Followers

Friday, January 25, 2013

റിപബ്ലിക് ദിനാശംസകള്‍

ഹൃദയംനിറഞ്ഞ
റിപബ്ലിക് 
ദിനാശംസകള്‍ 

Sunday, January 20, 2013

റിയാനകാസിമിനേയും മാതാവിനെയും കേസില്‍ നിന്ന് രക്ഷിക്കുക., പ്രത്യുപകാരം ചെയ്യുക


യുക്തിവാദികള്‍ അവരുടെ ആശയ പ്രചാരണത്തിന് വേണ്ടി ഏറെ ചൂഷണം പെണ്‍കുട്ടിയാണ് കാസര്‍ഗോഡ്‌ സ്വദേശിനി റിയാനകാസിം.
ആ പെണ്‍കുട്ടിയും മാതാവും  ഇപ്പോള്‍ ഒരു സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ പോലിസ് കസ്റ്റഡിയിലാണെന്ന വാര്‍ത്ത കേരളത്തിലെ ഏതാണ്ടെല്ലാ മാധ്യമങ്ങളും ഫോട്ടോസഹിതം റിപ്പോര്‍ട്ട്ചെയ്തിരിക്കുന്നു. 
യുക്തിവാദിളുടെ ആശയ പ്രചരണാര്‍ത്തം മലപ്പുറം ജില്ലയിലെ ഒരു മലയോര പട്ടണത്തില്‍ വരെ വരാന്‍ തയ്യാറായ റിയാനയെ കേസില്‍ നിന്ന് രക്ഷിക്കാന്‍ തങ്ങള്‍ക്കാവുന്നതെല്ലാം ചെയ്യാന്‍ യുക്തിവാദികള്‍ക്ക് ബാധ്യതയുണ്ട്.

അവര്‍ ചെയ്തിരിക്കുന്നു എന്ന് പറയുന്നു കുറ്റം കേവലം സാമ്പത്തിക തട്ടിപ്പ് മാത്രമാണ്. യുക്തിവാദികളെ സംബന്ധിച്ച് മോഷണവും കൊള്ളയുമെല്ലാം അവരുടെ ധനാഗമന മാര്‍ഗ്ഗമായി സ്വീകരിക്കുന്നതിനു യാതൊരു തകരാരുമില്ല എന്നിരിക്കെ കേവലം വിശ്വാസവഞ്ചന നടത്തി അഞ്ചു ലക്ഷം കൈക്കലാക്കി എന്നത് അത്ര വലിയ തെറ്റാണോ.

ഏതായാലും കേരളത്തിലെ യുക്തിവാദികളുടെ ചിലവില്‍ റിയാനയെ ജാമ്യത്തിലിറക്കാനും കേസ് നടത്താനും  വേണ്ടത് ചെയ്യണമെന്നും. തുടര്‍ന്നും റിയാനക്കും അവവരുടെ മാതാവിനും (അവര്‍ സ്ത്രീകളെന്നത് കൊണ്ട് നിങ്ങളുടെ സമൂഹത്തില്‍ അവര്‍ക്ക് പുല്ലുവില പോലുമില്ലെങ്കിലും നിങ്ങള്‍ അവരെ മാര്‍കറ്റിങ്ങിനു വേണ്ടി ചൂഷണം ചെയ്തത് കൊണ്ട് പ്രത്യുപകാരമായി) വേണ്ട സൌകര്യങ്ങള്‍ ചെയ്തു കൊടുക്കണമെന്നും യുക്തിവാദി നേതാക്കളോടും അണികളോടും  അപേക്ഷിക്കുന്നു.

Tuesday, January 15, 2013

തീവ്രയുക്തിവാദം ഇസ്ലാമിനെ വായിക്കുമ്പോള്‍...!

മുന്‍ പോസ്റ്റില്‍ കലാനാഥനുമായുള്ള അഭിമുഖത്തിന്റെ അനുബന്ധ ലേഖനം
തീവ്രയുക്തിവാദം ഇസ്ലാമിനെ വായിക്കുമ്പോള്‍...!   
ഉസ്മാന്‍ പാലക്കാഴി
വിശകലനം
 
ഇത് കലാനാഥനുമായി നടത്തിയ അഭിമുഖത്തിലെ ഓരോ വിമര്‍ശനത്തിനുമുള്ള അക്കമിട്ട മറുപടിയല്ല. പ്രസക്തമെന്നു തോന്നുന്ന ചില കാര്യങ്ങളെ മാത്രം പരാമര്‍ശിക്കുന്നു. ഈ അഭിമുഖത്തിലെ അദ്ദേഹത്തിന്റെ പല ആരോപണങ്ങള്‍ക്കുമുള്ള മറുപടി അദ്ദേഹംതന്നെ നല്‍കുന്നുണ്ടെന്ന് വായനക്കാര്‍ക്ക് വ്യക്തമാകും.

ഇസ്ലാമിനെ കുറിച്ചുള്ള തെറ്റുധാരണകള്‍ ലോകവ്യാപകമായി പ്രചരിപ്പിക്കുന്നതില്‍ തീവ്രമായ പരിശ്രമങ്ങള്‍ നടത്തുന്ന പല പ്രസ്ഥാനങ്ങളും വ്യക്തികളും ആധുനികകാലഘട്ടത്തിലുണ്ട്. ഇസ്ലാം തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും വംശീയതയുടെയും മതമാണെന്നും സഹിഷ്ണുതയും മനുഷ്യസ്നേഹവും ഇസ്ലാമിന് അന്യമാണെന്നും ഇസ്ലാമിനെതിരില്‍ ആശയപ്രചരണം നടത്തുന്നവര്‍ പ്രചരിപ്പിച്ചുവരുന്നു. ഒരു മതമെന്ന നിലയില്‍ ഇസ്ലാമിനെക്കുറിച്ച് ശരിയായ വിധത്തില്‍ അറിയുകയും മനസ്സിലാക്കുകയും ചെയ്യാത്ത വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഇത്തരം വികലമായ ആശയങ്ങളും ചിന്താരീതികളും അതിവേഗം വ്യാപിക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നു എന്നത് വര്‍ത്തമാനകാലഘട്ടത്തിന്റെ ദുരനുഭവങ്ങളില്‍ ഒന്നാണ്. ഇസ്ലാം തീവ്രവാദമാണ്, ഭീകരവാദമാണ്, മാനവികവിരുദ്ധമായ വിശ്വാസസംഹിതയാണ് എന്നിങ്ങനെ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരോ അവരെ പിന്‍പറ്റുന്നവരോ ഒന്നുകില്‍ ഇസ്ലാമിനെ അടുത്തറിയാത്തവരോ, അതല്ലെങ്കില്‍ അറിയാവുന്ന ഗുണങ്ങള്‍ മറച്ചുവെച്ച് ഇസ്ലാമിന്റെ പേരില്‍ ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നവരോ ആയിരിക്കും. ഇസ്ലാം അതിന്റെ ആശയങ്ങളിലും, തത്ത്വങ്ങളിലും പുലര്‍ത്തുന്ന മനുഷ്യോന്‍മുഖങ്ങളായ നന്മകളും ഗുണങ്ങളും അതുല്യങ്ങളാണ.് മധ്യമമാര്‍ഗ സമീപനം അവലംബിച്ചുകൊണ്ട് വിശ്വാസപരവും കര്‍മപരവുമായ മേഖലകളില്‍ കാലത്തിന്റെ പ്രത്യാശയും പ്രതീക്ഷയുമായിത്തീരുവാനാണ് ഇസ്ലാം വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത്. യാതൊരു കാര്യത്തിലും തീവ്രത പാടില്ല, അതിരുലംഘനം പാടില്ല, മതത്തിന്റെ മൌലികവശങ്ങള്‍ക്കെതിരായ സ്വയംവ്യാഖ്യാനങ്ങള്‍ പാടില്ല, മതത്തിന്റെയും വ്യക്തികളുടെയും നിലനില്‍പിനെ അപകടപ്പെടുത്തുന്ന ചിന്താഗതികള്‍ നിര്‍മിക്കുവാനും പ്രചരിപ്പിക്കുവാനും പാടില്ല എന്നിങ്ങനെയുള്ള കണിശമായ നിര്‍ദേശങ്ങള്‍ ക്വുര്‍ആന്‍ മുന്നോട്ടുവെക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തീവ്രവാദം, ഭീകരവാദം, മതത്തിന്റെ പേരിലുള്ള സംഘര്‍ഷങ്ങള്‍ എന്നിവ ഇസ്ലാമുമായി ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്യപ്പെടാവുന്ന വിഷയങ്ങളുമല്ല. സത്യം ഇതായിരുന്നിട്ടും, ലോകത്ത് ഒരു മതത്തിനും കേള്‍ക്കേണ്ടി വന്നിട്ടില്ലാത്തത്ര രൂക്ഷവും ശക്തവുമായ ആരോപണങ്ങള്‍ ഇസ്ലാമിനുനേരെ ഉയര്‍ന്നു വന്നുകഴിഞ്ഞിരിക്കുന്നു.

ശ്രീ. കലാനാഥനും അദ്ദേഹത്തെ പോലുള്ള യുക്തിവാദി നേതാക്കളും ഇസ്ലാമിനെ അന്ധമായി എതിര്‍ക്കുന്നതില്‍ എന്നും മുന്‍പന്തിയിലുണ്ട്. സ്നേഹസംവാദത്തിനു നല്‍കിയ അഭിമുഖത്തില്‍ കലാനാഥന്‍ തന്റെ അന്ധമായ ഇസ്ലാം വിരോധവും പ്രവാചകനെ ഇകഴ്ത്തുന്ന നിലപാടും വ്യക്തമാക്കുകയാണ് ചെയ്യുന്നത്. യുക്തിവാദികളുടെ കണ്ണില്‍ മതഭീകരവാദം മാത്രമാണ് എതിര്‍ക്കപ്പെടേണ്ട മഹാപാപം. മതഭീകരവാദത്തിന്റെ ഉറവിടം ഇസ്ലാമും ക്വുര്‍ആനും പ്രവാചകനും മാത്രവും! കലാനാഥന്‍ പറയുന്നു:

“"രാഷ്ട്രീയ ഭീകരവാദം ലോകത്ത് ഒരുപാട് ഉണ്ടായിട്ടുണ്ട്. ഓരോ ഘട്ടത്തിലും സന്ദര്‍ഭത്തിലുമൊക്കെയായി സാമ്രാജ്യത്വവും ഫാസിസവും അത് നന്നായി പയറ്റിയിട്ടുണ്ട്. ഇന്ന് രാഷ്ട്രീയ ഭീകരവാദം (മെേലേ ലൃൃീൃേശാ) എന്നത് രാഷ്ട്രീയക്കാര്‍ ആരോപണങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുന്ന ഒന്നായി മാറിയിട്ടുണ്ട്. അപൂര്‍വമായി ഇല്ല എന്നല്ല പറഞ്ഞതിനര്‍ഥം. എന്നാലിന്ന് ലോകമെമ്പാടും കാണുന്നത് മതതീവ്രവാദമാണ്.''

"ഈ കാര്യത്തില്‍ മതഗ്രന്ഥങ്ങള്‍ക്ക് വളരെ വലിയ പങ്കുണ്ട്. അതില്‍ ഏറ്റവും മുന്നിലുളള മതഗ്രന്ഥവും മതവിഭാഗവും ഇസ്ലാമിന്റെതാണ് എന്ന് പറയുന്നതില്‍ എനിക്കൊരു മടിയുമില്ല. അതിനൊരു പ്രധാന കാരണമെന്താണെന്നു വെച്ചാല്‍ മുഹമ്മദ് എന്ന പ്രവാചകന്റെ കാര്യമാണ്. പ്രവാചകന്മാര്‍ പലരുമുണ്ടായിട്ടുണ്ട്. യേശുക്രിസ്തുവിനെ നമുക്ക് പരിചയമുണ്ട്. ഹിന്ദുമതത്തില്‍ പ്രവാചകന്മാരല്ലെങ്കിലും ദാര്‍ശനികന്മാരുണ്ടായിട്ടുണ്ട്. എന്നാല്‍ ഇസ്ലാം മതത്തിലെ പ്രവാചകനാണ് ആദ്യമായി ആയുധമെടുത്ത് യുദ്ധരംഗത്തിറങ്ങിയത്''.

"മതരാഷ്ട്രവാദം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ പ്രവര്‍ത്തനവും വ്യക്തിവൈരാഗ്യം മൂത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന അക്രമങ്ങളും ഒരേ കണ്ണുകൊണ്ട് കാണാന്‍ പറ്റില്ല'' എന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് മറ്റൊരു യുക്തിവാദി നേതാവായ സ്െയ്തുമുഹമ്മദ് ആനക്കയം എഴുതിയത് ഓര്‍ക്കുന്നു.

യുക്തിവാദികളുടെ കണ്ണില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന അക്രമങ്ങളെല്ലാം വെറും വ്യക്തിവൈരാഗ്യം മൂത്തതിന്റെ അടയാളങ്ങള്‍! അധ്യാപകനെ കുട്ടികളുടെ മുന്നില്‍വെച്ച് നിഷ്ഠൂരമായി വെട്ടിനുറുക്കിയതും ഭാര്യയുടെയും മക്കളുടെയും മാതാപിതാക്കളുടെയും മുന്നില്‍വെച്ച് യുവാവിനെ കൊത്തിയരിഞ്ഞതും പട്ടാപ്പകല്‍ യുവാവിനെ നൂറുകണക്കിനാളുകള്‍ നോക്കി നില്‍ക്കെ കുറ്റവിചാരണനടത്തി അരിഞ്ഞുവീഴ്ത്തിയതും വീട്ടില്‍ അതിക്രമിച്ചു കയറി പിഞ്ചുകുഞ്ഞിന്റെ കാല്‍പത്തി വെട്ടിമാറ്റിയതുമായ ഭീകരസംഭവങ്ങള്‍ രാഷ്ട്രീയത്തിന്റെ പേരില്‍ മലയാളമണ്ണില്‍ അരങ്ങേറിയത് നമുക്കറിയാം. അതൊക്കെ ഇവരുടെ ദൃഷ്ടിയില്‍ രാഷ്ട്രീയത്തിന്റെ പേരില്‍ വ്യക്തിവൈരാഗ്യം മൂത്തതിനാലുള്ള കുസൃതികള്‍ മാത്രം! അതിലൊന്നും രാഷ്ട്രീയമായ ലക്ഷ്യങ്ങളില്ല! തീവ്രതയും ഭീകരതയുമില്ല!

'ഇടതുപക്ഷ ചിന്തയില്‍ നിന്നല്ലേ നക്സലൈറ്റുകള്‍ക്ക് ഊര്‍ജ്ജം കിട്ടുന്നത്? അതും ഭീകരത തന്നെയല്ലേ? അത് നിഷേധിക്കാന്‍ കഴിയുമോ?' എന്ന ചോദ്യത്തിന് ഉറച്ച ഒരു മറുപടി പറയാതെ "ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഹിംസ ഉപയോഗിക്കുന്നുണ്ടോ എന്നുളളതാണ്. ഹിംസ ജനാധിപത്യത്തില്‍ പാടില്ലാത്തതാണ്. ജനാധിപത്യവിരുദ്ധ സമീപനമാണത്. ഹിംസയും ജനാധിപത്യവും തമ്മില്‍ യാതൊരു പൊരുത്തവുമില്ല...'' എന്നിങ്ങനെ ഒഴുക്കന്‍മട്ടിലുള്ള മറുപടിയാണ് കലാനാഥന്‍ പറയുന്നത്.

"ഉത്തരേന്ത്യയിലെ ആറേഴ് സംസ്ഥാനത്ത് നടക്കുന്ന നക്സലൈറ്റ് ഭീകരവാദത്തെ ഞാന്‍ ഭീകരവാദം എന്ന് തന്നെയാണ് വിളിക്കുന്നത്. മാവോയുടെ, മറ്റ് ദാര്‍ശനിക സാഹിത്യകന്മാരുടെ വാക്കുകളും പ്രവൃത്തികളും പ്രചോദനം നല്‍കുന്നുണ്ട്'' എന്നു പറയുമ്പോഴും ശ്രീ. കലാനാഥന്‍ അതില്‍ ഒരു മൃദുത്വം കാത്തുസൂക്ഷിക്കുന്നതായി കാണാം. ഇന്ത്യ നേരിടുന്ന എറ്റവും വലിയ വെല്ലുവിളി മാവോയിസ്റ്റ് തീവ്രവാദികളാണെന്ന് പ്രധാനമന്ത്രി പലതവണ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ആര്‍.എസ്.എസ്സുകാര്‍ പോലും 'അത് ശരിയല്ല; ഇസ്ലാമികഭീകരവാദമാണ് എറ്റവും വലിയ വെല്ലുവിളി' എന്നു പറഞ്ഞിട്ടില്ല. എന്നാല്‍ കേരളയുക്തിവാദികള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു, ഇന്ത്യയുടെയും ലോകത്തിന്റെയും എറ്റവും വലിയ വെല്ലുവിളി ഇസ്ലാമിക ഭീകരവാദമാണെന്ന്; ക്വുര്‍ആനും മുഹമ്മദ് നബിയുടെ അധ്യാപനങ്ങളുമാണെന്ന്! യേശു യുദ്ധം ചെയ്തിട്ടില്ലെന്നും ഹിന്ദുമത ചരിത്രത്തില്‍ യുദ്ധമില്ലെന്നും ഇസ്ലാമും മുഹമ്മദ് നബിയും മാത്രമാണ് ആദ്യമായി ആയുധമേന്തിയതെന്നും സൂചിപ്പിക്കുന്ന കലാനാഥന്‍ അക്ഷരാര്‍ഥത്തില്‍ കണ്ണടച്ചിരുട്ടാക്കുകയല്ലേ ചെയ്യുന്നത്? യേശുവിന് യുദ്ധം ചെയ്യേണ്ടിവന്നിട്ടില്ല. അനിവാര്യമെന്നു തോന്നിയ ഘട്ടത്തില്‍ ആയുധമെടുക്കുവാന്‍ അദ്ദേഹം കല്‍പിച്ചതായി പുതിയ നിയമത്തില്‍ കാണാം.
യേശുവിന്റെ ശത്രുക്കള്‍ അദ്ദേഹത്തെ പിടിക്കുവാനും വധിക്കുവാനും തന്ത്രംമെനഞ്ഞു. അദ്ദേഹത്തിന്റെ ശിഷ്യരില്‍ ഒരാളായ യൂദാസിന്റെ സഹായത്താല്‍ പ്രധാന പുരോഹിതന്മാരുടെയും ജനപ്രമാണികളുടെയും അടുക്കല്‍നിന്ന് വാളും വടിയുമായി ഒരു ജനക്കൂട്ടം പുറപ്പെട്ടു. ഈ വിവരമറിഞ്ഞ യേശു ഗത്സമേനാ തോട്ടത്തിലേക്ക് പോകുംമുമ്പ് ശിഷ്യരോടായി ചോദിച്ചു. അത് ലൂക്കോസ് സുവിശേഷം 22ാം അധ്യായം 35 മുതല്‍ 38 വരെയുള്ള വചനങ്ങളില്‍ കാണാം.

"ഞാന്‍ നിങ്ങളെ മടിശ്ശീലയോ ഭാണ്ഡമോ ചെരിപ്പോ ഇല്ലാതെ അയച്ചപ്പോള്‍ നിങ്ങള്‍ക്ക് എന്തെങ്കിലും കുറവുണ്ടായോ? അവര്‍ പറഞ്ഞു: ഒന്നിനും കുറവുണ്ടായില്ല. അവന്‍ പറഞ്ഞു: എന്നാല്‍ ഇപ്പോള്‍ മടിശ്ശീലയുള്ളവന്‍ അതെടുക്കട്ടെ. അതുപോലെതന്നെ ഭാണ്ഡവും. വാളില്ലാത്തവന്‍ സ്വന്തം കുപ്പായം വിറ്റ് വാള്‍ വാങ്ങട്ടെ. ഞാന്‍ നിങ്ങളോട് പറയുന്നു: അവന്‍ നിയമ ലംഘകരോടുകൂടെ എണ്ണപ്പെട്ടു എന്നെഴുതപ്പെട്ടിരിക്കുന്നത് എന്നില്‍ നിവൃത്തിയാകേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, എന്നെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നത് പൂര്‍ത്തിയാകേണ്ടതാണ്. അവര്‍ പറഞ്ഞു: കര്‍ത്താവേ, ഇതാ ഇവിടെ രണ്ട് വാളുകളുണ്ട്. അവന്‍ പറഞ്ഞു: മതി.''

ഹിന്ദുമതം ധര്‍മയുദ്ധത്തെ നിരാകരിക്കുന്നുവോ? പുരാണങ്ങളില്‍ യുദ്ധചരിത്രമില്ലേ? ഭഗവദ്ഗീതയുടെ പശ്ചാത്തലമെന്താണ്? 'യുദ്ധം ചെയ്യുക'യെന്ന ക്ഷത്രിയ ധര്‍മത്തില്‍ നിന്ന് പിന്തിരിയാന്‍ പാടില്ലെന്ന് അര്‍ജുനനെ ബോധ്യപ്പെടുത്തുകയെന്ന ദൌത്യമല്ലേ ഗീത നിര്‍വഹിക്കുന്നത്? 'ശത്രുക്കളെ ജയിച്ച് സമൃദ്ധമായ രാജ്യം അനുഭവിക്കുക'യെന്ന ഗീതാകാരന്റെ ഉപദേശത്തില്‍ എന്ത് മാനവിക ധര്‍മമാണ് ദര്‍ശിക്കാന്‍ കഴിയുന്നത്?

'മതതീവ്രവാദത്തിന്റെ ആശയങ്ങള്‍ നിറഞ്ഞതാണ് ഇസ്ലാം' എന്നു പറയുന്ന വിമര്‍ശകന്‍ പ്രമാണബദ്ധമായി അത് തെളിയിക്കാന്‍ ശ്രമിക്കുന്നില്ല. കേരളത്തിലെ തീവ്രവാദ സംഘടനകളുടെ കണക്കെടുക്കുകയും അതില്‍ 61 ശതമാനവും മുസ്ലിം സംഘടനകളാണ് എന്ന് കണ്ടെത്തുകയും ചെയ്ത കലാനാഥന് ഇസ്ലാമിനെക്കുറിച്ച് പഠിക്കാന്‍ മാത്രം ഒട്ടും സമയമില്ലെന്നു തോന്നുന്നു! കലാനാഥനും സെയ്തു മുഹമ്മദ് ആനക്കയവുമൊക്കെ ഇസ്ലാമിനെക്കുറിച്ച് പഠിക്കാനുപയോഗിക്കുന്ന 'കിതാബ്' ഏതാണെന്നറിയാന്‍ ഈയുള്ളവന് വളരെ താല്‍പര്യമുണ്ട്. കാരണം സമാനമായ വിഡ്ഢിത്തങ്ങളാണ് രണ്ടുപേരും ഇസ്ലാമിന്റെ പേരില്‍ നിരത്താറുള്ളത്!
'ഇസ്ലാംകാര്യങ്ങളില്‍ ഒന്നാമത്തേത് ജിഹാദ്!'

ശ്രീ. കലാനാഥന്‍ പറയുന്നു: "ഇസ്ലാമിലെ അഞ്ച് നിര്‍ബന്ധങ്ങളില്‍ ഒന്നാണ് ജിഹാദ്. അതിന്റെ പച്ചമലയാളം വിശുദ്ധ യുദ്ധം എന്നാണ്...''
ഇതേ ആശയം മറ്റൊരു യുക്തിവാദി എഴുതിവെച്ചത് കാണുക: "ഒരു മുസ്ലിം നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട അഞ്ചു കാര്യങ്ങളുണ്ട്. ഇബാദത്ത് എന്നറിയപ്പെടുന്ന അഞ്ചുകാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജിഹാദ് അഥവാ മതസംരക്ഷണയുദ്ധം. നമസ്കാരം, വ്രതം, സകാത്ത്, ഹജ്ജ് എന്നിവയാണ് മറ്റു നാലു കാര്യങ്ങള്‍. ജിഹാദില്‍നിന്നും മാറി നില്‍ക്കുന്നവര്‍ മറ്റു നാലു കര്‍മങ്ങള്‍ അനുഷ്ഠിച്ചാലും പുണ്യം ലഭിക്കില്ല എന്നാണ് ഇസ്ലാം നിയമം...'' (യുക്തിരേഖ മാസിക, 2007 മാര്‍ച്ച്)

ഇത് ഇസ്ലാമിന്റെ ആശയമാണെന്ന് ആനക്കയവും പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്ത് ഒരു മുസ്ലിമിനും അറിയാത്ത ഒരു പുത്തനറിവാണിത്! ഇസ്ലാം കാര്യങ്ങളില്‍ ഒന്നാമത്തേത് സാക്ഷ്യവാക്യ(ശഹാദത്ത് കലിമ)മാണെന്ന് മദ്റസയില്‍ പഠിക്കുന്ന കൊച്ചുകുഞ്ഞിനുപോലും അറിയും. പക്ഷേ, യുക്തിവാദികള്‍ക്കുമാത്രം അതറിയില്ല. 'ഇസ്ലാം ഭീകരതയുടെ മതമാണെന്നും സായുധ ജിഹാദാണ് അതിന്റെ അടിത്തറ' എന്നും സ്ഥാപിക്കലാണല്ലോ യുക്തിവാദികളുടെ ലക്ഷ്യം.

വിമര്‍ശനത്തിന് ഒരു സാമാന്യമര്യാദയുണ്ട്. വിമര്‍ശിക്കുവാനൊരുങ്ങുന്ന വിഷയം നന്നായി പഠിക്കുക എന്നതാണത്. ഇസ്ലാം വിമര്‍ശകരുടെ രചനകള്‍ മാത്രമല്ല, അനുകൂലികളുടെ ഗ്രന്ഥങ്ങളും വായിക്കുക. വിമര്‍ശകരുടെ അബദ്ധങ്ങളെ അതേപടി ഛര്‍ദിക്കാതിരിക്കുക. യുക്തിവാദികളെന്നഭിമാനിക്കുന്നവരുടെ ഈ മാന്യമല്ലാത്ത പൊതുസ്വഭാവത്തില്‍ നിന്ന് ഇനിയെങ്കിലും മുക്തമാവുക എന്നേ ഈ വിഷയത്തില്‍ പറയാനുള്ളൂ.

തീവ്രവാദം: ഒരു വിശദീകരണം

ഏതൊരു വിഷയത്തിലും അതിന്റെ സ്വാഭാവികതക്ക് ഉപരിയായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് തീവ്രവാദമാണ്. മിതവാദത്തിന്റെ എതിര്‍പക്ഷത്താണ് തീവ്രവാദം. ഇസ്ലാമിന്റെ കാര്യത്തില്‍ തീവ്രവാദം ചര്‍ച്ചാവിഷയമായിത്തീരുമ്പോള്‍ പരിഗണിക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്. 1) മതത്തിന്റെ കാര്യത്തില്‍ കണിശതയും കൃത്യതയും ആഗ്രഹിക്കുന്നതാണ് തീവ്രവാദത്തിന്റെ അടിസ്ഥാനഘടന എന്നു ചിലര്‍ തെറ്റുധരിപ്പക്കാറുണ്ട്. 2) ഇസ്ലാം അതിന്റെ ദൈവികമായ കണിശതയില്‍ പാലിക്കപ്പെടേണ്ട ഒരു മതമായതിനാല്‍ തീവ്രവാദം ഇസ്ലാമിന്റെ സ്വഭാവമാണ് എന്ന് ചിലര്‍ ലഘൂകരിക്കാറുണ്ട്. 3) തീവ്രവാദത്തിനെതിരായ ഇസ്ലാമിക ചിന്താഗതികള്‍ മതത്തെ നേര്‍പ്പിച്ചെടുക്കുന്നതിന്റെയും സമവായത്തിനു ശ്രമിക്കുന്നതിന്റെയും അടിസ്ഥാനരഹിതമായ വിട്ടുവീഴ്ചയുടെയും മേല്‍വിലാസങ്ങളാണ് എന്നു ചിലര്‍ വാദിക്കാറുണ്ട്.

മേല്‍പറഞ്ഞ മൂന്നു ചിന്താഗതികളും മുന്നോട്ടു വെക്കുന്നവര്‍ ഇസ്ലാമിനെ അതിന്റെ പ്രമാണങ്ങളില്‍ നിന്നും പ്രമാണങ്ങള്‍ താല്‍പര്യപ്പെടുന്ന വിധത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാത്തവരാണ്. ഇസ്ലാമിക മൂല്യങ്ങളിലും വിശ്വാസങ്ങളിലും പ്രമാണങ്ങളിലുമുള്ള അടിയുറച്ച ഭക്തിയും വിശ്വാസവും പ്രതിബദ്ധതയും ഏതെങ്കിലും നിലക്ക് തീവ്രതരമായ സ്വഭാവവിശേഷങ്ങള്‍ ആര്‍ജിക്കണമെന്ന് ഇസ്ലാം പറയുന്നില്ല. ഒരാള്‍ സ്രഷ്ടാവില്‍ വിശ്വസിക്കേണ്ടത് എങ്ങനെ എന്നതു സംബന്ധിച്ച് ക്വുര്‍ആനിന് ഒരു മാര്‍ഗദര്‍ശനമുണ്ട്. ആ മാര്‍ഗദര്‍ശനം അംഗീകരിക്കുന്നതോടെ ഇസ്ലാമിന്റെ താല്‍പര്യപ്രകാരമുള്ള ഒരു വിശ്വാസിയായി വ്യക്തിമാറുന്നു. ഇതേ പ്രകാരം ആരാധനകളും അനുഷ്ഠാനങ്ങളും അനുവര്‍ത്തിക്കുമ്പോഴും മാര്‍ഗദര്‍ശനം നല്‍കുന്നത് ഇസ്ലാമിന്റെ പ്രമാണങ്ങളാണ്. അഞ്ചുനേരത്തെ നിര്‍ബന്ധനിസ്കാരം ഒരു മുസ്ലിമിന്റെ ബാധ്യതയാണ്. ഈ ബാധ്യതയുമായി ബന്ധപ്പെട്ട ഒരുപാടു തത്ത്വങ്ങളും നിയമങ്ങളുമുണ്ട്. അവ പഠിച്ചറിഞ്ഞു പാലിക്കുക എന്നതാണ് മുസ്ലിമിനെ സംബന്ധിച്ച് പ്രധാനം. ഇവിടെ തീവ്രമായി പാലിക്കുക എന്നുള്ള വിശേഷത്തിന് അര്‍ഥമില്ല. കാരണം, അത്തരം ഒരു പാലനം ക്വുര്‍ആനിലോ പ്രവാചകചര്യയിലോ പരാമര്‍ശിക്കപ്പെടുന്നില്ല. എന്നാല്‍ കണിശത എന്നതിനെ തീവ്രത എന്ന അര്‍ഥത്തില്‍ കാണുന്നതും ശരിയല്ല. ഒരു കാര്യം ശരിയായിത്തീരുവാന്‍ ആവശ്യമായ കണിശത പാലിക്കുന്നത് ആ കാര്യത്തിലുള്ള തീവ്രയല്ല-അതിന്റെ ആവശ്യഘടകമാണ്. ആവശ്യത്തിന്റെ പരിധി ലംഘിക്കുക എന്നതാണ് തീവ്രതയുടെ അടിസ്ഥാനം. തീവ്രവാദം ഇസ്ലാമിന്റെ അനിവാര്യഗുണമാണ് എന്നു പറയുന്ന മുസ്ലിം നാമധാരികളും തീവ്രവാദമില്ലാതെ ഇസ്ലാമില്ല എന്നു പറയുന്ന ഇസ്ലാമിന്റെ ശത്രുക്കളും ഒരേ ദൌത്യമാണ് സത്യത്തില്‍ നിര്‍വഹിക്കുന്നത്. ഇസ്ലാമിന്റെ മൌലികവും ശുദ്ധവുമായ ഘടനയെ ഇരുവിഭാഗവും തമസ്കരിക്കുന്നു.

മുസ്ലിംകളെ ക്വുര്‍ആന്‍ വിശേഷിപ്പിക്കുന്നത് 'മധ്യമ സമൂഹം' എന്നാണ്. ഇസ്ലാം ആവശ്യപ്പെടുന്ന കണിശതയില്‍ നിന്നുകൊണ്ടുതന്നെ, അതായത് വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും ആവശ്യമായ കൃത്യനിഷ്ഠത പാലിച്ചുകൊണ്ടുതന്നെ മുസ്ലിംകള്‍ക്ക് മധ്യമ സമൂഹമാക്കുവാന്‍ കഴിയും. വിശ്വാസങ്ങളിലോ ആദര്‍ശങ്ങളിലോ യാതൊരുവിധ മായംചേര്‍ക്കലുകളും ഇതിന്നാവശ്യമായി വരുന്നില്ല. മതത്തിന്റെ കാര്യത്തില്‍ പ്രമാണങ്ങള്‍ ആവശ്യപ്പെടുന്ന ഘടകങ്ങളെക്കാള്‍ ഉപരിയായി വ്യക്തികള്‍ വല്ലതും പുതുതായി ആവിഷ്ക്കരിക്കേണ്ടിവരുന്നില്ല. മതത്തിന്റെ ഘടനയില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന കാര്യങ്ങളില്‍നിന്നും വല്ലതും വിട്ടുകളയേണ്ടതുമില്ല. മതപരവും വിശ്വാസപരവുമായ സ്വന്തം നിലപാടുകളില്‍നിന്നുകൊണ്ടുതന്നെ സമൂഹത്തില്‍ മധ്യമവര്‍ത്തികളാകുവാന്‍ മുസ്ലിംകള്‍ക്ക് കഴിയുംവിധമാണ് ഇസ്ലാമിന്റെ ആശയഘടന. ഏതെങ്കിലും തരത്തിലുള്ള ആശയബഹിഷ്ക്കരണത്തിലൂടെ കൃത്രിമമായി ആവിഷ്ക്കരിക്കപ്പെടേണ്ടുന്ന ഒരു ഗുണമല്ല ഇസ്ലാമിന്റെ മധ്യമസ്വഭാവം.

മേല്‍പറഞ്ഞ ഗുണങ്ങളില്‍നിന്ന് അകന്നുനിന്ന പൂര്‍വകാല സമൂഹങ്ങളുടെ അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ക്വുര്‍ആന്‍ ഇസ്ലാമിന്റെ മധ്യമ സംസ്കാരികസ്വത്വം ഊന്നിപ്പറയുന്നത്. ചില പൂര്‍വ സമൂദായങ്ങളെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ ക്വുര്‍ആനിലുണ്ട്. ഒരു വാക്യം നോക്കുക: "പറയുക. വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട് നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരു കവിയരുത്. മുമ്പേ പിഴച്ചുപോകുകുകയും ധാരാളംപേരെ പിഴപ്പിക്കുകയും നേര്‍മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുകയും ചെയ്ത ഒരു ജനവിഭാഗത്തിന്റെ തന്നിഷ്ടങ്ങളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്'' (5/77).
മതം ആവശ്യപ്പെടുന്നതിന് അപ്പുറത്തേക്ക് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ആശയനിര്‍മാണം നടത്തുകയും ചെയ്യുന്നതു തന്നെയാണ് മതത്തിന്റെ കാര്യത്തിലെ അതിരുകവിയല്‍. അതു സത്യത്തിനെതിരുമാണ്.
സമകാലീനസാഹചര്യത്തില്‍ ഭീകരത-ഭീകരവാദം എന്നീ പദങ്ങള്‍ നമുക്കു മുന്നില്‍ വരുമ്പോള്‍ നാം ഗൌനിക്കേണ്ട ചില സത്യങ്ങളുണ്ട്. 1) മര്‍ദക ഭരണകൂടങ്ങളും അധികാരകേന്ദ്രങ്ങളും അവര്‍ക്കെതിരായ ചെറുത്തുനില്‍പുകളെയും സമരങ്ങളെയും ഭീകരതയും ഭീകരവാദവുമായി ചിത്രീകരിക്കുന്നുണ്ട്. 2) വംശീയവും വര്‍ഗീയവുമായ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള കുപ്രചരണം നടത്തുന്നവര്‍ അവര്‍ക്ക് വിരുദ്ധമായ ഏതൊരു ചലനത്തെയും ഭീകരതയും ഭീകരവാദവുമായി ചിത്രീകരിച്ചു വരുന്നുണ്ട്. 3) സാമ്രാജ്യത്ത താല്‍പര്യത്തിന്റെയും ആഗോളമേധാവിത്തത്തിന്റെയും വക്താക്കള്‍ അവര്‍ക്ക് വിരുദ്ധമായ ഏതൊരു നീക്കത്തെയും ഭീകരതയും ഭീകരവാദവുമായി തെറ്റുധരിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്.

ജനതകള്‍ക്കും സമൂഹങ്ങള്‍ക്കും എതിരായ നടപടികളുമായി ഭരണകൂടവും നേതൃത്വവും രംഗത്തുവരുമ്പോള്‍ അതിനെ ഭരണകൂടഭീകരത എന്നു വിശേഷിപ്പിക്കുന്നു. മര്‍ദകരും സ്വാര്‍ഥമതികളും ജനദ്രോഹികളുമായ ഭരണകൂടങ്ങള്‍ക്കെതിരില്‍ ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവര്‍ മനുഷ്യസഞ്ചയത്തില്‍ എമ്പാടും കാണും. അടിമകളായ ആജ്ഞാനുവര്‍ത്തികളെ അന്വേഷിക്കുന്ന മര്‍ദകശക്തികള്‍, ഇത്തരം വിരുദ്ധ വൈകാരികതയുള്ളവരെ ചിത്രീകരിക്കുവാന്‍ ഭീകരവാദികള്‍ എന്ന വിശേഷണം ഉപയോഗിക്കപ്പെടുന്നുണ്ട്. യഥാര്‍ഥത്തില്‍ സ്വന്തം സ്വഭാവം പ്രതിയോഗികളില്‍ അടിച്ചേല്‍പ്പിക്കുന്ന തന്ത്രമാണിത്. മര്‍ദക ഭരണകൂടത്തിന്റെയും ദുശ്ശക്തികളുടെയും ഗൂഢാലോചനയുടെ ഫലമായി ഭീകരവാദികള്‍ എന്നു മുദ്രകുത്തപ്പെട്ട നിരവധി വ്യക്തികളും ജനവിഭാഗങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. അവര്‍ നടത്തുന്നത് ന്യായമായ പോരാട്ടങ്ങളും നീതികരണമര്‍ഹിക്കുന്ന പ്രതികരണങ്ങളും ആണെങ്കില്‍പോലും അവയെ വിലകുറച്ചു കാണിക്കുവാനും അപഹസിക്കുവാനുമായി അത്തരം പ്രതികരണങ്ങളെയും പോരാട്ടങ്ങളെയും ഭീകരവാദ പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നത് ശീലമാക്കിയവര്‍ മറുപക്ഷത്തു സജീവമാണ്.

ഫലസ്തീനികള്‍ നടത്തുന്ന പോരാട്ടങ്ങളെയും ചെറുത്തുനില്‍പുകളെയും യഹൂദഭീകരവാദികള്‍ ചിത്രീകരിക്കുന്നത് ഭീകരവാദ പ്രവര്‍ത്തനമായാണ്. യഹൂദവംശീയതയുടെ കെടുതികള്‍ അനുഭവിക്കുന്ന പശ്ചിമേഷ്യയിലെ മുസ്ലിംകള്‍ നടത്തുന്നത് ചെറുത്തുനില്‍പാണ് എന്ന പരമാര്‍ഥം ലോകത്ത് എല്ലാ നിഷ്പക്ഷ മനസ്സുകളും അംഗീകരിച്ചു കഴിഞ്ഞിട്ടുള്ളതാണ്. എന്നാല്‍ യഹൂദഭീകരവാദികള്‍മാത്രം അത് അംഗീകരിക്കുവാന്‍ കൂട്ടാക്കുന്നില്ല. അവര്‍ക്ക് അവരുടേതായ അധീശത്വ-വംശീയ താല്‍പര്യങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഫലസ്തീനികള്‍ നടത്തുന്ന ന്യായമായ പോരാട്ടങ്ങളെ അംഗീകരിക്കുന്നത് ആത്മഹത്യാപരമെന്ന് അവര്‍ ചിന്തിക്കുന്നു. ഇസ്ലാമിന്റെ നാമധേയവും ആശയങ്ങളും കടന്നുവരികയും ബന്ധപ്പെടുകയും ചെയ്യുന്ന എന്തും ഭീകരതയും ഭീകരവാദപ്രവര്‍ത്തനവുമായി ചിത്രീകരിക്കുന്ന ശീലം ആരംഭിച്ചത് സിയോണിസ്റുകളാണ്. യഹൂദവംശീയ ഭ്രാന്തിന്റെ ഈ തലതിരിഞ്ഞ ആശയം പിന്നീട് പാശ്ചാത്യമാധ്യമങ്ങളില്‍ ചിലതും ചിന്തകരില്‍ ചിലരും ഏറ്റെടുത്തു. ഇസ്ലാമിനോടും മുസ്ലിംകളോടും ശത്രുതയുള്ള ആരും ഇസ്ലാമുമായി ബന്ധപ്പെട്ട എന്തിനെയും ഏതിനെയും ഭീകരതയും ഭീകരവാദവുമായി തെറ്റുധരിപ്പിച്ചുതുടങ്ങി. ഇന്ത്യയിലെ സംഘപരിവാര്‍ ശക്തികളെപ്പോലും ഈ സിയോണിസ്റ് സമീപനം സ്വാധീനിക്കുകയുണ്ടായി. ഇസ്ലാമിന്റെ മതപരതയുമായി ബന്ധപ്പെട്ട ആശയങ്ങള്‍, ചിഹ്നങ്ങള്‍, വസ്തുക്കള്‍, പേരുകള്‍, ഗ്രന്ഥങ്ങള്‍, വ്യക്തിത്വങ്ങള്‍, സ്ഥാപനങ്ങള്‍ ഇവയെയൊക്കെ ഭീകരത-ഭീകരവാദം എന്നാണ് സംഘപരിവാര്‍ ആശയക്കാര്‍ ഇപ്പോള്‍ വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒരാള്‍ അടിയുറച്ച ഒരു മുസ്ലിമാണോ എങ്കില്‍ അയാള്‍ ഭീകരവാദിതന്നെ എന്നു വരുത്തിത്തീര്‍ക്കുവാനുള്ള പ്രത്യയശാസ്ത്ര മലിനീകരണം ഇന്ത്യയിലെ വിശ്വഹിന്ദുപരിഷത്തുപോലുള്ള സംഘപരിവാര്‍ ഘടകങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. മതപഠനകേന്ദ്രങ്ങളും ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും ഇസ്ലാമിന്റെ പേരിലുള്ള എന്തും ഏതും ഭീകരതയുടെ കേന്ദ്രവും ഉറവിടവുമായി ചിത്രീകരിക്കുന്ന സംഘപരിവാര്‍ മനോഭാവം സിയോണിസത്തില്‍ നിന്നും പകര്‍ത്തിയെടുക്കപ്പെട്ടതാണ്.
ഇസ്ലാം ആഗോളഭീകരവാദത്തിന്റെ ഉല്‍പാദനകേന്ദ്രമാണ് എന്ന സിയോണിസ്റ് ആശയം പാശ്ചാത്യരാഷ്ട്രങ്ങളെയും രാഷ്ട്രനേതൃത്വത്തെയും സ്വാധീനിച്ചതിന്റെ ഫലമായാണ് മതപഠശാലകള്‍ക്കും മതപ്രചരണ കേന്ദ്രങ്ങള്‍ക്കുമെതിരായ നടപടികള്‍ പല രാഷ്ട്രങ്ങളിലും സമീപകാലത്ത് ഉണ്ടായത്. സൌമ്യവും സമാധാനപരവുമായ രീതിയില്‍ ഇസ്ലാമിക പ്രബോധനം നിര്‍വഹിക്കുന്ന നിരവധി സംഘടനകള്‍ പാശ്ചാത്യലോകത്തുണ്ട്. അവ ഒരു നിലക്കും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവയോ, ഇസ്ലാമിനെ തീവ്രവാദപരമായി വ്യാഖ്യാനിക്കുന്നവയോ അല്ല. എന്നാല്‍ സിയോണിസ്റ് കുതന്ത്രങ്ങളുടെ സ്വാധീനവലയത്തില്‍പെട്ട പാശ്ചാത്യ മാധ്യമങ്ങളും രാഷ്ട്രങ്ങളും ഇസ്ലാമുമായി ബന്ധപ്പെട്ട ഏതിനെയും സംശയത്തിന്റെ ദൃഷ്ടിയോടെമാത്രം നോക്കിക്കാണുന്ന സ്ഥിതിവിശേഷം ഉണ്ടായിട്ടുണ്ട്. ഇസ്ലാമിന്റെ ശത്രുക്കള്‍ ആഗ്രഹിച്ചതും അതുതന്നെയായിരുന്നു.

മറുവശത്ത് മതത്തിന്റെ നന്‍മകളെയും മനുഷ്യരാശിയെ വെളിച്ചത്തിലേക്കു നയിക്കുന്ന ആശയങ്ങളെയും തെറ്റായി വ്യാഖ്യാനിക്കുന്ന ബൌദ്ധിക ദുര്‍വ്യായാമവുമായി രംഗത്തുവന്ന ചില തല്‍പരകക്ഷികള്‍, സിയോണിസ്റ് ഉപജാപങ്ങളെ സഹായിക്കുന്ന തരത്തിലുള്ള ആശയപ്രചരണവുമായി സജീവമായതും ശ്രദ്ധേയമാണ്. തീവ്രവാദത്തിനും ഭീകരവാദത്തിനും ഹിംസാത്മകമായ നടപടികള്‍ക്കും അതീതമായി ഇസ്ലാമിനെ ഉള്‍ക്കൊള്ളാനാവില്ല എന്ന നിലപാടുകള്‍ക്ക് വിശുദ്ധിയും പവിത്രതയും കല്‍പിക്കുന്ന അതിവാദപരമായ നിലപാടുകള്‍ ഇസ്ലാമിന്റെ സൌമ്യശീലങ്ങളെ തിരസ്കരിക്കാന്‍ പാശ്ചാത്യരില്‍ ചിലരെയെങ്കിലും പ്രേരിപ്പിക്കുകയുണ്ടായിട്ടുണ്ട്. വിശ്വാസം, അനുസരണം, ആരാധന, മുസ്ലിം, ദൌത്യം, ഇസ്ലാമിക സ്വത്വം എന്നിവയ്ക്കെല്ലാം ഹിംസാത്മകതയില്‍ ഊന്നിയ അതിരുകടന്ന വ്യാഖ്യാനങ്ങള്‍ നല്‍കിക്കൊണ്ട് മുസ്ലിംകള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാന്‍ ചിലര്‍ നടത്തിയ കുത്സിത നീക്കങ്ങള്‍ ഇസ്ലാമിന്റെ മധ്യവര്‍ത്തി സമീപനത്തിന്റെ മേന്‍മകള്‍ കണ്ടില്ലെന്നു നടിക്കുവാന്‍ പലരെയും പ്രേരിപ്പിക്കുകയുണ്ടായി. ഇക്കൂട്ടര്‍ ഇസ്ലാമിനെയും മുസ്ലിം ലോകത്തെയും കുറിച്ചുള്ള തെറ്റുധാരണകളെ പ്രോത്സാഹിപ്പിക്കുകയും സിയോണിസ്റ് അജണ്ടകളില്‍ ഊന്നിയുള്ള പ്രചരണങ്ങളെ പിന്തുണക്കുകയുമാണ് ഫലത്തില്‍ ചെയ്യുന്നത്.

"ഒരു യുക്തിവാദിയാണെങ്കിലും ഞാന്‍ യേശുവിനെ അതിയായി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. കുരിശില്‍ നമുക്ക് ത്യാഗത്തിന്റെ പ്രതീകം കാണാം. എന്നാല്‍ മുഹമ്മദിന്റെ ചരിത്രം നേരെ വിപരീതമാണ്'' എന്ന് പറയുന്ന കലാനാഥന്‍ ഇസ്ലാമിന്റെ പേരില്‍ അറിയപ്പെടുന്ന ഭീകരവാദപ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം മുഹമ്മദ് നബിയില്‍ ചാര്‍ത്തുവാന്‍ ശ്രമിക്കുന്നത് ലളിതമായി പറഞ്ഞാല്‍ കടുത്ത അനീതിയാണ്. ക്രൈസ്തവസംഘടനകള്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം എന്തുകൊണ്ട് യേശുവില്‍ കെട്ടിവെക്കുന്നില്ല?

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവ മിഷണറിമാര്‍ സ്പോണ്‍സര്‍ ചെയ്തതും ചെയ്യുന്നതുമായ ഭീകരവാദം കലാനാഥന്‍ അറിയുന്നില്ലേ? ഫിലിപ്പെന്‍സ്, ഉറുഗ്വോ, മനില, ഗ്വാട്ടിമാല, ബ്രസീല്‍, ക്യൂബ, അല്‍ജീരിയ, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിരവധി ക്രൈസ്തവ ഭീകരവാദ സംഘടനകള്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. മിഷണറി പ്രവര്‍ത്തനത്തിന്റെ മറപിടിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍, നിര്‍ബന്ധിത മതംമാറ്റം, മുസ്ലിം ആരാധനാലയങ്ങള്‍ക്കും തദ്ദേശിയ വിശ്വാസങ്ങള്‍ക്കുമെതിരായ കടന്നാക്രമണങ്ങള്‍ എന്നിങ്ങനെ പല രൂപഭാവങ്ങളുള്ളവയാണ്. ലക്ഷക്കണക്കിന് മനുഷ്യരുടെ മരണത്തിനിടയാക്കിയ സുഡാനിലെ കലാപങ്ങളില്‍ ആക്രമണകാരികളെ പിന്തുണക്കുവാന്‍ കത്തോലിക്കാസഭയും, പ്രൊട്ടസ്റന്റ് സഭയും അഭിപ്രായഭിന്നതകള്‍ മറന്നു സഹകരിക്കുകയുണ്ടായി. ബോസ്നിയയിലെ സെര്‍ബ് ക്രിസ്ത്യാനികളാല്‍ മാനഭംഗത്തിനിരയാകാത്ത മുസ്ലിം സ്ത്രീകള്‍ ഇല്ലെന്നു തന്നെ പറയാം. ഗര്‍ഭിണിയായ മുസ്ലം സ്ത്രീയെ ജീവനോടെ പിടിച്ചുവെച്ച് വയറുകീറി കുഞ്ഞിനെ പുറത്തെടുത്ത് ജീവനുള്ള പൂച്ചയെ വയറ്റിനുള്ളിലിട്ട് തുന്നിക്കൂട്ടിയ പൈശാചികത അരങ്ങേറിയത് ബോസ്നിയയിലാണ്. ദൈവരാജ്യം സ്ഥാപിക്കാനുള്ള കര്‍ത്താവിന്റെ കുഞ്ഞാടുകളൂടെ ഇത്തരം നരനായാട്ടിന്റെ ഉത്തരവാദിത്തം 'യേശുഭക്ത'നായ കലാനാഥന്‍ ആരില്‍ ചാര്‍ത്തും? അല്‍ബേനിയയിലും, ബോസ്നിയയിലും കൂട്ടക്കൊലനടത്തുവാന്‍ ആളും അര്‍ഥവും നല്‍കി സഹായിച്ച ബ്രസീലിലെ കരിസ്മാറ്റിക്ക് പ്രസ്ഥാനങ്ങള്‍ നടത്തിയ ഭീകരപ്രവര്‍ത്തനങ്ങള്‍ പാശ്ചാത്യമാധ്യമങ്ങളില്‍ നിന്നു മറച്ചുപിടിക്കപ്പെടുകതന്നെ ചെയ്തു. ഇതില്‍ നിന്നെല്ലാം ഉരുത്തിരിയുന്നത് ഭീകരവാദം ഇസ്ലാമിന്റെ മാത്രം ഉല്‍പന്നമാണ് എന്ന് വരുത്തിത്തീര്‍ക്കുന്നതില്‍ സിയോണിസ്റുകളും ക്രൈസ്തവ സാമ്രാജ്യത്വ ശക്തികളും പരസ്പരം സഹകരിക്കുന്നുണ്ട് എന്നു തന്നെയാണ്.

മതവും രാഷ്ട്രീയവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ അതിവിപുലങ്ങളാണ്. ലോകം മുഴുവന്‍ കീഴടക്കുവാനും ലോകജനതയെ മുഴുവന്‍ സ്വന്തം കാല്‍ക്കീഴില്‍ തളച്ചിടുവാനും കൊതിക്കുന്ന ശക്തികള്‍ ഒരേ രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അധിനിവേശ കടന്നാക്രമണങ്ങളില്‍ കാണുന്നത്. തീവ്രവാദത്തിന്റെയും, ഭീകരവാദത്തിന്റെയും പേരില്‍ മുസ്ലിം സമൂഹങ്ങളെയും, ഇസ്ലാമിനെയും നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ സജീവമായി നടന്നുകൊണ്ടിരിക്കയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ ശ്രമങ്ങളെ സാധൂകരിക്കുവാന്‍ ആവശ്യമായ ഘടകങ്ങള്‍ രൂപപ്പെടുത്തി നല്‍കുന്നതില്‍, ഇസ്ലാമിന്റെ പേരില്‍ തീവ്രവാദവും ഭീകരവാദവും വിത്തിറങ്ങുന്ന ആഭ്യന്തര ശത്രുക്കള്‍ പങ്കാളികളായിത്തീരുന്ന ദൌര്‍ഭാഗ്യകരമായ കാഴ്ചയും നാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ഭീകരതയും ഭീകരപ്രവര്‍ത്തനവും ആരോപിച്ച് ഇസ്ലാമിക സമൂഹങ്ങളെ തകര്‍ക്കുവാന്‍ അവസരം നോക്കിയിരിക്കുന്നവര്‍ സമാനമായി ചിന്തിക്കുന്നവരാണ് എന്നു അനുഭവങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

ഭീകരവാദത്തിന്റെ കാരണം ക്വുര്‍ആനാണെന്നു പറയുന്ന കലാനാഥന്‍ രണ്ടു സൂക്തങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് തെളിവായി പറയുന്നുണ്ട്. അത് സമ്മതിച്ചുകൊണ്ട് അദ്ദേഹം പറയുന്നു: "സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് ഉപയോഗിക്കുന്നുണ്ട് ക്വുര്‍ആനിനെ. ക്വുര്‍ആന്റെ ബന്ധുക്കളും അത് ചെയ്യുന്നുണ്ടല്ലോ. അത് ശീലമായപ്പേള്‍ ഞങ്ങളെപ്പോലുളളവരും ഉപയോഗിച്ച് തുടങ്ങി അത്രമാത്രം. സന്ദര്‍ഭത്തിനനുസരിച്ച് കാര്യങ്ങളെ കാണണമെന്നുള്ളത് ശരി തന്നെയാണ്''.
ഇത്രയേയുള്ളൂ യുക്തിവാദികളുടെ യുക്തിബോധം! ഇസ്ലാമിനെ ഇകഴ്ത്തണം. അതിന് ഏതു വഴിയും സ്വീകരിക്കും. അത്രമാത്രം!
ലൌ ജിഹാദ്!

ക്രിസ്ത്യന്‍ ബിഷപ്പ് കൌണ്‍സിലിനെ വിശ്വസിച്ച് ലൌ ജിഹാദ് വിഷയത്തില്‍ പ്രതികരിച്ചതിനു ശേഷം അതില്‍ വാസ്തവമില്ലെന്നറിഞ്ഞ് അബദ്ധം സംഭവിച്ചുവെന്ന് ഏറ്റുപറഞ്ഞതിന്റെ കഥ പറയുന്ന കലാനാഥന്‍ സാര്‍ അവിടെയും തെളിയിക്കുന്നു; യുക്തിയും ബുദ്ധിയും ഉപയോഗിക്കാത്തവരാണ് യുക്തിവാദികളെന്ന്. ബിഷപ്പുമാര്‍ വിവരമുള്ളവരല്ലേയെന്നു കരുതിയാണത്രെ കലാകൌമുദിയിലെ കള്ളക്കഥ അപ്പാടെ വിശ്വസിച്ച് പ്രസ്താവനയിറക്കിയത്! കഴുകക്കണ്ണുളോടെ ഇസ്ലാമിനെ നോക്കിക്കാണുന്ന കലാകൌമുദി ഇസ്ലാമിനെ വിമര്‍ശിക്കാനുള്ള ഒരവസരവും പാഴാക്കാറില്ല എന്ന വസ്തുത യുക്തിചിന്ത കൂടിയതുകൊണ്ടായിരിക്കാം കലാനാഥന്‍ ഓര്‍ക്കാതെ പോയത്. 2866 മതപരിവര്‍ത്തന വിവാഹങ്ങള്‍ നടന്നു എന്ന കൌമുദി വാര്‍ത്തക്കു ശേഷം 2012 ജൂണ്‍ 10 ലക്കത്തില്‍ കഴുകത്തലയുടെ മുഖചിത്രവും 'കേരളത്തെ തകര്‍ക്കാന്‍ ലൌ ജിഹാദ്, മതംമാറ്റം, കള്ളപ്പണം' എന്ന തലക്കെട്ടില്‍ ഞെട്ടിക്കുന്ന വാര്‍ത്തകളും അമ്പരപ്പിക്കുന്ന കണക്കുകളുമായി സര്‍ക്കുലേഷന്‍ കൂട്ടാനുള്ള കോപ്പുമായി രംഗത്തുവന്ന കാര്യം കലാനാഥന്‍ സാര്‍ അറിയണം. നമ്മള്‍ അപ്റ്റുഡേറ്റാകണ്ടേ സര്‍? അതില്‍ 2006നുശേഷം 6129 മതംമാറ്റ കണക്കും ബ്രാഹ്മണ, നായര്‍, ഈഴവ, ക്രിസ്ത്യന്‍ എന്നിത്യാദികളില്‍ നിന്ന് മാറിയവരുടെ പ്രത്യേക കണക്കും പറയുന്നുണ്ട്. 'കേന്ദ്ര അഭ്യന്തര മന്ത്രാലയ'ത്തിന്റെ ഡസ്കിലെത്തിയതാണത്രെ പ്രസ്തുത കണക്ക്. അത് കലാകൌമുദിക്കു മാത്രമേ കിട്ടിയിട്ടുള്ളൂ എന്നു മാത്രം!

'മതപരിവര്‍ത്തനം നടത്തുവാന്‍ മുസ്ലിം പണ്ഡിതന്മാര്‍ ഏതു നീചമാര്‍ഗവും സ്വീകരിക്കും' എന്നു പറയുന്ന കലാനാഥന്‍ മനസ്സിലാക്കേണ്ട ഒരു യാഥാര്‍ഥ്യമുണ്ട്. നീചമാര്‍ഗത്തിലൂടെ നടത്താന്‍ കഴിയുന്ന ഒന്നല്ല മതപരിവര്‍ത്തനം. അതിന്റെ ആവശ്യവും ഇസ്ലാമിനില്ല. അത് ആദര്‍ശത്തിലും ജീവിതരീതികളിലും മൂല്യചിന്തകളിലുമൊക്കെയുള്ള മാറ്റമാണ്. ഇഷ്ടമുള്ളവര്‍ക്കത് സ്വീകരിക്കാം; നിരാകരിക്കാം. ഇഷ്ടമുള്ള രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കാനും അത് ശരിയല്ലെന്നു തോന്നുമ്പോള്‍ ആ പാര്‍ട്ടി വിട്ട് മറ്റൊരു പാര്‍ട്ടിയില്‍ ചേക്കാറാനുമുള്ള സ്വാതന്ത്യ്രത്തെ യുക്തിവാദികള്‍ അനുകൂലിക്കുന്നില്ലേ? ഇഷ്ടമുള്ള പെണ്ണിന്റെ കൂടെ ജീവിക്കാനും മതിയെന്നു തോന്നുമ്പോള്‍ മറ്റൊരുത്തിയുടെ കൂടെ പൊറുക്കാനുമുള്ള സ്വാതന്ത്യ്രം നല്‍കുന്നവരല്ലെ യുക്തിവാദികള്‍? പിന്നെയെന്തിന് ഒരാള്‍ മതം മാറുന്നതില്‍ യുക്തിവാദികള്‍ അസഹിഷ്ണുത കാണിക്കുന്നു? അസഭ്യവാക്കുകള്‍ ചൊരിയുന്നു?! വാസ്തവത്തില്‍ ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിലല്ലേ യുക്തിയുള്ളത്?

അമര്‍ഷം പ്രവാചകനോട്!

കാരുണ്യത്തിന്റെ പ്രവാചകന്‍ വരുത്തിയ വിശ്വാസ വിപ്ളവത്തിലുള്ള അമര്‍ഷം അദ്ദേഹത്തോട് അടങ്ങാത്ത പക പ്രകടിപ്പിക്കുന്നതിലേക്ക് വിമര്‍ശകനെ നയിക്കുന്നതായി അഭിമുഖത്തിലുടനീളം വ്യക്തമാണ്! യുക്തിവാദികള്‍ പണ്ടേ പറയുന്നതാണ് മുഹമ്മദ് നബി(സ്വ)ക്ക് സ്കിസോഫ്രീനിയ എന്ന രോഗമുണ്ടായിരുന്നു, ഹല്യൂസിനേഷന്‍ ഉണ്ടായിരുന്നു എന്നതെല്ലാം. ഏറ്റവും ഉല്‍കൃഷ്ടമായ കാര്യങ്ങള്‍ പറയുക, ഉന്നതമായ തത്ത്വങ്ങള്‍ പ്രചരിപ്പിക്കുക, ഉദാത്തമായ ജീവിതമാതൃക അവലംബിക്കുക, സകലവിധ മാനവികമൂല്യങ്ങളിലും അണികളെ വാര്‍ത്തെടുക്കുക എന്നത് രോഗലക്ഷണമാണെന്നാണോ യുക്തിവാദികള്‍ പറയുന്നത്? വലിയ സഞ്ചാരിയായിരുന്ന മുഹമ്മദ് ജൂത-ക്രൈസ്തവ പണ്ഡിതന്മാരുമായി സംവാദം നടത്തി ആര്‍ജിച്ചെടുത്ത വിജ്ഞാനമാണ് ക്വുര്‍ആന്‍ എന്ന പഴയപല്ലവി കലാനാഥന്‍ ആവര്‍ത്തിക്കുകയാണ്. ജീവിതകാലം മുഴുവന്‍ സഞ്ചാരവും സംവാദവുമായി കഴിയുകയായിരുന്നോ പ്രവാചകന്‍? ഉല്‍കൃഷ്ടമായ ഒരു സൃഷ്ടി സ്വകരങ്ങളാല്‍ രചിച്ച ആരെങ്കിലും അതിന്റെ കര്‍തൃത്വം മറ്റൊരാളില്‍ ചാര്‍ത്തുമോ? പ്രത്യേകിച്ചും ഉന്നതരായ സാഹിത്യകാരന്മാരുള്ള സമൂഹത്തില്‍!
മുഹമ്മദ് നബി(സ്വ)യില്‍ നന്മ ദര്‍ശിക്കാത്ത, കരുണയുടെ അംശം കാണാത്ത യുക്തിവാദികള്‍ വിമര്‍ശകരുടേതല്ലാത്ത നബിചരിത്രം ഒരാവര്‍ത്തി വായിക്കണം. അദ്ദേഹത്തിന്റെ വചനാമൃതങ്ങള്‍ പഠിക്കണം. മുഹമ്മദ് നബി (സ്വ)പറഞ്ഞു: "ജനങ്ങളോട് കരുണ കാണിക്കാത്തവന് അല്ലാഹു കരുണ ചെയ്യില്ല'' (ബുഖാരി, മുസ്ലിം).

മക്കയില്‍ ജീവിച്ച പതിമൂന്നു വര്‍ഷക്കാലം കൊടിയ പീഡനങ്ങള്‍ സഹിക്കേണ്ടിവന്നു പ്രവാചകനും അനുയായികള്‍ക്കും. പക്ഷേ, തിരിച്ചൊന്നും ചെയ്തില്ല. വിമര്‍ശകന്‍ പറയുന്നതുപോലെ അത് ആള്‍ബലവും അധികാരവും ഇല്ലാത്തതിന്റെ പേരിലായിരുന്നില്ല. അല്ലാഹുവിന്റെ അനുമതി ലഭിക്കാത്തതിനാലായിരുന്നു. ചുമട് വീട്ടിലെത്തിക്കാന്‍ പ്രയാസപ്പെടുന്ന വൃദ്ധയുടെ ചുമട് തലയിലേറ്റി വീട്ടിലെത്തിച്ചുകൊടുത്ത പ്രവാചകന്‍(സ്വ), പിതൃവ്യനായ ഹംസയെ കൊന്ന് കരള്‍പറിച്ചെടുത്തു ചവച്ചുതുപ്പിയ വ്യക്തിക്ക് മാപ്പുകൊടുത്ത പ്രവാചകന്‍(സ്വ), ജൂതന്റെ മൃതദേഹം കൊണ്ടുപോകുന്നതു കണ്ടപ്പോള്‍ എഴുന്നേറ്റുനിന്ന തിരുദൂതന്‍... അതെ, അദ്ദേഹം കാരുണ്യത്തിന്റെ ദൂതനായിരുന്നു; ആ ദൂതനിലൂടെ അല്ലാഹു ലോകത്തിനു സമര്‍പിച്ച മതം മാനവികതയുടെ മതവും.
ധര്‍മം ചോദിച്ചുവന്ന, സംസ്കാരമെന്തെന്നറിയാത്ത ഒരു ഗ്രാമീണ അറബി പ്രവാചകന്റെ ചുമലില്‍ കിടക്കുന്ന മുണ്ടില്‍ ശക്തമായി പിടിച്ചുവലിച്ച് വേദനിപ്പിച്ചിട്ടും പുഞ്ചിരിയോടെ അയാളെ നോക്കുകയും അയാളുടെ ആവശ്യം നിറവേറ്റിക്കൊടുക്കാന്‍ കല്‍പിക്കുകയുമാണ് അദ്ദേഹം ചെയ്തത്! മാനവരാശിക്കാകമാനമുള്ള മാതൃകാപുരുഷന്റെ സ്വഭാവ വൈശിഷ്ഠ്യം! 'ഒരു ഗ്രാമീണന് ഇത്രയും ധിക്കാരമോ, അല്ലാഹുവിന്റെ ദൂതനും വിശ്വാസികളുടെ നേതാവുമായ എന്നെ അപമാനിച്ച ഈ മനുഷ്യനെ വെറുതെ വിട്ടുകൂടാ' എന്നൊന്നും ആ മഹാനുഭാവന്‍ ചിന്തിച്ചില്ല.
വിശുദ്ധ ക്വുര്‍ആനിന്റെ കല്‍പനകള്‍ കൃത്യമായും ജീവിതത്തില്‍ പകര്‍ത്തുകയായിരുന്നു അദ്ദേഹം. അല്ലാഹു പറയുന്നു:
"വിട്ടുവീഴ്ചയുടെ മാര്‍ഗം സ്വീകരിക്കുക. നല്ലത് കല്‍പിക്കുക. അവിവേകികളെ അവഗണിക്കുകയും ചെയ്യുക'' (7:195).

പ്രവാചകന്‍(സ്വ) തനിക്കുവേണ്ടി ഒരിക്കലും ഒരു കാര്യത്തിലും പ്രതികാര നടപടി സ്വീകരിച്ചിട്ടില്ല! സ്ത്രീകളെയോ ഭൃത്യരെയോ ഒരിക്കലും പ്രഹരിച്ചിട്ടില്ല!
'ഒരിക്കല്‍ ഒരു ഗ്രാമീണന്‍ പള്ളിയില്‍ മൂത്രമൊഴിച്ചു. അപ്പോള്‍ ആളുകള്‍ അദ്ദേഹത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. ഉടനെ നബി(സ്വ) പറഞ്ഞു: 'നിങ്ങള്‍ അയാളെ വിട്ടേക്കുക. അയാളുടെ മൂത്രത്തില്‍ ഒരു തൊട്ടി വെള്ളമൊഴിക്കുക. നിശ്ചയം എല്ലാം അനായാസകരമാക്കാനാണ് നിങ്ങള്‍ നിയോഗിതരായത്. പ്രയാസപൂര്‍ണമാക്കുന്നതിനല്ല''(ബുഖാരി).
അന്യമതസ്ഥരോടുള്ള നിലപാട്

സ്വന്തം ആദര്‍ശം മുറുകെപ്പിടിച്ചുകൊണ്ട് അന്യമതസ്ഥരുമായി സ്നേഹത്തിലും സൌഹാര്‍ദത്തിലും കഴിയുവാനാണ് ഇസ്ലാം കല്‍പിക്കുന്നത്. അയല്‍വാസി ഏതു മതക്കാരനാണെങ്കിലും അയാള്‍ പട്ടിണി കിടക്കുകയാണെങ്കില്‍ അയാള്‍ക്ക് ഭക്ഷണം കൊടുക്കാതെ വയര്‍നിറച്ചുണ്ണുന്നവന്‍ യഥാര്‍ഥ വിശ്വാസിയല്ല എന്നാണ് ഇസ്ലാമിന്റെ അധ്യാപനം. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു:
"മതകാര്യത്തില്‍ നിങ്ങളോട് യുദ്ധംചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവര്‍ക്ക് നന്മചെയ്യുന്നതില്‍ നിന്നും നിങ്ങളവരോട് നീതി കാണിക്കുന്നതില്‍ നിന്നും അല്ലാഹു നിങ്ങളെ വിലക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു'' (60:8).

പരിണാമവാദം

ദൈവനിഷേധത്തിന് സൈദ്ധാന്തികമായ അടിത്തറയുണ്ടാക്കാന്‍ ശാസ്ത്രത്തെ ഉപയോഗിക്കുവാന്‍ ശ്രമിച്ചവരാണ് ഭൌതികവാദികള്‍. ശാസ്ത്രീയമായ ഗവേഷണങ്ങളെല്ലാം ദൈവാസ്തിത്വത്തിന് തെളിവു നല്‍കുകയാണെന്ന യാഥാര്‍ഥ്യം മറച്ചുവെക്കുകയും അസത്യജഢിലമായ വാദങ്ങള്‍ക്ക് ശാസ്ത്രത്തിന്റെ മുഖംമൂടിയണിയിക്കുകയും ചെയ്തുകൊണ്ടാണ് ഇവര്‍ ദൈവനിഷേധത്തെ ശാസ്ത്രവല്‍കരിക്കാന്‍ ശ്രമിക്കുന്നത്. ശാസ്ത്രത്തിന്റെ മുഖംമൂടിയണിയിക്കപ്പെട്ട ഒരു അബദ്ധ സിദ്ധാന്തം മാത്രമാണ് പരിണാമവാദമെന്ന വസ്തുത സമര്‍ഥമായി മൂടിവെക്കുകയാണ് ദൈവനിഷേധികള്‍ ചെയ്യുന്നത്. അങ്ങനെ പരിണാമവാദമുപയോഗിച്ച് ശാസ്ത്രത്തിന്റെ ലേബലില്‍ തങ്ങളുടെ പ്രത്യയശാസ്ത്ര പ്രചരണം നടത്തുവാന്‍ ദൈവനിഷേധികള്‍ക്ക് കഴിയുന്നു.

ജീവശാസ്ത്ര ലോകത്ത് ഇന്നുവരെ അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത; ശാസ്ത്രത്തിന്റെ മാര്‍ഗങ്ങളുപയോഗിച്ചു കൊണ്ട് ഒരിക്കലും തെളിയിക്കുവാനാവാത്ത ഒരു കേവല സിദ്ധാന്തം മാത്രമാണ് പരിണാമവാദം. പക്ഷേ, കലാനാഥന്‍ സാറിന്റെ കണ്ണില്‍ പരിണാമവാദം 'അപ്റ്റുഡേറ്റാ'ണ്! എന്തുകൊണ്ട് പരിണാമവാദം സ്വീകരിക്കപ്പെടുന്നുവെന്ന ചോദ്യത്തിന് പരിണാമവാദിയായ സര്‍ ആര്‍തര്‍ കീത്ത് നല്‍കിയ മറുപടി ഇപ്രകാരമാണ്: 'ജീവപരിണാമം തെളിയിക്കപ്പെട്ടതല്ല; അത് ശാസ്ത്രീയമായി തെളിയിക്കുവാനും സാധ്യമല്ല. എങ്കിലും ഞങ്ങള്‍ അതില്‍ വിശ്വസിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അതില്‍ വിശ്വസിച്ചില്ലെങ്കില്‍ ദൈവം സൃഷ്ടി നടത്തിയെന്ന് അംഗീകരിക്കേണ്ടതായി വരും. അത് ഞങ്ങള്‍ക്ക് ചിന്തിക്കുവാന്‍ പോലും കഴിയില്ല'.

മാനവകുലത്തിന് പരിണാമവാദം സമ്മാനിച്ച നാശനഷ്ടങ്ങളെക്കുറിച്ചും ദുരിതങ്ങളെക്കുറിച്ചും പരിണാമവാദിതന്നെയായ റോബര്‍ട്ട് റൈറ്റ് തന്റെ ദ മോറല്‍ ആനിമല്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നത് കാണുക: "പരിണാമവാദ സിദ്ധാന്തത്തിന് അത് മനുഷ്യജീവിതത്തിലും അവന്റെ വ്യവഹാരത്തിലും ഹീനവും നികൃഷ്ടവുമായ രീതിയില്‍ പ്രയോഗവത്കരിച്ചതിന്റെ നീണ്ട ചരിത്രം തന്നെയുണ്ട്. നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അത് നിരവധി രാഷ്ട്രീയ തത്ത്വശാസ്ത്രങ്ങളുമായി കൂടിക്കലര്‍ന്ന് 'സോഷ്യല്‍ ഡാര്‍വിനിസം' എന്ന അവ്യക്തമായ ഒരു തത്ത്വശാസ്ത്രത്തിന് രൂപം നല്‍കി. വര്‍ഗീയ-ഫാസിസ്റ് പ്രസ്ഥാനങ്ങള്‍ക്കും നിര്‍ദാക്ഷിണ്യരായ കുത്തക മുതലാളികള്‍ക്കും ഈ തത്ത്വശാസ്ത്രം വളരെയധികം ഉപകരിക്കുകയും ചെയ്തു'' (The original of species, Penguin: 1981, P.138)

ഡാര്‍വിനിസത്തിന്റെ ശാസ്ത്രീയ മേഖലകള്‍ അശാസ്ത്രീയതയുടെ പട്ടികയില്‍ എഴുതപ്പെട്ടുവെങ്കിലും, അതിന്റെ സാമൂഹികവശം ഉള്‍ക്കൊണ്ട് നാമ്പെടുത്ത ഇതര ഭൌതികപ്രസ്ഥാനങ്ങള്‍ ഇന്നും അവരുടെ നികൃഷ്ടതകള്‍ നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രകൃതിയില്‍ നിലനില്‍ക്കുന്ന സകല ജീവജാലങ്ങളും പരസ്പരം സംഘട്ടനത്തിലാണെന്നും, ആയതിനാല്‍ അവയെല്ലാം "നിലനില്‍പിനുവേണ്ടിയുള്ള പോരാട്ടത്തി''ലാണെന്നുമുള്ള തത്ത്വം ഡാര്‍വിനിസം മുന്നോട്ടുവച്ചു. ഈ പോരാട്ടത്തില്‍ ശക്തന്‍ വിജയിക്കുകയും അശക്തന്‍ പരാജയപ്പെടുകയും ചെയ്യുന്നു. ശക്തവും ഒപ്പം നിരന്തരവുമായ പോരാട്ടത്തിലൂടെയാണ് ശക്തന്‍ അശക്തനെ അതിജയിക്കുന്നത്. ശക്തന്‍ അശക്തനെ നിരന്തര പോരാട്ടത്തിലൂടെ അതിജയിക്കുന്നതോടെ അശക്തന്‍ ഈ ഭൂമുഖത്തുനിന്നും എന്നെന്നേക്കുമായി അപ്രത്യക്ഷമാകുന്നു. സംഘട്ടനത്തിന്റെയും പോരാട്ടത്തിന്റെയും ഈ ആദര്‍ശം മുന്നോട്ടുവെക്കപ്പെട്ടതോടെ മനുഷ്യമനസ്സുകളെ ഇത് അങ്ങേയറ്റം സ്വാധീനിക്കുകയും അവന്റെ ചിന്തകളിലും പെരുമാറ്റങ്ങളിലും ഈ തത്ത്വങ്ങള്‍ പ്രയോഗവത്കരിക്കപ്പെടുകയും ചെയ്തു. ഈ പ്രായോഗവത്കരണത്തിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളായിരുന്നു വ്യത്യസ്ത ഭൌതിക പ്രത്യയശാസ്ത്രങ്ങളും അവയുടെ തലപ്പത്ത് ഇരുന്നുകൊണ്ട് അധികാരത്തിന്റെ പിന്‍ബലത്തില്‍ പ്രകൃതിയിലെ 'അനിവാര്യമായ പോരാട്ടത്തില്‍ അപ്രത്യക്ഷമാകേണ്ടിയിരുന്ന' അശക്തരായ സാധാരണ ജനത്തെ കൂട്ടക്കൊലക്കു വിധേയമാക്കിയ ഏകഛത്രാധിപതികളും എന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തിലെ യുദ്ധവശങ്ങളെക്കുറിച്ച് ഒരാവര്‍ത്തി വായിച്ചാല്‍ ബോധ്യമാകും.

പ്രകൃതിയെന്നത് സംഘട്ടനങ്ങളുടെയും കലഹങ്ങളുടെയും രണഭൂമിയാണെന്ന ഡാര്‍വിനിസത്തിന്റെ പൊള്ളയായ വാദങ്ങള്‍ മനുഷ്യസമൂഹത്തില്‍ പ്രയോഗവത്കരിക്കാന്‍ തുടങ്ങിയതോടെ പലവിധ ക്രൂരതകളും ലോകത്ത് അരങ്ങേറിത്തുടങ്ങി. അനിവാര്യമായ സമരങ്ങളും യുദ്ധങ്ങളുമാണ് തങ്ങള്‍ നടത്തുന്നത് എന്ന് മനുഷ്യക്കുരുതിക്ക് നേതൃത്വം നല്‍കുന്ന ഇത്തരം നായകന്മാര്‍ ഡാര്‍വിനിസത്തിന്റെ അശാസ്ത്രീയവാദങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിശ്വസിപ്പിച്ചു തുടങ്ങി. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഹിറ്റ്ലറും അദ്ദേഹത്തിന്റെ അവകാശവാദവും. ഈ ലോകത്തെ ഏറ്റവും ഉന്നതര്‍ ആര്യന്മാരാണ്; അവരെക്കാള്‍ ഉന്നതരായി മറ്റാരുമില്ല. മറ്റുള്ളവരെല്ലാം അവര്‍ക്കു താഴെയാണ്. ആര്യന്മാരാണ് അധികാരം കൈകാര്യം ചെയ്യേണ്ടവര്‍. അതിനാല്‍ യുദ്ധത്തിലും സംഘട്ടനത്തിലും അവരാണ് വിജയിക്കുകയും അതിജീവിക്കുകയും ചെയ്യേണ്ടവര്‍. ഡാര്‍വിനിസം സമൂഹത്തില്‍ പ്രയോഗവത്കരിക്കപ്പെട്ടതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഹിറ്റ്ലറുടെ ചരിത്രം നമുക്ക് വ്യക്തമാക്കിത്തരുന്നത്.

നിഷ്കാമകര്‍മം

കലാനാഥന്‍ പറയുന്നു: "പ്രതിഫലം ഇച്ഛിച്ചുകൊണ്ട് കര്‍മം ചെയ്യുക എന്നത് ദുഷ്കര്‍മമാണ്..'' എങ്കില്‍ എല്ലാ യുക്തിവാദികളും ദുഷ്കര്‍മികളല്ലേ? കൂലിപ്പണിയാണെങ്കിലും ഓഫീസ് ജോലിയാണെങ്കിലും പ്രതിഫലം ആഗ്രഹിച്ചല്ലേ യുക്തിവാദികളും ചെയ്യുന്നത്? മതവിശ്വാസികളും അങ്ങനെത്തന്നെ. എന്നാല്‍ അവര്‍ സല്‍കര്‍മങ്ങള്‍ ചെയ്യുന്നത് സൃഷ്ടികളില്‍ നിന്നുള്ള പ്രതിഫലം ആഗ്രഹിച്ചുകൊണ്ടല്ല; സ്രഷ്ടാവിന്റെ പ്രതിഫലം ആഗ്രഹിച്ചാണ്. പരസ്പര സഹായ-സഹകരണങ്ങളിലും മറ്റും അവര്‍ ആഗ്രഹിക്കുന്നത് സ്രഷ്ടാവിന്റെ പ്രീതിയും പ്രതിഫലവുമാണ്. അതുകൊണ്ട് തിരിച്ചുകിട്ടുന്നത് ഉപദ്രവമാണെങ്കിലും വിശ്വാസിക്കതില്‍ നിരാശയോ പ്രതിഫലം നഷ്ടപ്പെടുമെന്ന ചിന്തയോ ഉണ്ടാകില്ല. യുക്തിവാദികള്‍ക്കോ? 'നിഷ്കാമ കര്‍മം' പ്രയോഗത്തില്‍ കൊണ്ടുവരുവാന്‍ ഏതെങ്കിലും യുക്തിവാദിക്ക് കഴിഞ്ഞിട്ടുണ്ടോ; കഴിയുമോ?

ബിംബാരാധനയും ബലികര്‍മവും

കലാനാഥന്‍ അഭിമുഖം അവസാനിപ്പിക്കുന്നതിങ്ങനെ: "ബിംബാരാധന നിരോധിച്ച ക്വുര്‍ആന്‍ ബലി നിരോധിച്ചില്ല. എന്ത് തികഞ്ഞ വിരോധാഭാസമാണത്. തലയില്ലാത്ത ദൈവം പരലോകത്ത്; തലയുളള മനുഷ്യന്‍ ഭൂമിയില്‍ എന്ന് പറയുന്ന ക്വുര്‍ആന്‍ ആധുനിക ജനാധിപത്യലോകത്ത് വലിയൊരളവില്‍ അപ്രസക്തമാണ്.''
ബിംബാരാധനയും ബലിയും ഒരുപോലെയാണോ സാര്‍? ബിംബാരാധന ദൈവധിക്കാരമാണ്. ദൈവത്തെ നിസ്സാരമായി കാണുന്ന പ്രവര്‍ത്തനമാണ്. ബലികര്‍മം അങ്ങനെയല്ല. പരിണാമവാദിക്കെങ്ങനെ ബലികര്‍മത്തെ എതിര്‍ക്കാന്‍ കഴിയും? 'അര്‍ഹതയുള്ളത് അതിജീവിക്കുമെന്നല്ലേ' ആശാന്‍ പറഞ്ഞുവെച്ചിട്ടുള്ളത്? അല്ലാത്തവയങ്ങനെ ഇല്ലാതെയായിക്കൊണ്ടിരിക്കും. 'നിലനില്‍പിനുവേണ്ടിയുള്ള പോരാട്ട'മായി ബലിയെ കണ്ടാല്‍ പോരേ? ഇസ്ലാമിലെ ബലി വിഗ്രഹത്തിനുമുമ്പിലുള്ള ബലിപോലെയല്ല. ബലിമൃഗത്തിന്റെ മാംസം മനുഷ്യര്‍ക്ക് ഭക്ഷിക്കാനുള്ളതാണ്.

ജന്തുസ്നേഹമാണ് ബലിയെ എതിര്‍ക്കാന്‍ യുക്തിവാദികള്‍ക്ക് കാരണമെങ്കില്‍ തികഞ്ഞ 'വെജിറ്റേറിയന്‍സാ'യി അവര്‍ക്ക് ജീവിക്കേണ്ടിവരും. മീനും ചിക്കനും ബീഫുമൊക്കെ കഴിക്കുന്നവര്‍ 'ബലി' എന്ന പേരില്‍ അറുത്ത ഉരുവിന്റെ മാംസം തിന്നുന്നതിനെ എന്തിനെതിര്‍ക്കണം?
"തലയില്ലാത്ത ദൈവം പരലോകത്ത്; തലയുള്ള മനുഷ്യന്‍ ഭൂമിയില്‍'' എന്ന് ക്വുര്‍ആന്‍ പറയുന്നുണ്ടെങ്കില്‍ ആ സൂക്തം ഏത് അധ്യായത്തിലാണെന്ന് പറഞ്ഞുതന്നാല്‍ നന്നായിരുന്നു!

Sunday, January 13, 2013

തീവ്രവാദവും ഇസ്ലാമും

2013 ജനുവരി | പുസ്തകം 9 | ലക്കം 7 | 1433 സഫര്‍
 
യു. കലാനാഥന്‍ / നിസില്‍ ശറ
 


തൊട്ടതിനും പിടിച്ചതിനുമൊക്കെ ഭീകരവാദമെന്നും തീവ്രവാദമെന്നും പറയപ്പെടുന്ന ഒരു കാലത്തിലാണല്ലൊ നാം ജീവിക്കുന്നത്. അതുകൊണ്ട് തന്നെ എന്റെ ആദ്യ ചോദ്യം ഭീകരവാദത്തെയും തീവ്രവാദത്തെയും എങ്ങനെയാണ് താങ്കള്‍ നിര്‍വചിക്കുന്നത് എന്നാണ്.

ഭീകരവാദവും തീവ്രവാദവും പല തരത്തിലുണ്ട്. എന്നാല്‍ ഇന്ന് ലോകത്തിലും ഇന്ത്യയിലും കേരളത്തിലും ചര്‍ച്ച ചെയ്യപ്പെടുന്ന ഭീകരവാദവും തീവ്രവാദവും മതവുമായി ബന്ധപ്പെട്ടു തന്നെയാണ്. അതുകൊണ്ട് തന്നെ ഭീകരവാദവും തീവ്രവാദവും മതത്തിന്റെ ജീര്‍ണതയുടെ ഫലമായി വളര്‍ന്നുവന്നിട്ടുള്ളതാണ്. ഈ സാമൂഹികപ്രതിഭാസം മതത്തിന്റ ഉള്ളിലാണ് വളര്‍ന്നുവന്നിട്ടുള്ളത്. അതേസമയം രാഷ്ട്രീയ ഭീകരവാദം ലോകത്ത് ഒരുപാട് ഉണ്ടായിട്ടുണ്ട്. ഓരോ ഘട്ടത്തിലും സന്ദര്‍ഭത്തിലുമൊക്കെയായി സാമ്രാജ്യത്വവും ഫാസിസവും അത് നന്നായി പയറ്റിയിട്ടുണ്ട്. ഇന്ന് രാഷ്ട്രീയ ഭീകരവാദം (മെേലേ ലൃൃീൃേശാ) എന്നത് രാഷ്ട്രീയക്കാര്‍ ആരോപണങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുന്ന ഒന്നായി മാറിയിട്ടുണ്ട്. അപൂര്‍വമായി ഇല്ല എന്നല്ല പറഞ്ഞതിനര്‍ഥം. എന്നാലിന്ന് ലോകമെമ്പാടും കാണുന്നത് മതതീവ്രവാദമാണ്. മതതീവ്രവാദത്തെ കേന്ദ്രീകരിച്ചാണ് നിങ്ങളുടെ ചോദ്യത്തിന് ഞാന്‍ മറുപടി പറയുന്നത്.
മതത്തിന്റെ ജീര്‍ണതയാണ് മത തീവ്രവാദത്തിന് പ്രധാന കാരണം. മതം അത് അനുശാസിക്കുന്ന ധാര്‍മികകാര്യങ്ങള്‍ ചെയ്താല്‍ മതി. അത് ഇത്തരം ഭീകരകര്‍മങ്ങള്‍ ചെയ്യേണ്ടതില്ല. മതകര്‍മങ്ങള്‍ ചെയ്യുമ്പോള്‍ സ്കൂള്‍ പരീക്ഷയ്ക്ക് മാര്‍ക്കിടുന്ന മാനദണ്ഡം പോലുമില്ലാതെ തോത് കൃത്യമായി അളന്ന് ദൈവം മാര്‍ക്കിടും; അങ്ങനെയാണ് മത പണ്ഡിതന്മാര്‍ പറഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായത്. എന്നാല്‍ ഇങ്ങനെ കര്‍മം ചെയ്യുന്നതിന് പകരം അയാള്‍ മറ്റുള്ളവരെക്കൂടി അതിലേക്ക് കൂട്ടാന്‍ നടക്കുന്നു. ദൈവത്തിന്റെ ദൌര്‍ബല്യങ്ങള്‍ മനസ്സിലാക്കി ദൈവത്തിനു വേണ്ടി പണിയെടുക്കുന്നവരെ സൃഷ്ടിക്കുന്നു. ഈ കാര്യത്തില്‍ മതഗ്രന്ഥങ്ങള്‍ക്ക് വളരെ വലിയ പങ്കുണ്ട്. അതില്‍ ഏറ്റവും മുന്നിലുള്ള മതഗ്രന്ഥവും മതവിഭാഗവും ഇസ്ലാമിന്റെതാണ് എന്ന് പറയുന്നതില്‍ എനിക്കൊരു മടിയുമില്ല. അതിനൊരു പ്രധാന കാരണമെന്താണെന്നു വെച്ചാല്‍ മുഹമ്മദ് എന്ന പ്രവാചകന്റെ കാര്യമാണ്. പ്രവാചകന്മാര്‍ പലരുമുണ്ടായിട്ടുണ്ട്. യേശുക്രിസ്തുവിനെ നമുക്ക് പരിചയമുണ്ട്. ഹിന്ദു മതത്തില്‍ പ്രവാചകന്മാരില്ലെങ്കിലും ദാര്‍ശനികന്മാരുണ്ടായിട്ടുണ്ട്. എന്നാല്‍ ഇസ്ലാം മതത്തിലെ പ്രവാചകനാണ് ആദ്യമായി ആയുധമെടുത്ത് യുദ്ധരംഗത്തിറങ്ങിയത്.
ചരിത്രപരമായി ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ ഭരണകൂട സമരങ്ങളില്‍ ഏര്‍പെടുന്നവരുണ്ടെങ്കിലും ആധുനിക സംഘടിത മതങ്ങളെ (ഹിന്ദു-മുസ്ലിം-ക്രിസ്ത്യാനി) എടുക്കുമ്പോള്‍ അതില്‍ ഇസ്ലാമിക പ്രവാചകനായ മുഹമ്മദ് നബി നേരിട്ട് 26 യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അറുപതോളം യുദ്ധങ്ങള്‍ക്ക് സൈനികരെ അയച്ചു കൊടുത്തിട്ടുണ്ട്. ആദ്യത്തെ പതിമൂന്ന് കൊല്ലം തന്റെ സംഘടനാരംഗം വേണ്ടത്ര വികസിപ്പിക്കാന്‍ കഴിഞ്ഞില്ല. അധികാരത്തില്‍ വന്നപ്പോള്‍ സാമ്രാജ്യ വികസനത്തിന്റെ ഭാഗമായി മതവികസനം നടന്നു. ഇത് ഇസ്ലാമിക ചരിത്രം പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാകുന്ന വസ്തുതയാണ്. മതത്തെ വികസിപ്പിക്കാന്‍ മറ്റ് മതക്കാരെ ഇസ്ലാമിലേക്ക് കൊണ്ടുവരുന്നതിനു വേണ്ടി ആയുധത്തെ കരുവാക്കിയ ഒരു നല്ല മതമാണ് ഇസ്ലാം. നല്ല എന്ന വാക്ക് അറിഞ്ഞുകൊണ്ട് ഉപയോഗിച്ചതാണ്. അവര്‍ക്ക് നല്ലത് എന്നര്‍ഥം! ഒരുപക്ഷേ, ആ ബാക്ക്ഗ്രൌണ്ട് ഉള്ളത് കൊണ്ടാവാം ആധുനിക കാലഘട്ടത്തിലും ഇസ്ലാമിന് ഇങ്ങനെയൊരു തിരിച്ചുപോക്ക് എന്ന് ഞാന്‍ സംശയിക്കുന്നു. അത് കൊണ്ടാണ് മത ജീര്‍ണത എന്ന് ഞാന്‍ പറഞ്ഞത്. സാമാന്യഭാഷയില്‍ മതത്തിന്റെ പ്രകടമായ ഒരു പരിപാടിയല്ല തീവ്രവാദം. അത് പല മതങ്ങളിലും കാണാനാവില്ല. കാരണം ഇത് എല്ലാ കാലത്തും ഒരുപോലെ കണ്ടില്ല എന്നത് തന്നെയാണ്. ഇന്ത്യയില്‍ തീവ്രവാദം ശക്തമാകുന്നത് തൊണ്ണൂറുകള്‍ക്ക് ശേഷമാണ്. എന്നാല്‍ ലോകത്ത് ആദ്യമായി ശക്തമാകുന്നത് 1948ലെ ഇസ്രായേല്‍ തോന്ന്യാസത്തോടെയാണ്. ഏറ്റവും മികച്ച ടെക്നോളജി ഉപയോഗിച്ച് മുസ്ലിം രാഷ്ട്രങ്ങളെ നശിപ്പിച്ചു അവര്‍. അമേരിക്ക അതിന് കൂട്ടുനില്‍ക്കുകയും ചെയ്തു. യഥാര്‍ഥത്തില്‍ ഇവരാണ് തീവ്രവാദം കൊണ്ടുവന്നത്. മത തീവ്രവാദമാണോ ഭരണകൂട തീവ്രവാദമാണോ എന്ന് ചോദിച്ചാല്‍ തിരിച്ചറിയാന്‍ കഴിയില്ല. രണ്ടും ഒരുപോലെ ഫോഴ്സായി ഉപയോഗിക്കുന്നു. ജൂത മതത്തിന് തീവ്രവാദം അവതരിപ്പിക്കുന്നതില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ മുഖ്യ പങ്കുണ്ട്. അത് മാത്രമല്ല ആ രംഗത്ത് നിന്ന് ഒരിഞ്ച് പിന്നോട്ടു പോകാന്‍ അവര്‍ തയാറായിട്ടുമില്ല. ഒരു സുഹൃത്തിന്റെ വിമര്‍ശനം പോലും അമേരിക്ക നടത്തുന്നില്ല. അത് അവരുടെ സാംസ്കാരിക അധഃപതനമാണ്. പലരും ഇത് മുസ്ലിംകളുടെ മാത്രം പ്രശ്നമായിക്കാണുകയാണ്. അക്കൂട്ടത്തില്‍ മത ചിന്തകന്മാരും തീവ്രവാദ വിരുദ്ധരും ഉണ്ട് എന്നുള്ളത് വാസ്തവമാണ്.

ആഴത്തില്‍ മനസ്സിലാക്കുമ്പോള്‍ അമേരിക്കയാണ് എല്ലാറ്റിനും പിന്നില്‍ എന്ന് കാണുന്നു. ഒരു സംഭവം സൃഷ്ടിക്കുന്നവനാണ് യഥാര്‍ഥ പ്രതിയെങ്കില്‍ അമേരിക്കയല്ലേ യഥാര്‍ഥത്തില്‍ ഭീകരവാദവും തീവ്രവാദവും നടത്തുന്നത്. നവീന യുദ്ധമായ മാധ്യമയുദ്ധത്തിലൂടെ അവര്‍ കാര്യങ്ങളെ തലതിരിച്ചിടുകയല്ലേ?

അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അധികാരം വികസിപ്പിക്കണം. അതിനവര്‍ ഏത് മാര്‍ഗവും സ്വീകരിക്കും. മുഹമ്മദിന് അഥവാ ഇസ്ലാമിനുണ്ടായിരുന്നത് പോലുള്ള സാമ്രാജ്യത്വ വികസമാണ് അമേരിക്കയുടേത്. അതിന് വേണ്ടി അവര്‍ ആയുധമേന്തും; പുതിയ ആയുധം ഉണ്ടാക്കും. ആയുധത്തിന്റെ കാര്യത്തില്‍ അവരെ തോല്‍പ്പിക്കാനാവില്ല. റഷ്യയുടെ പിന്നോട്ടു പോക്കോടെ ആയുധത്തിന്റെ കാര്യത്തില്‍ അവര്‍ രണ്ടിരട്ടി വളര്‍ന്നു കഴിഞ്ഞു. ശത്രുവിന്റെ ദൌര്‍ബല്യം അവരെ പരമാധികാരിയാക്കിത്തീര്‍ത്തു എന്നു പറയുന്നതാവും ശരി. അത് കൊണ്ടല്ലേ ഇസ്രയേല്‍ പിന്തുണ ആരും ചോദ്യംചെയ്യാത്തത്. ചോദ്യം ചെയ്താല്‍ തന്നെ അത്ര ഗൌരവത്തിലുള്ളതല്ല. മത തീവ്രവാദത്തെ തകര്‍ക്കാനെന്ന പേരില്‍ രാഷ്ട്രീയ ഭരണകൂട തീവ്രവാദം അവര്‍ അവതരിപ്പിക്കുകയാണുണ്ടായത്. അമേരിക്കയുടെ ഭരണഘടന മത നിരപേക്ഷമാണെങ്കിലും സമര്‍ഥമായി ഉപയോഗിക്കാന്‍ അവര്‍ക്കറിയാം. അഥവാ ഭരണഘടനാലംഘനം നടന്നാല്‍ തന്നെ ചോദ്യം ചെയ്യാന്‍ അവിടെ ആരും ഉണ്ടാവില്ല. ഏത് പാര്‍ട്ടിയായാലും ആവശ്യമുള്ളപ്പോള്‍ അവരിലെ ബൂര്‍ഷ്വാസിയുണരും. അത് കൊണ്ട് തന്നെ വലിയ രീതിയിലുള്ള ആന്തരിക കലാപങ്ങള്‍ ഉണ്ടാവില്ല. ഇറാഖില്‍ അവര്‍ നടത്തിയത് പെട്രോ ഡോളറിന്റെ ഉടമയാകാനുള്ള തന്ത്രം മാത്രമാണ്. സദ്ദാം അതിനെ ചെറുക്കും എന്നുറപ്പുള്ളത് കൊണ്ടാണ് സദ്ദാമിനെ ഇല്ലാതാക്കിയത്. ഇപ്പോളവിടെ എന്തുണ്ടായി? പ്രശ്നങ്ങള്‍ കൂടി വന്നിരിക്കുന്നു. ദിവസേന ബോംബ് പൊട്ടുന്നു. ഇസ്ലാമിക തീവ്രവാദം അവിടെ വളര്‍ത്തിയെടുക്കുകയായിരുന്നില്ലേ?

ഇറാഖില്‍ നടക്കുന്നത് തീവ്രവാദമാണോ? ആത്മാഭിമാനം വീണ്ടെടുക്കാനുള്ള ചെറുത്ത് നില്‍പല്ലേ? അതിനെ നമുക്കെങ്ങനെ തീവ്രവാദം എന്ന് പറയാനാകും?

പ്രകടമായി തീവ്രവാദമായിക്കാണാമെങ്കിലും അതില്‍ ചെറുത്ത് നില്‍പിന്റെ അംശമുണ്ട്. ആത്മരക്ഷയുടെ യുദ്ധം. മാധ്യമങ്ങളിലൂടെ അമേരിക്ക അതിനെ തീവ്രവാദമാക്കി മാറ്റുക തന്നെയാണ്. അതുകൊണ്ട് ഇസ്ലാമിക തീവ്രവാദത്തെ നമ്മള്‍ കാണുമ്പോള്‍ അതാത് പ്രദേശത്തെ അടിസ്ഥാന പശ്ചാത്തലം നോക്കിയിട്ടേ വിലയിരുത്താനാവൂ എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

അങ്ങനെയെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന തീവ്രവാദം എങ്ങനെ വിലയിരുത്താം?

ഇന്ത്യയില്‍ നടക്കുന്ന തീവ്രവാദത്തിന്റെ പ്രധാന കാരണം ഹിന്ദു തീവ്രവാദത്തിന്റെ കയ്യേറ്റമാണ്. ഇസ്ലാമിനെ നശിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഇത് ജനാധിപത്യത്തോടുള്ള അങ്ങേയറ്റത്തെ വെല്ലുവിളിയാണ്. അവരുടെ ധിക്കാരമാണ് ഇന്ത്യയില്‍ ഇസ്ലാമിക തീവ്രവാദം ശക്തമാക്കിയത്. അതിനു മുമ്പ് ചെറിയ ചില ശബ്ദങ്ങള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. സിമി, സലഫി, മൌദൂദി തുടങ്ങിയ ആശയങ്ങള്‍. അവ മുക്കിലും മൂലയിലും ഒച്ചവെച്ചു എന്നു മാത്രം. ബാബ്രി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് ശേഷമാണ് ഹിന്ദു മുസ്ലിം വികാരം ശക്തമാകുന്നത്. അതിന് നാല് വര്‍ഷം മുമ്പ് അദ്വാനി നടത്തിയ രഥയാത്രയാണ് എല്ലാത്തിന്റെയും തുടക്കമെന്ന് വേണമെങ്കില്‍ പറയാം. ഇന്ത്യയിലെ ഏറ്റവും ഹീനനായ മനുഷ്യന്‍ അദ്വാനിയാണ്. ഒരു മതത്തെ നശിപ്പിക്കാന്‍ വേണ്ടി ഹിന്ദു സംസ്കാരത്തെ നശിപ്പിച്ച ഏറ്റവും മഹാനായ നേതാവ്. മഹാന്‍ എന്ന പദം അതിന്റെ ഏറ്റവും ഹീനമായ അര്‍ഥത്തിലാണ് ഞാന്‍ പ്രയോഗിക്കുന്നത്. ബാബ്രി പള്ളി ബാബര്‍ ചക്രവര്‍ത്തിയുണ്ടാക്കിയതാണ്. അല്ലാതെ മതപണ്ഡിതന്‍ ഉണ്ടാക്കിയതല്ല. ഇസ്ലാമിനെ സംബന്ധിച്ച് അവഗണിക്കാമായിരുന്ന ഒന്നിനെ അവര്‍ ഹിന്ദുവിന്റെ വികാരമാക്കി മാറ്റിയെടുത്തു. ബി ജെ പിയുടെ ഈ ധിക്കാര നടപടികള്‍ ഇന്ത്യയിലിന്ന് ഹിന്ദുവിനെയും മുസ്ലിമിനെയും വളരെയധികം തമ്മിലകറ്റിയിരിക്കുന്നു.

അപ്പോള്‍ ഇസ്ലാം നിലനില്‍പ്പിന് വേണ്ടി പൊരുതുകയല്ലേ?

ആത്മരക്ഷാപരമായി പൊരുതേണ്ട ഗതികേട് ഇസ്ലാമിന് ഇന്ത്യയിലുണ്ട്. അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോഴുള്ള പ്രതികരണം.

ഭരണകൂടത്തിന്റെ ഒത്താശയോടെ ഇന്ത്യയിലെ മുസ്ലിംകള്‍ വേട്ടയാടപ്പെടുമ്പോള്‍ ചെറുത്ത് നില്‍ക്കാനുള്ള ശ്രമം നടത്തുന്നത് എങ്ങനെയാണ് തീവ്രവാദമായിത്തീരുക?

ഇസ്ലാം വൈകാരികമായി ചെറുത്ത് നില്‍ക്കുകയാണ്. അത് ശരിയല്ല. ഇസ്ലാമിന്റെ ആശയമാണ് ഇവിടെ പ്രശ്നം. മതതീവ്രവാദ ആശയങ്ങളാണതില്‍ നിറയെ. മുഗള്‍ പാരമ്പര്യം ഇന്ന് ഇസ്ലാമിനില്ല. മുഹമ്മദിന്റെ പാരമ്പര്യമല്ല അക്ബറിന്റെത്. അക്ബര്‍ മതേതരവാദിയായിരുന്നു. ഹിന്ദു മുസ്ലിം ഐക്യത്തിന് ശ്രമിച്ചിട്ടുണ്ട്. അത് കൊണ്ടാണ് മഹാനായ അക്ബറായത്. ഔറംഗസീബ് മാത്രമാണതിനപവാദം. അയാള്‍ തോന്നിവാസിയായിരുന്നു. ആര്‍. എസ്. എസിന്റെ വളര്‍ച്ചയാണ് ഇന്ത്യയിലെ മുസ്ലിംകളെ ആത്മരക്ഷയെക്കുറിച്ച് ചിന്തിപ്പിച്ചത്.

ഈ ആത്മരക്ഷ ഇസ്ലാമിക ആദര്‍ശവുമായിക്കൂടിച്ചേര്‍ന്നപ്പോള്‍ ഇന്ത്യയില്‍ ഇസ്ലാമിക തീവ്രവാദം ഉടലെടുക്കുകയാണുണ്ടായത് എന്നാണോ?

അതെ. തികച്ചും ശരിയാണത്. ഇന്ത്യയില്‍ പാര്‍ലമെന്ററി ജനാധിപത്യം കൊണ്ട് നീതി കിട്ടില്ലെന്നുറപ്പായ സന്ദര്‍ഭമാണല്ലോ ബാബ്രി മസ്ജിദിന്റെ തകര്‍ച്ചയുടെ നാള്‍. നരസിംഹ റാവു ഗവണ്‍മെന്റ് അതിന് കൂട്ടുനിന്നു. കോണ്‍ഗ്രസ് പോലും സഹായത്തിനെത്താത്തപ്പോള്‍ ഇന്ത്യയിലെ മുസ്ലിംകള്‍ അവരുടെ പ്രശ്നങ്ങള്‍ ആരോട് പറയും? പോലീസും ഭരണകൂടവും എതിരായപ്പോള്‍ അവര്‍ സ്വാഭാവികമായും അവരുടെ ആശയത്തിലേക്ക് തിരിച്ചു പോയി. അത് തീവ്രവാദത്തിന് ആക്കം കൂട്ടി.

അതേസമയം ഇന്ത്യയിലെ വര്‍ഗാധിഷ്ഠിത സമരങ്ങളെ എങ്ങനെയാണ് കാണുന്നത്? ഇടതുപക്ഷ ചിന്തയില്‍ നിന്നല്ലേ നക്സലൈറ്റുകള്‍ക്ക് ഊര്‍ജം കിട്ടുന്നത്? അതും ഭീകരത തന്നെയല്ലേ? അത് നിഷേധിക്കാന്‍ കഴിയുമോ?

ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഹിംസ ഉപയോഗിക്കുന്നുണ്ടോ എന്നുള്ളതാണ്. ഹിംസ ജനാധിപത്യത്തില്‍ പാടില്ലാത്തതാണ്. ജനാധിപത്യവിരുദ്ധ സമീപനമാണത്. ഹിംസയും ജനാധിപത്യവും തമ്മില്‍ യാതൊരു പൊരുത്തവുമില്ല. എല്ലാവരുടെയും വികാരങ്ങളെ മാനിക്കുന്ന നിയമപരമായ സംവിധാനമാണതില്‍. പാര്‍ലമെന്ററി ജനാധിപത്യം വഴിയാണ് ആവശ്യങ്ങള്‍ നേടിയെടുക്കേണ്ടത്. അതിന് ആദ്യം വേണ്ടത് ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുക എന്നതാണ്. എന്നിട്ട് അധികാരത്തില്‍ വരണം. അതിന് ലോകത്തിലേറ്റവും സാധ്യതയുള്ളത് ഇന്ത്യയിലാണ്. അത് ആളുകളെ ബോധ്യപ്പെടുത്തല്‍ എളുപ്പപ്പണിയല്ല എന്നതാണ് സത്യം. അപ്പോള്‍ എളുപ്പത്തിന് വേണ്ടി ഹിംസയുടെ മാര്‍ഗം സ്വീകരിക്കുന്നു. ആ ഹിംസാമാര്‍ഗം ജനാധിപത്യത്തിന്റെ ശത്രുവാണ്. നക്സലൈറ്റ് ഹിംസയായാലും എത് കമ്യൂണിസ്റ് ഹിംസയായാലും ഭീകരവാദം തന്നെയാണ്. രാഷ്ട്രീയ അഹിംസയെ എതിര്‍ക്കുന്നത് രാഷ്ട്രീയ ഭീകരവാദമാണ്. ഉത്തരേന്ത്യയിലെ ആറേഴ് സംസ്ഥാനങ്ങളില്‍ നടക്കുന്ന നക്സലൈറ്റ് ഭീകരവാദത്തെ ഞാന്‍ ഭീകരവാദം എന്ന് തന്നെയാണ് വിളിക്കുന്നത്. മാവോയുടെ, മറ്റ് ദാര്‍ശനികസാഹിത്യകന്മാരുടെ വാക്കുകളും പ്രവൃത്തികളും അതിന് പ്രചോദനം നല്‍കുന്നുണ്ട്. മാര്‍ക്സ് തന്നെ പറഞ്ഞിട്ടുണ്ട്- 'ബൂര്‍ഷ്വാ ഭരണത്തിന് കീഴില്‍ ശാന്തമായ സമരത്തിലൂടെ ഭരണാധികാരം പിടിച്ചെടുക്കാന്‍ സാധ്യമല്ല; ആത്യന്തികമായി വിപ്ളവം ആവശ്യമാണ് എന്ന്.' ലാറ്റിനമേരിക്കയില്‍ പോലും വിപ്ളവത്തിലൂടെ അധികാരം കിട്ടിയിട്ടില്ല. വിപ്ളവത്തിലൂടെ അധികാരം കിട്ടിയ രണ്ട് രാജ്യങ്ങളേ ലോകത്ത് ഉള്ളൂ എന്ന് തോന്നുന്നു. ഒന്ന് ക്യൂബയാണ്. മറ്റേത് മെക്സിക്കൊ ആണെന്ന് തോന്നുന്നു. ബാക്കിയൊക്കെ ജനാധിപത്യത്തിലേക്ക് പോകുന്നു. പഴയ കമ്യൂണിസ്റ് രാജ്യങ്ങള്‍ പോലും ജനാധിപത്യത്തിലേക്ക് വന്നില്ലേ? എന്നിട്ടും ആയുധമെടുത്ത് ജനാധിപത്യമുണ്ടാക്കുക എന്നത് തീവ്രവാദമല്ലാതെ മറ്റെന്താണ്? ഞങ്ങളുടെ യുക്തിവാദി മാസികയില്‍ മതതീവ്രവാദവും രാഷ്ട്രീയ തീവ്രവാദവും ഒന്നാണെന്ന് പറഞ്ഞിട്ടുണ്ട്.

മുസ്ലിം നാമധാരികളായ ഇടതുപക്ഷ തീവ്രവാദികളുണ്ട്. അവരെ മുസ്ലിം തീവ്രവാദികളായി കാണാമോ?

അതൊന്നും പൊതുസമൂഹത്തില്‍ വലിയ പ്രശ്നങ്ങളായി കാണേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളായി കണ്ടാല്‍ മതി. ഇന്ത്യയിലെ പ്രശ്നത്തിന്റെ കാരണം ഹിന്ദു തീവ്രവാദത്തിന്റെ കടന്നുകയറ്റവും അതിനെ ചെറുക്കുന്ന മുസ്ലിം തീവ്രവാദവുമാണ്. ഇവിടെ എണ്‍പത് ശതമാനവും ഇരുപത് ശതമാനവും തമ്മില്‍ ഏറ്റുമുട്ടല്‍ എങ്ങനെയാണ് നടക്കുക? ദുര്‍ബലന് ബലനെ ഏറ്റുമുട്ടി തോല്‍പിക്കാനാവില്ല. അതില്‍ ശാസ്ത്രീയമായ അബദ്ധമുണ്ട്. ഇസ്ലാമിക തീവ്രവാദത്തില്‍ ചെറുത്ത് നില്‍പ്പിന്റെ അംശമുണ്ടെങ്കിലും ജീവിക്കാനുള്ള അവകാശപ്പോരാട്ടമായി അത് അംഗീകരിക്കുമ്പോഴും അത് ലക്ഷ്യത്തിലെത്താന്‍ ആത്മഹത്യാപരമായ നീക്കങ്ങള്‍ നടത്തുന്നത് ശരിയല്ല എന്ന നിലപാടാണ് ഞങ്ങളെപ്പോലുള്ളവര്‍ക്ക്. അവര്‍ മതനിരപേക്ഷ വിഭാഗവുമായി ഒന്നിക്കണം. രണ്ടുപേര്‍ക്കും സ്വീകാര്യമായ സമരമുറ സ്വീകരിക്കണം. ബി.ജെ.പിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടില്ലേ? ഭരണം അവര്‍ക്ക് കിട്ടാക്കനിയാവുകയാണ്! ഒന്നിച്ചുനിന്ന് പാര്‍ലമെന്ററി ജനാധിപത്യത്തിലൂടെ അവരെ ഇല്ലാതാക്കുകയാണ് വേണ്ടത്. തെറ്റായ വഴി ഉപേക്ഷിക്കുക. ആളുകളെ കൊന്ന് എത്ര കാലം പിടിച്ചു നില്‍ക്കാനാവും. ഇന്ത്യയിലെ മത വിഭാഗങ്ങളുടെ ആത്മരക്ഷയാണ് പ്രധാനം.

രാജ്യത്തെ മുഴുവന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ മുസ്ലിംകളാണെന്ന പ്രചാരണം ശക്തമാണ്. എവിടെയെങ്കിലും ഒരു പടക്കം പൊട്ടിയാല്‍പോലും അതിന് പിന്നില്‍ മുസ്ലിം തീവ്രവാദികളാണെന്ന് ആരോപിച്ച് മുസ്ലിം ചെറുപ്പക്കാരെ വേട്ടയാടുന്ന അവസ്ഥ. ഇത് അംഗീകരിക്കാന്‍ പറ്റുമോ?

അതിനെ കുറ്റം പറഞ്ഞ് കൂടാ. ബോധപൂര്‍വമാണെങ്കില്‍ തെറ്റാണ് എന്നു മാത്രം. വസ്തുതാപരമാണെങ്കില്‍ ശരിയാണ് താനും. വസ്തുതാപരമാണോ എന്ന ചോദ്യത്തിന് ഞാന്‍ തയാറാക്കിയ ലേഖനങ്ങളില്‍ ചിലത് പറയാം. തിവ്രവാദത്തെക്കുറിച്ചുള്ളതാണത്. കേരളത്തില്‍ 13 തീവ്രവാദ സംഘടനകള്‍ ഉണ്ട് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതില്‍ എട്ടെണ്ണം ഇസ്ലാമിക സംഘടനളാണ്. ബാക്കി ആര്‍.എസ്.എസും വി.എച്ച്.പിയും ബജ്റംഗ്ദളുമൊക്കെയാണ്. അപ്പോള്‍ 61 ശതമാനം മുസ്ലിം സംഘടനകള്‍! ഇത് കേരളത്തിലെ കണക്ക് മാത്രം. ഇന്ത്യയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ പോലും തീവ്രവാദ സംഘടനകളുണ്ടാക്കിയിട്ടുണ്ട്. പന്ത്രണ്ടോളം വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഇത് തെളിഞ്ഞിട്ടുള്ളതാണ്. അതും വിദേശ താല്‍പര്യത്തിന് വേണ്ടിയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍. ഇതാണ് തീവ്രവാദ രംഗത്തെ വിദ്യാഭ്യാസ വ്യാപ്തി. സിമി രണ്ടായിരത്തില്‍ കാണ്‍പൂരില്‍ 134 പേരെ കൊന്നു. സിമിയെ നിരോധിച്ചെങ്കിലും നിരോധനം നീക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. അതിപ്പോള്‍ കേരളത്തില്‍ പുത്തന്‍ സംഘടനയായി നിലവില്‍ വന്നിരിക്കുകയാണ്. അതാണ് എന്‍.ഡി.എഫ്.
ഇസ്ലാമിലെ അഞ്ച് നിര്‍ബന്ധങ്ങളില്‍ ഒന്നാണ് ജിഹാദ്. അതിന്റെ പച്ചമലയാളം വിശുദ്ധ യുദ്ധം എന്നാണ്. അവിശ്വാസികള്‍ അല്ലാഹുവിന്റെ പ്രത്യക്ഷ ശത്രുക്കളാണത്രെ! ഞാന്‍ അതില്‍ പ്രധാനിയാണ് (ചിരിക്കുന്നു). സത്യത്തില്‍ മതപരമായ വിമര്‍ശനം നടത്തുമ്പോള്‍ വിശ്വാസിയെ സുഹൃത്തായിക്കണ്ടിട്ട് അവനെ ഇസ്ലാമിന്റെ ഗതികേടില്‍ നിന്ന,് ക്രൂരമായ അന്ധവിശ്വാസത്തില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമമാണ് ഞങ്ങളെപ്പോലുള്ളവര്‍ നടത്തുന്നത്. യുക്തിവാദിയുടെ കടമയാണത്. യുക്തിവാദിയായത് കൊണ്ട് നേട്ടമൊന്നുമില്ല. സംഘടനാനേട്ടമോ അധികാരമോ കിട്ടില്ല. ഗതികേടല്ലേ ഈ യുക്തിവാദവും കൊണ്ട് നടക്കുന്നത് എന്ന് ചോദിക്കപ്പെടാറുണ്ട്. അന്ധവിശ്വാസമെന്ന സാമൂഹ്യചൂഷണത്തില്‍ നിന്ന് മനുഷ്യനെ മോചിപ്പിക്കണം. എന്റെ കുടുംബത്തെ ഒരു പരിധി വരെ മോചിപ്പിച്ചു കഴിഞ്ഞു. അന്ധവിശ്വാസത്തിന്റെ നരകത്തില്‍ നിന്നും മനുഷ്യനെ മോചിപ്പിക്കല്‍ എന്റെ കടമയായി ഞാന്‍ കരുതുന്നു. മത വിശ്വാസികളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഞങ്ങള്‍ വിശ്വാസികളുടെ ശത്രുവല്ല. വിശ്വാസമാണ് ശത്രു. മതപരമായ ദര്‍ശനങ്ങളെ ഞങ്ങള്‍ ചോദ്യം ചെയ്യും. അതേസമയം ആ വിശ്വാസിയെയല്ല ചോദ്യം ചെയ്യുന്നത്. അതയാളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ യുക്തിവാദം വിജയിക്കില്ല. അത് അവരെ ബോധ്യപ്പെടുത്താന്‍ മതത്തിന്റെ ഗ്രാമര്‍ മിസ്റേക്ക് പറഞ്ഞ് കൊടുത്തിട്ട് കാര്യമില്ല. മതം അവനിലുണ്ടാക്കുന്ന പ്രതിസന്ധിയെക്കുറിച്ച് ബോധ്യപ്പെടുത്തണം. നബിയെ ആദ്യം തന്നെ കുറ്റം പറയുന്നതില്‍ കാര്യമില്ല. അങ്ങനെയാകുമ്പോള്‍ കേള്‍ക്കുന്നവന്‍ ഒരു വാക്കും കേള്‍ക്കാന്‍ നില്‍ക്കില്ല. സാമൂഹ്യജീവിതത്തിലെ ഒരു ദുരിതം കാണിച്ച് നബിയിലേക്ക് പോണം. അങ്ങനെ നോക്കുമ്പോള്‍ വിശ്വാസമാണെതിര്. വിശ്വാസി ബന്ധുവാണ്. മതം പറയുന്നത് അവിശ്വാസി ശത്രുവാണെന്നാണ്. അല്ലാഹുവിന്റെ പ്രത്യക്ഷ ശത്രുക്കള്‍ മുസ്ലിംകളല്ലാത്തവരെല്ലാമാണെന്നാണ് എന്റെ വിശ്വാസം. അവര്‍ക്കെതിരെയുള്ള പോരാട്ടമാണല്ലോ ജമാഅത്തെ ഇസ്ലാമിയുടെ വിഞ്ജാന കോശം പറയുന്നത്. അതേസമയം മറ്റ് മതങ്ങളെ ബഹുമാനിക്കണമെന്നും കാണാം. ഇതെങ്ങനെയാണ് ഒത്തു പോകുക?

മത ഭീകരവാദത്തിന് മുഴുവന്‍ കാരണം വിശുദ്ധ ക്വുര്‍ആനാണ് എന്ന തരത്തിലുള്ള പ്രസ്താവനകളടങ്ങിയ ചില ലേഖനങ്ങള്‍ താങ്കളുടേതായി ഒരു മാഗസിനില്‍ (യുക്തി രേഖ, സെപ്തംബര്‍ 2008, പേജ് 18)വന്നിട്ടുണ്ട്. മേല്‍വാദത്തില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുവോ? അതിന് തെളിവായി എന്തെങ്കിലും ക്വുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിക്കാമോ?

"വല്ലവനും ഇസ്ലാമൊഴിച്ച് വല്ല മതവും അന്വേഷിക്കുന്നുണ്ടെങ്കില്‍ അതൊരിക്കലും സ്വീകരിക്കപ്പെടുന്നതല്ല.'' (3:85)
"സത്യവിശ്വാസികളെ വിട്ട് സത്യനിഷേധികളെ നിങ്ങള്‍ ആത്മമിത്രങ്ങളാക്കരുത്.''
ഇതൊന്നും ജനാധിപത്യരാഷ്ട്രത്തില്‍ പ്രത്യേകിച്ച് ഇന്ത്യയില്‍ പറയാന്‍ കൊള്ളാത്തതാണ്. ഇപ്പറഞ്ഞത് കൊണ്ടൊന്നും ദോഷമുണ്ടായിട്ടില്ല. ദോഷമുണ്ടായത് തീവ്രവാദികളെക്കൊണ്ടാണ്. ഒരു യുക്തിവാദിയെക്കൊണ്ടു മതവിശ്വാസിക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. മറിച്ച് സഹായമേയുണ്ടായിട്ടുള്ളൂ. സമൂഹത്തെ തരം തിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെ ക്വുര്‍ആനില്‍ ഒരുപാട് കാണാം.

നിങ്ങളെപ്പോലുള്ളവര്‍ ക്വുര്‍ആന്‍ സൂക്തങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഉപയോഗിക്കുകയാണെന്ന് പറഞ്ഞാല്‍?

സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് ഉപയോഗിക്കുന്നുണ്ട്. ക്വുര്‍ആന്റെ ബന്ധുക്കളും അത് ചെയ്യുന്നുണ്ടല്ലോ. അത് ശീലമായപ്പേള്‍ ഞങ്ങളെപ്പോലുള്ളവരും ഉപയോഗിച്ച് തുടങ്ങി; അത്രമാത്രം. സന്ദര്‍ഭത്തിനനുസരിച്ച് കാര്യങ്ങളെ കാണണമെന്നുള്ളത് ശരി തന്നെയാണ്. യുദ്ധസമയത്ത് പറയാതെ തന്നെയാണ് കൊല്ലല്‍; അല്ലെങ്കില്‍ ചാരപ്പണിയാവില്ലേ?
ക്വുര്‍ആന്‍ അവിടെ നില്‍ക്കട്ടെ; ഇനി പ്രവാചകനിലേക്ക് വരാം. ആയുധമെടുക്കുകയല്ലേ ഒരു പ്രവാചകന്‍! എന്തിനാണ് ഒരു യഥാര്‍ഥ പ്രവാചകന്‍ ആയുധമെടുക്കുന്നത്? നമുക്ക് യേശുവിനെ പരിശോധിക്കാം. അവിടെ നമുക്ക് ശാന്തിയും സമാധാനവും കാണാം. ഒരു യുക്തിവാദിയാണെങ്കിലും ഞാന്‍ യേശുവിനെ അതിയായി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. കുരിശില്‍ നമുക്ക് ത്യാഗത്തിന്റെ പ്രതീകം കാണാം. എന്നാല്‍ മുഹമ്മദിന്റെ ചരിത്രം നേരെ വിപരീതമാണ്. പ്രതിരോധമുണ്ടാകാം ചില യുദ്ധങ്ങളില്‍; എന്നാല്‍ ഒരു പ്രവാചകന്‍ യുദ്ധത്തിന്റെ മുന്നില്‍ വരുന്നതിന് ദൈവം തന്നെയാണ് ഉത്തരം പറയേണ്ടത്.

കേരളത്തില്‍ പ്രണയം നടിച്ച് ഇസ്ലാമിലേക്ക് മതം മാറ്റുന്നു എന്ന തരത്തില്‍ ചില വര്‍ഗീയ സംഘടനകള്‍ അനാവശ്യ വിവാദം കുത്തിപ്പൊക്കിയപ്പോള്‍ അതിന്റെ മുന്‍പന്തിയില്‍ നിന്ന് ശബ്ദമുയര്‍ത്തിയവരായിരുന്നു കേരള യുക്തിവാദി സംഘവും പ്രവര്‍ത്തകരും. എന്നാല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ഇതെല്ലാം അബദ്ധമായിരുന്നെന്ന് താങ്കള്‍ തുറന്ന് സമ്മതിക്കുകയുണ്ടായി. വെറും വൈകാരികതയിലൂന്നിയ ഇത്തരം പരാമര്‍ശങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന അരക്ഷിതാവസ്ഥയും സാമൂഹിക ഭിന്നിപ്പും എത്രമാത്രമാണെന്ന് ആലോചിച്ചിട്ടുണ്ടോ?

ലൌ ജിഹാദ് എന്ന പേരില്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഇത് ഹിന്ദു തീവ്രവാദികളുടെ കര്‍ണാടകയിലേതു പോലുള്ള തന്ത്രമാണെന്നാണ് പലരും പ്രതികരിച്ചത്. കേരളകൌമുദിയില്‍ വാര്‍ത്ത വന്ന ശേഷമാണ് ഞാനാദ്യമായി ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. നാലോ അഞ്ചോ കോളത്തിലുള്ള, ബിഷപ്പ് കൌണ്‍സിലിന്റെ പ്രസ്താവന വന്നപ്പോഴായിരുന്നു അത്. ബിഷപ്പുമാരുടെ ഹ്യൂമനിസ്റ് ഓര്‍ഗനൈസേഷന്റെ ഒരു ഫാദര്‍ ക്രിസ്ത്യന്‍ പള്ളികളിലൂടെ അന്വേഷിച്ചു കിട്ടിയതാണെന്ന മട്ടിലായിരുന്നു പ്രസ്താവന നടത്തിയത്. എന്റെ ഏകദേശ ഓര്‍മ വെച്ച് അതില്‍ പറഞ്ഞിരിക്കുന്ന വിവരം 2866 മതപരിവര്‍ത്തന വിവാഹങ്ങള്‍ നടന്നു എന്നാണ്. 103 കേസുകളില്‍ പെണ്‍കുട്ടികള്‍ വീട്ടിലേക്കു തിരിച്ചുവന്നു; ആകെ ഇരുന്നൂറോളം കേസുകളേ അതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നുള്ളൂ എന്നുമാണ്. ക്രിസ്ത്യന്‍ ബിഷപ്പ് കൌണ്‍സിലിനെ വിശ്വസിച്ചതാണ് അബദ്ധം പറ്റാന്‍ കാരണം. അത്യാവശ്യം വിദ്യാഭ്യാസവും വിവരവും ഉള്ളവരാണല്ലോ അവര്‍. നേരെ മറിച്ച് ആര്‍. എസ്. എസിന്റെ കേസരിയില്‍ വന്നതാണെങ്കില്‍ ഞാന്‍ വിശ്വാസത്തിലെടുക്കുമായിരുന്നില്ല. അതേസമയം ക്രിസ്ത്യാനികളും മുസ്ലിംകളും തമ്മില്‍ പ്രത്യക്ഷത്തിലിവിടെ വലിയ കുഴപ്പങ്ങള്‍ കാണാനുമില്ല. ബിഷപ്പുമാരുടെ വാര്‍ത്ത കേട്ടതുകൊണ്ടാണ് ഞാന്‍ പ്രസ്താവനയിറക്കിയത്. സര്‍ക്കാര്‍ ഈ വാദം സത്യമാണോയെന്ന് അന്വേഷിക്കണം എന്നേ പറഞ്ഞുള്ളു. അല്ലാതെ നടപടിയെടുക്കണമെന്നൊന്നും ഞാന്‍ പറഞ്ഞില്ല. പിന്നീടുള്ള വാദകോലാഹലങ്ങളില്‍ നിന്നും ഞാന്‍ ഒഴിഞ്ഞു നില്‍ക്കുകയും ചെയ്തു. കാരണം ഉറപ്പില്ലാത്തത് കൊണ്ടാണ്. ബിഷപ്പ് കൌണ്‍സിലിനെ താങ്ങേണ്ട ആവശ്യമൊന്നും എനിക്കില്ല. എങ്കിലും അതില്‍ സത്യമുണ്ടെങ്കില്‍ വിഷയം ഗൌരവമുള്ളതാണ്.

ഇസ്ലാമില്‍ വിവാഹപൂര്‍വ പ്രണയബന്ധം നിഷിദ്ധമാണ്. അത് പോലത്തന്നെ മരിക്കുന്നതിന് മുമ്പ് ഇത്രയാളെ ഇസ്ലാമില്‍ കൊണ്ടുവരണമെന്ന നിയമവും ഇസ്ലാമിലില്ല. പിന്നെയെന്തിന് ഇത്തരം പ്രവൃത്തിയിലൂടെ മതപരിവര്‍ത്തനം നടത്തണം.?

ഇസ്ലാമില്‍ മതപരിവര്‍ത്തനം ജന്മാവകാശം പോലെയാണ്. തരം കിട്ടിയാല്‍ അന്യമതത്തെ ഇല്ലാതാക്കാന്‍ മുസ്ലിംകള്‍ ശ്രമിക്കും. ഇസ്ലാമിന്റെയും അതിലെ തീവ്രവാദികളുടെയും പൊതുസ്വഭാവമാണത്. അതിന് എത് നീച മാര്‍ഗവും അവര്‍ സ്വീകരിക്കും. എന്തെങ്കിലൊക്കെപ്പറഞ്ഞ് മതം മാറ്റാന്‍ പൊന്നാനിയില്‍ ഒരു കേന്ദ്രവുമുണ്ട്. ഈ വര്‍ഗസ്വഭാവം കാരണം ഏത് നീച മാര്‍ഗവും മുസ്ലിം പണ്ഡിതന്മാര്‍ സ്വീകരിക്കും എന്ന കാര്യത്തില്‍ ഒരുറപ്പും എനിക്കാ വിഷയത്തിലുണ്ടായിരുന്നു. ഇത് തികച്ചും വസ്തുതാപരവുമാണ്. ഇനി കോടതി എന്താണ് പറഞ്ഞത്. താഴെയുള്ള പോലീസുകാരും മേലെയുള്ള ഐ.ജി. പറഞ്ഞതും തമ്മില്‍ പൊരുത്തക്കേട് തോന്നിയപ്പോള്‍ കോടതി മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ പറഞ്ഞു. അത് പരിശോധിച്ച കോടതി പറഞ്ഞത് എന്താണ്? തെളിവുണ്ട് എന്നാണ്! പിന്നീടാണ് കോടതി മാറ്റിപ്പറഞ്ഞത്. അതുകൊണ്ടാണ് ഞാന്‍ മാതൃഭൂമിയില്‍ അങ്ങനെ തള്ളിക്കളഞ്ഞത്. ഞാന്‍ അതിനെ വൈകാരികമായി സമീപിച്ചിട്ടേയില്ല. തികച്ചും വസ്തുതാപരമാണ്. ചെറിയ നൂല് കിട്ടിയാല്‍ വലിയ നൂലാക്കുന്ന പരിപാടി നിങ്ങള്‍ പറയും പോലെ ഞാന്‍ ചെയ്തിട്ടില്ല. പത്തനംതിട്ടയില്‍ ഒരു കേസുകൂടി വന്നിട്ടുണ്ട്. സത്യത്തിന്റെ ചെറിയൊരംശം എവിടെയോ ഉള്ളതായി എന്നില്‍ സംശയം ബാക്കിനില്‍പ്പുണ്ട്. എങ്കിലും ഇല്ലാത്തത് ഉണ്ടാക്കിപ്പറഞ്ഞ് സമുദായത്തെ അവഹേളിക്കുന്നത് ശരിയല്ല. വെറുതെ എന്തെങ്കിലും പറഞ്ഞ് വിശ്വാസ്യത തകര്‍ക്കാന്‍ ഞാന്‍ തുനിയുന്നില്ല.

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളുകളും അതിന്റെ കെടുതി അനുഭവിക്കുന്നവരും അതിനെതിരെ പ്രവര്‍ത്തിക്കുന്നവരുമെല്ലാം ഒരുനാള്‍ മരണത്തിന് കീഴടങ്ങും. മരണാനന്തമൊരു ജീവിതമില്ലെങ്കില്‍ ഭൌതികലോകത്തെ നന്മയിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരുപകാരവുമില്ലാതെ വരും. തിന്മചെയ്തവര്‍ക്ക് ശിക്ഷ ലഭിക്കാതെയും വരും. അത്തരമൊരവസ്ഥയാണ് മനുഷ്യന് ആത്യന്തികമായി വന്നു ഭവിക്കുക എന്ന് വിശ്വസിക്കുന്നുണ്ടോ?

പ്രതിഫലം ഇച്ഛിച്ചുകൊണ്ട് കര്‍മം ചെയ്യുക എന്നത് ദുഷ്കര്‍മമാണ്. നിഷ്കാമകര്‍മമാണ് സല്‍കര്‍മം. ഹൈന്ദവത പറയുന്നത് അതാണ്. കര്‍മത്തിന് കര്‍മത്തിന്റെതായ ഫലമുണ്ട്. കര്‍മം മൂന്ന് വിധത്തിലുണ്ട്. കര്‍മം, അകര്‍മം, ദുഷ്കര്‍മം എന്നിവ. മതത്തിന്റെ കര്‍മങ്ങള്‍ എന്നത് സ്വര്‍ഗം കിട്ടാന്‍ തീവ്രവാദം നടത്തുന്നിടത്തല്ലേ എത്തിനില്‍ക്കുന്നത്? ഭൂമിയില്‍ ഹീന കര്‍മങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നു എന്നത് തന്നെയാണ് ദൈവമില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവ്. ബോധമുള്ളവന്‍ മനുഷ്യന്‍ മാത്രമാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ബുദ്ധി വളരുന്നത്. ആദിവാസി കുടിലില്‍ വളരുന്ന ഒരു കുട്ടിയും നഗരത്തില്‍ വളരുന്ന ഒരു കുട്ടിയും തമ്മില്‍ വ്യത്യാസമുണ്ടാകുന്നത് അത് കൊണ്ടാണ്. പ്രകൃതിയിലെ പദാര്‍ഥത്തിന്റെ രൂപാന്തരത്തിലൂടെയാണ് ബ്രെയിന്‍ വികാസമുണ്ടായിട്ടുള്ളത്. അല്ലാതെ അശരീരിയായ ദൈവം ഉണ്ടാക്കിയതല്ല. ജീവനുണ്ടായത് 320 കോടി കൊല്ലം മുമ്പും ബ്രെയിന്‍ വളര്‍ന്നത് 20 ലക്ഷം വര്‍ഷം മുമ്പും മാത്രമാണെന്നോര്‍ക്കണം. ഡാര്‍വിനിസം അപ്റ്റുഡേറ്റാണ്. തലയില്ലാത്ത ദൈവത്തിന് തലച്ചോറുണ്ടാവില്ല. പിന്നെയല്ലേ ബുദ്ധി! ഇതൊക്കെ ഭൂമിയിലെ തലയുള്ളവര്‍ പറഞ്ഞ് വെച്ചതാണ്. മുഹമ്മദ് നിരക്ഷരനായിരുന്നില്ല. അങ്ങനെ പറയുന്നവരാണ് നിരക്ഷരര്‍. അയാള്‍ വലിയ സഞ്ചാരിയായിരുന്നു. ജൂത ക്രൈസ്തവ പണ്ഡിതന്മാരോട് സംവാദം നടത്താറുണ്ടായിരുന്നു. സഞ്ചാരം വഴിയുള്ള തന്റെ അറിവും വൈരുധ്യങ്ങളുമായി ഏറ്റുമുട്ടാനുള്ള കഴിവും പുതിയ ആശയങ്ങള്‍ കൊണ്ടുവരാന്‍ അയാളെ പാകമാക്കി. അല്ലാതെ ക്വു ര്‍ആന്‍ ദൈവം ഉണ്ടാക്കിയതൊന്നുമല്ല. അതിന്റെ കൂടെ മായാദര്‍ശനങ്ങളും കൂട്ടിച്ചേര്‍ത്തു. ചരിത്രം പരിശോധിച്ചാല്‍ മുഹമ്മദിന് ഹല്യൂസിനേഷന്‍ ഉണ്ടായിരുന്നതായി മനസ്സിലാവും. ക്വുര്‍ആന്‍ മുഹമ്മദിന്റെതാണെന്ന് പറഞ്ഞാല്‍ അതിന്റെ മഹത്ത്വം കുറയുകയൊന്നുമില്ലല്ലോ. വെറുതെ ദൈവത്തില്‍ ആരോപിക്കണോ? അതിലുള്ള നന്മ അംഗീകരിക്കുമല്ലോ. പ്ളാറ്റോയേയും ഐന്‍സ്റ്റീനെയുമൊക്കെ നമ്മള്‍, മരിച്ച് എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞും ഓര്‍ക്കുന്നില്ലേ. അവര്‍ ദൈവമുണ്ടെന്ന് പറഞ്ഞിട്ടൊന്നുമല്ലല്ലോ. മാറുന്ന കാലത്തിനനുസരിച്ച് മാറ്റാന്‍ സാധിക്കില്ല എന്ന് ശഠിക്കുന്നതും വിഡ്ഢിത്തമാണ്. സ്ത്രീക്ക് പാടില്ല പുരുഷനാവാം എന്നാണ് പല കാര്യങ്ങളും. തികഞ്ഞ സ്ത്രീ വിരുദ്ധത! അതുകൊണ്ട് തന്നെ മാറ്റാന്‍ കഴിയില്ല. ബിംബാരാധന നിരോധിച്ച ക്വു ര്‍ആന്‍ ബലി നിരോധിച്ചില്ല. എന്ത് തികഞ്ഞ വിരോധാഭാസമാണത്. തലയില്ലാത്ത ദൈവം പരലോകത്ത്; തലയുള്ള മനുഷ്യന്‍ ഭൂമിയില്‍ എന്ന് പറയുന്ന ക്വുര്‍ആന്‍ ആധുനിക ജനാധിപത്യലോകത്ത് വലിയൊരളവില്‍ അപ്രസക്തമാണ്.


അനുബന്ധ ലേഖനം അടുത്ത പോസ്റ്റില്‍ (ഇവിടെ ക്ലിക്കി വായിക്കാം)

Thursday, January 10, 2013

ലിംഗസമത്വം: അറിയേണ്ട വസ്തുതകള്‍

ബാസില ഹനാന്‍ പി.എന്‍
ലേഖനം
 
 
 
നുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ്. നിയതമായ ഉത്തരവാദിത്തങ്ങളോടെ ഭൂമിയില്‍ നിലനില്‍ക്കുന്ന ഹോമോസാപിയന്‍സ് എന്ന ഗണത്തില്‍ പെടുന്ന ജീവിവര്‍ഗം. സ്ത്രീ, പുരുഷന്‍ എന്നീ വിഭാഗങ്ങളിലായി വളര്‍ന്ന് വികാസം പ്രാപിച്ച കുലം.

ശാരീരികവും പ്രത്യല്‍പാദനപരവുമായ വൈജാത്യങ്ങള്‍ക്കപ്പുറത്ത് സ്ത്രീയും പുരുഷനും തമ്മില്‍ നിരവധി വ്യത്യാസങ്ങളുണ്ടെന്ന് ആധുനികശാസ്ത്രശാഖകളായ ജൈവരസതന്ത്രവും(ആശീ രവലാശൃ്യ) സിരാവിജ്ഞാനീയവും(ചലൌൃീഹീഴ്യ) മനഃശാസ്ത്രവുമെല്ലാം(ജ്യരവീഹീഴ്യ) സാക്ഷ്യപ്പെടുത്തുന്നു.

ലൈംഗികാവയവങ്ങളില്‍ വ്യത്യാസമുള്ളതുപോലെ തന്നെ മഷ്തിഷ്കത്തിന്റെ ഘടനയിലും ജൈവരാസഘടനകളിലും അന്തര്‍ഗ്രന്ഥി സ്രാവങ്ങളിലുമെല്ലാം സ്ത്രീപുരുഷന്മാര്‍ വിഭിന്നമാണ്. ഇത്തരം വ്യത്യാസങ്ങളുള്ളതിനാല്‍ തന്നെ പെരുമാറ്റരീതികളിലും കാഴ്ചപ്പാടുകളിലും വിവരങ്ങള്‍ ശേഖരിക്കുന്നതിലും താരതമ്യതുലനം ചെയ്ത് തീരുമാനത്തില്‍ എത്തുന്നതിലുമെല്ലാം അവര്‍ വ്യത്യാസപ്പെട്ടിരിക്കുന്നു.

ശരീരശാസ്ത്രപരമായി സ്ത്രീയും പുരുഷ്യനും വ്യത്യസ്തമാണ്. സ്ത്രൈണതയും പൌരുഷവും നമ്മുടെ വ്യക്തിത്വത്തിന്റെ അടിസ്ഥാനഭാവങ്ങളാണ്. അന്ധമായ നിഷേധത്തിനു പകരം ഈ യാഥാര്‍ഥ്യത്തെ അംഗീകരിക്കുക എന്നതാണ് ധൈഷണികമായ സത്യസന്ധത. ലിംഗ വ്യത്യാസങ്ങള്‍ പരിപൂരകങ്ങളാണ്. വ്യക്തിയും സമുദായവും സമൂഹവുമെല്ലാം ഈ സ്ത്രൈണ-പൌരുഷ സ്വഭാവവിശേഷണങ്ങളുടെ സദ്ഫലങ്ങള്‍ അനുഭവിക്കുന്നു. ലിംഗസ്വത്വക്രമഭംഗം ഒരു ചെറിയ വിഭാഗത്തില്‍ നിലനില്‍ക്കുന്നു.

മനുഷ്യശരീരത്തിന്റെ സര്‍വ ഭരണസാരഥ്യങ്ങളും നിര്‍വഹിക്കുന്ന അതിസങ്കീര്‍ണമായ ഒന്നാണല്ലോ മനുഷ്യമസ്തിഷ്കം. തലച്ചോറില്‍ നടക്കുന്ന സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളെല്ലാം ന്യൂറോണുകള്‍ നിര്‍വഹിക്കുന്നതാണ്. അതി സങ്കീര്‍ണമായ ഈ അവയവം അതിന്റെ ഘടനയില്‍ സ്ത്രീയില്‍നിന്നും ഏറെ വ്യത്യസ്തമായാണ് പുരുഷനില്‍ കാണുന്നത് എന്ന് ആധുനികപഠനങ്ങള്‍ തെളിയിക്കുന്നു. പെണ്‍തലച്ചോറ് ആണ്‍തലച്ചോറിനെയപേക്ഷിച്ച് വളരെ നേരത്തെ വളര്‍ച്ച പൂര്‍ത്തീകരിക്കുന്നു. സങ്കീര്‍ണമായ വാങ്മയ ഗുണങ്ങള്‍ പെണ്‍തലച്ചോറ് പെട്ടെന്ന് നേടിയെടുക്കുന്നു. തലച്ചോറിന്റെ ഇരു ഹെമിസ്പിയറുകളെയും ബന്ധിപ്പിക്കുന്ന കോര്‍പ്പസ് കലോസം ആണ്‍ തലച്ചോറിനേക്കാള്‍ 20 ശതമാനത്തിലധികം പെണ്‍തലച്ചോറില്‍ കാണപ്പെടുന്നു. ഇരു ഹെമിസ്പിയറുകളും തമ്മിലുളള പരസ്പര സംസാരം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നതാണ് പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ നന്നായി സംസാരിക്കാന്‍ കാരണം. ഇന്ദ്രിയാനുഭൂതികളെ കുറിച്ച വിവരങ്ങളില്‍ സ്ത്രീ, പുരുഷനെ അതിശയിപ്പിക്കുന്നു. കേള്‍വി ശക്തിയിയിലും ഘ്രാണശക്തിയിലും സ്പര്‍ശനം വഴിയും പുരുഷനേക്കാള്‍ വേഗത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സ്ത്രീക്ക് സാധിക്കുന്നതും തലച്ചോറിന്റെ ഘടനയിലെ വ്യത്യാസം മൂലമാണ്. ആണ്‍തലച്ചോറിന്റെ വലത്തെ ഹെമിസ്പിയര്‍ പെണ്‍തലച്ചോറില്‍ നിന്ന് നന്നായി വളരുന്നതിനാല്‍ ത്രിമാനഗുണവിശേഷണങ്ങളോട് കൂടിയ കാര്യങ്ങളില്‍ ആണ്‍കുട്ടികള്‍ നന്നായി ശോഭിക്കുകയും ചെയ്യുന്നു. വ്യക്തികളെ പെട്ടെന്ന് അസ്വസ്ഥരും ചഞ്ചലചിത്തരുമാക്കാന്‍ നിമിത്തമാകുന്ന സീറോട്ടോണിന്‍(ടലൃീീിശി) സ്ത്രീകളില്‍ പുരുഷന്മാരേക്കാള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. പുരുഷ ശരീരവളര്‍ച്ചയെയും ലൈംഗികതയെയും വിനാശകരമായ പ്രവര്‍ത്തികളെയും നിയന്ത്രിക്കുന്ന ടെസ്റോസ്റീറോണ്‍(ഠലീലൃീിെേല) പുരുഷശരീരത്തില്‍ ധാരാളമായി ഉല്‍പാദിപ്പിക്കപ്പെടുന്നു. മറ്റള്ളവരുടെ വേദനകളോടും ആവശ്യങ്ങളോടും തന്മയീഭാവം പ്രാപിക്കുവാന്‍ ആളുകളെ പര്യാപ്തമാക്കുന്ന ഓക്സീടോസിന്‍ (ഛ്യഃീരശി)സ്ത്രീശരീരത്തില്‍ അധികം ഉല്‍പാദിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്ത്രീ വൈകാരികതയെയും വളര്‍ച്ചയെയും നിയന്ത്രിക്കുന്ന പ്രൊജസ്ട്രോണ്‍(ജൃീഴലലൃീിെേല) സ്ത്രീകളില്‍ ധാരാളമായി കാണുന്നു. സ്ത്രീ ശരീരത്തില്‍ കാണുന്ന ഈസ്ട്രജ(ഋൃീഴലി)ന്റെ അളവ് കൂടുമ്പോള്‍ ബുദ്ധിക്ഷമതാ പരീക്ഷകളില്‍ മികച്ച നിലവാരവും വാങ്മയ പരീക്ഷകളില്‍ തൃപ്തികരമല്ലാത്ത നിലവാരവും പുലര്‍ത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. വൈകാരിക ഉദ്ദീപനങ്ങളോട് സ്ത്രീകള്‍ ശക്തിയായി പെട്ടെന്ന് പ്രതികരിക്കുന്നതായും പഠനങ്ങള്‍ കാണിക്കുന്നു. എന്നാല്‍ വൈകാരികോദ്ദീപനങ്ങളോട് പുരുഷന്റെ പ്രതികരണം പലപ്പോഴും തന്മയത്വത്തോടും സാവധാനത്തിലും ആവുന്നത് ഇത്തരം രാസഘടനകളിലുള്ള വ്യത്യാസം മൂലമാണെന്നും പഠനങ്ങള്‍ പറയുന്നു. ഘടനയിലും പ്രവര്‍ത്തനങ്ങളിലും സ്ത്രീ-പുരുഷ തലച്ചോറുകള്‍ വ്യത്യാസം നിലനിര്‍ത്തുന്നത് കൊണ്ട് തന്നെ അതുമൂലമുണ്ടാകുന്ന പ്രതികരണങ്ങളും അവരെ വ്യത്യസ്തരാക്കുന്നു.

പ്രവര്‍ത്തനഫലങ്ങളുടെ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ തലച്ചോറുകളുടെ പ്രവര്‍ത്തനം വിലയിരുത്തപ്പെട്ടിട്ടുണ്ട്. ആണ്‍കുട്ടികള്‍ വിശാലാത്മകമായി കാര്യങ്ങളെ കാണുന്നവരും പൊതുതത്ത്വത്തെ വിവിധ സന്ദര്‍ഭങ്ങളില്‍ പ്രയോഗവല്‍കരിക്കാന്‍ സമര്‍ഥരുമാണ്. ഒബ്ജക്ടീവ് ടെസ്റുകളില്‍ പലപ്പോഴും അവര്‍ മികവ് പുലര്‍ത്തുന്നു. പെണ്‍കുട്ടികള്‍ പ്രേരകാത്മകരാണ്. വിശകലനരീതി ശാസ്ത്രത്തിനു പകരമായി കൃത്യമായ ഉദാഹരണങ്ങളും സിദ്ധാന്തങ്ങളുമാണവര്‍ക്ക് എളുപ്പത്തില്‍ ഗ്രഹിക്കുക. അതിനാല്‍ തന്നെ ഭാഷാവതരണത്തിലും നീണ്ട എഴുത്തുകളിലുമവര്‍ മികവ് പുലര്‍ത്തുന്നു.

സംഗ്രഹാത്മകമായും കണിശമായും കാര്യങ്ങളെ മനസ്സിലാക്കുന്നതിലും ലിംഗവ്യത്യാസമനുസരിച്ച് ഏറ്റക്കുറച്ചിലുകള്‍ കാണാവുന്നതാണ്. മനക്കണക്കുകളിലും അനുമാനങ്ങളിലും ആണ്‍കുട്ടികള്‍ മികവ് പുലര്‍ത്തുന്നതിനാല്‍ തന്നെ ആസൂത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇവര്‍ ഏറെ മുന്നിലാണ്. ഉപായങ്ങള്‍ വഴി കാര്യങ്ങള്‍ നേടുന്നതിലാണ് പെണ്‍കുട്ടികള്‍ വിജയിക്കുന്നത്.

സംസാരത്തിന്റെ കാര്യത്തിലും ഭാഷയുടെ കാര്യത്തിലും സ്ത്രീ-പുരുഷന്മാര്‍ തമ്മില്‍ വലിയ അന്തരം കാണിക്കുന്നു. പുരുഷന്മാര്‍ അസ്പഷ്ടഭാഷണങ്ങളാലും സാങ്കേതികശബ്ദങ്ങളാലും കുറഞ്ഞ വാക്കുകളുപയോഗിച്ച് വിനിമയം നടത്തുന്നു. എന്നാല്‍ സ്ത്രീകള്‍ സംസാരപ്രിയരാണെന്ന വാദഗതിക്ക് ഇതുവരെ മാറ്റമൊന്നും വന്നിട്ടില്ലല്ലോ? കാര്യങ്ങള്‍ കൂടുതല്‍ വാക്കുകളുപയോഗിച്ച് വിശദമായി വിവരിക്കുന്നതാണ് സ്ത്രീകള്‍ക്ക് വശ്യം.

ന്യായവാദങ്ങള്‍ നിരത്തി തെളിവുകള്‍ അപഗ്രഥിക്കുന്നതില്‍ പുരുഷന്മാര്‍ കൃത്യമായ വസ്തുതകളെയും അനുബന്ധസാഹചര്യങ്ങളെയും ചികയുമ്പോള്‍ വിവരണാത്മകമായ കാര്യങ്ങള്‍ കേള്‍ക്കാന്‍ ശ്രദ്ധാബദ്ധരായ രൂപത്തിലാണ് സ്ത്രീകളെ കണ്ടുവരാറുള്ളത്.

വിരസതയുടെയും ഇഷ്ടങ്ങളുടെയും കാര്യത്തില്‍ ഇവര്‍ വ്യത്യാസം കാണിക്കന്നു. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളേക്കാള്‍ വേഗത്തില്‍ മുഷിയുന്നവരായി കാണുന്നു. ശ്രദ്ധ പിടിച്ച് നിര്‍ത്താന്‍ ആണ്‍കുട്ടികള്‍ക്ക് ക്രിയാത്മക ഉദ്ദീപനങ്ങളോ അടിക്കടിയുള്ള തുടര്‍ച്ചയായി മാറ്റങ്ങളോ ആവശ്യമാണ്. എന്നാല്‍ മുഷിപ്പിനെ അസംതൃപ്തിയിലേക്ക് നയിക്കാതെ നിലനിര്‍ത്താന്‍ പെണ്‍കുട്ടികള്‍ സമര്‍ഥരാണ്.

വിസ്തീര്‍ണം കൂടിയ സ്ഥലങ്ങളാണ് ആണ്‍തലച്ചോറ് ഇഷ്ടപ്പെടുന്നത്. വലിയ ക്ളാസ്മുറികളില്‍ ചലനാത്മകമായ പഠനരീതികളാണ് ആണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നത്. വിസ്തൃതമായ മേശപ്പുറങ്ങളും വലിയ മുറികളും അവരുടെ ചോദനകളെ പൂര്‍ണമായ ഫലപ്രാപ്തിയിലെത്തിക്കുന്നു. എന്നാല്‍ പഠനസമയത്ത് അടങ്ങിയിരുന്ന് കൊണ്ടുള്ള രീതിയാണ് പെണ്‍കുട്ടികള്‍ പിന്തുടരുന്നത്.

സൂക്ഷ്മസംവേദനമായ കാര്യങ്ങളിലും സാമൂഹിക ഇടപെടലുകളിലും സ്ത്രീ-പുരുഷ വ്യത്യാസം പ്രകടമാണ്. ബഹളമയമായ അന്തരീക്ഷങ്ങളെ ബാധിക്കാതെ ശ്രദ്ധാപൂര്‍വം കാര്യങ്ങള്‍ ചെയ്യാന്‍ ആണ്‍കുട്ടിക്ക് സാധിക്കുമ്പോള്‍ ചെറിയ വിഭാഗങ്ങളായി വേര്‍തിരിഞ്ഞ് ഒത്തുചേര്‍ന്ന് പഠിക്കുന്നതില്‍ പെണ്‍കുട്ടികള്‍ വിജയിക്കുന്നു. സാമൂഹിക ഉച്ചനീചത്വങ്ങളുമായി ബന്ധപ്പെടുമ്പോഴും ഈ തരംതിരിവ് പ്രകടമാവുന്നുണ്ട്.
ആണ്‍കുട്ടികള്‍ ചിഹ്നങ്ങളും സംജ്ഞകകളും ഗ്രാഫുകളും ഇഷ്ടപ്പെടുമ്പോള്‍ പ്രസ്താവനാ രൂപത്തിലുള്ള കാര്യങ്ങളാണ് പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നത്.
ആണ്‍കുട്ടികള്‍ ഘടനപരമായി അടിത്തറയുള്ള സംഘടിതപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ പെണ്‍കുട്ടികള്‍ അതിശ്രദ്ധാ കേന്ദ്രീകൃതങ്ങളല്ലാത്ത കൂട്ടങ്ങളിലാണുണ്ടാവുക.

കഠിനമായ പഠനപ്രക്രിയയില്‍ പെണ്‍കുട്ടികള്‍ മുഴുകുന്നു. ശ്രദ്ധാകേന്ദ്രീകരണത്തിലും ഒരുക്കത്തിലും അവര്‍ ആണ്‍കുട്ടികളെ പിറകിലാക്കുന്നു. ശാസ്ത്ര-ഗണിത ശാസ്ത്ര വിഷയങ്ങളില്‍ ആണ്‍കുട്ടികള്‍ മികവ് പുലര്‍ത്തുമ്പോള്‍ ഭാഷകളില്‍ പെണ്‍കുട്ടികള്‍ മികച്ച നിലവാരം കാണിക്കുന്നു.

ഇത്തരം വൈജാത്യങ്ങളില്‍ നിന്ന് വ്യക്തമാവുന്നത് മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനത്തിലുള്ള വ്യത്യാസം പ്രവര്‍ത്തനരൂപങ്ങളില്‍ വ്യത്യസ്തരാക്കാന്‍ സ്ത്രീ-പുരുഷന്മാരെ പര്യാപ്തരാക്കുന്നു എന്നാണ്.

ലിംഗപരമായ അദ്വിതീയതയും പരസ്പരപൂരകത്വവും പൂര്‍ണമായ രൂപത്തില്‍ അറിഞ്ഞ് ഉപയോഗപ്പെടുത്തുക വഴി തങ്ങളുടെ ഇടപെടലുകളിലും പരസ്പര വിനിമയങ്ങളിലും മൂര്‍ത്തിമദ് രൂപങ്ങളാവാന്‍ നമുക്ക് സാധിക്കും. ശാരീരിക വ്യത്യാസങ്ങള്‍ക്കനുഗുണമായ വിദ്യഭ്യാസസമ്പ്രദായങ്ങളും പരിശീലന പരിപാടികളും ആവിഷ്കരിച്ച് നടപ്പാക്കുകയാണ് സാമൂഹ്യനിര്‍മാതാക്കള്‍ ചെയ്യേണ്ടത്. ഒപ്പം ആളുകളെ ഇത് ബോധവല്‍ക്കരിക്കാനും.

Sunday, January 6, 2013

ഏറെ വേദനയോടെ ഒരിക്കല്‍ കൂടി പറയട്ടെ., ഈ മഹിളാ അസോസിയേഷന്‍ മഹിളകള്‍ക്കും മാനവര്‍ക്കും മാനക്കേട്‌


മുമ്പ് ഇവരുടെ നേതാക്കള്‍ പത്രസമ്മേളനം നടത്തി വേട്ടക്കര്‍ക്കുവേണ്ടി ഒച്ചയിടുകയായിരുന്നെങ്കില്‍ ഇവിടെ പാവപ്പെട്ട സ്ത്രീകളെ വിളിച്ചു വരുത്തി അവരെ മസ്തിഷ്ക പ്രക്ഷാളനം നടത്തിയതിന്റെ വിശേഷങ്ങളാണ് ഈ വാര്‍ത്തയിലൂടെ നാം അറിയുന്നത്.


 പല ഫെമിനിസ്റ്റു കൂട്ടങ്ങളും മുതലാളിത്തത്തിന്റെയും പുരുഷവേട്ടക്കാരുടെയും താല്‍പര്യസംരക്ഷണത്തിനു അവരില്‍ നിന്നും അര്‍ത്ഥവും വിചാരവും വാങ്ങി പെണ്ണിനെ എങ്ങിനെ മാര്‍കറ്റിനെ ഉണര്‍ത്താനും പുരുഷന് സൌകര്യ പ്രദമായ രീതിയില്‍ ഭോഗയന്ത്രമായി പരിവര്‍ത്തിപ്പിക്കാനും സാധ്യമാവും എന്ന് ഗവേഷണം നടത്തുകയും  പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന പണിയാണ് നടത്തി കൊണ്ടിരിക്കുന്നത്. പെണ്ണിന് കപടസ്വതന്ത്ര്യ ബോധവും സ്വത്വബോധവും സൃഷ്ടിച്ചു നല്‍കി അവളുടെ യതാര്‍ത്ഥ സ്വാതന്ത്ര്യവും അവകാശവും കര്‍ത്തവ്യവും തമസ്കരിപ്പിച്ചു തങ്ങളുടെ ചരടുവലികള്‍ക്കനുസരിച്ചു കളിക്കുന്ന പാവകളാക്കി അവളെ മാറ്റാനുള്ള ഒളിയജണ്ടകള്‍ കൃത്യമായി നടപ്പിലാക്കാന്‍ ഇവര്‍ക്ക് സാധിച്ചു എന്നത് എത്ര ദയനീയമാണ്. ഇതില്‍ മലയാളത്തിലെയടക്കം മാധ്യമ മുതലാളിമാരുടെ പങ്കും നിസ്തുലമാണ്.

ഇത് തിരിച്ചറിഞ്ഞു നിര്‍മ്മണാത്മകമായി പ്രതികരിക്കാന്‍ സ്ത്രീ സമൂഹത്തിനായെങ്കില്‍

പുതിയ വാര്‍ത്ത താഴെ



സ്ത്രീപീഡനം: ആജീവനാന്ത ഏകാന്തതടവുശിക്ഷ നല്‍കണം-ആനി ഡി.രാജ
Posted on: 06 Jan 2013


തലശ്ശേരി: സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ഷണ്ഡീകരണം പ്രായോഗികമല്ലെന്നും ആജീവനാന്ത ഏകാന്തതടവാണ് ശിക്ഷ വിധിക്കേണ്ടതെന്നും എന്‍.എഫ്.ഐ.ഡബ്ല്യു. ജനറല്‍ സെക്രട്ടറി ആനി ഡി.രാജ. കേരള മഹിളാസംഘം സംസ്ഥാന നേതൃക്യാമ്പ് തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

പത്തോ പതിനാലോ വര്‍ഷം തടവുശിക്ഷ വിധിക്കുന്നത് ഒട്ടും ആശാസ്യമല്ല. സ്ത്രീപീഡനക്കേസുകളില്‍ ചുരുങ്ങിയത് ആറു മാസത്തിനുള്ളില്‍ ശിക്ഷ നടപ്പാക്കാന്‍ കഴിയണം. പ്രതിയുടെ സ്വത്ത് കണ്ടുകെട്ടുന്ന കാര്യവും പരിഗണിക്കാവുന്നതാണ്.

സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കു പിറകില്‍ ലൈംഗികവാഞ്ഛയാണെന്ന് പറയുന്നതില്‍ അര്‍ഥമില്ല. എവിടെ വര്‍ഗീയകലാപങ്ങള്‍ ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം കൂട്ടബലാത്സംഗങ്ങളും നടന്നിട്ടുണ്ട് എന്ന കാര്യം ഇത് സാധൂകരിക്കുന്നതാണ്. ഡല്‍ഹി സംഭവത്തേക്കാള്‍ വലിയ സംഭവങ്ങളും സമാനസംഭവങ്ങളും കേരളത്തില്‍ മുമ്പേ നടന്നിട്ടുണ്ടെങ്കിലും നാം ഉണര്‍ന്നില്ല. ഏറ്റവും സുരക്ഷിതമായ ഇടമാണ് വീട് എന്ന സങ്കല്പം ഇന്ന് മാറിപ്പോയിരിക്കുന്നു-അവര്‍ പറഞ്ഞു.

കനക് റസിഡന്‍സി ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ. ഇന്ദിര രവീന്ദ്രന്‍ അധ്യക്ഷയായി. അഡ്വ. കെ.രാജന്‍, കെ.പി.സന്ദീപ്, ഗീത ഗോപി എം.എല്‍.എ. എന്നിവര്‍ സംസാരിച്ചു. എന്‍.ഉഷ സ്വാഗതവും വാഴയില്‍ ലക്ഷ്മി നന്ദിയും പറഞ്ഞു. സി.പി.ഐ. സംസ്ഥാന അസി.സെക്രട്ടറി സി.എന്‍.ചന്ദ്രന്‍, ബിജിമോള്‍ എം.എല്‍.എ., കമല സദാനന്ദന്‍, ചിഞ്ചുറാണി, ആര്‍.ലതാദേവി തുടങ്ങിയവര്‍ സംബന്ധിച്ചു.
  
പഴയ പോസ്റ്റ്‌ തുടര്‍വായനക്ക് 

രണ്ടാഴ്ചയോളമായി സ്ത്രീകള്‍ക്ക് നേരെയുണ്ടായി കൊണ്ടിരിക്കുന്ന നിരന്തര ലൈംഗിക അക്രമങ്ങളുടെയും പീഡനങ്ങളുടെയും കൂട്ട ബലാല്‍സംഘങ്ങളുടെയും   വാര്‍ത്തകളും പ്രതിഷേധങ്ങളുടെയും നിയമ നിര്‍മ്മാണ, നിര്‍ദ്ദേശങ്ങളുടെയും വാര്‍ത്തകള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.
സോഷ്യല്‍മീഡിയ കൂട്ടായ്മകളുടെ ശക്തി തെളിയിച്ച പ്രതിഷേധസമരങ്ങളില്‍ അധികാരി വര്‍ഗ്ഗവും നിയമ പാലകരും നെട്ടിവിറച്ചതും നാം കണ്ടു. അത് നമുക്ക് അഭിമാനവും ആത്മ വിശ്വാസം പകരുന്നു.
ഇന്നത്തെ (31/12/12) വാര്‍ത്തകളില്‍ ഏറെ സന്തോഷം തോന്നിയത് മനോരമ ഒന്നാം പേജ് വാര്‍ത്തയാണ്. (അതിന്റെ സ്ക്രീന്‍ഷോട്ട് താഴെ)



















മാനഭംഗം ചെയ്യുന്ന പുരുഷ കോമരങ്ങളെ ശന്ധീകരിക്കുന്നതിനുള്ള നിയമ നിര്‍ദ്ദേശമാണത്. ഇത്തരം നരാധമന്മാര്‌ക്കു വധശിക്ഷ നല്‍കണമെന്ന അഭിപ്രായം രാജ്യവ്യാപകമായി രൂപപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇത്തരം അഭിപ്രായങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ പൊതുതാല്‍പര്യവും അഭിപ്രായവുമായി മുഖവിലക്കെടുക്കേണ്ടതുണ്ട്. ഭാരതത്തില്‍ കേരളത്തില്‍ ഏതൊരു കേസിനും തടവ്‌ ശിക്ഷയെന്ന സുഖവാസം കുറ്റവാളികള്‍ക്ക് കുറ്റകൃത്യം ചെയ്യാന്‍ പ്രചോതനവും പ്രോത്സാഹനവും ആത്മവിശ്വാസവും വര്‍ദ്ദിപ്പിക്കുന്നു എന്നത് ഒരു  യാതാര്‍ത്യമാണ്. ജീവപര്യന്തം കഠിനതടവ്‌ എന്ന ഏറ്റവും ഉയര്‍ന്ന തടവ്‌ ശിക്ഷ പോലും പരമാവധി 12 വര്‍ഷത്തെ സുഖവാസത്തിലൊതുങ്ങുന്നു എന്നത് എത്ര ദയനീയമല്ല.
ഇരകളുടെ ഭാഗത്ത് നില്‍ക്കുന്ന പച്ചക്കരളുള്ള ഒരാള്‍ക്കും ഈ രീതിയിലുള്ള ശിക്ഷാ നാടകങ്ങള്‍ ആശ്വാസം നല്‍കില്ല. പക്ഷെ സാമൂഹ്യദ്രോഹികളുടെയും കുറ്റവാളികളുടെയും അക്രമകാരികളുടെയും തെമ്മാടികളുടെയും ഭാഗത്തുനിന്നു വേട്ടക്കാര്‍ക്ക് വേണ്ടി വക്കാലത്ത് പറയുന്ന സാമൂഹ്യ ദ്രോഹത്തെ പ്രോത്സാഹിപ്പിക്കുന്ന ആളുകളെ അംഗീകരിക്കാന്‍ ഇരകളുടെ വേദനയറിയുന്ന ഒരു മനുഷ്യസ്നേഹിക്കും സാധ്യമല്ല.
വധശിക്ഷയോ ശന്ധീകരണമോ ശിക്ഷയായി ലഭിക്കുമെന്ന ഭയമുണ്ടെങ്കില്‍ ഒരു പരിതിവരെയെങ്കിലും ഇത്തരം പൈഷചികാ ക്രമങ്ങള്‍ ഇല്ലാതാവും. ഈ വിഷയത്തില്‍ ഭാരതത്തിന്റെ കേരളത്തിന്റെ വികാരമാണ് വധ ശിക്ഷ നല്‍കുക എന്നത്. ആ അഭിപ്രായത്തെ എതിര്‍ത്തു ആരും ഇത് വരെ സംസാരിച്ചതായും അറിയില്ല.
കൂട്ടത്തില്‍ സാധാരണ വധശിക്ഷ കൊടുത്താല്‍ പോര എന്ന നിര്‍ദ്ദേശവും വായിച്ചിരുന്നു. നിരന്തരം പീഡനങ്ങള്‍ക്ക്  വിധേയയായി വാര്‍ത്തകളില്‍ സ്ഥാനം പിടിച്ച പ്രമുഖ യുക്തിവാദിനി തസ്നീബാനു അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്. "Thasni Banu രേപിസ്ടുകള്‍ക്ക് വധ ശിക്ഷയാണോ കൊടുക്കേണ്ടത്..? ആണെങ്കില്‍ എങ്ങിനെയുള്ള വധ ശിക്ഷയാണ് കൊടുക്കേണ്ടത്. തൂക്കി കൊല്ലുക എന്നത് വളരെ സിമ്പിള്‍ അയ ഒരു വധ ശിക്ഷ രീതിയല്ലേ..? കൊച്ചി രാജാക്കന മാര്‍ നടത്തിയിരുന്ന പോലെ പ്രതിയെ ഒരു കംബികൂട്ടില്‍ മരത്തിനു മുകളില്‍ ദിവസങ്ങളോളം തൂക്കിയിട്ടു പട്ടിണിക്കിട്ട് പരുന്തിനും കഴുകനും കൊത്തിവലിക്കാന്‍ കൊടുത്ത പോലെ യുള്ള ഒരു ശിക്ഷയല്ലേ ഈ നരാധമന്മാര്‍ അര്‍ഹിക്കുന്നത്..?"
ഇതെല്ലാം വ്യക്തമാക്കുന്നത് ജനങ്ങള്‍ക്ക്‌ തടവ്‌ ശിക്ഷയില്‍ വിശ്വാസം നഷ്ടപെട്ടിരിക്കുന്നു എന്നതാണ്. തടവ്‌ ശിക്ഷക്ക് (ജീവപര്യന്തം കഠിനതടവ്‌ ഉള്‍പ്പെടെ) ശിക്ഷിക്കപ്പെടുന്നവര്‍ ഏതെങ്കിലും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരാണെങ്കില്‍ അവിടെ ഫൈവ്സറ്റാര്‍  സൌകര്യങ്ങള്‍ കാത്തിരിക്കും. മാത്രമല്ല അവരെ മോചിപ്പിക്കാന്‍ നിയമത്തിന്റെ എല്ലാ പഴുതുകളും തപ്പിയെടുക്കും., ഇല്ല എങ്കില്‍ പ്രത്യേകം നിയമ നിര്‍മ്മാണം നടത്തിയും ആ വേട്ടക്കാരെ സ്വതന്ത്രരാക്കും.
ഈ ചര്‍ച്ചകള്‍ക്കിടയില്‍ ആരും ശിക് ലഘൂകരിക്കണം എന്നഭിപ്രായപ്പെട്ടതായറിയില്ല. എന്നാല്‍ ഇന്നത്തെ മാധ്യമം പത്രത്തില്‍ 'അഖിലേന്ത്യാ  ജനാധിപത്യ മഹിളാ അസോസിയേഷന്‍' പ്രസിഡണ്ട്, സെക്രട്ടറിമാര്‍ നടത്തിയ  വാര്‍ത്ത സമ്മേളനം (ഈ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് വായിക്കുക) ഭാരതത്തിന്റെയും, കേരളത്തിന്റെയും, സ്ത്രീ സമൂഹത്തിന്റെയും പൊതുവികാരത്തിനും അഭിപ്രായത്തിനുമെതിരില്‍ വേട്ടക്കാരുടെ ഭാഗത്ത്‌ നിന്ന് സംസാരിച്ചു എന്നത് പെണ്‍വര്‍ഗ്ഗത്തിന് തന്നെ അപമാനമാണ്. എന്ത് കൊണ്ട് ഇവര്‍ ഇത്തരം സാഹചര്യത്തിലും ഇങ്ങനെ പിന്തിരിപ്പന്‍ അഭിപ്രായം നിര്‍ലജ്ജം വിളമ്പി എന്ന് മനസ്സിലാകുന്നില്ല.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കും മാനഭംഗങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരില്‍ ലോക മനസ്സാക്ഷി ഉണര്‍ന്ന ഈ സമയത്ത് സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി നിയമനിര്‍മ്മാണത്തിനു കേന്ദ്ര സര്‍ക്കാര്‍ മുന്‍കയ്യെടുത്തു മുന്നേറുന്ന സമയത്ത് സ്ത്രീകളുടെ പേരില്‍ സംഘടിച്ച ഇക്കൂട്ടര്‍ തന്നെ വേട്ടക്കാര്‍ക്ക് വേണ്ടി സംസാരിക്കുന്നു എന്ന തിരിച്ചറിവ് നമുക്ക് വേണം. 
ഇത്തരം ഒരു പ്രസ്താവന ഇവര്‍ നടത്തിയത് ദല്‍ഹി ബാലാല്‍സംഘത്തില്‍ മരണപ്പെട്ട സഹോദരിയുടെ ദുഖത്തില്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ദുഃഖം രേഖപ്പെടുത്തിയ അതെ ദിവസമായി എന്നത് വേദന വര്‍ദ്ദിപ്പിക്കുന്നു.
ക്ഷമിക്കുക സോദരീ ക്ഷമിക്കുക

Friday, January 4, 2013

ഈ വിധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും സ്ത്രീ ശാക്തീകരണത്തിനും കരുത്ത് പകരട്ടെ

സൗമ്യ പീഡന, വധക്കേസില്‍ ക്രൂരനായ വേട്ടക്കാരന്‍ ഒറ്റക്കയ്യന്‍ ഗോവിന്ദ ചാമിയെ തൂക്കികൊല്ലാന്‍ വിധിച്ചതിനു പിന്നാലെ പാവം പതിനഞ്ചുകാരി     ആര്യയെ പീഡിപ്പിച്ചു കൊന്നു സ്വര്‍ണം കട്ടെടുത്ത വേട്ടക്കാരന്‍ പിശാച് രാജേഷിനെയും തൂക്കികൊല്ലാന്‍ വിധിച്ച ന്യായാധിപന്‍ ഒരിക്കല്‍ കൂടി ഇരകളുടെ ഭാഗത്ത്‌ നിന്ന് നീതി കാട്ടിയതില്‍ നമുക്ക് അഭിമാനിക്കാം. 

പുരുഷതാല്‍പര്യ സംരക്ഷണത്തിനുവേണ്ടി പുരുഷനാല്‍ തട്ടിക്കൂട്ടിയ പുരുഷനിയന്ത്രിത മഹിളാ അസോസിയേഷനുകള്‍ പുരുഷന് വേണ്ടി ഈ വിധിയിലിടപെടാതിരുന്നെങ്കില്‍ 

ആര്യ വധക്കേസില്‍ പ്രതിക്ക് വധശിക്ഷ

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആര്യയെ മാനഭംഗപ്പെടുത്തി കൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ബി. സുധീന്ദ്രകുമാറാണ് കേസിലെ പ്രതി കാട്ടാക്കട വീരണകാവ് മൊട്ടമൂല ക്രൈസ്റ്റ് ഭവനില്‍ രാജേഷ്‌കുമാറിനെ (29) മരണംവരെ തൂക്കിലേറ്റാന്‍ വിധിച്ചത്. ഹൈക്കോടതിയുടെ നിര്‍ദേശാനുസരണമായിരിക്കും വിധി നടപ്പിലാക്കുക. ആര്യയുടെ അച്ഛനമ്മമാരും മറ്റു ബന്ധുക്കളുമുള്‍പ്പെടെ ഒട്ടേറെപ്പേര്‍ വിധി പറയുന്നത് കേള്‍ക്കാന്‍ കോടതിമുറിയില്‍ എത്തിയിരുന്നു. 

വേട്ടക്കാരന്‍
പതിനഞ്ചുകാരിയായ ആര്യയെ കൊലപ്പെടുത്തിയതിനാണ് രാജേഷ്‌കുമാറിന് വധശിക്ഷ. മാനഭംഗപ്പെടുത്തിയതിന് ജീവപര്യന്തം തടവും കൊലപ്പെടുത്താന്‍ വീട്ടില്‍ അതിക്രമിച്ചുകടന്നതിന് പത്തുവര്‍ഷം കഠിനതടവുമുണ്ട്. ആഭരണങ്ങള്‍ കവര്‍ന്നതിന് പത്തുവര്‍ഷം കഠിനതടവും ആള്‍മാറാട്ടം നടത്തി ആഭരണം പണയംവെച്ചതിന് മൂന്നു വര്‍ഷം കഠിനതടവിനും കോടതി ശിക്ഷിച്ചു. ശിക്ഷകള്‍ ഒരുമിച്ചനുഭവിച്ചാല്‍ മതി. വധശിക്ഷയ്ക്ക് വിധിച്ചതിനാല്‍ പ്രതിയില്‍ നിന്നും പിഴയീടാക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. 

ഇര
2012 മാര്‍ച്ച് ആറിനായിരുന്നു വേറ്റിനാട് ചിറക്കോണം വിളയില്‍ വീട്ടില്‍ വിജയകുമാരന്‍നായരുടെ മകളായ ആര്യ കൊല്ലപ്പെട്ടത്.പ്രതിയുടെ ഹീനമായ പ്രവൃത്തി മാപ്പര്‍ഹിക്കുന്നതല്ലെന്നും സമൂഹത്തിന് ഭീഷണിയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പതിനഞ്ചുവയസ്സുള്ള പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തുകയും ആഭരണങ്ങള്‍ കവര്‍ന്ന് അന്നേദിവസം തന്നെ പണയംവെച്ച് പണം കൈപ്പറ്റുകയും ചെയ്തു. പ്രതിയുടെ മാനസികനിലവാരം സാധാരണക്കാര്‍ ചിന്തിക്കുന്നതിനും അപ്പുറമാണ്. ഇന്ത്യയിലെ സമീപകാല സംഭവവികാസങ്ങള്‍ കുറ്റത്തിന്റെ കാഠിന്യംവര്‍ധിപ്പിക്കുന്നതായും പ്രോസിക്യൂഷന്‍ വാദിച്ചു.

ഈ വാദങ്ങള്‍ അംഗീകരിച്ചാണ് പ്രതിക്ക് വധശിക്ഷ നല്‍കിയത്. പ്രതിയെ മാനസാന്തരപ്പെടുത്താന്‍ കഴിയുമെന്നും അതിനാല്‍ വധശിക്ഷ ഒഴിവാക്കണമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. മനസ്സാക്ഷിയെ ഞെട്ടിച്ച ഹീനകൃത്യം ചെയ്ത പ്രതിക്ക് വധശിക്ഷയില്‍ കുറഞ്ഞതൊന്നും നല്‍കാനാവില്ലെന്നും കോടതി കണ്ടെത്തിയിരുന്നു. 

..................................അന്വേഷണോദ്യോഗസ്ഥനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. ബിജുവിനെ കോടതി പ്രത്യേകം അഭിനന്ദിച്ചു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.കെ. അശോക്കുമാര്‍, ആര്‍. അജയകുമാര്‍, പൗഡിക്കോണം രാധാകൃഷ്ണന്‍ നായര്‍, സുധാഷാജി, കോവളം വിജയന്‍ സമ്പത്ത് എന്നിവര്‍ ഹാജരായി. 

വിധി പ്രസ്താവിക്കുന്ന സമയത്ത് ആര്യയുടെ അച്ഛന്‍ വിജയകുമാരന്‍ നായര്‍, അമ്മ വിജയകുമാരി, ബന്ധുക്കള്‍, നാട്ടുകാര്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. കോടതിമുറി തിങ്ങി നിറഞ്ഞിരുന്നു. തിങ്കളാഴ്ച രാവിലെ വിധിക്ക് മുമ്പേ നടന്ന വാദസമയത്ത് രാജേഷിന്റെ അമ്മയും കോടതിമുറിയിലുണ്ടായിരുന്നു. 

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam 

അജ്മല്‍ കസബിനെ തൂക്കികൊന്ന  പോലെ ഈ പിശാചുക്കളെയും എത്രയും വേഗം കൊല്ലാന്‍ സര്‍ക്കാര്‍ സന്മനസ്സു കാട്ടട്ടെ.