Followers

Friday, December 23, 2011

നാണം മറക്കാന്‍ നാണിക്കുന്നവര്‍ (മൂന്നാം ഭാഗം)




ഈ പോസ്റ്റിന്റെ ഒന്നാം ഭാഗം ഇവിടെ   

തുടര്‍ച്ച   രണ്ടാം ഭാഗം ഇവിടെ 

ഒന്നാം ഭാഗത്ത്‌ സ്ത്രീകള്‍ക്ക് വസ്ത്രം ധരിക്കാന്‍ അവകാശം നല്‍കാത്ത ആധുനിക സ്ത്രീ സ്വാതന്ത്ര്യവാദികളെയും സ്ത്രീ സൌന്ദര്യം മാര്‍കറ്റിനെ സ്നിഗ്ധമാക്കാന്‍ ഉപയോഗിക്കുന്ന മുതലാളിത്തത്തിന്റെ ചൂഷണവും, മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ സ്ത്രീയെ സ്വന്തം ശത്രുവായി മാറ്റുന്ന തന്ത്രങ്ങളും ചൂണ്ടിക്കാട്ടി.


രണ്ടാം ഭാഗത്ത് ഇസ്‌ലാമിക വസ്ത്രധാരണാ നിര്‍ദ്ദേശങ്ങളും സ്ത്രീകളുടെ  ഇസ്‌ലാമിക ഡ്രസ്സ്‌കോഡ് അടിമത്വമല്ല അവളെ തിരിച്ചറിയാനും  സംരക്ഷണവും ലക്‌ഷ്യം വച്ചുമാണെന്നും ചര്‍ച്ച ചെയ്തു.   


ഈ വിഷയം ചര്‍ച്ച ചെയ്തതില്‍  നാസ്തിക ഭൌതിക യുക്തിവാദികള്‍ ചില മുടന്തന്‍ ന്യായങ്ങളുമായി രംഗത്തെത്തി.  ചര്‍ച്ച മുന്നോട്ട് പോയപ്പോള്‍ അവര്‍ പറഞ്ഞതത്രയും അബദ്ധമായിരുന്നു എന്നവര്‍ക്ക് തന്നെ ബോധ്യപ്പെട്ടു രംഗത്ത് നിന്നുള്‍വലിഞ്ഞു. ഏത് നല്ല കാര്യത്തെയും  എതിര്‍ക്കുക എന്നത് നാസ്തിക ഭൌതിക യുക്തിവാദത്തിന്റെ മുഖമുദ്രയാണെന്ന് ബോധ്യപ്പെടുത്തുന്ന കമന്റുകളും അവര്‍ തമ്മില്‍ തമ്മില്‍ പെരുമ നടിച്ചതിന്റെ ഉദാഹരണവും കമന്റുകളില്‍ നാം വായിച്ചു. മറ്റു വായനക്കരെല്ലാം വിഷയത്തിന്റെ ഗൌരവം ഉള്‍കൊണ്ട് ഏറെ നല്ല അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി പ്രോത്സാഹിപിച്ചു.  


മൂന്നാം ഭാഗത്ത്‌ ഇസ് ലാം നിര്‍ദ്ദേശിക്കുന്ന 'ഡ്രസ്സ്‌കോഡ്' മനുഷ്യന്‍ സ്വീകരിക്കേണ്ടതുണ്ടോ, അതോ ആ 'ഡ്രസ്സ്‌കോഡ്' മുതലാളിത്തവും നാസ്തിക ഭൌതിക യുക്തിവാദികളും കഥയറിയാതെ ആടുന്ന ഫെമിനിസ്റ്റുകളും പറയുന്ന പോലെ സ്ത്രീ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും എതിരാണോ എന്ന് പരിശോധിക്കാനും വിലയിരുത്താനുമുള്ള പരിശ്രമമാണ്.  അഭ്യുദയകാംക്ഷികളുടെയും, വായനക്കാരുടെയും, ഉപദേശ നിര്‍ദ്ദേശങ്ങളും ഗുണദോശിക്കലുകളും ശാഷനകളും പ്രതീക്ഷിക്കുന്നു. അതിലൂടെ മാത്രമേ പുരോഗതി നേടൂ. തെറ്റുകള്‍ തിരുത്താന്‍ സാധിക്കൂ. കൂടാതെ ഏത് തരത്തിലുമുള്ള വിമര്‍ശനങ്ങളും  സ്വാഗതം ചെയ്യുന്നു.


ഇസ് ലാം സ്ത്രീകളോട് മുഖവും മുന്‍കൈയ്യും ഒഴികെ ശരീരം പൂര്‍ണമായി മറച്ചേ അന്യപുരുഷന്റെ മുന്നില്‍ പ്രത്യക്ഷപ്പെടാവൂ എന്ന് നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ പുരുഷന് മുട്ട് പൊക്കിളിനിടയിലെ ഭാഗം മാത്രം മറച്ചാലും മതി എന്ന ഇളവ് നല്‍കുന്നു.


എന്ത് കൊണ്ട് സ്ത്രീകളോട് ശരീരം പൂര്‍ണമായി മറക്കാന്‍ കല്‍പിക്കുന്നു എന്ന് ഖുര്‍ആന്‍ പറഞ്ഞത് മുന്‍ പോസ്റ്റില്‍ നാം ചര്‍ച്ച ചെയ്തു എങ്കിലും ആമുഖമായി അക്കാര്യം സൂചിപ്പിക്കാം.


മുസ്ലിം  സ്ത്രീ അവള്‍ മാന്യയും  കുലീനയുമാണെന്നു അവളുടെ വസ്ത്രത്തില്‍ നിന്ന് തന്നെ  തിരിച്ചറിയണം. മറ്റൊന്ന്  അവള്‍ അക്രമിക്കപ്പെടരുത്.
ഈ കാര്യങ്ങള്‍ മുന്‍ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നെങ്കിലും അവ പരിശോധിച്ചിരുന്നില്ല. അത് പരിശോധിക്കാനുള്ള പരിശ്രമമാണ് ഇവിടെ.

സാധാരണ സ്ത്രീ വസ്ത്രത്തെ കുറിച്ച ചര്‍ച്ചകളില്‍ സ്ത്രീകള്‍ അല്‍പവസ്ത്രരായി പുറത്തിറങ്ങുന്നത് നോക്കുന്ന, കണ്ണ് കൊണ്ട് കൊത്തിവലിക്കുന്ന  പുരുഷന്‍, അവന്റെ സംസ്കാരരാഹിത്യവും കാമവെറിയുമാണ്  പ്രശ്നം.  പുരുഷന്‍ മാന്യനായാല്‍ സ്ത്രീകള്‍ക്ക് നേരെയുള്ള കയ്യേറ്റങ്ങളും ചൂഴ്ന്നു നോട്ടവും ഇല്ലാതാവും അല്ലാതെ സ്ത്രീകളുടെ വേഷവിധാനത്തില്‍ മാറ്റം വരുത്തുകയല്ല  വേണ്ടത് തുടങ്ങിയ വാദങ്ങള്‍ കൊണ്ട് അന്തരീക്ഷം മുഖരിതമാണ്. 

സ്ത്രീ ശരീരം നഗ്നമായാലും അര്‍ദ്ധ നഗ്നമായാലും പുരുഷനെ സ്വാധീനിക്കുന്നു  എന്നതിന് തെളിവാണ് ഏതു പരസ്യത്തിലും സ്ത്രീ ശരീര പ്രദര്‍ശനം ഉണ്ടാകുന്നത്. അത് പോലെ ആദ്യ പോസ്റ്റില്‍ പറഞ്ഞ രണ്ട് കാര്യങ്ങള്‍.,  ഒന്ന് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ജോലി ലഭിച്ച പെണ്‍കുട്ടി തനിക്കു നാണം മറക്കാന്‍ അവകാശമില്ല എന്ന ഒറ്റക്കാരണത്താല്‍ ജോലി ഉപേക്ഷിക്കേണ്ടി വന്നു എന്നത്. അവള്‍ സ്ത്രീ സ്വാതന്ത്ര്യ നിഷേധത്തിന്റെയും പീഡനത്തിന്റെയും മലബാര്‍ മോഡല്‍.  വേറൊന്ന്‍ ലോകത്ത് മൊത്തത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകളില്‍ മഹാഭൂരിപക്ഷവും കസ്റ്റമര്‍കെയര്‍ മേഖലയിലോ ഹോസ്പിറ്റാലിറ്റി മേഖലയിലോ ആണെന്നത്., ഇതെല്ലാം സ്ത്രീ പീഡനവും , ചൂഷണവും , അവകാശ നിഷേധവുമല്ലാതെന്ത്.

സത്രീ  ശാക്തീകരണത്തെ കുറിച്ചും, സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും വാതോരാതെ ബഹളം വെച്ച് അന്തരീക്ഷമലിനീകരണം നടത്തുന്ന ഫെമിനിസ്റ്റുകളും വനിതാ സംഘടനകളും മറ്റും എന്തെ ഇത്തരം നീതിനിഷേധങ്ങള്‍  കണ്ടില്ലെന്നു നടിക്കുന്നു. 


കേരളത്തില്‍ ഏതാനും വര്‍ഷം  മുമ്പ് ലോകവനിതാ ദിനത്തില്‍ ഒരു ഫെമിനിസ്റ്റു കൂട്ടായ്മ, വീട്ടില്‍ സ്വകുടുംബത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ക്കു, ഭക്ഷണമുണ്ടാക്കല്‍, മക്കളെപോറ്റല്‍ തുടങ്ങിയ വീട്ടു ജോലിക്ക്. പ്രസവിക്കള്‍ മുലകൊടുക്കല്‍ തുടങ്ങിയ മാതൃത്വ കടമകള്‍ക്ക് വേതനം  വേണമെന്ന് ആവശ്യപ്പെട്ടു പ്രകടനം നടത്തിയത് നാം കണ്ടതാണ്. ഇത്തരം പെണ്‍ കൂട്ടായ്മകള്‍  കേരളീയ സംസ്കാരത്തിനും കുടുംബ ഭദ്രതക്കും സാമൂഹ്യ കെട്ടുറപ്പിനും ഭീഷണിയല്ലേ.


കുടുംബം ലാഭനഷ്ടങ്ങളുടെ കച്ചവട സ്ഥാപനമോ തൊഴിലുടമയും തൊഴിലാളികളുമുള്ള വ്യവസായ സ്ഥാപനമോ അല്ല. അത്  സ്നേഹത്താലും പരസ്പര  ബഹുമാനത്താലും നെയ്ത ഊടും, പാവുമാണ്. അതല്ലെങ്കില്‍ ഏറെ ഭംഗിയുള്ള പൂന്തോട്ടമാണ്. അവിടെ നല്ല ഉറപ്പുള്ള വടവൃക്ഷവും പൂക്കള്‍ നിറഞ്ഞ കുറ്റിചെടികളും ആ മരങ്ങളില്‍ ചുറ്റിക്കയറുന്ന സുന്ദരമായ പൂത്തുലഞ്ഞു  നില്‍ക്കുന്ന വള്ളികളും അവയില്‍ നിന്ന് തേന്‍ നുകരുന്ന പൂമ്പാറ്റകളും വണ്ടുകളും, കായ്ഫലങ്ങള്‍ ഭുജിച്ചു പാട്ട്പാടുന്ന  കുയിലും മയിലും കുരുവിയും എല്ലാം ചേര്‍ന്നതാണ് കുടുംബം. അവിടെ സ്നേഹത്തില്‍, സാന്ത്വനത്തില്‍, അംഗീകാരത്തില്‍, വാത്സല്യത്തില്‍ പൊതിഞ്ഞ കൊള്ളക്കൊടുക്കലുകളാണ്.  മുതലാളിത്തം വളര്‍ത്തുന്ന ലാഭത്തിനു വേണ്ടിയുള്ള കച്ചവടമില്ല. പരസ്പരം ശത്രുക്കളായി മാത്രം കാണുന്ന മുതലാളിത്വവും കമ്യുണിസവുമില്ല.  കമ്യുണിസം വളര്‍ത്തി കൊടുന്ന മുതലാളി തൊഴിലാളി സംഘട്ടനമില്ല. മുതലാളിത്തത്തില്‍ നിന്നാവേശമുള്‍കൊണ്ട മുതലാളിത്ത  അജണ്ടകള്‍ നടപ്പിലാക്കാന്‍ അവരുടെ ചട്ടുകങ്ങളായ  സ്ത്രീത്വത്തിന്റെ ശത്രുക്കളായ ഫെമിനിസ്റ്റുകള്‍ക്കോ, 


മുതലാളിത്തത്തില്‍നിന്നും  കമ്യുണിസത്തില്‍നിന്നും ഒരുപോലെ ആശയം സ്വീകരിക്കുന്ന, സ്വന്തം സാമൂഹ്യ വ്യവസ്ഥയില്‍ സ്ത്രീകളെ കേവല അനുഭാവികളായിപ്പോലും കാണാന്‍ സധിക്കാത്ത, സ്ത്രീരഹിത പുരുഷമാത്ര  സാമൂഹ്യ സംവിധാനത്തില്‍, സ്ത്രീയെ വെറും 'ചരക്ക്' മാത്രമായി വിലയിരുത്തുന്ന, സ്ത്രീ പീഡനങ്ങളും ബാലാല്‍സംഗങ്ങളും വരെ നടത്താന്‍ പ്രോത്സാഹനം നടത്തുന്ന  മദ്യസേവ മുതല്‍ മോഷണവും കൊള്ളയുമടക്കം പ്രോത്സാഹിപ്പിക്കുന്ന നാസ്തിക ഭൌതിക യുക്തിവാദം അവരുടെ ഇത്തരം താല്‍പര്യങ്ങള്‍ക്കെതിര് നില്‍ക്കുന്ന  ഇസ്‌ലാമിക നിര്‍ദ്ദേശങ്ങളെയും ഡ്രസ്സ്‌കോഡിനെയും  എതിര്‍ക്കുന്നതും വിമര്‍ശിക്കുന്നതും സ്വാഭാവികം.  അത് തന്നെയാണ്. മുന്‍ പോസ്റ്റുകളുടെ കമന്റു ബോക്സില്‍ നാം വായിച്ചറിഞ്ഞതും. അസ്ഥാനത്ത് കയറി വന്നു കമന്റ് ചെയ്ത നാസ്തിക ഭൌതിക യുക്തിവാദികളുടെ ബൌദ്ധിക നിലവാരം ഏറെ ദയനീയമാണ്. ഈ വിഷയത്തില്‍ അവര്‍ക്കുള്ള താല്‍പര്യം ഏറെ വ്യക്തവുമാണ്.  ഈ പോസ്റ്റില്‍ നാസ്തിക ഭൌതിക യുക്തിവാദം പരാമര്‍ശിക്കണമെന്നു കരുതിയിരുന്നില്ല. മുന്‍ പോസ്റ്റുകളിലെ അവരുടെ ഇടപെടലുകളാണ് ആ സാഹചര്യം സൃഷ്ടിച്ചത്.



എന്ത്കൊണ്ട് 'ഇസ്‌ലാമിക്ഡ്രസ്സ്‌കോഡ്' പരിശോദിക്കാം.


സ്ത്രീ നഗ്നതയും അര്‍ദ്ധ നഗ്നതയും പുരുഷനെ സ്വാധീനിക്കുന്നുണ്ടോ?, 

സ്ത്രീ സൌന്ദര്യ (നഗ്നത) ദര്‍ശനം  പുരുഷന്  ലൈംഗിക ഉത്തേജനമുണ്ടാക്കുന്നതില്‍ ഏറെ സ്വാധീനിക്കുന്ന ഘടകമാണ് എന്നത് വസ്തുതയാണ്. എന്നാല്‍ സ്ത്രീയെ സംബന്ധിച്ച് അത് അത്ര തന്നെ പ്രധാനപ്പെട്ട വിഷയമല്ല.  സ്ത്രീകളില്‍
പുരുഷ നഗ്നതയും സൗന്ദര്യവും ആസ്വദിക്കാന്‍ ശ്രമിക്കുന്നതും  ഒളിച്ചുനോട്ടവും കണ്ണ് കൊണ്ടുള്ള കൊത്തിവലിയും എത്രത്തോളമുണ്ട് എന്നത് നമുക്കറിയാം. എന്നാല്‍ പുരുഷന്‍മാരുടെ കണ്‍കടാക്ഷവും, കൊത്തിവലിയും ദഹിപ്പിച്ചുക്കളയുന്ന നോട്ടവും പുറത്തിറങ്ങുന്ന ഒട്ടുമിക്ക സ്ത്രീകളും അനുഭവിക്കുന്നുണ്ട്.........,


ഈ വസ്തുതകള്‍  വ്യക്തമാക്കുന്ന ചില പഠനങ്ങള്‍ വന്നിട്ടുണ്ട്. പുരുഷന് ലൈംഗികോത്തേജനമുണ്ടാക്കുന്ന വസ്തുതകളില്‍ സ്ത്രീ സൗന്ദര്യവും നഗ്നതയും എന്തിനു നഗ്നചിത്രങ്ങളും ചലച്ചിത്രങ്ങളും വരെ ഏറെ സ്വാധീനിക്കുന്നു ഒരു ലിങ്ക് ഇവിടെ .,   

മാത്രമല്ല അമേരിക്കയില്‍ മാത്രം പ്രോണോഗ്രാഫി പ്രതിവര്‍ഷം പത്തു ബില്ല്യണ്‍ ഡോളറിന്റെ (530 
ബില്ല്യന്‍ ഇന്ത്യന്‍ രൂപ)  ഒരു വന്‍ വ്യവസായ . . ശൃംഖലയാണ് അതിലെ അസംസ്കൃതപദാര്‍ത്ഥം സ്ത്രീയും ഉപഭോക്താവും കച്ചവടക്കാരനും പുരുഷനുമാണ്.


ആ വിവരം ഈ ലിങ്കില്‍ ഇവിടെ


ഈ വിഷയ ബന്ധിതമായ മറ്റൊരു ലിങ്ക് കൂടി ഇതാ 


സ്ത്രീകള്‍ക്ക് ലൈംഗിക ഉത്തെജനമുണ്ടകുന്നതെങ്ങനെ ഇവിടെ അതും ചര്‍ച്ച ചെയ്യുന്നു ക്ലിക്കുക. 


ഈ വസ്തുത വളരെ വ്യക്തമായറിയുന്ന പുരുഷനിയന്ത്രിത മാര്‍ക്കറ്റ്‌ സത്രീ സൌന്ദര്യം തന്നെ തന്റെ കച്ചവടം പുഷ്ടിപ്പെടുത്താന്‍ ഉപയോഗിക്കുന്നു എന്നതില്‍ ഒട്ടും അത്ഭുതമില്ല. . അതിനു പെണ്ണിനെ തയ്യാറാക്കാന്‍ അവള്‍ക്ക് വ്യാജ സ്വാതന്ത്ര്യ ബോധം വളര്‍ത്തി തന്റെ മേനിയഴക് പ്രദര്‍ശിപ്പിക്കാന്‍ അവളെ  ഒരുക്കുന്നു. ഈ  മാര്‍ക്കറ്റിംഗ് രീതിശാസ്ത്രം വിജയിക്കണമെങ്കില്‍ 'ഇസ്‌ലാമിക് ഡ്രസ്സ്‌കോഡ്‌' പഴഞ്ചനും, പിന്തിരിപ്പനും, സത്രീ സ്വതന്ത്ര്യത്തിനെതിരിലുള്ള വെല്ലുവിളിയുമായി മുദ്രകുത്തപ്പെടെണ്ടത്  അത്യാവശ്യമായി അവര്‍ മനസ്സിലാക്കി.  അതിനുള്ള എല്ലാ  മാര്‍ഗ്ഗങ്ങളും മീഡിയ അടക്കം അവര്‍ ഉപയോഗപ്പെടുത്തി.


മീഡിയ നിലനില്‍ക്കുന്നത് തന്നെ പരസ്യത്തെ ആശ്രയിച്ചാണ് പരസ്യം നിലനില്‍ക്കുന്നത് കസ്റ്റമറെ സ്വാധീനിക്കുന്ന വിഭവങ്ങളൊരുക്കുന്നതിലും, കസ്റ്റമേര്‍സില്‍ കൂടുതല്‍ പുരുഷനും.    സ്ത്രീ കസ്റ്റമേര്‍സിനെ സംബന്ധിച്ച് അവളെ സ്വാധീനിക്കാന്‍ പുരുഷ സൌന്ദര്യം പ്രധാനഘടകമല്ല  പക്ഷെ അവള്‍ മാതൃകയാക്കുന്ന വിഗ്രഹങ്ങള്‍ (മോഡലുകള്‍, സിനിമാതാരങ്ങള്‍ മിസ്സ്‌ കണ്ട്രി, മിസ്സ്‌ വേള്‍ഡ് തുടങ്ങിയവര്‍) എന്ത് ചെയ്യുന്നു എന്നതാണ്. അവരും സ്ത്രീകള്‍ തന്നെ.  പുരുഷ കസ്റ്റമറെ സംബന്ധിച്ച് ഏറ്റവും നല്ല വിഭവം പെണ്ണിന്റെ മേനിയഴകും. അതെ പുരുഷ ഉപഭോക്തവിനെയായാലും സ്ത്രീ ഉപഭോക്താവിനെയായാലും സ്വാധീനിക്കാന്‍ പെണ്ണിന്റെ മേനിയഴക് തന്നെ ശരണം.  അത് കൊണ്ട് തന്നെ തീര്‍ച്ചയായും അവരുടെയെല്ലാം കച്ചവട താല്‍പര്യങ്ങള്‍ക്കെതിര് നില്‍ക്കുന്ന 'ഇസ്‌ലാമിക്
ഡ്രസ്സ്‌കോഡ്' തമസ്കരിക്കേണ്ടത്  അവരുടെ കച്ചവടതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അത്യന്താപേക്ഷിതവുമാണ്. അത് മനുഷ്യ കുലത്തിനു ദോഷകരമാണെങ്കിലും!.  


ഇവിടെ പ്രസ്താവ്യമായ കാര്യം  'ഇസ്‌ലാമിക്
ഡ്രസ്സ്‌കോഡ്' ആണിനേയും പെണ്ണിനേയും സൃഷ്‌ടിച്ച അവരുടെ മനസ്സും ശരീരവും ലൈംഗികതയും സൃഷ്‌ടിച്ച അല്ലാഹുവില്‍ നിന്നുള്ളതാണ്. അത് കൊണ്ട് തന്നെ അതിലുപരി മനുഷ്യന് ചേര്‍ന്ന മറ്റൊന്നുമില്ല.






OT ; ഒട്ടുമിക്ക ജന്തുക്കളിലും പുരുഷവര്‍ഗ്ഗം ഏറെ സുന്ദരന്മാരും സ്ത്രീ വര്‍ഗ്ഗം സൌന്ദര്യം കുറഞ്ഞവയുമാണ്. മയിലും, സിംഹവും, കൊമ്പനാനയും, പൂവന്‍കോഴിയും നമുക്കുചുറ്റും നാം കാണുന്നു ......   മനുഷ്യന്‍ നേരെ തിരിച്ചും സ്ത്രീ ഏറെ സുന്ദരിയും പുരുഷന്‍ ഏറെ ശക്തനും. 

പോസ്റ്റ്‌ ഉദ്ദേശിച്ചതിലും അല്‍പം ദീര്‍ഗ്ഗിച്ചതും
വിഷയത്തിലെ ആവര്‍ത്തനവും വായനയില്‍ മടുപ്പുളവാക്കും. ഈ മൂന്നാം ഭാഗത്തോടെ അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ദീര്‍ഗ്ഗിപ്പിച്ചത്. ആവര്‍ത്തനം ഒഴിവാക്കാന്‍ ശ്രദ്ധിച്ചിരുന്നു. പക്ഷെ ഒരു പരിതി വരെ അത്  പറ്റിയുള്ളൂ. ക്ഷമിക്കുക.

72 comments:

സുബൈദ said...

ഗൂഗിള്‍ പ്ലുസില്‍ വന്ന വാര്‍ത്ത ശകലം എന്റെ പോസ്റ്റിനടിവരയിടുന്നു

''യുവതിയുടെ മൃതദേഹത്തിന്റെ നഗ്നചിത്രമെടുത്ത് മൊബൈല്‍ഫോണില്‍ സൂക്ഷിച്ച് കുട്ടികളടക്കം നിരവധിപേരെ കാണിച്ച യുവാവിനെ പൊലീസ് കേസെടുത്തു.!
ഡിസംബര്‍ അഞ്ചിന് ഭര്‍തൃവീട്ടില്‍ ആത്മഹത്യചെയ്ത യുവതിയുടെ മൃതദേഹം മാവേലിക്കര ഗവ. ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്നതിനിടയിലാണ് കേസിനാസ്പദമായ സംഭവം. അയല്‍വാസിയായ രാജേന്ദ്രന്‍ യുവതിയുടെ അടുത്ത ബന്ധുവെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് ഇന്‍ക്വസ്റ്റ് നടന്ന മുറിയില്‍ കയറിപ്പറ്റി. വസ്ത്രംമാറ്റിയ മൃതദേഹത്തിന്റെ ചിത്രം മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഈ രംഗങ്ങള്‍ പിന്നീട് നാട്ടുകാരെയും സുഹൃത്തുക്കളെയും കാണിച്ചു. ഇവരില്‍ ചിലര്‍ പറഞ്ഞാണ് യുവതിയുടെ ബന്ധുക്കള്‍ വിവരമറിഞ്ഞത്. തുടര്‍ന്ന് യുവതിയുടെ അച്ഛന്‍ മാവേലിക്കര പൊലീസില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. രാജേന്ദ്രന്റെ മൊബൈല്‍ഫോണ്‍ പൊലീസ് പിടിച്ചെടുത്ത് സൈബര്‍സെല്ലിന് കൈമാറി. സൈബര്‍സെല്ലിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.''

Sameer Thikkodi said...

ചിന്തനീയമായ വിഷയം...
തുടരുക.. നാഥൻ അനുഗ്രഹിക്കട്ടെ...

നന്ദി


OT: അക്ഷര പിശക് (ചിലത്) ഒഴിവാക്കാൻ ശ്രമിക്കുക

khaadu.. said...

വിട്ഞ്ഞാന പ്രദം...
നന്നായി എഴുതി... മുകളിലെ കമന്റിനു മറുപടി കൊടുക്കുമെന്ന് പ്രദീക്ഷിക്കുന്നു..

ആശംസകള്‍..

സുബൈദ said...

@ കോളമിസ്റ്റ്
സംസ്കാര സമ്പന്ന ഭാഷയില്‍ കമന്റ് ചെയ്‌താല്‍ പ്രസിദ്ധീകരിക്കാം..... മറുപടി ഉണ്ടെങ്കില്‍ എഴുതാം. അല്ലാതെ യുക്തിവാദി സാംസ്കാരികനിലവാരത്തില്‍ സാഹിത്യരചന നടത്തിയാല്‍ ക്ഷമിക്കണം അത് ഡിലിറ്റ് ചെയ്യാതിരിക്കാന്‍ നിര്‍വ്വാഹമില്ല.
താങ്കള്‍ പറയുന്ന അതെ കാര്യങ്ങള്‍ മനുഷ്യരുടെ ഭാഷയില്‍ എഴുതുക

ഞാന്‍ പുണ്യവാളന്‍ said...

ആശംസകള്‍ @ പുണ്യാളന്‍

Sabu Hariharan said...

വസ്ത്രങ്ങളും, സ്ത്രീകളുടെ സുരക്ഷയും ഒക്കെ വെറും മണ്ടത്തരങ്ങൾ മാത്രം!.

ഇവിടെ എത്രയോ സ്ത്രീകൾ വളരെ ചെറിയ വസ്ത്രങ്ങൾ ധരിച്ചു കൊണ്ട്‌ നടക്കുന്നു. ആരും ആരേയും നോക്കാറു പോലുമില്ല. ആരും കയറി പിടിക്കുകയോ, മാന്തുകയോ ചെയ്യാറില്ല.. ഇതൊക്കെ മനോഭാവം (attitude), സംസ്കാരം (culture) ഇല്ലാത്തതിന്റെ കുഴപ്പം മാത്രം..

അതൊക്കെ നൂറ്റാണ്ടുകൾ വിശുദ്ധ ഗ്രന്ഥങ്ങൾ വായിച്ചിട്ടും, പഠിച്ചിട്ടും ശരിയായിട്ടില്ല എന്നു വെച്ചാൽ..എവിടെയാണ്‌ പ്രശ്നം? ഗ്രന്ഥങ്ങൾക്കോ? പഠിപ്പിച്ചവർക്കോ? പഠിക്കുന്നവർക്കോ?!

അതു വേണം കാര്യമായി ആലോചിക്കാൻ.

Pheonix said...

കപടമായ ഒരു സദാചാര ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. ഇസ്ലാമിക സംസ്കാരത്തിന്റെ കേന്ദ്രങ്ങളായ ഗള്‍ഫ്-അറബ് നാടുകളില്‍ സ്ത്രീ ശരീരം ചിത്രീകരിച്ചുകൊണ്ടുള്ള എത്രയോ പരസ്യങ്ങള്‍ കാണാം. ഇത്തരം ചൂഷനങ്ങളെ പറ്റി പറയുമ്പോള്‍ അമേരിക്കയെ മാത്രം പറയരുത്. അറബി പെണ്ണുങ്ങള്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കും വിമാനം കയറുമ്പോള്‍ സീറ്റില്‍ ഇരിക്കുന്നതിനു മുന്പ് പര്‍ദ്ദ മാറ്റുന്നത് കാണാമെന്നു (കണ്ടവര്‍) പറഞ്ഞു കേട്ടിട്ടുണ്ട്. അതുപോലെ സ്വന്തം നാട്ടില്‍ കെട്ടിപ്പൊതിഞ്ഞു കൊണ്ട് നടക്കുന്ന തങ്ങളുടെ ശരീരം വിദേശത്ത് ചെന്നിറങ്ങിയാല്‍ "ദാ കണ്ടോളൂ" എന്ന് വിളിച്ചു പറയുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് അവര്‍ ധരിക്കുന്നത്. (പോരാത്തതിന് തല മറച്ചാല്‍ ഫൈനും ചില രാജ്യങ്ങളില്‍ കൊടുക്കേണ്ടി വരുന്നു.). പുര്‍ഷന്മാര്‍ ചെയ്യുന്നത് പോലെ സ്തീകള്‍ എതിര്‍ ലിംഗത്തിലുള്ളവരെ "ഓപ്പണ്‍" ആയി പീഡിപ്പിക്കാത്തതുകൊണ്ടും അത്തരം പീഡനങ്ങള്‍ അധികം പുറത്ത് വരാത്തതുകൊണ്ടും നമുക്കെല്ലാം പുര്‍ഷന്മാരാന് സ്ത്രീകളുടെ ശരീര സൌന്ദര്യം ഊറ്റിക്കുടിക്കുവാന്‍ വെമ്പല്‍കൊണ്ട് നില്‍ക്കുന്നത് എന്ന് പറയാം. ആളുകളുടെ എതിര്‍ലിംഗത്തിലുള്ളവരോടുള്ള ഇടുങ്ങിയ സമീപനത്തിന് കാരണം അവര്‍ ജീവിക്കുന്ന സാമൂഹിക - സാംസ്കാരിക ചുറ്റുപാടുകളാണ്. ധരിക്കുന്ന വസ്ത്രം എന്തായാലും മാന്യതയുള്ളതും മറ്റുള്ളവരെകൊണ്ട് നല്ലത് പറയിക്കുന്നതും മോശം പറയിപ്പിക്കാന്‍ ഇട നല്‍കാത്തതും ആയിരിക്കണം അത് പുരുഷനായാലും സ്ത്രീ ആയാലും ശരി. ഇതാണ് ഈയുള്ളവന്റെ അഭിപ്രായം. കൂടുതല്‍ വാദ-പ്രതിവാദങ്ങള്‍ നടത്താനുള്ള വിവരമൊന്നും ഇല്ല എന്ന് കൂടി അറിയിക്കട്ടെ.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അക്ഷരത്തെറ്റുകള്‍ അരോചകമായി തോന്നുന്നുണ്ട് എങ്കിലും,
വളരെ പ്രസക്തമായ കാലികമായ വിഷയം ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.
ഇത്തരമൊരു ഉദ്യമത്തിന് അഭിവാദ്യം നേരുന്നു.

ചിത്രാക്ഷരങ്ങള്‍ said...

@ സുബൈദ എഴുത്ത് നന്നായെന്ന് പറയാതെ വയ്യ.ഉദ്ദേശിച്ച കാര്യം വക്തമാണ്.

@ സാബു എം എച്ച്
'ആരും ആരേയും നോക്കാറു പോലുമില്ല. ആരും കയറി പിടിക്കുകയോ, മാന്തുകയോ ചെയ്യാറില്ല.. ഇതൊക്കെ മനോഭാവം (attitude), സംസ്‌കാരം (culture) ഇല്ലാത്തതിന്റെ കുഴപ്പം മാത്രം..

അതൊക്കെ നൂറ്റാണ്ടുകള്‍ വിശുദ്ധ ഗ്രന്ഥങ്ങള്‍ വായിച്ചിട്ടും, പഠിച്ചിട്ടും ശരിയായിട്ടില്ല എന്നു വെച്ചാല്‍..എവിടെയാണ് പ്രശ്‌നം? ഗ്രന്ഥങ്ങള്‍ക്കോ? പഠിപ്പിച്ചവര്‍ക്കോ? പഠിക്കുന്നവര്‍ക്കോ?!'

വിശുദ്ധ ഗ്രന്ഥങ്ങള്‍ക്കോ അതിന്റെ വക്താക്കള്‍ക്കോ തെറ്റ് പറ്റിയിട്ടില്ല.അന്ധന്‍ ആനയെ കാണും പോലെ കാര്യങ്ങള്‍ മനസിലാക്കിയതിന്റെ കുഴപ്പമാണ് നിങ്ങള്‍ക്ക് ദൈവാനുഗ്രഹമുണ്ടാകട്ടെ

വിശുദ്ധ ഖുര്‍ആനില്‍ നിന്നും ഏതാനും വചനങ്ങള്‍ കൂടി ഉദ്ധരിക്കുന്നു.


'പുരുഷന്‍മാര്‍ സ്ത്രികളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു.മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറുവിഭാഗത്തേക്കാള്‍ അല്ലാഹു കഴിവ് നല്‍കിയതുകൊണ്ടും,(പുരുഷന്മാര്‍) അവരുടെ ധനം ചിലവഴിച്ചതുകൊണ്ടുമാണത്. അതിനാല്‍ നല്ലവരായ സ്ത്രികള്‍ അനുസരണാശീലമുള്ളവരും അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്.എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രികളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്തു കൊള്ളുക.എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗ്ഗവും തേടരുത്. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു.'

(വിശുദ്ധ ഖുര്‍ആന്‍ - 4/ 34 )

വേണു said...

@sabu MH
''ഇവിടെ എത്രയോ സ്ത്രീകൾ വളരെ ചെറിയ വസ്ത്രങ്ങൾ ധരിച്ചു കൊണ്ട്‌ നടക്കുന്നു. ആരും ആരേയും നോക്കാറു പോലുമില്ല. ആരും കയറി പിടിക്കുകയോ, മാന്തുകയോ ചെയ്യാറില്ല.. ഇതൊക്കെ മനോഭാവം (attitude), സംസ്കാരം (culture) ഇല്ലാത്തതിന്റെ കുഴപ്പം മാത്രം..''

അത് താങ്കള്‍ക്ക് സംസ്കാരമുള്ളതിന്റെ കുഴപ്പമല്ല. ആണത്വ(പൌരുഷ) മില്ലാത്തതിന്റെ കുഴപ്പമാണ്. അതിനു ഗോരോജനാദി കുടിച്ചാല്‍ മതി.

അഷ്‌റഫ്‌ സല്‍വ said...

നന്നായി എഴുതി

സുബൈദ said...

@Sameer Thikkodi
ആമീന്‍
അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ഒരുപാട് ശ്രമിക്കുന്നുണ്ട്. പക്ഷെ പിന്നെയും ബാക്കി കിടക്കുന്നു.തെറ്റുള്ള ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ ഈ പോസ്റ്റില്‍ തന്നെ തിരുത്താമായിരുന്നു.
നിര്‍ദ്ദേശത്തിനു ഹൃദയം നിറഞ്ഞ നന്ദി.

സുബൈദ said...

@khaadu..
നന്ദി
''മുകളിലെ കമന്റിനു മറുപടി കൊടുക്കുമെന്ന് പ്രദീക്ഷിക്കുന്നു..''

കോളമിസ്റ്റിന്റെ ആ കമന്റു താങ്കള്‍ വായിച്ചിരുന്നല്ലോ. ആ അസഭ്യ വര്‍ഷത്തിനു ഏതു ഭാഷയില്‍ മറുപടി പറയും. ആ ഭാഷ, ആ സംസ്കാരം ഒരിക്കലും ആളുകള്‍ കാണാനും അറിയാനും ഈ ബ്ലോഗ്‌ വേദിയായിക്കൂടാ. ഞാന്‍ സൂചിപ്പിച്ചപോലെ സംസ്കാരസംബന്ന ഭാഷയില്‍ അയാള്‍ക്ക് കാര്യങ്ങള്‍ പറയാമായിരുന്നു. എങ്കില്‍ മറുപടി അര്‍ഹിക്കുന്നുവെങ്കിലും മറുപടി പറയാന്‍ സാധിക്കുമെങ്കിലും മറുപടി പറയാമായിരുന്നു. പക്ഷെ നാലാളുകളുടെ മുന്നില്‍ പറയാന്‍ കൊള്ളാത്ത തെറിയഭിഷേകം ആയത് കൊണ്ട് അത് ഡിലിറ്റ് ചെയ്യേണ്ടി വന്നു.
വിമര്‍ശനങ്ങള്‍ സ്വാഗതം ചെയ്യുന്നു. തെറി കേള്‍ക്കാന്‍ കഴിയില്ല. അത് കൊണ്ട് ഡിലിറ്റ് ചെയ്തു.

സുബൈദ said...

@ഞാന്‍ പുണ്യവാളന്‍

നന്ദി

സുബൈദ said...

Blogger ഇസ്മായില്‍ കുറുമ്പടി (തണല്‍) shaism

അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ഒരുപാട് ശ്രമിക്കുന്നുണ്ട്. പക്ഷെ പിന്നെയും ബാക്കി കിടക്കുന്നു.തെറ്റുള്ള ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ ഈ പോസ്റ്റില്‍ തന്നെ തിരുത്താമായിരുന്നു.
നിര്‍ദ്ദേശത്തിനു ഇവിടെ വന്നതിനു ഹൃദയം നിറഞ്ഞ നന്ദി.

സുബൈദ said...

@കൊട്ടാരക്കരക്കാരന്‍ താഹിര്‍ എസ്‌ എം

വിശദമായ കമന്റിനു നന്ദി തുടര്‍ന്നും കമന്റുകള്‍ പ്രതീക്ഷിക്കുന്നു.

സുബൈദ said...

മുഹമ്മദ്‌ അഷ്‌റഫ്‌ സല്‍വ

നന്ദി ഇവിടെ വന്നതിനു

സുബൈദ said...

@വേണു
കാര്യങ്ങള്‍ അല്പം കൂടി ഗൌരവതരമായി കാണുമല്ലോ

സുബൈദ said...

@Sabu M H

താങ്കളുടെ പ്രസ്താവന താങ്കളുടെ മുന്‍ ധാരണയുടേയും കാര്യങ്ങള്‍ വിലയിരുത്തുന്നതില്‍ സൂക്ഷ്മതയില്ലായ്മയുടെയും സ്വധീനം വെളിപ്പെടുത്തുന്നു. പുണ്യ പുസ്തകങ്ങള്‍ പറയുന്നത് ശരിയാണെന്ന് ആധുനിക പഠനങ്ങള്‍ നിഷ്പക്ഷമായി തുറന്ന മനസ്സോടെ ശ്രദ്ധിച്ചാല്‍ ബോധ്യമാവും. മനുഷ്യ സ്ത്രീയുടെയും പുരുഷന്റെയും മാനസിക, ശരീരിരിക, ലൈംഗിക പഠനങ്ങള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുണ്യപുസ്തകങ്ങള്‍, പുണ്യപുസ്തകങ്ങള്‍ തന്നെയെന്ന കാര്യത്തിന് അടിവരയിടുന്നു,

താങ്കള്‍ തെറ്റിദ്ധരിച്ച പോലെ മനോഭാവം, സംസ്കാരം ഇതെല്ലാം സ്ത്രീകള്‍ക്കും ബാധകമല്ലേ., എന്തെ സ്ത്രീകളുടെ ഭാഗത്ത്‌ നിന്ന് പിച്ചലും മാന്തലും നോക്കലും മറ്റും ഇല്ലാത്തത്.

കാര്യങ്ങള്‍ കൃത്യമായി പഠിച്ചു വിമര്‍ശിക്കുക, സ്വാഗതം ചെയ്യുന്നു.

Anil cheleri kumaran said...

ലളിതമായ എന്നാൽ ഗൌരവമാർന്ന പോസ്റ്റ്.

Manoraj said...

കുമാരന്‍ സൂചിപ്പിച്ച പോലെ ഗൌരവമുള്ള പോസ്റ്റ്. വിശദമായ ഒരു വായന (മറ്റു പോസ്റ്റുകളുടേയും) കൂടെയുണ്ടെങ്കിലേ അഭിപ്രായം വ്യക്തമാവൂ. അതുകൊണ്ട് വിശദവായനക്കായി വീണ്ടും വരാം..

Manoj മനോജ് said...

സ്ത്രീകള്‍ മാത്രം ഡ്രെസ്സ് കോഡ് നോക്കണം പുരുഷന്മാര്‍ക്ക് എന്തും ആകാം എന്നതിനെ എന്ത് കൊണ്ട് എതിര്‍ക്കുന്നില്ല? ബുര്‍ക്ക ഇടീക്കുവാന്‍ വ്യഗ്രതപ്പെടുന്നവര്‍ എന്ത് കൊണ്ട് Thawb ഇടുവാന്‍ തയ്യാറാകാത്തത്?

സ്ത്രീ ശരീരം കണ്ടാല്‍ പുരുഷന്മാരെല്ലാം തകര്‍ന്ന് താഴെ വീഴുമെന്ന വൃത്തികെട്ട ചിന്താഗതി ആദ്യം ദൂരെ വലിച്ചെറിയൂ.

ഈ പറയുന്ന ഡ്രെസ്സ് കോഡുകള്‍ ഉള്ളിടത്ത് പീഡനങ്ങളൊന്നും നടക്കുന്നില്ല എന്ന് ഉറപ്പിച്ച് പറയുവാനുള്ള ധൈര്യമുണ്ടോ?

ഇനി ഡ്രെസ്സ് ചെറുതിട്ടിട്ടും പീഡനങ്ങള്‍ ഏല്‍ക്കാത്ത രാജ്യങ്ങളും ഇല്ലേ.

അപ്പോള്‍ ഊതി പെരുപ്പിച്ച് കാട്ടുന്ന സംഭവങ്ങള്‍ ആരോ എന്തിനോ വേണ്ടി നെയ്തെടുക്കുന്നതും ആയി കൂടെ! മുല്ലപെരിയാര്‍ ഡാം വിഷയത്തില്‍ ചിലര്‍ ചെയ്തത് പോലെ :)

പണ്ട് ആണുങ്ങള്‍ ജോലി ചെയ്ത് ധനം ഉണ്ടാക്കുമ്പോള്‍ പെണ്ണ് അടങ്ങി ഇരുന്നു കൊള്ളണമെന്ന് കരുതിയവര്‍ ഉണ്ടായിരിക്കാം. പക്ഷേ ഇന്ന് പെണ്ണും ജോലി ചെയ്ത് ധനമുണ്ടാക്കുന്നു. അതിനാല്‍ പെണ്ണ് ആണീന്റെ കാല്‍ കീഴില്‍ അടങ്ങി ഒതുങ്ങി കിടക്കണമെന്ന് ഇന്ന് ആജ്ഞാപിച്ചാല്‍ അത് എത്ര മാത്രം ശരിയാകുമെന്ന് ആലോചിക്കാവുന്നതല്ലേയുള്ളൂ!!!! അടുത്ത തലമുറയെ പ്രസവിക്കുവാന്‍ ആണിനാകില്ല എന്നെങ്കിലും വിചാരിച്ചാല്‍ മതിയല്ലോ പെണ്ണിന് മുന്‍പില്‍ ആണുങ്ങള്‍ മുട്ട് കുത്തുവാന്‍!!

Manoj മനോജ് said...

താഹിര്‍മാര്‍ക്ക് വായിക്കുവാന്‍ ഇത് കൂടി...

ആയിരക്കണക്കിന് ബി.സി.ഇ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനുവും പറഞ്ഞിട്ടുണ്ട് സ്ത്രീ പുരുഷന് കീഴ്പ്പെട്ട കഴിയണമെന്ന്.... അതേ മനസ്ഥിതിയുള്ളവര്‍ ഇന്നും വാദിക്കുന്നു!

ഒന്ന് കൂടി... പുരുഷബീജമില്ലെങ്കിലും പുതിയ തലമുറയെ ഉണ്ടാക്കാം. അടുത്ത തലമുറയെ ഗര്‍ഭം ധരിച്ച് പ്രസവിക്കുക എന്ന വലിയ കഴിവ് സ്ത്രീകള്‍ക്കാണുള്ളത് പുരുഷനല്ല എന്ന് ഇനിയെങ്കിലും തിരിച്ചറിയുക :)

സുബൈദ said...

@ഫിയൊനിക്സ്

താങ്കളുടെ കമന്റ് സ്പാമില്‍ കുടുങ്ങിയിരുന്നു. ശ്രദ്ധയില്‍ പെട്ടത് കൊണ്ട് പുറത്തിറക്കി.

സഹോദരന്റെ കമന്റ് യാഥാര്‍ത്യങ്ങള്‍ വളച്ചു കെട്ടില്ലാതെ പറഞ്ഞതാണ്. എന്നാല്‍ ചില തെറ്റിദ്ധാരണകള്‍ വന്നിട്ടുണ്ട്. അവ സൂചിപ്പിക്കാം.

''ഇസ്ലാമിക സംസ്കാരത്തിന്റെ കേന്ദ്രങ്ങളായ ഗള്‍ഫ്-അറബ് നാടുകളില്‍ സ്ത്രീ ശരീരം ചിത്രീകരിച്ചുകൊണ്ടുള്ള എത്രയോ പരസ്യങ്ങള്‍ കാണാം''

അറബ് നാടുകള്‍ കൂടുതല്‍ മുതലാളിത്വത്തിന്റെ എല്ലാ വൃത്തികേടുകളും പേറുന്നു എന്നാണ് മനസ്സിലാകുന്നത്. കുറച്ചു കാലം UAE യില്‍ ഉണ്ടായിരുന്നതിലൂടെ ആ കാര്യം ബോധ്യപ്പെട്ടതുമാണ്.

''ഇത്തരം ചൂഷനങ്ങളെ പറ്റി പറയുമ്പോള്‍ അമേരിക്കയെ മാത്രം പറയരുത്.''

ഈ വിഷയത്തിലെ മൂന്നു പോസ്റ്റിലും അമേരിക്കയെ പ്രത്യേകം കുറ്റപ്പെടുത്തിയിട്ടില്ല . മാത്രമല്ല അമേരിക്ക ഇത് വരെ സ്ത്രീകളുടെ വസ്ത്രം ധരിക്കാനുള്ള അവകാശം നിഷേധിച്ചതായി അറിഞ്ഞിട്ടില്ല. മുതലാളിത്വത്തെ പറഞ്ഞാല്‍ അത് അമേരിക്കയെയാണെന്ന്. തെറ്റിദ്ധരിച്ചു എന്നതിനാലാണ് ഈ കമന്റ് വന്നത് എന്ന് മനസ്സിലാക്കാം. പക്ഷെ അമേരിക്കയും ഇതില്‍ നിന്നൊഴിവല്ല.

''അറബി പെണ്ണുങ്ങള്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കും വിമാനം കയറുമ്പോള്‍ സീറ്റില്‍ ഇരിക്കുന്നതിനു മുന്പ് പര്‍ദ്ദ മാറ്റുന്നത് കാണാമെന്നു (കണ്ടവര്‍) പറഞ്ഞു കേട്ടിട്ടുണ്ട്. അതുപോലെ സ്വന്തം നാട്ടില്‍ കെട്ടിപ്പൊതിഞ്ഞു കൊണ്ട് നടക്കുന്ന തങ്ങളുടെ ശരീരം വിദേശത്ത് ചെന്നിറങ്ങിയാല്‍ "ദാ കണ്ടോളൂ" എന്ന് വിളിച്ചു പറയുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് അവര്‍ ധരിക്കുന്നത്.''

ഇത് തന്നെയാണ് ഞാന്‍ പറഞ്ഞതില്‍ ഏറെ പ്രധാനപ്പെട്ട ഒരു കാര്യം. പെണ്ണുങ്ങളെ നിങ്ങള്‍ നിങ്ങളുടെ ഉടുതുണി ഉരിയൂ, അതാണ്‌ നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ മുഖമുദ്ര എന്ന ധാരണ വളര്‍ത്തി അവരെ അതിനു തയ്യാറാക്കുന്ന പ്രചാരണ തന്ത്രത്തിന്റെ വിജയം. താങ്കള്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്കു അടിവരയിടുന്നു,

''(പോരാത്തതിന് തല മറച്ചാല്‍ ഫൈനും ചില രാജ്യങ്ങളില്‍ കൊടുക്കേണ്ടി വരുന്നു.).''

ഇതും ഈ പോസ്റ്റിനുള്ള അംഗീകാരം ഈ ആദ്യ പോസ്റ്റില്‍ ഈ കാര്യം സൂചിപ്പിച്ചിരുന്നു.

സുബൈദ said...

അത് ഇങ്ങനെ വായിക്കാം ''ചില യുറോപ്യന്‍ നാടുളില്‍ (ഫ്രാന്‍സില്‍ തുടക്കം) സ്ത്രീകള്‍ക്ക് സ്വന്തം വേഷം തിരഞ്ഞെടുക്കാനുള്ള അവകാശം പോലും നിയമ മുഖേനെ നിഷേധിക്കപ്പെടുന്നു . ഇതിന്റെ ചില പതിപ്പുകള്‍ കേരളത്തിലും നടന്നിരുന്നു എന്നത് മറക്കുന്നില്ല. അവിടെ സ്ത്രീകള്‍ക്ക് ഇസ്ലാമിക വേഷം ധരിക്കാനുള്ള അവകാശം നിയമം മുഖേനെ നിഷേധിച്ചിരിക്കുന്നു. എന്നിട്ടവര്‍ തന്നെ മനുഷ്യാവകാശത്തെ കുറിച്ചുംസ്ത്രീസ്വാതന്ത്ര്യത്തെ കുറിച്ചും ഗീര്‍വാണം മുഴക്കുന്നു!!... ഈ ഫ്രാന്‍സിന്റെ പ്രഥമ പുരുഷനും പ്രഥമ(രണ്ടാം)വനിതയും ഭാരത സന്ദര്‍ശനവേളയില്‍, ആ സ്ത്രീയും തലമറച്ചു അജ്മീര്‍ യാറത്തില്‍ പോയതിന്റെ ഫോട്ടോ എല്ലാ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചത് നാം കണ്ടതാണ്.''

അവസാന പോസ്റ്റിലും ആദ്യ പോസ്റ്റിലും സൂചിപ്പിച്ച മറ്റൊരു ഉദാഹരണം ''കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ജോലി ലഭിച്ച പെണ്‍കുട്ടി തനിക്കു നാണം മറക്കാന്‍ അവകാശമില്ല എന്ന ഒറ്റക്കാരണത്താല്‍ ജോലി ഉപേക്ഷിക്കേണ്ടി വന്നു എന്നത്. അവള്‍ സ്ത്രീ സ്വാതന്ത്ര്യ നിഷേധത്തിന്റെയും പീഡനത്തിന്റെയും മലബാര്‍ മോഡല്‍.''
ഈ രണ്ടു ഉദാഹരണങ്ങളും താങ്കള്‍ പറഞ്ഞ സ്ത്രീകളുടെ വസ്ത്രം ധരിക്കാനുള്ള അവകാശ നിഷേധത്തിന്റെ ഉദാഹരണങ്ങള്‍

''പുര്‍ഷന്മാര്‍ ചെയ്യുന്നത് പോലെ സ്തീകള്‍ എതിര്‍ ലിംഗത്തിലുള്ളവരെ "ഓപ്പണ്‍" ആയി പീഡിപ്പിക്കാത്തതുകൊണ്ടും അത്തരം പീഡനങ്ങള്‍ അധികം പുറത്ത് വരാത്തതുകൊണ്ടും നമുക്കെല്ലാം പുര്‍ഷന്മാരാന് സ്ത്രീകളുടെ ശരീര സൌന്ദര്യം ഊറ്റിക്കുടിക്കുവാന്‍ വെമ്പല്‍കൊണ്ട് നില്‍ക്കുന്നത് എന്ന് പറയാം.''

ഈ കാര്യം വ്യക്തമായി പ്രതിപാതിക്കുന്ന ഏതാനും ലിങ്കുകള്‍ ഈ പോസ്റ്റിലുണ്ട് അവ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ പ്രസ്താവന ഉണ്ടാകുമായിരുന്നില്ല. അതില്‍ രണ് ലിങ്കുകള്‍ വായിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

ഒന്ന് പുഷനെ സംബന്ധിച്ച്.

രണ്ടു സ്ത്രീയെ സംബന്ധിച്ച്

''ധരിക്കുന്ന വസ്ത്രം എന്തായാലും മാന്യതയുള്ളതും മറ്റുള്ളവരെകൊണ്ട് നല്ലത് പറയിക്കുന്നതും മോശം പറയിപ്പിക്കാന്‍ ഇട നല്‍കാത്തതും ആയിരിക്കണം അത് പുരുഷനായാലും സ്ത്രീ ആയാലും ശരി''

ഇക്കാര്യം പോസ്റ്റുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്

''ഇവിടെ പ്രസ്താവ്യമായ കാര്യം ഇസ്ലാമിക 'ഡ്രസ്സ്‌കോഡ്' ആണിനേയും പെണ്ണിനേയും സൃഷ്‌ടിച്ച അവരുടെ മനസ്സും ശരീരവും ലൈംഗികതയും സൃഷ്‌ടിച്ച അല്ലാഹുവില്‍ നിന്നുള്ളതാണ്. അത് കൊണ്ട് തന്നെ അതിലുപരി മനുഷ്യന് ചേര്‍ന്ന മറ്റൊന്നുമില്ല.''

നമ്മെ സൃഷ്‌ടിച്ച സ്രഷ്ടാവ് നല്‍കിയ ഡ്രസ്സ്‌കോഡ് തന്നെ നമുക്കുത്തമം. ഏത് ഉപകരണവും അതിന്റെ നിര്‍മ്മാതാവ് നല്‍കിയ യൂസേര്‍സ് മാനുവല്‍ അനുസരിച്ച് തന്നെ പ്രവര്‍ത്തിപ്പിക്കുന്നത്. അതിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമാണല്ലോ.

സുബൈദ said...

@മനോജ്‌
"അപ്പോള്‍ ഊതി പെരുപ്പിച്ച് കാട്ടുന്ന സംഭവങ്ങള്‍ ആരോ എന്തിനോ വേണ്ടി നെയ്തെടുക്കുന്നതും ആയി കൂടെ! മുല്ലപെരിയാര്‍ ഡാം വിഷയത്തില്‍ ചിലര്‍ ചെയ്തത് പോലെ :)"

ഈ പോസ്റ്റുകള്‍ ഊതിപ്പെരുപ്പിച്ചതല്ല. പക്ഷെ താങ്കളുടെ കമന്റ് ഉപരിപ്ലകരമായി എന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. ഈ പോസ്റ്റിലും മുന്‍ കമന്റിലും ഉള്ള വസ്തുതകളോട് പുറം തിരിഞ്ഞു നിന്നാല്‍ അവ വസ്തുതകളല്ലാതാവില്ല.

''പണ്ട് ആണുങ്ങള്‍ ജോലി ചെയ്ത് ധനം ഉണ്ടാക്കുമ്പോള്‍ പെണ്ണ് അടങ്ങി ഇരുന്നു കൊള്ളണമെന്ന് കരുതിയവര്‍ ഉണ്ടായിരിക്കാം. പക്ഷേ ഇന്ന് പെണ്ണും ജോലി ചെയ്ത് ധനമുണ്ടാക്കുന്നു.''

അതെ സഹോദരാ വീട്ടില്‍ കുട്ടികളെ വളര്‍ത്തേണ്ട കുടുംബം നോക്കേണ്ട സ്ത്രീയെ ധനസംബാധനതിനുള്ള മാര്‍ഗ്ഗമാക്കി മാറ്റി അവളെ തൊഴില്‍ ശാലകളിലേക്ക് ഓടിച്ചു പകലന്തിയോളം പനിയെടുപ്പിച്ചു ചൂഷണം ചെയ്യുന്നു ആധുനിക മുതലാളിത്വം. എന്നിട്ടവളോട് പറയുന്നു നീ ജോലി ചെയ്താലേ നിനക്ക് സ്വാതന്ത്ര്യമുള്ളു എന്ന്.. ജോലിയോ പോസ്റ്റില്‍ സൂചിപ്പിച്ച പോലെ കസ്റ്റമര്‍കെയര്‍, ഹോസ്പിറ്റലിറ്റി മേഖലയിലും..

താങ്കളുടെ കമന്റിലെ അടുത്ത വരി സ്ത്രീകളുടെ ഏറ്റവും വലിയ ധര്മ്മമെന്തെന്നു താങ്കള്‍ തന്നെ പറയുന്നു.

"അടുത്ത തലമുറയെ പ്രസവിക്കുവാന്‍ ആണിനാകില്ല എന്നെങ്കിലും വിചാരിച്ചാല്‍ മതിയല്ലോ പെണ്ണിന് മുന്‍പില്‍ ആണുങ്ങള്‍ മുട്ട് കുത്തുവാന്‍!!"

ആണുങ്ങള്‍ അദ്ധ്വാനിച്ചു പെണ്ണിനേയും കുട്ടികളെയും പോറ്റേണ്ടതിന് പകരം പെണ്ണിനെ കൊണ്ട് പണിയെടുപ്പിച്ച് അവരെ ചൂഷണം ചെയ്യുന്നു ആധുനിക മുതലാളിത്വ പുരുഷ മേധാവിത്വം. സ്ത്രീകളെ ഇങ്ങനെ ചൂഷണം ചെയ്തു എന്നിട്ടവള്‍ക്ക് വ്യാജസ്വാതന്ത്ര്യ ബോധാമുണ്ടാക്കി അവളെ തനിക്കു തന്നെ സ്ത്രീത്വത്തിനു തന്നെ എതിരാക്കുന്നു. ആധുനിക മുതലാല്ത്വവും പുരുഷ മേധാവിത്ത്വവും അവരുടെ പിണിയാളുകളായ അഭിനവ ഫെമിനിസവും.

''താഹിര്‍മാര്‍ക്ക് വായിക്കുവാന്‍ ഇത് കൂടി...''

താഹിറിന്റെ കമന്റിനോടുള്ള പ്രതികരണത്തിന് താഹിര്‍ തന്നെ പ്രതികരിക്കും എന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ താഹിര്‍ ഉദ്ധരിച്ച ഖുര്‍ആന്‍ വചനത്തിന്റെ ആശയത്തില്‍ പുരുഷന് സ്ത്രീകളുടെ എല്ലാ സാമ്പത്തിക ഉത്തരവാദിത്വവും നല്‍കുന്നുണ്ട്. അതെ സ്ത്രീ കുടുംബവും കുട്ടികളെയും വളര്‍ത്തേണ്ടവളാണ്. അല്ലാതെ കുടുംബത്തിന്റെ അന്നദാതാവല്ല.

''പുരുഷബീജമില്ലെങ്കിലും പുതിയ തലമുറയെ ഉണ്ടാക്കാം.''

അതെ അവിടെയും മുതലാളിത്വത്തിന് ലാഭം കൊയ്യാം. മള്‍ടിനാഷണല്‍ ബ്രാന്‍ഡ്‌ മനുഷ്യര്‍. ഏതായാലും അപാര ഭാവന തന്നെ. ഇവിടെ മനുഷ്യന്റെ നൈസര്‍ഗ്ഗികചോദനയായ ലൈംഗികതക്കെന്തു പരിഹാരം.

''അടുത്ത തലമുറയെ ഗര്‍ഭം ധരിച്ച് പ്രസവിക്കുക എന്ന വലിയ കഴിവ് സ്ത്രീകള്‍ക്കാണുള്ളത് പുരുഷനല്ല എന്ന് ഇനിയെങ്കിലും തിരിച്ചറിയുക''

അതെ താങ്കളോട് എനിക്കും പറയാനുള്ളത് അത് തന്നെ സ്ത്രീ അവള്‍ എല്ലാ അര്‍ത്ഥത്തിലും സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞു അവളിലെ അമ്മൂമ്മയെ, അമ്മയെ, അമ്മായിയെ, പെങ്ങളെ, മകളെ, ഇണയെ തിരിച്ചറിയുക. അവളെ പണം കായ്ക്കുന്ന മരമായും ഭോഗയന്ത്രമായും മാത്രം കാണാതിരിക്കുക.

സുബൈദ said...

@കുമാരന്‍
മനോരാജ്
നന്ദി ഇവിടെ വന്നതിനു, വായനക്ക,
തുടര്‍ന്നും സാനിധ്യം സാദരം പ്രതീക്ഷിക്കുന്നു,

SHANAVAS said...

സുബൈദയുടെ പോസ്റ്റുകള്‍ ഗഹനമായ വായന അര്‍ഹിക്കുന്നു...പക്ഷെ, കേരളത്തില്‍ എന്ത് ഡ്രസ്സ്‌ ധരിച്ചാലും പെണ്ണുങ്ങള്‍ക്ക്‌ രക്ഷയില്ല..മൂടി വെയ്ക്കുന്തോറും ആക്രാന്തം ഇവിടെ കൂടുതല്‍ ആണ്..അത് കാഴ്ചപ്പാടിന്റെ കൊണം...എന്തായാലും ഇപ്പോള്‍ നാണമുള്ള സ്ത്രീകളുടെ എണ്ണം കുറഞ്ഞു വരികയാണ്...പര്‍ദ്ദ പോലും ഇപ്പോള്‍ "ഡിസൈനര്‍" പര്‍ദ്ദ അല്ലെ???

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

സ്നിഗ്തമാക്കാന്‍= സ്നിഗ്ധമാക്കാന്‍
അടിമത്വമല്ല= അടിമത്തമല്ല
ഇസ്ലാമിക = ഇസ്‌ലാമിക
പരിശോദിക്കാനും= പരിശോധിക്കാനും
പ്രസവിക്കള്‍= പ്രസവിക്കല്‍
മുതലാളിത്വം = മുതലാളിത്തം
ബാലാല്‍സംഘങ്ങളും= ബലാല്‍സംഗങ്ങളും
സൃങ്കലയാണ്= ശൃംഖലയാണ്
ദീര്‍ഗ്ഗിച്ചതും= ദീര്‍ഘിച്ചതും
പരിതി വരെ= പരിധിവരെ

ശ്രദ്ധേയന്‍ | shradheyan said...

സ്ത്രീപക്ഷ രചനകളുടെ ശക്തമായൊരിടം. മൂല്യവത്തായ ചിന്തകള്‍ പങ്കുവെക്കപ്പെടുമ്പോള്‍ ഇനിയും വരാം. ആശംസകള്‍.

ഇസ്മയീല്‍ മാഷ്‌ പറയുന്നത് കേള്‍ക്കാതിരിക്കരുത് കേട്ടോ :)

Absar Mohamed said...
This comment has been removed by the author.
Absar Mohamed said...

വായിക്കുന്നുണ്ട് ...

ഒപ്പം ബ്ലോഗില്‍ വന്ന ഒരു കമന്റ് ഇവിടെ കോപ്പി ചെയ്തു ഇടുന്നു....

മന്ഹ മഹനൂര്‍ said...

നബി (സ) ഒരിക്കല്‍ ഇസ്രാ മീറാജ് രാത്രിയില്‍ കണ്ട സംഭവങ്ങളെ സ്മരിച്ചു കൊണ്ട് വിശദീകരിച്ചു . ആ രാത്രിയില്‍ ജിബ്രീല്‍( (..'(അ)നോട് കൂടെ യാത്ര ചെയ്യുമ്പോള്‍ ഞങ്ങള്‍ നരകം കാണാന്‍ ഇടയായി. പല രീതിയിലും ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകളെ ആ ചുട്ടു പൊള്ളുന്ന നരകത്തില്‍ വെച്ച് ഞാന്‍ കണ്ടു. (വളരെ വലിയ ഹദീസ് ആയതു കൊണ്ട് നമ്മുടെ വിഷയം മാത്രം ഞാന്‍ എടുത്തു ഉദ്ദരിക്കുകയാണ്) . അവിടെ കഠിനമായി ശിക്ഷിക്കപ്പെടുന്ന ഒരു സ്ത്രീയെ കണ്ടു. അവള്ടെ മുടി കൂട്ടി കെട്ടിയിരിക്കുന്നു. ആ മുടിയില്‍ അവളെ കെട്ടി തൂക്കിയിരിക്കുന്നു. താഴെ ഭയാനകമായ തീ ആളി കത്തി കൊണ്ടിരിക്കുന്നു. തീയുടെ കാഠിന്യം കൊണ്ട് അവളുടെ തലച്ചോറ് തിളച്ചു മറിഞ്ഞു കൊണ്ടിരിക്കുകയാണ്. അത് കണ്ടപ്പോള്‍ എനിക്ക് സഹിക്കാന്‍ ക്ലഴിഞ്ഞില്ല. വേദന താങ്ങാനാവാതെ ഞാന്‍ ജിബ്രീല്‍( (..'(അ)നോട് ചോദിച്ചു. ഏതാണ്‌ ആ സ്ത്രീ ജിബ്രീലേ ? അപ്പോള്‍ ജിബ്രീല്‍( (..'(അ) പറഞ്ഞു. നബിയെ, നമുക്ക് നടക്കാം, നമുക്ക്‌ ഇനിയും കൂടുതല്‍ കാണുവാനുണ്ട്.......

(അങ്ങനെ പല രീതിയിലും ശിക്ഷിക്കപ്പെടുന്ന സ്ത്രീകളെ രസൂലുല്ലാഹി (സ) അവിടെ കണ്ടതായി വിശദീകരിച്ചു. അതൊന്നും ഇവിടെ തല്‍കാലം കുറിക്കുന്നില്ല )

രസൂലുല്ലാഹി (സ) യുടെ വിശദീകരണം കേട്ട് കൊണ്ടിരിക്കുന്ന മകള്‍ ഫാത്തിമാ ബീവി ഇത് കേട്ട് സഹിക്കാനാവാതെ നിയന്ത്രണം വിട്ടു കരഞ്ഞു പോയി. മഹതി രസൂലുല്ലാഹി (സ) യോട് ചോദിച്ചു. ഉപ്പാ, ആ പാവം സ്ത്രീകള്‍ ഈ രീതിയില്‍ മാരകമായി ശിക്ഷിക്കപ്പെടാന്‍ എന്താണ് കാരണം ഉപ്പാ, എനിക്കൊന്നു പറഞ്ഞു തരുമോ ഉപ്പാ..

രസൂലുല്ലാഹി (സ) വിശദീകരിച്ചു തുടങ്ങി. മകളേ, ഞാന്‍ ആദ്യം പറഞ്ഞ തലമുടി കൂട്ടി കെട്ടി മുകളിലേക്ക് കെട്ടി തൂക്കിയ നിലയില്‍ തലച്ചോറ് പതഞ്ഞു പൊങ്ങുന്ന ആ സ്തീയുണ്ടല്ലോ, അവള്‍ അന്യ പുരുഷന്മാരുടെ മുന്നില്‍ തല മുടി പൂര്‍ണമായും മറക്കാതവള്‍ ആയിരുന്നു. അതായത് ആ സ്ത്രീ തല മറക്കാത്ത സ്ത്രീ ആയിരുന്നു.

ഇനി എന്റെ പൊന്നു സഹോദരിമാര്‍ ചിന്തിക്കുക. ഈ ദുന്യാവില്‍ വളരെ ചെറിയ കാലയളവില്‍ ആണ് നാം ഓരോരുത്തരും ജീവിക്കുന്നത്. ഈ ചെറു ജീവിതത്തില്‍ നമ്മള്‍ മുടി എല്ലാവര്ക്കും മുന്നില്‍ കാണിച്ചു നടന്നിട്ട് നമുക്ക് ലഭിക്കാനുള്ളത് എന്താണ്? മുടി മറച്ചു എന്നത് കൊണ്ട് നമുക്ക് നഷ്ടപ്പെടാനുള്ളത് എന്താണ്? മുടി സ്റ്റൈല്‍ ആക്കി ഡിസൈന്‍ ചെയ്തു അഹംഭാവത്തോടെ നടന്നിരുന്ന എത്രയോ സ്ത്രീകളെ നമുക്ക് പരിചയം ഉണ്ടാകാം. അവരില്‍ പലരും തല മുടി വെളുത്ത് പോയ കാരണത്താല്‍ ഇന്ന് ഡിസൈന്‍ എല്ലാം ഒഴിവാക്കി തലമുടി കൂട്ടി കെട്ടി നടക്കുന്നത് നാം കാണുന്നു. നമ്മള്‍ കാണിച്ചു നടക്കുന്ന ഈ മുടിയുടെ അവസ്ഥയും ഇത് തന്നെ അല്ലെ? മാത്രം അല്ല, മുടി വെളുക്കുന്നത്‌ വരെ നമ്മള്‍ ഈ ലോകത്ത് ജീവിക്കും എന്നതിന് നമുക്ക് എന്ത് ഉറപ്പാണ് ഉള്ളത്?

സുബൈദ said...

@ഷാനവാസ്‌
നന്ദി
മറച്ചു നടക്കുന്നവര്‍ക്ക് കണ്ണ് കൊണ്ടുള്ള കൊത്തിവല്യില്‍ നിന്നെങ്കിലും രക്ഷപ്പെടാമല്ലോ

സുബൈദ said...

@ ഇസ്മായില്‍

സഹോദരാ ഏറെ സന്തോഷമുണ്ട്. എന്റെ പോസ്റ്റ്‌ പ്രൂഫ്‌ റീഡിംഗ് നടത്തി അവ പറഞ്ഞു തന്നതില്‍.,
ഭാഷ പരിക്ഞ്ഞാനം ഏറെ പരിമിതമാണ്. അത് പലപ്പോഴും ബുദ്ധിമുട്ടിക്കുന്നുണ്ട്.
മാത്രമല്ല google transliteration ഉപയോഗിച്ച് മാത്രമേ മലയാളം ടൈപ്പിംഗ്‌ അറിയൂ. അതും ഏറെ പ്രശ്നങ്ങളുണ്ടാക്കുന്നു.
സഹോദരന്‍ ചെയ്ത സഹായം ഏറെ മഹത്തരമാണ്. പോസ്റ്റില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

താങ്കള്‍ക്കും, എല്ലാവര്‍ക്കും ഗുണദോഷിക്കാന്‍ അധികാരവും അവകാശവുമുണ്ട് എന്ന്‍ വിനയ പൂര്‍വ്വം അറിയിക്കട്ടെ.
എങ്കിലേ വളരാന്‍ സാധിക്കൂ..... സഹായിക്കണമെന്ന അപേക്ഷിക്കുന്നു.

തുടര്‍ന്നും ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ഇനിയും പ്രതീക്ഷിക്കുന്നു.
ഒരായിരം നന്ദിയോടെ

സുബൈദ said...

@ശ്രദ്ധേയന്‍ | shradheyan
നന്ദി ഇസ്മായില്‍ മാഷിന്റെ നിര്‍ദ്ദേശങ്ങള്‍ ഉള്‍കൊണ്ട് പാലിച്ചിട്ടുണ്ട്.

സുബൈദ said...

@അബ്സര്‍
ഏറെ ഗൌരവമുള്ള വിഷയമാണ് സഹോദരി 'മന്ഹ മഹനൂര്‍' നമ്മെ ഓര്‍മ്മപ്പെടുത്തിയത്. അതിവിടെ പങ്കുവച്ചതിനു നന്ദി
പക്ഷെ ഏറെ വേദന ഈ രംഗത്ത് സ്ത്രീകളുടെ ഉദാസീനത തന്നെയാണ്. ഈ ബൂലോകത്തും പെണ്ണുങ്ങളുടെ വായന തുലോം വിരളമാണ്.
കര്യങ്ങളറിയുന്ന പുരുഷന്‍മാര്‍ സ്വന്തക്കാരെയെങ്കിലും ബോധവല്‍കരിചെങ്കില്‍.

Mohamedkutty മുഹമ്മദുകുട്ടി said...

നമ്മുടെ ബ്ലോഗര്‍മാര്‍ക്കിടായില്‍ സ്ത്രീകള്‍ കുറവായതു കൊണ്ടോ എന്തോ ഇവിടെ അഭിപ്രായ പ്രകടനം നടത്തിയവരില്‍ സ്ത്രീകളെ കണ്ടതായി ഓര്‍ക്കുന്നില്ല!. വസ്ത്ര ധാരണത്തില്‍ സ്ത്രീകള്‍ തന്നെ ഇന്നു അനുകരണത്തിന്റെ പിന്നാലെയാണ്. ചാനലുകളിലും പരസ്യങ്ങളിലും അല്പ വസ്ത്ര ധാരിണികളായി പ്രത്യക്ഷപ്പെടാന്‍ അവര്‍ തന്നെ തിടുക്കം കാണിക്കുന്നത് കാണാം. ഈയിടെ ഒരു ചാനലില്‍ പുതിയൊരു റിയാലിറ്റി പങ്കെടുക്കുന്ന കുടുംബിനികള്‍ ആദ്യ എപ്പിസോഡിനു ശേഷം വസ്ത്ര ധാരണത്തിലും പ്രകടനത്തിലും വളരെയധികം “പുരോഗമി”ച്ചതായി കണ്ടു.ഇതില്‍ നിന്നും മനസ്സിലാവുന്നതെന്താണ്?. ആണുങ്ങളെ ആകര്‍ഷിക്കാന്‍ എന്തു വിഡ്ഡി വേഷം കെട്ടാനും അവര്‍ തയ്യാറാണ് എന്നതു തന്നെ.പിന്നെ പുരുഷന്മാര്‍ ഇവരെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലേ അല്‍ഭുതമുള്ളൂ. ലേഖനവും ചര്‍ച്ചയുമെല്ലാം നീണ്ടു പോയെങ്കിലും അസ്സലായി. അഭിനന്ദനങ്ങള്‍!.

Mohamedkutty മുഹമ്മദുകുട്ടി said...

റിയാലിറ്റി ഷോ എന്നു പൂര്‍ണ്ണമായി എഴുതാന്‍ വിട്ടു പോയി.ക്ഷമിക്കുക!. അക്ഷരത്തെറ്റുകള്‍ നോക്കാനും ആളുകളുള്ളതല്ലെ?

chithrakaran:ചിത്രകാരന്‍ said...

കറുത്ത ബുര്‍ക്കയെ വെള്ളതേച്ച് വെളുപ്പിച്ചെടുക്കാനുള്ള ശ്രമം വര്‍ത്തമാനകാലത്ത് വിഢിവിശ്വാ‍ങ്ങളുടെ സമാഹാരമായ മതങ്ങള്‍ക്ക് അതിജീവനത്തിന് ഒഴിച്ചുകൂടാനാകാത്ത അറ്റകുറ്റപ്പണിയായി വേണം കാണാന്‍.
മതത്തിനോ ഭരണകൂടത്തിനോ ദൈവത്തിനോ ജനങ്ങളുടെ വസ്ത്രധാരണത്തില്‍ കൈകടത്താന്‍ അവകാശമുണ്ടാകുന്നത് അടിമത്വ വ്യവസ്ഥിതിക്കു കീഴിലും, വര്‍ഗ്ഗീയതയുടെ തിരിച്ചറിയല്‍ യൂണിഫോമിലൂടെ സമൂഹത്തെ ഭിന്നിപ്പിച്ച് അസംഘടിത ജനതയെ ചൂഷണം ചെയ്യാനുള്ള കുടില രാഷ്ട്രീയ അജണ്ടയുടെ ഭാഗമായുമാണ്.
സ്ത്രീകളെ പര്‍ദ്ദ അണിയിക്കാന്‍ ദൈവത്തിന് അത്രക്ക് താല്‍പ്പര്യമുണ്ടായിരുന്നെങ്കില്‍ മുസ്ലീം സ്ത്രീകളെ വവ്വാവലുകളെപ്പോലെ ജന്മന പര്‍ദ്ദയുള്ളവരായി പടച്ച തമ്പുരാനുതന്നെ സൃഷ്ടിക്കാവുന്നതല്ലേയുള്ളു. അധികാരത്തിന്റേയും, സ്വാര്‍ത്ഥതയുടെയും, അറിവില്ലായ്മയുടെയും, വര്‍ഗ്ഗീയതയുടെയും, സമൂഹ ശിഥിലീകരണത്തിന്റേയും, അക്രമത്തിന്റേയും യൂണിഫോമായ പര്‍ദ്ദയുടെയും ബുര്‍ക്കയുടെയും സ്ത്രീചൂഷണപാപഭാരം വെറുതെ പായാരം പിടിച്ച പാവത്താനായ ദൈവത്തിന്റെയും ചാവാളി മതത്തിന്റേയും തലയില്‍ വച്ചുകൊടുക്കണോ ? :)
പക്ഷേ, സ്വഞം അറിവായാലും അറിവില്ലായ്മയായാലും ഇങ്ങനെ നെറ്റില്‍ തുറന്നെഴുതുന്നത് തീര്‍ച്ചയായും സമൂഹത്തിനു ഗുണകരമാണ്.
ചിത്രകാരന്റെ ആശംസകള്‍ !!!

chithrakaran:ചിത്രകാരന്‍ said...

കറുത്ത ബുര്‍ക്കയെ വെള്ളതേച്ച് വെളുപ്പിച്ചെടുക്കാനുള്ള ശ്രമം വര്‍ത്തമാനകാലത്ത് വിഢിവിശ്വാ‍ങ്ങളുടെ സമാഹാരമായ മതങ്ങള്‍ക്ക് അതിജീവനത്തിന് ഒഴിച്ചുകൂടാനാകാത്ത അറ്റകുറ്റപ്പണിയായി വേണം കാണാന്‍.
മതത്തിനോ ഭരണകൂടത്തിനോ ദൈവത്തിനോ ജനങ്ങളുടെ വസ്ത്രധാരണത്തില്‍ കൈകടത്താന്‍ അവകാശമുണ്ടാകുന്നത് അടിമത്വ വ്യവസ്ഥിതിക്കു കീഴിലും, വര്‍ഗ്ഗീയതയുടെ തിരിച്ചറിയല്‍ യൂണിഫോമിലൂടെ സമൂഹത്തെ ഭിന്നിപ്പിച്ച് അസംഘടിത ജനതയെ ചൂഷണം ചെയ്യാനുള്ള കുടില രാഷ്ട്രീയ അജണ്ടയുടെ ഭാഗമായുമാണ്.
സ്ത്രീകളെ പര്‍ദ്ദ അണിയിക്കാന്‍ ദൈവത്തിന് അത്രക്ക് താല്‍പ്പര്യമുണ്ടായിരുന്നെങ്കില്‍ മുസ്ലീം സ്ത്രീകളെ വവ്വാവലുകളെപ്പോലെ ജന്മന പര്‍ദ്ദയുള്ളവരായി പടച്ച തമ്പുരാനുതന്നെ സൃഷ്ടിക്കാവുന്നതല്ലേയുള്ളു. അധികാരത്തിന്റേയും, സ്വാര്‍ത്ഥതയുടെയും, അറിവില്ലായ്മയുടെയും, വര്‍ഗ്ഗീയതയുടെയും, സമൂഹ ശിഥിലീകരണത്തിന്റേയും, അക്രമത്തിന്റേയും യൂണിഫോമായ പര്‍ദ്ദയുടെയും ബുര്‍ക്കയുടെയും സ്ത്രീചൂഷണപാപഭാരം വെറുതെ പായാരം പിടിച്ച പാവത്താനായ ദൈവത്തിന്റെയും ചാവാളി മതത്തിന്റേയും തലയില്‍ വച്ചുകൊടുക്കണോ ? :)
പക്ഷേ, സ്വഞം അറിവായാലും അറിവില്ലായ്മയായാലും ഇങ്ങനെ നെറ്റില്‍ തുറന്നെഴുതുന്നത് തീര്‍ച്ചയായും സമൂഹത്തിനു ഗുണകരമാണ്.
ചിത്രകാരന്റെ ആശംസകള്‍ !!!

സുബൈദ said...

@മുഹമ്മദ്‌ കുട്ടി

''ഈയിടെ ഒരു ചാനലില്‍ പുതിയൊരു റിയാലിറ്റി പങ്കെടുക്കുന്ന കുടുംബിനികള്‍ ആദ്യ എപ്പിസോഡിനു ശേഷം വസ്ത്ര ധാരണത്തിലും പ്രകടനത്തിലും വളരെയധികം “പുരോഗമി”ച്ചതായി കണ്ടു.''

ഒരു തിരുത്ത്

ഈയിടെ ഒരു ചാനലില്‍ പുതിയൊരു റിയാലിറ്റി പങ്കെടുക്കുന്ന കുടുംബിനികള്‍ ആദ്യ എപ്പിസോഡിനു ശേഷം വസ്ത്ര ധാരണത്തിലും പ്രകടനത്തിലും വളരെയധികം “അതോഗധി”ച്ചതായി കണ്ടു.

സുബൈദ said...

@ചിത്രകാരന്‍


കറുത്ത ബുര്‍ക്കയെ വെള്ളതേച്ച് വെളുപ്പിച്ചെടുക്കാനുള്ള ശ്രമം വര്‍ത്തമാനകാലത്ത് വിഢിവിശ്വാ‍ങ്ങളുടെ സമാഹാരമായ മതങ്ങള്‍ക്ക് അതിജീവനത്തിന് ഒഴിച്ചുകൂടാനാകാത്ത അറ്റകുറ്റപ്പണിയായി വേണം കാണാന്‍.

ചിത്രകാരന്റെ മനസ്സിലെ ചിത്രം അത് അലങ്കോല ചിത്രമാണെന്ന ചിത്രം തെളിയുന്നു.

മുസ്ലിം സ്ത്രീകള്‍ക്ക് കറുത്ത വസ്ത്രം തന്നെ വേണമെന്ന് താങ്കളുടെ മുന്‍ധാരണയില്‍ നിന്നുരുത്തിരിഞ്ഞ വികൃത ചിത്രമാണ് കമന്റിലെ ആദ്യ വാചകം തന്നെ. ഈ പരമ്പരയിലെ രണ്ടാം ലേഖനത്തില്‍ ഈ കാര്യം സൂചിപ്പിച്ചിട്ടുണ്ട്. മുസ്ലിം സ്ത്രീകള്‍ക്ക് കറുത്ത വസ്ത്രമല്ല വര്‍ണവൈവിധ്യവും വിലകൂടിയതുമായ വസ്ത്രങ്ങളും ആഭരണങ്ങളും വരെ ഉപയോഗിക്കാം. (നാസ്തിക ഭൌതിക യുക്തിവാദികള്‍ അതിനു പോലും സ്ത്രീകള്‍ക്ക് അനുവാദം നല്‍കുന്നില്ല എന്നത് ഒട്ടും അക്ഷര്യപ്പെടുത്തുന്നില്ല. അവരുടെ സാമൂഹ്യ വ്യവസ്ഥയില്‍ സ്ത്രീ തന്നെയില്ലല്ലോ) ആഭരണങ്ങള്‍ പരിതിയില്‍ കൂടുതല്‍ വന്നാല്‍ അതിനു സകാത്ത് നല്‍കണമെന്ന് മാത്രം. പത്തരപവന്‍ വരെ സകാത്തില്ലാതെ ഉപയോഗിക്കാം. അത് പോലെ പട്ടുവസ്ത്രങ്ങളും സ്ത്രീകള്‍ക്കുപയോഗിക്കാം. എന്നാല്‍ പുരുഷന് സ്വര്‍ണമോ പട്ടോ ഉപയോഗിക്കാന്‍ അനുവാദമില്ല . ചിത്രകാരന്‍ തന്റെ മനസ്സില്‍ കോറിയിട്ട മുസ്ലിം സ്ത്രീയുടെ വികല ചിത്രം മാറ്റി യഥാര്‍ത്ഥ ചിത്രം വരക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

''മതത്തിനോ ഭരണകൂടത്തിനോ ദൈവത്തിനോ ജനങ്ങളുടെ വസ്ത്രധാരണത്തില്‍ കൈകടത്താന്‍ അവകാശമുണ്ടാകുന്നത് അടിമത്വ വ്യവസ്ഥിതിക്കു കീഴിലും, വര്‍ഗ്ഗീയതയുടെ തിരിച്ചറിയല്‍ യൂണിഫോമിലൂടെ സമൂഹത്തെ ഭിന്നിപ്പിച്ച് അസംഘടിത ജനതയെ ചൂഷണം ചെയ്യാനുള്ള കുടില രാഷ്ട്രീയ അജണ്ടയുടെ ഭാഗമായുമാണ്.''

ഈ പ്രസ്താവന എന്റെ പോസ്റ്റിന്റെ പ്രസക്തി വിളിച്ചു പറയുന്നു. സ്ത്രീകള്‍ക്ക് വസ്ത്രം ധരിക്കാനവകാശം നല്‍കാത്ത വ്യവസ്ഥയെ ചോദ്യം ചെയ്തതാണല്ലോ എന്റ പോസ്റ്റിന്റെ മജ്ജ. എന്തിന്റെ പേരിലായാലും പെണ്ണിന് വസ്ത്രം ധരിക്കാനവകാശം നല്‍കാതിരിക്കല്‍ അവളുടെ സ്വാതന്ത്ര്യം ഹനിക്കല്‍ മാത്രമല്ല പീഡനവും ചൂഷണവും തന്നെയാണ്. അത് ചെയ്യുന്ന മുതലാളിത്തവും അത് കണ്ടില്ലെന്നു നടിക്കുക മാത്രമല്ല ആ ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും സ്വാതന്ത്ര്യ നിഷേധത്തിനും കൂട്ട്നില്‍ക്കുന്ന ഫെമിനിസ്റ്റുകളും നാസ്തിക ഭൌതിക യുക്തിവാദികളും സ്ത്രീ സമൂഹത്തിന്റെ ശത്രുക്കളല്ലാതെയാരാണ്.

പോസ്റ്റില്‍ സൂചിപ്പിച്ച പോലെ നാസ്തിക ഭൌതിക യുക്തിവാദികള്‍ക്ക് സ്ത്രീയെന്നാല്‍ വെറും കാമപൂര്‍ത്തീകരണത്തിനുള്ള ഉപകരണം മാത്രമാണല്ലോ. മുതലാളിത്തത്തിനും ഫെമിനിസത്തിനും സ്ത്രീ ചൂഷണോപാധിയും.

താങ്കളുടെ കമന്റിന്റെ ബാക്കി ഭാഗം അവഗണിക്കുന്നു. കാരണം ഒന്ന്. വിഷയ ബന്ധിതമല്ല
രണ്ട്. അത് നാസ്തിക ഭൌതിക യുക്തിവാദാന്ധത ബാധിച്ച മതവിദ്വാശം കാരണം ചിന്ത മുരടിച്ച അപകര്‍ഷദാബോധം കാരണം വിഷാദ രോഗത്തിനടിപ്പെട്ട മനസ്സിലെ വ്യാകുല ജല്‍പനങ്ങള്‍ മാത്രമാണ്. അത് മറുപടി അര്‍ഹിക്കുന്നില്ല.

അഭിഷേക് said...

oro vishayathinum athintethaayaya prasnangalund.pakshe namukk purusha vargathe motham adhishepikkanavilla.ennu peedanangalundenkil athinu sthreekalkkum valiya pankundu ennath vyakthamaaya sathyamanu
aasamsakal

ചിന്തകന്‍ said...

കാലിക പ്രസക്തമായ വിഷയം ... സ്ത്രീകളുടെ ഭാഗത്തുനിന്നുള്ള ഒരു പ്രതികരണം എന്നത് ഈ പോസ്റ്റിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു.

തുടരുക എല്ലാ വിധ ആശംസകളും....

മുകളിലെ ആളുകൾ സൂചിപിച്ചത് പോലെ, ആശയ പ്രചരണത്തിനും അതിന്റെ സ്വീകാര്യതക്കും ഭാഷക്ക് അനല്പമായ പങ്കുണ്ട് എന്ന് ഒന്ന് കൂടി ഓർമ്മിപ്പിക്കുന്നു.

സുബൈദ said...

@അഭിഷേക്
''pakshe namukk purusha vargathe motham adhishepikkanavilla.ennu peedanangalundenkil athinu sthreekalkkum valiya pankundu ennath vyakthamaaya sathyamanu ''
താങ്കള്‍ പറഞ്ഞത് വസ്തുതയാണ്. പുരുഷനോ സ്ത്രീയോ പരസ്പരം ശത്രുക്കളല്ല. എല്ലാവരും അവരവരുടെ ധര്‍മം അനുഷ്ടിച്ചു പരസ്പര ബഹുമാനം നിലനിര്‍ത്തി മുന്നോട്ട് പോണം. അതിലൂടെ മാത്രമേ മനുഷ്യന് പുരോഗതിയുണ്ടാകൂ.
ഇവിടെ പ്രശ്നം അതല്ല സ്ത്രീത്വത്തെ ചൂഷണം ചെയ്തു തന്റെ കച്ചവടം കൊഴുപ്പിക്കാന്‍ സ്ത്രീയെ സജ്ജമാക്കാന്‍ സ്ത്രീക്ക് വ്യാജ സ്വതന്ത്രബോധം നല്‍കി തന്റെ സ്വത്വം നഷ്ടപ്പെടുത്തുന്ന നാണം മറക്കാത്ത കോലം കെട്ടിക്കുകയും, തന്റെ കസ്റ്റമറെ പിടിച്ചു നിര്‍ത്താന്‍ തരുണീമണികള്‍ ആവശ്യമായത് കൊണ്ട് അവളെ തന്റെ വേലക്കാരിയായി ലഭിക്കാന്‍ അവളോട പണിയെടുത്തു പണമുണ്ടാക്കൂ അതാണ് നിന്റെ സ്വാതന്ത്ര്യത്തിന്റെ ചിഹ്നമെന്നും തെറ്റിദ്ധരിപ്പിച്ചു സ്ത്രീയെ ചൂഷണം ചെയ്യുന്ന മുതലാളിത്വവും അതിനു കൂട്ട് നില്‍ക്കുന്ന ഫെമിന്സവും ചെയ്യുന്ന ക്രൂരതകള്‍ പറയാനുള്ള ശ്രമമാണിത്.

കൂട്ടത്തില്‍ പറയട്ടെ ജീവിതത്തിനു യാതൊരു ലക്ഷ്യവുമില്ലാത്ത നാസ്തിക ഭൌതിക യുക്തിവാദികള്‍ എന്തിനിതില്‍ വെപ്രാളപ്പെടുന്നു .എന്നത് അത്ഭുതമായിരിക്കുന്നു.

സുബൈദ said...

@ചിന്തകന്‍.
നന്ദി
മുന്‍ കമന്റിന്റെ ബാക്കി
സ്ത്രീകളെ പണിക്കു വെക്കുന്ന മുതലാളിമാര്‍ സ്ത്രീകള്‍ക്ക് തത്തുല്യ ജോലിക്ക് തന്റെ പുരുഷ ജീവനക്കാര്‍ക്ക് നല്‍കുന്ന വേതനത്തിന്റെ പകുതി പോലും നല്‍കുന്നില്ല എന്നത് വസ്തുതയാണ്.

SAMEER KALANDAN said...

വളരെ മനോഹരം . ലേഖനം ഇഷ്ടമായി...എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...

ഒരു കുഞ്ഞുമയിൽപീലി said...

തുടരുക എഴുത്ത് ചര്‍ച്ചകള്‍ പുരോഗമിക്കട്ടെ ആശംസകള്‍ നേരുന്നു

Mohamedkutty മുഹമ്മദുകുട്ടി said...

ആ‍ാ‍ “അതോഗധി” യെ തന്നെയാണ് ഞാന്‍ “പുരോഗമി” കൊണ്ടുദ്ദേശിച്ചത്.പലപ്പോഴും നാം ഇന്‍ വെര്‍ട്ടഡ് കോമയും ബോള്‍ഡ് ലെറ്ററും അങ്ങിനെ ഉപയോഗിക്കാറുണ്ടല്ലോ?

സുബൈദ said...

@SAMEER KALANDAN
ഒരു കുഞ്ഞുമയില്‍പീലി

നന്ദി

സുബൈദ said...

@ Mohamedkutty മുഹമ്മദുകുട്ടി

തിരിച്ചു വന്നല്ലോ നന്ദി

ചിത്രാക്ഷരങ്ങള്‍ said...

@ സുബൈദ, പോസ്റ്റ് പ്രതീക്ഷിച്ചതിലും അപ്പുറും സാമൂഹിക പ്രസക്തമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട് ഇതില്‍ പങ്കെടുക്കുന്നവര്‍ അവരുടെ വിലയേറിയ അഭിപ്രായവും പങ്കുവെയ്ക്കുന്നുണ്ട്. എന്നാല്‍ സ്ത്രികളുടെ ഒരു പൊതു പ്രശ്‌നത്തില്‍ സ്ത്രി പക്ഷ ചര്‍ച്ച വേണ്ടത്ര ഉണ്ടായിട്ടില്ല ഇപ്പോഴും ഒരു പുരുഷ കേന്ദ്രീകൃത ചര്‍ച്ചയാണ് നടക്കുന്നത്.

@് മനോജ്
പ്രിയ സുഹൃത്തേ,
പാവപ്പെട്ട എന്നെ മനുവാദിയാക്കിയതില്‍ ദുഖമുണ്ടന്ന് ആദ്യമേ പറയട്ടെ ഞാന്‍ ആ കമന്റില്‍ മുകളിലെ കമന്റിന്റെ മറുപടി മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു.എന്നാല്‍ വിശുദ്ധ ഖുര്‍ ആന്‍ പുരുഷന്‍മാര്‍ സ്ത്രിയോട് ചെയ്യേണ്ട് കടമകളെക്കുറിച്ചും വ്യക്തമായി പറയുകയും കല്‍പ്പിക്കുകയും ചെയ്യുന്നുണ്ട്

താങ്കളുടെ ശ്രദ്ധ ഖുര്‍ആനിക വചനങ്ങളിലേക്കും ഹദീസുകളിലേക്കും ക്ഷണിക്കുന്നു

'സ്ത്രികള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മന:സംതൃപ്തിയോട് കൂടി നിങ്ങള്‍ നല്‍കുക. ഇനി അതില്‍ നിന്നും സന്‍മനസ്സോടെ അവര്‍ വിട്ടു തരുന്ന പക്ഷം നിങ്ങളത് സന്തോഷപൂര്‍വ്വം സുഖമായി ഭക്ഷിച്ചു കൊള്ളുക.(വിശുദ്ധ ഖുര്‍ആന്‍ 4/4)

മുആവിയ(റ) യില്‍ നിന്നും നിവേദനം: ഞാന്‍ ചോദിച്ചു : പ്രവാചകരേ!
ഞങ്ങള്‍ക്ക് ഭാര്യയോടുള്ള കടമ എന്താണ്? അവിടുന്ന് പറയുകയുണ്ടായി. നീ ഭക്ഷിക്കുമ്പോള്‍ അവളെ ഭക്ഷിപ്പിക്കുകയും നീ വസ്ത്രം ധരിക്കുമ്പോള്‍ അവളെ ധരിപ്പിക്കുകയുമാണ്. എന്നാല്‍ നീ അവളെ മുഖത്തടിക്കുകയോ ഇവളെന്തു മാത്രം ദുസ്സ്വഭാവി എന്ന് പറഞ്ഞ് മാനം കെടുത്തുകയോ കിടപ്പറയിലല്ലാതെ വെടിയുകയോ ചെയ്യാന്‍ പാടില്ല
(ഹദീസ്/ അബൂദാവൂദ്)

അബുഹുറൈയ്‌റ(റ)യില്‍ നിന്നും നിവേദനം : നബി(സ) പ്രസ്താവിച്ചു. സത്യവിശ്വാസി സത്യവിശ്വാസിനിയോട് കോപിക്കരുത്.അവളില്‍ നിന്നും ഒരു സ്വഭാവം അവന്‍ വെറുത്താല്‍ തന്നെയും മറ്റുപലതും അവന്‍ തൃപ്തിപ്പെട്ടേക്കാനിടയുണ്ട്
(ഹദീസ്/ മുസ്്്‌ലിം)

സുഹൃത്തേ സ്ഥലപരിമിതി മൂലം ചുരുക്കുകയാണ് കാര്യങ്ങള്‍ മനസിലാക്കുവാന്‍ ദൈവം നമ്മെ സഹായിക്കട്ടെ

സുബൈദ said...

@കൊട്ടാരക്കരക്കാരന്‍ താഹിര്‍ എസ്‌ എം

നാസ്തിക ഭൌതിക യുക്തിവാദികളോട് ഖുര്‍ആനോ ഹദീസോ പറയുന്നതില്‍ എന്തെങ്കിലും ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല.
അവരോട് ശാസ്ത്രം തന്നെ പറഞ്ഞാലും കാര്യമില്ല.
യുക്തിഭദ്രമായി വിഷയങ്ങളവതരിപ്പിച്ചിട്ടും കാര്യമില.

അവരുടെ തലച്ചോറില്‍ മസ്ഥിഷകപ്രക്ഷാളനത്തിലൂടെ നൈസര്‍ഗ്ഗിക പ്രോഗ്രാമുകള്‍ക്ക് പകരം ചില ചില വയറസുകള്‍ (കമ്പ്യൂട്ടര്‍ വയറസ്) ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.. ഏത് നല്ല ഇന്‍ഫോര്‍മേഷന്‍ അതിലേക്കു ചെന്നാലും അത് പ്രോസസ്സ് ചെയ്യാന്‍ ആ വയറസുകള്‍ അനുവദിക്കില്ല. പകരം എറര്‍ ഇന്‍ഫോര്‍മേഷന്‍ മാത്രമേ അവര്‍ക്ക് ലഭിക്കുകയുള്ളൂ. ആ വയറസുകള്‍ ഫോര്‍മാറ്റ്‌ ചെയ്തു വൃത്തിയാക്കിയാല്‍ മാത്രമേ അവിടെ എന്തെങ്കിലും കംപ്യുടിങ്ങ് നടക്കൂ!!!

habeeb said...

SUPER

Sukanya said...

ഈ വിഷയം നന്നായി പഠിച്ച് എഴുതിയതിനു അഭിനന്ദനങ്ങള്‍. സ്ത്രീ പുരുഷ ഭേദമന്യേ വൃത്തിയായി വസ്ത്രധാരണം ചെയ്യുന്നവര്‍ തന്നെയാണ് അന്തസ്സുള്ളവര്‍.

Unknown said...

വസ്ത്രങ്ങള്‍ പുരുഷനെ, കാമാഗ്നിയോട് കൂടി സ്ത്രീയെ കാണുന്നതില്‍ ഒരളവോളം ശരി തന്നെയാണ്. എന്തുകൊണ്ട് പര്‍ദ്ദ നിര്‍ബന്ധമാക്കിയ ഗള്‍ഫു നാടുകളില്‍ സ്ത്രീ പീഡനം ഇല്ല എന്ന് തന്നെ പറയാം നമ്മുടെ കൊച്ചു കേരളത്തെ തട്ടിച്ചു നോക്കുമ്പോള്‍ .....

ദേവന്‍ said...

മുസ്ലിം സ്ത്രീ അവള്‍ മാന്യയും കുലീനയുമാണെന്നു അവളുടെ വസ്ത്രത്തില്‍ നിന്ന് തന്നെ തിരിച്ചറിയണം....Ethaanu aa vasthram...?

അവര്‍ണന്‍ said...

കേരളത്തിലെ നമസ്കാരകുപ്പായം നൂറ്റാണ്ടുകളായി യാതൊരു മാറ്റത്തിനും തയ്യാറായിട്ടില്ല എന്നത് ഖേദകരം ആണ്. എന്നാല്‍ തെക്ക് കിഴക്കന്‍ ഏഷ്യയില്‍ അവ എത്ര മനോഹരമാണ്? മുസ്ലിം വസ്ത്രങ്ങള്‍ മനോഹരമാകരുതെന്നു കേരളത്തിലെ മുസ്ലിം പുരുഷസമൂഹം വാശി പിടിക്കുന്നുട് . മലയ്ഷ്യ, ഇന്തോനേഷ്യ എന്നീ മുസ്ലിം രാജ്യങ്ങളില്‍ മുസ്ലിം ഫാഷന്‍ ഷോകള്‍ തന്നെയുണ്ട്‌. കേരളത്തില്‍ അവ വന്നാല്‍ പല പുരുഷാധിപത്യ മത സംഘടനകളും ചോദ്യം ചെയ്തെന്നിരിക്കും. പക്ഷെ, പൊതു രംഗത്തേക്കുള്ള മുസ്ലിം വനിതകളുടെ പ്രവാഹം തടയാന്‍ ഇനി ആര്‍കും കഴിയില്ല. ഇത് ഇന്ത്യയുടെ ശാക്തീകരണത്തിന്റെ അനിവാര്യതയാണ്.

പടന്നക്കാരൻ said...

good!!!

സുബൈദ said...

@ ഹബീബ്‌, സുകന്യ, സുബൈര്‍
നന്ദി
സുബൈര്‍ പറഞ്ഞതില്‍ കാര്യമുണ്ട്.

സുബൈദ said...

@ദേവന്‍
".................തിരിച്ചറിയണം....Ethaanu aa vasthram...?"

ദേവന്‍ പോസ്റ്റുകള്‍ വായിച്ചില്ല എന്നുണ്ടോ
പോസ്റ്റ്‌ രണ്ടാം ഭാഗത്തില്‍ ആ കാര്യം പറഞ്ഞിട്ടുണ്ട്.
വയിക്കുമെന്ന്‍ പ്രതീക്ഷിക്കുകയും, വായിക്കണമെന്ന് അപേക്ഷിക്കയും ചെയ്യുന്നു.

സുബൈദ said...

@പടന്നക്കാരന്‍ ഷബീര്‍
thnkyou


താങ്കളുടെ അവസാന പോസ്റ്റ്‌ വായിച്ചു, മറ്റു പോസ്റ്റുകളിലൂടെ ഓട്ടപ്രതിക്ഷണം നടത്തി
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

സുബൈദ said...

@അവര്‍ണന്‍
താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ ബാലിഷങ്ങലനെന്നു പറയേണ്ടി വന്നതില്‍ ഖേദിക്കുന്നു.
താങ്കളുടെ പ്രൊഫൈലില്‍ താങ്കളെ പരിചയിച്ചതില്‍ നിന്നും ഭിന്നമാണ്‌ താങ്കളുടെ കമന്റ്.

"കേരളത്തിലെ നമസ്കാരകുപ്പായം നൂറ്റാണ്ടുകളായി യാതൊരു മാറ്റത്തിനും തയ്യാറായിട്ടില്ല എന്നത് ഖേദകരം ആണ്."

ഇതിലെന്തിനു ഖേദിക്കണം എന്ന് മനസ്സിലാകുന്നില്ല . മുസ്ലിംസ്ത്രീ അവളുടെ ആരാധനാവേളയില്‍ ധരിക്കുന്ന വസ്ത്രം മാറാത്തതിനെന്തിനു ഖേദിക്കേണ്ടിയിരിക്കുന്നു സഹോദരാ..... എത്ര ആലോചിച്ചിട്ടും എത്തും പിടിയും കിട്ടുന്നില്ല.

"മുസ്ലിം വസ്ത്രങ്ങള്‍ മനോഹരമാകരുതെന്നു കേരളത്തിലെ മുസ്ലിം പുരുഷസമൂഹം വാശി പിടിക്കുന്നുട്"

ഈ പ്രസ്താവന വലിയ തമാഷിക്കലായി മാത്രമേ കാണാന്‍ പറ്റൂ. സഹോദരാ ക്ഷമിക്കുക. മുസ്ലിം സ്ത്രീയെ കൂടി തുണിയുരിയിപ്പിക്കാനുള്ള കൊണ്ട്പിടിച്ച ശ്രമം മുതലാളിത്തവും അതിന്റെ ഏറ്റവും വലിയ ആയുധമായ മീഡിയയും തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. അതില്‍ ഒരു പരിധിവരെ അവര്‍ വിജയിക്കുന്നുമുണ്ട് എന്നതും വസ്തുതയാണ്. ആ സ്ത്രീ പീഡനവും, ചൂഷണവും തുറന്നു കാട്ടിയ പോസ്റ്റില്‍ തന്നെ അതാണ്‌ പുരോഗതി എന്നെഴുതിയത് തമാശയായി കാണാന്‍ ശ്രമിക്കട്ടെ. അതോ താങ്കള്‍ തെട്ടിദ്ധരിപ്പിക്കപ്പെട്ടതോ. അതുമല്ലെങ്കില്‍ ആ ചൂഷണ വ്യവസ്ഥയുടെ വക്താവോ?.
. "മലയ്ഷ്യ, ഇന്തോനേഷ്യ എന്നീ മുസ്ലിം രാജ്യങ്ങളില്‍ മുസ്ലിം ഫാഷന്‍ ഷോകള്‍ തന്നെയുണ്ട്‌."

ഇത് തന്നെയല്ലേ സഹോദരാ പുരുഷ മേധാവിത്തത്തിന്റെ സ്ത്രീ ചൂഷണത്തിന്റെയും പീഡനത്തിന്റെയും തെളിവ്. എന്റെ ഈ വിഷയത്തിലുള്ള പോസ്റ്റുകളിലെ കാഴ്ച്ചപാടുകള്‍ക്ക് അടിവരയിടുന്നു ഈ പ്രസ്താവന.

"പക്ഷെ, പൊതു രംഗത്തേക്കുള്ള മുസ്ലിം വനിതകളുടെ പ്രവാഹം തടയാന്‍ ഇനി ആര്‍കും കഴിയില്ല. ഇത് ഇന്ത്യയുടെ ശാക്തീകരണത്തിന്റെ അനിവാര്യതയാണ്.''

ഇസ്ലാമിക ചരിത്രത്തെ കുറിച്ച അക്ഞ്ഞത വ്യക്തമാക്കുന്ന പ്രസ്താവന!!!!
ഇസ്ലാം അറിയാന്‍ ശ്രമിക്കുന്നു എന്ന് പ്രസ്താവിച്ച താങ്കളില്‍ നിന്നുള്ള ഈ പ്രസ്താവന ഏറെ വേദനയും അത്ഭുതവും ഉണ്ടാക്കുന്നു.

ഷാജി എല്ലൂരാന്‍ said...

Sabu M H said... ഇവിടെ എത്രയോ സ്ത്രീകൾ വളരെ ചെറിയ വസ്ത്രങ്ങൾ ധരിച്ചു കൊണ്ട്‌ നടക്കുന്നു. ആരും ആരേയും നോക്കാറു പോലുമില്ല. ആരും കയറി പിടിക്കുകയോ, മാന്തുകയോ ചെയ്യാറില്ല.. ഇതൊക്കെ മനോഭാവം (attitude), സംസ്കാരം (culture) ഇല്ലാത്തതിന്റെ കുഴപ്പം മാത്രം.. അതൊക്കെ നൂറ്റാണ്ടുകൾ വിശുദ്ധ ഗ്രന്ഥങ്ങൾ വായിച്ചിട്ടും, പഠിച്ചിട്ടും ശരിയായിട്ടില്ല എന്നു വെച്ചാൽ..എവിടെയാണ്‌ പ്രശ്നം? ഗ്രന്ഥങ്ങൾക്കോ? പഠിപ്പിച്ചവർക്കോ? പഠിക്കുന്നവർക്കോ?! അതു വേണം കാര്യമായി ആലോചിക്കാൻ. >

സംശയമെന്ത്, പഠിക്കുന്നവര്ക്ക് .. ഭരണ ഘടനയില്‍ പറയുന്നു മോഷണം കുറ്റമാണ്, ശിക്ഷിക്കപ്പെടും. അത് ചെയ്യരുത്‌. ഇതറിഞ്ഞിട്ടും മോഷണം നടക്കുന്നു എന്നു വെച്ചാൽ..എവിടെയാണ്‌ പ്രശ്നം? ഭരണ ഘടനക്കോ? അംബേദ്‌കര്‍ക്കോ? മോഷ്ടാക്കള്ക്കോ്? അത് കൊണ്ട് ഭരണ ഘടന നമുക്ക് വേണ്ടെന്നു വച്ചാലോ? അതു വേണം കാര്യമായി ആലോചിക്കാൻ. ഇവിടെ എത്രയോ സ്ത്രീകൾ വളരെ ചെറിയ വസ്ത്രങ്ങൾ ധരിച്ചു കൊണ്ട്‌ നടക്കുന്നു ആരും കയറി പിടിക്കുകയോ, മാന്തുകയോ ചെയ്യാറില്ലത്രേ. ത്ഫൂ... അത്രയ്ക്ക് മാന്യന്മാരയോ ഇവിടത്തുകാര്‍? ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീ പീഡനം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. കോവളത്തും മറ്റു ബീച്ചുകളിലും തരം കിട്ടുമ്പോഴൊക്കെ വിദേശ വനിതകളെ പീഡിപ്പിക്കുന്ന സംഭവങ്ങളൊന്നും അറിയാരില്ലായിരിക്കും. ആരും ആരേയും നോക്കാറു പോലുമില്ലത്രേ, അവിടെച്ചെന്നാല്‍ കാണാം sunbath നു കിടക്കുന്നവരുടെ ചുറ്റിനും മണപ്പിച്ചു നടക്കുന്നവരെ. ഇരുട്ട് കൊണ്ട് ഓട്ട അടക്കല്ലേ .
ഫിയൊനിക്സ് said...
1.ഇസ്ലാമിക സംസ്കാരത്തിന്റെ കേന്ദ്രങ്ങളായ ഗള്ഫ്ം-അറബ് നാടുകളില്‍ സ്ത്രീ ശരീരം ചിത്രീകരിച്ചുകൊണ്ടുള്ള എത്രയോ പരസ്യങ്ങള്‍ കാണാം.
അതിനു ഇസ്ലാം എന്ത് പിഴച്ചു?
2.ഇത്തരം ചൂഷനങ്ങളെ പറ്റി പറയുമ്പോള്‍ അമേരിക്കയെ മാത്രം പറയരുത്.
അമേരിക്കയെ ആരെന്തു പറഞ്ഞു?
3.അറബി പെണ്ണുങ്ങള്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കും വിമാനം കയറുമ്പോള്‍ സീറ്റില്‍ ഇരിക്കുന്നതിനു മുന്പ് പര്ദ്ദ മാറ്റുന്നത് കാണാമെന്നു (കണ്ടവര്‍) പറഞ്ഞു കേട്ടിട്ടുണ്ട്. അതുപോലെ സ്വന്തം നാട്ടില്‍ കെട്ടിപ്പൊതിഞ്ഞു കൊണ്ട് നടക്കുന്ന തങ്ങളുടെ ശരീരം വിദേശത്ത് ചെന്നിറങ്ങിയാല്‍ "ദാ കണ്ടോളൂ" എന്ന് വിളിച്ചു പറയുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് അവര്‍ ധരിക്കുന്നത്.
ചേരയെ തിന്നുന്ന നാട്ടില്‍ നടുക്കഷ്ണം തിന്നണം എന്നല്ലേ? അത് കൊണ്ടായിരിക്കാം.
ഫിയോനിക്സേ അതൊക്കെ അവരുടെ ഇഷ്ടമല്ലേ, അതിനൊക്കെ ഇസ്ലാമിനെ പഴി ചാരിയിട്ടെന്തു?
Manoj മനോജ് said...


1.സ്ത്രീ ശരീരം കണ്ടാല്‍ പുരുഷന്മാരെല്ലാം തകര്ന്ന് താഴെ വീഴുമെന്ന വൃത്തികെട്ട ചിന്താഗതി ആദ്യം ദൂരെ വലിച്ചെറിയൂ.
ആ ചിന്താഗതി ആര്ക്കും ഇല്ല.

2.ഈ പറയുന്ന ഡ്രെസ്സ് കോഡുകള്‍ ഉള്ളിടത്ത് പീഡനങ്ങളൊന്നും നടക്കുന്നില്ല എന്ന് ഉറപ്പിച്ച് പറയുവാനുള്ള ധൈര്യമുണ്ടോ?
ഈ പറയുന്ന ഡ്രെസ്സ് കോഡുകള്‍ പീഡനം തടയും എന്ന് ആരും നിങ്ങളോട് പറഞ്ഞില്ലല്ലോ.

3.ഇനി ഡ്രെസ്സ് ചെറുതിട്ടിട്ടും പീഡനങ്ങള്‍ ഏല്ക്കാംത്ത രാജ്യങ്ങളും ഇല്ലേ.
ഉവ്വോ? ഏതാണപ്പാ ആ അത്ഭുത രാജ്യങ്ങള്‍?

4. ആയിരക്കണക്കിന് ബി.സി.ഇ. വര്ഷതങ്ങള്ക്ക്് മുന്പ്ു മനുവും പറഞ്ഞിട്ടുണ്ട് സ്ത്രീ പുരുഷന് കീഴ്പ്പെട്ട കഴിയണമെന്ന്.... അതേ മനസ്ഥിതിയുള്ളവര്‍ ഇന്നും വാദിക്കുന്നു!
അതേ മനസ്ഥിതിയുള്ളവര്‍ മുസ്ലിങ്ങള്‍ മാത്രമാണോ സുഹൃത്തേ? എല്ലാ സമുദായക്കാരിലും ഉണ്ട്.

ഷാജി എല്ലൂരാന്‍ said...

chithrakaran:ചിത്രകാരന്‍ said...
1.കറുത്ത ബുര്ക്കായെ വെള്ളതേച്ച് വെളുപ്പിച്ചെടുക്കാനുള്ള ശ്രമം വര്ത്ത്മാനകാലത്ത് വിഢിവിശ്വാ‍ങ്ങളുടെ സമാഹാരമായ മതങ്ങള്ക്ക് അതിജീവനത്തിന് ഒഴിച്ചുകൂടാനാകാത്ത അറ്റകുറ്റപ്പണിയായി വേണം കാണാന്‍.
അല്ല ചിത്രകാരാ, നിങ്ങളൊന്നും വിചാരിക്കും പോലല്ല കാര്യങ്ങള്‍.
ബുര്ക്ക ഒരു ഫാഷന്‍ ആയി മാറിയിരിക്കുകയാണ്. അത് അണിയുന്നതില്‍ അവള്‍ ആനന്ദം കണ്ടെത്തുകയാണ്. അമുസ്ലിമായ തന്റെ അയല്ക്കാകരിക്കോ സഹപാഠിക്കോ കഴിയാത്ത ഫാഷന്‍. അതാരും തുറന്നു പറഞ്ഞില്ല എന്നേയുള്ളൂ. ഹ ഹ ഹ. ഇത് കണ്ടു മദ്യം കുടിച്ച കുരങ്ങിനെപ്പോലാണ് നിങ്ങളടക്കം. പര്ദ്്ള ഇട്ടാല്‍ സ്വാതന്ത്ര്യം പോകുമത്രേ. വിഡ്ഢികള്‍.

2.മതത്തിനോ ഭരണകൂടത്തിനോ ദൈവത്തിനോ ജനങ്ങളുടെ വസ്ത്രധാരണത്തില്‍ കൈകടത്താന്‍ അവകാശമുണ്ടാകുന്നത് അടിമത്വ വ്യവസ്ഥിതിക്കു കീഴിലും, വര്ഗ്ഗീതയതയുടെ തിരിച്ചറിയല്‍ യൂണിഫോമിലൂടെ സമൂഹത്തെ ഭിന്നിപ്പിച്ച് അസംഘടിത ജനതയെ ചൂഷണം ചെയ്യാനുള്ള കുടില രാഷ്ട്രീയ അജണ്ടയുടെ ഭാഗമായുമാണ്.
ഇനി പോലീസിനും പട്ടാളത്തിനും മറ്റും യുണിഫോം വേണ്ടെന്നു വെക്കാം അല്ലെ ചിത്രകാരാ?

3. സ്ത്രീകളെ പര്ദ്ദ അണിയിക്കാന്‍ ദൈവത്തിന് അത്രക്ക് താല്പ്പതര്യമുണ്ടായിരുന്നെങ്കില്‍ മുസ്ലീം സ്ത്രീകളെ വവ്വാവലുകളെപ്പോലെ ജന്മന പര്ദ്ദ യുള്ളവരായി പടച്ച തമ്പുരാനുതന്നെ സൃഷ്ടിക്കാവുന്നതല്ലേയുള്ളു.
എന്കില്പിന്നെ ചിത്രകാരന്‍ എന്തിനാണ്‌ വസ്ത്രം ധരിക്കുന്നത്, പിറന്ന പടി നടന്നാല്‍ പോരെ?
4.അധികാരത്തിന്റേയും, സ്വാര്ത്ഥ്തയുടെയും, അറിവില്ലായ്മയുടെയും, വര്ഗ്ഗീളയതയുടെയും, സമൂഹ ശിഥിലീകരണത്തിന്റേയും, അക്രമത്തിന്റേയും യൂണിഫോമായ പര്ദ്ദറയുടെയും ബുര്ക്കപയുടെയും സ്ത്രീചൂഷണപാപഭാരം വെറുതെ പായാരം പിടിച്ച പാവത്താനായ ദൈവത്തിന്റെയും ചാവാളി മതത്തിന്റേയും തലയില്‍ വച്ചുകൊടുക്കണോ ? :)
എങ്കില്‍ കന്യാസ്ത്രീകളോ പള്ളീലച്ചന്മാരോ ചിത്രകാരാ?? മിമിക്രിയിലെപ്പോലെ,കാശുള്ളവന്‍ ഇട്ടാല്‍ ബര്മുരഡ,കാശില്ലാത്തവന്‍ ഇട്ടാല്‍ അണ്ടര്‍ വെയര്‍. കഷ്ടം.
പക്ഷേ, സ്വഞം അറിവായാലും അറിവില്ലായ്മയായാലും ഇങ്ങനെ നെറ്റില്‍ തുറന്നെഴുതുന്നത് തീര്ച്ചനയായും സമൂഹത്തിനു ഗുണകരമാണ്.
ചിത്രകാരന് ആശംസകള്‍ !!!

സുബൈദ, ഈ ബ്ലോഗിലേക്ക് എത്തിയത് ഇപ്പോള്‍ ആണ്, നന്നായി എഴുതുന്നുണ്ട്. അഭിനന്ദനങ്ങള്‍. ഇനിയും തുറന്നെഴുതുക.

മനു said...

സ്ത്രികളെ പുരുഷന്മാരില്‍ നിന്നും രക്ഷ പെടുത്തണം എന്നാതാണ് ലക്ഷമെങ്കില്‍ പുരുഷന്മാരെ അല്‍പ്പം നിയന്ത്രണം ഉള്ളവരാക്കി സൃഷ്ടിച്ചാല്‍ മതിയായിരുനില്ലേ ? അല്ലെങ്കില്‍ അന്യ പെണ്ണിനെ പാപിക്കുന്നവന്‍ നരകത്തില്‍ പോകും എന്ന് പറഞ്ഞു നിര്‍ത്തിയാല്‍ പോരായിരുന്നോ ? ഇതിപ്പോ എലിയെ പൊടിച്ചു ഇല്ലം ചുടുന്ന പോലുള്ള കാര്യങ്ങള്‍ ചെയ്തു വച്ചിട്ട് മനുഷ്യനെ ചുറ്റികേണ്ട കാര്യം ഉണ്ടായിരുന്നോ ?

സത്യം പറഞ്ഞാല്‍ ഫര്‍ദ അല്ലെ കുടുതല്‍ സെക്സി ???

വസീം മേലാറ്റൂര്‍ said...

ഈ വിഷയം ഒരു മത-വര്‍ഗീയ വിഷയമല്ലാതെ ഒരു ആരോഗ്യപരമായ ചര്‍ച്ചയായി എടുത്താല്‍ നല്ലത്..സ്ത്രീകളോട് മുന്‍കയ്യും മുഖവും ഒഴികെ മറക്കാന്‍ പറഞ്ഞതുപോലെത്തന്നെ പുരുഷന്മാരോട് തന്റെ ദൃഷ്ടികള്‍ താഴ്ത്തണം എന്നും ഇസ്ലാം അനുശാസിക്കുന്നുണ്ട്...മാംസളമായ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച് ഒരു ഷോ നടത്തുന്നതിനെക്കാളും നല്ലത് അവ മറക്കുന്നതല്ലേ..പര്‍ദ്ദ മാത്രമേ ധരിക്കാവൂ എന്നല്ല പ്രാദേശിക ഡ്രസ്സ് കോഡനുസരിച്ച് മുന്‍കൈയും മുഖവും ഒഴികെ മറക്കണം എന്നാ പറഞ്ഞത്..അങ്ങനെ മറച്ചിട്ടും സെക്സി ആണെന്ന് ഒരു വിശ്വസിക്കും തോന്നില്ല...

സുബൈദ said...

http://www.facebook.com/photo.php?fbid=145183832291296&set=o.157263020989724&type=1&theater

സുബൈദ said...

http://www.madhyamam.com/news/190519/120912

സുബൈദ said...

http://www.facebook.com/photo.php?fbid=379396825467199&set=o.157263020989724&type=1&theater

സുബൈദ said...

http://www.facebook.com/photo.php?fbid=379396825467199&set=o.157263020989724&type=1&theater

സുബൈദ said...

http://www.facebook.com/photo.php?fbid=268312536605694&set=o.157263020989724&type=1&theater