സ്നേഹസംവാദം മാസിക ഏപ്രിൽ ലക്കം കവർ സ്റ്റോറി
തസ്നീം ഫൌസി
അവലംപം http://www.digitaljournal.com/article/340982 |
ഇന്നത്തെ ദൃശ്യ ശ്രാവ്യ മീഡിയകള്‍ സ്ത്രീകളെ ലൈംഗികദാഹം തീര്‍ക്കാനുള്ള ഉപകരണം എന്ന നിലക്കാണ് ചിത്രീകരിക്കുന്നതെന്ന് വിസ്തരിക്കേണ്ടതില്ല. പരസ്യവിപണിയും സിനിമയും സീരിയലുമെന്ന് വേണ്ട, കാര്‍ട്ടൂണുകളിലടക്കം ലൈംഗികതൃഷ്ണ പെരുപ്പിക്കുന്ന രീതിയിലാണ് സ്ത്രീയെ പ്രതിഷ്ഠിക്കുന്നത്. ചുമരുകളും മതിലുകളും നഗ്നമേനി പ്രദര്‍ശനത്താല്‍ മലീമസമാക്കപ്പെടുന്നതിന് യാതൊരുവിധ നിയന്ത്രണങ്ങളുമില്ല. ഇസ്ലാം നിശ്ചയിച്ച സകല മറകളും ഭേദിക്കപ്പെട്ടു. കുടുംബാംഗങ്ങളെല്ലാം ചേര്‍ന്ന് ഇത്തരം അശ്ളീല രംഗങ്ങള്‍ ഒന്നിച്ചിരുന്ന് ആസ്വദിക്കുമ്പോള്‍ ഒരുമിച്ചിരുന്ന് കിടപ്പറ രംഗങ്ങള്‍ കാണാമെങ്കില്‍ അങ്ങിനെ കാണുന്നവര്‍ക്ക് ഒരുമിച്ച് കിടപ്പറ പങ്കുവെക്കപ്പെടുന്നതില്‍ എന്താണെന്ന് ആരെങ്കിലും ചിന്തിച്ചുപോയത് ഇത്ര വലിയ അപരാധമാക്കാനുണ്ടോ? ഇതൊരു ഭീകരമായ ആത്മഗതമാണ്. പിതാവും പുത്രിയും മാതാവും പുത്രനും സഹോദരീ സഹോദരങ്ങളും മറ്റു കുടുംബാംഗങ്ങളുമെല്ലാം ചേര്‍ന്ന് ആണും പെണ്ണും ഇഴുകിച്ചേരുന്നതും കെട്ടിമറിയുന്നതും കണ്ടാസ്വദിച്ചു കഴിയുന്നതോടുകൂടി അവര്‍ക്കിടയിലെ പാവനമായ ബന്ധത്തിന്റെ ഭിത്തികള്‍ക്ക് അപരിഹാര്യമായ വിള്ളലുകളുണ്ടാവുകയായി. പിന്നെ പിതാവിന് മകളെ തിരിച്ചറിയാതായി. പുത്രന് മാതാവിനെയും. ലെംഗിക സ്ഥിതിവിവരക്കണക്കുകളില്‍ പ്രധാനമായും പ്രതിപ്പട്ടികയില്‍ അപരിചിതരല്ല, ഫാമിലി മെമ്പേഴ്സാണ് കടന്നുവരുന്നത് എന്നതിന്റെ കാരണം ഇതാണ്.
ലൈംഗികവാഞ്ചയുണ്ടാക്കുന്ന സകലതും നിറഞ്ഞാടുന്നതിനെ സര്‍വാത്മനാ പിന്തുണക്കുകയും പിന്നെ അതിന്റെ സ്വാഭാവിക പ്രത്യാഘാതമായ സ്ത്രീ ലൈംഗികമായി കയ്യേറ്റം ചെയ്യപ്പെടുന്നതിനെതിരില്‍ മുതലക്കണ്ണീരൊഴുക്കുകയും ചെയ്യുന്നതില്‍ യാതൊരു അര്‍ഥവുമില്ല. പിഞ്ചുകുഞ്ഞാണെങ്കിലും വയോവൃദ്ധയാണെങ്കിലും മന്ദബുദ്ധിയാണെങ്കിലും കുമാരിയാണെങ്കിലും യുവതിയാണെങ്കിലും മധ്യവയസ്കയാണെങ്കിലുമെല്ലാം സര്‍വത്ര പീഡിപ്പിക്കപ്പെടുന്നു എന്നതിന്റെ കാരണം കുടത്തില്‍നിന്ന് തുറന്ന്വിട്ട ലൈംഗികഭൂതത്തെ തിരിച്ചടക്കാനാവാത്തത് കൊണ്ടാണ്. എങ്ങിനെ തിരിച്ചടിക്കുമെന്നറിയാതെ അന്തിച്ചു നില്‍ക്കുന്നവര്‍ പെണ്ണിന്റെ സുരക്ഷക്ക് കരാട്ടെ പഠിക്കാനും ബ്ളാക്ക് ബെല്‍റ്റ് നേടാനും പെപ്പര്‍ സ്പ്രേ പ്രയോഗിക്കാനും ഷോക്കടിപ്പിക്കുന്ന വാച്ച് ധരിക്കാനും പീഡിപ്പിക്കാന്‍ വരുന്നവനെ മൊബൈല്‍ കാമറയില്‍ പകര്‍ത്താനുമെല്ലാം ആണ് ബോധവത്കരിക്കുന്നത്. ബോധവത്കരണത്തിലെ ബോധമില്ലായ്മകള്‍ ഈ രംഗത്ത് സാര്‍വത്രികമാവുകയും അങ്ങിനെ സ്ത്രീകള്‍ക്ക് നേരെയുള്ള കയ്യേറ്റങ്ങള്‍ക്ക് കയ്യും കണക്കുമില്ലാതാവുകയും ചെയ്തു എന്നതാണ് പരമാര്‍ഥം. അവസാനം 2013 പിറന്നപ്പോള്‍ നരന്‍ നാരിയെ കടിച്ചു കീറുന്ന വര്‍ഷത്തിലേക്ക് സ്വാഗതം എന്ന ഡയറിക്കുറിപ്പുമെഴുതി മിഴിച്ചിരിക്കുന്നവരും നിരവധി. സമാശ്വാസമെന്ന പേരില്‍ എയ്ഡ്സിനെതിരെ സിനിമയെടുത്തവരെല്ലാം അഥവാ സിനിമയിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമെല്ലാം ചേര്‍ന്ന് ലൈംഗിക കേളിയിലാടിത്തിമര്‍ക്കുകയായിരുന്നു എന്നതും ഇതോടുകൂടി ചേര്‍ത്തുവായിക്കേണ്ടതാണ്.
ഇസ്ലാമിന്റെ പരിപാവനമായ പരിരക്ഷയേകുന്ന വസ്ത്രത്തെ സിനിമകളിലെ നവതരംഗമെന്നോണം അണിയിച്ച് ഇന്റര്‍കാസ്റ്റ് മാര്യേജിനെ പൊലിപ്പിക്കുന്ന പല അസന്‍മാര്‍ഗികതകളും ദിനേനയെന്നോണം പുറത്തിറങ്ങിക്കൊണ്ടിരിക്കുകയാണ്. കാമുകനും കാമുകിയും വ്യഭിചാരത്തിലേക്കെത്തുന്ന സകല കൂടിക്കുഴയലുകളും നടത്തി അവസാനം കാമുക ഗൃഹത്തില്‍ നമസ്കാരപ്പടം ഇടാനൊരു ഇടം മതിയെന്ന് പറഞ്ഞ് ഒന്നാകുന്ന കാഴ്ചകള്‍ ന്യൂ ജനറേഷന്റെ ആവേശമായിരിക്കുന്നു, ആവേശമാക്കിയിരിക്കുന്നു!! തീര്‍ച്ചയായും ശരിയായ മനഃസ്സാന്നിധ്യത്തോടെയുള്ള നമസ്കാരം ഇത്തരം വഴിവിട്ട അധാര്‍മിക പ്രവൃത്തികളില്‍നിന്ന് തടയുമെന്നുള്ളതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. വ്യഭിചാരത്തിലേക്കടുപ്പിക്കുന്ന സകലതിനും പ്രേരണയേകി ആ രോഗാണുക്കളെ സമൂഹഗാത്രത്തിലേക്ക് സന്നിവേശിപ്പിക്കുന്നതോടുകൂടി അതിന്റെ പ്രതിഫലനങ്ങള്‍ സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടേയിരിക്കും. മാരകമായ രോഗാണു ശരീരത്തില്‍ കയറിക്കഴിഞ്ഞാല്‍ അല്‍പദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയും അത് യഥാവിധി ചികില്‍സിക്കപ്പെട്ടില്ലെങ്കില്‍ ശരീരമാസകലം രോഗാതുരമാകുകയും ചെയ്യുമെന്നത് അവിതര്‍ക്കിതമാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സര്‍വവ്യാപിയായതിനു പിന്നില്‍ അതിലേക്കെത്തുന്ന സകലത്തിനെയും പ്രൊമോട്ട് ചെയ്യപ്പെടുകയും ആ അരുതായ്മകളെ വേണ്ടവിധം പ്രതിരോധിക്കപ്പെടുകയും ചെയ്യുന്നില്ല എന്ന വാസ്തവമാണ് മുഴച്ചു നില്‍ക്കുന്നത്. സ്വന്തം പിതാവിന്റെയും സഹോദരന്റെയും അരികില്‍ സ്ത്രീ സുരക്ഷിതയല്ല എന്നതല്ലേ പ്രമാദമായ പല സ്ത്രീപീഡനക്കേസുകളേക്കാള്‍ നമ്മെ വ്യാകുലപ്പെടുത്തേണ്ടത്? നൊന്തു പ്രസവിച്ച ഗര്‍ഭപാത്രം പോലും സ്വന്തം പെണ്‍കുഞ്ഞിനെ വിറ്റുകാശാക്കുന്നുവെന്നു വരുമ്പോള്‍ അതെന്തുമാത്രം ദുരന്തമാണ്? ഏവര്‍ക്കും അഭയം പ്രപഞ്ചനാഥന്റെ പരിശുദ്ധമായ പ്രകൃതിമതത്തണലില്‍ ഒത്തുചേരുക എന്നതു മാത്രമാണ്. "എന്നാല്‍ അല്ലാഹുവാണ് നല്ലവണ്ണം കാത്തുസൂക്ഷിക്കുന്നവന്‍. അവന്‍ കരുണയുള്ളവരില്‍ ഏറ്റവും കാരുണികനാകുന്നു.'' (സൂറത്ത് യൂസുഫ് 64)
ഇസ്ലാമിന്റെ പരിപാവനമായ പരിരക്ഷയേകുന്ന വസ്ത്രത്തെ സിനിമകളിലെ നവതരംഗമെന്നോണം അണിയിച്ച് ഇന്റര്‍കാസ്റ്റ് മാര്യേജിനെ പൊലിപ്പിക്കുന്ന പല അസാന്‍മാര്‍ഗികതകളും ദിനേനയെന്നോണം പുറത്തിറങ്ങിക്കൊണ്ടിരിക്കുകയാണ്. കാമുകനും കാമുകിയും വ്യഭിചാരത്തിലേക്കെത്തുന്ന സകല കൂടിക്കുഴയലുകളും നടത്തി അവസാനം കാമുക ഗൃഹത്തില്‍ നമസ്കാരപ്പടം ഇടാനൊരു ഇടം മതിയെന്ന് പറഞ്ഞ് ഒന്നാകുന്ന കാഴ്ചകള്‍ ന്യൂ ജനറേഷന്റെ ആവേശമായിരിക്കുന്നു, ആവേശമാക്കിയിരിക്കുന്നു!! തീര്‍ച്ചയായും ശരിയായ മനഃസ്സാന്നിധ്യത്തോടെയുള്ള നമസ്കാരം ഇത്തരം വഴിവിട്ട അധാര്‍മിക പ്രവൃത്തികളില്‍നിന്ന് തടയുമെന്നുള്ളതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. വ്യഭിചാരത്തിലേക്കടുപ്പിക്കുന്ന സകലതിനും പ്രേരണയേകി ആ രോഗാണുക്കളെ സമൂഹഗാത്രത്തിലേക്ക് സന്നിവേശിപ്പിക്കുന്നതോടുകൂടി അതിന്റെ പ്രതിഫലനങ്ങള്‍ സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടേയിരിക്കും. മാരകമായ രോഗാണു ശരീരത്തില്‍ കയറിക്കഴിഞ്ഞാല്‍ അല്‍പദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയും അത് യഥാവിധി ചികില്‍സിക്കപ്പെട്ടില്ലെങ്കില്‍ ശരീരമാസകലം രോഗാതുരമാകുകയും ചെയ്യുമെന്നത് അവിതര്‍ക്കിതമാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സര്‍വവ്യാപിയായതിനു പിന്നില്‍ അതിലേക്കെത്തുന്ന സകലത്തിനെയും പ്രൊമോട്ട് ചെയ്യപ്പെടുകയും ആ അരുതായ്മകളെ വേണ്ടവിധം പ്രതിരോധിക്കപ്പെടുകയും ചെയ്യുന്നില്ല എന്ന വാസ്തവമാണ് മുഴച്ചു നില്‍ക്കുന്നത്. സ്വന്തം പിതാവിന്റെയും സഹോദരന്റെയും അരികില്‍ സ്ത്രീ സുരക്ഷിതയല്ല എന്നതല്ലേ പ്രമാദമായ പല സ്ത്രീപീഡനക്കേസുകളേക്കാള്‍ നമ്മെ വ്യാകുലപ്പെടുത്തേണ്ടത്? നൊന്തു പ്രസവിച്ച ഗര്‍ഭപാത്രം പോലും സ്വന്തം പെണ്‍കുഞ്ഞിനെ വിറ്റുകാശാക്കുന്നുവെന്നു വരുമ്പോള്‍ അതെന്തുമാത്രം ദുരന്തമാണ്? ഏവര്‍ക്കും അഭയം പ്രപഞ്ചനാഥന്റെ പരിശുദ്ധമായ പ്രകൃതിമതത്തണലില്‍ ഒത്തുചേരുക എന്നതു മാത്രമാണ്. "എന്നാല്‍ അല്ലാഹുവാണ് നല്ലവണ്ണം കാത്തുസൂക്ഷിക്കുന്നവന്‍. അവന്‍ കരുണയുള്ളവരില്‍ ഏറ്റവും കാരുണികനാകുന്നു.'' (സൂറത്ത് യൂസുഫ് 64)
റബ്ബ് സുബ്ഹാനഹു വതആലയുടെ ദിവ്യകാരുണ്യത്തിന്റെ ഉത്തമനിദര്‍ശനമാണ് ഈ വക്രതയില്ലാത്ത സത്യസരണി അവതരിപ്പിച്ചു എന്നുള്ളത്. "ആകയാല്‍ (സത്യത്തില്‍) നേരെ നില കൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ചു നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടിവ്യവസ്ഥക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.'' (സൂറത്ത് അര്‍റൂം 30)
സമത്വം ഇന്ന് സ്ത്രീപീഡനപ്രതിപ്പട്ടികയില്‍ ആണ് പ്രധാനമായും നമ്മുടെ നാട്ടില്‍ നേടിക്കഴിഞ്ഞിട്ടുള്ളത്. പണിക്കാരനും, പണക്കാരനും, അഭ്യസ്തവിദ്യരും, ഉന്നത ഉദ്യോഗസ്ഥന്‍മാരും, താഴെത്തട്ടിലുള്ളവരുമെല്ലാം പ്രതിപ്പട്ടികയില്‍ നിരന്നുനില്‍പ്പുണ്ട്. സ്ത്രീയുടെ വേഷം സാരിയിലേക്കു വരുമ്പോള്‍ അതേറെ മാദകത്വം തുളുമ്പുന്നതാണെന്ന് പലരും വിളിച്ചു പറഞ്ഞു കഴിഞ്ഞു. പലരും പര്‍ദക്കുവേണ്ടി മുറവിളി കൂട്ടുന്നുണ്ട്. ഐറ്റം ഡാന്‍സുകളും ഉടലിളക്കി ഉറഞ്ഞുതുള്ളലും നിരോധിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കിടപ്പറയില്‍ പുകയുന്ന ലൈംഗിക അസംതൃപ്തിയും ഇമ്മോറല്‍ ഫിലിമുകളുടെ മാരകമായ വ്യാപനവും എല്ലാം ഏവരെയും പ്രായഭേദമന്യേ ലൈംഗിക കുറ്റകൃത്യങ്ങളിലേക്ക് കൂപ്പുകുത്തിക്കുന്നതായാണ് വിവരം. ഇവിടെ കുറ്റകൃത്യങ്ങള്‍ക്കുള്ള സര്‍വ വാതയാനങ്ങളും തുറന്നിട്ട് ഘോരമായ ശിക്ഷാനടപടിക്കു വേണ്ടി മുറവിളി കൂട്ടുന്നത് തീര്‍ത്തും നിരര്‍ഥകമാണ്. കുറ്റകൃത്യങ്ങളിലേക്കുള്ള വാതായനങ്ങള്‍ കൊട്ടിയടച്ച് ശേഷം അതിശക്തമായ ശിക്ഷാമുറകള്‍ സ്വീകരിക്കണമെന്നതാണ് ഇസ്ലാമിന്റെ നയം. അല്ലാതെ പിഞ്ചുബാലന്‍ മുതല്‍ പടുവൃദ്ധന്‍ വരെയുള്ളവരിലെല്ലാം ലൈംഗികവികാരം ഉദ്ദീപിപ്പിക്കുന്ന കാഴ്ചകള്‍ കുത്തിവെച്ച് അവര്‍ ലൈംഗിക കയ്യേറ്റങ്ങള്‍ നടത്തുമ്പോള്‍ മാരകശിക്ഷ വിധിക്കുന്നുത് നീതിയുക്തമല്ല. പാശ്ചാത്യനാടുകളില്‍, വിശേഷിച്ചും അമേരിക്ക പോലുള്ളിടങ്ങളില്‍ 54% ഇത്തരം കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുവെന്നും 97% റേപ്പിസ്റുകളും ഒരു ദിവസം പോലും കാരാഗൃഹത്തിലടക്കപ്പെടാതെ പോകുന്നുവെന്നും വരുമ്പോള്‍ എവിടെയാണ് നീതിയും നിയമവും സാമൂഹികസുരക്ഷയും? കുറ്റകൃത്യങ്ങള്‍ക്ക് യഥാവിധി ശിക്ഷവിധിക്കുന്നതിലാണ് സമൂഹത്തിന്റെ ജീവന്‍ എന്നതാണ് ഇസ്ലാം ഉദ്ഘോഷിക്കുന്നത്. "ബുദ്ധിമാന്‍മാരേ, (അങ്ങനെ) തുല്യശിക്ഷ നല്‍കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ്. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിനുവേണ്ടിയത്രെ ഇത് (നിയമനിര്‍ദേശങ്ങള്‍.)''”(സൂറത്ത് അല്‍ബഖറ 179)
ഇസ്ലാമിന്റെ മാത്രം പെണ്ണ്
ഈ ദുനിയാവില്‍ പുരുഷന്റെ ഏറ്റവും വിലമതിക്കാനാകാത്ത സ്വത്താണ് സ്ത്രീ. ആദം നബി (അ)ന് സ്വര്‍ഗീയാരാമത്തിലെ ഏകാന്തതയില്‍ അല്ലാഹു കനിഞ്ഞരുളിയ വരദാനം. അവള്‍ക്ക് ഈ ദുനിയാവിലെ സകല പരിക്കുകളില്‍ നിന്നും രക്ഷയേകുന്ന ഹിജാബ് അവള്‍ക്ക് കത്തിയാളുന്ന രോമകൂപങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന നരകാഗ്നിയില്‍ നിന്നും മറയാകുമെന്നത് തീര്‍ച്ചയാണ്. ആത്യന്തികമായി ആ നരകാഗ്നിയില്‍ നിന്നാണല്ലോ സകലര്‍ക്കും പരിരക്ഷയുണ്ടാകേണ്ടത്? ആ ഹിജാബിന്റെ കീഴില്‍ സര്‍വാത്മനാ അഭയം പുല്‍കുന്നവര്‍ 'എല്ലാം കാണിക്കുന്നതില്‍ നിന്ന് എല്ലാം മറക്കുന്നതിലേക്ക്' (From show it all to hide it all) എന്നതിനെ അന്വര്‍ഥമാക്കി പാശ്ചാത്യ പൌരസ്ത്യദേശങ്ങളില്‍ ദിനംപ്രതി വര്‍ധിച്ചു വരികയാണ്. സ്വന്തം ഇണയുമൊത്തുള്ള സ്വകാര്യമായ മൂന്ന് സന്ദര്‍ഭങ്ങള്‍ തന്റെ മക്കള്‍ പോലും അറിയാതിരിക്കണമെന്ന് വരുമ്പോള്‍ പിന്നെ അവര്‍ അന്യന്റെ കിടപ്പറ രംഗങ്ങളിലേക്ക് മിഴികള്‍ പായിക്കില്ല. സ്ത്രീയുടെ അമൂല്യമായ പദവിയാണ് ഇത്തരുണത്തില്‍ ഇസ്ലാമിന് മുന്നോട്ടു വെക്കാനുള്ളത്. അമൂല്യമായ, അനര്‍ഘമായ ആ ഐഡന്റിറ്റിയാണ് പ്രബോധനം ചെയ്യപ്പെടേണ്ടത്. പ്രവാചകന്‍ (സ്വ)യുടെ നിയോഗത്തോടെ കുഴിച്ചുമൂടപ്പെടുന്ന അസ്തിത്വത്തെ സ്വര്‍ഗീയ ലബ്ധിക്ക് കാരണമാക്കപ്പെടുകയാണുണ്ടായതെന്ന് പ്രഘോഷിക്കുകയാണ് വേണ്ടത്. ശാസ്ത്രീയമായി പെണ്ണുടലിന്റെ കാഴ്ചയില്‍ തന്നെ പുരുഷന്‍ ലൈംഗികമായി ഉത്തേജിപ്പിക്കപ്പെടുമെന്നും സ്ത്രീക്കാകട്ടെ സ്വകാര്യതയും സ്പര്‍ശനവുമെല്ലാമാണ് ഇത്തരുണത്തില്‍ അനിവാര്യമാകുന്നതെന്നുമാണ് പ്രഖ്യാപിക്കപ്പെടേണ്ടത്. അതല്ലാതെ ഇസ്ലാമിന്റെ സ്ത്രീകള്‍ക്കുള്ള ഡ്രസ്സ്കോഡ് ആണ് സുരക്ഷക്കുള്ള പോംവഴി എന്നുള്ള കേവലമായ അഭിപ്രായ പ്രകടനങ്ങളല്ല കാലഘട്ടം ആവശ്യപ്പെടുന്നത്. കാര്യകാരണബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായി സ്രഷ്ടാവിന്റെ വിധിവിലക്കുകളെ സ്ഥാപിച്ചു കൊടുക്കണം. പെണ്ണ് അവളുടെ വ്യക്തിത്വത്തിന്റെ പൂര്‍ണപ്രകാശനമായ മാതൃത്വത്തിലേക്കെത്തുന്നതോടെ ആണിനെപ്പോലെ കെട്ടിയെഴുന്നള്ളണം പെണ്ണെന്ന് പറയുന്ന ആധുനികതയുടെ വക്താക്കള്‍ക്കും ഫെമിനിസ്റുകള്‍ക്കും ശക്തമായ പ്രഹരമേകുകയാണ്. കാരണം, ആരെപ്പോലെയാകണമെന്ന് ശഠിക്കുന്നുവോ ആ പുരുഷന് മൂന്നിരട്ടി കടപ്പാടുള്ള മാതാവെന്ന പെണ്ണ് അവളപ്പോള്‍ ആകുകയാണ്. അതാണ് ഇസ്ലാമിന്റെ മാത്രം പെണ്ണ്.
പാവനമായ പരിഹാരം
എല്ലാ അതിക്രമങ്ങളും തടയിടുന്ന നിയമനിര്‍ദേശങ്ങളാണ് ഇസ്ലാം മുന്നോട്ടുവെച്ചിട്ടുള്ളത്. തിന്‍മകള്‍ സംഭവ്യമായേക്കാവുന്ന സാഹചര്യങ്ങളെ സുശക്തമായി പ്രതിരോധിക്കുന്നതാണ് ഇസ്ലാമിക അധ്യാപനങ്ങള്‍. വ്യഭിചാരത്തിന്റെ വിഷയത്തിലും ആ മഹാപാപം സംഭവിക്കതിരിക്കാനുള്ള നിയമനിര്‍ദേശങ്ങള്‍ എമ്പാടും ഇസ്ലാം മുന്നോട്ടു വെച്ചതായിക്കാണാം. അതെല്ലാം പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നവര്‍ക്ക് ഖുദ്സിയായ ഹദീഥില്‍ അല്ലാഹു അസന്ദിഗ്ധമായി പ്രസ്താവിച്ച പ്രകാരം അല്ലാഹു വിലക്കിയതിലേക്ക് നോക്കാനും കേള്‍ക്കാനും പിടിക്കാനും നടക്കാനും ആകാത്ത വിധം അവന്‍/അവള്‍ കേള്‍ക്കുന്ന കാതും കാണുന്ന കണ്ണും പിടിക്കുന്ന കയ്യും നടക്കുന്ന കാലുമെല്ലാം റബ്ബിന്റെതായി മാറിയിരിക്കും. അഥവാ റബ്ബ് നിരോധിച്ചതിലേക്ക് ആഭിമുഖ്യം ഇല്ലാത്തവരായി അവന്‍/അവള്‍ പരിവര്‍ത്തിച്ചുകൊണ്ടേയിരിക്കും. അല്ലെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ശരീരം പല റിയാലിറ്റി ഷോകളിലെയും തുണിയുരിഞ്ഞാടുന്നവര്‍ ന്യായീകരിക്കാറുള്ളത് പോലെ 'മൈ ബോഡി മൈ ഓണ്‍ പ്രോപ്പര്‍ട്ടി' (my body is my own property)യല്ലല്ലോ? അങ്ങിനെയാണെങ്കില്‍ അതിന് രോഗങ്ങളും ജരാനരകളും ഒന്നും ബാധിക്കാന്‍ നാം അനുവദിക്കുകയില്ലല്ലോ? അതെല്ലാം റബ്ബിന്റെ നിയതമായ വിധിവിലക്കുകള്‍ക്കനുസരിച്ചു ചരിച്ചുകൊണ്ടേയിരിക്കുകയാണ്. റബ്ബ് തന്നെ നിശ്ചയിച്ച അവധി പ്രാപിക്കും വരെ മാത്രം. "സത്യവിശ്വാസികളേ, പിശാചിന്റെ കാല്‍പാടുകളെ നിങ്ങള്‍ പിന്‍പറ്റരുത്. വല്ലവനും പിശാചിന്റെ കാല്‍പാടുകള്‍ പിന്‍പറ്റുന്നപക്ഷം തീര്‍ച്ചയായും അവന്‍ (പിശാച്) കല്‍പിക്കുന്നത് നീചവൃത്തിയും ദുരാചരവും ചെയ്യാനായിരിക്കും. നിങ്ങങ്ങളുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലാതിരുന്നെങ്കില്‍ നിങ്ങളില്‍ ഒരാളും ഒരിക്കലും പരിശുദ്ധി പ്രാപിക്കുകയില്ലായിരുന്നു. പക്ഷെ, അല്ലാഹു താനുദ്ദേശിക്കുന്നവര്‍ക്ക് പരിശുദ്ധി നല്‍കുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.'' (സൂറഃ അന്നൂര്‍ 21)
അവസാനിച്ചു