Followers

Sunday, September 29, 2013

നാസ്തിക ഭൌതിക യുക്തിമതക്കാരുടെ ബാല, ശിശുപീഡനങ്ങളും, അവകാശ നിഷേധങ്ങളും

freethinkers fb ഗ്രൂപ്പിൽ ഏറെ ചർച്ച ചെയ്ത ഒരു ഫോടോയാണിത്. കുട്ടികളെ ചെറുപ്പത്തിലെ രക്ഷിതാക്കളുടെ മതം പഠിപ്പിച്ചു വകതിരിവുണ്ടാകുന്നതിന് വളരെ മുമ്പ് മതചുഴിയില്‍ മുങ്ങിത്താഴുന്ന കുട്ടിയെ തുടര്‍ന്ന് മതവെള്ളത്തില്‍ നീന്തിത്തുടിക്കുന്ന ഒരു ജലജീവിയാകാൻ മാത്രം പ്രാപ്തമാക്കുന്ന മത രക്ഷിതാക്കളുടെ ബാല, ശൈശവ പീഡനത്തെയും, ബാല, ശൈശവാവകാശനിഷേധത്തേയും തുറന്നു കാട്ടുന്ന ഒരു ഫോട്ടോ തന്നെയാണിത്!. ഇത് ആവിഷ്കരിച്ച ബുദ്ധിയും ഭാവനയും അഭിനന്ദനമർഹിക്കുന്നു.

മതമെന്ന നിർവ്വചനത്തിൽ ഹിന്ദു മുസ്‌ലിം കൃസ്തുമതങ്ങൾ മാത്രമേ ഉൾകൊള്ളിചിട്ടുള്ളൂ എന്നത് ആവിഷ്കാരത്തിലെ ആവിയായി കണ്ടാൽ മതി. എന്നാൽ കേരളത്തിൽ പ്രത്യേകിച്ച് മലപ്പുറത് അതിശക്തമായി പ്രബോദനം നടന്നു കൊണ്ടിരിക്കുന്ന പരിണാമമതവും യുക്തിമതവും ആവിഷ്കർത്താവ് ആവിഷ്കരിക്കാതെ പോയത് ആവിഷ്കർത്തവിന്റെ ആവിഷ്കാരാശ്രദ്ദയാകാം............

വിഷയത്തിലേക്ക് വരാം
മതവിശ്വാസികൾ തങ്ങളുടെ സന്താനങ്ങളെ അവരുടെ മതം പഠിപ്പിക്കുന്നതിനെ നാസ്തികയുക്തിവാദം  കേരളത്തിൽ മാത്രമല്ല ലോകവ്യാപകമായി ഏറെ അസഹിഷ്ണുതയോടെ മാത്രം കാണുന്നത്. ഈ എഫ് ബി പോസ്റ്റ്‌ മാത്രമല്ല ആധുനിക നാസ്ഥികതയുടെ അഖിലലോകദാർശനികൻ റിച്ചാർഡ് ഡോകിന്സിനെ അധികരിച് നസ്ഥികനായം ദൈവം എഴുതിയ  കേരളത്തിലെ ഉത്തരാധുനിക നാസ്തികദാർശനികൻ ശ്രീ സി രവിചന്ദ്രൻ എഴുതുന്നു.  "തങ്ങളുടെ മനോകല്‍പനകളും വിഹ്വലതകളും അന്ധവിശ്വാസങ്ങളും അതേപടി സ്വന്തം കുട്ടികളിലും അടിച്ചേല്‍പിച്ച് തങ്ങളുടെ 'പതിപ്പുകളാക്കി' അവരെ മാറ്റാനുള്ള നാണംകെട്ട വ്യഗ്രതയാണിത്. കുട്ടികളുടെ വ്യക്തിത്വത്തിനും അധികാരാവകാശങ്ങള്‍ക്കും പുല്ലുവിലപോലും കൊടുക്കാന്‍ തയ്യാറാവാത്ത മാതാപിതാക്കള്‍ തങ്ങളുടെ അധികാരങ്ങളെ പറ്റി അങ്ങേയറ്റം ജാഗ്രതയുള്ളവരാണ്.
മതത്തിന് തഴച്ചുവളരാന്‍ ഏറ്റവും സഹായകരമായ നിലപാടാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മതത്തിന്റെ എന്തെങ്കിലും ആന്തരിക ഗുണത്തേക്കാളുപരി കുട്ടികളെ ചെറുപ്രായത്തിലേ അടിപ്പെടുത്തുന്നതാണ് മത വിജയം ഉറപ്പുവരുത്തുന്നത്. വകതിരിവുണ്ടാകുന്നതിന് വളരെ മുമ്പ് മത ചുഴിയില്‍ മുങ്ങിത്താഴുന്ന കുട്ടിക്ക് തുടര്‍ന്ന് മതവെള്ളത്തില്‍ നീന്തിത്തുടിക്കുന്ന ഒരു ജലജീവിയാകാനേ കഴിയൂ." (നാസ്തികനായ ദൈവം: റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ലോകം. സി. രവിചന്ദ്രന്‍, പേജ് 304)

വീണ്ടും ആവർത്തിക്കുന്നു "കുട്ടികളെ എങ്ങനെ വളര്‍ത്തണമെന്ന് ഞങ്ങള്‍ തീരുമാനിച്ചുകൊള്ളാം. അതില്‍ ആരും ഇടപെടേണ്ടതില്ല. അവരെ എങ്ങനെ വളര്‍ത്തണം, ഏത് രീതിയില്‍ വിദ്യാഭ്യാസം നല്‍കണം എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശവും അധികാരവും ഞങ്ങള്‍ക്ക് മാത്രമാണ്. ഞങ്ങളുടെ മതം തന്നെ മക്കളുടെയും. ഞങ്ങളുടെ ദൈവം അവരുടെ ദൈവം. എന്തെന്നാല്‍ അവരുടെ മുഴുവന്‍ കാര്യങ്ങളും നോക്കിനടത്തുന്നത് ഞങ്ങളാണ്. അവര്‍ക്കെന്താണ് വേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം... ഈ ഒരു വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് മിക്ക മാതാപിതാക്കളും വെച്ചു പുലര്‍ത്തുന്നത്.........................................................ശരിയേത് തെറ്റേത് എന്ന കാര്യത്തില്‍ മാതാപിതാക്കളും മുതിര്‍ന്നവരും കുട്ടികളുടെമേല്‍ പ്രാരംഭത്തില്‍തന്നെ അടിച്ചേല്‍പിക്കുന്ന സദാചാരബോധവും മതവിദ്യാഭ്യാസവും കുട്ടികളുടെ സ്വതന്ത്രചിന്തയെ പാടെ തകര്‍ക്കുന്നു. ശരിയേത് തെറ്റേത് എന്ന കാര്യത്തില്‍ മുതിര്‍ന്നവരുടെ തിട്ടൂരങ്ങള്‍ കണ്ണുമടച്ച് അനുസരിക്കാന്‍ നിര്‍ബന്ധിതരാകുന്ന കുട്ടികള്‍ക്ക് മറിച്ചൊരു തീരുമാനം അസാധ്യമാണ്. വിരുദ്ധ ആശയഗതികളോട് അസഹിഷ്ണുത ജനിക്കുന്നു. കുട്ടികളുടെ ലോകം 'ചെറുതാകുന്നതില്‍' അറിഞ്ഞോ അറിയാതെയോ മാതാപിതാക്കളും മുതിര്‍ന്നവരും വലിയ പങ്ക് വഹിക്കുന്നുണ്ട്. സത്യത്തില്‍ കുട്ടിയുടെ ബോധമണ്ഡലത്തെ മലിനീകരിക്കാന്‍ മാതാപിതാക്കള്‍ക്ക് യാതൊരവകാശവുമില്ല. അവന്റെ അറിവിന്റെ ചക്രവാളം പരിമിതപ്പെടുത്താനും ചിന്താശേഷിക്ക് കൂച്ചുവിലങ്ങിടാനുമുള്ള അധികാരവും അവര്‍ക്കില്ല.'' (നാസ്തികനായ ദൈവം പേജ് 363-364)

ഇതേ ആശയം പങ്കു വെക്കുന്നു കേരളത്തിലെ വയോദികനായ മറ്റൊരു യുക്തിവാദി ബുജി എ വി ജോസ്. (കേരളത്തിൽ ഏറ്റവും കൂടുതൽ  കാലം നിലനിന്ന  'യുക്തിവിചാരം മാസിക' പത്രാധിപർ) "കുട്ടികളെ എങ്ങനെ വളര്‍ത്തണമെന്ന് ഞങ്ങള്‍ തീരുമാനിച്ചുകൊള്ളാം. അതില്‍ ആരും ഇടപെടേണ്ടതില്ല. അവരെ എങ്ങനെ വളര്‍ത്തണം, ഏത് രീതിയില്‍ വിദ്യാഭ്യാസം നല്‍കണം എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശവും അധികാരവും ഞങ്ങള്‍ക്ക് മാത്രമാണ്. ഞങ്ങളുടെ മതം തന്നെ മക്കളുടെയും. ഞങ്ങളുടെ ദൈവം അവരുടെ ദൈവം. എന്തെന്നാല്‍ അവരുടെ മുഴുവന്‍ കാര്യങ്ങളും നോക്കിനടത്തുന്നത് ഞങ്ങളാണ്. അവര്‍ക്കെന്താണ് വേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം... ഈ ഒരു വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് മിക്ക മാതാപിതാക്കളും വെച്ചുപുലര്‍ത്തുന്നത്.'' (http://www.snehasamvadam.com/article.asp?id=221)

ഇതേ ആശയം തന്നെയാണ് ഈ ഫോട്ടോയും പങ്ക് വെക്കുന്നത്.

ഈ വിലയിരുത്തലുകളെ മുഖവിലക്കെടുത്ത് യുക്തിമതത്തെയും വിചിന്തനം നടത്താം............
ശ്രീ സി രവിചന്ദ്രന്റെ നാസ്തികനായ ദൈവം എന്ന ബ്ലോഗിൽ സൈഡ്ബാറിൽ 'my son's blog' എന്ന ഒരു ലിങ്ക് കാണാം അവിടെ ക്ലിക്കിയാൽ അദ്ദേഹത്തിന്റെ മകൻ ഗൗതമിന്റെ ബ്ലോഗിലാണെത്തുക. ആ എട്ടും പൊട്ടും തിരിയാത്ത പിഞ്ചുബാലനെ കൊണ്ട് എഴുതിചിരിക്കുന്നതും വരപ്പിചിരിക്കുന്നതും
[IMG0306.jpg]
gotham r chandran
പിതാവായ ശ്രീ സി രവിചന്ദ്രന്റെ നിരീശ്വരാഷയങ്ങളും!!...............  മാത്രമല്ല ആ കുട്ടിയുടെ ബ്ലോഗിൽ നിറയെ തന്റെ പിതാവിന്റെ പോസ്റ്റുകളുടെയും പുസ്തകങ്ങളുടെയും പരസ്യങ്ങളും!!. അതെ താൻ ജീവിക്കുന്ന നാസ്തിക യുക്തിമതവെള്ളത്തിൽ മുങ്ങിത്താഴുന്ന ഒരു ജലജീവിയായി ശ്രീ സി രവിചന്ദ്രൻ അദ്ദേഹത്തിൻറെ മകനെ വളർത്തിയെടുക്കുന്നു. ആ കുഞ്ഞിന്റെ സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും കൂച്ചുവിലങ്ങിടുന്നു.ഈ അവകാശ നിഷേധവും ശിശുപീഡനവും കണ്ടില്ലെന്നു നടിക്കാമൊ? 

ഇനി യുക്തിവിചാരം ജോസേട്ടന്റെ ("കുട്ടികളെ എങ്ങനെ വളര്‍ത്തണമെന്ന് ഞങ്ങള്‍ തീരുമാനിച്ചുകൊള്ളാം. ..... ഞങ്ങളുടെ മതം തന്നെ മക്കളുടെയും. ..... ഈ ഒരു വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് മിക്ക മാതാപിതാക്കളും വെച്ചുപുലര്‍ത്തുന്നത്.") എന്ന ഈ അഭിപ്രായം പരിഗണിച്ച് അദ്ദേഹത്തിൻറെ സ്വന്തം പത്രാധിപത്യത്തിലിറങ്ങിയ യുക്തി വിചാരത്തിന്റെ ഈ നിർദ്ദേശങ്ങളും ചേര്‍ത്ത് വായിക്കുക. "എന്നാല്‍ 'മക്കള്‍ പരാതി' പറയുന്നവരൊക്കെതന്നെ ഭാര്യയെയും കുട്ടികളെയും 'അവരുടെ വഴിക്ക്' വിട്ടശേഷം 'ഏകാംഗ' യുക്തിവാദവുമായി നടന്നവരാണ്. വ്യക്തി സ്വാതന്ത്യ്രത്തിന്റെ 'മുട്ടാപോക്കുകള്‍' ഇത്തരക്കാര്‍ക്ക് കൂട്ടിനുണ്ട്. അവരുടെ ഭാര്യ, കുട്ടി എന്നിവരെ പറ്റി സംഘാംഗങ്ങള്‍ക്ക് അറിവ് പോലുമുണ്ടാകില്ല. യുക്തിവാദി സംഘം നടത്താറുള്ള സമ്മേളനങ്ങള്‍, കുടുംബ സംഗമങ്ങള്‍, കുട്ടിക്കൂട്ടായ്മകള്‍ ഇതിലൊന്നും ഇവരുടെ സാന്നിധ്യം ഉണ്ടാകാറില്ല. അത്തരം കാര്യങ്ങള്‍ വീട്ടില്‍ പറയാത്തവരായിരിക്കും പലരും.'' (യുക്തിവിചാരം മാസിക ഡിസംബര്‍ 2011 പേജ് 31)  അതെ മാസികയിൽ മറ്റൊരു ലേഖനത്തിൽ വീണ്ടും പറയുന്നു. "തങ്ങളുടെ മതങ്ങള്‍ അന്ധവിശ്വാസങ്ങളാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ യുക്തിവാദികളായത്. അതുകൊണ്ടുതന്നെ സ്വന്തം മക്കളെ യുക്തിവാദികളായിട്ടുതന്നെ വളര്‍ത്തി വലുതാക്കാന്‍ മാതാപിതാക്കള്‍ക്ക് കടമയുണ്ട്. അത് അവരുടെ അവകാശമാണ്. അഭിമാന പ്രശ്നമാണ്.'' (യുക്തിവിചാരം മാസിക ഡിസംബര്‍ 2011 പേജ് 33)

ഇവിടെയും ശ്രീ സി രവിചന്ദ്രൻ ആവർത്തിച്ച പോലെ ജോസേട്ടനും ആവർത്തിക്കുന്നു. തങ്ങളുടെ കുട്ടികളെ തങ്ങളുടെ നാസ്തിക, യുക്തിമതം അനുസരിച്ച് തന്നെ വളർത്തണം . എന്നാൽ ഹിന്ദു, മുസ്ലിം, കൃസ്തു മതക്കാർ അങ്ങനെ ചെയ്‌താൽ അത് ബാലപീഡനവും സ്വതന്ത്ര്യനിഷേധവും തങ്ങൾ ചെയ്താലോ അത് മഹത്തായ മനുഷ്യാവകാശ സംരക്ഷണവും.

അടുത്തത് പരിണാമമതമാണ്‌. എല്ലാ നാസ്തിക യുക്തിമതവിശ്വാസികളും അടിയുറച്ചു  വിശ്വസിക്കുന്ന മറ്റൊരു മതമാണ്‌ പരിണാമമതം. ഈ മതം നമ്മുടെ കുട്ടികളെ നമ്മുടെ നികുതിപ്പണം ചിലവഴിച് സർക്കാർ തന്നെ പഠിപ്പിക്കുന്നു. ഇവിടെയും ഇവരുടെ പൌരാവകാശ കാപട്യം വ്യക്തമാവുന്നു. എന്തെ നിങ്ങളുടെ കുട്ടികളെ പതിനെട്ടു വയസു വരെയെങ്കിലും നിങ്ങളുടെ മതം പഠിപ്പിക്കാതെ അത് പോലെ ഔപചരിഅക സ്കൂൾ വിദ്യാഭ്യാസം നൽകാതെ സ്വതന്ത്രരായി ജീവിക്കാൻ അനുവദിച്ചുകൂടാ.

5 comments:

ഷാജു അത്താണിക്കല്‍ said...

ഒരു നിലക്ക് ചിന്തിച്ചാൽ അങ്ങനെയൊക്കെ പറയാം, 18 കഴിഞ്ഞേ മതം പഠിപ്പിക്കാൻ പാടൊള്ളൂ എന്ന്, പിന്നെ ഓരോ രക്ഷിതാവുന്റെയും കടമയും അതോടൊപ്പം ശക്തമായ അവകാശവുമാണ് സ്വന്തം കുഞ്ഞ് ഞങ്ങളോടൊപ്പം ഞങ്ങളെപ്പോലെ വളരണം എന്നത്, അത് കൊണ്ട് തന്നെ ആയിരിക്കാം അവർ ചെറുപ്പകാലത്ത് തങ്ങളുടെ അതേ വിശ്വാസം പഠിപ്പിക്കാൻ ഇഷ്ടപ്പെടുന്നത്, മറിച്ചും ഉണ്ട് ............ പിന്നെ ചിന്തിച്ച് പറയുകയാണെങ്കിൽ ചിലതൊക്കെ കുറച്ച് മാറ്റം വരുത്തേണ്ടതുമുണ്ട്.............

സുബൈദ said...
This comment has been removed by the author.
സുബൈദ said...
This comment has been removed by the author.
സുബൈദ said...

ഒട്ടും ഉളുപ്പും നാണവുമില്ലാതെ ഫ്രീ തിങ്കേഴ്സിൽ നമ്മുടെ ജബ്ബാർമാഷ്‌ വീണ്ടും ആവർത്തിക്കുന്നുEa Jabbar Eajabbar
മതവാ‍ദികളോട് !
മതപാഠശാലകളില്‍ എല്ലാ മതങ്ങളെ കുറിച്ചും അതാതു മതപണ്ഡിതരുടെ നേതൃത്വത്തില്‍ പഠനം നടത്തുകയും പ്രായപൂര്‍ത്തിയാകുന്ന മുറയ്ക്കു കുട്ടികള്‍ക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്ന ഒരു രീതി ആവിഷ്കരിച്ചു നടപ്പിലാക്കാന്‍ തയ്യാറാകുമോ ?
നിങ്ങളുടെ മതം മാത്രമാണു സത്യം എങ്കില്‍ അതു താരതമ്യപഠനത്തിലൂടെ കുട്ടികള്‍ സ്വയം തെരഞ്ഞെടുക്കാതിരിക്കുമോ ?
“യഥാര്‍ത്ഥ മതം“ കണ്ടെത്തി സ്വര്‍ഗ്ഗത്തിലെത്താന്‍ നമ്മുടെ കുട്ടികള്‍ക്ക് അവസരം നല്‍കുന്നതല്ലേ നീതി ?
Unlike · · Unfollow Post · Share · 2 hours agohttps://www.facebook.com/groups/ftkerala4/permalink/638234466229191/

Gopi Krishnan said...

എന്റെ സുബൈദാ മാഡം, നിങ്ങൾ ബല്ലാണ്ട്‌ കഷ്ടപ്പെടുണുണ്ട്‌ ട്ടോ.....