ഈ പോസ്റ്റിന്റെ ഒന്നാം ഭാഗം ഇവിടെ
തുടര്‍ച്ച രണ്ടാം ഭാഗം ഇവിടെ
ഒന്നാം ഭാഗത്ത് സ്ത്രീകള്‍ക്ക് വസ്ത്രം ധരിക്കാന്‍ അവകാശം നല്‍കാത്ത ആധുനിക സ്ത്രീ സ്വാതന്ത്ര്യവാദികളെയും സ്ത്രീ സൌന്ദര്യം മാര്‍കറ്റിനെ സ്നിഗ്ധമാക്കാന്‍ ഉപയോഗിക്കുന്ന മുതലാളിത്തത്തിന്റെ ചൂഷണവും, മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ സ്ത്രീയെ സ്വന്തം ശത്രുവായി മാറ്റുന്ന തന്ത്രങ്ങളും ചൂണ്ടിക്കാട്ടി.
രണ്ടാം ഭാഗത്ത് ഇസ്‌ലാമിക വസ്ത്രധാരണാ നിര്‍ദ്ദേശങ്ങളും സ്ത്രീകളുടെ ഇസ്‌ലാമിക ഡ്രസ്സ്‌കോഡ് അടിമത്വമല്ല അവളെ തിരിച്ചറിയാനും സംരക്ഷണവും ലക്‌ഷ്യം വച്ചുമാണെന്നും ചര്‍ച്ച ചെയ്തു.
ഈ വിഷയം ചര്‍ച്ച ചെയ്തതില്‍ നാസ്തിക ഭൌതിക യുക്തിവാദികള്‍ ചില മുടന്തന്‍ ന്യായങ്ങളുമായി രംഗത്തെത്തി. ചര്‍ച്ച മുന്നോട്ട് പോയപ്പോള്‍ അവര്‍ പറഞ്ഞതത്രയും അബദ്ധമായിരുന്നു എന്നവര്‍ക്ക് തന്നെ ബോധ്യപ്പെട്ടു രംഗത്ത് നിന്നുള്‍വലിഞ്ഞു. ഏത് നല്ല കാര്യത്തെയും എതിര്‍ക്കുക എന്നത് നാസ്തിക ഭൌതിക യുക്തിവാദത്തിന്റെ മുഖമുദ്രയാണെന്ന് ബോധ്യപ്പെടുത്തുന്ന കമന്റുകളും അവര്‍ തമ്മില്‍ തമ്മില്‍ പെരുമ നടിച്ചതിന്റെ ഉദാഹരണവും കമന്റുകളില്‍ നാം വായിച്ചു. മറ്റു വായനക്കരെല്ലാം വിഷയത്തിന്റെ ഗൌരവം ഉള്‍കൊണ്ട് ഏറെ നല്ല അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി പ്രോത്സാഹിപിച്ചു.
മൂന്നാം ഭാഗത്ത് ഇസ് ലാം നിര്‍ദ്ദേശിക്കുന്ന 'ഡ്രസ്സ്‌കോഡ്' മനുഷ്യന്‍ സ്വീകരിക്കേണ്ടതുണ്ടോ, അതോ ആ 'ഡ്രസ്സ്‌കോഡ്' മുതലാളിത്തവും നാസ്തിക ഭൌതിക യുക്തിവാദികളും കഥയറിയാതെ ആടുന്ന ഫെമിനിസ്റ്റുകളും പറയുന്ന പോലെ സ്ത്രീ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും എതിരാണോ എന്ന് പരിശോധിക്കാനും വിലയിരുത്താനുമുള്ള പരിശ്രമമാണ്. അഭ്യുദയകാംക്ഷികളുടെയും, വായനക്കാരുടെയും, ഉപദേശ നിര്‍ദ്ദേശങ്ങളും ഗുണദോശിക്കലുകളും ശാഷനകളും പ്രതീക്ഷിക്കുന്നു. അതിലൂടെ മാത്രമേ പുരോഗതി നേടൂ. തെറ്റുകള്‍ തിരുത്താന്‍ സാധിക്കൂ. കൂടാതെ ഏത് തരത്തിലുമുള്ള വിമര്‍ശനങ്ങളും സ്വാഗതം ചെയ്യുന്നു.
ഇസ് ലാം സ്ത്രീകളോട് മുഖവും മുന്‍കൈയ്യും ഒഴികെ ശരീരം പൂര്‍ണമായി മറച്ചേ അന്യപുരുഷന്റെ മുന്നില്‍ പ്രത്യക്ഷപ്പെടാവൂ എന്ന് നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ പുരുഷന് മുട്ട് പൊക്കിളിനിടയിലെ ഭാഗം മാത്രം മറച്ചാലും മതി എന്ന ഇളവ് നല്‍കുന്നു.
എന്ത് കൊണ്ട് സ്ത്രീകളോട് ശരീരം പൂര്‍ണമായി മറക്കാന്‍ കല്‍പിക്കുന്നു എന്ന് ഖുര്‍ആന്‍ പറഞ്ഞത് മുന്‍ പോസ്റ്റില്‍ നാം ചര്‍ച്ച ചെയ്തു എങ്കിലും ആമുഖമായി അക്കാര്യം സൂചിപ്പിക്കാം.
മുസ്ലിം സ്ത്രീ അവള്‍ മാന്യയും കുലീനയുമാണെന്നു അവളുടെ വസ്ത്രത്തില്‍ നിന്ന് തന്നെ തിരിച്ചറിയണം. മറ്റൊന്ന് അവള്‍ അക്രമിക്കപ്പെടരുത്.
ഈ കാര്യങ്ങള്‍ മുന്‍ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നെങ്കിലും അവ പരിശോധിച്ചിരുന്നില്ല. അത് പരിശോധിക്കാനുള്ള പരിശ്രമമാണ് ഇവിടെ.
സാധാരണ സ്ത്രീ വസ്ത്രത്തെ കുറിച്ച ചര്‍ച്ചകളില്‍ സ്ത്രീകള്‍ അല്‍പവസ്ത്രരായി പുറത്തിറങ്ങുന്നത് നോക്കുന്ന, കണ്ണ് കൊണ്ട് കൊത്തിവലിക്കുന്ന പുരുഷന്‍, അവന്റെ സംസ്കാരരാഹിത്യവും കാമവെറിയുമാണ് പ്രശ്നം. പുരുഷന്‍ മാന്യനായാല്‍ സ്ത്രീകള്‍ക്ക് നേരെയുള്ള കയ്യേറ്റങ്ങളും ചൂഴ്ന്നു നോട്ടവും ഇല്ലാതാവും അല്ലാതെ സ്ത്രീകളുടെ വേഷവിധാനത്തില്‍ മാറ്റം വരുത്തുകയല്ല വേണ്ടത് തുടങ്ങിയ വാദങ്ങള്‍ കൊണ്ട് അന്തരീക്ഷം മുഖരിതമാണ്.
സ്ത്രീ ശരീരം നഗ്നമായാലും അര്‍ദ്ധ നഗ്നമായാലും പുരുഷനെ സ്വാധീനിക്കുന്നു എന്നതിന് തെളിവാണ് ഏതു പരസ്യത്തിലും സ്ത്രീ ശരീര പ്രദര്‍ശനം ഉണ്ടാകുന്നത്. അത് പോലെ ആദ്യ പോസ്റ്റില്‍ പറഞ്ഞ രണ്ട് കാര്യങ്ങള്‍., ഒന്ന് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ജോലി ലഭിച്ച പെണ്‍കുട്ടി തനിക്കു നാണം മറക്കാന്‍ അവകാശമില്ല എന്ന ഒറ്റക്കാരണത്താല്‍ ജോലി ഉപേക്ഷിക്കേണ്ടി വന്നു എന്നത്. അവള്‍ സ്ത്രീ സ്വാതന്ത്ര്യ നിഷേധത്തിന്റെയും പീഡനത്തിന്റെയും മലബാര്‍ മോഡല്‍. വേറൊന്ന്‍ ലോകത്ത് മൊത്തത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകളില്‍ മഹാഭൂരിപക്ഷവും കസ്റ്റമര്‍കെയര്‍ മേഖലയിലോ ഹോസ്പിറ്റാലിറ്റി മേഖലയിലോ ആണെന്നത്., ഇതെല്ലാം സ്ത്രീ പീഡനവും , ചൂഷണവും , അവകാശ നിഷേധവുമല്ലാതെന്ത്.
സത്രീ ശാക്തീകരണത്തെ കുറിച്ചും, സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും വാതോരാതെ ബഹളം വെച്ച് അന്തരീക്ഷമലിനീകരണം നടത്തുന്ന ഫെമിനിസ്റ്റുകളും വനിതാ സംഘടനകളും മറ്റും എന്തെ ഇത്തരം നീതിനിഷേധങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു.
കേരളത്തില്‍ ഏതാനും വര്‍ഷം മുമ്പ് ലോകവനിതാ ദിനത്തില്‍ ഒരു ഫെമിനിസ്റ്റു കൂട്ടായ്മ, വീട്ടില്‍ സ്വകുടുംബത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ക്കു, ഭക്ഷണമുണ്ടാക്കല്‍, മക്കളെപോറ്റല്‍ തുടങ്ങിയ വീട്ടു ജോലിക്ക്. പ്രസവിക്കള്‍ മുലകൊടുക്കല്‍ തുടങ്ങിയ മാതൃത്വ കടമകള്‍ക്ക് വേതനം വേണമെന്ന് ആവശ്യപ്പെട്ടു പ്രകടനം നടത്തിയത് നാം കണ്ടതാണ്. ഇത്തരം പെണ്‍ കൂട്ടായ്മകള്‍ കേരളീയ സംസ്കാരത്തിനും കുടുംബ ഭദ്രതക്കും സാമൂഹ്യ കെട്ടുറപ്പിനും ഭീഷണിയല്ലേ.
കുടുംബം ലാഭനഷ്ടങ്ങളുടെ കച്ചവട സ്ഥാപനമോ തൊഴിലുടമയും തൊഴിലാളികളുമുള്ള വ്യവസായ സ്ഥാപനമോ അല്ല. അത് സ്നേഹത്താലും പരസ്പര ബഹുമാനത്താലും നെയ്ത ഊടും, പാവുമാണ്. അതല്ലെങ്കില്‍ ഏറെ ഭംഗിയുള്ള പൂന്തോട്ടമാണ്. അവിടെ നല്ല ഉറപ്പുള്ള വടവൃക്ഷവും പൂക്കള്‍ നിറഞ്ഞ കുറ്റിചെടികളും ആ മരങ്ങളില്‍ ചുറ്റിക്കയറുന്ന സുന്ദരമായ പൂത്തുലഞ്ഞു നില്‍ക്കുന്ന വള്ളികളും അവയില്‍ നിന്ന് തേന്‍ നുകരുന്ന പൂമ്പാറ്റകളും വണ്ടുകളും, കായ്ഫലങ്ങള്‍ ഭുജിച്ചു പാട്ട്പാടുന്ന കുയിലും മയിലും കുരുവിയും എല്ലാം ചേര്‍ന്നതാണ് കുടുംബം. അവിടെ സ്നേഹത്തില്‍, സാന്ത്വനത്തില്‍, അംഗീകാരത്തില്‍, വാത്സല്യത്തില്‍ പൊതിഞ്ഞ കൊള്ളക്കൊടുക്കലുകളാണ്. മുതലാളിത്തം വളര്‍ത്തുന്ന ലാഭത്തിനു വേണ്ടിയുള്ള കച്ചവടമില്ല. പരസ്പരം ശത്രുക്കളായി മാത്രം കാണുന്ന മുതലാളിത്വവും കമ്യുണിസവുമില്ല. കമ്യുണിസം വളര്‍ത്തി കൊടുന്ന മുതലാളി തൊഴിലാളി സംഘട്ടനമില്ല. മുതലാളിത്തത്തില്‍ നിന്നാവേശമുള്‍കൊണ്ട മുതലാളിത്ത അജണ്ടകള്‍ നടപ്പിലാക്കാന്‍ അവരുടെ ചട്ടുകങ്ങളായ സ്ത്രീത്വത്തിന്റെ ശത്രുക്കളായ ഫെമിനിസ്റ്റുകള്‍ക്കോ,
മുതലാളിത്തത്തില്‍നിന്നും കമ്യുണിസത്തില്‍നിന്നും ഒരുപോലെ ആശയം സ്വീകരിക്കുന്ന, സ്വന്തം സാമൂഹ്യ വ്യവസ്ഥയില്‍ സ്ത്രീകളെ കേവല അനുഭാവികളായിപ്പോലും കാണാന്‍ സധിക്കാത്ത, സ്ത്രീരഹിത പുരുഷമാത്ര സാമൂഹ്യ സംവിധാനത്തില്‍, സ്ത്രീയെ വെറും 'ചരക്ക്' മാത്രമായി വിലയിരുത്തുന്ന, സ്ത്രീ പീഡനങ്ങളും ബാലാല്‍സംഗങ്ങളും വരെ നടത്താന്‍ പ്രോത്സാഹനം നടത്തുന്ന മദ്യസേവ മുതല്‍ മോഷണവും കൊള്ളയുമടക്കം പ്രോത്സാഹിപ്പിക്കുന്ന നാസ്തിക ഭൌതിക യുക്തിവാദം അവരുടെ ഇത്തരം താല്‍പര്യങ്ങള്‍ക്കെതിര് നില്‍ക്കുന്ന ഇസ്‌ലാമിക നിര്‍ദ്ദേശങ്ങളെയും ഡ്രസ്സ്‌കോഡിനെയും എതിര്‍ക്കുന്നതും വിമര്‍ശിക്കുന്നതും സ്വാഭാവികം. അത് തന്നെയാണ്. മുന്‍ പോസ്റ്റുകളുടെ കമന്റു ബോക്സില്‍ നാം വായിച്ചറിഞ്ഞതും. അസ്ഥാനത്ത് കയറി വന്നു കമന്റ് ചെയ്ത നാസ്തിക ഭൌതിക യുക്തിവാദികളുടെ ബൌദ്ധിക നിലവാരം ഏറെ ദയനീയമാണ്. ഈ വിഷയത്തില്‍ അവര്‍ക്കുള്ള താല്‍പര്യം ഏറെ വ്യക്തവുമാണ്. ഈ പോസ്റ്റില്‍ നാസ്തിക ഭൌതിക യുക്തിവാദം പരാമര്‍ശിക്കണമെന്നു കരുതിയിരുന്നില്ല. മുന്‍ പോസ്റ്റുകളിലെ അവരുടെ ഇടപെടലുകളാണ് ആ സാഹചര്യം സൃഷ്ടിച്ചത്.
എന്ത്കൊണ്ട് 'ഇസ്‌ലാമിക്ഡ്രസ്സ്‌കോഡ്' പരിശോദിക്കാം.
സ്ത്രീ നഗ്നതയും അര്‍ദ്ധ നഗ്നതയും പുരുഷനെ സ്വാധീനിക്കുന്നുണ്ടോ?,
സ്ത്രീ സൌന്ദര്യ (നഗ്നത) ദര്‍ശനം പുരുഷന് ലൈംഗിക ഉത്തേജനമുണ്ടാക്കുന്നതില്‍ ഏറെ സ്വാധീനിക്കുന്ന ഘടകമാണ് എന്നത് വസ്തുതയാണ്. എന്നാല്‍ സ്ത്രീയെ സംബന്ധിച്ച് അത് അത്ര തന്നെ പ്രധാനപ്പെട്ട വിഷയമല്ല. സ്ത്രീകളില്‍
പുരുഷ നഗ്നതയും സൗന്ദര്യവും ആസ്വദിക്കാന്‍ ശ്രമിക്കുന്നതും ഒളിച്ചുനോട്ടവും കണ്ണ് കൊണ്ടുള്ള കൊത്തിവലിയും എത്രത്തോളമുണ്ട് എന്നത് നമുക്കറിയാം. എന്നാല്‍ പുരുഷന്‍മാരുടെ കണ്‍കടാക്ഷവും, കൊത്തിവലിയും ദഹിപ്പിച്ചുക്കളയുന്ന നോട്ടവും പുറത്തിറങ്ങുന്ന ഒട്ടുമിക്ക സ്ത്രീകളും അനുഭവിക്കുന്നുണ്ട്.........,
ഈ വസ്തുതകള്‍ വ്യക്തമാക്കുന്ന ചില പഠനങ്ങള്‍ വന്നിട്ടുണ്ട്. പുരുഷന് ലൈംഗികോത്തേജനമുണ്ടാക്കുന്ന വസ്തുതകളില്‍ സ്ത്രീ സൗന്ദര്യവും നഗ്നതയും എന്തിനു നഗ്നചിത്രങ്ങളും ചലച്ചിത്രങ്ങളും വരെ ഏറെ സ്വാധീനിക്കുന്നു ഒരു ലിങ്ക് ഇവിടെ .,
മാത്രമല്ല അമേരിക്കയില്‍ മാത്രം പ്രോണോഗ്രാഫി പ്രതിവര്‍ഷം പത്തു ബില്ല്യണ്‍ ഡോളറിന്റെ (530
ബില്ല്യന്‍ ഇന്ത്യന്‍ രൂപ) ഒരു വന്‍ വ്യവസായ . . ശൃംഖലയാണ് അതിലെ അസംസ്കൃതപദാര്‍ത്ഥം സ്ത്രീയും ഉപഭോക്താവും കച്ചവടക്കാരനും പുരുഷനുമാണ്.
ആ വിവരം ഈ ലിങ്കില്‍ ഇവിടെ.
ഈ വിഷയ ബന്ധിതമായ മറ്റൊരു ലിങ്ക് കൂടി ഇതാ
സ്ത്രീകള്‍ക്ക് ലൈംഗിക ഉത്തെജനമുണ്ടകുന്നതെങ്ങനെ ഇവിടെ അതും ചര്‍ച്ച ചെയ്യുന്നു ക്ലിക്കുക.
ഈ വസ്തുത വളരെ വ്യക്തമായറിയുന്ന പുരുഷനിയന്ത്രിത മാര്‍ക്കറ്റ് സത്രീ സൌന്ദര്യം തന്നെ തന്റെ കച്ചവടം പുഷ്ടിപ്പെടുത്താന്‍ ഉപയോഗിക്കുന്നു എന്നതില്‍ ഒട്ടും അത്ഭുതമില്ല. . അതിനു പെണ്ണിനെ തയ്യാറാക്കാന്‍ അവള്‍ക്ക് വ്യാജ സ്വാതന്ത്ര്യ ബോധം വളര്‍ത്തി തന്റെ മേനിയഴക് പ്രദര്‍ശിപ്പിക്കാന്‍ അവളെ ഒരുക്കുന്നു. ഈ മാര്‍ക്കറ്റിംഗ് രീതിശാസ്ത്രം വിജയിക്കണമെങ്കില്‍ 'ഇസ്‌ലാമിക് ഡ്രസ്സ്‌കോഡ്' പഴഞ്ചനും, പിന്തിരിപ്പനും, സത്രീ സ്വതന്ത്ര്യത്തിനെതിരിലുള്ള വെല്ലുവിളിയുമായി മുദ്രകുത്തപ്പെടെണ്ടത് അത്യാവശ്യമായി അവര്‍ മനസ്സിലാക്കി. അതിനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും മീഡിയ അടക്കം അവര്‍ ഉപയോഗപ്പെടുത്തി.
മീഡിയ നിലനില്‍ക്കുന്നത് തന്നെ പരസ്യത്തെ ആശ്രയിച്ചാണ് പരസ്യം നിലനില്‍ക്കുന്നത് കസ്റ്റമറെ സ്വാധീനിക്കുന്ന വിഭവങ്ങളൊരുക്കുന്നതിലും, കസ്റ്റമേര്‍സില്‍ കൂടുതല്‍ പുരുഷനും. സ്ത്രീ കസ്റ്റമേര്‍സിനെ സംബന്ധിച്ച് അവളെ സ്വാധീനിക്കാന്‍ പുരുഷ സൌന്ദര്യം പ്രധാനഘടകമല്ല പക്ഷെ അവള്‍ മാതൃകയാക്കുന്ന വിഗ്രഹങ്ങള്‍ (മോഡലുകള്‍, സിനിമാതാരങ്ങള്‍ മിസ്സ് കണ്ട്രി, മിസ്സ് വേള്‍ഡ് തുടങ്ങിയവര്‍) എന്ത് ചെയ്യുന്നു എന്നതാണ്. അവരും സ്ത്രീകള്‍ തന്നെ. പുരുഷ കസ്റ്റമറെ സംബന്ധിച്ച് ഏറ്റവും നല്ല വിഭവം പെണ്ണിന്റെ മേനിയഴകും. അതെ പുരുഷ ഉപഭോക്തവിനെയായാലും സ്ത്രീ ഉപഭോക്താവിനെയായാലും സ്വാധീനിക്കാന്‍ പെണ്ണിന്റെ മേനിയഴക് തന്നെ ശരണം. അത് കൊണ്ട് തന്നെ തീര്‍ച്ചയായും അവരുടെയെല്ലാം കച്ചവട താല്‍പര്യങ്ങള്‍ക്കെതിര് നില്‍ക്കുന്ന 'ഇസ്‌ലാമിക്
ഡ്രസ്സ്‌കോഡ്' തമസ്കരിക്കേണ്ടത് അവരുടെ കച്ചവടതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അത്യന്താപേക്ഷിതവുമാണ്. അത് മനുഷ്യ കുലത്തിനു ദോഷകരമാണെങ്കിലും!.
ഇവിടെ പ്രസ്താവ്യമായ കാര്യം 'ഇസ്‌ലാമിക്
ഡ്രസ്സ്‌കോഡ്' ആണിനേയും പെണ്ണിനേയും സൃഷ്‌ടിച്ച അവരുടെ മനസ്സും ശരീരവും ലൈംഗികതയും സൃഷ്‌ടിച്ച അല്ലാഹുവില്‍ നിന്നുള്ളതാണ്. അത് കൊണ്ട് തന്നെ അതിലുപരി മനുഷ്യന് ചേര്‍ന്ന മറ്റൊന്നുമില്ല.
OT ; ഒട്ടുമിക്ക ജന്തുക്കളിലും പുരുഷവര്‍ഗ്ഗം ഏറെ സുന്ദരന്മാരും സ്ത്രീ വര്‍ഗ്ഗം സൌന്ദര്യം കുറഞ്ഞവയുമാണ്. മയിലും, സിംഹവും, കൊമ്പനാനയും, പൂവന്‍കോഴിയും നമുക്കുചുറ്റും നാം കാണുന്നു ...... മനുഷ്യന്‍ നേരെ തിരിച്ചും സ്ത്രീ ഏറെ സുന്ദരിയും പുരുഷന്‍ ഏറെ ശക്തനും.
പോസ്റ്റ് ഉദ്ദേശിച്ചതിലും അല്‍പം ദീര്‍ഗ്ഗിച്ചതും
വിഷയത്തിലെ ആവര്‍ത്തനവും വായനയില്‍ മടുപ്പുളവാക്കും. ഈ മൂന്നാം ഭാഗത്തോടെ അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ദീര്‍ഗ്ഗിപ്പിച്ചത്. ആവര്‍ത്തനം ഒഴിവാക്കാന്‍ ശ്രദ്ധിച്ചിരുന്നു. പക്ഷെ ഒരു പരിതി വരെ അത് പറ്റിയുള്ളൂ. ക്ഷമിക്കുക.