Followers

Wednesday, September 7, 2011

എനിക്ക് മനസ്സിലായ ബൂലോക വിശേഷം

 ഇന്റര്‍നെറ്റില്ലാതെ ഒരു മാസം., വീണ്ടും ഒരുമാസം റമദാന്‍ വൃതവും ഈദുല്‍ഫിതറും. അതിനിടക്ക് ബൂലോകവിഷേശങ്ങള്‍ അല്പസ്വല്പം ശ്രദ്ധിച്ചിരുന്നു.

അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി ഞാന്‍ മനസ്സിലാക്കുന്നത്. എന്‍ എം ഹുസൈന്‍ ബൂലോകത് കടന്നു വന്നതോടെ  (പിടിച്ചു കൊടുന്ന ശേഷം) {ശേഷം പറയാം} യുക്തിവാദി ബ്ലോഗര്‍മാര്‍ നിന്ന് കിതക്കുകയായിരുന്നു, അവരെ രക്ഷിക്കാന്‍ സി രവിചന്ദ്രന്റെ ബൂലോകത്തെക്കു കടന്നു വന്നത് .
അദ്ദേഹം ജൂണ്‍ 30 നു ഒരാള്‍ കൂടി എന്ന പോസ്റ്റ്‌ ഇട്ടു കൊണ്ട് തുടങ്ങി സെപ് 6 ഓടു കൂടി 13 പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. അദ്ധേഹത്തിന്റെ ബ്ലോഗ്‌ എന്‍ എം ഹുസൈന്റെ ബ്ലോഗ്‌ പോലെ തന്നെ നല്ല വായനക്കാരുള്ള ബ്ലോഗാണ്.

അദ്ധേഹത്തിന്റെ മറ്റു ബ്ലോഗുകള്‍ 'അവിശ്വാസത്തിന്റെ അടയാളങ്ങള്‍, ചന്ദ്രനിലേക്ക്, പരിണാമത്തിന്റെ തിരക്കഥ' തുടങ്ങിയവയും അദ്ദേഹത്തിന്റെ ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ തന്നെ. എന്നാലും 'നാസ്തികനായ ദൈവം' എന്ന ബ്ലോഗിന്റെ അത്രതന്നെ വായനക്കാരെ മറ്റു ബ്ലോഗുകള്‍ക്ക്‌ ലഭിച്ചിട്ടില്ല.

ഇവിടെ ശ്രദ്ധേയമായ കാര്യം ഇ എ ജബ്ബാര്‍, സുശീല്‍ കുമാര്‍, ബ്രയ്റ്റ്............................................... തുടങ്ങിയ യുക്തിവാദി  ബ്ലോഗര്‍മാര്‍ മൂലക്കലായി എന്നതാണ്. അതില്‍ തന്നെ ഇ എ ജബ്ബാര്‍ അവശ ബ്ലോഗര്‍ എന്ന നിലയിലേക്ക് വളര്‍ന്നത് ഏറെ കൌതുകകരം തന്നെ!!!. മലയാളം ബൂലോകം അവശ ബ്ലോഗര്‍മാര്‍ക്ക് വല്ല ആനുകൂല്യവും നല്‍കുന്നുവെങ്കില്‍ നിര്‍ബന്ധമായും  ശ്രീ ജബ്ബാറിനെ അതിനു പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു.

'നവനാസ്തികത ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍' എന്ന ലേഖന പരമ്പരയുടെ ആദ്യഭാഗം സ്നേഹസംവാദം മാസിക പ്രസിദ്ധീകരിച്ചതോടെ, ഏറെ ആവേശത്തോടെ ബൂലോകത് അതിനെ പ്രതിരോധിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയ ശ്രീ സുശീല്‍ കുമാര്‍ പീ പീയെയും രംഗത്ത്‌ കാണുന്നില്ല.
ഞാന്‍ നേരത്തെ സുചിപ്പിച്ച ("എന്‍ എം ഹുസൈന്‍ ബൂലോകത് കടന്നു വന്ന (പിടിച്ചു കൊടുന്ന ശേഷം) {ശേഷം പറയാം}") പോലെ എന്‍ എം ഹുസൈനെ ബൂലോകത്തേക്ക്  പിടിച്ചു വലിച്ചു കൊടുന്നത് ശ്രീ സുശീല്‍ കുമാര്‍ആയിരുന്നു. മറ്റുള്ള യുക്തിവാദി ബ്ലോഗരമാരുടെയും അവസ്ഥ മറിച്ചല്ല.
യുക്തിവാദികള്‍ ബൂലോകത് എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കാനും അവരുടെ സഹിഷ്ണുതയും സംസ്കാരവും വിലയിരുത്താനും എന്‍ എം ഹുസൈന്റെ പോസ്റ്റിലെ ഒരു കമന്റ് മാത്രം വായിച്ചാല്‍ മതി. അത് താഴെ
"mammu said...
എന്ത് കോപ്പാണ് താനിവിടെ എഴുതി കൂട്ടിയിരിക്കുന്നത് .thanikku തോന്നിയ രീതിയില്‍ വായിക്കുക തോന്നിയ മറുപടി (ആക്ഷേപവും പരിഹാസവും) എഴുതുക എന്നിട്ട് khandanamenna ഓമനപ്പേരും . കുതിരവട്ടത് ഒരു ചന്ചെ നോക്കാന്‍ സമയമായി സുഹൃത്തേ
  ഹുസൈന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടിയില്ലാത്തത് കൊണ്ട് വിറളിയെടുക്കല്‍, വെപ്രാളം, ചീത്തവിളി..............!!!!!, ഇതോ യുക്തിവാദം ഇതോ (കപട) ബുദ്ധിജീവനം.


ഇവിടെ എനിക്ക് മനസ്സിലായ ചില കാര്യങ്ങള്‍,
നിരീശ്വരവാദികള്‍ക്കും യുക്തിവാദികള്‍ക്കും  നൂറ്റാണ്ടുകളായി പ്രത്യേകം എന്തെങ്കിലും പുതിയ കാര്യങ്ങളോ ന്യായങ്ങളോ അവരുടെ നിരീശ്വരവാദത്തിനു തെളിവായി സമര്‍ഥിക്കാന്‍ സാധിക്കുന്നില്ല എന്നതാണ്. നൂറ്റാണ്ടുകള്‍ മുമ്പ് ഏതെങ്കിലും പുരോഹിതന്‍മാര്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി കണ്ടെത്താനുള്ള ശ്രമത്തിലാണ് ലോക നിരീശ്വരവാദവും യുക്തിവാദവും................ അതെ എന്നും നിരീശ്വരവാദം പ്രതിരോധത്തില്‍ തന്നെ!!.................

സി രവിചന്ദ്രന്‍ അദ്ധേഹത്തിന്റെ ഏറ്റവും പുതിയ പോസ്റ്റില്‍ പോലും സെന്റ്‌ തോമസ്‌ അക്വിനാസിന്റെ വാദങ്ങളെ ഖണ്ഡിക്കാന്‍  ശ്രമിക്കുന്നു എന്നത് എത്ര ദയനീയമല്ല.    AD 1225 -1274 ല്‍ ജീവിച്ചു മരിച്ചുപോയ കേവലം ഒരു കത്തോലിക്കാ പുരോഹിതന്റെ ന്യായവാദങ്ങളെ ഖണ്ഡിക്കാന്‍ ആധുനിക ശാസ്ത്ര സാങ്കേതിക സങ്കേതങ്ങള്‍ മുഴുവനുമുപയോഗിച്ചിട്ടും, ലോക നിരീശ്വര യുക്തിവാദികളുടെ അപ്പോസ്തലനായ സാക്ഷാല്‍ ശ്രീ ശ്രീ ഡോകിന്‍സിനോ ഡോകിന്‍സിന്റെ മലയാളക്കരയിലെ അപ്പോസ്തലന്‍ ശ്രീ സി രവിച്ചന്ദ്രനോ സാധിക്കുന്നില്ല എന്നത്. ഏറെ കൌതുകകരം തന്നെ.

എന്‍ എം ഹുസൈന്‍ അക്കാദമിക് നിലവാരത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ രവിചന്ദ്രന്‍ സാര്‍ (രവിചന്ദ്രന്‍ സാര്‍ തിരുവനന്തപുരം യുണിവെഴ്സിറ്റി കോളേജ് പ്രൊഫസ്സര്‍ ആണെന്നുള്ളത് പ്രത്യേകംസ്മരണീയമത്രേ) സങ്കല്പങ്ങളുടെയും ഊഹങ്ങളുടെയും പിന്തുണയോടെയാണ്  കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ശ്രീ രവിചന്ദ്രന്‍ സാറിനെ മുഴുവന്‍ ഞാന്‍ വായിച്ചിട്ടില്ല. എന്നാലും വായിച്ചിടത്തോളം വലിച്ചുനീട്ടലുകള്‍ ആണ് അനുഭവപ്പെടുന്നത്. മലയാളത്തിലെ ഒരു പ്രമുഖ പ്രഭാഷകന്‍ അഞ്ചു മണിക്കൂറെടുത്തു പറയുന്ന കാര്യം അത്രതന്നെ പ്രശസ്തരല്ലാത്ത പ്രഭാഷകര്‍ അര മണിക്കൂര്‍ കൊണ്ട് പറയാറുണ്ട്. അത്രക്ക് വലിച്ചു നീട്ടലുകള്‍ ആവശ്യമുണ്ടോ?.  അത് അവരുടെ കയ്യിലെ കോപ്പനുസരിചിരിക്കും. 

തീര്‍ന്നില്ല..........................

23 comments:

Anonymous said...

അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി ഞാന്‍ മനസ്സിലാക്കുന്നത്. എന്‍ എം ഹുസൈന്‍ ബൂലോകത് കടന്നു വന്നതോടെ (പിടിച്ചു കൊടുന്ന ശേഷം) {ശേഷം പറയാം...>
ഇതിൽ ചെറിയൊരു അശ്ലീലമില്ലേ സുബൈദാ മോനെ..
സുശീലല്ല,മറിച്ച് സത്യാൻവേഷി എന്ന ബ്ലോഗറായിരുന്നു ആ പിടിച്ചുവെപ്പുകാരൻ.

Prabhan Krishnan said...

ഇതില്‍ പ്രതിവാദിച്ചിരിക്കുന്നെടത്തൊക്കെ ചെന്നിട്ട് വരാം..
അല്ലാതെന്തു പറയാന്‍..!
ഓണാശംസകളോടെ..

Satheesh Haripad said...

സുബൈദ എന്ന പേരിൽ ഇതൊക്കെ കാട്ടിക്കൂട്ടുന്ന സഹോദരാ,
ദയവു ചെയ്തു എന്റെ ബ്ലോഗിൽ വന്ന് താങ്കളുടെ ഈ ബ്ലോഗിന്റെ പരസ്യം ഇടരുത്. ഒട്ടും താല്പര്യം ഇല്ല..സോറി.

Joker said...

ഇവിടെ ശ്രദ്ധേയമായ കാര്യം ഇ എ ജബ്ബാര്‍, സുശീല്‍ കുമാര്‍, ബ്രയ്റ്റ്............................................... തുടങ്ങിയ യുക്തിവാദി ബ്ലോഗര്‍മാര്‍ മൂലക്കലായി എന്നതാണ്. അതില്‍ തന്നെ ഇ എ ജബ്ബാര്‍ അവശ ബ്ലോഗര്‍ എന്ന നിലയിലേക്ക് വളര്‍ന്നത് ഏറെ കൌതുകകരം തന്നെ!!!. മലയാളം ബൂലോകം അവശ ബ്ലോഗര്‍മാര്‍ക്ക് വല്ല ആനുകൂല്യവും നല്‍കുന്നുവെങ്കില്‍ നിര്‍ബന്ധമായും ശ്രീ ജബ്ബാറിനെ അതിനു പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു.

ഹ ഹ ഹ അത് കൊള്ളാം.

BCP - ബാസില്‍ .സി.പി said...

വായന അടയാളപ്പെടുത്തുന്നു.. കൂടുതൽ എഴുതുക.. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ..ആമീൻ

Old_User said...

u said it Zubaida.

mammu(original) said...

ഹുസൈന്‍ ഉസ്താദിനു മറുപടി പറയാന്‍ അറിയഞ്ഞിട്ടല്ല സുബൈദ കക്കാ .മൂപ്പര് എഴുതിയതിന്റെ ഒരു ലെവലില്‍ പറഞ്ഞതാണ്‌ .ഞാന്‍ paranja മരുപടിക്കപ്പുരം മൂപരു ഒന്നും അര്‍ഹിക്കുന്നില്ല .പിന്നെ കാക്ക ഇവിടെ എഴുതി വെച്ചത് വായിക്കുമ്പോള്‍ ആത്മകഥ വായിക്കുന്ന ഒരു നിര്‍വൃതി കിട്ടുന്നുണ്ട്‌

Bone Collector said...

#114 Sajna 2011-06-11 06:18
മലയാളം ബ്ലോഗുകളിലൂടെ പ്രവാചകന് എതിരായി വിഷം വമിക്കുന്ന വിമര്‍ശനങ്ങളുടെ ഒരു കൂമ്പാരം തന്നെ പ്രവഹിക്കുന്നു. മുസ്ലിങ്ങളുടെ ഭാഗത്ത്‌ നിന്ന് വ്യവസ്ഥാപിതമായ ഒരു സംവിധാനം അതിനു മറുപടി പറയാന്‍ ഇതുവരെ കണ്ടില്ല. ഈ വെബ്സൈറ്റ് അങ്ങിനെ ഒന്നായി മാറിയെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. സംശയങ്ങള്‍ മനസ്സില്‍ ഉണ്ടാക്കുന്ന യുക്തിവാദി ശ്രമങ്ങളെ വിഷയാധിഷ്ടിതമായ ി ഇവിടെ മറുപടി പറയുന്ന സംവിധാനമാണ് വേണ്ടത്‌. പൊതുവില മുഹമ്മദ്‌ നബിയെ കുറിച്ചുള്ള നിരൂപണവും വിമര്‍ശനവും അതിനുള്ള മറുപടിയും ഒരു പാടു കണ്ടതാണ് എന്നാല്‍ സൂക്ഷ്മ തലത്തില്‍ പല ഹദീസുകളും സംഭവങ്ങളും ആധാരമാക്കിയുള്ള വിമര്‍ശനമാണ് ഇപ്പോള്‍ യുക്തിവാദി ശൈലി. അതിനു മറുപടിയായി അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അക്കമിട്ടു മറുപടി പറയുന്ന ശൈലി ഈ വെബ്സൈറ്റ് സ്വീകരിക്കണം. അല്ലെങ്കില്‍ ഇതും കേവലം തൊലിപ്പുറത്ത് മിനുക്ക് പണി ചെയ്യുന്നത് പോലെയാവും.
Quote




ഇപ്പോള്‍ ഡല്‍ഹിയില്‍ നടന്ന സ്പോടനക്കെസില്‍ കേസില്‍ ഇവന്‍ കുടുങ്ങും ......കാത്തിരിക്കുക ....

Bone Collector said...

സയ്യു said...
u said it Zubaida.



തന്റെ റിയല്‍ പേര് സയ്യദ് അല്‍ സവഗിരി എന്നല്ലേ ? ഇനി തന്നോട് ഒന്നും പറഞ്ഞിട്ടു കാര്യമില്ല ......രാജ്യസ്നേഹമുടെങ്ങില്‍ പോയി ഇന്ത്യന്‍ ആര്‍മിയുടെ കൂടെ ചേര്‍ന്ന് യുദ്ധം ചെയ്യ് .....അപ്പോള്‍ സമ്മതിക്കാം ...അല്ലാതെ കംപുട്ടരിന്റെ മുന്നിലിരിന്നു വായില്‍ തോന്നിയത് പറയാതെ...............നിന്നെ പോലുള്ള വിവരദോഷികള്‍ ഇ ലോകം മുഴുവന്‍ സ്പോടനം ഉണ്ടാക്കിയാലും ഒന്നും സംഭവിക്കില്ല ..........കുറെ നിരപരാധികള്‍ കൊല്ലപ്പെടും ..അത്ര തന്നെ ....പ്രധാനമനര്ടി മന്‍മോഹന്‍ സിംഗ് പറഞ്ഞത് പോലെ ..........ആ ഡല്‍ഹിലെങ്ങും പോകല്ലേ സഹോദര ജനം നിന്നെ പച്ചക്ക് തിന്നും ...

താര്‍ക്കികന്‍ said...

"സി രവിചന്ദ്രന്‍ അദ്ധേഹത്തിന്റെ ഏറ്റവും പുതിയ പോസ്റ്റില്‍ പോലും സെന്റ്‌ തോമസ്‌ അക്വിനാസിന്റെ വാദങ്ങളെ ഖണ്ഡിക്കാന്‍ ശ്രമിക്കുന്നു എന്നത് എത്ര ദയനീയമല്ല."

>>എന്തോന്ന് ! ആരെ ആരുടെ വാദം കണ്ടിച്ചു എന്നാണ് മോള്‍ ഇവിടെ പറയുന്നേ..? ആ ചങ്ങാതി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും കുറെ എനെനം ചര്‍ദ്ദിച്ചു നടക്കുമ്പോള്‍ ..ഇതാ അയാള്‍ പറയുന്നത് നിങ്ങളും പറയുന്നു എന്നെ പറയുന്നുല്ലോ..ഇതൊക്കെ നര്സരി ക്ലാസിലെ പിള്ളേര് കണ്ടിചോളും ..അല്ല പിന്നെ .. വെറുതെ മോള്‍ ടിന്റു മോള്‍ ആകാതെ !


"ഖണ്ഡിക്കാന്‍ ആധുനിക ശാസ്ത്ര സാങ്കേതിക സങ്കേതങ്ങള്‍ മുഴുവനുമുപയോഗിച്ചിട്ടും, ലോക നിരീശ്വര യുക്തിവാദികളുടെ അപ്പോസ്തലനായ സാക്ഷാല്‍ ശ്രീ ശ്രീ ഡോകിന്‍സിനോ ഡോകിന്‍സിന്റെ മലയാളക്കരയിലെ അപ്പോസ്തലന്‍ ശ്രീ സി രവിച്ചന്ദ്രനോ സാധിക്കുന്നില്ല എന്നത്. ഏറെ കൌതുകകരം തന്നെ. "

>>
ഉവ്വുവ്വേ ..! അതിനു എന്തെങ്കിലും മനസ്സിലായന്കിലല്ലേ അല്ലെ കണ്ടിച്ചടാണോ കളിയാക്കിയതാണോ എന്ന് പോലും തിരിച്ചറിയാന്‍ പറ്റൂ.. ആട്ടെ മോളുടെ I Q എത്രയാ..?

ഉത്തരമ മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക എന്നതിന് ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തി ബ്ലോഗ്‌ എഴുതുക എന്നതാണോ ഹേ ഇപ്പോഴത്തെ രീതി ..? വെറുതെ കണ കോണ പറയാതെ എന്തെകിലും പുസ്തകം വാങ്ങി പഠിക്കാന്‍ നോക്ക് ..ആ ചെല്ല് ..!

സുബൈദ said...

"സീഡിയൻ. said...

അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി ഞാന്‍ മനസ്സിലാക്കുന്നത്. എന്‍ എം ഹുസൈന്‍ ബൂലോകത് കടന്നു വന്നതോടെ (പിടിച്ചു കൊടുന്ന ശേഷം) {ശേഷം പറയാം...>
ഇതിൽ ചെറിയൊരു അശ്ലീലമില്ലേ സുബൈദാ മോനെ..
സുശീലല്ല,മറിച്ച് സത്യാൻവേഷി എന്ന ബ്ലോഗറായിരുന്നു ആ പിടിച്ചുവെപ്പുകാരൻ.
8 September 2011 7:57 AM


എന്റെ ഓര്മ ശരിയാണെങ്കില്‍ 2010 ഒക്ടോബര്‍ ലക്കം മുതലാണ് 'സ്നേഹസംവാദം മാസിക' എന്‍ എം ഹുസ്സൈനിന്റെ 'നവനാസ്തികത റിച്ചാര്‍ഡ്‌ ഡോകിന്‍സിന്റെ വിഭ്രാന്തികള്‍' എന്ന ലേഖന പരമ്പരയുടെ ആദ്യ ഭാഗം പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന്‍ നവംബര്‍ 3 നു ശ്രീ സുശീല്‍കുമാര്‍ ഈ പോസ്റ്റും ആ വിഷയത്തില്‍ തന്നെ ഈ ബ്ലോഗും തുടങ്ങി. അത് വരെ ബൂലോകത്ത്‌ ഈ വിഷയം ആരും ശ്രദ്ധിച്ചിരുന്നില്ല. അതിനു ശേഷം നവംബര്‍ 13 നു ആണ് എന്‍ എം ഹുസൈന്‍ ഈ ബ്ലോഗ്‌ തുടങ്ങിയത്. അത് കൊണ്ടാണ് ഞാന്‍ സുശീല്‍ കുമാര്‍, എന്‍ എം ഹുസൈനെ ബൂലോകത്തേക്ക് വലിച്ചു കൊടുന്നു എന്ന്‍ പറയാന്‍ കാരണം. അതില്‍ തെറ്റൊന്നുമില്ല.

എന്നാല്‍ സുശീല്‍ ജൂണ്‍ 26 മുതല്‍ രംഗം വിട്ടിരിക്കുന്നു. അതിനു കാരണം ശ്രീ സി രവിചന്ദ്രന്‍ തിരശ്ശീലക്ക് മുന്നിലേക്ക്‌ വന്നതാവാം. അത് കൊണ്ട് തന്നെ യാണ് യുക്തിവാദി ബ്ലോഗര്‍മാര്‍ കിതക്കുകയായിരുന്നു എന്ന് വിലയിരുത്തിയത്. അല്ലായിരുന്നുവെങ്കില്‍ സുശീല്‍ തന്റെ ചര്‍ച്ച തുടരെണ്ടിയിരുന്നു.

ജബ്ബാര്‍ അവശ ബ്ലോഗറായി വളര്‍ന്നു എന്ന് മനസ്സിലാക്കാന്‍ കാരണം അയാള്‍, അയാളുടെ പഴയ പോസ്റ്റുകള്‍ പൊടിതട്ടിയെടുത്തു വീണ്ടും വീണ്ടും പ്രസിദ്ധീകരിക്കുന്നതും, പറഞ്ഞ കാര്യങ്ങള്‍ തന്നെ യാതൊരു മടിയുമില്ലാതെ തനിയാവര്‍ത്തനം നടത്തുന്നതും. ഇത് അയാളുടെ വിഷയ ദാരിദ്ര്യവും ആശയ ദാരിദ്ര്യവും വിളിച്ചോതുന്നു. അത് കൊണ്ട് തന്നെ അയാള്‍ക്ക് അവശബ്ലോഗര്‍ അവാര്‍ഡ്‌ കൊടുക്കേണ്ടതാണ്.

എന്റെ പോസ്റ്റില്‍ പറഞ്ഞ മറ്റു വസ്തുതകള്‍ താങ്കള്‍ അംഗീകരിച്ചു എന്നതില്‍ സന്തോഷിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.

സുബൈദ said...

Satheesh Haripad said...

സുബൈദ എന്ന പേരിൽ ഇതൊക്കെ കാട്ടിക്കൂട്ടുന്ന സഹോദരാ,
ദയവു ചെയ്തു എന്റെ ബ്ലോഗിൽ വന്ന് താങ്കളുടെ ഈ ബ്ലോഗിന്റെ പരസ്യം ഇടരുത്. ഒട്ടും താല്പര്യം ഇല്ല..സോറി.
8 September 2011 10:02 AM

സതീഷ്‌ താങ്കള്‍ ഇത്രക്ക് പരിഭവപ്പെടേണ്ടതുണ്ടോ.............. ഈ ബ്ലോഗിലെ മുന്‍ പോസ്റ്റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത ആളെന്ന നിലക്ക് പുതിയ പോസ്റ്റ്‌ താങ്കളെ അറിയിച്ചത്. തെറ്റല്ല എന്ന വിശ്വാസത്തിലാണ് താങ്കളുടെ ബ്ലോഗില്‍ ലിങ്ക് ഇട്ടത്. തെറ്റായെങ്കില്‍ ക്ഷമിക്കുക.
"ഈ വിഷയത്തില്‍ ഒട്ടും താല്പര്യമില്ല" എന്ന താങ്കളുടെ പ്രസ്താവന മുഖവിലക്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നറിയിക്കേണ്ടി വന്നതില്‍ ഖേദമുണ്ട്.

സുബൈദ said...

mammu(original) said...

ഹുസൈന്‍ ഉസ്താദിനു മറുപടി പറയാന്‍ അറിയഞ്ഞിട്ടല്ല സുബൈദ കക്കാ .മൂപ്പര് എഴുതിയതിന്റെ ഒരു ലെവലില്‍ പറഞ്ഞതാണ്‌ .ഞാന്‍ paranja മരുപടിക്കപ്പുരം മൂപരു ഒന്നും അര്‍ഹിക്കുന്നില്ല .പിന്നെ കാക്ക ഇവിടെ എഴുതി വെച്ചത് വായിക്കുമ്പോള്‍ ആത്മകഥ വായിക്കുന്ന ഒരു നിര്‍വൃതി കിട്ടുന്നുണ്ട്‌
8 September 2011 2:09 PM "

എന്റെ ഒറിജിനല്‍ മമ്മുഞ്ഞി ഇത്തരം തറ ഭാഷകള്‍ നിങ്ങള്‍ യുക്തിവാദി ദാര്‍ശനികര്‍ പരസ്പരം അഭിസംബോധന ചെയുന്നതാണല്ലോ?.
കാലം ചെയ്ത ദാര്‍ശനികരെ വരെ വൃത്തികെട്ടതും സംസ്കാര രഹിതവുമായ ഭാഷയില്‍ തെറി വിളിക്കുന്ന
നിങ്ങള്‍ പ്രതിപക്ഷത്തെ അതിലും വൃത്തികെട്ട ഭാഷയില്‍ തെറിപറയും എന്നും ഉറപ്പാണ്‌.
അത് നിങ്ങളുടെ സംസ്കാരം., നിങ്ങളുടെ സംസ്കാരം നിങ്ങള്‍ ഉള്‍കൊണ്ട് അനുവര്‍ത്തിക്കുക.
ഒറിജിനല്‍ മമ്മുഞ്ഞി ഇങ്ങനെയെങ്കില്‍ ഡ്യുബ്ലി മമ്മുഞ്ഞിയുടെ സംസ്കാരം ചിന്തിക്കാന്‍ പോലുമാകുന്നില്ല. സലാം

ബാബുരാജ് said...

സംസ്കാരത്തെപ്പറ്റി പറ്റി പറഞ്ഞതു നന്നായി. നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണല്ലോ?

dasan said...

യുക്തിവാദികളെ കുറിച്ച് എന്തൊക്കെയാണ് താത്താ തനക്ല്‍ പറയുന്നത്.
തതാന്റെ പഴയ പോസ്റ്റിലും കുറെ ആരോപണങ്ങള്‍ പറഞ്ഞിരുന്നല്ലോ?
എന്താണ് താതാ യുക്തിവാദികള്‍ ഇത്ര മോശമായി പറഞ്ഞത്

സമുഹത്തില്‍ ഉന്നതരായ യുക്തിവാദികളെ കുറിച്ച ആരോപണം പറയാന്‍ നിങ്ങള്‍ക്ക് ലജ്ജയില്ലേ

Satheesh Haripad said...
This comment has been removed by the author.
Satheesh Haripad said...

@Zubaida: "ഈ വിഷയത്തില്‍ ഒട്ടും താല്പര്യമില്ല" എന്ന താങ്കളുടെ പ്രസ്താവന മുഖവിലക്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നറിയിക്കേണ്ടി വന്നതില്‍ ഖേദമുണ്ട്.
------------------

സഹോദരാ, കഴിഞ്ഞ ചർച്ചയിൽ 'അബദ്ധത്തിൽ' വന്നു പെട്ടപ്പോഴേ ഞാൻ പറഞ്ഞതാണ് എനിക്കീ മതഗ്രന്ഥങ്ങളിലോ മതപരമായി ആവേശം കാണിക്കുന്നതിലോ ഒന്നും ഒരു വിശ്വാസവുമില്ലെന്ന്, മറിച്ച് ഇതിനൊന്നും അടിപ്പെടാത്ത ദൈവത്തിൽ മാത്രമേ ഉള്ളെന്ന്. അല്ലാതെ ഞാൻ ആ ചർച്ചയിലൊന്നും പങ്കെടുത്തിരുന്നില്ല.

എന്റെ ബ്ലോഗിലെ പോസ്റ്റിൽ വന്നിട്ട് ആ പോസ്റ്റിന്റെപറ്റി കമന്റ് ഇടേണ്ടിടത്ത് അത് ചെയ്യാതെ സ്വന്തം ബ്ലോഗിന്റെ പരസ്യം ഇട്ടിട്ടുപോകുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല.

അതുകൊണ്ടുതന്നെ "ഈ വിഷയത്തില്‍ ഒട്ടും താല്പര്യമില്ല" എന്ന പ്രസ്താവന ഞാൻ ആവർത്തിക്കുന്നു.

സുബൈദ said...

"dasan said...

യുക്തിവാദികളെ കുറിച്ച് എന്തൊക്കെയാണ് താത്താ തനക്ല്‍ പറയുന്നത്.
തതാന്റെ പഴയ പോസ്റ്റിലും കുറെ ആരോപണങ്ങള്‍ പറഞ്ഞിരുന്നല്ലോ?
എന്താണ് താതാ യുക്തിവാദികള്‍ ഇത്ര മോശമായി പറഞ്ഞത്

സമുഹത്തില്‍ ഉന്നതരായ യുക്തിവാദികളെ കുറിച്ച ആരോപണം പറയാന്‍ നിങ്ങള്‍ക്ക് ലജ്ജയില്ലേ
9 September 2011 10:00 PM"

യുക്തിവാദികളെ കുറിച്ച് ഞാനായിട്ട് ഒന്നും പറഞ്ഞിട്ടില്ല. അവരുടെ ആശയ പാപരത്തങ്ങള്‍ തുറന്നു കാട്ടാനുള്ള ചില ശ്രമങ്ങള്‍ നടത്തുന്നു എന്ന് മാത്രം.,
യുക്തിവാദികള്‍ എന്താണ് മോശമായി പറഞ്ഞത് എന്ന്‍ അവരുടെ സാഹിത്യങ്ങളും ആനുകാലികങ്ങളും വായിച്ചാല്‍ മതി.

സുബൈദ said...

"ബാബുരാജ് said...

സംസ്കാരത്തെപ്പറ്റി പറ്റി പറഞ്ഞതു നന്നായി. നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണല്ലോ?
9 September 2011 9:34 പം"

ബാബു രാജ് എന്താണ് കണ്ടു കൊണ്ടിരിക്കുന്നത് എന്നറിയാനുള്ള കഴിവൊന്നും എനിക്കില്ല ക്ഷമിക്കുക.

സുബൈദ said...

Sorry Mr Satheesh Harippad

sanchari said...

സ്വര്‍ഗീയ വാര്‍ത്ത‍

Anonymous said...

nannai....
welcome to my blog
nilaambari.blogspot.com
if u like it follow and support me

ബഷീർ said...

ഏറ്റവും അസഹിഷ്ണുതയുള്ളവര്‍ യുക്തിവാദിളെന്നവകാശപ്പെടുന്നവരാണേന്ന് തോന്നുന്നു