Followers

Sunday, July 27, 2014

‘മരണപാത്ര’ത്തില്‍ നിന്ന് ജീവിതത്തിലേക്ക്ഗസ്സ സിറ്റി: ഗസ്സയില്‍ ഇസ്രായേല്‍ വര്‍ഷിച്ച ബോംബുകള്‍ക്കൊന്നും ആ പിറവിയെ തടയാനായില്ല. ജനത്തെ ഇല്ലാതാക്കിയാലും ജനനത്തെ ഇല്ലാതാക്കാനാവി െല്ലന്ന് തെളിയിച്ചുകൊണ്ട്  ദൈവം മരണത്തിന്‍െറ അതിര്‍ത്തിയില്‍ നിന്ന് അവളെ തിരിച്ചുകൊണ്ടുവന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ മരണപ്പെട്ട മാതാവിന്‍റ ഗര്‍ഭപാത്രത്തില്‍ നിന്ന് കുഞ്ഞിനെ അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ലോകത്തിന്‍െറ ശ്രദ്ധ പിടിച്ചുപറ്റി. പ്രസവിക്കാന്‍ രണ്ടാഴ്ച മാത്രമുള്ളപ്പോഴാണ് ഷൈമ എന്ന യുവതി ഇസ്രായേലിന്‍െറ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍പ്പെടുകയായിരുന്നു ഇവര്‍.

ഉടന്‍ തന്നെ അല്‍ അഖ്സ ആശുപത്രിയിലത്തെിച്ച് മാതാവിന്‍െറ വയറ്റില്‍ നിന്ന് നിന്ന് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ഗര്‍ഭപാത്രത്തില്‍ ഓക്സിജന്‍  വിതരണം നിലച്ച നിലയിലാണ് കുട്ടിയെ പുറത്തെടുത്തത്. തന്‍െറ കുട്ടിയാണെന്ന തോന്നലാണ് തനിക്കുള്ളതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ഫാദി അല്‍ ക്രോതെ അറിയിച്ചു. അതേസമയം കുട്ടിയെ രക്ഷിക്കുന്ന കാര്യത്തില്‍ പകുതി മാത്രമേ ഉറപ്പുപറയാന്‍ സാധിക്കൂവെന്നും ഡോക്ടര്‍ പറഞ്ഞു. കൃത്രിമശ്വാസം നല്‍കിയാണ് കുഞ്ഞിന്‍െറ ജീവന്‍ ഇപ്പോള്‍ നിലനിര്‍ത്തുന്നത്.

നാല് കുടുംബങ്ങളായിരുന്നു തകര്‍ന്ന കെട്ടിടത്തിലുണ്ടായിരുന്നത്. ഇതില്‍ എല്ലാവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. കുഞ്ഞ് ദൈവത്തിന്‍െറ സമ്മാനമാണെന്നും മരണത്തിനിടയിലും തങ്ങള്‍ക്ക് സന്തോഷമാണ് കുഞ്ഞിന്‍െറ ജനനത്തിലൂടെ ലഭിക്കുന്നതെന്നും ബന്ധു മഹാ ശൈഖ് അലി പറഞ്ഞു. കുഞ്ഞിന്‍െറ ഉമ്മയെ ബഹുമാനിച്ചുകൊണ്ട് അവര്‍ കുഞ്ഞിന് പേരും നല്‍കി, ഷൈമ. ഉമ്മയുടെ അതേ പേര്.

ആക്രമണങ്ങളില്‍ നിന്ന് സിവിലിയന്‍മാരെ തങ്ങള്‍ ഒഴിവാക്കുന്നു എന്നാണ് ഇസ്രായേലിന്‍െറ വാദം. എന്നാല്‍ ഇതിനെതിരെയുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പൂര്‍ണ ഗര്‍ഭിണിയെയടക്കം സ്ത്രീകളെയും കുട്ടികളെയും ഇസ്രായേല്‍ ആക്രമിച്ചത്.കടപ്പാട്
http://www.madhyamam.com/news/300103/140726
-

3 comments:

Mohammed kutty Irimbiliyam said...

അല്ലാഹുവിന്റെ സഹായം മാത്രം!

സുബൈദ said...

ആ കുട്ടിയെ വൈദ്യശാസ്ത്രത്തിന് രക്ഷിക്കാന്‍ സാധിച്ചില്ല. ആ ഉമ്മക്കും കുട്ടിക്കും ഫലസ്തീനില മറ്റു രക്തസാക്ഷികള്‍ക്കും അല്ലാഹു പൊറുത്ത് കൊടുത്ത് അവരെയും നമ്മെയും അവന്‍റെ സ്വര്‍ഗത്തില്‍ ഒരിമിച്ചു കൂട്ടട്ടെ; ഫലസ്തീനില്‍ വേട്ടയാടപ്പെടുന്ന ഇരകള്‍ക്ക് അള്ളാഹു സ്തൈര്യവും ധൈര്യവും അന്തിമ വിജയവും നല്‍കി അനുഗ്രഹിക്കട്ടെ;

വെണ്ണയ് ബഷീര്‍. said...

അകാരണമായി നിർദയം കൊല്ലപ്പെടുന്ന കുട്ടികളും നിരപരാതികളും അള്ളാഹുവിന്റേ മാർഗ്ഗത്തിലേ രക്തസാക്ഷികൾ ആണു.... രക്ത സാക്ഷ്യം ഒരു വിശ്വാസിയുടെ വിലമതിക്കാനാവാത്ത സൌഭാഗ്യവും... ഗസ്സയിൽ രക്തസാക്ഷികളാവുന്ന ധീരരായ മക്കളേയും മനുഷ്യ ജീവനുകളേയും ഓർത്ത് നാം വ്യസനിക്കേണ്ടതുണ്ടോ..???