നാസ്തിക, യുക്തിവാദം എന്തിനു?? ശ്രീ സി രവിചന്ദ്രന്‍വ്യക്തമാക്കുന്നു.!!! എന്ന പോസ്റ്റിന്റെ തുടര്‍ച്ച!!!!!....
മുന്‍ പോസ്റ്റില്‍ നാസ്തിക യുക്തിവാദികളുടെ ലക്ഷ്യമെന്തെന്നു ശ്രീ സി രവിചന്ദ്രന്റെ വരികള്‍ വിലയിരുത്തിയതിലെ പ്രധാന ഭാഗം ഇങ്ങനെ വായിക്കാം.
"എന്നാല്‍ ശ്രീ സി രവിചന്ദ്രന്‍ അദ്ദേഹത്തിന്റെ നയം വ്യക്തമാക്കുന്നതിലുടെ
അദ്ദേഹം യുക്തിവാദികള്‍ക്ക് സമുഹത്തോട് യാതോരുത്തരവാദിത്വവും ഇല്ല എന്നുള്ള
കാര്യമാണ് "'സുഹൃത്തേ, താങ്കള്‍ കണ്ടാലുമില്ലെങ്കിലും സമ്പത്ത് ചെലവിട്ടേ മതജീവിതം
നയിക്കാനാവൂ. കാരണം മതവും ദൈവവും ഒരിക്കലും സൗജന്യമല്ല. എന്നാല്‍
ആയിനത്തില്‍ നാസ്തികനായ എനിക്ക് അഞ്ചുപൈസ ചെലവില്ല. താങ്കള്‍ പറഞ്ഞത്
പൂര്‍ണ്ണായും ഞാനംഗീകരിക്കുന്നു. മതത്തെ അപേക്ഷിച്ച് എതീയിസം വളരെ
ചീപ്പാണ്; ചെലവ് തീരെയില്ലെന്നുതന്നെ പറയാം.'" ഈ
വരികളിലൂടെ മനസ്സിലാക്കിത്തരുന്നത്. അതെ നിരീശ്വര, യുക്തിവാദികള്‍ ആ ആദര്‍ശം
സ്വീകരിക്കുന്നത്............. സാമുഹ്യമായ യാതോരുത്തരവാദിത്വങ്ങളും ബാധ്യതകളുമില്ലാതെ ചിലവുകളൊന്നുമില്ലാതെ ജീവിക്കാന്‍ തിരഞ്ഞെടുത്ത ആദര്‍ശമാണ് നിരീശ്വര,
യുക്തിവാദം. മുമ്പ് ഒരു ചൊല്ല് കേട്ടിട്ടുണ്ട് 'ഞാനും കെട്ട്യോനും തട്ടാനും
മാത്രം' ആ നയമാണ് ഇവരുടേത്.
പക്ഷെ ആ നയം അശാസ്ത്രീയവും പ്രകൃതി വിരുദ്ധവും മനുഷ്യന്റെ ആവാസ
വ്യവസ്ഥിതിക്കെതിരും മനുഷ്യത്വ രഹിതവും സാമുഹ്യ ദ്രോഹ പരവുമാണ്."
യുക്തിവാദിയായി സമൂഹത്തില്‍ ജീവിക്കാന്‍ സമുഹ്യമായ ഒരു ചിലവുമില്ലെന്നും ആരോടും ഒരു ബധ്യതയുമില്ലെന്നുമുള്ള ശ്രീ സി രവിചന്ദ്രന്റെ പ്രസ്താവനയും അദ്ദേഹത്തിന്റെ അതെ പോസ്റ്റിലെ തന്നെ മറ്റു പ്രസ്താവനകളും തമ്മില്‍ പരസ്പരം ഖണ്ടിക്കുന്നത് കാണാന്‍ ഏറെ കൌതുകമുണ്ട്.
ശ്രീ സി രവിചന്ദ്രന്‍ അദ്ധേഹത്തിന്റെ പ്രവര്‍ത്തന മേഖലയും, നാസ്തിക യുക്തിവാദപ്രചാരണത്തിന് വേണ്ടിയുള്ള ത്യാഗങ്ങളും കഷ്ടപ്പാടുകളും ഇതേ പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നതിങ്ങനെ
യുക്തിവാദിയായി സമൂഹത്തില്‍ ജീവിക്കാന്‍ സമുഹ്യമായ ഒരു ചിലവുമില്ലെന്നും ആരോടും ഒരു ബധ്യതയുമില്ലെന്നുമുള്ള ശ്രീ സി രവിചന്ദ്രന്റെ പ്രസ്താവനയും അദ്ദേഹത്തിന്റെ അതെ പോസ്റ്റിലെ തന്നെ മറ്റു പ്രസ്താവനകളും തമ്മില്‍ പരസ്പരം ഖണ്ടിക്കുന്നത് കാണാന്‍ ഏറെ കൌതുകമുണ്ട്.
ശ്രീ സി രവിചന്ദ്രന്‍ അദ്ധേഹത്തിന്റെ പ്രവര്‍ത്തന മേഖലയും, നാസ്തിക യുക്തിവാദപ്രചാരണത്തിന് വേണ്ടിയുള്ള ത്യാഗങ്ങളും കഷ്ടപ്പാടുകളും ഇതേ പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നതിങ്ങനെ
"ഇപ്പോള്‍ സമയം രാത്രി 11.10; ഔപചാരികതകളില്ലാതെ ഞാനും ഒപ്പം കൂടുകയാണ്.
''നാസ്തികനായ ദൈവ''ത്തിന് ഒന്നര വയസ്സായി. രണ്ടാം പതിപ്പ് 2010 ഓക്‌ടോബറിലാണ് പുറത്തിറങ്ങിയത്. ഈ വര്‍ഷംതന്നെ ഇറങ്ങാനിടയുള്ള മൂന്നാംപതിപ്പില്‍ പുസ്തകം സംബന്ധിച്ച് ഇതുവരെ ഉയര്‍ന്ന വിമര്‍ശനങ്ങളും സംശയങ്ങളും വിശകലനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പുസ്തകസംബന്ധിയായ നിരവധി പ്രഭാഷണങ്ങളും സെമിനാറുകളും സംവാദങ്ങളും ഇക്കാലയളവില്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. അച്ചടി-ദൃശ്യ മാധ്യമങ്ങളിലും റിപ്പോര്‍ട്ടുകളും ആസ്വദനക്കുറിപ്പുകളും പ്രത്യക്ഷപ്പെട്ടിരുന്നു. 'നാസ്തികനായ ദൈവ'ത്തെ സ്വീകരിച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും ഹൃദയംഗമായ നന്ദി. പുസ്തകവുമായി ബന്ധപ്പെട്ട ചില സവിശേഷ അനുഭവങ്ങളും ചില പൊതുവിമര്‍ശനങ്ങളുമാണ് ഇവിടെ പരിഗണിക്കുന്നത്."
എന്റെ ചുറ്റുവട്ടത്ത് എനിക്ക് പരിചയമുള്ള ചില യുക്തിവാദി പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാവുന്നത് ശ്രീ സി രവിചന്ദ്രന്‍ 'നാസ്തികനായദൈവം' എന്ന പ്രസന്‍റെഷന്‍ പരിപാടി കേരളത്തിലെ മുക്കിലും മൂലകളില്‍ വരെ നടത്തി എന്നാണ്., കേരളത്തില്‍ അമ്പതില്‍ (ഒരാള്‍ പറഞ്ഞത് അറുപത്തി അഞ്ചില്‍) കൂടുതല്‍ സ്ഥലങ്ങളില്‍ പരിപാടി നടത്തി എന്നാണ്.
ഞങ്ങളുടെ മലപ്പുറം ജില്ലയില്‍ തന്നെ അഞ്ചില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഈ പരിപാടി നടന്നിട്ടുണ്ട്. അതില്‍ എന്റ പ്രദേശത്ത് നടന്ന പരിപാടിയുടെ സംഘാടകരില്‍ നിന്ന് മനസ്സിലായത് അവര്‍ക്ക് ഈ പരിപാടി സംഘടിപ്പിക്കാന്‍ കേവലം മുവ്വായിരം രൂപ മാത്രമാണവര്‍ക്ക് ചിലവായത് എന്നാണ്. (ഓഡിറ്റോറിയം, ശബ്ദം, വെളിച്ചം, ഡിസ്പ്ലേ എല്ലാം കൂടെ) {ആ പരിപാടിയില്‍ ആകെ ഇരുപതില്‍ താഴെ ആളുകളെ പങ്കെടുത്തിരുന്നുള്ളൂ എന്നതും പ്രത്യേകം പരിഗണനീയം തന്നെ.}
ശ്രീ സി രവിചന്ദ്രന്‍ കൊട്ടാരക്കര നിന്നും മലപ്പുറം ജില്ലയിലെ ഒരു ചെറു പട്ടണത്തില്‍ വന്നു (ഇത്തരം വളരെ ശുഷ്കമായ സദസ്സുകള്‍ക്ക് മുന്നില്‍) സെമിനാര്‍ നടത്തി പോവാന്‍ വണ്ടിക്കൂലി പോലും വാങ്ങിയില്ല എന്നത് ശ്രീ സി രവിചന്ദ്രന്റെ ത്യാഗവും, മഹത്വവും,
ആത്മാര്‍ത്ഥതയുമായി സംഘാടകര്‍ പരിചയപ്പെടുത്തി. നമുക്കും അങ്ങനെ തന്നെ
വിലയിരുത്താം.
ശ്രീ സി രവിചന്ദ്രന്‍ അദ്ധേഹത്തിന്റെ ആദ്യ പോസ്റ്റ് എഴുതാന്‍ തുടങ്ങുന്നത് തന്നെ രാത്രി 11 .10 നാണു. അദ്ദേഹം ഇങ്ങനെ വര്‍ഷങ്ങളായി ഊണും ഉറക്കവുമൊഴിച്ചു ധനവും സമയവും ബുദ്ധിയും ചിലവഴിച്ചു നാസ്തിക, യുക്തിവാദം പ്രചരിപ്പിക്കാന്‍ ത്യാഗങ്ങള്‍ ചെയ്യുന്ന ശ്രീ സി രവിചന്ദ്രനെ അംഗീകരിച്ചേ പറ്റു.
പക്ഷെ ഇവിടെ ഒരു ശരാശരി ബുദ്ധിക്കു തോന്നുന്ന സംശയങ്ങള്‍ (പോയത്തമാനെങ്കില്‍ പറയുക) തീര്‍ത്തു തരാന്‍ ശ്രീ സി രവിചന്ദ്രനും, അദ്ദേഹത്തെ പൂജിച്ചു നടക്കുന്ന റാന്‍ മൂളികള്‍ക്കും ബാധ്യതയുണ്ട്.
ശ്രീ സി രവിചന്ദ്രന്‍ തന്നെ പറയുന്നു. "......'സുഹൃത്തേ, താങ്കള്‍ കണ്ടാലുമില്ലെങ്കിലും സമ്പത്ത് ചെലവിട്ടേ മതജീവിതം നയിക്കാനാവൂ. കാരണം മതവും ദൈവവും ഒരിക്കലും സൗജന്യമല്ല. എന്നാല്‍ ആയിനത്തില്‍ നാസ്തികനായ എനിക്ക് അഞ്ചുപൈസ ചെലവില്ല. താങ്കള്‍ പറഞ്ഞത് പൂര്‍ണ്ണായും ഞാനംഗീകരിക്കുന്നു. മതത്തെ അപേക്ഷിച്ച് എതീയിസം വളരെ ചീപ്പാണ്; ചെലവ് തീരെയില്ലെന്നുതന്നെ പറയാം.'....."
"എതീയിസം വളരെ ചീപ്പാണ്; ചെലവ് തീരെയില്ലെന്നുതന്നെ പറയാം.'....." എന്ന പ്രസ്താവനയും അതിനു തൊട്ടു മുകളിലെ ത്യാഗങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും വിശദീകരണങ്ങളും ശ്രീ സി രവിചന്ദ്രന്റെ പ്രവര്‍ത്തനങ്ങളെ പുറത്തു നിന്ന് വിലയിരുത്തുമ്പോള്‍ നമുക്ക് വ്യക്തമാവുന്ന ചിത്രവും ശ്രീ സി രവിചന്ദ്രന്‍ നാസ്തിക, യുക്തിവാദം പ്രചരിപ്പിക്കാന്‍ വളര കഷ്ടപ്പെടുന്നു എന്നും, അതിനു വേണ്ടി ഏറെ സമയവും ബുദ്ധിയും ആരോഗ്യവും സമ്പത്തും ചിലവിടുന്നു എന്നുമാണ്,.
മലയാളക്കരയില്‍ നാസ്തിക,യുക്തിവാദ പ്രചാരണത്തിന് വേണ്ടി ഇത്രയും കഷ്ട നഷ്ടംസഹിക്കുന്നവര്‍ വേറെ ഉണ്ടോ എന്നുള്ളത് സംശയമാണ്. ഇങ്ങനെ തന്റെ ബുദ്ധിയും സമയവും ധനവും ചിലവഴിക്കുന്ന ശ്രീ സി രവിചന്ദ്രന്‍ തന്നെ പറയുന്നു എതീയിസം തീരെ ചിലവില്ലാത്തതാണെന്ന്. ഇതില്‍ ഏതാണ് ശരി എന്ന് മനസ്സിലാകുന്നില്ല. ഒന്നുകില്‍ എതീയിസം ശ്രീ സി രവിച്ചന്ദ്രനെ സംബന്ധിചെങ്കിലും ഏറെ സമയവും ബുദ്ധിയും പണവും ചിലവഴിച്ചു ഏറെ കഷ്ട്ടപ്പെട്ടു ചെയ്യേണ്ട ഒരു നഷ്ടക്കച്ചവടം മാത്രമാണ്.
അല്ലെങ്കില്‍ ശ്രീ സി രവിചന്ദ്രന്റെ പ്രസ്താവന പച്ചക്കള്ളമോ അല്ലെങ്കില്‍ പമ്പരവിഡ്ഢിത്വമോ ആണ്.
ശ്രീ സി രവിചന്ദ്രന്റെ ഈ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ വായനക്കാരുമായി പങ്കുവെക്കാം.
നാസ്തിക, യുക്തിവാദം ചിലവില്ലതതാണെന്ന് ശ്രീ സി രവിചന്ദ്രന്‍ പറയുന്ന സ്ഥിതിക്ക് അദ്ധേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ അദ്ദേഹം ഈ കാര്യങ്ങള്‍ വെറുതെ ചെയ്യുന്ന ഒരു വിഡ്ഢിയാവാന്‍ സാധ്യതയില്ല. അദ്ധേഹത്തിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ നഷ്ടക്കച്ചവടവുമാവില്ല. അദ്ധേഹത്തിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഏതെങ്കിലും ഫണ്ടിംഗ് ഏജെന്സികളില്‍ നിന്നുള്ള ഫണ്ടുകള്‍ ഉണ്ടാകും എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതാര്? എന്താണവരുടെ ലക്‌ഷ്യം? എന്നുള്ളത് എങ്ങനെ മനസ്സിലാക്കും?.
അല്ല എങ്കില്‍ ശ്രീ സി രവിചന്ദ്രന്റെ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും പരസ്പര വിരുദ്ധവും വിഡ്ഢിത്വവുമായേ പരിഗണിക്കാന്‍ പറ്റു. വായനക്കാര്‍ വിലയിരുത്തുക.