Followers

Monday, April 15, 2013

എന്റെ വസ്ത്രം പ്രതിരോധമാണ്; പെണ്മയുടെ പൂര്‍ണതയും (രണ്ടാം ഭാഗം)


സ്നേഹസംവാദം മാസിക ഏപ്രിൽ ലക്കം കവർ സ്റ്റോറി 
തസ്നീം ഫൌസി


അവലംപം http://www.digitaljournal.com/article/340982
അപചയത്തിന്റെ അടിവേരുകള്‍

ഇന്നത്തെ ദൃശ്യ ശ്രാവ്യ മീഡിയകള്‍ സ്ത്രീകളെ ലൈംഗികദാഹം തീര്‍ക്കാനുള്ള ഉപകരണം എന്ന നിലക്കാണ് ചിത്രീകരിക്കുന്നതെന്ന് വിസ്തരിക്കേണ്ടതില്ല. പരസ്യവിപണിയും സിനിമയും സീരിയലുമെന്ന് വേണ്ട, കാര്‍ട്ടൂണുകളിലടക്കം ലൈംഗികതൃഷ്ണ പെരുപ്പിക്കുന്ന രീതിയിലാണ് സ്ത്രീയെ പ്രതിഷ്ഠിക്കുന്നത്. ചുമരുകളും മതിലുകളും നഗ്നമേനി പ്രദര്‍ശനത്താല്‍ മലീമസമാക്കപ്പെടുന്നതിന് യാതൊരുവിധ നിയന്ത്രണങ്ങളുമില്ല. ഇസ്ലാം നിശ്ചയിച്ച സകല മറകളും ഭേദിക്കപ്പെട്ടു. കുടുംബാംഗങ്ങളെല്ലാം ചേര്‍ന്ന് ഇത്തരം അശ്ളീല രംഗങ്ങള്‍ ഒന്നിച്ചിരുന്ന് ആസ്വദിക്കുമ്പോള്‍ ഒരുമിച്ചിരുന്ന് കിടപ്പറ രംഗങ്ങള്‍ കാണാമെങ്കില്‍ അങ്ങിനെ കാണുന്നവര്‍ക്ക് ഒരുമിച്ച് കിടപ്പറ പങ്കുവെക്കപ്പെടുന്നതില്‍ എന്താണെന്ന് ആരെങ്കിലും ചിന്തിച്ചുപോയത് ഇത്ര വലിയ അപരാധമാക്കാനുണ്ടോ? ഇതൊരു ഭീകരമായ ആത്മഗതമാണ്. പിതാവും പുത്രിയും മാതാവും പുത്രനും സഹോദരീ സഹോദരങ്ങളും മറ്റു കുടുംബാംഗങ്ങളുമെല്ലാം ചേര്‍ന്ന് ആണും പെണ്ണും ഇഴുകിച്ചേരുന്നതും കെട്ടിമറിയുന്നതും കണ്ടാസ്വദിച്ചു കഴിയുന്നതോടുകൂടി അവര്‍ക്കിടയിലെ പാവനമായ ബന്ധത്തിന്റെ ഭിത്തികള്‍ക്ക് അപരിഹാര്യമായ വിള്ളലുകളുണ്ടാവുകയായി. പിന്നെ പിതാവിന് മകളെ തിരിച്ചറിയാതായി. പുത്രന് മാതാവിനെയും. ലെംഗിക സ്ഥിതിവിവരക്കണക്കുകളില്‍ പ്രധാനമായും പ്രതിപ്പട്ടികയില്‍ അപരിചിതരല്ല, ഫാമിലി മെമ്പേഴ്സാണ് കടന്നുവരുന്നത് എന്നതിന്റെ കാരണം ഇതാണ്.

ലൈംഗികവാഞ്ചയുണ്ടാക്കുന്ന സകലതും നിറഞ്ഞാടുന്നതിനെ സര്‍വാത്മനാ പിന്തുണക്കുകയും പിന്നെ അതിന്റെ സ്വാഭാവിക പ്രത്യാഘാതമായ സ്ത്രീ ലൈംഗികമായി കയ്യേറ്റം ചെയ്യപ്പെടുന്നതിനെതിരില്‍ മുതലക്കണ്ണീരൊഴുക്കുകയും ചെയ്യുന്നതില്‍ യാതൊരു അര്‍ഥവുമില്ല. പിഞ്ചുകുഞ്ഞാണെങ്കിലും വയോവൃദ്ധയാണെങ്കിലും മന്ദബുദ്ധിയാണെങ്കിലും കുമാരിയാണെങ്കിലും യുവതിയാണെങ്കിലും മധ്യവയസ്കയാണെങ്കിലുമെല്ലാം സര്‍വത്ര പീഡിപ്പിക്കപ്പെടുന്നു എന്നതിന്റെ കാരണം കുടത്തില്‍നിന്ന് തുറന്ന്വിട്ട ലൈംഗികഭൂതത്തെ തിരിച്ചടക്കാനാവാത്തത് കൊണ്ടാണ്. എങ്ങിനെ തിരിച്ചടിക്കുമെന്നറിയാതെ അന്തിച്ചു നില്‍ക്കുന്നവര്‍ പെണ്ണിന്റെ സുരക്ഷക്ക് കരാട്ടെ പഠിക്കാനും ബ്ളാക്ക് ബെല്‍റ്റ് നേടാനും പെപ്പര്‍ സ്പ്രേ പ്രയോഗിക്കാനും ഷോക്കടിപ്പിക്കുന്ന വാച്ച് ധരിക്കാനും പീഡിപ്പിക്കാന്‍ വരുന്നവനെ മൊബൈല്‍ കാമറയില്‍ പകര്‍ത്താനുമെല്ലാം ആണ് ബോധവത്കരിക്കുന്നത്. ബോധവത്കരണത്തിലെ ബോധമില്ലായ്മകള്‍ ഈ രംഗത്ത് സാര്‍വത്രികമാവുകയും അങ്ങിനെ സ്ത്രീകള്‍ക്ക് നേരെയുള്ള കയ്യേറ്റങ്ങള്‍ക്ക് കയ്യും കണക്കുമില്ലാതാവുകയും ചെയ്തു എന്നതാണ് പരമാര്‍ഥം. അവസാനം 2013 പിറന്നപ്പോള്‍ നരന്‍ നാരിയെ കടിച്ചു കീറുന്ന വര്‍ഷത്തിലേക്ക് സ്വാഗതം എന്ന ഡയറിക്കുറിപ്പുമെഴുതി മിഴിച്ചിരിക്കുന്നവരും നിരവധി. സമാശ്വാസമെന്ന പേരില്‍ എയ്ഡ്സിനെതിരെ സിനിമയെടുത്തവരെല്ലാം അഥവാ സിനിമയിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമെല്ലാം ചേര്‍ന്ന് ലൈംഗിക കേളിയിലാടിത്തിമര്‍ക്കുകയായിരുന്നു എന്നതും ഇതോടുകൂടി ചേര്‍ത്തുവായിക്കേണ്ടതാണ്.
ഇസ്ലാമിന്റെ പരിപാവനമായ പരിരക്ഷയേകുന്ന വസ്ത്രത്തെ സിനിമകളിലെ നവതരംഗമെന്നോണം അണിയിച്ച് ഇന്റര്‍കാസ്റ്റ് മാര്യേജിനെ പൊലിപ്പിക്കുന്ന പല അസന്‍മാര്‍ഗികതകളും ദിനേനയെന്നോണം പുറത്തിറങ്ങിക്കൊണ്ടിരിക്കുകയാണ്. കാമുകനും കാമുകിയും വ്യഭിചാരത്തിലേക്കെത്തുന്ന സകല കൂടിക്കുഴയലുകളും നടത്തി അവസാനം കാമുക ഗൃഹത്തില്‍ നമസ്കാരപ്പടം ഇടാനൊരു ഇടം മതിയെന്ന് പറഞ്ഞ് ഒന്നാകുന്ന കാഴ്ചകള്‍ ന്യൂ ജനറേഷന്റെ ആവേശമായിരിക്കുന്നു, ആവേശമാക്കിയിരിക്കുന്നു!! തീര്‍ച്ചയായും ശരിയായ മനഃസ്സാന്നിധ്യത്തോടെയുള്ള നമസ്കാരം ഇത്തരം വഴിവിട്ട അധാര്‍മിക പ്രവൃത്തികളില്‍നിന്ന് തടയുമെന്നുള്ളതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. വ്യഭിചാരത്തിലേക്കടുപ്പിക്കുന്ന സകലതിനും പ്രേരണയേകി ആ രോഗാണുക്കളെ സമൂഹഗാത്രത്തിലേക്ക് സന്നിവേശിപ്പിക്കുന്നതോടുകൂടി അതിന്റെ പ്രതിഫലനങ്ങള്‍ സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടേയിരിക്കും. മാരകമായ രോഗാണു ശരീരത്തില്‍ കയറിക്കഴിഞ്ഞാല്‍ അല്‍പദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയും അത് യഥാവിധി ചികില്‍സിക്കപ്പെട്ടില്ലെങ്കില്‍ ശരീരമാസകലം രോഗാതുരമാകുകയും ചെയ്യുമെന്നത് അവിതര്‍ക്കിതമാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സര്‍വവ്യാപിയായതിനു പിന്നില്‍ അതിലേക്കെത്തുന്ന സകലത്തിനെയും പ്രൊമോട്ട് ചെയ്യപ്പെടുകയും ആ അരുതായ്മകളെ വേണ്ടവിധം പ്രതിരോധിക്കപ്പെടുകയും ചെയ്യുന്നില്ല എന്ന വാസ്തവമാണ് മുഴച്ചു നില്‍ക്കുന്നത്. സ്വന്തം പിതാവിന്റെയും സഹോദരന്റെയും അരികില്‍ സ്ത്രീ സുരക്ഷിതയല്ല എന്നതല്ലേ പ്രമാദമായ പല സ്ത്രീപീഡനക്കേസുകളേക്കാള്‍ നമ്മെ വ്യാകുലപ്പെടുത്തേണ്ടത്? നൊന്തു പ്രസവിച്ച ഗര്‍ഭപാത്രം പോലും സ്വന്തം പെണ്‍കുഞ്ഞിനെ വിറ്റുകാശാക്കുന്നുവെന്നു വരുമ്പോള്‍ അതെന്തുമാത്രം ദുരന്തമാണ്? ഏവര്‍ക്കും അഭയം പ്രപഞ്ചനാഥന്റെ പരിശുദ്ധമായ പ്രകൃതിമതത്തണലില്‍ ഒത്തുചേരുക എന്നതു മാത്രമാണ്. "എന്നാല്‍ അല്ലാഹുവാണ് നല്ലവണ്ണം കാത്തുസൂക്ഷിക്കുന്നവന്‍. അവന്‍ കരുണയുള്ളവരില്‍ ഏറ്റവും കാരുണികനാകുന്നു.'' (സൂറത്ത് യൂസുഫ് 64)


ഇസ്ലാമിന്റെ പരിപാവനമായ പരിരക്ഷയേകുന്ന വസ്ത്രത്തെ സിനിമകളിലെ നവതരംഗമെന്നോണം അണിയിച്ച് ഇന്റര്‍കാസ്റ്റ് മാര്യേജിനെ പൊലിപ്പിക്കുന്ന പല അസാന്‍മാര്‍ഗികതകളും ദിനേനയെന്നോണം പുറത്തിറങ്ങിക്കൊണ്ടിരിക്കുകയാണ്. കാമുകനും കാമുകിയും വ്യഭിചാരത്തിലേക്കെത്തുന്ന സകല കൂടിക്കുഴയലുകളും നടത്തി അവസാനം കാമുക ഗൃഹത്തില്‍ നമസ്കാരപ്പടം ഇടാനൊരു ഇടം മതിയെന്ന് പറഞ്ഞ് ഒന്നാകുന്ന കാഴ്ചകള്‍ ന്യൂ ജനറേഷന്റെ ആവേശമായിരിക്കുന്നു, ആവേശമാക്കിയിരിക്കുന്നു!! തീര്‍ച്ചയായും ശരിയായ മനഃസ്സാന്നിധ്യത്തോടെയുള്ള നമസ്കാരം ഇത്തരം വഴിവിട്ട അധാര്‍മിക പ്രവൃത്തികളില്‍നിന്ന് തടയുമെന്നുള്ളതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. വ്യഭിചാരത്തിലേക്കടുപ്പിക്കുന്ന സകലതിനും പ്രേരണയേകി ആ രോഗാണുക്കളെ സമൂഹഗാത്രത്തിലേക്ക് സന്നിവേശിപ്പിക്കുന്നതോടുകൂടി അതിന്റെ പ്രതിഫലനങ്ങള്‍ സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടേയിരിക്കും. മാരകമായ രോഗാണു ശരീരത്തില്‍ കയറിക്കഴിഞ്ഞാല്‍ അല്‍പദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയും അത് യഥാവിധി ചികില്‍സിക്കപ്പെട്ടില്ലെങ്കില്‍ ശരീരമാസകലം രോഗാതുരമാകുകയും ചെയ്യുമെന്നത് അവിതര്‍ക്കിതമാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സര്‍വവ്യാപിയായതിനു പിന്നില്‍ അതിലേക്കെത്തുന്ന സകലത്തിനെയും പ്രൊമോട്ട് ചെയ്യപ്പെടുകയും ആ അരുതായ്മകളെ വേണ്ടവിധം പ്രതിരോധിക്കപ്പെടുകയും ചെയ്യുന്നില്ല എന്ന വാസ്തവമാണ് മുഴച്ചു നില്‍ക്കുന്നത്. സ്വന്തം പിതാവിന്റെയും സഹോദരന്റെയും അരികില്‍ സ്ത്രീ സുരക്ഷിതയല്ല എന്നതല്ലേ പ്രമാദമായ പല സ്ത്രീപീഡനക്കേസുകളേക്കാള്‍ നമ്മെ വ്യാകുലപ്പെടുത്തേണ്ടത്? നൊന്തു പ്രസവിച്ച ഗര്‍ഭപാത്രം പോലും സ്വന്തം പെണ്‍കുഞ്ഞിനെ വിറ്റുകാശാക്കുന്നുവെന്നു വരുമ്പോള്‍ അതെന്തുമാത്രം ദുരന്തമാണ്? ഏവര്‍ക്കും അഭയം പ്രപഞ്ചനാഥന്റെ പരിശുദ്ധമായ പ്രകൃതിമതത്തണലില്‍ ഒത്തുചേരുക എന്നതു മാത്രമാണ്. "എന്നാല്‍ അല്ലാഹുവാണ് നല്ലവണ്ണം കാത്തുസൂക്ഷിക്കുന്നവന്‍. അവന്‍ കരുണയുള്ളവരില്‍ ഏറ്റവും കാരുണികനാകുന്നു.'' (സൂറത്ത് യൂസുഫ് 64)

റബ്ബ് സുബ്ഹാനഹു വതആലയുടെ ദിവ്യകാരുണ്യത്തിന്റെ ഉത്തമനിദര്‍ശനമാണ് ഈ വക്രതയില്ലാത്ത സത്യസരണി അവതരിപ്പിച്ചു എന്നുള്ളത്. "ആകയാല്‍ (സത്യത്തില്‍) നേരെ നില കൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ചു നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടിവ്യവസ്ഥക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.'' (സൂറത്ത് അര്‍റൂം 30)

സമത്വം ഇന്ന് സ്ത്രീപീഡനപ്രതിപ്പട്ടികയില്‍ ആണ് പ്രധാനമായും നമ്മുടെ നാട്ടില്‍ നേടിക്കഴിഞ്ഞിട്ടുള്ളത്. പണിക്കാരനും, പണക്കാരനും, അഭ്യസ്തവിദ്യരും, ഉന്നത ഉദ്യോഗസ്ഥന്‍മാരും, താഴെത്തട്ടിലുള്ളവരുമെല്ലാം പ്രതിപ്പട്ടികയില്‍ നിരന്നുനില്‍പ്പുണ്ട്. സ്ത്രീയുടെ വേഷം സാരിയിലേക്കു വരുമ്പോള്‍ അതേറെ മാദകത്വം തുളുമ്പുന്നതാണെന്ന് പലരും വിളിച്ചു പറഞ്ഞു കഴിഞ്ഞു. പലരും പര്‍ദക്കുവേണ്ടി മുറവിളി കൂട്ടുന്നുണ്ട്. ഐറ്റം ഡാന്‍സുകളും ഉടലിളക്കി ഉറഞ്ഞുതുള്ളലും നിരോധിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കിടപ്പറയില്‍ പുകയുന്ന ലൈംഗിക അസംതൃപ്തിയും ഇമ്മോറല്‍ ഫിലിമുകളുടെ മാരകമായ വ്യാപനവും എല്ലാം ഏവരെയും പ്രായഭേദമന്യേ ലൈംഗിക കുറ്റകൃത്യങ്ങളിലേക്ക് കൂപ്പുകുത്തിക്കുന്നതായാണ് വിവരം. ഇവിടെ കുറ്റകൃത്യങ്ങള്‍ക്കുള്ള സര്‍വ വാതയാനങ്ങളും തുറന്നിട്ട് ഘോരമായ ശിക്ഷാനടപടിക്കു വേണ്ടി മുറവിളി കൂട്ടുന്നത് തീര്‍ത്തും നിരര്‍ഥകമാണ്. കുറ്റകൃത്യങ്ങളിലേക്കുള്ള വാതായനങ്ങള്‍ കൊട്ടിയടച്ച് ശേഷം അതിശക്തമായ ശിക്ഷാമുറകള്‍ സ്വീകരിക്കണമെന്നതാണ് ഇസ്ലാമിന്റെ നയം. അല്ലാതെ പിഞ്ചുബാലന്‍ മുതല്‍ പടുവൃദ്ധന്‍ വരെയുള്ളവരിലെല്ലാം ലൈംഗികവികാരം ഉദ്ദീപിപ്പിക്കുന്ന കാഴ്ചകള്‍ കുത്തിവെച്ച് അവര്‍ ലൈംഗിക കയ്യേറ്റങ്ങള്‍ നടത്തുമ്പോള്‍ മാരകശിക്ഷ വിധിക്കുന്നുത് നീതിയുക്തമല്ല. പാശ്ചാത്യനാടുകളില്‍, വിശേഷിച്ചും അമേരിക്ക പോലുള്ളിടങ്ങളില്‍ 54% ഇത്തരം കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുവെന്നും 97% റേപ്പിസ്റുകളും ഒരു ദിവസം പോലും കാരാഗൃഹത്തിലടക്കപ്പെടാതെ പോകുന്നുവെന്നും വരുമ്പോള്‍ എവിടെയാണ് നീതിയും നിയമവും സാമൂഹികസുരക്ഷയും? കുറ്റകൃത്യങ്ങള്‍ക്ക് യഥാവിധി ശിക്ഷവിധിക്കുന്നതിലാണ് സമൂഹത്തിന്റെ ജീവന്‍ എന്നതാണ് ഇസ്ലാം ഉദ്ഘോഷിക്കുന്നത്. "ബുദ്ധിമാന്‍മാരേ, (അങ്ങനെ) തുല്യശിക്ഷ നല്‍കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ്. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിനുവേണ്ടിയത്രെ ഇത് (നിയമനിര്‍ദേശങ്ങള്‍.)''”(സൂറത്ത് അല്‍ബഖറ 179)

ഇസ്ലാമിന്റെ മാത്രം പെണ്ണ്
ഈ ദുനിയാവില്‍ പുരുഷന്റെ ഏറ്റവും വിലമതിക്കാനാകാത്ത സ്വത്താണ് സ്ത്രീ. ആദം നബി (അ)ന് സ്വര്‍ഗീയാരാമത്തിലെ ഏകാന്തതയില്‍ അല്ലാഹു കനിഞ്ഞരുളിയ വരദാനം. അവള്‍ക്ക് ഈ ദുനിയാവിലെ സകല പരിക്കുകളില്‍ നിന്നും രക്ഷയേകുന്ന ഹിജാബ് അവള്‍ക്ക് കത്തിയാളുന്ന രോമകൂപങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന നരകാഗ്നിയില്‍ നിന്നും മറയാകുമെന്നത് തീര്‍ച്ചയാണ്. ആത്യന്തികമായി ആ നരകാഗ്നിയില്‍ നിന്നാണല്ലോ സകലര്‍ക്കും പരിരക്ഷയുണ്ടാകേണ്ടത്? ആ ഹിജാബിന്റെ കീഴില്‍ സര്‍വാത്മനാ അഭയം പുല്‍കുന്നവര്‍ 'എല്ലാം കാണിക്കുന്നതില്‍ നിന്ന് എല്ലാം മറക്കുന്നതിലേക്ക്' (From show it all to hide it all) എന്നതിനെ അന്വര്‍ഥമാക്കി പാശ്ചാത്യ പൌരസ്ത്യദേശങ്ങളില്‍ ദിനംപ്രതി വര്‍ധിച്ചു വരികയാണ്. സ്വന്തം ഇണയുമൊത്തുള്ള സ്വകാര്യമായ മൂന്ന് സന്ദര്‍ഭങ്ങള്‍ തന്റെ മക്കള്‍ പോലും അറിയാതിരിക്കണമെന്ന് വരുമ്പോള്‍ പിന്നെ അവര്‍ അന്യന്റെ കിടപ്പറ രംഗങ്ങളിലേക്ക് മിഴികള്‍ പായിക്കില്ല. സ്ത്രീയുടെ അമൂല്യമായ പദവിയാണ് ഇത്തരുണത്തില്‍ ഇസ്ലാമിന് മുന്നോട്ടു വെക്കാനുള്ളത്. അമൂല്യമായ, അനര്‍ഘമായ ആ ഐഡന്റിറ്റിയാണ് പ്രബോധനം ചെയ്യപ്പെടേണ്ടത്. പ്രവാചകന്‍ (സ്വ)യുടെ നിയോഗത്തോടെ കുഴിച്ചുമൂടപ്പെടുന്ന അസ്തിത്വത്തെ സ്വര്‍ഗീയ ലബ്ധിക്ക് കാരണമാക്കപ്പെടുകയാണുണ്ടായതെന്ന് പ്രഘോഷിക്കുകയാണ് വേണ്ടത്. ശാസ്ത്രീയമായി പെണ്ണുടലിന്റെ കാഴ്ചയില്‍ തന്നെ പുരുഷന്‍ ലൈംഗികമായി ഉത്തേജിപ്പിക്കപ്പെടുമെന്നും സ്ത്രീക്കാകട്ടെ സ്വകാര്യതയും സ്പര്‍ശനവുമെല്ലാമാണ് ഇത്തരുണത്തില്‍ അനിവാര്യമാകുന്നതെന്നുമാണ് പ്രഖ്യാപിക്കപ്പെടേണ്ടത്. അതല്ലാതെ ഇസ്ലാമിന്റെ സ്ത്രീകള്‍ക്കുള്ള ഡ്രസ്സ്കോഡ് ആണ് സുരക്ഷക്കുള്ള പോംവഴി എന്നുള്ള കേവലമായ അഭിപ്രായ പ്രകടനങ്ങളല്ല കാലഘട്ടം ആവശ്യപ്പെടുന്നത്. കാര്യകാരണബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായി സ്രഷ്ടാവിന്റെ വിധിവിലക്കുകളെ സ്ഥാപിച്ചു കൊടുക്കണം. പെണ്ണ് അവളുടെ വ്യക്തിത്വത്തിന്റെ പൂര്‍ണപ്രകാശനമായ മാതൃത്വത്തിലേക്കെത്തുന്നതോടെ ആണിനെപ്പോലെ കെട്ടിയെഴുന്നള്ളണം പെണ്ണെന്ന് പറയുന്ന ആധുനികതയുടെ വക്താക്കള്‍ക്കും ഫെമിനിസ്റുകള്‍ക്കും ശക്തമായ പ്രഹരമേകുകയാണ്. കാരണം, ആരെപ്പോലെയാകണമെന്ന് ശഠിക്കുന്നുവോ ആ പുരുഷന് മൂന്നിരട്ടി കടപ്പാടുള്ള മാതാവെന്ന പെണ്ണ് അവളപ്പോള്‍ ആകുകയാണ്. അതാണ് ഇസ്ലാമിന്റെ മാത്രം പെണ്ണ്.

പാവനമായ പരിഹാരം
എല്ലാ അതിക്രമങ്ങളും തടയിടുന്ന നിയമനിര്‍ദേശങ്ങളാണ് ഇസ്ലാം മുന്നോട്ടുവെച്ചിട്ടുള്ളത്. തിന്‍മകള്‍ സംഭവ്യമായേക്കാവുന്ന സാഹചര്യങ്ങളെ സുശക്തമായി പ്രതിരോധിക്കുന്നതാണ് ഇസ്ലാമിക അധ്യാപനങ്ങള്‍. വ്യഭിചാരത്തിന്റെ വിഷയത്തിലും ആ മഹാപാപം സംഭവിക്കതിരിക്കാനുള്ള നിയമനിര്‍ദേശങ്ങള്‍ എമ്പാടും ഇസ്ലാം മുന്നോട്ടു വെച്ചതായിക്കാണാം. അതെല്ലാം പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നവര്‍ക്ക് ഖുദ്സിയായ ഹദീഥില്‍ അല്ലാഹു അസന്ദിഗ്ധമായി പ്രസ്താവിച്ച പ്രകാരം അല്ലാഹു വിലക്കിയതിലേക്ക് നോക്കാനും കേള്‍ക്കാനും പിടിക്കാനും നടക്കാനും ആകാത്ത വിധം അവന്‍/അവള്‍ കേള്‍ക്കുന്ന കാതും കാണുന്ന കണ്ണും പിടിക്കുന്ന കയ്യും നടക്കുന്ന കാലുമെല്ലാം റബ്ബിന്റെതായി മാറിയിരിക്കും. അഥവാ റബ്ബ് നിരോധിച്ചതിലേക്ക് ആഭിമുഖ്യം ഇല്ലാത്തവരായി അവന്‍/അവള്‍ പരിവര്‍ത്തിച്ചുകൊണ്ടേയിരിക്കും. അല്ലെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ശരീരം പല റിയാലിറ്റി ഷോകളിലെയും തുണിയുരിഞ്ഞാടുന്നവര്‍ ന്യായീകരിക്കാറുള്ളത് പോലെ 'മൈ ബോഡി മൈ ഓണ്‍ പ്രോപ്പര്‍ട്ടി' (my body is my own property)യല്ലല്ലോ? അങ്ങിനെയാണെങ്കില്‍ അതിന് രോഗങ്ങളും ജരാനരകളും ഒന്നും ബാധിക്കാന്‍ നാം അനുവദിക്കുകയില്ലല്ലോ? അതെല്ലാം റബ്ബിന്റെ നിയതമായ വിധിവിലക്കുകള്‍ക്കനുസരിച്ചു ചരിച്ചുകൊണ്ടേയിരിക്കുകയാണ്. റബ്ബ് തന്നെ നിശ്ചയിച്ച അവധി പ്രാപിക്കും വരെ മാത്രം. "സത്യവിശ്വാസികളേ, പിശാചിന്റെ കാല്‍പാടുകളെ നിങ്ങള്‍ പിന്‍പറ്റരുത്. വല്ലവനും പിശാചിന്റെ കാല്‍പാടുകള്‍ പിന്‍പറ്റുന്നപക്ഷം തീര്‍ച്ചയായും അവന്‍ (പിശാച്) കല്‍പിക്കുന്നത് നീചവൃത്തിയും ദുരാചരവും ചെയ്യാനായിരിക്കും. നിങ്ങങ്ങളുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലാതിരുന്നെങ്കില്‍ നിങ്ങളില്‍ ഒരാളും ഒരിക്കലും പരിശുദ്ധി പ്രാപിക്കുകയില്ലായിരുന്നു. പക്ഷെ, അല്ലാഹു താനുദ്ദേശിക്കുന്നവര്‍ക്ക് പരിശുദ്ധി നല്‍കുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.'' (സൂറഃ അന്നൂര്‍ 21)
അവസാനിച്ചു

8 comments:

പെണ്‍കൊടി said...

എന്തായാലും അതിക്രമം സ്ത്രീയുടെ മേല്‍ ആണ്‌ . അപ്പൊ സ്രഷ്ടാവിനു ഇങ്ങനെ പറയാമായിരുന്നു - "ആണ്‍ പ്രജകള്‍ വിവാഹം നിഷിദ്ധമായ പെണ്‍ പ്രജകളുടെ കൂടെ മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.." അല്ലെങ്കില്‍ "ആണുങ്ങള്‍ക്ക് ലൈംഗികവികാരങ്ങള്‍ ദര്‍ശനത്തിലൂടെയാണ്‌ വരുന്നത്. അതു കൊണ്ട് അവരുടെ കണ്ണുകള്‍ വീടിനു പുറത്തിറങ്ങുമ്പോള്‍ കെട്ടിയിരിക്കേണ്ടത് അവശ്യമാണ്‌ " സ്ത്രീയെക്കുറിച്ച് വേവലാതിപ്പെടേണ്ട ആവശ്യമില്ല. കാരണം അവള്‍ക്ക് വികാരം വരണമെങ്കില്‍ സ്വകാര്യതയും സ്പര്‍ശനവും വേണമല്ലോ.. ദര്‍ശനത്തിലില്ല.
അപ്പോ ഇങ്ങനെയും നമുക്ക് സ്ത്രീപീഡനങ്ങള്‍ കുറയ്ക്കാം.
മാത്രമല്ല കണ്ണു കെട്ടാന്‍ ചെറിയൊരു തുണി മതി. ബുര്‍ഖക്ക് വലിയൊരു തുണി വേണം താനും. ദുര്‍വ്യയം ഒഴിവാക്കാം. 'ഒരു വെടി രണ്ട് പക്ഷി'.

ഒന്നുമില്ലെങ്കിലും ആക്രമിക്കുന്നവരുടെ മേലല്ലെ നമ്മള്‍ നിയമങ്ങള്‍ കര്‍ശനമാക്കേണ്ടത്..? അല്ലാതെ ആക്രമിക്കപ്പെടുന്ന ആളുടെ മേലാണോ? ഇതെന്തോന്ന് സ്രഷ്ടാവ് ? ഇത് സ്രഷ്ടാവൊന്നുമല്ല - തനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ദൈവം പറഞ്ഞു എന്നു പറഞ്ഞു ആള്‍ക്കാരെ പറ്റിച്ച - പറ്റിക്കുന്ന ഒരു മനുഷ്യന്‍ പിന്നെ ആ ആണിന്റെ നുണകളും സ്വാര്‍ത്ഥനിയമങ്ങളുമാണ്‌ .

സുബൈദ said...

vivarakked

പെണ്‍കൊടി said...

അതെ.. വിവരക്കേട് .. അതു തന്നെയാണ്‌ ഈ പോസ്റ്റിലും താങ്കളുടെ മിക്ക പോസ്റ്റുകളിലും കാണുന്നത്.

താങ്കള്‍ക്കും താങ്കളെ താങ്ങി നിര്‍ത്തുന്നവരുമൊഴികെയുള്ളവര്‍ക്കൊക്കെ പ്രത്യേകിച്ച് വിമര്‍ശിക്കുന്നവര്‍ക്കൊക്കെ വിവരക്കേടാണെന്നു തോന്നുന്നത് ചില്ലറ മാനസിക പ്രശ്നമല്ല.

ആക്രമിക്കുന്നവരേക്കാള്‍ ആക്രമിക്കപ്പെടുന്നവരുടെ മേല്‍ നിയമം കര്‍ശനമാക്കുന്ന "ദൈവം" ദൈവമല്ല. അത് വെറും പറ്റിപ്പാണ്‌ . തന്റെ സ്വാര്‍ത്ഥതയ്ക്കും അധികാരത്തിനും വേണ്ടി ദൈവത്തിന്റെ കൂട്ടു പിടിക്കുന്ന വൃത്തിക്കെട്ട മനുഷ്യന്റെ ദൈവത്തിന്റെ പേരിലുള്ള പറ്റിപ്പാണ്‌ ..

സുബൈദ "താന്‍ ശരി.. താന്‍ വായിച്ചതു മാത്രം ശരി.." എന്നു വിചാരിച്ച് കാര്യങ്ങള്‍ പഠിക്കുമ്പോഴാണ്‌ ഇങ്ങനെയൊക്കെ തോന്നുന്നത്.. കുറച്ചു കൂടി തുറന്നമനസ്സോടു കൂടി കാര്യങ്ങളെ കാണാന്‍ നോക്കൂ.. അപ്പൊ മനസ്സിലാക്കാം വിവരവും വിവരക്കേടും. ഇനിയും പറ്റിയില്ലെങ്കില്‍ ഹാ ... (ദീര്‍ഘനിശ്വാസം) ചിരിയ്ക്കണമെന്നു തോന്നുമ്പോള്‍ മാത്രം ഈ വഴിയ്ക്ക് വരാം.

(പിന്നെ എന്റെ വിവരത്തെക്കുറിച്ചും വിവരക്കേടിനെക്കുറിച്ചും എനിക്ക് നല്ല ബോധമുണ്ട്. അത് വിമര്‍ശനം വരുമ്പോള്‍ അല്ലെങ്കില്‍ അനിഷ്ടകരമായ അഭിപ്രായം കേള്‍ക്കുമ്പോള്‍ രോഷം കൊള്ളുന്ന "വിവര"മല്ല.)

സുബൈദ said...

@പെണ്‍കൊടി

Slapper Mon സുബൈധക്ക് 2 ആള്‍ക്കാരോ നോം എന്താ ഇ കേള്‍ക്കണേ കുട്ടി വല്ല അസുഗോം പിടിക്കും ഒരാള്‍ മതി ആവുനില്ലേ കുട്ടി നല്ല മുരുക്കിന്‍ മരം കണ്ടാല്‍ കേറാന്‍ നോക്കുക ആശ്വാസം ഉണ്ടാകും

Muhammad Koya

ലവ് ജിഹാദ് ,ഞാനും സുബൈദയും തമ്മില്‍ ഉള്ള ബന്ധം അറിഞ്ഞു എന്നെ റൈറ്റ് തിന്കെര്സില്‍ നിന്നും പുറത്താക്കി ..ഇ നടപടി ശരിയാണോ ?

Like · · · 9 hours ago

12 people like this.

50 of 209

View previous comments

Idrees Rahman ഈ ഹമുക്ക് കോയ ഇവിടേം എത്തിയോ , ഞമ്മളെ കയ്യില്‍ നിന്നും കിട്ടിയത് ഒന്നും മതിയായില്ലേ ഹിമാറെ അനക്ക് , ഞമ്മളെ ബീവിയുടെ ബ്ലോഗുകള്‍ യുക്തിവാധികളെ ഇത്രയും പേടിപ്പിക്കുന്നുണ്ട്‌ എന്ന് അറിഞ്ഞതില്‍ സന്തോഷം , ഓളെ ബ്ലോഗ്‌ എഴുത്ത് നിര്‍ത്തിക്കാന്‍ വേണ്ടി എല്ലെ ഈ മണ്ടന്‍ ഉക്തിവാധി കോയ ഓളെ വയ്യാലെ നടക്കുന്നത്

7 hours ago · Like · 6

Jithu Keraleeyan ഇന്നിവിടെ വല്ലതും നടക്കും... ഞാൻ സ്കൂട്ടാവുകയാ...

7 hours ago · Like · 2

Johannes Sagan കോയ ങ്ങള് രണ്ടും ഒന്നലെ
ഞങ്ങളെ വെറുതെ പറ്റികരുത്

7 hours ago · Like · 1

Muhammad Koya നീ വന്നോ ..നിനക്ക് മനസാക്ഷി ഉണ്ടോ ? ഭാര്യയെ ബ്ലോഗന്‍ സമ്മതിക്കാത്ത അലവലാതി

സുബൈദ said...


"(പിന്നെ എന്റെ വിവരത്തെക്കുറിച്ചും വിവരക്കേടിനെക്കുറിച്ചും എനിക്ക് നല്ല ബോധമുണ്ട്. അത് വിമര്‍ശനം വരുമ്പോള്‍ അല്ലെങ്കില്‍ അനിഷ്ടകരമായ അഭിപ്രായം കേള്‍ക്കുമ്പോള്‍ രോഷം കൊള്ളുന്ന "വിവര"മല്ല.)"

പെണ്‍കൊടി മുന് കമന്റിൽ വായിച്ചത് പോലുള്ള, അല്ല അതിലേറെ ചെകിട് പൊട്ടുന്ന നാസ്തിക യുക്തിവാദി തെറികൾ ഒരു പാട് കേട്ടത് കൊണ്ടാണ് തല്കാലം ഈ രംഗത്ത് നിന്ന് മാറിയത് . ഇത്തരം പോലത്തെരികളുടെ ഒരു കൂമ്പാരം തന്നെ കേള്ക്കേണ്ടി വന്നത് ഇവിടെ സ്ടോക്കുണ്ട് .
ഇത്തരം തെറിവിളികൾ വിമര്ഷണവും അന്ഷ്ടകരമായ അഭിപ്രായങ്ങളും കേൾക്കുമ്പോഴുണ്ടാകുന്ന രോഷം കൊള്ളാലോ? അതോ ..............????!!!!

"സുബൈദ "താന്‍ ശരി.. താന്‍ വായിച്ചതു മാത്രം ശരി.." എന്നു വിചാരിച്ച് കാര്യങ്ങള്‍ പഠിക്കുമ്പോഴാണ്‌ ഇങ്ങനെയൊക്കെ തോന്നുന്നത്.. കുറച്ചു കൂടി തുറന്നമനസ്സോടു കൂടി കാര്യങ്ങളെ കാണാന്‍ നോക്കൂ.. അപ്പൊ മനസ്സിലാക്കാം വിവരവും വിവരക്കേടും. ഇനിയും പറ്റിയില്ലെങ്കില്‍ ഹാ ... (ദീര്‍ഘനിശ്വാസം) ചിരിയ്ക്കണമെന്നു തോന്നുമ്പോള്‍ മാത്രം ഈ വഴിയ്ക്ക് വരാം."

അതെ തുറന്നമനസ്സോടെ പഠിക്കണമെന്ന നിര്ദ്ദേശം സ്വയം സ്വീകരിച്ചിരുന്നെങ്കിൽ!!.... ചിരിയും, ദീര്‍ഘനിശ്വാസം ആവശ്യമായി വരില്ലായിരുന്നു. എന്ത് ചെയ്യാം


"ആക്രമിക്കുന്നവരേക്കാള്‍ ആക്രമിക്കപ്പെടുന്നവരുടെ മേല്‍ നിയമം കര്‍ശനമാക്കുന്ന "ദൈവം" ദൈവമല്ല. അത് വെറും പറ്റിപ്പാണ്‌ . തന്റെ സ്വാര്‍ത്ഥതയ്ക്കും അധികാരത്തിനും വേണ്ടി ദൈവത്തിന്റെ കൂട്ടു പിടിക്കുന്ന വൃത്തിക്കെട്ട മനുഷ്യന്റെ ദൈവത്തിന്റെ പേരിലുള്ള പറ്റിപ്പാണ്‌ .."

നോ കമന്റ് (താങ്കളുടെ ഒരു വാചകം ആവര്ത്തിക്കട്ടെ "കുറച്ചു കൂടി തുറന്നമനസ്സോടു കൂടി കാര്യങ്ങളെ കാണാന്‍ നോക്കൂ..")

സുബൈദ said...

സമൂഹത്തിനു യാതൊരു ഉപകാരവുമില്ലാത്ത മനുഷ്യ വിരുദ്ധ, സ്ത്രീ വിരുദ്ധ, കേരളീയ സംസ്കൃത സമൂഹത്തിൽ നില നിലനില്ക്കാനവകാശമില്ലാത്ത, സാമൂഹ്യ ദ്രോഹം പ്രചരിപ്പിക്കുന്ന ചിലരുടെ സാംസ്കാരിക ഇടപെടലുകൾ കാണുമ്പോൾ ചെകുത്താൻ വേദമോതുന്നു എന്ന ആപ്ത വാക്യം ഓർമവരുന്നു.!

Abooraseel said...

വസ്ത്ര ധാരണയുടെ കാര്യമായാലും, മറ്റു വിധിവിലക്കുകളുടെ കാര്യമായാലും ദൈവീക നിയമം പാലിക്കുക എന്നത് ദൈവ വിശ്വാസികൾക്ക് ബാധ്യതയാണ്. വിശ്വാസികൾക്ക് അതുകൊണ്ട് ഗുണമല്ലാതെ പ്രത്യകിച്ചു ദോഷമൊന്നും ഉണ്ടായിട്ടുമില്ല. മരണംപോലെതന്നെ മരണാന്തര ജീവിതത്തിൽ വിശ്വസിക്കുന്ന അവർ ദൈവീകനിയമങ്ങൾ പാലിക്കുന്നതിലൂടെയുള്ള കൂടുതൽ ഗുണങ്ങൾ പ്രതീക്ഷിക്കുന്നതാകട്ടെ ആ മരണാനന്തര ജീവിതത്തിലുമാണ്‌.

എന്നാൽ ദൈവത്തെ നിഷേധിച്ചുകൊണ്ട് ദൈവീക നിയമങ്ങളുടെ അതിർവരമ്പുകളൊന്നുമില്ലാതെ തന്നിഷ്ടം ജീവിക്കാൻ തീരുമാനിച്ചവർക്ക് അതിനുള്ള സ്വാതന്ത്ര്യവുമുണ്ട്‌. അത് വസ്ത്രധാരണയുടെ കാര്യത്തിലായാലും മറ്റു കാര്യങ്ങളിലായാലും. അവർ വസ്ത്രം ധരിച്ചോ ധരിക്കാതെയോ നടക്കട്ടെ. ഇനിയൊരു വേള 'മനുഷ്യശരീരത്തിലെ ഇതര അവയവങ്ങൾ പോലെതന്നെയെല്ലേ ലൈംഗികാവയവവും., പിന്നെ അതുമാത്രമായി എന്തിനു മറക്കണം' എന്ന് വാദിച്ചുകൊണ്ട് പൂർണ്ണ നഗ്നരായി നടന്നാൽപോലും അവരെയൊക്കെ നിർബന്ധിച്ചു ദൈവവിശ്വാസത്തിലേക്ക്‌ കൊണ്ടുവരണമെന്ന് ദൈവീക കൽപ്പനയൊന്നുമില്ല. നിർബന്ധിക്കരുതെന്നാണ് പറഞ്ഞിട്ടുള്ളത്.

Abooraseel said...

"ഒന്നുമില്ലെങ്കിലും ആക്രമിക്കുന്നവരുടെ മേലല്ലെ നമ്മള്‍ നിയമങ്ങള്‍ കര്‍ശനമാക്കേണ്ടത്..? അല്ലാതെ ആക്രമിക്കപ്പെടുന്ന ആളുടെ മേലാണോ? ഇതെന്തോന്ന് സ്രഷ്ടാവ് ? ഇത് സ്രഷ്ടാവൊന്നുമല്ല"

കേമായിട്ടുണ്ട്.!.. യുക്തിക്ക് വാതം പിടിപെട്ടാലുള്ള പ്രശ്നമാണിത്. എന്ത് വിവരക്കേടും നിസ്സങ്കോചം വിളിച്ചുപറയും.

നിയമത്തിന്റെ കാര്യത്തിൽ അക്രമിക്കുന്നവൻ, അക്രമിക്കപ്പെടുന്നവൻ എന്നൊന്നില്ല. ഏതൊരു അക്രമിയും അക്രമിയായിത്തീരുന്നത് നിയമലംഘനം നടത്തുമ്പോഴാണ്. അതുകൊണ്ടുതന്നെ ആക്രമിക്കപ്പെടാൻ സാധ്യതയുള്ള സമയവും സന്ദർഭവും ഒഴിവാക്കാനാണ് നിയമങ്ങൾ ആവശ്യമായിത്തീരുന്നത്. എന്റെ മുതൽ മോഷണം പോകാതിരിക്കാൻ എന്തൊക്കെ ചെയ്യണമെന്ന മാർഗ്ഗ നിർദ്ദേശം ലഭിക്കേണ്ടത് എനിക്കാണ്. അല്ലാതെ മോഷ്ടാവിനല്ല. മോഷ്ടാവിന് കർശനമായി നൽകേണ്ടത് അർഹമായ ശിക്ഷയാണ്.