Followers

Friday, September 13, 2013

"വായിക്കുക, വരിക്കാരായി സഹകരിക്കുക !"



ഏതാനും ദിവസം മുമ്പ് ബഹുമാന്യ ജബ്ബാർ  മാഷ് ഫ്രീ തിങ്കേർസ്  ഗ്രൂപ്പിൽ തന്റെ യുക്തിയുഗം  മാസികയുടെ പരസ്യം പതിച്ചിരുന്നു
അതിലെ പരസ്യവാചകം

"വായിക്കുക, വരിക്കാരായി സഹകരിക്കുക !" 

ഈ ആവശ്യം മുഖവിലക്കെടുത്ത് യുക്തിയുഗം വായിച്ചു., ആ വായനാനുഭവം ഇവിടെ പങ്കു വെക്കട്ടെ
2013 ഏപ്രിൽ ലക്കം മാസികയിലെ അരുണ്‍ മംഗലത്ത് എഴുതിയ 'ബലാൽസംഗത്തിന്റെ ജൈവിക സിദ്ധാന്തം' എന്ന ലേഖനമാണ്‌ വായിച്ചത്. ലേഖനത്തിന്റെ ആമുഖഭാഗത്ത് ലേഖനത്തിന്റെ ലക്‌ഷ്യം വ്യക്തമാക്കുന്നു. "ബലാത്സംഗത്തിന്റെ നിലവിലുള്ള 'സാമൂഹിക സിദ്ധാന്തങ്ങളെ' പുനരവലോകനം ചെയ്യണമെങ്കിൽ അവയെപറ്റി ഒരടിസ്ഥാന ധാരണ ആവശ്യമാണ്‌" (പേജ് 49) മറ്റൊരു സ്ഥലത്ത് ലേഖകൻ എഴുതുന്നു  "ഈ ലേഖനത്തിന്റെ ഉദ്ദേശം, ബലാത്സംഗത്തിന്റെ കാരണങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുകയും അതിനു സാധ്യമായ പരിഹാരമാർഗ്ഗങ്ങൾ നിർദദ്ദേശിക്കുകയുമാണ്." (പേജ് 48) ഈ 'ശാസ്ത്രീയ' വിശകലനത്തിന്റെ മാനദണ്ധം  സംക്ഷിപ്തമായി പറയുന്നു "ബാലാൽസംഗത്തിന്റെ പരമമായ കാരണത്തിന്പരിണാമപരമായ കാരണങ്ങൾ ഉണ്ടാകുമോ?" (പേജ് 48) ഈ ഒരൊറ്റവരിയിൽ നിന്നുതന്നെ ലേഖകൻ അന്വഷിക്കുന്ന കാരണം പരിണാമ പരമാണെന്ന് വ്യക്തം. ലേഖകൻ തുടർന്ന് വിശദീകരിക്കുന്നു. "ഭൂമിശാസ്ത്രപരമായും മറ്റും പരസ്പരബന്ധമില്ലാത്ത മനുഷ്യസമൂഹങ്ങളിലും, മറ്റു ജീവിവർഗ്ഗങ്ങളിലും ഒരേ പെരുമാറ്റരീതി കാണപ്പെടുന്നുണ്ടെങ്കിൽ അതിനു പന്നിൽ ശക്തമായ ഒരു പരിണാമ പ്രതിഭാസം പ്രവർത്തിചിട്ടുണ്ട് എന്ന് അനുമാനികാതെ തരമില്ല. .....................ജീവലോകത്ത്  ഒരു പ്രതിഭാസവും പരിണാമത്തിന്റെ വെളിച്ചത്തിൽ പരിശോധിച്ചാലല്ലാതെ വ്യക്തമാവുകയില്ല." (പേജ് 49) പരിണാമസിദ്ധാന്തത്തിലുള്ള  ലേഖകന്റെ ആത്മവിശ്വാസം  വിളിച്ചോതുന്ന വാക്കുകളാണിത്. പരിണാമവിശ്വാസം ഏതൊരു യുക്തിവാദിയുടെയും അടിസ്ഥാനവിശ്വാസമാണ്.

ബലാത്സംഗത്തിന്റെ സാമൂഹ്യകാരണങ്ങൾ തിരയുന്ന സാമൂഹ്യശാസ്ത്രജ്ഞരുടെയും ആന്ത്രോപോളജിസ്റ്റുകളുടേയും കണ്ടെത്തെലുകളെ ഖണ്ഡിച്ചു ലേഖകൻ പറയുന്നു. "ബലാൽസംഗം ചെയുന്ന ഭൂരിഭാഗം പുരുഷന്മാർക്കും ഒരു ലൈംഗിക പങ്കാളിയുണ്ട്. അതിനാൽ ബാലാൽസംഗത്തിനു പിന്നിൽ ലൈംഗിക തൃഷ്ണയല്ല ഉള്ളത്
        പുരുഷൻ ഒരു ലൈംഗികപങ്കാളിയാൽ തൃപ്തനാകും എന്ന തെറ്റായ സങ്കൽപമാണ്‌ ഈ വാദത്തിനു നിദാനം. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ പങ്കാളികളിലേക്ക് തന്റെ ജനിതകപദാർത്ഥം എത്തിച്ചേരുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക വഴി അടുത്ത തലമുറയിലേക്ക് തന്റെ ജനിതകപദാർത്ഥത്തിന്റെ കോപ്പികൾ വിജയകരമായി എത്തിക്കുക എന്നതാണ് പുരുഷന്റെ പരിണാമ ലക്ഷ്യം. അതിനാൽ ഓരോ സ്ത്രീയും പുരുഷന് ഒരു പുതിയ സാധ്യതയാണ്."(പേജ് 50) ഇതിനു വിശദീകരണങ്ങൾ ആവശ്യമില്ല. ഇതൊരു സ്ത്രീയും യുക്തിവാദിക്ക് തന്റെ പരിണാമബാധ്യത നിറവേറ്റാനുള്ള സംവിധാനമാണെന്നർത്ഥം!.

ബലാത്സംഗത്തിന്റെ 'ലാഭനഷ്ടങ്ങൾ' കണക്കുകൂട്ടുകയും സൗകര്യപ്രദമായ കാലനിർണ്ണയം നടത്തുകയും ചെയ്യുന്നുണ്ട് ലേഖകൻ. "ബലാൽസംഗം സമാധാനകാലത്ത് ഒരു ഗൗരവകരമായ കുറ്റമായി കണക്കാക്കി ശിക്ഷിക്കപ്പെടും എന്നത് തീർച്ചയാണ്. എന്നാൽ യുദ്ധകാലത്ത് അങ്ങനെ നടക്കാനുള്ള സാധ്യത തുലോം വിരളവും. ലാഭനഷ്ടങ്ങൾ കണക്കുകൂട്ടി നോക്കിയാൽ കുറഞ്ഞ റിസ്കിൽ കൂടുതൽ ജനിതകകോപികൾ ഉണ്ടാക്കാനുള്ള സുവർണ്ണാവസരമാണ് യുദ്ധകാലം! അതിനാൽ 'പ്രയോജനകരമായൊരു അനുകൂലന'മായി മാറുന്ന, യുദ്ധകാല ബലാത്സംഗം" (പേജ് 51) ബലാൽസംഗ സമയത്ത് വേട്ടക്കാരൻ ഇരയോട് എങ്ങനെ പെരുമാറുന്നു എന്നുകൂടി വ്യക്തമാക്കുന്നു ലേഖനത്തിൽ;   "പരിണാമപരമായി നോക്കിയാൽ, ഇരക്ക് പരിധിയിൽ അധികം ക്ഷതമേൽപ്പിക്കുന്നത് തന്റെ ജനിതക പദാർത്ഥത്തിന്റെ അതിജീവനത്തിനെ ദോഷകരമായി ബാധിക്കും എന്നതിനാൽ പുരുഷൻ അതിന് മുതിരുകയില്ല." (പേജ് 51) പുരുഷ പ്രകൃതിയുടെ സ്വാഭാവികത എന്നനിലക്ക് ഇരക്ക് സാരമായ പരിക്കേൽപിക്കാതെ വേട്ടക്കാരൻ പുരുഷൻ നടത്തുന്ന പരിണാമജന്യ ജനിതക ബീജദാനമാകുന്നു ബലാൽസംഗം. ഇത്രയും 'മഹാനീയവും ഉദാത്തവുമായ' പരിപാവനവുമായ പ്രവർത്തിയെ ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന സമൂഹ്യസംവിധാനത്തെയാണ് യുക്തിവാദികൾ ചോദ്യം ചെയ്യേണ്ടതും എതിർത്തു തോൽപിക്കെണ്ടതും. അതവന്റെ പരിണാമ, ജന്മ ബാധ്യതയും. കാരണം പരിണാമം അങ്ങനെയാണവനെ സംവിധാനിച്ചിരിക്കുന്നത്.

ഇത്തരം തമ്മാടിത്തവും സാമൂഹ്യദ്രോഹവും ചെയ്യാൻ പരിണാമപരമായ ലക്ഷ്യത്തെപ്പോലെ കാര്യകാരണങ്ങളും വിസ്ഥരിക്കുന്നുണ്ട് ലേഖനത്തിൽ."കോഴിയുടെകൂവലും മയിലിന്റെവാലും പുരുഷന്റെ ശരീരവലുപ്പവും എല്ലാം ലൈംഗിക നിർദ്ദാരണത്തിന്റെ ഫലമാണ്. ജിനോമിന്റെ നിലനിൽപ്പിന്‌ ആവശ്യം വേണ്ട കഴിവാണ് അതിന്റെ ധാരാളം കോപ്പികൾ അടുത്ത തലമുറയിലേക്ക് പകർന്ന് കൊടുക്കുക എന്നത്." (പേജ് 54) ജീൻ വ്യാപനത്തിന്റെ ആവശ്യകത വ്യക്തമാക്കിയ പുരുഷന്റെ ബലാൽസംഗാനുകൂലനമായ ശാരീകമാനിസിക പരിണാമസംവിധാനങ്ങൾ വിശദീകരിക്കുന്നു. "ബലാൽസംഗത്തിന് പരിണാമപരമായ വേരുകളുണ്ടെങ്കിൽ, പുരുഷനെ അതിനു സഹായിക്കുന്ന ശാരീരിക/മാനസിക അനുകൂലനങ്ങളെ കണ്ടെത്തേണ്ടതായിട്ടുണ്ട്.....ഉദാഹരണത്തിന് പുരുഷന്റെ ഉയർന്ന ശാരീരികശക്തിയും വലിപ്പവും ലൈംഗിക നിർദ്ദാരണത്തിന്റെ ഫലമാണ് എന്ന് നാം പറയുഞ്ഞു. ബലാൽസംഗം സാധ്യമാക്കാൻ മാത്രമായി ഉരുത്തിരിഞ്ഞ ഒരു ശാരീര/മാനസിക സവിശേഷതയാണ് നാം തേടുന്നത്......ആണ്‍ തേൾ ഈച്ചയുടെ ലൈംഗികാവയവത്തിന്റെ ഇരുവശത്തും കൂർത്ത മുള്ളുകളുണ്ട്. വഴങ്ങാത്ത പെണ്‍ തേൾഈച്ചയെ ആണ്‍ തേൾഈച്ച ഈ മുള്ളുകൾ ഉപയോഗിച്ച് ബന്ധനത്തിൽ നിർത്തുകയും notal organ ഉപയോഗിച്ച് ബലമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്യുന്നു. ഈ ഒരാവശ്യത്തിനല്ലാതെ ആണ്‍ തേൾഈച്ചക്ക് ഈ അവയവം കൊണ്ട് ഒരു ഉപയോഗവും ഇല്ലതാനും...........തേൾഈച്ചയുടെ മുള്ളുകളും മനുഷ്യന്റെ മാനസികമായ അനുകൂലനങ്ങളും-അവ കണ്ടെത്താൻ സാധിക്കുകയാണെങ്കിൽ സമാനമാണെന്ന് കരുതേണ്ടിവരും." (പേജ് 54, 55) പരിണാമം പുരുഷന് 'സമ്മാനിച്ച' ബലാൽസംഗം നടത്താനാവശ്യമായ, മാനസിക/ശാരീരിക ആയുധങ്ങൾ ലേഖകനായ യുക്തിവാദി പുരുഷൻ അക്കമിട്ട് വിവരിക്കുന്നു.

"1 ഇരകളുടെ നിസ്സഹായത കണക്കാക്കാനും ആ അവസരം ലൈംഗികമായി മുതലെടുക്കാനുമുള്ള മാനസിക അനുകൂലനം.
    shields and shields പഠനപ്രകാരം പ്രത്യുൽപാദന സാധ്യത അപകട സാധ്യതയെ കവച്ചു വെക്കുമ്പോഴാണ് ബലാൽസംഗം പരിണാമപരമായി ലാഭാകരമാകുന്നത്. അതിനാൽ അപകട സാധ്യതയെ കണക്കാക്കാനുള്ള ഒരു മാനസിക സംവിധാനം പുരുഷന് ആവശ്യമാണ്‌." (പേജ് 55)

"2 സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ എർപ്പെടാൻ അവസരം സിദ്ധിച്ചിട്ടില്ലാത്ത പുരുഷന്മാർക്ക് ബാലാൽസംഗത്തിലൂടെ അത് നേടിയെടുക്കാനുള്ള മാനസിക അനുകൂലനം." (പേജ് 55)

"3 ലൈംഗികാകർഷകത്വമുള്ള സ്ത്രീകളെ ബലാൽസംഗത്തിന് തിരഞ്ഞെടുക്കാനുള്ള മാനസിക അനുകൂലനം" (പേജ് 56)

"4 ഉഭയ സമ്മതത്തോട് കൂടിയുള്ള ലൈംഗിക ബന്ധത്തേക്കാൾ ഉയർന്ന അളവിൽ ബലാൽസംഗം വഴി ഉള്ള ബന്ധത്തിൽ ബീജങ്ങൾ സ്കലിക്കാനും അതുവഴി ഗർഭധാരണത്തിനുള്ള സാധ്യത പരമാവധിയാക്കാനുമുള്ള മാനസിക/മറ്റുനിലക്കുള്ള ജൈവിക അനുകൂലനം" (പേജ് 56)


ഇത്രയും ഉദ്ധരണികളിലൂടെ പരിണാമവാദപ്രകാരം ബലാൽസംഗം, മനുഷ്യവർഗ്ഗ നിലനിൽപ്പിനും പാരമ്പര്യം സംരക്ഷിക്കുന്നതിനും ജീൻ വ്യാപനത്തിനും ഭാര്യ-ഭർതൃ, ഉഭയസമ്മത, ലൈംഗിക ബന്ധത്തേക്കാൾ അത്യാവശ്യവും അനിവാര്യവും അഭികാമ്യവുമാണെന്നും ഇവർ പ്രചരിപ്പിക്കുന്നു.

ബലാൽസംഗം ഇല്ലാതാക്കാനുള്ള മാർഗനിർദ്ദേശവും പരിഹാരവും കൂടിയുണ്ട് ലേഖനത്തിൽ. അതിങ്ങനെ വായിക്കാം. "ഏത് സ്ത്രീപുരുഷന്മാർക്കും എപ്പോഴും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമായിരുന്നെങ്കിൽ ബലാൽസംഗം ഉണ്ടാകുമായിരുന്നില്ല." (പേജ് 57) . യുക്തിവാദി പുരുഷന് ജീവിതാവസാനം വരെ സ്വതന്ത്രനായി ജീവിക്കാൻ  മുമ്പ് ലാസർ ഡോക്ടറും ഇതേ നിർദ്ദേശം തന്നെയാണ്  നൽകിയത്.  അത് ഒന്ന് കൂടി ഓർക്കുക "സ്ത്രീക്കും പുരുഷനും കുടുംബമെന്ന കെട്ടുപാടില്ലാതെ സ്വതന്ത്രജീവിതം ആകാമെന്നുള്ള ഒരു നിയമം യുക്തിവാദികളുടെ ശാരീരികാവശ്യങ്ങൾക്ക് ഇന്നെത്രയും അത്യാവശ്യമായിരിക്കുന്നു." (യുക്തിവിചാരം ഡിസംബർ 2010 പേജ് 17) പോരെ പൂരം!? ഒരേ ആദർഷപുരുഷന്മാരുടെ ഒരേ മാർഗ്ഗനിർദ്ദേശങ്ങൾ! എത്രവ്യക്തമാണ് കാര്യങ്ങൾ, ഏത് പെണ്ണും ഇപ്പോഴും എവിടെവച്ചും തന്റെ ഇംഗിതങ്ങൾക്ക് വഴങ്ങുന്ന ഒരു 'സർവ്വതന്ത്രസ്വതന്ത്രഭാവി'യാണ് യുക്തിവാദി കൂറ്റന്മാർ സ്വപ്നം കാണുന്നത്. 'സമ്മോഹനമായ' ആ സാമൂഹ്യവ്യവസ്ഥിതി നിലവിൽ വരാത്തേടത്തോളം കാലം അവർ ബാലാൽസംഗങ്ങൾക്ക് മുതിരും. അതിനെതിരെ പ്രതിഷേധിക്കാൻ വരുന്നവരെ സ്ത്രീ സ്വാതന്ത്ര്യം, ലിംഗസമത്വം, പരിണാമം, വ്യക്തിസ്വാതന്ത്ര്യം, സ്വതന്ത്രചിന്ത  തുടങ്ങിയ ഓലപ്പാമ്പുകളുപയോഗിച്ച് വിരട്ടും. കേരളീയ സംസ്കൃതസമൂഹം പ്രത്യേകിച്ച് സ്ത്രീസമൂഹം, നാം കണ്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ സ്ത്രീവിരുദ്ധരും സാമൂഹ്യദ്രോഹികളുമാണിവർ എന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ആദ്യ ഭാഗത്ത് ഏറ്റുമാനൂർ ഗോപാലൻ 'മോഷണം' അനുവദനീയമാക്കിയത് നാം ഓർക്കുക. ഇവിടെ ലേഖകൻ മോഷണം മാത്രമല്ല കൊലപാതകം വരെ പരിണാമ 'ശാസ്ത്ര' പരമായി ന്യായീക്കുന്നു. "കൊലപാതകവും ചതിയും മോഷണവുമെല്ലാം നിലനിൽപ്പിനെ സഹായിക്കുന്ന പരിണാമ ന്യായീകരണങ്ങളുള്ള സ്വഭാവങ്ങളാണ്. അവയ്ക്ക് ശാസ്ത്രീയമായി വിശദീകരണം നൽകാനാവും." (യുക്തിയുഗം പേജ് 48) സാമൂഹ്യദ്രോഹികളെ വളർത്തുന്ന ഇത്തരം ലേഖനങ്ങൾ  പ്രസിദ്ധീകരിക്കുന്ന മാസികയുടെ പത്രാധിപർ "ദൈവം ഇല്ല, അത് കൊണ്ട് നിങ്ങളുടെ വേവലാതികൾ അവസാനിപ്പിച്ച് നിങ്ങളുടെ ജീവിതം പരമാവധി ആസ്വദിച്ചു കൊള്ളുക" എന്ന മുദ്രാവാക്യം നെഞ്ചെത്തൊട്ടിച്ചുനടക്കുന്ന വ്യക്തിയാണ്. ദൈവം ഇല്ല എന്ന് സ്വയം സമാധാനിച്ചിട്ടു വേണം ഇവർക്ക് പരിണാമത്തിന്റെ കുടക്കീഴിലിരുന്നു ഇത്തരം തെമ്മാടിത്തരങ്ങൾ ചെയ്തു ജീവിതം ആസ്വദിക്കാൻ!

4 comments:

P.C.MADHURAJ said...

please dont use the word "കേരളീയ സംസ്കൃതസമൂഹം"...may be "progressive"
ia a better word.
If at all that is the evolutionary trend ( i dont beleive in evolution), it should be uderstood as a wrong trend by people of higher values and collective intelligence should act against it by awarding deterent punishment.The moment those males with advancement in Jabbarian evolutionary path possessed by the idea of rape, that should also shiver at the sight of gallows.Fear is a strong force to affect mental evolution. As not too many have evolved in the Jabbarian path, they can be controlled and that path of evolution can be successfully stopped. Other paths of evolution like nonviolent and sacred aspects of male-female relation can be cultivated.

Unknown said...

I HAVE ONE DOUBT...

ACHANU SWANTHAM MAKALUMAYO, MAKANU SWANTHAM AMMAYUMAYO,SAHOTHARANU SWANNTHAM SAHOTHARIYUMAYO KALYANAM KAZHICHO ALLATHAYO PARASPARAM PRATHYULPATHANAM NADATHUNNATHIL VALLATHETTUM INDIAN NIAYAMAVYAVASTHAYILO(BUT FOR PRAKRITHIVIRUTHATHINU UNDU)KANUNNILLA.ATHU CHEYYATHIRIKKANULLA YUKTHIVADIYUDE YUKTHIYENTHANU ? ATHIL VANNA PARINAMAM ENTHANU?

KALAYANAM KAZHICHO ALLATHEYO MAKAN SWANTHAMA AMMMAYUMAYO, ACHAN MAKALU MAYO, SAHOTHARAN SAHOTHARIYUMAYO BANTHAPPETTAL SANTHANAGAL UNDAVUM.
ATHU CHEYYATHIRIKKAN PRERIPPIKUNNA YUKTHIYONNU VIVARICHU THARAMAO?
NIYAMAVYAVASTHAYILLONNUM ETHIRALLATHANUM.
GHRAGHORAMAYI PRASANGICHU NADAKKUNNA YUKTHIVADI ATHINENTHANU MUTHIRATHA GADAKAM ?

Unknown said...

പുസ്തകം വായിക്കാതെ നിങ്ങളുടെ വിവരമില്ലായ്മയുടെ മലം വായനക്കാരെ തീറ്റിക്കാതെ വേറെ പണിനോക്കൂ സുബൈദാ

സുബൈദ said...

@Vaishakh Vinod
ഏത് പുസ്തകം? താങ്കള്‍ ഉദ്ദേശിച്ചത് യുക്തിയുഗം ആണോ?
എനിക്ക് വിവരമില്ല എന്നത് ശരിയായിരിക്കാം... എന്നാല്‍ ഇത്തരം സ്ത്രീവിരുദ്ധ, സമൂഹ്യദ്രോഹ തമ്മാടിത്തങ്ങള്‍ എഴുതി വിടുന്ന തമ്മാടി കൂട്ടങ്ങളുടെ വിവരം?