Followers

Tuesday, December 11, 2012

മോഷണവും സ്ത്രീപീഡനവും പിന്നെ യുക്തിവാദികളും

ഫോട്ടോയിലെ സ്ത്രീയുടെ നഗ്നശരീരഭാഗത്തിന്റെ നേര്‍കാഴ്ച എറാസ് ചെയ്ത് മറച്ചതാണ്.
Lal PookkotturFREE THINKERS - സ്വതന്ത്ര ചിന്തകര്‍

എന്റെ കയ്യില്‍ പണമില്ല, എനിക്ക് പണം ആവശ്യമുണ്ട്, മറ്റാളുകളുടെ പോക്കറ്റില്‍ പണം ഉണ്ട്, ആ പണം എന്നെ വല്ലാതെ പ്രലോഭിപ്പിക്കുന്നു, എന്നെ പ്രലോഭിപ്പിക്കുന്നു എന്ന കാരണത്താല്‍ ആ പണത്തില്‍ എനിക്ക് അവകാശം ഉണ്ടോ ...? എനിക്ക് വേണ്ടപണം അന്യന്റെ പോക്കറ്റില്‍നിന്നും എടുക്കാനുള്ള എന്റെ അവകാശം പോലെയാണ് എന്നെ മോഹിപ്പിക്കുന്ന, പ്രലോഭിപ്പിക്കുന്ന ഒരു സ്ത്രീയെ അവളുടെ സമ്മതമില്ലാതെ, അനുവാദമില്ലാതെ കാമവികാരത്തോടെ സ്പര്ശിക്കാനുള്ള എന്റെ അവകാശം.! അതെ, നിങ്ങളുടെ നിയന്ത്രണമില്ലായ്മ നിങ്ങളുടെ മാത്രം ദൌര്‍ബല്ല്യം, തെറ്റ്, കുറ്റം !!Like · · · 16 hours ago 



ഏതെങ്കിലും പെണ്ണിന്റെ തുറന്നിട്ട സൌന്ദര്യം കണ്ടു ആശിച്ച് അവളെ കയറി പിടിക്കരുത്. അത് മറ്റുള്ളവന്റെ സമ്പത്ത് കണ്ട് അത് മോഷ്ടിക്കുന്നപോലെ തെറ്റും കുറ്റകൃത്യവുമാണ് എന്ന മുന്നറിയിപ്പ് നല്‍കുന്ന പോസ്റ്റാണിത്.

ഒരു മത വിശ്വാസിയെ സംബന്ധിച്ച് ലാല്‍ സാര്‍ ചൂണ്ടിക്കാട്ടിയ മോഷണവും പിടിച്ചു പറിയും ചതിയും വഞ്ചനയും  തട്ടിപ്പുമെല്ലാം കുറ്റകരവും തെറ്റുമാണ്. അത് ഏത് സംസ്കൃത സമൂഹവും കാത്തു സൂക്ഷിക്കുന്ന മൂല്യവുമാണ്. അത്തരം മോഷ്ടാക്കളെയും കൊള്ളക്കാരെയും നിലക്ക് നിര്‍ത്താനും പിടി കൂടാനും അവരെ ശിക്ഷിക്കാനുമുള്ള നിയമപാലകരും നിയമവ്യവസ്ഥയും ഏതൊരു സംസ്കൃത സമൂഹവും ഭരണകൂടവും അതിന്റെ ആഭ്യന്തര സുരക്ഷയുടെ ഭാഗമായി സംവിധാനിച്ചിട്ടുമുണ്ടാകും.

ഇവിടെ കേരളത്തിലെ യുക്തിവാദികളുടെ  മോഷണത്തെ സംബന്ധിച്ചും സ്ത്രീകളുടെ നേരെയുള്ള ലൈംഗികാക്രമങ്ങളെ കുറിച്ചുമുള്ള നിലപാട് അവരുടെ സാഹിത്യങ്ങളില്‍ നിന്നും ആനുകാലികങ്ങളില്‍ നിന്നും വായിച്ചെടുക്കാം. അതും ലാല്‍ എന്ന ഫൈസ്ബുക്ക്‌ യുക്തിവാദിയുടെ നിലപാടും തമ്മില്‍ പോരുത്തപ്പെടുമോ എന്ന് വായനക്കാര്‍ക്ക് വിലയിരുത്താം. 

"മദ്യപിക്കരുത്, മോഷ്ടിക്കരുത്, വ്യഭിച്ചരിക്കരുത് തുടങ്ങിയ 'അരുതു'കള്‍ മതപരമായ വിലക്കുകളാണ്. മതപരമായ അത്തരം വിലക്കുകള്‍ മതാനുയായികളെ ഉദ്ദേശിച്ചുണ്ടാക്കിയതാണ്. 'അരുതു'കളുടെ അതിരു ലംഘിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗരാജ്യം നഷ്ടപ്പെടുമെന്ന് മാത്രമല്ല നല്ല ശിക്ഷയും ലഭിക്കും. മരണാനന്തര ജീവിതം സുഖകരമായിരിക്കാന്‍ ഇത്തരം ചില 'വ്രതങ്ങള്‍' അനുഷ്ടിക്കണമെന്നാണ് മതങ്ങള്‍ പഠിപ്പിക്കുന്നത്. ഭൌതികജീവിതം മാത്രമേയുള്ളുവെന്നു കരുതുന്ന യുക്തിവാദികളും അതൊക്കെ അനുസരിക്കണമെന്നു പറഞ്ഞാല്‍ അങ്ങനെ ചെയ്യാന്‍ പലര്‍ക്കും കഴിഞ്ഞെന്നു വരികയില്ല. യുക്തിവാദികള്‍ പുകവലിച്ചത്കൊണ്ടോ, മദ്യപിച്ചത്കൊണ്ടോ യാതൊരു തകരാറുമുണ്ടാവനില്ല. "(യുക്തിവാദിയുടെ സാമുഹ്യ വീക്ഷണം. ഏറ്റുമാനൂര്‍ ഗോപാലന്‍. പേജ് 14 -15 യുക്തിവാദി പ്രചാരണ വേദി തൃശ്ശൂര്‍)


ലാലിന്റെ അടുത്ത വിഷയം ഇതാണല്ലോ "എന്നെ മോഹിപ്പിക്കുന്ന, പ്രലോഭിപ്പിക്കുന്ന ഒരു സ്ത്രീയെ അവളുടെ സമ്മതമില്ലാതെ, അനുവാദമില്ലാതെ കാമവികാരത്തോടെ സ്പര്ശിക്കാനുള്ള എന്റെ അവകാശം.! അതെ, നിങ്ങളുടെ നിയന്ത്രണമില്ലായ്മ നിങ്ങളുടെ മാത്രം ദൌര്‍ബല്ല്യം, തെറ്റ്, കുറ്റം"
 
ഇതിലും യുക്തിവാദികള്‍ക്ക് വ്യക്തമായ നയവും, നിലപാടും, കാഴ്ചപ്പാടുമുണ്ട്.  സാക്ഷാല്‍ യുക്തിവിചാരം മാസിക തന്നെ പറയട്ടെ

"ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതിയില്‍ യുക്തിവാദിക്ക് തന്റെ യുക്തിവാദം ജീവിതാവസാനം വരെ, നിലനിര്‍ത്തി കൊണ്ടുപോകണമെന്ന താല്‍പര്യമുണ്ടെങ്കില്‍ അവിവാഹിതനായി കഴിയുന്നതാണ് ഏറ്റവും ഉത്തമമായ മാര്‍ഗം. സ്വന്തം ഭാര്യയോ കുട്ടിയോ ഉണ്ടെങ്കില്‍ അവരോട് ഒരു പ്രത്യേക താല്‍പര്യം ഉണ്ടായിപ്പോകുന്നത് സഹജമാണ്. വിശ്വാസം കയറി എളുപ്പം പിടിക്കുക ഭാര്യയേയും കുട്ടികളെയുമാണ്. പ്രസവ സുരക്ഷ മുതല്‍ കുടുംബ സുരക്ഷ വരെ ദൈവത്തിന്റെ കയ്യിലേല്‍പിക്കാന്‍ സ്ത്രീ തയ്യാറാകുന്നത് ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്ത് ഭാര്യയെ പ്രസാദിപ്പിക്കുവാന്‍ ഭര്‍ത്താവിനു കഴിവില്ലാതെ വരുമ്പോഴാണ്. മാത്രമല്ല, വിവാഹം ഫലപ്രദമാകണമെങ്കില്‍ 'താന്‍ പ്രസവിച്ചേ മതിയാകൂ' എന്ന തീരുമാനത്തോടെയെത്തുന്ന ഭാര്യക്ക്, കുഞ്ഞൊരു അധികപ്പറ്റാണെന്ന യുക്തിവാദിയായ ഭര്‍ത്താവിന്റെ തീരുമാനത്തോട് യോജിക്കാനും കഴിയില്ല. അതുകൊണ്ട് ഭാര്യയോ സ്വന്തം കുഞ്ഞോ ഇല്ലാത്ത യുക്തിവാദിക്ക് സ്വാതന്ത്യ്രത്തോടെ യുക്തിവാദിയായി ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിയും". (യുക്തിവിചാരം, ഡിസംബര്‍ 2010 പേ. 16,17)

യുക്തിവാദി സാമൂഹ്യ വ്യവസ്ഥിതി സ്ത്രീ, സന്താനരഹിത പുരുഷ മാത്ര സാമ്രാജ്യമാണ്‌. അവിടെ പെണ്ണിന് പുല്ലുവിലയില്ല ആ ലോകത്ത് കേവലം കൂറ്റന്‍മാര്‍ക്ക് മാത്രമേ സ്ഥാനമുള്ളൂ. അതെ അങ്ങനെയുള്ള യുക്തിവാദി പുരുഷന്  തന്റെ കാമവെറി  തീര്‍ക്കാന്‍ എന്ത് ചെയ്യണമെന്നും അതെ ലേഖനം യുക്തിവാദികളെ പഠിപ്പിക്കുന്നുണ്ട്.. അതിങ്ങനെ വായിക്കാം... അല്ലെങ്കില്‍ വൈദ്യ ശാസ്ത്രം അംഗീകരിക്കുന്ന രീതിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട്   നിയമത്തിനു പിടികൊടുക്കാതെ സ്വതന്ത്രനായി കഴിയുകയാണ് അഭികാമ്യം" .(യുക്തിവിചാരം, ഡിസംബര്‍ 2010 പേ. 17)
കേരളത്തില്‍ ദീര്‍ഗ്ഗകാലം നിലനിന്ന  യുക്തിവാദ ആനുകാലികവും കേരളത്തില്‍ ഒരു മജിസ്ട്രേറ്റായിരുന്ന ഏറ്റുമാനൂര്‍ ഗോപാലനും നിര്‍ദ്ദേശിച്ച രീതിയില്‍ ജീവിക്കണോ, അതോ കേവലം ഫൈസ്ബുക്ക്‌ യുക്തിവാദിയായ ലാല്‍ പൂക്കോട്ടൂര്‍ പറഞ്ഞ പൊട്ടപ്പോയത്തം സ്വീകരിക്കണോ കേരളത്തിലെ യഥാര്‍ത്ഥ യുക്തിവാദികള്‍. (ആണുങ്ങള്‍ മാത്രം)

(ലൈംഗിക മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയ യുക്തിവാദി നേതാവ് ഒരു മൃഗഡോക്ടര്‍ ആയതിന്റെ സ്വാധീനമാകാം വൈദ്യ ശാസ്ത്രം അംഗീകരിക്കുന്ന രീതിയില്‍ എന്ന പ്രസ്ഥാവനയിലെക്ക് അയാളെ  നയിച്ചത്. മനുഷ്യ വര്‍ഗ്ഗത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ഇതു തരത്തിലുള്ള ലൈംഗികാക്രമവും വൈദ്യ ശാസ്ത്രം അംഗീകരിക്കുമെന്ന് തോന്നുന്നില്ല. ലേഖകന്‍ മനുഷ്യനെ മൃഗമായി മാത്രം വിലയിരുത്തിയതിന്റെ പരിണിത ഫലമാവാം ഈ പ്രസ്താവന.)

ഈ സാമൂഹ്യ ദ്രോഹികളെ മാന്യവായനക്കാര്‍ വിലയിരുത്തുക 


11 comments:

Abid Ali said...

well comparison ...best of luck.....
i will keep this post for future reference....

സുബൈദ said...

ഇന്ഷ അല്ലഹ് യുക്തിവാദി കവറുകളുടെ ഒരു ഡാറ്റ ബാങ്ക് ഉണ്ടാക്കാന്‍ താല്പര്യപ്പെടുന്നു സമയം ലഭിച്ചാല്‍

Mohammed Kutty.N said...

'അരുതുകള്‍ക്ക്'അതിരടയാളങ്ങള്‍ അരുതെന്നാണല്ലോ "യുക്തി"(??!!!!)Pls read this post -
പീഡനങ്ങള്‍ .....പീഡനങ്ങള്‍ !!

Villagemaan/വില്ലേജ്മാന്‍ said...

>>ഒരു മത വിശ്വാസിയെ സംബന്ധിച്ച് ലാല്‍ സാര്‍ ചൂണ്ടിക്കാട്ടിയ മോഷണവും പിടിച്ചു പറിയും ചതിയും വഞ്ചനയും തട്ടിപ്പുമെല്ലാം കുറ്റകരവും തെറ്റുമാണ്<<

മത വിശ്വാസിക്ക് മാത്രമല്ല ... മനുഷ്യന് എന്ന് പറയുന്നതാണ് സത്യം...ഉചിതവും. അതില്‍ മതം എന്തിനു ?

മറ്റു കാഴ്ചപ്പാടുകളില്‍ യോജിക്കുന്നു.

സുബൈദ said...

കുട്ടിക്ക വായിച്ചു എല്ലാ വശവും സ്പര്‍ശിച്ച ലേഖനം

സുബൈദ said...

@വില്ലേജ്മാന്‍
താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു.
അടുത്ത വാചകത്തില്‍ അക്കാര്യം പറഞ്ഞു പോയിട്ടുണ്ട്. തുടര്‍ന്ന് ഇങ്ങനെ വായിക്കാം ''അത് ഏത് സംസ്കൃത സമൂഹവും കാത്തു സൂക്ഷിക്കുന്ന മൂല്യവുമാണ്...............................................................''
ഇവിടെ മത സമൂഹം മാത്രമല്ല ഉള്കൊല്ലുന്നത്. ഏതായാലും ഇത്തരം പിശകുകള്‍ ചൂണ്ടിക്കാട്ടിയതിനു സ്നേഹ പൂര്‍വ്വം നന്ദിയും കടപ്പാടും അറിയിക്കട്ടെ

Abooraseel said...
This comment has been removed by the author.
Abooraseel said...

"എന്റെ കയ്യില്‍ പണമില്ല, എനിക്ക് പണം ആവശ്യമുണ്ട്, മറ്റാളുകളുടെ പോക്കറ്റില്‍ പണം ഉണ്ട്, ആ പണം എന്നെ വല്ലാതെ പ്രലോഭിപ്പിക്കുന്നു, എന്നെ പ്രലോഭിപ്പിക്കുന്നു എന്ന കാരണത്താല്‍ ആ പണത്തില്‍ എനിക്ക് അവകാശം ഉണ്ടോ ...? എനിക്ക് വേണ്ടപണം അന്യന്റെ പോക്കറ്റില്‍നിന്നും എടുക്കാനുള്ള എന്റെ അവകാശം പോലെയാണ് എന്നെ മോഹിപ്പിക്കുന്ന, പ്രലോഭിപ്പിക്കുന്ന ഒരു സ്ത്രീയെ അവളുടെ സമ്മതമില്ലാതെ, അനുവാദമില്ലാതെ കാമവികാരത്തോടെ സ്പര്ശിക്കാനുള്ള എന്റെ അവകാശം.! അതെ, നിങ്ങളുടെ നിയന്ത്രണമില്ലായ്മ നിങ്ങളുടെ മാത്രം ദൌര്‍ബല്ല്യം, തെറ്റ്, കുറ്റം !!"

ഇത് ഒരു നിരീശ്വരവാദിയുടെ വാദത്തിനു ഒട്ടും യോജിക്കുന്നില്ല. നിരീശ്വരവാദി നിരീശ്വരവാദിയുടെ നിലവാരത്തില്‍ നിന്ന് സംസാരിക്കണം.അല്ലാതെ ഈശ്വരവാദികളുടെ നിലവാരത്തിലേക്ക് ഉയര്‍ന്നു ചിന്തിക്കരുത്. " എന്റെ കയ്യില്‍ പണമില്ല, എനിക്ക് പണം ആവശ്യമുണ്ട്, മറ്റാളുകളുടെ പോക്കറ്റില്‍ പണം ഉണ്ട്, ആ പണം എന്നെ വല്ലാതെ പ്രലോഭിപ്പിക്കുന്നു, എന്നെ പ്രലോഭിപ്പിക്കുന്നു എന്ന കാരണത്താല്‍ ആ പണത്തില്‍ എനിക്ക് അവകാശം ഉണ്ടോ ...? " എന്നാണല്ലോ ചോദ്യം!?.അവകാശം ഇല്ലാ എന്നാണെങ്കില്‍ അത് എന്തുകൊണ്ട് ഇല്ലാതായി എന്ന് വ്യക്തമാക്കിത്തരേണ്ട ബാധ്യതകൂടി നിരീശ്വരവാദിയുടെ മേലുണ്ട്.

ഈശ്വരന്‍ ശിക്ഷിക്കുമെന്ന് ഭയപ്പെടാനില്ല.കാരണം അങ്ങനെയൊന്നില്ലല്ലോ.അതുകൊണ്ട് നിരീശ്വരവാദികള്‍ക്കും,വിശ്വാസം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈശ്വരവാദികള്‍ക്കും അങ്ങനെയൊരു ഭയപ്പാടിന്റെ ആവശ്യമില്ല. അതിനാല്‍ ആ പണം അയാളില്‍നിന്നും ഏതുവിധേനയാണെങ്കിലും തട്ടിയെടുക്കാം.

പിന്നെ ഭരണകൂടം ശിക്ഷിക്കും എന്ന ഭയം. അതിനു സാക്ഷികളും,
തെളിവുകളുമാണ് ഭരണകൂടത്തിനു മുന്നില്‍ കുറ്റം തെളിയിക്കപ്പെടാന്‍ ആവശ്യമായിട്ടുള്ളത്.അതില്ലെങ്കില്‍ ഒരു കുറ്റവാളിയും കുറ്റവാളിയാവുന്നില്ല.
കള്ളസാക്ഷിയും,കള്ളത്തെളിവുകളുമുണ്ടെങ്കില്‍ കുറ്റം മറ്റൊരു സാധുവിന്റെ തലയില്‍ കെട്ടിവെക്കുകയുമാവാം.എങ്കില്‍ തെളിവുകള്‍ യാതൊന്നും അവശേഷിപ്പിക്കാതെ അയാളുടെ പണം കൈവശപ്പെടുത്താമല്ലോ.ഇനി അതല്ല കുറ്റം മറ്റൊരാളില്‍ കെട്ടിവെക്കാനുള്ള സാമര്‍ത്ഥ്യം ഉണ്ടെങ്കില്‍ അങ്ങനെയും ചെയ്യാമല്ലോ?.

ഇനി ആ പണം അയാള്‍ അധ്വാനിച്ചു ഉണ്ടാക്കിയതാണ് എന്നാണു വാദമെങ്കില്‍ അത്രയും തന്നെയോ അല്ലെങ്കില്‍ അതിലധികമോ അധ്വാനം അത് തട്ടിയെടുക്കുന്നവനുമുണ്ടല്ലോ!?.

ഇനി അതല്ല, ഇതില്‍ ഒരാളുടെ അധ്വാനം നന്മയും മറ്റെയാളുടെത് തിന്മയും എന്നങ്ങാനും പറയാനൊക്കുമോ!.അതുമില്ല.
കാരണം കാര്യങ്ങളെ നന്മ-തിന്മ എന്നിങ്ങനെ വേര്‍തിരിക്കാന്‍ ഭൌതികതയുടെ ഏതൊരളവുകോലും പര്യാപ്തമല്ല എന്നതുതന്നെ.

അപ്പോള്‍ നിരീശ്വരവാദികള്‍ ഒരിക്കലും ഇത്തരം കാര്യഗൌരവമുള്ള
വിഷയങ്ങള്‍ സംസാരിക്കരുത്. അത് ഈശ്വരവാദികളെ സഹായിക്കലായിത്തീരും.

madhu said...

സദാചാരം മതങ്ങളുടെ മാത്രം കുത്തകയാണ് എന്ന് കരുതെണ്ടാതുണ്ടോ?. മനുഷ്യ ചരിത്രത്തില്‍ ഘട്ടം ഘട്ടമായി പല മാറ്റങ്ങളും വന്നിട്ടുണ്ട്. മനുഷ്യന്‍ സമൂഹമായി ജീവിക്കാന്‍ തുടങ്ങിയ കാലം തൊട്ടാണ് സദാചാര ചിന്തകള്‍ വളര്‍ന്നു വന്നത്. അതായത് മനുഷ്യന്റെ വിവിധ ഘട്ടങ്ങളില്‍ ഉയര്‍ന്നു വന്ന സദാചാര ബോധം ആ കാലഘട്ടത്തില്‍ ഉയര്‍ന്നു വന്ന മതങ്ങള്‍ കടമെടുക്കുകയായിരുന്നു. അല്ലാതെ സമൂഹം മതത്തില്‍ പറഞ്ഞ സദാചാരം ഉള്കൊള്ളുകയായിരുന്നില്ല. ഇന്നത്തെ പരിഷ്കൃത സമൂഹ ആചാരങ്ങള്‍ വെച്ച് നോക്കുമ്പോള്‍ മനുഷ്യര്‍ ഒരു പാട് മുന്നേറി. സാംസ്കാരിക പരമായും ആദര്‍ശപരമായും.മതങ്ങള്‍ ആവിര്‍ഭവിച്ചകാലത്ത് ഒരു പക്ഷെ അതിന്നു പ്രസക്തി ഉണ്ടാകാം..പക്ഷെ എല്ലാ കാലത്തേക്കും ആ മതങ്ങള്‍ക്ക് പ്രസക്തി ഉണ്ട് എന്ന വാദത്തോടാണ്‌ യോജിക്കാന്‍ കഴിയാത്തത്..!!

സുബൈദ said...

@madhu
ഇന്നത്തെ കേരളീയ സമൂഹം സദാചാരവും ധാര്‍മികതയുമായി വിലയിരുത്തുന്ന അതിര്‍വരമ്പുകളും അടയാളങ്ങളും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടിടത്തേക്ക് മാറ്റിസ്ഥാപിക്കണമെന്നും, വിലക്കുകളുടെയും അതിരുകളുടെയും മതിലുകള്‍ തച്ചുടക്കണമെന്നും, ന്യൂനാല്‍ ന്യൂനപക്ഷമായ തങ്ങള്‍ ധാര്‍മികതയും സദാചാരവുമായി അംഗീകരിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കേരളം മാറണമെന്നും പറയുന്നതിലെ അധാര്‍മികതയും സദാചാരരാഹിത്യവും തിരിച്ചറിയാനുള്ള വിവേകവും സമചിത്തതയും ഇക്കൂട്ടര്‍ക്ക് ഇല്ലാതെപോയി! കടപ്പാട് സ്നേഹസംവാദം മാസിക

സുബൈദ said...

@ശാലീനം
ശാലീനമായ വിലയിരുത്തല്‍
നന്ദി