
അത് തന്നെ ഇവിടെയും പറയാന്‍ ആഗ്രഹിക്കുന്നു..
പിന്നെ ഏഴാം നൂറ്റാണ്ടിലെ കാട്ടറബി എന്നുദ്ദേശിച്ചത് പ്രവാച്ചകനെയാണോ...?
ഒന്നു കൂടി പറയെണ്ടതുണ്ട്.പിശാചു ആദ്യം കൈ വെച്ചത് അവന്റെ(മനുഷ്യന്റെ ) 'നഗ്നത'യിലും 'അത്യാഗ്രഹ'തിലുമാണ്.
@charvakam ... "ആനുംഗിഷികമായി പറഞ്ഞുകൊള്ളട്ടെ വിശുദ്ധ ഖുര്‍ാന്‍ സമൂഹത്തിില്‍ പുരുഷനാണ് മേധാവിത്വം നല്‍കിയിരിക്കുന്നത്.അതില്‍ ജൈവപരമായ ഒരു ഘടകം തന്നെ സംവിധാനിച്ചിരിക്കുന്നു."
ഇതിലുള്ള ജൈവപരമായ ഘടകം എന്താണ്? ബലം ആണോ? എങ്കിൽ തിമിംഗലങ്ങളായിരുന്നില്ലേ ലോകം ഭരിക്കേണ്ടിയിരുന്നത്?
വളരെ വിചിത്രമായിരിക്കുന്നു താങ്കളുടെ കണ്ടെത്തൽ.... തിമിംഗലത്തെ മനുഷ്യ സമൂഹത്തിൽ എണ്ണുവാനുള്ള "കഴിവ്" !!!
@charvakan
സൌദിയില്‍ നിന്ന് യൂറോപ്പ് യാത്രയില്‍ സ്ത്രീകള്‍ ഹിജാബ് (കറുത്ത വസ്ത്രം) ഊരിയെറിയുന്നതിനെ കുറിച്ച് സൂചിപ്പിച്ചു.
അതും അതിലും വലുതും നടക്കും.
മുതലാളിത്വം തലയ്ക്കു പിടിച്ചവരും, മുതലാളിത്വ മസ്തിഷ്ക പ്രക്ഷാളനത്തിനു വിധേയമായി തുണിയുരിയല്‍ തങ്ങളുടെ മുഖമുദ്രയായി കാണുന്നവരും സഊദിഅറേബ്യയിലും ഉണ്ടെന്നുള്ളത് വസ്തുതയാണ്. അത് പോലെ നാസ്തിക ഭൌതിക യുക്തിവാദത്തിന്റെ ദൂഷിതസ്വാധീനവും യുറോപ്പിലും അമേരിക്കയിലും സ്ഥിരസന്ദര്‍ശകരായ അറബികളില്‍ ഉണ്ടാകും.
ഇത്തരം സുഖിയന്‍ പ്രത്യയശാസ്ത്രങ്ങളുടെ ദുസ്വധീനമാകും തന്റെ ഏറ്റവുംവലിയ സമ്പത്തായ മേനിയഴക് പുറത്തുകാട്ടി പുരുഷനെ മോഹിപ്പിക്കുന്ന താങ്കള്‍ക്ക് പരിജയമുള്ള ഈ വിഭാഗത്തെ കൊണ്ട് ഇങ്ങനെ പ്രവര്‍ത്തിപ്പിക്കുന്നത്.
സൗദി വനിതകള്‍ അങ്ങനെ ചെയ്യുന്നു എന്നത് തന്റെ സൌന്ദര്യം പുരുഷന് ചൂഷണോപാതിയാക്കാന്‍ അനുവദിച്ചു നല്‍കുന്നതിനുള്ള ന്യായീകരണമല്ല.
കച്ചവടത്തിലെ ലാഭത്തെ ആരും വിമര്‍ശിക്കുന്നില്ല. പക്ഷെ തനിക്കു ലാഭം കൊയ്യാന്‍ സ്ത്രീ സൗന്ദര്യവും മാംസവും വില്‍പനച്ചരക്കാക്കുന്നതിനെ കണ്ടില്ലെന്നു നടിക്കാന്‍ നിര്‍വ്വാഹമില്ല.
താങ്കളുടെ അടുത്ത കമന്റ് ഏതോ തെറ്റിദ്ധാരണയില്‍ നിന്നുല്‍ഭവിച്ചതാണ്. അത് ഖുര്‍ആന്‍ പഠിക്കാത്തതിന്റെ കുറവാണ്. കഴിഞ്ഞില്ല ബാക്കി പിന്നെ
തുണിയുടുക്കലും, ഉപേക്ഷിക്കലും ഓരോരുത്തരുടെയും ഇഷ്ടം.സഭ്യമായ വസ്ത്രം ധരിക്കുക എന്നതു സമൂഹത്തിനും കൂടിയുള്ള നന്മ. “ശരീരഭാഗങ്ങൾ പുറത്തു കാണിച്ചാൽ എന്താ ആകാശം ഇടിഞ്ഞു വീഴുമോ? ശരീരം കണ്ടു വല്ലതും തോന്നുന്നുണ്ടെങ്കിൽ അതു നിങ്ങൾക്കുള്ള സെക്സ് എഡ്യുക്കേഷന്റെ കുറവ് കൊണ്ടാണ്.” ഇതിന് ഉത്തരം പറഞ്ഞാൽ അവൻ സദാചാരവാദി. ഇതു ചെറിയ വിഷയമൊന്നുമല്ല.. ഒന്നിനോടൊന്ന് ബന്ധപ്പെട്ടുകിടക്കുന്നു.
ഒരു കാര്യം എല്ലാവർക്കും അറിയാം. മാന്യമായ രീതിയിൽ വസ്ത്രം ധരിക്കാതെ അല്പ്വസ്ത്രം ധരിക്കുന്നതു അത്ര നല്ല സംഭവം ഒന്നും അല്ല. അതു തുറന്നു സമ്മതിക്കാനുള്ള ഒരുതരം വിഷമം കൊണ്ടാണ് ഇത്തരം ചർച്ചകൾ തന്നെ ഉണ്ടാകുന്നതു..
@ബഷീര്‍
സ്ത്രീകളുടെ പൊതു വിഷയം തന്നെയാണ് ചര്‍ച്ച ചെയ്യുന്നത്. പക്ഷെ മുസ്ലിം സ്ത്രീയും അവളുടെ ഡ്രസ്സ്‌കോഡും വര്‍ത്തമാന കാലത്ത് ഏറ്റവും കൂടുതല്‍ വിമര്‍ശന വിധേയമായി കൊണ്ടിരിക്കുന്നത് കൊണ്ട് തന്നെ ആ ഡ്രസ്സ്‌കോഡ് പ്രത്യേകം സൂചിപ്പിച്ചു എന്ന് മാത്രം. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുന്നവര്‍ സ്ത്രീക്ക് വസ്ത്രം ധരിക്കാന്‍ പോലും അവകാശം നല്‍കാത്ത ഭരണകൂടങ്ങള്‍ക്കെതിരിലോ മാനേജ്മെന്റ്കള്‍ ക്കെതിരിലോ ഒരക്ഷരം ഉരിയാടുന്നില്ല എന്നത് എത്ര ദയനീയമല്ല.
ഈ വിഷയത്തില്‍ ഏറെ എതിര്‍പ്പുള്ളവര്‍ നാസ്തിക ഭൌതിക യുക്തിവാദികളാണെന്നത് വായനക്കാര്‍ ശ്രദ്ദിച്ചു കാണും. ഈ ലേഖനത്തിനെ ആശയപരമായി വിമര്‍ശിക്കാന്‍ ത്രാണിയും തന്റെടവുമില്ലാത്ത നാസ്തിക ഭൌതിക യുക്തിവാദത്തിന്റെ വക്താവ് ചാര്‍വാകന്‍ അദ്യകമന്റുമായി തന്നെ ചാടിവീണത് നാം കണ്ടു. വീണ്ടും അദ്ദേഹം ആശയ സംബുഷ്ടമല്ലത്ത കമന്റുമായി വന്നു. അതെ യുക്തിവാദികളെ സംബന്ധിച്ചിടത്തോളം മുതലാളിത്വത്തെക്കാളുപരി സ്ത്രീ ഭോഗയന്ത്രം മാത്രമാണ്.. അത് കൊണ്ട് തന്നെ അവരുടെ ആസ്വാദനത്തിനു വിലങ്ങു തടിയായി നില്‍ക്കുന്ന സ്ത്രീകളുടെ വസ്ത്രധാരണാ രീതികള്‍ അവര്‍ എതിര്‍ക്കും. അതിന്റെ പേര് സ്ത്രീ സ്വാതന്ത്ര്യം, ഫെമിനിസം തുടങ്ങി കടിച്ചാല്‍ പൊട്ടാത്ത പല പഥങ്ങളുമാവും. അത്തരക്കാരെ കുറിച്ച് മാനവിക വാദികള്‍ ബോധാവന്മാരാകെണ്ടിയിരിക്കുന്നു.
@acharyan
thankyou
@അബ്സര്‍
താങ്കളുടെ പോസ്റ്റിലെ ബൈജുവജനത്തിന്റെ ആദ്യ കമന്റ് തന്നെ നൂറ്റാണ്ട്മാറി ദാട്ട്രെ എന്നാണല്ലോ
കഷ്ടം നൂട്ട്ണ്ട് മാറിയാല്‍ മനുഷ്യന്റെ ജീവ ശാസ്ത്രവും രസതന്ത്രവും മാറുമെന്നു തെറ്റിദ്ധരിച്ച ......................................കള്‍
ലഭാമെന്ത് ചൂഷന്മേന്ത് എന്ന് തിരിച്ചറിയാത്ത ചാര്‍വാകന്മാരെയോര്‍ത്ത് സഹതപിക്കാം
താങ്കള്‍ നന്നായി പറഞ്ഞു
@ കൊട്ടരക്കരക്കാരന്‍
ആദ്യം താങ്കളുടെ സംശയം ഏഴാം നൂറ്റണ്ടിലെ കട്ട്രബി എന്നെഴുതിയത് (ക്ഷമിക്കുക അദ്ദേഹത്തെ അങ്ങനെയാണ് ജബ്ബാറിയന്‍ സാഹിത്യകാരന്മാര്‍ സംബോധന ചെയ്യുന്നത്)പ്രവാചകന്‍ മുത്ത് മുഹമ്മദ് മുസ്തഫ സ്വല്ലല്ലാഹുഅലൈഹിവസല്ലം തങ്ങളെ ഉദ്ദേശിച്ചാണ്.
താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ ഏറെ പ്രസക്തമാണ്.
ആ കാര്യം അടുത്ത ഭഗത് ചര്‍ച്ച ചെയ്യുന്നുണ്ട്. ആ കാര്യത്തിലെ ചര്‍വാകന്റെ കമന്റും അപ്പോള്‍ വിശദമായി ചര്‍ച്ച ചെയ്യാം
@വെഞ്ചാലി
എന്റെ പോസ്റ്റില്‍ ഒരു അപേക്ഷയുണ്ടായിരുന്നു.
താങ്കള്‍ ഡ്രസ്സ്‌കോഡുകളെ സംബന്ധിച്ച് സുചിപ്പിച്ച സ്ഥിതിക്ക്ക് താങ്കളുടെ (മറ്റു വായനക്കാരുടെയും) ശ്രദ്ദയിലെക്ക് ഒരിക്കല്‍ കൂടി രേഖപ്പെടുത്തുന്നു.
(ഇസ്ലാമൊഴികെ ഏതെങ്കിലും ദര്‍ശനങ്ങള്‍ക്ക് എന്തെങ്കിലും വ്യക്തമായ ഡ്രസ്സ്‌കോഡ് നിര്‍ദ്ദേശമുള്ളതായറിയില്ല. അതിനെ കുറിച്ച് വ്യക്തമായി ധാരണയുള്ളവര്‍ ആ അറിവ് പങ്ക് വെക്കാന്‍ താല്‍പര്യപ്പെടുന്നു.) സഹായിക്കുമെന്ന പ്രതീക്ഷയോടെ
@idasserikkaran
thankyou
@ നാസര്‍ താങ്കള്‍ നന്ന്നായി പറഞ്ഞു
ഈ വിഷയങ്ങള്‍ അടുത്ത ഭാഗത്ത് ചര്ച്ചക്കെടുക്കുന്നുണ്ട്. ഇന്ഷ അല്ലാഹ്
അത് കൊണ്ട് ഇവിടെ പ്രതികരിക്കുന്നില്ല. താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു.
തുടര്‍ന്നെഴുതുമെന്ന പ്രതീക്ഷയോടെ
@മുഹമ്മദ് ഇരിമ്ബ്ലിയം
"എല്ലാ കണ്ണുകളും സ്ത്രീയിലേക്ക് തിരിയുന്നത് നോക്കി അത്ഭുതംകൂറി നിന്ന ആ സന്ദര്‍ഭം ഓര്‍മ്മ വരികയാണ്."
ഇതില്‍ അത്ഭുതം കൂറേണ്ടതായൊന്നുമില്ല.. സ്വാഭാവികം മാത്രമാണ്.
ടി വി ചാനലുകള്‍ ലോകത്തെവിടെയായാലും നയം ഒന്ന് തന്നെയല്ലേ. ചില അപവാദങ്ങള്‍ ഉണ്ടെങ്കിലും. വാര്‍ത്ത ചാനലുകളടക്കം മാര്‍ക്കറ്റിനേ സ്നിഗ്തമാക്കാനുള്ള എല്ലാ ചേരുവകളും അവയിലുണ്ടാവുന്നതും സ്വാഭാവികം
@khaadu
താങ്കളുടെ ഈ ("അബ്സരിന്റെ പോസ്റ്റില്‍ ഞാന്‍ കമ്മന്റ് ചെയ്തിരുന്നത്.. " ഈ അവസ്ഥ മാറാന്‍ സ്ത്രീകള്‍ തന്നെ പ്രവര്‍ത്തിക്കണം എന്നാണു"") നിര്‍ദ്ദേശത്തിനു താഴെ എന്റെ കൂടി കയ്യൊപ്പ്
ഇതിലുള്ള ജൈവപരമായ ഘടകം എന്താണ്? ബലം ആണോ? എങ്കിൽ തിമിംഗലങ്ങളായിരുന്നില്ലേ ലോകം ഭരിക്കേണ്ടിയിരുന്നത്?
വളരെ വിചിത്രമായിരിക്കുന്നു താങ്കളുടെ കണ്ടെത്തൽ.... തിമിംഗലത്തെ മനുഷ്യ സമൂഹത്തിൽ എണ്ണുവാനുള്ള "കഴിവ്" !!!
അപ്പോൾ മനുഷ്യരിൽ പുരുഷനെ അധികാരിയാക്കുന്ന ആ ജൈവപരമായ ഘടകം എന്താവും എന്ന് താങ്കൾ വിശദീകരിച്ചില്ല.
"സൌദിയില്‍ നിന്ന് യൂറോപ്പ് യാത്രയില്‍ സ്ത്രീകള്‍ ഹിജാബ് (കറുത്ത വസ്ത്രം)....."
ഇത് സൂചിപ്പിക്കുന്നത് 1500 കൊല്ലത്തെ നിങ്ങളുടെ ക്ളാസ് അതിന്റെ ജന്മനാട്ടിൽ പോലും പരാജയമായിരുന്നു എന്നാണ്. പിന്നെ നിങ്ങൾ ആരെയാണ് പഠിപ്പിക്കാൻ പോകുന്നത്? ചില ജന്മവാസനകളുണ്ട്. അത് കറുത്തതുണിയിട്ട് മായ്ച്ചു കളയാമെന്നു കരുതുന്നത് അസംബന്ധമാണ്. കച്ചവടത്തിലെ ലാഭമല്ല പ്രശ്നം അതിൽ ഉൾചേർന്നിട്ടുള്ള സ്ത്രീയുടെ സൗന്ദര്യത്തിന്റെ അംശമാണ് പ്രശ്നം. നോക്കൂ സ്ത്രീ എന്നുപറയുന്നത് ഈ സമൂഹത്തിന്റെ ഭാഗമാണ് അങ്ങനെയെങ്കിൽ അവളുടെ അംശങ്ങൾ പലതരത്തിലും ഉത്പാദനത്തിന്റേയും അതോടൊപ്പം ലാഭത്തിന്റേയും ഭാഗമാവുക തന്നെ ചെയ്യും. പിന്നെ ചിലർക്ക് സ്ത്രീകളുടെ ലോകവും പുരുഷന്റെ ലോകവും രണ്ട് ‘വാട്ടർ റ്റൈറ്റ് കമ്പാർറ്റ്മെന്റാക്കിയാലെ’ സമാധാനം വരൂ.
"jafu jailab...ഇതിന് ഉത്തരം പറഞ്ഞാൽ അവൻ സദാചാരവാദി. ഇതു ചെറിയ വിഷയമൊന്നുമല്ല.. ഒന്നിനോടൊന്ന്.."
ഇവിടെ പ്രശ്നം കേവല വസ്ത്രത്തിന്റേതല്ല, മറിച്ച് അത് ധരിക്കാനുള്ള സ്വാതന്ത്ര്യത്തിന്മേൽ ചിലർ പരിണാമ വിധയമാകാത്ത സദാചാരത്തിന്റെ പുതപ്പിട്ടു നടത്തുന്ന കയ്യേറ്റത്തിന്റേതാണ്.
(Subeida ലഭാമെന്ത് ചൂഷന്മേന്ത് എന്ന് തിരിച്ചറിയാത്ത ചാര്‍വാകന്മാരെയോര്‍ത്ത് സഹതപിക്കാം)
ലാഭം തന്നെ ഒരു ചൂഷണമാകുന്നു എന്ന് അങ്ങേക്ക് അറിയാതെ പോയല്ലോ?
@ചാര്‍വാകന്‍
"അപ്പോൾ മനുഷ്യരിൽ പുരുഷനെ അധികാരിയാക്കുന്ന ആ ജൈവപരമായ ഘടകം എന്താവും എന്ന് താങ്കൾ വിശദീകരിച്ചില്ല."
'ഇതിനോടുള്ള പ്രതികരണം കൊട്ടാരക്കരക്കാരന്‍ താഹിര്‍ എസ് എം നടത്തിക്കൊള്ളും എന്ന് പ്രതീക്ഷിക്കുന്നു. സ്ത്രീയും പുരുഷനും എന്ത് കൊണ്ട് വസ്ത്രധാരണത്തില്‍ വ്യത്യസ്തനാകണമെന്നു ഇന്ഷഅല്ലഹ് അടുത്തൊരു പോസ്റ്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കരുതുന്നത് കൊണ്ട് ഇവിടെ അത് പ്രതിപാതിക്കുന്നില്ല.
"ഇത് സൂചിപ്പിക്കുന്നത് 1500 കൊല്ലത്തെ നിങ്ങളുടെ ക്ളാസ് അതിന്റെ ജന്മനാട്ടിൽ പോലും പരാജയമായിരുന്നു എന്നാണ്."
താങ്കള്‍ വലിയ തെട്ടിദ്ധാരണയിലാണെന്നു തോന്നുന്നു. താങ്കളുടെ നാമത്തില്‍ നിന്നും താങ്കളുടെ ബ്ലോഗ് പോസ്റ്റുകളില്‍ നിന്നും താങ്കളെ വിലയിരുത്തിയെടത്തോളം താങ്കള്‍ ഒരു നാസ്തിക ഭൌതിക യുക്തിവാദിയെന്ന് മനസ്സിലാകുന്നു. മുന്‍ പോസ്റ്റുകളില്‍ നിങ്ങളുടെ നിലപാടുകളെ വിലയിരുത്തിയിട്ടുണ്ട്. പക്ഷെ ഈ പോസ്റ്റില്‍ അത്തരം ചര്‍ച്ചയല്ല നടക്കുന്നത്. ഇവിടെ വസ്ത്രം ധരിക്കാന്‍ സ്ത്രീക്ക് അനുവാദവും അവകാശവും നല്‍കാത്ത സ്ത്രീപീഡക സാമൂഹ്യസാഹചര്യം വിലയിരുത്തുകയാണ്. അതില്‍ സ്ത്രീകളെ ഭോഗയന്ത്രം മത്രമായികാണുന്ന നാസ്തിക ഭൌതിക യുക്തിവാദികള്‍ക്കും മുതലാളിത്വത്തിന്റെ വക്താക്കള്‍ക്കും അസഹിഷ്ണുതയുണ്ടാക്കുന്നത് മനസ്സിലാകും.
മുതലാളിത്വത്തിന്റെ വക്താക്കളായി പച്ചക്ക് പുറത്താരുമില്ലാത്തത് കൊണ്ട് അതിനെ ന്യായീകരിക്കാനും ആരുമുണ്ടാവില്ല. എന്നാല്‍ നാസ്തിക ഭൌതിക യുക്തിവാദികളുടെ ഭാഗത്ത് നിന്ന് ഏത് മനുഷ്യാവകാശ ലംഘനത്തെയും ന്യായീകരിക്കുന്ന ഒരു കൂട്ടം രംഗത്തുണ്ട്. എന്ന് കരുതി അത്തരം കാര്യങ്ങള്‍ പറയാതിരിക്കാന്‍ പറ്റില്ലല്ലോ. 'നിങ്ങളുടെ പോത്ത് വിറളി പിടിക്കും എന്ന്കരുതി എനിക്കെന്റെ കുട തുറക്കാതിരിക്കാന്‍ പറ്റില്ലല്ലോ.' സ്ത്രീപീഡനവും അവകാശനിഷേധങ്ങളും ചൂണ്ടിക്കാട്ടിയത് താങ്കളെ വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു. പക്ഷെ ഇത് തുടരാതിരിക്കാന്‍ നിര്‍വ്വാഹമില്ല. ഒരിക്കല്‍ കൂടി ക്ഷമചോദിക്കട്ടേ.
ചാര്‍വാകന്‍ താങ്കള്‍ ചര്‍ച്ചയില്‍ സൗദിഅറേബ്യന്‍ സ്ത്രീകളെ എടുത്തിട്ടതെന്തുകൊണ്ടെന്നു കൃത്യമായറിയാം. അതിനു മുമ്പ് താങ്കളുടെ ശ്രദ്ധക്ക് ഇസ്ലാം ഏതെങ്കിലും പ്രദേശത്ത് അതനുസരിച് ജീവിക്കുന്നുണ്ടോ ഇല്ലേ എന്നനിലയില്‍ വിലയിരുത്തേണ്ടതില്ല അതനുസരിക്കുന്ന ഒരു വ്യക്തിയാണെങ്കിലും അതിനു നിലനില്‍പുണ്ട്, ഒരു കുടുംബം അനുവര്‍ത്തിക്കുന്ന കുടുംബമായി, അങ്ങനെ സമൂഹം, പ്രദേശം, രാഷ്ട്രം അങ്ങനെ അങ്ങനെ പോവും, കൂട്ടത്തില്‍ ന്യൂനപക്ഷം, അല്ലെങ്കില്‍ ഭൂരിപക്ഷം, അതുമല്ലെങ്കില്‍ മുഴുവന്‍ ആ ആദര്‍ശത്തില്‍ നിന്ന് പുറത്തു പോകും അല്ലെങ്കില്‍ ഭാഗികമായി അംഗീകരിക്കും. ആചരിക്കും ഇതൊന്നും സ്ത്രീ പീഡനത്തിനും, അവകാശ നിഷേധത്തിനും ന്യായീകരണമല്ല എന്നെങ്കിലും തിരിച്ചറിയുക.
ഒരിക്കല്‍ ശ്രീ കലാനാതനോട് കേരളത്തിലെ യുക്തിവാദികള്‍ മാത്രമായി മനുഷ്യകുലത്തിനുപകാരപ്പെടുന്ന എന്തെങ്കിലും നല്ല കാര്യം ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചതിനു അദ്ദേഹം പറഞ്ഞ മറുപടി മുസ്ലിംകള്‍ നാല് പെണ്ണ് കെട്ടുന്നില്ലേ എന്ന മറുചോദ്യമാണ് മറുപടിയായി നല്‍കിയത്. ഇത്തരം പ്രതികരണങ്ങള്‍ക്ക് ഞങ്ങളുടെ മലപ്പുറം ഭാഷയില്‍ ഒരു ഉദാഹരണമുണ്ട്. ഉപ്പ്മാങ്ങ എന്ന് പറഞ്ഞാല്‍ കുന്തം എന്ന് പറഞ്ഞിട്ട് കാര്യമില്ല.
മറുപടി ആയി എന്ന് പറഞ്ഞവന് സമാധാനിക്കാം. പക്ഷെ ബുദ്ധിയുള്ളവര്‍ അംഗീകരിക്കില്ല എന്ന് മാത്രം.
"പിന്നെ നിങ്ങൾ ആരെയാണ് പഠിപ്പിക്കാൻ പോകുന്നത്? "
ആരെയും പഠിപ്പിക്കാന്‍ ഉദ്ദേശമില്ല. അതെന്റെ ലക്ഷ്യവുമല്ല. അറിയാനും വീണ്ടും വീണ്ടും വീണ്ടും അറിയാനും അല്‍പമെന്തെങ്കിലും അറിയിക്കാനുമുള്ള പരിശ്രമം മാത്രമാണിതെന്ന് സവിനയം തര്യപ്പെടുത്തട്ടെ
"(Subeida ലഭാമെന്ത് ചൂഷന്മേന്ത് എന്ന് തിരിച്ചറിയാത്ത ചാര്‍വാകന്മാരെയോര്‍ത്ത് സഹതപിക്കാം)
ലാഭം തന്നെ ഒരു ചൂഷണമാകുന്നു എന്ന് അങ്ങേക്ക് അറിയാതെ പോയല്ലോ?"
ലാഭം ചൂഷണമാണെന്ന കണ്ടുപിടുത്തം
അതിനോട് പ്രതികരിക്കാന്‍ എന്റെ നിഘണ്ടുവില്‍ വാക്കുകളില്ല.
താങ്കള്‍ ആ പഴയ മാര്‍ക്സിയന്‍ എക്ണോമിയില്‍ കടിച്ചു തൂങ്ങുന്നു എന്ന് തോന്നുന്നു. ലോകത്ത് ഇന്ന അതിന്റെ പ്രേതം മാത്രമേ നിലവിലുള്ളൂ എന്ന് തിരിച്ചറിയുക.
ഈ വിഷയത്തില്‍ പാഥ്ഫൈന്റര്‍ ക്ഷമിക്കു സഹോദരീ...................എന്ന പോസ്റ്റിലിട്ട കമന്റ് ഇവിടെ പേസ്റ്റ് ചെയ്യുന്നു.
സ്ത്രീകളുടെ വസ്ത്രധാരണ വിഷയത്തിൽ വളരെ വ്യക്തമായ കാഴ്ചപ്പാടാണു ഇസ്ലാമിനുള്ളത്. സ്ത്രീയെ സൃഷ്ടിച്ചത് തന്നെ വളരെ ആകർഷണീയ രൂപത്തിലാണു, അവളുടെ മുടി മുതൽ പെരുവിരലുകൾ വരെ വളരെ ആകർഷകമായതിനാലാണു അവളെ പൂർണ്ണമായി കാണാൻ പാടില്ലാത്ത പുരുഷന്മാർ കാണാതെ അവളുടെ മറക്കേണ്ട ഭാഗങ്ങൾ മറക്കപ്പെടണമെന്ന് ഇസ്ലാം നിഷ്ക്കർഷിക്കുന്നത്. അത് പുരുഷ മേധാവിത്തം തെളിയിക്കാനല്ല, മറിച്ച് ഒരു സ്ത്രീയെ എങ്ങനെയെല്ലാമോ സം രക്ഷിക്കപ്പെടണം എന്ന് സൃഷ്ടാവിനു തന്നെ നിർബ്ബന്ധം ഉണ്ട്. എന്നാൽ, പുരുഷനെ പ്രത്യക്ഷത്തിൽ അവൻറെ മുട്ടിനു താഴെയും, പൊക്കിളിനു മുകളിലും കണ്ടാൽ അത്ര ആകർഷിക്കപ്പെടുന്നില്ല.
എന്നാൽ, ആധുനിക യുഗത്തിൽ കച്ചവട കണ്ണുകളുമായിരിക്കുന്ന വൻ വ്യവസായ, വാണിജ്യ മുതലാളിമാർക്ക് അവരുടെ ചരക്ക് വിറ്റഴിക്കപ്പെടണമെങ്കിൽ സ്ത്രീയുടെ നഗ്നത വെച്ച് മുതലാക്കാം എന്നത് മനസ്സിലാക്കി, സ്ത്രീ സ്വാതന്ത്ര്യം എന്ന ലേബലിൽ അവരുടെ വസ്ത്രങ്ങളുടെ നീളവും കുറച്ച് അവരുടെ നിമനോന്നതകളെ പുറത്ത് കാണിച്ച് വിലപ്പന വിപുലപ്പെടുത്തണമെങ്കിൽ സ്ത്രീ സമൂഹത്തിനു മുന്നിൽ കൊണ്ട് വരാൻ തന്ത്രമൊരുക്കി അതിനെ സ്ത്രീ സ്വാതന്ത്ര്യമെന്ന ഓമന പ്പേരു നൽകിയപ്പോൾ അതിനെതിരെ ശബ്ദം ഉയർത്തിയ മതം ഇസ്ലാമായിരുന്നു. അത് കൊണ്ട് തന്നെ പാശ്ചാത്യർക്ക് അവരുടെ കച്ചവടം കൊഴുപ്പിക്കാൻ തടസ്സമാകുന്ന വിഭാഗങ്ങളെ ശത്രുക്കളാക്കുകയും അവർ തീവ്രവാദികളെന്ന് മുദ്ര കുത്തപ്പെടുകയും ചെയ്യുന്നു. പണം കണ്ടാൽ ആരൂം വീഴുമെന്ന തന്ത്രം അതുപയോഗിച്ച് ഇസ്ലാമിൽ നിന്ന് തന്നെ ചിലരെ അടർത്തിയെടുത്ത് സ്ത്രീ സ്വാതന്ത്ര്യം എന്നാൽ അല്പ വസ്ത്ര ധാരണമെന്ന വിശ്വാസം വളർത്തി. അങ്ങനെ സമൂഹത്തിൽ പിളർപ്പുണ്ടാക്കി കച്ചവടം കൊഴുപ്പിക്കുന്നതാണു ആധുനിക ലോകം കാണുന്നത്. മുസ്ലീം സ്ത്രീ പർദ്ദ തന്നെ ധരിക്കണമെന്ന് നിർബ്ബന്ധം ഞാൻ പറയില്ല, പകരം നല്ല രീതിയിൽ ചുരിദാറോ, സാരിയോ ധരിക്കണം അവരുടെ ശരീര വടിവുകൾ പരപുരുഷന്മാർ കാണാതെ നല്ല രീതിയിൽ വസ്ത്രം ധരിക്കാവുന്നതേയുള്ളു.
പിന്നെ, സ്ത്രീകളുടെ ശത്രു സ്ത്രീകൾ തന്നെ, സിനിമയിൽ കാണുന്ന പല പേരിലുമുള്ള വസ്ത്രങ്ങൾ കണ്ട ഉടനെ ഭർത്താവിനേയോ, മാതാപിതാക്കളേയോ ആ വസ്ത്രം തന്നെ ധരിക്കണമെന്ന് വാശി പിടിക്കുന്ന സ്ത്രീകൾ അവരാണു ആ വ്യവസായത്തെ വളർത്തുന്നത്.
ഇസ്ലാമിക വസ്ത്രധാരണം മാത്രമല്ല മറ്റു മതങ്ങളിലും സ്ത്രീകൾ എത്രയോ നല്ല രീതിയിൽ സാരിയും മറ്റു വസ്ത്രങ്ങളും ധരിക്കുന്നു.
ഇവിടെയൊന്നും പുരുഷ മേധാവിത്തമായി കാണാൻ കഴിയില്ല. ഭൂരിഭാഗം കുടുംബങ്ങളിലെ സ്ത്രീ വസ്ത്രം തിരഞ്ഞെടുക്കുന്നത് പുരുഷനല്ല അത് സ്ത്രീകൾ തന്നെയാണു, എന്നാൽ, അവരെടുക്കുന്ന വസ്ത്രം നല്ലതാണൊയെന്ന് പുരുഷൻ കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ഇന്നത്തെ അമൂൽ ബേബി കുട്ടികൾ കൊഴുത്ത് തടിച്ച ശരീരം പ്രായത്തെക്കാൾ വലിയ ശരീര വളർച്ച അവരുടുക്കുന്ന മിനി സ്കേർട്ടും, ടൈറ്റ് ജീൻസുമെല്ലാം അവരുടെ മാതാപിതാക്കൾ അല്പമെങ്കിലും ശ്രദ്ധിച്ചാൽ കുറേ അനാവശ്യ ചുഴിഞ്ഞു നോട്ടത്തിൽ നിന്നും പീഢനങ്ങളിൽ നിന്നും ഒഴിവാക്കാവുന്നതേയുള്ളു. എന്നാൽ, നിർഭാഗ്യമെന്നേ പറയേണ്ടു എത്ര മാതാപിതാക്കൾ അതിൽ ശ്രദ്ധാലുക്കളാണു?
കുടുംബത്തിൽ നിന്ന് ലഭിക്കേണ്ട ശിക്ഷണം കുടുംബത്തിൽ നിന്ന് തന്നെ ലഭിക്കണം. എങ്കിൽ ഒരു പരിധി വരെ ഈ വക പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാം.
(വ്യക്തി) സ്വാതന്ത്ര്യത്തെപ്പറ്റി എനിക്ക് വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. സ്വയം തീരുമാനമെടുക്കുകയും നടപ്പിലാക്കാനാവുകയും ചെയ്യാനാവുക എന്നതാണ് അതിന്റെ വിശദീകരണം. (ഇതൊരു വലിയ വിശദീകരണത്തിന്റെ ഒറ്റവരിയാണ്. നിബന്ധനകൾക്ക് വിധേയവുമാണ്) ഇതിന്റെ വെളിച്ചത്തിൽ യുക്തിവാദികൾ, ഭൗതികവാദികൾ തുടങ്ങിയവർ പരിഗണിക്കുന സമത്വം (വ്യക്തിസ്വാതന്ത്ര്യത്തേക്കാൾ പ്രധാനമാണത്) മുസ്ലിങ്ങൾ നല്കുന്നുണ്ടോ എന്നതാണ് വിഷയം. അതിൽ ഒരു ഉദാഹരണം മാത്രമാണ് വസ്ത്രം. സ്ത്രീകൾ ഇന്നത് ധരിക്കരുത്, ധരിക്കണം എന്ന് ഏതെങ്കിലും യുക്തിവാദി ആരോടെങ്കിലും പറയുമെന്ന് തോന്നുന്നില്ല. എന്റെ ഭാര്യ പർദ്ദധരിക്കണമെന്ന് പറഞ്ഞാൽ അതിനുള്ള സൗകര്യം തീർച്ചയായും ഞാനുണ്ടാക്കിക്കൊടുക്കും. (അത് അവരുടെ സ്വന്തം തീരുമാനമാവണം. അല്ലാതെ ഊർന്നു വീഴുന്ന ഓരൊ ഹിജാബിന്റെയും പിന്നിൽ അദൃശ്യമായി നില്ക്കുന്ന ഏതൊ ഒരു ‘ഉസ്താദി’ന്റെ തീരുമാനപ്രകാരമാവരുത്) എന്നാൽ, ഒരു മുസ്ലിം സ്ത്രീ അത് ഉപേക്ഷിക്കണമെന്ന് പറഞ്ഞാൽ നിങ്ങൾ അത് സമ്മതിക്കുമോ? അതണ് പ്രശ്നം. നാട്ടിൽ പർദ്ദയിട്ടതിന്റെ പേരിൽ ഒരു യുക്തിവാദിയും ഒരു സ്ത്രീയേയും ഇന്നുവരെ ആക്രമിച്ചിട്ടില്ല. എന്നാൽ പർദ്ദ ഉപേക്ഷിച്ചതിന്റെ പേരിൽ, തനിക്കിഷ്ടപ്പെട്ടവസ്ത്രം തെരഞ്ഞെടുത്തതിന്റെ പേരിൽ ഉപദ്രവമേല്ക്കേണ്ടിവന്ന (നദാപുരം സംഭവം ഒരു ഉദാഹരണം)നിരവധി പേരുണ്ട് ഈ നാട്ടിൽ.
ഫ്രാൻസിൽ പർദ്ദ അല്ലെങ്കിൽ ഹിജാബ് നിരോധിക്കാൻ സർക്കാർ തലത്തിൽ തീരുമാനമെടുത്താൽ ലോക മുസ്ലിംഗൾക് ഹാലിളകാൻ തുടങ്ങും, വ്യക്തി സ്വാതന്ത്രയം തടയുന്നേ. എന്നാൽ തങ്ങളുടെ ഭരണത്തിലിരിക്കുന്ന ഏതെങ്കിലും രാജ്യങ്ങളിൽ വ്യക്തികളുടെ സ്വാതന്ത്ര്യമനുസരിച്ച് (സ്ത്രീകളുടെ മാത്രം. പുരുഷന്മാർ അവർക്ക് ഇഷ്ടമുള്ള വസ്ത്രമാണ് ധരിക്കുന്നത്) വസ്ത്രം തെരഞ്ഞെടുക്കാൻ നിങ്ങൾ അനുവദിക്കുമോ? ഇതിനേയാണ് സാധാരണ മതവാദികൾ നടത്തുന്ന 'ഒരേ വിഷയത്തിൽ ഒരേമാനദന്ധം ഉപയോഗിക്കാതിരിക്കുക' എന്ന വിദ്യ എന്ന് പറയുന്നത്. 'നാഴികൊണ്ട് അളന്നു കൊടുക്കുകയും ഇടങ്ങാഴികൊണ്ട് അൾന്ന് വാങ്ങുകയും ചെയ്യുക' എന്ന പരിപാടി.
ഇനി മാർക്സിസം. മാർക്സിയൻ രാഷ്ട്രീയമാണ് തകർന്നത്. ധനതത്വ ശാസ്ത്രം ഇപ്പോഴും പ്രസക്തമാണ്. കൂട്ടത്തിൽ പറയട്ടെ ഞാനൊരു മാർകിസ്റ്റല്ല. മാർകിസ്റ്റ് വിരുദ്ധനാണ് താനും. ഇസ്ലാമിക ധനത്വശാസ്ത്രത്തിൽ നിന്ന് മുതലാളിത്തത്തെ അങ്ങ് എതിർക്കുന്നത് കാണുമ്പോൾ മുഴുവൻ ബഹുമാനവും നിലനിർത്തിപ്പറയട്ടെ ചിരിക്കാനാണ് തോന്നുന്നത്.
"ഇത് സൂചിപ്പിക്കുന്നത് 1500 കൊല്ലത്തെ നിങ്ങളുടെ ക്ളാസ് അതിന്റെ ജന്മനാട്ടിൽ പോലും പരാജയമായിരുന്നു എന്നാണ്."
താങ്കള്‍ വലിയ തെട്ടിദ്ധാരണയിലാണെന്നു തോന്നുന്നു. താങ്കളുടെ നാമത്തില്‍ നിന്നും താങ്കളുടെ ബ്ലോഗ് പോസ്റ്റുകളില്‍ നിന്നും താങ്കളെ വിലയിരുത്തിയെടത്തോളം താങ്കള്‍ ഒരു നാസ്തിക ഭൌതിക യുക്തിവാദിയെന്ന് മനസ്സിലാകുന്നു."
ഈ വിശദീകരണം എന്റെ ചോദ്യത്തിന്റെ മറുപടിയായില്ല.ചക്ക എന്നു കേട്ടാൽ ചുക്ക് എന്ന് മറുപടി
"ചാര്‍വാകന്‍ താങ്കള്‍ ചര്‍ച്ചയില്‍ സൗദിഅറേബ്യന്‍ സ്ത്രീകളെ എടുത്തിട്ടതെന്തുകൊണ്ടെന്നു കൃത്യമായറിയാം. അതിനു മുമ്പ് താങ്കളുടെ ശ്രദ്ധക്ക് ഇസ്ലാം ഏതെങ്കിലും പ്രദേശത്ത് അതനുസരിച് ജീവിക്കുന്നുണ്ടോ ഇല്ലേ എന്നനിലയില്‍ വിലയിരുത്തേണ്ടതില്ല"
“അത് അതിന് കൊള്ളുകയില്ല എന്ന് തെളിയിക്കപ്പെട്ടിറ്റുണ്ട് എന്ന് സാരം” ഇല്ലേ.
വസ്ത്രധാരണം രംഗത്ത് ഇസ്ലാം നിർദ്ദേശിക്കുന്നത് സ്ത്രീയുടെ മാന്യത ഏറ്റവും നന്നായി സംരക്ഷിക്കുന്നതും അവളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന വിധത്തിലുമുള്ള വസ്ത്രധാരണാ രീതിയാണ്. വിവാഹം നിഷിദ്ധമല്ലാത്ത ഏതൊരാളുടെ മുമ്പിലും അവൾക്ക് പരിരക്ഷ നൽകുന്ന പർദ്ദാ സമ്പ്രദായമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഇസ്ലാം കൽപ്പിക്കുന്ന സ്ത്രീയുടെ ‘ഔറത്ത്’ ആയ മുഖവും മുൻകയ്യും ഒഴിച്ച് ബാക്കിയുള്ള ഭാഗം മുഴുവനും മറക്കുന്ന വസ്ത്രം. ഇസ്ലാമിലെ സ്ത്രീയുടെ വസ്ത്രധാരണത്തെ കുറിച്ചും അത് സ്ത്രീക്ക് നല്‍കുന്ന വ്യക്തിത്വത്തെ കുറിച്ചും വളരെ വിശദമായി തന്നെ വിശുദ്ധ ഖുർആനിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും, (സൂ: അന്നൂർ ൬൦, അസ്ഹാബ് ൫൯). അന്യരുടെ മുമ്പിൽ കർശനമായി പാലിക്കേണ്ട ഈ വസ്ത്രധാരണാരീതിയെക്കുറിച്ചു മുന്നറിയിപ്പ് തരുമ്പോഴും സ്വന്തം ഭർത്താവിനു മുമ്പിൽ ഏതു വസ്ത്രം ധരിച്ചും അണിഞ്ഞൊരുങ്ങുന്നതിൽ യാതൊരു തെറ്റും ഇസ്ലാം ചൂണ്ടിക്കാട്ടുന്നില്ല. നേരെ മറിച്ച് അതിനു പ്രോത്സാഹനം നൽകുകയാണ് ഇസ്ലാം ചെയ്യുന്നത്. വീട്ടിനകത്തും അവൾക്ക് വിവാഹം നിഷിദ്ധമായ പിതാവ്, സഹോദരന്മാർ തുടങ്ങിയവരുടെ മുമ്പിലും അവൾക്ക് ഹിജാബിന്റെ വസ്ത്രം ധരിക്കണമെന്നു ഇസ്ലാം നിർദ്ദേശിക്കുന്നില്ല. (സൂറ: അഹ്സാബിലെ ൫൩ വചനത്തിലൂടെയും അതിന്റെ വ്യഖ്യാനത്തിലൂടെയും ഈ കാര്യം വിശദമായി മനസ്സിലാക്കാൻ
വസ്ത്രം.. എന്നാല്‍ വസ്ത്രമാകണം അല്ലാതെ ഇതും വസ്ത്രമോ എന്നാ ചോദ്യം ഉണ്ടാകുന്ന രൂപത്തില്‍ ആകരുത്.......... ചെറിയ മക്കളില്‍ നിന്നും നാം അത് തുടങ്ങണം.... മുഹമ്മദ് കുട്ടി സര്‍ പറഞ്ഞത് പോലെ സ്വയം മാറാതെ ദൈവം ഒരാളെയും മാറ്റുകയില്ലെ'.. പ്രസംഗിച്ചു നടന്നിട്ടോ എഴുതി നടന്നിട്ടോ കാര്യമില്ല പ്രവര്തികമാക്കണം.........ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.....അവിടെയും ഉണ്ടൊരു പോസ്റ്റു.. സ്ത്രീ പക്ഷ ചിന്തകള്‍...
@ചാര്‍വാകന്‍
"(വ്യക്തി) സ്വാതന്ത്ര്യത്തെപ്പറ്റി എനിക്ക് വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. സ്വയം തീരുമാനമെടുക്കുകയും നടപ്പിലാക്കാനാവുകയും ചെയ്യാനാവുക എന്നതാണ് അതിന്റെ വിശദീകരണം."
ആദ്യം തന്നെ താങ്കള്‍ വ്യക്തിസ്വാതന്ത്ര്യം ചര്‍ച്ചക്കെടുത്തു. വ്യക്തികള്‍ സര്‍വ്വതന്ത്രസ്വതന്ത്രരായാല്‍ സാമുഹ്യ ജീവിതം എങ്ങനെയുണ്ടാകും?!!. അധികമൊന്നും വിശദീകരിച്ചു സ്ഥലവും സമയവും മിനക്കെടുത്തുന്നില്ല.
"ഇതിന്റെ വെളിച്ചത്തിൽ യുക്തിവാദികൾ, ഭൗതികവാദികൾ തുടങ്ങിയവർ പരിഗണിക്കുന സമത്വം (വ്യക്തിസ്വാതന്ത്ര്യത്തേക്കാൾ പ്രധാനമാണത്) മുസ്ലിങ്ങൾ നല്കുന്നുണ്ടോ എന്നതാണ് വിഷയം അതിൽ ഒരു ഉദാഹരണം മാത്രമാണ് വസ്ത്രം. സ്ത്രീകൾ ഇന്നത് ധരിക്കരുത്, ധരിക്കണം..................."
വസ്ത്രത്തിന്റെ വിഷയം അടുത്ത പോസ്റ്റില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. തല്‍ക്കാലം ചര്‍ച്ച അങ്ങോട്ട് മാറ്റിവെക്കുന്നു.
സമത്വത്തെ കുറിച്ച് താങ്കള്‍ സൂചിപ്പിച്ചു. ലിംഗസമത്വമാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്? തുടര്‍വരികളില്‍ നിന്ന് അങ്ങനെ അനുമാനിക്കുന്നു. ലിംഗസമത്വത്തെ കുറിച്ച് സംസാരിക്കാന്‍ കേരള യുക്തിവാദികള്‍ക്ക് ധാര്‍മിക അവകാശമില്ല. സ്ത്രീയെ വെറും 'ഭോഗയന്ത്രം' മാത്രമായി കാണുന്ന കേരള യുക്തിവാദികള്‍ എങ്ങിനെ ലിംഗസമത്വത്തെ കുറിച്ച് സംസാരിക്കും!. ഈ കാര്യം എന്റെ ഈ മുന്‍പോസ്റ്റില്‍ അല്‍പം ചര്‍ച്ച ചെയ്തിട്ടുണ്ട്. അവിടെ കമന്റുകളിലൂടെ കണ്ണോടിക്കുക.
"ഇനി മാർക്സിസം. മാർക്സിയൻ രാഷ്ട്രീയമാണ് തകർന്നത്. ധനതത്വ ശാസ്ത്രം ഇപ്പോഴും പ്രസക്തമാണ്. കൂട്ടത്തിൽ പറയട്ടെ ഞാനൊരു മാർകിസ്റ്റല്ല. മാർകിസ്റ്റ് വിരുദ്ധനാണ് താനും. ഇസ്ലാമിക ധനത്വശാസ്ത്രത്തിൽ നിന്ന് മുതലാളിത്തത്തെ അങ്ങ് എതിർക്കുന്നത് കാണുമ്പോൾ മുഴുവൻ ബഹുമാനവും നിലനിർത്തിപ്പറയട്ടെ ചിരിക്കാനാണ് തോന്നുന്നത്."
താങ്കള്‍ മര്‍ക്സിസ്റ്റു അല്ല എന്ന പ്രസ്താവന സന്തോഷകരം തന്നെ., പക്ഷെ കേരള കമ്യുണിസത്തിന്റെയും യുക്തിവാദത്തിന്റെയും കൂട്ട്കച്ചവടചരിത്രം കൂടി അറിയുന്നത് നന്നാവും എന്ന് സൂചിപ്പിക്കുന്നു. താങ്കള്‍ക്ക് "'ചിരിവരുന്നു''' എന്നതിനോടുള്ള പ്രതികരണം, മിതമായ ഭാഷയില്‍ പറഞ്ഞാല്‍ 'താങ്കളോട് ഏറെ ആത്മാര്‍ഥമായി സഹതപിക്കുവാനേ നിവൃത്തിയുള്ളൂ'. എന്നത് മാത്രമാണ്.
നേരത്തെ സുചിപ്പിച്ച കാര്യം ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തുന്നു. കമ്യുണിസം ഭൂമിയില്‍ നിലവിലില്ല. പക്ഷെ അതിന്റെ പ്രേതം മനുഷ്യന്റെ സ്വൈര്യജീവിതത്തിനു വിലങ്ങുതടിയായി ഇന്നും ഇവിടെ തങ്ങുന്നുണ്ട് താനും.
@ചാര്‍വാകന്‍
"(വ്യക്തി) സ്വാതന്ത്ര്യത്തെപ്പറ്റി എനിക്ക് വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. സ്വയം തീരുമാനമെടുക്കുകയും നടപ്പിലാക്കാനാവുകയും ചെയ്യാനാവുക എന്നതാണ് അതിന്റെ വിശദീകരണം."
ആദ്യം തന്നെ താങ്കള്‍ വ്യക്തിസ്വാതന്ത്ര്യം ചര്‍ച്ചക്കെടുത്തു. വ്യക്തികള്‍ സര്‍വ്വതന്ത്രസ്വതന്ത്രരായാല്‍ സാമുഹ്യ ജീവിതം എങ്ങനെയുണ്ടാകും?!!. അധികമൊന്നും വിശദീകരിച്ചു സ്ഥലവും സമയവും മിനക്കെടുത്തുന്നില്ല.
"ഇതിന്റെ വെളിച്ചത്തിൽ യുക്തിവാദികൾ, ഭൗതികവാദികൾ തുടങ്ങിയവർ പരിഗണിക്കുന സമത്വം (വ്യക്തിസ്വാതന്ത്ര്യത്തേക്കാൾ പ്രധാനമാണത്) മുസ്ലിങ്ങൾ നല്കുന്നുണ്ടോ എന്നതാണ് വിഷയം അതിൽ ഒരു ഉദാഹരണം മാത്രമാണ് വസ്ത്രം. സ്ത്രീകൾ ഇന്നത് ധരിക്കരുത്, ധരിക്കണം..................."
വസ്ത്രത്തിന്റെ വിഷയം അടുത്ത പോസ്റ്റില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. തല്‍ക്കാലം ചര്‍ച്ച അങ്ങോട്ട് മാറ്റിവെക്കുന്നു.
സമത്വത്തെ കുറിച്ച് താങ്കള്‍ സൂചിപ്പിച്ചു. ലിംഗസമത്വമാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്? തുടര്‍വരികളില്‍ നിന്ന് അങ്ങനെ അനുമാനിക്കുന്നു. ലിംഗസമത്വത്തെ കുറിച്ച് സംസാരിക്കാന്‍ കേരള യുക്തിവാദികള്‍ക്ക് ധാര്‍മിക അവകാശമില്ല. സ്ത്രീയെ വെറും 'ഭോഗയന്ത്രം' മാത്രമായി കാണുന്ന കേരള യുക്തിവാദികള്‍ എങ്ങിനെ ലിംഗസമത്വത്തെ കുറിച്ച് സംസാരിക്കും!. ഈ കാര്യം എന്റെ ഈ മുന്‍പോസ്റ്റില്‍ അല്‍പം ചര്‍ച്ച ചെയ്തിട്ടുണ്ട്. അവിടെ കമന്റുകളിലൂടെ കണ്ണോടിക്കുക.
"ഇനി മാർക്സിസം. മാർക്സിയൻ രാഷ്ട്രീയമാണ് തകർന്നത്. ധനതത്വ ശാസ്ത്രം ഇപ്പോഴും പ്രസക്തമാണ്. കൂട്ടത്തിൽ പറയട്ടെ ഞാനൊരു മാർകിസ്റ്റല്ല. മാർകിസ്റ്റ് വിരുദ്ധനാണ് താനും. ഇസ്ലാമിക ധനത്വശാസ്ത്രത്തിൽ നിന്ന് മുതലാളിത്തത്തെ അങ്ങ് എതിർക്കുന്നത് കാണുമ്പോൾ മുഴുവൻ ബഹുമാനവും നിലനിർത്തിപ്പറയട്ടെ ചിരിക്കാനാണ് തോന്നുന്നത്."
താങ്കള്‍ മര്‍ക്സിസ്റ്റു അല്ല എന്ന പ്രസ്താവന സന്തോഷകരം തന്നെ., പക്ഷെ കേരള കമ്യുണിസത്തിന്റെയും യുക്തിവാദത്തിന്റെയും കൂട്ട്കച്ചവടചരിത്രം കൂടി അറിയുന്നത് നന്നാവും എന്ന് സൂചിപ്പിക്കുന്നു. താങ്കള്‍ക്ക് "'ചിരിവരുന്നു''' എന്നതിനോടുള്ള പ്രതികരണം, മിതമായ ഭാഷയില്‍ പറഞ്ഞാല്‍ 'താങ്കളോട് ഏറെ ആത്മാര്‍ഥമായി സഹതപിക്കുവാനേ നിവൃത്തിയുള്ളൂ'. എന്നത് മാത്രമാണ്.
നേരത്തെ സുചിപ്പിച്ച കാര്യം ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തുന്നു. കമ്യുണിസം ഭൂമിയില്‍ നിലവിലില്ല. പക്ഷെ അതിന്റെ പ്രേതം മനുഷ്യന്റെ സ്വൈര്യജീവിതത്തിനു വിലങ്ങുതടിയായി ഇന്നും ഇവിടെ തങ്ങുന്നുണ്ട് താനും.
" "ഇത് സൂചിപ്പിക്കുന്നത് 1500 കൊല്ലത്തെ നിങ്ങളുടെ ക്ളാസ് അതിന്റെ ജന്മനാട്ടിൽ പോലും പരാജയമായിരുന്നു എന്നാണ്."
താങ്കള്‍ വലിയ തെട്ടിദ്ധാരണയിലാണെന്നു തോന്നുന്നു. താങ്കളുടെ നാമത്തില്‍ നിന്നും താങ്കളുടെ ബ്ലോഗ് പോസ്റ്റുകളില്‍ നിന്നും താങ്കളെ വിലയിരുത്തിയെടത്തോളം താങ്കള്‍ ഒരു നാസ്തിക ഭൌതിക യുക്തിവാദിയെന്ന് മനസ്സിലാകുന്നു."
ഈ വിശദീകരണം എന്റെ ചോദ്യത്തിന്റെ മറുപടിയായില്ല.ചക്ക എന്നു കേട്ടാൽ ചുക്ക് എന്ന് മറുപടി
"ചാര്‍വാകന്‍ താങ്കള്‍ ചര്‍ച്ചയില്‍ സൗദിഅറേബ്യന്‍ സ്ത്രീകളെ എടുത്തിട്ടതെന്തുകൊണ്ടെന്നു കൃത്യമായറിയാം. അതിനു മുമ്പ് താങ്കളുടെ ശ്രദ്ധക്ക് ഇസ്ലാം ഏതെങ്കിലും പ്രദേശത്ത് അതനുസരിച് ജീവിക്കുന്നുണ്ടോ ഇല്ലേ എന്നനിലയില്‍ വിലയിരുത്തേണ്ടതില്ല"
“അത് അതിന് കൊള്ളുകയില്ല എന്ന് തെളിയിക്കപ്പെട്ടിറ്റുണ്ട് എന്ന് സാരം” ഇല്ലേ. "
ഈ വിഷയം ഉത്തരം പറഞ്ഞില്ല എന്ന് പറഞ്ഞു വീണ്ടും ക്വാട്ട് ചെയ്തല്ലോ?. താങ്കള്‍ക്ക് സൂചനകള്‍ മനസ്സിലാവില്ല എന്ന് മനസ്സിലായത് കൊണ്ട് വ്യക്തമായി തന്നെ പറയാം.
l
എന്റ മുന്‍ കമന്റില്‍ ഇങ്ങനെ ഒരു ഭാഗം ഉണ്ട്.
"ഒരിക്കല്‍ ശ്രീ കലാനാതനോട് കേരളത്തിലെ യുക്തിവാദികള്‍ മാത്രമായി മനുഷ്യകുലത്തിനുപകാരപ്പെടുന്ന എന്തെങ്കിലും നല്ല കാര്യം ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചതിനു അദ്ദേഹം പറഞ്ഞ മറുപടി മുസ്ലിംകള്‍ നാല് പെണ്ണ് കെട്ടുന്നില്ലേ എന്ന മറുചോദ്യമാണ് മറുപടിയായി നല്‍കിയത്. ഇത്തരം പ്രതികരണങ്ങള്‍ക്ക് ഞങ്ങളുടെ മലപ്പുറം ഭാഷയില്‍ ഒരു ഉദാഹരണമുണ്ട്. ഉപ്പ്മാങ്ങ എന്ന് പറഞ്ഞാല്‍ കുന്തം എന്ന് പറഞ്ഞിട്ട് കാര്യമില്ല."
പറയുന്ന വിഷയത്തില്‍ നിന്ന് ശ്രദ്ധമാറ്റി ചര്‍ച്ച മറ്റൊരു വിഷയത്തിലേക്ക് പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമം മനസ്സിലാക്കിയാണ് ഇങ്ങനെ ഒരു ഉദാഹരണവും പ്രസ്താവനയും നടത്തിയത്. കലാനാതന്‍ എന്നാല്‍ കേരളത്തിലെ പ്രഥമ യുക്തിവാദിയാണ്. അദ്ദേഹം പോലും ചോദ്യം പരിവര്‍ത്തിപ്പിച്ചു വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിപ്പിക്കാന്‍ ശ്രമിച്ചതിന്റെ ഉദാഹരമാണ്. ചൂണ്ടിക്കാട്ടിയത്. യുക്തിവാദം ചോദ്യം ചെയ്‌താല്‍ ഉടനെ വേറെന്തെങ്കിലും വിഷയമെടുത്തിട്ടു ചര്‍ച്ച അവിടേക്ക് വലിച്ചു കൊണ്ടുപോകുന്ന ആ കുടില തന്ത്രം മുമ്പ് തന്നെ എനിക്ക് ബോധ്യപ്പെട്ടതാണ്.
പഴയ ഈ പോസ്റ്റില്‍ നിര്‍വ്വാഹമില്ലാതെ അത്തരം ചില കമറ്റുകള്‍ ഡിലിറ്റ് ചെയ്യേണ്ടി വരെ വന്നിട്ടുണ്ട്. ഇവിടെ യുക്തിവാദ വിമര്‍ശനം ഉദ്ദേശിക്കുന്നില്ല. സ്ത്രീകളുടെ നാണം മറക്കാനുള്ള അവകാശ നിഷേധത്തിനെതിരെയുള്ള ഒരു പ്രതികരണം മാത്രമാണ് ഈ പോസ്റ്റു കൊണ്ട് ഉദ്ദേശിച്ചത്. എങ്കിലും അതില്‍ പോലും ഒരു നാസ്തിക ഭൌതിക യുക്തിവാദി ഇടപെട്ടു ചര്‍ച്ച ഇസ്ലാം വിമര്‍ശനമായി പരിവര്‍ത്തിപ്പിക്കാന്‍ പരിശ്രമിച്ചു എന്നത് എത്ര അപമാനകരമല്ല.
നാസ്തിക ഭൌതിക യുക്തിവാദം എന്നത് പ്രകൃതിനിര്‍ദ്ധാരണ നിയമ പ്രകാരം (അങ്ങനെ ഒരു നിയമമുണ്ടെങ്കില്‍) നിലനില്‍ക്കാന്‍ അര്‍ഹതയില്ലാത്തതാണ്.
@ഉമ്മു അമ്മാര്‍
താങ്കളുടെ കമന്റില്‍ ചെറിയ ഒരു സംശയദൂരീകരണത്തിനും നിര്‍ദ്ദേശത്തിനും വേണ്ടിയാണ് ഈ കമന്റ്
1 "(സൂ: അന്നൂർ ൬൦, അസ്ഹാബ് ൫൯). അന്യരുടെ മുമ്പിൽ കർശനമായി പാലിക്കേണ്ട ഈ വസ്ത്രധാരണാരീതിയെക്കുറിച്ചു...."
ഇവിടെ താങ്കള്‍ ഉദ്ദേശിക്കുന്നത് സൂറ അഹ്സാബ് ആണോ
2 നമ്പറുകള്‍ ടൈപ് ചെയ്യുമ്പോള്‍ ഇംഗ്ലീഷ് മോഡില്‍ ടൈപ്പ് ചെയ്യാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ ബാക്ക് സ്പേസ് അടിച്ചു ഇംഗ്ലീഷ് നമ്പര്‍ വന്നു എന്ന് ഉറപ്പു വരുത്തുക. അതല്ലെങ്കില്‍ മലയാളം നമ്ബരുകലാവും വരിക. അത് സശാരണ വായനക്കാര്‍ക്ക് മനസ്സിലാകില്ല. ഉദാഹരണത്തിന്. ൧൨൩൪൫൬൭൮൯൦
ഇത് തന്നെ ഇംഗ്ലീഷ് മോഡില്‍ 1234567890 ശ്ര്ട്ടിക്കുമെന്ന പ്രതീക്ഷയോടെ
താങ്കളുടെ ആശയം നന്നായി.
ഉമ്മു അമ്മാറിന്റെ "ചില സ്ത്രീപക്ഷ ചിന്തകള്‍.."
പ്രിയ സഹോദരി ക്ഷമിക്കുക അതെഴുതുമ്പോള്‍ അങ്ങിനെ സംഭവിച്ചതാണ് ആഹ്സ്വാബ് 59,അന്നൂര്‍ 60 .
ചര്‍ച്ചകള്‍ നീണ്ടു നീണ്ടു പോകും.shree charvakam-ത്തിനോടും അദ്ധേഹത്തെ പോലെയുള്ളവരോടും ബഹുമാന പൂര്‍വം ഒരു നിര്‍ദേശം വെക്കട്ടെ.ISLAMIC PUBLISHING HOUSE(IPH)KOZHIKKODE പ്രസിദ്ധീകരിച്ച 'യുക്തിവാദികളും ഇസ്‌ലാമും'എന്നൊരു പുസ്തകമുണ്ട് .യാഥാര്‍ത്യങ്ങള്‍ യഥാവിധി അറിയാനഗ്രഹിക്കുന്നുവെങ്കില്‍ ആ പുസ്തകം ഒന്ന് വായിച്ചു നോക്കുമോ ?സംശയങ്ങള്‍ തീര്‍ക്കാം.
ഇവിടെ ഈ ഇത്തിരി കോളത്തില്‍ നിന്നും വട്ടത്തിരിയുന്നതിലും ഭേദം അതാണെന്ന് എനിക്ക് തോന്നുന്നു.
വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധി, വ്യക്തികൾ തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് വിശാലമാക്കുന്നതാണു` ഇവിടുത്തെ പ്രശ്നങ്ങളിൽ ഒന്നെന്നു തോന്നുന്നു. തങ്ങളെ ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമാകാത്തിടത്തോളം മാത്രമേ വ്യക്തിസ്വാതന്ത്ര്യത്തിനു വികസിക്കാനാകൂ. അതിന്റെ മാനകങ്ങൾ ഓരോ സമൂഹത്തിലും വ്യത്യസ്തമായിരിക്കുകയും ചെയ്യും. ആ വ്യത്യാസം മനസ്സിലാക്കാതെ വരുമ്പോഴാണു` ഇത്തരം പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.
വസ്ത്രം ഉപേക്ഷിക്കുന്നതാണോ വസ്ത്രം ധരിയ്ക്കുന്നതാണോ മാൻയത...വസ്ത്രം ധരിയ്ക്കൂ എന്ന് പറയുന്നവൻ പിന്തിരിപ്പൻ..ഉപേക്ഷിയ്ക്കൂ എന്ന പറഞ്ഞാൽ പുരോഗമനവാദീ..
ജൈവപരമായ ചില ഘടനകല്‍ അത് സ്ത്രിപുരുഷ ശരീരങ്ങളിലേക്ക് നോക്കിയാല്‍ മനസിലാകും പിന്ന ചില അഭിപ്രായങ്ങളില്‍ സൗദി സ്ത്രികളെ പറ്റി പറഞ്ഞിരിക്കുന്നത് കണ്ടുഒരു കാര്യം മനസിലാക്കണം ഇസ്ലാം പഠിക്കുന്നത് സൗദിയില്‍ നിന്നല്ല.ഇസ്ലാമിന്റെ കാര്യങ്ങള്‍ വസ്ത്രധാരണം ഉള്‍പ്പടെ പഠിക്കേണ്ടതേ് പ്രവാചകനില്‍ നിന്നും പ്രവാചക പത്‌നിമാരില്‍ നിന്നുമാണ്. സ്ത്രികള്‍ക്ക് മാത്രമല്ല വ്യക്തമായ ഡ്രസ്സ് കോഡ് ഉള്ളത് പുരഷന്‍മാര്‍ക്കും ഇത്തരത്തിലുള്ള ഡ്രസ് കോഡ് ഉണ്ട് സ്ത്രി ശരീരത്തിന്റെ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് പോലെ ഏതെങ്കിലും പുരുഷ്ന്‍ അടി വസ്ത്രങ്ങള്‍ ധരിച്ച് അമിതമായി പ്രത്യക്ഷ്യപെടാറുണ്ടോ?
സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കണമെന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.മാന്യമായി വസ്ത്രം ധരിക്കുന്നവര്‍ പോലും അപകടങ്ങളില്‍ എത്തിപ്പെടുമ്പോള്‍ പുരുഷനെ പ്രലോഭിപ്പിക്കുന്ന രീതിയില്‍ ഡ്രെസ്സ് കോഡ് തിരഞ്ഞെടുക്കുന്നവരുടെ കാര്യം പറയാനുണ്ടോ?അടുത്തിടെ ‘തെസ്നിബാനു; എന്ന സ്ത്രീ ചാനലില്‍ പറയുകയുണ്ടായി ‘ഞാന്‍ ഏതു തരത്തിലുള്ള വസ്ത്രം അണിഞ്ഞാലും എനിക്കു പുറത്തിറങ്ങി നടക്കണം.അതെന്റെ അവകാശമാണ്’ എന്നൊക്കെ..ഇതു പോലെ സ്ത്രീകള്‍ അനാവശ്യ സ്വാതന്ത്ര്യങ്ങള്‍ക്ക് മുതിരുമ്പോള്‍ പിന്നീട് സാമൂഹ്യദ്രോഹികളുടെ കൈകളിലെത്തിപ്പെട്ട് അപകടത്തിലാവുമ്പോള്‍ ആരു സംരക്ഷണം നല്‍കും!സ്ത്രീപക്ഷ വാദികള്‍ പീഡനത്തിനെതിരെ സംസാരിക്കുമ്പോള്‍ ,വ്യക്ത്മായ സുരക്ഷാരീതികള്‍ അതു വസ്ത്രത്തിലായലും നടപ്പിലായാലും പാലിക്കേണ്ട മര്യാദ്കളെക്കുറിച്ചു ബോധവല്‍ക്കരണം നടത്തുകയാണ് വേണ്ടത്..അല്ലാതെ സ്ത്രീകള്‍ ഇനി ആക്രമിക്കാന്‍ പാടില്ല ,എങ്ങിനെ നടന്നാലും എന്ന മനോഭാവമാണെങ്കില്‍ ഒരു പാട് പീഡനങ്ങള്‍ നടക്കാനേ അതു വഴി തെളിയിക്കൂ..പ്രത്യേകിച്ച്യും കേരളത്തിലെ സാഹചര്യത്തില്‍..
@കൊട്ടാരക്കരക്കാരന്‍ താഹിര്‍ എസ് എം
മുനീര്‍ തൂതപ്പുഴയോരം
പറയാനുള്ളത് വളച്ചുകെട്ടില്ലാതെ ലളിത ഭാഷയില്‍ സമര്‍ത്തിച്ചു
നന്ദി
ഇനി സുബൈദയല്ല, അറബികള്‍ മുഴുവന്‍ വന്നു പറഞ്ഞാലും നമ്മള്‍ പര്‍ദ്ദ ധരിക്കില്ല, ധരിപ്പിക്കില്ല. ആ വെള്ളം അങ്ങ് വാങ്ങി വെച്ചെക്കൂ മോളേ.
(ഇനി, ന്റ ബദ്രീങ്ങളെ.. ഞമ്മള് പര്‍ദ്ദ ധരിക്കാന്‍ പറഞ്ഞ്ട്ടില്ലേ..എന്നൊന്നും പറഞ്ഞ് ഇടങ്ങേരാക്കണ്ട. ലക്‌ഷ്യം മനസ്സിലാവുന്നുണ്ട്, പ്രത്യേകിച്ചും നമ്മള്‍ കാഫിര്‍ വിഭാഗക്കാര്‍ക്ക് ).
നല്ല പോസ്റ്റും ചര്‍ച്ചയും..
തുടരട്ടെ ഈ പരിശ്രമങ്ങള്‍..
എല്ലാ വിധ ആശംസകളും...
@Cloumnist
ദയനീയം, ശോചനീയം
@navodila
നന്ദി
പര്‍ദ്ദ ഇട്ടു നടക്കുന്ന സ്ത്രികള്‍ സ്ത്രി പീടനത്തിനു ഇരയാകാറില്ലേ ?
ഇതില്‍ മുസ്ലിം സ്ത്രീകളെ കുറിച്ച് മാത്രമേ ചര്‍ച്ചയുള്ലോ ?
മറ്റു മതങ്ങളിലും മാന്യമായി വസ്ത്രം ധരിക്കാന്‍ കല്‍പ്പിച്ചിട്ടുണ്ട്, പക്ഷെ അവര്‍ അത് ഉള്‍ക്കൊള്ളുന്നില്ല എന്ന് മാത്രം. പിന്നെ സൌദിയെ മാത്രം നോക്കി മുസ്ലിംകളെ കുറ്റപ്പെടുതണ്ട. ലോകത്ത് അതിനെക്കാള്‍ നന്നായി പെരുമാറുന്ന മുസ്ലിംകള്‍ ഉണ്ടാകാം, അവര്‍ മാത്രമല്ല. പിന്നെ പര്ധ ധരിച്ചവര്‍ പീടിപ്പിക്കപ്പെടുന്നെങ്കില്‍ അതിനു കാരണവും മാന്യമല്ലാത്ത രീതിയില്‍ വസ്ത്രം ധരിക്കാത്തവര്‍ അല്ലെ ?
ഇതില്‍ മുസ്ലിം സ്ത്രീകളെ കുറിച്ച് മാത്രമേ ചര്‍ച്ചയുള്ലോ ?
മറ്റു മതങ്ങളിലും മാന്യമായി വസ്ത്രം ധരിക്കാന്‍ കല്‍പ്പിച്ചിട്ടുണ്ട്, പക്ഷെ അവര്‍ അത് ഉള്‍ക്കൊള്ളുന്നില്ല എന്ന് മാത്രം. പിന്നെ സൌദിയെ മാത്രം നോക്കി മുസ്ലിംകളെ കുറ്റപ്പെടുതണ്ട. ലോകത്ത് അതിനെക്കാള്‍ നന്നായി പെരുമാറുന്ന മുസ്ലിംകള്‍ ഉണ്ടാകാം, അവര്‍ മാത്രമല്ല. പിന്നെ പര്ധ ധരിച്ചവര്‍ പീടിപ്പിക്കപ്പെടുന്നെങ്കില്‍ അതിനു കാരണവും മാന്യമല്ലാത്ത രീതിയില്‍ വസ്ത്രം ധരിക്കാത്തവര്‍ അല്ലെ ?
Post a Comment