ഈ പോസ്റ്റിന്റെ ഒന്നാം ഭാഗം ഇവിടെ
തുടര്‍ച്ച രണ്ടാം ഭാഗം ഇവിടെ
ഒന്നാം ഭാഗത്ത് സ്ത്രീകള്‍ക്ക് വസ്ത്രം ധരിക്കാന്‍ അവകാശം നല്‍കാത്ത
ആധുനിക സ്ത്രീ സ്വാതന്ത്ര്യവാദികളെയും സ്ത്രീ സൌന്ദര്യം മാര്‍കറ്റിനെ
സ്നിഗ്ധമാക്കാന്‍ ഉപയോഗിക്കുന്ന മുതലാളിത്തത്തിന്റെ ചൂഷണവും, മസ്തിഷ്ക
പ്രക്ഷാളനത്തിലൂടെ സ്ത്രീയെ സ്വന്തം ശത്രുവായി മാറ്റുന്ന തന്ത്രങ്ങളും
ചൂണ്ടിക്കാട്ടി.
രണ്ടാം ഭാഗത്ത് ഇസ്‌ലാമിക വസ്ത്രധാരണാ നിര്‍ദ്ദേശങ്ങളും സ്ത്രീകളുടെ ഇസ്‌ലാമിക ഡ്രസ്സ്‌കോഡ് അടിമത്വമല്ല അവളെ തിരിച്ചറിയാനും സംരക്ഷണവും
ലക്‌ഷ്യം വച്ചുമാണെന്നും ചര്‍ച്ച ചെയ്തു.
ഈ വിഷയം ചര്‍ച്ച ചെയ്തതില്‍ നാസ്തിക ഭൌതിക യുക്തിവാദികള്‍ ചില മുടന്തന്‍
ന്യായങ്ങളുമായി രംഗത്തെത്തി. ചര്‍ച്ച മുന്നോട്ട് പോയപ്പോള്‍ അവര്‍
പറഞ്ഞതത്രയും അബദ്ധമായിരുന്നു എന്നവര്‍ക്ക് തന്നെ ബോധ്യപ്പെട്ടു രംഗത്ത്
നിന്നുള്‍വലിഞ്ഞു. ഏത് നല്ല കാര്യത്തെയും എതിര്‍ക്കുക എന്നത് നാസ്തിക
ഭൌതിക യുക്തിവാദത്തിന്റെ മുഖമുദ്രയാണെന്ന് ബോധ്യപ്പെടുത്തുന്ന കമന്റുകളും
അവര്‍ തമ്മില്‍ തമ്മില്‍ പെരുമ നടിച്ചതിന്റെ ഉദാഹരണവും കമന്റുകളില്‍ നാം
വായിച്ചു. മറ്റു വായനക്കരെല്ലാം വിഷയത്തിന്റെ ഗൌരവം ഉള്‍കൊണ്ട് ഏറെ നല്ല അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി പ്രോത്സാഹിപിച്ചു.
മൂന്നാം ഭാഗത്ത് ഇസ് ലാം നിര്‍ദ്ദേശിക്കുന്ന 'ഡ്രസ്സ്‌കോഡ്' മനുഷ്യന്‍
സ്വീകരിക്കേണ്ടതുണ്ടോ, അതോ ആ 'ഡ്രസ്സ്‌കോഡ്' മുതലാളിത്തവും നാസ്തിക ഭൌതിക
യുക്തിവാദികളും കഥയറിയാതെ ആടുന്ന ഫെമിനിസ്റ്റുകളും പറയുന്ന പോലെ സ്ത്രീ
സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും എതിരാണോ എന്ന് പരിശോധിക്കാനും
വിലയിരുത്താനുമുള്ള പരിശ്രമമാണ്. അഭ്യുദയകാംക്ഷികളുടെയും, വായനക്കാരുടെയും, ഉപദേശ
നിര്‍ദ്ദേശങ്ങളും ഗുണദോശിക്കലുകളും ശാഷനകളും പ്രതീക്ഷിക്കുന്നു. അതിലൂടെ
മാത്രമേ പുരോഗതി നേടൂ. തെറ്റുകള്‍ തിരുത്താന്‍ സാധിക്കൂ. കൂടാതെ ഏത് തരത്തിലുമുള്ള വിമര്‍ശനങ്ങളും സ്വാഗതം
ചെയ്യുന്നു.
ഇസ് ലാം സ്ത്രീകളോട് മുഖവും മുന്‍കൈയ്യും ഒഴികെ ശരീരം പൂര്‍ണമായി മറച്ചേ
അന്യപുരുഷന്റെ മുന്നില്‍ പ്രത്യക്ഷപ്പെടാവൂ എന്ന് നിര്‍ദ്ദേശിക്കുന്നു.
എന്നാല്‍ പുരുഷന് മുട്ട് പൊക്കിളിനിടയിലെ ഭാഗം മാത്രം മറച്ചാലും മതി എന്ന
ഇളവ് നല്‍കുന്നു.
എന്ത് കൊണ്ട് സ്ത്രീകളോട് ശരീരം പൂര്‍ണമായി മറക്കാന്‍ കല്‍പിക്കുന്നു എന്ന്
ഖുര്‍ആന്‍ പറഞ്ഞത് മുന്‍ പോസ്റ്റില്‍ നാം ചര്‍ച്ച ചെയ്തു എങ്കിലും ആമുഖമായി
അക്കാര്യം സൂചിപ്പിക്കാം.
മുസ്ലിം സ്ത്രീ അവള്‍ മാന്യയും കുലീനയുമാണെന്നു അവളുടെ വസ്ത്രത്തില്‍
നിന്ന് തന്നെ തിരിച്ചറിയണം. മറ്റൊന്ന് അവള്‍ അക്രമിക്കപ്പെടരുത്.
ഈ കാര്യങ്ങള്‍ മുന്‍ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നെങ്കിലും അവ പരിശോധിച്ചിരുന്നില്ല. അത് പരിശോധിക്കാനുള്ള പരിശ്രമമാണ് ഇവിടെ.
സാധാരണ സ്ത്രീ വസ്ത്രത്തെ കുറിച്ച ചര്‍ച്ചകളില്‍ സ്ത്രീകള്‍
അല്‍പവസ്ത്രരായി പുറത്തിറങ്ങുന്നത് നോക്കുന്ന, കണ്ണ് കൊണ്ട് കൊത്തിവലിക്കുന്ന പുരുഷന്‍, അവന്റെ
സംസ്കാരരാഹിത്യവും കാമവെറിയുമാണ് പ്രശ്നം. പുരുഷന്‍ മാന്യനായാല്‍
സ്ത്രീകള്‍ക്ക് നേരെയുള്ള കയ്യേറ്റങ്ങളും ചൂഴ്ന്നു നോട്ടവും ഇല്ലാതാവും
അല്ലാതെ സ്ത്രീകളുടെ വേഷവിധാനത്തില്‍ മാറ്റം വരുത്തുകയല്ല വേണ്ടത് തുടങ്ങിയ വാദങ്ങള്‍
കൊണ്ട് അന്തരീക്ഷം മുഖരിതമാണ്.
സ്ത്രീ ശരീരം നഗ്നമായാലും അര്‍ദ്ധ നഗ്നമായാലും പുരുഷനെ
സ്വാധീനിക്കുന്നു എന്നതിന് തെളിവാണ് ഏതു പരസ്യത്തിലും സ്ത്രീ ശരീര
പ്രദര്‍ശനം ഉണ്ടാകുന്നത്. അത് പോലെ ആദ്യ പോസ്റ്റില്‍ പറഞ്ഞ രണ്ട്
കാര്യങ്ങള്‍., ഒന്ന് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ജോലി ലഭിച്ച പെണ്‍കുട്ടി
തനിക്കു നാണം മറക്കാന്‍ അവകാശമില്ല എന്ന ഒറ്റക്കാരണത്താല്‍ ജോലി
ഉപേക്ഷിക്കേണ്ടി വന്നു എന്നത്. അവള്‍ സ്ത്രീ സ്വാതന്ത്ര്യ നിഷേധത്തിന്റെയും
പീഡനത്തിന്റെയും മലബാര്‍ മോഡല്‍. വേറൊന്ന്‍ ലോകത്ത് മൊത്തത്തില്‍ ജോലി
ചെയ്യുന്ന സ്ത്രീകളില്‍ മഹാഭൂരിപക്ഷവും കസ്റ്റമര്‍കെയര്‍ മേഖലയിലോ
ഹോസ്പിറ്റാലിറ്റി മേഖലയിലോ ആണെന്നത്., ഇതെല്ലാം സ്ത്രീ പീഡനവും , ചൂഷണവും , അവകാശ നിഷേധവുമല്ലാതെന്ത്.
സത്രീ ശാക്തീകരണത്തെ കുറിച്ചും, സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും
വാതോരാതെ ബഹളം വെച്ച് അന്തരീക്ഷമലിനീകരണം നടത്തുന്ന ഫെമിനിസ്റ്റുകളും വനിതാ
സംഘടനകളും മറ്റും എന്തെ ഇത്തരം നീതിനിഷേധങ്ങള്‍ കണ്ടില്ലെന്നു
നടിക്കുന്നു.
കേരളത്തില്‍ ഏതാനും വര്‍ഷം മുമ്പ് ലോകവനിതാ ദിനത്തില്‍ ഒരു
ഫെമിനിസ്റ്റു
കൂട്ടായ്മ, വീട്ടില്‍ സ്വകുടുംബത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ക്കു,
ഭക്ഷണമുണ്ടാക്കല്‍, മക്കളെപോറ്റല്‍ തുടങ്ങിയ വീട്ടു ജോലിക്ക്. പ്രസവിക്കള്‍
മുലകൊടുക്കല്‍ തുടങ്ങിയ മാതൃത്വ കടമകള്‍ക്ക് വേതനം
വേണമെന്ന് ആവശ്യപ്പെട്ടു പ്രകടനം നടത്തിയത് നാം കണ്ടതാണ്. ഇത്തരം പെണ്‍
കൂട്ടായ്മകള്‍ കേരളീയ സംസ്കാരത്തിനും കുടുംബ ഭദ്രതക്കും സാമൂഹ്യ
കെട്ടുറപ്പിനും ഭീഷണിയല്ലേ.
കുടുംബം ലാഭനഷ്ടങ്ങളുടെ കച്ചവട സ്ഥാപനമോ തൊഴിലുടമയും തൊഴിലാളികളുമുള്ള
വ്യവസായ സ്ഥാപനമോ അല്ല. അത് സ്നേഹത്താലും പരസ്പര ബഹുമാനത്താലും നെയ്ത
ഊടും, പാവുമാണ്. അതല്ലെങ്കില്‍ ഏറെ ഭംഗിയുള്ള പൂന്തോട്ടമാണ്. അവിടെ നല്ല
ഉറപ്പുള്ള വടവൃക്ഷവും പൂക്കള്‍ നിറഞ്ഞ കുറ്റിചെടികളും ആ മരങ്ങളില്‍
ചുറ്റിക്കയറുന്ന സുന്ദരമായ പൂത്തുലഞ്ഞു നില്‍ക്കുന്ന വള്ളികളും അവയില്‍ നിന്ന്
തേന്‍ നുകരുന്ന പൂമ്പാറ്റകളും വണ്ടുകളും, കായ്ഫലങ്ങള്‍ ഭുജിച്ചു
പാട്ട്പാടുന്ന കുയിലും മയിലും കുരുവിയും എല്ലാം ചേര്‍ന്നതാണ് കുടുംബം.
അവിടെ സ്നേഹത്തില്‍, സാന്ത്വനത്തില്‍, അംഗീകാരത്തില്‍, വാത്സല്യത്തില്‍
പൊതിഞ്ഞ കൊള്ളക്കൊടുക്കലുകളാണ്. മുതലാളിത്തം വളര്‍ത്തുന്ന ലാഭത്തിനു
വേണ്ടിയുള്ള കച്ചവടമില്ല. പരസ്പരം ശത്രുക്കളായി മാത്രം കാണുന്ന
മുതലാളിത്വവും കമ്യുണിസവുമില്ല. കമ്യുണിസം വളര്‍ത്തി കൊടുന്ന മുതലാളി തൊഴിലാളി സംഘട്ടനമില്ല. മുതലാളിത്തത്തില്‍ നിന്നാവേശമുള്‍കൊണ്ട
മുതലാളിത്ത അജണ്ടകള്‍ നടപ്പിലാക്കാന്‍ അവരുടെ ചട്ടുകങ്ങളായ
സ്ത്രീത്വത്തിന്റെ ശത്രുക്കളായ ഫെമിനിസ്റ്റുകള്‍ക്കോ,
മുതലാളിത്തത്തില്‍നിന്നും കമ്യുണിസത്തില്‍നിന്നും ഒരുപോലെ ആശയം
സ്വീകരിക്കുന്ന, സ്വന്തം സാമൂഹ്യ വ്യവസ്ഥയില്‍ സ്ത്രീകളെ കേവല
അനുഭാവികളായിപ്പോലും കാണാന്‍
സധിക്കാത്ത, സ്ത്രീരഹിത പുരുഷമാത്ര സാമൂഹ്യ സംവിധാനത്തില്‍, സ്ത്രീയെ
വെറും 'ചരക്ക്' മാത്രമായി വിലയിരുത്തുന്ന, സ്ത്രീ പീഡനങ്ങളും
ബാലാല്‍സംഗങ്ങളും
വരെ നടത്താന്‍ പ്രോത്സാഹനം നടത്തുന്ന മദ്യസേവ മുതല്‍ മോഷണവും
കൊള്ളയുമടക്കം പ്രോത്സാഹിപ്പിക്കുന്ന നാസ്തിക ഭൌതിക യുക്തിവാദം അവരുടെ
ഇത്തരം താല്‍പര്യങ്ങള്‍ക്കെതിര് നില്‍ക്കുന്ന ഇസ്‌ലാമിക നിര്‍ദ്ദേശങ്ങളെയും
ഡ്രസ്സ്‌കോഡിനെയും എതിര്‍ക്കുന്നതും വിമര്‍ശിക്കുന്നതും സ്വാഭാവികം. അത്
തന്നെയാണ്. മുന്‍ പോസ്റ്റുകളുടെ കമന്റു ബോക്സില്‍ നാം വായിച്ചറിഞ്ഞതും.
അസ്ഥാനത്ത് കയറി വന്നു കമന്റ് ചെയ്ത നാസ്തിക ഭൌതിക യുക്തിവാദികളുടെ
ബൌദ്ധിക നിലവാരം ഏറെ ദയനീയമാണ്. ഈ വിഷയത്തില്‍ അവര്‍ക്കുള്ള താല്‍പര്യം ഏറെ
വ്യക്തവുമാണ്. ഈ പോസ്റ്റില്‍ നാസ്തിക ഭൌതിക യുക്തിവാദം പരാമര്‍ശിക്കണമെന്നു
കരുതിയിരുന്നില്ല. മുന്‍ പോസ്റ്റുകളിലെ അവരുടെ ഇടപെടലുകളാണ് ആ സാഹചര്യം
സൃഷ്ടിച്ചത്.
എന്ത്കൊണ്ട് 'ഇസ്‌ലാമിക്ഡ്രസ്സ്‌കോഡ്' പരിശോദിക്കാം.
സ്ത്രീ നഗ്നതയും അര്‍ദ്ധ നഗ്നതയും പുരുഷനെ സ്വാധീനിക്കുന്നുണ്ടോ?,
സ്ത്രീ സൌന്ദര്യ (നഗ്നത) ദര്‍ശനം പുരുഷന് ലൈംഗിക ഉത്തേജനമുണ്ടാക്കുന്നതില്‍ ഏറെ
സ്വാധീനിക്കുന്ന ഘടകമാണ് എന്നത് വസ്തുതയാണ്. എന്നാല്‍ സ്ത്രീയെ സംബന്ധിച്ച്
അത് അത്ര തന്നെ പ്രധാനപ്പെട്ട വിഷയമല്ല. സ്ത്രീകളില്‍
പുരുഷ നഗ്നതയും സൗന്ദര്യവും
ആസ്വദിക്കാന്‍ ശ്രമിക്കുന്നതും ഒളിച്ചുനോട്ടവും കണ്ണ് കൊണ്ടുള്ള കൊത്തിവലിയും
എത്രത്തോളമുണ്ട് എന്നത് നമുക്കറിയാം. എന്നാല്‍ പുരുഷന്‍മാരുടെ
കണ്‍കടാക്ഷവും, കൊത്തിവലിയും ദഹിപ്പിച്ചുക്കളയുന്ന നോട്ടവും പുറത്തിറങ്ങുന്ന
ഒട്ടുമിക്ക സ്ത്രീകളും അനുഭവിക്കുന്നുണ്ട്.........,
ഈ വസ്തുതകള്‍ വ്യക്തമാക്കുന്ന ചില പഠനങ്ങള്‍ വന്നിട്ടുണ്ട്. പുരുഷന് ലൈംഗികോത്തേജനമുണ്ടാക്കുന്ന വസ്തുതകളില്‍ സ്ത്രീ സൗന്ദര്യവും നഗ്നതയും
എന്തിനു നഗ്നചിത്രങ്ങളും ചലച്ചിത്രങ്ങളും വരെ ഏറെ സ്വാധീനിക്കുന്നു ഒരു ലിങ്ക് ഇവിടെ .,
മാത്രമല്ല അമേരിക്കയില്‍ മാത്രം പ്രോണോഗ്രാഫി
പ്രതിവര്‍ഷം പത്തു ബില്ല്യണ്‍ ഡോളറിന്റെ (530
ബില്ല്യന്‍ ഇന്ത്യന്‍ രൂപ) ഒരു വന്‍ വ്യവസായ . .
ശൃംഖലയാണ് അതിലെ അസംസ്കൃതപദാര്‍ത്ഥം സ്ത്രീയും ഉപഭോക്താവും കച്ചവടക്കാരനും
പുരുഷനുമാണ്.
ആ വിവരം ഈ ലിങ്കില്‍ ഇവിടെ.
ഈ വിഷയ ബന്ധിതമായ മറ്റൊരു ലിങ്ക് കൂടി ഇതാ
സ്ത്രീകള്‍ക്ക് ലൈംഗിക ഉത്തെജനമുണ്ടകുന്നതെങ്ങനെ ഇവിടെ അതും ചര്‍ച്ച ചെയ്യുന്നു ക്ലിക്കുക.
ഈ വസ്തുത വളരെ വ്യക്തമായറിയുന്ന പുരുഷനിയന്ത്രിത മാര്‍ക്കറ്റ് സത്രീ
സൌന്ദര്യം തന്നെ തന്റെ കച്ചവടം പുഷ്ടിപ്പെടുത്താന്‍ ഉപയോഗിക്കുന്നു എന്നതില്‍ ഒട്ടും അത്ഭുതമില്ല. . അതിനു
പെണ്ണിനെ തയ്യാറാക്കാന്‍ അവള്‍ക്ക് വ്യാജ സ്വാതന്ത്ര്യ ബോധം വളര്‍ത്തി
തന്റെ മേനിയഴക് പ്രദര്‍ശിപ്പിക്കാന്‍ അവളെ ഒരുക്കുന്നു. ഈ
മാര്‍ക്കറ്റിംഗ് രീതിശാസ്ത്രം വിജയിക്കണമെങ്കില്‍ 'ഇസ്‌ലാമിക് ഡ്രസ്സ്‌കോഡ്'
പഴഞ്ചനും, പിന്തിരിപ്പനും, സത്രീ സ്വതന്ത്ര്യത്തിനെതിരിലുള്ള
വെല്ലുവിളിയുമായി മുദ്രകുത്തപ്പെടെണ്ടത് അത്യാവശ്യമായി
അവര്‍ മനസ്സിലാക്കി. അതിനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും മീഡിയ അടക്കം അവര്‍
ഉപയോഗപ്പെടുത്തി.
മീഡിയ നിലനില്‍ക്കുന്നത് തന്നെ പരസ്യത്തെ ആശ്രയിച്ചാണ്
പരസ്യം നിലനില്‍ക്കുന്നത് കസ്റ്റമറെ സ്വാധീനിക്കുന്ന
വിഭവങ്ങളൊരുക്കുന്നതിലും, കസ്റ്റമേര്‍സില്‍ കൂടുതല്‍ പുരുഷനും. സ്ത്രീ
കസ്റ്റമേര്‍സിനെ സംബന്ധിച്ച് അവളെ സ്വാധീനിക്കാന്‍ പുരുഷ സൌന്ദര്യം
പ്രധാനഘടകമല്ല പക്ഷെ അവള്‍ മാതൃകയാക്കുന്ന വിഗ്രഹങ്ങള്‍ (മോഡലുകള്‍,
സിനിമാതാരങ്ങള്‍ മിസ്സ് കണ്ട്രി, മിസ്സ് വേള്‍ഡ് തുടങ്ങിയവര്‍) എന്ത് ചെയ്യുന്നു എന്നതാണ്. അവരും
സ്ത്രീകള്‍ തന്നെ. പുരുഷ കസ്റ്റമറെ സംബന്ധിച്ച് ഏറ്റവും
നല്ല വിഭവം പെണ്ണിന്റെ മേനിയഴകും. അതെ പുരുഷ ഉപഭോക്തവിനെയായാലും സ്ത്രീ
ഉപഭോക്താവിനെയായാലും സ്വാധീനിക്കാന്‍ പെണ്ണിന്റെ മേനിയഴക് തന്നെ ശരണം. അത്
കൊണ്ട് തന്നെ തീര്‍ച്ചയായും
അവരുടെയെല്ലാം കച്ചവട താല്‍പര്യങ്ങള്‍ക്കെതിര് നില്‍ക്കുന്ന 'ഇസ്‌ലാമിക്
ഡ്രസ്സ്‌കോഡ്' തമസ്കരിക്കേണ്ടത് അവരുടെ കച്ചവടതാല്‍പര്യങ്ങള്‍
സംരക്ഷിക്കാന്‍ അത്യന്താപേക്ഷിതവുമാണ്. അത് മനുഷ്യ കുലത്തിനു
ദോഷകരമാണെങ്കിലും!.
ഇവിടെ പ്രസ്താവ്യമായ കാര്യം 'ഇസ്‌ലാമിക്
ഡ്രസ്സ്‌കോഡ്' ആണിനേയും
പെണ്ണിനേയും സൃഷ്‌ടിച്ച അവരുടെ മനസ്സും ശരീരവും ലൈംഗികതയും സൃഷ്‌ടിച്ച
അല്ലാഹുവില്‍ നിന്നുള്ളതാണ്. അത് കൊണ്ട് തന്നെ അതിലുപരി മനുഷ്യന് ചേര്‍ന്ന
മറ്റൊന്നുമില്ല.
OT ; ഒട്ടുമിക്ക ജന്തുക്കളിലും പുരുഷവര്‍ഗ്ഗം ഏറെ സുന്ദരന്മാരും സ്ത്രീ
വര്‍ഗ്ഗം സൌന്ദര്യം കുറഞ്ഞവയുമാണ്. മയിലും, സിംഹവും, കൊമ്പനാനയും,
പൂവന്‍കോഴിയും നമുക്കുചുറ്റും നാം കാണുന്നു ...... മനുഷ്യന്‍ നേരെ
തിരിച്ചും സ്ത്രീ ഏറെ സുന്ദരിയും പുരുഷന്‍ ഏറെ ശക്തനും.
പോസ്റ്റ് ഉദ്ദേശിച്ചതിലും അല്‍പം ദീര്‍ഗ്ഗിച്ചതും
വിഷയത്തിലെ ആവര്‍ത്തനവും വായനയില്‍ മടുപ്പുളവാക്കും. ഈ മൂന്നാം ഭാഗത്തോടെ അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ദീര്‍ഗ്ഗിപ്പിച്ചത്. ആവര്‍ത്തനം ഒഴിവാക്കാന്‍ ശ്രദ്ധിച്ചിരുന്നു. പക്ഷെ ഒരു പരിതി വരെ അത് പറ്റിയുള്ളൂ. ക്ഷമിക്കുക.
ഈ പോസ്റ്റിന്റെ ഒന്നാം ഭാഗം ഇവിടെ. മുന്‍ പോസ്റ്റില്‍
പറഞ്ഞൊപ്പിച്ചത്, സ്ത്രീകള്‍ക്ക് സ്വതന്ത്രമായി വസ്ത്രം ധരിക്കാന്‍
അവകാശം നിഷേധിക്കുന്ന തങ്ങളുടെ ലാഭം ഇരട്ടിപ്പിക്കാന്‍ പെണ്ണിന്റെ മേനിയഴക്
ചൂഷണാത്മകമായി ദുരുപയോഗം ചെയ്യുന്ന, സ്ത്രീയെ തന്റെ ഉടുതുണി ഉരിയിപ്പിച്ച് അതാണ് തന്റെ സ്വാതന്ത്ര്യത്തിന്റെ ആവിഷ്കാരമെന്നു
തെറ്റിദ്ധരിപ്പിച്ചു അവളെ തനിക്കു തന്നെ എതിരാക്കുന്ന മുതലാളിത്വ,
പുരുഷമേധാവിത്വ നയം തുറന്നു കാട്ടാനുള്ള പരിശ്രമമായിരുന്നു.
മുതലാളിത്വത്തിന്റെ സ്ത്രീ ചൂഷണത്തെ സംബന്ധിച്ച ചില നുറുങ്ങു വിചാരങ്ങള്‍
പറഞ്ഞെന്നെതൊഴിച്ചു ഏതെങ്കിലും ആദര്‍ശത്തെയോ, ദര്‍ശനങ്ങളേയോ ആ പോസ്റ്റില്‍
വിമര്‍ശിച്ചിട്ടില്ല . പക്ഷെ അവിടെ ആദ്യമേ കമന്റ് ചെയ്തത് ഒരു
നാസ്തിക ഭൌതിക യുക്തിവാദി (ചാര്‍വാകം) ആയിരുന്നു. അദ്ദേഹം ആ പോസ്റ്റിലെ
ഏതെങ്കിലും ആശയത്തെ വസ്തുനിഷ്ഠവും വ്യക്തവുമായി പഠിക്കാനോ, വിലയിരുത്താനോ, വിമര്‍ശിക്കാനോ
മിനക്കെടാതെ വേറെ മേഖലയിലൂടെ ഇസ്ലാം വിമര്‍ശനത്തിനുള്ള ശ്രമമാണ്
നടത്തിയത്. നാസ്തിക ഭൌതിക യുക്തിവാദികളും മുതലാളിത്വവും കൂട്ട്
കച്ചവടക്കാരാണെന്ന് വ്യക്തമാക്കുന്നു പ്രസ്തുത കമന്റ്.
ചാര്‍വാകം അത്തരം ഒരു കമന്റ് ചെയ്തു എങ്കിലും മറ്റു വായനക്കാര്‍ വിഷയത്തിന്റെ ഗൌരവം ഉള്‍കൊണ്ട് ക്രിയാത്മകമായി പ്രതികരിച്ചു. അതില്‍
നിന്നുള്ള ഊര്‍ജ്ജം ഉള്‍കൊണ്ട് തന്നെയാണ് ഈ പോസ്റ്റ് എഴുതാന്‍
പരിശ്രമിക്കുന്നത്. തെറ്റുകുറ്റങ്ങള്‍ ഏറെയുണ്ടാകും., ഈ പോസ്റ്റില്‍
ഖുര്‍ആനും ഹദീസും ക്വാട്ട്ചെയ്യുന്നുണ്ട്. അതില്‍വരുന്ന വീഴ്ചകള്‍ ചൂണ്ടിക്കാട്ടി വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ മാന്യ
വായനക്കാരോട് അപേക്ഷിക്കുന്നു. കൂടാതെ വിമര്‍ശനങ്ങള്‍
സ്വഭാവികമായുമുണ്ടാകും. വിമര്‍ശങ്ങളും സസന്തോഷത്തോടെ സ്വാഗതം ചെയ്യന്നു,.
ഇവിടെ പറയാന്‍ ശ്രമിക്കുന്നത്, ഇസ്ലാമും ഖുര്‍ആനും സ്ത്രീയെ
കരിമ്പടത്തിനുള്ളില്‍ കെട്ടിവരിഞ്ഞു അവളുടെ സര്‍വ്വ സ്വാതന്ത്ര്യത്തിനും
അവകാശങ്ങള്‍ക്കും എതിര് നില്‍ക്കുന്ന ഒരു പുരുഷമേധാവിത്വ സംവിധാനമാണോ അതോ
സ്ത്രീകള്‍ക്ക് അത്തരം ഡ്രസ്സ്‌കോഡ് നിര്‍ദ്ദേശിക്കുന്നതിലൂടെ എന്തെങ്കിലും
ഗുണമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ്.
സ്ത്രീകളെ കരിമ്പടത്തിനുള്ളില്‍ (ഇസ്ലാം കറുത്ത വസ്ത്രം മാത്രം
സ്ത്രീകള്‍ക്ക് നിര്‍ദ്ദേശിക്കുന്നില്ല. ഏതു നിറത്തിലുള്ളതായാലും ശരീരം
പൂര്‍ണമായി മറയുന്ന ശരീരത്തിലെ നിംനോന്നതികള്‍ പ്രകടമാകാത്ത ഏതു
വസ്ത്രവും സ്ത്രീക്കുപയോഗിക്കാം) വരിഞ്ഞു മുറുക്കി പുറം ലോകം കാണിക്കാതെ
കൊണ്ട് നടക്കാനൊന്നും ഇസ്ലാം നിര്‍ദ്ദേശിക്കുന്നില്ല. സ്ത്രീകള്‍ക്ക്
നിര്‍ദ്ദേശങ്ങളുള്ളത് പോലെ പുരുഷ വസ്ത്രങ്ങള്‍ക്കും വ്യക്തമായ
നിര്‍ദ്ദേശമുണ്ട് ഇസ്ലാമിന്.
പരിശുദ്ധ ഖുര്‍ആന്‍പറയുന്നു. ''നബിയേ, നിന്‍റെ പത്നിമാരോടും
പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍
തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും,
അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും
അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.'' (വിശുദ്ധ ഖുര്‍ആന്‍ മലയാളം പരിഭാഷ 33 ;59 http://quran.com/33 )
സ്ത്രീകള്‍ ഹിജാബ്
അണിയുന്നത് അവര്‍ അഭിമാനവും, ആഭിചാത്യവും, ഉള്ളവരും കുലീനകളും
പതിവൃതളുമാണെന്നും, കാമവെറിപൂണ്ട കഴുകകണ്ണുകള്‍ക്ക് തന്റെ ഇറച്ചി
കൊത്തിവലിക്കാനുള്ളതല്ലെന്നും അവളുടെ വേഷത്തില്‍ നിന്ന് തിരിച്ചറിയണം. അത്
പോലെ സ്ത്രീ ചൂഷകരില്‍ നിന്നും പീഡകരില്‍നിന്നും
ഇറച്ചിക്കച്ചവടക്കാരില്‍നിന്നും സുരക്ഷിതയാവണം അവള്‍.
അലങ്കാരവസ്ത്രങ്ങളും ആഭരണങ്ങളുമൊന്നും ധരിക്കാന്‍ അനുവാദമില്ലേ അവള്‍ക്കു
വിശുദ്ധ ഖുര്‍ആനും പ്രവാചക വചനങ്ങളും ഈ കാര്യത്തില്‍ എന്തെങ്കിലും നിര്‍ദ്ദേശം നല്‍കുന്നുണ്ടോ?. പരിശോദിക്കുക.
"( നബിയേ, ) നീ
സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍
കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ
പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍
പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
സത്യവിശ്വാസിനികളോടും അവരുടെ
ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും,
അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും
വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍
കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ
ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ
പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ
സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള
സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ ( അടിമകള്‍ ) ,
ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ
രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച്
മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്. തങ്ങള്‍ മറച്ചു
വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍
കാലിട്ടടിക്കുകയും ചെയ്യരുത്. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും
അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം." (വിശുദ്ധ ഖുര്‍ആന്‍ മലയാളം പരിഭാഷ 24 ; 30 ,31 http://quran.com/24 )
ഈ ഖുര്‍ആന്‍ വചനങ്ങളുടെ ആശയം മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണയിലെ
നിയമങ്ങളും നിര്‍ദ്ദേശങ്ങളും കുടുംബസുരക്ഷയും, ലൈംഗികസദാചാരവും,
കാത്തുസൂക്ഷിക്കപ്പെടണം എന്നതിന് ഏറെ പ്രാധാന്യം നല്‍കുന്നു എന്നതാണ്.
സ്ത്രീകള്‍ അവരുടെ വസ്ത്രതിലൂടെ തന്നെ തിരിച്ചറിയപ്പെടുകയും അവര്‍
പൂവാലശല്യത്തില്‍ നിന്നും ലൈംഗിക ചൂഷണങ്ങളില്‍ നിന്നും പീഡനങ്ങളില്‍
നിന്നും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതിനാണ് ഈ നിയമ നിര്‍ദ്ദേശങ്ങള്‍. അല്ലാതെ സ്ത്രീയെ
അടിമയാക്കി കരിമ്പടത്തില്‍ കെട്ടിവരിഞ്ഞു വെക്കാനല്ല.
സ്ത്രീകള്‍ക്ക് വിലകൂടിയ ആഭരണങ്ങളും, വസ്ത്രവും ധരിക്കാന്‍
അനുവാദമുണ്ടോ , പുരുഷന്മാരുടെ വസ്ത്രധാരണയില്‍ എന്തെങ്കിലും
നിയന്ത്രണമോ നിര്‍ദ്ദേശങ്ങളോ ഉണ്ടോ, അതോ പുരുഷന് തന്നിഷ്ടപ്രകാരം വസ്ത്രം
ധരിക്കാമോ ഈ കാര്യങ്ങളില്‍ ഇസ്ലാമിക കാഴ്ചപ്പാട് കൂടി പരിശോദിക്കാം.
പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു. "ആദം സന്തതികളേ, നിങ്ങള്‍ക്കു നാം
നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും
നല്‍കിയിരിക്കുന്നു. ധര്‍മ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതല്‍
ഉത്തമം. അവര്‍ ശ്രദ്ധിച്ച് മനസ്സിലാക്കാന്‍ വേണ്ടി അല്ലാഹു
അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്." (വിശുദ്ധ ഖുര്‍ആന്‍ മലയാളം പരിഭാഷ 7 ;26 http://quran.com/7 )
ആദം സന്തതികളേ, എല്ലാ
ആരാധനാലയത്തിങ്കലും ( അഥവാ എല്ലാ ആരാധനാവേളകളിലും ) നിങ്ങള്‍ക്ക്
അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക നിങ്ങള്‍ തിന്നുകയും
കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്.
ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല.'' (വിശുദ്ധ ഖുര്‍ആന്‍ മലയാളം പരിഭാഷ 7 ;31 http://quran.com/7 )
മുസ്ലിം
സ്ത്രീ
പുരുഷന്മാര്‍ക്ക് നാണം മറക്കാനും സുരക്ഷിതത്വത്തിനും മാത്രമല്ല
അലങ്കാരത്തിനും വസ്ത്രമുപയോഗിക്കാനുള്ള നിര്‍ദ്ദേശം ഖുര്‍ആന്‍
നല്‍കുന്നുണ്ട്. കപട
സന്യാസിമാരുടെ വൃത്തികെട്ട വേഷം ഇസ്ലാം അംഗീകരിക്കില്ല. (ഇസ്ലാമില്‍
സന്യാസം തന്നെയില്ല എന്നിട്ടും സന്യാസികള്‍ സമൂഹത്തില്‍ നിറയുന്നു.) ആരാധനാ
വേളകളില്‍ (സ്ഥലങ്ങളില്‍) പോലും അലങ്കാരം സ്വീകരിക്കാന്‍ അനുവാദം
നല്‍കുന്നു. സ്വന്തം വ്യക്തിത്വവും
സ്വത്വവും വെളിപ്പെടുത്തുന്ന രൂപത്തില്‍ ഭംഗിയുള്ള വസ്ത്രങ്ങള്‍ കൂടി
അണിയാന്‍ നിര്‍ദ്ദേശിക്കുന്നു.. വസ്ത്രം ശരീരത്തിന് സംരക്ഷണം നല്‍കുന്ന
പോലെ സൂക്ഷ്മത ആത്മാവിനും സംരക്ഷണം നല്‍കുന്നു. അലങ്കാരം
സ്വീകരിക്കാമെങ്കിലും ആര്‍ഭാടവും ദൂര്‍ത്തും ഇസ്ലാം അംഗീകരിക്കുന്നില്ല.
ഖുര്‍ആന്‍ കൂടാതെ ഹദീസുകളിലും വസ്ത്ര ധാരണയെ കുറിച്ച നിര്‍ദ്ദേശങ്ങളും അനുവാദങ്ങളും നിരോധനങ്ങളും വ്യക്തമായി കാണാം.
ചില ഹദീസുകള്‍ കാണുക
"2127 അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: രണ്ട് നെരിയാണിവിട്ട് താഴേക്ക് ഇറങ്ങിയ
വസ്ത്രം നരകത്തിലാണ്. (ബുഖാരി. 7. 72. 678)"
"2170 ഇബ്നുഉമറി(റ)ല്‍
നിന്ന് നിവേദനം: റസൂല്‍ (സ) അരുളി: അഹങ്കാരത്തോടുകൂടി വസ്ത്രം വലിച്ചിഴക്കുന്നവനെ
അന്ത്യദിനത്തില്‍ അല്ലാഹു നോക്കുകയില്ല. ഉമ്മുസലമ(റ) ചോദിച്ചു. സ്ത്രീകള്‍
വസ്ത്രാഗ്രം എന്തുചെയ്യണം. ? തിരുദൂതന്‍ (സ) അരുളി: അവര്‍ ഒരു ചാണ്‍
താഴ്ത്തിയിടട്ടെ! ഉമ്മുസലമ(റ) പറഞ്ഞു. അവരുടെ പാദങ്ങള്‍ വെളിവായാലോ? അപ്പോള്‍
അവിടുന്ന് പറഞ്ഞു. എന്നാലവര്‍ ഒരു മുഴം താഴ്ത്തണം. അതില്‍ കൂടതല്‍ വേണ്ട.
(അബൂദാവൂദ്, തിര്‍മിദി)''
''2126 അലി(റ)യില്‍ നിന്ന് നിവേദനം: ഒരിക്കല്‍ വലതുകയ്യില്‍ പട്ടും ഇടതുകയ്യില്‍
സ്വര്‍ണ്ണവും എടുത്തുവെച്ചുകൊണ്ട് നബി(സ) പറയുകയുണ്ടായി നിശ്ചയം, ഇവരണ്ടും എന്‍റെ
സമുദായത്തിലെ പുരുഷന്‍മാര്‍ക്ക് നിഷിദ്ധമാണ്. (അബൂദാവൂദ് )
''2127 അബൂമൂസ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ (സ) അരുളി: പട്ടും സ്വര്‍ണ്ണവും അണിയല്‍ എന്‍റെ സമുദായത്തിലെ പുരുഷന്‍മാര്‍ക്ക് നിഷിദ്ധവും സ്ത്രീകള്‍ക്ക് അനുവദനീയവുമാണ്. (തിര്‍മിദി)'' (http://quranmalayalam.com/hadees/hadees3.htm#77 )
പുരുഷന്‍ വസ്ത്രം നിലത്ത് വലിച്ചിഴക്കുന്നതും, പട്ടും, സ്വര്‍ണവുമുപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
എന്നാല്‍ സ്ത്രീകള്‍ക്ക് അവരുടെ അലങ്കാരമായി പട്ടുവസ്ത്രങ്ങളും ആഭരണങ്ങളും പ്രവാചകന്‍ (സ) അനുവദിച്ചു.
സ്ത്രീകള്‍ക്ക് ആഭരണങ്ങള്‍ ധരിക്കുന്നതില്‍ എന്തെങ്കിലും പരിധി
ആവശ്യമുണ്ടോ എന്ന സംശയത്തില്‍ സകാത്ത് നല്‍കുന്നുവെങ്കില്‍ പരിധിയൊന്നും
നിക്ഷയിച്ചിട്ടില്ല എന്നാണു മനസ്സിലാകുന്നത്.. അത് പോലെ വര്‍ണവൈവിദ്യമുള്ള വസ്ത്രങ്ങളും പട്ടും അത്
പോലെ അലങ്കാരം തോന്നുന്ന വസ്ത്രങ്ങളും സ്ത്രീകള്‍ക്ക് അനുവദിച്ചു.
ഇതില്‍ നിന്നും മനസ്സിലാകുന്നത് മുസ്ലിം സ്ത്രീ അവളുടെ
മേനിയഴക് സ്വന്തം ഇണക്ക് മാത്രം ആസ്വദിക്കാന്‍ അനുവദിക്കുന്നു എന്നതാണ്.
അല്ലാതെ ഇന്നത്തെ സ്ത്രീകളെ പോലെ അങ്ങാടിയിലെക്കിറങ്ങാന്‍ ഉടുത്തൊരുങ്ങുന്ന
സ്ത്രീ ഇസ്ലാമിനന്യയാണ്.
സ്ത്രീ അവളുടെ നഗ്നതയും ശരീരവടിവും പുറത്തുകാണിക്കാത്ത
രീതിയില്‍ ആഭരണങ്ങളും,
വിലകൂടിയതും, വര്‍ണവൈവിദ്യമുള്ളതുമായ വസ്ത്രങ്ങള്‍
തിരഞ്ഞെടുക്കാനും ഉപയോഗിക്കാനും സ്വതന്ത്ര്യം സ്ത്രീകള്‍ക്കുണ്ട്.
സ്ത്രീകളോട് ശരീരം മറക്കാന്‍ പറഞ്ഞത് അവരുടെ സുരക്ഷിതത്വത്തിനും സമൂഹനന്മക്കും
വേണ്ടിയാണ്. അല്ലാതെ അവരുടെ അവകാശ നിഷേധത്തിനും പീഡനത്തിനും വേണ്ടിയല്ല.
സ്ത്രീകള്‍ അല്‍പവസ്ത്രരായി നടന്നാലേ അവര്‍ക്ക് സ്വാതന്ത്ര്യം
ലഭിക്കൂ എന്ന പ്രചരണം സ്ത്രീ സൌന്ദര്യം വില്‍പനച്ചരക്കും അങ്ങാടിയെ
ഉത്തേജിപ്പിക്കാനുള്ള വസ്തുവുമായി കാണുന്ന പുരുഷ മേധാവിത്വം ഏറെ
അസുത്രിതവും ബോധാപൂര്‍വവുമായി വളര്‍ത്തിയെടുത്ത തെറ്റിദ്ധരിപ്പിക്കലാണ്.
ഇക്കാര്യം സ്ത്രീ സമൂഹമെങ്കിലും തിരിച്ചറിഞ്ഞെങ്കില്‍.
അവസാനിച്ചില്ല.
ഈ പോസ്റ്റിന്റെ മൂന്നാം ഭാഗം ഇവിടെ
ശ്രീ അബ്സര്‍ മുഹമ്മദിന്റെ സ്ത്രീയും വില്‍പനച്ഛരക്കും...എന്ന ഈ പോസ്റ്റില്‍ തുളസി മാളയുടെ കമന്റിനോട് പ്രതികരിച്ചു ഒരു കമന്റ്
ചെയ്തിരുന്നു. അവിടെ ഈ വിഷയത്തില്‍ അല്പം വിശദമായ ഒരു പോസ്റ്റു ചെയ്യാം
എന്ന് സൂചിപ്പിച്ചിരുന്നു. അതിനുള്ള പരിശ്രമമാണ് ഈ പോസ്റ്റ്. തെറ്റ്
കുറ്റങ്ങള്‍ ഉണ്ടാകും.... വിമര്‍ശനങ്ങളും അവ ചൂണ്ടിക്കാട്ടുമെന്ന
പ്രതീക്ഷയോടെയും അപേക്ഷയോടെയും.......
ലക്ഷക്കണക്കിന് ജൈവവര്‍ഗ്ഗങ്ങളില്‍ വസ്ത്രം ധരിക്കുന്ന ഒരേയൊരു ജന്തു
മനുഷ്യന്‍ മാത്രമാണ്. മറ്റു ജൈവവര്‍ഗ്ഗങ്ങളില്‍ നിന്ന് മനുഷ്യനെന്ന
ജന്തുവിനെ വ്യതിരിക്തമാക്കുന്നത് നിവര്‍ന്ന നട്ടെല്ലും, വികാസംപ്രാപിച്ച മസ്തിഷ്കവും, പ്രായോഗിക ബുദ്ധിയും മാത്രമല്ല; കാലാവസ്ഥ
വ്യതിയാനങ്ങളെ പ്രതിരോധിക്കാന്‍
മറ്റു ജൈവ വര്‍ഗ്ഗങ്ങള്‍ക്ക് ജന്മനാതന്നെ സ്രഷ്ടാവ്
സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്.... എന്നാല്‍ സൂപര്‍അനിമലായ മനുഷ്യന്, ആ
സ്രഷ്ടാവ് കനിഞ്ഞു നല്‍കിയ ബുദ്ധിയും വിവേകവും ഉപയോഗപ്പെടുത്തി വസ്ത്രവും
പാര്‍പ്പിടവും നിര്‍മ്മിക്കേണ്ടതായുണ്ട്.
മനുഷ്യന്‍ ആദ്യമുപയോഗിച്ച
വസ്ത്രം ഇലയാണെന്നതില്‍ ബൈബിളും ഖുര്‍ആനും നരവംശ ശാസ്ത്രവും ഒരു പോലെ
യോചിക്കുന്നുണ്ട്.ഇലയും, മരത്തൊലിയും, ചണവും, രോമവും, പരുത്തിയും, പട്ടും
കൃത്രിമത്തുണിത്തരങ്ങളും മറ്റും മറ്റുമായി മാറ്റങ്ങളില്‍ നിന്ന്
മാറ്റങ്ങളിലേക്ക് കുതിക്കുകയാണ് വസ്ത്രചരിത്രവും വര്‍ത്തമാനവും.
ഉടുക്കാന്‍ ഒരു കഷ്ണം കീറതുണിയില്ലാതെ കഷ്ട്ടപ്പെടുന്ന ഏറെ മനുഷ്യരുള്ള ലോകത്ത് ഏറെ സൌകര്യങ്ങളും വസ്ത്രങ്ങളുമുണ്ടയിട്ടും നാണം
മറക്കാന്‍ നാണിക്കുന്നവരും മനുഷ്യരിലേറെയുണ്ടെന്നതും മറ്റൊരു യഥാര്‍ത്ഥ്യം.
കാലാവസ്ഥാ പ്രതികൂലനങ്ങളെ തരണം ചെയ്യാനും, നാണം മറക്കാനും,
തിരിച്ചറിയാനും, വ്യക്തിത്വവും, സ്വത്വവും, ആഭിചാത്യവും അഭിമാനവും
വ്യക്തമാക്കാനും മാത്രമല്ല ദൂര്‍ത്തിനും, ദുരഭിമാനവും അഹങ്കാരവും
പ്രകടിപ്പിക്കാനും വസ്ത്രമുപയോഗിക്കുന്നു. ഇതിനുദാഹരണമാണ് കമ്യൂണിസ്റ്റു
പോളണ്ടിന്റെ അവസാന പ്രസിഡന്റ് ചേഷസ്ക്യുവിന്റെ ഭാര്യയുടെ
ചെരുപ്പുകളില്‍ മാത്രം പതിപ്പിച്ചിരുന്ന രത്നങ്ങള്‍ക്കു കോടികള്‍ വില വന്നിരുന്നു
എന്നതും തമിഴ്നാട് മുഖ്യ കുമാരി ജയലളിതിക്ക് (പഴയ കണക്കു) ഇരുനൂറു ജോഡിയില്‍ പരം പാതരക്ഷകള്‍ ഉണ്ടായിരുന്നു എന്നതും!.
ഇത്തരം ഉദാഹരണങ്ങള്‍ നമുക്കിടയിലും
വ്യാപകമാണ്. ഒരുനേരം മാത്രം ധരിക്കുന്ന വിവാഹവസ്ത്രങ്ങള്‍ക്ക് ലക്ഷങ്ങള്‍
ചിലവഴിക്കാനും ഒട്ടും മടിയില്ല. ഒരു പാര്‍ട്ടിക്കുപയോഗിച്ച വസ്ത്രം അതെത്ര വിലകൂടിയതും
ഇഷ്ടപ്പെട്ടതുമാണെങ്കിലും മറ്റൊരു സന്ദര്‍ഭത്തിലുപയോഗിക്കിന്നില്ല എന്നത് ഏറെ ആക്ഷര്യകാരമാണ്.
വസ്ത്രത്തെ സംബന്ധിച്ച ആധുനിക ഇന്ത്യന്‍ മാധ്യമ ചര്‍ച്ചകളില്‍ (അത്തരം ചര്‍ച്ചകള്‍ തന്നെ ചില സ്ഥാപിത താല്‍ പര്യങ്ങള്‍ സംരക്ഷിക്കാനാണ്.)
പ്രത്യേകിച്ചു കേരളത്തില്‍
എല്ലാവരുമുപയോഗിക്കുന്നൊരു പൊതു പദമുണ്ട്. ആ പദം ശ്രീ അബ്സറിന്റെ
പോസ്റ്റിലെ ചര്‍ച്ചകളിലും നിര്‍ലോഭമുപയോഗിച്ചതായി കാണുന്നു. അതെ ...."മാന്യമായ
വേഷം
(വസ്ത്രം)".... ഇങ്ങനെ ചര്‍ച്ച ചെയ്യപ്പെടുന്നിടത്തൊന്നും പുരുഷന്റെ
വേഷവിധാനം ചര്‍ച്ചകളില്‍ കടന്നു വരുന്നില്ല. എന്ത് കൊണ്ട്
സ്ത്രീകളുടെ വസ്ത്രധാരണാ രീതികള്‍ മാത്രം ചര്‍ച്ചക്കെടുക്കുന്നു?!.
പുരുഷനും മനുഷ്യനല്ലേ അവനും വസ്ത്രം ധരിക്കേണ്ടതില്ലേ, ധരിക്കുന്നില്ലേ?!..
സ്ത്രീകളുടെ വസ്ത്രത്തെ സംബന്ധിച്ച ചര്‍ച്ചകളില്‍ ഏറെ വിമര്‍ശന
വിധേയമാകുന്ന വേഷം മുസ്ലിം സ്ത്രീകളുടെ മുഖവും
മുന്‍കയ്യും ഒഴികെ പൂര്‍ണമായി മറക്കണമെന്ന ഖുര്‍ആനിക നിര്‍ദ്ദേശവും അത്
പാലിക്കുന്ന മുസ്ലിം സ്ത്രീയുമാണ്. ഈ ഡ്രസ്സ്‌കോഡ് നിര്‍ദ്ദേശിച്ചത്
സ്ത്രീവിദ്വാശം കൊണ്ടോ, പുരുഷമേതാവിത്വ സ്വാധീനമോ?.. അതോ ആ
നിര്‍ദ്ദേശങ്ങളില്‍ സ്ത്രീക്ക് ഗുണകരമായ എന്തെങ്കിലും
കാര്യമതിലുണ്ടോ? (ഇസ്ലാമൊഴികെ ഏതെങ്കിലും
ദര്‍ശനങ്ങള്‍ക്ക് എന്തെങ്കിലും വ്യക്തമായ ഡ്രസ്സ്‌കോഡ്
നിര്‍ദ്ദേശമുള്ളതായറിയില്ല. അതിനെ കുറിച്ച് വ്യക്തമായി ധാരണയുള്ളവര്‍ ആ
അറിവ് പങ്ക് വെക്കാന്‍ താല്‍പര്യപ്പെടുന്നു.) ഇത്തരം
വിമര്‍ശനങ്ങളില്‍ സ്ത്രീകളോടുള്ള താല്‍പര്യം എത്രയാണ്. അതോ അതിനു
പിന്നില്‍
എന്തെങ്കിലും ഒളിഞ്ഞിരിക്കുന്ന അജണ്ടകളുണ്ടോ?) പരിശോദിക്കേണ്ടതാണ്.
ആധുനിക സ്ത്രീ എന്ത് എപ്പോള്‍ എങ്ങനെ ധരിക്കണമെന്ന് തീരുമാനിക്കുന്നത് ആരാണ്?. അതില്‍ സ്ത്രീകളുടെ പങ്ക് എത്രയാണ്?. മലയാളമങ്കമാരുടെ
ചുരി ദാറുകളും മറ്റു ഫാഷന്‍ വസ്ത്രങ്ങളും പലപ്പോഴും അറിയപ്പെടുന്നത്
ഏതെങ്കിലും പുതിയ ചലചിത്രങ്ങളുടെ പേരിലാണ്. ആ ചലച്ചിത്രങ്ങള്‍ മുഴുവന്‍
സംവിധാനവും നിര്‍മ്മാണവും വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നത്
പുരുഷന്‍മാര്‍ മാത്രമാണ്. അത്തരം വേഷങ്ങളുടെ ഓരോ തൊങ്ങലും ഞൊറിയും
തീരുമാനിക്കുന്നത് പുരുഷ മനശാസ്ത്രം കൃത്യമായി അറിയുന്ന പുരുഷന്‍
തന്നെയാണ്. അതിലൂടെ അവര്‍ ലക്ഷ്യമിടുന്നത് പുരുഷപ്രേക്ഷകനെ
നിര്‍വൃതിപ്പെടുത്തുക എന്നത് തന്നെയാണ്. അറിഞ്ഞോ അറിയാതയോ പുരുഷന്റെ ആ
ലക്ഷ്യ സക്ഷാല്‍കാരത്തിന്റെ ഇരകളാവുകയാണ് നാം.
വര്‍ഷങ്ങള്‍ക്കു മ ഉമ്പ് വായിച്ചു പോയ ഒരു സര്‍വ്വേ റിപ്പോര്‍ട്ട് ഓര്‍മ വരികയാണ്.
ലോകത്ത് ജോലി ചെയ്യുന്ന സ്ത്രീകളില്‍ മഹാഭൂരിപക്ഷവും സേല്‍സ്‌ഗേള്‍സ്,
റിസപ്ഷനിസ്റ്റു, സെക്രട്ടറി (മലയാളികള്‍ക്ക് പരിജയമുള്ള സെക്രട്ടറിയല്ല
പുറത്തുള്ള സെക്രട്ടറി കേരളത്തിലെ റിസപ്ഷനിസ്റ്റ് തന്നെ) സ്റ്റെനോ നേഴ്സ്
തുടങ്ങിയ മേഖലയിലാണ്. പ്രത്യേകിച്ച് അമേരിക്കയിലും യുറോപ്പിലും സൗദി ഒഴികെ
ഗള്‍ഫ് രാജ്യങ്ങളിലും.. മുതലാളിത്വം സ്വാദീനം ചെലുത്ത എല്ലാ സ്ഥലങ്ങളിലും
കേരളത്തിലും ഇന്ത്യയിലും സ്ഥിതി അല്പം ഭേദമാണ്. ഇവിടെ സ്ത്രീകള്‍ക്ക് അല്പം
കൂടി മെച്ചപ്പെട്ട സസ്തികകളില്‍ ജോലി ലഭിക്കുന്നുണ്ട്. എന്ത്
കൊണ്ട് സ്ത്രീകളെ ഇത്തരം ജോലികളില്‍ കൂടുതല്‍ വിന്യസിക്കുന്നു. എന്തെ അവരെ
തന്നെ വേഷംകെട്ടിച്ചു കസ്റ്റമറെ സ്വീകരിക്കാനിരുത്തണം. അത്തരം
ജോലിക്കെന്തേ ആണുങ്ങളെ പറ്റില്ലേ?. ഒരു മാനേജറോ അകൌണ്ടന്റോ ആയി പെണ്ണിന്
ജോലി നല്കിക്കൂടെ?.
സ്ത്രീകളുടെയും പുരുഷന്റെയും ജോലിസ്തലങ്ങളിലെ യുണിഫോം പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. മിക്കവാറും പുരുഷന് പേന്റ്സും ഫുള്‍സ്ലീവ് ഷര്‍ട്ടും ടൈയും ഷൂവും എല്ലാം ചേര്‍ന്ന് മുഖവും മുന്‍കയ്യും ഒഴികെ സകലതും മറക്കേണ്ടതുണ്ട്. പെണ്ണിനോ ടൈറ്റ്ഫിറ്റ്
മിനിസ്കെര്‍ട്ടും മാറും, വയറും തുറന്നിടുന്ന ടോപും. ഇങ്ങനെ പെണ്ണിനെ വേഷം
കേട്ടിക്കുന്നതാര്?. ഇത്തരം ജോലിയും വേഷവും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം
നല്‍കുന്നുണ്ടോ?... ഇതിന്റെ യൊക്കെ പിന്നില്‍ ആരുടെയെങ്കിലും ബുദ്ധിയും
മറ്റെന്തെങ്കിലും ലക്ഷ്യവുമുണ്ടോ?..
കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ജോലിലഭിച്ച
അഭ്യസ്തവിദ്ധ്യയായ ഒരു പെണ്‍കുട്ടിക്ക് തന്റെ ആത്മാഭിമാനവും സൌന്ദര്യവും
സ്ത്രീത്വവും തൊഴില്‍ ദാദാവിന്റെ കച്ചവടവിപുലീകരണത്തിനു നല്‍കാന്‍ വേഷം
കെട്ടാന്‍ തയ്യാറല്ല എന്ന ഒരൊറ്റക്കാരണത്താല്‍ ജോലി ലഭിക്കാതെ പോയി? ..
ഇത് ഒരൊറ്റപ്പെട്ട സംഭവമല്ല. പക്ഷെ ആത്മാഭിമാനമുള്ള സ്ത്രീ ഇത്
വിവാദമാക്കാനും മിനക്കെടില്ല.അത് കൊണ്ട് തന്നെ പുറംലോകമറിയില്ല
എന്തെ സ്ത്രീസ്വാതന്ത്ര്യത്തെ കുറിച്ച്
നായികക്ക്നാല്‍പത്‌വട്ടം ബഹളം വെക്കുന്ന ഫെമിനിസ്റ്റുകളും
പുരോഗമന(!?)വാദികളും ഇത്തരം സ്ത്രീ പീഡനങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു.
ഇവരെല്ലാം ഏതെങ്കിലുമെന്തെങ്കിലും സ്വാര്‍ത്ഥ താല്പര്യത്തിനു വേണ്ടി
പെണ്‍പക്ഷത്തുന്ന്നു പെണ്ണിനെ ചൂഷണംചെയ്യാനും പീഡിപ്പിക്കാനും
കൂട്ടുനില്‍ക്കുന്നു എന്ന് വിലയിരുത്തിയാല്‍ അവരെ കുറ്റം പറയാവതല്ല.
ചിത്രം
വ്യക്തമാണ് സ്ത്രീ സൌന്ദര്യം വിറ്റെങ്കിലും നമ്മുടെ ലാഭം കൂട്ടണം. അതിനു
വിലങ്ങുള്ളതെല്ലാം എതിര്‍ക്കപ്പെടണം. 'ലാഭം അതെല്ലേ എല്ലാം'
മുതലാളിത്വത്തിന്റെ ലക്‌ഷ്യം ലാഭം മാത്രമാണ് അതിനുള്ള വഴികള്‍ എന്തായാലും...
ഇവിടെയാണ് ഖുര്‍ആനിക നിര്‍ദ്ദേശങ്ങളും
അതിനനുസരിച്ച മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണയും പ്രതിക്കൂട്ടില്‍
കയറ്റപ്പെടുന്നത്. ചില യുറോപ്യന്‍ നാടുളില്‍ (ഫ്രാന്‍സില്‍ തുടക്കം)
സ്ത്രീകള്‍ക്ക് സ്വന്തം വേഷം തിരഞ്ഞെടുക്കാനുള്ള അവകാശം
പോലും നിയമ മുഖേനെ നിഷേധിക്കപ്പെടുന്നു . ഇതിന്റെ ചില പതിപ്പുകള്‍
കേരളത്തിലും നടന്നിരുന്നു
എന്നത് മറക്കുന്നില്ല. അവിടെ സ്ത്രീകള്‍ക്ക് ഇസ്ലാമിക വേഷം ധരിക്കാനുള്ള
അവകാശം നിയമം മുഖേനെ നിഷേധിച്ചിരിക്കുന്നു. എന്നിട്ടവര്‍ തന്നെ
മനുഷ്യാവകാശത്തെ കുറിച്ചുംസ്ത്രീസ്വാതന്ത്ര്യത്തെ കുറിച്ചും ഗീര്‍വാണം
മുഴക്കുന്നു!!... ഈ ഫ്രാന്‍സിന്റെ പ്രഥമ പുരുഷനും പ്രഥമ(രണ്ടാം)വനിതയും
ഭാരത സന്ദര്‍ശനവേളയില്‍, ആ സ്ത്രീയും തലമറച്ചു അജ്മീര്‍ യാറത്തില്‍
പോയതിന്റെ ഫോട്ടോ എല്ലാ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചത് നാം കണ്ടതാണ്.
സ്ത്രീകള്‍
അവരുടെ സൗന്ദര്യവും ലാവണ്യവും തുറന്നു കാട്ടുന്നതില്‍ എന്തെങ്കിലും
കുഴപ്പമുണ്ടോ?.. ഏഴാം നൂറ്റാണ്ടില്‍ ജീവിച്ച ഒരു അപരിഷ്ക്രിതനായ കാട്ടറബി (നഊദു
ബില്ലാഹ്) അന്നത്തെ സാമൂഹ്യ വ്യവസ്ഥക്ക് യോജിച്ച ഒരു കാടന്‍ നിയമം
കൊടുന്നത് ഏറെ പുരോഗമിച്ച ആധുനിക സമൂഹത്തില്‍ നടപ്പിലാകണം എന്ന് വാശി
പിടിക്കുന്ന ഇസ്ലാമിക മത മൌലികവാദികളല്ലേ പുരോഗതിയുടെയും സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും ശത്രുക്കള്‍.
ചര്‍ച്ച തുടരാം
ഈ പോസ്റ്റിന്റെ രണ്ടാം ഭാഗം ഇവിടെ
കുറച്ചു മുമ്പ് ഈ വിഷയത്തില്‍ രണ്ടു പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. അവ താഴെ വായിക്കാം...
ഈ പോസ്റ്റുകള്‍ ശ്രീ സി രവിചന്ദ്രന്റെ ഈ ബ്ലോഗിന്റെ മുഖവുര വായിച്ചതില്‍ നിന്ന് വന്ന ചില ചെറിയ സംശയങ്ങളായിരുന്നു. നാസ്തിക ഭൌതിക യുക്തിവാദം അനുസരിച്ച്സാമുഹ്യജീവിതം നയിക്കാന്‍ ചിലവുകളേതുമില്ലെന്നും എന്നാല്‍ മതവിശ്വസിയായി സാമുഹ്യ ജീവിതം നയിക്കാന്‍ ഏറെ ചിലവുകളുന്ടെന്നുമാണ് ശ്രീ സി രവിചന്ദ്രന്‍ അദ്ധേഹത്തിന്റെ മുഖവുരയിലൂടെ വ്യക്യ്തമാക്കിയിരുന്നത്. എന്നാല്‍ അദ്ദേഹം നാസ്തിക ഭൌതിക യുക്തിവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഏറെ നേരവും വിചാരവും ചിലവഴിക്കുന്നുണ്ട്. അനുബന്ധമായി ഏറെ അര്‍ത്ഥവും അദ്ദേഹത്തിനു ചെലവ് വരും. ചിലവൊന്നുമില്ലാതെ നാസ്തിക ഭൌതിക ജീവിതം നയിക്കാം എന്ന ശ്രീ സി രവിചന്ദ്രന്റെ പ്രസ്താവന ഒന്നുകില്‍ കളവ്, അതല്ലെങ്കില്‍ അദ്ദേഹത്തെ സംബന്ധിച്ച് ഏറെ വരുമാനം ലഭിക്കുന്ന മാര്‍ഗ്ഗം എന്ന എന്റെ വിലയിരുത്തലിനോട് പ്രതികരിച്ച പ്രസിദ്ധ യുക്തിവാദി നേതാവ് മുഹമ്മദ് ഖാന്‍ അദ്ധേഹത്തിന്റെ യുക്തി എന്ന ഈ ബ്ലോഗിലൂടെ പറയാന്‍ ശ്രമിച്ചത്ശ്രീ സി രവിചന്ദ്രന്‍ നാസ്തിക ഭൌതിക യുക്തിവാദം വരുമാനമാര്‍ഗ്ഗമായി സ്വീകരിച്ച വ്യക്തിയാണെന്നാണ്.
അതെന്തെങ്കിലുമാവട്ടെ നാസ്തിക ഭൌതിക യുക്തിവാദികള്‍ക്ക് സാമൂഹ്യ ജീവിതം എന്ന ഒന്നുണ്ടോ എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. മുന്‍പോസ്റ്റില്‍ പറഞ്ഞപോലെ, വ്യവസ്ഥാപിത സാമൂഹ്യ സംവിധാനങ്ങളുള്ള മനുഷ്യനെന്ന ജന്തുവിന് സാമൂഹ്യ ജീവിതം നയിക്കാന്‍ അല്‍പം ചില ചിലവുകള്‍ വരും അത് സ്വാഭാവികവും അവന്‍ ഏറെ സന്തോഷത്തോടെ ചിലവിടുന്നതുമാണ്. ആ സാമൂഹ്യ സംവിധാനം നില നിര്‍ത്തുന്നതില്‍ മതങ്ങള്‍ക്ക് വളരെ വലിയ പങ്കുണ്ട് എന്നതും വസ്തുതയും മനുഷ്യനെന്ന ജന്തുവിന്റെ ആവാസ വ്യവസ്ഥയുടെ ഭാഗവുമാണ്. എന്നാല്‍ മനുഷ്യനെയും മനുഷ്യ പ്രകൃതിയെയും അവന്റെ ആവാസ വ്യവസ്ഥയെയും മനസ്സിലാക്കാന്‍ കഴിയാത്തവര്‍ അതിനെതിരു നില്‍ക്കുന്നത്. സ്വാഭാവികവും.
ഇവിടെ ഏറെ പ്രസക്തമായ ഒരു സംഷയം വന്നത് കൊണ്ടാണ് ഈ പോസ്റ്റ്.
കുറച്ചു ദിവസമായി ഒഴിവു സമയം കൂടുതല്‍ ചിലവഴിച്ചത്. നാസ്തിക ഭൌതിക യുക്തിവാദികള്‍ ഏറെ ആവേശത്തോടെ ആഘോഷിക്കുന്ന ശ്രീ സി രവിചന്ദ്രന്റെ "നാസ്തികനായ ദൈവം റിച്ചാഡ് ഡോകിന്‍സിന്റെ ലോകം" വായിക്കാനാണ്. അതില്‍ വന്ന കുറെ സംശയങ്ങളുണ്ട്. അതെല്ലാം ഈ ഒരു പോസ്റ്റില്‍ രേഖപ്പെടുത്താവതല്ല. എങ്കിലും ശ്രീ സി രവിചന്ദ്രന്‍ ബൂലോകത്തേക്ക് കടന്നു വന്ന ഒന്നാം തിയതി തന്നെ പറഞ്ഞ കാര്യം പുസ്തക വായനയിലും ബോധ്യപ്പെട്ടത് കൊണ്ട് പറയാതിരിക്കാന്‍ വയ്യ.
പുസ്തകത്തില്‍ നാസ്തിക ഭൌതിക യുക്തിവാദികള്‍ സാമൂഹ്യ ജീവിതത്തില്‍ എങ്ങനെ പെരുമാറണമെന്നതിനു ചില സൂചനകളുണ്ട്. ആ സൂചനകള്‍ അനുസരിച്ച് സാമൂഹ്യ ജീവിതം നയിച്ചാല്‍ ശ്രീ സി രവിചന്ദ്രന്‍ പറയുന്നത് പോലെ
"മതത്തെ അപേക്ഷിച്ച് എതീയിസം വളരെ
ചീപ്പാണ്; ചെലവ് തീരെയില്ലെന്നുതന്നെ പറയാം.' "
ഒട്ടും ചിലവില്ലതതാണ്. കൂടാതെ സാമൂഹ്യ സംവിധാനങ്ങളുടെ സംരക്ഷണം ലഭിക്കുകയും ചെയ്യും. ശ്രീ സി രവിചന്ദ്രന്‍ പറയുന്നു. (അതോ ഗുരു ഡാകിന്‍സോ?)
"വേണമെന്നുണ്ടെങ്കില്‍ അവരുടെ (മത വിശ്വാസികളുടെ) {ലേഖകന്‍} സാംസ്‌കാരികപൈതൃകത്തോടും തദ്ദേശീയസാഹിത്യത്തോടും വൈകാരിക കൂറ് അവിശ്വാസികള്‍ക്കുമാകാം. വിവാഹം ശവസംസ്കാരം തുടങ്ങിയ ചടങ്ങുകളില്‍ അതാത് നാട്ടുനടപ്പുകള്‍ തുടരുന്നതില്‍ പോലും ആപല്‍കരമായൊന്നുമില്ല. മതകര്‍മങ്ങളിലെ അതീന്ത്രിയവും അതിഭൌതികവുമായ വസ്തുതകളില്‍ വിശ്വസിക്കാതെ അത്തരം കാര്യങ്ങളില്‍ പങ്കുചേരാവുന്നതെയുള്ളു. ആചാരങ്ങളും നാട്ടുരീതികളും സാമൂഹികമായ ഒരു കൂട്ടായ്മയുടെ കൂടി ഭാഗമാണ്." (രവിചന്ദ്രന്‍ സി. നാസ്തികനായ ദൈവം DC Books പേജ് 386)
അതെ സാമൂഹ്യ ജീവിയായി ജീവിക്കുന്ന മനുഷ്യന് സാമൂഹ്യ ഇടപെടല്‍ ഏറെ അവശ്യമുള്ള രംഗം വിവാഹവും മരണവുമാണ്. ആ രംഗത്തു താന്‍ ജനിച്ച മതത്തിന്റെ ഓരം ചേര്‍ന്ന് ആനുകൂല്യങ്ങള്‍ പറ്റുന്നതിനു അണികളെ ഉപദേശിക്കുകയാണ് ശ്രീ സി രവിചന്ദ്രന്‍. വിശ്വാസി സമൂഹത്തിനു വേണ്ടി വിശ്വാസികളാല്‍ ഏറെ വ്യവസ്ഥാപിതമായി നടന്നു കൊണ്ടിരിക്കുന്ന മതങ്ങളുടെ സാമൂഹ്യ സംവിധാനങ്ങള്‍ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ദുരുപയോഗം ചെയ്യുന്ന നാസ്തിക ഭൌതിക യുക്തിവാദികള്‍ സമൂഹത്തില്‍ വ്യാപകമാണ്. അവര്‍ കാപട്യപൂര്‍വ്വം മതാനുയായിയായി അഭിനയിച്ചു സ്വന്തം താല്‍പര്യം നടപ്പിലാക്കും.
ഇവര്‍ ചെയ്യുന്നത് എത്ര വലിയ ചൂഷണമാണെന്ന് വ്യക്തമാക്കുന്നതിനു ഒരുദാഹരണം ചൂണ്ടിക്കാണിക്കാം....
" യു കലാനാഥന്‍, ശ്രീനി പട്ടത്താഴം, എന്‍
ബാലകൃഷ്ണന്‍, ഗംഗന്‍ അഴീക്കോട്, പത്മനാഭന്‍ പള്ളത്ത്, അബ്ദുള്ള
മേപ്പയൂര്‍, ഇരിങ്ങല്‍ കൃഷ്ണന്‍, ഇ എ ജബ്ബാര്‍, സെയ്ദ് മുഹമദ് ആനക്കയം,
സിദ്ധീഖ് തൊടുപുഴ തുടങ്ങി നിരവതി യുക്തിവാദികള്‍ .................................. വീട്
സന്ദര്‍ശിച്ചു. ഡോ. കെ എസ് ഡേവിഡ്, ടി പരമേശ്വരന്‍, കെ ഇ എന്‍
കുഞ്ഞുഹമ്മദ് തുടങ്ങിയവര്‍ അനുശോചനം
അറിയിച്ചു..................................
...................."മൃതശരീരം രാത്രി 8 മണിക്ക് കാപ്പാട് വലിയ പള്ളി ശ്മശാനത്തില്‍ വമ്പിച്ച ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കബറടക്കം നടത്തി. യുക്തിവാദി സമ്മേളനങ്ങളില്‍ പലതവണ പങ്കെടുക്കുകയും യുക്തിവാദ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത ........................ വിയോഗത്തില്‍ യുക്തിവിചാരത്തിന്റെ ദുഃഖം രേഖപ്പെടുത്തുന്നു.
എ. വി ജോസ് "
(യുക്തിവിചാരം ഒക്ടോബര്‍ 2010 പേജ് 30 )
ഈ വ്യക്തി വിശ്വാസി ആയിരുന്നോ എന്നറിയില്ല. പക്ഷെ യുക്തിവിചാരം പത്രാധിപര്‍ പരിചയപ്പെടുത്തുന്നത് ഒരു യുക്തിവാദ സഹചാരിയും ആ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഏറെ പരിശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയായാണ്.
ഈ വ്യക്തിക്ക് കപടമുഖം ഉണ്ടായിരുന്നോ?, മതസമൂഹത്തില്‍ മതാനുയായിയായി അഭിനയിക്കുകയോ മറ്റോ ചെയ്തിരുന്നോ അറിയില്ല.
കേരളത്തിലെ ഏറെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രവും ഏറെ പ്രധാനപ്പെട്ട ചരിത്ര ശേഷിപ്പുകളുമുള്ള കാപ്പാട് പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള ശ്മശാനത്തിലെ ഒരു ശവക്കല്ലറ നില്‍ക്കുന്ന സ്ഥലത്തിന് മാത്രം ഏറെ വില വരും. എന്നാല്‍ ആ വിലയുടെ നൂറിലൊന്നു പോലും വിശ്വാസി സമൂഹം അതിനു ചിലവഴിക്കേണ്ടതില്ല. അത് പോലെ തന്നെയാണ് മറ്റു സാമൂഹ്യ സംവിധാനങ്ങളും. മത വിശ്വാസികള്‍ സാമൂഹ്യ ജീവിതത്തിനു വേണ്ടി എന്തെങ്കിലും ചിലവഴിക്കുന്നത്. അവന്റെ (മനുഷ്യന്റെ) സാമൂഹ്യ ബോധത്തിന്റെ ഭാഗവും അവന്റെ കൂട്ടുത്തരവാദിത്വവുമാണ്. അവിടെ ലാഭവും നഷ്ടവുമുള്ള കച്ചവടക്കണ്ണില്ല. പരസ്പര പൂരകവും സംതൃപ്തവുമായ കൊള്ളക്കൊടുക്കലുമാണ്. അതിന്റെ മഹത്വവും സാമൂഹ്യസുരക്ഷിതത്വവും മുതലാളിത്വം തലയ്ക്കു പിടിച്ച നാസ്തിക ഭൌതിക യുക്തിവാദത്തിനു മനസ്സിലാകില്ല.
നസ്തികത എന്നത് കാപട്യമെന്നതിന്റെ പര്യായമാണോ എന്ന് തോന്നും ശ്രീ സി രവിചന്ദ്രന്റെ പുസ്തകം വരികള്‍ക്കിടയില്‍ വായിച്ചാല്‍. ലോകമൊട്ടുക്കുമുള്ള നസ്തികര്‍ തങ്ങളുടെ വിശ്വാസം (ദൈവമില്ല എന്നുള്ളതിന് ഏതായാലും ഇവരുടെ പക്കല്‍ തെളിവൊന്നുമില്ല. അതവരുടെ വെറും അന്ധവിശ്വാസം മാത്രമാണ്.) പുറത്തു കാണിക്കാതെ മത ദൈവ വിശ്വാസികളുടെ അരികു ചേര്‍ന്ന് ജീവിക്കുന്ന ഇത്തിള്‍കണ്ണികള്‍ ആണ്
ഈ കാര്യം വ്യക്തമായി ചര്‍ച്ച ചെയ്യുന്നുണ്ട് "നവനാസ്തികത റിച്ചാഡ് ഡോകിന്‍സിന്റെ വിഭ്രാന്തികള്‍" (എന്‍ എം ഹുസൈന്‍ ദഅവാ ബുക്സ്) 192 മുതല്‍ 200 വരെ പേജുകളില്‍. വിശദമായ പഠനത്തിനു റെഫര്‍ ചെയ്യുന്നു.
മതങ്ങളുടെ സാമൂഹ്യ പ്രസക്തി വ്യക്തമായി അറിയുന്ന നാസ്തിക ഭൌതിക യുക്തിവാദികള്‍ അവരെ ചൂഷണം ചെയ്ത് ജീവിക്കുന്നത്. മനസ്സിലാക്കാം. എന്നാല്‍ അങ്ങനെ വേണമെന്ന് നിര്‍ദ്ദേശിക്കുന്ന മഹാ ബുദ്ധിജീവിതത്തെ ഏറെ അഭിനന്ദിക്കേണ്ടത് തന്നെ. സംസ്കൃത കേരളമേ മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു. കണ്ണട വെക്കുക.