ഒരു യാഥാസ്ഥികനായ യുക്തിവാദി പറയുക ഇത് പമ്പരവിഡ്ഢിത്തമാണെന്ന്.... അതിലൂടെ കടന്നുപോകുന്ന റോഡിനു വേണ്ടി ഇത്രയും എണ്ണം പൈപ്പുകള്‍ ഉയര്ത്തിത്താഴ്ത്തേണ്ടതില്ല. പകരം പൈപ്പിന് മുകളില്‍ റോഡ് ഒരു വരമ്പ് പോലെ ഉയര്‍ത്തുകയോ, പൈപ്പില്‍ വാഹനങ്ങള്‍ കയറി ഇറങ്ങിയാല്‍ പൈപ്പിന്റി കേടുപാടുകള്‍ സംഭവിക്കുമെന്നുണ്ടെങ്കില്‍ ചെയൊരു പാലമോ നിര്‍മ്മിച്ചാല്‍ തീരാവുന പ്രശ്നമേയുള്ളു. മാത്രമല്ല ഈ കമാനത്തിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ക്ക് ഹൈറ്റ് ലിമിറ്റ് പാലിക്കേണ്ടതുണ്ട്. റോഡ് ഒരല്പം ഉയര്‍ത്തിയാല്‍ ആ പ്രശ്നവും പരിഹരിക്കപ്പെടും. ഇതായിരിക്കും ഡോകിന്‍സിയന്‍ ബുദ്ധിയുള്ള യുക്തിവാദിയുടെ കഴച്ചപ്പാട്.
എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. ഈ പൈപ്പിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത എക്സ്പാന്ഷന് ബെന്റ് വേണ്ട സ്ഥലത്ത് കൂടെ റോഡ് ഡിസൈന്‍ ചെയ്യുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. അഥവാ സൂപ്പര്‍ ഡിസൈന്‍.
1 comment:
നിങ്ങള്‍ ബ്ലോഗില്‍ ഇപ്പളും സജീവമാണല്ലേ? മാഷാ അല്ലാഹ്.
Post a Comment