Followers

Monday, July 30, 2012

പെണ്ണിനെ ചൂഷണം ചെയ്യുന്നു വീണ്ടും വീണ്ടും,... പച്ചക്കുതിരയും യുക്തിവാദികളും


മലയാള സാഹിത്യത്തറവാട്ടിലെ  കാരണവരായ ഡിസി കിഴിക്കേമുറി സ്ഥാപിച്ച ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന പച്ചക്കുതിരമാസിക 2011 ഡിസംബര്‍ ലക്കത്തിന്റെ കവര്‍സ്റ്റോറി  പരിചയപ്പെടുത്തുന്ന അതിന്റെ കവര്‍ ചിത്രമാണ് മുകളില്‍
ഈ  കവര്‍സ്റ്റോറി  മലപ്പുറം ചെമ്മങ്കടവ് ഗവണ്‍മെന്റ്  യു പി സ്കൂള്‍ പ്രധാനദ്ധ്യാപികയും കേരള യുക്തിവാദിസംഘം മലപ്പുറം ജില്ല അദ്ധ്യക്ഷന്‍ ഇ എ ജബ്ബാറിന്റെ ഭാര്യയുമായ എം ഫൌസിയയുമായി താഹ മാടായി നടത്തിയ അഭിമുഖമാണ്.

പെണ്ണിനെയിത്രക്കടിച്ചമര്‍ത്തുന്ന കൂട്ടര്‍ ഭൂമി മലയാളത്തിലുണ്ടല്ലോ...!!

അതെ അഭിമുഖം തന്നെ വീണ്ടും ചര്‍ച്ച ചെയ്യേണ്ടി വന്ന സാഹചര്യം ഡിസി ബുക്സിന്റെ ഔദ്യോകിക പോര്‍ടലില്‍ ഈ അഭിമുഖത്തിന്റെ വികലാംഗ പതിപ്പ് വായിക്കാനിടയായത് കൊണ്ടാണ്.
പെണ്ണ് യുക്തിവാദികള്‍ക്കിടയിലായാലും  ഡിസി ബുക്സിന്റെ പച്ചക്കുതിരയിലായാലും എന്നും അടിച്ചമര്‍ത്തപ്പെട്ടു കൊണ്ടേയിരിക്കുന്നു. ചെറുപ്പ കാലത്ത് ഉന്നത വിദ്യാഭ്യാസവും ബൌദ്ധിക നിലവാരവും ചിന്താസ്വാതന്ത്ര്യവും ഉന്നത സാമൂഹ്യസാംസ്കാരിക അവസ്തയുമുണ്ടായിരുന്ന ഫൌസിയ എന്ന  മുസ്ലിം പെണ്ണിനെ സാമാന്യ വിവരം ബുദ്ധിയും  വിചാരവും നഷ്ടപ്പെട്ട  വെറും  ഭൌതിക  ജീവിയിലേക്ക്‌ പരിവര്‍ത്തിപ്പിച്ചത് അവര്‍ എത്തിപ്പെട്ട സാമൂഹ്യ സാഹചര്യമാണെന്നു  നാം മുന്‍ പോസ്റ്റുകളില്‍ മനസ്സിലാക്കി. ഇവിടെ ഡിസി ബുക്സെന്ന മലയാളത്തിലെ വിപുല  പ്രസിദ്ധീകരണാലയം ഫൌസിയയെന്ന മനുഷ്യപെണ്ണിനെ   അഭിമുഖം നടത്തി അവരിലെ വിവരക്കേടും അല്പം വിവരവും വിളിച്ചു പറയിച്ചു അത് പ്രസിദ്ധീകരിച്ചു സാംസ്ക്കാരിക കേരളത്തിനു മുന്നില്‍ ആ പെണ്ണിനെ നാണം കെടുത്തി. കൂടാതെ അവര്‍ പറഞ്ഞ ആശയങ്ങളില്‍ തങ്ങള്‍ക്ക്കിഷടമില്ലാത്തത് വെട്ടിനിരത്തി വീണ്ടും ആ പാവം പെണ്ണിനെ അപമാനിച്ചു.  പെണ്ണ് യുക്തിവാദിനിയാണെങ്കിലും പെണ്ണെല്ലേ   അവളുടെ ആത്മാഭിമാനം എന്തിനു നഷ്ടപ്പെടുത്തി നിങ്ങള്‍ക്ക് മാര്‍ക്കറ്റ് വാല്യു കൂട്ടുന്നു.
 
ശ്രീമതി ഫൌസിയയുമായി താഹ മാടായി നടത്തിയ അഭിമുഖത്തിലെ പ്രിന്റ്‌ എഡിഷനിലെ  പലഭാഗങ്ങളും E പതിപ്പില്‍ കാണാനില്ല. പ്രിന്റ്‌ എഡിഷന്‍ പലരും വായിച്ചു തള്ളും. പക്ഷെ E എഡിഷന്‍ ആ വെബ്സൈറ്റ് നിലനില്‍ക്കുന്നിടത്തോളം ലോകത്തിന്റെ ഏതു കോണില്‍ നിന്നും  വായിക്കാം. പ്രിന്റ്‌ എഡിഷന്റെ പരിമിതി E എഡിഷനില്ല. പരിമിതികളില്ലാത്ത E എഡിഷനിലാണ്  പ്രിന്റ്‌ എഡിഷനില്‍ പ്രസിദ്ധീകരിച്ച ഭാഗങ്ങള്‍ വെട്ടി വികൃതമാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത്.. ആ വൈരൂപ്യം പരിചയപ്പെടുത്താനും ആ വികലമാക്കലിലേക്ക് ഡിസി ബുക്സിനെയും പച്ചക്കുതിരയെയും നയിച്ച ചേതോവികാരവും സാഹചര്യവും എന്തായിരിക്കും എന്ന് വിലയിരുത്താനും  ശ്രമിക്കാം.
ഇങ്ങനെ നിലവാരമില്ലാത്ത അഭിമുഖവും അതിലേറെ നിലവാരം കുറഞ്ഞ  E പതിപ്പും പ്രസിദ്ധീകരിച്ചത് ഡിസി കിഴക്കേമുറി സ്ഥാപിച്ച സ്ഥാപനത്തിന്റെ ലാഭേച്ച ഒന്ന് മാത്രമാണോ., അതോ അതിനു പിന്നില്‍ മറ്റെന്തെങ്കിലും നയങ്ങളും താല്‍പര്യങ്ങളും ഹിഡന്‍ അജണ്ടകളുമുണ്ടോ?. പരിശോദിക്കപ്പെടേണ്ടതുണ്ട്. അതിനു മുമ്പ് ലേഖനത്തെ വികൃതമാക്കിയത് കാണാം.
ഇവിടെ പ്രിന്റ്‌ എഡിഷന്റെ സ്കാന്‍ഇമേജും,  E എഡിഷന്റെ സ്ക്രീന്‍ ഷോട്ടും ആണ് കൊടുക്കുന്നത്



അഭിമുഖത്തിലെ പ്രിന്റ്‌ എഡിഷന്‍ ഇരുപത്തിഎട്ടാം പേജില്‍നിന്നുള്ള ഭാഗമാണിത്

ഈ ഭാഗത്തിന്റെ  തന്നെ ഓണ്‍ലൈന്‍ എഡിഷന്‍ കാണുക


ഈ ഭാഗത്ത്‌  ഏറെ സഹതാപകാരവും കൌതുകകരവുമായ  എഡിറ്റിങ്ങാണ്  നടന്നിരിക്കുന്നത്. യുക്തിവാദികളുടെ കമ്യൂണിസ്റ്റു നേതാക്കളുടെ വര്‍ണ, വര്‍ഗ്ഗ, ജാതി  വെറിയെ കുറിച്ച മാടായിയുടെ ചോദ്യത്തിന് അവര്‍ അങ്ങനെയൊക്കെ ചെയ്താലും താന്‍ അവരുടെ കൂടെ  തന്നെ  കടിച്ചു തൂങ്ങി നില്‍ക്കുമെന്ന ഫൌസിയയുടെ മറുപടി E വേര്‍ഷനില്‍  കാണുന്നില്ല.  ആ ചോദ്യം കൂടി ഒഴിവക്കിയിരുന്ന്നുവെങ്കില്‍ അല്‍പമെങ്കിലും വൃത്തി തോന്നുകയും പുതിയ വായനക്കാര്‍ക്ക്‌ ഈ കോട്ടിമാട്ടലുകള്‍ തിരിച്ചരിയുമായിരുന്നുമില്ല.. അത് പോലും തിരിച്ചറിയാത്ത എഡിറ്റര്‍ബോര്‍ഡിലുള്ള ബുദ്ധിജീവികളുടെ പരിതാപാവസ്ഥ   തിരിച്ചറിയുക. അവരുടെ വിവരകേടില്‍ സഹതപിക്കുക.  ഇത് ബൂലോകത്ത് ഏതെങ്കിലും വീടിന്റെ മൂലയിലിരുന്നു  കുത്തിവരക്കുന്ന സാമാന്യ ബ്ലോഗരുടെ ബ്ലോഗെഴുത്തല്ല. കേരളത്തിലെ ഏറെ പ്രശസ്തിയും  പേരും പഴക്കവുമുള്ള ഡിസി ബുക്സിലെ അതിസാങ്കേതികവിദ്യയും ആളും അര്‍ത്ഥവും പ്രൊഫഷണലിസവുമുള്ള  പത്രാധിപസമതിയുടെ സാഹിത്യ സൃഷ്ടിയാണ് എന്നത് അക്ഷര, സാഹിത്യ മലയാളത്തിനു അപമാനമല്ലാതെ അല്ല.

തുടര്‍ന്ന്നു വരുന്ന ഭാഗം കേരളത്തിലെ അല്ല മലബാറിലെ യുക്തിവാദി സഹയാത്രികരുടെ കാപട്യം തുറന്നു പറയുന്ന ഭാഗവും,  മലപ്പുറം  ജില്ലയിലെ പ്രമുഖ രാഷ്ട്രീയ കക്ഷിയായ മുസ്ലിം ലീഗിനെയും അതിന്റെ ഉന്നത നേതാവ് പി. കെ. കുഞ്ഞാലികുട്ടിയെയും   പുകഴ്ത്തുന്ന ഭാഗവും   E  വേര്‍ഷനില്‍ കാണ്മാനില്ല.
ഇവിടെ ശ്രദ്ദേയ കാര്യം താന്‍ ഉള്‍കൊള്ളുന്ന കമ്യുണിസത്തെയും തന്റെ സഹയാത്രികരായ ഹമീദ് ചേന്ദമംഗലൂരിനെയും, എം. എന്‍. കാരശ്ശേരിയെയും വിശ്വസത്തിലെടുക്കാതിരിക്കുകയും  അവരുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുകയും ചെയ്യുന്ന എം ഫൌസിയ പക്ഷെ മുസ്ലിംലീഗിനെയും അതിന്റെ നേതാവ് പി. കെ. കുഞ്ഞാലികുട്ടിയെയും പുകഴ്ത്താന്‍ മടിച്ചില്ല എന്നത് അവരുടെ ഉള്ളിനുള്ളിലെ രാഷ്ട്രീയവും മാനസിക ഇണക്കവും വ്യക്തമാക്കുന്നു. ഇനിയും വെട്ടി നിരത്തിയ ഒരു ഭാഗം കൂടി ഇതിനോട് ചേര്‍ത്തു വായിക്കുക.

ഈ ഭാഗത്തിന്റെ E വേര്‍ഷനില്‍ വായിക്കുക



നേരത്തെ മുസ്ലിംലീഗ് എന്ന രാഷ്ട്രീയ സംഘടനയോടും അതിന്റെ നേതാവിനോടുമുള്ള ആദരവും ബഹുമാനവും പ്രകടിപ്പിക്കുകയും  അവരുടെ (യുക്തിവാദികളുടെ) സഹചാരികളും സഹയാത്രികരുമായ ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോടും യുക്തിവാദി വേദികളിലെ നിറസാനിധ്യമായ  ഹമീദ്ചേന്ദമംഗലൂര്‍, എം എന്‍ കാരശ്ശേരി എന്നിവരുടെ പ്രവര്‍ത്തന മേഖലകളിലും വ്യക്തി ജീവിതത്തിലുമുള്ള ആത്മാര്‍ഥതയെ സംശയിച്ചു അവരോടുള്ള വിശ്വാസകുറവ് വ്യക്തമാക്കുകയും ചെയ്ത എം ഫൌസിയ,  ഇവിടെ മുസ്ലിം സമുദായത്തിലെ പരസ്പര സഹായ മനോഭാവത്തെയും സാമൂഹ്യ സംവിധാനങ്ങളിലെ ഔനിത്യത്തെയും, ഊഷ്മളതെയും, ആത്മാര്‍തതയെയം  വാഴ്ത്തുകയും അഭിനന്ദിക്കുകയും ചെയ്യുന്നതോടൊപ്പം മുസ്ലിംകളിലെ ആഘോഷപരിപാടികളിലും ആരാധനാ കര്‍മ്മങ്ങളിലും തനിക്കു നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തതിലുള്ള മനോവേദനയും ഗ്രഹാതുരത്തവും വെളിപ്പെടുത്തുകയും ചെയ്യാന്‍ ഒട്ടും മടിക്കുന്നില്ല.

ഇവിടെയും അവരുടെ ഉള്ളിനുള്ളിലെ ആത്മാര്‍ത്ഥതയും താന്‍ ജീവിക്കുന്ന തന്നെ അടിമയാക്കിവച്ചു തന്റെ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിട്ട  ആ സാമൂഹ്യവ്യവസ്ഥയോടും  അവസ്തയോടുമുള്ള വെറുപ്പ്‌ പ്രകടവുമാണ്‌.
ഇവിടെയാണ്‌ ഫൌസിയയുടെ യൌവ്വനവും ഇന്നും വിലയിരുത്തപ്പെടെണ്ടത്. താന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് തനിക്കിഷ്ടപ്പെട്ട പുരുഷനെ സ്നേഹിക്കുവാനും അയാളെ കല്യാണം കഴിക്കുവാനും അയാളുടെ ആദര്‍ശം സ്വീകരിച്ചു തന്നെ പെറ്റു, പോറ്റി, ഉന്നത വിദ്യാഭ്യാസം നല്‍കി വളര്‍ത്തിയ തന്റെ വിശാസത്തെയും മതത്തെയും സാമൂഹ്യ സംവിധാനത്തെയും ചോദ്യം ചെയ്തു താന്‍ ഇഷ്ടപ്പെട്ട  പുരുഷന്റെ ആദര്‍ശം അത് എത്ര മനുഷ്യത്ത്വ വിരുദ്ധമെങ്കിലും സ്ത്രീ വിരുദ്ധമെങ്കിലും അതിനു വേണ്ടി പ്രവര്‍ത്തിച്ചു തന്റെ എല്ലാ വ്യക്തിസ്വാതന്ത്ര്യവും മനസ്സിലെ ആഗ്രഹങ്ങളും ഗ്രഹാതുരത്തവും സന്തോഷങ്ങളും അടുക്കിവെച്ചു അടിയറ വച്ച് നിരാശയോടെ ജീവിക്കേണ്ടി വരുന്ന അവസ്ഥ എത്ര ദയനീയമല്ല.

ഏകദേശം സമാന സ്വഭാവം  തന്നെയാണ് എന്നും മീഡിയ  ആഘോഷങ്ങള്‍ക്ക് വക നല്‍കുന്ന, ഇരയാകുന്ന തസ്നിബാനുവിന്റെ ജീവ്തത്തിലും കാണാന്‍ കഴിയുന്നത്. ഇങ്ങനെയുള്ള പെണ്ണുങ്ങള്‍ 'ലവ്റവലൂഷന്‍' ഇരകളാണ്. തസ്നിബാനു അനുഭവം മലയാളത്തില്‍ ഒരു പെണ്‍കുട്ടിക്കും ഉണ്ടാവാതിരിക്കട്ടെ. താന്‍ ഇഷ്ടപ്പെട്ട പുരുഷന്റെ കൂടെ ഇറങ്ങിത്തിരിച്ചു എന്ന് മാത്രമല്ല അത് അയാള്‍ ഉള്‍കൊള്ളുന്ന പുരുഷമാത്ര സമൂഹത്തിന്റെ ആദര്‍ശ പ്രചാരണത്തിനുള്ള ആയുധമാക്കുക കൂടിചെയ്തു മധ്യമാഘോഷം നടത്തി എങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ താന്‍ ആരെ വിശ്വസിചിറങ്ങി പോന്നോ അയാള്‍ തന്നെ ഉപേക്ഷിച്ചു പോയ ദയനീയാവസ്ഥ എത്ര പരിതാപകരമല്ല.

ഈ വിഷയവും പ്രിന്റ്‌ എഡിഷനില്‍ ഉണ്ടെങ്കിലും E എഡിഷനില്‍ വെട്ടി മാറ്റിയിരിക്കുന്നു. ഒരു പെണ്ണ്‍ അവര്‍ ആത്മാര്‍ഥമായി മനസ് തുറന്നു പറഞ്ഞ കാര്യങ്ങള്‍ ചില തല്‍പര കക്ഷികളുടെ താല്‍പര്യസംരക്ഷണത്തിനും ഹിഡന്‍അജണ്ടകള്‍ക്കും എതിരാണ് എന്ന് മനസ്സിലാക്കിയ ഉപജാപക സംഘം വെട്ടിമാറ്റി വൈരൂപ്യമാക്കിയത് കൊണ്ടല്ലേ  ഈ അഭിമുഖം ഇങ്ങനെ തിരുത്തപ്പെട്ടത്. ഇവിടെയും പെണ്ണിന് നേരെയുള്ള കടന്നു കയറ്റവും പീഡനവുമല്ലാതെ  മറ്റെന്താണ്!?. പെണ്ണിനെ തങ്ങളുടെ ആശയ പ്രചാരണത്തിന് പരമാവധി ചൂഷണം ചെയ്യുക. അവളുടെ വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും അഭിപ്രായത്തിനും പുല്ലുവില പോലും കല്പിക്കാതെ അവളുടെ വാക്കുകളും അഭിപ്രായങ്ങളും ക്രൂരമായി കശാപ്പുചെയ്യുക എന്നിട്ട് തങ്ങളാണ് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താക്കള്‍ എന്ന് വ്യാജ പ്രചാരണം നടത്തി പെണ്ണിനെ വീണ്ടും തങ്ങളിലേക്ക് ആകര്‍ഷിപ്പിച്ചു നിരന്തരം അവളെ ചൂഷണം ചെയ്തു കൊണ്ടേയിരിക്കുക.  അത് മനസ്സിലാക്കാന്‍ പോലുമുള്ള ബുദ്ധിയും വിവേകവുമില്ലാത്ത രീതിയിലേക്ക് പെണ്ണിനെ അധപതിപ്പിക്കുന്നതില്‍ ഇവര്‍ തെല്ലൊന്നുമല്ല  വിജയിച്ചിരിക്കുന്നത്.


ഈ ഭാഗങ്ങളുടെ തമസ്കരണത്തിന് മറ്റൊരു മാനം കൂടിയുണ്ടാകാം. ഇവിടെ മുസ്ലിംലീഗ് രാഷ്ട്രീയത്തെയും മുസ്ലിം സമൂഹത്തിന്റെ കെട്ടുറപ്പിനെയും പരസ്പരസഹായ  സംവിധാനത്തെയും ഏറെ പ്രശംസിക്കുന്ന യുക്തിവാദിനിയും, ഇടതുപക്ഷ സഹയാത്രികയുമായ എം ഫൌസിയയുടെ ഈ തുറന്നു പറച്ചില്‍ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന തല്‍പര കക്ഷികള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയില്ല. അത് കൊണ്ട് കൂടിയാണ്,ഒരു പക്ഷെ   പെണ്ണിന്റെ അഭിപ്രായം പാതാളത്തില്‍ വലിച്ചെറിയാന്‍ കാരണം. 

ഇവിടെ തെളിയുന്ന ചിത്രം വ്യക്തമാണ്. ഒന്ന് ഫൌസിയ ഉള്‍കൊള്ളുന്ന സാമൂഹ്യസംവിധാനത്തിലായാലും DCB യുടെ, പച്ചക്കുതിരയുടെ മാധ്യമനയത്തിലായാലും ചില സാമ്യതകള്‍ കാണുന്നു. രണ്ടും സ്ത്രീകളെ അടിച്ചമര്‍ത്തുന്ന അവരുടെ (പെണ്ണിന്റെ) തുറന്നു പറച്ചിലുകള്‍ തമസ്കരിക്കുന്ന, പെണ്ണിനെ തങ്ങളുടെ ആശയാദര്‍ശ പ്രചാരണത്തിന് സെന്‍സിറ്റീവ്ഇഷ്യു ആയി നിലനിര്‍ത്തുന്ന സ്ത്രീ ചൂഷകരും പീഡകരും  ആണെന്നതും,. ഇവരുടെ ഇസ്ലാം വിരുദ്ധ നിലപാട് എന്ത് നെറികേടും മനുഷ്യാവകാശ ധ്വംസനം നടത്തിയും സ്ത്രീയെ  അടിച്ചമര്‍ത്തിയും തങ്ങളുടെ ഇസ്ലാം വിരുദ്ധ നിലപാടും പ്രചാരണവും നടുത്തുമെന്നും വ്യക്തമാക്കുന്നു.  ഇത്തരം സ്ത്രീ വിരുദ്ധ മനുഷ്യ വിരുദ്ധ നയങ്ങളിലൂടെ ഇസ്ലാം നശിപ്പിക്കാമെന്ന  തമസ്കരിക്കാമെന്ന   മൂഡധാരണ തിരുത്തണമെന്നെ  ഡിസി ബുക്സിനോടും പച്ചക്കുതിരയോടും യുക്തിവാദികളോടും  വിനീതമായി അറിയിക്കാനുള്ളത്. മറ്റൊന്ന് നിങ്ങളുടെ ഈ സ്ത്രീ വിരുദ്ധ നിലപാടുകള്‍ നിങ്ങള്ക്ക് സമൂഹത്തില്‍ തുറന്നു പറഞ്ഞു സ്ത്രീ ചൂഷണവും പീഡനവും അവസാനിപ്പിച്ചു കൂടെ?....

അവസാനിച്ചില്ല.

12 comments:

നസറുദീന്‍ മണ്ണാര്‍ക്കാട് said...

Good article.. Nasarudheen mannarkkad

സുബൈദ said...

ഇവിടെയും പെണ്ണിന് നേരെയുള്ള കടന്നു കയറ്റവും പീഡനവുമല്ലാതെ മറ്റെന്താണ്!?. പെണ്ണിനെ തങ്ങളുടെ ആശയ പ്രചാരണത്തിന് പരമാവധി ചൂഷണം ചെയ്യുക. അവളുടെ വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും അഭിപ്രായത്തിനും പുല്ലുവില പോലും കല്പിക്കാതെ അവളുടെ വാക്കുകളും അഭിപ്രായങ്ങളും ക്രൂരമായി കശാപ്പുചെയ്യുക എന്നിട്ട് തങ്ങളാണ് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താക്കള്‍ എന്ന് വ്യാജ പ്രചാരണം നടത്തി പെണ്ണിനെ വീണ്ടും തങ്ങളിലേക്ക് ആകര്‍ഷിപ്പിച്ചു നിരന്തരം അവളെ ചൂഷണം ചെയ്തു കൊണ്ടേയിരിക്കുക. അത് മനസ്സിലാക്കാന്‍ പോലുമുള്ള ബുദ്ധിയും വിവേകവുമില്ലാത്ത രീതിയിലേക്ക് പെണ്ണിനെ അധപതിപ്പിക്കുന്നതില്‍ ഇവര്‍ തെല്ലൊന്നുമല്ല വിജയിച്ചിരിക്കുന്നത്.

സുബൈദ said...

http://www.facebook.com/media/set/?set=a.400802703291716.86392.100000859690699&type=3

yukthivadi said...

http://www.newsmakertoday.com/china-bans-ethnic-uighur-muslims-fasting-and-going-to-the-mosque-in-ramadan/6165.html

ഷനീബ് മൂഴിക്കല്‍ said...

സൂക്ഷ്മമായ പൊളിച്ചെഴുത്ത് ....! അടിച്ചമര്‍ത്തപ്പെടുന്ന പെണ്ണിന്റെ വേദനകളെന്നും പറഞ്ഞു തങ്ങള്‍ക്കു സമൂഹത്തിലുള്ള എഴുത്തിന്റെ മാര്‍ക്കെറ്റ് ഉപയോഗിച്ച് ഒരു ആദര്‍ഷത്തിനു നേരെ തുടര്‍ച്ചയായി കുതിരകയറുന്ന dcb -യുടെ തനിനിറം വരച്ചുകാട്ടുന്നുണ്ട് ഈ എഴുത്ത് . സാംസ്കാരികതയുടെ അപ്പോസ്തലന്മാര്‍ തങ്ങളാണെന്ന ധാരണയുടെ വക്താക്കളായ ഈ കപടന്മാരുടെ മുഖംമൂടികള്‍ അഴിച്ചിടാന്‍ അക്ഷരങ്ങള്‍ക്ക് നമുക്കിനിയും മൂര്ച്ചകൂട്ടാം ....!!

Mohamedkutty മുഹമ്മദുകുട്ടി said...

നോമ്പിന്റയും പെരുന്നാളിന്റെയും ആഘോഷങ്ങളില്‍ മാത്രം പങ്കെടുക്കുന്ന ഒരു വനിതയെപ്പറ്റി ഈ പരിശുദ്ധ മാസത്തില്‍ തന്നെ വായിക്കേണ്ടി വന്നതില്‍ ഖേദമുണ്ട്. ഇവിടെ വേറെയെന്തെല്ലാം വിഷയങ്ങള്‍ കിടക്കുന്നു ചര്‍ച്ച ചെയ്യാന്‍....

salimhamza said...

ഫേസ് ബുക്ക്‌ ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ ഞാന്‍ എന്‍റെ മാര്‍ഗം സ്വയം തിരഞ്ഞ്ടുതതാണ് എന്ന് തസ്നി ബാനു എന്ന ഐ ടിയില്‍ വന്ന വ്യക്തി വാദിച്ചിരുന്നു ... നല്ലത് നമുക്കതന്ഗീകരിക്കാം ... കേരളത്തിലെ പ്രെതെകിച്ചു മലബാറിലെ മുസ്ലിം സ്ത്രീകള്‍ക്ക് സമത്വം നേടികൊടുക്കാന്‍ കച്ച കെട്ടി ഇറങ്ങിയ യുക്തിവാദി നേതാവും കൂട്ടരും വിമോചിപിച്ച സ്ത്രീയുടെ മനോ വേദന , കുടുംബത്തിലെ ഇതര അംഗങ്ങള്‍ക്ക് ലഭിക്കുന്ന ശാന്തിയും , സമാധാനവും ഗ്രാഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മ മാത്രമാണ് എന്ന കുമ്പസാരം നാമിവിടെ കാണുന്നു .... ഇവരാണ് നാട് നന്നാക്കാന്‍ നടകുന്നത് ... ഇവരാണ് സമത്വം സൃഷ്ടിക്കാന്‍ പാടുപെടുന്നത് .. മക്കള്‍ എന്തെടുകുന്നു എന്ന ചോദ്യത്തിനു അവരൊക്കെ സ്വസ്ഥമായ ജീവിതത്തില്‍ ആണ് എന്ന് മറുപടി ... കാരണം ജീവിത പ്രാരാബ്ധം .... ഇതാണോ യുക്തി വാദം .. ഇതാണോ ആദര്‍ശ പ്രധിബദ്ധത ...

Admin said...

ലേഖ​നം നന്നായി..
പെണ്ണുമാര്‍ക്കറ്റിങ്ങിന്റെ പുതുവഴികള്‍...

ചാർവാകം said...

ഇതിൽ ഇനി വലിയ ചർച്ചക്കൊന്നും കോപ്പില്ല. ആ ചർച്ചകൾ എന്റെ ബ്ളോഗിൽ ഒരു പോസ്റ്റായി ഇട്ടത് കാണുക (ഞാനും വിശ്വാസികളും തമ്മിൽ...)അതിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് താങ്കൾക്ക് മറുപടിയില്ലാത്തതിനാൽ പുതിയ ചർച്ചകൾക് പ്രസക്തിയില്ല

Mohammed Kutty.N said...

ഇവിടെ നോക്കൂ

soopymaster said...

ഇസ്ലാം സ്‌ത്രീവിരുദ്ധമാണെന്നു നാഴികയ്‌ക്കു നാല്‍പതു വട്ടം പ്രചരണം നടന്നുകൊണ്ടിരിക്കെത്തന്നെ, പത്ര പ്രവര്‍ത്തകരം ടി. വി. അവതാരകരും ഹോളിവുഡ്‌ താരങ്ങളുമൊക്കെയായ പാശ്ചാത്യരും പൗരസ്‌ത്യരുമായ ധാരാളം വനിതകള്‍ ഇസ്ലാമില്‍ അഭയം പ്രാപിച്ചുകൊണ്ടിരിക്കുന്ന രസകരമായ കാഴ്‌ചയാണ്‌ നാം കണ്ടുകൊണ്ടിരിക്കുന്നത്‌.
ബ്രീട്ടീഷ്‌ പത്ര പ്രവര്‍ത്തകകരായ ലോറന്‍ബൂത്ത്‌ ( ടോണി ബ്‌ളയറുടെ ഭാര്യാ സഹോദരി ), താലിബാന്റെ കസ്‌റ്റഡിയിലായിരുന്ന യുവാന്‍ റിഡ്‌ലി, യൂറോപ്പിലെ എം. ടി. വി അവതാരക ക്രിസ്റ്റിയാന ബക്കര്‍, ഹോളിവുഡ്‌ നടി നിക്കലാ ക്വീന്‍ എന്നിവര്‍ ആ നീണ്ട നിരയിലെ ചില ഉദാഹരണങ്ങള്‍ മാത്രം. സംശയമുള്ളവര്‍ക്കു യുട്യൂബില്‍ അവരെ കേള്‍ക്കാവുന്നതാണ്‌. ഒരു കയ്യില്‍ മദ്യക്കുപ്പിയും മറുകയ്യില്‍ സിഗരറ്റുമായി നാമമാത്ര വസ്‌ത്രം ധരിച്ചു കൊണ്ട്‌ സര്‍വ്വതന്ത്രസ്വതന്ത്രരായി വിലസിയിരുന്ന അവര്‍ ഇസ്ലാമിലെ പിന്തിരിപ്പന്‍ പര്‍ദ്ദയിലേക്കു കൂടുമാറിയതെന്താണെന്നു ഇസ്ലാമിന്റെ സ്‌ത്രീവിരുദ്ധതയെക്കുറിച്ചു ഘോരഘോരം സംസാരിക്കുന്നവര്‍ ഒരു പഠനം നടത്തി നിരൂപണം ചെയ്യട്ടെ.
ബി. ബി. സി റിപ്പോര്‍ട്ട്‌- ബിട്ടനില്‍ മാത്രം ഒരു വര്‍ഷം 5000 പേര്‍ ഇസ്ലാം ആശ്‌ളേഷിക്കുന്നു. അവരില്‍ മൂന്നില്‍ രണ്ടു ഭാഗവും സ്‌ത്രീകള്‍. കൂടുതലും വെള്ളക്കാര്‍. ശരാശരി പ്രായം 27.

soopymaster said...

ഇസ്ലാം സ്‌ത്രീവിരുദ്ധമാണെന്നു നാഴികയ്‌ക്കു നാല്‍പതു വട്ടം പ്രചരണം നടന്നുകൊണ്ടിരിക്കെത്തന്നെ, പത്ര പ്രവര്‍ത്തകരം ടി. വി. അവതാരകരും ഹോളിവുഡ്‌ താരങ്ങളുമൊക്കെയായ പാശ്ചാത്യരും പൗരസ്‌ത്യരുമായ ധാരാളം വനിതകള്‍ ഇസ്ലാമില്‍ അഭയം പ്രാപിച്ചുകൊണ്ടിരിക്കുന്ന രസകരമായ കാഴ്‌ചയാണ്‌ നാം കണ്ടുകൊണ്ടിരിക്കുന്നത്‌.
ബ്രീട്ടീഷ്‌ പത്ര പ്രവര്‍ത്തകകരായ ലോറന്‍ബൂത്ത്‌ ( ടോണി ബ്‌ളയറുടെ ഭാര്യാ സഹോദരി ), താലിബാന്റെ കസ്‌റ്റഡിയിലായിരുന്ന യുവാന്‍ റിഡ്‌ലി, യൂറോപ്പിലെ എം. ടി. വി അവതാരക ക്രിസ്റ്റിയാന ബക്കര്‍, ഹോളിവുഡ്‌ നടി നിക്കലാ ക്വീന്‍ എന്നിവര്‍ ആ നീണ്ട നിരയിലെ ചില ഉദാഹരണങ്ങള്‍ മാത്രം. സംശയമുള്ളവര്‍ക്കു യുട്യൂബില്‍ അവരെ കേള്‍ക്കാവുന്നതാണ്‌. ഒരു കയ്യില്‍ മദ്യക്കുപ്പിയും മറുകയ്യില്‍ സിഗരറ്റുമായി നാമമാത്ര വസ്‌ത്രം ധരിച്ചു കൊണ്ട്‌ സര്‍വ്വതന്ത്രസ്വതന്ത്രരായി വിലസിയിരുന്ന അവര്‍ ഇസ്ലാമിലെ പിന്തിരിപ്പന്‍ പര്‍ദ്ദയിലേക്കു കൂടുമാറിയതെന്താണെന്നു ഇസ്ലാമിന്റെ സ്‌ത്രീവിരുദ്ധതയെക്കുറിച്ചു ഘോരഘോരം സംസാരിക്കുന്നവര്‍ ഒരു പഠനം നടത്തി നിരൂപണം ചെയ്യട്ടെ.
ബി. ബി. സി റിപ്പോര്‍ട്ട്‌- ബിട്ടനില്‍ മാത്രം ഒരു വര്‍ഷം 5000 പേര്‍ ഇസ്ലാം ആശ്‌ളേഷിക്കുന്നു. അവരില്‍ മൂന്നില്‍ രണ്ടു ഭാഗവും സ്‌ത്രീകള്‍. കൂടുതലും വെള്ളക്കാര്‍. ശരാശരി പ്രായം 27.