Followers

Monday, February 18, 2013

പെണ്‍ ചൂഷണത്തിന്റെ, പീഡനത്തിന്റെ നേര്‍ക്കാഴ്ച്ച

16/02/13നു രാത്രി ഏഷ്യാനെറ്റ്‌ വാര്‍ത്തകള്‍ക്കിടയില്‍ കാണാനിടയായ വേദനിപ്പിക്കുന്ന ഒരു രംഗമാണിത്. 

ആണുങ്ങള്‍ കളിക്കുന്ന ക്രിക്കറ്റ് കളിക്കിടയില്‍ ഒരു പെണ്ണിനെ തുണി(തൊലി) യുരിഞ്ഞു പ്രദര്‍ശന വസ്തുവായി ഗ്രൌണ്ടിലേക്ക് എഴുന്നള്ളിപ്പിച്ചതിന്റെ സ്ക്രീന്‍ ഷോട്ട്. കല്യാണ്‍ ജ്വല്ലറി സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് കളി നടന്ന ഗ്രൌണ്ടിലെ ചില വാര്‍ത്തകള്‍ക്കിടയിലാണ് ഈ രംഗം. ഇവിടെയുള്ള എല്ലാ പുരുഷന്മാര്‍ക്കും ഇതിന്റെ സംഘാടകര്‍ തുണിയുടുക്കാന്‍ അനുവാദം നല്‍കിയെങ്കിലും കൂട്ടത്തിലുള്ള പെണ്ണിനെ തുണിയുരിഞ്ഞു വേഷം കെട്ടിച്ചു. 

ഇത്തരം ഒരു സന്ദര്‍ഭത്തില്‍ ഒരു പെണ്ണിനെ എഴുന്നളിക്കേണ്ട ആവശ്യമേ ഇല്ല. എന്നിട്ടും അവളെ തുണിയുടുക്കാനുള്ള അവകാശം നിഷേധിച്ചു വേഷം കെട്ടിച്ചു ചൂഷണം ചെയ്യുന്നു ക്രിക്കറ്റ് മുതലാളിമാര്‍. 

സ്ത്രീ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യവുമായി ശബ്ദമലിനീകരണം നടത്തുന്ന സാമ്പ്രദായികഫെമിനിസം എന്തെ ഇത്തരം പെണ്‍ ചൂഷണങ്ങളും പീഡനങ്ങളും കാണുന്നില്ലെന്നുണ്ടോ?. അതോ ഇത് തങ്ങളുടെ ഹിഡന്‍ അജണ്ടയുടെ  പ്രയോഗിക മാര്‍ഗ്ഗമെന്ന നിലയില്‍ ആഘോഷിക്കുന്നോ?.

മുതലാളിത്തം പഠിപ്പിച്ചു തന്നത് മാത്രം സത്യമെന്ന് വിശ്വസിക്കുന്ന മുതലാളിത്തം പെണ്ണുടല്‍വില്‍പ്പനക്ക് ആക്കം കൂട്ടാന്‍, സ്ത്രീ സ്വാതന്ത്ര്യമായി പഠിപ്പിച്ചത് മാത്രം പെണ്‍സ്വതന്ത്ര്യത്തിന്റെ അടയാളമായി കാണുന്നിടത്തെക്ക് പെണ്‍മനസ്സിനെ പരിണമിപ്പിക്കാന്‍ ആധുനിക മുതലാളിമാര്‍ വളര്‍ന്നതിന്റെ പ്രായോഗിക ഉദാഹരണം മാത്രമാണ് ഈ ചിത്രവും.

2 comments:

Abid Ali said...

well said

മാനു പൂക്കോട്ടൂര്‍ said...

***കൂട്ടത്തിലുള്ള പെണ്ണിനെ തുണിയുരിഞ്ഞു വേഷം കെട്ടിച്ചു.**** സത്യത്തില്‍ ഈ വാക്കുകള്‍ക്കു എന്തടിസ്ഥാനമാനുള്ളത് ? എന്ത് കൊണ്ട് ഈ സ്ത്രീക്ക് തീരുമാനിച്ചു കൂടാ താന്‍ തുണിയുരിയില്ലെന്നു ? നോട്ടു കെട്ടുകള്‍ കാണുമ്പോള്‍ സംസ്കാരവും, സന്മാര്‍ഗ്ഗവും മറന്നു എന്ത് വേഷവും കെട്ടാന്‍ തയ്യാറാവുന്ന ഇത്തരം പ്രവണത തന്നെയാണ് ആദ്യം നിര്‍ത്തേണ്ടത്. അതിനു സ്ത്രീ സമൂഹം മുന്നിട്ടിരങ്ങട്ടെ.! അവിടെ നിന്നും തുടങ്ങട്ടെ സ്ത്രീ വിമോചനം