Followers

Wednesday, October 3, 2012

കമ്യൂണിസ്റ്റ് നാസ്തിക ഭൌതികന്‍മാര്‍ മുറുക്കിച്ചുവപ്പിച്ചു ചവച്ചുതുപ്പിയ മുറുക്കാന്‍ചണ്ടി

'നിലമ്പൂര്‍ ആയിഷയെന്ന ദുഃഖപുത്രി' എന്ന പോസ്റ്റിന്റെ തുടര്‍ച്ച.  ആദ്യ ഭാഗം ഇവിടെ ക്ലിക്കി വായിക്കാം.. 

'യുക്തിരാജ്യം മാസിക' 2012 ആഗസ്ത് ലക്കം കവര്‍ സ്റ്റോറി 'മതം വേട്ടയാടിയ മലയാള നടിയുടെ ദാരുണമായ കഥ' ആയിരുന്നല്ലോ. ആ ലേഖനം വിലയിരുത്തിയ ആദ്യ ഭാഗത്ത് ആയിഷയുടെ കുട്ടിക്കാലം നാം അറിഞ്ഞു. ഈ ഭാഗത്ത് അവരിലെ പെണ്ണിനെ അവരുടെ മുസ്ലിം പരിവേഷത്തെ അവര്‍ ജനിച്ചു വളര്‍ന്ന ഇസ്ലാം മതത്തെ തങ്ങളുടെ വ്യപാരവ്യവസായ വിപുലീകരണത്തിനും ആദര്‍ശ പ്രചാരണത്തിനും ചൂഷണാത്മകമായി എങ്ങനെ ആര് ഉപയോഗപ്പെടുത്തി എന്ന് വിലയിരുത്താനുള്ള പരിശ്രമമാണിത്.
നിലമ്പൂരില്‍ മുക്കട്ട മുത്തേടത്ത് അഹമ്മദ് കുട്ടിയുടെ  മകളായി സര്‍വ്വ  ഐശ്വര്യങ്ങളിലും  ആഡംബരങ്ങളിലും ജനിച്ചു വീണു, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടെയും പട്ടിണിയുടെയും തീവ്രരുചിയറിഞ്ഞു വളര്‍ന്ന ആയിഷയെന്ന മുസ്ലിം പെണ്‍കുട്ടിയുടെ  നിലമ്പൂര്‍ ആയിഷയെന്ന നാടകസിനിമാനടിയിലേക്കുള്ള പരിണാമവും അതിന്റെയെല്ലാം പരിണിതിയില്‍ ഇന്നവര്‍ എത്തി നില്‍ക്കുന്ന സാഹചര്യവും കൂടി അറിഞ്ഞാലേ അവരുടെ ജീവിതത്തിലെ പരീക്ഷണങ്ങളുടെയും പീഡിപ്പിക്കപ്പെടലിന്റെയും, ചൂഷണംചെയ്യപ്പെടലിന്റെയും ആഴവും പരപ്പും വ്യക്തമാവൂ.
ശ്രീനി പട്ടത്താനത്തിന്റെ വരികളിലേക്ക്.   ''നിലമ്പൂരില്‍ പുരോഗമനാശയക്കാര്‍ കമ്മ്യൂണിസ്റ്റുകാരും കലയോട് ആഭിമുഖ്യ മുള്ളവരും ആയിരുന്നു. അവര്‍ 'നിലമ്പൂര്‍' യുവജനകലാസമിതി എന്നൊരു സംഘടന രൂപീകരിക്കുകയുണ്ടായി. ഡോ. ഉസ്മാന്‍,* (ഡോ ഉസ്മാനെ പരിചയപ്പെടാന്‍ ഇവിടെ ക്ലിക്കുക. അദ്ദേഹം എഴുതിയ ഇന്നും ഏറെ വായനക്കാരുള്ള ''അള്ളാഹു'' എന്ന അതിപ്രശസ്ത കൃതി ഇവിടെ ക്ലിക്കി ഡൌണ്‍ലോഡ് ചെയ്യാം)  അദ്ദേഹമായിരുന്നു സമിതിയുടെ പ്രസിഡന്റ്  . ഇ. കെ. അയമു എഴുതിയ 'ജ്ജ് ഒരു മന്സ്സനാകാന്‍ നോക്ക്''** അരങ്ങേറിയത്. ഈ നാടകത്തിലാണ് ആയിഷ അരങ്ങേറ്റം നടത്തുന്നത്. ആയിഷയില്‍ ഒരു അഭിനേതാവ് ഒളിഞ്ഞിരിപ്പുണ്ടായിരുന്നെന്നു ആദ്യം കണ്ടെത്തിയത് അയമുവാണ്.(13)  ആയിഷയെന്ന മുസ്ലിം പെണ്‍കുട്ടിയെ നിലമ്പൂര്‍ ആയിഷയെന്ന നടിയാക്കിയത് കമ്മ്യൂണിസ്റ്റുകാരും പ്രത്യേകിച്ച് ഇ കെ അയമുവുമാണെന്നു ഈ വരികളില്‍ നിന്ന്  വ്യക്തം.
അയമു ആയിഷയെന്ന പെണ്ണിനെ നടിയായി തിരഞ്ഞെടുക്കനുണ്ടായ സാഹചര്യം കൂടി അറിയുക. ''അന്ന് സ്ത്രീകളെ നാടകത്തില്‍ അഭിനയിക്കാന്‍ കിട്ടാറില്ല. ആരും പെണ്‍കുട്ടികളെ അഭിനയിക്കാന്‍ വിടില്ല.''(14) അക്കാലഘട്ടത്തിന്റെ സാംസ്ക്കാരിക അവസ്ഥ മനസ്സിലാക്കിത്തരുന്ന വാക്കുകളാണിത്. ഇന്നത്തെ പോലെ ഏതെങ്കിലും സിനിമയിലോ സീരിയലിലോ  മുഖം കാണിക്കാന്‍ സ്വന്തം പെണ്‍മക്കളെ ഏത് തെമ്മാ ടിക്കുമുന്നിലും കാഴ്ചവെക്കാന്‍ മത്സരിക്കുന്ന മതാപിതാകളും കുടുംബവുമായിരുന്നില്ല അന്നത്തെ സമൂഹവും കുടുംബവും. ഏതെങ്കിലും പെണ്‍കുട്ടികള്‍ നാടകത്തിലും മറ്റും മുഖം കാട്ടുന്നത് പോലും അവര്‍ക്കും കുടുംബത്തിനും സമൂഹത്തിനും ഏറെ അപമാനം മാത്രം നല്‍കിയിരുന്ന കാലം. അന്നത്തെ ചിത്രം അല്പം കൂടി വ്യക്തമാക്കുന്ന തുടര്‍ വചനം. ''ഈ സാഹചര്യത്തിനെതിരായി ഒരു തീരുമാനം എടുക്കുവാന്‍ അയമുവിനെ ഒരു സംഭവം പ്രേരിപ്പിച്ചു. ഒരു ലവ്സീന്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ കാമുകിയുടെ തലയില്‍ നിന്നും തട്ടം അഴിഞ്ഞു വീണു. കാമുകിയായി അഭിനയിക്കുന്ന ചെറുപ്പക്കാരന്റെ ക്രോപ് ചെയ്ത തലമുടി ആളുകള്‍ കാണുകയും കൂകാന്‍ തുടങ്ങുകയും ചെയ്തു. ഈ സംഭവം അയമുവിനു വല്ലാത്ത പ്രശ്നമായി തോന്നി. ഇനി  സ്ത്രീകളില്ലാതെ നാടകം കളിക്കുകയില്ല എന്ന് അയമു തീരുമാനിച്ചു.''(15) തങ്ങളുടെ നാടകവ്യവസായം തകര്‍ന്നു പോകുമോ എന്നു ഭയപ്പെട്ടു സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പെണ്ണ് തന്നെ അഭിനയിക്കണമെന്ന് നാടക മുതലാളി തീരുമാനിച്ചു. തന്റെ കച്ചവടം അഭിവൃദിപ്പെടുത്താന്‍ ഉപയോഗിക്കപ്പെടുന്ന പെണ്ണെന്ന (അത്മാഭിമ്മാനവും ആത്മാവും മജ്ജയും മാംസവുമുള്ള) അസംസ്കൃത പതാര്‍തത്തിന്റെ അഭിമാനം എന്തെന്ന് ചിന്തിക്കാന്‍ പോലും ആ പുരുഷന് കഴിഞ്ഞിരിക്കില്ല. പെണ്ണിനെ തേടിയുള്ള യാത്രകള്‍ക്കൊടുവില്‍ കണ്ടെത്തിയ പരിഹാരമായിരുന്നു പട്ടിണിയും പരിവട്ടവുമായി കഷ്ടപ്പെടുകയായിരുന്ന ആയിഷയെന്ന പെണ്‍കുട്ടി. ദാരിദ്ര്യത്തിന്റെ പര്യായമായ പെണ്‍കുട്ടിയെ തങ്ങളുടെ നാടകവ്യവസായവും കമ്യൂണിസ്റ്റു ആശയാദര്‍ശങ്ങളും പ്രചരിപ്പിക്കാനും മാര്‍കറ്റ്‌ ചെയ്യാനും എങ്ങനെ ഉപയോഗപ്പെടുത്തി എന്നതും ശ്രീനിയുടെ ലേഖനത്തിലുണ്ട്. അതിലേക്കു പോകുന്നതിനു മുമ്പ് യുക്തിരാജ്യത്തിന്റെ ഈ പ്രസ്താവന കളവെന്നു സ്ഥാപിക്കുന്നു ദേശാഭിമാനി. അത് പറഞ്ഞു മുന്നോട്ടു പോകാം.
  
''ഏറനാട്ടില്‍ നാടക പ്രസ്ഥാനം വേരുറപ്പിക്കുന്ന കാലം. ഇ കെഅയമു. നിലമ്പൂര്‍ ബാലന്‍ , മാനു മുഹമ്മദ്, ഡോ. ഉസ്മാന്‍,* കെ ജി ഉണ്ണീന്‍ , കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തുടങ്ങിയവരായിരുന്നു ആദ്യ നാടക പ്രസ്ഥാനത്തിന് തുടക്കംകുറിച്ചത്. നിലമ്പൂര്‍ യുവജന കലാസമിതിയായിരുന്നു കേന്ദ്രം. ആദ്യനാടകം "ജ്ജ് നല്ല മന്സ്സനാകാന്‍ നോക്ക്"** വേദികള്‍ കീഴടക്കി. നാടകം കണ്ട ഇ എം എസും ഒളപ്പമണ്ണയും സ്ത്രീവേഷം സ്ത്രീകള്‍തന്നെ അവതരിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടു.ജമീലയാവാന്‍ ആയിഷയുടെ പേര് ഇ കെ അയമുവാണ് നിര്‍ദേശിച്ചത്.''(16) അയമുവിന്റെ 'കാമുകിനടന്റെ' വസ്ത്രമുരിഞ്ഞു വീണത് കണ്ട് സദസ്സ് കൂകിവിളിച്ചതില്‍ ഉള്ള ജാള്യതയാണ് തുടര്‍ന്ന് പെണ്ണിനെ തന്നെ തിരഞ്ഞു പിടിച്ചു അഭിനയിപ്പിച്ചത് എന്ന ശ്രീനിയുടെ അവകാശത്തെ ദേശാഭിമാനി ചോദ്യം ചെയ്യുന്നു. പകരം ദേശാഭിമാനി പറയുന്നത് നാടകത്തിലെ ജമീലയെ പെണ്ണ് തന്നെ അവതരിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് ആചാര്യന്‍ ഇ എം എസ് എന്ന സവര്‍ണ്ണപുരുഷന്‍ ആണെന്നാണ്. ദേശാഭിമാനിയെ മുഖവിലക്കെടുക്കാം. ആ നാടകം എത്ര പ്രശസ്തമായിരുന്നു എന്ന ചിത്രം ശ്രീനി നല്‍കുന്നു ''ഈ നാടകം ആയിരത്തി അഞ്ഞൂറില്‍പ്പരം  അരങ്ങുകളില്‍ കളിക്കുകയുണ്ടായി.''(17) 
 ആയിഷയുടെ ജീവിതത്തെ, ആയിഷയിലെ പെണ്ണിനെ, അവളുടെ  മുസ്ലിം എന്ന മേല്‍വിലാസത്തെ, അവര്‍ ജനിച്ചുവളര്‍ന്ന ഇസ്ലാം മതത്തെ എങ്ങനെ ചൂഷണം ചെയ്തെന്നും അത് എങ്ങനെ മാര്‍കറ്റ്‌ ചെയ്തെന്നും പട്ടത്താനം വിവരിക്കുന്നതിലേക്ക് ''പതിനഞ്ചു ദിവസത്തെ റിഹേഴ്സലിനു ശേഷം ഫറോക്കില്‍ നാടകം കളിയ്ക്കാന്‍ തീരുമാനിച്ചു. നാടകപരസ്യ ങ്ങളില്‍ ആദ്യമായി ഒരു മുസ്ലിം സ്ത്രീ അഭിനയിക്കുന്നതായുള്ള വിവരം പ്രസിദ്ധപ്പെടുത്തിയിരുന്നു. (18) തുടര്‍ന്നും എഴുതുന്നു. 

''ഫറോക്കിലും പിറ്റേന്ന് കോട്ടക്കലും നാടകം കളിച്ചു കഴിഞ്ഞപ്പോള്‍ നാടകത്തിനും ആയിഷക്കും നല്ല പ്രശംസ കിട്ടി. മുസ്ലിം സ്ത്രീ ആദ്യമായി നാടകത്തില്‍ അഭിനയിക്കുന്നു എന്നത് വലിയ വാര്‍ത്തയായി. നാടകത്തിന്റെ നോട്ടീസിലും പോസ്റ്ററിലും ഇതു എടുത്തു പറഞ്ഞിരുന്നു.
      ഒരിക്കല്‍ ഒരു നോട്ടീസിലെ വാചകം ഇങ്ങനെയായിരുന്നു. 'ഏറനാടിന്റെ വിരിമാറില്‍ വിരിഞ്ഞ അനാഘ്രാത പുഷ്പം മലയാള നാടകവേദിയിലേക്ക് - ആയിഷ എന്നായിരുന്നു. നാടക സ്തലങ്ങളിലെത്തുമ്പോള്‍ അനൌണ്സ്മെന്റ് കേള്‍ക്കാം. ഇതാ നിലമ്പൂരില്‍ നിന്നും ഒരു മുസ്ലിം പെണ്‍കുട്ടി നാടകം കളിയ്ക്കാന്‍ എത്തിക്കഴിഞ്ഞിരിക്കുന്നു'....''(19) ഇതില്‍ നിന്നും ചിത്രം വ്യക്തം മുസ്ലിമെന്ന മേല്‍വിലാസം എങ്ങനെ ചൂഷണം ചെയ്തെന്നു.


ആയിഷയിലെ പെണ്ണിനെ മുസ്ലിം മേല്‍വിലാസത്തെ ആരാണ് ചൂഷണം ചെയ്തതും ദുരുപയോഗപ്പെടുത്തിയതെന്നും അന്വേഷിക്കേണ്ടതുണ്ട്. അതിലേക്ക്..ആയിഷ ആദ്യമായി  നാടകത്തില്‍  അരങ്ങേറിയത് ഫറോക്കില്‍ ആയിരുന്നു. എന്ന് കണ്ടല്ലോ. അവിടുത്തെ നാടക സംഘാടകര്‍ ആരെന്നു ലേഖനം തന്നെ പറയട്ടെ. ''കമ്യൂണിസ്റ്റു പാര്‍ട്ടിയായിരുന്നു സംഘാടകര്‍ ചുകപ്പ് വാളണ്ടിയര്‍ മാരുടെ സംരക്ഷണയില്‍ നടന്ന നാടകം ഒന്നും സംഭവിക്കാതെ സമാ ധാനമായി അവസാനിച്ചു.(20)  'ജ്ജ് ഒരു മന്സ്സനാകാന്‍ നോക്ക്'
** എന്ന നാടകത്തിന്റെ മുന്നണി, പിന്നണി പ്രവര്‍ത്തകര്‍ ആരായിരുന്നു എന്നത് കൂടി ഏറെ പരിഗണനീയമാണ്.
നിലമ്പൂരിലെ പുരോഗമനാശയക്കാര്‍ കമ്യൂണിസ്റ്റുകാരും കലയോട് ആഭിമുഖ്യമുള്ളവരുമായിരുന്നു. അവര്‍ 'നിലമ്പൂര്‍' യുവജന കലാസമിതി എന്നൊരു സംഘടന രൂപീകരിക്കുകയുണ്ടായി. ഡോ. ഉസ്മാന്‍
,* അദ്ദേഹമായിരുന്നു സമിതിയുടെ പ്രസിഡന്റ്. ഇ. കെ. അയമു എഴുതിയ 'ജ്ജ് ഒരു മന്സ്സനാകാന്‍ നോക്ക്'** അരങ്ങേറിയത്. ഈ നാടകത്തിലാണ് ആയിഷ അരങ്ങേറ്റം നടത്തിയത്.(21) കമ്യൂണിസ്റ്റുകാര്‍ കമ്യുണിസവും നാസ്തികതയും പ്രചരിപ്പിക്കാന്‍ വേണ്ടി എഴുതി സംവിധാനം നിര്‍വ്വഹിച്ചു, ആയിരത്തി അഞ്ഞൂറിലേറെ വേദികളിലവതരിപ്പിച്ച നാടകത്തിലാണ് ആയിഷയിലെ പെണ്ണിനെ മുസ്ലിം മേല്‍വിലാസത്തെ ആദ്യമായി ചൂഷണാത്മകമായി ഉപയോഗപ്പെടുത്തിയത്.
ആയിഷ കേവലം അഭിനയരംഗത്ത് മാത്രം ഒതുങ്ങിയിരുന്നോ?. പട്ടത്താനം തന്നെ പറയട്ടെ, ''ആയിഷയുടെ നാടക പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും യാതാസ്ഥിതികരെ വല്ലാതെ വിളറി പിടിപ്പിക്കാന്‍ തുടങ്ങി. അക്കാലത്ത് മഞ്ചേരി ദ്വയാംഗ മണ്‍ഡലമായിരുന്നു. ഡോ. ഉസ്മാന്‍* സ്ഥാനാര്‍ഥിയായി.''(22) ആയിഷ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായി രാഷ്ട്രീയത്തില്‍ തിളങ്ങി എന്നര്‍ത്ഥം.


നിലമ്പൂര്‍ യുവജന കലാസമിതിയെ, അതില്‍ പ്രവര്‍ത്തിച്ചിരുന്ന  ഒരു കലാകാരന്‍  എസ എ ജമീലിന്റെ   വാക്കുകളിലൂടെ പരിചയപ്പെടാം.''1950-കളില്‍ നിലമ്പൂരില്‍ രൂപവത്കരിച്ച നിലമ്പൂര്‍ യുവജന കലാസമിതി എന്ന സംഘടനയിലൂടെയാണ് എന്റെ അരങ്ങേറ്റം. ഡോ. എം. ഉസ്മാന്‍* ആയിരുന്നു സമിതിയുടെ പ്രസിഡന്റ്. നാട്ടിലെ പേരുകേട്ട ആദ്യത്തെ എം.ബി.ബി.എസ്. ഡോക്ടര്‍ ആയിരുന്നു അദ്ദേഹം. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരായിരുന്നു കലാസമിതിയുടെ തലപ്പത്ത്. ഇ.കെ. അയമു, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, നിലമ്പൂര്‍ ബാലന്‍ എന്നിവരെല്ലാം പ്രധാന സംഘാടകരാണ്. നാടകവും സംഗീതവും ആയിരുന്നു സമിതിയുടെ മുഖ്യ പ്രവര്‍ത്തന മേഖല. പാര്‍ട്ടിയുടെ പ്രചാരണാര്‍ഥമുള്ള കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം.''(23) കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പോഷക ഘടകം മാത്രമായിരുന്നു ആ കലാസമിതി. ഇന്നത്തെ 'പുകസ' യുടെ പണി ചെയ്തിരുന്നത് ഇവരായിരുന്നു. 

മീല്‍ നാടകത്തെ കുറിച്ച് . ''ഈ നാടകം നൂറുകണക്കിന് അരങ്ങുകളില്‍ കളിച്ചിട്ടുണ്ട്. 1954-ല്‍ പാലക്കാട്ട് നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആറാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നാടകം അരങ്ങേറി. ഇ.എം.എസ്സും ഇമ്പിച്ചിബാവയും മറ്റുപല നേതാക്കന്മാരും അഭിനന്ദിച്ചത് ഓര്‍മയുണ്ട്. മദ്രാസിലും ബോംബെയിലും നിലമ്പൂര്‍ യുവജന കലാസമിതി നിരവധി നാടകങ്ങള്‍ കളിച്ചു. 1958-ല്‍ കലാസമിതിയുടെ ബോംബെ ടൂര്‍ നടത്തി.''(24) ഇത്രയും വായിച്ചതില്‍ നിന്നും നിലമ്പൂര്‍ യുവ കലാസമിതിയും അതിന്റെ പ്രവര്‍ത്തകരും അവരുടെ നാടക, കലാ ജീവിതം കമ്യൂണിസ്റ്റു ഭൌതിക ആദര്‍ശ പ്രചരണം വച്ച് മാത്രമായിരുന്നു എന്ന് വ്യക്തമാകുന്നു. 

നേരത്തെ ഈ നാടകത്തിലെ ജമീലയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന  പെണ്‍വേഷം കെട്ടിയാടിയിരുന്ന  ആണിനെ മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയത് ഇ എം എസ എന്ന സവര്‍ണ്ണ കമ്യൂണിസ്റ്റു പുരുഷന്‍ ആയിരുന്നു എന്ന് നാം മനസ്സിലാകി.  ആ സവര്‍ണ്ണ പുരുഷന്റെ നിര്‍ദ്ദേശം (അതോ കല്‍പനയോ?) നടപ്പിലാക്കാനുപയോഗിച്ച മാര്‍ഗ്ഗം ആയിഷയെന്ന മുസ്ലിം പെണ്‍കുട്ടിയും!!.


പാര്‍ട്ടി കുലപതിയുടെ കല്പന പ്രയോഗവല്‍കരിക്കാന്‍ ആയിഷയെന്ന മുസ്ലിം പെണ്‍ കുട്ടിയെ ഉപയോഗപ്പെടുത്തിയത്. അന്ന് ആയിഷ പ്രായപൂര്‍ത്തിയെത്തിയ ഒരു സ്ത്രീ ആയിരുന്നില്ല പാര്‍ട്ടി മുഖപത്രം ദേശാഭിമാനി തന്നെ പറയുന്നു. ''16ാം വയസില്‍ "ജ്ജ് നല്ല മന്സ്സനാകാന്‍ നോക്ക്"** എന്ന നാടകത്തില്‍ ജമീലയായി രംഗത്തെത്തിയ ആയിഷ പോരാട്ടത്തിന്റെ ദുര്‍ഘടവഴികള്‍ പിന്നിട്ടാണ് മലയാളം ആദരിക്കുന്ന നടിയായത്.''(25) കേവലം 16 വയസു മാത്രമുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മസ്തിഷ്കപ്രക്ഷാളനത്തിലൂടെ  തങ്ങളുടെ ഇംഗിതത്തിനൊത്തു തുള്ളുന്ന പവയാക്കി  മാറ്റാന്‍ ഇവര്‍ക്ക് സാധിച്ചു. 

ആയിഷയുടെ ജീവിതത്തിലെ ബാക്കി പാഠങ്ങള്‍,..........ശ്രീനി പട്ടത്താനത്തിന്റെ    ലേഖനത്തില്‍ നിന്ന് ''എന്നാല്‍ സിനിമകളില്‍ നിന്നും ന്യായമായ പ്രതിഫലം കിട്ടാതെ വന്നതിനെ തുടര്‍ന്ന് താറുമാറായ ജീവിതം പച്ചപിടിപ്പിക്കുന്നതിനായി ആയിഷ ഒരു വീട്ടു  ജോലിക്കാരിയായി പത്തൊന്‍പതര   കൊല്ലം റിയാദില്‍ കഴിഞ്ഞു.''(26) പാവം ആയിഷയെന്ന കലാകാരി തന്റെ ജീവിതം വഴി മുട്ടിയപ്പോള്‍ അറബി വീട്ടിലെ കുണ്ട കോരാന്‍ പോകേണ്ടി വന്നു എന്നത് എത്ര ദയനീയമല്ല. 
ആയിഷ ഇന്നത്തെ രാഷ്ട്രീയ വീക്ഷണമെന്തെന്ന് കൂടി നോക്കാം. ''Posted on: 30-Jan-2012 08:52 AM  നിലമ്പൂര്‍ : "അഭിനയം എനിക്ക് പോരാട്ടമാണ്. അതിനു കരുത്ത് നല്‍കിയത് എന്റെ പ്രസ്ഥാനവും. ആ കരളുറപ്പ് കരയാതെ ജീവിക്കാന്‍ പഠിപ്പിച്ചു" -യാഥാസ്ഥിതികത്വത്തിന്റെ ആക്രോശങ്ങള്‍ക്കു മുന്നില്‍ പകച്ചുനില്‍ക്കാതെ അരങ്ങില്‍ തിളങ്ങിയ ആയിഷയുടെ വാക്കുകളില്‍ അനുഭവം തന്ന ചങ്കൂറ്റം. താങ്ങും തണലുമായ പ്രസ്ഥാനത്തോടുള്ള മമത.''!!??(27)  അവിഭക്ത കമ്യൂണിസ്റ്റു പ്രവര്‍ത്തകയും പ്രചാരകയുമായിരുന്ന ആയിഷ പക്ഷെ ഇന്ന് സി. പി. എം കക്ഷിയുടെ കൂടെയാണെന്ന്, ഇക്കഴിഞ്ഞ ജനുവരി അവസാനത്തില്‍ പ്രഖ്യാപിച്ച വാര്‍ത്തയാണിത്.. അതെ അവരെ ചൂഷണം ചെയ്തിരുന്നത്  അവര്‍ക്കിന്നും ബോധ്യപ്പെട്ടിട്ടില്ല എന്നര്‍ത്ഥം. 

റിയാദില്‍ നിന്നും തിരിച്ചു വന്ന ആയിഷ ഇന്ന് എങ്ങിനെ ജീ)വിതം തള്ളി നീക്കുന്നു എന്നതിന്റെ ചിത്രം കൂടി അറിയുക. ''ഇപ്പോള്‍ ആകെയുള്ള വരുമാനമാര്‍ഗ്ഗം 'താര സംഘടനയായ അമ്മ' നല്‍കുന്ന 4000 രൂപ മാത്രമാണ്. ആയിഷ അത് നന്ദിയോടെ സ്വീകരിക്കുന്നു. 

നിലമ്പൂരിലെ കലാ സാംസ്കാരിക പ്രവര്‍ത്തകര്‍ പണം സ്വരൂപിച്ചു നിര്‍മ്മിച്ച്‌ കൊടുത്ത വീട്ടിലാണ് ആയിഷ ഇപ്പോള്‍ താമസിക്കുന്നത്''(28) വല്ലവനും വച്ച് നീട്ടുന്ന പിച്ചക്കാശ്  കൊണ്ട് ജീവിക്കുന്ന ആയിഷ ആര്‍ക്കു വേണ്ടി  തന്റെ യുവത്വവും ജീവിതവും ബലികൊടുത്തു  എന്ന് നാം അറിഞ്ഞു. നീണ്ടപതിനെട്ടു   കൊല്ലത്തെ തന്റെ അഭിനയ ജീവിതം കൊണ്ട് അവര്‍ നേടിയത് എന്താണ്. ദേശാഭിമാനിയില്‍ നിന്ന് തന്നെ 

''1953മുതല്‍ 71വരെ കാശ് വാങ്ങാതെയായിരുന്നു അഭിനയം. തീക്കനലില്‍ അഭിനയിച്ചതിന് കെ ടി മുഹമ്മദ് നല്‍കിയ 30 രൂപ ആദ്യപ്രതിഫലം''  നീണ്ട പതിനെട്ടു കൊല്ലം ഒരു ചില്ലിക്കാശു പോലും കൂലി കൊടുക്കാതെ  ഒരു പെണ്ണിനെ കൊണ്ട് അടിമവേല ചെയ്യിച്ചിട്ട്. അവള്‍ക്കു പോലും അത് തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ആ പെണ്ണിനെ മാറ്റിയെടുക്കാന്‍ മാത്രം ശക്തമായ മഷ്തിഷ്ക പ്രക്ഷാളനം. എന്നിട്ട് ആ ചൂഷകര്‍തന്നെ അത് .മാലോകരുടെ മുന്നില്‍ ഒട്ടും നാണവും അറപ്പുമില്ലാതെ വിളിച്ചു പറയുന്നു!!. ദേശാഭിമാനിയുടെ തുടര്‍ വചനങ്ങളിലേക്ക് ''അഭിനയരംഗത്തുനിന്നു പിന്മാറി 1982ല്‍ ആയിഷ റിയാദിലെത്തി. 19 വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം ഒന്നും സമ്പാദിക്കാതെ മടങ്ങി........നീണ്ട ജീവിതയാത്രക്കൊടുവില്‍ ഒന്നും മിച്ചം വെക്കാനില്ലാത്ത ആയിഷക്ക് നാട്ടുകാര്‍ സ്നേഹോപഹാരമായി വല്ലപ്പുഴയില്‍ വീട് പണിതുനല്‍കി''(29)

ഇങ്ങനെ നാട്ടുകാരുടെ മുന്നില്‍ കൈ നീട്ടി  ജീവിക്കേണ്ട ഗതികേടുണ്ടോ ആയിഷക്കു.? അവര്‍ പതിനെട്ടു കൊല്ലം അടിമവേല ചെയ്തു വളര്‍ത്തി കൊടുന്ന സി പി എം ഇന്ന് മള്‍ടിബില്ല്യന്‍സ് വിറ്റുവരവുള്ള കോര്‍പറേറ്റ് വ്യാപാരവ്യവസായ സ്ഥാപനമാണ്‌. അവരുടെ ഏതെങ്കിലും സ്ഥാനത്തില്‍ കേവലം തൂപ്പ്കാരിയായെങ്കിലും ഒരു ജോലി നല്‍കിയാല്‍ അവര്‍ക്ക് പിച്ചയെടുക്കാതെ ആത്മാഭിമാനത്തോടെ ജീവിക്കാമായിരുന്നു.!! അവരുടെ പതിനെട്ടു കൊല്ലത്തെ അടിമവേലക്ക് ഒരു കലാകാരിയുടെ വേതനം പോട്ടേ,  ഇന്നത്തെ വിദഗ്ദ്ധ തൊഴിലാളിയുടെ ദിവസകൂലി കണക്കില്‍ കിട്ടാനുള്ള   തുക കണക്കാക്കിയാല്‍ ദശലക്ഷക്കണക്കിന് രൂപ വരും..  ആയിഷയെ ഇന്നും തങ്ങളുടെ ആദര്‍ശ പ്രചാരണായുധമായി ചൂഷണം ചെയ്യുന്ന യുക്തിവാദികളും കമ്യൂണിസ്റ്റുകാരും (ആ ചൂഷണത്തിന്റെ ഭാഗമാണല്ലോ യുക്തിരാജ്യം, ദേശാഭിമാനി ലേഖനങ്ങള്‍) അവരുടെ ഈ പ്രശ്നത്തില്‍ ഇടപെട്ടു അവരുടെ ന്യായമായ അവകാശം വാങ്ങി കൊടുക്കാന്‍ അവര്‍ക്ക് വേണ്ടി ഇന്നും muthalakkanneഈരിന്റെ രൂപത്തില്‍ അവരെ ആദര്‍ശപ്രചാരണത്തിന് വേണ്ടി ചൂഷണം ചെയ്യുന്ന ഇവര്‍ മുന്‍ കയ്യെടുക്കുമെന്നു പ്രതീക്ഷിക്കാം. 

യാതൊരു കലാ സാഹിത്യ പാരമ്പര്യവുമില്ലാത്ത  പെന്‍ഷന്‍ പറ്റിയ ഒരു മന്ത്രിക്കു, എംപിക്കു, തങ്ങളുടെ ചാനലിലെ റിയാലിറ്റി ഷോയുടെ ജഡ്ജ് ജോലി നല്‍കിയ പാര്‍ട്ടി, പാര്‍ട്ടിക്ക് വേണ്ടി സ്വന്തം ജീവിതം ബലികഴിച്ച  ആയിഷക്കു കൊടുക്കാനുള്ളതു  കൊടുത്ത് തീര്‍ക്കുന്നില്ല എങ്കില്‍ പോലും ഒരു തൂപ്പുകാരിയുടെ ജോലിയെങ്കിലും നല്‍കി പിച്ചക്കാരിയായി  ജീവിക്കുന്ന അവസ്ഥയില്‍ നിന്ന് കരകയറ്റിയിരുന്നെങ്കില്‍.. 
അതിനു പ്രചോദനമാകട്ടെ ഈ ക്രമം തെറ്റിയ കുത്തിവരകള്‍  

*ഡോ ഉസ്മാന്‍ സാഹിബ്‌ നിലമ്പൂരില്‍  തികഞ്ഞനിരീശ്വരവാദിയും, ഭൌതികാനും കമ്യൂണിസ്റ്റുകാരനുമായി ജീവിച്ചിരുന്ന കാലം അദ്ദേഹത്തിന്റെ ക്ലിക്കില്‍ വച്ച് അദ്ദേഹത്തിനുണ്ടായ ഒരു അനുഭവമാണ് അദ്ദേഹത്തില്‍ ദൈവ വിശ്വാസം ഉണ്ടാക്കിയത്.  നിലമ്പൂര്‍ കാട്ടില്‍ നിന്നും ഒരു ആദിവാസി വൃദ്ദന്‍ ചികിത്സ തേടിയെത്തി. അയാളുടെ ചികിത്സയുടെ  ഭാഗമായി ഇന്‍ജെക്ഷന്‍ നല്‍കേണ്ടതുണ്ട്. ഡോ ആദിവാസിയോദ് പറഞ്ഞു 'സൂയി വെക്കണം.'  ആദിവാസി. ' കായില്ല തംബ്രാ'  ഡോ 'പിന്നെ തന്നോ' അയിനും കയ്യില്ല്യ'  ഡോ 'പിന്നെ ത്തരാന്നു പറഞ്ഞാ  മതി'  ആദിവാസി 'അയ്നു മേലെള്ളോന്‍ കാണൂല്യേ'  ആ ആദിവാസിയുടെ മഹല്‍വചനങ്ങളാണ്   ഡോ ഉസ്മാനിലെ നിരീശ്വരവാദിയെ കറകളഞ്ഞ മുത്തഖിയാക്കിയത്

**നാടകത്തിനു ഈ പേര് കിട്ടിയ സംഭവം ഡോ ഉസ്മാന്റെ ബന്ധുവും അരീകോട്ടുകാരനുമായ പ്രായമെരെയുള്ള വ്യക്തി പറഞ്ഞു കേട്ടത്. 'അരീകോട്ടുകാരനും ഡോ ഉസ്മാന്റെ സുഹൃത്തും പന്ധിതനും പ്രഭാഷകനുമായിരുന്ന കെ സി അബൂബക്കര്‍ മൌലവി ഉസ്മാന്റെ  വഴിതെറ്റിയ ജീവിതത്തില്‍ നിന്ന് മാറി നല്ലൊരു മനുഷ്യനായി ജീവിക്കാന്‍ നടത്തിയ ഉപദേശത്തിന്റെ ആകത്തുകയാണ് ജ്ജ് ഒരുമന്സ്സനകാന്‍ നോക്ക്' എന്ന വാചകം ആ ഉപദേശം പോലും ഇവര്‍ മാര്‍കറ്റ്‌ ചെയ്യാന്‍ ഉപയോഗിച്ച്.

(അള്ളാഹു, ഡോ ഉസ്മാന്‍ സാഹിബ്‌ ചെയ്ത തെറ്റുകള്‍ പൊറുത്തു കൊടുത്ത് സല്‍പ്രവര്‍ത്തികള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍)

ല്‍പം കൂടി ബാക്കിയുണ്ട്. അത് അല്‍പം കഴിഞ്ഞു ബാക്കി 

 റഫറന്‍സ്
13 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 7
14 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 7
15 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 7
16 http://www.deshabhimani.com/specialnews.php?id=531
17 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 7
18 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 8
19 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 8
20 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 8
21 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 7
22 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 8
23 http://www.mathrubhumi.com/books/article/interview/588/
24 http://www.mathrubhumi.com/books/article/interview/588/
25 http://www.deshabhimani.com/specialnews.php?id=531
26 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 9,10
27 http://www.deshabhimani.com/specialnews.php?id=531
28 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 10
29 http://www.deshabhimani.com/specialnews.php?id=531

Wednesday, September 26, 2012

നിലമ്പൂര്‍ ആയിഷയെന്ന ദുഃഖപുത്രി

'ഭാരതീയ യുക്തിവാദിസംഘം സംസ്ഥാന സെക്രടറി ശ്രീനി പട്ടത്താന'ത്തിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന യുക്തിവാദി മാസിക 'യുക്തിരാജ്യം' 2012 ആഗസ്ത് ലക്കം കവര്‍ സ്റ്റോറി 'മതം വേട്ടയാടിയ മലയാള നടിയുടെ ദാരുണമായ കഥ'യാണ്.  ലേഖനം തയ്യാറാക്കിയതും മാസിക പത്രാധിപര്‍ ശ്രീനി പട്ടത്താനം തന്നെയെന്നത് ലേഖനത്തിന്റെ പ്രസക്തിയും മൌലികതയും വര്‍ദ്ധിപ്പിക്കുന്നു.

ലേഖനത്തില്‍ ആദ്യകാല കമ്യുണിസ്റ്റു നാസ്തിക നാടകവേദികളിലെ മുഖ്യാകര്‍ഷണവും മലയാള സിനിമാ വ്യവസായത്തിന് തന്നാലാവുന്ന സേവനങ്ങള്‍ ചെയ്ത നിലമ്പൂര്‍ ആയിഷ  എന്ന പെണ്ണിന്റെ, വയോദികയുടെ ഇന്നിന്റെ ഇന്നലകളുടെ നേര്‍ ചിത്രം വരച്ചിട്ടിരിക്കുന്നു.

ആയിഷയുടെ കുട്ടിക്കാലം ശ്രീനിയുടെ ലേഖനത്തില്‍ നിന്ന് ''ആയിഷയുടെ ഉമ്മയുടെ പരിചരണത്തിനായി നാല് സ്ത്രീകള്‍ ഉണ്ടായിരുന്നു. അടുക്കളയില്‍ മൂന്നു പേരും കുഴമ്പ് തേപ്പിക്കാനും താളി ഉരക്കാനും മറ്റുമായി ഒരാളും. കുടുംബത്തില്‍ സ്ഥിരമായി രണ്ടു തട്ടാന്‍മാര്‍ പണിയെടുത്തിരുന്നു.വീട്ടാവശ്യത്തിന് സ്വര്‍ണാഭരണങ്ങള്‍ ഉമ്മായുടെ ഇഷ്ടത്തിനനുസരിച്ചും പുതിയ ഫാഷന്‍ അനുസരിച്ചും പണിയുന്നതിനായി(1) ഇതില്‍ നിന്നും ആയിഷയുടെ കുടുംബത്തിന്റെ അന്നത്തെ സാമ്പത്തിക നിലയും ആര്‍ഭാടവും വ്യക്തമാവുന്നു. സമൂഹത്തിലെ മഹാ ഭൂരിപക്ഷം മനുഷ്യര്‍ക്കും   താളും തവരയും ചേമ്പും ചേനയും ചക്കയും കപ്പയും പഷിയടക്കാന്‍ ലഭിക്കാതിരുന്ന കാലത്തെ ആയിഷയുടെ വീട്ടിലെ ചില  വിശേഷങ്ങള്‍ കൂടി.

''ഉമ്മയ്ക്ക് സഞ്ചരിക്കാന്‍ പ്രത്യേകം തയ്യാറാക്കിയ കാളവണ്ടിയുണ്ടായിരുന്നു............. ആയിഷയുടെ ബാപ്പയ്ക്ക് സ്വന്തമായി ആനകള്‍ ഉണ്ടായിരുന്നു. ആനയ്ക്ക് ചോറ് ഉരുളകളായി കൊടുക്കുന്നത് നോക്കിനില്‍ക്കുന്നത് ആയിഷക്കു രസമായിരുന്നു.(2) ഈ വായിച്ചവ ആയിഷയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും ഐശ്വര്യവും സൌകര്യങ്ങളും വിലയിരുത്താനും മനസ്സിലാക്കാനും ധാരാളമാണ്. അവരുടെ പിതാവിന്റെ സാമൂഹിക  ഔനിത്യവും  സ്ഥാനവും ലേഖനത്തിലെ ആദ്യ വാചകത്തില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ''നിലമ്പൂര്‍ കോവിലകത്ത് നിന്നും കല്പിച്ചു കിട്ടിയ 'മുത്തുപട്ട' സ്ഥാനവുമായി നിലമ്പൂര്‍ ദേശത്ത് നാട്ടുപ്രമാണിയായി  വാണിരുന്ന മുക്കട്ട മുത്തേടത്ത് അഹമ്മദ് കുട്ടിയുടെ മകളാണ് ആയിഷ''(3)  ആയിഷയുടെ പിതാവിന്റെ സാമ്പത്തിക ഭദ്രതയും വ്യാപാര വ്യവസായങ്ങളും കൂടി ലേഖനത്തില്‍ നിന്ന് തന്നെ വായിക്കാം. ''ആയിഷയുടെ ബാപ്പ വലിയ മരക്കച്ചവടക്കാരനായിരുന്നു. കോവിലകം കാടുകളില്‍ നിന്ന് മുറിക്കുന്ന തേക്കും മറ്റും  സ്വദേശത്തും വിദേശത്തുമായി നടത്തുന്ന കച്ചവടം, തേയിലപ്പൊടിയുടെ കച്ചവടം, ചൂളക്കരിയുടെ കച്ചവടം തുടങ്ങിയ പല ബിസിനസ്സുകള്‍ ആയിഷയുടെ ബാപ്പക്കുണ്ടായിരുന്നു.''(4) ആവരുടെ പിതാവിന് മുത്തുപ്പട്ട സ്ഥാനം നല്‍കി ആദരിച്ചത് നിലമ്പൂര്‍ കോവിലകമായിരുന്നുവെന്ന് ലേഖനത്തിലെ തുടക്കത്തില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു. അതിനുണ്ടായ സാഹചര്യം കൂടി ലേഖനം വിലയിരുത്തുന്നു. ''921- ല്‍ ലഹളക്കാലത്ത് കോവിലകക്കാരുടെ നേരെ ആക്രമണം വരുമെന്ന് ഉറപ്പായപ്പോള്‍ അവരെ സംരക്ഷിക്കുന്നതിനു ആയിഷയുടെ ബാപ്പ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഹിന്ദു-മുസ്ലിം മൈത്രിയില്‍ ബാപ്പ വിശ്വസിച്ചിരുന്നു. നാട്ടുപ്രമാണിക്കുള്ള 'മുത്തുപ്പട്ട' സ്ഥാനം അവരാണ് ബാപ്പയ്ക്ക് നല്‍കിയത്.(5)  

മലബാര്‍ കലാപ കാലത്ത് നിലമ്പൂര്‍ കോവിലകത്തുകാരെ സ്വതന്ത്ര സമര സേനാനികളില്‍ നിന്ന് രക്ഷിക്കാന്‍ മുന്‍ കയ്യെടുത്ത് അവരുടെ വിശ്വാസ്യത നേടിയത് കൊണ്ടാണ് ആയിഷയുടെ പിതാവിന് അവരില്‍ നിന്ന് മുത്തുപ്പട്ട സ്ഥാനം ലഭിച്ചത്. അത് പോലെ ബ്രിടീഷുകാരില്‍ നിന്ന് അധികാരി സ്ഥാനവും ഖാന്‍ബഹദൂര്‍, ഖാന്‍സാഹിബ്‌ പട്ടവും ലഭിച്ച നിരവധി പേര്‍ മലബാറിലെങ്ങുമുണ്ടായിരുന്നു. എന്റെ പ്രദേശത്തു തന്നെ അധികാരികളും ഖാന്‍ബഹദൂറും  ഖാന്‍ സാഹിബുമെല്ലാം ഉണ്ടായിരുന്നത് കണ്ടു, കേട്ടറിവുണ്ട്.

നിലമ്പൂര്‍ കോവിലകത്തിന് നേരെ അക്രമം ഉണ്ടാവാന്‍ പ്രത്യേക കാരണം ഉണ്ടായിരുന്നത് കൂടി വിലയിരുത്തേണ്ടതുണ്ട്.  അത് പരിഗണിക്കാതിരിക്കുന്നത് ഭാരതത്തിന്നു  സ്വാതന്ത്ര്യം നേടിത്തന്ന ധീര ദേശാഭിമാനികളോട് ചെയ്യുന്ന അക്രമമാവും. ''മലബാര്‍ കലാപത്തെ ജനവിരുദ്ധമായി ചിത്രീകരിക്കാനാണ് മാപ്പിള ലഹളയെന്നു ഭരണവര്‍ഗ്ഗം  അതിനെ വിളിച്ചത്. 1921 ഓഗസ്റ്റ് 19നാണ് മലബാര്‍ കലാപത്തിന് വഴിവച്ച സംഭവം നടന്നത്.''(6 )

ആ സംഭവം എന്തെന്ന് കൂടി വിശദീകരിക്കുന്നുണ്ട് വെബ്ദുനിയ ലേഖനം ''നിലമ്പൂര്‍ കോവിലകത്തെ ആറാം തിരുമുല്‍പാടിന്‍റെ തോക്ക് കളവു പോയതാണ് കലാപങ്ങള്‍ക്ക് വഴിവച്ചത്. തോക്ക് മോഷ്ടിച്ചത് പൂക്കോട്ടൂര്‍ ഖിലാഫത്ത് കമ്മറ്റി സെക്രട്ടറി വടക്കേ വീട്ടില്‍ മുഹമ്മദാണെന്നായിരുന്നു പൊലീസിന്‍റെ നിഗമനം.
മുഹമ്മദിന്‍റെ അറസ്റ്റ് ചെയ്യാന്‍ ഓഗസ്റ്റ് 19ന് പൊലീസ് അദ്ദേഹത്തിന്‍റെ വീട്ടിലെത്തി. മുഹമ്മദിനെ വിട്ടുകൊടുക്കാന്‍ സഹപ്രവര്‍ത്തകരും നാട്ടുകാരും തയ്യാറല്ലായിരുന്നു.''(7)

എന്ത് കൊണ്ടാണ് ആ രാജ്യസ്നേഹിയെ.  സ്വതന്ത്രസമര നായകനെ കള്ളക്കേസില്‍ കുടുക്കി കള്ളനാകി ചിത്രീകരിച്ചത് എന്നതിന്റെ ഒരേകദേശ രൂപവും ഇതേ ലേഖനം പറയുന്നുണ്ട്. 
''കലാപം അടിച്ചമര്‍ത്താന്‍ ജന്‍‌മിമാര്‍ക്കൊപ്പം നിന്ന ബ്രിട്ടീഷുകാര്‍ അതിനെ ഹിന്ദുക്കള്‍ക്കെതിരായ കലാപമായി ചിത്രീകരിച്ചു. മലബാറിലെ സമൂഹിക വ്യവസ്ഥയനുസരിച്ച് ജന്മികളത്രയും ഹിന്ദുക്കളായിരുന്നു. ഇതു മനസിലാക്കിയാണ് ഭരണകൂടം വര്‍ഗീയ വികാരം ഇളക്കിവിട്ടത്.''(8)

വസ്തുത വ്യക്തമാണ്. നിരപരാധികളായ ഖിലാഫത്ത് പ്രവര്‍ത്തകരെ കുറ്റവാളികളും വര്‍ഗ്ഗീയവാദികളും കള്ളന്മാരും കൊള്ളക്കാരുമായി ചിത്രീകരിക്കാന്‍ കാരണക്കാരനും തുടക്കക്കാരനും ഇപ്പറഞ്ഞ നിലമ്പൂര്‍ കൊവിലകക്കാരും അവിടുത്തെ ആറാം തിരുമു(റിവ്)ല്പാടുമായിരുന്നത് കൊണ്ട് ഖിലാഫത്ത് ഭടന്മാരുടെ പ്രതികരണങ്ങളില്‍ നിലമ്പൂര്‍ കോവിലകക്കാര്‍ ഉള്‍പ്പെടുക സ്വാഭാവികം മാത്രം.

തങ്ങളുടെ നേരെ അക്രമങ്ങള്‍ക്കും സൈനിക നടപടികള്‍ക്കും ദേശത്തു യുദ്ധത്തിനും അരക്ഷിതാവസ്തക്കും കാരണക്കാരായ ബ്രിട്ടീഷ് പട്ടാളത്തിനും അവരുടെ കാലുനക്കി നാടുവാഴികള്‍ക്കും ഖാന്‍ബഹദൂര്‍മാര്‍ക്കും അധികാരി മേലാളന്‍മാര്‍ക്കുമെതിരെയുള്ള ആക്രമങ്ങള്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗം തന്നെയായിരുന്നു. തീര്‍ച്ചയായും നിലമ്പൂര്‍ കൊവിലകക്കാരുടെ നേര്‍ക്കുണ്ടായ അക്രമവും ആ സമരത്തിന്റെ ഭാഗം മാത്രവും.

ഈ യുദ്ധം കൊടുമ്പിരികൊണ്ടിരുന്ന സമയത്ത്  തന്നെയാണ് തിരൂരങ്ങാടിക്കടുത്ത വെന്നിയൂരിലെ കപ്രാട്ട് നായര്‍ തറവാടിനു ഖിലാഫത്ത് പ്രവര്‍ത്തകര്‍ സാമൂഹ്യദ്രോഹികളുടെ ആക്രമണങ്ങളില്‍  നിന്ന് സംരക്ഷിക്കാന്‍ കാവല്‍ നിന്നിരുന്നത്. അന്നത്തെ സാഹചര്യത്തില്‍ സ്വാതന്ത്ര്യ സമര പ്രവര്‍ത്തകര്‍ ജാതിയോ മതമോ നോക്കാതെ ബ്രിട്ടീഷ്ചട്ടുകങ്ങള്‍ക്ക് നേരെ നടപടികള്‍ സ്വീകരിച്ചിരുന്നു എന്നതും വസ്തുതയാണ്. ഒരു സംഭവം ആനക്കയം ഗ്രാമ പഞ്ചായത്ത് വെബ്‌സൈറ്റില്‍ നിന്ന് ''ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും, നാടുവാഴി പ്രഭുക്കള്‍ക്കും ഭൂജന്മിമാര്‍ക്കും എതിരായുള്ള 1921-ലെ, “മലബാര്‍ കലാപ”ത്തിന്റെ പ്രധാനകേന്ദ്രമായിരുന്നു ഈ പ്രദേശം. അന്നത്തെ പോലീസ് ഇന്‍സ്പെക്ടറായിരുന്ന ഖാന്‍ ബഹാദൂര്‍ കെ.വി.ചേക്കുട്ടിയെ, സമരസേനാനികള്‍ വെടിവെച്ചുകൊന്ന്, തല കുന്തത്തില്‍ നാട്ടി പ്രദര്‍ശിപ്പിച്ചിരുന്നു. അയാളുടെ സ്മരണയ്ക്കായി ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍മ്മിച്ച, പുള്ളിയിലങ്ങാടിയിലെ പൊതുകിണര്‍ ഇന്നും ചരിത്രസ്മാരകമെന്ന പോലെ നിലനില്‍ക്കുന്നു.''(9)  അന്നത്തെ ഒരു ഖാന്‍ബഹദൂറിനു ഉണ്ടായ അനുഭവമാണ് നാം വായിച്ചത്.

ഇത്രയും വിശദമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കാരണം പട്ടത്താനത്തിന്റെ ലേഖനം വരികള്‍ക്കിടയില്‍ വായിച്ചാല്‍ മലബാര്‍ കലാപം. സ്വാതന്ത്ര്യസമരം  ഹിന്ദു മുസ്ലിം ലഹളയായിരുന്നു എന്ന ദുസ്സൂചനയുള്ളത്  കൊണ്ടാണ്. ആ ബ്രിട്ടീഷ് മൂട് താങ്ങികളുടെ കാലു തിരുമ്മി കൊടുത്ത പലര്‍ക്കും  കോല്‍ക്കാരനും അധികാരിയും മുത്തുപട്ടയുമായി അംഗീകാരം കിട്ടിയിരുന്നു എന്നത് യാഥാര്‍ത്യമാണ്. 


ഭാരതത്ത്ന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍, കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ വെള്ളിനക്ഷ്ത്രമായി മിന്നിയ മഹാ പ്രതിഭയുടെ  കുടുംബത്തില്‍, രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതി ബ്രിട്ടീഷ് പട്ടാളത്തിന്റെ തോക്കിനു മുന്നില്‍ വിരിമാറു കാട്ടി വീരമൃത്യു വരിച്ച വല്യുപ്പാന്റെ പേരക്കിടാവിന്..... അതൊക്കെ പോട്ടെ ഭാരതത്തില്‍ പിറന്നതിലും   ജീവിക്കുന്നതിലും  അഭിമാനം കൊള്ളുന്ന ഏതൊരു രാജ്യ സ്നേഹിക്കും ഭാരതത്തിന്റെ  സ്വാതന്ത്ര്യ സമരത്തെ ഇകഴ്ത്തുന്ന യാതോന്നും  അംഗീകരിക്കാനോ സഹിക്കാനോ കഴിയില്ല.  ആ വേദന മനസ്സിലാക്കാന്‍ ചരിത്രമറിയാത്ത, ചരിത്രമില്ലാത്തവര്‍ക്കാവില്ല.

 ആയിഷയെ  കുറിച്ചുള്ള ലേഖനത്തിലേക്ക്  തന്നെ പോകാം. ആയിഷയുടെ കുടും ബത്തിന്റെ പരിണാമം കൂടി വ്യക്തമാവുന്ന ഒരു വാചകം. ''ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടു പ്രമാണിയായി വാണ തന്റെ പിതാവിന്റെ ദയനീയ തകര്‍ച്ച കൂടി കുട്ടിയായ ആയിഷക്കു നേരിട്ട് കാണേണ്ടിവന്നു. ആയിഷയുടെ ബാപ്പ അനുദിനം കച്ചവടത്തില്‍ തകരാന്‍ തുടങ്ങി. എങ്ങനെ തകരാന്‍ ഇടയായി എന്ന് കുട്ടിയായ ആയിഷക്കു മനസ്സിലായില്ല. ആനയും അമ്പാരിയുമായി നടന്ന നാട്ടുപ്രമാണി ആറടി മണ്ണുപോലും ഇല്ലാത്ത അവസ്ഥയിലേക്ക് നിലം പതിച്ചു.''(10) ആയിഷയുടെ പിതാവിന്റെയും കുടുംബത്തിന്റെയും സാമ്പത്തികാടിത്തറയും ഐശ്വരങ്ങളും തകര്‍ന്നു എന്ന് മാത്രമല്ല വളരെയേറെ ദാരിദ്ര്യവും  പട്ടിണിയും പരിവട്ടവുമായി ഏറെ കഷ്ട്ടപ്പെട്ടു അവരുടെ പിതാവിന്റെ മരണശേഷം മാതാവ്, 'എണ്ണയും കുഴമ്പും തേപ്പിച്ചു താളിയുരച്ചു കുളിപ്പിക്കാന്‍ മാത്രം ഭൃത്യയുണ്ടായിരുന്ന  ആയിഷയുടെ മാതാവ്' നെല്ലുകുത്തുകാരിയായി വരെ പണിയെടുക്കേണ്ടി വന്ന അവസ്ഥ കൂടി ആ ലേഖനത്തിലുണ്ട്. ''ഒരു ദിവസം ബാപ്പാന്റെ സില്‍ബന്ധക്കാരില്‍ ചിലര്‍ വീട്ടില്‍ വന്നു. നിങ്ങളെ ഇങ്ങനെ ജീവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. എന്ന് പറഞ്ഞു വിളിച്ചു കൊണ്ട് പോവുകയും നിലമ്പൂരിലെ ഒരു നെല്ല്കുത്ത് മില്ലില്‍ ജോലി തരപ്പെടുത്തി കൊടുക്കുകയും ചെയ്തു.(11) കൂടുതല്‍ വിശദീകരണങ്ങളേതുമില്ലാതെ  ആ നിരാലംബ കുടുംബത്തിന്റെ ദാരിദ്ര്യവും കഷ്ടപ്പാടുകളും വ്യക്തമാക്കുന്ന വാചകം. ഏതാനും വര്‍ഷം ഈ അവസ്ഥയിലേക്ക് ആ കുടുംബത്തെ പരിവര്‍ത്തിപ്പിച്ച  സാമൂഹ്യ  സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ച് ലേഖനം മൌനം പാലിക്കുന്നു. അത് പ്രസക്തമല്ല എന്നാലും ഇത്രയും സാമ്പത്തിക സാമൂഹ്യ ഉന്നതിയിലുണ്ടായിരുന്ന ആ കുടുംബം ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും കൂപ്പുകുത്തി എന്നത് എത്ര ദയനീയവും സങ്കടകരവുമല്ല.

ആയിഷയെന്ന നാടകനടിയെ,  സിനിമാനടിയെ സൃഷ്‌ടിച്ച  സാമൂഹ്യ, സാമ്പത്തിക, പരിണാമ ശാസ്ത്രം ഈ പട്ടിണിയും ദാരിദ്ര്യവുമല്ലാതെ മറ്റൊന്നുമല്ല. അക്കാര്യം കൂടി ലേഖനം വരച്ചു കാട്ടുന്നു. ''ആയിഷ ഉമ്മയോട് അനുവാദം ചോദിച്ചു. ഉമ്മ ഉടന്‍ പറഞ്ഞു 'ഇത് ഇസ്ലാമിന് ചേര്‍ന്നതാണോ?. മുസ്ലിം സമുദായത്തിന് ഇത് നിഷിദ്ധമാണെന്ന് അറിയില്ലേ?. ഇതൊന്നും പാടില്ല'. ഉടന്‍ ആയിഷ ഉമ്മയോട് പറഞ്ഞു 'നമ്മള് കഷ്ടപ്പെടുമ്പോ നമ്മളെ രക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല. അവര് ശിക്ഷിക്കാന്‍ നടക്കണ്ട'. ആയിഷ വായില്‍ വന്ന ഒരു ഡയലോഗ്  പറഞ്ഞു. അത് ഉമ്മയ്ക്ക് ശരിക്ക് കൊണ്ട്. പിന്നീടു ഉമ്മ ഒന്നും പറഞ്ഞില്ല.(12) ആയിഷക്കു വായില്‍ തോന്നിയ ഈ ഒരു വാചകം ഉമ്മയുടെ അഭിമാനവും കുലീനതയും സാമൂഹ്യ ബോധവും മത ബോധവും  മാറ്റി വച്ച് മിണ്ടാപ്രാണിയാക്കാന്‍ മാത്രം ശക്തമായിരുന്നു ആ കുടുംബത്തിലെ ദാരിദ്ര്യം.

ഒരു പാട് നീളും എന്ന് ഭയപ്പെട്ടു ഈ ഭാഗം ഇവിടെ അവസാനിപ്പിക്കുന്നു. അടുത്ത പോസ്റ്റില്‍
ബാക്കി കാതലായ ഭാഗം ചര്‍ച്ച ചെയ്യാം എന്ന് കരുതുന്നു. ഇന്ഷാ അല്ലാഹ്

റഫറന്‍സ്
1 യുക്തിരാജ്യം മാസിക ആഗസ്ത് 2012 പേജ് 5
2
യുക്തിരാജ്യം മാസിക ആഗസ്ത് 2012 പേജ് 5
4
യുക്തിരാജ്യം മാസിക ആഗസ്ത് 2012 പേജ് 5
യുക്തിരാജ്യം മാസിക ആഗസ്ത് 2012 പേജ് 5,6
6 http://malayalam.webdunia.com/newsworld/news/currentaffairs/0708/19/1070819045_1.htm
7 http://malayalam.webdunia.com/newsworld/news/currentaffairs/0708/19/1070819045_1.htm
8 http://malayalam.webdunia.com/newsworld/news/currentaffairs/0708/19/1070819045_1.htm
9 http://lsgkerala.in/anakkayampanchayat/history/
10 യുക്തിരാജ്യം മാസിക ആഗസ്ത് 2012 പേജ് 6
11
യുക്തിരാജ്യം മാസിക ആഗസ്ത് 2012 പേജ് 6
12 യുക്തിരാജ്യം മാസിക ആഗസ്ത് 2012 പേജ് 7,8

Tuesday, September 25, 2012

'നബിനിന്ദാ സിനിമ നമുക്ക് പ്രതിഷേധിക്കുക' പ്രവാചകന്‍ മുഹമ്മദ്‌ നബി(സ) യെ അപഹസിക്കുന്ന സിനിമയും അതിനോടനുബന്ധിച്ചു നടന്ന സംഭവവികാസങ്ങളുടെയും പക്ഷാത്തലത്തില്‍ 'നിച്ച്ഓഫ്ട്രൂത്ത്‌' പ്രസിദ്ധീകരിച്ച ലഖുലേഖ

മുഹമ്മദ് നബി (സ്വ) ഒരിക്കല്‍കൂടി നികൃഷ്ടമായ രീതിയില്‍ ഭത്സിക്കപ്പെട്ടിരിക്കുകയാണ്. ചരിത്രത്തോട് ചെയ്യാനാവുന്നതില്‍ വെച്ച് ഏറ്റവും ക്രൂരമായ കയ്യേറ്റം! മാനവികതയോടുള്ള നഗ്നമായ വെല്ലുവിളി! ചെകുത്താന്‍ പോലും നാണിച്ചുപോകുന്ന വൃത്തികെട്ട ആഖ്യാനം! മാന്യതയുടെ എല്ലാ അതിരുകളും ലംഘിച്ചുകൊണ്ടുള്ള പൈശാചികമായ ദൃശ്യവല്‍ക്കരണം! മനുഷ്യത്വത്തിന്റെയും ധാര്‍മികതയുടേയും തരിമ്പെങ്കിലും മനസ്സില്‍ അവശേഷിക്കുന്നവര്‍ക്കൊന്നും തന്നെ പതിനാലു മിനുറ്റോളം നീണ്ടുനില്‍ക്കുന്ന ഇന്നസെന്‍സ് ഓഫ് മുസ്ലിമിന്റെ ട്രെയ്ലര്‍ രോഷത്തോടെയല്ലാതെ കണ്ടിരിക്കാന്‍ കഴിയില്ല. സിനിമയിലെ മുഹമ്മദ് എന്ന കഥാപാത്രം മനോരോഗിയും കാമഭ്രാന്തനും രക്തദാഹിയുമാണ്. പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചരിത്രത്തിന്റെ വെള്ളിവെളിച്ചത്തില്‍ ജീവിച്ച മുഹമ്മദ് നബി (സ്വ)യുമായി ഒരര്‍ഥത്തിലും താരതമ്യത്തിന് കൊള്ളാത്ത കഥാപാത്രം. ഈ കഥാപാത്രമാണ് മുസ്ലിംകളെ തീവ്രവാദികളും ഭീകരവാദികളും സ്ത്രീവിരുദ്ധരുമായെല്ലാമാക്കുന്നതെന്ന് വരുത്തിത്തീര്‍ക്കുന്നതാണ് സിനിമയിലെ പ്രമേയം. മനുഷ്യര്‍ക്കൊന്നും കണ്ടിരിക്കാനാവാത്ത ട്രെയ്ലര്‍! സ്വന്തത്തേക്കാളധികം നബി (സ്വ)യെ സ്നേഹിക്കുന്ന മുസ്ലിംകള്‍ക്ക് ഈ നബിനിന്ദ സഹിക്കാനാകുമോ? മുഹമ്മദ് നബി (സ്വ)യുടെ നേരെ വന്ന അമ്പുകള്‍ സ്വന്തം വിരിമാറുകൊണ്ട് തടുത്ത സ്വഹാബിമാരുടെ പിന്‍ഗാമികള്‍ക്ക് ക്രൂരമായ ഈ നബിഭത്സനത്തിനെതിരെ പ്രതിഷേധിക്കാതിരിക്കാന്‍ കഴിയുമോ? താനും തന്റെ മാതാപിതാക്കളും ഇണകളും സന്താനങ്ങളുമെല്ലാം യുദ്ധഭൂമിയില്‍വെച്ച് മരണപ്പെട്ടാലും മുഹമ്മദ് നബി (സ്വ)ക്ക് യാതൊന്നും സംഭവിക്കരുതെന്ന് ആത്മാര്‍ഥമായും ആഗ്രഹിച്ച പ്രവാചകാനുചരന്‍മാരുടെ പിന്‍മുറക്കാര്‍ക്ക് നികൃഷ്ടമായ ഈ ദൃശ്യവല്‍ക്കരണത്തിനെതിരെ പ്രതികരിക്കാതിരിക്കാനാവുമോ?
'സാം ബാസൈല്‍' എന്ന വ്യാജ നാമത്തില്‍ അമേരിക്കന്‍ കോപ്റ്റിക് ക്രിസ്ത്യാനിയായ നക്കൌള ബാസ്റിലി നക്കൌളയാണ് ചരിത്രത്തിലെ തുല്യതയില്ലാത്ത നബിനിന്ദാസിനിമയുടെ നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചത്. ഉത്തേജക മരുന്നായ മീഥാംഫെറ്റമൈന്‍ നിര്‍മിച്ചതിന് 1990ലും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് 2010ലും ശിക്ഷിക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്ത ഇയാളെ നബിനിന്ദാസിനിമ നിര്‍മാണത്തിനായി മുസ്ലിം വിരുദ്ധരായ ക്രൈസ്തവ മിഷണറിമാര്‍ വിലക്കെടുക്കുകയായിരുന്നുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇത്തരമൊരു സിനിമാനിര്‍മിക്കുന്നതിനായി 2011 ആഗസ്തില്‍ അമേരിക്കയിലെ ക്രൈസ്തവ മിഷനറി സംഘമായ ‘മീഡിയ ഫോര്‍ ക്രൈസ്റ്’ അനുവാദം വാങ്ങിയതായും സിനിമാ നിര്‍മാതാവായ നക്കൌള ബാസ്റിലി നക്കൌള തന്റെ വീട് പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുകൊടുക്കുകയാണുണ്ടായതെന്നും ‘ലോസ് ആഞ്ചലസ് ടൈംസ്’(13-09-2012) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മീഡിയാ ഓഫ് ക്രൈസ്റിന്റെ അധ്യക്ഷന്‍ ജോസഫ് നാസെറല്ല അബ്ദുല്‍ മസീഹ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ടെങ്കിലും സിനിമ വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹം ഒളിവിലാണ്. ഇസ്ലാമോഫോബിയയുടെ പ്രധാനപ്പെട്ട വക്താക്കളിലൊരാളും സിനിമയുടെ സ്പോക്സ്മാനുമായി അറിയപ്പെടുന്ന വിയറ്റ്നാമുകാരന്‍ സ്റീവ് ക്ളീഡ് പറയുന്നതായി ദി അറ്റ്ലാന്റിക് (12-09-2012) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, ഈ സിനിമക്കു പിന്നില്‍ സിറിയ, തുര്‍ക്കി, പാക്കിസ്ഥാന്‍, ഈജിപ്ത് എന്നിവടങ്ങളില്‍ നിന്നുള്ള പതിനഞ്ച് ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികളാണ് എന്നാണ്. സിനിമയുടെ പേരില്‍ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുണ്ടായ കലാപങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ "ഇവര്‍ പ്രകോപിതരായതിന് ഞാനെന്തിന് കുണ്ഠിതപ്പെടണം? പ്രകോപിതരാകുന്നതിന് വേണ്ടി അവര്‍ നേരത്തെത്തന്നെ പ്രോഗ്രാം ചെയ്യപ്പെട്ടതാണ്''എന്ന് സ്റീവ് ക്ളീഡ് പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് (14-09-2012) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരിശുദ്ധ ക്വുര്‍ആന്‍ കോപ്പികള്‍ കത്തിച്ചുകൊണ്ട് ഇസ്ലാമിക ഭീകരവാദത്തിനെതിരെ പ്രതികരിക്കുമെന്ന് പ്രഖ്യാപിച്ച കുപ്രസിദ്ധി നേടിയ സുവിശേഷകന്‍ പാസ്റര്‍ ടെറി ജോണ്‍സ് പറഞ്ഞത് "അമേരിക്കന്‍ നിര്‍മിതിയായ ഈ സിനിമ മുസ്ലിംകളെ അക്രമിക്കുവാന്‍ വേണ്ടിയല്ല; പ്രത്യുത, ഇസ്ലാമിന്റെ നശീകരണാത്മകമായ പ്രത്യശാസ്ത്രത്തെക്കുറിച്ച് അറിവു നല്‍കുന്നതിനു വേണ്ടിയാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്; മുഹമ്മദിന്റെ ജീവിതത്തിന്റെ നികൃഷ്ടഭാവങ്ങളും ഈ സിനിമ വെളിപ്പെടുത്തുന്നുണ്ട്'' എന്നാണ്. ജര്‍മനിയിലെ ഇസ്ലാം വിരുദ്ധ സംഘമായ 'പ്രോ ജര്‍മനി സിറ്റിസണ്‍സ് മൂവ്മെന്റ്' നബിനിന്ദാസിനിമയുടെ ട്രെയ്ലര്‍ സ്വന്തം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുകയും ആര്‍ എതിര്‍ത്താലും അത് ജനങ്ങളെ കാണിക്കുക തന്നെ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. (ഴൌമൃറശമിിലം.രീാ).
മുഹമ്മദ് നബി (സ്വ) ആദ്യമായല്ല നിന്ദിക്കപ്പെടുകയും ഭല്‍സിക്കപ്പെടുകയും ചെയ്യുന്നതെന്ന വസ്തുത കണ്ണും കാതുമുള്ളവര്‍ക്കെല്ലാം അറിയാവുന്നതാണ്. മുഹമ്മദ് നബി(സ്വ)ക്ക് പ്രവാചകത്വം ലഭിച്ചതു മുതല്‍ തന്നെ അദ്ദേഹം നിന്ദിക്കപ്പെട്ടിട്ടുണ്ട്. അബൂലഹബാണ് അന്തിമപ്രവാചകനെ നിന്ദിക്കുന്നതിന് തുടക്കം കുറിച്ചത്. അത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. പ്രവാചകനിന്ദക്ക് തുടക്കം കുറിച്ച അബൂലഹബിനെ വിശുദ്ധ ക്വുര്‍ആന്‍ പാരായണം ചെയ്യുന്ന കോടിക്കണക്കിനാളുകള്‍ ശപിച്ചുകൊണ്ടിരിക്കുന്നു. സ്വയം ശപിച്ചുപോവുന്ന രീതിയിലായിരുന്നുവത്രെ അയാളുടെ മരണം! പിന്നീടങ്ങോട്ട് പ്രവാചകന്‍(സ്വ) നിന്ദിക്കപ്പെട്ടിട്ടുണ്ട്; അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്; ക്രൂരവും നിന്ദ്യവുമായ രീതിയില്‍ ഭത്സിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ മുഹമ്മദ് നബി(സ്വ)യുടെ വ്യക്തിത്വത്തിന്റെ ഉജ്വലതയ്ക്ക് ഈ ഭത്സനങ്ങള്‍ കൊണ്ടൊന്നും യാതൊരുവിധ കോട്ടവുമുണ്ടായിട്ടില്ല. അതില്‍നിന്ന് വെളിച്ചം സ്വീകരിക്കുന്നവരുടെ എണ്ണം ഓരോ തലമുറയിലും വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്.
എന്തുകൊണ്ടാണ് മുഹമ്മദ് നബി(സ്വ) ഇത്രയധികം നിന്ദിക്കപ്പെടുന്നത്? ഇത്രയധികം അപഹസിക്കപ്പെടുവാന്‍ മാത്രം എന്തു തെറ്റാണ് അദ്ദേഹം ചെയ്തത്? പ്രവാചകനിന്ദയുടെ പിതാവായിരുന്ന അബൂജഹ്ല്‍ തന്നെ മറുപടി പറയട്ടെ: "മുഹമ്മദ് കള്ളനാണെന്നോ മോശപ്പെട്ടവനാണെന്നോ എനിക്കഭിപ്രായമില്ല. എന്നാല്‍ അവന്‍ കൊണ്ടുവന്ന ആശയം! അത് കളവാണ്. അതിനോടാണ് ഞങ്ങളുടെ എതിര്‍പ്പ്.'' മുഹമ്മദ് നബി(സ്വ) കൊണ്ടുവന്ന ആശയങ്ങള്‍ അന്നും ഇന്നും പലര്‍ക്കും അരോചകമാണ്. ഈ അരോചകത്വമാണ് പ്രവാചകനിന്ദയായി പുറത്തുവരുന്നത്-ഇന്നലെ അത് കവിതകളുടെയും അസഭ്യവര്‍ഷങ്ങളുടെയും രൂപത്തിലായിരുന്നുവെങ്കില്‍ ഇന്ന് അത് കാര്‍ട്ടൂണുകളുടെയും കാരിക്കേച്ചറുകളുടെയും ചോദ്യപേപ്പറുകളുടെയും മിഷനറി ഗ്രന്ഥങ്ങളുടെയും വൃത്തികെട്ട സിനിമയുടെയും കോലത്തിലാണെന്ന വ്യത്യാസം മാത്രമേയുള്ളൂ.
പ്രവാചകനിന്ദയുടെ വേരുകള്‍ സ്ഥിതിചെയ്യുന്നത് ചൂഷണാധിഷ്ഠിതമായ അധീശത്വവ്യവസ്ഥിതിയിലാണ്; അന്നും ഇന്നും ഒരേ മാനസികാവസ്ഥയില്‍ നിന്നാണ് അത് നിര്‍ഗളിക്കുന്നത്. നാഥനും ദാസനും തമ്മില്‍ അകലമൊന്നുമില്ലെന്നും അവനോട് നേര്‍ക്കുനേരെ ചോദിക്കുകയാണ് അടിയാന്മാര്‍ ചെയ്യേണ്ടതെന്നും പഠിപ്പിച്ചപ്പോള്‍ സ്വഭാവികമായും തകര്‍ന്നുവീണത് ദൈവ-ദാസ ദല്ലാളന്മാരായിരുന്ന പുരോഹിതന്മാരുടെ ചൂഷണക്കൊട്ടാരങ്ങളായിരുന്നു. അതുകൊണ്ടായിരുന്നു അന്നത്തെ എതിര്‍പ്പ്.

ഇന്നത്തെ പ്രവാചകനിന്ദയുടെ അപ്പോസ്തലന്മാര്‍ക്ക് മൂന്ന് മുഖങ്ങളുണ്ട്. മൂന്നും ഭീകരമെങ്കിലും മീഡിയ അവയെപൌഡറിട്ട് ജനസാമാന്യത്തിനു മുന്നില്‍ അവതരിപ്പിച്ച് മിനുക്കിയെടുക്കുന്നു. ഒന്ന് സെക്യുലറിസത്തിന്റെ മുഖമാണ്. മതവും ആത്മീയതയും ആരാധനാലയങ്ങള്‍ക്കകത്തു മതിയെന്നും ജീവിതത്തിന്റെ അര്‍ഥം നിര്‍ണയിക്കുന്ന രംഗങ്ങളിലേക്കൊന്നും അത് കടന്നുകയറരുതെന്നുമുള്ള സെക്യുലറിസ്റ്റ് വീക്ഷണത്തോട് ജീവിതത്തിന്റെ എല്ലാ മേഖലകളെയും ദൈവികബോധനപ്രകാരം പരിവര്‍ത്തിപ്പിക്കുകയാണ് മതമെന്ന ഇസ്ലാമിക സങ്കല്‍പം ഒരുതരത്തിലും രാജിയാവുന്നില്ല. രണ്ടാമത്തെ മുഖം ആഗോളവല്‍കരണത്തിന്റെ പേരിലുള്ള സാംസ്കാരികാധിനിവേശത്തിന്റേതാണ്. ലഹരി, ലോട്ടറി, പലിശ, സൌന്ദര്യപ്രകടനം, സ്വതന്ത്രലൈംഗികത തുടങ്ങിയ, മാര്‍ക്കറ്റിനെ സ്നിഗ്ധമാക്കാന്‍ സാമ്രാജ്യത്വമുപയോഗിക്കുന്ന സകലതിനുമെതിരാണ് ഇസ്ലാം. ഇവയുപയോഗിച്ച് ഉപഭോക്താവിനെ ചൂഷണം ചെയ്താണ് 'സ്വതന്ത്ര വിപണി' നിലനില്‍ക്കുന്നതു തന്നെ. ഇവയുടെയെല്ലാം നേരെ ഇസ്ലാം പുറംതിരിഞ്ഞുനില്‍ക്കുന്നു. അതുകൊണ്ടുതന്നെ ഇസ്ലാമിനെയും അതിന്റെ പ്രവാചകനെയും സെക്യുലറിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ആളുകള്‍ക്ക് വെറുപ്പാണ്. ചൂഷണങ്ങളെക്കുറിച്ചറിയാതെ അവര്‍ നിര്‍മിക്കുന്ന വലയില്‍ വീഴാനൊരുങ്ങുന്നവരെ രക്ഷിക്കുവാന്‍ ഇന്നുള്ളത് ഇസ്ലാമികാദര്‍ശം മാത്രമാണെന്ന് അവര്‍ക്കറിയാം. ഈ ആദര്‍ശത്തെ വസ്തുനിഷ്ഠമായി വിമര്‍ശിക്കുവാന്‍ ആര്‍ക്കുമാവില്ലെന്നും വിമര്‍ശിക്കുന്തോറും ഇസ്ലാമികാദര്‍ശത്തിന്റെ മാനവികമുഖം കൂടുതല്‍ തെളിഞ്ഞുവരികയാണെന്നും അത് ചൂഷിതരെ അതിലേക്ക് ആകര്‍ഷിക്കാന്‍ മാത്രമെ നിമിത്തമാവുന്നുള്ളൂ എന്നും അനുഭവത്തില്‍നിന്ന് പഠിച്ചവരാണവര്‍. ഈ പാഠമാണ് പ്രവാചകനെ നിന്ദിക്കുവാനും അപഹസിക്കുവാനും അങ്ങനെ മുസ്ലിംകളെ പ്രകോപിതരാക്കുവാനും അവരെ പ്രേരിപ്പിക്കുന്നത്.
നബിനിന്ദയുടെ മൂന്നാമത്തെ മുഖം മതപ്രബോധകരുടേതാണ്. സ്രഷ്ടാവിനും മനുഷ്യര്‍ക്കുടമിടയിലുള്ള മധ്യവര്‍ത്തികളെയെല്ലാം നിഷേധിക്കുകയും സര്‍വലോക രക്ഷിതാവിനോട് മാത്രം പ്രാര്‍ഥിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്യുന്ന ഇസ്ലാം, മതത്തിന്റെ പേരില്‍ മനുഷ്യരെ ചൂഷണം ചെയ്യുന്നവരുടെയും ദൈവങ്ങളുടെയും ദൈവപുത്രന്മാരുടെയും സ്വന്തക്കാരായി ചമയുന്ന പുരോഹിതന്മാരുടെയും കണ്ണിലെ കരടായി തീര്‍ന്നത് സ്വാഭാവികമാണ്. ക്വുര്‍ആനിന്റെ തെളിമയാര്‍ന്ന ആദര്‍ശവും മുഹമ്മദ് നബി(സ്വ)യുടെ വിശുദ്ധവും വിപ്ളവകരവുമായ ജീവിതവും പഠനത്തിന് വിധേയമാക്കപ്പെട്ടാല്‍ തങ്ങളുടെ കാല്‍ക്കീഴില്‍ നിന്ന് മണ്ണ് ഒലിച്ചുപോയിക്കൊണ്ടേയിരിക്കുമെന്ന് അനുഭവിച്ചറിഞ്ഞവര്‍ നബിനിന്ദയിലൂടെ തങ്ങളുടെ രോഷം പ്രകടിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നബി(സ്വ)യെ നാല് തെറി പറഞ്ഞാല്‍ ഇസ്ലാം തെറ്റുധരിക്കപ്പെടുമെന്നും തങ്ങളുടെ കീഴിലുള്ള കുഞ്ഞാടുകള്‍ പിന്നെ ഇസ്ലാമിനെ പറ്റി പഠിക്കുകയില്ലെന്നും അങ്ങനെ ഇസ്ലാമിലേക്കുള്ള ഒഴുക്ക് തടസ്സപ്പെടുത്താനാകുമെന്നും അവര്‍ കണക്കുകൂട്ടുന്നു. തങ്ങളുടെ അപഥ സഞ്ചാരത്തിന് യുക്തിവാദത്തിന്റെ കുട പിടിക്കുകയും ഇസ്ലാമിനെ തെറിപറഞ്ഞ് അരിശം തീര്‍ക്കുകയും ചെയ്യുന്ന നിരീശ്വരവാദികളെയാണ് നബിനിന്ദക്ക് അവര്‍ കൂട്ടുപിടിക്കുന്നത്. ദൈവത്തിനു പുത്രനില്ലെന്ന ഇസ്ലാമിക വാദത്തെ പ്രതിരോധിക്കാന്‍ ദൈവം തന്നെയില്ലെന്ന് പ്രചരിപ്പിക്കുന്നവരെ കൂട്ടുപിടിക്കുന്നത് ഗതികേടുകൊണ്ടുമാത്രമാണ്. കുറേ അഭിനേതാക്കളെ അണിനിരത്തിക്കൊണ്ട് മുഹമ്മദ് നബി(സ്വ)യെ തെറി പറഞ്ഞാല്‍ പതിനാല് നൂറ്റാണ്ട്കള്‍ക്ക് മുമ്പ് സത്യമത പ്രബോധനത്തിലൂടെ അന്തിമപ്രവാചകന്‍ ഉയര്‍ത്തിവിട്ട കൊടുങ്കാറ്റിനെ പ്രതിരോധിക്കാനാവുമെന്ന് കരുതുന്നത് വിഡ്ഡിത്തമാണ്. മതത്തിന്റെ പേരിലുള്ള ചൂഷണങ്ങളുടെയും ദൈവത്തിന്റെ പേരിലുള്ള കള്ളപ്രചരണങ്ങളുടെയും സഭകളുടെയും പ്രാര്‍ഥനാഗ്രൂപ്പുകളുടെയും ധ്യാനത്തിന്റെയും അന്യഭാഷാസംസാരത്തിന്റെ പേരിലുള്ള തട്ടിപ്പുകളുടെയും വടവൃക്ഷങ്ങളെ അത് കടപുഴക്കിക്കൊണ്ടിരിക്കും, തീര്‍ച്ച.
പ്രവാചകനിന്ദയ്ക്കെതിരെയുള്ള സംസാരത്തെ മുസ്ലിംകളുടെ അസഹിഷ്ണുതയായി വ്യാഖ്യാനിക്കുന്നവരുണ്ട്. മുസ്ലിംകള്‍ വിമര്‍ശനത്തെ ഭയപ്പെടുന്ന ഭീരുക്കളാണെന്നാണ് അവര്‍ വരുത്തിത്തീര്‍ക്കുന്നത്. വസ്തുതയെ പച്ചയായി വളച്ചൊടിക്കലാണിത്. വിമര്‍ശനങ്ങളെ ഭയപ്പെടുന്നവരല്ല മുസ്ലിംകള്‍. ക്വുര്‍ആനിനെയോ പ്രവാചകനെ(സ്വ)യോ ഇസ്ലാമിനെയോ വിമര്‍ശിക്കുന്നവര്‍ക്കെതിരെ മുസ്ലിംകള്‍ ഒരിക്കലും വാളെടുത്തിട്ടില്ല. എത്രയെത്ര ഇസ്ലാം വിമര്‍ശനഗ്രന്ഥങ്ങളാണുള്ളത്, ലോകഭാഷകളില്‍. അവയില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള വിമര്‍ശനങ്ങള്‍ക്കെല്ലാം വസ്തുനിഷ്ഠവും പ്രമാണബദ്ധവുമായ മറുപടികള്‍ മുസ്ലിംലോകം നല്‍കിപ്പോന്നിട്ടുണ്ട്. മലയാളത്തില്‍തന്നെ എത്രയോ ഇസ്ലാം വിമര്‍ശന ഗ്രന്ഥങ്ങളുണ്ട്. അവയില്‍ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങള്‍ക്കെല്ലാം മലയാളഭാഷയില്‍ തന്നെ മറുപടി എഴുതപ്പെട്ടിട്ടുണ്ട്. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുകയും അവയെ ഇസ്ലാമികപ്രബോധനത്തിന് അനുഗുണമായി ഉപയോഗിക്കുകയും ചെയ്യുന്നവരാണ് മുസ്ലിംകള്‍. ആരുടെയെങ്കിലും വിമര്‍ശനങ്ങള്‍ക്കുമുമ്പില്‍ തരിപ്പണമാകുന്നതല്ല ഇസ്ലാമികാദര്‍ശമെന്നും അതിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ക്ക് ക്വുര്‍ആനും നബിചര്യയും തന്നെ മറുപടി നല്‍കുന്നുണ്ടെന്നും അറിയുന്നവര്‍ പിന്നെ എങ്ങനെയാണ് വിമര്‍ശനങ്ങളെ ഭയപ്പെടുക? വിമര്‍ശനങ്ങളോടൊന്നും പുറം തിരിഞ്ഞുനില്‍ക്കാതെത്തന്നെ സ്വന്തം സത്യത തെളിയിക്കാവുന്നവയാണ് ക്വുര്‍ആനും സുന്നത്തുമാകുന്ന പ്രമാണങ്ങളും അവ പ്രദാനം ചെയ്യുന്ന മൂല്യക്രമവുമെന്നതാണ് വസ്തുത. പിന്നെയെന്തിനാണ് വിമര്‍ശനങ്ങളെ ഭയപ്പെടുന്നത്?
വിമര്‍ശിക്കലും അപഹസിക്കലും രണ്ടാണ്. ഏതൊരു സംസ്കൃതസമൂഹവും അംഗീകരിക്കുന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേതാകട്ടെ ആരും അംഗീകരിക്കാത്തതുമാണ്. ഒന്നാമത്തേത് ബൌദ്ധികമായ ചര്‍ച്ചക്ക് നിമിത്തമാകുന്നു. രണ്ടാമത്തേത് വൈകാരികവിക്ഷോഭത്തിനല്ലാതെ മറ്റൊന്നിനും കാരണമാകുന്നില്ല. ഏത് ചരിത്രപുരുഷനും വിമര്‍ശിക്കപ്പെടാം. അയാള്‍ക്ക് ഉണ്ട് എന്ന് വിമര്‍ശകര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞ തകരാറുകള്‍ പൊതുസമൂഹത്തിനു മുമ്പില്‍ അവതരിപ്പിക്കാം. ഇതിനൊന്നും ആരും എതിരല്ല. വിമര്‍ശനമെന്നാല്‍ തെറിവിളിയും അപഹസിക്കലുമാണെന്ന് കരുതുന്നത് അസംസ്കൃതമായ മനസ്സിന്റെ ഉടമകളാണ്. അതാണ് ആര്‍ക്കും അംഗീകരിക്കാനാവാത്തത്.
മുഹമ്മദ് നബി(സ്വ) വിമര്‍ശിക്കപ്പെട്ടുകൂടാ എന്നൊന്നും ആരും ഇതുവരെ പറഞ്ഞിട്ടില്ല. എന്നാല്‍ കോടിക്കണക്കിന് ആളുകള്‍ ആദരിക്കുന്ന, ലോകത്തിന്റെ ചരിത്രഗതിയെത്തന്നെ ഏറ്റവുമധികം സ്വാധീനിച്ച മുഹമ്മദ് നബി(സ്വ)യെ അപഹസിക്കുകയും നിന്ദിക്കുകയും തെറിവിളിക്കുകയും ചെയ്യുന്നത് ഒരു സംസ്കൃതസമൂഹത്തിനും അംഗീകരിക്കാനാവുകയില്ല. മുഹമ്മദ് നബി(സ്വ)യെന്നല്ല, ഒരു മഹാമനുഷ്യനും നിന്ദിക്കപ്പെട്ടുകൂടായെനാണ് മുസ്ലിംകളുടെ പക്ഷം. മഹല്‍വ്യക്തികള്‍ നിന്ദിക്കപ്പെടുന്നതുകൊണ്ട് സമൂഹത്തിനോ മാനവതയ്ക്കോ എന്താണ് നേട്ടമെന്ന് ആരും വിശദീകരിച്ചു കണ്ടിട്ടില്ല. പ്രവാചകന്‍(സ്വ) നിന്ദിക്കപ്പെടുമ്പോള്‍ കോടിക്കണക്കിനു മുസ്ലിംകള്‍ വേദനിക്കുകയും പ്രയാസപ്പെടുകയും ചെയ്യുന്നു. സ്വന്തത്തെക്കാള്‍ മുഹമ്മദ് നബി(സ്വ)യെ സ്നേഹിക്കുന്നവരാണ് മുസ്ലിംകള്‍. അതുകൊണ്ടുതന്നെ പ്രവാചകനെ തെറിപറയുന്നത് മുസ്ലിംകള്‍ക്ക് സഹിക്കുവാന്‍ കഴിയില്ല. കോടിക്കണക്കിന് മുസ്ലിംകളെ പ്രയാസപ്പെടുത്തിയിട്ട് തെറിവിളിക്കുന്നവര്‍ നേടുന്നതെന്താണ്? പ്രവാചകനെ തെറിപറയുന്നവരോട് മുസ്ലിംകള്‍ക്ക് പറയുവാനുള്ളത് അവര്‍ക്ക് ആര്‍ജവമുണ്ടെങ്കില്‍ ആ മഹല്‍ ജീവിതത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യുകയെന്നാണ്. പ്രവാചകജീവിതത്തെ സത്യസന്ധമായി വിലയിരുത്തുവാന്‍ തയാറായവരെല്ലാം അദ്ദേഹത്തിന്റെ സ്തുതിപാഠകരായിത്തീര്‍ന്നതായാണ് ചരിത്രം.
ക്രൂരവും നികൃഷ്ടവും മാനവ വിരുദ്ധവുമായ നബിനിന്ദാസിനിമക്കെതിരെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യാന്‍ മാനവികതയില്‍ വിശ്വസിക്കുകയും സംവേദനക്ഷമമായ ഒരു സാമൂഹികാന്തരീക്ഷം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരെല്ലാം സന്നദ്ധമാകേണ്ടതാണ്. സ്വന്തത്തേക്കാളും സ്വന്തമായ എന്തിനേക്കാളധികം മുഹമ്മദ് നബി (സ്വ)യെ സ്നേഹിക്കുന്ന മുസ്ലിംകള്‍ക്ക് ഈ പൈശാചിക സിനിമക്കെതിരെ പ്രതികരിക്കാതിരിക്കുവാന്‍ കഴിയില്ല; ഇത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങിനെ പ്രതികരിക്കണമെന്ന് പഠിപ്പിച്ച മുഹമ്മദ് നബി (സ്വ)യുടെ മാതൃക പിന്‍പറ്റിക്കൊണ്ട് തങ്ങളെ പ്രകോപിതരാക്കുവാന്‍ എത്രതന്നെ ശ്രമിച്ചാലും തങ്ങള്‍ നബിചര്യയില്‍ നിന്ന് വ്യതിചലിക്കുകയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ശത്രുക്കളെ നിരാശരാക്കുവാനാണ് മുസ്ലിംകള്‍ സന്നദ്ധരാകേണ്ടത്. മുസ്ലിംകളെ പ്രകോപിപ്പിക്കുകയും അങ്ങനെ ഇസ്ലാമിനെ തെറ്റുധരിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടുകൂടി രചനയും സംവിധാനവും നിര്‍വഹിച്ച് പുറത്തിറക്കിയാതാണ് നബിനിന്ദാസിനിമയെന്ന് വ്യക്തമാണ്. സിനിമയില്‍ അഭിനയിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത എണ്‍പതോളം പേരില്‍ ആര്‍ക്കും തന്നെ ഇത് മുഹമ്മദ് നബി (സ്വ)യെ താറടിച്ചുകാണിക്കുന്നതിനു വേണ്ടിയുള്ളതാണെന്ന വിവരം നല്‍കിയിരുന്നില്ലെന്ന് സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിനിമയിലെ മുഹമ്മദിന്റെ ഭാര്യമാതാവായി അഭിനയിക്കുന്ന സിന്‍ഡി ലീ ഗ്രേഷിയ പറയുന്നത് രണ്ടായിരം വര്‍ഷം മുമ്പുള്ള ഈജിപ്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഡസേര്‍ട്ട് വാരിയര്‍ എന്ന സിനിമയിലാണ് അഭിനയിക്കുന്നതെന്ന് തെറ്റുധരിപ്പിച്ചുകൊണ്ടാണ് തന്നെ ഇതില്‍ അഭിനയിപ്പിച്ചതെന്നും തന്നെക്കൊണ്ട് 'മാസ്റര്‍ ജോര്‍ജ്' എന്ന് പറയിപ്പിച്ച സ്ഥലങ്ങളിലെല്ലാം അത് മാറ്റി 'മുഹമ്മദ്' എന്നാക്കിത്തീര്‍ത്ത് ഡബ്ബു ചെയ്യുകയാണ് സംവിധായകന്‍ ചെയ്തിട്ടുള്ളത് എന്നുമാണ്. ഇക്കാര്യം തന്നെ ലിലി ഡിയോണ്‍ എന്ന മറ്റൊരു അഭിനേത്രിയും ആവര്‍ത്തിച്ചിട്ടുണ്ട്. ‘ഇന്നസന്‍സ് ഓഫ് ബിന്‍ലാദന്‍’ എന്ന പേരില്‍ സിനിമയുടെ പരീക്ഷണ പ്രദര്‍ശനം സംഘടിപ്പിച്ചപ്പോള്‍ അറബിയില്‍ നല്‍കിയ പരസ്യത്തില്‍ പറയുന്നത്. "എന്റെ മുസ്ലിം സഹോദരന്‍ ആദ്യമായാണ് യഥാര്‍ഥ ഭീകരവാദിയെ കാണാന്‍ പോകുന്നത് ഫലസ്തീനിലെ നമ്മുടെ കുഞ്ഞുങ്ങളെ യും ഇറാഖിലെയും അഫ്ഗാനിസ്ഥാനിലേയും നമ്മുടെ സഹോദരങ്ങളെയും കൊന്ന യഥാര്‍ഥ ഭീകരനെ.'' ലോകത്തുള്ള ഭീകരവാദങ്ങള്‍ക്കെല്ലാം യഥാര്‍ഥത്തിലുള്ള കാരണം മുഹമ്മദ് നബി (സ്വ)യാണെന്ന് വരുത്തിത്തീര്‍ക്കുന്ന സിനിമയുടേതാണ് ഈ പരസ്യവാചകമെന്ന് നാം മനസ്സിലാക്കുമ്പോഴാണ് മുസ്ലിംകളെ പ്രകോപിതരാക്കുന്നതിനുവേണ്ടി മാത്രമായി തയ്യാര്‍ ചെയ്യപ്പെട്ടതാണ് ഈ സിനിമയെന്ന വസ്തുത നമുക്ക് മുമ്പില്‍ മറ നീക്കുക. ഇംഗ്ളീഷില്‍ ചിത്രീകരിക്കപ്പെട്ട സിനിമയുടെ ട്രെയ്ലര്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തതോടൊപ്പം തന്നെ അതിന്റെ അറബി പതിപ്പുകൂടി അപ്ലോഡ് ചെയ്യപ്പെട്ടിരുന്നുവെന്ന വസ്തുത കൂടി ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. ശത്രുക്കള്‍ക്കാവശ്യം അറബി സംസാരിക്കുന്ന പ്രദേശങ്ങളിലുള്ളവരെ പ്രകോപിതരാക്കുകയും‘മുസ്ലിംകള്‍ ഭീകരന്‍മാരാണ് എന്ന തങ്ങളുടെ പതിവ് പല്ലവിക്ക് മുസ്ലിം നാടുകളില്‍ നിന്ന് തെളിവുകള്‍ ഉണ്ടാക്കുകയുമാണല്ലോ.

ശത്രുക്കളുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്ന രൂപത്തില്‍ പ്രതികരിക്കേണ്ടവരല്ല മുസ്ലിംകള്‍. അതിക്രമങ്ങള്‍ക്കും നിന്ദക്കുമെതിരെ എങ്ങനെ പ്രതികരിക്കണമെന്ന് മുഹമ്മദ് നബി തന്നെ മുസ്ലിംകളെ പഠിപ്പിച്ചിട്ടുണ്ട്. നബി നിന്ദയുടെ ഉല്‍ഘാടനം നിര്‍വഹിച്ച അബൂലഹബും ഭാര്യയും പടച്ചുവിടുന്ന ഭല്‍സനങ്ങള്‍ ആവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നവര്‍ക്കിടയില്‍ സത്യമതപ്രബോധനവുമായി നബി(സ്വ) മുന്നോട്ട് പോവുകയാണുണ്ടായത്. മുഹമ്മദ് നബി(സ്വ) പഠിപ്പിച്ച ആദര്‍ശങ്ങളുടെ സത്യതയിലും നബിജീവിതത്തിന്റെ വിശുദ്ധിയിലും ആകൃഷ്ടരായി അവരില്‍ പലരും പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ അനുയായികളായി തീര്‍ന്നു. തനിക്കെതിരെയുള്ള യുദ്ധങ്ങള്‍ നയിച്ച അബുസുഫിയാനും ഖാലിദുബ്നുവലീദും യുദ്ധപ്രഖ്യാപനം നടത്തിയ ഥുമാമത്തുബ്നുഉഥാലും കവിതകള്‍ രചിച്ച കഅ്ബ്ബ്നു മാലിക്കും നിന്ദാ പ്രഭാഷണങ്ങള്‍ നടത്തിയ സുഹൈലുബ്നു അംറുമെല്ലാം അടങ്ങുന്നതായിരുന്നു മുഹമ്മദ് നബി(സ്വ) ഇഹലോകവാസം വെടിയുമ്പോഴുള്ള അദ്ദേഹത്തിന്റെ അനുയായിവൃന്ദം. ആദര്‍ശപ്രബോധനം കൊണ്ട് ശിലാഹൃദയങ്ങളെ നീരുറവയായി മാറ്റിമറിക്കുകയും വിശുദ്ധമായ തന്റെ ജീവിതത്തെ അനുധാവനം ചെയ്യുന്നവരാക്കിത്തീര്‍ക്കുകയും ചെയ്യുക എന്ന ചരിത്രത്തില്‍ തുല്യതയില്ലാത്ത പരിവര്‍ത്തനത്തിനാണ് മുഹമ്മദ് നബി(സ്വ) ചുക്കാന്‍ പിടിച്ചത്. പ്രവാചകന്‍(സ്വ) നിന്ദിക്കപ്പെടുകയും ഭത്സിക്കപ്പെടുകയും എല്ലാം ചെയ്യുമ്പോള്‍ മുസ്ലിംകള്‍ അനുധാവനം ചെയ്യേണ്ടത് കാരുണ്യത്തിന്റെ പ്രവാചകമാതൃകയാണ്. ഏതൊരു ആദര്‍ശത്തെ വെറുത്തുകൊണ്ടാണോ മുഹമ്മദ് നബി(സ്വ)യെ ഭത്സിക്കുവാന്‍ മാനവികതയുടെ ശത്രുക്കള്‍ ധൃഷ്ടരാവുന്നത് അവരുടെ പോലും കാതും കണ്ണും തുറപ്പിക്കുന്ന രീതിയില്‍ മുഹമ്മദ് നബി (സ്വ) പഠിപ്പിച്ച ആദര്‍ശത്തെ ഉറക്കെ വിളിച്ചു പറയുകയാണ് മുസ്ലിംകളുടെ ധര്‍മം. ഇസ്ലാമിക പ്രബോധനത്തെ സജീവമാക്കിക്കൊണ്ടാണ് നബിനിന്ദാ പരിശ്രമങ്ങള്‍ക്കെല്ലാം മറുപടി പറയേണ്ടത് എന്ന് സാരം. ഏതൊരു മുഹമ്മദ് നബി (സ്വ)യെയാണോ തമസ്കരിക്കുകയും വികൃതവല്‍ക്കരിക്കുകയും ചെയ്യാന്‍ ഇരുട്ടിന്റെ ഉപാസകന്‍മാര്‍ ശ്രമിക്കുന്നത് ആ മുഹമ്മദ് നബി (സ്വ)യുടെ ജീവിതം പൂര്‍ണമായും വിശുദ്ധവും മാതൃകായോഗ്യവുമായിരുന്നു എന്ന് വിളിച്ചു പറയുകയും പ്രസ്തുത ജീവിതത്തെ അഭിമാനപൂര്‍വം അനുധാവനം ചെയ്യുന്നവരെ സൃഷ്ടിക്കുകയും ചെയ്യുകയെന്ന ദൌത്യം നിര്‍വഹിക്കുവാന്‍ വിശ്വാസികള്‍ സന്നദ്ധമാകുമ്പോള്‍ മുസ്ലിംകളെ കലാപകാരികളാക്കിത്തീര്‍ത്ത് തങ്ങളുടെ പിഴച്ച ആശയങ്ങള്‍ക്ക് മാര്‍ക്കറ്റുണ്ടാക്കുവാന്‍ വേണ്ടി ശ്രമിക്കുന്നവര്‍ നിരാശരാകും. അല്ലാഹുവിന്റെ പ്രകാശത്തെ തങ്ങളുടെ പേനകൊണ്ടോ വായകൊണ്ടോ ആവിഷ്ക്കാരം കൊണ്ടോ ഊതിക്കെടുക്കാനാകുമെന്ന അത്തരക്കാരുടെ പ്രതീക്ഷയുടെ തകര്‍ച്ചയാണ് മുസ്ലിംകളുടെ സൃഷ്ടിപരമായ പ്രതികരണം വഴി ഉണ്ടാവുക. അതിന്ന് അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീന്‍)


എം എം അക്ബര്‍
കവര്‍സ്റ്റോറി

Thursday, September 13, 2012

ഈ ലോകത്ത് പെണ്ണിനും സ്വതന്ത്രമായി ജീവിക്കാന്‍ അവകാശമില്ലേ?? എന്തെ യുക്തിവാദികള്‍ വിറളി പിടിക്കുന്നതും ഇത്രക്കസഹിഷ്ണുക്കളാകുന്നതും ??

ഇന്നലെ fb freethinkers ഗ്രൂപ്പില്‍ ബാബു മോന്‍ എന്ന യുക്തിവാദിയുടെ   പോസ്റ്റു കണ്ടിരുന്നു.  മാത്രമല്ല സ്ത്രീകളുടെ ഡ്രസ്സ്‌കോഡുമായി ബന്ധപെട്ട ചില വാര്‍ത്തകളും ഇതേ ഗ്രൂപിലെ തന്നെ മറ്റു പോസ്റ്റുകളും എല്ലാം കൊണ്ടും ഈ വിഷയം രണ്ടു ദിവസമായി സജീവമാണ്. 
മുമ്പ് ഈ വിഷയവുമായി ബ്ബന്ധപെട്ടു ഇട്ടിരുന്ന പോസ്റ്റുകള്‍ ഓര്‍മിപ്പിക്കട്ടെ               ഒന്ന്                  രണ്ടു              മൂന്നു  


ഈ വാര്‍ത്തയില്‍ വസ്ത്രം ധരിക്കുക എന്ന വ്യക്തിസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ഈജിപ്ഷ്യന്‍ സ്ത്രീകളുടെ സമരാവേഷത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടി വന്ന സര്‍ക്കാര്‍ അവരുടെ മിതമായ പ്രാഥമിക അവകാശവും  ആവശ്യവും  അംഗീകരിക്കുവാന്‍ നിര്‍ബന്ധിതരാവുകയാനുണ്ടായതെന്നു ഇതില്‍ നിന്ന് വ്യക്തമാവുന്നു.  ഈജിപ്തിലെ ഈ ശക്തമായ പെണ്‍കരുത്തിനെയും മുന്നേറ്റത്തെയും അഭിനന്ധിക്കുന്നതോടൊപ്പം ലോകത്തെവിടെയുമുള്ള സ്ത്രീകള്‍ ഇത് മാതൃകയായി സ്വീകരിച്ചു, പെണ്ണിന്റെ മേനിയഴകും മാംസമൂല്യവും തൊലിനിറവും വടിവും തങ്ങളുടെ ഉല്പന്നം വില്കാനും കമ്പോളം ഊര്‍ജ്ജസ്വലമായി നിലനിര്‍ത്താനും ഉള്ള മാധ്യമമായി  ഉപയോഗപ്പെടുത്തുന്ന മുതലാളിത്ത പുരുഷകോമരങ്ങള്‍ക്കുള്ള  താക്കീതായി മനസ്സിലാക്കി കൊടുക്കാനും  പ്രതികരിക്കാനുമുള്ള കരുത്തും ഊര്‍ജ്ജവും  ലഭിക്കട്ടെ...    



പക്ഷെ ഈ വാര്‍ത്ത‍ പോസ്റ്റ്‌ ചെയ്ത യുക്തിവാദി  പുരുഷമേധാവി ബാബുമോനോ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റു യുക്തിവാദി പുരുഷ കൊമാരങ്ങല്‍ക്കോ പെണ്ണിന്റെ ഈ അവകാശ സമരവും മുന്നേറ്റവും തീരെ സഹിക്കാന്‍ കഴിഞ്ഞില്ല എന്ന് അവരുടെ കമന്റുകള്‍ വ്യക്തമാക്കുന്നു  ബാബുമോന്റെ കമന്റിലേക്ക് 

Babu Mon നമ്മുടെ മുര്‍സ്സി സര്‍ക്കാരും പുരോഗമിക്കുന്നുണ്ട് ഇനി എന്നാണോ അടിവസ്ത്രം ഇരമ്പു ചട്ടകൊണ്ട് ഉള്ളതാവണം എന്ന് പറയുന്നതിനു അനുമതി കൊടുക്കുന്നത് !!!മറിയം ടീവിയും മറ്റും പുരോഗമിക്കുന്നു !!!!


ഈ കമന്റില്‍ നിന്ന് അദ്ദേഹത്തിന്റെ അസഹിഷ്ണുതയും, ആ ഭാഷയില്‍ നിന്ന് അദ്ദേഹത്തിന്റെ സംസ്കാരവും വ്യക്തമാണ്. ഇനിയും ചില യുക്തിവാദികള്‍ ഈ പോസ്റ്റിലെ ചര്‍ച്ചയില്‍ ഇട്ട കമന്ടുകളിലേക്ക് 
1ഈ ഗ്രൂപിലെ ശക്തനായ യുക്തിവാദി നബീല്‍ ഹസനിലേക്ക് 
നബീൽ ഹസ്സൻ മുര്‍സ്സിയുടെ നിയമ പരിഷ്ക്കാരം വളരെ നന്നാവുന്നുണ്ട് ഇനിയും ഒരു പാട് ദുരം സഞ്ചരിക്കണം എന്നാല്‍ മാത്രമേ ഇസ്ലാം മതം എന്താണ് എന്നുളത് മനസിലാകു പിന്നെ പറയരുതേ കടിക്കുന്ന പട്ടിയെ ആയിരുന്നു പാല് കൊടുത്തു വളര്‍ത്തിയത്‌ എന്ന്


മറ്റൊരു  വക്താവ് അസഹിഷ്ണു ദേവേന്ദ്രന്‍ മണ്ണില്‍ കെ പറയുന്നത് 
Devendran Mannil K shirovastharam mathrame ullo adivyil onnum vende

വേറൊരു നേതാവ് ശബരീനാഥ് 
Sabarinath Chandrasekharan 'Aagnapiychu' ennu parayunathinte paryayammaano 'Anuvadichu' enathu?


ഈ കമന്റുകളും പ്രസ്താവനകളും നമ്മെ ബോധ്യപ്പെടുത്തുന്നത് പെണ്ണ് തന്റെ മേനി മറക്കുന്നതിലുള്ള യുക്തിവാദികളുടെയും പുരുഷമെധവികളുടെയും അസഹിഷ്ണുതയല്ലാതെ മറ്റെന്താണ്. 
ഈ പോസ്റ്റു കൂടാതെ ഇതേ FB ഗ്രൂപ്പില്‍ തണ്ടാശ്ശേരി റഷീദ് ഇട്ട  മറ്റൊരു പോസ്റ്റില്‍ ഈ ഒരു ഫോട്ടോ ഉണ്ടായിരുന്നു.


















ഈ ഫോട്ടോക്ക് അദ്ദേഹം നല്‍കിയ അടികുറിപ്പ് 

Thandasseri Rasheed വിമാനം പറത്താനുള്ള പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ജുനൈഹാ മര്‍ജാന്‍ .....
ജുനൈഹാക്ക് ഹിജാബ് തടസമായില്ല ...ഇനി അവള്‍ വിമാനവും പറത്തും...ഹിജാബ് ധരിച്ചു കൊണ്ട് തന്നെ ....

Congratsss.............Junaiha..,we realy proud of you...





റഷീദ് ഇട്ട ഫോട്ടോയിലെ  പെണ്‍കുട്ടിയുടെ മുഖത്ത് കരി വാരി തേച്ചു  തന്റെ സ്ത്രീ വിദ്വേഷം ഉറക്കെ പ്രഖ്യാപിക്കുന്നു യുക്തിവാദി ബുദ്ധിജീവി ഷിയാസ്  ആ യുക്തിവാദാന്ധത  ബാധിച്ച പുരുഷമേധാവി ശിയസിന്റെ ഈ കൈക്രിയ അയാളുടെ അധമസ്വഭാവം    വ്യക്തമാക്കുന്നു. അയ്യാളുടെ ഫോട്ടോയുടെ കൂടെയുള്ള പ്രസ്താവനയിലേക്ക് 

ഷിയാസ് എസ് എച് ശിരോ വസ്ത്രം ധരിച്ച പെണ്‍ കുട്ടികളെ കാണുമ്പോള്‍ മതാനുരാഗികള്‍ക്ക് വല്ലാത്ത ഒരു ഉള്‍പ്പുള കമാണ് -തങ്ങളുടെ മതം വിജയിക്കുന്നു എന്ന അപകര്‍ഷതയില്‍ നിന്നും ആ ശിരോ വസ്ത്ര ദര്‍ശനത്തിലൂടെ അവര്‍ വല്ലാത്ത ഒരു ആനന്ദം അനുഭവിക്കുന്നു ,എങ്ങാനും ആ പെണ്‍ കുട്ടി വല്ല പരീക്ഷയോ മത്സരമോ വിജയിച്ചതാണെങ്കില്‍ അവരുടെ ആനന്ദം ഉന്മാദ മായി മാറി 
ആ പെണ്‍ കുട്ടിയെ കാമുകിയോ ഭാര്യയോ ആക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സഹോദരിയായെങ്കിലും സങ്കല്‍പ്പിച്ച് സ്വന്തമാക്കി വാനോളം പുകഴ്ത്തുന്നു .
ഈ മണ്ടന്‍ മാര്‍ അറിയുന്നുണ്ടോ ആ പെണ്‍കുട്ടി തങ്ങളെപ്പോലുള്ള ഏതോ മത വിശ്വാസികളായ മാതാപിതാക്കളുടെ നിര്‍ബന്ധത്തില്‍ കെട്ടി ആടിയതായിരിക്കും ആ ശിരോ വസ്ത്ര വേഷമെന്ന്,നാളെ ഈ ശിരോ വസ്ത്രം ഊരി എരിയില്ലെന്ന് ആര് കണ്ടു ? !!! മാത്രവുമല്ല ഒരു പെണ്‍കുട്ടിക്ക് ശിരോ വസ്ത്രത്തേക്കാള്‍ വളരെ പ്രധാനപ്പെട്ടതാണ് അവളുടെ 
അടി വസ്ത്രം ,അതുകൊണ്ട് ഈ അടിവസ്ത്ര നിയമവും ഞങ്ങളുടെ മതം കൊണ്ടു വന്നതാണ് എന്ന അവകാശപ്പെട്ട് ഈ മത വാദികള്‍ രംഗ പ്രവേശം ചെയ്യുന്നത് എന്നായിരിക്കും ? ശിരോ വസ്ത്രം പുറമേ കാണാന്‍ കഴിയുന്ന ഒന്നാണെങ്കില്‍ ഒരു പെണ്‍കുട്ടിയെ അവള്‍ അടിവസ്ത്ര ധാരിയായാണോ അല്ലയോ എന്ന് അവര്‍ എങ്ങനെ മനസ്സിലാക്കി സ്വന്തമാക്കും ? ഹോ മനുഷ്യനെ വസ്ത്രം ധരിക്കാന്‍ പോലും സമ്മതിക്കാത്ത ഈ മത ചിന്ത അസഹനീയം -വസ്ത്രത്തിലും ദൈവവും മതവും സ്വര്‍ഗ്ഗവും നരകവും കുടികൊള്ളുന്ന ഈ കാലം ഭയാനകം !!!

ഈ പോസ്റ്റിലെ ഒരു കമന്റിലേക്ക് 
Raaj T Raaj thoorathavan thooriyaal theettam kondu aaraatt ennu parayunna poleyaanu ee viddikalude karyam ...nooru varshathil orikkal matram ingane chilathu sambavikkumbol ariyathe aahlaadichu pokum viddikal

സമാനമായ ഒരു പീഡനത്തിന്റെയും ആ പീടനത്തിനെതിരെ ഒരു കുടുംബം നടത്തിയ നിയമ പോരാട്ടത്തിന്റെയും ഒടുവില്‍ നേടിയ വിജയത്തിന്റെയും വാര്‍ത്തയിലേക്ക് 

ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ പുറത്താക്കിയ സ്കൂളിന് താക്കീത്

ദോഹ: ഹിജാബ് ധരിച്ചെത്തിയതിന്‍െറ പേരില്‍ വിദ്യാര്‍ഥിനിയെ സ്കൂളില്‍ നിന്ന് പുറത്താക്കിയ വിദേശ സ്കൂള്‍ അധികൃതര്‍ക്ക് സുപ്രീം വിദ്യാഭ്യാസ കൗണ്‍സിലിന്‍െറ ശക്തമായ താക്കീത്. കുട്ടിയെ ഉടന്‍ സ്കൂളില്‍ തിരിച്ചെടുക്കണമെന്നും വിദ്യാര്‍ഥിനിയോടും രക്ഷിതാവിനോടും സ്കൂള്‍ മാനേജ്മെന്‍റ് മാപ്പുപറയണമെന്നും കൗണ്‍സില്‍ നിര്‍ദേശിച്ചു.
സ്കൂളില്‍ ചേര്‍ത്തപ്പോള്‍ തന്നെ കുട്ടിക്ക് ഹിജാബ് ധരിക്കാന്‍ മാനേജ്മെന്‍റ് അനുമതി നല്‍കിയിരുന്നു. മൂന്നു വര്‍ഷം ഇത് തുടര്‍ന്നെങ്കിലും പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ ഹിജാബ് ധരിച്ചെത്തെിയ വിദ്യാര്‍ഥിനിയെ ഒരു മുന്നറിയിപ്പുമില്ലാതെ അധികൃതര്‍ സ്കൂളില്‍ നിന്ന് പുറത്താക്കുകയായിരുന്നു. രക്ഷിതാവ് സ്കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഹിജാബ് ധരിക്കാന്‍ അനുവദിക്കാനാവില്ലെന്നായിരുന്നു നിലപാട്. തുടര്‍ന്നാണ് രക്ഷിതാവ് സുപ്രീം വിദ്യാഭ്യാസ കൗണ്‍സിലിന്‍െറ സഹായം തേടിയത്. വ്യക്തി സ്വാതന്ത്ര്യത്തില്‍ കൈകടത്തുകയും രാജ്യത്തിന്‍െറ ധാര്‍മിക, സദാചാര മൂല്യങ്ങള്‍ പരിഗണിക്കാതിരിക്കുകയും ചെയ്ത സ്കൂള്‍ അധികൃതരുടെ നടപടിയെ കൗണ്‍സില്‍ നിശിതമായി വിമര്‍ശിച്ചു.

എന്തെ പുരോഗമനം (?) വ്യക്തിസ്വാതന്ത്ര്യം സ്വതന്ത്ര ചിന്ത വിദ്ധ്യാഭ്യാസം തുടങ്ങിയ വാചക കസര്‍ത്തുകള്‍ നടത്തുന്ന ഈ ജന്തുക്കള്‍ ഇത്രയ്ക്കു അസഹിഷ്ണുക്കള്‍ ആകുന്നതും   വിറളി പിടിക്കുന്നതും... എന്താണ് പെണ്ണ് വസ്ത്രം ധരിച്ചാല്‍ ഇവര്‍ക്കുള്ള നഷ്ടം എന്തെ പെണ്ണിന് സ്വതന്ത്രമായി വസ്ത്രം ധരിക്കാനും ജീവിക്കാനുമുള്ള മൌലികാവകാശം ഈ യുക്തിവാദികളും പുരുഷമെധവികളും വകവച്ചു കൊടുക്കാന്‍ സന്നദ്ധമാകാത്തത്. എന്നിട്ടിവര്‍ പറയുന്നു തങ്ങളാണ് സ്വതന്ത്ര ചിന്തകര്‍ എന്ന്....
ഈ അസഹാഷിനുക്കളെ പെണ്ണിന്റെ ശത്രുക്കളെ സാംസ്ക്കാരിക കേരളമേ ബൂലോകമേ തിരിച്ചറിയുക. 
ഈ അസഹിഷ്ണുക്കല്‍ക്കെതിരെ പ്രതികരിക്കുക....