Followers

Thursday, October 20, 2011

സുബൈദയുടെ കരച്ചിലോ? യുക്തിവാദികളുടെ വെപ്രാളമോ??? തുടര്‍ച്ച (2)

'പെരുമഴക്കാലം'   'കല്ലുവച്ച നുണകളുടെ '

ശ്രീ യുക്തിയുടെ സുബൈദമാരുടെ കരച്ചില്‍ എന്ന പോസ്റ്റിനോടുള്ള പ്രതികരണം രണ്ടാം ഭാഗം,                  ഒന്നാം ഭാഗം ഇവിടെ

"ഞാന്‍ കേരള യുക്തിവാദി സംഘം പ്രവര്‍ത്തകനാണ്. മലപ്പുറം ജില്ലാ കമ്മറ്റിയുമായി ബന്ധപ്പെട്ടതിന് ശേഷമാണ് ഇതെഴുതുന്നത്. നാസ്തികനായ ദൈവം, ദി ന്യു ഏജ് ഓഫ് റീസണ്‍ തുടങ്ങിയ പരിപാടികള്‍ മലപ്പുറം, നിലമ്പൂര്‍, തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലാണ് KYS സംഘടിപ്പിച്ചത്. 2010 മേയ്-2011 മാര്‍ച്ച് കാലയളവിലാണിത്."

KYS ( കേരള യുക്തിവാദി സംഘം) പ്രവര്‍ത്തകനായ യുക്തി മലപ്പുറം ജില്ല KYS കമ്മിറ്റിയുമായി ആധികാരികമായി ചര്‍ച്ച ചെയ്തു തികച്ചും വ്യക്തതയോടെ എന്ന് ധ്വനിപ്പിക്കുന്ന മുഖവുരയോടെ തുടങ്ങുന്ന ലേഖനം, അന്ധന്‍ ആനയെ കണ്ടപോലെ ആന മണ്ടത്തരമായി എന്ന് മാത്രമല്ല കളവുകളുടെ മാലപ്പടക്കവും പൊട്ടിക്കുന്നു


ശ്രീ സി രവിചന്ദ്രന്റെ പ്രസന്‍റെഷന്‍ പരിപാടികള്‍ KYS ന്‍റെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലയില്‍ എവിടെയെല്ലാം അവര്‍ സംഘടിപ്പിച്ചു എന്ന് പോലും തിട്ടമില്ലാത്ത KYS ജില്ല നേതൃത്വം!!?? (അതോ ബോധ പൂര്‍വ്വം കളവു പറഞ്ഞതോ?) ശ്രീമാന്‍ യുക്തിയെ തെറ്റിദ്ധരിപ്പിക്കുകയോ അല്ലെങ്കില്‍ ശ്രീമാന്‍ യുക്തി കളവ് പറയുകയോ ചെയ്തിരിക്കുന്നു.
എവിടെയൊക്കെയാണ് KYS പരിപാടികള്‍ നടത്തിയിരുന്നത് എന്ന് ഒരിക്കല്‍ കൂടി അന്വഷിച്ച് ഉറപ്പു വരുത്തുക.
തിരുരങ്ങാടിയില്‍ KYS ശ്രീ സി രവിചന്ദ്രന്റെ ഒരു പരിപാടി നടത്തിയിട്ടില്ല എന്നുറപ്പാണ്. ശ്രീ യുക്തിതന്നെ അക്കാര്യം സമര്‍ത്തിക്കുന്നുണ്ട് അതിങ്ങനെ

"ഇതല്ലാതെ ഒരു പരിപാടിക്ക് സാറിനെ തിരൂരങ്ങാടിയ്ക്കടുത്തുള്ള ഒരു ഉള്‍നാടന്‍ പ്രദേശത്ത് (സ്ഥലമറിയില്ല) ആവേശം മൂത്ത ഏതാനും മുസ്‌ളീം ചെറുപ്പക്കാര്‍ സ്വന്തം നിലയില്‍ ക്ഷണിച്ചിരുന്നു. തള്ളാനാവാത്ത അവസ്ഥയില്‍ അദ്ദേഹമതില്‍ പങ്കെടുത്തുവെന്നറിഞ്ഞു. ആ പരിപാടി പരാജയപ്പെട്ടെന്ന് വാസ്തവമാണ്. KYS ന് അതുമായി യാതൊരു ബന്ധവുമില്ല."

തിരുരങ്ങടിയിലെ പരിപാടി KYS നടത്തിയതല്ല അത് വേറെ ആരോ നടത്തിയതാണ്.ആ പരിപാടി പരാജയവുമാണ് എന്ന് യുക്തി തന്നെ വ്യക്തമാക്കുന്നു.

എന്റ മുന്‍ പോസ്റ്റിലേക്ക്

"ഞങ്ങളുടെ മലപ്പുറം ജില്ലയില്‍ തന്നെ അഞ്ചില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഈ പരിപാടി നടന്നിട്ടുണ്ട്."

എന്റെ ഈ വിലയിരുത്തല്‍ വസ്തുനിഷ്ടമാണെന്ന് യുക്തിയും അംഗീകരിക്കുന്നു. ഞാന്‍ പറഞ്ഞത് അഞ്ചില്‍ കൂടുതല്‍ പരിപാടി നടന്നു എന്നാണ്. ശ്രീ യുക്തിയും അക്കാര്യം തന്നെ വ്യക്തമാക്കിയല്ലോ? മലപ്പുറം ജില്ലയില്‍ ആറു പരിപാടികള്‍ നടന്നതെന്ന്.
ഈ പരിപാടികള്‍ എവിടെയൊക്കെ നടന്നു എന്നതും എനിക്ക് വ്യക്തമായറിയാം. ശ്രീമാന്‍ യുക്തിക്കറിയില്ല എങ്കില്‍ ചോദിക്കുക, പറഞ്ഞു തരാം. (നിങ്ങളുടെ ജില്ല കമ്മിറ്റിക്കറിയില്ലെങ്കിലും) ബ്ലോഗിളിരുന്ന്‍ വെറുതെ എന്തെങ്കിലും ചപ്ലാച്ചി അടിക്കെണ്ടതില്ലല്ലോ

എന്റെ മുന്‍ പോസ്റ്റില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ യുക്തിക്ക് ജയിക്കാന്‍ (അദ്ദേഹം ജയിക്കാന്‍ മത്സരിക്കുകയാണല്ലോ) ഉപയോഗപ്പെടുത്താവുന്ന ഒരേ ഒരു വാചകം ഇതാണ്.

"ശ്രീ സി രവിചന്ദ്രന്‍ കൊട്ടാരക്കര നിന്നും മലപ്പുറം ജി ല്ലയിലെ ഒരു ചെറു പട്ടണത്തില്‍ വന്നു (ഇത്തരം വളരെ ശുഷ്കമായ സദസ്സുകള്‍ക്ക് മുന്നില്‍) സെമിനാര്‍ നടത്തി പോവാന്‍ വണ്ടിക്കൂലി പോലും വാങ്ങിയില്ല എന്നത് ശ്രീ സി രവിചന്ദ്രന്റെ ത്യാഗവും, മഹത്വവും, ആത്മാര്‍ത്ഥതയുമായി സംഘാടകര്‍ പരിചയപ്പെടുത്തി. നമുക്കും അങ്ങനെ തന്നെ വിലയിരുത്താം."'


ഈ കാര്യം ഒരു പരിധി വരെ ശരിയാവാം... ആ പരിപാടിക്ക് യുക്തി തന്നെ വിവരിക്കുന്ന പോലെ പതിനായിരങ്ങള്‍ ചിലവായിരിക്കാം......... അപമാനം കാരണം സംഘാടകര്‍ കളവു പറഞ്ഞതാകാം................. അതിന്റെ സംഘടകരില്‍ ഒരാളുടെ വാക്ക് മുഖവിലക്കെടുത്ത് എഴുതിയതാണ് ഞാന്‍. മറ്റൊരാളുമായി ഇന്നലെ ബന്ധപ്പെട്ടു അയാളില്‍ നിന്ന് മനസ്സിലായത് അയ്യായിരത്തില്‍ താഴെ രൂപ ചിലവായി എന്നാണ്. എങ്ങനെയൊക്കെ ചിലവഴിച്ചു എന്നും വിശദീകരിച്ചു (ഓഡിറ്റോറിയം രണ്ടായിരം, ലൈറ്റ് സൌണ്ട് ഡിസ്പ്ലേ രണ്ടായിരം നോട്ടീസ് മറ്റു ചിലവുകള്‍ ആയിരത്തോളം {അയാള്‍ പറഞ്ഞ വാക്ക് അയ്യായിരം രൂപയോളം പൊട്ടി എന്നാണ്}) സംഘാടകരുടെ വാക്ക് മുഖവിലക്കെടുക്കാതിരിക്കേണ്ടതില്ലല്ലോ.
ആ പരിപാടിയില്‍ പങ്കെടുത്ത ആളുകളുടെ എണ്ണം ശ്രീ യുക്തി ഏകദേശം അമ്പത് ശതമാനം പെരുപ്പിചെഴുതി. ആ പരിപാടിയില്‍ കേവലം ഇരുപതില്‍ താഴെ ആളെ പങ്കെടുത്തിരുന്നുള്ളൂ എന്നത് വസ്തുതയാണ്.

ശ്രീ യുക്തിയുടെ വേറെ ഒരു പ്രസ്താവന
"എന്നാല്‍ സാറിന്റെ എല്ലാ പരിപാടിയിലും ശരാശരി 125-175 പേരുടെ പങ്കാളിത്തമുണ്ടായിരുന്നു."

ഈ പ്രസ്താവനയും പെരുപ്പിച്ചു പറഞ്ഞത് തന്നെ. ഏറെ പ്രചാരണത്തോടെ നടത്തപ്പെട്ട മറ്റൊരു പരിപാടിയില്‍ നൂറില്‍ താഴെ ആളുകളെ പങ്കെടുത്തിരുന്നുള്ളൂ എന്നതും വസ്തുതയാണ്. ഈ പരിപാടിയില്‍ കേവലം ഏഴാം കൂരി ജബ്ബാര്‍ മാഷല്ല
("അതില്‍ ജബ്ബാര്‍ മാഷും പങ്കെടുത്തിരുന്ന" യുക്തി)സാക്ഷാല്‍ കലാനാതന്‍ തന്നെ പങ്കെടുത്തിരുന്നു. ഉത്ഘാടകനായി (വ്യക്തിപരമായി കലാനാതനു ഈ പരിപാടികളോട് വിയോജിപ്പാണെങ്കിലും)

KYS സംഘടിപ്പിക്കാത്ത പരിപാടി തൂറ്റിപ്പോകാന്‍ കാരണമായി ശ്രീ യുക്തി കണ്ടു പിടിച്ചത് പള്ളിക്കമ്മിറ്റി ചോദ്യം ചെയ്തത് കൊണ്ടാണെന്നാണ്. യുക്തി പറയുന്നു.

"ഇതല്ലാതെ ഒരു പരിപാടിക്ക് സാറിനെ തിരൂരങ്ങാടിയ്ക്കടുത്തുള്ള ഒരു ഉള്‍നാടന്‍ പ്രദേശത്ത് (സ്ഥലമറിയില്ല) ആവേശം മൂത്ത ഏതാനും മുസ്‌ളീം ചെറുപ്പക്കാര്‍ സ്വന്തം നിലയില്‍ ക്ഷണിച്ചിരുന്നു. തള്ളാനാവാത്ത അവസ്ഥയില്‍ അദ്ദേഹമതില്‍ പങ്കെടുത്തുവെന്നറിഞ്ഞു. ആ പരിപാടി പരാജയപ്പെട്ടെന്ന് വാസ്തവമാണ്. KYS ന് അതുമായി യാതൊരു ബന്ധവുമില്ല. സാറിന്റെ പ്രഭാഷണത്തിന്റെ തലേന്ന് പള്ളിക്കമ്മറ്റിയില്‍ നിന്ന് ചോദ്യമുയര്‍ന്നതിനാല്‍ സംഘാടകരില്‍ ഭൂരിപക്ഷവും ഭയന്നു വിട്ടുനിന്നുവെന്നാണ് കേള്‍ക്കുന്നത്. കഷ്ടിച്ച് 25-30 പേര്‍ മാത്രം പങ്കെടുത്ത പരിപാടി സാങ്കേതിക തകരാറും മറ്റും കാരണം പാളി."


നുണ പറയാന്‍ തെല്ലും അറപ്പും വെറുപ്പും ഉളുപ്പുമില്ലാത്ത സാക്ഷാല്‍ ശ്രീമാന്‍ യുക്തി ഇവിടെയും കല്ലുവച്ച നുണ പറയുന്നു 'ഇവരുടെ പരിപാടി പള്ളിക്കമ്മിറ്റി ചോദ്യം ചെയ്തെന്നു.' സാക്ഷാല്‍ ശ്രീമാന്‍ യുക്തീ പറയൂ, ചങ്കൂറ്റവും, തന്‍റെടവും നട്ടെല്ലുമുണ്ടെങ്കില്‍ ഏതു പള്ളിക്കമ്മിറ്റിയാണ് ആരോടാണ് എന്നാണ് എപ്പോഴാണ് നിങ്ങളുടെ പരിപാടി ചോദ്യം ചെയ്തതെന്ന്. തന്റെടമുണ്ടോ തെളിയിക്കാന്‍, ഇത് ഏറെ അര്‍ജ്ജവതോടെയും, ആത്മ വിശ്വാസത്തോടെയും ചങ്കുറപ്പോടെയുമുള്ള വെല്ലുവിളിയാണ്.അല്ലാതെ വെറും ചപ്ലാച്ചി അടിക്കുകയല്ല. താങ്കള്‍ക്ക് വേണമെങ്കില്‍ KYS മലപ്പുറം പ്രസി ഇ ഏ ജബ്ബാറിനെയോ സെക്രട്ടറി പാറക്കല്‍ മുഹമ്മദിനെയോ അഖിലേന്ത്യാ സെക്രട്ടറി കലാനാതനെയോ വേണ്ട ഏതു കൊലകൊമ്പനെയും കൂട്ട് പിടിച്ചോ. ഈ വെല്ലുവിളി സ്വീകരിക്കാന്‍ സാധ്യമാണോ? മറുപടി പറയുക.

ഇല്ല താങ്കള്‍ക്കെന്നല്ല ഒരു നാസ്തിക ഭൌതിക യുക്തിവാദിക്കും കഴിയില്ല. കാരണം ആ പ്രദേശത്തെ ഒരു പള്ളിക്കമ്മിറ്റിയും ഇങ്ങനെ ഒരു പരിപാടി നടന്നതറിഞ്ഞിട്ടില്ല.എന്തിനു പരിപാടി നടന്ന ഓഡിറ്റോറിയത്തിനു തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന സി പി എം/ ഡിഫി പ്രവര്‍ത്തകന്‍ പോലും ഇങ്ങനെ ഒരു പരിപാടി അറിഞ്ഞിട്ടില്ല. അത്രയ്ക്ക് പരിതാപകരവും ദയനീയമായിരുന്നു ഇവരുടെ ആ പരിപാടി. എന്നിട്ട് പരാജയ കാരണം പള്ളിക്കമ്മറ്റിയുടെ തലയില്‍ കെട്ടിവെക്കാന്‍ അല്പം പോലും നാണമില്ലേ സാക്ഷാല്‍ ശ്രീമാന്‍യുക്തീ

അതോ എന്ത് നുണ പറഞ്ഞാലും ആരും അറിയില്ല എന്നാണോ നിങ്ങളുടെ വിശ്വാസം. കൈരളി ടി വി യിലെ പരിപാടിയിലും ഇത്പോലെ പച്ചനുണ തട്ടിവിടുന്നുണ്ട് സാക്ഷാല്‍ ശ്രീമാന്‍ യുക്തി. ഏറെ പ്രേക്ഷകരുള്ള ഒരു ചാനലിലെ കാഴ്ചക്കാരെ ഒന്നടങ്കം വിഡ്ഢികളാക്കി
കല്ലുവച്ച നുണ പറയുന്ന സാക്ഷാല്‍ ശ്രീമാന്‍ യുക്തിക്ക് കേവലം ഏതാനും യുക്തിവാദി വായനക്കാര്‍ മാത്രമുള്ള തന്റെ ബ്ലോഗില്‍ പച്ചപ്പൊള്ളൂകള്‍ എഴുതിക്കൂട്ടന്‍ തരിമ്പും മടിയും ലജ്ജയും മനസ്സക്ഷിക്കുത്തുമുണ്ടാവില്ല.







ഞാന്‍ ഇവിടെ പറഞ്ഞ കാര്യങ്ങള്‍ ഏറെ ആത്മവിശ്വാസത്തോടെയും, കൃത്യമായി ബന്ധപ്പെട്ടവരോട് അന്വഷിപ്പിച് ഉറപ്പു വരുത്തിയതുമാണ്. അല്ലാത്ത ശ്രീമാന്‍ യുക്തി പറയുന്ന പോലെ ബ്ലോഗിലിരുന്നു എന്തെങ്കിലും ചപ്ലാച്ചി അടിച്ചതല്ല. 


അതെ നുണകളുടെ സംരക്ഷണമില്ലാതെ യുക്തിവാദത്തിന് നിലനില്‍പ്പില്ല എന്നത് പരമാര്‍ത്ഥം. നുണകളുടെ സംരക്ഷണത്തോടെയെങ്കിലും തങ്ങള്‍ ജയിച്ചു എന്ന് തോന്നിപ്പിക്കണം.... അറിയലോ അറിയിക്കാലോ തങ്ങളുടെ അജണ്ടയിലില്ല. യുക്തിവാദാന്ധന്തയും മത ദൈവ വിദ്വാശവും തലയ്ക്കു പിടിച്ചു കണ്ണും കാതും കരളും അടക്കപ്പെട്ട ഈ ജന്തുക്കളോട് സഹതപിക്കാം...

തങ്ങളെ കുറിച്ച് തങ്ങള്‍ പറയുന്നത് പോലും വസ്തുതകളുമായി യോജിക്കുന്നുണ്ടോ ഇല്ലേ എന്നതൊന്നും തോല്‍പിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ ഒട്ടും ശ്രദ്ധിക്കാനുള്ള പക്വതയൊന്നും ശ്രീമാന്‍ യുക്തിക്കോ KYS മലപ്പുറം ജില്ല കമ്മിറ്റിക്കോ ഇല്ലാതെ പോയി. !!!!!!!!!!!!!!!!!!!.










അവസാനിച്ചില്ല

Friday, October 14, 2011

സുബൈദയുടെ കരച്ചിലോ? യുക്തിവാദികളുടെ വെപ്രാളമോ??? (1)

ബ്ലോഗെഴുത്ത് ജയിക്കാനും തോല്‍പ്പിക്കാനുമോ? അതോ അറിയാനും അറിയിക്കാനുമോ!!???


രണ്ടുമാസത്തെ പ്രവാസത്തിനു ശേഷം ബൂലോകത്ത് തിരിച്ചു വന്നു ബൂലോകം വിലയിരുത്തി ഞാനിട്ട പോസ്റ്റുകളില്‍ ശ്രീ സി രവിചന്ദ്രന്റെ ബ്ലോഗിനെയും വിലയിരുത്തി പോസ്റ്റിട്ടിരുന്നു. അതിനോടുള്ള വിയോജിപ്പ്‌ രേഖപ്പെടുത്തി യുക്തിവാദി ബുദ്ധിജീവി ശ്രീമാന്‍ യുക്തി സുബൈദമാരുടെ കരച്ചില്‍ എന്ന പോസ്റ്റിട്ടത് ശ്രദ്ദയില്‍ പെട്ടിരുന്നു. വേറൊരു വിഷയം ചര്ച്ചക്കെടുത്തത് കൊണ്ട് തല്‍കാലം നീട്ടിവച്ചു. ആ പോസ്റ്റില്‍ ശ്രീമാന്‍ ബഷീര്‍ പൂക്കോട്ട്‌ പഴയ വിഷയം കമന്റിയിരുന്നു. അതിനോട് പ്രതികരിക്കാം എന്ന് കരുതുന്നു. വേറെയും രണ്ടു പോസ്റ്റുകള്‍ കൂടി എന്നെ പേരെടുത്തു പറഞ്ഞു യുക്തിവാദി ബ്ലോഗര്‍മാരുടെതായി ബൂലോകത്തുണ്ട് ഓരോന്നായി പരിശോദിക്കാം. ഇങ്ങനെ യുക്തിവാദികള്‍ കൂട്ടമായി പ്രതിരോധിക്കാന്‍ മാത്രം ഉണ്ടോ ഞാന്‍!!!!!!!!!!!????????????...............


ശ്രീ യുക്തി ഏറെ അന്വാഷിച്ചു വസ്തുനിഷ്ടമായി പഠിച്ചു തന്നെയാണ് തന്റെ ലേഖനം തയ്യാറാക്കിയത്. ആ കാര്യം അദ്ദേഹം തുടക്കത്തില്‍ തന്നെ രേഖപ്പെടുതുന്നതിങ്ങനെയാണ്. "ഞാന്‍ കേരള യുക്തിവാദി സംഘം പ്രവര്‍ത്തകനാണ്. മലപ്പുറം ജില്ലാ കമ്മറ്റിയുമായി ബന്ധപ്പെട്ടതിന് ശേഷമാണ് ഇതെഴുതുന്നത്. നാസ്തികനായ ദൈവം, ദി ന്യു ഏജ് ഓഫ് റീസണ്‍ തുടങ്ങിയ പരിപാടികള്‍ മലപ്പുറം, നിലമ്പൂര്‍, തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലാണ് KYS സംഘടിപ്പിച്ചത്. 2010 മേയ്-2011 മാര്‍ച്ച് കാലയളവിലാണിത്."


യുക്തിയുടെ ഈ അഭിപ്രായങ്ങള്‍ അദ്ധേഹത്തിന്റെ മാത്രം അഭിപ്രായമല്ല മറിച്ച് KYS (കേരള യുക്തിവാദി സംഘം മലപ്പുറം ജില്ല കമ്മിറ്റിയുടെ) ന്റെ കൂടെ അഭിപ്രായമാണെന്നും മനസിലാക്കാം. മാത്രമല്ല എന്റെ പ്രസ്തുത പോസ്റ്റിലെ അഭിപ്രായത്തെ അദ്ദേഹം വിശേഷിപ്പിച്ചത് "ബ്‌ളോഗിലിരുന്ന് ചപ്‌ളാച്ചി അടിക്കുന്നതുപോലെയല്ലത്." എന്റെ അഭിപ്രായങ്ങള്‍ വെറും ചപ്ലാച്ചി അടി മാത്രമാണെന്ന് വിലയിരുത്തുകയും ചെയ്യുന്നു.


ഞാന്‍ അഭിപ്രായപ്പെട്ടത് വെറും ചപ്ലാച്ചി മാത്രമാണോ? അതോ അതിലെന്തെങ്കിലും കഴമ്പുണ്ടോ? ശ്രീ യുക്തിയുടെ പ്രസ്താവനകള്‍ എന്റെ അഭിപ്രായവുമായി യോജിക്കുന്നുണ്ടോ? വിലയിരുത്തേണ്ടിയിരിക്കുന്നു. അതിലേക്കു പോവുന്നതിനു മുമ്പ് എന്റെ ലക്‌ഷ്യം വിനീതമായി അറിയിക്കേണ്ടിയിരിക്കുന്നു.


ഞാന്‍ വായിക്കുന്നതും പഠിക്കുന്നതും വളരെ കുറചെന്തെങ്കിലും കുത്തിവരക്കുന്നതും എനിക്ക് ജയിക്കാനോ ആരെയെങ്കിലും തോല്പിക്കണോ അല്ല. മറിച്ചു അന്വാഷിക്കാനും, അറിയാനും, ഉള്‍കൊണ്ട് അംഗീകരിക്കാനും, അല്‍പം മാത്രം അറിയിക്കാനുമുള്ള എളിയ ശ്രമം മാത്രമാണ്. എന്നാല്‍ ശ്രീമാന്‍ യുക്തി എന്തെങ്കിലും പറയുന്നതും എഴുതുന്നതും തോല്പിക്കാനും വീണ്ടും വീണ്ടും ജയിക്കാനുമുള്ള കഠിന ശ്രമമാണ്. ഈ കാര്യം ഇങ്ങനെ പറയാന്‍ കാരണം അദ്ധേഹത്തിന്റെ തന്നെ പ്രസ്താവനയാണ്. അതിങ്ങനെ വായിക്കാം


"കേരളത്തില്‍ സുബൈദയുടെ സമുദായത്തില്‍ പെട്ടവര്‍ മാത്രമാണ് അദ്ദേഹത്തെ അധിക്ഷേപിക്കാനും ആക്രമിക്കാനും വെമ്പുന്നത്. അദ്ദേഹത്തിന്‍ന്റെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ശേഷിയുള്ള ഒരണ്ണം ഈ സമുദായത്തിലില്ലെന്നതാണതിന്റെ കാരണം. ഹുസൈന്‍ സാബൊക്കെ ഏഴാം കൂലിയായി മാറിയത് എല്ലാവരും കണ്ടതാണ്. അതാണ് നിങ്ങള്‍ വിരളി പിടിക്കുന്നത്.
എത്ര പരിശ്രമിച്ചാലും നിങ്ങള്‍ക്ക് അദ്ദേഹത്തെ ജയിക്കാന്‍ കഴിയില്ല. അതുകൊണ്ട് തൂറിത്തോല്‍പ്പിക്കാന്‍ നോക്കുന്നു. അദ്ദേഹം മലപ്പുറത്ത് വരുമ്പോള്‍ ആരുമില്ലെങ്കില്‍ നിങ്ങള്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. അപ്പോള്‍ അതല്ല പ്രശ്‌നം: you can not match him. you can not win him."


ഇവിടെ ശ്രീ സി രവിചന്ദ്രന്‍ സാറിനെ എനിക്ക് തോല്‍പിക്കാന്‍ പറ്റില്ല എന്നത് വസ്തുതയാണ് ഞാന്‍ എവിടെ ശ്രീ സി രവിചന്ദ്രന്‍ സര്‍ എവിടെ തരതമ്യം പോലും സാധ്യമാല്ലത്തത്ര അന്തരം തമ്മിലുണ്ട്. പക്ഷെ ആ പ്രസ്താവന വരികള്‍ക്കിടയില്‍ വായിച്ചാല്‍ യുക്തിവാദികളെ തോല്‍പിക്കാന്‍ സാധ്യമല്ല എന്നും മനസ്സിലാകും. സമാനമായ പ്രസ്താവന ശ്രീ യുക്തിയെ ആദ്യമായി കണ്ടുമുട്ടിയ ശ്രീ ജബ്ബാറിന്റെ ബ്ലോഗിലും ഞാന്‍ കണ്ടിട്ടുണ്ട്. അവിടെ ശ്രീ യുക്തി ഇട്ട കമന്റിന്റെ ഭാഗം ഇങ്ങനെ

""പലവുരു ചോദിച്ചിട്ടും മറുപടിയില്ല.
കളിക്കുന്ന
“കളം“കൊള്ളില്ല എന്നു വിചാരിക്കുന്നത് തോല്വി ഉറപ്പായ ടീം ആണ്.
തുടരും
....
April 24, 2011 6:23 AM ""


അതിനോടുള്ള എന്റെ പ്രതികരണം

"നിങ്ങള്‍ തോല്പിക്കാന്‍ മത്സരിക്കുകയാണ്.,................... എന്നാല്‍ ഞാന്‍ അറിയാനും, അറിയാനും, അറിയാനും അറിയിക്കാനുമാണ് പരിശ്രമിക്കുന്നത്., ആ പരിശ്രമം വിജയിക്കുമെന്ന വിശ്വാസത്തോടെ., ജനാബ് തോല്‍ക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.......................24 April 2011 8:43 PM "


ഈ കമന്റുകള്‍ ഏപ്രില്‍ 24 നു ഇട്ടതാണ്. അന്നേ ഞാന്‍ എന്റെ നയം വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന്‍ എന്റെ ഈ പോസ്റ്റില്‍ ശ്രീമാന്‍ ഫയര്‍ഫ്ലൈയും സമാനമായ പ്രസ്താവന നടത്തിയിരുന്നു. അതിങ്ങനെ

"കൊള്ളാം..ഹുസൈന്‍ സാബിന്റെ ശിഷ്യയാണോ താത്ത? പുള്ളിയും ഇങ്ങനെയാ..പറയുന്ന മണ്ടത്തരങ്ങളില്‍ ഏതിനെങ്കിലും ആരും മറുപടി പറഞ്ഞില്ലെങ്കില്‍ ഉടനെ പ്രഖ്യാപിക്കും 'ഞാന്‍ ജയിച്ചേ'..ഒരേ തൂവല്‍ പക്ഷികളാണല്ലോ ..അതിനു മുന്‍പേ എന്റെ കമ്മന്റില്‍ ഒരു കാര്യം പറഞ്ഞിരുന്നു...

...എത്ര പറഞ്ഞു തന്നാലും നിങ്ങള്‍ക്കതോന്നും മനസ്സിലാകാന്‍ പോകുന്നില്ല.

തലക്കകത്ത്
പിണ്ണാക്ക് നിറച്ചിരിക്കുന്നവരോട് വീണ്ടും വീണ്ടും മറുപടി പറയുന്നതില്‍ അര്‍ത്ഥമില്ല. പുതിയ കുറെ കണ്ടു പിടുത്തങ്ങള്‍ നടത്തിയത് കൊണ്ട് ചോദിച്ചെന്നു മാത്രം"


അതിനോടുള്ള
എന്റെ പ്രതികരണവും ഇവിടെ

"ഇത് ജബ്ബാറിന്റെ ബ്ലോഗില്‍ യുക്തിയുമായി നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കിയിട്ടുണ്ട് അതിങ്ങനെ

"നിങ്ങള്‍ തോല്പിക്കാന്‍ മത്സരിക്കുകയാണ്.,................... എന്നാല്‍ ഞാന്‍ അറിയാനും, അറിയാനും, അറിയാനും അറിയിക്കാനുമാണ് പരിശ്രമിക്കുന്നത്., ആ പരിശ്രമം വിജയിക്കുമെന്ന വിശ്വാസത്തോടെ., ജനാബ് തോല്‍ക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു."


അതെ
ജയവും തോല്‍വിയും അല്ല ലക്‌ഷ്യം, അറിയലും, അറിയലും,അറിയലും പിന്നെ അല്പം അറിയിക്കലും മാത്രമാണ്. നിങ്ങള്‍ തോല്പിക്കാനും, ജയിക്കാനും മത്സരികുന്നത് കൊണ്ട് അറിയാന്‍ കഴിയുന്നില്ല."അതെ ഇവിടെ ആരെയും തോല്പിക്കലും ജയിക്കലും എന്റെ ലക്ഷ്യമല്ല അറിയലും, വീണ്ടും അറിയലും സ്വല്പം മാത്രം അറിയിക്കലും മാത്രമാണ് ലക്‌ഷ്യം.
അവസാനിച്ചില്ല

Saturday, October 1, 2011

ഈ നിര്‍ദ്ദേശങ്ങള്‍ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനോ?!!, ഉന്മൂലനത്തിനോ ??!!!!



സ്ത്രീകളെ, കുട്ടികളെ നമ്മുടെ  ക്ഷേമത്തിന്  മാത്രമായിതാ നമ്മുടെ സ്വന്തം നിയമം.!! 

ഞങ്ങളുടെ നാട്ടിലെ അയ്യര്‍ വൈദ്യരുടെ കഥ  പറഞ്ഞു വിഷയത്തിലേക്ക് വരാം. നാട്ടുകാരുടെ കണ്ണിലുണ്ണിയായ അയ്യര്‍ വൈദ്യര്‍,  ഏതു വിധ രോഗങ്ങളുടെയും ചികിത്സാരിയും  കൂടിയാണ്. അയ്യര്‍ക്കു സര്‍ജറിയിലും നല്ല വൈദഗ്ദ്യമുണ്ട്.  വിരലില്‍ കുരുവുമായി വന്നാല്‍ വിരല്‍ മുറിക്കും, കാല് വേദനക്ക്  ചികിത്സ കാല് മുറി തന്നെ., ഇതൊക്കെയാണ് ചികിത്സാമുറകള്‍.

ആയിടക്കാണ്‌ നാട്ടിലൊരാള്‍   കലശലായ തലവേദനയുമായി  ബുദ്ധിമുട്ടുന്നത് നാട്ടുകാരുടെ  ശ്രദ്ദയില്‍ പെടുന്നത്. (വൈദ്യരുടെ ചികിത്സാമുറകളെ കുറിച്ച്  ഏകദേശ ധാരണയുള്ള രോഗി, രോഗ വിവരം വളരെ ഗോപ്യമാക്കി വച്ചതായിരുന്നു.) ഏറെ ഒത്തൊരുമയോടെ കഴിയുന്ന നാട്ടുകാര്‍ ഓരോരുത്തരും മറ്റുള്ളവരുടെ ഓരോ കാര്യത്തിലും ഏറെ ജാഗജൂഗരും ശ്രദ്ധാലുക്കലുമാണ്‌.   വൈദ്യരെ പോലെ,  നാട്ടിലെ എല്ലാ കാര്യവും തീരുമാനിക്കുന്നത് നാട്ടു മുഖ്യനും നാട്ടുകൂട്ടവുമാണ്., നാട്ടു മുഖ്യന്റെ തീരുമാനം നാടിന്റെ  അവസാന വാക്കും., നാട്ടുകാര്‍  നാട്ടുമുഖ്യനെ രോഗവിവരം അറിയിച്ചു., അദ്ദേഹം കൂടുതലൊന്നും  ആലോചിച്ചില്ല., പ്രശ്നം നാട്ടുവൈദ്യന് റെഫര്‍ ചെയ്തു. നാട്ടിലെ കീഴ്വഴക്കം അതാണല്ലോ.,


വൈദ്യരുടെ മെഡിക്കല്‍ വിംഗ്  കൂടി വിഷയം അതിഗൌരവതരമായി ചര്‍ച്ച ചെയ്തു. ചികിത്സ നിര്‍ദ്ദേശിച്ചു. തല മുറിച്ചു മാറ്റുക., അതാണ്‌ തലവേദനക്കുള്ള  ശാശ്വത പരിഹാരം.  നാട്ടുമുഖ്യനടക്കം നാട്ടുകൂട്ടവും നാട്ടുകാരും  ഒന്നടങ്കം ചികിത്സക്ക് അംഗീകാരം നല്‍കി. ഏറ്റവും നല്ല ചികിത്സ. അങ്ങനെ രോഗിയെ വൈദ്യര്‍ ചികിത്സിച്ചു, ത,ല വെട്ടിമാറ്റി, അതോടെ അയാളുടെ തലവേദന എന്നെന്നേക്കുമായി മാറി. മാത്രമല്ല, പിന്നെ ഞങ്ങളുടെ നാട്ടില്‍ ആര്‍ക്കും തലവേദന വന്നതായും കേട്ടിട്ടില്ല.




കേരളത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം എങ്ങനെയൊക്കെ ആവണമെന്ന് തീര്‍ച്ചയാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് വേണ്ടതെല്ലാം ഉള്‍കൊള്ളുന്ന പുതിയ നിയമത്തിന്റെ കരട് മുന്‍ ചീഫ് ജസ്റീസ് വി. ആര്‍. കൃഷ്ണയ്യരും കൂട്ടരും ചേര്‍ന്ന് തയ്യാറാക്കി കേരളത്തിന്റെ മുഖ്യമന്ത്രിയുള്‍പ്പെടുന്ന  മന്ത്രിപ്പടക്ക് കൈമാറിയ വാര്‍ത്ത‍ മലയാളത്തിലെ എല്ലാ വാര്‍ത്താമാധ്യമങ്ങളും ഏറെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു.
ആ വാര്‍ത്തയുടെ മനോരമ പ്പതിപ്പ് താഴെ.


"രണ്ടു കുട്ടികളില്‍ കൂടുതലുള്ള ദമ്പതികള്‍ക്ക് ധനസഹായം നല്‍കരുതെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമത്തിന്റെ കരടു സര്‍ക്കാരിനു സമര്‍പ്പിച്ചു. രണ്ടിലതികം കുട്ടികള്‍ വേണമെന്ന് ബോധപൂര്‍വ്വം നിലപാട് സ്വീകരിക്കുന്നവര്‍ക്ക് 10000 രൂപ വരെ പിഴയും മൂന്നു മാസത്തെ തടവും നല്‍കണമെന്നും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള (?!)കേരള വിമന്‍സ് കോഡ്‌ ബില്‍ ശുപാര്‍ശ ചെയ്യുന്നു.

ഇതടക്കം ജനസംഖ്യാ നിയന്ത്രണത്തിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കണമെന്നു  ശുപാര്‍ശ ചെയ്യുന്ന ബില്‍ ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായ സമിതിയാണ് തയ്യാറാക്കിയത്. കരടു ബില്ലിന്റെ ആദ്യ അധ്യായത്തിലാണ് വിവാദ ശുപാര്‍ശകള്‍. കുടുംബത്തില്‍ രണ്ടു കുട്ടികളെന്ന വ്യവസ്ഥ സംസ്ഥാനത്തിന്റെ പൊതു കുടുംബനയമായി അംഗീകരിക്കണം. രണ്ടു കുട്ടികളില്‍ കൂടുതലുള്ള ദമ്പതികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കണം. രണ്ടു കുട്ടികളെന്ന വ്യവസ്ഥ ലംഘിക്കാന്‍ പ്രേരിപ്പിക്കുകയോ കൂടുതല്‍ കുട്ടികള്‍ വേണമെന്ന് പ്രചരിപ്പിക്കുകയോ ചെയ്യുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍, സമുദായങ്ങള്‍ എന്നിവരെ ശിക്ഷാനടപടിക്ക് വിധേയരാക്കണം. നിയമങ്ങള്‍ക്ക് അനുസൃതമായി സുരക്ഷിതമായ ഗര്‍ഭചിദ്രം അനുവദിക്കണമെന്നാണ് ബില്ലിലെ മറ്റൊരു പ്രധാന വ്യവസ്ഥ. എല്ലാ ആശുപത്രികളിലും ഇതിനുള്ള സൗകര്യം ലഭ്യമാക്കണം. ഗര്‍ഭ നിരോധനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ വിവാഹ വേളയില്‍ തന്നെ സൌജന്യമായി ലഭ്യമാക്കണം. വിവാഹമോചന കേസുകള്‍ ഇരുകൂട്ടരുടെയും സമ്മതത്തോടെ കുടുംബ കോടതിക്ക് പുറത്തു തീര്‍പ്പാക്കാന്‍ മര്യാജ് ഓഫിസറെ നിയമിക്കണം. കരട് ബില്‍ ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറി. (മലയാള മനോരമ 25 - 09 - 2011 )" 

ഏതാണ്ടെല്ലാ പത്രങ്ങളും ഇതേ ആശയത്തില്‍ തന്നെയാണ് ആ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.


ഈ നിര്‍ദ്ദേശങ്ങളിലെ പ്രധാനപ്പെട്ട കാര്യം ഒരു കുടുംബത്തില്‍ കുട്ടികള്‍ രണ്ടുമതി എന്നതാണ്. രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടാകുന്നത് സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തെ പുറകോട്ടു  നയിക്കും  ഇങ്ങനെ പുരോഗതിക്കു തടസ്സം നില്‍ക്കുന്നത് തടയുന്നതിന് രണ്ടില്‍ കൂടുതല്‍ സന്താനങ്ങളുള്ള  കുടുംബങ്ങള്‍ക്ക്, പൌരവകാഷമായും   നിയമപരമായും  ഓരോ കുടുംബത്തിനും  സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന  സഹായങ്ങളും ആനുകൂല്യങ്ങളും നിര്‍ത്തലാക്കണം. അഥവാ  രണ്ടില്‍ കൂടുതല്‍ സന്തതികളുണ്ടാകുന്നത് ബോധാപൂര്‍വ്വമെങ്കില്‍  ആ കുടുംബത്തെ തുറുങ്കിലടക്കുകയും കനത്ത പിഴ ഈടാക്കുകയും ചെയ്യണം. അങ്ങനെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം ഉറുപ്പ് വരുത്തണം. ഇങ്ങനെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും പുരോഗതിക്കും തടസ്സം നില്‍ക്കുന്ന ഏത് ശക്തിയാണെങ്കിലും അവര്‍ക്കെതിരെയും ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണം.  ഇവിടെ ഒരേ ഒരു ലക്‌ഷ്യം മാത്രം സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവും പുരോഗതിയും അതിനെതിരിലുള്ള എല്ലാ തടസ്സങ്ങളും വെട്ടിമാറ്റുക. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇതിലുപരിയെന്തു   വേണം!!!!!!!!!!!!!!

കുട്ടികളുടെ അംഖസംഖ്യ രണ്ടിലൊതുക്കാനുള്ള   മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് ബാക്കി.  ആ നിര്‍ദ്ദേശങ്ങളിലെ പ്രധാനപ്പെട്ട ഒന്ന് ഗര്‍ഭചിദ്രം നിയമ വിധേയമാക്കുകയും അതിനുള്ള സൌകര്യങ്ങള്‍ സുലഭമായി വ്യാപിക്കുകയും ചെയ്യുക എന്നതാണ്.
വേറൊന്ന്‍ ഗര്‍ഭ നിരോധനമാര്‍ഗ്ഗങ്ങള്‍ എവിടെയും  എപ്പോഴും സൌജന്യമായും ലഭ്യമാക്കണം. എന്നതാണ്.

സന്താനങ്ങള്‍ നിര്‍ബന്ധമായും രണ്ടിലോതുക്കുക എന്ന ലക്ഷ്യവും, ആ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എങ്ങനെ ക്ഷേമമുണ്ടാക്കും എന്ന് പഠനമര്‍ഹിക്കുന്നു.  കാരണം ഈ നിയമ നിര്‍ദ്ദേശങ്ങളുടെ പ്രഥമ ലക്‌ഷ്യം തന്നെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം മാത്രമാണല്ലോ?.

ഈ നിര്‍ദ്ദേശങ്ങള്‍ നേരത്തെ പരിചയപ്പെട്ട  അയ്യര്‍ വൈദ്യരുടെ ചികിത്സ പോലെ ത്തന്നെയാണ്.  തലവേദനയെന്ന പ്രശ്നം പരിഹരിക്കാന്‍ തല തന്നെ മുറിച്ചു കളയുന്ന കുറുക്കുവഴിയാണത്. തലയുണ്ടെങ്കിലല്ലേ തലവേദന വരൂ തല തന്നെ വെട്ടിമാറ്റിയാല്‍ തലവേദനയെന്ന പ്രശ്നം  എന്നേക്കുമായി പരിഹരിക്കാം. വളരെ നല്ല പരിഹാര മാര്‍ഗ്ഗം.  അത് തന്നെയാണ് ഈ നിര്‍നിര്‍ദ്ദേശങ്ങളുടെയും  സ്ഥിതി.

കുട്ടികളുടെ ക്ഷേമത്തിന് കുട്ടികള്‍ ജനിക്കാന്‍ അനുവദിക്കാതിരിക്കുക. കുട്ടികള്‍ ജനിക്കാതിരുന്നാല്‍ പിന്നെ കുട്ടികളുണ്ടാവില്ല. കുട്ടികളില്ലാതെയായാല്‍  തന്നെ കുട്ടികള്‍ക്ക് യാതൊരു വിധ പ്രശ്നങ്ങളുമുണ്ടാവില്ല.  പ്രശ്നങ്ങളൊന്നുമില്ല  എന്നാല്‍ ക്ഷേമവുമായി. വളരെ നല്ല സുത്രവാക്യം.

സ്ത്രീകളുടെ ക്ഷേമത്തിനും നിര്‍ദ്ദേശങ്ങളുണ്ട്  സമിതിയുടെ പക്കല്‍ അതും തലവേദന ചികിത്സ പോലെത്തന്നെ. ഇവരുടെയൊക്കെ പുത്തി ഉപ്പിലിട്ടു വെക്കണം വരും തലമുറക്ക് -അങ്ങനെ ഒന്ന് നില നില്ക്കാന്‍ അനുവദിച്ചാല്‍- പുത്തിയെ  കുറിച്ച് ഗവേഷണം നടത്താന്‍


2011 സെന്‍സസ് റിപ്പോര്‍ട്ട്  വന്നിട്ട് ഏതാനും മാസങ്ങളെ ആയുള്ളൂ. അതാരും മറന്നു കാണില്ല.  ആവശ്യമെങ്കില്‍ ഇവിടെ അത് ലഭ്യവുമാണ് http://www.censusindia.gov.in/
ഭാരതത്തിലെ ഓരോ ഭാഗവും   തരംതിരിച്ചുള്ള ജനസംഖ്യാ വിവരം വിശദമായി ഈ സൈറ്റിലുണ്ട്. ആ റിപ്പോര്‍ട്ടില്‍ കേരളമൊഴികെ ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകളുടെ അംഖ സംഖ്യ ഭീതിജനകമായ രീതിയില്‍ കുത്തനെ ഇടിയുന്നത് കണ്ടില്ലെന്നു നടിക്കാവതല്ല. കേരളത്തില്‍ നില അല്‍പം വ്യതാസമുള്ളത് ആശ്വാസകരം തന്നെ.              ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്താണ്. തീര്‍ച്ചയായും സ്ത്രീ ഭ്രുണഹത്യ തന്നെ. കേരളത്തിലെ ജനങ്ങളുടെ മനുഷ്യത്വം കാരണമാണ് കേരളത്തില്‍ സ്ത്രീകളുടെ എണ്ണം കുത്തനെ കുറയാതിരുന്നത്.
പക്ഷെ കൃഷ്ണയ്യരുടെയും  സംഘത്തിന്റെയും നിര്‍ദ്ദേശം നടപ്പിലായാല്‍ ഭ്രൂണഹത്യ കേന്ദ്രങ്ങള്‍ പെട്ടിക്കട പോലെ മുളച്ചു പൊങ്ങുകയും അതിലേക്ക് ആളുകള്‍ ഓടിയടുക്കുകയും ഭ്രുണഹത്യകള്‍ വ്യാപകമാവുകയും ചെയ്യും.  പലപ്പോഴും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദമ്പതികള്‍. ഗര്‍ഭധാരണം സംഭവിച്ചു കഴിഞ്ഞാല്‍ ആണോ പെണ്ണോ എന്ന് പരിശോദന നടത്തിക്കുന്ന സ്ഥിതി വിശേഷം സംജാദമാകും.  പരമാവതി രണ്ടു കുട്ടികളെ പാടുള്ളൂ എന്ന് വന്നാല്‍ സ്വാഭാവികമായും ആ രണ്ടെണ്ണം തങ്ങള്‍ക്കിഷ്ടപ്പെട്ട (ഇന്നത്തെ സാമുഹ്യ സാഹചര്യത്തില്‍ മഹാ ഭൂരിപക്ഷം ദമ്പതികളും ആണ്‍ കുഞ്ഞു മതി എന്ന് തീരുമാനിക്കും) കുഞ്ഞുങ്ങളായി പര്മിതപ്പെടുത്തും ഫലമോ ജനിക്കാന്‍ പോലും അവകാശമില്ലാതെ പെണ്ണായി എന്ന ഒറ്റക്കാരണത്താല്‍ ജീവനോടെ വെട്ടിനുറുക്കപ്പെടും. അല്ലാത്ത പക്ഷം തമിഴ്നാട്ടിലെ പോലെ പിറന്നയുടന്‍ കൊല ചെയ്യപ്പെടും. കുട്ടികളെ ജനിക്കാനനുവദിക്കാതെ ജീവനോടെ കയ്യും കാലും കണ്ണും കരളും വെട്ടി നുറുക്കി അറുകൊല ചെയ്യന്നതിന്റെ ചില നേര്‍ക്കാഴ്ചകള്‍ ഇവിടെ 


http://www.youtube.com/watch?v=KD-A_tey16Q&feature=related


http://www.youtube.com/watch?NR=1&v=BmCWHfPCAHY


http://www.youtube.com/watch?v=Jzdgym0B7Kk&feature=related

ഇത് തീര്‍ച്ചയായും നേരത്തെ നാം പരിചയപ്പെട്ട അയ്യര് വൈദ്യരുടെ സര്‍ജറി തന്നെ. സമുഹത്തില്‍ സ്ത്രീകളില്ലാതെ വന്നാല്‍ സ്ത്രീകള്‍ക്ക് പ്രശ്നങ്ങളുണ്ടാവില്ല. സ്ത്രീകള്‍ക്ക് പ്രശ്നമില്ല എന്നതിനര്‍ത്ഥം സ്ത്രീകള്‍ ക്ഷേമം നേടി എന്നും. സ്ത്രീകളെയും (പെണ്‍) കുട്ടികളെയും സമുഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്തു 90  വയസ്സ് കഴിഞ്ഞ ബുദ്ധിയും  വെളിവും   നഷ്ടപെട്ട കേരളം!!!. അതിനാകട്ടെ നമ്മുടെ പരിശ്രമം.


അതിനു നമുക്ക് നിയമങ്ങളുണ്ടാക്കി മുന്നേറാം. ആണുങ്ങളായി  ദീര്‍ഗ്ഗായുസോടെ ജീവിക്കാം നമുക്ക് ശേഷം  നമ്മുടെ  പ്രതിനിധികള്‍ ഇല്ലെങ്കിലും ....................




Wednesday, September 21, 2011

ശ്രീ സി രവിചന്ദ്രന്റെ ത്യാഗവും! മഹത്വവും!!??


നാസ്തിക, യുക്തിവാദം എന്തിനു?? ശ്രീ സി രവിചന്ദ്രന്‍വ്യക്തമാക്കുന്നു.!!! എന്ന പോസ്റ്റിന്റെ തുടര്‍ച്ച!!!!!....


മുന്‍ പോസ്റ്റില്‍ നാസ്തിക യുക്തിവാദികളുടെ ലക്ഷ്യമെന്തെന്നു ശ്രീ സി രവിചന്ദ്രന്റെ വരികള്‍ വിലയിരുത്തിയതിലെ പ്രധാന ഭാഗം ഇങ്ങനെ വായിക്കാം.

"എന്നാല്‍ ശ്രീ സി രവിചന്ദ്രന്‍ അദ്ദേഹത്തിന്റെ നയം വ്യക്തമാക്കുന്നതിലുടെ അദ്ദേഹം യുക്തിവാദികള്‍ക്ക് സമുഹത്തോട് യാതോരുത്തരവാദിത്വവും ഇല്ല എന്നുള്ള കാര്യമാണ് "'സുഹൃത്തേ, താങ്കള്‍ കണ്ടാലുമില്ലെങ്കിലും സമ്പത്ത് ചെലവിട്ടേ മതജീവിതം നയിക്കാനാവൂ. കാരണം മതവും ദൈവവും ഒരിക്കലും സൗജന്യമല്ല. എന്നാല്‍ ആയിനത്തില്‍ നാസ്തികനായ എനിക്ക് അഞ്ചുപൈസ ചെലവില്ല. താങ്കള്‍ പറഞ്ഞത് പൂര്‍ണ്ണായും ഞാനംഗീകരിക്കുന്നു. മതത്തെ അപേക്ഷിച്ച് എതീയിസം വളരെ ചീപ്പാണ്; ചെലവ് തീരെയില്ലെന്നുതന്നെ പറയാം.'" ഈ വരികളിലൂടെ മനസ്സിലാക്കിത്തരുന്നത്.            അതെ നിരീശ്വര, യുക്തിവാദികള്‍ ആ ആദര്‍ശം സ്വീകരിക്കുന്നത്............. സാമുഹ്യമായ യാതോരുത്തരവാദിത്വങ്ങളും  ബാധ്യതകളുമില്ലാതെ  ചിലവുകളൊന്നുമില്ലാതെ ജീവിക്കാന്‍ തിരഞ്ഞെടുത്ത ആദര്‍ശമാണ് നിരീശ്വര, യുക്തിവാദം. മുമ്പ് ഒരു ചൊല്ല് കേട്ടിട്ടുണ്ട് 'ഞാനും കെട്ട്യോനും തട്ടാനും മാത്രം' ആ നയമാണ് ഇവരുടേത്.
പക്ഷെ ആ നയം അശാസ്ത്രീയവും പ്രകൃതി വിരുദ്ധവും മനുഷ്യന്റെ ആവാസ വ്യവസ്ഥിതിക്കെതിരും മനുഷ്യത്വ രഹിതവും സാമുഹ്യ ദ്രോഹ പരവുമാണ്."

യുക്തിവാദിയായി സമൂഹത്തില്‍ ജീവിക്കാന്‍ സമുഹ്യമായ ഒരു ചിലവുമില്ലെന്നും ആരോടും ഒരു ബധ്യതയുമില്ലെന്നുമുള്ള ശ്രീ സി രവിചന്ദ്രന്റെ പ്രസ്താവനയും അദ്ദേഹത്തിന്റെ അതെ പോസ്റ്റിലെ തന്നെ മറ്റു പ്രസ്താവനകളും തമ്മില്‍ പരസ്പരം ഖണ്ടിക്കുന്നത് കാണാന്‍ ഏറെ കൌതുകമുണ്ട്.

ശ്രീ സി രവിചന്ദ്രന്‍ അദ്ധേഹത്തിന്റെ പ്രവര്‍ത്തന മേഖലയും, നാസ്തിക യുക്തിവാദപ്രചാരണത്തിന്  വേണ്ടിയുള്ള ത്യാഗങ്ങളും കഷ്ടപ്പാടുകളും  ഇതേ  പോസ്റ്റിലൂടെ  പരിചയപ്പെടുത്തുന്നതിങ്ങനെ
 "ഇപ്പോള്‍ സമയം രാത്രി 11.10; ഔപചാരികതകളില്ലാതെ ഞാനും ഒപ്പം കൂടുകയാണ്.

''നാസ്തികനായ ദൈവ''ത്തിന് ഒന്നര വയസ്സായി. രണ്ടാം പതിപ്പ് 2010 ഓക്‌ടോബറിലാണ് പുറത്തിറങ്ങിയത്. ഈ വര്‍ഷംതന്നെ ഇറങ്ങാനിടയുള്ള മൂന്നാംപതിപ്പില്‍ പുസ്തകം സംബന്ധിച്ച് ഇതുവരെ ഉയര്‍ന്ന വിമര്‍ശനങ്ങളും സംശയങ്ങളും വിശകലനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പുസ്തകസംബന്ധിയായ നിരവധി പ്രഭാഷണങ്ങളും സെമിനാറുകളും സംവാദങ്ങളും ഇക്കാലയളവില്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. അച്ചടി-ദൃശ്യ മാധ്യമങ്ങളിലും റിപ്പോര്‍ട്ടുകളും ആസ്വദനക്കുറിപ്പുകളും പ്രത്യക്ഷപ്പെട്ടിരുന്നു. 'നാസ്തികനായ ദൈവ'ത്തെ സ്വീകരിച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും ഹൃദയംഗമായ നന്ദി. പുസ്തകവുമായി ബന്ധപ്പെട്ട ചില സവിശേഷ അനുഭവങ്ങളും ചില പൊതുവിമര്‍ശനങ്ങളുമാണ് ഇവിടെ പരിഗണിക്കുന്നത്."






എന്റെ ചുറ്റുവട്ടത്ത് എനിക്ക് പരിചയമുള്ള ചില യുക്തിവാദി പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാവുന്നത് ശ്രീ സി രവിചന്ദ്രന്‍ 'നാസ്തികനായദൈവം' എന്ന പ്രസന്‍റെഷന്‍ പരിപാടി കേരളത്തിലെ മുക്കിലും മൂലകളില്‍ വരെ നടത്തി എന്നാണ്., കേരളത്തില്‍ അമ്പതില്‍ (ഒരാള്‍ പറഞ്ഞത് അറുപത്തി അഞ്ചില്‍) കൂടുതല്‍ സ്ഥലങ്ങളില്‍ പരിപാടി നടത്തി എന്നാണ്.

ഞങ്ങളുടെ മലപ്പുറം ജില്ലയില്‍ തന്നെ അഞ്ചില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഈ പരിപാടി നടന്നിട്ടുണ്ട്. അതില്‍ എന്റ പ്രദേശത്ത് നടന്ന   പരിപാടിയുടെ സംഘാടകരില്‍ നിന്ന് മനസ്സിലായത് അവര്‍ക്ക് ഈ പരിപാടി സംഘടിപ്പിക്കാന്‍ കേവലം മുവ്വായിരം  രൂപ മാത്രമാണവര്‍ക്ക് ചിലവായത് എന്നാണ്.         (ഓഡിറ്റോറിയം, ശബ്ദം, വെളിച്ചം, ഡിസ്പ്ലേ എല്ലാം കൂടെ) {ആ പരിപാടിയില്‍ ആകെ ഇരുപതില്‍ താഴെ ആളുകളെ പങ്കെടുത്തിരുന്നുള്ളൂ എന്നതും പ്രത്യേകം പരിഗണനീയം തന്നെ.}





ശ്രീ സി രവിചന്ദ്രന്‍ കൊട്ടാരക്കര നിന്നും മലപ്പുറം ജില്ലയിലെ ഒരു ചെറു പട്ടണത്തില്‍  വന്നു (ഇത്തരം വളരെ ശുഷ്കമായ സദസ്സുകള്‍ക്ക് മുന്നില്‍)  സെമിനാര്‍ നടത്തി പോവാന്‍ വണ്ടിക്കൂലി പോലും വാങ്ങിയില്ല  എന്നത് ശ്രീ സി രവിചന്ദ്രന്റെ ത്യാഗവും, മഹത്വവും, ആത്മാര്‍ത്ഥതയുമായി സംഘാടകര്‍ പരിചയപ്പെടുത്തി. നമുക്കും അങ്ങനെ തന്നെ വിലയിരുത്താം.


ശ്രീ സി രവിചന്ദ്രന്‍ അദ്ധേഹത്തിന്റെ ആദ്യ പോസ്റ്റ്‌ എഴുതാന്‍ തുടങ്ങുന്നത് തന്നെ രാത്രി 11 .10 നാണു. അദ്ദേഹം  ഇങ്ങനെ വര്‍ഷങ്ങളായി ഊണും ഉറക്കവുമൊഴിച്ചു ധനവും  സമയവും ബുദ്ധിയും ചിലവഴിച്ചു നാസ്തിക, യുക്തിവാദം പ്രചരിപ്പിക്കാന്‍ ത്യാഗങ്ങള്‍ ചെയ്യുന്ന ശ്രീ സി രവിചന്ദ്രനെ അംഗീകരിച്ചേ പറ്റു.


പക്ഷെ ഇവിടെ ഒരു ശരാശരി ബുദ്ധിക്കു തോന്നുന്ന സംശയങ്ങള്‍ (പോയത്തമാനെങ്കില്‍ പറയുക)  തീര്‍ത്തു തരാന്‍ ശ്രീ സി രവിചന്ദ്രനും, അദ്ദേഹത്തെ പൂജിച്ചു നടക്കുന്ന റാന്‍ മൂളികള്‍ക്കും ബാധ്യതയുണ്ട്. 


ശ്രീ സി രവിചന്ദ്രന്‍ തന്നെ പറയുന്നു. "......'സുഹൃത്തേ, താങ്കള്‍ കണ്ടാലുമില്ലെങ്കിലും സമ്പത്ത് ചെലവിട്ടേ മതജീവിതം നയിക്കാനാവൂ. കാരണം മതവും ദൈവവും ഒരിക്കലും സൗജന്യമല്ല. എന്നാല്‍ ആയിനത്തില്‍ നാസ്തികനായ എനിക്ക് അഞ്ചുപൈസ ചെലവില്ല. താങ്കള്‍ പറഞ്ഞത് പൂര്‍ണ്ണായും ഞാനംഗീകരിക്കുന്നു. മതത്തെ അപേക്ഷിച്ച് എതീയിസം വളരെ ചീപ്പാണ്; ചെലവ് തീരെയില്ലെന്നുതന്നെ പറയാം.'....."

"എതീയിസം വളരെ ചീപ്പാണ്; ചെലവ് തീരെയില്ലെന്നുതന്നെ പറയാം.'....."  എന്ന പ്രസ്താവനയും അതിനു തൊട്ടു മുകളിലെ ത്യാഗങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും വിശദീകരണങ്ങളും ശ്രീ സി രവിചന്ദ്രന്റെ പ്രവര്‍ത്തനങ്ങളെ പുറത്തു നിന്ന് വിലയിരുത്തുമ്പോള്‍ നമുക്ക് വ്യക്തമാവുന്ന ചിത്രവും ശ്രീ സി രവിചന്ദ്രന്‍ നാസ്തിക, യുക്തിവാദം പ്രചരിപ്പിക്കാന്‍ വളര കഷ്ടപ്പെടുന്നു എന്നും, അതിനു വേണ്ടി ഏറെ സമയവും ബുദ്ധിയും ആരോഗ്യവും സമ്പത്തും ചിലവിടുന്നു എന്നുമാണ്,.


 മലയാളക്കരയില്‍ നാസ്തിക,യുക്തിവാദ പ്രചാരണത്തിന് വേണ്ടി ഇത്രയും കഷ്ട നഷ്ടംസഹിക്കുന്നവര്‍  വേറെ ഉണ്ടോ എന്നുള്ളത് സംശയമാണ്. ഇങ്ങനെ തന്റെ ബുദ്ധിയും സമയവും ധനവും ചിലവഴിക്കുന്ന ശ്രീ സി രവിചന്ദ്രന്‍ തന്നെ പറയുന്നു എതീയിസം തീരെ ചിലവില്ലാത്തതാണെന്ന്. ഇതില്‍ ഏതാണ് ശരി എന്ന് മനസ്സിലാകുന്നില്ല. ഒന്നുകില്‍ എതീയിസം ശ്രീ സി രവിച്ചന്ദ്രനെ സംബന്ധിചെങ്കിലും ഏറെ  സമയവും ബുദ്ധിയും പണവും ചിലവഴിച്ചു ഏറെ കഷ്ട്ടപ്പെട്ടു ചെയ്യേണ്ട ഒരു നഷ്ടക്കച്ചവടം മാത്രമാണ്.

അല്ലെങ്കില്‍ ശ്രീ സി രവിചന്ദ്രന്റെ പ്രസ്താവന പച്ചക്കള്ളമോ അല്ലെങ്കില്‍ പമ്പരവിഡ്ഢിത്വമോ ആണ്.

ശ്രീ സി രവിചന്ദ്രന്റെ ഈ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ വായനക്കാരുമായി പങ്കുവെക്കാം.
നാസ്തിക, യുക്തിവാദം ചിലവില്ലതതാണെന്ന് ശ്രീ സി രവിചന്ദ്രന്‍ പറയുന്ന സ്ഥിതിക്ക് അദ്ധേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ അദ്ദേഹം ഈ കാര്യങ്ങള്‍ വെറുതെ ചെയ്യുന്ന ഒരു വിഡ്ഢിയാവാന്‍ സാധ്യതയില്ല. അദ്ധേഹത്തിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ നഷ്ടക്കച്ചവടവുമാവില്ല. അദ്ധേഹത്തിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക്  ഏതെങ്കിലും ഫണ്ടിംഗ് ഏജെന്സികളില്‍ നിന്നുള്ള ഫണ്ടുകള്‍ ഉണ്ടാകും എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതാര്?  എന്താണവരുടെ ലക്‌ഷ്യം? എന്നുള്ളത് എങ്ങനെ മനസ്സിലാക്കും?.

അല്ല എങ്കില്‍  ശ്രീ സി രവിചന്ദ്രന്റെ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും പരസ്പര വിരുദ്ധവും വിഡ്ഢിത്വവുമായേ പരിഗണിക്കാന്‍ പറ്റു. വായനക്കാര്‍ വിലയിരുത്തുക.

Monday, September 12, 2011

നാസ്തിക, യുക്തിവാദം എന്തിനു?? ശ്രീ സി രവിചന്ദ്രന്‍ വ്യക്തമാക്കുന്നു.!!!





എന്റെ ഈ പോസ്റ്റില്‍ ചര്‍ച്ചയില്‍  ആത്മാര്‍ത്ഥമായി പങ്കെടുത്ത യുക്തിവാദി ബ്ലോഗര്‍ ശ്രീ മനോജുമായി നടന്ന ചര്‍ച്ച അവസാനിച്ചത് ഈ രണ്ട കമന്റുകളോടെയായിരുന്നു   അത് താഴെ

"...............അത് കൊണ്ടാകാം താങ്കള്‍, പ്രത്യേകമായി എന്തങ്കിലും ലക്ഷ്യമോ, ആദര്‍ഷമോ, നയപരിപാടികളോ, വീക്ഷണമോ ഇല്ലാത്ത മനുഷ്യകുലത്തിനു നന്മയുടെ എന്തെങ്കിലും തരിമ്പെങ്കിലും നല്‍കാന്‍ പ്രത്യേകം പദ്ധതി കളൊന്നുമില്ലാത്ത ശാസ്ത്രത്തിന്റെ നേരെ കുതിര കയറുന്ന, കുടുംബവും ധാര്‍മികതയും തകര്‍ക്കാന്‍ ശ്രമിക്കുന്ന യുക്തിവാദപ്രസ്ഥാനത്തിനുവേണ്ടി താങ്കളെ പോലെയുള്ള ഒരു മനുഷ്യസ്നേഹി വക്കാലത്ത് പറയുന്നത്.

ഞാന്‍ നേരെത്തെ താങ്കളോട് ഒരു ചോദ്യം ചോദിച്ചിരുന്നു. അത് താങ്കളുടെ മനസ്സില്‍ ഒരു ചോദ്യചിഹ്നമാകും എന്ന ലക്ഷ്യത്തോടെയായിരുന്നു.
പക്ഷെ അത് വേണ്ടത്ര ആഴത്തില്‍ താങ്കള്‍ ഉള്‍കൊണ്ടില്ല എന്നത് കൊണ്ട് താങ്കളുടെ വിലയിരുത്തലിനു വേണ്ടി ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു.

"കേരളത്തില്‍ ഇന്നേ വരെ 'യുക്തിവാദികള്‍ മാത്രമായി' മനുഷ്യ കുലത്തിനു ഉപകാരപ്പെടുന്ന എന്തെങ്കിലും കാര്യം ചെയ്തതായി താങ്കള്‍ക്കറിയാമോ?"
ഈ ചോദ്യത്തിലെ ഏറ്റവും പ്രസക്തമായ ഭാഗം യുക്തിവാദികള്‍ മാത്രം , യുക്തിവാദികള്‍ മാത്രം, യുക്തിവാദികള്‍ മാത്രം ചെയ്ത ഏതെങ്കിലും ഒരു നല്ല പ്രവര്‍ത്തനം ഉണ്ടോ എന്നതാണ്. മിശ്ര വിവാഹവും മിശ്ര ഭോജനവും എല്ലാം എല്ലാം നൂറ്റാണ്ടുകള്‍ക്കു മുമ്പേ മനുഷ്യ കുലത്തില്‍ നിലവിലുള്ളതാണ്.
ഇതിനു താങ്കള്‍ മറുപടി പറയണമെന്നില്ല. താങ്കള്‍ സ്വന്തം മനസ്സാക്ഷിയോട് ആത്മാര്‍ഥമായി ചോദിക്കുക.

താങ്കള്‍ക്ക് ബ്ലോഗില്‍ കൂടെയല്ലാതെ സംവദിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ എന്റെ ഇമെയില്‍ഐഡി താഴെ ചേര്‍ക്കുന്നു. എന്ന് വച്ച് ബ്ലോഗിലെ സംവാദം അവസാനിപ്പിക്കേണ്ടതില്ല.
ആശംസകള്‍
zubaida said...
my email id zubaida.darees@gmail.com
thanks
അതില്‍ അവസാനമായി (മുമ്പും) ചോദിച്ച ചോദ്യത്തിന് ഏതെങ്കിലും നാസ്തിക, യുക്തിവാദി എന്തെങ്കിലും മറുപടി,  ബ്ലോഗില്‍ കമന്റായോ അല്ലെങ്കില്‍ ഇമെയില്‍ ആയോ (ഇമെയില്‍ ഐ ഡി കൂടി കമന്റില്‍ ചേര്‍ത്തിരുന്നു) നല്‍കിയിട്ടില്ല. ഈ ചോദ്യം ആവര്‍ത്തിക്കാന്‍ കാരണം നാസ്തിക യുക്തിവാദികള്‍ എന്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു, എന്താണവരുടെ  ചാലക ശക്തി,  ലക്‌ഷ്യം അങ്ങനെ വല്ലതും ഉണ്ടോ? എന്നെല്ലാം അറിയാനും മനസ്സിലാക്കാനുമായിരുന്നു.  കേരള  യുക്തിവാദികളുടെ 'അടിസ്ഥാന ഗ്രന്ഥം-പാഠപുസ്തകം'  അരിച്ചു പെറുക്കിയിട്ടും എന്തെങ്കിലും ഉത്തരം ലഭിച്ചില്ല.
എങ്കിലും ശ്രീ സി രവിചന്ദ്രന്‍ ബൂലോകത് വന്ന്‍ അദ്ദേഹത്തിന്റെ ആദ്യ പോസ്റ്റിലെ മുഖവുരയില്‍ നിന്ന് തന്നെ നാസ്തിക, യുക്തിവാദിള്‍ എന്ത് കൊണ്ട് ആ ആദര്‍ശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നും അവരുടെ ലക്ഷ്യമെന്തെന്നും  വ്യക്തമാക്കുന്നുണ്ട്. നന്ദി ശ്രീ സി രവിചന്ദ്രന്‍.
          അത് നമുക്ക് പരിചയപ്പെടാം.
ശ്രീ സി രവിചന്ദ്രന്‍ അദ്ധേഹത്തിന്റെ ബ്ലോഗിന്റെ മുഖവുരയില്‍ ഒരു അനുഭവം വിശദീകരിക്കുന്നത്. കാണുക.
"'...................''നാസ്തികത എന്നൊക്കെ പറഞ്ഞുനടക്കുന്നത് വെറും 'ചീപ്' (cheap) പരിപാടിയല്ലേ?'' 2010 മാര്‍ച്ചില്‍ കോഴിക്കോട്ട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന സെമിനാര്‍ കഴിഞ്ഞിറങ്ങിയപ്പോള്‍ കംമ്പ്യൂട്ടര്‍ വിദഗ്ധനനെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു ശ്രോതാവാണ് ഈ ചോദ്യമെറിഞ്ഞത്.''സാറിനെപ്പോലെ വിദ്യാഭ്യാസവും അറിവുമുള്ളവര്‍ ഇത്തരം വിവരക്കേട് പറഞ്ഞുനടക്കുന്നതിലും 'ചീപ്പാ'യി മറ്റെന്താണുള്ളത്?''-പുള്ളിക്കാരന്‍ വിടാന്‍ ഭാവമില്ല.
'സുഹൃത്തേ താങ്കള്‍ ഒരു മതവിശ്വാസിയാണോ?' -ചിരിച്ചുകൊണ്ടാണ് ഞാന്‍ ചോദിച്ചത്.
''അതെ, എന്താ സംശയം? നല്ല ഒന്നാന്തരം വിശ്വാസി. അഭിമാനത്തോടെ എവിടെയും പറയും.''
'നല്ല കാര്യം! താങ്കളുടെ കുടുംബവും മതജീവിതം നയിക്കുന്നവരായിരിക്കുമല്ലോ. അതിരിക്കട്ടെ, ഒരു മാസം മതകാര്യങ്ങള്‍ക്കായി മാത്രമായി ശരാശരി എത്ര തുക താങ്കള്‍ ചെലവഴിക്കും?-ഞാന്‍ ചോദിച്ചു.
''എന്തു തുക?..അതൊക്കെ അറിയുന്നതെന്തിനാ?...എന്നാലും പറയാം, അതിപ്പോ....കണക്കൊന്നുമില്ല. ചെലപ്പം പെരുനാള്‍ സീസണൊക്കെ വരുമ്പോള്‍ പതിനായിരങ്ങള്‍ വേണ്ടിവരും. ചിലപ്പോള്‍ കാര്യമായിട്ടൊന്നുമാവില്ല. ഒക്കെ നമ്മുടെ ഒരു സന്തോഷമാണ്. ഒരു ചെലവായി ഞാനതിനെ കാണുന്നില്ല.''
'സുഹൃത്തേ, താങ്കള്‍ കണ്ടാലുമില്ലെങ്കിലും സമ്പത്ത് ചെലവിട്ടേ മതജീവിതം നയിക്കാനാവൂ. കാരണം മതവും ദൈവവും ഒരിക്കലും സൗജന്യമല്ല. എന്നാല്‍ ആയിനത്തില്‍ നാസ്തികനായ എനിക്ക് അഞ്ചുപൈസ ചെലവില്ല. താങ്കള്‍ പറഞ്ഞത് പൂര്‍ണ്ണായും ഞാനംഗീകരിക്കുന്നു. മതത്തെ അപേക്ഷിച്ച് എതീയിസം വളരെ ചീപ്പാണ്; ചെലവ് തീരെയില്ലെന്നുതന്നെ പറയാം.'
''എന്താ നിങ്ങളെന്നെ 'ആക്കു'കയാണോ?''-ആ ചങ്ങാതിയുടെ അടുത്ത ചോദ്യം; അവസാനത്തേതും.............................."'

ഈ പ്രസ്താവനയില്‍ രണ്ടു ഭാഗങ്ങളുണ്ട് ഒന്ന്‍; നിരീശ്വര, യുക്തിവാദത്തിന്റെ ലക്‌ഷ്യം.
ആദ്യം ആദ്യഭാഗം തന്നെ ചര്‍ച്ച ചെയ്യാം. 


എന്റെ മുന്‍ പോസ്റ്റിലെ ഉത്തരം ലഭിക്കാത്ത ചോദ്യം കേരളത്തില്‍ യുക്തിവാദികള്‍ മനുഷ്യ കുലത്തിനുപകാരപ്പെടുന്ന എന്തെങ്കിലും നല്ല കാര്യം ചെയ്തിട്ടുണ്ടോ എന്നായിരുന്നു. ഇല്ല എന്നുള്ളത് ഒരു വസ്തുതയും. പിന്നെ എന്തിനു ഈ അടര്ഷത്തിനു വേണ്ടി പ്രവര്‍ത്തിക്കണം. ഉത്തരം ശ്രീ സി രവിചന്ദ്രന്‍ നല്‍കുന്നു.

ശ്രീ സി രവിചന്ദ്രന്റെ മുഖവുരയിലേക്ക് പോകാം. അദ്ദേഹത്തോട് കോഴിക്കോട് വച്ച് ഏതോ ഒരു വ്യക്തി ചോദിച്ചു എന്ന് പറയപ്പെടുന്ന ചോദ്യവും അതിനെ മറു ചോദ്യത്തിലൂടെ നേരിട്ടതും നാം മനസ്സിലാക്കി. ആ മറു ചോദ്യത്തില്‍ ശ്രീ സി രവിചന്ദ്രന്‍ നല്‍കിയ സന്ദേശം മതമനുസരിച്ചു സമുഹത്തില്‍  ജീവിക്കാന്‍ സമുഹ്യമായ ചിലവുകളുണ്ട് . എന്നാല്‍ ഒരു നിരീശ്വര, യുക്തിവാദിയായി ജീവിക്കാന്‍ സാമുഹ്യമായ യാതൊരു ചിലവോ ഉത്തരവാദിത്വങ്ങളോ ഇല്ല. അത് തീരെ  ചിലവില്ലാത്ത ലാഭകരമായ ഏര്‍പ്പാടാണ് എന്നതാണ്.
 

ശ്രീ സി രവിചന്ദ്രന്റെ ഈ പ്രസ്താവന അക്ഷരം പ്രതി യാഥാര്‍ത്ഥ്യം മാത്രമാണ്.

സമുഹമായി ജീവിക്കുന്ന ഏതൊരു ജന്തുവര്ഗ്ഗതിനും സമുഹ്യമായ ഉത്തരവാദിത്വങ്ങളും ബാധ്യതകളും ഉണ്ട്. അത് പോലെ അവര്‍ക്ക് സമുഹത്തില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യും. അതിന്റെ ഉദാഹരണങ്ങള്‍ ഉറുമ്പുകളിലും തേനീച്ചകളിലും മറ്റും വ്യക്തമായി കാണാം. മനുഷ്യന്റെ ഏറ്റവും വലിയ പ്രത്യേകത ജൈവ വര്‍ഗ്ഗങ്ങളില്‍ ഏറ്റവും ഉന്നതമായ സാമുഹ്യ വ്യവസ്ഥിതിയുള്ള ജന്തു മനുഷ്യനാണ് എന്നതാണ്. അത് മനുഷ്യ പ്രകൃതിയുടെയും, ആവാസ വ്യവസ്ഥയുടെ ഭാഗവും, മനുഷ്യകുലം നിലനില്‍ക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നുമാണ്.

അങ്ങനെ സാമുഹ്യ ജീവിതം നയിക്കാന്‍ ആ സമുഹത്തിന് ഓരോ വ്യക്തിയും അവന്റെ ഭാഗധേയം നല്‍കി സേവിക്കണം. അത് പോലെ സമുഹത്തില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളും സാമുഹ്യ സുരക്ഷ സംവിധാനങ്ങളും  അനുഭവിച്ചു തന്നെ മുന്നോട്ടു പോകണം. അല്ലാത്ത പക്ഷം അവന്‍...... അവന്‍ സമുഹത്തില്‍ നിന്ന് ഒറ്റപ്പെട്ടു പോകും. അത്തരം വ്യക്തികള്‍ക്ക് ബുദ്ധി വൈകല്യങ്ങളോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തകരാറുകളോ ഉണ്ടാകും. ആ സാമുഹ്യ വ്യവസ്ഥിതിയുടെ ഭാഗം തന്നെയാണ് മതങ്ങളും, ഭരണകൂടങ്ങളും, നിയമ വ്യവസ്ഥിതിയും, രാഷ്ട്രങ്ങലുമെല്ലാം.

വേറെ ചിലരുണ്ട് സമുഹത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റി സാമുഹ്യ വ്യവസ്തക്കെതിരെയും സമുഹത്തിലെ വ്യക്തികല്‍ക്കെതിരെയും പ്രവര്‍ത്തിക്കും, ചിലര്‍ ആ സാമുഹ്യ സംവിധാനങ്ങളെ ചൂഷണം ചെയ്യും ഇവര്‍ക്ക് സമുഹം നല്‍കിയ ഓമനപ്പേരാണ്‌ സാമുഹ്യ ദ്രോഹികള്‍ എന്നത്.
വേറെ ചിലര്‍ സമുഹത്തിലെ ആനുകൂല്യങ്ങള്‍ അനുഭവിച്ചു സ്വന്തം സാമുഹ്യ സംവിധാനങ്ങള്‍ക്ക് ഒരു പങ്കും നല്‍കാതെ ആസ്വദിച്ച് ജീവിക്കും

സമുഹ്യമായ ബാധ്യതകളും ചിലവുകളും അത് പോലെ സമുഹത്തില്‍ നിന്ന് വ്യക്തികള്‍ക്ക് ലഭിക്കുന്ന അവകാശങ്ങളും  സാമുഹ്യ സുരക്ഷ സംവിധാനങ്ങളും  മുതലാളിത്വത്തിന്റെ ലാഭനഷ്ടക്കണക്കനുസരിച്ച് മാത്രം കാര്യങ്ങളെ വിലയിരുത്തുന്ന വര്‍ക്ക് മനസ്സിലാക്കാനോ, ഉള്‍ക്കൊള്ളാനോ കഴിയില്ല. അതിനു സാമുഹ്യ ബോധം വേണം. ശ്രീ സി രവിചന്ദ്രനോട്‌ സംസാരിച്ചു എന്ന് പറയപ്പെടുന്ന വ്യക്തി നല്‍കിയ മറുപടിയില്‍ ഇത് വ്യക്തമാണ്.   

-''എന്തു തുക?..അതൊക്കെ അറിയുന്നതെന്തിനാ?...എന്നാലും പറയാം, അതിപ്പോ....കണക്കൊന്നുമില്ല. ചെലപ്പം പെരുനാള്‍ സീസണൊക്കെ വരുമ്പോള്‍ പതിനായിരങ്ങള്‍ വേണ്ടിവരും. ചിലപ്പോള്‍ കാര്യമായിട്ടൊന്നുമാവില്ല. ഒക്കെ നമ്മുടെ ഒരു സന്തോഷമാണ്. ഒരു ചെലവായി ഞാനതിനെ കാണുന്നില്ല.''-

അയാള്‍ പതിനായിരങ്ങള്‍ ചിലവഴിക്കുന്നത് പോലും സന്തോഷതോടെയെന്നു പറയുന്നത്........... സാമുഹ്യ ജീവിതത്തിന്റെ സംരക്ഷണവും സുരക്ഷയും മാനസിക ഐക്യവും സന്തോഷവും അത് അനുഭവിച്ചാല്‍ മാത്രമേ മനസ്സിലാകൂ. അതിനു മനുഷ്യന്‍ എന്ന നിലയിലേക്ക് വളരണം. അതിനു കഴിയാതെ എല്ലാം എല്ലാം കച്ചവടായി മാത്രം കണ്ടാല്‍ മതിയാവില്ല.

എന്നാല്‍ ശ്രീ സി രവിചന്ദ്രന്‍ അദ്ദേഹത്തിന്റെ നയം വ്യക്തമാക്കുന്നതിലുടെ അദ്ദേഹം യുക്തിവാദികള്‍ക്ക് സമുഹത്തോട് യാതോരുത്തരവാദിത്വവും ഇല്ല എന്നുള്ള കാര്യമാണ് "'സുഹൃത്തേ, താങ്കള്‍ കണ്ടാലുമില്ലെങ്കിലും സമ്പത്ത് ചെലവിട്ടേ മതജീവിതം നയിക്കാനാവൂ. കാരണം മതവും ദൈവവും ഒരിക്കലും സൗജന്യമല്ല. എന്നാല്‍ ആയിനത്തില്‍ നാസ്തികനായ എനിക്ക് അഞ്ചുപൈസ ചെലവില്ല. താങ്കള്‍ പറഞ്ഞത് പൂര്‍ണ്ണായും ഞാനംഗീകരിക്കുന്നു. മതത്തെ അപേക്ഷിച്ച് എതീയിസം വളരെ ചീപ്പാണ്; ചെലവ് തീരെയില്ലെന്നുതന്നെ പറയാം.'" ഈ വരികളിലൂടെ മനസ്സിലാക്കിത്തരുന്നത്.            അതെ നിരീശ്വര, യുക്തിവാദികള്‍ ആ ആദര്‍ശം സ്വീകരിക്കുന്നത്............. സാമുഹ്യമായ യാതോരുത്തരവാദിത്വങ്ങളും  ബാധ്യതകളുമില്ലാതെ ചിലവുകളൊന്നുമില്ലാതെ ജീവിക്കാന്‍ തിരഞ്ഞെടുത്ത ആദര്‍ശമാണ് നിരീശ്വര, യുക്തിവാദം. മുമ്പ് ഒരു ചൊല്ല് കേട്ടിട്ടുണ്ട് 'ഞാനും കെട്ട്യോനും തട്ടാനും മാത്രം' ആ നയമാണ് ഇവരുടേത്.
പക്ഷെ ആ നയം അശാസ്ത്രീയവും പ്രകൃതി വിരുദ്ധവും മനുഷ്യന്റെ ആവാസ വ്യവസ്ഥിതിക്കെതിരും മനുഷ്യത്വ രഹിതവും സാമുഹ്യ ദ്രോഹ പരവുമാണ്. എല്ലാ നാസ്തിക, യുക്തിവാദികളും ഇത്തരക്കാരാണോ? അറിയില്ല.

നാസ്തിക, യുക്തിവാദം എന്നത് ഇന്നലയുടെ, ഇന്നിന്റെ, നാളയുടെ സുഖിയന്‍ പ്രത്യയ ശാസ്ത്രമാണ്. അത് കൊണ്ടാണല്ലോ ലോകത്ത് ഉരുത്തിരിഞ്ഞു വരുന്ന ഇത് ചൂഷണ വ്യവസ്ഥിതിയുടെയും ആളുകളാകുന്നത്.
ചുരുക്കിപ്പറഞ്ഞാല്‍, ഞാന്‍ നേരത്തെ ചൂണ്ടിക്കാട്ടിയത് പോലെ മനുഷ്യകുലത്തിനു പ്രത്യേകിചെന്തിലും ഗുണമോ ഉപകാരമോ ഇല്ലാത്ത പ്രത്യേകം എന്തെങ്കിലും ലക്ഷ്യമോ പദ്ധതികളോ ഇല്ലാത്ത അങ്ങനെ വല്ല ലക്ഷ്യവും കാഴ്ചപ്പാടുകളും ഉള്ള സമുഹങ്ങളെ എതിര്‍ക്കാന്‍ മാത്രം ജീവിക്കുന്ന ഒരു സുഖിയന്‍ പ്രത്യയ ശാസ്ത്രം മാത്രമാണ് നാസ്തിക യുക്തിവാദം.

ബാക്കിയുണ്ട്.

Wednesday, September 7, 2011

എനിക്ക് മനസ്സിലായ ബൂലോക വിശേഷം

 ഇന്റര്‍നെറ്റില്ലാതെ ഒരു മാസം., വീണ്ടും ഒരുമാസം റമദാന്‍ വൃതവും ഈദുല്‍ഫിതറും. അതിനിടക്ക് ബൂലോകവിഷേശങ്ങള്‍ അല്പസ്വല്പം ശ്രദ്ധിച്ചിരുന്നു.

അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി ഞാന്‍ മനസ്സിലാക്കുന്നത്. എന്‍ എം ഹുസൈന്‍ ബൂലോകത് കടന്നു വന്നതോടെ  (പിടിച്ചു കൊടുന്ന ശേഷം) {ശേഷം പറയാം} യുക്തിവാദി ബ്ലോഗര്‍മാര്‍ നിന്ന് കിതക്കുകയായിരുന്നു, അവരെ രക്ഷിക്കാന്‍ സി രവിചന്ദ്രന്റെ ബൂലോകത്തെക്കു കടന്നു വന്നത് .
അദ്ദേഹം ജൂണ്‍ 30 നു ഒരാള്‍ കൂടി എന്ന പോസ്റ്റ്‌ ഇട്ടു കൊണ്ട് തുടങ്ങി സെപ് 6 ഓടു കൂടി 13 പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. അദ്ധേഹത്തിന്റെ ബ്ലോഗ്‌ എന്‍ എം ഹുസൈന്റെ ബ്ലോഗ്‌ പോലെ തന്നെ നല്ല വായനക്കാരുള്ള ബ്ലോഗാണ്.

അദ്ധേഹത്തിന്റെ മറ്റു ബ്ലോഗുകള്‍ 'അവിശ്വാസത്തിന്റെ അടയാളങ്ങള്‍, ചന്ദ്രനിലേക്ക്, പരിണാമത്തിന്റെ തിരക്കഥ' തുടങ്ങിയവയും അദ്ദേഹത്തിന്റെ ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ തന്നെ. എന്നാലും 'നാസ്തികനായ ദൈവം' എന്ന ബ്ലോഗിന്റെ അത്രതന്നെ വായനക്കാരെ മറ്റു ബ്ലോഗുകള്‍ക്ക്‌ ലഭിച്ചിട്ടില്ല.

ഇവിടെ ശ്രദ്ധേയമായ കാര്യം ഇ എ ജബ്ബാര്‍, സുശീല്‍ കുമാര്‍, ബ്രയ്റ്റ്............................................... തുടങ്ങിയ യുക്തിവാദി  ബ്ലോഗര്‍മാര്‍ മൂലക്കലായി എന്നതാണ്. അതില്‍ തന്നെ ഇ എ ജബ്ബാര്‍ അവശ ബ്ലോഗര്‍ എന്ന നിലയിലേക്ക് വളര്‍ന്നത് ഏറെ കൌതുകകരം തന്നെ!!!. മലയാളം ബൂലോകം അവശ ബ്ലോഗര്‍മാര്‍ക്ക് വല്ല ആനുകൂല്യവും നല്‍കുന്നുവെങ്കില്‍ നിര്‍ബന്ധമായും  ശ്രീ ജബ്ബാറിനെ അതിനു പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു.

'നവനാസ്തികത ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍' എന്ന ലേഖന പരമ്പരയുടെ ആദ്യഭാഗം സ്നേഹസംവാദം മാസിക പ്രസിദ്ധീകരിച്ചതോടെ, ഏറെ ആവേശത്തോടെ ബൂലോകത് അതിനെ പ്രതിരോധിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയ ശ്രീ സുശീല്‍ കുമാര്‍ പീ പീയെയും രംഗത്ത്‌ കാണുന്നില്ല.
ഞാന്‍ നേരത്തെ സുചിപ്പിച്ച ("എന്‍ എം ഹുസൈന്‍ ബൂലോകത് കടന്നു വന്ന (പിടിച്ചു കൊടുന്ന ശേഷം) {ശേഷം പറയാം}") പോലെ എന്‍ എം ഹുസൈനെ ബൂലോകത്തേക്ക്  പിടിച്ചു വലിച്ചു കൊടുന്നത് ശ്രീ സുശീല്‍ കുമാര്‍ആയിരുന്നു. മറ്റുള്ള യുക്തിവാദി ബ്ലോഗരമാരുടെയും അവസ്ഥ മറിച്ചല്ല.
യുക്തിവാദികള്‍ ബൂലോകത് എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കാനും അവരുടെ സഹിഷ്ണുതയും സംസ്കാരവും വിലയിരുത്താനും എന്‍ എം ഹുസൈന്റെ പോസ്റ്റിലെ ഒരു കമന്റ് മാത്രം വായിച്ചാല്‍ മതി. അത് താഴെ
"mammu said...
എന്ത് കോപ്പാണ് താനിവിടെ എഴുതി കൂട്ടിയിരിക്കുന്നത് .thanikku തോന്നിയ രീതിയില്‍ വായിക്കുക തോന്നിയ മറുപടി (ആക്ഷേപവും പരിഹാസവും) എഴുതുക എന്നിട്ട് khandanamenna ഓമനപ്പേരും . കുതിരവട്ടത് ഒരു ചന്ചെ നോക്കാന്‍ സമയമായി സുഹൃത്തേ
  ഹുസൈന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടിയില്ലാത്തത് കൊണ്ട് വിറളിയെടുക്കല്‍, വെപ്രാളം, ചീത്തവിളി..............!!!!!, ഇതോ യുക്തിവാദം ഇതോ (കപട) ബുദ്ധിജീവനം.


ഇവിടെ എനിക്ക് മനസ്സിലായ ചില കാര്യങ്ങള്‍,
നിരീശ്വരവാദികള്‍ക്കും യുക്തിവാദികള്‍ക്കും  നൂറ്റാണ്ടുകളായി പ്രത്യേകം എന്തെങ്കിലും പുതിയ കാര്യങ്ങളോ ന്യായങ്ങളോ അവരുടെ നിരീശ്വരവാദത്തിനു തെളിവായി സമര്‍ഥിക്കാന്‍ സാധിക്കുന്നില്ല എന്നതാണ്. നൂറ്റാണ്ടുകള്‍ മുമ്പ് ഏതെങ്കിലും പുരോഹിതന്‍മാര്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി കണ്ടെത്താനുള്ള ശ്രമത്തിലാണ് ലോക നിരീശ്വരവാദവും യുക്തിവാദവും................ അതെ എന്നും നിരീശ്വരവാദം പ്രതിരോധത്തില്‍ തന്നെ!!.................

സി രവിചന്ദ്രന്‍ അദ്ധേഹത്തിന്റെ ഏറ്റവും പുതിയ പോസ്റ്റില്‍ പോലും സെന്റ്‌ തോമസ്‌ അക്വിനാസിന്റെ വാദങ്ങളെ ഖണ്ഡിക്കാന്‍  ശ്രമിക്കുന്നു എന്നത് എത്ര ദയനീയമല്ല.    AD 1225 -1274 ല്‍ ജീവിച്ചു മരിച്ചുപോയ കേവലം ഒരു കത്തോലിക്കാ പുരോഹിതന്റെ ന്യായവാദങ്ങളെ ഖണ്ഡിക്കാന്‍ ആധുനിക ശാസ്ത്ര സാങ്കേതിക സങ്കേതങ്ങള്‍ മുഴുവനുമുപയോഗിച്ചിട്ടും, ലോക നിരീശ്വര യുക്തിവാദികളുടെ അപ്പോസ്തലനായ സാക്ഷാല്‍ ശ്രീ ശ്രീ ഡോകിന്‍സിനോ ഡോകിന്‍സിന്റെ മലയാളക്കരയിലെ അപ്പോസ്തലന്‍ ശ്രീ സി രവിച്ചന്ദ്രനോ സാധിക്കുന്നില്ല എന്നത്. ഏറെ കൌതുകകരം തന്നെ.

എന്‍ എം ഹുസൈന്‍ അക്കാദമിക് നിലവാരത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ രവിചന്ദ്രന്‍ സാര്‍ (രവിചന്ദ്രന്‍ സാര്‍ തിരുവനന്തപുരം യുണിവെഴ്സിറ്റി കോളേജ് പ്രൊഫസ്സര്‍ ആണെന്നുള്ളത് പ്രത്യേകംസ്മരണീയമത്രേ) സങ്കല്പങ്ങളുടെയും ഊഹങ്ങളുടെയും പിന്തുണയോടെയാണ്  കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ശ്രീ രവിചന്ദ്രന്‍ സാറിനെ മുഴുവന്‍ ഞാന്‍ വായിച്ചിട്ടില്ല. എന്നാലും വായിച്ചിടത്തോളം വലിച്ചുനീട്ടലുകള്‍ ആണ് അനുഭവപ്പെടുന്നത്. മലയാളത്തിലെ ഒരു പ്രമുഖ പ്രഭാഷകന്‍ അഞ്ചു മണിക്കൂറെടുത്തു പറയുന്ന കാര്യം അത്രതന്നെ പ്രശസ്തരല്ലാത്ത പ്രഭാഷകര്‍ അര മണിക്കൂര്‍ കൊണ്ട് പറയാറുണ്ട്. അത്രക്ക് വലിച്ചു നീട്ടലുകള്‍ ആവശ്യമുണ്ടോ?.  അത് അവരുടെ കയ്യിലെ കോപ്പനുസരിചിരിക്കും. 

തീര്‍ന്നില്ല..........................

Tuesday, August 9, 2011

ഒരു തിരിച്ചു വരവ്



ഒരു മാസത്തോളം ബൂലോകത്തുനിന്നു പുറത്തായിരുന്നു.
പുതിയ വീട്ടില്‍ താമസം തുടങ്ങുന്നതിന്റെ തിരക്കും ടെലഫോണ്‍ ലൈന്‍ മാറ്റി സ്ഥാപിക്കാനുണ്ടായ കാലതാമസവും എല്ലാം കാരണം ബൂലോകത്തെ യാതൊരു വിവരവും ഇല്ലായിരുന്നു.

ഏതായാലും ഇന്ന് ടെലഫോണ്‍ ലൈനും ഇന്റര്‍നെറ്റും മാറ്റി സ്ഥാപിച്ചു കിട്ടി. വീണ്ടും ബൂലോകത്തേക്ക് കടക്കാനുള്ള വാതില്‍ തുറന്നു കിട്ടി. പരസ്പരം സ്നേഹിക്കാനും വഴക്കിടാനും സംവദിക്കാനും കൊള്ളക്കൊടുക്കലുകള്‍ തുടരാനും ഇനിയും ശ്രമിക്കാം.

അതിനെല്ലാം മുമ്പേ ബൂലോകത്തെ പുതിയ വിശേഷങ്ങള്‍ അറിയട്ടെ
പുതിയ വീട്ടിലെ ഒരുക്കങ്ങളും റമദാന്‍ മാസവും വ്രതാനുഷ്ടാനവുമെല്ലാം കൂടി അല്പം തിരക്ക്കൂടുതലാണ്. ഇന്ഷാഅല്ലാഹ് മെല്ലെ തിരിച്ചു വരാം