|
വാണിംഗ് ലെറ്റർ |
ഫ്രീതിന്കേഴ്സ് FB ഗ്രൂപ്പ് അഡ്മിനും ബഹറൈനിൽ താന്‍ ജോലി ചെയ്തിരുന്ന കമ്പനിയെ വെട്ടിച്ച് പണവുമായി മുങ്ങിയത്തിനു കമ്പനി വാണിംഗ് ലെറ്റർ നൽകിയ ശേഷം കോഴിക്കോട് ബൈപ്പാസ് റോഡ് പന്തീരൻ കാവിൽ കാസറോൾ റസ്റ്റൊറനറ് മുതലാളിയുമായിരുന്ന
(ഫണ്ടിംങ്ങ് നടത്തിയവർ ലക്ഷങ്ങൾ നഷ്ട്ടം സഹിച്ച ആ റസ്റ്റൊറനറിന്റെ ചീഞ്ഞു നാറി പുഴു നിറഞ്ഞ പിന്നാമ്പുറം അങ്ങാടിപ്പാട്ടാണ്) എന്ന മഹായുക്തിവാദി ആയ 'നംശീദ് റെഹെമാൻ' ഒരു കൂട്ടം പെണ്ണുങ്ങളെ പ്രേമം നടിച്ചു വലയിലാക്കി എന്നും അങ്ങനെ ഇരകളാക്കപ്പെട്ട മഹിളാ രത്നങ്ങളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്നും മറ്റും വ്യക്തമാക്കി മറ്റൊരു അഡ്മിൻ ഇട്ട പോസ്റ്റ് അദ്ദേഹം തന്നെ ഡിലിറ്റ് ചെയ്തെങ്കിലും ആ പോസ്റ്റ് ഫ്രീക്കാരെ തെല്ലൊന്നുമല്ലാ പൊല്ലാപ്പിലാക്കിയത്.
|
ft പോസ്റ്റ് സ്ക്രീൻ ഷോട്ട് 1 |
നംശീദിനേ കുറിച്ച് ഇത്രയും മോശമായി പോസ്റ്റ് ചെയ്യുവാന്‍ മാത്രം ഗുരുതരമായ എന്ത് പാതകമാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തെ വിമര്‍ശിച്ച പോസ്റ്റ്മാന്‍ യുക്തിവാദം എന്തെന്നറിയാത്ത അല്ല യുക്തിവാദം എന്തെന്ന് ഒരു ചുക്കും അറിയാത്ത, നിയമ ബിരുദധാരിയാണ്. അയാള്‍ പഠിച്ച ഇന്ത്യന്‍ നിയമത്തിലും അയാള്‍ ജനിച്ചു വളര്‍ന്ന സാമൂഹ്യാന്തരീക്ഷത്തിലും നംശീദ് ചെയ്തത് തെറ്റോ കുറ്റമോ ആണ്. മോഷണമായാലും സാമ്പത്തിക ക്രമക്കേടുകളായാലും സ്ത്രീ പീഡനവും ചൂഷണവും ബലാല്‍സംഗവും എല്ലാം കേരളീയ സാംസ്കാരിക നിയമ സംവിധാനത്തിലും കുറ്റം തന്നെ ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടെണ്ടവരും തന്നെ.
|
പോസ്റ്റ് സ്ക്രീൻ ഷോട്ട് 2 |
പക്ഷെ നംശീദ് യുക്തിവാദിയാണ്. നല്ല ഒന്നാം നമ്പര്‍ കറകളഞ്ഞ യുക്തിവാദി. മാത്രമല്ല യുക്തിവാദി സാഹിത്യങ്ങളും ആനുകാലികങ്ങളും വായിച്ചു പഠിച്ചു ജീവിതത്തില്‍ പകര്‍ത്തിയ യുക്തിവാദി. അത് കൊണ്ട് തന്നെ ഒരു യുക്തിവാദി ചെയ്യേണ്ടതെന്തോ അത് മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളൂ. അദ്ദേഹം ചെയ്ത ഓരോന്നെടുത്ത് പരിശോദിച്ചാൽ നമുക്കത് ബോധ്യമാവും.
|
ft പോസ്റ്റ് സ്ക്രീൻ ഷോട്ട് 3 |
|
ഒന്നാമതായി അദ്ദേഹം ബഹറൈനില്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് പണം അപഹരിച്ചു മുങ്ങി. മാത്രമല്ല താന്‍ വരുതിയിലാക്കിയ തന്റെ കാമുകീ നിരയില്‍ പലരില്‍ നിന്നും അദ്ദേഹം ലക്ഷങ്ങള്‍ തട്ടി. ഇങ്ങനെ പലരില്‍ നിന്നും പല രീതിയിലും അദ്ദേഹം പണം തട്ടിയെടുത്തിട്ടുണ്ട് എന്ന് മനസ്സിലാകുന്നു. ഇങ്ങനെ ചെയ്യുന്നതില്‍ യുക്തിവാദിക്ക് എന്താണ് കുഴപ്പം. ""മദ്യപിക്കരുത്, മോഷ്ടിക്കരുത്, വ്യഭിചരിക്കരുത് തുടങ്ങിയ 'അരുതു'കള്‍
മതപരമായ വിലക്കുകളാണ്.
മതപരമായ അത്തരം വിലക്കുകള്‍ മതാനുയായികളെ
ഉദ്ദേശിച്ചിട്ടുണ്ടാക്കിയിട്ടുള്ളവയാണ്. 'അരുതു'കളുടെ അതിര്
ലംഘിക്കുന്നവര്‍ക്ക് സ്വര്‍ഗരാജ്യം നഷ്ടപ്പെടുമെന്ന് മാത്രമല്ല, നല്ല
ശിക്ഷയും ലഭിക്കും. മരണാനന്തര ജീവിതം സുഖകരമായിരിക്കാന്‍ ഇത്തരം ചില
'വ്രതങ്ങള്‍' അനുഷ്ഠിക്കണമെന്നാണ് മതങ്ങള്‍ പഠിപ്പിക്കുന്നത്. ഭൌതിക ജീവിതം
മാത്രമേയുള്ളൂവെന്ന് കരുതുന്ന യുക്തിവാദികളും അതൊക്കെ അനുസരിക്കണമെന്ന്
പറഞ്ഞാല്‍ അങ്ങനെ ചെയ്യാന്‍ പലര്‍ക്കും കഴിഞ്ഞെന്നുവരികയില്ല.'' (യുക്തിവാദികളുടെ സാമൂഹ്യവീക്ഷണം. ഏറ്റുമാനൂര്‍ ഗോപാലന്‍-യുക്തിവാദ പ്രചരണ വേദി, തൃശൂര്‍,പേജ് 14, 15) മോഷണം വ്യഭിചാരം തുടങ്ങിയ സമൂഹവും നിയമവ്യവസ്ഥയും അധാര്‍മികതയയും കുറ്റകൃത്യമായും കണക്കായി വരുന്ന തെറ്റുകളും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും ഒരു യുക്തിവാദി ചെയ്യുന്നതില്‍ തെറ്റില്ല എന്നല്ലേ ഈ വരികളില്‍ വ്യക്തമാവുന്നത്. അത് കൊണ്ട് തന്നെ നംശീദ് എന്ന യുക്തിവാദി ഇതേ ആശയം സ്വീകരിച്ചു പണാപഹരണം നടത്തിയെങ്കില്‍ അതില്‍ യുക്തിവാദ പ്രകാരം എന്താണ് തെറ്റ്. അദ്ദേഹം ഗോപാലന്‍റെ ആശയങ്ങള്‍ ഉള്‍കൊണ്ട് പ്രവര്‍ത്തിച്ചു. പക്ഷെ പോസ്റ്റ്‌മാന്‍ ഇതും കുത്തിപൊക്കി വരേണ്ട കാര്യം വല്ലതും ഉണ്ടോ?!
|
ft പോസ്റ്റ് സ്ക്രീൻ ഷോട്ട് 4 |
|
നംശീദിന്‍റെ പേരിലുള്ള മറ്റൊരു കുറ്റാരോപണം ഒരു കൂട്ടം സ്ത്രീകളെ ഒരുമിച്ചു പ്രേമിച്ചു വരുതിയിലാക്കി എന്നതാണ്. അതും ഒരു യുക്തിവാദിയെ സംബന്ധിച്ച്, പ്രത്യേകിച്ച് പരിണാമ വിശ്വാസിയെ സംബന്ധിച്ച് അവന്റെ അനുഷ്ടാന മുറയാണ്. ഓരോ സ്ത്രീയും പുരുഷനെ സംബന്ധിച്ച് ഒരു പുതിയ സാധ്യതയാണ് എന്നതാണ് യുക്തിവാദ നയം. തന്റെ ജനിതക പദാര്‍ഥത്തിന്റെ കോപികള്‍ പരമാവതി സ്ത്രീകളിലേക്ക് പകര്‍ന്നു തന്റെ പരമാവതി പതിപ്പുകള്‍ ഉണ്ടാക്കുക എന്നതാണല്ലോ ജന്മലക്ഷ്യം. അതിനുള്ള എളിയ ശ്രമമായെ ഈ കൂട്ട പ്രേമത്തെ കാണാന്‍ പറ്റൂ.
അദ്ദേഹം കല്യാണം കഴിച്ചു എന്ന് പറഞ്ഞാല്‍ അത് യുക്തിവാദപ്രകാരം വലിയ പാതകമാണ്. ഗോപാലന്റെ ദാര്‍ശനികവീക്ഷണത്തില്‍ കല്യാണം ഏത് രീതിയില്‍ ഉള്ളതായാലും അത് മതപരമാണ്. "മതത്തിന്റെ പ്രകടനപരതയെ എതിർക്കുന്നത് കൊണ്ട് മതപരമായ ആചാരങ്ങളോട്
നിഷേധാത്മകത കാണിക്കണമെന്ന് പൊതുവെ അംഗീകരിച്ചിരിക്കുന്നു. വിവാഹം
ഉദാഹരണമായെടുക്കാവുന്നതാണ്. 'വിവാഹം' എതു വിധത്തിലുള്ളതായാലും മതപരമാണ്.
മതപരമായ സാമൂഹ്യസദാചാരം വളർന്നുവന്നപ്പോഴാണ് സ്ത്രീ-പുരുഷ ബന്ധത്തിന്
ഒരുപാധി എന്ന നിലയിൽ വിവാഹ സമ്പ്രദായം ആവിഷ്കരിക്കപ്പെട്ടത്. ആദികാല
സമൂഹങ്ങളിൽ 'വിവാഹ'മില്ലയിരുന്നു" (പേജ് 30) മാത്രമല്ല ഇനിയും ഇത്തരം ചുറ്റിക്കളികളോ പീഡനങ്ങളോഎന്തും ആവാം, പക്ഷെ അത് വിവാഹം കഴിക്കാതെ നിയമത്തിനു പിടി കൊടുക്കാതെ വേണം!
"ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിൽ യുക്തിവാദിക്ക് തന്റെ യുക്തിവാദം
ജീവിതാവസാനം വരെ നിലനിർത്തിക്കൊണ്ടുപോകണമെന്ന താൽപര്യമുണ്ടെങ്കിൽ
അവിവാഹിതനായി കഴിയുകയാണ് ഏറ്റവും ഉത്തമമായ മാർഗ്ഗം സ്വന്തം ഭാര്യയോ കുട്ടികളോ ഉണ്ടെങ്കിൽ അവരോട് ഒരുപ്രത്യേക താൽപര്യം ഉണ്ടായിപ്പോകുന്നത് സഹജമാണ്. .... സ്ത്രീക്കും പുരുഷനും കുടുംബമെന്ന കെട്ടുപാടില്ലാതെ സ്വതന്ത്രജീവിതം
ആകാമെന്നുള്ള ഒരു നിയമം യുക്തിവാദികളുടെ ശാരീരികാവശ്യങ്ങൾക്ക് ഇന്നെത്രയും
അത്യാവശ്യമായിരിക്കുന്നു. .... അല്ലെങ്കിൽ വൈദ്യശാസ്ത്രം അംഗീകരിക്കുന്ന രീതിയിൽ ലൈംഗിക
ബന്ധത്തിലേർപ്പെട്ടു നിയമത്തിനു പിടികൊടുക്കാതെ(?) സ്വതന്ത്രനായി
കഴിയുകയാണ് അഭികാമ്യം." (യുക്തിവിചാരം ഡിസംബര്‍ 2010 പേജ് 16, 17)
ഇങ്ങനെ മഹത്തായ യുക്തിവാദാശയാദര്‍ശങ്ങള്‍ തന്നാലാകും വിധം നടപ്പിലാക്കാന്‍ തന്റെ പരിമിതിയില്‍ നിന്ന് ശ്രമിച്ചമഹാനായ യുക്തിവാദി നേതാവ് നംശീദിനെതിരെ വിമര്‍ശനശരങ്ങളുമായി ഇറക്കിയ പോസ്റ്റ്, പോസ്റ്റ്മാന്‍ യുക്തിവാദം എന്താണെന്ന് മനസ്സിലാക്കി ഡിലിറ്റ് ചെയ്തു എന്നത് അദ്ദേഹത്തിന്‍റെ യുക്തിവാദത്തോടുള്ള വിധേയത്തവും അടിമത്തവും വ്യക്തമാക്കുന്നു. പോസ്റ്റ്മാന്‍ നിയമം പഠിച്ചത് കൊണ്ടാണ് താല്‍ക്കാലികമായെങ്കിലും നംശീദിന്‍റെ യുക്തിവാദ ജീവിതത്തില്‍ പ്രശ്നം തോന്നിയത് എങ്കില്‍ അദ്ദേഹത്തിന്റെ അറിവിലേക്ക് മോഷണം മോഷണത്തില്‍ നിന്ന് യുക്തിവാദികള്‍ ഒഴിഞ്ഞു നില്‍ക്കേണ്ടതില്ല എന്ന് ഗ്രന്തമെഴുതി പ്രചരിപ്പിച്ച ശ്രീ ഏറ്റുമാനൂര്‍ ഗോപാലന്‍ ഒരു മജിസ്ട്രേറ്റ് ആയിരുന്നു എന്നത് കൂടി ചേര്‍ത്ത് വായിച്ചാല്‍ പോസ്റ്റ്‌മാന്റെ ധാര്‍മിക, സദാചാര പ്രതിസന്ധി മാറികിട്ടും.
|
കൂട്ടിക്കൊടു..... കാരിയുടെ കുമ്പസാരം |
|
OT:- യുക്തിവാദികള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടതിന്റെ ഉദാഹരണം കൂടി യുക്തിവാദമറിയാത്ത, യുക്തിവാദത്തെ മതത്തിന്റെ ധാര്‍മിക വേലിക്കുള്ളില്‍ കെട്ടാന്‍ ശ്രമിക്കുന്ന പോസ്റ്റ്‌മാനെ പോലെയുള്ള കപട യുക്തിവാദികളുടെ സത്വര ശ്രദ്ധയിലേക്ക് "
"നാസ്തിക ഭൌതിക യുക്തിവാദികള്‍ സാമൂഹ്യ-സാംസ്കാരിക, രാഷ്ട്രീയ രംഗത്തേക്ക്
ഇറങ്ങിയാല്‍ എങ്ങനെയാകും? അതിനുള്ള മാതൃകയും ലേഖകന്റെ സ്വന്തം
പത്രാധിപത്യത്തിലിറങ്ങുന്ന യുക്തിവിചാരം വ്യക്തമായി വരച്ചുതരുന്നുണ്ട്.
"ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തങ്ങളുടെ അഞ്ചാം വാര്‍ഡില്‍
മതമൌലികവാദികള്‍ക്ക് സ്വാധീനമുള്ളതും എതിര്‍കക്ഷികള്‍ക്കൊന്നും
കടന്നുചെല്ലാന്‍ പറ്റാത്തതുമായ ഒരു താലിബാന്‍ മോഡല്‍ ഏരിയയിലാണ് എന്റെ
ഭാര്യ .......... മത്സരിച്ചത്. മൂന്നും നാലും തവണ വോട്ടര്‍മാരെ നേരിട്ട്
അഭ്യര്‍ഥിച്ചിട്ടുപോലും വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ മത്സരിച്ച മൌലിക
വനിതാ സ്ഥാനാര്‍ഥിയാണ് അവിടെ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിച്ചത്.(10.യുക്തിവിചാരം മാസിക ഡിസംബര്‍ 2010 പേജ് 20) കേരളത്തിലെ അറിയപ്പെടുന്ന ഒരു യുക്തിവാദി നേതാവും യുക്തിവിചാരം മാസികയിലെ
സ്ഥിരം കോളമിസ്റുമായ ടിയാന്റെ ഭാര്യ തെരഞ്ഞെടുപ്പില്‍ തോറ്റതില്‍
അസഹിഷ്ണുവായെഴുതിയ വരികളാണ് നാം വായിച്ചത്. ആ സ്ത്രീയോടുള്ള ബഹുമാനം കാരണം
അവരുടെ പേരൊഴിവാക്കുന്നു. ഒരുപക്ഷെ ആ സ്ത്രീ കോളമിസ്റിന്റെ നിര്‍ബന്ധത്തിന്
വഴങ്ങി മത്സരിക്കേണ്ടിവന്നതായേക്കാം. അഞ്ചാം വാര്‍ഡില്‍ ജയിച്ച വനിതാ
സ്ഥാനാര്‍ഥിയെ കോളമിസ്റ് പരിചയപ്പെടുത്തിയത് 'മൌലിക വനിതാ സ്ഥാനാര്‍ഥി'
എന്നാണല്ലോ! ആ സ്ഥാനാര്‍ഥിക്ക് ഒരു സ്ഥാനാര്‍ഥിയാകാനുള്ള എല്ലാ മൌലിക
ഗുണങ്ങളും മൌലികാവകാശവും ഉണ്ടെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുന്നു.
ഇദ്ദേഹത്തിന്റെ ഭാര്യക്ക് അത്തരം മൌലികതയെന്തെങ്കിലും ഉള്ളതായി പ്രസ്തുത
ലേഖകന്‍ ഒരിടത്തും പറയുന്നുമില്ല. ആ ലേഖനത്തില്‍ അദ്ദേഹത്തിന്റെ
ഭാര്യക്കുള്ള പ്രത്യേകത അദ്ദേഹത്തിന്റെ ഭാര്യ എന്നത് മാത്രമാണ്. അഞ്ചാം
വാര്‍ഡിലെ വോട്ടര്‍മാര്‍ സ്ഥാനാര്‍ഥിയുടെ 'മൌലിക' ഗുണങ്ങള്‍ മനസ്സിലാക്കി
കോളമിസ്റിന്റെ ഭാര്യ എന്ന ഒറ്റ പ്രത്യേക മാത്രമുള്ള അദ്ദേഹത്തിന്റെ ഭാര്യയെ
പരാജയപ്പെടുത്തിയത് വോട്ടര്‍മാരുടെ പ്രബുദ്ധത വ്യക്തമാക്കുന്നു. അത്
മനസ്സിലാക്കാനുള്ള പക്വതപോലും കോളമിസ്റിനില്ലാതെ പോയി!
കോളമിസ്റ് തുടരുന്നു: "മൌലികവാദിയുടെ സ്ഥാനാര്‍ഥിക്കെതിരായി
വോട്ടുചെയ്യാന്‍ വാര്‍ഡില്‍ 10 ലക്ഷത്തോളം രൂപ വാരി വിതറിയിട്ടും
രക്ഷകിട്ടാത്ത അവസ്ഥയാണ് അടുത്ത വാര്‍ഡിലും ഉണ്ടായത്''(10.യുക്തിവിചാരം മാസിക ഡിസംബര്‍ 2010 പേജ് 20)
ആയിരം വോട്ടര്‍മാരാണ് ശരാശരി ഒരു ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ ഉണ്ടാവുക.
അത്തരം ഒരു വാര്‍ഡില്‍ പ്രതിവോട്ടര്‍ക്ക് ആയിരം രൂപ ചെലവഴിച്ചിട്ടും തന്റെ
യുക്തിവാദി സ്ഥാനാര്‍ഥി ജയിച്ചില്ല എന്ന പരിഭവം പറയുന്ന കോളമിസ്റ്, ഒരു
വാര്‍ഡില്‍ ഒരു സ്ഥാനാര്‍ഥിക്ക് കേവലം അയ്യായിരം രൂപയേ പ്രചരണത്തിന്
ചെലവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവാദം നല്‍കുന്നുള്ളൂ എന്ന കാര്യം
വിസ്മരിച്ചിരിക്കുന്നു. അതിന് കൃത്യമായ കണക്ക് ഇലക്ഷന്‍ കമ്മീഷണര്‍ക്ക്
ബോധിപ്പിക്കേണ്ടതുണ്ട്. അത്തരം ഒരു സ്ഥലത്താണ് എതിര്‍ സ്ഥാനാര്‍ഥി മത
വിശ്വാസി ആയിരിക്കാമെന്നതിനാല്‍ തോല്‍പിക്കാന്‍ ഒരു മില്യണ്‍ രൂപ ഇദ്ദേഹം
ചെലവഴിച്ചത്! ഇവിടെ ചിന്തിക്കേണ്ട വിഷയം മറ്റൊന്നാണ്. ഇത്തരം
യുക്തിവാദികള്‍ അസംബ്ളിയിലേക്കോ പാര്‍ലമെന്റിലേക്കോ ആണ്
മത്സരിക്കുന്നതെങ്കില്‍ എത്ര കോടി രൂപ ഇവര്‍ ചെലവഴിക്കും. മാത്രമല്ല,
ഇത്രയും വലിയ തുക ചെലവഴിച്ച ഇവരൊക്കെ തെരഞ്ഞെടുക്കപ്പെട്ടാലുള്ള അവസ്ഥ
എന്തായിരിക്കും. പിന്നെ നമ്മുടെ ജനാധിപത്യത്തിനും ഭരണകൂടത്തിനും നിയമ
വ്യവസ്ഥക്കും എന്തായിരിക്കും വില." (സ്നേഹസംവാദം മാസിക 2012 സെപ്തംബര്‍)