വര്‍ത്തമാന കേരളത്തിലെ നാസ്തിക ഭൌതിക യുക്തിവാദികളുടെ ഏകാശ്രയവും, ആശയും, ആവേശവുമായ ശ്രീ സി രവിചന്ദ്രന്‍ ഭ്രൂണഹത്യയെ ന്യായീകരിച്ചും നിസ്സാരവല്‍ക്കരിച്ചും ഇട്ട പോസ്റ്റ് കണ്ടു. ആ പോസ്റ്റിനെ മൊത്തതില്‍ വിലയിരുത്താനേ സാധിക്കൂ.
അത്രക്ക് നീട്ടിപ്പരത്തി പറഞ്ഞത് കൊണ്ട് ആ പോസ്റ്റ് നല്‍കുന്ന സന്ദേശം
മാത്രം വിലയിരുത്തുകയാണ്. ശ്രീമാന്‍ വി ആര്‍ കൃഷ്ണയ്യര്‍ നിര്‍ദ്ദേശം നല്‍കിയ, കേരള
വിമന്‍സ് കോഡ് ബില്ലിനെ സംബന്ധിച്ച പോസ്റ്റില്‍ ഈ കാര്യത്തെ കുറിച്ച കുറച്ചു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.
ഈ വിഷയത്തിലെ യുക്തിവാദി നയം, എല്ലാ കാര്യത്തിലുമെന്ന പോലെ
മനുഷ്യ വിരുദ്ധവും പ്രകൃതി വിരുദ്ധവുമാണെന്ന് തെളിയിക്കുന്ന പോസ്റ്റാണ് ശ്രീ
സി രവിചന്ദ്രന്‍റെത്.
അദ്ദേഹം ഗര്‍ഭസ്ഥ ശിശുക്കളെ കൊല്ലുന്നതിനു ന്യായീകരണമായി പറയുന്നത് അതിന് നാഡീവ്യവസ്ഥ പരിപൂര്‍ണമാവത്തത് കൊണ്ട് വേദന അനുഭവികില്ല എന്നത് മാത്രമാണ്. ഗര്‍ഭസ്ഥ ശിശു വേദന അനുഭവിക്കുന്നില്ല എന്നതിന് ഏതെങ്കിലും തെളിവ് ശ്രീ സി രവിചന്ദ്രന്‍ നല്‍കുന്നുമില്ല. എന്തെങ്കിലും കാര്യം പറയുന്നതിന് വ്യക്തമായ തെളിവ് വേണമെന്നത് അദ്ദേഹം തന്നെ മുമ്പ് വ്യക്തമാക്കിയതുമാണ്.
ശ്രീ സി രവിചന്ദ്രന്റെ ലേഖനത്തില്‍ നിന്ന്
വ്യക്തവും വസ്തുനിഷ്ടവുമായ യാതൊരു തെളിവുമില്ലാതെ വെറും ഊഹത്തെ മാത്രം അവലംബിച്ച് ഗര്‍ഭസ്ഥ ശിശുക്കള്‍ വേദനയറിയില്ലെന്നു വെറുതെ പുലമ്പുന്നു ഭൂ(ബൂ)ലോക യുക്തിവാദിയും ശാസ്ത്ര വാദിയും??!!!
ശ്രീ സി രവിചന്ദ്രനെ മനുഷ്യന്റെ ശത്രുവും പ്രകൃതി വിരുദ്ധനും യുക്തിഹീനനുമാക്കി മാറ്റിയത് നാസ്തിക ഭൌതിക യുക്തിവാദികളുടെ മത, ദൈവ വിശ്വാസ വിദ്വാശം ഒന്ന് മാത്രമാണെന്ന് വ്യക്തമാക്കുന്ന അദ്ധേഹത്തിന്റെ വരികളിലേക്ക് തന്നെ പോകാം
ഇപ്പോള്‍ ചിത്രം വ്യക്തമായല്ലോ.. മതങ്ങള്‍ ഭ്രൂണഹത്യയെ നിരുല്‍സാഹപ്പെടുത്തുന്നുണ്ട് എന്നത് കൊണ്ട് അതിലെ യുക്തിയോ ശാസ്ത്രീയതയോ ഒന്നും നോക്കാതെ വെറും ഊഹത്തെ മാത്രം പിന്‍പറ്റി ഘോരഘോരം പ്രസംഗിക്കുന്ന നാസ്തിക ഭൌതിക യുക്തിവാദികളുടെ ബൌദ്ധിക നിലവാരം ഏറെ സഹതാപമര്‍ഹിക്കുന്നു..
"പ്രായോഗികമതിയായ
ഒരാള്‍ ഗര്‍ഭഛിദ്രത്തെ അവലോകനം ചെയ്യുമ്പോള്‍ ഭ്രൂണഹത്യയില്‍ ഭ്രൂണം വേദന
അനുഭവിക്കുന്നുണ്ടോ എന്ന ചോദ്യം പരിഗണിക്കും. വേദന അനുഭവിക്കണമെങ്കില്‍
നാഡീവ്യവസ്ഥ രൂപം കൊണ്ടിരിക്കണം. നാഡീവ്യവസഥ രൂപംകൊള്ളുന്നതിന്
വളരെമുമ്പാണ് സാധാരണഗതിയില്‍ ഭ്രൂണം നീക്കംചെയ്യുന്നത്. ഇനി അഥവാ
ചെറിയതോതില്‍ വേദനയറിയാവുന്ന നാഡീവ്യവസ്ഥ ഉണ്ടെങ്കില്‍ത്തന്നെ(?) വളരെ
നേരീയ വൈഷമ്യമേ ഭ്രൂണം 'അനുഭവിക്കുന്നുള്ളു'. രണ്ടായാലും ഒരു അറവുമാട്
കശാപ്പ്ശാലയില്‍ അനുഭവിക്കുന്ന വേദനയിലും കുറവായിരിക്കുമത്. ഭ്രൂണഹത്യയുടെ
99 ശതമാനവും ആദ്യത്തെ 1-10 ആഴ്ചകളിലാണ് നടത്തപ്പെടുന്നത്.
ഗര്‍ഭസ്ഥശിശുവിന്റെ വേദനാ സംവേദിനികള്‍ ഗര്‍ഭത്തിന്റെ നാലാംഘട്ടത്തില്‍
വികസിച്ചുകഴിഞ്ഞാല്‍പോലും പുറംലോകത്തെത്താതെ ഭ്രൂണത്തിന് ഒരുതരത്തിലും
വേദനയറിയാനാവില്ലെന്ന് വാദിക്കുന്ന നിരവധി വിദഗ്ധന്‍മാരുണ്ട്. ശിശുവിന്
മാത്രമേ വേദനയറിയാനാവൂ എന്നവര്‍ പറയുന്നു. അതേസമയം അവസാനഘട്ടത്തില്‍
ഭ്രൂണത്തിന് വേദനയറിയാനാവുമെന്നും ആദ്യത്തെ 20 ആഴ്ച മുതല്‍
അറിയാനാവുമെന്നും വാദിക്കുന്നവരുമുണ്ട്. വൈദ്യശാസ്ത്രം ഇനിയും അന്ത്യവിധി
പറഞ്ഞിട്ടില്ലാത്ത ഒരു മേഖലയാണിത്. എന്നാല്‍ സാധാരണ ഗര്‍ഭഛിദ്രം നടക്കുന്ന
ആദ്യ 12 ആഴ്ചകളില്‍ ഭ്രൂണത്തിന് വേദന അറിയാനാവും എന്നാരുംതന്നെ
വാദിക്കുന്നില്ല. അതുകൊണ്ടുതന്നെ
ഭ്രൂണം വേദന സഹിക്കാനാവാതെ
നിലവിളിക്കുമെന്നൊക്കെയുള്ള വാദം യുക്തിഹീനമാണ്. ''
ശ്രീ സി രവിചന്ദ്രനെ മനുഷ്യന്റെ ശത്രുവും പ്രകൃതി വിരുദ്ധനും യുക്തിഹീനനുമാക്കി മാറ്റിയത് നാസ്തിക ഭൌതിക യുക്തിവാദികളുടെ മത, ദൈവ വിശ്വാസ വിദ്വാശം ഒന്ന് മാത്രമാണെന്ന് വ്യക്തമാക്കുന്ന അദ്ധേഹത്തിന്റെ വരികളിലേക്ക് തന്നെ പോകാം
''ഇന്ന്
ശരീരകോശങ്ങളില്‍ നിന്ന് പുതിയ തലമുറയെ ക്‌ളോണ്‍ ചെയ്‌തെടുക്കാമെന്നിരിക്കെ
ഭ്രൂണവും ജീവനും സംബന്ധിച്ച പ്രാചീന മതസങ്കല്‍പ്പങ്ങളൊക്കെ കെട്ടുകഥകളായി
പരിമിതപ്പെട്ടു. എന്നാല്‍ മതം വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് കരുതരുത്.
മനുഷ്യഭൂണങ്ങള്‍ സത്യത്തില്‍ മനുഷ്യജീവനാണ്. അതുകൊണ്ടുതന്നെ
മതമൗലികവാദികളെ സംബന്ധിച്ചിടത്തോളം ഭ്രൂണഹത്യ കൊലപാതകം തന്നെയാണ്.''
മതമൗലികവാദികളെ സംബന്ധിച്ചിടത്തോളം ഭ്രൂണഹത്യ കൊലപാതകം തന്നെയാണ്.''
ഇപ്പോള്‍ ചിത്രം വ്യക്തമായല്ലോ.. മതങ്ങള്‍ ഭ്രൂണഹത്യയെ നിരുല്‍സാഹപ്പെടുത്തുന്നുണ്ട് എന്നത് കൊണ്ട് അതിലെ യുക്തിയോ ശാസ്ത്രീയതയോ ഒന്നും നോക്കാതെ വെറും ഊഹത്തെ മാത്രം പിന്‍പറ്റി ഘോരഘോരം പ്രസംഗിക്കുന്ന നാസ്തിക ഭൌതിക യുക്തിവാദികളുടെ ബൌദ്ധിക നിലവാരം ഏറെ സഹതാപമര്‍ഹിക്കുന്നു..
ഇദ്ദേഹത്തിന്റെ വേറൊരു ആരോപണം ദയാവധത്തെ മതങ്ങള്‍ നിരുല്‍സാഹപ്പെടുത്തുന്നു എന്നതാണ്.
''ഗര്‍ഭഛിദ്രത്തിനെതിരെ ആഞ്ഞടിക്കുന്നതുപോലെ അവര്‍ ദയാവധത്തെയും(Euthnasia or
Mercy killing) എതിര്‍ക്കും. കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെ
ആസന്നമരണവും കാത്ത്, അനുനിമിഷം നരകീയമായ വേദനയില്‍ പുളഞ്ഞശത്രുക്കള്‍ക്കുപോലും കണ്ടുനില്‍ക്കാനാവാത്ത ശോചനീയ്,
മായ അവസ്ഥയില്‍
ചത്തതിനൊക്കുമേ 'ജീവിച്ചിക്കുന്ന' രോഗികളെ കൊല്ലുന്നതും കൊലപാതകമാണ്.''
ഇതിലെ അപക്വത ശ്രീ സി രവിചന്ദ്രന് മനസ്സിലായിക്കാണില്ല. ഉദാഹരണത്തിന് ഒരു രോഗി ഏറെ കഷ്ടതയനുഭവിക്കുന്നു, കണ്ടു നില്‍ക്കുന്നവര്‍ക്ക് ഏറെ സഹതാപം തോന്നുന്ന രീതിയില്‍, അങ്ങനെ ആ രോഗിയോടുള്ള അനുകമ്പ മൂത്ത് കൊല്ലാന്‍ തന്നെ തീരുമാനിച്ചു, കൊല്ലുകയും ചെയ്തു. അദ്ദേഹത്തെ കൊന്ന ശേഷം ഡോക്ടര്‍ക്ക് അദ്ദേഹത്തിന്‍റെ രോഗത്തിനുള്ള മരുന്ന എന്തെന്ന് മനസ്സിലായി. അദ്ധേഹത്തിന്റെ ജീവന്‍ തിരിച്ചു കിട്ടുമോ. അഥവാ രോഗത്തിന് മരുന്നില്ലാത്ത ഒരു രോഗമുള്ള രോഗിയെ ത്തന്നെ അങ്ങനെ കൊന്നു എന്ന് സങ്കല്പിക്കുക. അതിനു ശേഷം ആ രോഗത്തിനുള്ള മരുന്ന് കണ്ടെത്തിയാല്‍ ആ രോഗിയുടെ ജീവന്‍ തിരിച്ചു നല്‍കാനാകുമോ?? ............
ശ്രീ സി രവിചന്ദ്രന്‍ വരികള്‍ക്കിടയിലൂടെ പറഞ്ഞ ഒരു കാര്യം ഞാനാരോടും പറയുന്നില്ല
കമ്പോള വല്‍കരിച്ച ആദുരസേവന മേഖലയുടെ കച്ചവടക്കണ്ണാണ് യഥാര്‍ത്ഥത്തില്‍ രോഗിയെ ശ്രീ സി രവിചന്ദ്രന്‍ പറഞ്ഞ നാരകീയയാതനയിലേക്ക് തള്ളി വിടുന്നത്.
ഗര്‍ഭസ്ഥ ശിശുക്കളെയും രോഗാദുരരായ മനുഷ്യരെയും അറുംകൊല ചെയ്യണമെന്നു പറയാന്‍ ന്യായീകരണമായി ശ്രീ സി രവിചന്ദ്രന്‍ വധ ശിക്ഷകള്‍ നടപ്പിലാക്കുന്നതിനെ ഉദാഹരിക്കുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് ഡബ്ലിയു ബുഷ് ടെക്സാസ് ഗവര്‍ണറായിരുന്ന കാലം പ്രതിവര്‍ഷം നാല്പതില്‍ കൂടുതല്‍ വധശിക്ഷകള്‍ നടപ്പിലാക്കിയിരുന്നു എന്ന് പറയുന്നുണ്ട്. യുക്തിവാദികള്‍ ഇച്ചിക്കുന്ന രീതിയില്‍ ഭരണ ഘടനയും ഭരണവും നടക്കുന്നു എന്ന് സാക്ഷാല്‍ ശ്രീമാന്‍ കലാനാതന്‍ സാക്ഷ്യപത്രം നല്‍കിയ, ശ്രീ സി രവിചന്ദ്രന്‍ തന്നെ മതേതര ഭരണ ഘടനയെന്നു പുകഴ്ത്തുന്ന
(ഇന്ന്‍മതമൌലികവാദം കൊടുമ്പിരികൊള്ളുന്ന അമേരിക്കയിലെ ഭരണഘടനാ ശില്പികളും ആദ്യകാല ദേശീയനേതാക്കളില്‍ നല്ലൊരു വിഭാഗവും മതാതീത ആത്മീയതയുടെ (Deism) വക്താക്കളായിരുന്നു. വാസ്തവത്തില്‍ അവരില്‍ പലരും നിരീശ്വര വാദികളോ അജ്ഞെയവാദികളോ (Agnostics) ആയിരുന്നു. മതവിരുദ്ധത ഘോരപാപമായി കരുതപ്പെട്ട കാലത്ത് പോലും സ്വന്തം സംശയങ്ങള്‍ അവര്‍ തുറന്നു പറഞ്ഞു. അമേരിക്ക ഒരു ക്രിസ്തീയ രാജ്യമാണെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാല്‍ തോമസ് ജെഫേര്‍സന്റെ നേത്രത്വത്തില്‍ നിര്‍മിക്കപ്പെട്ട അമേരിക്കന്‍ ഭരണഘടന മത നിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ലോകത്തിനു മാതൃകയായിരുന്നു.) {നാസ്തികനായ ദൈവം DCB Oct2010 പേജ് 58}
ഭൌതിക വാദികള്‍ അവരുടെ മാതൃക ഭരണഘടനയെന്നു ആവേശം കൊള്ളുന്ന ഭരണഘടനയനുസരിച്ച് വധശിക്ഷ നടപ്പാക്കുന്നത് പോലും മതങ്ങളുടെ കണക്കില്‍ എഴുതാനും ശ്രീ സി രവിചന്ദ്രന്‍ ശ്രമിക്കുന്നുണ്ട്!!. മാത്രമല്ല ഇറാനിലെ ശിക്ഷകളും സൌദിയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ വരെയും ശ്രീ സി രവിചന്ദ്രന്‍ എടുത്തു പറഞ്ഞു വാചാലനായത് നാം കണ്ടതാണ്.
വധ ശിക്ഷകള്‍ ചില കുറ്റങ്ങള്‍ക്ക് ഒഴിച്ച് കൂടാത്തതാണ്. അത് നീതിയുമാണ്. ഇന്നത്തെ മലയാള പത്രങ്ങള്‍ വരെ അത്തരം വാര്‍ത്തയുമായാണിറങ്ങിയത്
ചില കുറ്റകൃത്യങ്ങള്‍ക്ക് വധ ശിക്ഷ തന്നെ നല്‍കേണ്ടതുണ്ട്. എന്നാല്‍ നേരിയ കുറ്റങ്ങള്‍ക്ക് അതിനനുസരിച്ച് ലഘുവായ ശിക്ഷയെ നല്‍കാവൂ.
എന്നാല്‍ സാധാരണ പെറ്റിക്കേസുകള്‍ക്ക് പോലും വധ ശിക്ഷ തന്നെ നടപ്പിലാക്കുന്ന ഒരു നാസ്തിക രാഷ്ട്രം ഭുമിയിലുള്ളത് നാസ്തിക ഭൌതിക യുക്തിവാദി (കു)ബുദ്ധിജീവി അറിയാത്തത് കൊണ്ടല്ല അയാള്‍ കണ്ണടച്ചിരുട്ടക്കുകയാണ്. മാത്രമല്ല അങ്ങനെ വധശിക്ഷക്കിരയാക്കുന്നവരുടെ ശരീര ഭാഗങ്ങള്‍ വെട്ടി നുറുക്കി വിറ്റു രാജ്യത്തിന്റെ ഖജനാവിലേക്ക് മുതല്‍ കൂട്ടുകയും ചെയ്യുന്നുണ്ട്. ഭുമിയിലെ ഏറ്റവും പ്രമുഖ നാസ്തിക രാഷ്ട്രം.
ഇവര്‍ പ്രധിദിനം ഇരുപതിലേറെ മനുഷ്യരെയാണ്. ഇങ്ങനെ വെട്ടിനുരുക്കുന്നത്.
ഈ വാര്‍ത്ത കണ്ടില്ലെന്നു നടിക്കുന്ന ശ്രീ സി രവിചന്ദ്രന്റെ സാമുഹ്യ ബോധം അപാരം തന്നെ.
മത, ദൈവവിശ്വാസ വിധ്വാഷവും നാസ്തിക, ഭൌതിക, യുക്തിവാദാന്ധതയും ബാധിച്ചു ബുദ്ധിയും കാഴ്ചയും മരവിച്ചു, മത, ദൈവവിശ്വാസങ്ങളെ എതിര്‍ക്കുക എന്ന ഒറ്റ ലക്ഷ്യത്തിനായുള്ള വെപ്രാളത്തില്‍ ഇവര്‍ മനുഷ്യനും പ്രകൃതിക്കും ആവാസവ്യവസ്ത്ക്കുമെതിരില്‍ ഉറഞ്ഞു തുള്ളുന്നത് കാണാന്‍ ഏറെ കൌതുകമുണ്ട്. ഇവരുടെ ദയനീയതയോര്‍ത്ത് സഹതപിക്കുകയല്ലാതെ മറ്റെന്തു ചെയ്യും.
ഗര്‍ഭസ്ഥ ശിശുക്കളെ വെട്ടി നുറുക്കി കൊല്ലുന്നതിന്റെ നേര്‍കാഴ്ച ഇവിടെ കാണാം.................. ഇങ്ങനെ വെട്ടിനുറുക്കി കശാപ്പു ചെയ്യുന്ന പൈതങ്ങളുടെ ശരീരം, (ചൈന വധശിക്ഷക്ക് വിധേയമാക്കുന്ന ശവശരീരങ്ങള്‍ വിറ്റു കാശാക്കുന്നത് പോലെ ) സൌന്ദര്യ വര്‍ദ്ദക ലേപനങ്ങളായി മാര്‍കെറ്റ് ചെയ്യുന്നു.
മനസ്സാക്ഷിയുള്ള മനുഷ്യ സ്നേഹികളെ ഈ മനുഷ്യകുലത്തിന്റെ ശത്രുക്കളെ തിരിച്ചറിയുക, കരുതിയിരിക്കുക, പ്രതികരിക്കുക.
23 comments:
പോസ്റ്റ് നല്ലത്...പക്ഷെ ഈ അക്ഷരത്തെറ്റുകള്‍ വല്ലാത്ത കല്ലുകടിയാണ്.
തലക്കെട്ടിലെ "ഭ്രൂണോപാസന" പോലും തെറ്റിയിരിക്കുന്നു.
അടുത്ത പോസ്റ്റുകളില്‍ ശ്രദ്ധിക്കും എന്ന് കരുതട്ടെ...
യുക്തിവാദികളും മതവാദികളും പരസ്പരം ചെളി വാരിയെറിയാന്‍ ശാസ്ത്രത്തെ വളച്ചൊടിക്കുന്നു.
മതഗ്രന്ഥങ്ങള്‍ പറയുന്നത് മുഴുവന്‍ ശാസ്ത്രസത്യങ്ങളാണ് എന്ന് വാദിച്ച് പോട്ടന്മാരാക്കുന്ന ദൈവ വിശ്വാസികളും...ശാസ്ത്രീയമായി തെളിവില്ലാതെ വാദമുഖങ്ങള്‍ നിരത്തുന്ന നാസ്തികരും തമ്മില്‍ വല്യ വ്യത്യാസം ഒന്നുമില്ല.
ചില കാര്യങ്ങള്‍ എങ്കിലും പരസ്പ്പരം അന്ഗീകരിച്ച്ചേ മതിയാവു.
വിശ്വാസികളില്‍ നിന്ന് അത് പ്രതീക്ഷിക്ക വയ്യ. യുക്തിവാദികള്‍ കുറച്ച് കൂടി സമൂഹബോധം ഉള്ളവരാവേണ്ടിയിരിക്കുന്നു.
ഭ്രൂണഹത്യയെ അന്ധമായി എതിര്‍ക്കുന്നതിനോദ് യോജിക്കുന്നില്ല..എങ്കിലും അതിലെ മാനുഷികത ചിന്തിക്കേണ്ടിയിരിക്കുന്നു.
ഗര്‍ഭനിരോധനം ഫലവത്തായി നടപ്പാക്കാന്‍ ആയാല്‍ ഭ്രൂണത്തെ കൊല്ലുന്നത് ഒഴിവാക്കാമല്ലോ. ക്രൈസ്തവര്‍ ഇപ്പോഴും തുടരുന്ന കൃത്രിമ ഗര്ഭനിരോധനത്തിനു എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിമര്‍ശിക്കുകയാണ് വേണ്ടത്, ആദ്യം.
സുബൈദയുടെ പോസ്റ്റുകളും കമന്റുകളും വായിക്കണമെന്നുണ്ട്. പക്ഷേ ഷാരോണ്‍ പറഞ്ഞതുപോലെ അക്ഷരത്തെറ്റുകള്‍ അണ്‍സഹിക്കബ്ള്‍ ആണ്. മലയാളത്തില്‍ തെറ്റുകൂടാതെ എഴുതാന്‍(ടൈപ്പ് ചെയ്യാനറിയില്ലെങ്കില്‍) മറ്റാരുടെയെങ്കിലും സഹായം തേടൂ. അല്ലാതെ വായനക്കാരെ ഇങ്ങനെ ശിക്ഷിക്കല്ലേ.
കേരളത്തിലെ നാസ്തികരുടെ ആശയും ആവേശവുമായ Prof.രവിചന്ദ്രനെ പുഷ്പം പോലെ ഉള്ളം കയ്യിലിട്ട് അമ്മാനമാടി തകര്‍ത്തു നാമവശേഷമാക്കി കളഞ്ഞിരിക്കുന്നു സുബൈദ. സൂപ്പര്‍ ഡ്യൂപ്പര്‍ പോസ്റ്റ്. ഇത്രയും കഴിവ് സുബൈദയ്ക്കുണ്ടെന്ന് കരുതിയിരുന്നില്ല. ഏറ്റവും പെരുത്തിഷ്ടമായത് ആ തുണി പറിച്ച് മുഖത്ത് കെട്ടികൊണ്ടുള്ള അടിയാണ്. വീണ്ടും ഇതുപോലെ ചറപറാ പോസ്റ്റിടുക. നാലളറിയട്ടെ സുബൈദയുടെ മഹത്വം.
ജബ്ബാര്‍ മാഷ് 95 ശതമാനവും താന്‍ ജനിച്ച വളര്‍ന്ന സമുദായത്തിനെതിരെ വെറും മണ്ടനായി തൂലിക ചലിപ്പിച്ചപ്പോള്‍
ശ്രീ രവിചന്ദ്രന്‍ താന്‍ ജനിച്ചു വളര്‍ന്ന സമുദായത്തിനെതിരെ 'കമ' ഉച്ചരിക്കാന്‍ ഭയപ്പെടുന്നു.
"ആര്‍ എസ് എസു കാരനും നാസ്ഥികനാകാം" എന്ന് ഇവിടെ വായിക്കാം
http://singularityon.blogspot.com/2011/05/blog-post.html
സ്വാഭാവികമായും അദ്ദേഹം ആരോടപ്പം , ആര്‍ക്കുവേണ്ടി എന്ന് വായനക്കാര്‍ മനസ്സിലാക്കിയിട്ടുണ്ടങ്കില്‍
അത് അദ്ദേഹം തന്നെ യാഥാര്‍ത്യമാക്കികൊണ്ടിരിക്കുന്നു.
തൊടുന്നതെല്ലാം "കൊളമാക്കുവാന്‍" മാത്രം "വിവരം" പ്രൊഫസര്‍ക്കുണ്ട്. ശ്രീകല ടീച്ചറുടെ നിലവാരമുള്ള അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു "നാസ്തിക സെല്‍" എസ് എസ് നു വേണ്ടി പ്രവര്‍ത്തിച്ചാല്‍ ആരും അതിശയിക്കില്ല.
സുബൈദ വിടാതെ പിന്തുടരുക, എല്ലാ ഭാവുകങ്ങളും നേരുന്നു.
ശ്രീകലക്ക് പകരമായി "ശശികല" എന്ന് വായിക്കുക.
@ ഷാരോണ്‍, അനോണി നന്ദി
അക്ഷരത്തെറ്റുകള്‍ വരാതെ പരമാവധി ശ്രദ്ധിക്കാം
വായനയില്‍ വലിയ കല്ലുകടിയാവും അതെന്ന്‍ മനസ്സിലാക്കുന്നു.
Google Transliteration ഉപയോഗിച്ച മാത്രമേ മലയാളം ടൈപ്പിംഗ് അറിയൂ
വേറെ മാര്‍ഗ്ഗങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാം
നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം ഇനിയും പ്രതീക്ഷിക്കുകയും ചെയ്യുന്നു.
@ഷാരോണ്‍
''യുക്തിവാദികളും മതവാദികളും പരസ്പരം ചെളി വാരിയെറിയാന്‍ ശാസ്ത്രത്തെ വളച്ചൊടിക്കുന്നു.
മതഗ്രന്ഥങ്ങള്‍ പറയുന്നത് മുഴുവന്‍ ശാസ്ത്രസത്യങ്ങളാണ് എന്ന് വാദിച്ച് പോട്ടന്മാരാക്കുന്ന ദൈവ വിശ്വാസികളും...ശാസ്ത്രീയമായി തെളിവില്ലാതെ വാദമുഖങ്ങള്‍ നിരത്തുന്ന നാസ്തികരും തമ്മില്‍ വല്യ വ്യത്യാസം ഒന്നുമില്ല.''
ഏറെ മത വിശ്വാസികളുടെയും മൂഡ ധാരണ വേദഗ്രന്ഥം എല്ലാ ശാസ്ത്രീയ വസ്തുതകളും വിശദീകരിച്ചിരിക്കുന്നു എന്നാണ്.
അത്തരം ധാരണ വച്ച് പുലര്‍ത്തുന്നവരെ ശരി ബോധ്യപ്പെടുത്താന്‍ ഏറെ പണിയുമാണ്.
അതിലും കഷ്ടമാണ് നാസ്ഥികരുടെ അവസ്ഥ!! തികച്ചും അശാസ്ത്രീയമായ കാര്യങ്ങള്‍ ശാസ്ത്രമെന്ന ലേബലൊട്ടിച്ചു മാര്‍കറ്റ്
ചെയ്യാന്‍ ഒട്ടും മനസ്സാക്ഷിക്കുത്തില്ലാത്ത വിഭാഗമാണ്. നാസ്തിക ഭൌതിക യുക്തിവാദികള്‍.
''ചില കാര്യങ്ങള്‍ എങ്കിലും പരസ്പ്പരം അന്ഗീകരിച്ച്ചേ മതിയാവു.
വിശ്വാസികളില്‍ നിന്ന് അത് പ്രതീക്ഷിക്ക വയ്യ. യുക്തിവാദികള്‍ കുറച്ച് കൂടി സമൂഹബോധം ഉള്ളവരാവേണ്ടിയിരിക്കുന്നു.''
ഈ പ്രസ്താവന ചില തെറ്റിദ്ധാരണകളുടെ പ്രതിഫലനമാണ്.
ഇവിടെ മഹാഭൂരിപക്ഷം മത വിശ്വാസികളാണ്. ബൂലോകത്തും പുറത്തും. എന്നാല്‍ യുക്തിവാദവും നാസ്തികതയും ഗൌരവമായി കാണുകയും വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്ന വിശ്വാസികള്‍ വളരെ പരിമിതമാണ്. തിരിച്ചു എല്ലാ നാസ്തിക ഭൌതിക യുക്തിവാദികളുടെയും ആദ്യ അജണ്ട മതത്തെ എതിര്‍ക്കുക എന്നത് മാത്രമാണ്.
മതം പറയുന്നതിനെ എതിര്‍ക്കാന്‍ വേണ്ടിമാത്രം എന്ത് മനുഷ്യാവകാശ വിരുദ്ധ, പകൃതിവിരുദ്ധ കാര്യങ്ങളും ന്യായീകരിക്കുന്ന ദുരവസ്തയിലേക്ക് അവര്‍ അധപതിചിരിക്കുന്നു. ഉദാഹരണത്തിന് ഗര്‍ഭചിദ്രവും, സ്വവര്‍ഗ്ഗ രതിയും
@വിവേക്
നന്ദി
നല്ല പോസ്റ്റ്. രവി ചന്ദ്രനുള്ളത് ശരിക്കും കൊടുത്തു. ഭ്രൂണ ഹത്യയെന്ന കൊടും ക്രൂരതയെ ഞാന്‍ ഒരു കഥയിലൂടെ അവതരിപ്പിച്ചിരുന്നു. അത് ഇവിടെ വായിക്കാം.
ഹ ഹ വേദനയില്ലെങ്കില്‍ ഒരാളെ കൊല്ലാമോ.....? അങ്ങനെയെങ്കില്‍ പ്രത്യേക ഉല്‍പാദനക്ഷമതയില്ലാത്ത ഭൂമിക്ക് ഭാരമായി നില്‍ക്കുന്ന ശ്രീ രവിചന്ദ്രനെ വേദനാ സംഹാരി കുത്തിവെച്ച് ഞാന്‍ കൊല്ലട്ടെയോ മിസ്റ്റര്‍ കൃഷ്ണയ്യര്‍ ആന്‍ഡ് രവിചന്ദ്രന്‍.....? പ്രായം കൂടുന്നതിനു അനുസരിച്ച് ബ്രെയിനിലെ സെല്ലുകളുടെ ക്ഷമത കുറഞ്ഞ് ബുദ്ധിയും യുക്തിയും കുറഞ്ഞ് വരുന്നത് ഞങ്ങള്‍ അങ്ങ് ക്ഷമിച്ചോളം മാന്യ യുക്തിവാദികളെ.....
ഈ പ്രപഞ്ചത്തിലെ കടുകുമണി വലിപ്പത്തിലുള്ള ഭൂമിയിലെ ജീവിയായ മനുഷ്യന്റെ അല്‍പ്പം തലച്ചോര്‍
ഉപയോഗിച്ച് ശാസ്ത്രീയ നിഗമനങ്ങളെന്ന പേരില്‍ കണ്ടെത്തുന്ന വസ്തുതകളില്‍ നിന്നും എത്രയോ അകലത്തായിരിക്കും പ്രപഞ്ച സത്യങ്ങള്‍.
സൂര്യന്‍ ഭൂമിയെ ചുറ്റുന്നു എന്ന പണ്ടത്തെ ശാസ്ത്രീയ നിഗമനം പിന്നീട് ഭൂമി സൂര്യനെ ചുറ്റുന്നു എന്ന് മാറിയത് പോലെ ശാസ്ത്രീയ നിഗമനങ്ങള്‍ മാറിക്കൊണ്ടേ ഇരിക്കുന്നു. ഒന്നും ഉറപ്പിച്ച് പറയാതിരിക്കുന്നതാണ് ഭേദം. ഉറപ്പ് പറയാനാവാത്ത അജ്ഞാതമായ വിഷയങ്ങളില്‍ “ആയിരിക്കാം“ എന്ന് പറയാനല്ലാതെ “അത് തന്നെ” എന്ന് ഉറപ്പ് പറയുന്നവന്‍ ബുദ്ധിമാന്‍ ആയിരിക്കില്ല.
നാഡീ വ്യവസ്ഥ ഉണ്ടെങ്കില്‍ മാത്രമേ വേദന അറിയൂ എന്ന് വിശ്വസിക്കുന്നവരോട് ആ വ്യവസ്ഥ ഇല്ലാതെ വേദന അനുഭവിച്ചേക്കാം എന്ന് പറയാതിരിക്കുന്നതാണ് ഉത്തമം.ഉറക്കത്തില്‍ കത്തി കൊണ്ട് ശരീരം മുറിഞ്ഞു എന്ന് സ്വപ്നം കാണുന്നവന് യഥാര്‍ത്ഥത്തില്‍ വേദനിച്ചത് പോലുള്ള അനുഭവം ഉണ്ടായതിനു ഏത് നാഡിയാണാവോ ഉപയോഗിച്ചത്.ഇതൊരു വിഡ്ഡിത്തരം നിറഞ്ഞ ഉദാഹരണമാണെങ്കിലും വിഡ്ഡിത്തരത്തിനു വിഡ്ഡിത്തരമല്ലേ മനസിലാകൂ.
ബ്രദര്‍ ശുകൂര്‍
താങ്കളുടെ കഥയല്ല ഗര്‍ഭസ്ഥ ശിശുവിനെ കൊന്നതിനെ കുറിച്ചുള്ള വിവരണവും കമന്റുകളും വായിച്ചു.....
ഏറെ നൊമ്പരപ്പെടുത്തുന്ന പോസ്റ്റ് ഗൌരവ തരമായ വിഷയം കഥാ രൂപത്തില്‍ അവതരിപ്പിച്ചു ഏറെ നന്നായി ....................... അതിലേറെ ഇഷ്ടപ്പെട്ടു എല്ലാ കമന്റുകളും ജനപക്ഷത്തു നിന്നുള്ളതായി എല്ലാവര്‍ക്കും ആശംസകള്‍.
@അന്‍സാര്‍ അലി
താങ്കളുടെ കമന്റില്‍ സൂചിപ്പിച്ച കാര്യം എന്റെ പോസ്റ്റിലും പ്രതിപാതിച്ചിരുന്നു ആ ഭാഗം പുനര്‍വായനക്ക് ചേര്‍ക്കുന്നു.
ശ്രീ കൃഷ്ണയ്യര്‍ ഗര്‍ഭസ്ഥ ശിശുക്കളെ കൊല്ലാനുള്ള സൗകര്യം സൌജന്യവും സര്‍വ വ്യപകവുമാക്കണമെന്നു അദ്ധേഹത്തിന്റെ പ്രായാധിക്യത്താലുള്ള ബുദ്ധിമാന്ദ്യം കാരണം നിര്‍ദ്ദേശിച്ചു. (അദ്ദേഹത്തിനു ഊര്‍ജ്ജസ്വലമായ ബുദ്ധിയുണ്ടായിരുന്ന കാലത്തെ സാഹചര്യത്തില്‍ നിന്ന് വര്‍ത്തമാനകാല സാഹചര്യങ്ങള്‍ വിലയിരുത്താനുള്ള ബൌദ്ധിക ശേഷിയില്ലായ്മ കൊണ്ടാണല്ലോ ഇത്തരം പൈശാചിക നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്) അത് കൊണ്ട്, അദ്ദേഹത്തെ കൊണ്ട് സമൂഹത്തിനു യാതൊരു നിര്‍മാണാത്മക ഗുണവും ലഭിക്കുന്നില്ല എന്ന് മനസ്സിലാക്കി ആരെങ്കിലും ശ്രീ കൃഷ്ണയ്യര്‍ ദയാവധം അര്‍ഹിക്കുന്നു എന്ന് പ്രസ്താവിച്ചു അത് നടപ്പ്ലാക്കാന്‍ തീരുമാനിച്ചു നടപ്പിലാക്കി എന്നിരിക്കട്ടെ. അതിനു ശേഷം ഇത്തരം മാനസിക പ്രശ്നങ്ങള്‍ക്കുള്ള ചികിത്സ കണ്ടെത്തിയാല്‍ ശ്രീ കൃഷ്ണയ്യരുടെ ജീവന്‍ തിരിച്ചു നല്‍കാന്‍ ദയാവധം വിധിച്ചവര്‍ക്ക് സാധിക്കുമോ?...
@ ഷെരീഫ്
താങ്കളുടേത് വിഡ്ഢിത്തം നിറഞ്ഞ ഉദാഹരണമല്ല ജനപക്ഷത്ത് നിന്നുള്ള പ്രതികരണം
പ്രതികരിച്ച എല്ലാവര്ക്കും നന്ദി
പോസ്റ്റു വായിച്ചു. ചർച്ചയ്ക്കില്ല. വിവരമില്ലാഞ്ഞിട്ടാണ്.
വായിച്ചറിയുന്നു.
Shukoor said...
നല്ല പോസ്റ്റ്. രവി ചന്ദ്രനുള്ളത് ശരിക്കും കൊടുത്തു>>
രവിചന്ദ്രനെ പിച്ചൂച്ചീന്തി ദൂരെയറിഞ്ഞു കളഞ്ഞല്ലോ സുബൈദ?! ഇത്തിരി കൂടി ദയ ആകാമായിരുന്നു. അതിയാനിനി എങ്ങനെ നാട്ടുകാരുടെ മുഖത്ത് നോക്കൂം?? സുബൈദ ഇംഗഌഷില്‍ കൂടി എഴുതണം. മഹത്വം ലോകം മുഴന്‍ അറിയണം. കേരളീയര്‍ക്കാകമാനം താങ്കളൊരു അഭിമാനമാണ്.ഇത്രയും പ്രതിഭാധനനായ ഒരാള്‍ ബൂലോകത്ത് നടാടെയാണെന്ന് തോന്നുന്നു.
"ഇ.എ.സജിം തട്ടത്തുമല said...
പോസ്റ്റു വായിച്ചു. ചർച്ചയ്ക്കില്ല. വിവരമില്ലാഞ്ഞിട്ടാണ്."
സജീം ഈ മാനുഷിക പ്രശ്നത്തെ കുറിച്ച് താങ്കള്‍ക്ക് വിവരമില്ല എന്ന പ്രസ്താവന താങ്കള്‍ക്ക് നേരെ കൊഞ്ഞനം കുത്തുന്നു. താങ്കളുടെ പ്രൊഫൈലില്‍ താങ്കള്‍ സ്വയം പരിചയപ്പെടുത്തുന്നതിങ്ങനെ
"Introduction
തിരുവനനന്തപുരം ഭാഗത്തുള്ള ഒരു സാധാരണക്കാരൻ; ഒരു മാനവികതാവാദി!"
മാനവികതാവാദി എന്ന് സ്വയം അവകാശവാദമുന്നയിക്കുന്ന താങ്കള്‍ക്ക് കേരളത്തിലേറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു മനുഷ്യാവകാശ പ്രശ്നത്തെ കുറിച്ച് വിവരമില്ലെങ്കില്‍ താങ്കളുടെ ആ പൊള്ളയായ അവകാശ വാദം പിന്‍വലിക്കുക.
താങ്കളെ വരികള്‍ക്കിടയില്‍ വായിച്ചാല്‍ താങ്കളുടെ പൂച്ച പുറത്താവുന്നത് വ്യക്തമായി കാണാം.
"ശ്രീ കൃഷ്ണയ്യര്‍ ഗര്‍ഭസ്ഥ ശിശുക്കളെ കൊല്ലാനുള്ള സൗകര്യം സൌജന്യവും സര്‍വ
വ്യപകവുമാക്കണമെന്നു അദ്ധേഹത്തിന്റെ പ്രായാധിക്യത്താലുള്ള ബുദ്ധിമാന്ദ്യം കാരണം നിര്‍ദ്ദേശിച്ചു."
കൃഷ്ണയ്യര്‍ ഒറ്റക്കെടുത്ത തീരുമാനം ആണോ അത്. അതൊരു കമ്മറ്റി തീരുമാനം അല്ലേ?
പ്രായാധിക്യത്താലുള്ള ബുദ്ധിമാന്ധ്യം എന്നൊക്കെ എഴുതും മുന്‍പ് കുറച്ച് കൂടി ആലോചിക്കുന്നത് നല്ലതായിരിക്കും.
അത് വ്യക്തിപരമായ ആരോപണം ആണ്. (മാനഷ്ടക്കേസിനു വകുപ്പ് കാണാന്‍ ഇടായുണ്ട്!)
കൂടാതെ കൃഷ്ണയ്യരെ ആ കമ്മറ്റിയില്‍ ചേര്‍ത്തവരുള്‍പ്പെടെയുള്ള ഒട്ടനവധിപേരെയാണ് സുബൈദ ചോദ്യം ചെയ്യുന്നത്.
പ്രായാധിക്യം കൊണ്ട് ബുദ്ധിമാന്ദ്യം വന്ന ഒരാളെ ഇത്തരം സ്ഥാനത്ത് ഇരുത്തിയവരെകുറിച്ചു കൂടി ആലോചിക്കേണ്ടി വരും.
ആദ്യ വാചകത്തിലെ വിശേഷണം തന്നെ അബദ്ധമാണല്ലോ. ആരെയെങ്കിലും ഏകാശ്രയമായി കണ്ട് തീരുമാനം എടുക്കുന്നരാണ്
തങ്ങള്‍ എന്ന് യുക്തിവാദികള്‍ സമ്മതിച്ച് തരാന്‍ വഴിയില്ല.
"ഈ വിഷയത്തിലെ യുക്തിവാദി നയം, എല്ലാ കാര്യത്തിലുമെന്ന പോലെ മനുഷ്യ വിരുദ്ധവും പ്രകൃതി
വിരുദ്ധവുമാണെന്ന് തെളിയിക്കുന്ന പോസ്റ്റാണ് ശ്രീ സി രവിചന്ദ്രന്‍റെത്."
യുക്തിവാദി നയം പ്രകൃതിവിരുദ്ധം ആണെന്ന് കുറിച്ച് കണ്ടു. അതെങ്ങനെ എന്ന് പറഞ്ഞു കണ്ടില്ല. പ്രകൃതി വിരുദ്ധം എന്നത് കൊണ്ട്
എന്താണ് സുദൈദ അര്‍ഥമാക്കുന്നത്? മനുഷ്യ വിരുദ്ധം എന്നതും വിശദീകരണം വേണ്ട പ്രയോഗമാണ്.
രവി ചന്ദ്രന്‍ ഭ്രൂണത്തിന്റെ വേദനയെപ്പറ്റി പറയുന്നത് അയാളുടേ അറിവിലുള്ള കാര്യങ്ങള്‍ വച്ചിട്ടാകണം. അയാളുടെ വാദത്തെ ഇങ്ങനെ ചുരുക്കാം.
"1.വേദന അനുഭവിക്കാന്‍ നാഡീവ്യവസ്ഥ രൂപം കൊണ്ടിരിക്കണം.
2.ഭ്രൂണത്തിന്റെ ആദ്യകാലങ്ങളില്‍ നാഡീവ്യവസ്ഥ രൂപം കൊണ്ടിട്ടില്ല.
അതുകൊണ്ട് ആ കാലത്ത് അതിനു വേദന അറിയാന്‍ കഴിയില്ല." വസ്തുതകളുടെ ബലമുള്ള വാദം തന്നെ ആണ്.
മറിച്ച് സുബൈദ ഈ എഴുതിയിരിക്കുന്നതാണ് വെറും പുലമ്പല്‍ ആയിപ്പോയത്.
"വ്യക്തവും വസ്തുനിഷ്ടവുമായ യാതൊരു തെളിവുമില്ലാതെ വെറും ഊഹത്തെ മാത്രം അവലംബിച്ച് ഗര്‍ഭസ്ഥ ശിശുക്കള്‍ വേദനയറിയില്ലെന്നു
വെറുതെ പുലമ്പുന്നു ഭൂ(ബൂ)ലോക യുക്തിവാദിയും ശാസ്ത്ര വാദിയും??!!!"സുബൈദയുടേ എതിര്‍വാദത്തിന്റെ തെളിവുകള്‍ എന്താണ്.
നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത് 1, 2 എന്നീ പ്രസ്താവനകളില്‍ ഒരെണ്ണമെങ്കിലും തെറ്റെന്ന് കാണിക്കുകയാണ്. അങ്ങനായാല്‍ പോലും,
നിഗമനങ്ങളിലേക്കെത്താന്‍ കാരണങ്ങള്‍ നിരത്തുക എന്ന സാമാന്യ രീതി രവി ചന്ദ്രന്റെ വാദത്തില്‍ ഉണ്ട്. സുബൈദയുടേ വാദങ്ങള്‍
ഇത്തരത്തില്‍ ഒന്നു പരിശോധിച്ച് നോക്കുക.
വാദങ്ങളില്‍ സൂക്ഷ്മതയും കൃത്യതയും സുബദയ്ക്ക് സാധ്യമാകട്ടെ എന്ന ആശംസകളോടെ
@അനോണി,
അതെയതെ, കണ്ണില്‍ ചോരയില്ലാത്ത ചെയ്ത്തായിപ്പോയി!! ഇത്രയും വിവരവും ജ്ഞാനവും പ്രതിഭയുമുള്ള ഒരാള്‍ മലയാളലോകത്തില്ലെന്ന് മാത്രമല്ല അങ്ങനെയൊരാല്‍ അടുത്ത് 20 വര്‍ഷത്തേക്ക് വരാനുമിടയില്ല. ഇന്‍ഷ അള്ള അതിനുശേഷം ആരെങ്കിലും വന്നാലായി. പണ്ട് ഇതേ wave length ഉള്ള അബ്ദുള്‍ഖാദര്‍ EK എന്നൊരു ടൈ കെട്ടിയ ബ് ളോഗറുണ്ടായിരുന്നു. ഇപ്പോള്‍ അധികം കാണാനില്ല. സുബൈദേന്റെ ഏജില്‍ ജീവിച്ചിരിക്കേണ്ടി വന്നതാണ് രവിചന്ദ്രനും നിരീശ്വരവാദികളും ചെയ്ത ഏക തെറ്റ്. അല്ലെങ്കില്‍ ആ പാവങ്ങള്‍ എങ്ങനെയെങ്കിലും പിഴച്ചുപോയേനെ. ഇനിയിപ്പം പറഞ്ഞിട്ട് കാര്യമില്ല. സുബൈദാ, ഈ പ്രോഡക്‌റ്റൊക്കെ രവിചന്ദ്രന്റെ ബ്‌ളോഗിലും ലിങ്കിടണം. ഒരുപക്ഷെ താങ്കളിങ്ങനെ പൊളിച്ചടുക്കുന്നത് അദ്ദേഹം അറിയുന്നുണ്ടാവില്ല. അറിഞ്ഞാലും ഒന്നും ചെയ്യാനാവില്ലെന്നത് വേറെ കാര്യം. ജയ് സുബൈദ
@ഇഗ്ലോയ്
താങ്കളുടെ പ്രതികരണം കണ്ടു. പ്രതികരണത്തിന് നന്ദി. അവയിലെ താങ്കളുടെ വിലയിരുത്തലുകളെ പരിശോദിക്കാം..
ആദ്യത്തെ ഭാഗത്തിന് എന്റെ ഈ പോസ്റ്റ് വായിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാവും
ഈ നിര്‍ദ്ദേശങ്ങള്‍ കൃഷ്ണയ്യര്‍ ഒറ്റക്ക് നല്‍കിയതല്ല എന്നും ആ കമ്മറ്റിയിലെ അംഗങ്ങള്‍ക്കും അവരെ ചുമതലപ്പെടുത്തിയ സര്‍ക്കാരിനും ഈ പൈശാചിക, മനുഷ്യത്വവിരുദ്ധ നിര്‍ദ്ദേശങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധ്യമല്ലെന്നും ആ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ ഈ വിഷയം ഒരു ഉദാഹരണമായി മാത്രം കൊടുത്തതാണ്.
ഒരു വ്യക്തി മനുഷ്യത്വ വിരുദ്ധമായ നിലപാടെടുത്താല്‍ അയാളെ വ്യക്തിപരമായി തന്നെ വിമര്‍ശിക്കേണ്ടി വരും... അത് സ്വാഭാവികം മാത്രമാണ്.
താങ്കള്‍ കോപി ചെയ്ത എന്റെ പോസ്റ്റിലെ ആ ഭാഗം അതിന്റെ മുന്‍ പാരഗ്രാഫിന്റെ തുടര്‍ച്ചയാണ്. അവ ഒരുമിച്ചു വായിച്ചാലെ അതിന്റെ ആശയം പൂര്‍ണമാകൂ
അടുത്തത് യുക്തിവാദികള്‍ പ്രകൃതി വിരുദ്ധരാണെന്ന് പറഞ്ഞതെന്ത് കൊണ്ടെന്നു വ്യക്തമാക്കിയില്ല എന്നതാണല്ലോ. എന്റെ ഈ പോസ്റ്റ് അക്കാര്യം വിശദമായി ചര്‍ച്ച ചെയ്തിട്ടില്ല. പക്ഷെ മുന്‍ പോസ്റ്റിലെ കമന്റില്‍ അലിചെമ്മാട് ഇട്ട ഈ ലിങ്കില്‍ അക്കാര്യം വളരെ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.
എങ്കിലും സംക്ഷിപ്തമായി പറയാം.
പ്രകൃതിയില്‍ ഏതൊരു സസ്യവര്‍ഗ്ഗവും ജന്തുവര്‍ഗ്ഗവും അവയുടെ തലമുറകളുടെ വ്യാപനത്തിന് ആവുന്നതെല്ലാം ചെയ്യും അത് പ്രകൃതിയുടെയു ആവാസ വ്യവസ്ഥയുടെയും ഭാഗമാണ്. ആ പ്രകൃതിയുടെയും ആവാസ വ്യവസ്ഥയുടെയും ഭാഗമായ മനുഷ്യന് മാത്രം ജനിക്കാനവകാശം നല്‍കേണ്ടതില്ല എന്ന് നിര്‍ലജ്ജം പുലമ്പുന്ന യുക്തിവാദി പ്രകൃതി വിരുദ്ധനും മനുഷ്യകുലത്തിന്‍റെ ശത്രുവുമാല്ലാതെ മറ്റെന്താണ്.
അടുത്തത് ഗര്‍ഭസ്ഥ ശിശു വേദനയനുഭവിക്കില്ല എന്നുള്ള ശ്രീ സി രവിചന്ദ്രന്‍റെ പ്രസ്താവന ഊഹം മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയതിനു വേദനയനുഭവിക്കും എന്നതിന് തെളിവുണ്ടോ എന്ന മറുചോദ്യമാണ്. ആ മറുചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ല
താങ്കളുടെ ഈ ബാലിഷമായ കണ്ടുപിടുത്തത്തിന് അസ്കറലിയുടെ സരസമായ കമന്റ് മറുപടി നല്‍കുന്നു.
എങ്കിലും അല്പം അതും ചര്‍ച്ച ചെയ്യാം.... ശ്രീ സി രവിചന്ദ്രനടക്കം സകലമാന യുക്തിവാദികളും തങ്ങള്‍ ശാസ്ത്രത്തിന്റെ അപ്പോസ്തലരാണെന്നാണ് അവകാശപ്പെടാറുള്ളത്. മാത്രമല്ല ശ്രീ സി രവിചന്ദ്രന്‍റെ ഈ പോസ്റ്റിന്റെ സന്ദേശം തന്നെ ആരെന്ത് പറഞ്ഞാലും അതിനു തെളിവ് നല്‍കിയാലേ സ്വീകരിക്കാവൂ എന്നാണ് ശ്രീ സി രവിചന്ദ്രന്‍ തന്നെ, അദ്ധേഹത്തിന്റെ ഗുരു ഡോക്കിന്‍സിന്റെ വരികളിലൂടെ സമര്‍ത്തിക്കുന്നത്. അത് കൊണ്ട് തന്നെയാണ് ഞാനും അദ്ധേഹത്തിന്റെ പ്രസ്താവനക്ക് തെളിവ് സമര്‍തിച്ചില്ല എന്ന് സൂചിപ്പിച്ചത്.
ശ്രീ സി രവിചന്ദ്രന്‍ തന്നെ പറയട്ടെ
'' 'അടുത്തപ്രാവശ്യം ഒരു കാര്യം ശരിയാണെന്ന് ആരെങ്കിലും നിന്നോടു പറയുകയാണെങ്കില്‍ അതിനെന്ത് തെളിവാണുള്ളതെന്ന് എന്തുകൊണ്ടു ചോദിച്ചുകൂടാ? ഇനി അവര്‍ക്ക് തൃപ്തികരമായ ഒരുത്തരം നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെയവര്‍ പറയുന്നവ വിശ്വസിക്കുന്നതിന് മുമ്പ് നീ സസൂക്ഷ്മം ചിന്തിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു''' എന്നു പറഞ്ഞുകൊണ്ടാണ് ഡോക്കിന്‍സ് 2006 സെപ്റ്റംബര്‍ 10 തീയതിയിലെ ഈ കത്ത് അവസാനിപ്പിക്കുന്നത്:''
ഗര്‍ഭത്തിലിരിക്കുന്ന മനുഷ്യന്‍ വേദനയനുഭവിക്കുമോ ഇല്ലയോ എന്നത് അയാളെ വെട്ടിനുറുക്കി ഇഞ്ചിഞ്ചായി കൊന്നു ആ മൃതദേഹം കുത്തകകളുടെ കച്ചവട ചരക്കാക്കാന്‍ നല്‍കുന്നതിനുള്ള മാനദണ്ടമാണോ?!..
അനോണികുട്ടന്‍ കത്തിക്കയറുന്നല്ലോ!!
സാരല്യ ആളുകള്‍ തിരിച്ചറിഞ്ഞാലുള്ള ബേജാര്‍ കൊണ്ടാകും മുഖത്ത് മുണ്ടിട്ടു നടന്നു അനോണിത്തരം കാട്ടുന്നത്.
എന്നാലും അനോണിക്കുട്ടന്‍ പറഞ്ഞതിലും കാര്യമുണ്ട് അതിങ്ങനെ വായിക്കാം
"സുബൈദേന്റെ ഏജില്‍ ജീവിച്ചിരിക്കേണ്ടി വന്നതാണ് രവിചന്ദ്രനും നിരീശ്വരവാദികളും ചെയ്ത ഏക തെറ്റ്. "
]തീര്‍ച്ചയായും അനോണി പറഞ്ഞത് പരമ സത്യം. ഇവര്‍ ന്യൂട്ടന്‍ യുഗത്തിനു മുമ്പ് ജീവിക്കെണ്ടവര്‍ തന്നെ
പക്ഷെ അവര്‍ ഈ വര്‍ത്തമാന കാലത്താണല്ലോ ജീവിച്ചു കൊണ്ടിരിക്കുന്നത്. കഷ്ടമെന്നല്ലാതെന്തു പറയാന്‍.
ഏയ് തമാശിച്ചതൊന്നുമല്ല കേട്ടോ. ആ വെവരവും വെനയോം കണ്ട് അറിയാതെ പറഞ്ഞുപോയതാ. സുബൈദയ്ക്ക് സ്വന്തം വലുപ്പം അറിയാത്തതുകൊണ്ടാ ഈ സംശയമൊക്കെ. സാക്ഷാല്‍ കണ്ടകന്‍ ഹുസൈന് പോലും സാധിക്കാത്ത കാര്യമല്ലേ സുബൈദ ചെയ്തിരിക്കുന്നത്. ഇക്കണക്കിന് പോയാല്‍ ബൂലോകത്തുനിന്ന് നിരീശ്വരവാദികള്‍ കൂട്ടത്തോടെ സ്ഥലം കാലിയേക്കേണ്ടി വരുമെന്ന് ഉറപ്പല്ലേ. രവിചന്ദ്രന്റെ ബ്‌ളോഗില്‍ പോയി ലിങ്കണം. പറ്റുമെങ്കില്‍ നമുക്കാ സൈറ്റില്‍ കയറി ആ പഹയന് രണ്ട് കൊടുക്കണം. സുബൈദ വിചാരിച്ചാ എന്താ നടക്കാത്തേ? സുബൈദാന്റെ നനമൊഴി കേട്ട് കത്തിക്കയറാന്‍ ആവേശം കൂടുന്നു. നല്ല ശബ്ദം. ജയ് സുബൈദ അക്കച്ചി. ന്യൂട്ടണ്‍ കണ്ടിരുന്നേ അപ്പോഴേ റാഞ്ചികൊണ്ടുപോയേനെ ഈ മുത്തിനെ.
Post a Comment