Followers

Monday, April 7, 2014

ചില (യുക്തിവാദ) തെരഞ്ഞെടുപ്പ് വിശേഷങ്ങൾ

സിദ്ദിക്ക് ഡിലിറ്റ് ചെയ്ത പോസ്റ്റ്‌
ഈ പത്താം തിയതി നടക്കുന്ന ലോക്സഭാതിരഞ്ഞെടുപ്പിൽ മലപ്പുറം മന്ധലത്തിൽ നിന്ന് ജനവിധി തേടുന്ന സിപിഎം സ്ഥാനാർഥി ശ്രീമതി പി.കെ. സൈനബയുടെ പ്രചരണാർത്ഥം (വെറും) യുക്തിവാദിസംഘം ജില്ല നേതാവ് ഷയർ ചെയ്ത പോസ്റ്റിനോടുള്ള പ്രതികരണമായിരുന്നു എന്റെ മുൻപോസ്റ്റ്‌. 

സമാന ആശയം വ്യക്തമാക്കുന്ന മറ്റൊരു പോസ്റ്റ്‌ മറ്റൊരു (വെറും) യുക്തിവാദി നേതാവ് സിദ്ദീക്. പി. എയും ഇട്ടിരുന്നു. (ഏതാനും മിനിറ്റുകൾക്കുള്ളിൽ ആ പോസ്റ്റ്‌ ഡിലിറ്റ് ചെയ്തു അദ്ദേഹം മുങ്ങിയിരുന്നു.) അതിലും മുൻ പോസ്റ്റിലും സി പി എം സ്ഥാനാർഥി പി. കെ. സൈനബയുടെ സ്താനാർതിത്വത്തിനുള്ള ഗുണമായി എടുത്ത് പറഞ്ഞിരിക്കുന്നത് അവർ തട്ടമിട്ടില്ല എന്നത് മാത്രമാണ്. മുൻപോസ്റ്റിൽ പറഞ്ഞപോലെ  'സൈനാത്തയുടെ ക്വാളിറ്റി തട്ടമിട്ടില്ല എന്നതാണെങ്കിൽ അതിലേറെ ഉത്തമം ശക്കീലയല്ലേ? കുറച്ചുകൂടി ലിബറലായി സംശയിച്ചാൽ സണ്ണിലിയോണും ശാന്തി ഡൈനമിറ്റുമല്ലെ ഏറ്റവും ഉത്തമർ. ശകീലക്ക് അൽപവസ്ത്രം മതി, സണ്ണിലിയോണും ശാന്തി ഡൈനമിറ്റുമാണെങ്കിൽ ഒരു നൂലുപോലും വേണ്ട! ഇനിയും ഏറെ ഉത്തമർ വേറെയുണ്ടായിരിക്കാം."

ഇവിടെ സൈനബ തട്ടമിടാതെയും തട്ടമിട്ടും വോട്ട് ചോദിക്കുന്നതിന്റെ പോസ്റ്റർ ഉണ്ട്. തട്ടമിടാത്തത് അവരുടെ ആദർശവും തട്ടമിട്ടത് വർഗ്ഗീയ പ്രീണനവുമല്ലേ. ഏതായാലും യുക്തിവാദത്തിന്റെ ഉത്തരവാദപ്പെട്ടവർ ശ്രീമതി സൈനബയെ തങ്ങളുടെ സ്ഥാനാർത്തിയാക്കി പ്രഖ്യാപിച്ച നിലയ്ക്ക് ചിലകാര്യങ്ങൾ പറയാതിരിയ്ക്കാൻ വയ്യ.

ആദ്യമേ സൈനബയെ പരിചയപ്പെടാം; "മുസ്ലിം സ്ത്രീകളുടെ രംഗത്ത്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഞാന്‍ ബഹുമാനിക്കുന്ന ഒരാളാണു 'മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പി കെ സൈനബ"(1)യെ സ്ഥാനാർത്തിയായി തിരഞ്ഞെടുത്തത് തന്നെ യുക്തിവാദികളെ സംബന്ധിച്ച് ഏറെ അഭിമാനകരം തന്നെ' സംശയമില്ല.
ഈ തെരഞ്ഞെടുപ്പ് വേളയിൽ തൊട്ടുമുമ്പ് നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ഒരു സംഭവവും ഓർമ്മവരുന്നു.
"ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തങ്ങളുടെ അഞ്ചാം വാര്‍ഡില്‍ മതമൌലികവാദികള്‍ക്ക് സ്വാധീനമുള്ളതും എതിര്‍കക്ഷികള്‍ക്കൊന്നും കടന്നുചെല്ലാന്‍ പറ്റാത്തതുമായ ഒരു താലിബാന്‍ മോഡല്‍ ഏരിയയിലാണ് എന്റെ ഭാര്യ .......... മത്സരിച്ചത്. മൂന്നും നാലും തവണ വോട്ടര്‍മാരെ നേരിട്ട് അഭ്യര്‍ഥിച്ചിട്ടുപോലും വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ മത്സരിച്ച മൌലിക വനിതാ സ്ഥാനാര്‍ഥിയാണ് അവിടെ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിച്ചത്."(2)

കേരളത്തിലെ അറിയപ്പെടുന്ന ഒരു യുക്തിവാദി നേതാവും യുക്തിവിചാരം മാസികയിലെ സ്ഥിരം കോളമിസ്റ്റുമായിരുന്ന  സൈദ്‌ മുഹമ്മദ്‌ ആനക്കയത്തിന്റെ ഭാര്യ തെരഞ്ഞെടുപ്പില്‍ തോറ്റതില്‍ അസഹിഷ്ണുവായെഴുതിയ വരികളാണ് ഇത്. 

സൈദ്‌ മുഹമ്മദ്‌ തുടരുന്നു: "മൌലികവാദിയുടെ സ്ഥാനാര്‍ഥിക്കെതിരായി വോട്ടുചെയ്യാന്‍ വാര്‍ഡില്‍ 10 ലക്ഷത്തോളം രൂപ വാരി വിതറിയിട്ടും രക്ഷകിട്ടാത്ത അവസ്ഥയാണ് അടുത്ത വാര്‍ഡിലും ഉണ്ടായത്''(3)

ആയിരം വോട്ടര്‍മാരാണ് ശരാശരി ഒരു ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ ഉണ്ടാവുക. അത്തരം ഒരു വാര്‍ഡില്‍ പ്രതിവോട്ടര്‍ക്ക് ആയിരം രൂപ ചെലവഴിച്ചിട്ടും തന്റെ യുക്തിവാദി സ്ഥാനാര്‍ഥി ജയിച്ചില്ല എന്ന പരിഭവം പറയുന്ന സൈദ്‌ മുഹമ്മദ്, ഒരു വാര്‍ഡില്‍ ഒരു സ്ഥാനാര്‍ഥിക്ക് കേവലം അയ്യായിരം രൂപയേ പ്രചരണത്തിന് ചെലവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവാദം നല്‍കുന്നുള്ളൂ എന്ന കാര്യം വിസ്മരിച്ചിരിക്കുന്നു. അതിന് കൃത്യമായ കണക്ക് ഇലക്ഷന്‍ കമ്മീഷണര്‍ക്ക് ബോധിപ്പിക്കേണ്ടതുണ്ട്. അത്തരം ഒരു സ്ഥലത്താണ് എതിര്‍സ്ഥാനാര്‍ഥി മതവിശ്വാസി ആയിരിക്കാമെന്നതിനാല്‍ തോല്‍പിക്കാന്‍ ഒരു മില്യണ്‍ രൂപ ഇദ്ദേഹം ചെലവഴിച്ചത്! ഇവിടെ ചിന്തിക്കേണ്ട വിഷയം മറ്റൊന്നാണ്. ഇത്തരം യുക്തിവാദികള്‍ അസംബ്ളിയിലേക്കോ പാര്‍ലമെന്റിലേക്കോ ആണ് മത്സരിക്കുന്നതെങ്കില്‍ എത്ര കോടി രൂപ ഇവര്‍ ചെലവഴിക്കും. മാത്രമല്ല, ഇത്രയും വലിയ തുക ചെലവഴിച്ച ഇവരൊക്കെ തെരഞ്ഞെടുക്കപ്പെട്ടാലുള്ള അവസ്ഥ എന്തായിരിക്കും. പിന്നെ നമ്മുടെ ജനാധിപത്യത്തിനും ഭരണകൂടത്തിനും നിയമ വ്യവസ്ഥക്കും എന്തായിരിക്കും വില?

അപ്പൊ  യുക്തിവാദി പശ്ചാത്തലമുള്ള സൈനബ, അവരുടെ പരിപൂർണ പിന്തുണയോടെ മത്സരിക്കുന്നു. അങ്ങനെയെങ്കിൽ മലപ്പുറം പാർലമെന്റ് മന്ധലത്തിൽ 2009-ലെ കണക്കു പ്രകാരം ഒരു മില്യണി(10 ലക്ഷം)ലധികം വോട്ടർമാർ ഉണ്ട്. ഈ തെരഞ്ഞെടുപ്പിൽ ചുരുങ്ങിയത് 15% വളർച്ച കൂടി കണക്കിലെടുത്താൽ 1.15 മില്യണ്‍ (11.5 ലക്ഷം) വോട്ടർമാർ കാണും. കേവലം ഒരു ഗ്രാമപഞ്ചായത് വാർഡിൽ 10 ലക്ഷം രൂപ വോട്ട് പിടിക്കാൻ ചിലവഴിച്ച യുക്തിവാദി നേതാക്കൾ തങ്ങളുടെ സ്ഥാനാർഥി സൈനബക്ക് വേണ്ടി 1.15 ട്രില്യണ്‍ (ആയിരത്തി ഒരുനൂറ്റി പതിനഞ്ച് കോടി) രൂപ ചിലവഴിച്ചിരിക്കാം.

ഇത്രയും പണം കണ്ടെത്താനും ഇവർക്ക് ബുദ്ധിമുട്ടില്ല. അഥവാ ശ്രീമതി സൈനബ തൊറ്റാൽ ഇവർ  ഈ പണം എങ്ങനെ തിരിച്ചു പിടിക്കും?????

കുറിപ്പുകൾ
1 എം ഫൌസിയ (കേരള യുക്തിവാദിസംഘം മുൻ സംസ്ഥാന സെക്രടറി, യുക്തിവാദി മഹാ നേതാവ് ഇ എ ജബ്ബാറിന്റെ ഭാര്യ.) പച്ചക്കുതിര മാസിക  2011  ഡിസംബര്‍ ലക്കം പേജ് 27 (എന്താണ് ഇപ്പറഞ്ഞതിന്റെ  സാരം. മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നിന്ന് കേവലം മൂന്നു കിലോ മീറ്ററില്‍ താഴെ ദൂരത്തില്‍ ചെറാട്ട്കുഴി അമ്പലത്തിനടുത്ത്  വീട് വച്ച് താമസിക്കുന്ന KYS സംസ്ഥാന സെക്രടറിയായിരുന്ന. KSTA മലപ്പുറം ജില്ലാ പ്രസിഡണ്ടായിരുന്ന, KSTA മലപ്പുറം ജില്ലാ ജോയിന്റ് സെക്രടറിയായ ഒരു ഗവണ്‍മെന്റ് UP സ്കൂള്‍ പ്രധാനാദ്ധ്യപികയായ31  ഒരാളില്‍ നിന്ന് ഇത്തരം വിവരം കെട്ട ഒരു പ്രസ്താവന വന്നു എന്നതും, അവര്‍ ചെറു പ്രായത്തിലെ സ്വന്തം വിശ്വാസത്തെ വിചിന്തനം നടത്താന്‍ ധൈര്യപ്പെട്ടിരുന്നു32 എന്നതും കൂട്ടി വായിച്ചാല്‍ അവര്‍ ഇന്ന് എത്തിപ്പെട്ടിരിക്കുന്ന ആ ആദര്‍ശം അല്ലെങ്കില്‍ ആ സാമൂഹ്യ വ്യവസ്ഥ അതുമല്ലെങ്കില്‍ അവരെ നയിക്കുന്ന വിശാസം അല്ലെങ്കില്‍ അവരുടെ കുടുംബം ഏതൊരു തമോഗര്‍ത്തത്തിലാണ് അവരെ കൊണ്ടെത്തിച്ചെ തെന്നും  അതില്‍ നിന്നും എന്നെങ്കിലും ഇവര്‍ക്ക് മോചനമുണ്ടാകുമോ  എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇന്നത്തെ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാടാണ്. (ഏതായാലും അവര്‍ അറിയേണ്ട അവരെ ആസ്ഥാനത് നിന്ന് ശ്രീമതി ഫൌസിയായും താഹ മാടായിയും പച്ചക്കുതിരയും ഡി സി ബുക്സും കൂടി എടുത്തു മാറ്റി പി കെ സൈനബയെന്ന ശ്രീമതി ഫൌസിയയുടെ  ആരാധനാ മൂര്‍ത്തിയെ  അവിടെ പുനപ്രതിഷ്ടിച്ചത്.) ശ്രീമതി ഫൌസിയയെ ഈ നിലയിലേക്ക് ഇടിച്ചു താഴ്ത്തിയ നാസ്തിക ഭൌതിക യുക്തിവാദത്തെയും അവര്‍ ജനിച്ചു പഠിച്ചു വളര്‍ന്ന ഇസ്ലാമിനെയും താരതമ്യം ചെയ്യാന്‍ ലഭിച്ച  നല്ലൊരുദാഹരണമാണ്‌ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്റാ മമ്പാട്.    മലപ്പുറം ജില്ലയില്‍ മുസ്ലിം കുടുംബങ്ങളില്‍ ജനിച്ചു വളര്‍ന്ന ശ്രീമതി ഫൌസിയയെയും സുഹ്റ മമ്പാടിനെയും   അവരുടെ രണ്ടു പേരുടെയും  ഇന്നത്തെ അറിവും സാമൂഹ്യസ്ഥാനവും താരതമ്യം ചെയ്‌താല്‍, പകല്‍ വെളിച്ചം പോലെ ഇവരുടെ രണ്ടു പേരുടെയും ആദര്‍ശങ്ങളുടെ വ്യതിരിക്തതയും, വിലയും,  മാറ്റും വ്യക്തമാകും.) 
2, 3 യുക്തിവിചാരം മാസിക ഡിസംബര്‍ 2010 പേജ് 20

No comments: