വര്‍ത്തമാന കേരളത്തിലെ നാസ്തിക ഭൌതിക യുക്തിവാദികളുടെ ഏകാശ്രയവും, ആശയും, ആവേശവുമായ ശ്രീ സി രവിചന്ദ്രന്‍ ഭ്രൂണഹത്യയെ ന്യായീകരിച്ചും നിസ്സാരവല്‍ക്കരിച്ചും ഇട്ട പോസ്റ്റ് കണ്ടു. ആ പോസ്റ്റിനെ മൊത്തതില്‍ വിലയിരുത്താനേ സാധിക്കൂ.
അത്രക്ക് നീട്ടിപ്പരത്തി പറഞ്ഞത് കൊണ്ട് ആ പോസ്റ്റ് നല്‍കുന്ന സന്ദേശം
മാത്രം വിലയിരുത്തുകയാണ്. ശ്രീമാന്‍ വി ആര്‍ കൃഷ്ണയ്യര്‍ നിര്‍ദ്ദേശം നല്‍കിയ, കേരള
വിമന്‍സ് കോഡ് ബില്ലിനെ സംബന്ധിച്ച പോസ്റ്റില്‍ ഈ കാര്യത്തെ കുറിച്ച കുറച്ചു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.
ഈ വിഷയത്തിലെ യുക്തിവാദി നയം, എല്ലാ കാര്യത്തിലുമെന്ന പോലെ
മനുഷ്യ വിരുദ്ധവും പ്രകൃതി വിരുദ്ധവുമാണെന്ന് തെളിയിക്കുന്ന പോസ്റ്റാണ് ശ്രീ
സി രവിചന്ദ്രന്‍റെത്.
അദ്ദേഹം ഗര്‍ഭസ്ഥ ശിശുക്കളെ കൊല്ലുന്നതിനു ന്യായീകരണമായി പറയുന്നത് അതിന് നാഡീവ്യവസ്ഥ പരിപൂര്‍ണമാവത്തത് കൊണ്ട് വേദന അനുഭവികില്ല എന്നത് മാത്രമാണ്. ഗര്‍ഭസ്ഥ ശിശു വേദന അനുഭവിക്കുന്നില്ല എന്നതിന് ഏതെങ്കിലും തെളിവ് ശ്രീ സി രവിചന്ദ്രന്‍ നല്‍കുന്നുമില്ല. എന്തെങ്കിലും കാര്യം പറയുന്നതിന് വ്യക്തമായ തെളിവ് വേണമെന്നത് അദ്ദേഹം തന്നെ മുമ്പ് വ്യക്തമാക്കിയതുമാണ്.
ശ്രീ സി രവിചന്ദ്രന്റെ ലേഖനത്തില്‍ നിന്ന്
വ്യക്തവും വസ്തുനിഷ്ടവുമായ യാതൊരു തെളിവുമില്ലാതെ വെറും ഊഹത്തെ മാത്രം അവലംബിച്ച് ഗര്‍ഭസ്ഥ ശിശുക്കള്‍ വേദനയറിയില്ലെന്നു വെറുതെ പുലമ്പുന്നു ഭൂ(ബൂ)ലോക യുക്തിവാദിയും ശാസ്ത്ര വാദിയും??!!!
ശ്രീ സി രവിചന്ദ്രനെ മനുഷ്യന്റെ ശത്രുവും പ്രകൃതി വിരുദ്ധനും യുക്തിഹീനനുമാക്കി മാറ്റിയത് നാസ്തിക ഭൌതിക യുക്തിവാദികളുടെ മത, ദൈവ വിശ്വാസ വിദ്വാശം ഒന്ന് മാത്രമാണെന്ന് വ്യക്തമാക്കുന്ന അദ്ധേഹത്തിന്റെ വരികളിലേക്ക് തന്നെ പോകാം
ഇപ്പോള്‍ ചിത്രം വ്യക്തമായല്ലോ.. മതങ്ങള്‍ ഭ്രൂണഹത്യയെ നിരുല്‍സാഹപ്പെടുത്തുന്നുണ്ട് എന്നത് കൊണ്ട് അതിലെ യുക്തിയോ ശാസ്ത്രീയതയോ ഒന്നും നോക്കാതെ വെറും ഊഹത്തെ മാത്രം പിന്‍പറ്റി ഘോരഘോരം പ്രസംഗിക്കുന്ന നാസ്തിക ഭൌതിക യുക്തിവാദികളുടെ ബൌദ്ധിക നിലവാരം ഏറെ സഹതാപമര്‍ഹിക്കുന്നു..
"പ്രായോഗികമതിയായ
ഒരാള്‍ ഗര്‍ഭഛിദ്രത്തെ അവലോകനം ചെയ്യുമ്പോള്‍ ഭ്രൂണഹത്യയില്‍ ഭ്രൂണം വേദന
അനുഭവിക്കുന്നുണ്ടോ എന്ന ചോദ്യം പരിഗണിക്കും. വേദന അനുഭവിക്കണമെങ്കില്‍
നാഡീവ്യവസ്ഥ രൂപം കൊണ്ടിരിക്കണം. നാഡീവ്യവസഥ രൂപംകൊള്ളുന്നതിന്
വളരെമുമ്പാണ് സാധാരണഗതിയില്‍ ഭ്രൂണം നീക്കംചെയ്യുന്നത്. ഇനി അഥവാ
ചെറിയതോതില്‍ വേദനയറിയാവുന്ന നാഡീവ്യവസ്ഥ ഉണ്ടെങ്കില്‍ത്തന്നെ(?) വളരെ
നേരീയ വൈഷമ്യമേ ഭ്രൂണം 'അനുഭവിക്കുന്നുള്ളു'. രണ്ടായാലും ഒരു അറവുമാട്
കശാപ്പ്ശാലയില്‍ അനുഭവിക്കുന്ന വേദനയിലും കുറവായിരിക്കുമത്. ഭ്രൂണഹത്യയുടെ
99 ശതമാനവും ആദ്യത്തെ 1-10 ആഴ്ചകളിലാണ് നടത്തപ്പെടുന്നത്.
ഗര്‍ഭസ്ഥശിശുവിന്റെ വേദനാ സംവേദിനികള്‍ ഗര്‍ഭത്തിന്റെ നാലാംഘട്ടത്തില്‍
വികസിച്ചുകഴിഞ്ഞാല്‍പോലും പുറംലോകത്തെത്താതെ ഭ്രൂണത്തിന് ഒരുതരത്തിലും
വേദനയറിയാനാവില്ലെന്ന് വാദിക്കുന്ന നിരവധി വിദഗ്ധന്‍മാരുണ്ട്. ശിശുവിന്
മാത്രമേ വേദനയറിയാനാവൂ എന്നവര്‍ പറയുന്നു. അതേസമയം അവസാനഘട്ടത്തില്‍
ഭ്രൂണത്തിന് വേദനയറിയാനാവുമെന്നും ആദ്യത്തെ 20 ആഴ്ച മുതല്‍
അറിയാനാവുമെന്നും വാദിക്കുന്നവരുമുണ്ട്. വൈദ്യശാസ്ത്രം ഇനിയും അന്ത്യവിധി
പറഞ്ഞിട്ടില്ലാത്ത ഒരു മേഖലയാണിത്. എന്നാല്‍ സാധാരണ ഗര്‍ഭഛിദ്രം നടക്കുന്ന
ആദ്യ 12 ആഴ്ചകളില്‍ ഭ്രൂണത്തിന് വേദന അറിയാനാവും എന്നാരുംതന്നെ
വാദിക്കുന്നില്ല. അതുകൊണ്ടുതന്നെ
ഭ്രൂണം വേദന സഹിക്കാനാവാതെ
നിലവിളിക്കുമെന്നൊക്കെയുള്ള വാദം യുക്തിഹീനമാണ്. ''
ശ്രീ സി രവിചന്ദ്രനെ മനുഷ്യന്റെ ശത്രുവും പ്രകൃതി വിരുദ്ധനും യുക്തിഹീനനുമാക്കി മാറ്റിയത് നാസ്തിക ഭൌതിക യുക്തിവാദികളുടെ മത, ദൈവ വിശ്വാസ വിദ്വാശം ഒന്ന് മാത്രമാണെന്ന് വ്യക്തമാക്കുന്ന അദ്ധേഹത്തിന്റെ വരികളിലേക്ക് തന്നെ പോകാം
''ഇന്ന്
ശരീരകോശങ്ങളില്‍ നിന്ന് പുതിയ തലമുറയെ ക്‌ളോണ്‍ ചെയ്‌തെടുക്കാമെന്നിരിക്കെ
ഭ്രൂണവും ജീവനും സംബന്ധിച്ച പ്രാചീന മതസങ്കല്‍പ്പങ്ങളൊക്കെ കെട്ടുകഥകളായി
പരിമിതപ്പെട്ടു. എന്നാല്‍ മതം വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് കരുതരുത്.
മനുഷ്യഭൂണങ്ങള്‍ സത്യത്തില്‍ മനുഷ്യജീവനാണ്. അതുകൊണ്ടുതന്നെ
മതമൗലികവാദികളെ സംബന്ധിച്ചിടത്തോളം ഭ്രൂണഹത്യ കൊലപാതകം തന്നെയാണ്.''
മതമൗലികവാദികളെ സംബന്ധിച്ചിടത്തോളം ഭ്രൂണഹത്യ കൊലപാതകം തന്നെയാണ്.''
ഇപ്പോള്‍ ചിത്രം വ്യക്തമായല്ലോ.. മതങ്ങള്‍ ഭ്രൂണഹത്യയെ നിരുല്‍സാഹപ്പെടുത്തുന്നുണ്ട് എന്നത് കൊണ്ട് അതിലെ യുക്തിയോ ശാസ്ത്രീയതയോ ഒന്നും നോക്കാതെ വെറും ഊഹത്തെ മാത്രം പിന്‍പറ്റി ഘോരഘോരം പ്രസംഗിക്കുന്ന നാസ്തിക ഭൌതിക യുക്തിവാദികളുടെ ബൌദ്ധിക നിലവാരം ഏറെ സഹതാപമര്‍ഹിക്കുന്നു..
ഇദ്ദേഹത്തിന്റെ വേറൊരു ആരോപണം ദയാവധത്തെ മതങ്ങള്‍ നിരുല്‍സാഹപ്പെടുത്തുന്നു എന്നതാണ്.
''ഗര്‍ഭഛിദ്രത്തിനെതിരെ ആഞ്ഞടിക്കുന്നതുപോലെ അവര്‍ ദയാവധത്തെയും(Euthnasia or
Mercy killing) എതിര്‍ക്കും. കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെ
ആസന്നമരണവും കാത്ത്, അനുനിമിഷം നരകീയമായ വേദനയില്‍ പുളഞ്ഞശത്രുക്കള്‍ക്കുപോലും കണ്ടുനില്‍ക്കാനാവാത്ത ശോചനീയ്,
മായ അവസ്ഥയില്‍
ചത്തതിനൊക്കുമേ 'ജീവിച്ചിക്കുന്ന' രോഗികളെ കൊല്ലുന്നതും കൊലപാതകമാണ്.''
ഇതിലെ അപക്വത ശ്രീ സി രവിചന്ദ്രന് മനസ്സിലായിക്കാണില്ല. ഉദാഹരണത്തിന് ഒരു രോഗി ഏറെ കഷ്ടതയനുഭവിക്കുന്നു, കണ്ടു നില്‍ക്കുന്നവര്‍ക്ക് ഏറെ സഹതാപം തോന്നുന്ന രീതിയില്‍, അങ്ങനെ ആ രോഗിയോടുള്ള അനുകമ്പ മൂത്ത് കൊല്ലാന്‍ തന്നെ തീരുമാനിച്ചു, കൊല്ലുകയും ചെയ്തു. അദ്ദേഹത്തെ കൊന്ന ശേഷം ഡോക്ടര്‍ക്ക് അദ്ദേഹത്തിന്‍റെ രോഗത്തിനുള്ള മരുന്ന എന്തെന്ന് മനസ്സിലായി. അദ്ധേഹത്തിന്റെ ജീവന്‍ തിരിച്ചു കിട്ടുമോ. അഥവാ രോഗത്തിന് മരുന്നില്ലാത്ത ഒരു രോഗമുള്ള രോഗിയെ ത്തന്നെ അങ്ങനെ കൊന്നു എന്ന് സങ്കല്പിക്കുക. അതിനു ശേഷം ആ രോഗത്തിനുള്ള മരുന്ന് കണ്ടെത്തിയാല്‍ ആ രോഗിയുടെ ജീവന്‍ തിരിച്ചു നല്‍കാനാകുമോ?? ............
ശ്രീ സി രവിചന്ദ്രന്‍ വരികള്‍ക്കിടയിലൂടെ പറഞ്ഞ ഒരു കാര്യം ഞാനാരോടും പറയുന്നില്ല
കമ്പോള വല്‍കരിച്ച ആദുരസേവന മേഖലയുടെ കച്ചവടക്കണ്ണാണ് യഥാര്‍ത്ഥത്തില്‍ രോഗിയെ ശ്രീ സി രവിചന്ദ്രന്‍ പറഞ്ഞ നാരകീയയാതനയിലേക്ക് തള്ളി വിടുന്നത്.
ഗര്‍ഭസ്ഥ ശിശുക്കളെയും രോഗാദുരരായ മനുഷ്യരെയും അറുംകൊല ചെയ്യണമെന്നു പറയാന്‍ ന്യായീകരണമായി ശ്രീ സി രവിചന്ദ്രന്‍ വധ ശിക്ഷകള്‍ നടപ്പിലാക്കുന്നതിനെ ഉദാഹരിക്കുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് ഡബ്ലിയു ബുഷ് ടെക്സാസ് ഗവര്‍ണറായിരുന്ന കാലം പ്രതിവര്‍ഷം നാല്പതില്‍ കൂടുതല്‍ വധശിക്ഷകള്‍ നടപ്പിലാക്കിയിരുന്നു എന്ന് പറയുന്നുണ്ട്. യുക്തിവാദികള്‍ ഇച്ചിക്കുന്ന രീതിയില്‍ ഭരണ ഘടനയും ഭരണവും നടക്കുന്നു എന്ന് സാക്ഷാല്‍ ശ്രീമാന്‍ കലാനാതന്‍ സാക്ഷ്യപത്രം നല്‍കിയ, ശ്രീ സി രവിചന്ദ്രന്‍ തന്നെ മതേതര ഭരണ ഘടനയെന്നു പുകഴ്ത്തുന്ന
(ഇന്ന്‍മതമൌലികവാദം കൊടുമ്പിരികൊള്ളുന്ന അമേരിക്കയിലെ ഭരണഘടനാ ശില്പികളും ആദ്യകാല ദേശീയനേതാക്കളില്‍ നല്ലൊരു വിഭാഗവും മതാതീത ആത്മീയതയുടെ (Deism) വക്താക്കളായിരുന്നു. വാസ്തവത്തില്‍ അവരില്‍ പലരും നിരീശ്വര വാദികളോ അജ്ഞെയവാദികളോ (Agnostics) ആയിരുന്നു. മതവിരുദ്ധത ഘോരപാപമായി കരുതപ്പെട്ട കാലത്ത് പോലും സ്വന്തം സംശയങ്ങള്‍ അവര്‍ തുറന്നു പറഞ്ഞു. അമേരിക്ക ഒരു ക്രിസ്തീയ രാജ്യമാണെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാല്‍ തോമസ് ജെഫേര്‍സന്റെ നേത്രത്വത്തില്‍ നിര്‍മിക്കപ്പെട്ട അമേരിക്കന്‍ ഭരണഘടന മത നിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ലോകത്തിനു മാതൃകയായിരുന്നു.) {നാസ്തികനായ ദൈവം DCB Oct2010 പേജ് 58}
ഭൌതിക വാദികള്‍ അവരുടെ മാതൃക ഭരണഘടനയെന്നു ആവേശം കൊള്ളുന്ന ഭരണഘടനയനുസരിച്ച് വധശിക്ഷ നടപ്പാക്കുന്നത് പോലും മതങ്ങളുടെ കണക്കില്‍ എഴുതാനും ശ്രീ സി രവിചന്ദ്രന്‍ ശ്രമിക്കുന്നുണ്ട്!!. മാത്രമല്ല ഇറാനിലെ ശിക്ഷകളും സൌദിയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ വരെയും ശ്രീ സി രവിചന്ദ്രന്‍ എടുത്തു പറഞ്ഞു വാചാലനായത് നാം കണ്ടതാണ്.
വധ ശിക്ഷകള്‍ ചില കുറ്റങ്ങള്‍ക്ക് ഒഴിച്ച് കൂടാത്തതാണ്. അത് നീതിയുമാണ്. ഇന്നത്തെ മലയാള പത്രങ്ങള്‍ വരെ അത്തരം വാര്‍ത്തയുമായാണിറങ്ങിയത്
ചില കുറ്റകൃത്യങ്ങള്‍ക്ക് വധ ശിക്ഷ തന്നെ നല്‍കേണ്ടതുണ്ട്. എന്നാല്‍ നേരിയ കുറ്റങ്ങള്‍ക്ക് അതിനനുസരിച്ച് ലഘുവായ ശിക്ഷയെ നല്‍കാവൂ.
എന്നാല്‍ സാധാരണ പെറ്റിക്കേസുകള്‍ക്ക് പോലും വധ ശിക്ഷ തന്നെ നടപ്പിലാക്കുന്ന ഒരു നാസ്തിക രാഷ്ട്രം ഭുമിയിലുള്ളത് നാസ്തിക ഭൌതിക യുക്തിവാദി (കു)ബുദ്ധിജീവി അറിയാത്തത് കൊണ്ടല്ല അയാള്‍ കണ്ണടച്ചിരുട്ടക്കുകയാണ്. മാത്രമല്ല അങ്ങനെ വധശിക്ഷക്കിരയാക്കുന്നവരുടെ ശരീര ഭാഗങ്ങള്‍ വെട്ടി നുറുക്കി വിറ്റു രാജ്യത്തിന്റെ ഖജനാവിലേക്ക് മുതല്‍ കൂട്ടുകയും ചെയ്യുന്നുണ്ട്. ഭുമിയിലെ ഏറ്റവും പ്രമുഖ നാസ്തിക രാഷ്ട്രം.
ഇവര്‍ പ്രധിദിനം ഇരുപതിലേറെ മനുഷ്യരെയാണ്. ഇങ്ങനെ വെട്ടിനുരുക്കുന്നത്.
ഈ വാര്‍ത്ത കണ്ടില്ലെന്നു നടിക്കുന്ന ശ്രീ സി രവിചന്ദ്രന്റെ സാമുഹ്യ ബോധം അപാരം തന്നെ.
മത, ദൈവവിശ്വാസ വിധ്വാഷവും നാസ്തിക, ഭൌതിക, യുക്തിവാദാന്ധതയും ബാധിച്ചു ബുദ്ധിയും കാഴ്ചയും മരവിച്ചു, മത, ദൈവവിശ്വാസങ്ങളെ എതിര്‍ക്കുക എന്ന ഒറ്റ ലക്ഷ്യത്തിനായുള്ള വെപ്രാളത്തില്‍ ഇവര്‍ മനുഷ്യനും പ്രകൃതിക്കും ആവാസവ്യവസ്ത്ക്കുമെതിരില്‍ ഉറഞ്ഞു തുള്ളുന്നത് കാണാന്‍ ഏറെ കൌതുകമുണ്ട്. ഇവരുടെ ദയനീയതയോര്‍ത്ത് സഹതപിക്കുകയല്ലാതെ മറ്റെന്തു ചെയ്യും.
ഗര്‍ഭസ്ഥ ശിശുക്കളെ വെട്ടി നുറുക്കി കൊല്ലുന്നതിന്റെ നേര്‍കാഴ്ച ഇവിടെ കാണാം.................. ഇങ്ങനെ വെട്ടിനുറുക്കി കശാപ്പു ചെയ്യുന്ന പൈതങ്ങളുടെ ശരീരം, (ചൈന വധശിക്ഷക്ക് വിധേയമാക്കുന്ന ശവശരീരങ്ങള്‍ വിറ്റു കാശാക്കുന്നത് പോലെ ) സൌന്ദര്യ വര്‍ദ്ദക ലേപനങ്ങളായി മാര്‍കെറ്റ് ചെയ്യുന്നു.
മനസ്സാക്ഷിയുള്ള മനുഷ്യ സ്നേഹികളെ ഈ മനുഷ്യകുലത്തിന്റെ ശത്രുക്കളെ തിരിച്ചറിയുക, കരുതിയിരിക്കുക, പ്രതികരിക്കുക.

