Followers

Wednesday, February 12, 2014

ബഹുമാന്യനും സ്ത്രീപക്ഷവാദിയുമായ നിലമ്പൂർ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ആര്യാടൻ ഷൌക്കത്ത് സാഹിബിന് സ്നേഹപൂർവ്വം

അങ്ങയുടെ സ്ത്രീ അവകാശസംരക്ഷണപ്രവർത്തനങ്ങളും ഇടപെടലുകളും ഏറെ സന്തോഷപൂർവ്വം അതിലേറെ അസൂയയോടെ വീക്ഷിക്കുന്ന സാധു. അങ്ങ് നിർമ്മിച്ച സിനിമ 'പാഠം ഒന്ന് ഒരു വിലാപം' പലരും മറന്ന് കാണും. അതിലെ ഷാഹിനയുടെ നൊമ്പരങ്ങൾ എനിക്ക് മറക്കാനാവില്ല. ഏറ്റവുമവസാനം അങ്ങയെ ഞാൻ വായിച്ചത് യുക്തിരേഖ മാസികയിലാണ്. അതിലെയും വിഷയം സ്ത്രീ സ്വാതന്ത്ര്യം തന്നെ. എത്രവലിയ മനസ്സ്, മനുഷ്യൻ...

എന്നാൽ  അങ്ങയുടെ അധികാര പരിതിയിൽ അങ്ങയുടെ പാർട്ടി ആപ്പീസിൽ അങ്ങയുടെ അച്ഛൻ ആര്യാടൻ മുഹമ്മദ്‌ സാഹിബിന്റെ (കേരളാ കറണ്ട് ആനബസ്സ് മന്ത്രി) സ്വന്തം വേലക്കാരൻ അങ്ങയുടെ പാർട്ടിയുടെ ശക്തനായ പ്രവർത്തകൻ 49 വയസുള്ള ഒരു പാവം തൂപ്പുകാരിയെ തന്റെ അവിഹിതവേഴ്ചകൾ പുറത്തറിയാതിരിക്കാൻ (അവർ ഇപ്പോഴും കന്യകയാനെന്നത് നിലമ്പൂരിന്റെ യഥാർത്ഥ സാമൂഹ്യ പ്രശ്നം വിളിച്ചോതുന്നു. ഷൗകത്ത് സാഹിബിന്റെ സിനിമയും യുക്തിരേഖ ലേഖനവും പറയുന്നതല്ല നിലമ്പൂരിലെ പ്രശ്നം) പൈശാചികമായികൊന്നു കുളത്തിൽ തള്ളിയതിനോടുള്ള അങ്ങയുടെ യുക്തിഭദ്ര പ്രതികരണം പ്രതീക്ഷിക്കുന്നു. യുക്തിരേഖയിലായാൽ ഏറെ ഉപകാരം...

(നിലമ്പൂര്‍: ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ തൂപ്പുകാരിയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം കുളത്തില്‍ താഴ്ത്തിയത് ആസൂത്രിതമായാണെന്ന് പോലീസ് വെളിപ്പെടുത്തി. ബലാത്സംഗത്തിന് ശ്രമം നടന്നതായി സൂചനയുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറഞ്ഞു.

അറസ്റ്റിലായ ബിജു നായര്‍ (38), ഷംസുദ്ദീന്‍ (29) എന്നിവരെ ചോദ്യം ചെയ്തതില്‍നിന്നാണ് ഗൂഢാലോചന തെളിഞ്ഞത്. നിലമ്പൂര്‍ കോവിലകത്തുമുറി പരേതനായ വേലായുധന്റെ മകള്‍ രാധ(49)യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ അഞ്ച് മുതല്‍ കാണാതായ ഇവരുടെ മൃതദേഹം നിലമ്പൂരില്‍ ചുള്ളിയോട്ടെ കുളത്തില്‍ ചാക്കില്‍കെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയുമായ ബിജു നായര്‍ ഷംസുദ്ദീനുമായി ഗൂഢാലോചന നടത്തുകയായിരുന്നു.

അടുത്തദിവസം രാവിലെ ഓഫീസ് അടിച്ചുവാരാന്‍ വരുമ്പോള്‍ കൊലപാതകം നടത്തുന്നതിന് ഷംസുദ്ദീന്‍ കോണ്‍ഗ്രസ് ഓഫീസില്‍ ബിജുവിനൊപ്പം കാത്തിരുന്നു. ഓഫീസിലെത്തിയ രാധയെ ഷംസുദ്ദീന്‍ കൈകള്‍ പിന്നിലേക്ക് പിടിച്ചുവെച്ചു. തുടര്‍ന്ന് ബിജു വായിലും മൂക്കിലും പ്ലാസ്റ്റര്‍ ഒട്ടിച്ച് കഴുത്തിലൂടെ ചുറ്റിക്കെട്ടി ശ്വാസം മുട്ടിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പുവരുത്തിയിട്ടാണ് മൃതദേഹം പുറത്ത് കൊണ്ടുപോയത്.

തനിക്ക് മറ്റൊരു സ്ത്രീയുമായുണ്ടായിരുന്ന അവിഹിത ബന്ധം രാധക്കറിയാമായിരുന്നെന്നും ഇത് പുറത്തു പറയുമെന്ന് പറഞ്ഞ് ശല്യംചെയ്തതാണ് കൊലയ്ക്ക് കാരണമെന്നും ബിജു മൊഴി നല്‍കിയിട്ടുണ്ട്. ബിജുവില്‍നിന്ന് വാങ്ങിയ പണം തിരികെ ചോദിച്ചപ്പോള്‍ ഇവര്‍ കൊടുത്തിരുന്നില്ല എന്നതും കൊലയ്ക്ക് കാരണമാണെന്ന് പോലീസ് പറയുന്നു.

കൊല്ലപ്പെട്ട രാധയുടെ ജനനേന്ദ്രിയത്തില്‍ ആഴത്തിലുള്ള മുറിവുണ്ടെങ്കിലും ബലാത്സംഗശ്രമം നടന്നുവെന്ന് ഉറപ്പ് പറയാനാകാത്ത സ്ഥിതിയാണെന്ന് പോലീസ് പറഞ്ഞു. 'കൊലപാതക ശ്രമത്തിനിടയിലോ മൃതദേഹം കുളത്തില്‍ താഴ്ത്തുന്നതിനിടയിലോ മുറിവുണ്ടായതാകാന്‍ സാധ്യതയുണ്ട്. ലൈംഗികബന്ധം നടന്നിട്ടില്ലെന്നും രാധ കന്യകയായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്'- പോലീസ് വിശദീകരിച്ചു.

മൃതദേഹം അഴുകിയതിനാല്‍ വിശദമായ ആന്തരിക പരിശോധനയ്ക്കുശേഷമേ ഇക്കാര്യത്തില്‍ ഉറപ്പ് പറയാനാകൂവെന്ന് പോലീസ് അറിയിച്ചു.

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പ്രതികളെ കോണ്‍ഗ്രസ് ഓഫീസില്‍ കൊണ്ടുവന്ന് തെളിവെടുത്തു. കാത്തുനിന്നിരുന്ന ജനക്കൂട്ടത്തില്‍നിന്ന് പ്രതികള്‍ക്കുനേരെ ചെരിപ്പേറുണ്ടായി. ജനങ്ങളുടെ ആക്രമണം ഭയന്ന് രാവിലെ തെളിവെടുപ്പ് ഒഴിവാക്കുകയായിരുന്നു. ഷംസുദ്ദീനെ മാത്രം രാവിലെ മൃതദേഹം താഴ്ത്തിയ കുളത്തിനരികില്‍ കൊണ്ടുപോയി തെളിവെടുത്തു.

ചൊവ്വാഴ്ച രാവിലെതന്നെ ഇടതുസംഘടനകളും ബി.ജെ.പിയും കോണ്‍ഗ്രസ് ഓഫീസിലേക്ക് പ്രകടനം നടത്തിയിരുന്നു. ദിവസം മുഴുവന്‍ ജനക്കൂട്ടം പ്രതികളെ കാത്തുനിന്നു. കൊലപാതകം തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജി ഗോപിനാഥിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ ബുധനാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ഹര്‍ത്താല്‍ ആചരിക്കാന്‍ ഇടതുമുന്നണി ആഹ്വാനംചെയ്തിട്ടുണ്ട്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രതിഷേധപ്രകടനം നടത്തും.

അതേസമയം കൊലപാതകത്തില്‍ പോലീസ് പിടിയിലായ പ്രതികള്‍ക്ക് പുറമെ മറ്റുള്ളവര്‍ക്കും ബന്ധമുണ്ടെന്നും അക്കാര്യത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും കൊല്ലപ്പെട്ട രാധയുടെ സഹോദരന്‍ ആവശ്യപ്പെട്ടു. കൊലപാതകത്തിലെ ഉന്നതരുടെ ബന്ധം വ്യക്തമാക്കണമെന്നും കേസില്‍ അന്വേഷണമൊന്നും നടന്നിട്ടില്ലെന്നും പോലീസ് പലതും മറച്ചുവെക്കുകയാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്‍ , സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ എന്നിവര്‍ നിലമ്പൂരില്‍ പറഞ്ഞു.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി കെ.പി. വിജയകുമാര്‍, നിലമ്പൂര്‍ സി.ഐ എ.പി. ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്.

നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ സംഭവം ഞെട്ടലുളവാക്കുന്നതും അതിലേറെ ദുഃഖകരവുമാണെന്ന് ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞി പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ സമഗ്രമായി അന്വേഷണം നടത്തി ശക്തമായ നടപടിയെടുക്കണം. ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഇത്തരം കുറ്റവാളികളെ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതി ബിജുവിനെ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍നിന്നും സര്‍ക്കാര്‍ നീക്കംചെയ്തിട്ടുണ്ട്.)


{

Tuesday, February 4, 2014

പാവം വേട്ടക്കാർക്ക് വേണ്ടി കുരക്കാൻ ഒരു CPMഉം അവരുടെ അടിമകളായ ഇടതുപക്ഷവും മാത്രം

കേരളത്തിലെ മുഴുവൻ മനുഷ്യരും വിറങ്ങലിച്ച ടിപി  വധക്കേസിലെ പ്രതികളെ (ശരിയായ നത്തോലികൾ പുറത്ത് വിലസുന്നു) ജയിലിൽ മർദ്ദിച്ചു എന്നും പറഞ്ഞു നിയമസഭയിൽ ബഹളം വച്ച മനുഷ്യശത്രുക്കളെ തിരിച്ചറിയുക.

 

ഒരു പഴയ പോസ്റ്റ്‌ ഇവിടെ ക്ലിക്കിവായിക്കുക

 

ടി.പി കേസ് പ്രതികള്‍ക്ക് മര്‍ദനം: പ്രതിപക്ഷം സബ്മിഷന്‍ അവതരിപ്പിച്ചു

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷക്കു വിധിക്കപ്പെട്ടു ജയില്‍ കഴിയുന്ന ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്കു വേണ്ടി നിയമസഭയില്‍ പ്രതിപക്ഷത്തിന്‍്റെ സബ്മിഷന്‍. കണ്ണൂര്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയ പ്രതികളെ ജയിലില്‍ മര്‍ദിച്ചെന്ന് ആരോപിച്ചാണ് നിയമസഭയില്‍ പ്രതിപക്ഷം സബ്മിഷന്‍ അവതരിപ്പിച്ചത്. കെ.രാധാകൃഷ്ണന്‍ എം.എല്‍.എ ആണു സബ്മിഷനന്‍ സഭയില്‍ അവതരിപ്പിച്ചത്.
ഒമ്പതു പ്രതികളെയും കണ്ണൂര്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റിയതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കെ.രാധാകൃഷ്ണന്‍ എം.എല്‍.എ ആരോപിച്ചു. ജയിലില്‍ പ്രതികള്‍ക്ക് ക്രൂരമായി മര്‍ദനമേറ്റെന്ന് സബ്മിഷനില്‍ ഉന്നയിച്ചു. വിയ്യൂരിലത്തെിയ പ്രതികളെ ജയിലിലെ പ്രത്യേക മുറിയിലേക്ക് മാറ്റി ജയിലില്‍ വാര്‍ഡന്‍മാര്‍ മര്‍ദിച്ചു. വായില്‍ തോക്കു തിരുകിയാണ് പ്രതികളെ മര്‍ദിച്ചത്. അവരുടെ ചെവിക്കും നട്ടെല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. ഹൈകോടതി നിര്‍ദേശിച്ച യാതൊരു സുരക്ഷയും പ്രതികള്‍ക്ക് ജയിലില്‍ ലഭിച്ചില്ളെന്നും കെ. രാധാകൃഷ്ണന്‍ സഭയില്‍ ഉന്നയിച്ചു.
അതേസമയം, പ്രതികളെ ജയിലില്‍ മര്‍ദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സബ്മിഷന് മറുപടി നല്‍കി. പ്രതികളാണ് പ്രകോപനപരമായി പെരുമാറിയത്. ഇതിനെതിരെ ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികള്‍ ജയിലില്‍ വൈദ്യപരിശോധനയും കണ്ണൂര്‍ ജയിലില്‍ നിന്നുകൊണ്ടുവന്ന ബാഗുകളും പരിശോധിക്കുന്നതിന് വിസമ്മതിച്ചു. മൂന്നു പേരെ വീതം 

ഓരോ ജയിലില്‍ അടക്കാനാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഓരോരുത്തരെയും റെവ്വേറെ സെല്ലിലാക്കുന്നതിനെവരെ അവര്‍ പ്രതിഷേധിച്ചു. പ്രതികളെ ബലം പ്രയോഗിച്ചാണ് സെല്ലുകളിലേക്ക് മാറ്റിയതെന്നും മര്‍ദനം നടന്നിട്ടില്ളെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

സബ്മിഷനെ തുടര്‍ന്ന് സഭയില്‍ ഇരുപക്ഷങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. സബ്മിഷന്‍ അവതരിപ്പിക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സഭയില്‍ നിന്നും വിട്ടുനിന്നു.
ടി.പി.കേസ് പ്രതികളെ ജയിലില്‍ മര്‍ദിച്ചെന്ന ആരോപണത്തില്‍ അടിയന്തരപ്രമേയത്തിന് അവതരാണാനുമതി തേടാനാണ് പ്രതിപക്ഷം ആദ്യം തീരുമാനിച്ചത്. എന്നാല്‍ വി.എസ്.അച്യുതാനന്ദന്‍്റെ നിര്‍ദേശത്തെ തുടര്‍ന്ന് അടിയന്തരപ്രമേയം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.