Followers

Monday, February 27, 2012

ഇ എ ജബ്ബാര്‍ എന്ന ദൈവം ഉണ്ട്/ഇല്ല വാദി

  • ശ്രീ ഇ എ ജബ്ബാറിന്റെ fasebook പ്രസ്താവന





  • Ea Jabbar Cnd Mannarkkad അപ്പോള്‍ മാഷിനു തന്നെ അറിയാം മാഷ്‌ ഒരു ബാഹ്യ ശക്തിയാല്‍ നിയന്ത്രിക്കപ്പെട്ടവാന്‍ ആണ് എന്ന്...അതു ഞാന്‍ ഒരിക്കലും നിഷെധിച്ചിട്ടില്ല. ആത് “ഒരു” ശക്തിയാണെന്നല്ല അനേകം ശക്തികളാണെന്നു തോന്നുന്നു ! ആ ശക്തിയും നിങ്ങളുടെ കിതാബിലേ അല്പനുംമണ്ടനുമായ ദൈവവും തമ്മില്‍ കടലും കടലത്തോലും തമ്മിലുള്ള അന്തരമുണ്ടെന്നു മാത്രം !!

6 comments:

ചാർവാകം said...

സുബൈദ, വിഡ്ഡിത്തം പറയാതെ. അടിസ്ഥാനപരമായി നാലുശക്തികളേ പ്രപഞ്ചത്തിലുള്ളൂ. അവ ഗുരുത്വാകർഷണ ബലം, വിദ്യുത് കന്തിക ബലം, ന്യൂക്ളിയർ വീക് ആന്റ് സ്ട്രോങ്ങ് ഫോർസ് എന്നിവയാണ്‌. ഇവയൊക്കെ ഭൗതികമായി വിശദീകരിക്കാനാവും. ഇവ യിലൂടെ ഇന്നത്തെ പ്രപഞ്ചത്തെ മനസ്സിലാക്കാനാവും. ഈ ശക്തികളുടെ നിയന്ത്രണത്തിലാണ്‌ സൂര്യനും ഭൂമിയും കാറ്റും കാട്ടാറും ഞാനും ജബ്ബാർ മാഷും നിങ്ങളും. ഒരു ഭൗതികവാദിയായ ജബ്ബാർ മാഷ് ഈ അർഥത്തിലല്ലാതെ ഒരു അതിഭൗതിക ശക്തിയെ പറ്റി സൂചിപ്പിച്ചുവെങ്കിൽ അദ്ദേഹം ഭൗതികവാദിയല്ലാതെയായി എന്നേയുള്ളൂ. (അത് അദ്ദേഹമാണ്‌ വിശദീകരിക്കേണ്ടത്) താല്പര്യമെങ്കിൽ അദ്ദേഹത്തെ (ഏതൊരു ഭൗതികവാദിയേയും) ആത്മീയവാദിയാകുന്നതിൽ നിന്ന് തടയുന്നതിന്‌ ഒരു ശക്തിക്കും സാധ്യമല്ലാത്തതിനാൽ, അങ്ങനെ തോന്നിയാൽ അത് അദ്ദേഹം പച്ചയായി തുറന്ന് പറയും എന്നാണ്‌ ഞാൻ കരുതുന്നത്.

സുബൈദ said...

ഡിയര്‍ ചാര്‍വാകം
ഇതില്‍ ഞാന്‍ പറഞ്ഞ വിഡ്ഢിത്തം എന്താണെന്ന് കൂടി പറയണം.

ശ്രീ ജബ്ബാര്‍ ഫേസ്ബുക്ക്‌ ചര്‍ച്ചയില്‍ പറഞ്ഞ കാര്യം അതെ പടി കോപി ചെയ്തു ഒരു തലക്കെട്ടും നല്‍കി പോസ്റ്റ്‌ ചെയ്തതാണ് ഇത്. അതില്‍ എന്തെങ്കിലും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തിട്ടില്ല. .
അയാള്‍ വിഡ്ഢിത്തം പറഞ്ഞെങ്കില്‍ അതിനുത്തരവാദി അയാളാണ്. അല്ലാതെ ഞാനല്ല.

ഫിസിക്സിലെ പഴയകാല അറിവ് വച്ച് പ്രപഞ്ചത്തെ മൊത്തമങ്ങ്‌ വിശദീകരിക്കാം എന്ന മൂഡധാരണയുള്ള താങ്കള്‍ എന്നെ വിഡ്ഢി എന്ന് വിളിക്കുന്നതിലെ ഔചിത്യം?!!...............

ചാർവാകം said...

ജബ്ബാർ പറഞ്ഞകാര്യം അതേപോലെ പൊസ്റ്റ്‌ ചെയ്തതാണോ സുബൈദ. അല്ലെന്നേ കണ്ടാൽ തോന്നൂ കേട്ടോ. ഇനി അഥവാ ആണെങ്കിൽ അത്‌ സുബൈദയെപോലൊരാൾ സ്വന്തം ബ്ളോഗിൽ എടുത്ത്‌ ഒട്ടിക്കുന്നത്‌ മാഷൊടോ അദ്ദേഹത്തിന്റ്‌ ആദർശത്തോടോ ഉള്ള ബഹുമാനം കൊണ്ടല്ല എന്ന്‌ കരുതുന്നതിന്‌ അത്ര വലിയ യുക്തിയുടെ ആവശ്യമില്ല. ഇനി ഫിസിക്സിലെ പഴയകാല അറിവല്ലാതെ “പ്രപഞ്ചത്തിന്റെ, പ്രാർത്തന കേൾക്കുകയും ശിക്ഷ വിധിക്കുകയും ചെയ്യുന്ന, അഞ്ചാമത്തെ അടിസ്ഥാന ബലം” പുതിയകാല അറിവിൽ നിന്ന് ഒന്ന്‌ പറഞ്ഞു തരൂ. ഇത്തരം പുതിയ വിവരങ്ങൾ അറിയാൻ താല്പര്യമുള്ള ആളെന്ന നിലയിലുള്ള ആകാംക്ഷകൊണ്ട് ചോദിക്കുകയാണ്‌.
അപ്പോൾ ഇവിടെ ഉദ്ദേശം ജബ്ബാർ മാഷിനെ പോലുള്ള ഒരു യുക്തിവാദി ഒരു അതീന്ദ്രിയ ബാഹ്യശക്തിയിൽ വിശ്വസിക്കുന്നു എന്ന് പരോക്ഷമായ തെറ്റിധാരണ പരത്തുക എന്നുള്ളതല്ലാതെ മറ്റെന്താണ്‌?

Abdul Majeed said...

http://www.islamnewsroom.com/news-we-need/1802-richard-dawkins-no-longer-atheist#.T0sC7lWAmo0.facebook

Richard Dawkins Says
There is A God!



None of us could believe it - Richard Dawkins, well known for his lack of belief and open critizism of religion in general and Christianity in particular, has now declared HE DOES BELIEVE - In "Something" - A God or Higher Power.

Read . .

'I can't be sure God DOES NOT exist': World's most notorious atheist Richard Dawkins admits he is in fact agnostic . . .

richard dawkins

Abdul Majeed said...

<<< സുബൈദ, വിഡ്ഡിത്തം പറയാതെ. അടിസ്ഥാനപരമായി നാലുശക്തികളേ പ്രപഞ്ചത്തിലുള്ളൂ. അവ ഗുരുത്വാകർഷണ ബലം, വിദ്യുത് കന്തിക ബലം, ന്യൂക്ളിയർ വീക് ആന്റ് സ്ട്രോങ്ങ് ഫോർസ് എന്നിവയാണ്‌. ഇവയൊക്കെ ഭൗതികമായി വിശദീകരിക്കാനാവും. ഇവ യിലൂടെ ഇന്നത്തെ പ്രപഞ്ചത്തെ മനസ്സിലാക്കാനാവും. ഈ ശക്തികളുടെ നിയന്ത്രണത്തിലാണ്‌ സൂര്യനും ഭൂമിയും കാറ്റും കാട്ടാറും ഞാനും ജബ്ബാർ മാഷും നിങ്ങളും. >>>>

<<< അദ്ദേഹത്തെ (ഏതൊരു ഭൗതികവാദിയേയും) ആത്മീയവാദിയാകുന്നതിൽ നിന്ന് തടയുന്നതിന്‌ ഒരു ശക്തിക്കും സാധ്യമല്ലാത്തതിനാൽ, അങ്ങനെ തോന്നിയാൽ അത് അദ്ദേഹം പച്ചയായി തുറന്ന് പറയും എന്നാണ്‌ ഞാൻ കരുതുന്നത്. >>>>

നാലു ശക്തികളുടെ നിയന്ട്രതന്തില്‍ ആണ് ജബാര്‍ മാഷെന്നും എന്നാല്‍ അതെ സമയം ഒരു ആത്മീയ വാദി ആവുന്നതില്‍ നിന്ന് തടയാന്‍ ഒരു ശക്തിക്കും സദ്യ്മവില്ലെന്നും ഉള്ള വൈരുദ്യം മന്സിലവുനില്ല. പിന്നെ ഈ ശക്തികള്‍ക്കു ഉള്ള നിയന്ത്രണം എന്താണ് ? വെറും ഒരു സാധാ ഇന്ത്യന്‍ പൌരന്‍ ആയ ജബ്ബാര്‍ മാഷെ പോലും നിയന്ത്രിക്കാന്‍ കഴിയാത്ത ഈ നാലു ശക്തികളും ഈ പ്രപഞ്ചത്തെ നിയന്ത്രിക്കും എന്ന് വിശ്വസിക്കാന്‍ സാധാ യുക്തി പോര. അത് മനസിലായത് കൊണ്ടാവും dwakins ഒന്ന് മലക്കം മറിഞ്ഞത് എന്ന് തോന്നുന്നു.

ചാർവാകം said...

സുബൈദാ, ഈ നാലു ശക്തികൾ ഭൗതികമായി വിശദീകരിക്കാൻ പറ്റുന്നതാണ്‌. ഈ ശക്തികൾ വിശ്വാസപരമല്ല. ഈ ശക്തികൾ മതി പ്രപഞ്ചത്തെ നിയന്ത്രിക്കാൻ എന്ന് വിശ്വസിക്കാൻ സധാരണ യുക്തി പോര. അതിന്‌ ഗണിതയുക്തി തന്നെ വേണം. അവയുടെ പണി ജബ്ബാർ മാഷെ ആത്മീയവാദിയാകുന്നതിൽ നിന്ന് തടയലല്ല, താങ്കൾ ഉദ്ദേശിച്ച് അർഥത്തിൽ. ഇനി ഡോക്കിൻസ്. ഡോക്കിൻസ് ആർച് ബിഷപ് കാന്റർബറിയുമായി നടത്തിയ അഭിമുഖമാണ്‌ ഇപ്പോഴുണ്ടായ പ്രശ്നം. അതിൽ അദ്ദേഹം ‘സെവെൻ പോയിന്റ്’ സ്കെയിൽ വെച്ച് താനൊരു അഗ്നോട്ടിസ്റ്റാണെന്ന് സമ്മതിക്കുമ്പോൾ തന്നെ വ്യക്തമായി പറയുന്ന മറ്റൊരു കാര്യമുണ്ട്. “the probability of any supernatural creator is existing very very low”
ഇത് വിശ്വാസികൾക്ക് ആശ്വസിക്കനുള്ള വകയല്ല. അല്ലെങ്കിലും ഡാക്കിൻസ് പൂർണനായ ഒരു ‘അതീസ്റ്റ്’ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇതിന്‌ തുല്ല്യമായ ധാരാളം പ്രസ്താവനകൾ അദ്ദേഹം അതിനു മുൻപും നടത്തിയിട്ടുണ്ട്. അന്നൊക്കെ മാധ്യമങ്ങൾ അത് ആഘോഷിച്ചിട്ടുമുണ്ട്. അദ്ദേഹം ഒരു അഗ്നോട്ടിസ്റ്റാണ്‌.