Followers

Thursday, May 19, 2016

ഗർഭിണിയായ മാനിന്റെ കഥ ...


ഒരു കാട്ടിൽ ഒരു ഗർഭിണിയായ മാൻപേട ഉണ്ടായിരുന്നു അങ്ങനെ അവൾ പ്രസവിക്കാനടുത്തു 
അവൾ അൽപ്പം ദൂരെ ഒരു അരുവിയുടെ തീരത്ത് ഒരു പുൽക്കാട് കണ്ടു അങ്ങോട്ടേക്ക് നടന്നു.  അതൊരു സുരക്ഷിതമായ സ്ഥലം ആണെന്ന് അവൾക്കു തോന്നി. പെട്ടെന്നവൾക്കു പ്രസവ വേദന തുടങ്ങി. ഞൊടിയിടക്കുള്ളിൽ ഒരു വലിയ ഇടിമിന്നൽ കാട്ടിലേക്ക് ഇറങ്ങി വന്നു. കാട്ടിലെ ഉണങ്ങിയ മരത്തെ തീ പിടിപ്പിച്ചു കാട്ടു തീ കത്തി പ്പടർന്നുഅവൾ ഭയം കൊണ്ട് വിറച്ചു
പെട്ടെന്ന് അവളുടെ ഇടതു ഭാഗത്ത് നിന്ന് ഒരു ശബ്ദം കേട്ട് അവൾ നോക്കിയപ്പോൾ അവിടെ ഒരു വേട്ടക്കാരൻ അവളുടെ നേരെ അമ്പ് ഉന്നം പിടിച്ചു നില്ക്കുന്നു !!!

അവൾ ഞെട്ടിത്തിരിഞ്ഞു വലതു ഭാഗത്തേക്ക് നോക്കിയപ്പോൾ അവിടെ ഒരു സിംഹം ഇരയെ ക്കണ്ട സന്തോഷത്തിൽ അവളുടെ നേരെ നടന്നടുക്കുന്നു!!!! ആ പാവം മാൻപേടക്ക് എന്തു ചെയ്യാൻ കഴിയും? അവളാണെങ്കിൽ പ്രസവാവശതയിൽ !!!!
എന്ത് സംഭവിക്കും ?!!
അവൾ ജീവനോടെ ശേഷിക്കുമോ അവൾ പ്രസവിക്കുമോ ? അവളുടെ കുഞ്ഞു ജീവിക്കുമോ ?... ഒരു വശത്ത് അടിയൊഴുക്കുള്ള അരുവി !!... മറു വശത്ത് ആളിപ്പടർന്നു കൊണ്ടിരിക്കുന്ന കാട്ടുതീ !!! മറ്റു വശങ്ങളിൽ ആവട്ടെ തന്നെ കൊല്ലാൻ തയ്യാറായി നിൽക്കുന്ന സിംഹവും വേട്ടക്കാരനും !!!...  അവൾ എന്ത് ചെയ്യും ?!!
ഒന്നും ചെയ്യാൻ കഴിയാത്ത ആ സാഹചര്യത്തിൽ അവൾ എല്ലാം അവഗണിച്ചു .ഒരു പുതിയ ജീവന് പിറവി നല്കുന്ന അമ്മയായി മാറി. താൻ പ്രസവിച്ച കുഞ്ഞിനെ നക്കി തുടക്കാൻ തുടങ്ങി  
നിമിഷങ്ങൾ മിന്നി മാറി മറിഞ്ഞു 
ഒരു കനത്ത ഇടിമിന്നലിൽ വേടന്റെ കണ്ണഞ്ചി... മാനിനു നേരെ തൊടുത്ത അമ്പിന്റെ ഉന്നം തെറ്റി അത് സിംഹത്തിന്റെ മേൽ പതിച്ചുകോരിചൊരിഞ്ഞ മഴ കാട്ടുതീയെ കെടുത്തി മഴയെയും മിന്നലിനെയും പേടിച്ചു വേടൻ ഓടി മറഞ്ഞു !!!
അല്‍പ്പം കഴിഞ്ഞപ്പോൾ  പ്രകൃതി ശാന്തമായി. മാൻപേടയും കുഞ്ഞും സുരക്ഷിതരായി മടങ്ങി.
നമ്മുടെ ജീവിതത്തിലും ഇതുപോലെയുള്ള സംഭവങ്ങൾ ഉണ്ടാവാം. ചുറ്റുപാടും എവിടെ നോക്കിയാലും നെഗറ്റീവ് ആയ കാര്യങ്ങൾ മാത്രം !!!..  ഇത്തരം ഘട്ടങ്ങളിൽ നമ്മൾ ചെയ്യേണ്ടത് നമുക്ക് ചെയ്യാവുന്ന കാര്യം നമ്മുടെ കഴിവിൽ പെട്ട കാര്യം നമ്മൾ ഭംഗിയായി ചെയ്യുക എന്നതാണ്. നമ്മുടെ കഴിവിന്റെ പരിധിയിൽപ്പെടാത്ത കാര്യങ്ങൾ സൃഷ്ടാവിൽ പരിപൂർണ്ണമായി ഭരമേൽപ്പിക്കുക .
അല്ലാഹുവേ സൂക്ഷിച്ചു ജീവിക്കുക .നമ്മുടെ പ്രശ്നങ്ങൾ അവനു വിട്ടു കൊടുക്കുക.
"വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന്‌ അല്ലാഹു തന്നെ മതിയാകുന്നതാണ്‌." (വിശുദ്ധ ഖുർആന്‍ 65:3)

1 comment:

സുധി അറയ്ക്കൽ said...

കൊള്ളാം ആദ്യം ഒരു കഥ മാത്രമായി കരുതി.വായന കഴിഞ്ഞപ്പോൾ നല്ലൊരു ഉപദേശവും.