Followers

Wednesday, February 1, 2012

യുക്തിവാദിനി ആയെന്നു വച്ച് ഒരു പെണ്ണിനെയിങ്ങനെ അധപതിപ്പിക്കേണ്ടതുണ്ടോ ??!!!

പച്ചക്കുതിര മാസിക 2011 ഡിസംബര്‍  ലക്കം കവര്‍സ്റ്റോറി മലപ്പുറത്ത് ഒരു മുസ്ലിം കുടുംബത്തിനു മതരഹിത ജീവിതം സാധ്യമാകുമോ എന്ന ശ്രീമതി ഫൌസിയയുമായുള്ള അഭിമുഖം വിലയിരുത്തപ്പെടുന്നു, (രണ്ടാം ഭാഗം)    

 ഒന്നാം ഭാഗം ഇവിടെ ക്ലിക്കുക





ശ്രീമതി ഫൌസിയ പ്രീ ഇസ്ലാമിക് മക്കയില്‍ സ്ത്രീകള്‍ ഏറെ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു എന്ന് പറഞ്ഞത് നാം മുന്‍ പോസ്റ്റില്‍ വിലയിരുത്തിയിരുന്നു. 
എന്നാല്‍ ഇന്നത്തെ കേരളീയ മുസ്ലിം സ്ത്രീകള്‍ക്ക് ഒട്ടും സ്വാതന്ത്ര്യമില്ല എന്നാണവര്‍ പറയുന്നത്.
അത് ഇങ്ങനെ വായിക്കാം "അങ്ങനെ ഉണ്ടെങ്കില്‍ പോലും അവരുടെ ഒരു കണക്കെഴുത്തുകാരനെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്യാവുന്ന സ്വാതന്ത്ര്യം, ഒരു പക്ഷെ ഇന്നത്തെ കേരളത്തില്‍ പോലും ഉണ്ടാവില്ല."25
"പെണ്‍ കുട്ടികളെ ജീവനോടെ കുഴിച്ചു മൂടുന്ന ഒരു സാമൂഹ്യപക്ഷാത്തലത്തില്‍ ഖദീജയെ പോലുള്ള ധനികയായ വ്യാപാരി എങ്ങനെ സാധ്യമായി എന്ന ചോദ്യത്തിന് ഇസ്ലാമിസ്റ്റുകള്‍ മറുപടി പറയണം"26
ജാഹിലിയ അറബിസ്ത്രീകള്‍ അനുഭവിച്ച സ്വാതന്ത്യം വര്‍ത്തമാന കേരളത്തിലെ മുസ്ലിം സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല എന്നാണ് ശ്രീമതി ഫൌസിയ സമര്‍ത്തിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ വര്‍ത്തമാന കേരളത്തില്‍ മലപ്പുറത്ത് മുസ്ലിം സ്ത്രീക്ക് സ്വന്തം മതം പരിത്യജിച്ചു താന്‍ വളര്‍ന്ന മതത്തെയും ആദര്‍ശത്തെയും സാമൂഹ്യ സംവിധാനത്തെയും  ചോദ്യം ചെയ്യാന്‍ വരെ സ്വാതന്ത്ര്യം ലഭിച്ചു എന്നതിന് ശ്രീമതി  ഫൌസിയയുടെ  ജീവിതം തന്നെ സാക്ഷിയാണ്. 

മലപ്പുറം ജില്ലയിലെ ഒരു മുജാഹിദ് കുടുംബത്തില്‍ ജനിച്ചു സാമ്പ്രദായിക മത വിദ്ധ്യാഭ്യാസവും ഏകദേശം മുപ്പത് മുപ്പത്തഞ്ചു കൊല്ലം മുമ്പ് തന്നെ പ്രീഡിഗ്രിയും ടി ടി സിയും പഠിച്ചു താനിഷ്ടപ്പെട്ട പുരുഷനെ കല്യാണം കഴിച്ചു അയാളുടെ ആശയങ്ങള്‍ സ്വീകരിച്ചു  താന്‍ ജനിച്ചു പഠിച്ചു വളര്‍ന്ന സമൂഹത്തെ ചോദ്യം ചെയ്യാവുന്ന രീതിയില്‍ ഫൌസിയയെന്ന മലപ്പുറത്തുകാരി പെണ്ണിനെ സാധ്യമാക്കിയത്. ഇസ്ലാം മതവും മുസ്ലിം സമുദായവും മുജാഹിദ് പ്രസ്ഥാനവും ആണ്. ആ മതവും സമുദായവും പ്രസ്ഥാനവും   സ്ത്രീക്ക് ഇത്രക്ക് സ്വാതന്ത്ര്യം നല്‍കി എന്നതിനുള്ള മൂര്‍ത്തമായ തെളിവായി  ശ്രീമതി ഫൌസിയ എന്ന സ്ത്രീ തന്നെ നിലകൊള്ളുന്നു. അന്ന് അത്രയ്ക്ക് തന്റെടിയായിരുന്ന ആ ഫൌസിയ   ഇന്ന് എവിടെ എത്തി നില്‍ക്ക്കുന്നു എന്നത് അവര്‍ ആപതിച്ച ഗര്‍ത്തത്തിന്റെ ആഴം വ്യക്തമാക്കുന്നു. അത് താഴെ ചര്‍ച്ച ചെയ്യാം. 
എന്നിട്ടും പറയുന്നു ഇസ്ലാം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിച്ചു എന്ന്. ഇതിനെ  ഇരട്ട താപ്പെന്നോ വിരോധാഭാസമെന്നോ  എന്ത് വിളിക്കും?.
താന്‍ ജനിച്ചു വളര്‍ന്ന മുജാഹിദ് സമൂഹത്തെ അവര്‍ വിലയിരുത്തുന്നു."അന്നത്തെ സാമൂഹ്യ ഘടനയില്‍, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം എന്ന കാര്യത്തില്‍ മുജാഹിദ് പ്രസ്ഥാനം ഫോകസ് ചെയ്ത കാലമായിരുന്നു. ഞാനൊക്കെ വിദ്യാഭ്യാസം നേടാനുണ്ടായ ഒരു സാഹചര്യവും അതിന്റെ പക്ഷാത്തലത്തിലുണ്ട്."27
അതെ തന്റെ വിദ്ധ്യഭ്യാസത്തിനു പിന്നില്‍ ഇസ്ലാമും മുജാഹിദ് പ്രസ്ഥാനവുമാണെന്ന് അവര്‍ തന്നെ അതിശക്തമായി  സമര്‍ത്തിക്കുന്നു. തുടര്‍ന്ന്  ഇപ്പോള്‍ അങ്ങനെയല്ല എന്നും അവര്‍ പുലമ്പുന്നുണ്ട്  അവര്‍.
"ഇപ്പോള്‍ മുജാഹിദിനെ വ്യക്തിപരമായി വിലയിരുത്തുകയാണെങ്കില്‍, ആ പ്രസ്ഥാനം ഏറെ പിറകോട്ടു പോയി എന്നാണ് പറയുക"28
ഇങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് നല്‍കാന്‍ അവരെ പ്രേരിപ്പിച്ചത് എന്താണെന്ന് മനസ്സിലാകുന്നില്ല..
മുജാഹിദു പ്രസ്ഥാനം സ്ത്രീ വിദ്യാഭ്യാസം ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നും അതിന്റെ ഗുണഭോക്താവാണ്  താന്‍ എന്നും പ്രസ്താവിച്ചു മുജാഹിദു പ്രസ്ഥാനവും ഇസ്ലാമും  ഏറെ പിറകോട്ട് പോയി എന്ന് പറയുന്ന ശ്രീമതി ഫൌസിയ, എങ്ങിനെ എപ്പോള്‍ എവിടെ മുജാഹിദ് പ്രസ്ഥാനം വിദ്ധ്യഭ്യാസത്തെ പ്രത്യേകിച്ച് സ്ത്രീ വിദ്യാഭ്യാസത്തെ നിരുല്‍സാഹപ്പെടുത്തി എന്ന്കൂടി വിശദീകരിക്കേണ്ട ബാധ്യത ശ്രീമതി ഫൌസിയക്കുണ്ട്
അങ്ങനെ വിശദീകരണം നല്‍കാതിരുന്നത് കൊണ്ട് തന്നെ ആ കാര്യം വീണ്ടും ചോദിച്ചു വിശദീകരണം ആരായേണ്ട ബാധ്യത അഭിമുഖം നടത്തിയ താഹ മാടായിക്കുമുണ്ടായിരുന്നു. എന്നാല്‍ രണ്ടു പേരും അതിനു മുതിരുന്നില്ല. എന്നാല്‍ പിറകോട്ടു പോക്കിന് തെളിവായി ശ്രീമതി ഫൌസിയ ചൂണ്ടിക്കാണിക്കുന്നത് വളരെ ബാലിശമായ മറ്റൊരു വിഷയമാണ്,

ഒരു പെണ്ണ്  ചെറുപ്പത്തില്‍ എത്ര ഉന്നത വിദ്യാഭ്യാസം നേടിയാലും എത്ര ഉന്നത സാമൂഹ്യ  വ്യവസ്ഥയില്‍ ജനിച്ചു വളര്‍ന്നു ജീവിച്ചാലും നാസ്തിക ഭൌതിക യുക്തിവാദിയായി, സ്വന്തം വ്യക്തിത്വവും അസ്തിത്വവും നഷ്ടപ്പെടുത്തി ചിന്താ ശേഷി നഷ്ടപ്പെട്ടവള്‍  മാത്രമായി അതപതിച്ചാലുള്ള ദുരവസ്ഥ  വ്യക്തമാക്കുന്ന ഉത്തമോദാഹരണമാണ് ശ്രീമതി ഫൌസിയയുടെ ഈ മാറ്റം
മുജാഹിദുകള്‍ പിറകോട്ടു പോയി എന്നതിന് ശ്രീമതി ഫൌസിയ ചൂണ്ടിക്കാട്ടിയ ഉദാഹരണം ഇങ്ങനെ വായിക്കാം.                 "നമ്മുടെ പ്രാക്ടിക്കല്‍ ജീവിതത്തില്‍  മുജാഹിദുകള്‍ സുന്നികളെക്കാള്‍  പിറകോട്ടാണ്. സുന്നികള്‍ക്ക്  ഒരു പ്രദേശത്തിന്റെ ഒഴുക്കിനൊപ്പം നീന്തുന്ന ഒരു മനോഭാവമുണ്ട്. ഞാന്‍ സൈദ്ധാന്തികമായല്ല പറയുന്നത്. പ്രാക്ടിക്കലായി മുജാഹിദുകള്‍ പരാജയമാണ്. മുജാഹിദുകളും ജമാഅത്തെ ഇസ്ലാമിക്കാരും അവരുടെ സിദ്ധാന്തത്തെ മുറുകെ പിടിക്കുന്നവരാണ്. സുന്നികള്‍ ഒരു പ്രദേശത്തിന്റെ സംസ്കാരത്തോടൊപ്പം ലയിച്ചു ചേരും."29
മസ്തിഷ്ക മരവിപ്പ് സംഭവിച്ചു വിചാരം വറ്റിയ വികല മനസ്സിന്റെ ബാലിഷ പ്രതികരണം!!., ഒരു നാസ്തിക ഭൌതിക യുക്തിവാദിയുടെ കൂടെ കൂടിയാല്‍  സ്ത്രീക്ക്  ഇത്രയ്ക്കു വിചാരശൂന്യത ബാധിക്കുമോ?!!. ഈ പറഞ്ഞതിന്റെ പൊരുള്‍ ഒരിക്കലെങ്കിലും അവര്‍ ചിന്തിച്ചിട്ടുണ്ടോ?. ചെറുപ്പത്തില്‍ അവര്‍ ഏറെ ഉല്‍സാഹവതിയായിരുന്നു എന്നും  ആ കാലഘട്ടത്തിനനുസരിച്ച് ഉന്നത വിദ്യാഭ്യാസവും സാമൂഹ്യഉന്നതാവസ്ഥയും നേടിയിരുന്നു എന്നും  ഈ അഭിമുഖത്തില്‍  നിന്നും മനസ്സിലായി. (അന്ന് സാധാരണ മുസ്ലിം കുടുംബങ്ങളിലെ പെണ്‍ കുട്ടികളുടെ വിദ്ധ്യഭ്യാസം നാലാം ക്ലാസ്സ് വരെയും, ഉന്നത വിദ്ധ്യഭ്യാസം ഏഴാം ക്ലാസ് വരെയും ആയിരുന്നു ശ്രീമതി ഫൌസിയ LP സ്കൂള്‍ വിദ്ധ്യഭ്യാസം പൂര്‍ത്തിയാക്കിയിട്ടു 40 -45 വര്‍ഷമായിക്കാണണം) അതിനുള്ള കാരണവും നാം മനസിലാക്കി. എന്നാല്‍ ഇന്നത്തെ ഫൌസിയയോ?.

ഒരു സമൂഹം അതിന്റെ മൂല്യങ്ങളും തത്വസംഹിതകളും 'അതെത്ര മോശപ്പെട്ടതാണെങ്കിലും' അനുസരിക്കുകയും പാലിക്കുകയും ചെയ്യുന്നത്  അതൊരു സമൂഹമെന്ന നിലക്ക്, ആ സമൂഹത്തിന്റെ ഉന്നതിയുടെയും നിലനില്‍പിന്റെയും അടയാളമായാണ് സാമൂഹ്യശാസ്ത്രം വിലയിരുത്തുക.

എന്നാല്‍ ഇവിടെ ശ്രീമതി ഫൌസിയ ഒഴുക്കിനെതിരെ നീന്താനുള്ള ആര്‍ജ്ജവത്തെ അധോഗതിയായും, ഒഴുക്കിനൊപ്പം പൊങ്ങു തടിയായി ഒഴുകുന്നതിനെ  സാമൂഹ്യ പുരോഗതിയായും  വിലയിരുത്തുന്നത് അവര്‍ ഇന്ന് ജീവിക്കുന്ന പക്ഷാത്തലം കൂടി മനസ്സിലാക്കി വിലയിരുത്തുമ്പോള്‍ ആ സാമൂഹ്യ പക്ഷാത്തലം ഒരു UP സ്കൂള്‍ പ്രധാനാധ്യപികയെ പോലും ഇത്ര വലിയ അന്ധകാരത്തില്‍  തളച്ചു എന്ന് തെളിയിക്കുന്നത്  എത്ര വേദനാജനകമല്ല.
അവരുടെ ഇന്നത്തെ സാമൂഹ്യാവസ്ഥയും ബൌദ്ധിക നിലവാരവും അറിവും സമൂഹ്യ ബോധവും വിളിച്ചോതുന്ന മറ്റൊരു പ്രസ്താവന കാണുക.
"മുസ്ലിം സ്ത്രീകളുടെ രംഗത്ത്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഞാന്‍ ബഹുമാനിക്കുന്ന ഒരാളാണു 'മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പി കെ സൈനബ'?!!!!!!!!!!.30   എന്താണ് ഇപ്പറഞ്ഞതിന്റെ  സാരം. മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നിന്ന് കേവലം മൂന്നു കിലോ മീറ്ററില്‍ താഴെ ദൂരത്തില്‍ ചെറാട്ട്കുഴി അമ്പലത്തിനടുത്ത്  വീട് വച്ച് താമസിക്കുന്ന KYS സംസ്ഥാന സെക്രടറിയായിരുന്ന. KSTA മലപ്പുറം ജില്ലാ പ്രസിഡണ്ടായിരുന്ന, KSTA മലപ്പുറം ജില്ലാ ജോയിന്റ് സെക്രടറിയായ ഒരു ഗവണ്‍മെന്റ് UP സ്കൂള്‍ പ്രധാനാദ്ധ്യപികയായ31  ഒരാളില്‍ നിന്ന് ഇത്തരം വിവരം കെട്ട ഒരു പ്രസ്താവന വന്നു എന്നതും, അവര്‍ ചെറു പ്രായത്തിലെ സ്വന്തം വിശ്വാസത്തെ വിചിന്തനം നടത്താന്‍ ധൈര്യപ്പെട്ടിരുന്നു32 എന്നതും കൂട്ടി വായിച്ചാല്‍ അവര്‍ ഇന്ന് എത്തിപ്പെട്ടിരിക്കുന്ന ആ ആദര്‍ശം അല്ലെങ്കില്‍ ആ സാമൂഹ്യ വ്യവസ്ഥ അതുമല്ലെങ്കില്‍ അവരെ നയിക്കുന്ന വിശാസം അല്ലെങ്കില്‍ അവരുടെ കുടുംബം ഏതൊരു തമോഗര്‍ത്തത്തിലാണ് അവരെ കൊണ്ടെത്തിച്ചെ തെന്നും  അതില്‍ നിന്നും എന്നെങ്കിലും ഇവര്‍ക്ക് മോചനമുണ്ടാകുമോ  എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇന്നത്തെ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാടാണ്. (ഏതായാലും അവര്‍ അറിയേണ്ട അവരെ ആസ്ഥാനത് നിന്ന് ശ്രീമതി ഫൌസിയായും താഹ മാടായിയും പച്ചക്കുതിരയും ഡി സി ബുക്സും കൂടി എടുത്തു മാറ്റി പി കെ സൈനബയെന്ന ശ്രീമതി ഫൌസിയയുടെ  ആരാധനാ മൂര്‍ത്തിയെ  അവിടെ പുനപ്രതിഷ്ടിച്ചത്.) ശ്രീമതി ഫൌസിയയെ ഈ നിലയിലേക്ക് ഇടിച്ചു താഴ്ത്തിയ നാസ്തിക ഭൌതിക യുക്തിവാദത്തെയും അവര്‍ ജനിച്ചു പഠിച്ചു വളര്‍ന്ന ഇസ്ലാമിനെയും താരതമ്യം ചെയ്യാന്‍ ലഭിച്ച  നല്ലൊരുദാഹരണമാണ്‌ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്റാ മമ്പാട്.    മലപ്പുറം ജില്ലയില്‍ മുസ്ലിം കുടുംബങ്ങളില്‍ ജനിച്ചു വളര്‍ന്ന ശ്രീമതി ഫൌസിയയെയും സുഹ്റ മമ്പാടിനെയും   അവരുടെ രണ്ടു പേരുടെയും  ഇന്നത്തെ അറിവും സാമൂഹ്യസ്ഥാനവും താരതമ്യം ചെയ്‌താല്‍, പകല്‍ വെളിച്ചം പോലെ ഇവരുടെ രണ്ടു പേരുടെയും ആദര്‍ശങ്ങളുടെ വ്യതിരിക്തതയും, വിലയും,  മാറ്റും വ്യക്തമാകും.

 ഏറെ പുരോഗതി നേടിയ ഒരുന്നത സാമൂഹ്യ സാഹചര്യത്തില്‍  നിന്ന് കേരളത്തില്‍ മലപ്പുറം ജില്ലയില്‍ തന്റെ ചുറ്റുപാടുകള്‍ തിരിച്ചറിയാനും വിലയിരുത്താനും കഴിയാത്ത ഒരു സ്ത്രീയിലേക്ക്  ശ്രീമതി ഫൌസിയയെ നയിച്ച ആ ആദര്‍ശം അല്ലെങ്കില്‍ ആ സാമൂഹ്യ വ്യവസ്ഥ ഇങ്ങനെ എത്ര ആളുകളെ പുറകോട്ടു നയിക്കുന്നുണ്ട്.
അഭിമുഖത്തില്‍ നിന്ന് തന്നെ വായിക്കാം  "യുക്തിവാദ സംഘടനകള്‍ ഏതെങ്കിലും തരത്തില്‍ കേരളത്തില്‍  മുന്നോട്ടു പോയിട്ടുണ്ടോ?
.സെക്യുലറായി  ചിന്തിക്കുന്ന ഒരുപാട് കുടുംബങ്ങള്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. നിങ്ങള്‍ എന്നെ തേടി വന്നു നല്ലത് തന്നെ. പക്ഷെ എന്നേക്കാള്‍ സെക്യുലറായി ചിന്തിക്കുന്ന ഒരുപാട് കുടുംബങ്ങള്‍ മലപ്പുറം ജില്ലയില്‍പോലുമുണ്ട്.  അത് സാധ്യമാക്കുന്നത് ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനം തന്നെയാണ്."33

അതെ ഇങ്ങനെ മസ്തിഷ്ക മരവിപ്പ് ബാധിച്ചു വിചാരം വറ്റിയ നിരവതി പേര്‍ കേരളത്തിലും മലപ്പുറം ജില്ലയില്‍ പോലും ഉണ്ടെന്നു.
അത്തരം ആളുകളെ സാധ്യമാക്കുന്നത് യുക്തിവാദ പ്രസ്ഥാനമാണെന്നു. ഇവര്‍ സമൂഹത്തോട് ചെയ്യുന്ന ദ്രോഹങ്ങളില്‍ ഏറെ ഗൌരവമുള്ള ഒന്നാണിത്.
ഇവിടെ ചിന്തിക്കേണ്ട  മറ്റൊരു കാര്യം ഇതൊരു  അഭിമുഖമാണെന്നതും, ഇത് ബൂലോകത്ത് എന്തെങ്കിലും പറയുന്നപോലെ ഒറ്റക്കിരുന്നു എഴുതുന്നതല്ല എന്നതും പ്രത്യേകം മനസ്സിലാക്കണം. മലയാളത്തില്‍  കപട  ബുജി നാട്യമുള്ള പച്ചക്കുതിരയെന്ന ഒരു പ്രസിദ്ധീകരണത്തിനു വേണ്ടി അഭിമുഖം നടത്തിയ താഹ മാടായിയോ അതല്ലെങ്കില്‍ പച്ചക്കുതിരയുടെ എഡിറ്റര്‍ ബോഡോ ഈ വിവരക്കേട് മനസ്സിലാക്കിയില്ല!. അവര്‍ അത് തിരിച്ചരിഞ്ഞിരുന്നുവെങ്കില്‍ ഈ വിഡ്ഢി പ്രസ്താവന പ്രസിദ്ധീകരിക്കില്ലയിരുന്നു. ഈ  വരികള്‍ പച്ചക്കുതിരയെ മുന്‍ പോസ്റ്റില്‍ വിലയിരുത്തിയതിനടിവരയിടുന്നു.  അതിങ്ങനെ വായിക്കാം
 "ഈ അഭിമുഖം പ്രസിദ്ധീകരിച്ചത് DCB യുടെ ഇസ്ലാം വിരുദ്ധ നിലപാട് കൊണ്ടാണെന്നൊന്നും എനിക്കഭിപ്രായമില്ല. എന്തെങ്കിലുമൊക്കെ കുത്തിനിറച്ചു മാസാന്തം സാധനം പുരത്തിരക്കെണ്ടേ., അതിനുള്ള നെട്ടോട്ടത്തില്‍ കിട്ടിയ............ മുഴുവന്‍ കുത്തി നിരചെന്നു മാത്രം.
അതിലൂടെ മലീമാസമാകുന്നത് ബൌദ്ധിക മലയാളമാണല്ലോ............. അതെന്തായാലും പ്രശ്നമില്ല 'ദീപസ്തംബം മഹാക്ഷര്യം നമുക്കും കിട്ടണം.....................'"35

മുന്‍ പോസ്റ്റില്‍ ബഹുഭാര്യത്വം തൊട്ടു പോന്നിരുന്നു അതിലേക്കു തന്നെ തിരിച്ചു പോകാം. ഇസ്ലാം എല്ലാ പുരുഷന്‍മാരോടും നാല് കെട്ടാന്‍ കല്പിച്ചിട്ടില്ല എന്ന് നാം മനസ്സിലാക്കി.  നമ്മുടെ ഭാരതത്തില്‍ ബഹുഭാര്യത്വം നിയമപരമായി അനുവദിച്ച ഒരേഒരു മതം ഇസ്ലാം മാത്രമാണ്. എന്നാല്‍ ഭാഹുഭാര്യത്വം ഏറ്റവും കുറവ് മുസ്‌ലിംകള്‍ക്കിടയിലുമാണെന്നത് വസ്തുതയാണ്.
പല പ്രമുഖരും രണ്ടാം വിവാഹത്തിനു നിയമ പരിരക്ഷ ലഭിക്കാന്‍ ഇസ്ലാം മതത്തിലേക്ക് താല്‍ക്കാലികമായി മാറി വിവാഹ ശേഷം പൂര്‍വമതത്തിലേക്ക് തന്നെ തിരിച്ചു പോകുന്നതും ഭാരതത്തില്‍ വിരളമല്ല.36 ഇതെല്ലാം വിളിച്ചോതുന്നത്  ഭാഹുഭാര്യത്വം മനുഷ്യരില്‍ ചിലര്‍ക്കെങ്കിലും ഒഴിച്ച് കൂടാന്‍ പറ്റാത്ത സംഗതിയാണ് എന്നാണ്. അത് കൊണ്ട് തന്നെയാണ് മനുഷ്യനെ സൃഷ്‌ടിച്ച പ്രപഞ്ചത്തിലെ സമതുലിതാവസ്ഥ സൃഷ്‌ടിച്ച സ്രഷ്ടാവായ അള്ളാഹു ബഹുഭാര്യത്വം സോപാധികമായി അനുവദിച്ചത്.
ബഹുഭാര്യത്വത്തിനെതിരില്‍ സംസാരിക്കാന്‍ നാസ്തിക ഭൌതിക യുക്തിവാദികള്‍ക്കെന്തെങ്കിലും അവകാശമുണ്ടോ എന്ന് കൂടി ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.
മൂന്നുകെട്ടിയ യുക്തിവാദി നേതാവ് ജീവിക്കുന്ന 37 മലപ്പുറം ജില്ലയില്‍ വച്ച് തന്നെ ബഹുഭാര്യത്വതെ കുറിച്ച്  സംസാരിച്ചു എന്നത് വിധി.
നാസ്തിക ഭൌതിക യുക്തിവാദികള്‍ സ്ത്രീകള്‍ക്ക് എന്ത് വിലയാണ് നല്‍കുന്നത് എന്ന് യുക്തിവിചാരം മാസിക  നമ്മെ പഠിപ്പിക്കുന്നുണ്ട്.
പെണ്ണിനും കുട്ടികള്‍ക്കും യുക്തിവാദ സാമൂഹ്യ സംവിധാനത്തില്‍ യാതൊരു  സ്ഥാനവുമില്ല. അവിടെ പുരുഷന്‍ മാത്രമേയുള്ളൂ.  ആ പുരുഷന് വിവാഹം കഴിക്കാനനുവാദമില്ല. സന്താനങ്ങളെ ജനിപ്പിക്കാന്‍ അനുവാദമില്ല.   പക്ഷെ ലൈംഗികത ഉപേക്ഷിക്കേണ്ടതില്ല. രാജ്യത്തെ നിയമവാഴ്ച്ചയെ കണ്ണുവെട്ടിച്ചു  നിയമത്തിനു പിടികൊടുക്കാതെ സ്ത്രീ പീഡനവും ബാലാല്‍സംഘവും വ്യഭിചാരവും നടത്താന്‍ നിര്‍ദ്ദേശിക്കുന്ന സ്ത്രീരഹിത പുരുഷപരിമിത സാമൂഹ്യ38,39   വ്യവസ്ഥിതിയില്‍ ജീവിക്കുന്ന ശ്രീമതി ഫൌസിയക്ക്‌ പെണ്ണെന്ന വാക്കുച്ചരിക്കാന്‍ പോലും ധാര്‍മികാവകാശമില്ല. എന്നിട്ടല്ലേ മറ്റു കാര്യങ്ങള്‍ സംസാരിക്കാന്‍.

സുഹൈര്‍ ചുങ്കത്തറയെ ബഹുഭാര്യത്വ പ്രചാരകനായി ശ്രീമതി ഫൌസിയ പരിചയപ്പെടുത്തുന്നുണ്ട്. അതിനു കാരണമായി അവര്‍ ചൂണ്ടിക്കാട്ടിയത് അദ്ദേഹം ബഹുഭാര്യത്വം ന്യായീകരിച്ചു ഒരു പുസ്തകം (ബഹുഭാര്യത്വം ആശങ്കയും, ആശയും) പ്രസിദ്ധീകരിച്ചിരുന്നു എന്നതാണ്. ആ പുസ്തകം പ്രിദ്ധീകരിച്ചിട്ടു പതിറ്റാണ്ടിലേറെയായി. ആ പുസ്തകത്തെ അധികരിച്ച് കോഴിക്കോട് വച്ച് എം എസ് എസ് മുന്‍ കയ്യെടുത്ത് ഒരു ഓപ്പണ്‍ ഡിബേറ്റ് 96 ജൂലൈ 28 നു നടത്തിയിരുന്നു. അതില്‍ പങ്കെടുത്തത് സുഹൈര്‍ ചുങ്കത്തറയും മതേതരത്തിന്റെ ഉത്തമ മാതൃകയായി ശ്രീമതി ഫൌസിയ ചൂണ്ടിക്കാട്ടിയ 40   യുക്തിവാദി വേദികളിലെ നിറസനിധ്യവുമായ  ശ്രീ  എം എന്‍ കാരശ്ശേരിയുമായിരുന്നു. ആ ഡിബേറ്റ് ആദ്യാവസാനം വള്ളിപുള്ളി മാറാതെ പുസ്തകമായി (ബഹുഭാര്യത്വം സംവാദം) പ്രസിദ്ധീകരിച്ചത് ഇന്നും ലഭ്യമാണ്.

സുഹൈര്‍ ചുങ്കത്തറയെ വ്യക്തിപരമായി ന്യായീകരിക്കേണ്ട ആവശ്യം എനിക്കില്ല. പക്ഷെ ഇവിടെ ഞാന്‍ സൂചിപ്പിക്കുന്നത് സുഹൈര്‍ ഒരു പുസ്തകമെഴുതി മിണ്ടാതിരിക്കുകയല്ല. ആ ആശയങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ച ചെയ്യാനുള്ള വേദികളില്‍ സജീവമായി പങ്കെടുത്തു ബഹുഭാര്യത്തെ നഖ ശിഖാന്ധം എതിര്‍ക്കുന്ന ശ്രീ എം എന്‍ കാരശ്ശേരിയുമായി തന്നെ സംവാദം നടത്തി ആ സംവാദവും പുസ്തകമായി പ്രസിദ്ധീകരിച്ചു എന്നത് അദ്ദേഹത്തിനു  പറയുന്ന വിഷയത്തിലുള്ള ആത്മാര്‍ഥതയും ആത്മവിശ്വാസവും വ്യക്തമാക്കുന്നു.
സമൂഹത്തില്‍ ഇന്ന് കാണുന്ന പോലെ എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞു  മാളത്തിലൊളിക്കുന്ന ഇന്നിന്റെ കപട 'ബുജി'കളുടെ മാര്‍ഗ്ഗമല്ല അദ്ദേഹം സ്വീകരിച്ചത്.

മുന്‍ പോസ്റ്റില്‍ ചര്ച്ചക്കെടുക്കാതെ പോയ ഒരു വിഷയം കൂടി സൂചിപ്പിച്ചു പോകാം. ശ്രീമതി ഫൌസിയ ഇസ്ലാം ത്യജിക്കാന്‍ കാരണമായി സൂചിപ്പിച്ചത് ഇസ്ലാമിലെ ബഹുഭാര്യത്വവും, അനന്തരസ്വത്തില്‍ സ്ത്രീക്ക് പുരുഷന്റെ പകുതി അവകാശം ലഭിക്കുന്നതുമാണല്ലോ?.41   അത് രണ്ടും നാം ചര്‍ച്ച ചെയ്തു. എന്നാല്‍ അവര്‍ ഇസ്ലാം പരിത്യജിക്കാനുള്ള യഥാര്‍ത്ഥ കാരണം അഭിമുഖത്തി നിന്ന് തന്നെ വ്യക്തമാവുന്നുണ്ട്.

"പിന്നീട് മതത്തിന്റെ വാല്‍ മുറിച്ചു കളയാമെന്ന ഘട്ടമെത്തുന്നത് എപ്പോഴാണ്?.
.അത് ടി. ടി. സിക്ക് പഠിക്കുമ്പോള്‍ സമാനഹൃദയനായ ഒരാളെ കണ്ടുമുട്ടുന്നതോടെയാണ്.
?ഇ ഏ ജബ്ബാറിനെ കണ്ടുമുട്ടിയതോടെ മതത്തോടുള്ള പ്രണയം ഇല്ലാതായി എന്നാണോ?
.ഒരേ ആശയമുള്ള രണ്ടുപേര്‍ കണ്ടു മുട്ടിയപ്പോള്‍ രണ്ടു ചെറിയ അരുവികള്‍ ചേര്‍ന്ന് ഒരു വലിയരു പുഴയായി തീര്‍ന്നത് പോലെ തോന്നി." 42

കൌമാര പ്രണയത്തില്‍ വീണു താന്‍ പ്രണയിച്ച യുവാവിന്റെ ആശയങ്ങള്‍ സ്വാധീനിച്ച  ഒരു പാവം ഗ്രാമീണ പെണ്‍കുട്ടിയെ ആ വലയുള്ള പുഴയില്‍ നിഴലിച്ചു കാണാം.

മഞ്ചേരി സ്വദേശിനി തസ്നിബനുവിനെയും ശ്രീമതി ഫൌസിയ ഏറെ വീറോടെ അവതരിപ്പിക്കുന്നുണ്ട്.43 ആരാണീ തസ്നിബാനുവും നാസറും.
മഞ്ചേരി യുണിറ്റി കോളേജ് വിദ്ധ്യാര്‍തിനിയും,  അദ്ധ്യാപകനും. തന്റെ വിദ്ധ്യാര്‍തിനിയെ പ്രണയിച്ചു കല്യാണം കഴിച്ചു തന്റെ ആശയത്തില്‍ ചേര്‍ത്ത് വന്‍ വാര്‍ത്ത കവറേജു നേടിയ  ശേഷം44 ആ പെണ്‍ കുട്ടിയെ ഉപേക്ഷിച്ചു എന്നതും  ശ്രീമതി ഫൌസിയയുടെ കൌമാര കലാലയ പ്രണയവും ചേര്‍ത്ത് വായിച്ചാല്‍ ഇതില്‍ ചില പൊരുത്തക്കേടുകള്‍ നിഴലിച്ചു കാണാം. 

ഈ കാര്യം ചര്‍ച്ച ചെയ്യേണ്ടി വന്നത് മലയാളത്തിലെ ഏറെ അറിയപ്പെട്ടിരുന്ന ഒരു എഴുത്തുകാരി മാധവി ക്കുട്ടി (കമല സുരയ്യ) ഇസ്ലാം തിരഞ്ഞെടുത്തതിനെ കേവലം തമാശയായി തള്ളിയത് കൊണ്ടാണ്.45

ശ്രീമതി ഫൌസിയ പറയട്ടെ 

"?മാധവിക്കുട്ടി മതം മാറി എന്ന് കേട്ടപ്പോള്‍ എന്ത് തോന്നി.
.ഒരു തമാശയായിട്ടാണ് തോന്നിയത്."46

തുടര്‍ന്ന് മാധവി ക്കുട്ടിയെ(കമല സുരയ്യ) അവര്‍ പരിജയപ്പെടുത്തുന്നത് കാണുക "നമ്മള്‍ ഒരുപാടു ബഹുമാനിക്കുന്ന എഴുത്തുകാരി എന്ന നിലയില്‍, ഒരുപാട് സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് എഴുതിയ സ്ത്രീയെന്ന നിലയില്‍-മാധവിക്കുട്ടിയുടെ പല കഥകളും വായിക്കുമ്പോള്‍, സ്ത്രീയുടെ സ്വാതന്ത്ര്യത്തെ കുറിച്ചും സ്ത്രീ പുരുഷ ബന്ധങ്ങളെ കുറിച്ചും വായിക്കുമ്പോള്‍ ഞാന്‍ ചിന്തിക്കുന്ന രീതിയിലാണ് മാധവിക്കുട്ടി എഴുതിയത് എന്ന് തോന്നിയിട്ടുണ്ട്."47

അതെ മാധവിക്കുട്ടിയും ശ്രീമതി ഫൌസിയായും ഒരേ ബാന്‍ഡ് വിട്തില്‍  ചിന്തിച്ചിരുന്നു. പക്ഷെ അവര്‍ ആ ചിന്ത പുനര്‍വിചിന്തനത്തിന് വിധേയമാക്കി. അത് കൊണ്ട് തന്നെ അവര്‍ക്ക് ഇസ്ലാം സ്ത്രീകള്‍ക്ക് നല്‍കിയ അവകാശവും സ്വാതന്ത്ര്യവും മനസ്സിലാക്കാനും ഉള്‍കൊള്ളാനും സാധിച്ചു, അങ്ങനെ ഇസ്ലാമിനെ തന്റെ മാര്‍ഗ്ഗമായി സ്വീകരിക്കുകയും ചെയ്തിരിക്കാം 

കമലാ സുരയ്യയെവിടെ ശ്രീമതി ഫൌസിയയെവിടെ.  ചിന്ത ശേഷി വളരുന്നതിന് മുമ്പ് കൌമാര പ്രണയത്തില്‍ വീണു തന്റെ എല്ലാ ഉന്നതിയും കളഞ്ഞു കുളിച്ചു തന്റെ ചുറ്റുവട്ടത് നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ പോലും മനസ്സിലാക്കാനുള്ള ശേഷി നഷ്ടപ്പെട്ടു അറിവില്ലായ്മ സംസാരിക്കുന്ന ഫൌസിയയല്ല,  ഏറെ ജീവിതാനുഭവങ്ങള്‍ക്കൊടുവില്‍ ഏറെ ഇരുത്തം വന്ന പ്രായത്തില്‍ ഇസ്ലാം തന്റെ ജീവിതമാര്‍ഗ്ഗമായി സ്വീകരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട മാധവിക്കുട്ടി.,  അവര്‍ തമ്മില്‍ അജഗജാന്തരമുണ്ട്

തങ്ങള്‍ ഇസ്ലാം ഉപേക്ഷിച്ചത് ആദര്‍ശം. കമലസുരയ്യ ഇസ്ലാം സ്വീകരിച്ചത് തമാശ!. ഈ ഇരട്ടത്താപ്പ് തന്നെ തമാശയല്ലേ!!.



അവസാനിച്ചില്ല
റഫറന്‍സ്
25 പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 23
26  പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 23
27  പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 22,   23
28  പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 23
29  പച്ചക്കുതിര മാസിക  2011   ഡിസംബര്‍ ലക്കം പേജ് 23
30  പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 27
31  പച്ചക്കുതിര മാസിക  2011   ഡിസംബര്‍ ലക്കം പേജ് 23
32  പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 23
33  പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 27
34  പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 24, 25
35  http://www.zubaidaidrees.blogspot.in/2012/01/2011-gmup-kys_25.html
37 യുക്തിവിചാരം മാസിക 
38 യുക്തിവിചാരം മാസിക ഡിസംബര്‍ 2010 പേ.16, 17
39 യുക്തിവാദിയുടെ സാമൂഹ്യ വീക്ഷണം പേജ് 14,15
40 പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 28
41 പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 23
42 പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 24
43 പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 28
44 http://www.pulari.co.in/2010/09/blog-post_13.html
45 പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 27
46 പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 27
47 പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 27
 

221 comments:

«Oldest   ‹Older   201 – 221 of 221
vivek said...

>>>>>>> charvakam said ‌.......
എല്ലാകാര്യങ്ങൾക്കും കൃത്യമായ മറുപടി യുക്തിവാദികൾക്കുണ്ട്. ഇല്ലെങ്കിൽ അത് കണ്ട് പിടിക്കാനുള്ള വിദ്യയുമുണ്ട്. യുക്തിവാദികൾ അത്തരം പ്രതികരണങ്ങൾ നടത്തും എന്ന് കരുതുന്നു. നോക്കാം. <<<<<<<<<

ഇവിടെ എഴുതപ്പെട്ട അനവധി കാര്യങ്ങള്‍ക്ക് നോ കമന്റ്സ് , ഹ ഹ ഹ തുടങ്ങി ഉത്തരം നല്കലാണോ യുക്തിവാദം?
രാഷ്ട്രീയ/സാമൂഹികയുക്തിവാത "വിധേയത്വം" ആരോടെന്നു അബ്ദുല്‍ മജീദ്‌ വ്യക്തതയോടെ വരച്ചിരിക്കുന്നു.
ഇതേക്കുറിച്ചും "മലമ്പാമ്പ്" ഒന്നും മിണ്ടാതെ ഒളിച്ചോടിയിരിക്കുന്നു.

'ലുക്കിസം' പോസ്ടിട്ടു അതിജീവിക്കുന്ന 'വര്‍ണത്തെ/രൂപത്തെ' ആസ്വദിചവതരിപ്പിക്കുന്ന,
സ്വന്തം മകളെ ഗുരുവായൂരില്‍ പാട്ട് പാടിപ്പിച്ചു അഭിമാനം കൊള്ളുന്ന, etc .....
'സവര്‍ണ' യുക്തിക്ക് മുന്നില്‍ അന്തംവിട്ടു നില്‍ക്കുന്ന 'ചിത്രകാരന്മാരാണോ' യുക്തിവാത പ്രചാരകര്‍?.
ബ്രൈറ്റിനോ രവിചന്ദ്രനോ അവരുടെ ഇണകളെ പച്ചക്കുതിരക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കേണ്ട ആവശ്യമില്ല, എന്നാല്‍ ജബ്ബാറിനെ പോലുള്ളവര്‍ക്ക് 'അതിജീവിക്കാന്‍' പച്ചക്കുതിരയുടെ മാര്‍ക്കെറ്റിന്/സര്‍ക്കുലേഷന് വിധേയെരാകേണ്ടി വരുന്നു.
ജബ്ബാര്‍ മാഷിന്റെ ഗതികേടില്‍ സഹതപിക്കാം. ഇനിയെങ്കിലും അദ്ദേഹം 'പുനര്‍വിചിന്തനം' നടത്തി മര്‍ഹൂം ഡോക്ടര്‍ ഉസ്മാന്‍ സാഹിബ് തിരഞ്ഞടുത്ത പാതയിലേക്ക് വരുമെന്ന് പ്രതീക്ഷിന്നു.....

vivek said...

ചിന്തകൊണ്ട് യുക്തിവാദി എന്നവകാശപ്പെടുന്ന ചെത്ത് വാസു തന്റെ ബ്ലോഗില്‍ എഴുതിവെച്ചിട്ടുള്ളത്.

"എഴുത്തിലെ നന്മയും സത്യസന്ധതയും കാപട്യവും വേര്‍തിരിച്ചരിയണം എങ്കില്‍ എഴുതിയത് മാത്രം വായിച്ചാല്‍ പോര , എഴുതുന്ന ആളിനെ മനശാസ്ത്രപരമായി അപഗ്രധിക്കുക തന്നെ വേണം ..എഴുതപ്പെടുന്നത്‌ പോലെ തന്നെ എഴുതുന്നവനും വായനക്കാരന്റെ മുന്നില്‍ നിരീക്ഷണ വിധേയമായ ഒരു പഠന വസ്തു തന്നെ ആണ്"
http://enteshradhayilppettablogukal.blogspot.com/
മുകളിലെ കമന്റിന്റെ കൂടെ ഇതുംവായിക്കുക.

ചാർവാകം said...

ഉത്തരം മുട്ടിയാൽ കൊഞ്ഞനം കുത്തുക എന്നൊരു പരിപാടിയുണ്ടല്ലോ അബ്ദുൽ മജീദ്‌. നമ്മൾ തമ്മിലുള്ള തർക്കം ഒറ്റ കാര്യത്തിലാണ്‌. അതിലേക്ക്‌ വരൂ. എല്ലാം കൂടി ഒന്നിച്ചാക്കിയാൽ സംവാദത്തിന്‌ അതിൽ ഇടമില്ലാതെ പോകും.
“1- ”മനുഷ്യനു മാത്രമേ ദൈവസങ്കല്പ്പമുള്ളു എന്നത്‌ ബുദ്ധിയുള്ളവർക്കേ അത്തരം വിചാരങ്ങളുണ്ടാകൂ എന്നതിന്റെ തെളിവല്ലേ?“
2- ”യുക്തിവാദികൾക്ക്‌ മറ്റു ജന്തുക്കളുടെയത്രയേ മസ്തിഷ്കവികാസം ഉണ്ടായിട്ടുള്ളൂ എന്നും കരുതുന്നതിൽ തെറ്റുണ്ടോ?“
ഇത് രണ്ടുമായിരുന്നു നമ്മൾ തമ്മിലുള്ള തർക്കം. ഇപ്പറഞ്ഞതിൽ താങ്കൾ ഇപ്പോഴും ഉറച്ചു നില്ക്കുന്നുവെങ്കിൽ അതിനുള്ള ശാസ്ത്രീയ, സൈദ്ധാന്തിക തെളിവുകളല്ലേ അവതരിപ്പിക്കേണ്ടത്? അതൊന്നും തൊടാതെ ലോകത്തുള്ള മറ്റു സകലശാസ്ത്രങ്ങളെയും അവതരിപ്പിക്കുകയും മഹാന്മാരെ ഉദ്ദരിക്കുകയും ചെയ്യുന്നതിൽ എന്ത് ഫലം? സംവാദ വിഷയവുമായി ബന്ധമില്ലെന്ന് കണ്ടതിനാലാണ്‌ താങ്കളുടെ പല ‘പടുകൂറ്റൻ ഉജ്ജ്വല’ ലേഖനങ്ങളെ അവഗണിക്കേണ്ടി വരുന്നത്. ഖേദിക്കുന്നു. മൃഗസമാന മാനസരായതിനാലാണ്‌ ദൈവസങ്കല്പ്പം യുക്തിവാദികളിൽ ഇല്ലാത്തത് എന്ന വാദം അംഗീകർച്ചാൽ എന്റെ ചോദ്യം ഇതാണ്‌ ”ഹിന്ദു മതത്തിലുള്ള മുപ്പത്തി മുക്കോടി ദൈവങ്ങളെ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ, നിഷേധിക്കുന്നുണ്ടോ? നിഷേധിക്കുന്നുവെങ്കിൽ അവ നിഷേധിക്കുന്നതിന്‌ താങ്കളുടെ മാനസികവളർച്ച ഏത് മൃഗത്തിന്‌ തുല്ല്യമാണ്‌? പോത്ത്, സിംഹം, കഴുത? ഇനി അതല്ല താങ്കളുടെ ദൈവമല്ലാതെ മറ്റൊന്നിനെ താങ്കൾ ദൈവമായി അങ്ങീകരിക്കുന്നു എന്നാണ്‌ ഉത്തരമെങ്കിൽ എന്റെ ഇവ്വിഷയകമായുള്ള മുഴുവൻ കമന്റുകളും ഏക പക്ഷീയമായി പിൻവലിക്കുന്നു.

“അറബി ഭാഷ, തുടങ്ങി താങ്കൾ ഉന്നയിച്ച പലതും താങ്കളുമായി ഞാൻ നടത്തിയ തർക്കത്തില്പെടുന്നതല്ല. മാത്രമല്ല താങ്കൾ അല്ലെങ്കിൽ മറ്റാരെങ്കിലും ഞാൻ പറഞ്ഞത് നിഷേധിച്ചിട്ടുമില്ല. ഉദാഹരണത്തിന്‌, ”മുഹമ്മദ് നബി (സ) ജനിക്കുന്നതിന്‌ മുൻപ് അറേബ്യയിൽ സംസാരിച്ചിരുന്ന ഭാഷ അറബിയായിരുന്നു“. നിങ്ങൾ നിഷേധിക്കൂ.

നമ്മുടെ സംവാദത്തിലേക്ക് വരുന്നതിന്‌ താങ്കൾക് താല്പര്യമില്ലെങ്കിൽ ഇനി ഞാൻ മറുപടി പറയുകയില്ല. കാരണം അത് മറുപടി അർഹിക്കുന്നില്ല. അതേ കാരണത്താൽ സുബൈദയുടെ കമന്റുകൾ മറുപടി അർഹിക്കുന്നില്ല. എന്തെങ്കിലും കാര്യത്തിൽ അവർക്ക് സംശയമുണ്ടെങ്കിൽ എന്റെ പൂർവകമന്റുകൾ വായിച്ചാൽ മതി. സുബൈദക്കെതിരെ ഞാനൊരു സഭ്യേതരവും ഉപയോഗിച്ചിട്ടില്ല. അങ്ങനെ തോന്നിയതിൽ നിർവ്യാജം ഖേദിക്കുന്നു. മാത്രമല്ല, ഉപയോഗിക്കാവുന്നതിന്റെ പരമാവധി അസഭ്യങ്ങൾ പലരോടും ഉപയോഗിക്കാറുള്ള സുബൈദ എന്റെ കാര്യത്തിൽ ബഹുമാനം തന്നിട്ടുണ്ട് എന്നത് നന്ദിയോടെ ഓർക്കുന്നു.

‘മലമ്പാമ്പ്’ എന്ന വിശേഷണം സ്വയം എടുത്തണിഞ്ഞതാണ്‌. ഭൂമിയിലുള്ള ഏത് ജീവിയുടേയും പര്യായ പദം ഉൾകൊള്ളുന്നതിൽ ഒരു പരിണാമ വാദി എന്ന നിലയിൽ ഞാൻ എന്തിന്‌ വിഷമിക്കണം? ഞാൻ പ്രകൃതിയുടെ ഭാഗമാവുന്നു.

വിവേക് പരിണാമത്തെ പറ്റി ഞാൻ അവതരിപ്പിക്കും എന്ന് കരുതിയ പുതിയ വിവരങ്ങൾക്ക് കാത്തിരിക്കുകയാണ്‌. പരിണാമത്തെപ്പറ്റി താങ്കൾക്കുള്ള സംശയങ്ങൾക്ക് അത്തരം വിഷയങ്ങൾ ചർച്ച ചെയ്യുന്ന ബ്ളോഗിലേക്ക് വരൂ. സുശീൽകുമാറിന്റെ ബ്ളോഗുണ്ട്. അല്ലെങ്കിൽ എനിക്ക് ബ്ളോഗുണ്ട്.

vivek said...

>>> ‘മലമ്പാമ്പ്’ എന്ന വിശേഷണം സ്വയം എടുത്തണിഞ്ഞതാണ്‌. ഭൂമിയിലുള്ള ഏത് ജീവിയുടേയും പര്യായ പദം ഉൾകൊള്ളുന്നതിൽ ഒരു പരിണാമ വാദി എന്ന നിലയിൽ ഞാൻ എന്തിന്‌ വിഷമിക്കണം? ഞാൻ പ്രകൃതിയുടെ ഭാഗമാവുന്നു.
വിവേക് പരിണാമത്തെ പറ്റി ഞാൻ അവതരിപ്പിക്കും എന്ന് കരുതിയ പുതിയ വിവരങ്ങൾക്ക് കാത്തിരിക്കുകയാണ്‌. പരിണാമത്തെപ്പറ്റി താങ്കൾക്കുള്ള സംശയങ്ങൾക്ക് അത്തരം വിഷയങ്ങൾ ചർച്ച ചെയ്യുന്ന ബ്ളോഗിലേക്ക് വരൂ. സുശീൽകുമാറിന്റെ ബ്ളോഗുണ്ട്. അല്ലെങ്കിൽ എനിക്ക് ബ്ളോഗുണ്ട്. <<<

"വിശേഷണങ്ങള്‍" താങ്കള്‍ക്കു 'സന്തോഷമാകുമെന്നു കരുതി' വീണ്ടും എഴുതി...വേണമെങ്കില്‍ ഇനിയും വിശേഷിപ്പിക്കാം.

ഇവിടെ തന്നെ പരിണാമ വാദിക്കു, "പരിണാമം" ശാസ്ത്രീയമായി വിവരിക്കാം.
പോന്നെമാടതിലാണ്, അദ്ദേഹത്തിന്റെ പരിണാമ പോസ്റ്റുകളുടെ വിലയിരുത്തല്‍ താങ്കളില്‍ നിന്നും ആവശ്യപ്പെട്ടത്.
താങ്കള്‍ ഇവിടെ മറുപടിച്ചുമില്ല.
ഏറ്റവും ഉജ്ജലമായി പരിണാമ ചര്‍ച്ചനടന്ന ഹുസൈന്‍ സാഹിബിന്റെ ബ്ലോഗ്‌ താങ്കള്‍ വായിച്ചിരിക്കുമെന്നു കരുതുന്നു.
അതില്‍ സുശീലനോ മറ്റു യുക്തി ബ്ലോഗര്‍മാരോ പരിണാമം തെളിയിക്കാനാവാതെ പിന്മാറിയത് വായനക്കാര്‍ കണ്ടതാണ്. സ്വാഭാവികമായി താങ്കളുടെ അടുത്ത് പുതിയത് വല്ലതും കാണുമെന്നു പ്രതീക്ഷിച്ചു?. ഉണ്ടങ്കില്‍ ഇവിടെ വിവരിക്കാം..ഇവിടെ തന്നെ കാത്തിരിക്കുന്നു.
ഞങ്ങള്‍ക്ക് വായിക്കാമല്ലോ?

ഓര്‍മ്മപ്പെടുത്തുന്നു...
>>>>>>> charvakam said ‌.......
എല്ലാകാര്യങ്ങൾക്കും കൃത്യമായ മറുപടി യുക്തിവാദികൾക്കുണ്ട്. ഇല്ലെങ്കിൽ അത് കണ്ട് പിടിക്കാനുള്ള വിദ്യയുമുണ്ട്. യുക്തിവാദികൾ അത്തരം പ്രതികരണങ്ങൾ നടത്തും എന്ന് കരുതുന്നു. നോക്കാം. <<<<<<<<<

ഇങ്ങനെ ആത്മവിശ്വാസത്തോടെ വന്ന ആള്‍ വേറൊരിടത്തെക്കല്ല ക്ഷണിക്കേണ്ടത്..ഇവിടെയാണ്‌ നമ്മള്‍ കണ്ടുമുട്ടിയത്‌. താങ്കളല്ലേ "സ്ത്രീ" വിഷയത്തില്‍ നിന്നും മാറി ഭാഷയെക്കുറിച്ചും കമന്റിട്ടത്, ലോകത്തിലെതന്നെ ഉന്നതനും ചരിത്രവിജയം നേടിയ വ്യക്തിത്വത്തെ 'മതേതരസ്ഥാപനം' ദുരുപയോഗം ചെയ്തു അവഹേളിച്ച ഒരുവനെ "പാവം മാഷ്" എന്നെഴുതിയതും...
ഇവിടെത്തന്നെ ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള കാര്യങ്ങള്‍ക്ക് പ്രതികരണം താങ്കള്ക്കെഴുതാം.

vivek said...
This comment has been removed by the author.
vivek said...

>>> “അറബി ഭാഷ, തുടങ്ങി താങ്കൾ ഉന്നയിച്ച പലതും താങ്കളുമായി ഞാൻ നടത്തിയ തർക്കത്തില്പെടുന്നതല്ല. മാത്രമല്ല താങ്കൾ അല്ലെങ്കിൽ മറ്റാരെങ്കിലും ഞാൻ പറഞ്ഞത് നിഷേധിച്ചിട്ടുമില്ല. ഉദാഹരണത്തിന്‌, ”മുഹമ്മദ് നബി (സ) ജനിക്കുന്നതിന്‌ മുൻപ് അറേബ്യയിൽ സംസാരിച്ചിരുന്ന ഭാഷ അറബിയായിരുന്നു“. നിങ്ങൾ നിഷേധിക്കൂ. <<<

ഇവിടെ അറബി ഭാഷയെക്കുറിച്ച് നിങ്ങള്‍ക്ക് കമന്റിടേണ്ടി വന്ന സാഹചര്യം എന്താണ്?
”മുഹമ്മദ് നബി (സ) ജനിക്കുന്നതിന്‌ മുൻപ് അറേബ്യയിൽ സംസാരിച്ചിരുന്ന ഭാഷ അറബിയായിരുന്നു“. നിങ്ങൾ നിഷേധിക്കൂ.
ആരാണ് നിഷേധിക്കുക . താങ്കള്‍ക്കും തോന്നുന്നതെഴുതുന്ന അസുഖമുണ്ടോ?

അറബി ഭാഷയെക്കുറിച്ച് ഡോക്ടര്‍ എ.ഐ.വിലായത്തുല്ലയുടെ ഒരു പഠനം ഈ ലിങ്കില്‍ നിന്നും വായിക്കാം.....

ഭാഷോല്പ്പത്തി ഖുര്‍ആനിക അന്വേഷണം
http://www.thejasnews.com/index.jsp?archive=yes&Go=Go&date=2011-8-21#6362

ഭാഷോല്പ്പത്തി ഖുര്‍ആനിക വീക്ഷണത്തില്‍
http://www.thejasnews.com/index.jsp?tp=det&det=yes&news_id=201107128180357484&
ഖുര്‍ആനും അറബി ഭാഷയും
http://www.thejasnews.com/index.jsp?tp=det&det=yes&news_id=20111004091220406&
http://www.thejasnews.com/index.jsp?tp=det&det=yes&news_id=201108119172552774&

vivek said...

മുകളില്‍ കൊടുത്ത ലിങ്കില്‍ നിന്നും നേരിട്ട് ലേഖനം കിട്ടിയില്ലങ്കില്‍ തേജസ്‌ദ്വൈവാരിക എന്നിടത്ത് ക്ലിക്ക് ചെയ്‌താല്‍ വായിക്കാം..

സുബൈദ said...

@ചാര്‍വാകം
ഇവിടെ തുറന്ന ചര്‍ച്ച നടക്കട്ടെ എന്ന് കരുതിയാണ് പോസ്റ്റിന്റെ അടുത്ത ഭാഗം മരവിപ്പിചിരിക്കുന്നത്. തീര്‍ത്തും സ്വതന്ത്ര ചര്‍ച്ചക്ക് വേണ്ടി. ഇത്രയും സ്വാതന്ത്ര്യം അനുവദിച്ചിട്ടും ചര്‍ച്ച മറ്റൊരു വേദിയിലേക്ക് മാറ്റാം എന്ന നിര്‍ദ്ദേശം അത്രയ്ക്ക് ആശാസ്യമല്ല.

"മാത്രമല്ല, ഉപയോഗിക്കാവുന്നതിന്റെ പരമാവധി അസഭ്യങ്ങൾ പലരോടും ഉപയോഗിക്കാറുള്ള സുബൈദ എന്റെ കാര്യത്തിൽ ബഹുമാനം തന്നിട്ടുണ്ട് എന്നത് നന്ദിയോടെ ഓർക്കുന്നു."

സഹോദരാ പ്രതിരോധിക്കാനുള്ള സ്വാതന്ത്ര്യം എനിക്കനുവദിച്ചു തരിക. എന്റെ 2011 മെയ്‌ ഒന്നിന്റെ പോസ്റ്റില്‍ നടന്ന ചര്‍ച്ചയില്‍ ഏതൊക്കെ രീതിയിലാണ് എന്നെ ആക്രമിച്ചതെന്ന് (താങ്കളല്ല) ആ പോസ്റ്റിലെ കമന്റുകളിലൂടെ ഒരാവര്‍ത്തി സഞ്ചരിച്ചാല്‍ മനസ്സിലാകും.
അവിടെയും താങ്കളെ പോലെ തന്നെ വികാരത്തിനടിപ്പെടാതെ ചര്‍ച്ചയില്‍ പങ്കെടുത്ത ശ്രീ മനോജിനെ നന്ദിയോടെ സ്മരിക്കട്ടെ
എന്നോടുള്ള കടുത്ത പ്രതികരണങ്ങള്‍ക്ക് ചില സാഹചര്യം എന്റെ പോസ്റ്റുകളില്‍ ഒരു പരിധിവരെ ഉണ്ടായിട്ടുണ്ടാകാം. കാരണം യുക്തിവാദികളില്‍ ഏറിയ കൂറും തങ്ങള്‍ എന്തിനു പിന്നാലെയാണ് കൂടിയതെന്നറിയാത്ത സാധുക്കളാണ്‌. തങ്ങള്‍ മാനവിക പക്ഷത്തു നില്‍ക്കുന്നവരാണ്,ശാസ്ത്ര ബോധമുള്ളവരാണ്, പ്രകൃതി വാദികളും, ഏറ്റവും ഉന്നത വിചാര ധാരയുള്ളവരുമാണെന്ന തെറ്റിദ്ധാരണയില്‍ പെട്ട് ആ കൂട്ട്കെട്ടില്‍ അകപ്പെട്ടവരാണ്‌. അവരുടെ ആ ധാരണകള്‍ ശരിയല്ല, തങ്ങള്‍ എത്തിപ്പ്ട്ട ഗര്‍ത്തം ഏറെ പിന്തിരിപ്പനും പ്രതിലോമപരവുമാനെന്നു തിരിച്ചറിവിലേക്ക് നയിക്കുന്ന പോസ്റ്റുകള്‍ വായിക്കപ്പെടുമ്പോള്‍ തീര്‍ച്ചയായും സ്ഥാപനവല്‍കരിക്കപ്പെട്ട നാസ്തിക ഭൌതിക യുക്തിവാദത്തിന്റെ വക്താക്കള്‍ അതിനെ സര്‍വ്വ സന്നാഹത്തോടെയും നേരിടുക സ്വാഭാവികം മാത്രം.
പക്ഷെ താങ്കള്‍ ആത്മാര്‍ഥതയുള്ള ഒരു വ്യക്തിയായത് കൊണ്ട് താങ്കളുടെ ഭാഷയിലും ആ ആത്മാര്‍ഥത നിഴലിക്കും. അത് കൊണ്ട് തന്നെ താങ്കളെയും, കാളിദാസനെയും സിഡിയനെയും ഒരേ പോലെ കാണാന്‍ പറ്റില്ലല്ലോ

Abdul Majeed said...

<<< ഉത്തരം മുട്ടിയാൽ കൊഞ്ഞനം കുത്തുക എന്നൊരു പരിപാടിയുണ്ടല്ലോ അബ്ദുൽ മജീദ്‌. നമ്മൾ തമ്മിലുള്ള തർക്കം ഒറ്റ കാര്യത്തിലാണ്‌. അതിലേക്ക്‌ വരൂ. എല്ലാം കൂടി ഒന്നിച്ചാക്കിയാൽ സംവാദത്തിന്‌ അതിൽ ഇടമില്ലാതെ പോകും. >>>
ഈ വിഷയവുമായി ഉത്തരം മുട്ടേണ്ട ഒരു കാര്യവും എനികില്ല. കാരണം ചര്വകാന്‍ എന്നില്‍ ആരോപിക്കാന്‍ ശ്രമിക്കുന്ന ഈ വിഷയം യഥാര്‍ത്ഥത്തില്‍ അതിന്റെ source താഴെ കാണും വിധം ആണ്.
രവിചന്ദ്രന്‍ നു മറുപടിയായി ഹുസൈന്‍ സാഹിബ്‌ കൊടുത്ത വാക്കുകള്‍.
"ദൈവസങ്കല്‍പ്പം ദ്രവ്യജന്യമാണ്. പ്രപഞ്ചത്തിലെ മനുഷ്യന് മാത്രമേ ആ സങ്കല്‍പ്പമുള്ളു." എന്നു ലേഖകന്‍ എഴുതി. മനുഷ്യനു മാത്രമേ ദൈവസങ്കല്‍പ്പമുള്ളു എന്നത് ബുദ്ധിയുള്ളവര്‍ക്കേ അത്തരം വിചാരങ്ങളുണ്ടാകൂ എന്നതിന്റെ തെളിവല്ലേ? മറ്റുള്ള ജന്തുക്കള്‍ക്ക് ദൈവവിശ്വാസം ഇല്ലാത്തത് മനുഷ്യനുള്ളപോലെ മസ്തിഷ്ക വികാസം സംഭവിക്കാത്തതുകൊണ്ടാണെന്നും കരുതിക്കൂടേ? ഇതാണു യാഥാര്‍ത്ഥ്യമെങ്കില്‍ നിരീശ്വര- യുക്തിവാദികള്‍ക്ക് മറ്റു ജന്തുക്കളുടെയത്രയേ മസ്തിഷ്കവികാസം ഉണ്ടായിട്ടുള്ളൂ എന്നും കരുതുന്നതില്‍ തെറ്റുണ്ടോ? യുക്തി- നിരീശ്വരവാദികള്‍ക്ക് മസ്തിഷ്ക്കത്തകരാറുണ്ടെന്നതിന്റെ മറ്റൊരു തെളിവുകൂടിയല്ലേ ഇത് ?
ആ ചോദ്യം , വിശകലനം അതുണ്ടായ പശ്ചാത്തലം എല്ലാം ഗ്രഹിക്കാന്‍ താങ്കള്‍ ആ ബ്ലോഗിലേക്ക് ഇഴഞ്ഞു ചെന്നാല്‍ മതി. വേണമെങ്കില്‍ ലിങ്ക് താഴെ കൊടുക്കാം.
http://dawkinsdebate.blogspot.com/2011/09/blog-post.html#comment-form
ഇനി ഇത് എന്നില്‍ നിന്ന് ഉത്തരം കാണാന്‍ ശ്രമിക്കുന്നതിന്റെ സാംഗത്യം മനസിലാവുന്നില്ല.

Abdul Majeed said...

<<< ഇപ്പറഞ്ഞതിൽ താങ്കൾ ഇപ്പോഴും ഉറച്ചു നില്ക്കുന്നുവെങ്കിൽ അതിനുള്ള ശാസ്ത്രീയ, സൈദ്ധാന്തിക തെളിവുകളല്ലേ അവതരിപ്പിക്കേണ്ടത്? >>>>

ഇനി ഇപ്പരഞ്ഞതിനല്ലെങ്കിലും ശാസ്ത്രീയ, സൈദ്ധാന്തിക അപഗ്രടനതിനു മുന്നോടിയായി ഞാന്‍ കൊടുത്ത പല കമന്റുകള്‍ക്കും നോ കമന്റ്സ് എന്ന് ചര്വകം എഴുതിയത് മറന്നിട്ടില്ല. പിന്നെ പരിണാമത്തെ ശാശ്വത സത്യം ആയി കാണുന്ന അപഗ്രഥന ശൈലി കൈകൊള്ളാന്‍ തല്ക്കാലം കുറച്ചു ബുദ്ദിമുട്ടു ഉണ്ട്.പിന്നെ ഒരു നാസ്തിക ഭാരതീയ ദര്‍ശനം എന്ന് അറിയപെടുന്ന ചാര്‍വാക ദര്‍ശനത്തില്‍ ഇന്ദ്രിയം കൊണ്ട് നേരിട്ട് കിട്ടുന്ന അറിവുകളെ മാത്രം സത്യമായി , അറിവിന്റെ ഉറവിടം ആയി കാണേണ്ട ചര്വകന്മാര്‍ (പുക കണ്ടാല്‍ തീ ഉണ്ടെന്നു പോലും അന്ഗീകരികാത്തവര്‍ ) പരിണാമത്തെ ശ്വാശ്വത സത്യം ആയി കാണുകയും എന്നോട് ശാസ്ത്രീയ സൈദ്ദണ്ടിക തെളിവുകള്‍ അവതരിപ്പിക്കാന്‍ പറയുകയും ചെയുന്നത് അപഹാസ്യം ആണ്.അനുമാനങ്ങളെ പ്രമാണങ്ങള്‍ ആയി കാണാന്‍ കഴിയുന്നതാവും ആധുനിക ചര്വകത്തിനു സംഭവിച്ച പരിണാമം.
<<< ഹിന്ദു മതത്തിലുള്ള മുപ്പത്തി മുക്കോടി ദൈവങ്ങളെ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ, നിഷേധിക്കുന്നുണ്ടോ? നിഷേധിക്കുന്നുവെങ്കിൽ അവ നിഷേധിക്കുന്നതിന്‌ താങ്കളുടെ മാനസികവളർച്ച ഏത് മൃഗത്തിന്‌ തുല്ല്യമാണ്‌? പോത്ത്, സിംഹം, കഴുത? >>>
ഹുസൈന്‍ സാഹിബിന്റെ ബ്ലോഗുമായി ബന്ധപെട്ടാണ് ഈ ചോദ്യം എന്നതിനാല്‍ തന്നെ ഇതിനു ഉത്തരം പറയാന്‍ ഞാന്‍ ബാധ്യ്സ്ടന്‍ അല്ല. എന്നാല്‍ പോലും ഈ പറഞ്ഞ പ്രസ്ടവന്യുമായി ബന്ധപെട്ടു പറയുകയാണെങ്കില്‍ " ഹിന്ദു മതത്തിലുള്ള മുപ്പത്തി മുക്കോടി ദൈവങ്ങള്‍ " എന്ന പ്രയോഗം ഒരു ഇസ്ലാം മത വിശ്വാസിയെ കുറിച്ചുള്ള സാമാന്യ ധാരണ പോലും ഇല്ലാതെ നടത്തുന്ന ഒന്നാണെന്ന് പറയേണ്ടി വരുന്നു.ഇവിടെ ഇസ്ലാമും ഇതര മതങ്ങളും തമ്മില്‍ എന്താണ് ചര്വകാന്‍ കാണുന്ന വ്യത്യസം ?
ഇനി സാന്ദര്‍ഭികമായി ഞാന്‍ ഇവിടെ അവതരിപിച്ച കാര്യങ്ങള്‍ അതിന്റെ സാമൂഹിക രാഷ്ട്രീയ പരിസരം എല്ലാം ഒരു പ്രത്യ ശാസ്ത്രത്തില്‍ നിന്നഉ കൊണ്ട് പറയുന്ന ഒരു നസ്ടികാനും അതിന്റെ അഭാവത്തില്‍ പറയുന്ന ഒരാളും അന്തരം എടുത്തു കാണിക്കാന്‍ വേണ്ടി ആണ്.
നസ്ടികരിലെ ഈ തരം തിരിവ് എടുത്തു പറയേണ്ട ആവശ്യകത പലപ്പോഴും വരുന്നത് മതത്തിന്റെ പേരില്‍ നടക്കുന്ന പല അന്ധവിശ്വാസങ്ങള്‍ക്കും മതത്തെയും ദൈവത്തെയും പഴിചാരി മൊത്തം നിഷേടിക്കുന്ന ഒരു പ്രവണത കണ്ടു വരുന്നത് കൊണ്ടാണ്. ഏതൊരു കാര്യത്തിനും ഒരു കാരണം നിലവില്‍ ഉണ്ട് എന്ന സാമാന്യ തത്വം ഇതിനു വേണ്ടു നമുക്ക് ഉപയോഗിക്കാം. എന്നാല്‍ അത് പോലും ഒരു നാസ്തികന് കഴിയില്ല.ഒരു ideology യുമായി ബന്ധപെട്ടുള്ള മതത്തെ കുറിച്ചുള്ള ഒരു നിരീക്ഷണം കൂടി വായിച്ചാല്‍ ഈ കാര്യം കൂടുതല്‍ വ്യക്തം ആവും.
"വ്യജ ദൈവങ്ങള്‍ക്ക് എതിരെ വികസിച്ചു വരുന്ന നവോത്ഥാന സമരത്തെ ഭൌതിക വാദവും ആശയ വാദവും തമ്മിലുള്ള സംഘര്‍ഷം എന്നാ നിലക്കല്ല, മറിച്ച്‌ മതത്തിലെ തന്നെ വ്യ്ടിസ്ട പ്രവണതകള്‍ തമ്മിലുള്ള സംവാദം എന്നാ നിലയിലാണ് തിരിച്ചറിയേണ്ടത് .യഥാര്‍ത്ഥ മതവുംയോ യഥാര്‍ത്ഥ ഭൌതിക മയോ ഒരു ബന്ധവും ഇല്ലാത്ത ഒരേ സമയം മത വിരുദ്ദവും അതെ സമയവും ഭൌതിക വാദ വിരുദ്ദവും ആയ ഒരു വാണിജ്യ പ്രവണതയെ ആണ് ആള്‍ ദൈവ പ്രടിഭാസം ഇന്ന് പ്രധിനിതീകരിക്കുന്നത്. കവിയുടുക്കുന്നവരും തലകെട്ട് കേട്ടിയവരും ഒക്കെ കള്ളന്മാരാണെന്ന് കൂവി ആര്‍ക്കുക അല്ല മറ്റെല്ലാ തൊഴില്‍ വിഭാഗങ്ങളിലും എന്നാ പോലെ ആത്മീയതയുടെ മണ്ഡലത്തിലും കള്ളാ നാണയങ്ങള്‍ അടിഞ്ഞു കൂടി കഴിഞ്ഞിരിക്കുന്നു. മതങ്ങള്‍ ഒക്കെയും അത് നിലവില്‍ വന്ന കാലത്ത് നില നിന്ന് അവികസിതവസ്ടയുടെ ഭാഗം ആയിരിക്കെ തന്നെ അതിനു എതിരായി ഒരു പ്രതികരണം കൂടി ആയിരുന്നു എന്ന് വ്യക്തമാണ്. വെറും ഒരു തട്ടിപ്പ് , അരുടെയെകെയോ ഗൂഢാലോചന എന്നിങ്ങനെ മതത്തെ വികൃതമായി ചുരുക്കുന്നത് അതിന്റെ സദ്യ്തകളെ എന്നാ പോലെ പരിമിതികളെയും അപഗ്രധികാതെ അവഗനിക്കുന്നതിനു തുല്യമായിരിക്കും "
കെ ഇ എന്‍ - മധ്യ വര്‍ഗ്ഗത്തിന്റെ ശീര്‍ഷസനങ്ങള്‍ ...

vivek said...

നാസ്തിക ഭാരതീയ ദര്‍ശനം എന്ന് അറിയപെടുന്ന ചാര്‍വാക ദര്‍ശനത്തില്‍ ഇന്ദ്രിയം കൊണ്ട് നേരിട്ട് കിട്ടുന്ന അറിവുകളെ മാത്രം സത്യമായി , അറിവിന്റെ ഉറവിടം ആയി കാണേണ്ട ചര്വകന്മാര്‍ (പുക കണ്ടാല്‍ തീ ഉണ്ടെന്നു പോലും അന്ഗീകരികാത്തവര്‍ ) പരിണാമത്തെ ശ്വാശ്വത സത്യം ആയി കാണുകയും എന്നോട് ശാസ്ത്രീയ സൈദ്ദണ്ടിക തെളിവുകള്‍ അവതരിപ്പിക്കാന്‍ പറയുകയും ചെയുന്നത് അപഹാസ്യം ആണ് >>>

ബൃഹസ്പതിയുടെ (ചാര്‍വാകന്റെ) ആഹ്വാനം ചേര്‍ത്ത് വായിക്കുക..

ബൃഹസ്പതിയുടെ (ചാര്വാകന്റെ) അര്ഥശാസ്ത്രത്തില് നിന്ന് ‘ഉദ്ധരിക്കപ്പെട്ടിട്ടുള്ള’ ചില ഉപദേശങ്ങള് ഉദാഹരണം. “അക്ഷൈര് ദീവ്യാത്” (ചൂതു കളിക്കുക), “മത്ത കാമിന്യ സേവ്യാ:” (മദിച്ചുന്മത്തരായ കാമിനിമാര്ക്കൊപ്പം മേളിക്കുക), “ദിവ്യ പ്രമാദാ ദര്ശനം ച:”(അഭൌമ സൌന്ദര്യമുള്ള സ്ത്രീകളെ നോക്കി ആസ്വദിക്കുക) തുടങ്ങിയവ അതില്പ്പെടും. മത്സരത്തെയാണ് ലോകായത ദര്ശനം പ്രോത്സാഹിപ്പിക്കുന്നത്. ജീവിക്കുന്ന കാലത്തോളം സുഖിച്ചു പുളയാനും അതിനായി മത്സരിക്കാനുമുള്ള ആഹ്വാനം.

ഇവിടെ വായിക്കാം..

"മതം യുക്തിവാദം -ഒരു സംവാദം"
http://tpmshameem.blogspot.com/2010/10/blog-post_30.html

ഈ ചാര്‍വാകന്‍ പേര് അഭിമാനത്തോടെ എടുത്തിരിക്കുന്നത് ഇതൊക്കെ അറിഞ്ഞു തന്നെയോ????

vivek said...

എന്റെ ചോദ്യം ഇതാണ്‌ ”ഹിന്ദു മതത്തിലുള്ള മുപ്പത്തി മുക്കോടി ദൈവങ്ങളെ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ, നിഷേധിക്കുന്നുണ്ടോ? >>>

ഇസ്‌ലാം പഠിച്ചവര്‍ ഈ ചോദ്യവുമായി വരില്ല. കാരണം തൌഹീദ് എന്ത് ശിര്‍ക്ക് എന്ത് മനസ്സിലാവാത്തവര്‍ പഠിക്കുകയാണ് വേണ്ടത്.

vivek said...

അഭിനവ ചാര്‍വാകന്‍ " ”ഹിന്ദു മതത്തിലുള്ള മുപ്പത്തി മുക്കോടി ദൈവങ്ങളെ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ, നിഷേധിക്കുന്നുണ്ടോ? "
എന്ന ചോദ്യം വിവരമില്ലാഴ്മയില്‍ നിന്നോ? വിവരം കൂടിയത്കൊണ്ടോ വന്നതാണോ?

ഡോക്ടര്‍ ‍ രാധാകൃഷ്ണന്റെ 'ഭാരതീയ ദര്‍ശനത്തിലെ" ചില വരികള്‍ താഴെ കുറിക്കുന്നു.
"ഈശ്വരന്‍ ഏതെങ്കിലും വിധത്തിലുള്ള ശരിയായ ഒരു സങ്കല്പ്പമുണ്ടാകുന്നതോടെ എകേശ്വരവാദം അനുപേക്ഷണീയമായിതീരുന്നു.
പരമേശ്വരന്‍ ഒന്നേ ഉണ്ടായിക്കൂടു. രണ്ടു പരമേശ്വരന്മാരും എണ്ണമറ്റ സത്തകളും ഉണ്ടാവുക സാധ്യമല്ല.ഒരു ദേവന്‍ മറ്റൊരു ദേവന്റെ സൃഷ്ടിയാണോ

എന്ന ചോദ്യം എല്ലായിടത്തും ചോദിക്കപ്പെട്ടിട്ടുണ്ട്. സൃഷ്ടിക്കപ്പെട്ട ഒരു ദേവന്‍ ഈശ്വരനേ അല്ല; പ്രപഞ്ച പ്രവര്‍ത്തനങ്ങളെപ്പറ്റിയും ഈശ്വര സ്വഭാവത്തെപ്പറ്റിയും ഉള്ള ഉള്‍കാഴ്ച വളര്‍ന്നുവരുന്നതോടെ പല ദേവന്മാരും ഉരുകിചേര്‍ന്നു ഒന്നായിതീരുന്നു.ഋതം എന്ന ആശയത്തില്‍ അനുഭൂതിഗോചരമായ ഐക്യദര്‍ശനം ഏകെശ്വരവാദത്തെ സഹായിച്ചു. പ്രകൃതി പ്രതിഭാസങ്ങളുടെ വൈവിധ്യം പല ദേവന്മാര്‍

ഉണ്ടായിരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടങ്കില്‍, ഉള്ള എല്ലാ വസ്തുക്കളെയും ആശ്ലേഷിക്കുന്ന ഒരേ ഒരു ഈശ്വരനുണ്ടായിരിക്കണമെന്നു

പ്രകൃതിയിലുള്ള ഐക്യം അനുശാസിക്കുന്നില്ലേ? പ്രകൃതി നിയമത്തില്‍ വിശ്വസിക്കുക എന്നതിനര്‍ത്ഥം ഏകെശ്വരനില്‍ വിശ്വസിക്കുക എന്നതാണ്. അന്ധവിശ്വാസമാകെ നിശ്ചേഷ്ടമാവുക എന്നതാണ് ഈ ധാരണ വികസിച്ചു വന്നതിന്റെ ഫലം....എല്ലാ ദേവന്മാരിലുംവെച്ച് ഒരേ ഒരീശ്വരനില്‍ യഥാര്‍ത്ഥ ദേവനെ പറ്റിയുള്ള സഹജാവബോധമാണ് ഇവിടെ നാം കാണുന്നത്. ഈ സഹജാവബോധമാകട്ടെ, ഏതു കാലത്തുല്‍ഭവിച്ചാലും ആശ്ച്ചര്യമായിരിക്കും. എന്നാല്‍ സത്യദര്‍ശനം ലഭിച്ചതു മനസ്സിന്റെ ചരിത്രത്തിലെ ആദിമപ്രഭാതത്തിലായിരുന്നുവന്നത് നിമിത്തം അത് എല്ലാറ്റിലും ആശ്ച്ചര്യകരമായിരുന്നു. ('ഭാരതീയ ദര്‍ശനം, പേജ് 48 ).

vivek said...

തുടരുന്നു..

ശ്രീ അരവിന്ദ്ഘോഷിന്റെ അഭിപ്രായങ്ങള്‍ ഡോ: രാധാകൃഷ്ണന്‍ ഉദ്ധരിക്കുന്നു:"ഇന്ന് നിശ്ചയിക്കുവാന്‍ പ്രയാസമായ ഏതോ കാരണങ്ങളാല്‍ ആ കാലഘട്ടത്തില്‍ ആധ്യാത്മികവും മനശാസ്ത്രപരവുമായ വിജ്ഞാനം മൂര്‍ത്തവും ഭൌതികവുമായ രൂപങ്ങളെക്കൊണ്ടും പ്രതീകങ്ങളെക്കൊണ്ടും നിര്‍മിക്കപ്പെട്ട ഒരു മൂട് പടത്തിനുള്ളില്‍ മറയപ്പെട്ടു... തിരഞ്ഞടുത്ത ഏതാനും പേരെ ഉദ്ദേശിച്ചുകൊണ്ടുമാത്രംആധ്യാത്മികമായ ഒരര്‍തവും, സാധാരണക്കാരായ ആരാധകന്മാരുടെ ബഹുഭൂരിപക്ഷത്തിനു മൂര്‍ത്തമായ
ഒരര്തവും ഉള്‍ക്കൊള്ളുന്ന വാക്കുകളും ബിംബങ്ങളും കൊണ്ട് തങ്ങളുടെ ഭാഷയെ ഉടുപ്പണിക്കുകയും ചെയ്തു".('ഭാരതീയ ദര്‍ശനം, പേജ് 49 ).

vivek said...

മുകളിലുള്ള ഡോ:രാധാകൃഷ്ണന്റെ അഭിപ്രായത്തെ കേരള ഭാഷ ഇന്സ്ടിട്ട്യുറ്റ് പ്രസിദ്ധീകരിച്ച 'ഇസ്‌ലാമിക ദര്‍ശനത്തില്‍'

ഇങ്ങനെ വിലയിരുത്തുന്നു:

"ഒരേ ഒരീശ്വരന്‍ എന്ന സഹജാവബോധം ചരിത്രത്തിലെ ആദിമ പ്രഭാവത്തിലായിരുന്നുവെന്നത് അധികം ആശ്ച്ചര്യകരമായിരിക്കുന്നുവെന്നു" ഡോ:രാധാകൃഷ്ണന്‍ പറയുമ്പോള്‍, ഭൂമിയില്‍ മനുഷ്യജന്മം ഉടലെടുത്തപ്പോള്‍ത്തന്നെ ഈ സഹജാവബോധം ഉടലെടുത്തുവെന്നു പറയുന്ന ഇസ്‌ലാമിക സിദ്ധാന്തത്തെക്കുറിച്ച് നമ്മുടെ ചിന്ത ഉണരെണ്ടാതാണ്.

"ഒരേ ഒരീശ്വരന്‍" എന്ന സഹജാവബോധം തന്നെ ഈശ്വരദത്തമായിരുന്നുവെന്നാണ് ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നത്‌.

"ഏതായാലും ആദിമമായി ഒരുപൂര്‍ണത"യുടെ പില്‍ക്കാലങ്ങളിലുണ്ടായ വ്യതിയാനങ്ങള്‍ അതിന്റെ രൂപഭാവങ്ങളെ വളരെയധികം മൂടുപടങ്ങള്‍ അണിയിച്ചിട്ടുണ്ടന്നുള്ളത് സര്‍വ്വസമ്മതമാണ് . ആമൂടുപടങ്ങളെ തീര്‍ത്തും അനാവരണം ചെയ്തു "ആദിമമായ പൂര്‍ണതയെ" കണ്ടെത്തുവാന്‍ ശ്രമിച്ചാല്‍ മനുഷ്യനെ മനുഷ്യനില്‍ നിന്ന് ഭിന്നിപ്പിക്കുന്ന കൃത്രിമ മതില്‍കെട്ടുകള്‍

ഓരോന്നായി തകര്‍ന്നു വീഴുമെന്നും നാമല്ലാവരും ഏകത്വമെന്ന പരമയാതര്ത്യത്തെയും ആ ഏകത്വത്തെ പ്രകീര്‍ത്തിക്കുന്ന സ്വച്ച സുന്ദരമായ യഥാര്‍ത്ഥ മതത്തെയും കണ്ടെത്തുക തന്നെ ചെയ്യുമെന്നും ആശിക്കാന്‍ അവകാശമുണ്ട്‌."

വിശുദ്ധ ഖുര്‍ആന്‍ ഇത് സംശയാതീതമായി വ്യക്തമാക്കുന്നു.

"താനല്ലാതെ ആര്യധനായി ദൈവമില്ലന്നു അല്ലാഹു സാക്ഷ്യം വഹിക്കുന്നു. മലക്കുകളും ജ്ഞാനമുള്ളവരും നീതിയില്‍ ഉറച്ചുനിന്നുകൊണ്ടു (അങ്ങനെ ചെയ്യുന്നു). അവനല്ലാതെ ദൈവമില്ല. അവന്‍ അജയ്യനും അഗാധജ്ഞാനിയുമാണ്‌ (3 :18 ).

{ഇസ്‌ലാമിക ദര്‍ശനം, പേജ് 11 }

ചാർവാകം said...

@ abdul majeed
അതെ അതിലേക്ക് വരൂ. നിങ്ങളുടെ അഭിപ്രായമല്ലാത്ത ഒന്നിനെ നിങ്ങൾ പിന്താങ്ങുന്നു എങ്കിൽ അത് നിങ്ങളുടെ അഭിപ്രായമാകും. ഹുസ്സൈൻ സാറിന്റെ വാദങ്ങളൊക്കെ ഇങ്ങനെയാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ? ഉത്തരം മുട്ടിയപ്പോൾ താങ്കൾ ഭംഗിയായി ആവാദത്തിൽ നിന്ന് ഒഴിഞ്ഞത് നന്നായി.
“ഇനി മുപ്പത്തിമുക്കോടി....”
അല്ലാഹു ഒഴികെയുള്ള ദൈവങ്ങളെ മുസ്ലിങ്ങൾ നിഷേധിക്കുന്നു. അവ നിഷേധിക്കുന്നതിന്‌ മുസ്ലിമിസ്‌ മസ്തിഷ്ക വികാസം ആവശ്യമില്ലേ എന്ന് താങ്കളുടെ ഹുസ്സെൻ സാബിനോട് എന്ത് കൊണ്ട് താങ്കൾ ചോദിക്കുന്നില്ല?
താങ്കളുടെ മറ്റു വാദങ്ങളൊക്കെ ഈ വിഷയവുമായി ബന്ധമില്ലാത്തതിനാൽ അർഹിക്കുന്ന ‘പ്രാധാന്യ’ത്തോടെ അവഗണിക്കുന്നു.
​‍് വിവേക്
അറബിഭാഷ അറേബ്യയിൽ പണ്ടേ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാൻ എനിക്ക് വിലായത്തുല്ലയെ വായിക്കേന്റതില്ല. കാരണം അത് പ്രത്യക്ഷ യാതാർത്ത്യമായി കണ്മുൻപിലുണ്ട്. അറേബ്യയിൽ പേരുകൾ എല്ലാ മതക്കാരും അറബിയിൽ നിന്ന് തന്നെയാണ്‌ ഇടുന്നത്. അവിടങ്ങളിലെ മുസ്ലിങ്ങ്ൾ അത് അംഗീകരിക്കുന്നു. മറ്റു രാജ്യങ്ങളിൽ അനുവദിക്കുന്നുമില്ല. അത്രേ ഉള്ളൂ. അത് മനസ്സിലാക്കാൻ ഗുലാത്തിയേയും വിലയത്തുല്ലയേയുമൊന്നും വായിക്കേണ്ടതില്ല. മറ്റു കാര്യങ്ങളിൽ താങ്കൾ വളരെ വിജ്ഞാനമുള്ള ആളാണ്‌. എനിക്ക് തർക്കമില്ല. എന്നാൽ യുക്തിവാദം താങ്കളിൽ നിന്ന് പഠിക്കേണ്ട ഗതികേട് എനിക്കില്ല.
ഇനി പരിണാമം. അതിൽ താങ്കൾക്കുള്ള സംശയങ്ങൾ ചോദിക്കൂ അതിനുള്ള മരുപടി അപ്പോഴാകാം.
​‍് സുബൈദ
താങ്കളുടെ ഇപ്പറഞ്ഞ പലതിനോടും ഞാൻ യോജിക്കുന്നു. പല യുക്തിവാദികൾക്കു വേണ്ടത്ര ആത്മവിശ്വാസമില്ല എന്ന് അവരുടെ പ്രതികരണങ്ങളിൽ തോന്നാറുണ്ട്. അവരിൽ കൊടികെട്ടിയ യുക്തിവാദികൾ വരേയുണ്ടാകാം. എന്നാൽ ഇതൊന്നും യുക്തിവാദത്തിന്റെ പ്രശ്നമല്ല. ആണ്‌ എന്ന് നിങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുന്നതിൽ തർക്കമുണ്ട്. കാരണം പൊതുവിൽ എല്ലാവരിലും കാണാരുള്ളതാണ്‌ എന്നത് തന്നെ. അത് പക്ഷെ ഇത്തരം സൗഹൃദ സംഭാഷണങ്ങളെ തകർത്തു കള്യും എന്നതിൽ സംശയമില്ല. നമ്മൾ തമ്മിൽ വ്യക്തിപരമായി എന്ത് വൈരാഗ്യമാണുള്ളത്? ചില ചർച്ചകൾ കാണുമ്പോൾ ഇത് അതിർത്തി തർക്കമോ മറ്റോ ആണെന്ന് തോന്നും. പൊതു ചർച്ചയ്ക്ക് ഇവിടെ ഇടം തന്നതിൽ കൃതജ്ഞതയുണ്ട്.

vivek said...

വായിക്കേന്റതില്ല,
യുക്തിവാദം താങ്കളിൽ നിന്ന് പഠിക്കേണ്ട ഗതികേട് എനിക്കില്ല >>>>

ആര് പറഞ്ഞു താങ്കള്‍ എന്റെ സ്റ്റുഡന്ഡാവണമെന്നു.
'ചാര്‍വാക' തോലണിഞ്ഞു വരുമ്പോള്‍ കരുതെണ്ടിയിരുന്നു വായിക്കുന്നവര്‍
തന്നെയാണ് ഇവിടെ കമന്ടിടുന്നതെന്ന്.
പരസ്പരം മുന്നില്‍ വരുന്ന കാര്യങ്ങള്‍ മനസ്സിലാക്കി പഠിക്കണം. ഒരു പഠനം മുന്നില്‍ വെച്ചാല്‍, അതുനോക്കെണ്ടതില്ലെന്നു അഹങ്കാരത്തോടെ പറയുന്നവര്‍ വിവരമുള്ളവരല്ല.
പരുക്കനായി ചില കാര്യങ്ങള്‍ക്ക് താങ്കള്‍ക്കെതിരെ കമന്റിട്ടത് താങ്കളെപ്പോലുള്ളവരെ അറിഞ്ഞുതന്നെയാണ്. മുന്‍ധാരണയോടയും അസഹിഷ്ണുതയോടയും തുടക്കവും (ഭാഷ..) ഒടുക്കവുമുള്ള ( ഹിന്ദു മതത്തിലുള്ള മുപ്പത്തി മുക്കോടി ദൈവങ്ങളെ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ, നിഷേധിക്കുന്നുണ്ടോ?) താങ്കളുടെ കമന്റുകള്‍ വായിച്ചാല്‍ ആര്‍ക്കും മനസ്സിലാകും, പോകുന്ന പോക്ക് എവിടെക്കാണന്നു.
നിഷ്കളങ്കമായി കാര്യങ്ങളെ സമീപിക്കാനറിയാത്ത താങ്കള്‍ക്കു ശാസ്ത്രീയമായി വിശദീകരിക്കാനാവാത്ത "ശാശ്വത പരിണാമത്തില്‍" വിശ്വസിച്ച്‌ കഴിയാം..

>>> ഇനി പരിണാമം. അതിൽ താങ്കൾക്കുള്ള സംശയങ്ങൾ ചോദിക്കൂ അതിനുള്ള മരുപടി അപ്പോഴാകാം >>>>

എല്ലാമറിയുന്ന അദ്ധ്യാപകന്‍ വന്നിരിക്കുന്നു.
ഇവിടെ എഴുതൂ എന്താണ് താങ്കളുടെ പരിണാമവാദം , അതിനു തയ്യാറാവാതെ ഉരുണ്ടു കളിക്കരുത്.

ഉള്‍വലിയുന്നതു ഇങ്ങനെ "പൊതു ചർച്ചയ്ക്ക് ഇവിടെ ഇടം തന്നതിൽ കൃതജ്ഞതയുണ്ട്." നോ കമന്റു.

സുബൈദക്കു അടുത്ത പോസ്റ്റിടാം.....താങ്ക്സ്.

ചാർവാകം said...

എന്റെ പരിണാമവാദം എന്നൊന്നില്ല. (ജീവ) പരിണാമവാദം ആയിരക്കണക്കിനാളുകൾ കഴിഞ്ഞ നൂറ്റിയൻപത്തിമൂന്നു വർഷമായി ശാസ്ത്രീയമായി വിശകലാം ചെയ്തുകൊണ്ടിരിക്കുന്നു. ഒരു പ്രകൃതിസത്യമെന്ന നിലയ്ക്ക് അതിനു മുൻപും അതുണ്ടായിരുന്നു, ഇനിയും ഉണ്ടാകും. താങ്കൾ ഒരു നല്ല വായനക്കാരനല്ലേ അതൊക്കെ അറിഞ്ഞിരിക്കേണ്ടതായിരുന്നു. ഇനി അടുത്ത ചോദ്യം? പിന്നെ താങ്കൾ അസഹിഷ്ണുവാകുന്നത് പോലെ എനിക്ക് പറ്റില്ല.

vivek said...

എന്റെ പരിണാമവാദം എന്നൊന്നില്ല. (ജീവ) പരിണാമവാദം ആയിരക്കണക്കിനാളുകൾ കഴിഞ്ഞ നൂറ്റിയൻപത്തിമൂന്നു വർഷമായി ശാസ്ത്രീയമായി വിശകലാം ചെയ്തുകൊണ്ടിരിക്കുന്നു. >>>

വര്‍ഷങ്ങളായി "വിശകലനം" ചെയ്തുകൊണ്ടിരിക്കുന്നു!...തെളിയിക്കേണ്ടതില്ല, നല്ല കാര്യം. വായനക്കാര്‍ പ്രതീക്ഷിച്ചത് കിട്ടി.!!....

താങ്കൾ അസഹിഷ്ണുവാകുന്നത് പോലെ എനിക്ക് പറ്റില്ല. >>>

സഹിഷ്ണുതയുടെ/അസഹിഷ്ണുതയുടെ "അളവുകോല്‍" താങ്കളെപ്പോലെ ആര്‍ക്കറിയും!!!
ഡോക്ടര്‍ ജാഫറിന്റെയോ, വിലായത്തുല്ലയുടെയോ പഠനങ്ങള്‍, ഡോക്ടര്‍ രാധാകൃഷ്ണന്റെ നിരീക്ഷണം താങ്കള്‍ക്കായി ലിങ്കില്ല. !!!!!
നല്ല ഹിറ്റ്‌ ഈ ബ്ലോഗിനുള്ളതിനാല്‍ വായനക്കാര്‍ക്ക് അത് ഉപകാരപ്പെട്ടിരിക്കും.
കമന്റിനുള്ള അവസരം തന്ന സുബൈദക്കും നന്ദി രേഖപ്പെടുത്തുന്നു.

ഇനി അടുത്ത ചോദ്യം?

ഇല്ല. താങ്ക്സ്.
ബൈ ബൈ ചാര്‍വാകം എന്നോട് സഹിഷ്ണുത കാണിക്കുന്നില്ലേ അത് തന്നെ ധാരാളം.!!!!!!!!!!!!!

Abdul Majeed said...

<<< അല്ലാഹു ഒഴികെയുള്ള ദൈവങ്ങളെ മുസ്ലിങ്ങൾ നിഷേധിക്കുന്നു. അവ നിഷേധിക്കുന്നതിന്‌ മുസ്ലിമിസ്‌ മസ്തിഷ്ക വികാസം ആവശ്യമില്ലേ എന്ന് താങ്കളുടെ ഹുസ്സെൻ സാബിനോട് എന്ത് കൊണ്ട് താങ്കൾ ചോദിക്കുന്നില്ല? >>>
അത് തന്നെയാണ് ഞാന്‍ നിങ്ങളോട് ആദ്യം പറഞ്ഞത്. ഇസ്ലാം ഒരു മുസ്ലിമിനോട്‌ എന്ത് അനുശാസിക്കുന്നു എന്ന് നിങ്ങള്ക്ക് അറിയുമോ എന്ന്. ഇല്ല എന്ന് നിങ്ങള്‍ പറയുന്നതിന് പകരം ഇപ്പോഴും നിങ്ങള്‍ ചോദ്യം ആവര്‍ത്തിച്ച്‌ കൊണ്ടിരിക്കുന്നു. നിങ്ങളുടെ ഈ വിഡ്ഢി ചോദ്യം ഹുസൈന്‍ സഹിബിനോട് എനിക്ക് ചോദ്യ്കേണ്ട ഒരു ആവശ്യവും ഇല്ല. നേരിട്ട് ചോദിച്ചാല്‍ മതി.എല്ലാവര്ക് ചുറ്റിലും അത് വിഷയവുമായി ബന്ധ്പെട്ടതല്ല, ഇതല്ല, എന്നോകെ ഒരു വലിയ ലക്ഷ്മണ രേഖ വരച്ചു ഇപ്പോള്‍ അത് മുറിച്ചു കടക്കാന്‍ എന്തിനു പ്രേരിപ്പിക്കുന്നു ? അള്ളാഹു ഒഴികെയുള്ള ദൈവങ്ങള്‍ എന്നാ പ്രയോഗം തന്നെ ഒരു മുസ്ലിമിന് സ്വീകാര്യം അല്ല. ഒരു പാട് ദൈവങ്ങള്‍ ഉണടയിട്ടു അതില്‍ ഏതൊന്നിനെ സ്വീകരിക്കണം എന്നാ ഒരു കണ്‍ഫ്യൂഷന്‍ ഉള്ളവന്‍ അല്ല മുസ്ലിം.

<< (ജീവ) പരിണാമവാദം ആയിരക്കണക്കിനാളുകൾ കഴിഞ്ഞ നൂറ്റിയൻപത്തിമൂന്നു വർഷമായി ശാസ്ത്രീയമായി വിശകലാം ചെയ്തുകൊണ്ടിരിക്കുന്നു. ഒരു പ്രകൃതിസത്യമെന്ന നിലയ്ക്ക് അതിനു മുൻപും അതുണ്ടായിരുന്നു, ഇനിയും ഉണ്ടാകും >>>
ഇതൊരു ശാശ്വത സത്യം ആയി അവതരിപിച്ച സ്ഥിതിക്ക് ഇനി വിശകലനം ചെയ്ട് കൊണ്ടെയിരികേണ്ട കാര്യം ഉണ്ടോ. ഇനി വിശകലനം ചെയ്ട് കൊണ്ടേ ഇരിക്കുന്ന ഒന്ന് ഒരു ശാശ്വത സത്യം ആവുമോ. ? ഇനിയും ഉണ്ടാകും എന്ന് പറയുന്പോള്‍ ഒരു അനുമാനം , നിഗമനം എന്നിവക്കാണ് മുന്‍ തൂക്കം . അനുഭവധിഷ്ടിതാമോ , ഇന്ദ്രിയ ഗോച്ചരമോ അല്ലാത്ത ഈ അനുമാനം ശാസ്ത്രീയം ആണോ. ചുരുങ്ങിയ പക്ഷം ചാര്‍വാകം എന്നാ പേരിനെങ്കിലും ഒരു യുക്തി വേണ്ടേ ഇങ്ങിനെ എഴുതുന്പോള്‍ .സ്വന്തം വാചകങ്ങള്‍ പോലും ദൈവ നിഷേധത്തിന് തങ്ങള്‍ ഉപയോഗിക്കുന്ന അതെ തുലാസില്‍ വെച്ച് അളന്നു തൂക്കി പ്രയോഗിക്കാന്‍ കഴിയാത്തവര്‍ ആണ് ഇവിടെ എന്ന് യുക്തിവാദികള്‍ ഒന്ന് കൂടി തെളിയിക്കുക ആണ്. വീണ്ടു വിചാരം ഇല്ലാത്ത ഇത്തരം പ്രയോഗങ്ങളിലൂടെ തന്‍ അകപെട്ട ചക്ര വ്യൂഹത്തില്‍ നിന്ന്നും ഊരി പോരാന്‍ ഏറ്റവും നല്ല പദം ആണ് "നോ കമന്റ്സ്."
എന്തായാലും സുബൈദയുടെ അടുത്ത പോസ്റ്റിനു കാത്തിരിക്കുന്നു. കമന്റിനു വേദി ഒരുക്കി തന്നതിനും നന്ദി.

ചാർവാകം said...

​‍് ഇതിനൊക്കെ, നല്ല ചിരിയല്ലാതെ, എന്ത് പറയാനാണ്‌. സംവാദത്തിന്‌ ഉപോല്ബലകമാകുന്ന, തങ്ങളുടെ വാദങ്ങളെ പിന്താങ്ങുന്ന ഉദ്ദരണികളും പുസ്തകങ്ങളുമാണ്‌ അവതരിപ്പിക്കേണ്ടത്. എന്നാലല്ലേ അതിന്‌ പ്രസക്തിയുണ്ടാവൂ. താങ്കളുടെ വാദത്തിന്‌ ബലം നല്കുന്ന എന്ത് പുസ്തകമാണ്‌ മേല്പറഞ്ഞവ. അത് വായിച്ചിട്ടുവേണോ അറബി പുരാതനഭാഷയാണെന്ന് തീരുമാനിക്കാൻ? ഞാൻ എന്റെ വാദങ്ങൾക്കുള്ളിൽ നിന്നേ ചോദ്യങ്ങളും ഉദ്ദരണികളും അവതരിപ്പിച്ചിട്ടുള്ളൂ. എന്നാൽ അത് കൃത്യമായി അവതരിപ്പിച്ചിട്ടേ താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ ‘ഉൾവലിഞ്ഞിട്ടുമുള്ളൂ. അത് യുക്തിയുടെ കരുത്താണ്‌.
മഹസ്സലാമ.
​‍് അബ്ദുൽ മജീദ്
നമ്മൾ തമ്മിലുള്ള തർക്ക വിഷയം എന്താണ്‌? അത് മനസ്സിലാക്കൂ. മൃഗമാനസരാണ്‌ യുക്തിവാദികൾ എന്നതിനാലാണ്‌ അവർക്ക് ദൈവിക സങ്കല്പ്പമില്ലാത്തത് എന്ന് നിങ്ങൾ പറഞ്ഞു. പിന്നീട് പറഞ്ഞു അത് ഹുസ്സൈൻ സാബിന്റെ അഭിപ്രായമാണെന്ന്. അഭിപ്രായം എടുത്ത് ഉദ്ധരിക്കുന്നതിന്‌ രണ്ട് മാനദണ്ഡങ്ങളാണുള്ളത്. ഒന്ന് അത് അംഗീകരിക്കുക (അത് എന്റെയും അഭിപ്രായമാണെന്ന് പറയുക) രണ്ട്. നിഷേധിക്കുക. വേണമെങ്കിൽ നിഷ്പക്ഷമായിരിക്കുക എന്നൊരു മാനദണ്ഡം കൂടി പരിഗണിക്കാം. ഇതിൽ ആദ്യത്തെ മാനദണ്ഡമനുസരിച്ചാണ്‌ താങ്കൾ ആ ഉദ്ദരണി പ്രയോഗിച്ചതെങ്കിൽ മാത്രമേ നമ്മൾ തമ്മിൽ തർക്കമുള്ളൂ. യുക്തിയുടെ രീതിയനുസരിച്ച് ഒരേപോലുള്ള കാര്യങ്ങളിൽ ഒരേ അളവുകോൽ ഉപയോഗിക്കണം. ഇവിടെ ദൈവനിഷേധം എന്ന വിഷയത്തിൽ മുസ്ലിംഗൾക്കും യുക്തിവാദികൾക്കും ഒരേ അളവു കോൽ വെയ്ക്കുമ്പോൾ നിങ്ങൾ നിഷേധിക്കുന്ന അല്ലാഹു ഒഴികെയുള്ള ദൈവങ്ങൾക്ക് അത് നിഷേധിക്കുന്നതിനുള്ള നിങ്ങളുടെ മസ്തിഷ്കവികാസം ഏത് മൃഗത്തിന്‌ തുല്ല്യമായിരിക്കും എന്ന എന്റെ ചോദ്യ എങ്ങനെയാണ്‌ വിഡ്ഡിച്ചോദ്യമാവുന്നത്?
ശാശ്വത സത്യമായാൽ പിന്നെ തെളിവ് അന്വേഷിക്കേണ്ട? എങ്കിൽ ഊർജ്ജം, വസ്തു അങ്ങനെ ശാശ്വതമായ ഒന്നും ഇനി അന്വ്വേഷിക്കേണ്ട? പരിണാമത്തിന്‌ തെളിവുകൾ എന്തിൽ നിന്നും തരാൻ ഞാൻ തയ്യാറാണെന്ന് മുകളിൽ പറഞ്ഞിട്ടുണ്ട്. മാത്രമല്ല, മുസ്ലിംഗളിൽ ഹുസ്സൈൻ, അദ്നാൻ ഒക്തർ തുടങ്ങി വളരെ ചുരുക്കം പേരെ ഇപ്പോൾ പരിണാമം അംഗീകരിക്കാത്തവരായുള്ളൂ. മനുഷ്യപരിണാമത്തിൽ മാത്രമേ മറ്റുള്ളവർക്ക് തർക്കമുള്ളൂ. കാരണം ജീവികൾ പരിണമിക്കേണ്ട എന്ന് കുർആനിൽ ഒരിടത്തും പറഞ്ഞിട്ടില്ല. ഇനി പറഞ്ഞിട്ടുണ്ടോ മജീദ്?
എന്നാൽ പരിണമിക്കും എന്ന് പറഞ്ഞിട്ടുമുണ്ട്. തെളിവു തരാം

«Oldest ‹Older   201 – 221 of 221   Newer› Newest»